ധനകാര്യ
ഇന്സ്പെക്ഷന് വിഭാഗത്തിന്റെ
പരിശോധന
445.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ധനകാര്യ ഇന്സ്പെക്ഷന്
വിഭാഗം പരിശോധനയില്‍
കണ്ടെത്തിയ അപാകതകള്‍
പരിഹരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2017
ജനുവരി മുതല്‍,
പരിശോധനയില്‍
അപാകതകള്‍ കണ്ടെത്തിയ
വകുപ്പുകളും ഓഫീസുകളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ധനവിനിയോഗത്തിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പാലിക്കാത്ത
സ്ഥാപനങ്ങള്‍
എന്തെല്ലാമാണെന്നും
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
സാമ്പത്തിക
തിരിമറി നടത്തിയ
സ്ഥാപനങ്ങള്‍
ഏതെല്ലാം;തിരിമറി
നടത്തിയ തുക എത്രയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
446.
ശ്രീ.എന്‍.
ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതി
ഉപേക്ഷിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്തെങ്കിലും
നടപടിക്രമങ്ങള്‍
ധനകാര്യ വകുപ്പിന്റെ
ഭാഗത്തു നിന്നും
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
നടപടിക്രമങ്ങളാണ്
ആരംഭിച്ചിട്ടുള്ളതെന്നതിന്റെ
വിശദവിവരം നല്‍കുമോ?
പൊതുമേഖലയിലെ
പദ്ധതികള്‍ മുടങ്ങുന്ന
സാഹചര്യം ഒഴിവാക്കുവാന്‍
നടപടി
447.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടേതായ
ട്രഷറി സേവിംങ്സ്
അക്കൗണ്ടുകളില്‍
നിക്ഷേപിച്ചിരുന്ന പണം
മുഴുവന്‍ മാര്‍ച്ച്
31-ന് മുമ്പ്
സര്‍ക്കാര്‍
പിന്‍വലിച്ചത് കാരണം
പൊതുമേഖലയിലെ
പദ്ധതികള്‍ മുടങ്ങുന്ന
സാഹചര്യം
ഒഴിവാക്കുവാന്‍
സ്വീകരിച്ച
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
ആഴ്ചതോറും
പിന്‍വലിക്കാവുന്ന
തുകയുടെ പരിധി
കുറച്ചുകൊണ്ടിരിക്കുന്നത്
കാരണം പൊതുമേഖലാ
സ്ഥാപനങ്ങളുടെ ധനകാര്യ
സ്ഥിതി മോശമാകുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കാമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഫണ്ടിനുവേണ്ടി പലതവണ
സെക്രട്ടേറിയറ്റില്‍
ധനകാര്യവകുപ്പിന്റെ
ഓഫീസില്‍ കയറി
ഇറങ്ങുന്ന അവസ്ഥയ്ക്ക്
പരിഹാരം കാണുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
നയം കാരണം പദ്ധതികള്‍
പാടെ നിലച്ചതായി
പറയപ്പെടുന്ന അവസ്ഥ
പരിഹരിക്കാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
ധനവകുപ്പിന്റെ
അംഗീകാരമുളള അക്രഡിറ്റഡ്
ഏജന്‍സികൾ
448.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനവകുപ്പിന്റെ
അംഗീകാരമുളള
അക്രഡിറ്റഡ്
ഏജന്‍സികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്ക്
ഏതൊക്കെ പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനുളള
അംഗീകാരമാണ്
നല്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
അക്രഡിറ്റഡ്
ഏജന്‍സികളുടെ അംഗീകാരം
റദ്ദുചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ട്രഷറി
നിക്ഷേപം തിരികെ ഈടാക്കിയ
നടപടി
449.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍/പൊതുമേഖലാ
സ്ഥാപനങ്ങള്‍
കാലാകാലങ്ങളില്‍
യഥാര്‍ത്ഥ ചെലവ്
നിര്‍വ്വഹിക്കാതെ
ട്രഷറിയില്‍
നിക്ഷേപിച്ചിരുന്ന തുക
പിന്‍വലിച്ച്
സംസ്ഥാനത്തിന്റെ
കണക്കിലേക്ക് തിരികെ
കൊണ്ടുവരാന്‍
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഏതെങ്കിലും തുകകള്‍
തിരികെ
ഈടാക്കിയിട്ടുണ്ടോ;
എങ്കില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ഈടാക്കിയ തുകയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്ന്
ഈടാക്കിയ ഏതെങ്കിലും
തുക തിരികെ നല്കാന്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
തിരികെ
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
തുക തിരികെ ഈടാക്കിയതു
കാരണം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഏതെങ്കിലും തരത്തിലുള്ള
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോയെന്ന്
ധനകാര്യവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
2017-18
സാമ്പത്തിക വര്‍ഷം സംസ്ഥാനം
പ്രതീക്ഷിച്ച വരുമാനം
450.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
സംസ്ഥാനം പ്രതീക്ഷിച്ച
വരുമാനം, ഏതെല്ലാം
സ്രോതസ്സുകളിലൂടെ എത്ര
കോടി രൂപ
വീതമായിരുന്നുവെന്നും
ഇതില്‍ കേന്ദ്ര
ഗവണ്മെന്റ് വഴിയുളളവ,
സംസ്ഥാനത്ത് നിന്നുളളവ
, ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രതീക്ഷിച്ച
വരുമാനത്തില്‍ കേന്ദ്ര
ഗവണ്മെന്റ് വഴിയും
സംസ്ഥാന ഗവണ്മെന്റ്
വഴിയും 31-03-2018 വരെ
ലഭിച്ച തുക, ഓരോ
ഇനത്തിലും എത്ര
വീതമെന്ന്
വിശദമാക്കാമോ?
സാമൂഹ്യ
സുരക്ഷ പെന്ഷന്
451.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
സാമൂഹ്യ സുരക്ഷ
പെന്‍ഷന്‍കാര്‍ക്ക്
എത്ര രൂപയുടെ പെന്ഷന്
കുടിശ്ശികയുണ്ടായിരുന്നു;
എത്ര രൂപയായിരുന്നു
പെന്ഷന്; എത്ര
പേര്‍ക്ക് പെന്ഷന്
നല്‍കിയിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സാമൂഹ്യ സുരക്ഷ
പെന്ഷന് ഇനത്തില്‍
എത്ര രൂപ
നല്‍കിയിട്ടുണ്ട്; എത്ര
രൂപയായി പെൻഷൻ
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
എത്രപേര്‍ക്ക് നല്കി;
വിശദാംശം ലഭ്യമാക്കാമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷൻ
452.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കാലയളവില്‍
നിലവിലുണ്ടായിരുന്ന
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകള്‍
ഏതെല്ലാമാണ് ; അവ ഓരോ
വിഭാഗത്തിലും എത്ര
പേര്‍ക്ക്
നല്‍കിയിരുന്നെന്നും
നല്‍കിയിരുന്ന തുക
എത്രയെന്നും
നല്കുവാനുണ്ടായിരുന്ന
കുടിശ്ശിക
എത്രയായിരുന്നെന്നും
വിഭാഗം തിരിച്ച്
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ സാമൂഹ്യ
സുരക്ഷാ പെന്ഷന്
(വിഭാഗം തിരിച്ച്)
വാങ്ങുന്നവര്‍
എത്രയെന്നും , ഇതില്‍
അനധികൃതമായി
ഒഴിവാക്കപ്പെട്ടവര്‍
എത്രയെന്നും ,പുതുതായി
എത്ര പേര്‍ക്ക്
പെന്ഷന്
അനുവദിച്ചെന്നും , ഓരോ
വിഭാഗത്തിനും എത്ര
തുകയുടെ വര്‍ദ്ധനവു
നൽകിയെന്നും വിഭാഗം
തിരിച്ച് വിശദവിവരം
നല്‍കുമോ;
(സി)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ഉള്‍ക്കൊണ്ട
ഉത്തരവുകളുടെ (വിഭാഗം
തിരിച്ച്)
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
ചില
അനര്‍ഹര്‍ സാമൂഹ്യ
സുരക്ഷാ പെന്ഷന്
അനധികൃതമായി
വാങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ഇവരെ
കണ്ടെത്താനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
453.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
2018 മാര്‍ച്ച് 31-ലെ
കണക്കുപ്രകാരം
ജീവനക്കാരില്‍ നിന്നും
എത്ര തുക
ശേഖരിച്ചിട്ടുണ്ട്;
സര്‍ക്കാര്‍ എത്ര രൂപ
മാച്ചിങ്ങ് ഗ്രാന്റ്
ആയി അടച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഏതു
ബാങ്കിലാണ് തുക
ഒടുക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
എത്ര
ജീവനക്കാര്‍ നിലവില്‍
എന്‍ പി എസ്
അംഗങ്ങളായിട്ടുണ്ടെന്നും
ഇതില്‍ സര്‍ക്കാര്‍
ജിവനക്കാര്‍
എത്രയെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ
ഫണ്ട് വിനിയോഗം
454.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയ
കേന്ദ്രാവിഷ്കൃത
പദ്ധതികൾക്കായി
വകയിരുത്തിയിരിരുന്ന
സംസ്ഥാന
സര്‍ക്കാരിന്റെയും
കേന്ദ്ര
സര്‍ക്കാരിന്റെയും
വിഹിതങ്ങള്‍ പദ്ധതി
തിരിച്ച് നല്‍കാമോ;
(ബി)
2018-2019
സാമ്പത്തിക
വര്‍ഷങ്ങളില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്നും ഓരോ
പദ്ധതിക്കും
സര്‍ക്കാര്‍
തയ്യാറാക്കി
സമര്‍പ്പിച്ച
പ്രോജക്ടുകളുടെ തുക
എത്രയാണെന്നും അതില്‍
ഓരോന്നിലും സംസ്ഥാന
വിഹിതം എത്രയാണെന്നും
വ്യക്തമാക്കാമോ ?
റവന്യൂ
വരുമാനം
455.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
സംസ്ഥാനത്തെ ആകെ റവന്യൂ
വരുമാനം എത്രയെന്നും
ഏറ്റവുമധികം വരുമാനം
ഏത് മേഖലയില്‍ നിന്നാണ്
ലഭ്യമായതെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
വര്‍ഷത്തേയും കണക്ക്
വെവ്വേറെ
വെളിപ്പെടുത്താമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റ് വിഹിതവും ചെലവും
456.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-മാര്‍ച്ച്
31-ന് അവസാനിച്ച
സാമ്പത്തിക വര്‍ഷത്തിലെ
കണക്കുപ്രകാരം പ്ലാന്‍,
നോണ്‍ പ്ലാന്‍
ഇനങ്ങളില്‍ ബജറ്റ്
വിഹിതമായി അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും ഉള്‍പ്പെടുത്തിയ
വിശദമായ
സ്റ്റേറ്റ്മെന്റ്
വകുപ്പ് തിരിച്ച്
നല്‍കുമോ;
(ബി)
ഏതെങ്കിലും
വകുപ്പ് റ്റി.എസ്.ബി.
അക്കൗണ്ടുകളിലോ
റ്റി.എസ്.പി.
അക്കൗണ്ടുകളിലോ തുക
വകമാറ്റിയിട്ട്
എക്സ്പെന്‍ഡീച്ചര്‍
രേഖപ്പെടുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
ചെയ്യുന്നതിന് ധനകാര്യ
വകുപ്പ് അനുമതി
നൽകിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നികുതി-നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
457.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ
നികുതി-നികുതിയേതര
വരുമാനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-2019
സാമ്പത്തിക
വര്‍ഷത്തില്‍
നികുതി-നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
ധനസ്ഥിതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഏതെങ്കിലും തരത്തിലുള്ള
ചെലവുകള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പെന്ഷന്
ചെലവഴിക്കുന്ന തുക
458.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജീവനക്കാരുടെ പെന്ഷന്
മാസംതോറും എത്ര തുക
ചെലവഴിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വിവിധ ക്ഷേമ
പെന്‍ഷനുകള്‍ക്കായി
മാസംതോറും എത്ര തുക
ചെലവഴിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ?
പൊതുകടം
459.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
പൊതുകടം എത്രയെന്ന്
വെളിപ്പെടുത്താമോ?
ധനകമ്മി, റവന്യൂ കമ്മി
സംബന്ധിച്ച വിശദാംശം
460.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2017-18 വരെയുളള
സാമ്പത്തിക
വര്‍ഷങ്ങളിലെ
സംസ്ഥാനത്തിന്റെ
ധനകമ്മി, റവന്യൂ കമ്മി
എന്നിവ സംബന്ധിച്ച
വിശദാംശം അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
സര്‍ക്കാരിന്റെ പൊതുകടം
എത്രയായിരുന്നു; 2018
ജനുവരി 31-ലെ പൊതുകടം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
2011
മുതല്‍ 2017 വരെയുളള
വര്‍ഷങ്ങളിലെ നികുതി
വരുമാനത്തിന്റെയും
നികുതിയേതര
വരുമാനത്തിന്റെയും
കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ഓരോ നികുതിയും ഇനം
തിരിച്ച് നല്‍കാമോ?
നികുതി
വരുമാനം
461.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18സാമ്പത്തിക
വര്‍ഷം സംസ്ഥാനത്തിനു
ലഭിച്ചതും
കണക്കാക്കിയിരുന്നതുമായ
നികുതി വരുമാനം ,അതില്‍
വന്നിട്ടുള്ള കുറവ്
എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ജി.എസ്.ടി
നടപ്പാക്കിയശേഷം
2016-17, 2017-18
വര്‍ഷങ്ങളില്‍
ലഭിക്കേണ്ട കേന്ദ്ര
സഹായം എത്രയെന്നും എത്ര
തുക ലഭിച്ചുവെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(സി)
നികുതിവെട്ടിപ്പു
തടയുന്നതിനും നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കാനുമായി
എന്തു നടപടികള്‍
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തു
എത്ര
വ്യാപാരികളുണ്ടെന്നും
അതില്‍ എത്ര ശതമാനം
പേര് രജിസ്ട്രേഷന്
എടുത്തുവെന്നും എത്ര
വ്യാപാരികള്‍
ഉപഭോക്താക്കള്‍ക്ക്
ബില്ലുകള്‍
നല്കുാറുണ്ടെന്നും
വ്യക്തമാക്കാമോ ;
(ഇ)
ബില്ലുകള്‍ നല്‍കാത്ത
വ്യാപാരികളേയും
ജി.എസ്.ടി
രജിസ്ട്രേഷന്
എടുക്കാത്തവരേയും
കണ്ടെത്തി പ്രസ്തുത
മേഖലയിലെ അഴിമതി
അവസാനിപ്പിക്കാനും
നികുതി വരുമാനം
വ്രദ്ധിപ്പിക്കാനുമായി
എന്തു നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നു
വ്യക്തമാക്കുമോ?
പെട്രോള്‍,
ഡീസല്‍ നികുതിയിനത്തില്‍
സര്‍ക്കാരിന് ലഭിച്ച വരുമാനം
462.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ വില
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത് മൂലം
പൊതുജനങ്ങള്‍
ബുദ്ധിമുട്ടുന്നകാര്യം
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അപ്രകാരം
ഇന്ധന വിലയില്‍
വര്‍ദ്ധനവുണ്ടാകുമ്പോള്‍
സംസ്ഥാന നികുതിയില്‍
നിയന്ത്രണം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
2017-18
സാമ്പത്തിക വര്‍ഷം
പെട്രോള്‍, ഡീസല്‍
എന്നിവയുടെ
നികുതിയിനത്തില്‍
സര്‍ക്കാരിന് ലഭിച്ച
വരുമാനം എത്രയെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്ന ശേഷം
പെട്രോള്‍, ഡീസല്‍
എന്നിവയുടെ നികുതിയില്‍
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
നികുതി വരുമാനം
463.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-വേ ബില്‍ സമ്പ്രദായം
നടപ്പിലാക്കിയതിനെ
തുടര്‍ന്ന് നികുതി
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തിന്റെ
തുടക്കത്തില്‍ നിന്നും
വ്യത്യസ്തമായി ഈ
സാമ്പത്തിക
വര്‍ഷത്തിന്റെ
തുടക്കത്തില്‍
സംസ്ഥാനത്തെ നികുതി
വരുമാനം എത്രമാത്രം
വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്
കണക്കുകള്‍ സഹിതം
അറിയിക്കാമോ;
(സി)
നികുതി
വരുമാനത്തില്‍ ഗണ്യമായ
കുറവ് വന്നിട്ടുണ്ടോ;
ഇതുകാരണം സാമ്പത്തിക
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വാര്‍ഷിക
പദ്ധതിക്കുവേണ്ടി വാങ്ങിയ
വായ്പകള്‍
464.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തിന്റെ
പ്രതിമാസ വരവും ചെലവും
എത്ര വീതമെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
വാര്‍ഷിക
പദ്ധതിക്കുവേണ്ടി
വാങ്ങിയ വായ്പകള്‍
ആവര്‍ത്തന
ചെലവുകള്‍ക്കായി
വകമാറ്റേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സാമ്പത്തിക
സ്ഥിതി ഭദ്രമാക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
465.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
കടുത്ത സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുവെന്നത്
വസ്തുതയാണോ;അതിന്റെ
അടിസ്ഥാനത്തില്‍
സാമ്പത്തിക സ്ഥിതി
ഭദ്രമാക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
വകുപ്പുകളില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
സർക്കാരിന്റെ
രണ്ടാം
വാര്‍ഷികത്തിന്റെ
ഭാഗമായുള്ള
ആഘോഷപരിപാടികള്‍ക്കായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്
എന്നറിയിക്കാമോ ;
(ഡി)
എല്ലാതലത്തിലും
സാമ്പത്തിക അച്ചടക്കം
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
അതിന്റെ ഭാഗമായി
നിയമനനിരോധനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
പ്രവാസി ചിട്ടി
466.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിക്ക്
ധനസമാഹരണത്തിനായി
പ്രവാസി ചിട്ടി
ആരംഭിക്കുന്നതിനുള്ള
സര്‍ക്കാര്‍ തീരുമാനം
പ്രാവര്‍ത്തികമാക്കുന്നതിന്
നിലവിലെന്തെങ്കിലും
തടസ്സം ഉണ്ടോ;
(ബി)
പ്രവാസി
ചിട്ടിക്ക് കേന്ദ്ര
ചിട്ടി ആക്ടിലെ 73-ാം
വകുപ്പില്‍ നിന്ന് ഇളവ്
നല്‍കണമെന്ന് സംസ്ഥാനം
ആര്.ബി.ഐയോട്
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ ഇതു
സംബന്ധിച്ച്
ആര്.ബി.ഐയുടെ നിലപാട്
വ്യക്തമാക്കുമോ;
(സി)
ചിട്ടി
നിയമത്തിലെ
സുരക്ഷിതത്വം, പണം
നിക്ഷേപിക്കുന്നതിലുള്ള
സ്രോതസ്സിന്റെ സുതാര്യത
എന്നിവ
വിലയിരുത്തുന്നതിന്
റിസര്‍വ് ബാങ്കിന്
അധികാരം നല്കുന്ന
വ്യവസ്ഥയില്‍ പ്രവാസി
ചിട്ടിയുടെ
കാര്യത്തില്‍
ഇളവുനല്‍കണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെടുവാനുള്ള
സാഹചര്യം എന്താണ്;
വ്യക്തമാക്കാമോ?
