പൊതു
യാത്ര സംവിധാനങ്ങളില്‍ സംവരണം
ചെയ്തിട്ടുള്ള സീറ്റുകള്‍
5603.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
യാത്ര സംവിധാനങ്ങളില്‍
പ്രത്യേക വിഭാഗത്തിനായി
സംവരണം ചെയ്തിട്ടുള്ള
സീറ്റുകള്‍ പലപ്പോഴും
ഇവര്‍ക്ക്
ലഭിക്കാറില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
മുതിര്‍ന്ന പൗരന്മാരും
അംഗപരിമിതരും
സ്ത്രീകളും
ഉള്‍പ്പെടെയുള്ള
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ട്
അനുഭവിക്കേണ്ടി വരുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
സ്വകാര്യ
ലിമിറ്റഡ് സ്റ്റോപ്പ്
ബസ്സുകളുടെ വേഗത
5604.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ലിമിറ്റഡ് സ്റ്റോപ്പ്
ബസ്സുകളുടെ വേഗം
കൂട്ടാന്‍ സംസ്ഥാന
ഗതാഗത അതോറിറ്റി
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് കെ.എസ്.ആര്.ടി.സി.
ബസ്സ് സര്‍വ്വീസിനെ
പ്രതികൂലമായി
ബാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വേഗം
വര്‍ദ്ധിപ്പിക്കാനുള്ള
അനുമതി അപകടങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
കാരണമാകുമെന്നതിനാല്‍
തീരുമാനം
പുനഃപരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മാനേജ് മെന്റ് വിദഗ്ദ്ധരെ
നിയമിക്കണമെന്ന ശിപാര്‍ശ
5605.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.തലപ്പത്ത്
മാനേജ് മെന്റ്
വിദഗ്ദ്ധരെ
നിയമിക്കണമെന്ന
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സുശീല്‍
ഖന്ന റിപ്പോര്‍ട്ടിലെ
ശിപാര്‍ശകൾ
5606.
ശ്രീ.പി.ടി.
തോമസ്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ധനകാര്യം, സാങ്കേതികം,
ഓപ്പറേഷന് എന്നീ
മൂന്ന് മേഖലകളിലാക്കി
മൂന്ന് വിദഗ്ദ്ധരെ
നിയമിക്കണമെന്ന്
സുശീല്‍ ഖന്ന
റിപ്പോര്‍ട്ടില്‍
ശിപാര്ശയുണ്ടോ;ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കെ.എസ്.ആര്.ടി.സി
തലപ്പത്ത് മാനേജ്
മെന്റ് വിദഗ്ദ്ധരെ
നിയമിക്കണമെന്ന
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍ ഇതിനകം
എത്രപേരെ നിയമിച്ചു;
വിശദാംശം നല്‍കുമോ;
(സി)
ജീവനക്കാരുടെ
പുനര്‍വിന്യാസം
തൊഴിലാളി യൂണിയന്
നേതാക്കളുടെ ഇടപെടല്‍
കൊണ്ട്
തടസ്സപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി-
യിലെ അപ്രസക്തമായ തസ്തികകൾ
5607.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
-യില്‍
കമ്പ്യൂട്ടര്വല്ക്കരണവും
ജോലി പുന:ക്രമീകരണവും
കാരണം അപ്രസക്തമായ
നൂറോളം തസ്തികകളില്‍
ഇപ്പോഴും
ഉദ്യോഗസ്ഥരുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓഗസ്റ്റിലെ
കണക്ക് പ്രകാരം 5500
ബസ്സിനായി 2477
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍
കോര്പ്പറേഷനിലുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ചീഫ്
ഓഫീസിലെ
ജോലിഭാരമില്ലാത്ത
കസേരകള്‍ പ്രമുഖ
തൊഴിലാളി
സംഘടനാനേതാക്കള്‍ക്കും
പ്രതിനിധികൾക്കും
മാത്രമായി
നല്‍കിയിരിക്കുകയാണോ
എന്നറിയിക്കാമോ;
(ഡി)
റാക്കുകള്‍
മാറ്റി പകരം
ഇലക്ട്രോണിക്ക്
ടിക്കറ്റ് മെഷീന്
വന്നിട്ടുപോലും
ടിക്കറ്റ് വിതരണം
ചെയ്യുന്ന ജീവനക്കാരെ
പുനര്വിന്യസിക്കാത്ത
സാഹചര്യമുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരണം
വന്നാല്‍ വന്‍തോതില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
കുറക്യ്ക്കേണ്ടിവരുമോ;
വിശദീകരിക്കാമോ?
കെ.എസ്.ആര്.ടി.സി
യിലെ എക്സ്ഗ്രേഷ്യാ
പെന്‍ഷന്‍കാര്‍
5608.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ എക്സ്ഗ്രേഷ്യാ
പെന്‍ഷന്‍കാര്‍ക്കും
എക്സ്ഗ്രേഷ്യാ കുടുംബ
പെന്‍ഷന്‍ക്കാര്‍ക്കും
ഡി.എ.യും മറ്റ്
ആനുകൂല്യങ്ങളും
പുതുക്കിനല്കാറുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
ഡി.എ.യും പെന്ഷന്
പരിഷ്ക്കരണവും
അനുവദിച്ച്
പുറപ്പെടുവിച്ച സ.ഉ
(പി)No.9/2016/ധന.
