വീട്
നിര്‍മ്മാണത്തിനുള്ള
വ്യവസ്ഥകള്‍
5497.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വീട്
നിര്‍മ്മിക്കാന്‍
സ്വന്തമായി നിലം ഒഴികെ
ഭൂമിയില്ലാത്ത
കുടുംബങ്ങള്‍ക്ക് നിലം
നികത്തി വീടുവെക്കാന്‍
ഗ്രാമപഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
കോര്‍പറേഷനുകളിലും
നിലവിലുള്ള വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഡീസല്‍
എന്ജിന് ഘടിപ്പിച്ച
ഓട്ടോറിക്ഷകളുടെ ബാഹുല്യം
5498.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്പ്പറേഷന്
പരിധിയില്‍ ഡീസല്‍
എന്ജിന് ഘടിപ്പിച്ച
ഓട്ടോറിക്ഷകളുടെ
ബാഹുല്യം കാരണം
വായുമലിനീകരണം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനു
പരിഹാരം കാണാന്‍
കോര്പ്പറേഷന്
മുന്‍കൈയെടുത്ത് ഡീസല്‍
ഓട്ടോറിക്ഷകള്‍ക്കു
പകരം പെട്രോള്‍/ഗ്യാസ്
എന്‍ജിനുള്ള
ഓട്ടോറിക്ഷാകള്‍
ഓടിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ആതിരപ്പള്ളി
പഞ്ചായത്തിലെ പുളിയിലപ്പാറ
പ്രദേശത്ത് വീട് നിര്‍മ്മാണം
T 5499.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലുക്കിലെ ആതിരപ്പള്ളി
വില്ലേജ്, ആതിരപ്പള്ളി
പഞ്ചായത്തിലെ
പുളിയിലപ്പാറ
പ്രദേശത്ത്
തദ്ദേശീയരായവര്‍ക്ക്
വീട് പണിയുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ആശ്രയ
പദ്ധതി പ്രകാരം നേരത്തെ
12 വീടുകള്‍
പണിതിട്ടുള്ള ഈ
പ്രദേശത്ത് കൂടുതല്‍
വീടുകള്‍
പഞ്ചായത്തിന്റെ
സഹായത്തോടെ
പണിയുന്നതിന് വനം,
റവന്യൂ വകുപ്പുകള്‍
തടസ്സം നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തടസ്സങ്ങള്‍
നീക്കി പഞ്ചായത്ത്
സഹായത്തോടെ
വീടുപണിയുന്നതിന്
തദ്ദേശിയരെ
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍
ഇലക്ട്രിക്കല്‍ ,ഡിസൈന്‍
വിഭാഗങ്ങൾ
5500.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
എഞ്ചിനീയറിംഗ് വിങ്
മുഖേന നിരവധി
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
നടക്കുന്നത് പരിഗണിച്ച്
ഇലക്ട്രിക്കല്‍
വിഭാഗവും ഡിസൈന്‍
വിഭാഗവും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
പഞ്ചായത്തുകളിലെ
സെക്രട്ടറിമാര്‍,അസിസ്റ്റന്റ്
സെക്രട്ടറിമാര്‍
5501.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര
പഞ്ചായത്തുകളുണ്ടെന്നും
പ്രസ്തുത
പഞ്ചായത്തുകളിലെല്ലാം
സെക്രട്ടറിമാര്‍ ഉണ്ടോ
എന്നും വ്യക്തമാക്കാമോ;
(ബി)
സെക്രട്ടറിമാര്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ഏതാണെന്നും പ്രസ്തുത
പഞ്ചായത്തുകളില്‍ എത്ര
കാലമായി ഈ തസ്തിക
ഒഴിഞ്ഞു കിടക്കുന്നു
എന്നും വ്യക്തമാക്കാമോ;
(സി)
പഞ്ചായത്തുകള്‍ക്ക്
അസിസ്റ്റന്റ്
സെക്രട്ടറിമാരെ
അനുവദിക്കുവാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മാനദണ്ഡങ്ങള്‍
അനുസരിച്ച് എത്ര
പഞ്ചായത്തുകള്‍ക്ക്
അസിസ്റ്റന്റ്
സെക്രട്ടറിമാരെ
അനുവദിച്ചിട്ടുണ്ടെന്നും,
ഇനി എത്ര
പഞ്ചായത്തുകള്‍ക്ക്
അനുവദിക്കാന്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കാമോ?
വയോജനങ്ങള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
5502.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ
വയോജനങ്ങള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വൃദ്ധജനങ്ങളുടെ കണക്ക്
ലഭ്യമാണോ;
വ്യക്തമാക്കുമോ;
(സി)
വൃദ്ധജനസംഖ്യ
വര്‍ദ്ധിക്കുന്നതു
കണക്കിലെടുത്ത്
ഇവര്‍ക്കായി ത്രിതല
പഞ്ചായത്ത്
സംവിധാനത്തിന് കീഴില്‍
ഫലപ്രദമായ പദ്ധതികള്‍
വിഭാവനം ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളുടെ
പദ്ധതി വിഹിതം
5503.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
രൂപീകരണം, അംഗീകാരം
നേടല്‍ എന്നിവയ്ക്ക്
സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
വിശദമാക്കാമോ;
(ബി)
2017-18
വര്‍ഷത്തില്‍ 90%-ല്‍
അധികം പദ്ധതി വിഹിതം
ചെലവഴിച്ച
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
പ്രോല്‍സാഹനം /
സാമ്പത്തിക സഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
2017-18
വര്‍ഷത്തില്‍ 50
ശതമാനത്തില്‍ താഴെ
മാത്രം ചെലവഴിച്ച
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതം (2018-19) കുറവ്
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
റര്‍ബന്‍
ക്ലസ്റ്റര്‍
5504.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റര്‍ബന്‍ ക്ലസ്റ്റര്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
എത്ര
ക്ലസ്റ്ററുകളാണ്
സംസ്ഥാനത്തുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒരു
ക്ലസ്റ്ററില്‍ എത്ര
പഞ്ചായത്തുകളാണുളളതെന്നും
ഇതില്‍ ഉള്‍പ്പെടാനുളള
മാനദണ്ഡമെന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
എത്ര
ഘട്ടങ്ങളായാണ്
ക്ലസ്റ്ററുകള്‍
നടപ്പാക്കുന്നത്;
(ഇ)
ഏതെല്ലാം
പ്രവൃത്തികളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍വ്വഹിക്കുന്നത്;
(എഫ്)
ക്ലസ്റ്ററുകളില്‍
ഉള്‍പ്പെടുന്ന
പഞ്ചായത്തുകള്‍
ഏതൊക്കെയാണെന്നും ഇൗ
പദ്ധതിക്ക് കേന്ദ്ര
ഫണ്ടടക്കം എവിടെ
നിന്നെല്ലാം ഫണ്ട്
ലഭിക്കുമെന്നും
വ്യക്തമാക്കാമോ;
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ മുഖേന
നടപ്പാക്കുന്ന
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
5505.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
കേന്ദ്ര സർക്കാർ
അനുവദിക്കുന്ന തുക
തദ്ദേശഭരണ സ്ഥാപനങ്ങള്‍
പൂര്‍ണ്ണമായും
ചെലവഴിക്കാത്ത
സാഹചര്യമുണ്ടോ;
ഉണ്ടെങ്കില്‍ അതുമൂലം
കേന്ദ്ര സർക്കാർ
അനുവദിക്കുന്ന തുകയില്‍
കുറവ്
വരുത്തിയിട്ടുണ്ടോ;
(ബി)
പ്രധാനമന്ത്രി
ആവാസ് യോജന (ഗ്രാമീണ്‍)
ഗുണഭോക്താക്കളെ 2017-ലെ
സാമൂഹിക സാമ്പത്തിക
ജാതി സെന്‍സസ്
ലിസ്റ്റില്‍ നിന്നും
തെരഞ്ഞെടുക്കണമെന്ന്
നിര്‍ദ്ദേശമുണ്ടോ;
ഇക്കാരണത്താല്‍ ആവാസ്
യോജനയിലെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതില്‍
ഭൗതികലക്ഷ്യം
കൈവരിക്കുവാന്‍
കഴിയാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
മാനദണ്ഡത്തില്‍ ഇളവ്
ആവശ്യപ്പെട്ട് കേന്ദ്ര
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
ഇതിന്മേലുള്ള കേന്ദ്ര
സർക്കാർ നിലപാട്
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ലോകബാങ്ക്
ധനസഹായത്തോടെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന
പദ്ധതികള്‍
5506.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്ക്
ധനസഹായത്തോടെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടപ്പാക്കുന്ന
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം ഓരോ
ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
ലോകബാങ്ക് സഹായമായി
എന്ത് തുകയാണ്
നല്‍കിയിട്ടുളളത് എന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതില്‍
നഗരസഭകളും
പഞ്ചായത്തുകളും
കൈവരിച്ച നേട്ടങ്ങള്‍
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന
പദ്ധതികളും പ്രോജക്ടുകളും
5507.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാദേശിക
വികസനത്തിന് ഊന്നല്‍
നല്‍കിക്കൊണ്ട്
പതിമൂന്നാം പഞ്ചവത്സര
പദ്ധതിയില്‍ പ്രധാന
പരിഗണന നല്കുന്ന
മേഖലകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍
നടപ്പാക്കുന്ന
പദ്ധതികളുടെയും
പ്രോജക്ടുകളുടെയും
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രാദേശിക
സര്‍ക്കാരുകളും
മേല്‍ത്തട്ടിലുള്ള
സര്‍ക്കാരുകളും
വകുപ്പുകളും തമ്മില്‍
മെച്ചപ്പെട്ട ഏകോപനം
സാധ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ തനത്
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി പദ്ധതി
5508.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
പദ്ധതിക്ക് വേണ്ടി വിശദ
രൂപ രേഖ (ഡിപിആര്‍)
തയ്യാറാക്കുന്നതിനുള്ള
കണ്‍സള്‍ട്ടന്റിനെ
തെരഞ്ഞെടുക്കുവാന്‍
വീണ്ടും ടെന്‍ഡര്‍
ക്ഷണിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
ഇത്
സംബന്ധിച്ച്
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
ലിമിറ്റഡിന്റെ
ഡയറക്ടര്‍ ബോര്‍ഡ് യോഗം
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
ആദ്യ
ടെന്‍ഡറിന്റെ
അടിസ്ഥാനത്തില്‍
ചുരുക്കപ്പട്ടികയില്‍
ഉള്‍പ്പെടുത്തിയ
കമ്പനികളില്‍ കുറഞ്ഞ
തുക ക്വോട്ട് ചെയ്ത
രണ്ടാമത്തെ കമ്പനിയെ
സ്മാര്‍ട്ട് സിറ്റിയുടെ
കണ്‍സള്‍ട്ടന്റായി
നിയമിക്കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം ഉണ്ടോ;
വിശദമാക്കുമോ;
(ഡി)
പുതിയ
കണ്‍സള്‍ട്ടന്റിനെ
തെരഞ്ഞെടുക്കുന്നതിന്
പുതിയ ടെന്‍ഡര്‍
ക്ഷണിക്കുന്ന
സാഹചര്യത്തില്‍ പദ്ധതി
നിര്‍വ്വഹണം അനന്തമായി
നീളുകയില്ലെ;
വ്യക്തമാക്കുമോ;
(ഇ)
നിലവിലെ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
കൂടുതല്‍ പദ്ധതികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തിരുവനന്തപുരം
കോര്പ്പറേഷന്
നേരിട്ട് നടത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
പദ്ധതികളാണ് സ്വയം
ഏറ്റെടുത്ത്
നടപ്പിലാക്കുന്നത്;
അറിയിക്കുമോ;
(എഫ്)
സ്മാര്‍ട്ട്
ബസ്സ് സ്റ്റോപ്പുകളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന
പ്രവർത്തനം ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി
5509.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും 2017
ജൂണ്‍ 15ന് മുമ്പ്
അവരുടെ വാര്‍ഷിക പദ്ധതി
അംഗീകാരത്തിനായി
സമര്‍പ്പിച്ചിരുന്നോ;
(ബി)
അംഗീകാരം
നല്കിയ പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
പ്ലാന്‍ ഫണ്ട്
ഗഡുക്കളായി അനുവദിച്ച്
നല്‍കിയിരുന്നോ;
(സി)
എങ്കില്‍
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക് 2018
ഫെബ്രുവരി 28 വരെ
പദ്ധതി ചെലവിന്റെ
അന്‍പത് ശതമാനം പോലും
ചെലവഴിക്കുവാന്‍
കഴിയാതെ വന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
മുന്‍ വര്‍ഷമുണ്ടായ
വീഴ്ചകള്‍ പരിഹരിച്ച്
2018-19ല്‍
എഴുപത്തിയഞ്ച് ശതമാനം
പദ്ധതി ചെലവും ഡിസംബര്‍
31ന് മുമ്പ്
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പഞ്ചായത്തുകളുടെ
വാര്‍ഷിക പദ്ധതി
5510.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
വാര്‍ഷിക പദ്ധതി
തയ്യാറാക്കുവാന്‍
മതിയായ ജീവനക്കാരും
സാങ്കേതിക മേഖലയിലെ
ഉദ്യോഗസ്ഥരും
ഇല്ലാത്തത് പദ്ധതി
നിര്‍വ്വഹണത്തെ
ദോഷകരമായി
ബാധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
കടുത്ത
സാമ്പത്തിക പ്രതിസന്ധി
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി നടത്തിപ്പിനെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
ഓരോ
ക്വാർട്ടറിലും പദ്ധതി
വിഹിതത്തിന്റെ 25
ശതമാനം ചെലവഴിക്കണമെന്ന
തീരുമാനം
നടപ്പിലാക്കുവാന്‍
സാധിക്കാതെ വന്നത്
സാമ്പത്തിക പ്രതിസന്ധി
മൂലമാണോ എന്ന്
വ്യക്തമാക്കുമോ?