നേമം
മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
467.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷത്തെ
ബജറ്റ് പ്രസംഗത്തില്‍
കിഫ്ബി യില്‍
ഉള്‍പ്പെടുത്തിയ നേമം
നിയോജകമണ്ഡലത്തിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തികളില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതിയുടെ
അടിസ്ഥാനത്തില്‍
കിഫ്ബി തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
കാലതാമസം നേരിടുന്നത്
എന്ത് കൊണ്ടാണെന്ന്
വിശദമാക്കുമോ?
വികസന
പദ്ധതികള്‍ക്കായി വിദേശ
മലയാളികളില്‍ നിന്ന്
ധനസമാഹരണം
468.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ റോഡ് വികസന
പദ്ധതികള്‍ക്കാണ് വിദേശ
മലയാളികളില്‍ നിന്ന്
പണം സമാഹരിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
ഏതൊക്കെ രീതിയില്‍;
എത്ര തുക വരെയാണ് ആകെ ഈ
രീതിയില്‍
സ്വരൂപിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ ;
(ബി)
ഇവ
സമാഹരിക്കുമ്പോള്‍
പ്രസ്തുത തുക തിരിച്ച്
നല്കുന്ന രീതിയെ
സംബന്ധിച്ച്
സ്വീകര്‍ത്താവ്
ദാതാവുമായി ധാരണ
ഉണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(സി)
പണം
സ്വീകരിക്കുന്നത് റോഡ്
ഉള്‍പ്പെടെയുള്ള മറ്റ്
എന്തെല്ലാം വികസന
പദ്ധതികള്‍ക്ക് കൂടി
വിനിയോഗിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
469.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കിഫ്ബി വഴി
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
അതിനായി
കിഫ്ബിയിലേയ്ക്ക്
എപ്രകാരം നിക്ഷേപം
സമാഹരിച്ചുവരുന്നു
എന്നും എത്ര തുകയുടെ
നിക്ഷേപം ഉറപ്പാക്കി
എന്നും വ്യക്തമാക്കുമോ;
(ബി)
2017-18
സാമ്പത്തികവര്‍ഷം
കിഫ്ബി വഴി നടത്തിയ
പ്രധാന പ്രവൃത്തികള്‍
ഏതെല്ലാം; ഇവയ്ക്കായി
എത്ര തുക വകയിരുത്തി;
പൂര്‍ത്തീകരിച്ചവ
ഏതെല്ലാം;വിശദമാക്കാമോ;
(സി)
കിഫ്ബി
നടപ്പാക്കാനായി
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥരെ സംബന്ധിച്ച
വിശദാംശം ഇവരുടെ
പ്രവര്‍ത്തനങ്ങള്‍
ഇവര്‍ക്കായി 2017-18
വര്‍ഷം നടത്തിയ
ചെലവുകള്‍ ജീവനക്കാരുടെ
എണ്ണവും തസ്തികയും
വിഭാഗവും സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഡി)
കിഫ്ബി
വഴി ഷൊര്‍ണ്ണൂര്‍
നിയോജക
മണ്ഡലത്തിലേയ്ക്ക്
നാളിതുവരെ അനുവദിച്ച
പ്രവൃത്തികള്‍, അവയുടെ
നിലവിലെ സ്ഥിതി,
അനുമതിക്കായി അപേക്ഷ
ലഭ്യമായ പ്രവൃത്തികള്‍
എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
കിഫ്ബി
വഴി സ്വരൂപിക്കുന്ന തുക
470.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി സ്വരൂപിക്കുന്ന
ഏതെങ്കിലും തുക സംസ്ഥാന
ട്രഷറിയില്‍
നിക്ഷേപിക്കുന്നതിന്
കിഫ്ബി നിയമത്തില്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ നിയമത്തില്‍
ഏത് വകുപ്പിലാണ്
ഇപ്രകാരം വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
നല്കുന്ന ഗ്രാന്റോ
മുന്‍കൂര്‍ തുകകളോ
ട്രഷറിയില്‍
നിക്ഷേപിക്കാമെന്ന്
നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
വകുപ്പില്‍ ഇത്
എപ്രകാരമാണ് വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കിഫ്ബിയിലെ തുകകള്‍
ട്രഷറി നിക്ഷേപമായി
സൂക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
എത്ര തുക ഇത്തരത്തില്‍
സൂക്ഷിച്ചിട്ടുണ്ട്;
(ഡി)
ഇത്
നിയമം വ്യവസ്ഥ
ചെയ്യുന്ന
പ്രകാരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കിഫ്ബി
ഫണ്ട് സമാഹരണം
471.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിക്ക്
ഫണ്ട്
സമാഹരിക്കുന്നതിന്
ബോണ്ടുകള്‍
ഇറക്കുന്നതിനുളള
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതുവഴി എത്ര തുക
സമാഹരിച്ചു;
(ബി)
ബോണ്ടുകള്‍
വഴി പണം
സമാഹരിക്കുന്നതിന്
റിസര്‍വ് ബാങ്കിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
പ്രവാസി
ചിട്ടി വഴി കിഫ്ബി
ഫണ്ട്
സമാഹരിക്കുന്നതിനുളള
പദ്ധതി ഏത്
ഘട്ടത്തിലാണ്; ചിട്ടി
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും;
(ഡി)
പ്രവാസി
ചിട്ടി
ആരംഭിക്കുന്നതിന്
റിസര്‍വ് ബാങ്കിന്റെ
അംഗീകാരം ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭ്യമായിട്ടുണ്ടോ?
കിഫ്ബി
നിക്ഷേപം
472.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
അക്കൗണ്ടില്‍ 2018 മേയ്
31 വരെയുള്ള
നീക്കിയിരുപ്പ് എത്ര
കോടി രൂപയാണ്;
(ബി)
ഇതില്‍
വിവിധ
ബാങ്കുകളിലേക്കുള്ള
നിക്ഷേപം എത്രയാണ്; ഓരോ
ബാങ്കിലും ഉള്ള
നിക്ഷേപം തരം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിക്ഷേപത്തിന് എത്ര
ശതമാനം പലിശയാണ്
ലഭിക്കുന്നത്?
കിഫ്ബി
പദ്ധതികള്‍
473.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതുവരെയായി കിഫ്ബി വഴി
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്;
അവയുടെ
വകുപ്പുതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എത്രകോടി
രൂപയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(സി)
എത്രകോടി
രൂപയുടെ ,എത്ര
പ്രവൃത്തികളുടെ
എഗ്രിമെന്റാണ് ഇതുവരെ
ഒപ്പുവെച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കിഫ്ബി
അക്കൗണ്ടിലെ നിക്ഷേപം
474.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
കിഫ്ബിയുടെ
അക്കൗണ്ടില്‍ എത്ര
കോടി രൂപ
നീക്കിയിരിപ്പുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
01.04.2018-ന്
ശേഷം കിഫ്ബിയുടെ
അക്കൗണ്ടിലുളള തുക
ഏതെങ്കിലും
സ്വകാര്യ/നാഷണലെെസ്ഡ്
ബാങ്കുകളില്‍
സ്ഥിരനിക്ഷേപമായി
ഇട്ടിട്ടുണ്ടോ;
എങ്കില്‍ ഓരോ
ബാങ്കിലും
നിക്ഷേപിച്ചിട്ടുളള തുക
എത്രയെന്നും, അതിന്
ലഭിക്കുന്ന പലിശ എത്ര
ശതമാനമാണെന്നും
വ്യക്തമാക്കുമോ?
കിഫ്ബി
എക്സിക്യൂട്ടീവ് കമ്മിറ്റി
യോഗങ്ങള്‍
475.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
എക്സിക്യൂട്ടീവ്
കമ്മിറ്റി നാളിതുവരെ
എത്ര യോഗങ്ങള്‍
ചേര്‍ന്നുവെന്നും എത്ര
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കിയെന്നും
വിശദമാക്കാമോ;
(ബി)
കിഫ്ബിയുടെ
ഏതെല്ലാം പ്രവൃത്തികള്‍
ഇതിനോടകം ടെന്‍ഡര്‍
ചെയ്തു ആരംഭിച്ചുവെന്ന്
വെളിപ്പെടുത്താമോ?
പ്രവാസി
ചിട്ടി വഴി കിഫ്ബി ഫണ്ട്
സമാഹരണം
476.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടിയിലൂടെ
കിഫ്ബിയിലേക്ക് ഫണ്ട്
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എത്ര തുക സമാഹരിച്ചു
എന്നുളളതിന്റെ ജില്ല
തിരിച്ചുളള കണക്ക്
നല്‍കാമോ?
കോട്ടക്
മഹേന്ദ്ര ബാങ്കില്‍ കിഫ്ബി
നിക്ഷേപിച്ച തുക
477.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
അക്കൗണ്ടിലുള്ള
തുകയില്‍ നിന്ന്
22.01.2018 -ല്‍ എത്ര
കോടി രൂപയാണ് കോട്ടക്
മഹേന്ദ്ര ബാങ്കില്‍
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടില്‍
നിക്ഷേപിച്ചതെന്നും
അതിന്റെ പലിശ നിരക്ക്
എത്ര ശതമാനമാണെന്നും
അറിയിക്കുമോ;
(ബി)
ക്വട്ടേഷന്‍/ടെന്‍ഡര്‍
വിളിച്ചാണോ പ്രസ്തുത
തുക ഈ ബാങ്കില്‍
നിക്ഷേപിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഏതൊക്കെ ബാങ്കുകളാണ്
ക്വട്ടേഷനില്‍
പങ്കെടുത്തതെന്ന്
അറിയിക്കുമോ ;
(ഡി)
വിവിധ
ബാങ്കുകള്‍ ഓഫര്‍
ചെയ്തിരുന്ന പലിശ
നിരക്ക് എത്ര
ശതമാനമാണ്?
നെന്മാറ
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
478.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവര്‍ത്തികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുളളത് എന്ന്
അറിയിക്കുമോ;
(സി)
മറ്റു
പദ്ധതികള്‍ക്ക്
ഭരണാനുമതി എന്ന്
ലഭിക്കുമെന്ന്
വിശദമാക്കുമോ?
കിഫ്ബിയുടെ
സ്ഥിര നിക്ഷേപം
479.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
അക്കൗണ്ടിലുണ്ടായിരുന്ന
എന്ത് തുകയാണ്
29.1.2018ല്‍
ഇന്‍ഡസ്ഇന്‍ഡ്
ബാങ്കില്‍
സ്ഥിരനിക്ഷേപം
നടത്തിയതെന്നും എത്ര
ശതമാനം പലിശയ്ക്കാണ്
തുക നിക്ഷേപിച്ചതെന്നും
വെളിപ്പെടുത്തുമോ;
(ബി)
ബാങ്കുകളില്‍
നിന്നും ക്വട്ടേഷന്‍
സ്വീകരിച്ചാണോ ഈ തുക
നിക്ഷേപിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;എങ്കില്‍
ഏതൊക്കെ ബാങ്കുകളാണ്
ക്വട്ടേഷന്‍ നല്‍കിയത്;
(സി)
ക്വട്ടേഷനില്‍
പങ്കെടുത്ത ബാങ്കുകള്‍
ഓഫര്‍ ചെയ്ത
പലിശനിരക്കുകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
പ്രവര്‍ത്തനം
480.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
14.2.2017ലെ
GO(MS)No.77/17/Fin
പ്രകാരം കിഫ്ബിയില്‍
സൃഷ്ടിച്ച തസ്തികകള്‍
എത്രയാണ്; ഇതുപ്രകാരം
എത്ര ആളുകളെ
കിഫ്ബിയില്‍ നിയമിച്ചു;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കിഫ്ബിയിലെ
പ്രോജക്ട് അപ്രൈസല്‍
ഡിവിഷന്റേയും
ഇന്സ്പെക്ഷന്
വിഭാഗത്തിന്റെയും
ചുമതലകള്‍
എന്തെല്ലാമാണ്;
(സി)
പ്രോജക്ട്
അപ്രൈസല്‍ ഡിവിഷന്റെ
കീഴിലുളള ചീഫ് ജനറല്‍
മാനേജര്‍, ജനറല്‍
മാനേജര്‍ (അപ്രൈസല്‍)
എന്നിവരുടെ ചുമതലകള്‍
എന്തൊക്കെയാണ്;
(ഡി)
പ്രോജക്ട്
അപ്രൈസല്‍ ഡിവിഷന്റെ
2018 ഏപ്രില്‍ 30
വരെയുളള
എസ്റ്റാബ്ലിഷ്മെന്റ്
ചെലവുകള്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
അക്കൗണ്ടില്‍ നിന്നും
ബാങ്കുകളില്‍ നിക്ഷേപിച്ച തുക
481.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
അക്കൗണ്ടില്‍ നിന്നും
29.1.2018ല്‍ വിവിധ
ബാങ്കുകളില്‍ ഫിക്സഡ്
ഡിപ്പോസിറ്റായി
നിക്ഷേപിച്ച തുക
എത്രയാണ്; ഏതെല്ലാം
ബാങ്കുകളിലാണ് തുക
നിക്ഷേപിച്ചതെന്നും
അതിന്റെ പലിശ നിരക്ക്
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
വിവിധ
ബാങ്കുകളില്‍ വ്യത്യസ്ത
പലിശ നിരക്കിലാണോ
29.1.2018 ല്‍ തുക
നിക്ഷേപിച്ചത്;
ഇതിനുള്ള കാരണമെന്താണ്;
(സി)
കുറഞ്ഞ
പലിശക്ക് തുക
നിക്ഷേപിച്ചത് മൂലം
ഉണ്ടായ നഷ്ടം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
29.1.2018
ല്‍ കിഫ്ബിയുടെ
അക്കൗണ്ടിലെ തുക
വ്യത്യസ്ത ബാങ്കുകളില്‍
നിക്ഷേപിച്ചത്
ക്വട്ടേഷന്‍
സ്വീകരിച്ചാണോ;
എങ്കില്‍ ക്വട്ടേഷനിലെ
വിശദാംശങ്ങള്‍
നല്‍കുമോ?
കോട്ടക്കല്‍
മണ്ഡലത്തിലെ പ്രവൃത്തികൾക്ക്
കിഫ്ബി അംഗീകാരം
482.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
എടയൂര്‍ ഇരിമ്പിളിയം
കുടിവള്ള പദ്ധതി,
കുറ്റിപ്പുറം -
കാങ്കക്കടവ്
റഗുലേറ്റര്‍ കം
ബ്രിഡ്ജ് എന്നിവയുടെ
എസ്റ്റിമേറ്റുകളും
പ്രൊപ്പോസലുകളും കിഫ്ബി
അംഗീകരിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
രണ്ട് പ്രൊപ്പോസലുകളും
കിഫ്ബിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ചൊവ്വര
ജി.എച്ച്.എസിന്റെ
വികസനത്തിനായി കിഫ്ബി
തീരുമാനം
483.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
ബഡ്ജറ്റ് പ്രസംഗത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായുള്ള അഞ്ച് കോടി
രൂപയുടെ ഒന്നാമത്തെ
സ്കീമില്‍
ഉള്‍പ്പെടുത്തിയിരുന്ന
എറണാകുളം ജില്ലയിലെ
ചെല്ലാനം പുത്തന്‍തോട്
ഗവ. എച്ച്.എസ്.എസ്.,
മൂന്ന് കോടി രൂപയുടെ
രണ്ടാമത്തെ സ്കീമിലും
ഉള്‍പ്പെട്ടതിനാല്‍
പ്രസ്തുത സ്കൂളിന്
പകരമായി ചൊവ്വര
ജി.എച്ച്.എസിന്റെ പേര്
ഉള്‍പ്പെടുത്തുന്നതിനായുള്ള
നടപടിക്രമം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ചൊവ്വര
ജി.എച്ച്.എസ്സിനെ
ഉള്‍പ്പെടുത്തുന്നതിനായി
7.3.2017ന് ധനകാര്യ
വകുപ്പുമന്ത്രിക്കു്
സമര്‍പ്പിച്ച കത്തിന്റെ
അടിസ്ഥാനത്തില്‍
ധനകാര്യ വകുപ്പിലെ
489789/എഡ്യു.എ3/2017/ധന.