തീയതി 20.1.16
പ്രകാരമുളള
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുളള
കാരണം വ്യക്തമാക്കാമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി
യില്‍ എക്സ്ഗ്രേഷ്യാ
പെന്ഷന് ആയി
നല്‍കുന്നത് എത്ര
രൂപയാണ്; ആയതില്‍ മറ്റ്
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടില്ലാത്തതിനാല്‍
നാമമാത്രമായ തുകയാണ്
കൈപ്പറ്റുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വളരെ
തുച്ഛമായ പെന്ഷന്
ലഭിക്കുന്ന ഇവര്‍ക്ക്
പെന്ഷന്
ആനുകൂല്യങ്ങള്‍
അടിയന്തരമായി
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ വരവ് ചെലവുകള്‍
തുല്യമാക്കാൻ പദ്ധതി
5609.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ വരവ് ചെലവുകള്‍
തുല്യമാക്കുന്നതിന്
ആവിഷ്ക്കരിച്ചിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ആര്.ടി.സി
യുടെ ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി
കെ.എസ്.ആര്.ടി.സി യുടെ
ടിക്കറ്റിതര വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സ് സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
5610.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
രാവിലെ
8 മണിക്ക് പാലക്കാട്
നിന്നും ആരംഭിച്ച്
മുണ്ടൂര്‍-കല്ലടിക്കോട്-പുലാപ്പറ്റ-കുളക്കാട്ടുകുര്‍ശ്ശി-മണ്ണമ്പറ്റ
എഞ്ചിനീയറിംഗ്
കോളേജ്-ശ്രീകൃഷ്ണപുരം-മുറിയങ്കണ്ണി-ചെത്തല്ലൂര്‍-കരിങ്കല്ലത്താണി-EMS
ഹോസ്പിറ്റല്‍ വഴി
രാവിലെ 10 മണിക്ക്
പെരിന്തല്‍മണ്ണയിലും,
രാവിലെ 8 മണിയ്ക്ക്
പെരിന്തല്‍മണ്ണയില്‍
നിന്നും ആരംഭിച്ച് 10
മണിയോടെ പാലക്കാടും
എത്തിച്ചേരുന്ന
വിധത്തില്‍ രണ്ട്
കെ.എസ്.ആര്.ടി.സി.
ബസ്സ് സര്‍വ്വീസുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ബസ്സ്
സര്‍വ്വീസുകള്‍ എന്ന്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ ബോഡി നിര്‍മ്മാണം
5611.
ശ്രീ.സി.
കെ. ശശീന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ജീവനക്കാരുടെ
എണ്ണവും വാഹനങ്ങളുടെ
എണ്ണവും തമ്മിലുള്ള
അനുപാതം നിലവില്‍ മറ്റ്
സംസ്ഥാനങ്ങളേക്കാള്‍
ഏറെയുള്ള കേരളത്തില്‍,
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ ബോഡി
നിര്‍മ്മാണം
നിര്‍ത്തലാക്കിയത് അധിക
ചെലവിനിടയാക്കുന്ന
സാഹചര്യം പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
ബസുകളുടെ ബോഡി
നിര്‍മ്മാണം
നടത്തുന്നതെവിടെയെന്നും
ഓരോ ക്ലാസ് ബസിനും
ചെലവാകുന്ന
തുകയെത്രയെന്നും
അറിയിക്കാമോ;
(സി)
പുതുക്കിയ
ബസ് ബോഡി കോഡിന്
അനുസൃതമായി
കെ.എസ്.ആര്.ടി.സി
വര്‍ക്ക് ഷോപ്പുകളെ
നവീകരിച്ച് ബോഡി
നിര്‍മ്മാണം
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കെ.യു.ആര്.ടി.സി
യുടെ കീഴിലുള്ള ലോ
ഫ്ലോര്‍ ബസുകളുടെ
കേടുപാടുകള്‍
തീര്‍ക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്തെന്ന്അറിയിക്കാമോ;
വാഹനങ്ങളുടെ
കേടുപാടുകള്‍ യഥാസമയം
തീര്ക്കുന്നുണ്ടോയെന്നറിയിക്കുമോ?
ബസ്സ്
ബോഡി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട കേന്ദ്ര നിയമം
5612.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ബസ്സ്
ബോഡി നിര്‍മ്മാണ
രംഗവുമായി ബന്ധപ്പെട്ട്
കേന്ദ്രം പുതുതായി രൂപം
കൊടുത്ത നിയമം സംസ്ഥാന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആയിരക്കണക്കിന്
തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടം
ഉണ്ടാക്കുന്ന പുതിയ
നിയമവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
നിയമത്തില്‍
ഏതെങ്കിലും തരത്തിലുള്ള
ഭേദഗതികള്‍ക്ക് വേണ്ടി
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനാന്തര-ദീര്‍ഘദൂര
ബസ്സുകളിലെ സീറ്റ് സംവരണം
5613.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്തേക്ക് എത്ര
കെ.എസ്.ആര്.ടി.സി.ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബസുകളില്‍ സീറ്റ്
സംവരണം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
സംസ്ഥാനത്തിന്
പുറത്തേക്കും,
സംസ്ഥാനത്തിനുള്ളില്‍
തന്നെ ദീര്‍ഘദൂരവും
സഞ്ചരിക്കുന്ന
കെ.എസ്.ആര്.ടി.സി.