ലൈഫ് പദ്ധതി
5511.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
വാമനപുരം
നിയോജകമണ്ഡലത്തില്‍
തെരഞ്ഞെടുത്ത
സ്ഥലങ്ങള്‍
ഏതൊക്കെയെന്നും ടി
സ്ഥലങ്ങളുടെ വിസ്തൃതി
എത്രയെന്നും പഞ്ചായത്ത്
തിരിച്ച് അറിയിക്കാമോ ;
(ബി)
തെരഞ്ഞെടുക്കപ്പെട്ട
സ്ഥലങ്ങള്‍
പദ്ധതിക്കായി
ഏറ്റെടുത്തിട്ടുണ്ടോ ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
5512.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജന, ഇ. എം.
എസ്. ഭവന പദ്ധതികള്‍
പ്രകാരം സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
പാര്‍ട്ട്
ടൈം/കാഷ്വല്‍
സ്വീപ്പര്‍,
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്ന്
താത്ക്കാലിക നിയമനം
ലഭിച്ചവര്‍
തുടങ്ങിയവര്‍ക്ക് ഭവന
നിര്‍മ്മാണ ആനുകൂല്യം
ലഭിക്കുന്നതിന്
തടസ്സമുണ്ടോ
എന്നറിയിക്കുമോ;
(ബി)
മേല്‍
സൂചിപ്പിച്ചവര്‍ക്ക്
ലെെഫ് പദ്ധതി പ്രകാരം
ഭവന നിര്‍മ്മാണ
ആനുകൂല്യത്തിന്
അര്‍ഹതയുണ്ടോ;
(സി)
ലെെഫ്
പദ്ധതിയില്‍ വീട്
നിര്‍മ്മാണത്തിന്
ആനുകൂല്യം
ലഭിക്കുന്നതിന്
വാര്‍ഷിക വരുമാന പരിധി
നിജപ്പെടുത്തിയിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
എത്രയാണെന്നും
അറിയിക്കുമോ;
(ഡി)
ലെെഫ്
പദ്ധതിയുടെ നിര്‍വ്വഹണ
ഉദ്യോഗസ്ഥരെ
സര്‍ക്കാര്‍
നേരിട്ടാണോ ചുമതല
ഏല്‍പ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
അല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ?
ലൈഫ്
പദ്ധതി
5513.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിക്കായി
തയ്യാറാക്കിയ ഗുണഭോക്തൃ
പട്ടികയില്‍
അര്‍ഹരായവര്‍
ഒഴിവാക്കപ്പെട്ടു എന്ന
പരാതി
പരിഹരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
പൂര്‍ത്തീകരിക്കാത്ത
66750 ഭവനങ്ങളുടെ
നിര്‍മ്മാണം 2018
മാര്‍ച്ച് 31ന് മുമ്പ്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമോ;
(സി)
ഭൂമിയുള്ള
ഭവനരഹിതര്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്കുന്ന സ്കീമിലെ
ഗുണഭോക്താക്കള്‍ക്ക്
ധനസഹായം എന്നത്തേക്ക്
വിതരണം ചെയ്യുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
സമയബന്ധിതമായി ധനസഹായം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
റേഷന്‍
കാര്‍ഡില്ലാത്ത
അഗതികളെയും
റേഷന്‍കാര്‍ഡിന്റെ
പേരില്‍
ഒഴിവാക്കപ്പെട്ട
അര്‍ഹതയുള്ളവരെയും
ഗുണഭോക്തൃ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ലൈഫ്
മിഷന് പദ്ധതി പ്രകാരം പണി
പൂര്‍ത്തീകരിക്കാത്ത
ഭവനങ്ങള്‍
5514.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2017-18
സാമ്പത്തിക വര്‍ഷം ലൈഫ്
മിഷന് പദ്ധതി
പ്രവര്‍ത്തനത്തിന്റെ
പ്രാരംഭഘട്ടത്തില്‍
ഭവനങ്ങള്‍ പണി
പൂര്‍ത്തീകരിക്കുന്നതിനു
എത്ര തുക ചെലവഴിച്ചു;
വ്യക്തമാക്കുമോ?
ഇടുക്കി
മണ്ഡലത്തില്‍ ലൈഫ് മിഷന്
പദ്ധതി
5515.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
ലൈഫ് മിഷന് പാര്‍പ്പിട
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക് ആദ്യ
ഗഡു അനുവദിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെട്ടവരുടെ
പഞ്ചായത്തുതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി
5516.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതി പ്രകാരം
കോതമംഗലം മണ്ഡലത്തില്‍
വീട് പണി
പൂര്‍ത്തിയാകാത്ത എത്ര
പേരുടെ വീട് പണി
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂമിയുള്ള
ഭവനരഹിതര്‍ക്ക് വീട്
വെയ്ക്കുന്നതിനു
വേണ്ടിയുള്ള ധനസഹായ
വിതരണം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ലൈഫ്
പദ്ധതി
5517.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍,
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെട്ടവരുടെ എണ്ണം
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട ഭൂരഹിതരുടെ
എണ്ണം
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കാമോ?
പെരുമ്പാവൂര്‍
നിയോജക മണ്ഡലത്തിലെ
ഭവനരഹിതര്‍
5518.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
ഭാഗമായി നടത്തിയ
സര്‍വ്വെയില്‍
പെരുമ്പാവൂര്‍ നിയോജക
മണ്ഡലത്തില്‍ ആകെ എത്ര
ഭവനരഹിതര്‍ ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
ഭവനരഹിതര്‍ക്ക് വീട്
വച്ച് നല്‍കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)
ആദ്യഘട്ടത്തില്‍
പണി പൂര്‍ത്തിയാക്കാത്ത
വീടുകള്‍ക്ക് ധനസഹായം
അനുവദിക്കുന്ന
പദ്ധതിയില്‍
പെരുമ്പാവൂര്‍
മണ്ഡലത്തിലെ എത്ര
വീടുകള്‍
പൂര്‍ത്തിയാക്കുന്നതിന്
ധനസഹായം നല്‍കിയെന്നുളള
വിശദാംശം ലഭ്യമാക്കുമോ?
സുല്‍ത്താന്‍ബത്തേരി
മണ്ഡലത്തിലെ ഭവനരഹിതര്‍
5519.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
ഭാഗമായി നടത്തിയ
സര്‍വ്വെയില്‍ സുൽത്താൻ
ബത്തേരി നിയോജക
മണ്ഡലത്തില്‍ ആകെ എത്ര
ഭവനരഹിതര്‍ ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഭവനരഹിതര്‍ക്ക് വീട്
വച്ച് നല്‍കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
പി.എം.എ.വൈ.
പദ്ധതിയില്‍ അനുവദിച്ച
വീടുകള്‍
5520.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
പഞ്ചായത്തുകള്‍ മുഖേന
സംസ്ഥാനത്ത് എത്ര
വീടുകള്‍ പുതിയതായി
നിര്‍മ്മിക്കുവാന്‍
അനുവാദം
നല്കിയെന്നറിയിക്കുമോ;
(ബി)
ഏതു
പദ്ധതിയിലാണ് ഇപ്രകാരം
വീടുകള്‍ അനുവദിച്ചത്;
(സി)
പി.എം.എ.വൈ.
പദ്ധതിയില്‍ 2016-17,
2017-18 വര്‍ഷങ്ങളില്‍
എത്ര വീടുകള്‍
സംസ്ഥാനത്ത് പുതിയതായി
അനുവദിച്ചുവെന്ന്
അറിയിക്കുമോ?