എന്ന ഫയലില്‍
തുടര്‍നടപടി
സ്വീകരിച്ച് ഇപ്പോള്‍
കിഫ്ബിയില്‍
പരിഗണനയിലിരിക്കുന്ന
ഫയലില്‍ നാളിതുവരെ
തീരുമാനമെടുക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തെറ്റ് തിരുത്തി
എന്നത്തേക്ക് ചൊവ്വര
ജി.എച്ച്.എസിനെ മൂന്ന്
കോടി രൂപയുടെ സ്കീമില്‍
ഉള്‍പ്പെടുത്താന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
വഴി അനുമതി നല്കിയ
കാസര്‍ഗോഡ് ജില്ലയിലെ
പ്രവൃത്തികള്‍
484.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബി എത്ര
പ്രവൃത്തികള്‍ക്ക്
സാമ്പത്തികാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പേരും
തുകയും പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ?
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
485.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികളില്‍
ഭരണാനുമതി
നല്കിയിട്ടുള്ളവയില്
സാങ്കേതികാനുമതി നല്കി
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയില്‍
ഉള്‍പ്പെട്ടിട്ടുള്ള
സ്കൂളുകള്‍ ഏതെല്ലാം;
അവയുടെ ടെണ്ടര്‍ നടപടി
വിശദമാക്കാമോ?
ആലപ്പഴ
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
486.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പഴ
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
നല്കിയ പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
എസ്.പി.വി. യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
പ്രവൃത്തിക്കും
ചുമതലപ്പെടുത്തിയിട്ടുള്ള
എസ്.പി.വി. ഏതാണെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
പദ്ധതിയിലുള്ള കണ്ണൂര്‍
ജില്ലയിലെ റോഡുകൾ
487.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
ഏതെല്ലാം റോഡുകളാണ്
നവീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
ഓരോന്നിനും നീക്കി
വെച്ച തുക
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
ഏതെല്ലാം റോഡിന്റെ
പ്രവൃത്തിയാണ്
ഇതിനോടകം ടെണ്ടര്‍
ചെയ്ത് ആരംഭിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കണ്ണൂര്‍
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
ആലക്കോട് കോളനി -
കാപ്പിമല
റോഡ്,കണയാര്വയല് -
തിരൂര്‍ - ഉളിക്കല്‍
റോഡ്,ശ്രീകണ്ഠപുരം -
ചെമ്പന്തൊടി -
നടുവാല്
റോഡ്,ആലക്കോട് -
പാണന്പാറ - കനകകുന്ന്
റോഡ്,മണക്കടവ് -
മൂറിക്കടവ് - കാപ്പിമല
- ആലക്കോട് റോഡ്
റോഡുകളില്‍
ഓരോന്നിന്റെയും
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്നും
ഓരോന്നിനും അനുവദിച്ചത്
എത്ര തുകയാണെന്നും
വെളിപ്പെടുത്തുമോ;
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
488.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും
നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കാമോ?
നാദാപുരം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
489.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
നിയോജകമണ്ഡലത്തില്‍
കിഫ്ബി വഴി എത്ര കോടി
രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതികള്‍ക്കും എത്ര
തുകയാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അംഗീകാരം
നല്കിയ പദ്ധതികളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തികരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ?
കാട്ടക്കട
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
490.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
കാട്ടാക്കട
മണ്ഡലത്തില്‍ നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഇവയില്‍
വിവിധ വകുപ്പുകള്‍ വഴി
സമര്‍പ്പിക്കപ്പെട്ട
കിഫ്ബിയുടെ അംഗീകാരം
ലഭിച്ച പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തില്‍ കിഫ്ബി വഴി
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
491.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കിഫ്ബി വഴി
പട്ടാമ്പി മണ്ഡലത്തിന്
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികളുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ കിഫ്ബി
വഴിയുള്ള പ്രവൃത്തികള്‍
492.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
കിഫ്ബി വഴി ഫണ്ട്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും കാലിക
സ്ഥിതി വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ കിഫ്ബി വഴിയുള്ള
പൊതുമരാമത്ത് പ്രവൃത്തികള്‍
493.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
കിഫ്ബിയിലൂടെ നാളിതുവരെ
എത്ര കോടി രൂപയുടെ
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
മുന്‍പ്
ഉള്‍പ്പെടാതെ പോയതും
എന്നാല്‍
പ്രധാനപ്പെട്ടതുമായ
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
കിഫ്ബിയില്‍ അനുമതി
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(സി)
പുതിയ
പ്രവൃത്തികള്‍
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
അറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
494.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
ഏതെല്ലാം പദ്ധതികളാണ്
കിഫ്ബി മുഖാന്തിരം
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
നിലവില്‍ അനുവാദം നല്കി
കഴിഞ്ഞു; പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണ
ഏജന്‍സികള്‍, എസ്.പി.വി
എന്നിവ ഏതെന്ന്
വിശദമാക്കുമോ;
(സി)
അനുമതി
ലഭിക്കാനുള്ള
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ കായംകുളം
മണ്ഡലത്തിലെ പ്രവൃത്തികള്‍
495.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
കായംകുളം മണ്ഡലത്തിലെ
പ്രവൃത്തികളുടെയും അവ
ഓരോന്നിന്റെ
പുരോഗതിയുടെയും
വിശദാംശം ലഭ്യമാക്കുമോ?
തലശ്ശേരിയിലെ
കിഫ്ബി പ്രവൃത്തികള്‍
496.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18ലെ
ബഡ്ജറ്റില്‍ തലശ്ശേരി
നിയോജകമണ്ഡലത്തിനായി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
നിലവിലെ അവസ്ഥ
എന്തെന്നും
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
497.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2018 മെയ് 31 വരെ
കിഫ്ബിയിലൂടെ എത്ര കോടി
രൂപയുടെ
പദ്ധതികള്‍ക്കാണ്
അനുമതി നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കിഫ്ബി അനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ; ഓരോ
പദ്ധതിയുടെ പേരും
അനുവദിച്ച തുകയും
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
പദ്ധതികളാണ് അനുമതി
നല്‍കാനായി കിഫ്ബിയുടെ
പരിഗണനയില്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ആസ്തി
വികസന ഫണ്ട്
498.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ മണ്ഡലം
ആസ്തി വികസന ഫണ്ടായി
ഓരോ മണ്ഡലത്തിലും എത്ര
കോടി രൂപ വീതം
അനുവദിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
ഇൗ
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ഇതില്‍
വാട്ടര്‍ അതോറിറ്റി,
വിദ്യാഭ്യാസം,
പൊതുമരാമത്ത്,
ആരോഗ്യം എന്നീ
മേഖലകളില്‍ ഭരണാനുമതി
നല്‍കിയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
പിറവം
നിയോജകമണ്ഡലത്തിലെ ആസ്തിവികസന
പദ്ധതികള്‍
499.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷങ്ങളില്‍
പിറവം നിയോജക
മണ്ഡലത്തില്‍
എം.എല്‍.എ.ഡി.എഫ്.,
എ.ഡി.എഫ്. സ്കീമുകള്‍
പ്രകാരം ഭരണാനുമതി
ലഭിച്ച പദ്ധതികളും ഓരോ
പദ്ധതിയുടെ തുകയും
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച
പദ്ധതികളില്‍
സാങ്കേതികാനുമതി
ലഭിക്കാത്തവയുടെയും
ഇതുവരെ കമ്മീഷന്
ചെയ്യാത്തവയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പെയിന്‍
ആന്റ് പാലിയേറ്റീവ്
യൂണിറ്റുകള്‍ക്ക് എം.എല്‍.എ.
ഫണ്ട്
500.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെയിന്‍
ആന്റ് പാലിയേറ്റീവ്
യൂണിറ്റുകള്‍ക്ക്
ഡയാലിസിസ് യൂണിറ്റ്,
ആംബുലന്‍സ്, മറ്റ്
ചികിത്സാ സഹായങ്ങള്‍
എന്നിവയ്ക്ക് വേണ്ടി
എം.എല്‍.എ. ഫണ്ട്
വിനിയോഗിക്കുന്നതിന്
ആയതിന്റെ
മാനദണ്ഡത്തിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും
ആവശ്യമായ ഭേദഗതികളോ
കൂട്ടിച്ചേര്‍ക്കലുകളോ
വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നൂറനാട്
മുക്കാട് പാലം നിര്‍മ്മാണം
501.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിച്ചിരുന്ന
നൂറനാട് മുക്കാട്
പാലത്തിന്റെ
ഭരണാനുമതിക്കും
പൊതുമരാമത്ത് വകുപ്പിന്
പ്രസ്തുത പ്രവൃത്തി
കൈമാറുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് റോഡ്സ് ആന്റ്
ബ്രിഡ്ജസ് വിഭാഗം
തയ്യാറാക്കി നല്കിയ
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതികള്‍
502.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
വര്‍ഷത്തെ
എം.എല്‍.എ.മാരുടെ ആസ്തി
വികസന പദ്ധതിയിലേക്ക്
മണലൂര്‍ എം.എല്‍.എ.
ശിപാര്‍ശ ചെയ്ത
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്കി; വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍ക്ക്
സമയബന്ധിതമായി
ഭരണാനുമതി നല്കാന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് പ്രവൃത്തികൾ
503.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
2016-17, 2017-18
വര്‍ഷങ്ങളില്‍ ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുള്ള എത്ര
പ്രവൃത്തികളില്‍
ടെന്റര്‍ നടപടികള്‍
പൂര്ത്തിയാക്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
പുറപ്പെടുവിച്ച്
ടെന്റര്‍ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
കാലയളവ്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ ആസ്തി വികസന
പ്രവൃത്തികള്‍
504.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
വര്‍ഷത്തേയ്ക്ക്
തലശ്ശേരി നിയോജകമണ്ഡലം
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്ന്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതല്ലാമാണെന്നും ഓരോ
പ്രവൃത്തിയുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്നും ആയതിന്
ഭരണാനുമതി
ലഭ്യമാക്കുന്നതിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും
വ്യക്തമാക്കാമോ?
കാസര്‍കോട്
നിയോജകമണ്ഡലത്തിന്റെ ആസ്തി
വികസന ഫണ്ടുപയോഗം
505.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-13
മുതല്‍ 2016-17
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍
കാസര്‍കോട് അസംബ്ലി
നിയോജകമണ്ഡലത്തില്‍
ആസ്തിവികസന
ഫണ്ടുപയോഗിച്ച്
നടത്താന്‍ എത്ര
പ്രൊപ്പോസലുകള്‍
ഉണ്ടായിരുന്നു എന്ന്
വര്‍ഷം തിരിച്ചും
പ്രവൃത്തികളുടെ
പേരുകളും അനുവദിച്ച
തുകയും സഹിതം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകള്ക്കെല്ലാം
ഭരണാനുമതി
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഭരണാനുമതി ലഭിക്കാത്ത
പ്രൊപ്പോസലുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രോപ്പോസലുകള്ക്ക്
ഭരണാനുമതി ലഭിക്കാതെ
പോയതിന്റെ കാരണവും ഇനി
ഭരണാനുമതി നല്‍കുമോ
എന്നും
വ്യക്തമാക്കാമോ?
ആസ്തിവികസന ഫണ്ടില്‍ നിന്നും
സ്ക്കൂള് ബസ്
വാങ്ങുന്നതിനുളള നടപടിക്രമം
506.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം
എല്‍.എ യുടെ ആസ്തിവികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
സ്ക്കൂള് ബസ്
വാങ്ങുന്നതിന്
ടെന്‍ഡര്‍ നടപടി
ആവശ്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ക്കൂള്
ബസ് വാങ്ങുമ്പോള്‍
ടെന്‍ഡര്‍ നടപടി
ആവശ്യമാണ് എന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
നിലവില്‍ ഉണ്ടോ;
എങ്കില്‍ ഉത്തരവ് ഏത്
വര്‍ഷത്തിലാണ്
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
ബസ്
വാങ്ങുന്നതിന്
ടെന്‍ഡര്‍ നടപടി
ആവശ്യമില്ല എങ്കില്‍
ബന്ധപ്പെട്ട ജില്ലാ
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം നല്കാന്
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്ക്കൂള്
ബസ് വാങ്ങുന്നതുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന പദ്ധതി
507.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന പദ്ധതി
പ്രകാരം അഞ്ച് ലക്ഷം
രൂപയില്‍ താഴെ അടങ്കല്‍
തുക വരുന്നതും
ഗുണഭോക്തൃ
കമ്മിറ്റികള്‍
നിര്‍വ്വഹിക്കുന്നതുമായ
പ്രവൃത്തികളില്‍
കമ്മിറ്റി
കണ്‍വീനര്‍ക്ക്
ജി.എസ്.ടി.
രജിസ്ട്രേഷന്
ആവശ്യമുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച വ്യക്തമായ
ഉത്തരവുകള്‍ ലഭ്യമല്ല
എന്ന കാരണത്താല്‍
ഗുണഭോക്തൃ
കമ്മിറ്റികള്‍ക്ക് തുക
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
വകുപ്പ് തലത്തില്‍
പരിഹാര നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
നേമം
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവര്‍ത്തികള്‍
508.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേമം
മണ്ഡലത്തില്‍ ആസ്തി
വികസന പദ്ധതി പ്രകാരം
2016-17 വര്‍ഷത്തില്‍
നിര്‍ദ്ദേശിക്കപ്പെട്ടതും
ഭരണാനുമതി ലഭിച്ചതുമായ
പ്രവര്‍ത്തികളില്‍
പൂര്‍ത്തിയാകാത്ത
പ്രവര്‍ത്തികള്‍
ഏതൊക്കെയാണെന്നും അവ
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ ഫണ്ട്
വിനിയോഗം
509.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
എം. എൽ. എ. , എൽ എ സി /
എ ഡി എസ് ഫണ്ട്
വിനിയോഗവുമായി
ബന്ധപ്പെട്ട് മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും നല്കിയ
ശിപാര്‍ശകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുവേണ്ട
നടപടികള്‍ ബന്ധപ്പെട്ട
വകുപ്പുകള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എൽ.എ.സി./എ.ഡി.എസ്.ഫണ്ട്
വിനിയോഗം നിലവില്‍
സര്‍ക്കാര്‍ തലത്തില്‍
മോണിറ്റ൪
ചെയ്യുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
മോണിറ്ററിംഗ്
റിപ്പോര്‍ട്ട് അതാത്
എം.എൽ.എ.മാര്‍ക്ക് കൂടി
നല്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ എസ്.ഡി.എഫ്.
പദ്ധതികള്‍
510.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
എം.എല്‍.എ.യുടെ 2017-18
വര്‍ഷത്തെ പ്രത്യേക
വികസന നിധി
(എസ്.ഡി.എഫ്.)
പദ്ധതിയില്‍
സമര്‍പ്പിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലേക്ക് അനുവദിച്ച
ഫണ്ട്
511.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഫണ്ട് അനുവദിച്ചത്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി
മണ്ഡലത്തില്‍പെട്ട
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ ഫണ്ട്
അനുവദിച്ചിരുന്നത്;
വിശദാംശം
ലഭ്യമാക്കാമോ?
നികുതി
വിഹിതം
512.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
വിഹിതം നല്‍കുന്നത്
വൈകിപ്പിച്ച്
സംസ്ഥാനങ്ങളെ
സാമ്പത്തികമായി
ഞെരുക്കുന്നതിനുളള
കേന്ദ്രനീക്കത്തിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കേന്ദ്ര
ധനകാര്യ കമ്മീഷന്
സംസ്ഥാനങ്ങള്‍ക്കുള്ള
വിഹിതം
നിശ്ചയിക്കുന്നതിനുളള
മാനദണ്ഡം 1971 -ലെ
സെന്‍സസിന് പകരം 2011
-ലെ സെന്‍സസ്
അനുസരിച്ചാക്കുവാനുളള
നീക്കം സംസ്ഥാന
താല്പര്യങ്ങളെ എപ്രകാരം
ദോഷകരമായി
ബാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
എങ്കില്‍
ഇതിനെതിരെ
ദക്ഷിണേന്ത്യയിലെ
ധനകാര്യ മന്ത്രിമാരുടെ
നേതൃത്വത്തില്‍
രാഷ്ട്രപതിക്ക് നിവേദനം
നല്‍കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പതിനഞ്ചാം
കേന്ദ്ര ധനകാര്യ കമ്മീഷന്റെ
പരിഗണനാവിഷയങ്ങള്‍
513.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
കേന്ദ്ര ധനകാര്യ
കമ്മീഷന്റെ
പരിഗണനാവിഷയങ്ങള്‍
മാറ്റുന്നതിന് സംസ്ഥാനം
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനങ്ങളുടെ
വായ്പ എടുക്കാനുള്ള
അവകാശത്തില്‍ കേന്ദ്രം
എന്തെങ്കിലും പുതിയ
നിബന്ധനകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ധനകമ്മീഷനുകളുടെ
അടിസ്ഥാന മാനദണ്ഡം 2011
ലെ സെന്‍സസ് ആക്കുന്നത്
സംസ്ഥാനത്തിനെ ഏതൊക്കെ
തരത്തില്‍ ദോഷകരമായി
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ധനവിന്യാസത്തില്‍
സംസ്ഥാനങ്ങളുടെ വിഹിതം
വെട്ടിക്കുറയ്ക്കുന്നതിനെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ?
