വീണ്ടും
തുറന്ന വ്യവസായ സ്ഥാപനങ്ങള്‍
T 604.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയ ശേഷം
അടച്ചുപൂട്ടിയിരുന്ന
എത്ര വ്യവസായ
സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിച്ചുവെന്ന്
വിശദമാക്കാമോ?
മെഡ്സ്
പാര്‍ക്ക്
605.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'മെഡ്സ് പാര്‍ക്ക് '
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മെഡ്സ് പാര്‍ക്ക്
സ്ഥാപിക്കുന്നത്
എവിടെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതിയിലൂടെ
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്
എന്തെന്ന് അറിയിക്കുമോ
?
കൊരട്ടിയിലെ
വൈഗൈ ത്രഡ്സ് കമ്പനിക്ക്
സര്‍ക്കാര്‍ പാട്ടത്തിന്
നല്കിയ സ്ഥലം
606.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടിയിലെ
വൈഗൈ ത്രഡ്സ്
കമ്പനിക്ക് സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലം കമ്പനി
പ്രവര്‍ത്തനം
അവസാനിപ്പിച്ച
സാഹചര്യത്തില്‍
സര്‍ക്കാര്‍
അത്ഏറ്റെടുത്ത്
അനുയോജ്യമായ വികസന
പദ്ധതികള്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
വ്യവസായവകുപ്പിന്റെ
ഭാഗത്ത് നിന്നും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായിയുടെ
ആത്മഹത്യയ്ക്ക്
ഉത്തരവാദികളായവർക്കെതിരെ
നടപടി
607.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിലെ
ഉദ്യാേഗസ്ഥരുടെ പീഡനം
മൂലം തിരുവനന്തപുരം
വേളി വ്യവസായ
എസ്റ്റേറ്റിലെ
വ്യവസായിയായിരുന്ന
സുരേഷ് ആത്മഹത്യ ചെയ്ത
സംഭവം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ആത്മഹത്യയ്ക്ക്
ഉത്തവാദികളായവരുടെ
പേരില്‍ സ്വീകരിച്ച
വകുപ്പുതല നടപടികള്‍
വിശദമാക്കാമാേ ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
വ്യവസായ വകുപ്പ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമാേ ?
മാവൂർ
ഗ്വാളിയര്‍ റയൺസ് കമ്പനി
608.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂരില്‍
ഗ്വാളിയര്‍ റയൺസ്
കമ്പനി പ്രവര്‍ത്തനം
അവസാനിപ്പിച്ചത് ഏതു
വര്‍ഷമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കമ്പനിയുടെ
കൈവശം നിലവിലുള്ള ആകെ
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്ര;വ്യക്തമാക്കാമോ;
(സി)
ഈ
ഭൂമിയില്‍ പരിസ്ഥിതി
സൗഹൃദ വ്യവസായ സംരംഭം
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
2017-18
വര്‍ഷ ബഡ്ജറ്റ്
പ്രസംഗത്തില്‍
മാവൂരില്‍ ജപ്പാനീസ്
കൊറിയന്‍ വ്യവസായ
ക്ലസ്റ്റര്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപനം
നടത്തിയിരുന്നുവോ;
എങ്കില്‍
അക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഇ)
പ്രത്യേക
നിയമനിര്‍മ്മാണം നടത്തി
കോംട്രസ്റ്റ്
മാതൃകയില്‍ മാവൂരിലെ
ഭൂമി എറ്റെടുക്കാന്‍
സർക്കാർ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ ?
വ്യവസായ
സൗഹൃദ സംസ്ഥാനം
609.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ സൗഹൃദ
അന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിനും
വ്യാവസായിക വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനുമായി
നിലവിലുണ്ടായിരുന്ന
നിയമങ്ങളും ചട്ടങ്ങളും
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭേദഗതി
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇതിലൂടെ
എന്ത് മാറ്റമാണ് ഈ
മേഖലയില്‍
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
വ്യവസായ
സൗഹൃദമാക്കുന്നതിനുളള
പദ്ധതികള്‍
610.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാക്കിയ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വ്യവസായ
വളര്‍ച്ചയിലൂടെ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
വ്യവസായരംഗത്ത്
വികസനം ലക്ഷ്യമാക്കിയുള്ള
നടപടികൾ
611.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
വ്യവസായരംഗത്ത് വികസനം
ലക്ഷ്യമാക്കി
എന്തെല്ലാം നടപടികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി
കൊണ്ടിരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികളിലൂടെയും
നടപടികളിലൂടെയും
സംസ്ഥാനത്തെ
വ്യവസായരംഗത്ത്
പുത്തന്‍ ഉണര്‍വ്വ്
ഉണ്ടായിട്ടുണ്ട് എന്ന
വിലയിരുത്തലുകള്‍
വ്യവസായ വകുപ്പ്
നടത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കേരള സോപ്സിന്റെ സാമ്പത്തിക
സ്ഥിതി
612.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിൽ
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനമായ
കേരള സോപ്സിന്റെ കഴിഞ്ഞ
5 വര്‍ഷത്തെ സാമ്പത്തിക
സ്ഥിതി വിശദമാക്കുമോ?