വാടക
കുടിശ്ശിക അനുവദിക്കുന്നതിന്
നടപടി
5521.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
സര്‍ക്കാര്‍ ആയുര്‍വേദ
ഡിസ്പെന്‍സറി
28.09.2012 മുതല്‍
01.11.2017 വരെ
ഹരിപ്പാട്
മുന്‍സിപ്പാലിറ്റിയിലെ
28ാം നമ്പര്‍
വാര്‍ഡില്‍ (മുന്‍
ഗ്രാമപഞ്ചായത്ത് 12ാം
വാര്‍ഡ് )
എം.എന്‍.നാരായണന്
നമ്പൂതിരിയുടെ വക
കെട്ടിടത്തിലായിരുന്നോ
പ്രവര്‍ത്തിച്ചിരുന്നത്;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ വാടക
ഇതുവരെ അനുവദിച്ച്
നല്‍കാത്തതിന്റെ
കാരണമെന്താണ്;
അറിയിക്കുമോ;
(സി)
വാടക
കുടിശ്ശിക അനുവദിച്ച്
കിട്ടുന്നതിനായി
ഹരിപ്പാട് നഗരസഭ
സെക്രട്ടറി
07.02.2017ല്‍ നഗരകാര്യ
ഡയറക്ടര്‍ക്ക് എല്ലാ
രേഖകളും സഹിതം അയച്ച
കത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എം.എന്‍.നാരായണന്
നമ്പൂതിരിക്ക് 2012
മുതല്‍ 2017 വരെയുള്ള
വാടക കുടിശ്ശിക
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍ നിന്നും
വിരമിച്ച ജീവനക്കാര്‍ക്കുള്ള
പെന്ഷന് ബാധ്യത
5522.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ച
ജീവനക്കാര്‍ക്കുള്ള
പെന്ഷന് ബാധ്യത
നിലവില്‍ എത്രകോടി
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജീവനക്കാരുടെ
പെന്‍ഷനും
മറ്റാനുകൂല്യങ്ങള്‍ക്കുമായി
രൂപീകരിച്ച സെന്‍ട്രല്‍
പെന്ഷന് ഫണ്ടില്‍
ഇപ്പോള്‍ ഇതിനായി എത്ര
രൂപ
നിക്ഷേപമായുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ജിവനക്കാര്‍
കോടതിയെ സമീപിച്ച
സാഹചര്യത്തില്‍ പൊതു
ആവശ്യ ഫണ്ടില്‍ നിന്ന്
പെന്ഷന് തുക
അനുവദിക്കാന്‍
നഗരസഭകള്‍
തയ്യാറാകുകയുണ്ടായോ;
(ഡി)
എന്നാല്‍
പൊതു ആവശ്യഫണ്ട്
പെന്ഷന് വിതരണത്തിന്
ഉപയോഗിക്കുന്നതില്‍
നിയമതടസ്സമുണ്ടെന്ന
വിദഗ്ധാഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പഞ്ചായത്തിലെ
ഡ്രൈവര്‍ നിയമനം
5523.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
ആലപ്പുഴ, കോട്ടയം,
ഇടുക്കി, മലപ്പുറം,
കോഴിക്കോട്, വയനാട്
തുടങ്ങി 7 ജില്ലകള്‍
പഞ്ചായത്തിലെ ഡ്രൈവര്‍
തസ്തിക പി.എസ്.സി
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുമ്പോള്‍
മറ്റ് ജില്ലകളിലെ
പഞ്ചായത്ത് ഡ്രൈവര്‍
ഒഴിവ് പി.എസ്.സി
-യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യാതെ ദിവസവേതനം
അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊല്ലം,
പത്തനംതിട്ട, എറണാകുളം,
കണ്ണൂര്‍, കാസര്‍ഗോഡ്,
തൃശ്ശൂര്‍, പാലക്കാട്,
ജില്ലകളിലെ പഞ്ചായത്ത്
ഡ്രൈവര്‍ തസ്തികയിലെ
ഒഴിവു പി.എസ്.സി
-യ്ക്ക് റിപ്പോർട്ട്
ചെയ്യൂന്നതിനുളള നടപടി
സ്വീകരിക്കുമോ;
(സി)
മികച്ച
വികസനം ഉളള എറണാകുളം
ജില്ലയില്‍ ഉളള 78
പഞ്ചായത്തില്‍ ഡ്രൈവര്‍
തസ്തിക
സൃഷ്ടിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ജീവ
പദ്ധതി
5524.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
നടപ്പാക്കുന്ന ജീവ
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; ഇതിലൂടെ ഓരോ
സീസണിലും കൃഷിചെയ്യുന്ന
സംഘകൃഷി ഗ്രൂപ്പുകളെ
ശക്തിപ്പെടുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
ജീവനോപാധി
വികസനത്തിലൂടെ
നഗരദരിദ്രരുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുക എന്ന
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(സി)
ഇതിലൂടെ
നഗര ദരിദ്രരുടെ ജീവിത
നിലവാരത്തിലുണ്ടായ
മാറ്റങ്ങള്‍
വിശദമാക്കുമോ;
(ഡി)
കുടുംബശ്രീയുടെ
കാര്‍ഷിക പദ്ധതിയുടെ
ഭാഗമായുള്ള ജെ.എല്‍.ജി
(ജോയിന്റ് ലയബിലിറ്റി
ഗ്രൂപ്പുകള്‍)കളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കണ്ണൂര്‍
ജില്ലയിലെ
മുനിസിപ്പാലിറ്റികളില്‍
കുടുംബശ്രീ ഗ്രൂപ്പ്
സംരംഭങ്ങള്‍
5525.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മുനിസിപ്പാലിറ്റികളില്‍
കുടുംബശ്രീ മുഖേന
ഇതുവരെയായി എത്ര
ഗ്രൂപ്പ് സംരംഭങ്ങള്‍
സബ്സിഡിയോടെ
ആരംഭിച്ചിട്ടുണ്ട്;
ഇപ്പോള്‍ എത്ര
സംരംഭങ്ങള്‍
നിലവിലുണ്ട് ;
വിശദമാക്കുമോ;
(ബി)
ഗ്രൂപ്പ്
സംരംഭങ്ങള്‍
പൂട്ടിപ്പോയിട്ടുണ്ടെങ്കില്
അതിനുള്ള കാരണം
സംബന്ധിച്ച് കുടുംബശ്രീ
പഠനം നടത്തിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കാമോ?
കുടുംബശ്രീ
മുഖേന പച്ചക്കറി ഉല്‍പ്പാദനം
5526.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കുടുംബശ്രീ
മുഖേന പച്ചക്കറി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ വഴി
പച്ചക്കറി
ഉല്‍പ്പാദനരംഗത്ത്
എത്രമാത്രം നേട്ടം
കൈവരിക്കാന്‍ കഴിഞ്ഞു
എന്ന്
വെളിപ്പെടുത്തുമോ?
കുടുംബശ്രീ
ആരംഭിച്ച സംരംഭങ്ങള്‍
5527.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കേരളത്തില്‍
കുടുംബശ്രീ ആരംഭിച്ച
സംരംഭങ്ങള്‍
എന്തെല്ലാമാണെന്നും
ആയതിന്റെ ഭാഗമായി എത്ര
പേര്‍ക്ക് തൊഴില്‍
ലഭിച്ചിട്ടുണ്ട് എന്നും
വ്യക്തമാക്കാമോ;
(ബി)
ഒരു
കുടുംബശ്രീ
അയല്‍ക്കൂട്ടത്തില്‍
ഒരു കുടുംബത്തില്‍
നിന്നും ഒരു വനിത എന്ന
നിലവിലുള്ള ബെെലോ
ഭേദഗതി വരുത്തുന്നത്
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ആയത്
എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
തിരുവനന്തപുരം ജില്ലാ മിഷന്
5528.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കുടുംബശ്രീ ജില്ലാ
മിഷന് ഓഫീസിലെ സ്ഥിരം
ജീവനക്കാരുടെയും
താത്ക്കാലിക
ജീവനക്കാരുടെയും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരുടെയും
എണ്ണവും വിശദാംശങ്ങളും
ഇനം തിരിച്ച് നല്‍കാമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ സ്ഥിരം
ജീവനക്കാരുടെ എത്ര
ഒഴിവ് ഉണ്ട്;
വ്യക്തമാക്കാമോ?
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍ വയോധികരെ
പരിചരിക്കുന്നതിന് പദ്ധതി
5529.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
വയോധികരെ
പരിചരിക്കുന്നതിനായി
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എത്ര
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്കാണ്
ഇക്കാര്യത്തില്‍
പരിശീലനം നല്‍കുന്നത്;
(സി)
വയോധികര്‍ക്കായുള്ള
രോഗപരിശോധന,ഹോം
നേഴ്സിംഗ് തുടങ്ങിയ
സേവനങ്ങള്‍
നല്‍കുന്നതിന്
പര്യാപ്തമായ വിധത്തില്‍
ഇവര്‍ക്ക് പരിശീലനം
ഉറപ്പാക്കുമോ;
(ഡി)
ഈ
പദ്ധതിയില്‍
തെരഞ്ഞെടുക്കപ്പെടുന്ന
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്ക്
പ്രതിമാസം എത്ര തുകയാണ്
നല്കുവാന്
തീരുമാനിച്ചിട്ടുള്ളത്?
തെരുവ്
നായ ആക്രമണങ്ങള്‍
5530.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
സെപ്റ്റംബര്‍ മുതല്‍
സംസ്ഥാനത്ത്
റിപ്പോര്‍ട്ട് ചെയ്ത
തെരുവ് നായ
ആക്രമണങ്ങള്‍ എത്രയാണ്;
ഇത് സംബന്ധിച്ച് ഓരോ
തദ്ദേശഭരണ
സ്ഥാപനങ്ങളിലെയും വിവരം
ലഭ്യമാക്കുമോ;
(ബി)
ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനവും തെരുവ് നായ
ആക്രമണം തടയുവാന്‍
വേണ്ടി മാറ്റിവെച്ച
ഫണ്ട് എത്രയാണെന്ന്
അറിയിക്കുമോ; ഇതില്‍
എത്ര തുക ചെലവഴിച്ചു;
ചെലവഴിക്കാത്ത
സ്ഥാപനങ്ങളെക്കുറിച്ചുള്ള
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
തെരുവ്
നായ ആക്രമണം തടയുവാന്‍
നടപടി സ്വീകരിക്കാത്ത
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
(ഡി)
തിരുവനന്തപുരം
നഗരസഭ പരിധിയില്‍
പ്രത്യേകിച്ച്
മ്യൂസിയം, പേട്ട,
കണ്ണമ്മൂല തുടങ്ങിയ
സ്ഥലങ്ങളില്‍ തെരുവ്
നായ ആക്രമണം
വര്‍ദ്ധിക്കുന്ന കാര്യം
പരിശോധിക്കുമോ; ഇത്
സംബന്ധിച്ച് ഹെല്‍ത്ത്
ഓഫീസറുടെ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
തെരുവ്
നായകളില്‍ നിന്നും സംരക്ഷണം
5531.
ശ്രീ.എം.
വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ
രണ്ടുവര്‍ഷത്തിനുളളില്‍
അക്രമകാരികളായ തെരുവ്
നായ്ക്കളുടെ കടിയേറ്റ്
ചികിത്സ തേടിയവര്‍
എത്രയാണ്;
(ബി)
അക്രമകാരികളായ
തെരുവ് നായ്ക്കളെ
കാെല്ലുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
ജില്ലയിലും എത്ര തെരുവ്
നായ്ക്കളെ ഉന്മൂലനം
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
നായകളുടെ
കടിയേറ്റ് ചികിത്സയില്‍
കഴിയുന്നവര്‍ക്കും,
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും മതിയായ
നഷ്ടപരിഹാരം
നല്‍കിയിട്ടില്ലെന്ന
പരാതി പരിശോധിക്കുമോ?
തെരുവുനായ്ക്കളെ
കൊല്ലുന്നതിനുളള നടപടികള്‍
5532.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലാം എന്ന സുപ്രീം
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
നാളിതുവരെ നടപടി
സ്വീകരിക്കാത്തതിന്
കാരണം വ്യക്തമാക്കുമോ ;
(സി)
ആക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലും എന്ന്
സര്‍ക്കാര്‍
തത്വത്തില്‍
തീരുമാനിച്ചതിനുശേഷം
നാളിതുവരെ എത്ര
നായ്ക്കളെ
കൊന്നിട്ടുണ്ട്;ജില്ല
തിരിച്ച് കണക്ക്
വ്യക്തമാക്കുമോ ;
(ഡി)
തെരുവ്
നായ്ക്കള്‍ക്ക്
വന്ധ്യംകരണവും പ്രതിരോധ
കുത്തിവെയ്പും
നടത്തിയതില്‍
സര്‍ക്കാരിന് നാളിതുവരെ
എത്ര രൂപ
ചെലവായിട്ടുണ്ട്;
(ഇ)
ആക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലാനുള്ള
സര്‍ക്കാര്‍
തീരുമാനത്തില്‍ നിന്നും
പിന്നോക്കം പോയതിനുള്ള
കാരണം വ്യക്തമാക്കുമോ ?