പതിനഞ്ചാം
ധനകാര്യ കമ്മീഷന്
514.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
ധനകാര്യ കമ്മീഷന്
സമര്‍പ്പിക്കുവാനുള്ള
നിവേദനത്തിന് മന്ത്രിസഭ
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ആവശ്യങ്ങളാണ് ധനകാര്യ
കമ്മീഷന് മുമ്പാകെ
സമര്‍പ്പിക്കുന്നത്;
വിശദമാക്കുമോ;
(സി)
നികുതി
വിഭജനം 2011 ലെ
സെന്‍സസ്
അടിസ്ഥാനമാക്കി
നടത്തണമെന്നുള്ള
നിര്‍ദ്ദേശം
സംസ്ഥാനത്തിന്
ദോഷകരമാണോ; എങ്കില്‍
1971ലെ സെന്‍സസ്
പ്രകാരം നികുതി വിഭജനം
നടത്തണമെന്ന് സംസ്ഥാനം
രേഖാമൂലം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
റവന്യു കമ്മി
നികത്തുന്നതിന്
ഗ്രാന്റ്
നല്‍കുന്നതിനുള്ള
വ്യവസ്ഥ
പുന:പരിശോധിക്കണമെന്ന
നിര്‍ദ്ദേശം
സംസ്ഥാനത്തെ
എപ്രകാരമാണ്
ബാധിക്കുകയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ധനക്കമ്മി
1.7ശതമാനമായി
നിജപ്പെടുത്തുവാനുള്ള
നിര്‍ദ്ദേശം
സംസ്ഥാനത്തെ എപ്രകാരം
ബാധിക്കുമെന്നും
അതിനെതിരെ എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
പതിനഞ്ചാം
ധനകാര്യകമ്മീഷന്
ശുപാര്‍ശകള്‍
515.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
ധനകാര്യകമ്മീഷൻ
ശിപാര്‍ശകള്‍ കേരളത്തെ
എന്തെല്ലാം തരത്തിലാണ്
പ്രതികൂലമായി
ബാധിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
കേന്ദ്ര വിഹിതത്തില്‍
നിന്നും എത്ര ശതമാനം
വരെയാണ് കേരളത്തിന്
വരുമാന നഷ്ടം
സംഭവിക്കുക എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ശിപാര്‍ശകള്‍
സര്‍ക്കാരിയ കമ്മീഷൻ
ശിപാര്‍ശകള്‍ക്ക്
എതിരാണോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ഡി)
ഈ
പ്രതിസന്ധി
മറികടക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വിശദമാക്കാമോ ?
പെട്രോളിന്റെയും
ഡീസലിന്റെയും വിലനിയന്ത്രണം
516.
ശ്രീ.ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എന്‍.
വിജയന് പിള്ള
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്നു
മുതലാണ് അമിത
വിലക്കയറ്റത്തിന്
ഇടയാക്കുമെന്ന രാഷ്ടീയ
പാര്‍ട്ടികളുടെ
എതിര്‍പ്പിനെ അവഗണിച്ച്
കേന്ദ്ര സര്‍ക്കാര്‍
പെട്രോളിന്റെയും
ഡീസലിന്റെയും
വിലനിയന്ത്രണം
നീക്കിയത്; അതിന്‍െറ
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2014
മെയ് മാസം സംസ്ഥാനത്ത്
പെട്രോളിന്റെയും
ഡീസലിന്റെയും
വിലയെത്രയായിരുന്നെന്നും
അന്താരാഷ്ട്ര
വിപണിയില്‍ ക്രൂഡ്
ഓയിലിന്റെ
വിലയെത്രയായിരുന്നെന്നും
അറിയിക്കാമോ; നിലവിലെ
വില ക്രൂഡ് ഓയില്‍
വിലയുമായി
താരതമ്യപ്പെടുത്തി
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പെട്രോളിന്റെയും
ഡീസലിന്റെയുംമേലുളള
വില്പന നികുതി
നിരക്കില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
(ഡി)
അന്താരാഷ്ട്ര
വിപണിയില്‍ ക്രൂഡ്
ഓയിലിന്റെ വില
വര്ദ്ധിച്ചുകൊണ്ടിരുന്നപ്പോഴും
2018 ഏപ്രില്‍
മാസത്തിന്റെ രണ്ടാം
പകുതിയിലും മെയ്
മാസത്തിന്റെ ആദ്യ
പകുതിയിലും കമ്പനികള്‍
വില
വര്ദ്ധിപ്പിക്കാതിരുന്നതു
പോലെ തുടര്‍ന്നും വില
വര്‍ദ്ധനവ്
ഒഴിവാക്കാന്‍ എണ്ണ
കമ്പനികള്‍ക്ക് വേണ്ട
നിര്‍ദ്ദേശം നല്കാന്
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
നബാര്‍ഡ്
സഹായത്തോടെയുള്ള തൃശൂരിലെ
പദ്ധതികള്‍
517.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തൃശൂര്‍
ജില്ലയില്‍
നബാര്‍ഡിന്റെ
ധനസഹായത്തോടെ
നടപ്പിലാക്കാന്‍
അനുവദിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നബാര്‍ഡിന്റെ
ധനസഹായത്തോടുകൂടി ആരംഭിച്ച
പദ്ധതി
518.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നബാര്‍ഡിന്റെ
ധനസഹായത്തോടുകൂടി
ആരംഭിച്ച പദ്ധതികളില്‍
മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും ഏതെങ്കിലും
പദ്ധതി
ഉള്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
ഡി.എ
കുടിശ്ശിക
519.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഡി.എ അവസാനമായി
അനുവദിച്ചത് എന്നാണ്;
നിലവില്‍ എത്ര ശതമാനം
ഡി.എ കുടിശ്ശികയുണ്ട്;
വിശദമാക്കാമോ;
(ബി)
ഡി.എ
കുടിശ്ശിക
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
കുടിശ്ശിക
അടിയന്തിരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ദീപ.പി.എസിന് അവശതാ അവധി
അനുവദിക്കാന്‍ നടപടി
520.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വിളക്കുടി
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍
സ്റ്റാഫ് നഴ്സ് ആയി
സേവനം നോക്കുന്ന
ശ്രീമതി ദീപ.പി.എസ്,
2014 ആഗസ്റ്റ് 26ന്
കൊട്ടാരക്കര താലൂക്ക്
ആശുപത്രിയിലെ
സേവനകാലത്ത്
എച്ച്.ഐ.വി. ബാധിതനായ
ഒരാളുടെ
ശസ്ത്രക്രിയക്ക്
സഹായിക്കുന്നതിനിടെ
ഓപ്പറേഷന് തീയറ്ററില്‍
വച്ച് കണ്ണിനുളളിലും
ശരീരത്തിലും
എച്ച്.ഐ.വി. ബാധിതന്റെ
രക്തം തെറിച്ചുവീണ്
രോഗിയായി
മാറിയതിനെത്തുടര്ന്നുണ്ടായ
അവശതകളുടെ ചികിത്സാ
കാലഘട്ടം അവശതാ
അവധിയായി പരിഗണിച്ച്
ഉത്തരവുണ്ടാകണമെന്നാവശ്യപ്പെട്ട്
ആരോഗ്യ വകുപ്പ് മുഖേന
ധനകാര്യ വകുപ്പ്
റൂള്‍സ് വിഭാഗത്തിന്
സമര്‍പ്പിച്ച ഫയല്‍
606451/17 ഫയലിന്മേല്
കൈക്കൊണ്ട നടപടി
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.
ചട്ടം 98ന്റെ
പരിധിയില്‍ ഇത്തരം
ചികിത്സകള്‍
ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും
വിഷയത്തിന്റെ ഗൗരവം
പരിഗണിച്ചും മാനുഷിക
പരിഗണന നല്‍കിയും
ദീപയ്ക്ക് അവശതാ അവധി
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അപകടകരമായ
സാഹചര്യങ്ങളില്‍
തൊഴിലെടുക്കുകയും
അതിന്റെ ഫലമായുണ്ടായ
രോഗബാധയെത്തുടര്‍ന്ന്
Post Exposure
Prophylaxis
Treatment-ന്
വിധേയയാകുകയും ചെയ്ത
ദീപയുടെ അപേക്ഷയുടെ
വെളിച്ചത്തില്‍
അവര്‍ക്ക് അവശതാ അവധി
അനുവദിക്കുന്നതോടൊപ്പം
ഇത്തരം കേസ്സുകള്‍ കൂടി
ഉള്‍പ്പെടുത്തി
കെ.എസ്.ആര്. ചട്ടം 98
ഭേദഗതി ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ?
പങ്കാളിത്ത
പെന്ഷന്
521.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് സംബന്ധിച്ച
സര്‍ക്കാര്‍
നയമെന്താണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പെന്ഷന് പദ്ധതിയില്‍
സര്‍ക്കാര്‍ വിഹിതമായി
അടക്കേണ്ട തുക നീക്കി
വെച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പെന്ഷന് പദ്ധതിയുടെ
ഫണ്ട് മാനേജരായി
ആരെയാണ്
നിയമിച്ചിട്ടുളളതെന്ന
വിശദാംശം
വെളിപ്പെടുത്തുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
522.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിക്കുന്നത്
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
നയം വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
523.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും,
അദ്ധ്യാപകര്‍ക്കും
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുന:പരിശോധിക്കുമെന്ന
തെരഞ്ഞെടുപ്പ് വാഗ്ദാനം
പാലിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് പുറമെ
പൊതുമേഖലാ
സ്ഥാപനങ്ങളിലും ഇൗ
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതെങ്കിലും
മേഖലകളില്‍ പങ്കാളിത്ത
പെന്ഷന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ജീവനക്കാരുടെ വിഹിതമായി
ഇൗ പദ്ധതിയില്‍ ഇതുവരെ
എത്ര തുക
നിക്ഷേപിച്ചുവെന്നും
സര്‍ക്കാര്‍ വിഹിതമായി
ഇൗ പദ്ധതിയിലേക്ക്
അടയ്ക്കേണ്ട മാസവിഹിതം
എത്രയാണെന്നും പദ്ധതി
ആരംഭിച്ച 2013 - ല്‍
പ്രതിമാസം
അടയ്ക്കേണ്ടിയിരുന്ന
സര്‍ക്കാര്‍ വിഹിതം
എത്രയായിരുന്നുവെന്നും
വിശദമാക്കുമോ;
(ഇ)
പദ്ധതിയെ
സംബന്ധിച്ച്
പഠിക്കുന്നതിനായി
ഏതെങ്കിലും സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്ക്
നല്കിയിട്ടുളള
പരിഗണനാവിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സ്പാര്‍ക്ക്
സംവിധാനം
524.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പാര്‍ക്ക് സംവിധാനം
വഴി ശമ്പളം വാങ്ങുന്ന
എത്ര സര്‍ക്കാര്‍
ജീവനക്കാരുണ്ട്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്പാര്‍ക്ക് മുഖേന
ഓണ്‍ലൈന്‍
ട്രാന്‍സ്ഫര്‍ സംവിധാനം
എത്ര വകുപ്പുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പൊതുസ്ഥലം
മാറ്റത്തിന് വേണ്ടി
സ്പാര്‍ക്ക്-ല്‍
യഥാസമയം അപേക്ഷ
നല്കുവാന്
സാധിച്ചിട്ടില്ലെങ്കില്‍
ഫിസിക്കല്‍
കോപ്പി/ഹാര്‍ഡ് കോപ്പി
വകുപ്പ് മേധാവിയ്ക്ക്
അയച്ചു കൊടുത്താല്‍
പ്രസ്തുത അപേക്ഷ കൂടി
ഓണ്‍ലൈന്‍
സംവിധാനത്തില്‍
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന വായ്പ
525.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് നല്കി
വന്നിരുന്ന ഭവന വായ്പ
(HBA) പദ്ധതിക്ക്
അപേക്ഷിക്കുന്നതിന് ഈ
വര്‍ഷം സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷം ഭവന വായ്പ
അനുവദിച്ച എല്ലാ
ജീവനക്കാര്‍ക്കും തുക
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
പേര്‍ക്ക് വിതരണം
ചെയ്തുവെന്നും ഇനിയെത്ര
വിതരണം
ചെയ്യാനുണ്ടെന്നും
അറിയിക്കാമോ; ഇത്
എന്നത്തേക്ക് വിതരണം
നടത്താനാകുമെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ഭവന
വായ്പാ പദ്ധതി
നിലവിലുള്ള
സംവിധാനത്തില്‍ നിന്നും
വ്യത്യസ്തമായി
മറ്റെന്തെങ്കിലും
രീതിയില്‍ ഫണ്ട്
കണ്ടെത്തി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവനവായ്പ പദ്ധതി
526.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുളള
ഭവനവായ്പ പദ്ധതിപ്രകാരം
ഇൗ വര്‍ഷം എത്ര
പേര്‍ക്ക് വായ്പ
നല്‍കിയിട്ടുണ്ട് ;
(ബി)
ഇൗ
വര്‍ഷം ഈ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
കൂടി വായ്പാവിതരണം
നടത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
ഗുണഭോക്താക്കളുടെ
എണ്ണത്തില്‍
കുറവുണ്ടായതിന്
കാരണമെന്താണ്;
(ഡി)
പദ്ധതി
കാര്യക്ഷമമല്ലാത്തത്
മൂലം
ജീവനക്കാര്ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
പരിഹരിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ?
സ്പാര്‍ക്ക്
സംവിധാനത്തിലെ സാങ്കേതിക
പിഴവ് പരിഹരിക്കുന്നതിന്
നടപടി
527.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ മേയ് മാസം
രണ്ടാം തീയതി സാങ്കേതിക
തകരാര്‍ കാരണം
പെന്ഷന്, ശമ്പളം
എന്നിവ ഏറെനേരം
മുടങ്ങിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
കുറേ മാസങ്ങളായി
ശമ്പളവും പെന്‍ഷനും
നല്കുന്ന ദിവസം ട്രഷറി
ഇടപാടുകള്‍ പതിവായി
തടസ്സപ്പെടുന്നുവെന്നുളളത്
ജീവനക്കാരെയും
പെന്ഷന് വാങ്ങുവാന്‍
എത്തുന്ന വയോധികരെയും
ബുദ്ധിമുട്ടിലാക്കുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സെര്‍വറുകളുടെ
ശേഷിക്കുറവും
ജീവനക്കാരുടെ
ശമ്പളവിവരം അപ് ലോഡ്
ചെയ്യുന്ന സ്പാര്‍ക്ക്
സംവിധാനത്തിലെ
സാങ്കേതിക പിഴവും
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
528.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
എതെല്ലാം ഇന്‍ഷുറന്‍സ്
കമ്പനികള്‍ വഴിയാണ്
നടപ്പിലാക്കുന്നതെന്നും
എങ്ങനെയാണ്
നടപ്പിലാക്കുന്നതെന്നും
എപ്പോള്‍ മുതല്‍
നടപ്പിലാക്കുമെന്നും
എന്താണ്
നടപ്പിലാക്കുന്നതിലെ
കാലതാമസത്തിനുളള
കാരണമെന്നും
വ്യക്തമാക്കുമോ;
(ബി)
കേരളത്തിനകത്തും
പുറത്തുമുളള ഏതെല്ലാം
സര്‍ക്കാര്‍
ആശുപത്രികളെയും
സ്വകാര്യ
ആശുപത്രികളെയുമാണ്
പ്രസ്തുത ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം രോഗങ്ങളെയാണ്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്ന പട്ടികയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കാത്ത രോഗങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഏതെന്നും ഒ.പി.
ചികിത്സക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുമോ എന്നും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ഓരോ
തലത്തിലുമുളള
ഉദ്യോഗസ്ഥരില്‍
നിന്നും
പെന്‍ഷന്‍കാരില്‍
നിന്നും എത്ര തുക
വീതമാണ്
പിടിക്കുന്നതെന്നും ഒരു
വര്‍ഷത്തില്‍
ചികിത്സയ്ക്കുളള
ഇന്‍ഷുറന്‍സ് പരിധി
എത്രയാണെന്നും
വെളിപ്പെടുത്തുമോ?
വിദ്യാഭ്യാസ
വായ്പ
529.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര പേര്‍ക്കാണ്
വിദ്യാഭ്യാസ വായ്പ
ലഭ്യമായിട്ടുളളതെന്നും
ഇത് എത്ര കോടി
രൂപയാണെന്നും
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ വായ്പാ
ആനുകൂല്യം എത്ര
പേര്‍ക്കാണ് നാളിതുവരെ
ലഭ്യമായിട്ടുളളതെന്ന്
അറിയിക്കാമോ ;
(സി)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
ആനുകൂല്യം
ലഭ്യമാക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
530.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
നിന്നും ഇതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ലഭിച്ച
അപേക്ഷകളുടെ നിലവിലുളള
അവസ്ഥ എന്താണെന്ന്
ബാങ്കുകള്‍ തിരിച്ചുളള
കണക്ക്
വ്യക്തമാക്കുമോ?