-സ്വകാര്യബസ്സുകളില്‍
രാത്രികാല സര്‍വ്വീസ്
നടത്തുന്നവയില്‍
നിര്‍ബന്ധമായും
സ്ത്രീകള്‍ക്ക് സീറ്റ്
സംവരണം അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ അന്യായമായ സ്ഥലംമാറ്റ
ഉത്തരവുകള്‍
5614.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ മാനേജിംഗ്
ഡയറക്ടറുടെ
അനുമതിയില്ലാതെ
അന്യായമായ സ്ഥലംമാറ്റ
ഉത്തരവുകള്‍
പുറപ്പെടുവിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പലപ്പോഴും
ജീവനക്കാരുടെ
പ്രതിഷേധത്തിന്
ഇടയാക്കുന്ന സാഹചര്യം
ഉണ്ടാക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
മാനേജിംഗ്
ഡയറക്ടറുടെ
അനുമതിയില്ലാതെ
സ്ഥലംമാറ്റ ഉത്തരവ്
പുറപ്പെടുവിച്ചത് മൂലം
ട്രിപ്പുകള്‍
മുടക്കുന്ന തരത്തിലുള്ള
പ്രതിഷേധങ്ങള്‍ പോലും
ഉണ്ടായിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കഴിഞ്ഞ
ആറ് മാസത്തിനിടയിൽ
ഇത്തരത്തില്‍ എത്ര
ഉത്തരവുകളാണ്
പുറത്തിറക്കിയിട്ടുള്ളത്;
ആരാണ് ഈ ഉത്തരവുകള്‍
നല്‍കിയിട്ടുള്ളത്;
അന്യായമായി ഇത്തരം
ഉത്തരവുകള്‍ നല്കിയ
ഉദ്യോഗസ്ഥനെതിരെ
ജീവനക്കാരുടെ പരാതികള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യിലെ പുനര്‍വിന്യാസം
5615.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
- യിലെ
പുനര്‍വിന്യാസത്തിന്റെ
ഭാഗമായി എത്ര
കണ്ടക്ടര്‍മാരെയാണ്
വടക്കന്‍
ജില്ലകളിലേക്ക് സ്ഥലം
മാറ്റിയത്;വ്യക്തമാക്കുമോ;
(ബി)
സ്ഥലം
മാറ്റ ഉത്തരവിനെതിരെ
യൂണിയനുകള്‍ എതിര്‍പ്പ്
പ്രകടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ സ്ഥലം
മാറ്റ ലിസ്റ്റ്
പുന:പരിശോധിച്ച്
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
ഇതുപ്രകാരം എത്രപേരുടെ
സ്ഥലം മാറ്റം
റദ്ദാക്കി;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ ശാരീരികാസ്വാസ്ഥ്യമുളള
ജീവനക്കാര്‍ക്ക് നൽകാനുള്ള
തുക
5616.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
-യില്‍ രോഗങ്ങളും
മറ്റ്
ശാരീരികാസ്വാസ്ഥ്യവുമുളള
ജീവനക്കാര്‍ക്ക് ഒരു
പൂര്‍ണ്ണ മാസം ജോലി
ചെയ്യാനാവാത്തതിനാല്‍
പൂര്‍ണ്ണ ശമ്പളം
നല്‍കുന്നതിന് പകരം
സപ്ലിമെന്ററിയായി
ശമ്പളം നല്കുന്ന രീതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അത്തരത്തിലുളളവര്‍ക്ക്
2017 ഏപ്രില്‍ മുതല്‍
ശമ്പളം നല്‍കാനുളള എത്ര
പേരുടെ എത്ര
തുകയ്ക്കുളള ബില്ലാണ്
കെ.എസ്.ആര്.ടി.സി.
കൊടുത്ത് തീര്‍ക്കാന്‍
ബാക്കിയായിട്ടുള്ളത്
;വ്യക്തമാക്കുമോ;
(സി)
ഏറെ
ശാരീരികബുദ്ധിമുട്ടനുഭവിക്കുന്ന
ലെെന്‍
ഡ്യൂട്ടിക്കാരായവര്ക്ക്
ഇൗ വകയില്‍ നല്‍കാനുളള
തുക പൂർണമായും
നല്കാന് നിര്‍ദ്ദേശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
-യുടെ വാണിജ്യ കെട്ടിട
സമുച്ചയങ്ങള്‍
5617.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
-യുടെ ഉടമസ്ഥതയിലുള്ള
വാണിജ്യ കെട്ടിട
സമുച്ചയങ്ങളില്‍
നിന്നും വാടകയിനത്തില്‍
കെ.എസ്.ആര്.ടി.സി.
-ക്ക് ലഭിക്കുന്ന
പ്രതിമാസ വരവ്
എത്രയാണ്;
(ബി)
പ്രസ്തുത
കെട്ടിടങ്ങളുടെ വാടക
അവസാനമായി പുതുക്കി
നിശ്ചയിച്ചത് എന്നാണ്;
വാടക നിരക്കുകള്‍
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
വാണിജ്യ സമുച്ചയങ്ങള്‍
5618.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളോടനുബന്ധിച്ച്
വാണിജ്യ സമുച്ചയങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവ
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും
സ്ഥാപനങ്ങളുടെ
സാമ്പത്തിക
സഹകരണമുണ്ടായിരുന്നോ;
ഇതിനായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എല്ലാ
സമുച്ചയങ്ങളുടെയും
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
വ്യാപാര
സമുച്ചയങ്ങളില്‍ നിന്ന്
പ്രതിമാസം
കെ.എസ്.ആര്.ടി.സിക്ക്
ലഭിക്കുന്ന വരുമാനം
എത്രയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
സ്കാനിയ ബസ് സര്‍വ്വീസുകള്‍
5619.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ,
വാടക അടിസ്ഥാനത്തില്‍
ഉള്ള സ്കാനിയ ബസ്
സര്‍വ്വീസുകള്‍
നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
തരത്തിലുള്ള
വാര്‍ത്തകള്‍ സമൂഹ
മാധ്യമങ്ങളില്‍
ഉള്‍പ്പെടെ
പ്രചരിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ബസ് ലോബിയുടെ
ഏതെങ്കിലും തരത്തിലുളള
ഇടപെടലാണ് ഇത്തരം
വാര്‍ത്തകള്‍
സൃഷ്ടിക്കുന്നതെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍,
ഇതിന്റെ നിജസ്ഥിതി
പൊതുജനങ്ങളെ
ബോധ്യപ്പെടുത്തുന്നതിന്
കോര്പ്പറേഷന്
എന്തെങ്കിലും വിശദീകരണം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി
യാത്രാകാര്‍ഡ്
5620.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
സ്ഥിരം
യാത്രക്കാര്‍ക്കായി
ഏര്‍പ്പെടുത്തിയ
യാത്രാകാര്‍ഡ് സംവിധാനം
ഇപ്പോള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ട്രാവല്‍ കാര്‍ഡുകള്‍
5621.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ട്രാവല്‍ കാര്‍ഡുകള്‍
പിന്‍വലിച്ചിട്ടുണ്ടോ;എങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
1000-2000
രൂപ തുടങ്ങിയ
ഡിനോമിനേഷനുകളിലെ
ട്രാവല്‍ കാര്‍ഡുകള്‍
സ്ഥിര യാത്രകാര്‍ക്ക്
സൗകര്യപ്രദമായിരുന്നു
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കാര്‍ഡുകള്‍
പിന്‍വലിച്ച നടപടി
റദ്ദ് ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ഫെയര്‍
സ്റ്റേജ് അപാകതകള്‍
5622.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് സര്‍വ്വീസുകളുടെ
ഫെയര്‍ സ്റ്റേജ്
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഫാസ്റ്റ്,
സൂപ്പര്‍ ഫാസ്റ്റ്
ബസുകളില്‍
സ്റ്റോപ്പുകള്‍
ഉള്ളതിന് പ്രകാരം
കയറുന്ന
ഹ്രസ്വദൂരയാത്രക്കാര്‍
ദൂരയാത്രയ്ക്കുള്ള
ചാര്‍ജ്ജ്
നല്‍കണമെന്നത് എന്ത്
അടിസ്ഥാനത്തില്‍
ആണെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഫെയര്‍ സ്റ്റേജ്
അപാകതകള്‍ അടിയന്തരമായി
പരിഹരിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;?