ഇ-
മാലിന്യ നിയന്ത്രണവും
സംസ്കരണവും
5533.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങളുടെ ജീവന് തന്നെ
ഭീഷണിയായിട്ടുള്ള
ഇ-മാലിന്യം
നിയന്ത്രിക്കുന്നതിനും
സംസ്ക്കരിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇ
മാലിന്യങ്ങള്‍
ശേഖരിക്കുന്നതിനും
സംസ്ക്കരിക്കുന്നതിനുമായി
ക്ലീന്‍ കേരള കമ്പനി
മുഖേന എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്യുന്നത്;
വ്യക്തമാക്കുമോ;
(സി)
ക്ലീന്‍
കേരള കമ്പനി മുഖേന
നാളിതുവരെ എത്ര ടണ്‍
ഇ-മാലിന്യ
സംസ്ക്കരണം/ശേഖരണം
നടത്തിയിട്ടുണ്ട്;
അതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
ക്ലീന്‍
കേരള കമ്പനിയുടെ
പ്രവര്‍ത്തന മേഖല
സംസ്ഥാനത്ത് മുഴുവനായി
വ്യാപിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇ
മാലിന്യങ്ങള്‍
ശേഖരിക്കുന്നതിനും
സംസ്ക്കരണത്തിനുമായി ടി
കമ്പനിയുടെ
പ്രവര്‍ത്തനം കേരളം
മുഴുവന്‍
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ സമഗ്രമാലിന്യമുക്ത
പദ്ധതി
5534.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
സമഗ്രമാലിന്യമുക്ത
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
പദ്ധതികള്‍/ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പ്രാദേശിക
എതിര്‍പ്പുകള്‍ മൂലം
മുടങ്ങിക്കിടക്കുന്നുണ്ട്;
(ബി)
ജനങ്ങളെ
ബോധവല്‍ക്കരിച്ച്
എതിര്‍പ്പുകള്‍
പരിഹരിക്കാനുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കുമോ?
മാലിന്യപ്രശ്നങ്ങളും
അവയുടെ സംസ്കരണവും
5535.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാലിന്യപ്രശ്നങ്ങളും
അവയുടെ സംസ്കരണവും
പൊതുജന/സര്‍ക്കാര്‍
പങ്കാളിത്തത്തോടെ
പരിഹരിക്കേണ്ടതിന്റെ
ആവശ്യകത ഈ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ നാളിതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തു
നിലവില്‍ കാണുന്ന
മുഖ്യമായ മാലിന്യങ്ങള്‍
എന്തെല്ലാം എന്നും,
അവയില്‍
നശിപ്പിക്കാവുന്നവ
ഏതെല്ലാം എന്നും,
അല്ലാതുള്ളവ ഏതെല്ലാം
എന്നും അവയുടെ നശീകരണം
എപ്രകാരം
സാദ്ധ്യമാക്കാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍
5536.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പരിധിയില്‍
പ്ലാസ്റ്റിക് ക്യാരി
ബാഗുകള്‍
ഉപയോഗിക്കുന്നതിന്
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
നിയന്ത്രണങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
നിയന്ത്രണങ്ങള്‍ പല
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും
കര്‍ശനമായി പാലിക്കാത്ത
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പരിധിയില്‍
പ്ലാസ്റ്റിക് ക്യാരി
ബാഗുകളുടെ
നിയന്ത്രണങ്ങള്‍
കര്‍ശനമായും
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ ?
പ്ലാസ്റ്റിക്
മാലിന്യ നിര്‍മ്മാര്‍ജ്ജനം
T 5537.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള ഉത്തരവ്
പ്രകാരം എത്ര
മെെക്രോണ് കനമുള്ള
പ്ലാസ്റ്റിക്
ഉത്പന്നങ്ങള്‍ ആണ്
നിരോധിച്ചിട്ടുള്ളതെന്നും,
എത്ര മെെക്രോണ്
വരെയുള്ളവ
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇന്ന്
സംസ്ഥാനം നേരിടുന്ന
ഏറ്റവും വലിയ
വെല്ലുവിളി
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
ആണെന്നതും,
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍
പ്ലാസ്റ്റിക് ക്യാരി
ബാഗില്‍ കെട്ടി ജല
സ്രോതസ്സുകളിലും
മറ്റും
വലിച്ചെറിയപ്പെടുന്നതും,
പ്രസ്തുത മാലിന്യങ്ങള്‍
അവിടെ കിടന്നു പരിസരവും
ജല സ്രോതസ്സുകളും
മലിനമാകുന്നതിനും പല
തരത്തിലുള്ള പകര്‍ച്ച
വ്യാധികള്‍ പടര്‍ന്നു
പിടിക്കുന്നതിനും
കാരണമാകുന്നു എന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രകൃതിക്ക് ഏറ്റവും
ഹാനികരമായ പ്ലാസ്റ്റിക്
ക്യാരി ബാഗുകളും
നിലവാരം കുറഞ്ഞ
പ്ലാസ്റ്റിക്
ഉത്പന്നങ്ങളും ഫ്ലക്സ്
ബോര്‍ഡുകളും
നിരോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍ക്കും
ഫ്ലക്സിനും പകരമായി
ഉപയോഗിക്കുന്ന
വസ്തുക്കളെ
പ്രോത്സാഹിപ്പിക്കുന്നതിനു്,
ഹരിത കേരള മിഷന് മുഖേന
സര്‍ക്കാര്‍ തലത്തില്‍
തന്നെ നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട
ഭൂമിയിലെ വീടു
നിര്മ്മാണത്തിന്അനുമതി
5538.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടു
നിര്‍മ്മാണത്തിന്
കരഭൂമി കൈവശമില്ലാത്ത
ആളുകള്‍ക്ക്
ഡാറ്റാബാങ്കില്‍
ഉള്‍പ്പെട്ട ഭൂമിയില്‍
തന്നെ വീട്
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിക്കൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഡാറ്റാബാങ്കില്‍
ഉള്‍പ്പെട്ട ഭൂമി
ആയിരിക്കുകയും
മുന്‍കൂര്‍ അനുമതി
വാങ്ങാതെ
കെട്ടിടനിര്‍മ്മാണം
നടത്തുകയും ചെയ്ത മറ്റ്
ഭൂമിയോ, വീടോ
കൈവശമില്ലാത്ത
ആളുകള്‍ക്ക്
വീടുനിര്‍മ്മാണം
ക്രമപ്പെടുത്തി
നല്‍കുന്നതിന്
സഹായകരമായ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്കുള്ള
ഗ്രാമസഭകള്‍
5539.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്കുള്ള
പ്രത്യേക ഗ്രാമസഭകള്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ കൃത്യമായി
വിളിച്ച്
ചേര്ക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഗ്രാമസഭകള്‍
ക്രിയാത്മകമായി
വിളിച്ച്
ചേര്‍ക്കുന്നതിനും,
പ്രത്യേകം വിവരം നല്കി
ഭിന്നശേഷിക്കാരുടെ
പ്രാതിനിധ്യം ഉറപ്പ്
വരുത്തുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
മാത്രമാക്കി ഗ്രാമസഭകളെ
മാറ്റാതെ
ഭിന്നശേഷിക്കാര്‍ക്കുള്ള
പുതിയ പദ്ധതികള്‍
നടപ്പാക്കുന്നവയാക്കി
മാറ്റുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
മഹാത്മാ
ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
T 5540.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാ
ഗാന്ധി ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
എസ്റ്റിമേറ്റുകളും
അനുബന്ധ രേഖകളും
ഇംഗ്ലീഷിലാണ്
പഞ്ചായത്തുകളില്‍
ലഭ്യമാക്കിയിരിക്കുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എസ്റ്റിമേറ്റടക്കമുള്ള
മുഴുവന്‍ രേഖകളും
ലളിതമായ പ്രാദേശിക
ഭാഷയില്‍
തൊഴിലിടത്തില്‍
ലഭ്യമാക്കണമെന്ന്
2005-ലെ ദേശീയ
തൊഴിലുറപ്പ്
നിയമത്തില്‍
വ്യക്തമാക്കുന്നുണ്ടോ;
(സി)
ഇതിനു
വിരുദ്ധമായി പല
പഞ്ചായത്തുകളിലും
പദ്ധതിയുടെ
വിശദാംശങ്ങള്‍
ഇംഗ്ലീഷിലാണ് അധികൃതര്‍
നല്കിയിരിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് പദ്ധതിയുടെ
സുതാര്യതയ്ക്ക് ഭംഗം
വരുത്തുന്നതായ സാഹചര്യം
പരിശോധിക്കുമോ;
(ഇ)
രേഖകള്‍
മലയാളത്തില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
തൊഴിലുറപ്പ്
പദ്ധതി തൊഴിലാളികളുടെ വേതന
കുടിശ്ശിക
5541.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലുറപ്പ് പദ്ധതി
പ്രകാരം വിദഗ്ദ്ധ
തൊഴിലാളികളുടെ വേതന
ഇനത്തില്‍ വിതരണം
ചെയ്യാനുള്ള കുടിശ്ശിക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്കായി
കേന്ദ്രവിഹിതമായി എത്ര
ലഭിച്ചുവെന്നും,
സംസ്ഥാന വിഹിതം
എത്രയാണ്
നല്‍കേണ്ടതെന്നും
അറിയിക്കുമോ;
(സി)
സംസ്ഥാന
വിഹിതമായി ഇതുവരെ
ലഭിച്ച തുക
എത്രയാണെന്നറിയിക്കാമോ;
കുടിശ്ശിക
നല്‍കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ?
തൊഴിലുറപ്പ്
പദ്ധതി പ്രകാരം വിദഗ്ധ
തൊഴിലാളികളുടെ വേതനം
5542.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലുറപ്പ് പദ്ധതി
പ്രകാരം വിദഗ്ധ
തൊഴിലാളികളുടെ വേതന
ഇനത്തില്‍ വിതരണം
ചെയ്യുവാനുള്ള
കുടിശ്ശിക എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി കേന്ദ്ര
വിഹിതം എത്ര
ലഭിച്ചുവെന്നും,
സംസ്ഥാന വിഹിതം
എത്രയാണ്
നല്‍കേണ്ടതെന്നും
അറിയിക്കാമോ;
(സി)
സംസ്ഥാന
വിഹിതം ഇതുവരെ എത്രയാണ്
ലഭിച്ചത്; കുടിശ്ശിക
നല്‍കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴില്‍
ഉറപ്പ് പദ്ധതി
T 5543.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴില്‍
ഉറപ്പ് പദ്ധതിക്ക്
2014-15 മുതല്‍ 2017-18
വരെ എത്ര കേന്ദ്ര
വിഹിതം
ലഭിച്ചിട്ടുണ്ട്;
ഇതില്‍ സ്റ്റേറ്റിന്റെ
വിഹിതം എത്രയായിരുന്നു;
അറിയിക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
തൊഴില്‍ ദിനം
സൃഷ്ടിച്ചു; എത്ര ആസ്തി
ജനറേറ്റ്ചെയ്തു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
5544.