എഡ്യുക്കേഷന്‍
ലോണ്‍ റീപേയ്മെന്റ്
സപ്പോര്‍ട്ട് സ്കീം
531.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012
ഏപ്രില്‍ 1-ന് മുന്‍പ്
തിരിച്ചടവ് തുടങ്ങിയ
എന്‍.പി.എ. അല്ലാത്ത
വിദ്യാഭ്യാസ
ലോണുകള്‍ക്ക്
എഡ്യുക്കേഷന്‍ ലോണ്‍
റീപേയ്മെന്റ്
സപ്പോര്‍ട്ട് സ്കീം
ബാധകമാണോ;
(ബി)
ബാധകമാണെങ്കില്‍
പല ബാങ്കുകളും ഇത്തരം
അപേക്ഷകള്‍
നിരസിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
2012
ഏപ്രില്‍ 1-ന് മുന്‍പ്
തിരിച്ചടവ് തുടങ്ങിയ
എന്‍.പി.എ. ആയിട്ടുള്ള
ലോണുകള്‍ക്ക് കൂടി
എഡ്യുക്കേഷന്‍ ലോണ്‍
റീപേയ്മെന്റ്
സപ്പോര്‍ട്ട്
സ്കീമിന്റെ ആനുകൂല്യം
നല്കാന് നടപടി
സ്വീകരിക്കുമോ?
നേമം മണ്ഡലത്തിലുള്‍പ്പെട്ട
പ്രവൃത്തികള്‍
532.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് പുസ്തകത്തില്‍
(ഭരണാനുമതി ഇല്ലാത്ത
മരാമത്ത് പണികള്‍,
വിശദമായ ബജറ്റ്
എസ്റ്റിമേറ്റുകളുടെ
അനുബന്ധം II, വാല്യം
II) നേമം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
പ്രസ്തുത മണ്ഡലത്തിലെ
എം.എല്‍.എ. ശിപാര്‍ശ
ചെയ്ത
പ്രവൃത്തികള്‍ക്ക്
പുറമേ മറ്റ്
പ്രവൃത്തികള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അഡിഷണല്‍
ആതറൈസേഷന് പ്രൊപ്പോസല്‍
533.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ നിന്ന്
2016-17, 2017-18എന്നീ
വര്‍ഷങ്ങളില്‍ അഡിഷണല്‍
ആതറൈസേഷനു വേണ്ടി
സമര്‍പ്പിച്ച
പ്രൊപ്പോസലുകള്‍
ഏതെല്ലാം; പ്രൊപ്പോസല്‍
സമര്‍പ്പിച്ചത് എന്ന്;
വ്യക്തമാക്കുമോ;
(ബി)
അഡിഷണല്‍
ആതറൈസേഷന്
പ്രൊപ്പോസലിന്റെ
അടിസ്ഥാനത്തില്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എന്നാണ്
അനുവദിച്ചതെന്നും
ഏതെല്ലാം വിഭാഗത്തിനു
വേണ്ടിയാണെന്നും
വ്യക്തമാക്കുമോ;
(സി)
അനുവദിച്ച
ഫണ്ട്
ചെലവഴിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
2017-2018
ബഡ്ജറ്റില്‍
വകയിരുത്തുകയും
എന്നാല്‍
ചെലവഴിക്കാത്തതുമായ തുക
എത്രയെന്ന് ഹെഡ്
തിരിച്ച്
വ്യക്തമാക്കുമോ?
ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
534.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബജറ്റ്
പ്രകാരം സംസ്ഥാനത്ത്
എത്ര പദ്ധതികള്‍ക്ക്
നാളിതുവരെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വകുപ്പ് തിരിച്ച്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മങ്കട
നിയോജക മണ്ഡലത്തില്‍
നിന്നും സമര്‍പ്പിച്ച
പട്ടികയില്‍ നിന്നും
ഭരണാനുമതി നല്കുവാന്
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
535.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017ലെ
പുതുക്കിയ ബഡ്ജറ്റ്
പ്രസംഗത്തിലും
2017-2018 ലെ ബഡ്ജറ്റ്
പ്രസംഗത്തിലും
പ്രഖ്യാപിച്ചിരുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളിൽ ഭരണാനുമതി
നല്‍കിയത്, ഭരണാനുമതി
നല്‍കാനുള്ളത്,
പൂര്‍ത്തീകരിച്ചത്
എന്നിങ്ങനെ ഇനം
തിരിച്ചു
വ്യക്തമാക്കാമോ;
(സി)
പ്രഖ്യാപിച്ച
എല്ലാ പദ്ധതികള്‍ക്കും
ഭരണാനുമതി
നല്കിയിട്ടില്ലെങ്കിൽ
കാലതാമസത്തിന്
കാരണമെന്താണെന്ന്
അറിയിക്കുമോ; ഇനി
എപ്പോള്‍ ഭരണാനുമതി
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
2016-2017
ലെയും 2017-2018 ലെയും
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച് കൃത്യമായ
മോനിട്ടറിംഗ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ഇ)
ബഡ്ജറ്റില്‍
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച് ഈ
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍
വകയിരുത്തിയ തുക
536.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
2014-15, 2015-16,
2016-17, 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ബജറ്റില്‍
വകയിരുത്തപ്പെട്ട
തുകയും
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ സാമ്പത്തിക
വര്‍ഷവും
പഞ്ചായത്തുകള്‍,
ബ്ലോക്കുകള്‍, ജില്ലാ
പഞ്ചായത്തുകള്‍,
മുന്‍സിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവ വഴി
ചെലവഴിക്കാന്‍
ബജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്ര വീതമായിരുന്നു;
പദ്ധതി നിര്‍വ്വഹണം
നടന്നിട്ടുള്ളതിന്റെ
അടിസ്ഥാനത്തില്‍ ഇവ
ഓരോന്നും വഴി ചെലവഴിച്ച
തുക എത്ര വീതമാണെന്ന്
വെളിപ്പെടുത്തുമോ ?
തദ്ദേശസ്വയംഭരണവകുപ്പിന്
ബജറ്റില്‍ വകയിരുത്തിയ തുക
537.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണവകുപ്പിന്
2016-17,2017-18
ബജറ്റില്‍ വകയിരുത്തിയ
തുകയും ചെലവഴിക്കാത്ത
തുകയും എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
അഡീഷണല്‍
ഓതറെെസഷന് വഴി എത്ര
രൂപയുടെ പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ട്;
എന്നാണ് ലഭിച്ചത്; എത്ര
തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ലഭിച്ച
തുകയില്‍ എത്ര തുക
ചെലവാക്കി എന്നും എത്ര
തുക ചെലവാക്കിയിട്ടില്ല
എന്നും
വ്യക്തമാക്കുമ്മോ;
(ഡി)
സപ്ലിമെന്ററി
ഗ്രാന്റായി എത്ര
തുകയുടെ പ്രൊപ്പോസല്‍
ലഭിച്ചിരുന്നു; എത്ര
തുക നല്കി; എത്ര തുക
ചെലവഴിച്ചു;
വിശദമാക്കുമോ?
2017-18 സാമ്പത്തിക വര്‍ഷം
തിരിച്ചടച്ച തുക
538.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ വിവിധ
ഹെഡ്ഡുകളിലായി
വകയിരുത്തുകയും
എന്നാല്‍
ചെലവഴിക്കാത്തതുമായ തുക
എത്രയെന്ന് ഹെഡ്ഡ്
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
സപ്ലിമെന്ററി ഗ്രാന്റ്,
അഡീഷണല്‍ ഓതറൈസേഷന്‍
എന്നിവ വഴി തുക
ലഭ്യമാക്കുകയും
എന്നാല്‍ ചെലവഴിക്കാതെ
വിവിധ വകുപ്പുകള്‍
തിരികെ അടച്ചതുമായ
തുകകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍
539.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോള്‍ നല്കി വരുന്ന
ക്ഷേമ പെന്‍ഷനുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷേമ
പെന്‍ഷനുകളുടെ അപേക്ഷ
ഇപ്പോള്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
സ്വീകരിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പുതിയ
അപേക്ഷകള്‍ എന്ന്
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം
540.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ് പലിശരഹിത
ഇസ്ലാമിക് ബാങ്കിംഗ്
സംവിധാനത്തിന്
പ്രവര്‍ത്തനാനുമതി
നേടിയെടുക്കാന്‍
എന്തെങ്കിലും
പ്രവൃത്തികള്‍
നടത്തിയിരുന്നോ;
എങ്കില്‍ എന്തെല്ലാം; ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ ;
എങ്കില്‍ അതിനായി ശ്രമം
നടത്തുമോ;
(ബി)
പലിശരഹിത
ഇസ്ലാമിക് ബാങ്കിംഗ്
സംവിധാനം പല വിദേശ
സമ്പന്ന
രാഷ്ട്രങ്ങളില്‍ പോലും
വിജയകരമായി
പ്രവര്‍ത്തിക്കുമ്പോള്‍
കേരളത്തിന് അത്
അന്യമാക്കുന്നത്
നീതിയുക്തമാണോ എന്ന്
വ്യക്തമാക്കുമോ?
മെയിന്റനന്‍സ് ഗ്രാന്റ്
541.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍
തെക്കേക്കര
ഗ്രാമപഞ്ചായത്തിന്
അര്‍ഹമായ മെയിന്റനന്‍സ്
ഗ്രാന്റ്
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഗ്രാന്റ്
ലഭ്യമാക്കുന്നതിന്
ധനവകുപ്പ് തലത്തില്‍
എന്ത് തീരുമാനം ആണ്
എടുത്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഫയലില്‍
അനാവശ്യ കാലതാമസം
വരുത്തുന്നത്
ഒഴിവാക്കുന്നതിന് നടപടി
542.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനവകുപ്പില്‍
ഫയലുകള്‍
കെട്ടിക്കിടക്കുന്നതും
അനാവശ്യ അഭിപ്രായം
ഫയലില്‍ എഴുതുന്നതും
ഫയലുകളില്‍ കാലതാമസം
വരുത്തുന്നതും
സംബന്ധിച്ച പരാതി
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികളെക്കുറിച്ച്
വ്യക്തമാക്കാമോ;
(ബി)
സാമ്പത്തിക
വീക്ഷണകോണില്‍
നിന്നല്ലാതെ, മറ്റ്
അഭിപ്രായങ്ങള്‍ ഫയലില്‍
രേഖപ്പെടുത്തി അനാവശ്യ
കാലതാമസം വരുത്തുന്ന
നടപടി ഒഴിവാക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
ജീവനക്കാര്‍ക്ക്
നല്‍കാമോ;
(സി)
പല
സെക്ഷനുകളിലും 15 ദിവസം
മുതല്‍ ഒരുമാസം വരെ
ഫയലുകളിൽ നടപടി
സ്വീകരിക്കാതെയും
എന്തെങ്കിലും
റിമാര്‍ക്സ് എഴുതി
ഫയല്‍ മടക്കുന്നതുമായ
പരാതി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേന്ദ്ര
ധനകാര്യ കമ്മീഷന്
543.
ശ്രീ.എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനങ്ങളില്‍
നിന്ന് കേന്ദ്ര
സര്‍ക്കാര്‍
സമാഹരിക്കുന്ന നികുതി
ഭരണഘടനാനുസൃതം ഫെഡറല്‍
തത്വം പാലിച്ചുകൊണ്ട്
നിഷ്പക്ഷമായി വിതരണം
ചെയ്യുന്നതിനും ധനസഹായം
അനുവദിക്കുന്നതിനു
വേണ്ട തത്വങ്ങള്‍
ശിപാര്‍ശ
ചെയ്യുന്നതിനുമുള്ള
ധനകാര്യ കമ്മീഷനെ
കേന്ദ്രത്തിന്റെ
നയങ്ങളും
താത്പര്യങ്ങളും
നടപ്പാക്കാനുള്ള
ഏജന്‍സിയാക്കി
മാറ്റുന്ന രീതിയില്‍
ഏകപക്ഷീയമായി പരിഗണനാ
വിഷയങ്ങള്‍
തീരുമാനിച്ചതിനെതിരെ
സംസ്ഥാനം ഉയര്‍ത്തിയ
പ്രതിഷേധത്തെ
തുടര്‍ന്ന് കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
വിഭവ
വിതരണത്തിനുള്ള
മാനദണ്ഡത്തില്‍
വരുത്തിയ മാറ്റം വഴി
അര്‍ഹതപ്പെട്ട പങ്കില്‍
എത്ര
കുറവുണ്ടാകാനിടയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇതോടൊപ്പം
യാന്ത്രികമായും
അശാസ്ത്രീയമായും
ധനകമ്മി കുറയ്ക്കാനുള്ള
നിര്‍ദ്ദേശം
സംസ്ഥാനത്തിന്റെ
ധനസ്ഥിതിയെ
താറുമാറാക്കാതിരിക്കാനായി
സ്വീകരിക്കുവാന്‍
സാദ്ധ്യമാകുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
സംസ്ഥാനം
സന്ദര്‍ശിച്ച ധനകാര്യ
കമ്മീഷന് നല്കിയ
നിര്‍ദ്ദേശങ്ങളുടെ
വിശദാംശം അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന്
544.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
സര്‍ക്കാര്‍ വിഹിതം
നീക്കിവെച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പങ്കാളിത്ത പെന്‍ഷനിലെ
സര്‍ക്കാര്‍ വിഹിതം
വര്‍ദ്ധിച്ചുവരുന്നത്
നിലവിലെ സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമാക്കുന്നതിന്
കാരണമാകുമോ;
(സി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച് പഠിക്കാന്‍
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവനനിര്‍മ്മാണ
വായ്പ
545.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്നും
അദ്ധ്യാപകരില്‍ നിന്നും
ഈ വര്‍ഷം ഭവനനിര്‍മ്മാണ
വായ്പയ്ക്ക് അപേക്ഷ
സ്വീകരിക്കേണ്ടെന്ന
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം ഭവന നിര്‍മ്മാണ
വായ്പയ്ക്ക് എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നുവെന്നും
അതിലെത്ര പേര്‍ക്ക് തുക
അനുവദിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
സര്‍ക്കാര്‍
നേരിടുന്ന കടുത്ത
സാമ്പത്തിക
പ്രതിസന്ധിയാണോ ഭവന
നിര്‍മ്മാണ വായ്പയ്ക്ക്
അപേക്ഷ
സ്വീകരിക്കേണ്ടെന്ന
തീരുമാനം
കൈക്കൊള്ളുന്നതിന്
ഇടയാക്കിയിട്ടുള്ളത്?
സാധനങ്ങളുടെയും
സേവനങ്ങളുടെയും ഓണ്‍ലെെന്‍
വാങ്ങല്‍
546.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്
ആവശ്യമുള്ള സാധനങ്ങളും
സേവനങ്ങളും ഓണ്‍ലെെനായി
വാങ്ങുന്നതിന് ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനനുസൃതമായി
സ്റ്റോഴ്സ് പര്‍ച്ചേസ്
ചട്ടങ്ങള്‍
പരിഷ്ക്കരിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
നല്‍കുമോ;
(ബി)
ക്വട്ടേഷനോ
ടെന്‍ഡറോ ക്ഷണിക്കാതെ
സാധനങ്ങള്‍
വാങ്ങുന്നതിലെ അഴിമതി
തടയാന്‍ എന്തു
സംവിധാനമാണ് ഇൗ
ഓണ്‍ലെെന്‍
സംവിധാനത്തില്‍ ഉള്ളത്;
വ്യക്തമാക്കാമോ;
(സി)
സാധനങ്ങള്‍
ഓണ്‍ലെെനിലൂടെ വാങ്ങണോ
അതോ പഴയ രീതി
പിന്തുടരണോ എന്ന്
നിശ്ചയിക്കുവാന്‍
വകുപ്പുകള്‍ക്ക്
അധികാരം
കൊടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
ജി
.എസ്. ടി .നടപ്പിലാക്കിയത്
മൂലം സംസ്ഥാന സാമ്പത്തിക
രംഗത്തുണ്ടായ മാറ്റങ്ങള്‍
547.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പാസാക്കിയ ജി .എസ്. ടി
നിയമം നടപ്പിലാക്കിയത്
സംസ്ഥാന വരുമാനത്തെ
എങ്ങനെയാണ്
ബാധിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയത് മൂലം
ഏതൊക്കെ മേഖലകളിലാണ്
സര്‍ക്കാരിന് നഷ്ടം
സംഭവിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ജി.എസ്.ടി
നടപ്പില്‍ വരുത്തിയതിനു
ശേഷം നടന്ന വിവിധ
ജി.എസ്.ടി
കൗണ്‍സിലുകളില്‍ കേരള
സര്‍ക്കാര്‍ മുന്നോട്ട്
വച്ച നിര്‍ദ്ദേശങ്ങള്‍
ക്രോഡീകരിച്ചു
നല്‍കാമോ;
(ഡി)
പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍
ജി.എസ്.ടി കൗണ്‍സില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ജി.എസ്.ടി
കോമ്പന്‍സേഷന്‍ ആക്ട്
548.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കുമ്പോള്‍
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തിന്റെ നികുതി
വരുമാനത്തില്‍ ഗണ്യമായ
വര്‍ദ്ധനവ്
ഉണ്ടാകുമെന്ന പ്രതീക്ഷ
അസ്ഥാനത്തായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയപ്പോള്‍
സംസ്ഥാനത്തിന്
ഏതെങ്കിലും തരത്തില്‍
വരുമാനനഷ്ടം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ജി.എസ്.ടി
കോമ്പന്‍സേഷന്‍ ആക്ട്
അനുസരിച്ച് അത്
നികത്തുന്നതിനുള്ള
വ്യവസ്ഥ പ്രകാരം
കേന്ദ്ര സര്‍ക്കാര്‍
നികുതി
വരുമാനത്തിലുണ്ടായ
നഷ്ടം
നികത്തിയിട്ടുണ്ടോ;
ഇതുവരെ പ്രസ്തുത
ഇനത്തില്‍
സംസ്ഥാനത്തിന് എന്ത്
തുക ലഭിച്ചു;
(സി)
ബാങ്കിംഗ്,
ടെലികോം, ഇന്‍ഷ്വറന്‍സ്
തുടങ്ങിയ സര്‍വ്വീസ്
മേഖലയില്‍ നികുതി
ഈടാക്കുന്നതിനുള്ള
അധികാരം സംസ്ഥാനത്തിന്
ജി.എസ്.ടി നിയമം മൂലം
ലഭിച്ച സാഹചര്യത്തില്‍
ഏറ്റവും കൂടുതല്‍
വളര്‍ച്ചയുള്ള പ്രസ്തുത
മേഖലയില്‍നിന്നുള്ള
അധിക വരുമാനം
സംസ്ഥാനത്തിന്
എത്രത്തോളം
നേട്ടമുണ്ടാക്കിയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇ-കോമേഴ്സ്
വ്യാപാരം, സ്വന്തം
ആവശ്യത്തിനുള്ള അന്തര്‍
സംസ്ഥാന വ്യാപാരം
എന്നിവ പ്രകാരം
സംസ്ഥാനത്തിന് നിലവില്‍
നികുതി ലഭിക്കുന്ന
സാഹചര്യമുണ്ടോ; അത്
സംസ്ഥാനത്തിന് എന്ത്
വരുമാനം
ലഭ്യമാക്കും;വ്യക്തമാക്കുമോ?