ബാങ്ക്
കണ്‍സോര്‍ഷ്യം വഴി
കെ.എസ്.ആര്.ടി.സി -ക്ക്
വായ്പ
5623.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ബാങ്ക്
കണ്‍സോര്‍ഷ്യം വഴി
കെ.എസ്.ആര്.ടി.സി
-ക്ക് വായ്പ
ലഭ്യമാക്കുവാനുള്ള
നടപടി ക്രമങ്ങളുടെ
പുരോഗതി സംബന്ധിച്ചുള്ള
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ക്ക് വായ്പ
ലഭ്യമാക്കുന്നതിനെതിരെ
ബാങ്ക്
കണ്‍സോര്‍ഷ്യത്തിന്
കത്ത് നല്കിയ
വ്യക്തിയ്ക്കെതിരെ കേസ്
എടുക്കണമെന്നാവശ്യപ്പെട്ട്
കെ.എസ്.ആര്.ടി.സി
അധികൃതര്‍ സര്‍ക്കാരിന്
കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കെതിരെയാണ് പരാതി
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പരാതിയില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ബാങ്ക്
കണ്‍സോര്‍ഷ്യത്തില്‍ നിന്നും
കെ.എസ്.ആര്.ടി.സി.
എടുക്കുന്ന വായ്പ
5624.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും 3500 കോടി
രൂപയുടെ വായ്പയ്ക്ക്
കെ.എസ്.ആര്.ടി.സി.
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ബാങ്കുകളാണ്
കണ്‍സോര്‍ഷ്യത്തില്‍
ഉള്‍പ്പെട്ടിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
എന്തൊക്കെ
ഉപാധികളാണ് വായ്പ
അനുവദിക്കുന്നതിന്
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം
മുന്നോട്ട്
വച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വായ്പ ഉപയോഗിച്ച്
കെ.എസ്.ആര്.ടി.സി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്നറിയിക്കുമോ?
കെ.എസ്.ആര്.ടി.സി
- യിലെ പെന്ഷന് പ്രായം
5625.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
-യില്‍ പെന്ഷന്
പ്രായം ഉയര്‍ത്തുന്ന
കാര്യം ഇപ്പോള്‍
പരിഗണനയിലുണ്ടോ;എങ്കില്‍
എത്ര വയസ്സായി
ഉയര്‍ത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;
(ബി)
ഇങ്ങിനെ
ഒരു തീരുമാനം
കൈക്കൊള്ളാന്‍
പ്രേരിപ്പിച്ച
കാര്യമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പെന്ഷന്
പ്രായം
ഉയര്‍ത്തുന്നതിനെതിരെ
യുവജന സംഘടനകള്‍
ഉയര്‍ത്തുന്ന പ്രതിഷേധം
പരിശോധിക്കുകയുണ്ടായോ
;വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി.മലപ്പുറം
ഡിപ്പോയിലെ ബസ്സുകള്‍
5626.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.
മലപ്പുറം ഡിപ്പോയില്‍
നിലവില്‍
ഹോള്‍ഡിങ്ങിലുള്ള
ബസ്സുകള്‍ ,സര്‍വ്വീസ്
നടത്തുന്ന ബസ്സുകള്‍
,സ്പെയര്‍ ബസ്സുകള്‍ ,
ഓഫ്റോഡ് ബസ്സുകള്‍
എന്നിവയുടെ എണ്ണം
എത്രയാണ്; വിശദാംശം
വെളിപ്പെടുത്താമോ?
വൈക്കം
കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ
പ്രവൃത്തികള്‍
5627.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ എം.എല്‍.എ.
എ.ഡി.എഫ് ഉപയോഗിച്ച് ടൂ
വീലര്‍ പാര്‍ക്കിംഗ്
ഷെഡ് നിര്‍മ്മാണത്തിന്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവർത്തനം
തുടങ്ങുവാന്‍ നിയമപരമായ
എന്തെങ്കിലും
തടസ്സമുണ്ടെങ്കില്‍ അത്
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
എം.എല്‍.എ.
എ.ഡി.എഫ്-ല്‍ നിന്നും
50 ലക്ഷം രൂപ
വിനിയോഗിച്ച് വൈക്കം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ എം.എല്‍.എ.
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
നടത്തേണ്ട സ്ഥലം
സംബന്ധിച്ച് നിലവില്‍
എന്തെങ്കിലും തര്‍ക്കം
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
ഡിപ്പോയിലെ എ.ഡി.എഫ്.
വിനിയോഗം സംബന്ധിച്ച് ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം മന്ത്രി
തലത്തില്‍ എത്ര യോഗം
നടന്നു എന്ന്
വ്യക്തമാക്കുമോ?