ശ്രീ.എസ്.രാജേന്ദ്രന്
,,
സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തൊഴിലുറപ്പ്
പദ്ധതിയില്‍ വിവിധ
പ്രായത്തില്‍പെട്ടവരും
ഭിന്നശേഷിയുള്ളവരും
സ്ത്രീകളും അടക്കമുള്ള
തൊഴിലാളികള്‍ ജോലി
ചെയ്യുന്നതിനാല്‍
അവരുടെ അദ്ധ്വാനഭാരം
ലഘൂകരിക്കുന്നതിനും
അനുവദനീയമായ പരമാവധി
തൊഴില്‍ ദിനങ്ങള്‍
ലഭ്യമാക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രാമീണ
മേഖലയിലെ പ്രധാന വരുമാന
മാര്‍ഗ്ഗമായതിനാല്‍ ഈ
പദ്ധതി അഴിമതിരഹിതമായും
കൂടുതല്‍
കാര്യക്ഷമമായും
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പി.എം.ജി.എസ്.വൈ
പദ്ധതി
5545.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് റൂറല്‍
റോഡ്സ് ഡെവലപ്മെന്റ്
ഏജന്‍സി (KSRRDA)ചീഫ്
എന്‍ജിനീയര്‍
2016-2017, 2017-2018
വര്‍ഷങ്ങളില്‍
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍ ഏതെല്ലാം
റോഡുകള്‍ക്കാണ്
എസ്റ്റിമേറ്റ്
നവീകരിക്കുവാന്‍ അനുമതി
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ടെന്‍ഡര്‍
വിളിച്ച്
കോണ്‍ട്രാക്ടര്‍ക്ക്
വര്‍ക്ക് അവാര്‍ഡ്
ചെയ്തശേഷം ഇപ്രകാരം
എസ്റ്റിമേറ്റ്
നവീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാം;
(സി)
എസ്റ്റിമേറ്റ്
നവീകരിയ്ക്കാത്തതുമൂലം
ഉണ്ടായ അധിക ബാധ്യത
എത്ര കോടി രൂപയാണ്;
(ഡി)
ഈ
അധിക ബാധ്യത കേന്ദ്ര
ഗവണ്മെന്റാണോ സംസ്ഥാന
ഗവണ്മെന്റാണോ
വഹിക്കുന്നതെന്നറിയിക്കുമോ?
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ അനുവദിച്ച
റോഡുകള്‍
5546.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ കേരളത്തിന്
എത്ര കിലോമീറ്റര്‍
റോഡുകള്‍
കേന്ദ്രഗവണ്മെന്റ്
അനുവദിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
അനുവദിക്കപ്പെട്ടത്
ഏതെല്ലാം റോഡുകള്‍
ആണെന്നും ഓരോ
റോഡിന്റെയും നീളവും
അനുവദിച്ച തുകയും
എത്രയാെണെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇൗ
റോഡുകളുടെ ഡി.പി.ആര്.
തയ്യാറായോ; എത്ര
റോഡുകളുടെ ഡി.പി.ആര്.
ഇനിയും തയ്യാറാകാന്‍
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
2016
മേയ് മാസത്തിന് മുന്‍പ്
ടെണ്ടര്‍ വിളിച്ച എത്ര
റോഡുകള്‍ ഇനി
പ്രവൃത്തി ആരംഭിക്കാന്‍
അവശേഷിക്കുന്നുണ്ടെന്നും
എത്ര റോഡുകള്‍
പൂര്‍ത്തിയായെന്നും
വെളിപ്പെടുത്തുമോ?
കണ്ണൂര്‍
ജില്ലയില്‍ പി.എം.ജി.എസ്.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
റോഡുകള്‍
5547.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തിലും 2017-18
ലും കണ്ണൂര്‍
ജില്ലയില്‍
പി.എം.ജി.എസ്.വൈ യില്‍
ഉള്‍പ്പെടുത്തി എത്ര
റോഡുകള്‍ക്കാണ് അനുമതി
ലഭിച്ചതെന്നും റോഡുകള്‍
ഏതെല്ലാമെന്നും ഓരോ
റോഡിന്റെയും ദൈര്‍ഘ്യം
എത്രയെന്നും ഓരോ
റോഡിനും എത്ര തുകയുടെ
വീതം ഭരണാനുമതിയാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍
ടെന്‍ഡര്‍
ചെയ്തുവെന്നും ഏതെല്ലാം
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചുവെന്നും
വ്യക്തമാക്കുമോ?
പ്രധാനമന്ത്രി
ഗ്രാമ സഡക് യോജന
5548.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമ സഡക് യോജന
പ്രകാരം
2017-18സാമ്പത്തിക
വര്‍ഷം ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം റോഡുകളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
ഇതിനുളള മുന്‍ഗണനാ
പട്ടിക
തയ്യാറാക്കുന്നത്
ആരാണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
പദ്ധതിയ്ക്കായി കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകള്‍
വകയിരുത്തിയിട്ടുളള തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
ഗ്രാമപ്രദേശങ്ങളെ
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
പ്രധാനമന്ത്രി
ഗ്രാമസഡക് യോജന
5549.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
യില്‍ ഉള്‍പ്പെടുത്തി
അട്ടപ്പാടി ബ്ലോക്കിന്
പ്രത്യേകമായി അനുവദിച്ച
റോഡുകളുടെ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
റോഡുകളാണ് ഈ
ബ്ലോക്കില്‍ മാത്രമായി
അനുവദിച്ചത്;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയായില്ലെങ്കില്‍
അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ആഡംബര
വീടുകള്‍ക്ക് നികുതി
5550.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഡംബര
വീടുകള്‍ക്ക് നികുതി
ചുമത്തുന്നതില്‍
കൃത്രിമം
നടക്കുന്നതായും
ഇതുകാരണം
പഞ്ചായത്തുകള്‍ക്ക്
ലഭിക്കേണ്ട നികുതിയില്‍
വലിയ നഷ്ടം
സംഭവിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ടായിരം
സ്ക്വയര്‍ ഫീറ്റില്‍
കൂടുതലുളള ആഡംബര
വീടുകള്‍ക്ക് നിലവിലുളള
നികുതിയുടെ അമ്പത്
ശതമാനമെങ്കിലും ആഡംബര
നികുതി കൂടി
ഈടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വമ്പന്‍
വീടുകളും ആഡംബര
വീടുകളും
നിരുത്സാഹപ്പെടുത്തുന്നതിന്
തദ്ദേശസ്വയംഭരണ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
രണ്ടായിരം
സ്ക്വയര്‍ ഫീറ്റില്‍
കൂടുതലുളള വീടുകളുടെ
പെര്‍മിറ്റ് ഫീസ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ആഡംബര
വീടുകള്‍ക്ക് നികുതി
നിശ്ചയിക്കുന്നതില്‍
വേണ്ടത്ര ജാഗ്രതയും
സൂക്ഷ്മതയും
പാലിക്കുന്നതിന് കര്‍ശന
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്ഥാപനങ്ങള്‍
വഴി പിരിച്ചെടുക്കുന്ന വസ്തു
നികുതി
5551.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ഏപ്രില്‍ മാസം മുതല്‍
തദ്ദേശസ്ഥാപനങ്ങള്‍ വഴി
പിരിച്ചെടുക്കുന്ന
വസ്തു നികുതി
പരിഷ്ക്കരിക്കാനിരിക്കെ
നിലവിലെ
കെട്ടിടങ്ങളുടെയും
വസ്തുക്കളുടെയും
വിവരങ്ങള്‍ ഡാറ്റാ
ബേസില്‍
ഉള്‍പ്പെടുത്തിയത്
കുറ്റമറ്റതാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2011
മുതല്‍ ആരംഭിച്ച നികുതി
ക്രമത്തിലെ വിവരങ്ങളുടെ
ഡാറ്റാ എന്‍ട്രി
ഇതിനോടകം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
വസ്തു
നികുതി
പരിഷ്ക്കരണത്തിനു
മുന്‍പ് മുഴുവന്‍
കുടിശ്ശികയും
പിരിച്ചെടുക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
അനധികൃത
കെട്ടിടങ്ങളുടെ ക്രമവത്കരണം
5552.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃതമായി
നിര്‍മ്മിച്ച
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
ക്രമവത്കരിക്കുന്നതിനായി
ഏത് തിയതി വരെ
നിര്‍മ്മാണം
പൂര്‍ത്തിയായ
കെട്ടിടങ്ങളാണ്
ക്രമവത്കരിക്കാന്‍
തീരുമാനമെടുത്തിട്ടുള്ളത്;
എത്ര സ്ക്വയര്‍ഫീറ്റ്
വരെ വിസ്തൃതിയുള്ള
കെട്ടിടങ്ങള്‍ക്കാണ്
ഇത് ബാധകമാകുന്നത്;
(ബി)
സംസ്ഥാനത്തൊട്ടാകെ
ഏകദേശം എത്ര
കെട്ടിടങ്ങളാണ്
ഇത്തരത്തില്‍
ക്രമവത്കരിക്കപ്പെടുന്നതെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കാമോ ?
ആലത്തൂര്‍
എം. എല്‍. എ. യുടെ ആസ്തി
വികസന ഫണ്ട് പ്രകാരം
ഭരണാനുമതിയായ പ്രവൃത്തികള്‍
5553.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍ എം. എല്‍. എ.
യുടെ 2016 - 17
വര്‍ഷത്തെ ആസ്തി വികസന
ഫണ്ട് പ്രകാരം
ഭരണാനുമതിയായ തദ്ദേശ
സ്വയം ഭരണ വകുപ്പ്
മുഖേന
പ്രാവര്‍ത്തികമാക്കേണ്ട
മരാമത്തുപ്രവൃത്തികളില്
ഇതുവരെ ടെണ്ടര്‍
നടപടികള്‍
സ്വീകരിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
ഏതെങ്കിലുമുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ടെണ്ടര്‍
നടപടികള്‍
സ്വീകരിച്ചിട്ടില്ല
എങ്കില്‍ ഇത്
വെെകാനുണ്ടായ കാരണം
അറിയിക്കാമോ?