ജി.എസ്.ടി
- സംസ്ഥാന നികുതി
വരുമാനത്തില്‍ വന്നിട്ടുള്ള
ഏറ്റക്കുറച്ചിലുകള്‍
549.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കിയ ശേഷം
സംസ്ഥാന നികുതി
വരുമാനത്തില്‍
വന്നിട്ടുള്ള
ഏറ്റക്കുറച്ചിലുകള്‍
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പാക്കിയപ്പോഴുണ്ടായിരുന്ന
ഉല്പന്നങ്ങളുടെ നികുതി
(ഉല്പന്നങ്ങള്
തിരിച്ച്) എത്ര എന്നും
ജി.എസ്.ടി. കൗണ്‍സില്‍
ഏതെല്ലാം
ഉല്പന്നങ്ങളുടെ നികുതി
കുറച്ചു/വര്‍ദ്ധിപ്പിച്ചു
എന്നത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
റിയല്‍ എസ്റ്റേറ്റ്
മേഖലയില്‍ നിന്നും
2017-18 വര്‍ഷം ലഭിച്ച
നികുതിവരുമാനം എത്ര
എന്നും പ്രസ്തുത മേഖലയെ
ജി.എസ്.ടി. പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും ഇതിലെ
സര്‍ക്കാര്‍ നയം എന്ത്
എന്നും വ്യക്തമാക്കുമോ;
(ഡി)
പെട്രോള്‍
ഡീസല്‍ എന്നിവയെ
ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്താത്ത
കേന്ദ്ര സര്‍ക്കാര്‍
നയം ജി.എസ്.ടി.
കൗണ്‍സില്‍ ചര്‍ച്ച
ചെയ്തുവോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഇതിലെ
സംസ്ഥാന സര്‍ക്കാര്‍
നയം എന്ത് എന്നും
വ്യക്തമാക്കുമോ?
ജി.എസ്.ടി.
നഷ്ടപരിഹാര വരുമാനം
550.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം
കേരളത്തിന്
ലഭിക്കേണ്ടിയിരുന്ന
കോംപന്‍സേഷന്‍ ഇന്‍കം
പൂര്‍ണ്ണമായി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം
നികുതി ഇനത്തില്‍
സംസ്ഥാനത്തിന് നഷ്ടം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ജി.എസ്.ടി.
യുടെ അനന്തര ഫലങ്ങൾ
551.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയില്‍ വന്ന
കാതലായ മാറ്റങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാന
നികുതി വ്യവസ്ഥയേയും
ഭരണ സംവിധാനത്തെയും
ജി.എസ്.ടി. എപ്രകാരം
ബാധിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ജി.എസ്.ടി.
നിലവില്‍ വന്നതിനുശേഷം
അന്തര്‍സംസ്ഥാന ചരക്കു
നീക്കത്തില്‍ വന്ന
മാറ്റങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
അന്തര്‍സംസ്ഥാന
ചരക്കു നീക്കം
വീക്ഷിക്കുന്നതിനുള്ള
ഇ-വേ ബില്‍ സമ്പ്രദായം
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
നിലവില്‍
സംസ്ഥാനത്തേക്ക് കടന്നു
വരുന്ന മുഴുവന്‍
ചരക്കുകളും നികുതി
വകുപ്പിന്റെ പരിശോധന
പരിധിയില്‍ വരുമോയെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
വകുപ്പിന്റെ ഇന്റലിജന്‍സ്
വിഭാഗത്തിന്റെ പ്രവര്‍ത്തനം
552.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
ഗതാഗത്തെ ട്രാക്ക്
ചെയ്യുന്നതിനുള്ള ഇ-വേ
ബില്‍ സമ്പ്രദായം
സംസ്ഥാനത്ത് പൂര്‍ണ്ണ
തോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമ്പ്രദായം
പ്രാവര്ത്തികമാക്കിയതോടുകൂടി
നികുതി വെട്ടിപ്പ്
ഗണ്യമായി
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(സി)
ജി.എസ്.ടി.
വകുപ്പിന്റെ
ഇന്റലിജന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവര്‍
നടത്തുന്ന പരിശോധന
നികുതി വെട്ടിപ്പ്
തടയുന്നതിന് എത്രമാത്രം
സഹായകമായി എന്ന്
വ്യക്തമാക്കുമോ;
(ഡി)
രജിസ്ട്രേഷന്
നിര്‍ബന്ധമല്ലാത്ത
ഇരുപത് ലക്ഷം രൂപയിൽ
താഴെ വിറ്റ് വരവ് ഉള്ള
വ്യാപാരികളും നികുതി
കോമ്പൗണ്ടിംഗ് പദ്ധതി
പ്രയോജനപ്പെടുത്തിയിട്ടുള്ള
വ്യാപാരികളും
ഉപഭോക്താക്കളില്‍
നിന്നും നികുതി
പിരിക്കുന്നില്ലായെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
ഇതിനുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്വര്‍ണ്ണത്തിന്
നിലവിലുള്ള ജി.എസ്.ടി.
നിരക്ക് എത്രയാണ്;
സ്വര്‍ണ്ണ വ്യാപാരികള്‍
കൃത്യമായി നികുതി
പിരിച്ച്
അടയ്ക്കുന്നുണ്ടെന്ന്
പരിശോധിയ്ക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
ജി.എസ്.ടി.
നടപ്പിലാക്കിയതിനു ശേഷം
ഉണ്ടായ വരുമാന നഷ്ടം
553.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനു ശേഷം
സംസ്ഥാനത്തിന് ഉണ്ടായ
വരുമാന നഷ്ടം
എത്രയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
സംസ്ഥാന ഖജനാവിനുണ്ടായ
നഷ്ടം നികത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
വരുമാന
നഷ്ടം
പരിഹരിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം
ലഭ്യമാക്കുമോ?
ജി.എസ്.ടി.യും
മറ്റ് നികുതി കുടിശ്ശികകളും
554.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്നതുമൂലം
വാറ്റ് നികുതി
കുടിശ്ശിക
പൂര്‍ണ്ണമായും
പിരിച്ചെടുക്കാന്‍
കഴിയാത്ത സ്ഥിതിവിശേഷം
നിലവിലുണ്ടോ; എങ്കില്‍
ഇത് മൂലം സംസ്ഥാനത്തിന്
ഏകദേശം എത്ര രൂപ
നഷ്ടമാകുമെന്നാണ്
കണക്കാക്കിയിട്ടുളളത് ;
(ബി)
ജി.എസ്.ടി.യിലേയ്ക്കുളള
പരിവര്‍ത്തനകാലത്തെ,
മറ്റ് നികുതി
നിയമങ്ങള്‍ പ്രകാരമുളള
നികുതി കുടിശ്ശികകള്‍
പിരിച്ചെടുക്കുന്നതിന്
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങള്‍ ജി.എസ്.ടി.
നിയമത്തില്‍
നിലവിലുണ്ടോ;
ഇല്ലായെങ്കില്‍
എന്തുകൊണ്ടാണ് നികുതി
കുടിശ്ശികകള്‍ യഥാസമയം
പിരിച്ചെടുക്കുന്നതിന്
നോട്ടീസ്
നല്‍കാത്തതെന്ന്
വ്യക്തമാക്കുമോ ;
(സി)
ജി.എസ്.ടി.
നിയമം നടപ്പാക്കിയതിലെ
അപാകത കാരണം അര്‍ഹമായ
നികുതി വരുമാനം
സംസ്ഥാനത്തിന്
നഷ്ടമായതായ സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ?
ജി.എസ്.ടി.യും
വിലക്കയറ്റവും
555.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയതോടെ
ചരക്കുകള്‍ക്ക്
വിലക്കുറവുണ്ടാകുമെന്ന
പ്രഖ്യാപനം പാഴാവുകയും
സംസ്ഥാനത്തെ എല്ലാ
നിത്യോപയോഗ
സാധനങ്ങളുടെയും
വിലയില്‍ വമ്പിച്ച
വര്‍ദ്ധനവ് ഉണ്ടാകുകയും
ചെയ്തതിനാലും ഇൗ നികുതി
സംവിധാനം നടപ്പില്‍
വന്നശേഷം ഒരു
വര്‍ഷമാകുന്ന
സാഹചര്യത്തിലും
സര്‍ക്കാര്‍
ഇതുസംബന്ധിച്ച്
എന്തെങ്കിലും
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നികുതി
പൂര്‍ണ്ണമായും
ഒഴിവാക്കിയ കോഴിക്ക്
കിലോക്ക് 87 രൂപ
നല്‍കണമെന്ന
സര്‍ക്കാര്‍
നിര്‍ദ്ദേശം പാലിക്കാതെ
ക്രമാതീതമായി വില
വര്‍ദ്ധിപ്പിക്കുന്നത്
തടയാൻ സര്‍ക്കാര്‍
തലത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ ;
(സി)
ജി.എസ്.ടി.യിലൂടെ
ലഭിക്കുന്ന നികുതി
നിരക്ക് കുറവും
ഇന്‍പുട്ട് ടാക്സിന്റെ
ആനുകൂല്യവും
ഉപഭോക്താക്കള്‍ക്ക്
കെെമാറണമെന്ന
നിര്‍ദ്ദേശം
വ്യാപാരികള്‍
അനുസരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
വ്യാപാരികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
ആന്റി
പ്രോഫിറ്ററി
പരിശോധിക്കുന്നതിനുളള
സ്റ്റാന്‍ഡിംഗ്
കമ്മിറ്റികളും
സംസ്ഥാനതലത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ക്രീനിംഗ്
കമ്മിറ്റികളും ഇതിനകം
ഏതെങ്കിലും
വ്യാപാരികള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിന്
ആന്റീ പ്രോഫിറ്റിംഗ്
അതോറിറ്റിക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
അമിതവില
ഇൗടാക്കിയ ഏതെങ്കിലും
വ്യാപാര
സ്ഥാപനങ്ങള്‍ക്ക് പിഴ
ചുമത്തുകയോ ജി.എസ്.ടി.
രജിസ്ട്രേഷന്
റദ്ദാക്കുകയോ
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ?
ജി.എസ്.ടി.അവലോകനം
556.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പിലാക്കിയശേഷം
ഏകദേശം ഒരു വര്‍ഷം
പൂര്‍ത്തിയാകുന്ന
സാഹചര്യത്തില്‍ ഇത്
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയപ്പോള്‍
പ്രതീക്ഷിച്ച
രീതിയിലുളള നികുതി
പിരിവ് വര്‍ദ്ധനവ്
ഉണ്ടാകാത്തത്
എന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.
കോമ്പന്‍സേഷന്‍
ആക്ടിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്
ലഭിക്കേണ്ട നഷ്ടപരിഹാരം
കൃത്യമായി
ലഭിക്കുന്നുണ്ടോ;
എങ്കില്‍ എന്ത് തുകയാണ്
ഈയിനത്തില്‍ ഇതുവരെ
ലഭിച്ചതെന്ന്
അറിയിക്കുമോ;
(ഡി)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം
സംസ്ഥാനത്തെ നികുതി
പിരിവ് സംവിധാനത്തില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ; ഈ
മാറ്റത്തിലൂടെ സംസ്ഥാനം
വിഭാവനം ചെയ്ത
രീതിയില്‍ 25 ശതമാനം
നികുതി വര്‍ദ്ധനവ്
നേടുവാന്‍ കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
അമിത
വില ഈടാക്കുന്നത് തടയാന്‍
നടപടി
557.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം
അമിത വില ഈടാക്കിയതിനോ
നികുതി കുറഞ്ഞിട്ടും
വിലകുറയ്ക്കാതിരുന്നതിനോ
ഏതെങ്കിലും
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച
പരാതികള്‍ കേന്ദ്ര
അതോറിറ്റിക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
പരാതി
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
വ്യാജ
ജി.എസ്.ടി ബില്ലുകള്‍
558.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനകത്ത്
വ്യാജ ജി.എസ്.ടി
ബില്ലുകള്‍ വഴി
വ്യാപകമായതോതില്‍
ചരക്ക് കടത്തുന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
റെയില്വെവഴിയും
മറ്റും ജി.എസ്.ടി
വെട്ടിച്ച് ചരക്കുകള്‍
കടത്തുന്നതു മൂലം
സര്‍ക്കാരിന് 2017-18
വര്‍ഷത്തില്‍ എത്ര
രൂപയുടെ നികുതി
നഷ്ടമുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതി
559.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്ക് സേവന നികുതി
ശൃംഖലയും, ഇ-വേ ബില്‍
സമ്പ്രദായവും
പൂര്‍ണ്ണമായും
സജ്ജമായിട്ടുണ്ടോ;
നിലവില്‍ എത്ര ശതമാനം
വ്യാപാരികള്‍
രജിസ്ട്രേഷന്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയ
ഇനത്തില്‍ കേരളത്തിന്
നഷ്ടപരിഹാരമായി എത്ര
തുക നാളിതുവരെയായി
ലഭിച്ചു; ഓരോ
മാസത്തെയും വിശദാംശം
ലഭ്യമാക്കുമോ;
(സി)
കോമ്പൗണ്ടിംഗ്
വ്യവസ്ഥയില്‍ നികുതി
അടയ്ക്കുന്നവര്‍
ജി.എസ്.ടി.
പിരിക്കുവാന്‍
പാടില്ലായെന്ന
വ്യവസ്ഥയും
കോമ്പൗണ്ടിംഗ്
വ്യാപാരിയാണെന്ന് നെയിം
ബോര്‍ഡ്
പ്രദര്‍ശിപ്പിക്കണമെന്ന
വ്യവസ്ഥയും പല
വ്യാപാരികളും
പാലിക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചെക്ക്
പോസ്റ്റുകളുടെ
പ്രവര്‍ത്തനം
പരിമിതപ്പെടുത്തിയ
സാഹചര്യത്തില്‍ നികുതി
വെട്ടിപ്പ്
കണ്ടെത്തുന്നതിനും
തടയുന്നതിനുമുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ചരക്ക്
സേവന നികുതി വരുമാനം
560.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയ ആദ്യത്തെ
പത്ത് മാസത്തിനിടയ്ക്ക്
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
2016
- 17 ല്‍ ഇതേ
കാലയളവില്‍ വാറ്റ്
നികുതിയായി ലഭിച്ച
വരുമാനവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
എന്ത് കുറവാണ്
സംഭവിച്ചിട്ടുള്ളത്;
(സി)
ഇൗ
കാലയളവില്‍
നഷ്ടപരിഹാരമായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്ത് തുകയാണ്
ലഭിച്ചത്;
(ഡി)
വ്യാപാരികള്‍
നികുതി കണക്ക്
നല്കുന്നതില്
നിലവില്‍ എന്തെങ്കിലും
അനിശ്ചിതത്വം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ അത്
ദൂരീകരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
റിട്ടേണ്‍
സമര്‍പ്പിക്കുന്നതിനുള്ള
ഫോറം ജി. എസ്. ടി.
കൗണ്‍സില്‍
ലളിതമാക്കിയത്
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടാക്കുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ?
നികുതി
വരുമാനം
561.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നികുതിവരുമാനത്തില്‍
മുന്‍കാലത്തേക്കാള്‍
കുറവ്
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയത് നികത്തുന്നതിന്
കേന്ദ്രത്തില്‍ നിന്നും
ധനസഹായം ലഭിക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വ്യവസ്ഥ പ്രകാരം
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വാറ്റ്
നികുതിയുടെ പേരില്‍
വ്യാപാരികള്‍ക്ക് നോട്ടീസ്
562.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലഹരണപ്പെട്ട
വാറ്റ് നികുതിയുടെ
പേരില്‍ കേരള
ജി.എസ്.ടി. വകുപ്പ്
വ്യാപാരികളെ
സമ്മര്‍ദ്ദത്തിലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വാറ്റ്
നികുതി
നിലവിലുണ്ടായിരുന്ന
കാലത്ത് സമര്‍പ്പിച്ച
റിട്ടേണില്‍
പിശകുണ്ടെന്ന് കാണിച്ച്
എത്രപേര്‍ക്ക് നോട്ടീസ്
അയച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ജി.എസ്.ടി.