ചാലിയം
വഴി ബസ് സര്‍വ്വീസ്
5628.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചാലിയം വഴി
നിലവില്‍ താമരശ്ശേരി,
ഗുരുവായൂര്‍
ഡിപ്പോകളുടെ ബസ്സുകള്‍
മാത്രമേ സര്‍വ്വീസ്
നടത്തുന്നുള്ളു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദേശസാല്‍കൃത
റൂട്ടായതിനാല്‍
കൂടുതല്‍ ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ചാലിയം
കോട്ടക്കല്‍
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസുകള്‍
5629.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കോഴിക്കോട് ജില്ലകളെ
ബന്ധിപ്പിച്ചുള്ള
ചാലിയം കോട്ടക്കല്‍
റൂട്ടിൽ
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റൂട്ടില്‍ ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തൃശൂര്‍
- കോഴിക്കോട് ബസ്സ്
സര്‍വ്വീസ്
5630.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
- കോഴിക്കോട് റൂട്ടില്‍
രാവിലെയും
വെെകുന്നേരവും
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ 10 മിനിട്ട്
ഇടവിട്ട് സര്‍വ്വീസ്
നടത്തുകയും എന്നാല്‍
ഇടസമയങ്ങളില്‍
ദീര്‍ഘനേരം
ബസ്സില്ലാതെയുമിരിക്കുന്ന
സമയക്രമീകരണം
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റൂട്ടിലെ സമയ
ക്രമത്തിന്റെ പട്ടിക
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സമയ ക്രമീകരണം
ശാസ്ത്രീയമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആലപ്പുഴ
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റിന്റെ നവീകരണ
പ്രവര്‍ത്തനം
5631.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലപ്പുഴ
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
കേന്ദ്രങ്ങളോട് അടുത്ത്
സ്ഥിതി ചെയ്യുന്ന
സ്റ്റാന്റിന്റെ
പ്രത്യേക വികസന സാധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
(സി)
യാത്രക്കാര്‍ക്കായി
ആധുനിക
വിശ്രമകേന്ദ്രങ്ങളും
ശൗചാലയവും
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ബസ്
സ്റ്റാന്റിനോട്
ചേര്‍ന്നു കിടക്കുന്ന
കാന്റീന്
അടഞ്ഞുകിടക്കാന്‍
തുടങ്ങിയത്
എന്നുമുതലാണെന്നും
എന്തുകൊണ്ടാണെന്നും
അറിയിക്കാമോ; ഇത്
അടിയന്തരമായി
തുറന്നുപ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ കെ.എസ്.ആര്.ടി.സി
ബസ്സുകള്‍
5632.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എത്ര
കെ.എസ്.ആര്.ടി.സി
ബസ്സുകളാണ്
നിലവിലുള്ളത്; എത്ര
ഷെഡ്യൂളുകള്‍ ഒരു ദിവസം
നടത്തുന്നുണ്ട്;വിശദമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ടയറിന്റെയും
സ്പെയര്‍
പാർട്സിന്റെയും അഭാവം
കാരണം എത്ര
ഷെഡ്യൂളുകളാണ്
നിര്‍ത്തി
വച്ചിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
പാലക്കാട്-
തൃശൂര്‍ ബസ്സ് റൂട്ട്
5633.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്-
തൃശൂര്‍ ബസ്സ് റൂട്ട്
ദേശസാല്‍ക്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പാലക്കാട്
-തൃശൂര്‍ റൂട്ടില്‍
എത്ര കെ.എസ്.ആര്.ടി.സി
ബസ്സുകളും എത്ര
സ്വകാര്യ ബസുകളും
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നറിയിക്കാമോ;
(സി)
പ്രസ്തുത
റൂട്ടില്‍ കൂടുതല്‍
യാത്രക്കാരെ
ആകര്‍ഷിക്കുന്നതിനായി
കെ.എസ്.ആര്.ടി.സി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
5634.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോട് ജില്ലയില്‍
പുതുതായി എത്ര
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്; ഈ
സ്രവ്വീസുകളുടെ റൂട്ട്
വിവരങ്ങളും
അതില്‍നിന്ന് കിട്ടുന്ന
ദിവസ വരുമാനവും
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ഏതെല്ലാം
സര്‍വ്വീസുകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാസര്‍കോട്
ജില്ലയില്‍ റദ്ദ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍
നിര്‍ത്തലാക്കിയ
റൂട്ടുകളും
നിര്‍ത്തലാക്കാനുള്ള
കാരണവും
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍
ജീവനക്കാരുടെയും
ബസ്സുകളുടെയും കുറവ്
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ അത്
നികത്താനുള്ള നടപടികള്‍
സ്വീകരിക്കുമോ?
സര്‍വ്വീസ്
നിര്‍ത്തലാക്കിയ കെ. എസ്.
ആര്. ടി. സി. ബസ്സുകള്‍
5635.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തിലാണെന്ന
കാരണത്താല്‍ തൃശ്ശൂര്‍,
പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളില്‍
സര്‍വ്വീസ്
നടത്തിയിരുന്ന എത്ര കെ.
എസ്. ആര്. ടി. സി.
ബസ്സുകളാണ്
നിര്‍ത്തലാക്കിയത്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍ത്തലാക്കിയ എത്ര
സര്‍വ്വീസുകള്‍
പുനഃസ്ഥാപിച്ചു;
വിശദാംശം നല്‍കാമോ;
(സി)
ശ്രീകൃഷ്ണപുരം
- പാലക്കാട്
റൂട്ടിലോടിയിരുന്ന കെ.
എസ്. ആര്. ടി. സി.