ചിറ്റൂര്‍
എം.എല്‍.എ. യുടെ ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച് തദ്ദേശ
സ്വയംഭരണ വകുപ്പ് ഏറ്റെടുത്ത്
നടത്തുന്ന പ്രവൃത്തികൾ
5554.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
മുതല്‍ ചിറ്റൂര്‍
എം.എല്‍.എ. യുടെ
ആസ്തിവികസന ഫണ്ട്
ഉപയോഗിച്ച് തദ്ദേശ
സ്വയംഭരണ വകുപ്പ്
ഏറ്റെടുത്ത് നടത്തുന്ന
പ്രവൃത്തികൾ
ഏതൊക്കെയാണെ്;
(ബി)
ഇവ
ഓരോന്നിന്റെയും
നിര്‍മ്മാണ പുരോഗതി ഏത്
ഘട്ടത്തിലാണെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
നിലവില്‍ നടത്തിപ്പില്‍
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍ ഉള്ള
പ്രവൃത്തികൾ
ഏതൊക്കെയാണെന്നും അത്
പരിഹരിക്കാന്‍ എന്താണ്
ചെയ്തതെന്നും
വ്യക്തമാക്കാമോ;
(സി)
2016
ന് ശേഷം അംഗീകാരം
ലഭിച്ച പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ; ഇനിയും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികൾ ഏതെങ്കിലും
ഉണ്ടെങ്കില്‍ അത്
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
മറ്റ്
ഏജന്‍സികള്‍ ഏറ്റെടുത്ത
വര്‍ക്കുകള്‍ തദേശ
സ്വയംഭരണ വകുപ്പ്
മേല്‍നോട്ടം
വഹിക്കുന്നുവെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ എം.എല്‍.എ.യുടെ
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
5555.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
എം.എല്‍.എ.യുടെ മണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിക്കപ്പെട്ട
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് ആണ്
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിഭാഗം
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതിക്കായി
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റാണ്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം
മുഖാന്തരം ആലപ്പുഴ
ജില്ലാ കളക്ടര്‍ക്ക്
നല്‍കിയിട്ടുള്ളത്;
അവയ്ക്ക് ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
നിര്‍ദ്ദേശിക്കപ്പെട്ടവയില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റുകള്‍
ഭരണാനുമതിക്ക്
സമര്‍പ്പിക്കുവാനുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
നിര്‍ദ്ദേശിക്കപ്പെട്ട
എല്ലാ
പ്രവൃത്തികളുടെയും
ഭരണാനുമതിക്ക്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മുഴുവന്‍ സമയ കണ്ടിജന്‍സി
ജീവനക്കാരുടെ ഓഫീസ്
അറ്റന്‍ഡന്റ് ആയിട്ടുള്ള
നിയമനം
5556.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തില്‍
ജോലി ചെയ്യുന്ന
മുഴുവന്‍ സമയ
കണ്ടിജന്‍സി
ജീവനക്കാരെ,
സമാന ശമ്പളഘടനയുള്ള
ഓഫീസ് അറ്റന്‍ഡന്റ് ആയി
നിയമനം നടത്തുന്നതിന്
നിയമ
തടസ്സമെന്തെങ്കിലുമുണ്ടോ
; വ്യക്തമാക്കാമോ ;
(ബി)
ഇല്ലെങ്കില്‍
അപേക്ഷയുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത മാറ്റങ്ങള്‍
പരിഗണിക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
നഗരസഭാ
ജീവനക്കാരുടെ പെന്ഷന്
ബാധ്യത
5557.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭാ
ജീവനക്കാരുടെ പെന്ഷന്
ഫണ്ട് എല്ലാ നഗരസഭകളും
അടയ്ക്കുന്നുണ്ടോ;
ഏതെല്ലാം നഗരസഭകളാണ്
പെന്ഷന് ഫണ്ട്
അടയ്ക്കാത്തത്
എന്നറിയിക്കാമോ;
(ബി)
ഈ
ബാധ്യത സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
പെന്ഷന് ഫണ്ട്
അടയ്ക്കാത്ത
നഗരസഭകള്‍ക്കെതിരെ
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവരുന്നു
എന്നറിയിക്കാമോ;
(സി)
നഗരസഭകളുടെ
പെന്ഷന് ബാധ്യത
ഇപ്പോൾ എത്ര കോടി
രൂപയാണെന്ന്
അറിയിക്കാമോ;
(ഡി)
നഗരസഭകളില്‍
നിന്നും ഡെപ്യൂട്ടേഷന്
പോയ ജീവനക്കാരുടെ
പെന്ഷന് ഫണ്ട് ആരാണ്
അടയ്ക്കേണ്ടത്
എന്നറിയിക്കാമോ; ഇവര്‍
ഇപ്പോള്‍ ജോലി
ചെയ്യുന്നത്
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
ആണെങ്കില്‍ പെന്ഷന്
ഫണ്ട് എങ്ങനെ
കണക്കാക്കും
എന്നറിയിക്കാമോ;
(ഇ)
തദ്ദേശസ്വയംഭരണ
സ്ഥാപന പൊതുസര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
പെന്ഷന് ബാധ്യത ഏതു
രീതിയില്‍ പരിഗണിക്കും
എന്നറിയിക്കാമോ?
ഡ്യൂട്ടി
സമയത്ത് ഐ ഡി കാര്‍ഡ്
ധരിക്കണമെന്ന സര്‍ക്കാര്‍
ഉത്തരവ്
5558.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്യൂട്ടി
സമയത്ത് ഐ ഡി കാര്‍ഡ്
ധരിക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവ്
ഗ്രാമപഞ്ചായത്ത്
ഓഫീസുകളില്‍
പാലിക്കപ്പെടുന്നുണ്ടോ;
(ബി)
പഞ്ചായത്ത്
വകുപ്പിലെ
ജീവനക്കാര്‍ക്ക്
മുഴുവന്‍
ഗ്രാമപഞ്ചായത്ത്/
ഓഡിറ്റ് വിഭാഗം/പി എഫ്
വിഭാഗം/ ജില്ലാ
ഓഫീസുകള്‍/
ഡയറക്ടറേറ്റ് എന്നീ
രീതിയില്‍
വ്യത്യാസമില്ലാതെ മറ്റ്
വകുപ്പുകളില്‍
നല്‍കുന്നത് പോലെ ഒരേ
രീതിയിലുള്ള ഐ ഡി
കാര്‍ഡ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
ജീവനക്കാര്‍ക്ക് ഐ ഡി
കാര്‍ഡ് തയ്യാറാക്കി
നല്കുന്ന രീതി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.
ഡി. ടെെപ്പിസ്റ്റ് തസ്തികകള്‍
5559.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വിവിധ
വകുപ്പുകളിലേക്കുള്ള
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
അവസാനിപ്പിക്കാനിരിക്കേ,
ഗ്രാമ പഞ്ചായത്തുകളില്‍
എല്‍. ഡി.
ടെെപ്പിസ്റ്റ്
തസ്തികകള്‍
സൃഷ്ടിക്കുന്നതു
സംബന്ധിച്ച ഇ. പി. എ.
120/15/എല്‍. എസ്. ജി.
ഡി. നമ്പര്‍
ഫയലിന്മേല് അടിയന്തിര
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
മലപ്പുറം ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിലവിലുള്ള
ഒഴിവുകള്‍
5560.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
സെക്രട്ടറി,
അസി.സെക്രട്ടറി,
ജൂനിയര്‍ സൂപ്രണ്ട്
എന്നീ തസ്തികകളില്‍
നിലവിലുളള ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ ;
(ബി)
സാമ്പത്തിക
വര്‍ഷാവസാനമായിട്ടും
നിര്‍വ്വഹണ
ഉദ്യോഗസ്ഥരുടെ
തസ്തികകളിലുളള
ഒഴിവുകള്‍ പദ്ധതി
നിര്‍വ്വഹണത്തെ സാരമായി
ബാധിച്ച കാര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
(സി)
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ?
ആലത്തുര്
മണ്ഡലത്തിലുള്ള പഞ്ചായത്ത്
ഓഫീസുകളിലെ ഒഴിവുകള്‍
5561.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തുര്
നിയോജകമണ്ഡലത്തിലുള്ള
ഏഴ് പഞ്ചായത്ത്
ഓഫീസുകളിലായി എത്ര
തസ്തികകളില്‍ നിലവില്‍
ഒഴിവുണ്ട്; പഞ്ചായത്ത്
തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ ഉടന്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എന്നറിയിക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പില്‍ അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ നിയമനം
5562.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
നിയമനം നടത്താത്തതുമൂലം
പൊതുമരാമത്ത് പണികളുടെ
ഫണ്ട് വിനിയോഗം വളരെ
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സാമ്പത്തിക
വര്‍ഷാവസാനമായിട്ടും ഈ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടായിട്ടും
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ആവശ്യമായ
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരെ ഉടന്‍
നിയമിക്കുവാനും പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
5563.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ആവശ്യത്തിന്
ജീവനക്കാരില്ല എന്ന
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്നും, അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍
വിവിധ തസ്തികകളില്‍
എത്ര പേര്‍ക്ക്
പി.എസ്.സി. മുഖാന്തിരം
നിയമനം നല്‍കിയെന്ന്
വ്യക്തമാക്കുമോ?
നഗരത്തിലെ ദരിദ്രരായ തൊഴില്‍
രഹിതര്‍ക്ക് തൊഴില്‍ പരിശീലനം
5564.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.യു.എല്‍.എം
ന്റെ ഭാഗമായി നഗരത്തിലെ
ദരിദ്രരായ തൊഴില്‍
രഹിതരുടെ ജീവനോപാധി
വികസനത്തിനായി തൊഴില്‍
പരിശീലനം നല്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
ട്രെയിഡുകളിലാണ്
നിലവില്‍ പരിശീലനം
നല്‍കുന്നത്;
(സി)
സര്‍ക്കാര്‍
ഏജന്‍സികള്‍ക്ക് പുറമെ
സ്വകാര്യ ഏജന്‍സികളെയും
പരിശീലന
പരിപാടികള്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അതിനുള്ള മാനദണ്ഡം
എന്താണ്;
(ഡി)
പരിശീലനം
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുശൗചാലയങ്ങളുടെ
അഭാവം
5565.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യമായ
പൊതുശൗചാലയങ്ങളുടെ
അഭാവം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നഗര
പ്രദേശങ്ങളില്‍
ആവശ്യത്തിന്
പൊതുശൗചാലയങ്ങള്‍
ഇല്ലാത്തതിനാല്‍
സന്ദര്‍ശകര്‍ വളരെ
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പുലര്‍ത്തുന്ന
നിസ്സംഗതയ്ക്ക് അറുതി
വരുത്താനും, ആവശ്യമായ
പൊതുശൗചാലയങ്ങള്‍
സൗജന്യമായും അല്ലാതെയും
ഉപയോഗിക്കുന്നതിന്
നിര്‍മ്മിച്ചു
നല്‍കാനും അടിയന്തര
നടപടി
സ്വീകരിക്കുമോയെന്നറിയിക്കാമോ?
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
മുന്നൊരുക്കങ്ങള്‍
5566.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയിലെ വിവിധ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്നൊരുക്കങ്ങള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
മുതുകുളം
പഞ്ചായത്തിലെ ഉമ്മര്‍മുക്ക്
കണ്ണാട്ട് സംഗമം റോഡിന്റെ
നിര്‍മ്മാണം
5567.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
ആസ്തിവികസന പദ്ധതി
പ്രകാരം ഭരണാനുമതി
ലഭിച്ച മുതുകുളം
പഞ്ചായത്തിലെ
ഉമ്മര്‍മുക്ക്
കണ്ണാട്ട് സംഗമം
റോഡിന്റെ നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ക്ക് ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
പ്രസ്തുത വര്‍ക്കിന്റെ
നിര്‍വ്വഹണത്തിനാവശ്യമായ
തുക എല്‍ എസ് ജി ഡി
എഞ്ചിനീയറിംഗ് വിഭാഗം
പി ഡബ്ല്യു ഡി
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എത്ര രൂപയാണ്
കൈമാറിയിട്ടുള്ളത്;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണമെന്താണ്;
ഭരണാനുമതി ഉത്തരവില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
മുഴുവന്‍ തുകയും
അടിയന്തരമായി പി
ഡബ്ല്യു ഡി വകുപ്പിന്
കൈമാറുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കണ്ണമംഗലം
ഗ്രാപഞ്ചായത്ത്ഓഫീസിന്
കെട്ടിടം
5568.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണമംഗലം
ഗ്രാപഞ്ചായത്ത് ഓഫീസിന്
സ്വന്തമായി
കെട്ടിടമുണ്ടോ;
വിശദമാക്കാമോ;
(ബി)
കണ്ണമംഗലം
ഗ്രാമപഞ്ചായത്ത്
ഓഫീസിന് സ്വന്തമായി ഒരു
കെട്ടിടമില്ലാത്തതിനാല്‍
ജനപ്രതിനിധികളും
പൊതുജനങ്ങളും
ഉദ്യോഗസ്ഥരും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
അടിയന്തരമായി കെട്ടിട
നിര്‍മ്മാണം നടത്താന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
ബ്ലോക്ക് ഓഫീസ്
5569.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ബ്ലോക്ക് ഓഫീസ്
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടത്തിന്റെ
ഇപ്പോഴത്തെ
ഉടമസ്ഥാവകാശം ഏത്
വകുപ്പിനാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവിടെ
എന്തെല്ലാം
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വിശദീകരിക്കാമോ;
(സി)
ഈ
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതിന്
സ്ഥലം
അനുവദിക്കണമെന്നാവശ്യപ്പെട്ട്
ഏതെങ്കിലും വകുപ്പില്‍
നിന്നും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
അപേക്ഷയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കെട്ടിടങ്ങള്‍
ഉപയോഗപ്പെടുത്തുന്നതിന്
തദ്ദേശസ്വയംഭരണ
വകുപ്പിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
പ്രാദേശിക വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
മാവേലിക്കരയിലെ പ്രവൃത്തികള്‍
5570.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
എം.എല്‍.എ.യുടെ
പ്രാദേശിക വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിച്ച
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റാണ്
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിഭാഗം
തയ്യാറാക്കിയിട്ടുള്ളത്;
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതിക്കായി
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റാണ്
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെ
കാര്യാലയങ്ങളില്‍
നിന്നും ആലപ്പുഴ ജില്ലാ
കളക്ടര്‍ക്ക്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
നിര്‍ദ്ദേശിക്കപ്പെട്ടവയില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റുകള്‍
ഭരണാനുമതിക്ക്
സമര്‍പ്പിക്കുവാനുണ്ട്
എന്ന് വിശദമാക്കുമോ;
(ഡി)
നിര്‍ദ്ദേശിക്കപ്പെട്ട
എല്ലാ
പ്രവൃത്തികളുടെയും
ഭരണാനുമതിക്കായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
കൊല്ലം
ജില്ലാ പഞ്ചായത്ത്
നിര്‍മ്മിച്ച രണ്ട്
നിലകെട്ടിടത്തിന്റെ
ഉടമസ്ഥാവകാശം
5571.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരസഭയിലെ 32-ാം
ഡിവിഷന് മൂത്തേത്ത്
കോളനിക്ക് സമീപമുള്ള
കൊല്ലം ജില്ലാ
പഞ്ചായത്ത്
നിര്‍മ്മിച്ച രണ്ട്
നിലകെട്ടിടത്തിന്റെ
ഉടമസ്ഥാവകാശം ഏത്
വകുപ്പിനാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കെട്ടിടത്തില്‍
ഇപ്പോള്‍ ഏതെങ്കിലും
സ്ഥാപനമോ ഓഫീസോ
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
കെട്ടിടം കരുനാഗപ്പള്ളി
നഗരസഭയ്ക്ക്
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ
വിശദീകരിക്കുമോ?