യുഗത്തില്‍ വാറ്റ്
പിരിക്കുന്നത്
ഹെെക്കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
വാറ്റിന്റെ പേരിലുള്ള
നോട്ടീസയയ്ക്കല്
തുടരുന്നത്
നിയമാനുസൃതമാണോ എന്ന്
അറിയിക്കുമോ;
(ഇ)
ജി.എസ്.ടി.
നടപ്പാക്കിയതോടെ വാറ്റ്
ഇല്ലാതാകുന്നുവെന്ന
വ്യവസ്ഥ ചൂണ്ടിക്കാട്ടി
നല്കിയ ഹര്‍ജിയില്‍
അധിക വാറ്റ് നികുതി
പിരിച്ചെടുക്കാനുള്ള
നീക്കം ഹെെക്കോടതി
സ്റ്റേ ചെയ്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
ഇതിനെ കോടതിയില്‍
ചോദ്യം ചെയ്യാന്‍
ജി.എസ്.ടി. വകുപ്പ്
ഒരുങ്ങുന്നുണ്ടെന്ന
വാര്‍ത്ത ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(ജി)
സ്റ്റേ
ഓര്‍ഡര്‍
ഇല്ലാതാക്കാന്‍ ഏത്
അഭിഭാഷകരെ
നിയോഗിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
സംസ്ഥാന
സമ്പദ് വ്യവസ്ഥയില്‍
ജി.എസ്.ടി.യുടെ പ്രതിഫലനം
563.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കിയതുമൂലം
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയ്ക്കുണ്ടായ
നേട്ടങ്ങളും
കോട്ടങ്ങളും
വിശദമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പാക്കിയ ശേഷം
സംസ്ഥാനത്തിന് നികുതി
വരുമാനം ലഭ്യമാകേണ്ട
വരുമാന സ്രോതസ്സുകള്‍
ഏതെല്ലാമാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത വരുമാന
സ്രോതസ്സുകളില്‍
നിന്നും ധനകാര്യ
വകുപ്പ്
പിരിച്ചെടുക്കാന്‍
ഉദ്ദേശിച്ച തുകയും
ലഭ്യമായ തുകയും
സംബന്ധിച്ച വിശദാംശം
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പാക്കിയ ശേഷം
ജി.എസ്.ടി. കൗണ്‍സില്‍
എത്ര തവണ യോഗം
ചേര്‍ന്നുവെന്നും
അതില്‍ സംസ്ഥാന
ധനകാര്യവകുപ്പ്
എന്തെല്ലാം ആവശ്യങ്ങള്‍
ഉന്നയിച്ചുവെന്നും
അവയില്‍ കൗണ്‍സില്‍
അംഗീകരിച്ചവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ?
ഇന്ധനവില
വര്‍ദ്ധനവ്
564.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
അന്താരാഷ്ട്ര വിപണിയിലെ
വിലവര്‍ദ്ധനവ് പറഞ്ഞ്
രാജ്യത്തെ ജനങ്ങളെ
സാമ്പത്തികമായി
ബുദ്ധിമുട്ടിച്ചുകൊണ്ട്
ഇന്ധനവില ദിനംപ്രതി
രണ്ടിലധികം തവണ
വര്‍ദ്ധിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കേന്ദ്രഗവണ്മെന്റ്
ഇത്തരത്തില്‍
പെട്രോളിനും ഡീസലിനും
വില
വര്‍ദ്ധിപ്പിക്കുമ്പോള്‍
സംസ്ഥാന ഗവണ്മെന്റിന്റെ
ടാക്സിനത്തില്‍ ഉള്ള
വരുമാനത്തില്‍ വന്‍
വര്‍ദ്ധനവ്
ഉണ്ടാകുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഒരു ലിറ്റര്‍ പെട്രോൾ /
ഡീസല്‍ ഉപഭോക്താവിന്
വില്ക്കുമ്പോള്
നികുതിയിനത്തിൽ എത്ര
രൂപയാണ് സംസ്ഥാന
ഗവണ്മെന്റിന്
ലഭിക്കുന്നത്;
ജനങ്ങള്‍ക്ക്
ആശ്വാസമേകാന്‍
നികുതിയിനത്തിൽ എത്ര
ശതമാനം കുറവ്
വരുത്താനാണ്
ഉദ്ദേശിക്കുന്നത് ;
എങ്കില്‍ എന്ന് മുതല്‍
എന്നറിയിക്കാമോ ?
പെട്രോള്‍,
ഡീസല്‍ നികുതി വരുമാനം
565.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെട്രോള്‍, ഡീസല്‍
വില്പനയിലെ
നികുതിയിനത്തില്‍ ഒരു
ലിറ്ററിന് സംസ്ഥാന
സര്‍ക്കാരിന്
ലഭിക്കുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈയിനത്തില്‍
2018 ഏപ്രില്‍ മാസത്തെ
അപേക്ഷിച്ച് മേയ്
മാസത്തില്‍ ലഭിച്ച അധിക
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാരിനു
ലഭിക്കുന്ന നികുതി
വിഹിതം കുറച്ച്
ജനങ്ങളുടെ മേലുള്ള അധിക
ഭാരം ലഘൂകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
പെട്രോള്‍
ഡീസല്‍ വില വര്‍ദ്ധനവിലൂടെ
ലഭിക്കുന്ന അധിക നികുതി
566.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
പെട്രോള്‍ ഡീസല്‍ വില
വര്‍ദ്ധനവിലൂടെ ലഭിച്ച
അധിക നികുതി വരുമാനം
എത്രയാണ്;
(ബി)
ഇപ്രകാരം
ലഭിക്കുന്ന അധിക നികുതി
വരുമാനം ഒഴിവാക്കുന്ന
കാര്യം സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
സംസ്ഥാനം
നികുതി
ഒഴിവാക്കുകയാണെങ്കില്‍
കേന്ദ്രം ഇൗടാക്കുന്ന
നികുതികളുടെ 60 ശതമാനം
സംസ്ഥാനത്തിന് തിരികെ
നല്‍കാമെന്ന് കേന്ദ്ര
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
പെട്രോള്‍
ഉത്പന്നങ്ങളുടെ വില
വര്‍ദ്ധിക്കുന്നത്
നിത്യോപയോഗ
സാധനങ്ങളുടെ വില
കുതിച്ചുയരുന്നതിന്
ഇടയാകുമെന്ന് സർക്കാർ
കരുതുന്നുണ്ടോ?
പെട്രോള്‍,
ഡീസല്‍ എന്നിവയുടെ
നികുതിയില്‍ നിന്നുള്ള
വരുമാനം
567.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ എന്നിവയില്‍
നിന്ന് ലഭിക്കുന്ന
വരുമാനം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ ഗണ്യമായ
പങ്ക്
വഹിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
പെട്രോള്‍, ഡീസല്‍
എന്നിവയെ
ജി.എസ്.ടി.യുടെ
പരിധിയില്‍
കൊണ്ടുവന്നാല്‍
സംസ്ഥാന സര്‍ക്കാരിനെ
അത് ഏതു തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പെട്രോള്‍,
ഡീസല്‍ എന്നിവയെ
ജി.എസ്.ടി.യുടെ
പരിധിയില്‍
ഉള്‍പ്പെടുത്തിയാല്‍
പ്രസ്തുത ജി.എസ്.ടി.
നിരക്കിനുപുറമെ അധിക
നികുതി
ചുമത്തുന്നതിനുളള
അധികാരം സംസ്ഥാനത്തിന്
ലഭിക്കുമോ;
വ്യക്തമാക്കുമോ?
പെട്രോളിന്റെയും
ഡീസലിന്റെയും നികുതി
568.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
പെട്രോളിനും ഡീസലിനും
സംസ്ഥാന സര്‍ക്കാര്‍
ചുമത്തുന്ന നികുതി എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
ഈയിനത്തില്‍ എത്ര കോടി
രൂപയാണ് 2016-17,
2017-18 കാലയളവില്‍
ലഭിച്ചിട്ടുള്ളത്
;വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
നികുതി ഒഴിവാക്കിയാല്‍,
എത്ര രൂപയ്ക്കാണ്
സംസ്ഥാനത്തിന്
പെട്രോള്‍/ഡീസല്‍
ലഭിക്കുന്നത് ;
(സി)
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എത്ര തവണയാണ്
സംസ്ഥാന സര്‍ക്കാര്‍
ഈയിനത്തില്‍ നികുതി
കുറവ്
വരുത്തിയത്;.ഇതുമൂലം
എത്ര കോടി രൂപയുടെ
കുറവാണ് ഉണ്ടായതെന്ന്
അറിയിക്കാമോ ;
പെട്രോള്‍/ഡീസല്‍
വില വര്‍ദ്ധന
569.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തവണ കേന്ദ്ര
ഗവണ്മെന്റ്
പെട്രോള്‍/ഡീസല്‍ വില
വര്‍ദ്ധിപ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2016-ജൂണ്‍
ഒന്നിന്
പെട്രോള്‍/ഡീസല്‍ വില
ലിറ്ററിന് എത്ര
രൂപയായിരുന്നുവെന്നും
2018 മെയ് 21-ന് എത്ര
രൂപയായിരുന്നുവെന്നും
വെളിപ്പെടുത്താമോ;
(സി)
2016
ജൂണ്‍ ഒന്നിന്
പെട്രോള്‍/ഡീസല്‍
നികുതിയില്‍ നിന്നും
സംസ്ഥാന ഗവണ്മെന്റിന്
എത്ര രൂപ വരുമാനം
കിട്ടിയെന്നും 2018
മെയ് 21-ന് ഈ വരുമാനം
എത്രയായി
വര്‍ദ്ധിച്ചുവെന്നും
വിശദമാക്കാമോ?
പെട്രോളിയം
ഉല്പ്പന്നങ്ങളിന്മേലുളള
കേന്ദ്ര സര്‍ക്കാര്‍ നികുതി
570.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
മേല്‍ കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
നികുതികളാണ്
ചുമത്തിയിട്ടുള്ളതെന്നും
ഓരോന്നും എത്ര ശതമാനം
വീതമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈയിനത്തില്‍
കേരളത്തില്‍ നിന്നും
പ്രതിവര്‍ഷം എത്ര തുക
കേന്ദ്ര സര്‍ക്കാര്‍
സ്വരൂപിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
2018
ഏപ്രില്‍ മുതല്‍
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
മേല്‍ കേന്ദ്ര
സര്‍ക്കാര്‍ റോഡ്
സെസ്സ് ഇനത്തില്‍ എത്ര
തുക അധികം
ഈടാക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈയിനത്തില്‍
പ്രതിവര്‍ഷം
കേരളത്തില്‍ നിന്നും
എത്ര തുക കേന്ദ്ര
സര്‍ക്കാര്‍
സ്വരൂപിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ട്രഷറി
നിയന്ത്രണം
571.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കടുത്ത സാമ്പത്തിക
പ്രതിസന്ധി മൂലം
ട്രഷറിയില്‍ നിന്നും
പണം
പിന്‍വലിക്കുന്നതിന് ഇൗ
സാമ്പത്തിക
വര്‍ഷാരംഭത്തില്‍
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളുടെയും പൊതു
മേഖല സ്ഥാപനങ്ങളുടെയും
ഫണ്ട് സാമ്പത്തിക
പ്രതിസന്ധി
മറികടക്കുവാന്‍
സര്‍ക്കാര്‍
ട്രഷറികളിലേക്ക്
മാറ്റിയിരുന്നോ;
എങ്കില്‍ എന്ത് തുകയാണ്
ഇപ്രകാരം മാറ്റിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ട്രഷറിയിലേക്ക് മാറ്റിയ
തുക പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
തിരികെ നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കോണ്ട്രാക്ടര്മാരുടെ
ബില്ലുകള്‍ മാറ്റി
നല്‍കുന്നതിന് നിലവില്‍
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത നിയന്ത്രണം
മാറ്റാത്തത് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
ദോഷകരമായി
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന ട്രഷറി
572.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതുമൂലം ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ട്രഷറി
നിയന്ത്രണം മൂലം
കരാറുകാരുടെ ബില്ലുകള്‍
പാസ്സാകാത്തതിനാല്‍
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കുന്ദമംഗലത്ത്
സബ്ട്രഷറി
573.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
18-08-2014
തീയതിയിലെ സ.ഉ.(എം.എസ്)
നം.343/14/ധന ഉത്തരവ്
പ്രകാരം കുന്ദമംഗലത്ത്
ആരംഭിക്കുന്നതിന്
അനുമതി ലഭിച്ച
സബ്ട്രഷറിക്കായി
കെട്ടിട സൗകര്യവും
വയറിംഗ് ഉള്‍പ്പെടെയുളള
പ്രവൃത്തികളും
പൂര്‍ത്തീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കേരളത്തിലെ
ഏക സബ് താലൂക്കായ
കുന്ദമംഗലത്ത്
സബ്ട്രഷറി എപ്പോള്‍
ആരംഭിക്കാന്‍ സാധിക്കും
എന്ന് വ്യക്തമാക്കാമോ?
മലയിന്‍കീഴ്
ട്രഷറി
574.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
മലയിന്‍കീഴ്
ട്രഷറിക്കായി പുതിയ
കെട്ടിടം
നിര്‍മിക്കുന്നതിന്
GO(Rt) No.
8959/2016/fin പ്രകാരം
ഭരണാനുമതി
ലഭ്യമായിട്ടുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
തുടര്‍
നടപടികള്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
അടിയന്തര
പ്രധാന്യത്തോടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
പയ്യന്നൂര്‍,
ചെറുപുഴ എന്നീ സബ്ബ്
ട്രഷറികള്‍ക്ക് പുതിയ
കെട്ടിടം
575.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
പയ്യന്നൂര്‍, ചെറുപുഴ
എന്നീ സബ്ബ്
ട്രഷറികള്‍ക്ക് പുതിയ
കെട്ടിടം പണിയുന്നതിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത് വരെയായി
എന്ന് വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ ഭരണാനുമതി
നൽകാനാകുമെന്ന്
വ്യക്തമാക്കാമോ?
ലാേട്ടറി
ടിക്കറ്റ് അച്ചടിയില്‍
ഉണ്ടാകുന്ന അപാകതകള്‍
576.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലാേട്ടറി
ടിക്കറ്റ് അച്ചടിയില്‍
ഉണ്ടാകുന്ന അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
അവ പരിഹരിക്കാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമാേ;
(സി)
ലാേട്ടറി
ടിക്കറ്റ് വില്‍ക്കുന്ന
ഏജന്റുമാര്‍ക്ക്
നിലവില്‍ ലഭിക്കുന്ന
കമ്മീഷന്റെ
വിശദവിവരങ്ങള്‍
നല്‍കാമാേ;
(ഡി)
കമ്മീഷന്
പരിഷ്കരിക്കുന്നത്
സംബന്ധിച്ച്
ആലാേചിക്കുന്നുണ്ടാേ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമാേ?
കേരള
സംസ്ഥാന ഭാഗ്യക്കുറി
577.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന
ഭാഗ്യക്കുറിയുടെ
2015-16 ,2016-17
,2017-18 സാമ്പത്തിക
വര്‍ഷങ്ങളിലെ ആകെ
വിറ്റുവരവ് എത്ര തുക
വീതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
സംസ്ഥാന ഭാഗ്യക്കുറി
വില്‍പ്പനയില്‍ നിന്നും
പ്രതിവര്‍ഷം എത്ര തുക
അറ്റലാഭം
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
ഭാഗ്യക്കുറിയില്‍
നിന്നുള്ള വരുമാനം
പൂര്‍ണമായും
സാമൂഹ്യക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കുവാന്‍
ധനവകുപ്പ്
കൈക്കൊണ്ടിട്ടുള്ള
തീരുമാനം നടപ്പിലാക്കി
തുടങ്ങിയോയെന്ന്
വിശദീകരിക്കാമോ?
കേരള
സംസ്ഥാന ലോട്ടറിയുടെ സംരക്ഷണം
578.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ലോട്ടറിയെ
സംരക്ഷിക്കുന്നതിനും
അന്യ സംസ്ഥാന ലോട്ടറി
നമ്മുടെ
സംസ്ഥാനത്തേക്ക്
കടന്നുവരാതിരിക്കുവാനും
വേണ്ടി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മിസോറാം
ലോട്ടറി കേസില്‍
കേരളത്തിന് അന്യസംസ്ഥാന
ലോട്ടറികളെ
നിയന്ത്രിക്കുന്നതിന്
അധികാരമില്ലായെന്ന്
വിധിയുണ്ടായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വിധി
കേരള സംസ്ഥാന ലോട്ടറിയെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
അന്യസംസ്ഥാന
ലോട്ടറികള്‍ക്ക് 28
ശതമാനം ജി.എസ്.ടി
ഏര്‍പ്പെടുത്തിയത്
അന്യസംസ്ഥാന
ലോട്ടറികളുടെ
കടന്നുവരവിനെ
നിയന്ത്രിക്കുന്നതിന്
സഹായകമായിട്ടുണ്ടോ; ഈ
നിയന്ത്രണം
മറികടക്കുവാന്‍
അന്യസംസ്ഥാന ലോട്ടറി
മാഫിയ നടത്തുന്ന
ശ്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് കുടിശ്ശിക
579.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സംസ്ഥാനത്തെ സ്വകാര്യ
ആശുപത്രികളുടെ പട്ടിക
ജില്ല തിരിച്ച്
ലഭ്യമാക്കുമാേ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സ്വകാര്യ
ആശുപത്രികള്‍ക്ക്
കാെടുക്കുവാനുള്ള
കുടിശ്ശിക
ജില്ല/ആശുപത്രി
തിരിച്ച്
വ്യക്തമാക്കുമാേ ;
(സി)
പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
കാെടുത്ത്
തീര്‍ക്കുവാനുള്ള നടപടി
സ്വീകരിക്കുമാേ ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
580.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്നും
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(ബി)
കാരുണ്യ
ബെനവലന്റ് ഫണ്ട്
ജനങ്ങള്‍ക്ക്
ലഭിക്കുവാന്‍ വേണ്ടി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിക്കേണ്ടതുണ്ട്;
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് സ്കീം-അപേക്ഷാ
മാനദണ്ഡങ്ങളില്‍ ഇളവ്
581.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ചികിത്സ സഹായം
ലഭിക്കുന്നതിന്,
അപേക്ഷകര്‍ക്ക്
സ്വന്തമായി റേഷന്‍
കാര്‍ഡ് വേണമെന്ന
നിബന്ധന നിലവിലുണ്ടോ;
(ബി)
റേഷന്‍കാര്‍ഡ്,
താത്കാലിക
റേഷന്‍കാര്‍ഡ്
ആയതിനാല്‍ അപേക്ഷ
സ്വീകരിക്കാൻ
കഴിയാത്തതായ വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ മാനദണ്ഡത്തില്‍ ഇളവ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കേരള
ലോട്ടറിയില്‍ നിന്നുള്ള
വരുമാനം
582.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2010-11
കാലയളവില്‍ കേരള
ലോട്ടറിയില്‍ നിന്നും
സംസ്ഥാനത്തിന് ലഭിച്ച
വാര്‍ഷിക വരുമാനം എത്ര
കോടി രൂപയായിരുന്നു;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
2015-16ല്‍ ഇൗ വരുമാനം
എത്രയായി
വര്‍ദ്ധിക്കുകയുണ്ടായി?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
583.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.വി.