ബസ്സ് എന്നാണ്
നിര്‍ത്തലാക്കിയത്;
നിര്‍ത്തലാക്കിയതിന്റെ
കാരണം വിശദീകരിക്കാമോ;
(ഡി)
പ്രസ്തുത
സര്‍വ്വീസ്
പുനഃസ്ഥാപിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
എപ്പോള്‍ സര്‍വ്വീസ്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
കോതമംഗലത്ത്
നിന്ന് ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്കുള്ള അപേക്ഷ
5636.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം-
കണ്ണൂര്‍ -
വെള്ളരിക്കുണ്ട്,
കോതമംഗലം -തിരുവല്ല
-തെങ്കാശി,
കോതമംഗലം-തിരുവനന്തപുരം
-കളിയിക്കാവിള എന്നീ
ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്കുള്ള
അപേക്ഷ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
തുടങ്ങുന്നതിന്
വേണ്ടിയുള്ള
അപേക്ഷയിന്മേല്
എന്‍ക്വയറി നടപടികള്‍
നടത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
പ്രസ്തുത
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
തിരുവില്ല്വാമല
ക്ഷേത്രത്തില്‍ നിന്നും
ചോറ്റാനിക്കര
ക്ഷേത്രത്തിലേയ്ക്ക് ബസ്
5637.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഭക്തര്‍ക്ക്
പ്രയോജനം
ചെയ്യുന്നവിധത്തില്‍
തിരുവില്ല്വാമല
വില്ല്വാദ്രിനാഥക്ഷേത്രം
പരിസരത്തു നിന്നും
ആരംഭിച്ച് നെല്ലുവായ്
ക്ഷേത്രം, ഗുരുവായൂര്‍
ക്ഷേത്രം, തൃപ്രയാര്‍
ക്ഷേത്രം,
കൊടുങ്ങല്ലൂര്‍
ക്ഷേത്രം തുടങ്ങിയ
ക്ഷേത്രങ്ങളെ
ബന്ധിപ്പിച്ച്
ചോറ്റാനിക്കര
ക്ഷേത്രത്തില്‍
എത്തിച്ചേരുന്ന
വിധത്തില്‍
കെ.എസ്.ആര്.ടി.സി
-യുടെ സൂപ്പര്‍
ഫാസ്റ്റ് ബസ് റൂട്ട്
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
തിരുവില്ല്വാമല-തിരുവനന്തപുരം
ബസ് സര്‍വ്വീസ്
5638.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
തിരുവില്ല്വാമല,
പഴയന്നൂര്‍, ചേലക്കര
മേഖലകളില്‍ നിന്നും
തിരുവനന്തപുരത്തേയ്ക്ക്
മതിയായ യാത്രാ സൗകര്യം
ഇല്ലാത്ത ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
തിരുവില്ല്വാമലയില്‍
നിന്നും
തിരുവനന്തപുരത്തേക്ക്
സര്‍വ്വീസ് ആരംഭിച്ച്
രാത്രി തിരികെ
എത്തിച്ചേരുന്ന
വിധത്തില്‍
കെ.എസ്.ആര്.ടി.സി യുടെ
സൂപ്പര്‍ഫാസ്റ്റ് ബസ്
റൂട്ട്
അരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
മാവേലിക്കരയില്‍
നിന്നും ചെങ്ങന്നൂരിനും,
പത്തനംതിട്ടയ്ക്കും ബസ്
5639.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
പൈനുംമൂട്-കുന്നം-
കൊല്ലകടവ് വഴി
ചെങ്ങന്നൂരിനും
പത്തനംതിട്ടയ്ക്കും ഓരോ
ബസ് സര്‍വ്വീസ്
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ മാതൃക
കേന്ദ്രങ്ങള്‍
5640.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
,,
എന്‍. വിജയന് പിള്ള
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിനുള്ള
പരിശോധനകള്‍
ഫലപ്രദമാക്കുന്നതിന്
നടപ്പിലാക്കുവാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
അറിയിക്കുമോ;
(ബി)
ഇതിനായി
പരിശോധനകളും
സര്‍ട്ടിഫിക്കേഷനുകളും
കുറ്റമറ്റ നിലയില്‍
നടത്തുന്നതിന് മാതൃക
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടിയാരംഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
മാതൃക കേന്ദ്രങ്ങള്‍
നല്കുന്ന സേവനങ്ങള്‍
എന്തെല്ലാമാണെന്നും
എവിടെയെല്ലാമാണ്
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതെന്നും
അറിയിക്കുമോ?
വാഹനങ്ങളുടെ
ആര്.സി ബുക്കുകളുടെ നിലവാരം
5641.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വിതരണം ചെയ്തു
വരുന്ന വാഹനങ്ങളുടെ
ആര്.സി ബുക്കുകളുടെ
നിലവാരം കുറഞ്ഞതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനും
ആര്.സി വിവരങ്ങള്‍
ആധുനിക രീതിയില്‍
കാര്‍ഡുകളില്‍
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ ?
പരിഷ്ക്കരിച്ച
ഡ്രൈവിങ് ലൈസന്‍സ്
കാര്‍ഡുകള്‍
5642.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ നല്കുന്ന
ഡ്രൈവിംഗ് ലൈസന്‍സ്
കാര്‍ഡുകള്‍ ആധുനിക
രീതിയിലുള്ളതാണോ;
(ബി)
എങ്കില്‍
ഇവയുടെ പ്രത്യേകതകള്‍
എന്തെന്ന് അറിയിക്കുമോ;
(സി)
പഴയ
ലൈസന്‍സ്
കാര്‍ഡുടമകള്‍ക്ക് അവ
മാറ്റി പുതിയ കാര്‍ഡ്
ലഭിക്കുന്നതിന്
നിലവില്‍ അനുമതി ഉണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിന് അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന വാഹന രജിസ്ട്രേഷന്
5643.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
താമസക്കാരായവര്‍ ഇതര
സംസ്ഥാനങ്ങളില്‍ വ്യാജ
മേല്‍വിലാസം നല്കി
വാഹന രജിസ്ട്രേഷന്
നിയമവിരുദ്ധമായി
നടത്തിയ എത്ര
കേസ്സുകള്‍ സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇൗ
നടപടിമൂലം എത്ര
കോടിയുടെ നഷ്ടം
സംസ്ഥാനത്ത്
വന്നുചേര്‍ന്നിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; ഇതിലുടെ
എത്ര രൂപ സര്‍ക്കാരിന്
ലഭിക്കുമെന്നാണ്
പ്രതിക്ഷീക്കുന്നത്;
വിശദവിവരം നല്‍കുമോ?
വാഹന
നിരീക്ഷണ സംവിധാനം
5644.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പുരുഷന് കടലുണ്ടി
,,
എം. നൗഷാദ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനായി
മോട്ടോര്‍ വാഹന വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
റഡാര്‍,
ക്യാമറ സര്‍വൈലന്‍സ്
സമ്പ്രദായം നിലവില്‍
ഏതെല്ലാം
മേഖലകളിലുണ്ട്; ഈ
സമ്പ്രദായം ദേശീയ
പാതയിലും സംസ്ഥാന
പാതയിലും
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റോഡപകടങ്ങള്‍ക്ക്
പ്രധാന കാരണക്കാരായ
സ്വകാര്യ ബസ്സുകളെയും
ടിപ്പര്‍
ഉള്‍പ്പെടെയുള്ള വലിയ
ചരക്കുവാഹനങ്ങളെയും ജി.