കേരള
സോപ്സിന്റെ പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
പദ്ധതികള്‍
613.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
പ്രവര്‍ത്തിക്കുന്ന
കേരള സോപ്സിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കേരള
ഓട്ടോമൊബൈല്‍സ്
614.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കേരള ഓട്ടോമൊബൈല്‍സില്‍
പുതിയതായി ആരംഭിക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണ്
എന്ന് വിശദമാക്കാമോ;
ഇതിന് എത്ര കോടി
രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
കേരള
ഓട്ടോമൊബൈല്‍സില്‍ 2018
ജനുവരി മുതല്‍ 2018
ഏപ്രില്‍ മാസം വരെ ഓരോ
മാസവും ലഭിച്ച വരുമാനം
വ്യക്തമാക്കാമോ;
(സി)
കേരള
ഓട്ടോമൊബൈല്‍സില്‍ 2018
ജനുവരി മുതല്‍ 2018
ഏപ്രില്‍ മാസം വരെ ഓരോ
മാസവും വൈദ്യുതി,
വെളളം, തൊഴിലാളികളുടെ
വേതനം എന്നീ ഇനങ്ങളില്‍
എത്ര തുകയാണ് ചെലവ്
വന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
ഓട്ടോമൊബൈല്‍സിന്റെ
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
മാനേജ്മെന്റ് എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
മേഖലയുടെ ശാക്തീകരണം
615.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാവസായിക
മേഖലയുടെ
ശാക്തീകരണത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്; ഇതിലൂടെ
വ്യവസായ രംഗത്ത്
എന്തൊക്കെ മാറ്റങ്ങള്‍
കൊണ്ടുവരുവാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
വൈദഗ്ദ്ധ്യമുള്ളവരെ
മാനേജിംഗ്
ഡയറക്ടര്‍മാരായി
നിയമിക്കുന്നതിനായി
റിയാബ് തയ്യാറാക്കിയ
ലിസ്റ്റ് നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
സ്ഥാപനങ്ങളില്‍
ഉയര്‍ന്ന
തസ്തികകളിലേക്ക് നിയമനം
നടത്തുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ആകെ ലാഭം
എത്ര കോടി രൂപയാണ്;
അതില്‍ കെ.എം.എം.എല്‍,
റ്റി.റ്റി.പി.,
റ്റി.സി.സി. എന്നിവയുടെ
പങ്ക് എത്രയാണ്;
(ഡി)
സംസ്ഥാനത്ത്
നഷ്ടത്തിൽ
പ്രവർത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ സഞ്ചിത
നഷ്ടം
വര്‍ദ്ധിച്ചിട്ടുണ്ടോ;
മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച്
ഇക്കാര്യത്തില്‍ എന്ത്
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതുതായി
ആരംഭിച്ച വ്യവസായ സംരംഭങ്ങള്‍
616.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാെതുമേഖലയില്
ഏതെങ്കിലും വന്‍കിട
വ്യവസായ സംരംഭങ്ങള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ബി)
കേരള
സംസ്ഥാന വ്യവസായ വികസന
കാേര്പ്പറേഷന്റെ
വ്യവസായ
പാര്‍ക്കുകളില്‍ കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
പുതുതായി എത്ര വ്യവസായ
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
അതിലൂടെ എത്ര കാേടി
രൂപയുടെ നിക്ഷേപം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വ്യവസായ
പാര്‍ക്കുകളില്‍
നിലനിന്നിരുന്ന
ഏതെങ്കിലും വ്യവസായ
സ്ഥാപനങ്ങള്‍ കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനുള്ളില്‍
അടച്ച്
പൂട്ടിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
എത്ര താെഴിലാളികള്‍ക്ക്
ഇതുമൂലം താെഴില്‍
നഷ്ടമായെന്ന്
വിശദമാക്കുമാേ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ എം.ഡി. നിയമനം
617.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം.ഡി.
മാരുടെ നിയമനം
സംബന്ധിച്ച വ്യവസായ
വകുപ്പിന്റെ 2016-ലെ
വിജ്ഞാപന പ്രകാരം
ആരെല്ലാം അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
അപേക്ഷകരുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
വിജ്ഞാപന പ്രകാരം
അപേക്ഷിക്കുകയും നിയമന
പ്രക്രിയയുടെ ഭാഗമായി
ഒഴിവാക്കുകയും ചെയ്തവരെ
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനങ്ങളുടെ
എം.ഡി.മാരായി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍
ആരെല്ലാമാണെന്നും
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളിലാണെന്നുമുള്ള
വിവരം നല്‍കുമോ?
പാെതുമേഖല
സ്ഥാപനങ്ങളുടെ വിലയിരുത്തല്‍
618.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
പാെതുമേഖല സ്ഥാപനങ്ങള്‍
ലാഭത്തിലാക്കി എന്ന്
വ്യക്തമാക്കുമാേ ;
(ബി)
ഏതെല്ലാം
പാെതുമേഖല
സ്ഥാപനങ്ങളാണ്
ഇപ്പാേഴും നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമാേ ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളുടെ നഷ്ടം
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമാേ ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
619.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
ലാഭത്തിലായ എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ
കീഴിലുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
നഷ്ടത്തിലായ എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഉണ്ടെന്ന് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഏതെല്ലാം വിധത്തിലുള്ള
പെന്ഷന് പദ്ധതികള്‍
ആണ് നിലവിലുള്ളത് ;
വിശദമാക്കുമോ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
620.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നഷ്ടത്തില്‍
പ്രവര്‍ത്തിച്ച
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തിലാക്കാനും
സംരക്ഷിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലാഭത്തിലായ പൊതുമേഖലാ
സ്ഥാപനങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ?
ലാഭത്തിലായ
പാെതുമേഖല സ്ഥാപനങ്ങള്‍
621.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പാെതു മേഖല
സ്ഥാപനങ്ങള്‍
കാര്യക്ഷമമായ
ഇടപെടലിലൂടെ ലാഭത്തില്‍
പ്രവര്‍ത്തിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വ്യക്തമാക്കാമാേ ;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിപ്പിക്കാന്‍
കഴിഞ്ഞ സ്ഥാപനങ്ങളുടെ
പേരുവിവരം
വ്യക്തമാക്കാമാേ?
വ്യവസായ
സംരംഭങ്ങള്‍
622.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ആദ്യ പത്ത് നിക്ഷേപക
സൗഹൃദ സംസ്ഥാനങ്ങളില്‍
ഒന്നായി കേരളത്തെ
മാറ്റുക എന്ന
വീക്ഷണത്തിന്റെ
അടിസ്ഥാനത്തിൽ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പരിസ്ഥിതി
സൗഹൃദവും മലിനീകരണം
പരമാവധി കുറഞ്ഞതുമായ
വ്യവസായ സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പരമ്പരാഗത
തൊഴിലാളികള്‍ക്കായി
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
അസിസ്റ്റന്‍സ് സ്കീം
ഫോര്‍
ഹാന്റിക്രാഫ്റ്റ്സ്
ആര്‍ടിസാന്‍സ്
(ASHA)പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്കൂള്‍
കുട്ടികള്‍ക്കായി
കൈത്തറി യൂണിഫോം
നടപ്പിലാക്കിയത് മൂലം
പരമ്പരാഗത കൈത്തറി
മേഖലയില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
ഈ
മേഖലയില്‍ വിദഗ്ദ്ധ
തൊഴിലാളികളുടെ ക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
മാനന്തവാടി
ബാംബു കോര്പ്പറേഷന്
യൂണിറ്റ്
623.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
ബാംബു കോര്പ്പറേഷന്
ലാഭത്തിലാക്കുന്നതിനും
വെെവിധ്യവത്കരിക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ച്
വരുന്നുണ്ടോ;
(ബി)
മുള
ഉത്പന്നങ്ങള്‍
നിര്‍മ്മിച്ച്
മാനന്തവാടി യൂണിറ്റില്‍
തന്നെ വിപണനം ചെയ്യാന്‍
കഴിയുന്ന കാര്യം
പരിഗണിക്കാമോ;
(സി)
സ്ഥാപനത്തെ
ലാഭത്തിലാക്കാനും
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട സേവന -
വേതനം ലഭിക്കുന്നതിനും
പുതിയ പദ്ധതികള്‍
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ?
ഇക്കാേ
ഫ്രണ്ട് ലി യാേഗ മാറ്റ്
നിര്‍മ്മാണം
624.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ബ്രാന്റ് ഇക്കാേ
ഫ്രണ്ട് ലി യാേഗ മാറ്റ്
ആലപ്പുഴയിലെ ഫാം
മാറ്റിംഗ്സ്
പുറത്തിറക്കിയിട്ടുണ്ടാേ;
എങ്കില്‍ അതിന്റെ
വിപണനം
പ്രോത്സാഹനജനകമാണാേ ;
(ബി)
ഏത്
ബ്രാന്റിലാണ് പ്രസ്തുത
യാേഗ മാറ്റ്
പുറത്തിറക്കിയിട്ടുള്ളതെന്ന്അറിയിക്കുമോ
;
(സി)
വിദേശങ്ങളില്‍
പാേലും യാേഗക്ക്
പ്രാധാന്യം കിട്ടുന്ന
സാഹചര്യത്തില്‍
പരിസ്ഥിതി സൗഹൃദ
വസ്തുക്കള്‍
ഉപയാേഗിച്ച് യാേഗ
മാറ്റുകള്‍
നിര്‍മ്മിക്കുന്നതിനും
കൂടുതല്‍ വിദേശ വിപണി
കണ്ടെത്തുന്നതിനും
നടപടി സ്വീകരിക്കുമാേ
എന്ന്
വെളിപ്പെടുത്താമോ?
വ്യവസായ
സൗഹൃദ സംസ്ഥാനം
625.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്തെ
വ്യവസായം
മെച്ചപ്പെടുത്തുന്നതിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പുതുസംരംഭകര്‍ക്ക്
വ്യവസായം
ആരംഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
സുതാര്യവും
വേഗത്തിലുമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കേരളം
വ്യവസായ സൗഹൃദ
സംസ്ഥാനമാക്കുന്നതിന്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
വാട്ടര്‍
അതോറിറ്റിയും വൈദ്യുതി
വകുപ്പും
വ്യവസായസംരംഭകര്‍ക്ക്
നല്‍കേണ്ട സൗകര്യങ്ങള്‍
സമയബന്ധിതമായി
നല്‍കുന്നതിന് പ്രത്യേക
നിര്‍ദ്ദേശം നല്‍കുമോ?
വ്യവസായ
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്നതും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
626.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
വ്യവസായ വകുപ്പിനു
കീഴില്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നതും,
ഇനി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോന്നിന്റെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗാര്‍ഹിക
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
627.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഗാര്‍ഹിക
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
കൂടുതല്‍
പദ്ധതികള്‍ ഇൗ
മേഖലയില്‍
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
ചെറുകിട
വ്യവസായ മേഖലയെ
സംരക്ഷിക്കുന്നതിന് നടപടി
628.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ ചെറുകിട
വ്യവസായ മേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍ കൂടുതല്‍
സംരംഭങ്ങള്‍
തുടങ്ങുന്നതിനായി
യുവാക്കള്‍ക്ക്
പരിശീലനം
നല്കുന്നുണ്ടെങ്കില്
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
തൊഴില്‍ദാന
സാധ്യത കൂടിയ സംരംഭങ്ങൾ
പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
629.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
ആര്. രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
ആഘാതം കുറഞ്ഞതും ചെറിയ
മുതല്‍മുടക്കുള്ളതും
എന്നാല്‍ തൊഴില്‍ദാന
സാദ്ധ്യത കൂടിയതുമായ
സൂക്ഷ്മ, ചെറുകിട,
ഇടത്തരം സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
നവ
സംരംഭകര്‍ക്കു വേണ്ട
സാങ്കേതിക സാമ്പത്തിക
സഹായത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഗാര്‍ഹിക
സംരംഭങ്ങളായ നാനോ
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
തെക്കെക്കര
പല്ലാരിമംഗലം ഖാദിസൗഭാഗ്യ
630.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെക്കെക്കര
പല്ലാരിമംഗലം
ഖാദിസൗഭാഗ്യയ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വ്യവസായ വകുപ്പ്
തയ്യാറാക്കിയ
പദ്ധതിയുടെയും
എസ്റ്റിമേറ്റിന്റെയും
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഭരണ-സാങ്കേതികാനുമതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങള്‍
631.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍
ഉറപ്പാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പരമ്പരാഗത
വ്യവസായ മേഖലയായ
കൈത്തറി വ്യവസായത്തെ
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
വ്യവസായ വകുപ്പും
വിദ്യാഭ്യാസ വകുപ്പും
യോജിച്ചുകൊണ്ട് സ്കൂള്‍
കുട്ടികള്‍ക്ക് യൂണിഫോം
വിതരണം ചെയ്യുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ?
റാന്നി
വ്യവസായ പാര്‍ക്ക്
632.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മണ്ഡലത്തിന് അനുവദിച്ച
വ്യവസായ പാര്‍ക്കിനായി
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
വ്യവസായ
പാര്‍ക്കിനായി
നിര്‍ദ്ദേശിക്കപ്പെട്ട
പെരുനാട് പഞ്ചായത്തിലെ
സ്ഥലങ്ങള്‍ സംബന്ധിച്ച
സര്‍വ്വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
അടിയന്തരമായി
സ്ഥലം
ഏറ്റെടുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ ?
റബ്ബര്‍
അധിഷ്ഠിത വ്യവസായ പാര്‍ക്ക്
633.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ ആദ്യ
ബജറ്റില്‍ പ്രഖ്യാപിച്ച
റബ്ബര്‍ അധിഷ്ഠിതമായ
വ്യവസായ പാര്‍ക്ക്
പൂഞ്ഞാര്‍ നിയാേജക
മണ്ഡലത്തിലെ
പാറത്താേട്ടില്
സ്ഥാപിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമാേ;
(ബി)
പ്രസ്തുത
പാര്‍ക്ക്
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും സാധ്യതാ
പഠനം നടത്തിയിട്ടുണ്ടാേ
;എങ്കില്‍ ഏത്
ഏജന്‍സിയാണ് പഠനം
നടത്തിയതെന്ന്
വ്യക്തമാക്കുമാേ ?
പെട്രോ
കെമിക്കല്‍ പാര്‍ക്ക്
634.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെട്രോ കെമിക്കല്‍
പാര്‍ക്ക്
സ്ഥാപിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എവിടെയെന്ന്
അറിയിക്കുമോ;
(സി)
ഇതിലൂടെ
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്തെന്ന്
വ്യക്തമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ വ്യവസായ
പാര്‍ക്ക്
635.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പാേള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമാേ ;
(ബി)
ഒരു
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് വിഭാവനം
ചെയ്യുന്ന പദ്ധതികള്‍
വിശദമാക്കുമാേ ;
(സി)
തിരുവമ്പാടി
മണ്ഡലത്തിലെ വ്യവസായ
പാര്‍ക്ക് എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമാേ ?
പയ്യന്നൂര്‍
മണ്ഡലത്തിലെ വ്യവസായ
പാര്‍ക്ക്
636.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ
എരമം-പുല്ലുപാറയില്‍
പ്രഖ്യാപിച്ച കണ്ണൂര്‍
സൈബര്‍ പാര്‍ക്ക് പുതിയ
എെ.ടി. നയത്തിന്റെ
ഭാഗമായി
ഉപേക്ഷിക്കുകയും
പ്രസ്തുത സ്ഥലം
കിന്‍ഫ്ര ഏറ്റെടുത്ത്
വ്യവസായ പാര്‍ക്ക്
ആരംഭിക്കും എന്ന്
നിയമസഭയില്‍ മറുപടി
ലഭ്യമാക്കുകയും ചെയ്ത
പ്രകാരം ഇതിന്മേൽ
സ്വീകരിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
സഹകരണ
സ്പിന്നിംഗ് മില്ലുകളിലെ
മാനേജിംഗ് ഡയറക്ടര്‍ നിയമനം
637.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചീഫ്
എക്സിക്യൂട്ടീവ്
ഓഫീസര്‍/മാനേജിംഗ്
ഡയറക്ടര്‍
നിയമനങ്ങള്‍ക്ക്
വിജിലന്‍സ് ക്ലിയറന്‍സ്
ആവശ്യമാണെന്ന 2017-ലെ
ഉത്തരവ്
ഇറങ്ങിയതിനുശേഷം
കേരളത്തിലെ സഹകരണ
സ്പിന്നിംഗ്
മില്ലുകളില്‍
വിജിലന്‍സ് ക്ലിയറന്‍സ്
ഇല്ലാതെ ആരെയെങ്കിലും
മേല്പറഞ്ഞ
തസ്തികകളില്‍ സ്ഥിരമായോ
അധിക ചുമതലയിലോ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇപ്രകാരം
നിയമനം നല്‍കിയത് ഏത്
ചട്ട പ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
സഹകരണ സ്പിന്നിംഗ്
മില്ലുകളില്‍ മാനേജിംഗ്
ഡയറക്ടറുടെ അധിക
ചുമതലയില്‍ നിലവില്‍
ആരെയെല്ലാമാണ്
നിയമിച്ചിരിക്കുന്നത്;
ഇവരുടെ വിദ്യാഭ്യാസ
യോഗ്യതയും എത്ര
കാലയളവിലേക്കാണ് അധിക
ചുമതലയില്‍ നിയമനം
നല്കിയിരിക്കുന്നതെന്നുള്ളതും
വ്യക്തമാക്കുമോ; അധിക
ചുമതല/ഇന്‍-ചാര്‍ജ്ജ്
എന്നിവ മൂന്ന്
മാസത്തില്‍
അധികരിക്കരുതെന്ന
സര്‍വ്വീസ് ചട്ടം/സഹകരണ
ചട്ടം നിലവിലുണ്ടോ;
(സി)
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ആരെയങ്കിലും 2018
ഏപ്രില്‍ മാസം
മാനേജിംഗ് ഡയറക്ടറുടെ
അധിക ചുമതലയില്‍ സഹകരണ
സ്പിന്നിംഗ്
മില്ലുകളില്‍
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
നിയമനം നല്കുവാനുണ്ടായ
കാരണം വ്യക്തമാക്കുമോ;
(ഡി)
സ്പിന്നിംഗ്
മില്ലുകളില്‍ നിലവില്‍
എം.ഡി/എം.ഡി.യുടെ അധിക
ചുമതല /ചീഫ്
എക്സിക്യൂട്ടീവ്
ഓഫീസര്‍ തസ്തികയിലുള്ള
ഉദ്യോഗസ്ഥരില്‍ അഴിമതി
ആരോപണത്തില്‍
വിജിലന്‍സ് /വകുപ്പ് തല
അന്വേഷണം നേരിടുന്നവര്‍
ആരെല്ലാമാണെന്നും
ഇവരുടെ പേരില്‍
ആരോപിക്കപ്പെട്ട
അഴിമതികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ഇ)
റിയാബ്
മുഖാന്തരം യോഗ്യതയുളള
എം.ഡി.മാരെ
നിയമിക്കുന്നതിന് പുതിയ
നോട്ടിഫിക്കേഷന്‍
പുറത്തിറക്കുമോ;
എം.ഡി. നിയമനത്തിനു
വേണ്ട യോഗ്യത,
പ്രവര്‍ത്തന പരിചയം,
പ്രായപരിധി എന്നിവ
വ്യക്തമാക്കുമോ ?
കളിമണ്‍
വ്യവസായ മേഖല
638.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കളിമണ്‍ വ്യവസായ മേഖല
പ്രതിസന്ധിയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വായ്പാ
സഹായം, വായ്പാ സബ്സിഡി,
ആധുനിക ഉപകരണങ്ങളും
യന്ത്രസാമഗ്രികളും
ഉപയോഗിച്ചുളള പരിശീലനം,
അസംസ്കൃത വസ്തുവായ
കളിമണ്ണിന്റെ ലഭ്യത
തുടങ്ങിയവ
ഉറപ്പാക്കുന്നതിലൂടെ ഈ
വ്യവസായത്തെ
സംരക്ഷിക്കാനാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഇവ ഉറപ്പാക്കുന്നതിനുളള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ഗയിൽ
പ്രകൃതി വാതകപൈപ്പ് ലൈൻ
639.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗയിൽ പ്രകൃതി വാതക
പൈപ്പ് ലൈൻ
സ്ഥാപിക്കുന്ന പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ;
(ബി)
ഏതൊക്കെ
ജില്ലകളിൽ ഇതിനകം
പദ്ധതിക്കായുള്ള സ്ഥലം
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയായി; ഇനി
ഏതൊക്കെ ജില്ലകളില്‍
സ്ഥലമേറ്റെടുക്കല്‍
പൂര്‍ത്തിയാക്കാനുണ്ട്;
(സി)
എത്ര
തുക ഇതിനകം
നഷ്ടപരിഹാരമായി വിതരണം
ചെയ്തു; ഇനി എത്ര തുക
വിതരണം ചെയ്യാനായി
ബാക്കിയുണ്ട്;
(ഡി)
പദ്ധതിക്ക്
സ്ഥലം
ഏറ്റെടുക്കുന്നതിനും
നഷ്ടപരിഹാരം
നല്കുന്നതിനുമുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
മലപ്പുറം
ജില്ലയില്‍ പ്രസ്തുത
പൈപ്പ് ലൈന്‍
കടന്നുപോകുന്ന
പ്രദേശങ്ങള്‍
ഏതെല്ലാമാണ്; ആയതിന്റെ
അലൈന്മെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
പദ്ധതിക്കെതിരെ
സംസ്ഥാനത്തിന്റെ പല
ഭാഗത്തും ഉയര്‍ന്നു
വരുന്ന ശക്തമായ ജനരോഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് കടന്നു പോകുന്ന
പ്രദേശങ്ങളിലെ
ജനങ്ങളുടെ ആശങ്കകള്‍
അകറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഗെയില്‍
പ്രകൃതി വാതക പൈപ്പ് ലൈന്‍
പദ്ധതി
640.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ പ്രകൃതി വാതക
പൈപ്പ് ലൈന്‍
പദ്ധതിക്കായി നാളിതുവരെ
എത്ര സ്ഥലം
ഏറ്റെടുത്തിട്ടുണ്ടെന്നും
എത്ര കിലോമീറ്റര്‍ ദൂരം
പൈപ്പ് ലൈന്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
പദ്ധതിക്കായി
സ്ഥലം
ഏറ്റെടുക്കുന്നവര്‍ക്ക്
നഷ്ടപരിഹാരമായി എന്തു
തുക നല്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
ഇങ്ങിനെ
എത്ര ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം വിതരണം
ചെയ്തു;
(ഇ)
സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍
സുതാര്യമാക്കുന്നതിനും
ജനവാസമേഖലകളെ ഒഴിവാക്കി
പൊതുജനങ്ങളുടെ ആശങ്ക
പരിഹരിക്കുവാനും സത്വര
നടപടികള്‍
സ്വീകരിക്കുമോ?
റാന്നി
കിന്‍ഫ്ര അപ്പാരല്‍
പാര്‍ക്കിനുള്ള സ്ഥലം
641.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്ര
അപ്പാരല്‍
പാര്‍ക്കിനായി റാന്നി
ഉതിമൂട്ടില്‍ എന്നാണ്
സ്ഥലം
വിട്ടുകിട്ടിയതെന്നും
ഇവിടെ എന്തു വ്യവസായ
സംരംഭം ആരംഭിക്കാനാണ്
ഉദ്ദേശിച്ചിരുന്നതെന്നും
ആയത്
ആരംഭിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
ആരംഭിക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണമെന്താണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിക്കായി പ്രതിവര്‍ഷം
എത്ര രൂപയാണ്
പാട്ടത്തുകയായി
കിന്‍ഫ്ര
അടയ്ക്കുന്നതെന്നും
ഭൂമി അനുവദിച്ചു
കിട്ടിയ വര്‍ഷം മുതല്‍
പാട്ടത്തുക
അടയ്ക്കുന്നതില്‍ വീഴ്ച
വരുത്തിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എന്നു
മുതലാണ്
അടയ്ക്കാതിരുന്നതെന്നും
ഇൗയിനത്തില്‍ എത്ര
രൂപയാണ്
അടയ്ക്കാനുള്ളതെന്നും
വിശദമാക്കാമോ;
(സി)
കിന്‍ഫ്ര
അപ്പാരല്‍ പാര്‍ക്ക്
തുടങ്ങാന്‍ കഴിയാത്ത
സാഹചര്യത്തില്‍
മറ്റേതെങ്കിലും
വ്യവസായം ഇവിടെ
ആരംഭിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ഉണ്ടെങ്കില്‍ എന്ത്
വ്യവസായം ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
വിശദമാക്കാമോ?
വ്യവസായ
സൗഹൃദ അന്തരീക്ഷം
642.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസന കോര്‍പ്പറേഷന്റെ
കീഴിലുള്ള വ്യവസായ
പാര്‍ക്കുകളിലും ബഹുനില
കെട്ടിട
സമുച്ചയങ്ങളിലും
സ്ഥലവും സൗകര്യവും
ഒഴിഞ്ഞ് കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സ്ഥല സൗകര്യം
ഉപയോഗപ്പെടുത്തുന്നതിന്
വ്യവസായ സംരംഭകര്‍
മുന്നോട്ട്
വരാത്തതിന്റെ
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
വ്യവസായ സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
വ്യവസായ
സംരംഭകര്‍ക്കുള്ള
സൗകര്യങ്ങള്‍
നല്കുന്നതിനുമുള്ള
നിയമനിര്‍മ്മാണം
നടത്തിയതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തേക്ക്
പുതുതായി കൂടുതല്‍
വ്യവസായ സംരംഭകരെ
ആകര്‍ഷിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നിലവിലുള്ള
ഏകജാലക ക്ലീയറന്‍സ്
സംവിധാനത്തിന്റെ മികച്ച
പ്രവര്‍ത്തനത്തിന്
ഐ.പി.എഫ്.സി.
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
വ്യവസായ
സംരംഭങ്ങളുടെ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ക്ലീയറന്‍സ്
വേഗത്തില്‍
നല്‍കുന്നതിന് വേണ്ടി
നിലവിലുളള ഏതെങ്കിലും
ചട്ടങ്ങളില്‍ മാറ്റം
വരുത്തേണ്ടതുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്?
കെ.പി.പി.നമ്പ്യാര്‍
സ്മാരക മ്യൂസിയം
643.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.പി.പി.നമ്പ്യാര്‍
സ്മാരക മ്യൂസിയം
സ്ഥാപിക്കുന്നതിന്
കെല്‍ട്രോൺ
സമര്‍പ്പിച്ച പ്രോജക്ട്
നടപ്പിലാക്കാന്‍
കാലതാമസമെടുക്കുന്നത്
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ?
റാന്നി
റബ്ബര്‍ പാര്‍ക്ക്
644.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച റാന്നി
റബ്ബര്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
ഏറ്റെടുക്കേണ്ട
സ്ഥലത്തിന്റെ സര്‍വ്വേ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടം വരെയായി;
സര്‍വ്വേ നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് വ്യവസായ
മന്ത്രിയുടെ ചേംബറില്‍
2017 ഓഗസ്റ്റ് 22- ന്
വിളിച്ച് ചേര്‍ത്ത
യോഗത്തിന്റെ തീരുമാനം
എന്തൊക്കെയാണ്; ഈ
തീരുമാനം അനുസരിച്ചുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(സി)
അടിയന്തരമായി
ഇതിന്റെ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
വര്‍ക്കല
താലൂക്ക് വ്യവസായ ഓഫീസ്
645.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
താലൂക്ക് വ്യവസായ ഓഫീസ്
ആരംഭിക്കുന്നതിന്എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രോണിക്
വ്യവസായ വികസനം
646.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രോണിക് വ്യവസായം
വികസിപ്പിക്കുന്നതിനെക്കുറിച്ച്
എന്തെങ്കിലും പഠനങ്ങള്‍
ഇൗ സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
ഇലക്ട്രോണിക് വ്യവസായം
വികസിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(സി)
ഇപ്രകാരമുളള
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുകയാണ്
മുതല്‍മുടക്ക്
പ്രതീക്ഷിക്കുന്നതെന്നും
ഇത് എങ്ങനെയാണ്
ലഭ്യമാക്കാനുദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
പെന്ഷന്
ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ
കാലതാമസം
647.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ടെക്സ്റ്റയില്‍സ്
കോര്‍പ്പറേഷന്റെ
കീഴില്‍ ചെങ്ങന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
പ്രഭുറാം മില്‍സില്‍
നിന്നും 2017 മേയ്
മാസത്തില്‍ വിരമിച്ച
ശ്രീ. വി. ബാലകൃഷ്ണന്
ഉള്‍പ്പെടെ പത്തോളം
പേര്‍ക്ക് പെന്ഷന്
ആനുകൂല്യങ്ങള്‍
നാളിതുവരെ
നല്‍കിയിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാലതാമസം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
ആനുകൂല്യങ്ങള്‍ എന്ന്
നല്കുവാന്
സാധിക്കുമെന്ന്
വിശദമാക്കാമോ;
(സി)
2017-18
- ല്‍ ലേ ഓഫിന് ശേഷം
കമ്പനി എന്നാണ്
പ്രവര്‍ത്തനം
ആരംഭിച്ചതെന്നും അതിനു
ശേഷം ശമ്പളം കൃത്യമായി
നല്കുന്നുണ്ടോയെന്നും
വിശദമാക്കാമോ?
കാട്ടാക്കട
താലൂക്ക് വ്യവസായ ഓഫീസ്
648.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
താലൂക്ക് കേന്ദ്രമായി
താലൂക്ക് വ്യവസായ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ; ഇതു
സംബന്ധിച്ച വ്യവസായ
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാട്ടാക്കട കേന്ദ്രമായി
താലൂക്ക് വ്യവസായ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ വ്യവസായങ്ങള്‍
649.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ല പിറന്നതിനുശേഷം
പാെതു -സ്വകാര്യ
മേഖലകളില്‍ എത്ര
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ;
(ബി)
ഏത്
സര്‍ക്കാരിന്റെ
കാലത്താണ് ഇൗ
സ്ഥാപനങ്ങള്‍
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമാേ ;
(സി)
ഇൗ
സ്ഥാപനങ്ങളെല്ലാം
ഇപ്പാേള്‍
പ്രവര്ത്തിക്കുന്നുണ്ടാേ
എന്നും ഓരാേ
സ്ഥാപനത്തിലും എത്ര
താെഴിലാളികള്‍ ജാേലി
ചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കാമാേ ;
(ഡി)
ഏതെങ്കിലും
സ്ഥാപനം
പൂട്ടിയിട്ടുണ്ടെങ്കില്‍
അതിനുള്ള കാരണം
എന്തായിരുന്നുവെന്നും
അവിടെ ജാേലി
ചെയ്തിരുന്ന
താെഴിലാളികളെ
പുനരധിവസിപ്പിക്കാന്‍
ചെയ്ത കാര്യങ്ങള്‍
എന്താെക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമാേ ;
(ഇ)
പൂട്ടിയ
സ്ഥാപനങ്ങളില്‍
മറ്റേതെങ്കിലും
വ്യവസായം തുടങ്ങാന്‍
ആലാേചനയുണ്ടാേ എന്ന്
വ്യക്തമാക്കാമാേ?
ആറ്റിങ്ങലിലെ
സ്റ്റീല്‍ പ്ലാന്റ്
650.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങലില്‍
പ്രവര്‍ത്തിച്ചിരുന്ന
സ്റ്റീല്‍ പ്ലാന്റ്
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
പുരോഗതി
വിശദമാക്കാമോ?
ഉടമസ്ഥാവകാശം
കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ
ഫെയര്‍ വാല്യു
651.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാണിജ്യാവശ്യങ്ങള്‍ക്കായി
ഉടമസ്ഥാവകാശം കൈമാറ്റം
ചെയ്യുന്ന ഭൂമിക്ക്
വ്യവസായ വകുപ്പ് ഫെയര്‍
വാല്യു
നിശ്ചയിക്കുന്നതിന്റെ
രീതി അറിയിക്കാമോ;
(ബി)
വര്‍ഷങ്ങള്‍ക്കുമുമ്പ്
ചെറിയ തുകയില്‍
വാണിജ്യാവശ്യത്തിന്
ഉടമാസ്ഥാവകാശം നല്കിയ
ഭൂമിയില്‍
വ്യവസായങ്ങള്‍ തുടങ്ങിയ
ശേഷം ഉടമസ്ഥാവകാശം
മാറ്റാന്‍ അപേക്ഷ
ലഭിക്കുമ്പോള്‍ വന്‍തുക
ഫെയര്‍വാല്യു
നിശ്ചയിക്കുന്നതു കാരണം
സംരംഭകര്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
ഐ.ആര്.ഇ.യ്ക്കുവേണ്ടി
അയത്തിവേലികുളങ്ങരയിൽ ഖനനം
652.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കിലെ
അയത്തിവേലികുളങ്ങര
വില്ലേജില്‍പ്പെട്ട
സ്ഥലം
ഐ.ആര്.ഇ.യ്ക്കുവേണ്ടി
ഖനനം നടത്തുന്നതിനായി
ഏറ്റെടുത്തിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എത്ര
ഹെക്ടര്‍ സ്ഥലം ഇതിനായി
ഏറ്റെടുത്തുവെന്ന്
അറിയിക്കുമോ;
ഭൂവുടമകളുടെ
അനുമതിയോടെയാണോ സ്ഥലം
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏറ്റെടുത്ത
സ്ഥലത്ത്
താമസിക്കുന്നവരുടെ
പുനരധിവാസത്തിന്
ഏതെങ്കിലും തരത്തിലുള്ള
പാക്കേജ്
നിശ്ചയിച്ചിട്ടുണ്ടോ ;
വിശദീകരിക്കുമോ?
മണല്‍
ഖനനം
653.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്ട്
വില്ലേജിലെ
വെള്ളനാതുരുത്തില്‍
നടക്കുന്ന മണല്‍ ഖനനം
സംബന്ധിച്ച ശാസ്ത്രീയ
പഠനം നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത വില്ലേജില്‍
ഏതെല്ലാം
പ്രദേശങ്ങളിലാണ് മണല്‍
ഖനനം നടക്കുന്നതെന്ന്
വിശദീകരിക്കുമോ?
പരമ്പരാഗത
വ്യവസായങ്ങള്‍
654.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത
വ്യവസായങ്ങള്‍ കടുത്ത
പ്രതിസന്ധിയിലാണെന്നത്
വസ്തുതയാണോ; എങ്കില്‍
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടികളിലൂടെ ഖാദി,
കെെത്തറി മേഖലകളില്‍
ഉണ്ടാക്കിയിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഖാദി
മേഖലയില്‍
ആധുനികവല്‍ക്കരണം
കൊണ്ടുവരുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
അടഞ്ഞുകിടക്കുന്ന
ടെക്സ്റ്റയില്‍
മില്ലുകള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിലുണ്ടായിട്ടുള്ള
പ്രതിബന്ധങ്ങള്‍
വിശദമാക്കുമോ?
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതി
655.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് ഒളിമ്പിയ
പദ്ധതി പ്രകാരം
ഏതെല്ലാം കായിക
ഇനങ്ങളിലാണ് പരിശീലനം
നല്‍കുന്നത് എന്ന്
അറിയിക്കുമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം എത്ര
കായിക താരങ്ങള്‍ക്ക്
പരിശീലനം നല്കി
വരുന്നു എന്ന്
അറിയിക്കുമോ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ് ഇൗ കായിക
താരങ്ങള്‍ക്ക്
ലഭ്യമാക്കുന്നതെന്ന്
അറിയിക്കുമോ?
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതി
656.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
താരങ്ങള്‍ക്ക് മികച്ച
പരിശീലനം നല്കാന്
സംസ്ഥാനത്ത് ഓപ്പറേഷന്
ഒളിമ്പിയ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം കായിക
ഇനങ്ങളിലാണ് പരിശീലനം
നല്‍കുന്നതെന്നും
പദ്ധതിയിലൂടെ എത്ര
കായിക താരങ്ങളെയാണ്
പരിശീലിപ്പിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതി
നടത്തിപ്പിനായി എത്ര
കോടി രൂപ ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതി
657.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഭാഗമായുളള
കായികതാരങ്ങളുടെ
തിരഞ്ഞെടുപ്പ്
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചോ;
തിരഞ്ഞെടുക്കപ്പെടുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പഞ്ചായത്തിൽ
ഒരു കളിക്കളം പദ്ധതി
658.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തിലും ഒരു
കളിക്കളം എന്ന
പദ്ധതിയിലേക്ക്
പുതുതായി ഡി.പി.ആര്.
തയ്യാറാക്കി
സമര്‍പ്പിക്കാമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയിലേക്ക്
മെെതാനങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇൗ
പദ്ധതി
നിര്ത്തിവെച്ചിട്ടുണ്ടെങ്കില്
ആയതിന്റെ കാരണം
വിശദമാക്കാമോ;നിര്ത്തിവെച്ചിട്ടുണ്ടെങ്കില്
പുനരാരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോ;വിശദമാക്കാമോ?
വോളീബോള്‍
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതികള്‍
659.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ ദേശീയ വോളിബോള്‍
ചാമ്പ്യന്മാരായ കേരള
ടീമിലെ അംഗങ്ങള്‍ക്കുളള
തുക ഒന്നര ലക്ഷം രൂപയിൽ
നിന്ന്
വര്‍ദ്ധിപ്പിച്ച് രണ്ട്
ലക്ഷം രൂപ
ആക്കുന്നതിനുളള
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ദേശീയ
വോളീബോള്‍
ചാമ്പ്യന്മാരായ കേരള
ടീം അംഗങ്ങള്‍ക്ക്
സര്‍ക്കാര്‍ ജാേലി
ലഭ്യമാക്കുന്നതിനുളള
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
വോളിബോള്‍
എന്ന കായിക ഇനത്തെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ട്;
വിശദമാക്കുമോ?
കായിക
ക്ഷമതാ പദ്ധതികള്‍
660.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
കുട്ടികളുടെ കായിക
ക്ഷമത പരിശാേധനയ്ക്ക്
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
സ്പാേര്ട്ട്സ്
വകുപ്പു്
തീരുമാനിച്ചിട്ടുണ്ടാേ
;
(ബി)
കായിക
ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ജീവിത ശെെലി രാേഗങ്ങളെ
ചെറുക്കുന്നതിനും സമയ
ബന്ധിതമായി എന്തെല്ലാം
പരിപാടികളാണ്
പൂര്ത്തീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
കായിക
ക്ഷമത ഉറപ്പുവരുത്താന്‍
ഒരു കായികക്ഷമതാ മിഷന്
രൂപീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടാേ ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ?
ഇടുക്കി
മണ്ഡലത്തില്‍ സ്പോര്‍ട്സുമായി
ബന്ധപ്പെട്ട പുതിയ പദ്ധതികള്‍
661.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഇടുക്കി
നിയോജകമണ്ഡലത്തില്‍
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട് പുതുതായി
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തികവര്‍ഷം
കായികവകുപ്പ് ഇടുക്കി
നിയോജകമണ്ഡലത്തില്‍
ചെയ്യാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഒളിമ്പിക്സില്‍
മെഡല്‍ ലക്ഷ്യമാക്കി കായിക
താരങ്ങള്‍ക്ക് പരിശീലനം
നല്‍കുന്നതിന് പദ്ധതി
662.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച
കായിക താരങ്ങളെ
കണ്ടെത്തുന്നതിനും
വിദഗ്ദ്ധ പരിശീലനം
നല്‍കുന്നതിനും കേരള
സ്റ്റേറ്റ്
സ്പോര്‍ട്സ്
കൗണ്‍സില്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
2020,
2024 വര്‍ഷങ്ങളിലെ
ഒളിമ്പിക്സില്‍ മെഡല്‍
നേടുന്നതിനുളള കേരള
താരങ്ങളുടെ സാധ്യത
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
കേരളത്തിലെ കായിക
താരങ്ങള്‍ക്ക്
അന്തര്‍ദേശീയ
നിലവാരത്തിലുളള
പരിശീലനം
നല്‍കുന്നതിനുളള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
മത്സരങ്ങളിലാണ്
പ്രത്യേക പരിശീലന
പദ്ധതി
നടപ്പിലാക്കുന്നത്;
ഇതിനായി എത്ര കായിക
താരങ്ങളെ ഇതിനകം
തെരഞ്ഞെടുത്തിട്ടുണ്ട്;
ഇവരെ വിദേശ
രാജ്യങ്ങളില്‍ അയച്ച്
പരിശീലിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്പോര്‍ട്സ്,
ഗെയിംസ് ഇനത്തില്‍
മികവ് കാണിക്കുന്ന
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വീസില്‍ നിയമനം
നല്കുന്ന പദ്ധതി
പ്രകാരം ഈ സര്‍ക്കാര്‍
നിലവില്‍ വന്നശേഷം എത്ര
പേര്‍ക്ക് നിയമനം
നല്കി;വ്യക്തമാക്കാമോ?
കായിക
പരിശീലന കേന്ദ്രം
663.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
പരിശീലനത്തിനും
പ്രോല്‍സാഹനത്തിനും
വേണ്ടി പുതിയ കായിക
പരിശീലന
കേന്ദ്രങ്ങള്‍/അക്കാദമികള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
കായിക
പരിശീലന
കേന്ദ്രങ്ങള്‍/അക്കാദമികള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അവ എവിടെയെല്ലാമാണെന്ന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പൊതു
സ്റ്റേഡിയങ്ങള്‍
നിലവിലില്ലാത്ത
നിയോജകമണ്ഡലങ്ങളില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
മൂന്നാര്‍
ഹൈ ആള്‍ട്ടിട്ട്യൂഡ്
സ്റ്റേഡിയം
664.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ മൂന്നാര്‍
ഹൈ ആള്‍ട്ടിട്ട്യൂഡ്
സ്റ്റേഡിയത്തിന്റെ
ശോച്യാവസ്ഥ സ്പോര്‍ട്സ്
വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സ്റ്റേഡിയം
നവീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ നിര്‍ദ്ദിഷ്ട
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയം
665.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ ആദ്യ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഓരോ
ജില്ലയിലും മള്‍ട്ടി
പര്‍പ്പസ് ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പാലക്കാട് ജില്ലയില്‍
എവിടെ സ്റ്റേഡിയം
നിര്‍മ്മിക്കുവാനാണ്
പദ്ധതിയിട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ നിര്‍ദ്ദിഷ്ട
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയം
ഒറ്റപ്പാലത്ത്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
സ്റ്റേഡിയം
നിര്‍മ്മാണം
666.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
നിലവാരമുള്ള
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍ എത്ര
സ്റ്റേഡിയങ്ങളുടെ പണി
പൂര്‍ത്തിയായിട്ടുണ്ട്;
(സി)
നിര്‍മ്മാണത്തിലിരിക്കുന്ന
സ്റ്റേഡിയങ്ങളുടെ
വിശദാംശം
വ്യക്തമാക്കുമോ?
സ്റ്റേഡിയം
നവീകരിക്കാന്‍ നടപടി
667.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരളത്തില്‍ പുതുതായി
എത്ര സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണമാണ്
തുടങ്ങാന്‍
കഴിഞ്ഞതെന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
സ്റ്റേഡിയങ്ങളാണ്
നവീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികത്തിനു ശേഷം
നിർമ്മാണം ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
സ്റ്റേഡിയങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പഞ്ചായത്ത്
സ്റ്റേഡിയങ്ങളുടെ നവീകരണം
668.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
ഉടമസ്ഥതയിലുളള
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നതിന്
ഏതൊക്കെ പദ്ധതികളാണ്
നിലവിലുളളത് എന്ന്
അറിയിക്കാമോ;
(ബി)
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയില്‍ ഉളള
കുന്നത്തുകാല്‍
പഞ്ചായത്ത് സ്റ്റേഡിയം
നവീകരിച്ച് ഫുട്ബോൾ
കോര്‍ട്ട്
പണിയുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ?
കാെയിലാണ്ടി
സ്റ്റേഡിയം നവീകരണം
669.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിക്കാേട്
ജില്ലാ സ്പാേര്ട്ട്സ്
കൗണ്‍സിലിന്
പാട്ടത്തിന് നല്കിയ
കാെയിലാണ്ടി
സ്റ്റേഡിയത്താേടനുബന്ധിച്ചുള്ള
കടമുറികളില്‍ നിന്ന്
കൗണ്‍സിലിന് എത്ര രൂപ
വാടക
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
സ്റ്റേഡിയം
നവീകരണത്തിന് വേണ്ടി
കൗണ്‍സില്‍ ഇതുവരെ
ചെലവഴിച്ച തുക എത്ര
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമാേ ;
(സി)
സ്റ്റേഡിയം
നവീകരണവുമായി
ബന്ധപ്പെട്ട് പുതിയ
ഏതെങ്കിലും പദ്ധതികള്‍
സ്പാേര്ട്ട്സ്
കൗണ്‍സില്‍
തയ്യാറാക്കുന്നുണ്ടാേ ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
ഇടക്കൊച്ചി
ക്രിക്കറ്റ് സ്റ്റേഡിയം
670.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കാെച്ചി
താലൂക്കില്‍,
ഇടക്കൊച്ചി
വില്ലേജില്‍ 2007 ല്‍
കേരള ക്രിക്കറ്റ്
അസോസിയേഷന്റെ എല്ലാ
സൗകര്യങ്ങളോടും കൂടിയ
ക്രിക്കറ്റ് സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
വിലയ്ക്കുവാങ്ങിയ 24
ഏക്കര്‍ സ്ഥലത്ത്
പ്രസ്തുത സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിലെ
തടസ്സങ്ങള്‍ എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
ഭൂമി വേറെന്തെങ്കിലും
പദ്ധതികള്‍ക്കായി
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്തെന്ന്
വിശദമാക്കാമോ?
വര്‍ക്കലയിലെ
ഇടവ സ്റ്റേഡിയം
671.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തിലെ ഇടവ
സ്റ്റേഡിയം ജില്ലാ
സ്റ്റേഡിയമായി
ഉയര്‍ത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ചാലക്കുടിയിലെ
ഇന്‍ഡോര്‍ സ്റ്റേഡിയം
672.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയുടെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
എസ്റ്റിമേറ്റ്
പ്രകാരം സ്റ്റേഡിയം
നിര്‍മ്മാണത്തിനാവശ്യമായ
മുഴുവന്‍ തുകയും
അനുവദിക്കുന്നതിനും
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനും
സര്‍ക്കാര്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
എളങ്കുന്നപ്പുഴ
സാന്താക്രൂസ് ഗ്രൗണ്ട്
സ്റ്റേഡിയം പദ്ധതി
673.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
എളങ്കുന്നപ്പുഴ
സാന്താക്രൂസ് ഗ്രൗണ്ട്
സ്റ്റേഡിയം പദ്ധതിയില്‍
ഇതുവരെ സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍
674.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റിലെ പ്രധാന
നിര്‍ദ്ദേശങ്ങളില്‍
ഒന്നായ
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണ്;ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍
ഇത്തരത്തില്‍
നിര്‍മ്മിക്കുന്ന
സ്റ്റേഡിയം എന്ന്
നിലവില്‍ വരും;
ആയതിന്റെ എസ്റ്റിമേറ്റ്
തുകയെത്ര; ആയതിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
യുവജന
ക്ഷേമ പദ്ധതികള്‍
675.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ക്ഷേമ വകുപ്പ് /ബോര്‍ഡ്
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒല്ലൂര്‍
നിയോജക മണ്ഡലത്തിൽ
യുവജനക്ഷേമ ബോര്‍ഡിന്റെ
കീഴില്‍ എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
നേമം
മണ്ഡലത്തിലെ യുവജനക്ഷേമ
ബോര്‍ഡിന്റെ പദ്ധതികള്‍
676.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നേമം
നിയോജകമണ്ഡലത്തില്‍
യുവജനക്ഷേമ ബോര്‍ഡ്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
ഓരോ പദ്ധതിക്കും ചെലവായ
തുകയെത്രയെന്നും
വിശദമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
677.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
രാജഗോപാലന്‍
,,
കെ. ബാബു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
യുവജന
ക്ഷേമ ബോര്‍ഡ് 'കീ
സമ്മിറ്റ് 2018' എന്ന
പേരില്‍ ശില്പശാല
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ശില്പശാലയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പതിനാല്
ജില്ലകളിലായി
രൂപീകരിക്കപ്പെട്ട
യുവക്ലബ്ബുകളുടെ
പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
തൊഴിലന്വേഷകരായ
യുവജനങ്ങള്‍ക്ക്
ഉപകാരപ്രദമായ രീതിയില്‍
പി.എസ്.സി. പരിശീലന
പരിപാടി
സംഘടിപ്പിക്കുവാന്‍
ക്ലബ്ബുകള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?