അന്‍വര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനെ
പ്രതിസന്ധിയില്‍
നിന്നും
രക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വര്‍ഷങ്ങളായി
കെട്ടിക്കിടക്കുന്ന
കിട്ടാക്കടങ്ങള്‍
ഉദാരമായി
തീര്‍പ്പാക്കാന്‍
കെ.എഫ്.സി. ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിനായി
പ്രത്യേക അദാലത്ത്
നടത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
വ്യാവസായിക
വികസനത്തിന്റെ പ്രധാന
ചാലക ശക്തിയായി
കെ.എഫ്.സി.യെ
മാറ്റിയെടുക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ധനകാര്യ
സ്ഥാപനങ്ങളില്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
584.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
, കെ.എഫ്.സി. പോലുളള
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്ന് വായ്പ എടുത്ത്
തിരിച്ചടയ്ക്കാന്‍
കഴിയാത്ത നിര്‍ധനരായ
ആളുകള്‍ക്ക് പലിശയിളവ്
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
വായ്പ
കുടിശ്ശിക ആയവര്‍ക്ക്
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ വായ്പ തുക
തിരിച്ചടയ്ക്കുന്നതിനുളള
നടപടി സ്വീകരിക്കാന്‍
ആലോചനയുണ്ടോ;വ്യക്തമാക്കാമോ?
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
കേരള ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന് വായ്പ
585.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന് കേരള
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന് ലളിതമായ
വ്യവസ്ഥയില്‍, കുറഞ്ഞ
പലിശ നിരക്കില്‍
വായ്പകള്‍
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
കെ.എഫ്.സി.യുടെ
വായ്പാ പലിശ നിരക്കില്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വായ്പ
അപേക്ഷയില്‍ തീരുമാനം
എടുക്കുന്നതിന്
നിലവില്‍ കാലതാമസം
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത കാലതാമസം
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ
യുടെ പ്രവാസി ചിട്ടി
T 586.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
യുടെ പ്രവാസി ചിട്ടി
നടത്തിപ്പുമായി
ബന്ധപ്പെട്ട്
പരസ്യങ്ങള്‍ക്കും
പ്രചരണങ്ങള്‍ക്കുമായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിദേശയാത്രകള്‍ക്കായി
മാത്രം എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
പ്രവാസി
ചിട്ടി
ആരംഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ എത്ര
പ്രവാസികള്‍
ചിട്ടിയില്‍
ചേര്‍ന്നിട്ടുണ്ട്;
ഇല്ലെങ്കില്‍ ഏത്
രീതിയില്‍ ഇത്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത് എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
587.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിനായി
കെ.എസ്.എഫ്.ഇ.
തുടങ്ങുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പ്രവാസി ചിട്ടി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനകം
എത്രപേര്‍ ചിട്ടിയില്‍
ചേരുന്നതിന് സന്നദ്ധത
അറിയിച്ചിട്ടുണ്ട്;
ചിട്ടിയില്‍
ചേരുന്നവര്ക്കാവശ്യമായ
ഏതെങ്കിലും മൊബൈല്‍ ആപ്
പുറത്തിറക്കിയിട്ടുണ്ടോ;
(സി)
പ്രവാസി
ചിട്ടിക്ക്
ആര്.ബി.ഐ.യുടെ അനുമതി
ആവശ്യമാണോ; എങ്കില്‍
പ്രസ്തുത അനുമതി
ലഭ്യമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ-യിലെ
പെന്ഷന് പദ്ധതി
588.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
യിലെ ജീവനക്കാര്‍ക്ക്
ഇപ്പോള്‍ ഏതുതരം
പെന്‍ഷനാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജീവനക്കാര്‍ക്ക്
പ്രത്യേക പെന്ഷന്
പദ്ധതി
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച് ഏതെങ്കിലും
കോടതി വിധി
നിലവിലുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
കോടതി
വിധി പ്രകാരം എല്ലാ
ജീവനക്കാര്‍ക്കും
പെന്ഷന് നല്‍കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ഡി)
ഏതാനും
ജീവനക്കാര്‍ക്ക്
മാത്രമായി ഉയര്‍ന്ന
നിരക്കില്‍ പെന്ഷന്
ലഭിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
സാഹചര്യം
വിശദമാക്കാമോ;
(ഇ)
മുഴുവന്‍
ജീവനക്കാര്‍ക്കും
ഉയര്‍ന്ന നിരക്കില്‍
പെന്ഷന്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരളാ
സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിലെ പെൻഷൻ
589.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസില്‍
നിലവിലുളള ഇ പി എസ് -95
പ്രകാരമുളള പെന്‍ഷന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
കൂടുതല്‍
മെച്ചപ്പെട്ട പെന്ഷന്
സംവിധാനം
നടപ്പിലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;വിശദവിവരങ്ങള്‍
നല്‍കാമോ?
കെ.എസ്.എഫ്.ഇ
വായ്പയിൽ ആശ്വാസ നടപടി
590.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ
യില്‍ നിന്ന് വായ്പ
എടുത്ത് തിരികെ
അടയ്ക്കാന്‍ യാതാെരു
നിവൃത്തിയുമില്ലാത്ത
നിരാലംബരെ
സഹായിക്കുന്നതിനുവേണ്ടി
എന്തെങ്കിലും ആശ്വാസ
നടപടികൾ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടാേ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ?
കെ.എസ്.എഫ്.ഇ.
യുടെ പുതിയ ശാഖകള്‍
591.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.എഫ്.ഇ.
യുടെ പുതിയ ശാഖകള്‍
എവിടെയെങ്കിലും
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ എവിടെയൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
കെ.എസ്.എഫ്.ഇ.
പുതിയ ശാഖകള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കേരളാ
ഫിനാന്‍ഷ്യല്‍
എന്റര്പ്രെെസസിന് പുതിയ
ബ്രാഞ്ച്
592.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
ഫിനാന്‍ഷ്യല്‍
എന്റര്പ്രെെസസിന് ഇൗ
സാമ്പത്തിക
വര്‍ഷത്തില്‍ പുതിയ
ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടാേ ;
(ബി)
പുതിയ
ബ്രാഞ്ചുകള്‍
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടാേ;
എങ്കിൽ ഇവയുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടാേ;
വിശദീകരിക്കുമാേ ;
(സി)
കുലശേഖരപുരം
ഗ്രാമ പഞ്ചായത്തിലെ
പുതിയകാവില്‍ ബ്രാഞ്ച്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ;
എങ്കില്‍
വിശദീകരിക്കുമാേ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
593.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
എന്ന് നിലവില്‍ വരും
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
റവന്യു
സ്റ്റാമ്പിന്റെയും മുദ്ര
പത്രങ്ങളുടെയും ക്ഷാമം
594.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യു
സ്റ്റാമ്പിന്റെയും
മുദ്ര പത്രങ്ങളുടെയും
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
എങ്കില്‍ അതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
ആയത്
അടിയന്തരമായി
പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
റവന്യു
സ്റ്റാമ്പും മുദ്ര
പത്രങ്ങളും വിലകൂട്ടി
കരിഞ്ചന്തയില്‍
വില്‍ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മുദ്രപത്രങ്ങള്‍ക്ക്
ക്ഷാമം
595.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുറഞ്ഞ വിലയുള്ള
മുദ്രപത്രങ്ങള്‍ക്ക്
ക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
അക്കാഡമിക്
വര്‍ഷം ആരംഭിക്കുന്ന
സമയത്ത്,
മുദ്രപത്രങ്ങളുടെ
ക്ഷാമം മൂലം, വിവിധ
സര്‍ട്ടിഫിക്കറ്റുകളും
മറ്റും
ലഭിക്കുവാനുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ചെറിയ
വിലയുള്ള
മുദ്രപത്രങ്ങള്‍ക്ക്
ക്ഷാമം നേരിടാന്‍
ഉണ്ടായ സാഹചര്യം
വ്യക്തമാക്കാമോ; ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കയര്‍
മേഖലയുടെ സമഗ്ര വികസനം
596.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ സമഗ്ര
വികസനത്തിനായി
ആവിഷ്കരിച്ച രണ്ടാം
പുന:സംഘടന പദ്ധതിയില്‍
നാളിതുവരെ
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
കയര്‍
മേഖലയില്‍ സമ്പൂര്‍ണ്ണ
യന്ത്രവല്‍ക്കരണം
നടപ്പിലാക്കുമ്പോള്‍
പരമ്പരാഗത മേഖലയില്‍
തുടരുന്ന
തൊഴിലാളികള്‍ക്ക്
തൊഴിലും അംഗീകൃത
കൂലിയും
ഉറപ്പാക്കികിട്ടുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്നും
അവയില്‍ ഏതെല്ലാം
നടപ്പിലാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
കയര്‍
മേഖലയില്‍ നിലവില്‍
എന്തെല്ലാം
പ്രതിസന്ധികളാണുള്ളതെന്നും
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം തുടര്‍
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നുംവിശദീകരിക്കുമോ?
ചകിരി
ഉല്‍പ്പാദനവും തൊഴിലാളി
ക്ഷേമവും
597.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊണ്ട്
സംഭരണവും ചകിരി
ഉല്‍പ്പാദനവും
പദ്ധതിയില്‍ ഇൗ
സര്‍ക്കാര്‍ നാളിതുവരെ
ശേഖരിച്ച തൊണ്ടുകള്‍
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതികൊണ്ട്
എന്തെല്ലാം
പ്രയോജനങ്ങള്‍ കയര്‍
മേഖലയിലുളള
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതികൊണ്ട്
തൊഴിലാളികള്‍ക്കു
നാളിതുവരെ എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇൗ
പദ്ധതി പ്രകാരം ഇനി
എന്തെല്ലാം
ആനുകൂല്യങ്ങള്‍ കയര്‍
മേഖലയിലെ
തൊഴിലാളികള്‍ക്ക്
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
കയര്‍
കേരള 2017
598.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരള 2017 ല്‍ 100 കോടി
രൂപയുടെ വിദേശ വിപണി
പ്രതീക്ഷിച്ചിരുന്നതില്‍
നാളിതുവരെ എത്ര രൂപ
ലഭിച്ചുവെന്നും
ഏതെല്ലാം
വിഭാഗത്തിലെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഡൊമസ്റ്റിക്
മാര്‍ക്കറ്റിലെ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം 120 കോടി
രൂപയുടെ ധാരണാപത്രം
ഒപ്പ് വെച്ചതനുസരിച്ച്
നാളിതുവരെ എത്ര കയര്‍
ഭൂവസ്ത്രം
നിര്‍മ്മിച്ചു
ന്ലകിയെന്നും അവ
എവിടെയെല്ലാമാണ്
നിര്‍മ്മിച്ചതെന്നും
വെളിപ്പെടുത്തുമോ;
(സി)
കയര്‍
കേരളയ്ക്ക് സര്‍ക്കാര്‍
3.57 കോടി രൂപ
അനുവദിച്ചത് ഏതെല്ലാം
തലങ്ങളില്‍ ഏതെല്ലാം
ആവശ്യങ്ങള്‍ക്കായാണ്
വിനിയോഗിച്ചതെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(ഡി)
കയര്‍
കേരളയില്‍ ലഭിച്ചത്
ഏതെല്ലാം ഓര്‍ഡറുകളാണ്;
അവയില്‍ ഓരോന്നിന്റെയും
നിലവിലെ സ്ഥിതി
വിശദീകരിക്കുമോ?
നാളികേര ഉത്പാദനം
599.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
നാളികേര
ഉത്പാദനത്തിന്റെ 5
ശതമാനം മാത്രമാണ് ചകിരി
വേര്തിരിയ്ക്കുന്നതിനായി
ഉപയോഗിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ചകിരി
ഇറക്കുമതി
ചെയ്യേണ്ടിവരുന്നത്
ഇക്കാര്യംമൂലമാണോ
എന്നത്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഗാര്‍ഹിക
തൊണ്ട് സംഭരണത്തിന്
എന്തെങ്കിലും സ്ഥിരം
സംവിധാനം
നിലവിലുണ്ടോ;എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
തൊണ്ട്
സംഭരണപദ്ധതി
600.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
സഹായത്തോടെ തൊണ്ട്
സംഭരിക്കുന്ന പദ്ധതി
ഏതു
ഘട്ടത്തിലാണ്;നാളിതുവരെ
എത്ര തൊണ്ട്
സംഭരിച്ചുവെന്നും
ഏതെല്ലാം യൂണിറ്റ്
വഴിയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തനരഹിതമായി
കിടക്കുന്ന
ചകിരിമില്ലുകള്‍ക്ക്
പകരം ശേഷികൂടിയതും
കാര്യക്ഷമത ഉളളതുമായ
1000 ഡി.എഫ്.
മില്ലുകള്‍(ഡിഫൈബറിംഗ്
മില്‍)സ്ഥാപിക്കുന്ന
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(സി)
പി.പി.എസ്.എസ്
വഴി കയര്‍
ഉല്പന്നങ്ങള്
സംഭരിക്കാറുണ്ടോ;എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതെല്ലാം സ്ഥലത്തു
നിന്നും എത്ര ഉല്പന്നം
സംഭരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇങ്ങനെ
സംഭരിച്ച ഉല്പന്നങ്ങള്
എവിടെയെല്ലാം വിപണനം
നടത്തിയെന്ന്
വ്യക്തമാക്കുമോ?
കയര്‍
സഹകരണ സൊസെെറ്റികള്‍
601.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡില്‍
അഫിലിയേഷന് ഉള്ള
എറണാകുളം ജില്ലയിലെ
കയര്‍ സഹകരണ
സൊസെെറ്റികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സൊസെെറ്റികളുടെ
പേരിലുള്ള സ്ഥാവര ജംഗമ
സ്വത്തുക്കൾ
എവിടെയെല്ലാമാണ്
ഉള്ളതെന്ന്
വിശദമാക്കാമോ;
(സി)
കയര്‍
സഹകരണ സൊസെെറ്റികളുടെ
പേരില്‍ വാങ്ങിയ
വസ്തുവകകൾ ഇപ്പോൾ ആരുടെ
കെെവശമാണെന്ന്
വ്യക്തമാക്കാമോ?
കയര്‍
ഭൂവസ്ത്ര വിപണനം
602.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കയര്‍ ഭൂവസ്ത്രവിപണനം
വഴി കയര്‍ ബോര്‍ഡിന്
എത്ര രൂപയുടെ
വിറ്റുവരവ്
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് കയര്‍
ഭൂവസ്ത്രങ്ങള്‍ വിപണനം
നടത്തിയതുവഴി എത്ര
രൂപയുടെ വിറ്റുവരവ്
ഉണ്ടായിട്ടുണ്ട്;
(സി)
മറ്റുള്ളവര്‍ക്ക്
വിപണനം നടത്തിയതുവഴി
എത്ര രൂപയുടെ
വിറ്റുവരവ്
ഉണ്ടായിട്ടുണ്ട്;
(ഡി)
ഇതില്‍
കയറ്റുമതി വഴി എത്ര
രൂപയുടെ വിറ്റുവരവ്
ഉണ്ടായിട്ടുണ്ടെ്;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്ക്ക്കയര്
ഭൂവസ്ത്ര വിപണനം
നടത്തിയത് വഴി കയര്‍
ബോര്‍ഡിന് ആകെ
വിറ്റുവരവിന്റെ എത്ര
ശതമാനം സ്വരൂപിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
മറ്റിനങ്ങളില്‍ എത്ര
ശതമാനം വീതം വിറ്റുവരവ്
ഉണ്ടായിട്ടുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ?
കയര്‍
വകുപ്പിന്റെ സ്ഥാപനങ്ങള്‍
603.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
കയര്‍ വകുപ്പിന്റെ
ഏതെങ്കിലും
സ്ഥാപനങ്ങള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കിൽ
സ്ഥാപനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദവിവരങ്ങള്‍
നല്‍കാമോ?