പി .എസ്. സംവിധാനം വഴി
നിരീക്ഷിക്കുവാന്‍
വേണ്ട സജ്ജീകരണം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
മതിയായ രേഖകളില്ലാതെ വാഹനം
ഓടിച്ചവരുടെ എണ്ണം
5645.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017 -ല്‍ മോട്ടോര്‍
വാഹന വകുപ്പ്
ഉദ്യോഗസ്ഥര്‍ നടത്തിയ
റെയ്ഡുകളില് മതിയായ
രേഖകളില്ലാതെ
വാഹനമോടിച്ച എത്ര വാഹന
ഉടമസ്ഥര്‍ക്കെതിരെ
നടപടി
എടുത്തിട്ടുണ്ട്;വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
നല്കാവുന്ന പരമാവധി
ശിക്ഷ എന്താണ്;
വിശദാംശം ലഭ്യമാക്കാമോ?
വാഹനങ്ങളുടെ
അമിതവേഗത
5646.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഇരുചക്രവാഹനങ്ങളും
നാല് ചക്ര വാഹനങ്ങളും
അമിതവേഗതയില്‍
ഓടിയ്ക്കുന്ന പ്രവണത
പൊതുവേ
വര്‍ദ്ധിച്ചുവരുന്നുണ്ട്
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വാഹനങ്ങള്‍
അമിതവേഗതയില്‍
ഓടിച്ചതുമായി
ബന്ധപ്പെട്ട് 2017-ല്‍
മോട്ടോര്‍ വാഹന വകുപ്പ്
എത്ര
കേസ്സുകളെടുത്തിട്ടുണ്ട്
എന്നറിയിക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിനെ
അഴിമതിമുക്തമാക്കുന്നതിന്
നടപടികള്‍
5647.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മോട്ടോര്‍ വാഹന
വകുപ്പിനെ
അഴിമതിമുക്തമാക്കുന്നതിലേക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
വകുപ്പിന്റെ
നടപടിക്രമങ്ങള്‍
സുതാര്യമാക്കുന്നതിനും
സേവനങ്ങള്‍
പൂര്‍ണ്ണമായും
ഒാണ്‍ലൈന്‍
ആക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ടാക്സ്
റീ ഫണ്ട് ചെയ്ത്
കിട്ടുന്നതിനുള്ള
അപേക്ഷകളില്‍ കാലതാമസം
5648.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനവകുപ്പ് ഒറ്റത്തവണ
പിരിച്ചെടുക്കുന്ന
ടാക്സ് റീ ഫണ്ട് ചെയ്ത്
കിട്ടുന്നതിനുള്ള
അപേക്ഷകളില്‍ കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശ്രീമതി
ബീനപോളി, W/o പോളി,
പന്തല്ലൂക്കാരന്‍ വീട്,
മനക്കുളങ്ങര പി.ഒ,
കോടകര, തൃശുരിന്റെ
ഉടമസ്ഥതയിലുണ്ടായിരുന്ന
കെ.എല്‍.64 D 6090
നമ്പര്‍ കാറിന്റെ
31.12.2015 മുതല്‍
30.09.2030 വരെയുള്ള
കാലയളവിലേയ്ക്കായി
അടച്ചിട്ടുള്ള ടാക്സ്,
വാഹനം
ഉപയോഗക്ഷമമല്ലാത്ത
രീതിയില്‍ നാശമായ
സാഹചര്യത്തില്‍ റീ
ഫണ്ട് ചെയ്ത്
ലഭിക്കുന്നതിനായിസമര്പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ഡ്രൈവിംഗ്
ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
5649.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍ ഡ്രൈവിംഗ്
ലൈസന്‍സ് സ്മാര്‍ട്ട്
കാര്‍ഡ് രൂപത്തില്‍
ഇറക്കുവാന്‍ പദ്ധതി
ഉണ്ടോ; ഉണ്ടെങ്കില്‍
എന്ന് മുതല്‍
നടപ്പാക്കും; വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാര്‍ഡുകള്‍
നിര്‍മ്മിക്കുവാന്‍ ഏത്
ഏജന്‍സിയെയാണ്
നിയോഗിച്ചിട്ടുള്ളത്;
ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
തൃശൂര്‍
ജില്ലയിലെ തീരദേശ മേഖലയില്‍
ആർ.ടി.ഓഫീസ്
5650.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ തീരദേശ
മേഖലയില്‍ പുതിയ
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് തുടങ്ങാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
ഏതെല്ലാം പഞ്ചായത്ത്
പ്രദേശങ്ങള്‍ ഈ
ഓഫീസിന്റെ പരിധിയില്‍
വരുമെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
ആര്.ടി.ഒ. ഓഫീസിലെ സ്ഥല
പരിമിതി
5651.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
ആര്.ടി.ഒ. ഓഫീസ്
കെട്ടിടത്തിന്റെ സ്ഥല
പരിമിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിലെ പുതിയ
ഓഫീസുകള്‍
5652.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
മോട്ടോര്‍ വാഹന
വകുപ്പിന് കീഴില്‍ എത്ര
പുതിയ ഓഫീസുകള്‍
ആരംഭിച്ചു ; വിശദാംശം
അറിയിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിലെ തസ്തികകള്‍
5653.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മോട്ടോര്‍
വാഹന വകുപ്പില്‍ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം തസ്തിക, ജില്ല
എന്നിങ്ങനെ തരം
തിരിച്ച്അറിയിക്കുമോ?