ഹോമിയോ
ഡിസ്പെന്‍സറിക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
അനുമതി
5572.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
ഗ്രാമപഞ്ചായത്തിന്റെ
അധീനതയിലുള്ള ഭൂമിയില്‍
ഹോമിയോ
ഡിസ്പെന്‍സറിക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായുള്ള
അനുമതിയ്ക്കായി തദ്ദേശ
സ്വയംഭരണ ഡയറക്ടറുടെ
ഓഫീസില്‍ നിന്നും
സര്‍ക്കാരിലേക്ക്
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്മേല് എന്തുനടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
ഇക്കാര്യത്തില്‍ അനുമതി
നല്കിയിട്ടുണ്ടെങ്കില്
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
പി.എച്ച്.സി യുടെ ആംബുലന്‍സ്
ഡ്രൈവറുടെ വേതനം
5573.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
ജനങ്ങള്‍ക്ക് സഹായകരമായ
പഞ്ചായത്തിനു കീഴിലുള്ള
പി.എച്ച്.സി യുടെ
ആംബുലന്‍സ് ഡ്രൈവറുടെ
വേതനം, ഡീസല്‍ ചെലവ്
എന്നിവയ്ക്ക്
പഞ്ചായത്തിന് തനത്
ഫണ്ട് ചെലവ്
ചെയ്യുവാന്‍
ഇല്ലാത്തതിനാല്‍
മെയിന്റനന്‍സ് ഫണ്ട്
ഉപയോഗിക്കുന്നതിന്
അനുമതി നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
ഗ്രീന്ബെല്റ്റില്
ഉള്‍പ്പെടുത്തിയ ഭൂമി
5574.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
കടകംപള്ളി വില്ലേജില്‍
സര്‍വ്വേ നമ്പര്‍
2124/1ല്‍പ്പെട്ട
വസ്തുവിനെ ഗ്രീന്‍
ബെല്‍റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ടി
വസ്തുവില്‍ വീട്
നിര്‍മ്മിക്കുന്നതിന്
നിയമപരമായ തടസ്സങ്ങള്‍
വല്ലതുമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വസ്തുവില്‍ ഇരുനിലവീട്
പണിയുന്നതിന്
എയര്‍പോര്‍ട്ട്
അതോറിറ്റിയുടെ
എന്‍.ഒ.സി.
ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
തദ്ദേശഭരണവകുപ്പിന്റെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
വാമനപുരം
മണ്ഡലത്തിലെ 2017-18
വര്‍ഷത്തെ പദ്ധതി വിഹിതം
5575.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഒന്‍പത്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
2017-18 വര്‍ഷത്തെ
പദ്ധതി വിഹിതമായി എത്ര
തുകയാണ് നീക്കി
വച്ചിട്ടുള്ളത്; ഓരോ
പഞ്ചായത്തിലെയും
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
2018
മാര്‍ച്ച് 15 വരെ ടി
പദ്ധതി വിഹിതത്തിന്റെ
എത്ര ശതമാനം തുക
വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ?
ഗ്രാമ പഞ്ചായത്ത്- നഗര സഭ
എന്നിവയുടെ അടിസ്ഥാന സൗകര്യ
വികസനത്തിനുള്ള പദ്ധതികള്‍
5576.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പഞ്ചായത്തുകള്‍, നഗര
സഭകള്‍ എന്നിവയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് നിലവിലുള്ള
പദ്ധതികളെന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വായ്പാ പദ്ധതികളാണ്
അടിസ്ഥാന സൗകര്യ
വികസനത്തിനുള്ളത്; ഇത്
നല്കുുന്ന
സ്ഥാപനങ്ങളുടെ
കോണ്ടാക്റ്റ് നമ്പര്‍
അഡ്രസ്സ് എന്നിവ
നല്‍കാമോ; ഏതെല്ലാം
പദ്ധതികള്‍ക്കാണ് വായ്പ
സൗകര്യമുള്ളതെന്നും,
പലിശ എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സാമ്പത്തികവര്‍ഷം
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളുമായി
ബന്ധപ്പെട്ട് അംഗീകാരം
നല്‍കിയിട്ടുള്ള
പ്രോജക്ടുകള്‍
ഏതെല്ലാമെന്നും,ആയതിന്റെ
ലിസ്റ്റ്,അനുവദിച്ച തുക
എന്നിവയുടെ വിശദവിവരവും
ലഭ്യമാക്കാമോ?
അഹാഡ്സ്
5577.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഹാഡ്സ്
(അട്ടപ്പാടി ഹില്‍ ഏരിയ
ഡെവലപ്മെന്റ് സൊസൈറ്റി)
ന്റെ ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
അഹാഡ്സ് ഇപ്പോള്‍
നിലവില്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
അഹാഡ്സ് ആരംഭിച്ച
പദ്ധതികളുടെ തുടര്‍
ചുമതല ആരാണ്
നിര്‍വഹിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
ഗവണ്മെന്റ് ആരംഭിച്ച
അഹാഡ്സ് -ന്റെ തുടര്‍
പദ്ധതിയായ
അഹാഡ്സ്-സിസിപിആര്എം
നിലവില്‍
ഉണ്ടോയെന്നറിയിക്കാമോ;
അതിന്റെ ഭരണ ചുമതല
ആര്‍ക്കാണ്
എന്നറിയിക്കാമോ;
(ഡി)
അഹാഡ്സ്-ന്റെ
കേന്ദ്ര ഓഫീസും അനുബന്ധ
കെട്ടിടങ്ങളും
സൗകര്യങ്ങളും, ഇപ്പോള്‍
ആരുടെ
നിയന്ത്രണത്തിലാണെന്നും
അവിടെ നടക്കുന്ന
പ്രവര്‍ത്തികള്‍
എന്തെല്ലാമെന്നും
വെളിപ്പെടുത്തുമോ?
കായംകളം
പട്ടണത്തിലെ വഴിയോര
കച്ചവടക്കാര്‍
T 5578.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകളം
പട്ടണത്തിലെ പ്രധാന
നിരത്തുകൾ വഴിയോര
കച്ചവടക്കാര്‍
അനധികൃതമായി കയ്യേറി
വിപണം നടത്തുന്നതുമൂലം
ഗതാഗതക്കുരുക്ക്
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവരെ
പുനരധിവസിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കേന്ദ്ര
സര്‍ക്കാരില്‍ നിന്നുമുള്ള
ധനസഹായം
5579.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ഗ്രാമവികസന
ഏജന്‍സികളുടെ ഭരണ
ചെലവിലേക്ക് കേന്ദ്ര
വിഹിതമായി 2014-15
മുതല്‍ 2017-18 വരെ
എത്ര രൂപ ലഭിച്ചു;
അറിയിക്കുമോ;
(ബി)
ഇന്ദിരാ
ആവാസ് യോജന പ്രകാരം
കേന്ദ്ര സര്‍ക്കാരില്‍
നിന്നും 2014-15 മുതല്‍
2017-18 വരെ എത്ര തുക
ലഭിച്ചു;
വ്യക്തമാക്കുമോ;
(സി)
ദേശീയ
ഗ്രാമീണ ഉപജീവന മിഷന്
(NRLM) പ്രകാരം കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
2014-15 മുതല്‍ 2017-18
വരെയുള്ള കാലയളവില്‍
എത്ര തുക ലഭിച്ചു;
അറിയിക്കുമോ;
(ഡി)
പ്രധാനമന്ത്രി
ഗ്രാമ സഡക് യോജനക്ക്
കേന്ദ്ര വിഹിതമായി
2014-15 മുതല്‍ 2017-18
വരെ ലഭിച്ച തുക
ഉപയോഗപ്പെടുത്തി എത്ര
കി.മീ റോഡ്
പൂര്‍ത്തീകരിച്ചു;
വിശദമാക്കുമോ;
(ഇ)
പ്രധാനമന്ത്രി
ആവാസ് യോജനയ്ക്കുവേണ്ടി
2014-15 മുതല്‍ 2017-18
വരെ എത്ര തുക
കേന്ദ്രസര്‍ക്കാരില്‍
നിന്നും
ലഭിച്ചിട്ടുണ്ട്;
ഇതിന്റെ ഭാഗമായി എത്ര
പാര്‍പ്പിടങ്ങള്‍
നിര്‍മ്മിച്ചു നല്കി;
വ്യക്തമാക്കുമോ?
മങ്കട
ബ്ലോക്ക് പഞ്ചായത്ത്
സ്ഥലത്തെ എ.ഇ.ഒ ഓഫീസ്
കെട്ടിടം
5580.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
ബ്ലോക്ക് പഞ്ചായത്ത്
വളപ്പില്‍ കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി ലഭിച്ച മങ്കട
എ.ഇ.ഒ ഓഫീസിന്റെ
നിലവിലെ അവസ്ഥ
വിശദീകരിക്കുമോ;
(ബി)
ഈ
ഓഫീസ് കെട്ടിടം
ബ്ലോക്ക് പഞ്ചായത്ത്
വളപ്പില്‍ തന്നെ
നിര്‍മ്മിക്കാമെന്ന്
ഭരണസമിതി
തിരുമാനമെടുത്തിട്ടുണ്ടെങ്കില്
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സം വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവും ഭരണസമിതി
തീരുമാനവും ഉള്ള
സ്ഥിതിക്ക്
അടിയന്തരമായി കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
5581.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍ ഇളവ്
വരുത്തുന്നത്
സംബന്ധിച്ച് വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ലേ
ഒൗട്ട് അപ്രൂവല്‍
ലഭിക്കുന്നതിനുവേണ്ടി
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ വ്യക്തമായി
പരിശോധിക്കാതെ നിസ്സാര
കാര്യങ്ങള്‍
ചൂണ്ടികാട്ടി
തിരിച്ചയയ്ക്കുന്ന
കാര്യം വകുപ്പ്
പരിശോധിക്കുമോ;
(സി)
ചെറിയ
പിശകുകള്‍ ടൗണ്‍
പ്ലാനിംഗ് വകുപ്പിനു
തന്നെ
പരിഹരിക്കാമെന്നിരിക്കെ
അപേക്ഷകള്‍
തിരിച്ചയ്ക്കുന്നത്
സംബന്ധിച്ച്
പരിശോധിക്കാന്‍
ഡെപ്യൂട്ടി ടൗൺ
പ്ളാനര്‍,അസിസ്റ്റന്റ്
ടൗൺ പ്ളാനര്‍
എന്നിവര്‍ക്ക് ആവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ടൗണ്‍
പ്ലാനിംഗ് വകുപ്പിന്റെ
ജില്ലാ ഓഫീസുകളില്‍
അപ്രൂവലിനുവേണ്ടി
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ ജില്ലാ
ഓഫീസര്‍മാര്‍ കൃത്യമായി
പരിശോധിക്കുന്നില്ലെന്ന
വസ്തുതയിന്മേല് നടപടി
എടുക്കുമോ;
(ഇ)
പതിനാല്
ജില്ലാ ടൗണ്‍ പ്ലാനിംഗ്
ഓഫീസുകളിലും 2016
ജനുവരി മുതല്‍
തീര്‍പ്പാകാതെയുള്ള
ഫയലുകളുടെ വിവരം
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
നഗരവികസന
മാസ്റ്റര്‍ പ്ലാന്‍
5582.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
നഗരപ്രദേശങ്ങളിലും
ഘട്ടം ഘട്ടമായി
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
(ബി)
ഇതിനകം
ഏതെല്ലാം നഗരങ്ങള്‍ക്ക്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ട്;
(സി)
മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കിയ
നഗരങ്ങളില്‍
വികസനപ്രവര്‍ത്തനങ്ങള്‍
അതിനനുസൃതമായിട്ടാണോ
നടപ്പിലാക്കുന്നത്; ഇത്
നിരീക്ഷിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്?
കൊച്ചി
നഗരത്തില്‍ 'അമൃത്' പദ്ധതി
5583.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
നഗരപരിഷ്കരണ പദ്ധതിയായ
അമൃത് പ്രകാരം 2017-18
വര്‍ഷത്തില്‍ കൊച്ചി
നഗരത്തിന് അനുവദിച്ച
തുക എത്രയാണ്; പ്രസ്തുത
തുക ഏതെല്ലാം
പദ്ധതികള്‍ക്കായാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷം
അനുവദിച്ച 123.57 കോടി
രൂപ കുടിവെള്ള പദ്ധതി,
സ്വീവേജ്, ഡ്രയിനേജ്,
അര്‍ബന്‍
ട്രാന്‍സ്പോര്‍ട്ട്,
പാര്‍ക്കുകള്‍ തുടങ്ങിയ
അഞ്ച് സെക്ടറുകളിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കായാണ്
അനുവദിച്ചതെന്നും ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയെന്നും ഏതെല്ലാം
ഡിവിഷനുകളിലാണ് തുക
അനുവദിച്ചതെന്നും
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ;
(സി)
കൊച്ചി
നഗരസഭയിലെ 15,16
ഡിവിഷനുകളില്‍ 2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ അമൃത്
പദ്ധതിയില്‍ അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്നും അവയുടെ
വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(ഡി)
പാവുമ്പായി
ജംഗ്ഷന് വികസനത്തിനായി
ഈ പദ്ധതിയില്‍ തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ അനുവദിച്ച തുക
എത്രയെന്നും പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ?
സംസ്ഥാന
ന്യൂനപക്ഷ ഡയറക്ടറേറ്റിലേയും
വകുപ്പിന് കീഴിലുള്ള പി. എസ്.
സി. പരിശീലന
കേന്ദ്രങ്ങളിലേയും കരാര്‍
നിയമനങ്ങള്‍
5584.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ
ഡയറക്ടറേറ്റിലും
വകുപ്പിന് കീഴിലുള്ള 16
പി. എസ്. സി. പരിശീലന
കേന്ദ്രങ്ങളിലും 2016
മുതല്‍ നടത്തിയ
കരാര്‍/ദിവസ വേതന
നിയമനങ്ങള്‍
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
തസ്തികകളിലാണ് പ്രസ്തുത
നിയമനങ്ങള്‍
നടത്തിയിട്ടുള്ളത്;
ഇപ്രകാരം നിയമിച്ചവരുടെ
തസ്തികകളും പേരും
യോഗ്യതയും ശമ്പള
സ്കെയിലും ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെയുള്ള
കരാര്‍ നിയമനങ്ങള്‍
നടത്തുന്നതിന്
പത്രങ്ങള്‍ മുഖേന
പരസ്യം
നല്‍കിയിട്ടുണ്ടോ; ഇതു
പ്രകാരം എഴുത്ത്
പരീക്ഷയും
കൂടിക്കാഴ്ചയും നടത്തി
റാങ്ക് ലിസ്റ്റ്
പരസ്യപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ റാങ്ക്
ലിസ്റ്റിന്റെ ജില്ലയും
തസ്തികയും തിരിച്ചുള്ള
വിശദ വിവരം നല്‍കുമോ;
(ഡി)
ഇപ്രകാരം
നിയമിച്ചിട്ടുള്ള
ജീവനക്കാരുടെ കരാര്‍
കാലാവധി
ദീര്‍ഘിപ്പിക്കുവാനും
അവരെ
സ്ഥിരപ്പെടുത്തുവാനും
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ന്യൂനപക്ഷ
ക്ഷേമ പദ്ധതികള്‍
5585.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ന്യൂനപക്ഷ ക്ഷേമ
വകുപ്പില്‍ ഏതെങ്കിലും
പുതിയ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ന്യൂനപക്ഷ
ക്ഷേമ വകുപ്പില്‍
നടപ്പാക്കിയ ഏതെങ്കിലും
പദ്ധതികള്‍ നിലവിലെ
സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കേന്ദ്ര ന്യൂനപക്ഷ
മന്ത്രാലയത്തില്‍
നിന്ന് സംസ്ഥാനത്തിന്
ആകെ എത്ര രൂപ
ലഭിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
ആയതില്‍
എത്ര ചെലവഴിച്ചു;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കായുള്ള പരിശീലന
കേന്ദ്രങ്ങള്‍ (സി.സി.എം.വൈ)
5586.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കായുള്ള
പരിശീലന കേന്ദ്രങ്ങള്‍
(സി.സി.എം.വൈ)
സംസ്ഥാനത്ത് നിലവില്‍
എത്രയെണ്ണമുണ്ടെന്നും
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
പുതിയ
പരിശീലന കേന്ദ്രങ്ങള്‍
(സി.സി.എം.വൈ)
ആരംഭിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എറണാകുളം
ജില്ലയില്‍ പ്രസ്തുത
കേന്ദ്രം (സി.സി.എം.വൈ)
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കോതമംഗലം മണ്ഡലത്തിലെ
പല്ലാരിമംഗലം
പഞ്ചായത്തില്‍ പ്രസ്തുത
പരിശീലന കേന്ദ്രം
(സി.സി.എം.വൈ)
ആരംഭിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
സംസ്ഥാനത്തെ
മൈനോറിറ്റി കോച്ചിംഗ്
സെന്ററുകളില്‍ ഗസ്റ്റ്
ഫാക്കല്റ്റികള്
5587.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൈനോറിറ്റി കോച്ചിംഗ്
സെന്ററുകളില്‍ ഗസ്റ്റ്
ഫാക്കല്‍റ്റികളെ
(അദ്ധ്യാപകരെ)
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
അതിനു വേണ്ടി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഗസ്റ്റ്
ഫാക്കല്‍റ്റികളെ
നിയമിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡം, സെലക്ഷന്
രീതി, വിദ്യാഭ്യാസ
യോഗ്യത, മറ്റു്
യോഗ്യതകള്‍ എന്നിവ
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
മൈനോറിറ്റി
കോച്ചിംഗ്
സെന്ററുകളില്‍ ഗസ്റ്റ്
ഫാക്കല്‍റ്റികളായി ഓരോ
സെന്ററിലും നിയമിച്ച /
നിയമിക്കാന്‍
ഉദ്ദേശിക്കുന്നവരുടെ
എണ്ണം സെന്റര്‍
തിരിച്ച് അറിയിക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ നിയമനങ്ങള്‍
5588.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പ്
ഡയറക്ടറേറ്റിലേയും
ഇതിന് കീഴില്‍ വരുന്ന
എല്ലാ തസ്തികകളിലേയും
നിയമനങ്ങള്‍ പി.എസ്.സി.
മുഖേന
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പി.എസ്.സി.
മുഖേന നിയമനം
നടത്തുമ്പോള്‍ ഇപ്പോള്‍
ജോലി ചെയ്തു വരുന്ന
കരാര്‍,ദിവസ വേതന
ജീവനക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
നല്കുന്ന വേതനത്തിന്
പ്രതിമാസം
ചെലവഴിക്കുന്ന തുക
എത്രയെന്ന് തസ്തിക
തിരിച്ച്
വെളിപ്പെടുത്തുമോ?
ഹജ്ജ്
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് വിദേശത്ത്
ഡ്യൂട്ടി
5589.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹജ്ജ്
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് വിദേശത്ത്
ഡ്യൂട്ടിക്ക് പോകുവാന്‍
വേണ്ടി സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
ഇറക്കിയ ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
കേന്ദ്ര
ഗവണ്മെന്റിന്റെ
ഉത്തരവിന്റെ പകര്‍പ്പ്
കൂടി ലഭ്യമാക്കുമോ ;
(സി)
ഹജ്ജ്
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
അഞ്ച് വര്‍ഷം
കേരളത്തില്‍ നിന്നും
ഡ്യൂട്ടിക്ക് പോയ
ഉദ്യോഗസ്ഥരുടെ എണ്ണം
എത്രയാണ്; വിശദമാക്കുമോ
?
കേരളത്തില്‍
നിന്ന് ഇത്തവണത്തെ ഹജ്ജ്
തീര്‍ത്ഥാടനം
5590.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്ന് ഇത്തവണ ഹജ്ജ്
തീര്‍ത്ഥാടനത്തിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷകള്‍
സ്വീകരിക്കുന്ന സമയം
കഴിഞ്ഞോ എന്നും
എങ്കില്‍ ഇനി സമയം
നീട്ടിക്കൊടുക്കുമോ
എന്നും വ്യക്തമാക്കാമോ;
(സി)
കേരളത്തിന്
അനുവദിച്ച ക്വാട്ട
എത്രയാണെന്നും പ്രസ്തുത
ക്വാട്ട പ്രകാരം
അപേക്ഷിച്ച
എല്ലാവര്ക്കും ഹജ്ജ്
തീര്‍ത്ഥാടനത്തിന്
അവസരം ലഭിക്കുമോ എന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രാവശ്യത്തെ
കേരളത്തില്‍ നിന്നുള്ള
ഹജ്ജ് തീര്‍ത്ഥാടകരുടെ
എംബാര്‍ക്കേഷന്‍
പോയിന്റ് എവിടെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കണ്ണൂര്‍
വിമാനത്താവളത്തില്‍
നിന്ന് ഹജ്ജ്
യാത്രയ്ക്ക്
പുറപ്പെടുവാനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോ;
എങ്കില്‍ അതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദീകരിക്കാമോ?