ചിറ്റൂര്‍ മോട്ടോര്‍
വെഹിക്കിള്‍ ഓഫീസ്
5654.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ മൂന്ന്
വര്‍ഷമായി ചിറ്റൂര്‍
മിനി സിവില്‍
സ്റ്റേഷനില്‍ സ്ഥലം
നല്‍കിയിട്ടും വാടക
കെട്ടിടത്തില്‍ നിന്നും
ചിറ്റൂര്‍ മോട്ടോര്‍
വെഹിക്കിള്‍ ഓഫീസ്
മാറ്റാന്‍
തയ്യാറാകാത്തതിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
അഴിമതിയോ തദ്ദേശീയ
ഇടപെടലോ ഉദ്യോഗസ്ഥരുടെ
നിക്ഷിപ്ത താല്പര്യമോ
ഉണ്ടെങ്കില്‍
അതെപ്പറ്റി അന്വേഷണം
നടത്തുമോ;
(സി)
ഇന്നുവരെ
പ്രസ്തുത ഓഫീസിന് വാടക
ഇനത്തിലും വൈദ്യുതി
ഇനത്തിലും നല്കിയ തുക
മാസം തിരിച്ചു ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
താലൂക്ക്സഭയുടെ കര്‍ശന
നിര്‍ദ്ദേശം
പാലിക്കാത്ത പ്രസ്തുത
ഓഫീസിന്റെ മേധാവി,
ജില്ലാ മേധാവി
എന്നിവരില്‍നിന്നും
പ്രസ്തുത തുക
ഈടാക്കാന്‍ സര്‍ക്കാര്‍
തയ്യാറാകുമോ;
(ഡി)
പ്രസ്തുത
ആര് ടി ഓഫീസ്
ചിറ്റൂര്‍ മിനി സിവില്‍
സ്റ്റേഷനിലേക്ക്
സമയബന്ധിതമായി മാറ്റി
സ്ഥാപിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വാഹനങ്ങളിൽ
അനധികൃതമായി ബോര്‍ഡ്
വയ്ക്കുന്ന നടപടി
5655.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ചില സാംസ്കാരിക
സംഘടനകളും സ്വകാര്യ
വ്യക്തികളും
ഉപയോഗിക്കുന്ന
വാഹനങ്ങളില്‍
ഗവണ്മെന്റ്
വാഹനങ്ങളിലെപ്പോലെ
ചുവപ്പു പ്രതലത്തില്‍
വെള്ള അക്ഷരത്തില്‍
സ്വകാര്യ
സ്ഥാപനങ്ങളുടെയും അവര്‍
വഹിക്കുന്ന
ഉദ്യോഗപ്പേരിന്റെയും
ബോര്‍ഡ് വച്ച് നിയമം
ദുരുപയോഗം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വാഹനങ്ങള്‍
ഉപയോഗിക്കുന്നവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ള
വാഹനങ്ങള്‍
5656.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ള
വിവിധ വാഹനങ്ങള്‍
എത്രയാണ്; ഇനം
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി
യ്ക്ക് മാത്രമായി എത്ര
വാഹനങ്ങള്‍
നിലവിലുണ്ട്; വിശദവിവരം
നല്‍കുമോ;
(സി)
രജിസ്ട്രേഷന്
കാലാവധി കഴിഞ്ഞ
വാഹനങ്ങള്‍ സംസ്ഥാനത്ത്
ഓടിയ്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഡി)
രജിസ്ട്രേഷന്
കാലാവധി കഴിഞ്ഞ എത്ര
വാഹനങ്ങള്‍ ഈ
സര്‍ക്കാര്‍ വന്ന ശേഷം
പിടിച്ചെടുത്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
കുന്ദമംഗലത്ത്
സബ് ആര്.ടി. ഓഫീസ്
5657.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സബ് ആര്.ടി
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; അവ
ഏതെല്ലാം
സ്ഥലങ്ങളിലാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
സബ് ആര്.ടി ഓഫീസ്
ഇല്ലാത്തതും കോഴിക്കോട്
താലൂക്ക് പരിധിയില്‍
സ്ഥിതി ചെയ്യുന്നതുമായ
കേരളത്തിലെ ഏക സബ്
താലൂക്ക് ആസ്ഥാനവുമായ
കുന്ദമംഗലത്ത് സബ്
ആര്.ടി. ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പശ്ചിമ
കൊച്ചിയിലെ ബോട്ട്
സര്‍വീസുകള്‍
5658.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ ജലഗതാഗത
വകുപ്പിന്റെ ബോട്ട്
സര്‍വീസുകള്‍
തിരക്കേറിയ സമയങ്ങളില്‍
ട്രിപ്പ് മുടക്കുന്നത്
സംബന്ധിച്ച് നിരവധി
പരാതികള്‍
ഉയര്‍ന്നിട്ടും നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
യാത്രാക്ലേശം
പരിഗണിച്ച് രാവിലെയും
വൈകുന്നേരവും
ട്രിപ്പുകള്‍
മുടങ്ങാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(സി)
മട്ടാഞ്ചേരി
ബോട്ട് ജെട്ടിയിലെ
ചെളിയുടെയും
വെള്ളക്കുറവിന്റെയും
പേര് പറഞ്ഞ്
അനാവശ്യമായി സര്‍വ്വീസ്
റദ്ദ് ചെയ്യുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സര്‍വ്വീസുകള്‍
റദ്ദ് ചെയ്യുന്നത്
കണക്കിലെടുത്ത്
മട്ടാഞ്ചേരി ബോട്ട്
ജെട്ടിയിലെ ചെളി
കോരിക്കളയുവാന്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
ജലഗതാഗത മേഖല
5659.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ആര്. രാജേഷ്
,,
എം. രാജഗോപാലന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലഗതാഗത മേഖലയുടെ
സാധ്യതയെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ബി)
ഉള്‍നാടന്‍
ജലപാതയുമായി
ബന്ധപ്പെട്ട്
റോഡ്-ഗതാഗത
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ജലഗതാഗതത്തെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
5660.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ധനക്ഷമവും
പരിസ്ഥിതി സൗഹൃദവുമായ
ഒരു ഗതാഗത മാര്‍ഗ്ഗം
എന്ന നിലയില്‍
ജലഗതാഗതത്തെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഉള്‍നാടന്‍
ജലഗതാഗത വികസനത്തിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉള്‍നാടന്‍
ജലഗതാഗത വികസനത്തിന്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;ഇതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ജലഗതാഗതം
വിനോദസഞ്ചാര
വികസനത്തിന് ഏതൊക്കെ
തരത്തില്‍
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ?