മുദ്രപ്പത്രങ്ങളുടെ
ശരാശരി ആവശ്യകത
4605.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓരോ
മാസവും വേണ്ടുന്ന
50രൂ,100 രൂ
മുദ്രപ്പത്രങ്ങളുടെ
ശരാശരി ആവശ്യകത എത്ര
എന്നും ട്രഷറികളില്‍
നിലവിലുള്ള സ്റ്റോക്ക്
എത്ര എന്നും
വ്യക്തമാക്കുമോ?
ഈ
സര്‍ക്കാരിന്റെ ബാധ്യത
4606.
ശ്രീ.പി.ടി.
തോമസ്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന് നിലവില്‍
കൊടുത്ത് തീര്‍ക്കേണ്ട
മൊത്തം ബാധ്യത
എത്രയാണ്;
(ബി)
പി.ഡബ്ല്യൂ.ഡി
കോണ്‍ട്രാക്ടര്‍മാര്‍,
ജലവിഭവ വകുപ്പ്
കോണ്‍ട്രാക്ടര്‍മാര്‍,
സാമൂഹ്യ സുരക്ഷാ
പെന്ഷന്,
ജീവനക്കാരുടെ ഡി.എ
കുടിശ്ശിക, സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നല്കുവാനുള്ള തുക
തുടങ്ങി ഏതെല്ലാം
ഇനത്തില്‍ എത്ര തുക
വീതം കൊടുത്ത്
തീര്‍ക്കുവാന്‍
ബാധ്യതയുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ട്രഷറിയില്‍
നിലവില്‍ എന്ത് തുക
മിച്ചമുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
ധന
ഉത്തരവാദിത്വ നിയമം
4607.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധന
ഉത്തരവാദിത്വ നിയമം
ഭേദഗതി ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
പ്രസ്തുത
ഭേദഗതിയിലൂടെ
എന്തൊക്കെ
മാറ്റങ്ങളാണ്
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നത്;
അറിയിക്കുമോ;
(സി)
റവന്യൂ
കമ്മിയും, ധനക്കമ്മിയും
കുറയ്ക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഫലവത്താകാത്ത
സാഹചര്യത്തിലാണോ ഈ
ഭേദഗതി നിര്‍ദ്ദേശം
കൊണ്ടുവരുന്നത്;
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
ധനകാര്യ മന്ത്രാലയം
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത പരിധിയില്‍
നിന്നുകൊണ്ട്
സംസ്ഥാനത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
റവന്യൂ
കമ്മി ഇല്ലാതാക്കുകയും
മൂലധന ചെലവുകള്‍ക്ക്
കടമെടുക്കുന്ന തുക
വിനിയോഗിക്കരുതെന്നും
ധന ഉത്തരവാദിത്വ
നിയമത്തില്‍
അനുശാസിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
നിബന്ധനകള്‍ക്ക്
അനുസൃതമായി റവന്യൂ
കമ്മി ഇല്ലാതാക്കുവാന്‍
സാധിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ കാരുണ്യ ബെനവലന്റ്
ഫണ്ട് പദ്ധതി
4608.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പെടുത്തിയിട്ടുള്ള
പാലക്കാട് ജില്ലയിലെ
സ്വകാര്യ ആശുപത്രികളുടെ
പട്ടിക ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ചികിത്സാ ചെലവുകള്‍
സ്വകാര്യ
ആശുപത്രിയ്ക്ക്
ലഭിക്കുന്നതിനുള്ള
താമസം മൂലം ചില
സ്വകാര്യ ആശുപത്രികള്‍
കാരുണ്യ പദ്ധതിയില്‍
ധനസഹായം നല്കുന്നതില്
താല്പര്യകുറവ്
കാണിക്കുകയും രോഗികളെ
ബുദ്ധിമുട്ടിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇവര്‍ക്കെതിരെയുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സഞ്ചിത
നിധിയിലേക്ക് ഫണ്ട്
സ്വരൂപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
4609.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ സഞ്ചിത
നിധിയിലേക്ക് ഫണ്ട്
സ്വരൂപിക്കുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
14.12.2017-ലെ
ജി.ഒ.(പി)156/2017/ധന
നമ്പര്‍ ഉത്തരവ്
പ്രകാരം സഞ്ചിത
നിധിയിലേക്ക് പണം
മുതല്‍കൂട്ടിയത്
ഏതൊക്കെ
നടപടിക്രമങ്ങള്‍
പാലിച്ചിട്ടായിരുന്നു
എന്ന് വിശദമാക്കാമോ;
(സി)
ജി.ഒ.(സാധാ)നം.
1499/2018/ധന നമ്പര്‍
ഉത്തരവ് പ്രകാരം
പ്രസ്തുത തുക തിരികെ
നല്‍കുന്നതിന്
നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; തുക
തിരികെ നല്‍കുന്നതിന്
നിയമസഭയുടെ അംഗീകാരം
ആവശ്യമുണ്ടോ;
വിശദമാക്കാമോ?
ടാക്സ്
കോര്‍ണറുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
4610.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടാക്സ് കോര്‍ണറുകള്‍
ആരംഭിക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോര്‍ണറുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇവ
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(ഡി)
എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും
ഇവ ആരംഭിക്കുമ്പോള്‍
സംസ്ഥാനത്തിന്
ഉണ്ടാകുന്ന അധിക
ബാദ്ധ്യത സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
ബാരിയര്‍
ഫ്രീ പദ്ധതി
4611.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ പ്രഖ്യാപിച്ച
ബാരിയര്‍ ഫ്രീ പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതിനായി
ബജറ്റില്‍ അനുവദിച്ച 15
കോടി രൂപ മലപ്പുറം,
വയനാട് എന്നീ
ജില്ലകളില്‍ മാത്രം
പദ്ധതി
നടപ്പിലാക്കുവാനായി
അനുവദിച്ചിട്ടുള്ളത്
ധനകാര്യ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
ഭിന്നശേഷിക്കാര്‍ക്ക്
തടസ്സമില്ലാതെ
ഓഫീസുകളിലും,
ആശുപത്രികളിലും കടന്നു
ചെല്ലുന്നതിനുള്ള
പ്രാഥമിക സൗകര്യങ്ങള്‍
ഏര്പ്പെടത്തുന്നതിനുള്ള
ബാരിയര്‍ ഫ്രീ പദ്ധതി
മറ്റുള്ള ജില്ലകളില്‍
ഏര്‍പ്പെടുത്തുന്നതിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ;
വിശദവിവരം നല്‍കുമോ?
പങ്കാളിത്ത
പെന്ഷന്
പുനഃപരിശോധിക്കുന്നതിന്
സംവിധാനം
4612.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന്
പുനഃപരിശോധിക്കുന്നതിനായി
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
സംവിധാനം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പങ്കാളിത്ത
പെന്ഷന്
നിര്‍ത്തലാക്കി
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
നടപ്പിലാക്കുന്നതിന്
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
ജീവനക്കാരെയും
സ്റ്റാറ്റ്യൂട്ടറി
പെന്‍ഷന്റെ പരിധിയില്‍
കൊണ്ടുവരുന്നതു കൊണ്ട്
സര്‍ക്കാരിന് അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാകുമോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കാരുണ്യ
ബെനവലന്റ് പദ്ധതി ധനസഹായം
4613.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍പ്പെട്ട
എത്ര രോഗികള്‍ക്ക്
കാരുണ്യ ബെനവലന്റ്
പദ്ധതിയില്‍ നിന്നും
ധനസഹായം അനുവദിച്ചു;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
സഹായം ലഭിച്ചവരുടെ
പേരും, വിലാസവും
തദ്ദേശസ്വയംഭരണ
സ്ഥാപനാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന നിര്‍മ്മാണ
വായ്പ പദ്ധതി
T 4614.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന
നിര്‍മ്മാണ വായ്പ
പദ്ധതി ഇപ്പോള്‍
മരവിപ്പിച്ചിരിക്കുകയാണോ;
എങ്കില്‍ സാമ്പത്തിക
പ്രതിസന്ധിയെ
തുടര്‍ന്നാണോ ഈ നടപടി;
വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
ഇതുവരെ സംസ്ഥാനത്ത്
എത്ര പേരാണ്
ഭവനനിര്മ്മാണവായ്പക്കപേക്ഷിച്ചത്;
ഇവര്‍ ആവശ്യപ്പെട്ട തുക
അനുവദിക്കാന്‍ എത്ര
കോടി രൂപ
കണ്ടെത്തേണ്ടിവരും;വ്യക്തമാക്കാമോ;
(സി)
ഭവന
വായ്പ ലഭിക്കുമെന്ന
പ്രതീക്ഷയില്‍ ഇതിനകം
വീട് നിര്‍മ്മാണം
ആരംഭിച്ചവര്‍ക്ക്
ഇതുമൂലം നേരിടുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
ഭവന വായ്പ എന്നത്തേക്ക്
പുനരാരംഭിക്കാനാകും;വിശദാംശം
വെളിപ്പെടുത്തുമോ?
വരവും ചെലവും തമ്മിലുള്ള
അന്തരം കുറയ്ക്കുന്നതിന്
നടപടികള്‍
4615.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഭാഗ്യക്കുറി,
മദ്യക്കച്ചവടം എന്നിവയെ
ആശ്രയിച്ചുള്ള വരുമാനം
സുസ്ഥിരവും
ആരോഗ്യകരവുമാണെന്ന്
വിലയിരുത്തുന്നുണ്ടോ ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ വരവും
ചെലവും തമ്മിലുള്ള
അന്തരം
കുറയ്ക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
നിലവിലെ ചെലവിനങ്ങളുടെ
കാര്യത്തില്‍ കൂടുതല്‍
ചെലവ് വരുന്നത് ഏതൊക്കെ
മേഖലകളിലാണെന്ന്
വ്യക്തമാക്കുമോ?
കായംകുളത്തെ
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍
4616.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സര്‍ക്കാര്‍
ഓഫീസുകള്‍ ഉണ്ട്
;ഇവയ്ക്കായി വാടക
ഇനത്തില്‍ ഒരു
സാമ്പത്തിക വര്‍ഷം എത്ര
തുക ചെലവാകുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില
4617.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില
ഭദ്രമാക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2016-17
ല്‍ പ്രതീക്ഷിച്ച
വരുമാനം എത്ര;
നേടാനായത് എത്ര;
വിശദാംശം ലഭ്യമാക്കാമോ;
(സി)
2017-18
ല്‍ പ്രതീക്ഷിച്ച
വരുമാനം എത്ര;
നേടാനായത്
എത്ര;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
പ്രതീക്ഷിക്കുന്ന
വരുമാനം എത്ര;വിശദാംശം
ലഭ്യമാക്കാമോ?
മുദ്ര
ലോണ്‍ പദ്ധതി
4618.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച മുദ്ര
ലോണ്‍ പദ്ധതി പ്രകാരം
ലോണ്‍ ലഭ്യമാകാനുളള
വ്യവസ്ഥകള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
ലോണിന് വേണ്ടി
സംസ്ഥാനത്തു് എത്ര
പേര് അപേക്ഷ
നല്‍കിയെന്നും എത്ര
പേര്‍ക്ക്
ലഭ്യമായിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
ആകെ
എത്ര തുകയുടെ ലോണ്‍
സംസ്ഥാനത്ത് നാളിതുവരെ
നല്കി എന്ന വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ലോണ്‍ കൂടുതല്‍
പേര്‍ക്ക്
ലഭ്യമാക്കാനും ലോണ്‍
നല്കുവാന് വിമുഖത
കാട്ടുന്ന ബാങ്കുകളുടെ
നടപടികള്‍
തിരുത്തുവാനുമായി
ധനവകുപ്പ് എന്ത്
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
ധനകാര്യ
വകുപ്പ് നോഡല്‍ ഏജന്‍സിയായി
കടാശ്വാസ പദ്ധതി
4619.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പ് നോഡല്‍
ഏജന്‍സിയായി ജപ്തി
നേരിടുന്ന താഴ്ന്ന
വരുമാനക്കാര്‍ക്ക്
കടാശ്വാസ പദ്ധതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കിൽ
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്
;വിശദാംശം ലഭ്യമാക്കുമോ
;
(സി)
എത്ര
കുടുംബങ്ങള്‍ക്ക്
ഇതിന്റെ ആനുകൂല്യം
ലഭിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
ഏതൊക്കെ
വായ്പകളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടാത്തത്;
വിശദവിവരം
ലഭ്യമാക്കുമോ?
സംസ്ഥാന
ജീവനക്കാര്‍ക്കുള്ള ഭവന
നിര്‍മ്മാണ വായ്പ
4620.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം ഭവന
നിര്‍മ്മാണ വായ്പ
അനുവദിച്ച്
ഉത്തരവായതില്‍ എത്ര
പേര്‍ക്ക് ഈ വായ്പ
പൂര്‍ണ്ണമായും വീതരണം
നടത്തിയിട്ടുണ്ട്;വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
എച്ച്.ബി.എ. ആയി
അനുവദിച്ച വായ്പ
ലഭ്യമാകാത്തവര്‍ക്ക് ഇൗ
സാമ്പത്തിക വര്‍ഷം
തന്നെ അവ വിതരണം
നടത്തുമോ; ഇല്ലെങ്കില്‍
വായ്പ ഉടന്‍ വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
(സി)
എച്ച്.ബി.എ.
അനുവദിച്ചവര്‍ക്ക്
വായ്പ വിതരണം
നടത്തുന്നതിലെ
കാലതാമസത്തിന് കാരണം
എന്താണന്ന്
വ്യക്തമാകുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന വായ്പ
പദ്ധതി
4621.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിയെ
തുടര്‍ന്ന് സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന വായ്പ
പദ്ധതി
മരവിപ്പിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
ഭവന വായ്പയ്ക്ക് എത്ര
പേര് അപേക്ഷ
നല്‍കിയിട്ടുണ്ട്;
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
അപേക്ഷ
സമര്‍പ്പിച്ചവര്‍ക്ക്
ഭവനവായ്പ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത
4622.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് 31 ലെ
കണക്കനുസരിച്ച് സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനമായിരുന്നു
കടബാദ്ധ്യത; ഇതിന്റെ
തോത് ഇപ്പോള്‍ എത്ര
ശതമാനമായി;
(ബി)
സംസ്ഥാനത്തിന്റെ
കടബാദ്ധ്യതയും
വരുമാനവും തമ്മിലുള്ള
തോത് 2011-12 മുതല്‍
2015-16 വരെയുള്ള
വര്‍ഷങ്ങളില്‍ എത്ര
ശതമാനം വീതമായിരുന്നു;
(സി)
ധന
ഉത്തരവാദിത്വ
നിയമപ്രകാരം
കടബാദ്ധ്യതകള്‍ സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനം വരെയാകാം;
(ഡി)
സംസ്ഥാനത്തിന്റെ
കടഭാരം ഇപ്പോള്‍
നിയന്ത്രണവിധേയമാണോ;
വിശദമാക്കുമോ?
പെട്രോള്‍ / ഡീസലിന്
ചുമത്തുന്ന നികുതിഭാരം
കുറയ്ക്കുവാന്‍ നടപടി
4623.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര തവണ
പെട്രോള്‍, ഡീസല്‍
എന്നിവയ്ക്ക് വില
വര്‍ദ്ധനവുണ്ടായി;
(ബി)
ഒരു
ലിറ്റര്‍
പെട്രോള്‍/ഡീസലിന്
സംസ്ഥാന സര്‍ക്കാര്‍
ചുമത്തുന്ന നികുതി എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഇവയ്ക്ക്
ഏര്‍പ്പെടുത്തിയ നികുതി
ശതമാനം വ്യക്തമാക്കുമോ;
(ഡി)
നിലവില്‍ സംസ്ഥാന
സര്‍ക്കാര്‍ പെട്രോള്‍
/ ഡീസലിന് ചുമത്തുന്ന
നികുതിഭാരം
കുറയ്ക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
റവന്യൂ കമ്മിയും ധനകമ്മിയും
കുറയ്ക്കൽ
4624.
ശ്രീ.എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.കെ.
ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പാസ്സാക്കിയ 2011-ലെ
കേരള ധനസംബന്ധമായ
ഉത്തരവാദിത്ത (ഭേദഗതി)
നിയമമനുസരിച്ച് 2014-15
സാമ്പത്തിക
വര്‍ഷാവസാനത്തോടെ
റവന്യൂ കമ്മി
ഇല്ലാതാക്കണമെന്നും
ധനകമ്മി
ജി.എസ്.ഡി.പി.യുടെ
മൂന്ന് ശതമാനമായി
കുറയ്ക്കണമെന്നും ഉള്ള
വ്യവസ്ഥ
പാലിച്ചിരുന്നോ;
2011-15 കാലയളവില്‍
കടബാധ്യത-ജി.എസ്.ഡി.പി.
അനുപാതത്തില്‍ വന്ന
മാറ്റം അറിയിക്കാമോ;
(ബി)
ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പാക്കിയതിന്റെ
സാമ്പത്തിക ബാധ്യത
നിലവിലെ സര്‍ക്കാരിന്റെ
കാലത്തേക്ക്
മാറ്റിയിട്ടും മുന്‍
സര്‍ക്കാരിന്റെ കാലത്തെ
സാമ്പത്തിക സ്ഥിതി
പരിതാപകരമായിരുന്നുവോ;
എങ്കില്‍ ഇത്
സംസ്ഥാനത്തിന്റെ
വളര്‍ച്ചയെ
മുരടിപ്പിക്കാതിരിക്കാനായി
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
മൂലധന
ചെലവിലും വികസന
ചെലവിലും വെട്ടിക്കുറവു
വരുത്താതെ റവന്യൂ
കമ്മിയും ധനകമ്മിയും
കുറയ്ക്കാന്‍ എന്തു
തന്ത്രമാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ?
മാന്ദ്യവിരുദ്ധ
പാക്കേജ്
4625.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക
മാന്ദ്യവിരുദ്ധ
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
മേഖലകളാണ് പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഈ
പാക്കേജിനുള്ള
വിഭവസമാഹരണം എങ്ങനെയാണ്
കണ്ടെത്തുന്നത്,
വിശദീകരിക്കുമോ;
(ഡി)
പാക്കേജ്
നടപ്പാക്കാന്‍ എത്ര
കോടി രൂപ വേണ്ടി
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
കടമെടുക്കാനുള്ള
സംസ്ഥാനങ്ങളുടെ അവകാശത്തെ
പരിമിതപ്പെടുത്തുന്ന
കേന്ദ്രസര്‍ക്കാർ നീക്കം
4626.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനങ്ങള്‍ക്ക്
വായ്പ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍
കേന്ദ്ര സ്രക്കാര്‍
മാറ്റം വരുത്തിയത്
സംസ്ഥാനത്തിന്റെ
ധനസ്ഥിതിയെ
എപ്രകാരമെല്ലാമാണ്
പ്രതികൂലമായി
ബാധിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രതിസന്ധി
മറികടക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഈ
സാഹചര്യത്തില്‍
കര്‍ശനമായ സാമ്പത്തിക
അച്ചടക്കം
പാലിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കടമെടുക്കാനുള്ള
സംസ്ഥാനങ്ങളുടെ
അവകാശത്തെ
പരിമിതപ്പെടുത്താനുള്ള
കേന്ദ്രസര്‍ക്കാരിന്റെ
നീക്കം സംസ്ഥാനങ്ങളുടെ
ധനകാര്യ
സ്വാതന്ത്ര്യത്തിന്മേലുള്ള
വെല്ലുവിളി ആയതിനാല്‍
ഇതു സംബന്ധിച്ച്
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി വഴി സര്‍ക്കാര്‍
വിഭാവനം ചെയ്തിട്ടുള്ള
പദ്ധതികള്‍
4627.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എത്ര
രൂപയുടെ വികസന
പദ്ധതികളാണ്
സംസ്ഥാനത്ത് കിഫ്ബി വഴി
വിഭാവനം
ചെയ്തിട്ടുള്ളത്;നിലവില്‍
എത്ര പദ്ധതികള്‍ക്ക്
അംഗീകാരം നല്കി; എത്ര
രൂപയാണ് പ്രസ്തുത
പദ്ധതികള്‍ക്കായി
കിഫ്ബി മുഖേന
ചെലവഴിക്കുന്നത്;വിശദമാക്കാമോ;
(ബി)
പദ്ധതികള്‍ക്ക്
നല്‍കുന്നതിനുള്ള തുക
കിഫ്ബി എങ്ങനെയാണ്
സമാഹരിക്കുന്നത്;
വ്യത്യസ്ഥ ധന
സ്രോതസ്സുകളില്‍
നിന്നും കിഫ്ബിയിലേക്ക്
പണം ലഭ്യമാക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രവാസികളുടേതടക്കമുള്ള
നിക്ഷേപങ്ങള്‍
കിഫ്ബിയിലേക്ക്
തിരിച്ചുവിടുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നിര്‍ദ്ദിഷ്ട
മലയോര ഹൈവേയുടെ റീച്ചുകളുടെ
പ്രോജക്ട് റിപ്പോര്‍ട്ട്
T 4628.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
മലയോര ഹൈവേയുടെ
ഏതെങ്കിലും റീച്ചുകളുടെ
പ്രോജക്ട്
റിപ്പോര്‍ട്ട് കിഫ്ബി
എക്സിക്യുട്ടീവ്
യോഗത്തില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്രോജക്ട്
റിപ്പോര്‍ട്ട് കിഫ്ബി
എക്സിക്യുട്ടീവ് യോഗം
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
അറിയിക്കുമോ?
കോട്ടക്കല്‍
മണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക് കിഫ്ബി
അനുമതി
4629.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
കുറ്റിപ്പുറം -
കാങ്കക്കടവ്
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്, ഇരുമ്പിളിയം
- എടയൂര്‍ കുടിവെള്ള
പദ്ധതി എന്നിവയുടെ
പ്രവൃത്തികള്‍ക്ക്
കിഫ്ബി അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ബന്ധപ്പെട്ട
വകുപ്പുകള്‍ ഭരണാനുമതി
നല്കിയ
പ്രവൃത്തികള്‍ക്ക്
അടിയന്തിരമായി
പ്രവൃത്തികള്‍
തുടങ്ങുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
4630.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന എറണാകുളം
ജില്ലയില്‍ എത്ര
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്നും
അവ ഏതെല്ലാമെന്നും
ഓരോന്നിനും അനുവദിച്ച
തുക എത്രയെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ?
ശംഖുമുഖം-വേളി
റോഡിന് കിഫ്ബി അംഗീകാരം
4631.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
സ്ഥലമേറ്റെടുത്ത്
വീതികൂട്ടി
നവീകരിക്കുമെന്ന്
2017-18 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
തിരുവനന്തപുരം
ശംഖുമുഖം-വേളി റോഡിന്റെ
കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
കിഫ്ബി അംഗീകാരം
ലഭിച്ചിട്ടുണ്ടോ;എത്ര
കോടി രൂപയുടെ
അംഗീകാരമാണ്
ലഭിച്ചിട്ടുളളത്;
ഇല്ലെങ്കില്‍ അംഗീകാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന പ്രവൃത്തികൾ
4632.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികളില്‍
ഭരണാനുമതി നല്കി
ടെണ്ടര്‍ നടപടി
പൂര്ത്തിയാക്കിയിട്ടുളളവയുണ്ടോ;
(ബി)
എങ്കില്‍
ആയത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ നിന്നുള്ള
കിഫ്ബി പ്രവൃത്തികള്‍
4633.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ആലത്തൂര്‍ മണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കടുത്തുരുത്തി
കോര്‍ട്ട് കോപ്ലക്സ്
നിര്‍മ്മാണം
T 4634.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017
ബജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്ന
കടുത്തുരുത്തി
കോര്‍ട്ട്
കോപ്ലക്സിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതി കിഫ്ബി
വഴി നടപ്പാക്കാന്‍
ധനകാര്യ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
ഈ പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
കടുത്തുരുത്തി
കോര്‍ട്ട്
കോപ്ലക്സിന്റെ
ഡി.പി.ആര്
തയ്യാറായിട്ടുണ്ടോ; ഈ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഏജന്‍സി വഴിയാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
ഈ
പദ്ധതി സംബന്ധിച്ച
ആഭ്യന്തര വകുപ്പിലെയും
ധനകാര്യ വകുപ്പിലെയും
ഫയല്‍ നമ്പര്‍
ലഭ്യമാണോ;എങ്കിൽ
വ്യക്തമാക്കാമോ?
അട്ടക്കുളങ്ങര
ഫ്ലൈഓവറിന്റെ നിര്‍മ്മാണം
4635.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
കിഫ്ബിയിലുള്‍പ്പെടുത്തി
നിര്‍വ്വഹിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
അട്ടക്കുളങ്ങര
ഫ്ലൈഓവറിന്റെ
നിര്‍മ്മാണത്തിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
ഭരണാനുമതി
പുറപ്പെടുവിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ഭരണാനുമതി
പുറപ്പെടുവിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;ആയതിന്
കിഫ്ബി അംഗീകാരം
ലഭിച്ചിട്ടുണ്ടോ?
ആസ്തി
വികസന ഫണ്ടില്‍ പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാൻ നടപടി
4636.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍ വിവിധ
പ്രവൃത്തികള്‍ക്കായി
എത്ര കോടി രൂപയ്ക്ക്
ഇതിനകം ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ഇതു സംബന്ധിച്ച കണക്ക്
വ്യക്തമാക്കുമോ;
(സി)
2018
മാര്‍ച്ച് 31 ന് മുമ്പ്
ചെലവഴിക്കപ്പെടാത്ത തുക
അടുത്ത സാമ്പത്തിക
വര്‍ഷത്തില്‍
ചെലവഴിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കി
നിയമസഭാംഗങ്ങള്‍
ഉദ്ദേശിച്ച
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്താണെന്ന്
വ്യക്തമാക്കാമോ?
ചിറ്റൂർ
നിയോജക മണ്ഡലത്തിൽ ആസ്തി
വികസന പദ്ധതി പ്രകാരമുളള
പദ്ധതികള്‍
4637.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിറ്റൂർ
നിയോജക മണ്ഡലത്തിൽ 2013
മുതൽ 2017 വരെ എം.
എൽ.എ.മാരുടെ ആസ്തി
വികസന പദ്ധതി പ്രകാരം
സമർപ്പിക്കപ്പെട്ടതും
അംഗീകാരം
നല്കപ്പെട്ടതുമായ
പദ്ധതികൾ
ഏതൊക്കെയാണ്;വിവരിയ്ക്കുമോ;
(ബി)
ഇതിൽ
പൂര്‍ത്തീകരിക്കപ്പെട്ട
പദ്ധതികൾ ഏതൊക്കെയാണ്;
ഏതൊക്കെ പദ്ധതികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
എം
എൽ എ മാരുടെ ആസ്തി
വികസന പദ്ധതി പ്രകാരം
ഓരോ വർഷവും കൊടുത്തു
തീർത്ത തുക
എത്രയാണ്;എത്രയാണ്
കൊടുക്കുവാനുള്ളത്;
(ഡി)
എത്ര
രൂപയുടെ പദ്ധതികൾ
പ്രസ്തുത കാലയളവിൽ
സമർപ്പിക്കപ്പെട്ടിട്ടില്ല
എന്ന് വർഷാടിസ്ഥാനത്തിൽ
അറിയിക്കാമോ?
പ്രാദേശിക
വികസന പദ്ധതിയുടെ നിര്‍വ്വഹണ
പുരോഗതി
4638.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
പ്രാദേശിക വികസന പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
നിര്‍വ്വഹണ പുരോഗതി
നിശ്ചിത ഇടവേളകളില്‍
ഫലപ്രദമായി
വിലയിരുത്തുന്നതിന്
ധനകാര്യ നോഡല്‍ ബി
വകുപ്പില്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ ക്രമീകരണം
അടിയന്തരമായി
ഏര്‍പ്പെടുത്തുമോ;
(സി)
ജില്ലാകളക്ടറുടെ
നേത്യത്വത്തില്‍
ധനകാര്യ വകുപ്പിലെ
ഉന്നത ഉദ്യോഗസ്ഥരുമായി
ചേര്‍ന്ന് പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണ
പുരോഗതി
ജില്ലാതലത്തില്‍ എല്ലാ
മാസവും പ്രത്യേകമായി
വിലയിരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
തുമ്പൂര്‍മുഴി
ഫുഡ് ടെക്നോളജി കോളേജിന്
ബസ്സ് വാങ്ങുന്നതിന്
ഭരണാനുമതി
4639.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
തുമ്പൂര്‍മുഴി ഫുഡ്
ടെക്നോളജി
കോളേജിലേയ്ക്ക് ബസ്സ്
വാങ്ങുന്നതിനായി
ചാലക്കുടി എം.എല്‍.എ.
യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നും തുക
അനുവദിക്കുന്നതിനായി
നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള
ഉത്തരവിലെ
അനുബന്ധത്തില്‍ ചെലവ്
ശീര്‍ഷകങ്ങളില്‍
മൃഗസംരക്ഷണ വകുപ്പിന്റെ
വിവരങ്ങള്‍
ഉള്പ്പെടുത്തിയിട്ടില്ലാത്തതുമൂലം
ഭരണാനുമതി ഇനിയും
ലഭിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഈ
ശീര്‍ഷകങ്ങളില്‍
മൃഗസംരക്ഷണ വകുപ്പിന്റെ
ഹെഡ് ഓഫ് അക്കൗണ്ട്
വിവരങ്ങള്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി
ലഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ആസ്തി വികസന പദ്ധതിയുടെ
ധനവിനിയോഗ നിര്‍ദ്ദേശങ്ങൾ
4640.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ നിയമസഭാ മണ്ഡലം
ആസ്തി വികസന
പദ്ധതിയുടെയും പ്രത്യേക
വികസന നിധി (SDF)
യുടെയും ധനവിനിയോഗ
നിര്‍ദ്ദേശങ്ങളും
മാനദണ്ഡങ്ങളും
വിശദമാക്കുമോ;
(ബി)
ധനവിനിയോഗ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും
മാനദണ്ഡങ്ങളിലും
ആവശ്യമായ ഭേദഗതികളോ
കൂട്ടിചേര്‍ക്കലുകളോ
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ധനവിനിയോഗങ്ങളിലൂടെ
ഏതെല്ലാം വിധത്തിലുള്ള
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
എം.എല്‍.എ,
മാരുടെ ആസ്തി വികസന പദ്ധതി
4641.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ-
മാരുടെ ആസ്തി വികസന
പദ്ധതിയുടെ സുഗമമായ
നടത്തിപ്പിനായി
അസിസ്റ്റന്റ്
ഡെവലപ്മെന്റ്
കമ്മീഷണര്‍ (ജനറല്‍)
ഓഫീസുകളിലേക്ക്
സ്റ്റാഫുകളെ
നിയമിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് പ്രവൃത്തി
പൂര്‍ത്തീകരിച്ച് ബില്‍
തുക അനുവദിക്കുന്നതില്‍
വരുന്ന കാലതാമസം
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
എം.എല്‍.എ.
മാരുടെ പ്രാദേശിക വികസന ഫണ്ട്
4642.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന ഫണ്ട്
പ്രവൃത്തികളുടെ
പുരോഗതി
വിലയിരുത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
കളക്ടറേറ്റുകളില്‍ ഓരോ
മണ്ഡലത്തിനും
പ്രത്യേകമായി
ട്രഷറി/ബാങ്ക്
അക്കൗണ്ടുകളുണ്ടോ;
(സി)
ഇല്ലെങ്കില്‍
മണ്ഡലാടിസ്ഥാനത്തില്‍
ട്രഷറി/ബാങ്ക്
അക്കൗണ്ടുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ടില്‍ നിന്നും
പുസ്തകം വാങ്ങാന്‍ അനുമതി
4643.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സില്‍
അംഗീകാരമുള്ള
സംസ്ഥാനത്തെ
ലൈബ്രറികള്‍ക്കും
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍ക്കും
എം.എല്‍.എ ഫണ്ടില്‍
നിന്നും ആസ്തി വികസന
ഫണ്ടില്‍ നിന്നും
പുസ്തകം വാങ്ങി
നല്‍കുന്നതിന് അനുവാദം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇപ്രകാരം
വാങ്ങി നല്‍കുന്നതിന്
അനുവാദം നല്കുന്ന
കാര്യം പരിഗണിക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
പുസ്തകം എവിടെ
നിന്നെല്ലാം വാങ്ങാന്‍
കഴിയും;വ്യക്തമാക്കാമോ;
(സി)
ഒരു
സ്കൂളിന് പരമാവധി എത്ര
രൂപയുടെ പുസ്തകങ്ങള്‍
വാങ്ങാന്‍ കഴിയും; ഇത്
സംബന്ധിച്ച ഏതെങ്കിലും
വ്യവസ്ഥകള്‍
നിലവിലുണ്ടോ ;
വ്യക്തമാക്കാമോ ;
(ഡി)
പല
വിദ്യാലയങ്ങളില്‍
നിന്നും ലൈബ്രറികളില്‍
നിന്നും പുസ്കങ്ങളും അവ
സൂക്ഷിക്കുന്ന
റാക്കുകളും
ആവശ്യപ്പെട്ട്
നിവേദനങ്ങള്‍
ലഭിക്കുന്ന
സാഹചര്യത്തില്‍ ഇത്തരം
അംഗീകൃത
സ്ഥാപനങ്ങള്‍ക്ക്
എം.എല്‍.എ ഫണ്ടില്‍
നിന്നും ആസ്തി വികസന
ഫണ്ടില്‍ നിന്നും ഒരു
നിശ്ചിത തുക
ചെലവാക്കുന്നതിനുള്ള
ഉത്തരവ് നല്കുന്ന
കാര്യം പരിഗണിക്കുമോ ;
വിശദാംശം ലഭ്യമാക്കാമോ
?
പ്രൈസ്
സോഫ്റ്റ്വെയര്
4644.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ
മാരുടെ പ്രത്യേക വികസന
നിധി/ആസ്തി വികസന
പദ്ധതി എന്നീ ഫണ്ടുകള്‍
ഉപയോഗിച്ച്
ഹൈമാസ്റ്റ്/മിനിമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുന്നതിലേക്കായി
പ്രൈസ്
സോഫ്റ്റ്വെയറില്
തയ്യാറാക്കിയ
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നത്
സംബന്ധിച്ച അവ്യക്തത
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടി വിശദമാക്കാമോ?
പ്രത്യേക
വികസന നിധി- ഫയല്‍
അയയ്ക്കുന്നതിന് ഓണ്‍ലൈന്‍
നെറ്റ് വര്‍ക്ക്
4645.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന നിധി ,
ആസ്തിവികസന പദ്ധതി
എന്നിവ
നടപ്പിലാക്കുന്നത് അതത്
ജില്ലാ കളക്ടറേറ്റ്
മുഖേനയായതിനാല്‍
കളക്ടറേറ്റില്‍ നിന്നും
ധനകാര്യ (നോഡല്‍)
വകുപ്പിലേക്ക് നേരിട്ട്
ഫയല്‍ അയയ്ക്കുന്നതിന്
ഓണ്‍ലൈന്‍ നെറ്റ്
വര്‍ക്ക് നിലവിലുണ്ടോ ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പ്രാദേശിക
വികസന പദ്ധതി പ്രകാരം
ഹരിപ്പാട് മണ്ഡലത്തിലെ
സ്കൂളുകളില്‍
കമ്പ്യൂട്ടറുകള്‍
4646.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
എം.എല്‍.എ. പ്രാദേശിക
വികസന പദ്ധതി പ്രകാരം
2016-17, 2017-18
വര്‍ഷങ്ങളിലായി
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
കമ്പ്യൂട്ടറുകളും,
അനുബന്ധ ഉപകരണങ്ങളും
വിതരണം ചെയ്യുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഇതില്‍
ഏതെല്ലാം
സ്കൂളുകള്‍ക്ക്
കമ്പ്യൂട്ടര്‍ വിതരണം
ചെയ്യിട്ടുണ്ട്; എത്ര
സ്കൂളുകള്‍ക്ക് ഇനി
വിതരണം ചെയ്യാന്‍
ശേഷിക്കുന്നു; ഇവ
വൈകുന്നതിന്റെ
കാരണമെന്ത്;
(സി)
ഇക്കാര്യത്തില്‍
അനാവശ്യ കാലതാമസം
നേരിടുന്നുണ്ടോ; ഇവ
അടിയന്തിരമായി വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
കമ്പ്യൂട്ടറുകള്‍
യഥാസമയം
ലഭിക്കാത്തതുമൂലം
സ്കള്
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എം.എല്‍.എ.
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
അനുവദിക്കുന്ന
കമ്പ്യൂട്ടറുകളും
അനുബന്ധന ഉപകരണങ്ങളും
സംസ്ഥാന ഐ.ടി. മിഷന്
മുഖേനയോ കെല്‍ട്രോണ്‍
മുഖേനയോ കേന്ദ്രീകൃതമായ
രീതിയില്‍ കാലതാമസം
കൂടാതെ സ്കൂളുകള്‍ക്ക്
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
എം.എല്‍.എ.
പ്രാദേശിക വികസന പദ്ധതി
പ്രകാരം സ്കൂളുകള്‍ക്ക്
കമ്പ്യൂട്ടറുകള്‍
വിതരണം ചെയ്യുന്നതിന്
നിലവില്‍
അനുവര്‍ത്തിക്കേണ്ട
മാനദണ്ഡങ്ങളും,
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിൽ പ്രാദേശിക വികസന
പദ്ധതികൾ പ്രകാരമുള്ള
പ്രവൃത്തികള്‍
4647.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
പ്രാദേശിക വികസന പദ്ധതി
പ്രകാരം ഹരിപ്പാട്
മണ്ഡലത്തില്‍ 2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികളുടെയും
ഇവയുടെ നിര്‍വ്വഹണ
പുരോഗതിയേയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
2016-17, 2017-18
വര്‍ഷങ്ങളില്‍ ശിപാര്‍ശ
ചെയ്തിട്ടുള്ള ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഇനിയും ഭരണാനുമതി
ലഭിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളുടെ
ധന ഇടപാടുകള്‍ ട്രഷറി വഴി
4648.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വകലാശാലകള്‍
കൈകാര്യം ചെയ്തിരുന്ന
പദ്ധതിയേതര വിഹിതത്തിലെ
ഇടപാടുകള്‍
നിയന്ത്രിയ്ക്കുന്നതിനും
സര്‍വ്വകലാശാലകളിലെ
ധനവിനിമയത്തിലെ
അപാകതകള്‍
നിയന്ത്രിക്കാനുമായി
സര്‍വ്വകലാശാലാ ധന
ഇടപാടുകള്‍ ട്രഷറി
വഴിയാക്കി ധനവകുപ്പ്
ഉത്തരവു നല്‍കിയത്
എന്നാണ് എന്നും
അതിനുണ്ടായകാരണം എന്ത്
എന്നും വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
സര്‍വ്വകലാശാലകളില്‍
ഏതെല്ലാം
സര്‍വ്വകലാശാലകള്‍ ധന
ഇടപാടുകള്‍ ട്രഷറി
വഴിയാക്കി എന്നും
അല്ലാത്തവ ഏതെല്ലാം
എന്നും വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ധനവകുപ്പു ഉത്തരവുകള്‍
പാലിക്കാത്ത
സര്‍വ്വകലാശാലകളുടെ
പേരില്‍ എന്തു നടപടി
നാളിതുവരെ സ്വീകരിച്ചു
എന്നും അവര്‍
സമയബന്ധിതമായി ഉത്തരവു
നടപ്പാക്കാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
ക്ഷാമബത്ത
കുടിശ്ശിക
4649.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് എത്ര
ശതമാനം ക്ഷാമബത്ത
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ക്ഷാമബത്ത
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം എന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
4650.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
പങ്കാളിത്ത പെന്ഷന്
പദ്ധതി
പിന്‍വലിക്കുന്നത്
സംബന്ധിച്ച്
പരിശോധിക്കുന്നതിനായി
നിയമിച്ച കമ്മിറ്റിയുടെ
അംഗങ്ങള്‍ ആരൊക്കെയാണ്;
(ബി)
സംസ്ഥാനങ്ങള്‍ക്ക്
പദ്ധതി
പിന്‍വലിക്കുന്നതിനായി
സ്വയമേവ തീരുമാനം
കൈക്കൊള്ളാവുന്നതാണെന്ന്
കര്‍ണ്ണാടക
സര്‍ക്കാരിന്
കേന്ദ്രസര്‍ക്കാര്‍
കത്ത് മുഖേന മറുപടി
നല്‍കിയിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്മേല് തീരുമാനം
എടുത്ത് സ്വന്തം
നിലയില്‍ പദ്ധതി
പിന്വലിക്കാവുന്നതാണോ
എന്ന് വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി പുനപരിശോധന
4651.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുനപരിശോധന
നടത്തുകയുണ്ടായോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
പി.എഫ്.ആര്.ഡി.എ.
നിയമമനുസരിച്ച് കേന്ദ്ര
ജീവനക്കാര്‍ക്ക്
നല്കുന്ന ഏതെല്ലാം
ആനുകൂല്യങ്ങള്‍
സംസ്ഥാനത്ത്
നടപ്പാക്കിയിരിക്കുന്ന
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നല്കന്നുണ്ട്;
വ്യക്തമാക്കുമോ;
(സി)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
കേന്ദ്രസര്‍ക്കാരും
മറ്റ് സംസ്ഥാന
സര്‍ക്കാരുകളും
അനുവദിച്ചു
നല്‍കിയിട്ടുള്ള
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
സംസ്ഥാനത്ത് പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
നിഷേധിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍
ഡി.സി.ആര്.ജി.
ഉള്‍പ്പെടെയുള്ള എല്ലാ
ആനുകൂല്യങ്ങളും
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക് കൂടി
അടിയന്തിരമായി
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
ലോണ്‍ തിരിച്ചടവ് ധനസഹായം
4652.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
വിദ്യാഭ്യാസ ലോണ്‍
തിരിച്ചടവിന് ധനസഹായം
ലഭ്യമാക്കുന്നതിനായി
ലഭിച്ച അപേക്ഷകളില്‍
തീര്‍പ്പു്
കല്‍പ്പിക്കുന്നതിന്
ഇനിയും എത്ര നാള്
വേണ്ടി വരും എന്നാണ്
കരുതുന്നത് ;
വ്യക്തമാക്കാമോ ;
(ബി)
ഈ
പദ്ധതിയ്ക്ക് അപേക്ഷ
നല്കാന്
സമയബന്ധിതമായി
സാധിക്കാത്തവര്‍ക്ക്
പുതുതായി അപേക്ഷകള്‍
നല്‍കുന്നതിനുള്ള അവസരം
ഒരുക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ ;
ഉണ്ടെങ്കില്‍ ആയത്
എന്നാണെന്ന്
വ്യക്തമാക്കുമോ ?
എകരുല്‍-കാപ്പിയില്‍-പൂവമ്പായ്
റോഡിന് അനുമതി
4653.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റില്‍
ഇരുപത് ശതമാനം തുക
അനുവദിക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കിയാല്
ടെണ്ടര്‍ നടപടിയ്ക്ക്
മുന്‍പ് ധനകാര്യ
വകുപ്പിന്റെ സ്പെഷ്യല്‍
സാങ്ഷന്
വാങ്ങേണ്ടതുണ്ടോ;
(ബി)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
എസ്റ്റിമേറ്റിന്റെ
ഇരുപത് ശതമാനം തുക
അനുവദിച്ച
എകരുല്‍-കാപ്പിയില്‍-പൂവമ്പായ്
റോഡിന് ധനകാര്യ വകുപ്പ്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്നറിയിക്കാമോ?
തലശ്ശേരി
ഗവണ്മെന്റ് കോളേജിന്റെ
വികസനത്തിന് വകയിരുത്തിയ തുക
4654.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
തലശ്ശേരി ഗവണ്മെന്റ്
കോളേജിന്റെ (ചൊക്ലി)
സമഗ്ര വികസനത്തിന്
2018-19 വര്‍ഷത്തെ
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
2018-2019-ൽ
കേന്ദ്രാവിഷ്കൃത
പദ്ധതികൾക്കായി അനുവദിച്ച തുക
4655.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-2019
കേന്ദ്ര ബഡ്ജറ്റിൽ
കേന്ദ്രാവിഷ്കൃത
പദ്ധതികൾക്കായി
അനുവദിച്ചിട്ടുളള
തുകയിൽ സംസ്ഥാനത്തെ
പദ്ധതികൾക്കായി എത്ര
രൂപ ലഭിക്കുമെന്നാണ്
സർക്കാർ
പ്രതീക്ഷിക്കുന്നത്;വ്യക്തമാക്കുമോ;
(ബി)
2017-2018
ൽ അനുവദിച്ച തുകയിൽ
നിലവില്‍ ഓരോ
പദ്ധതിക്കായി
കേന്ദ്രത്തിൽ നിന്നും
ലഭിക്കാനുളള തുക
എത്രയാണ്; ലഭിച്ച തുക
വിനിയോഗിച്ചതിന്റെ
സാക്ഷ്യപത്രം കേന്ദ്ര
സർക്കാരിൽ
സമർപ്പിച്ചിട്ടുണ്ടോ;
ഏതൊക്കെ പദ്ധതികൾക്കാണ്
സംസ്ഥാനവിഹിതം
നല്‍കാനുളളത്; ഏതെല്ലാം
പുതിയ പദ്ധതികളാണ്
കേന്ദ്രത്തിൽ
സമർപ്പിക്കാനുളളത്;
വിശദമാക്കുമോ?
സാമൂഹ്യസുരക്ഷാ
പെന്‍ഷനുകള്‍
4656.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷാ
പെന്‍ഷനുകള്‍
അര്‍ഹരായവര്‍ക്ക്
മാത്രമേ
ലഭിക്കുന്നുള്ളു എന്ന്
ഉറപ്പ് വരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതു
സംബന്ധിച്ച സി ആന്റ്
എ.ജി.യുടെ
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(സി)
സാമൂഹ്യ
സുരക്ഷാപെന്ഷന്
വീടുകളിലെത്തിച്ച്
നല്കുന്ന പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത
പദ്ധതിയെക്കുറിച്ച്
എന്തെങ്കിലും ആക്ഷേപം
ലഭിച്ചിട്ടുണ്ടോ; ഈ
പദ്ധതിയുടെ
നടത്തിപ്പിന്
സര്‍ക്കാരിന് അധികമായി
എന്ത്
ബാധ്യതയാണുണ്ടാകുന്നത്
; വ്യക്തമാക്കുമോ?
ക്ഷാമബത്ത കുടിശ്ശിക
4657.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും,
അദ്ധ്യാപകര്‍ക്കും,
പെന്‍ഷന്‍കാര്‍ക്കും
നല്കുവാനുള്ള
ക്ഷാമബത്ത കുടിശ്ശിക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്ന്
മുതലാണ് ഇപ്രകാരമുള്ള
തുക കുടിശ്ശികയായതെന്ന്
അറിയിക്കാമോ; പ്രസ്തുത
കുടിശ്ശിക വിതരണം
ചെയ്യുന്നതിന് എത്ര
രൂപയുടെ
ബാദ്ധ്യതയുണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ഷാമബത്ത കുടിശ്ശിക
എന്നേയ്ക്ക് വിതരണം
ചെയ്യുമെന്ന്
അറിയിക്കാമോ?
ക്ഷേമ പെന്‍ഷന്‍കാരുടെ
വിവരങ്ങള്‍
ക്രോഡീകരിക്കുവാന്‍
ഭരണതലത്തില്‍ സംവിധാനം
4658.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരാള്‍ക്ക്
ഒന്നിലധികം ക്ഷേമ
പെന്‍ഷനുകള്‍
ലഭിക്കുന്നത് തടയാന്‍
ധനകാര്യ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ക്ഷേമ
പെന്‍ഷന്‍കാരുടെ
വിവരങ്ങള്‍
ക്രോഡീകരിക്കുവാന്‍
ഭരണതലത്തില്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ
വരവ് ചെലവ് കണക്കുകളുടെ തുക
4659.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തെ വരവ് ചെലവ്
തുക ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ സമാഹൃത
വിഭവങ്ങളില്‍
വികസനത്തിനായി
ചെലവഴിച്ചത് എത്ര
കോടിരൂപ വീതമാണെന്ന്
വ്യക്തമാക്കാമോ ?
പി.എഫ്.ലോണ്‍
എടുക്കാൻ സ്പാര്‍ക്കില്‍
ഓപ്ഷന്
4660.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ നിന്ന്
നിയമസഭ സാമാജികരുടെയും
മന്ത്രിമാരുടെയും
പേര്‍സണല്‍
സ്റ്റാഫിലേക്ക്
ഡെപ്യൂട്ടേഷനില്‍
പ്രവേശിക്കുന്ന
ജീവനക്കാരുടെ
പി.എഫ്.ലോണ്‍
എടുക്കുന്നതിന്
നിലവില്‍
സ്പാര്‍ക്കില്‍ ഓപ്ഷന്
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തിലുള്ള
സാങ്കേതിക പ്രശ്നം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ശമ്പള
സ്കെയില്‍ അനുവദിച്ചതില്‍
വിവേചനം
4661.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍ സമാനമായ
അടിസ്ഥാനവിദ്യാഭ്യാസ
യോഗ്യതയും
ജോലിസ്വഭാവമുളള
തസ്തികകളില്‍ ശമ്പള
സ്കെയില്‍
അനുവദിച്ചതില്‍
വിവേചനമുണ്ടായിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;വിവേചനമുണ്ടെങ്കില്‍
അതു പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ;
(ബി)
റവന്യൂ
വകുപ്പിലെ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തികയുടെ അടിസ്ഥാന
വിദ്യാഭ്യാസ യോഗ്യത,
ജോലി സ്വഭാവം
എന്നിവയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള സമാന
തസ്തികകള്‍ ഏതെല്ലാമാണ്
; അവയുടെ ശമ്പള
സ്കെയിലുകള്‍ എത്ര;
വിശദാംശം നല്‍കുമോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണല്‍ നല്കിയ
OA/1217/17 dt.
30.11.17നമ്പര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
518959/ARC-3/26(4)
/17/ നമ്പറായി
ധനവകുപ്പില്‍
പരിഗണനയിലുളള ഫയലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
ജീവനക്കാര്‍ക്കനുകൂലമായി
തീരുമാനമെടുക്കുന്നതില്‍
എന്തെങ്കിലും സാങ്കേതിക
പ്രശ്നങ്ങളുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ?
നികുതി
സേവന ഉപദേശക യൂണിറ്റുകള്‍
4662.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നിലവില്‍ വന്ന
സാഹചര്യത്തില്‍ ഉണ്ടായ
നികുതി സംവിധാനത്തിന്റെ
പോരായ്മകള്‍
പരിഹരിക്കുന്നതിനായി
നികുതി സേവന ഉപദേശക
യൂണിറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
വ്യാപാരികള്‍ക്കും
നിക്ഷേപകര്‍ക്കും
ഇത്തരം യൂണിറ്റുകള്‍
ഏത് തരത്തില്‍
പ്രയോജനപ്പെടുത്താമെന്നാണ്
കരുതുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
യൂണിറ്റുകള്‍
ആരംഭിക്കുമ്പോള്‍
ഉണ്ടാകുന്ന അധിക ബാധ്യത
സംബന്ധിച്ച് വിശകലനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ധനകാര്യ
പരിശോധനാ വിഭാഗം
നടത്തിയിട്ടുള്ള വാഹന
പരിശോധനകള്‍
4663.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ
ധനകാര്യ പരിശോധനാ
വിഭാഗം നടത്തിയിട്ടുള്ള
വാഹന പരിശോധനകളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഇങ്ങനെ
നടത്തിയിട്ടുള്ള
പരിശോധനകളില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(സി)
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുള്ള
വകുപ്പുകള്‍ക്കും
മറ്റുമെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;വിശദാംശം
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് കാഷ് റീ
ഇംബേഴ്സ്മെന്റ്
4664.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പാസാക്കാന്‍ വെെകിയത്
മൂലം തുക നേരിട്ടടച്ച്
ഡിസ്ചാര്‍ജ്ജ് വാങ്ങി
പോയവര്‍ക്ക് ഏത് പിരീഡ്
വരെ കാഷ് റീ
ഇംബേഴ്സ്മെന്റ് ചെയ്ത്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുക സമയബന്ധിതമായി
നല്കാന് എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
പെന്ഷന് കോണ്ട്രിബ്യൂഷന്
4665.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
പെന്ഷന്
കോണ്ട്രിബ്യൂഷന്
അടയ്ക്കേണ്ടതുണ്ടോ;
എങ്കില്‍ ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
ത്രിതല
ഗ്രമാപഞ്ചായത്ത്,
മുന്‍സിപ്പാലിറ്റി,
കോര്പ്പറേഷന്
എന്നിവിടങ്ങളിലെ
ജീവനക്കാര്‍
ഇത്തരത്തില്‍ പെന്ഷന്
കോണ്ട്രിബ്യൂഷന്
അടയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്യത്ര
സേവന വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പെന്ഷന്
കോണ്ട്രിബ്യൂഷന്
അടയ്ക്കേണ്ടതുണ്ടോ;
നിലവിലെ സമ്പ്രദായം
വിശദമാക്കാമോ;
(സി)
ജനപ്രതിനിധികളുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലി ചെയ്യുന്ന
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
പെന്ഷന്
കോണ്ട്രിബ്യൂഷന്
അടയ്ക്കേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനുള്ള
നടപടി വ്യക്തമാക്കാമോ?
ഭരണചെലവും
എസ്റ്റാബ്ലിഷ്മെന്റ് ചെലവും
കുറക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
4666.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ചെലവ്
കുറക്കുന്നതിന്റെ
ഭാഗമായി
ഉദ്യോഗസ്ഥര്‍ക്ക്
ഓദ്യോഗിക കൃത്യങ്ങള്‍
മുടക്കാതെ പരമാവധി
ഓഫീസില്‍ ഇരുന്നുകൊണ്ട്
യോഗങ്ങളില്‍
പങ്കെടുക്കാന്‍
സാധിക്കുന്ന തരത്തില്‍
വീഡിയോ കോണ്‍ഫറന്‍സിംഗ്
സംവിധാനം
വ്യാപകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍ക്കാരിന്റെ
ഭരണചെലവുകളും
എസ്റ്റാബ്ലിഷ്മെന്റ്
ചെലവുകളും
കുറക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
വാഹന,
ഇന്ധന ചെലവുകള്‍
കുറക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കമ്മ്യൂണിക്കേഷന്‍
ചെലവുകള്‍, സല്‍ക്കാര
ചെലവുകള്‍ മറ്റ് ആഡംബര
ചെലവുകള്‍ എന്നിവ
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കഞ്ഞിപ്പുര-മൂടാര്‍
ബൈപ്പാസ് റോഡ്
നിര്‍മ്മിക്കുന്നതിന് നടപടി
4667.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
കഞ്ഞിപ്പുര-മൂടാര്‍
ബൈപ്പാസ് റോഡ്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് ഫയലില്‍
ധനകാര്യ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ധനകാര്യ
വകുപ്പിലെ പ്രസ്തുത
ഫയലിന്റെ പകർപ്പ്
ലഭ്യമാക്കുമോ ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പൈപ്പുകള്‍
മാറ്റുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
പ്രൊപ്പോസല്‍ ധനകാര്യ
വകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ഡി)
പൊതുമരാമത്ത്
വകുപ്പ് സമര്‍പ്പിച്ച
പ്രൊപ്പോസല്‍
അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ ?
തൊഴിലുറപ്പ്
പദ്ധതിക്ക് ഫണ്ട്
അനുവദിക്കുന്നതിനുണ്ടായ
കാലതാമസം
4668.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിക്കായി കേന്ദ്രം
2018 ജനുവരി 9 ന് നൂറ്
കോടി രൂപ നല്‍കിയിട്ടും
ഇതിന് ആനുപാതികമായി
സംസ്ഥാന ഫണ്ട്
അനുവദിക്കുന്നതിന്
ധനകാര്യവകുപ്പില്‍
നിന്നും കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(ബി)
2018
ജനുവരി 12നുള്ളില്‍
സംസ്ഥാന ഫണ്ട്
അനുവദിച്ചില്ലെങ്കില്‍
പന്ത്രണ്ട് ശതമാനം
നിരക്കില്‍ പലിശ
ഈടാക്കുന്നതിന്
കേന്ദ്രം വ്യവസ്ഥ
ചെയ്തിരുന്നോ; ഇപ്രകാരം
പലിശ ധനകാര്യവകുപ്പില്‍
നിന്ന് അടക്കേണ്ടി
വന്നിട്ടുണ്ടോ;
(സി)
ഫണ്ട്
അനുവദിക്കുന്നതിനായി
ഫയല്‍ എന്നാണ്
ധനകാര്യവകുപ്പിന്
നല്‍കിയതെന്നും ഫണ്ട്
അനുവദിച്ചുകൊണ്ട്
ധനകാര്യ വകുപ്പ്
ഉത്തരവായതെന്നാണെന്നും
അറിയിക്കുമോ; കാലതാമസം
ഉണ്ടായിട്ടുണ്ടെങ്കില്‍
അതിന് കാരണം
വെളിപ്പെടുത്തുമോ;
ലൈബ്രറികള്‍ക്ക്
ആസ്തി വികസന ഫണ്ടില്‍ നിന്നും
കമ്പ്യൂട്ടര്‍ വാങ്ങുന്നതിന്
അനുമതി
4669.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈബ്രറി കൗണ്‍സില്‍
അംഗീകാരമുള്ള
ലൈബ്രറികള്‍ക്ക്
എം.എല്‍.എ. ഫണ്ടില്‍
നിന്നും ആസ്തി വികസന
ഫണ്ടില്‍ നിന്നും
കംമ്പ്യൂട്ടര്‍,
എല്‍.സി.ഡി.
പ്രൊജക്ടര്‍, വൈഫൈ,
മൈക്ക് സെറ്റ് എന്നിവ
മാത്രം വാങ്ങുന്നതിന്
അനുവാദം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ലൈബ്രറികള്‍ക്ക്
ഡിജിറ്റല്‍ ലൈബ്രറി
സെര്‍വര്‍, റഫറന്‍സ്
മള്‍ട്ടിമീഡിയ സോഫ്റ്റ്
വെയര്‍,
ഇ.പുസ്തകങ്ങള്‍,ടാബ്
ലെറ്റ് പി സി കള്‍,
പ്രിന്റ൪ മിനി പി സി
കള്‍, ഹെഡ്ഫോണ് വിത്ത്
മൈക്ക് വെബ് ക്യാമറ,
യു.പി.എസ്. എന്നിവ കൂടി
നല്‍കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
ഭേദഗതി ചെയ്യുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
പുതിയതായി
കമ്പ്യൂട്ടര്‍ പോലുള്ള
സാധനങ്ങള്‍
നല്കുമ്പോള് മിനിമം
ഒരു കമ്പ്യൂട്ടര്‍
ടേബിളും ഒരു ചെയറും
നല്‍കുന്നതിന് കൂടി തുക
എം.എല്‍.എ. ഫണ്ടില്‍
നിന്നും ആസ്തി വികസന
ഫണ്ടില്‍ നിന്നും
അനുവദിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കാമോ;
പ്രസ്തുത വിഷയങ്ങളില്‍
ഏതെങ്കിലും നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ആധുനിക
സങ്കല്പത്തിലെ
ലൈബ്രറികളായി നിലവിലെ
സംവിധാനം മാറ്റുന്നതിന്
മേല്പറഞ്ഞവ കൂടി
ഉള്‍പ്പെടുത്തി ഉത്തരവ്
പുതുക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
അമിതവില ഈടാക്കുന്ന
സ്ഥാപനങ്ങളുടെ ലൈസന്‍സ്
റദ്ദാക്കാൻ നടപടി
4670.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പിലാക്കിയതിനുശേഷം
ജി.എസ്.ടി കൗണ്‍സില്‍
പല സാധനങ്ങള്‍ക്കും
നികുതി നിരക്കില്‍
കുറവ് വരുത്തിയിട്ടും
കച്ചവടക്കാര്‍
ഉപഭോക്താക്കള്‍ക്ക്
വിലയില്‍ കുറവ്
വരുത്തിയിട്ടില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കുറവ് വരുത്താത്തതിന്
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
അമിതവില
ഈടാക്കുന്ന
സ്ഥാപനങ്ങളുടെയും
കച്ചവടക്കാരുടെയും
ലൈസന്‍സ്
റദ്ദാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ നികുതി കുടിശ്ശിക
4671.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ജൂലൈ ഒന്നിന് ജി.എസ്.ടി
നടപ്പിലാക്കുന്നതിനു
മുന്‍പ് സംസ്ഥാനത്തു
നികുതി ഇനത്തില്‍
കുടിശ്ശിക
എത്രയായിരുന്നു; ഇനം
തിരിച്ചു വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
ഇതില്‍
ഇതുവരെ എത്ര രൂപ
പിരിച്ചെടുക്കാന്‍
സാധിച്ചു എന്ന്
വിശദമാക്കാമോ ?
ഇ-വേ
ബില്‍
4672.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
ചരക്ക്- സേവന നികുതി
നടപ്പാക്കിയതിനു ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തിലെ
വര്‍ദ്ധനവ്/കുറവ്എത്ര
ശതമാനമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ-വേ
ബില്‍
യാഥാര്ത്ഥ്യമാകാത്തതുകൊണ്ട്
ചരക്കു നീക്കത്തിനു
നിയന്ത്രണങ്ങളില്ലാതായെന്നത്
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇ-വേ
ബില്‍ സംവിധാനം
എപ്പോള്‍
നടപ്പിലാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ജി.എസ്.ടി.
നടപ്പാക്കിയശേഷം കണ്ടെത്തിയ
നികുതി വെട്ടിപ്പ്
4673.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പാക്കിയശേഷം എത്ര
തുകയുടെ നികുതി
വെട്ടിപ്പ് നാളിതുവരെ
കണ്ടെത്തി; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നികുതിവെട്ടിപ്പു
കണ്ടെത്താനും തടയുവാനും
ധന വകുപ്പ് സ്വീകരിച്ചു
വരുന്ന നടപടിക്രമങ്ങള്‍
എന്തെല്ലാം;
(സി)
ജി.എസ്.ടി.
നടപ്പാക്കുന്നതിന്റെ
ഭാഗമായി
നിര്‍ത്തലാക്കിയ
വില്പന നികുതി
ചെക്പോസ്റ്റുകള്‍ എത്ര
എന്നും അവ ഏതെല്ലാം
എന്നും അവയില്‍
പ്രവര്‍ത്തിച്ചിരുന്ന
ഉദ്യോഗസ്ഥ വിഭാഗം
നിലവില്‍ എന്തു
പ്രവര്‍ത്തനങ്ങളിലാണ്
ഏര്‍പ്പെട്ടിരിക്കുന്നത്
എന്നുമുള്ള വിവരം
ലഭ്യമാക്കുമോ?
ജി.എസ്.ടി.
നടപ്പാക്കിയതിനെ തുടര്‍ന്ന്
നികുതി വകുപ്പ് ജീവനക്കാരുടെ
പുനര്‍വിന്യാസം
4674.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്നതോടുകൂടി
സംസ്ഥാനത്തെ എത്ര
വാണിജ്യ നികുതി
ചെക്ക്പോസ്റ്റുകള്‍
അടച്ചു
പൂട്ടിയിട്ടുണ്ട്; ഓരോ
ചെക് പോസ്റ്റുകളിലും
എത്ര
ജീവനക്കാരെയായിരുന്നു
ജോലിക്ക്
നിയോഗിച്ചിരുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
വാണിജ്യ
നികുതി
ചെക്ക്പോസ്റ്റുകള്‍
അടച്ചു പൂട്ടുക വഴി
അധികം വരുന്ന
ജീവനക്കാരെ മറ്റു
വകുപ്പുകളിലേയ്ക്ക്
പുനര്‍വിന്യാസം
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ജി.എസ്.ടി.
വകുപ്പ് നിലവില്‍
വന്നതോടുകൂടി നികുതി
വകുപ്പിലെ ജോലി ഭാരം
കുറഞ്ഞിട്ടുണ്ട് എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ചരക്ക്
സേവന നികുതി വകുപ്പിലെ
സാങ്കേതിക സംവിധാനം
4675.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിയമം
നടപ്പില്‍ വന്നതിനു
ശേഷം പരോക്ഷ നികുതി
ഇനത്തില്‍ നാളിതുവരെ
സംസ്ഥാനത്തിന് എത്ര
നഷ്ടം
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമം മൂലം ജി. എസ്. ടി
. വകുപ്പില്‍
ജീവനക്കാരുടെ എണ്ണം
കുറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ചരക്ക്
സേവന നികുതി വകുപ്പിലെ
സാങ്കേതിക സംവിധാനം
പരിഷ്ക്കരിക്കുന്ന
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കിൽ ആയതിന് എത്ര തുക
ചെലവാക്കിയെന്നറിയിക്കുമോ?
നികുതി
പിരിവിലുണ്ടായ വര്‍ദ്ധനവ്
4676.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നികുതി പിരിവില്‍
വര്‍ദ്ധനവുണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ നയം
മൂലമുണ്ടായ നോട്ട്
പ്രതിസന്ധി
ഇക്കാര്യത്തില്‍ എത്ര
മാത്രം തടസ്സങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദീകരിക്കാമോ;
(സി)
ജി.
എസ്. ടി.
നടപ്പാക്കിയതിനു ശേഷം
സംസ്ഥാനത്തെ നികുതി
വരുമാനത്തില്‍
വന്നിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമാണ്
;വിശദാംശം
വെളിപ്പെടുത്തുമോ?
ഇ-വേ
ബിൽ പദ്ധതി
4677.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അന്തര്‍
സംസ്ഥാന ചെക്ക്
പോസ്റ്റുകളില്‍ നികുതി
പിരിവ്
അവസാനിപ്പിക്കുകയും,
ഇ-വേ ബിൽ പദ്ധതി
നടപ്പാക്കാതിരിക്കുകയും
ചെയ്യുന്നത് മൂലം
ഗണ്യമായ രീതിയില്‍
നികുതി ചോര്‍ച്ച
സംഭവിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് പരിഹാരമായി
സർക്കാർ ചെയ്യാന്‍
ഉദ്ദേശിക്കുന്ന/ചെയ്യുന്ന
കാര്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഇ
വേ ബില്‍ പരിശോധിക്കാനുള്ള
സംവിധാനം
4678.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ ഇ-വേ
ബില്‍ സംവിധാനത്തില്‍
നിന്ന് നിലവില്‍
ഒഴിവാക്കപ്പെട്ടിരിക്കുന്ന
ചരക്കുനീക്കങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിനു
പുറത്തേക്കുള്ള
ചരക്കുനീക്കങ്ങള്‍ക്ക്
ഏതിനെങ്കിലും ഇ-വേ
ബില്‍ സംവിധാനം
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഇ-വേ ബില്‍
പരിശോധിക്കാനുള്ള
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ?
ട്രഷറികളില്‍
എ.ടി.എം. സ്ഥാപിക്കുന്ന
പദ്ധതി
4679.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍
സെന്‍ട്രല്‍ സെര്‍വര്‍
സിസ്റ്റം, എ.ടി.എം.
എന്നിവ സ്ഥാപിക്കുന്ന
പദ്ധതി ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതിക്കു വേണ്ടി
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
വകയിരുത്തിയ തുകയുടെ
എത്ര ശതമാനം ഇതുവരെ
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാല
പെന്‍ഷന്‍കാര്‍ക്ക് ഇരട്ട
പെന്ഷന്
4680.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
വകുപ്പിന്റെ വീഴ്ചമൂലം
കേരള സര്‍വ്വകലാശാല
പെന്‍ഷന്‍കാര്‍ക്ക്
ഇരട്ട പെന്ഷന് ലഭിച്ച
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുവഴി സര്‍ക്കാരിന്
എത്രരൂപയുടെ നഷ്ടം
സംഭവിച്ചിട്ടുണ്ട്;
(സി)
ഈ
തുക എപ്രകാരം തിരിച്ചു
പിടിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
തുക
തിരിച്ചുപിടിക്കുമ്പോള്‍
പലിശ ഇനത്തില്‍
സര്‍ക്കാരിനും
ആദായനികുതി ഇനത്തില്‍
ജീവനക്കാര്‍ക്കുമുണ്ടാകുന്ന
നഷ്ടം സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇത്തരം പിഴവുകള്‍
ആവര്‍ത്തിക്കാതിരിക്കാനും
പെന്ഷന്കാര്ക്കുണ്ടായേക്കാവുന്ന
നഷ്ടം പരിഹരിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ദ്വൈവാര ഭാഗ്യക്കുറികള്‍
നിര്‍ത്തലാക്കിയതിന്റെ കാരണം
4681.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദ്വൈവാര
ഭാഗ്യക്കുറികള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം;
(ബി)
ഇപ്രകാരം
ഒരു സ്കീം
നിര്‍ത്തലാക്കുന്നതിന്
മുമ്പ് ഇതു സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
ദ്വൈവാര
ഭാഗ്യക്കുറികള്‍
നിര്‍ത്തലാക്കിയതിന്റെ
കാരണം വ്യക്തമാക്കുമോ ;
ഇതുമൂലം വകുപ്പിന്
ഉണ്ടായ നഷ്ടം
എത്രയെന്ന്
വെളിപ്പെടുത്തുമോ ?
കേരള
തമിഴ്നാട് അതിര്‍ത്തി
കേന്ദ്രീകരിച്ച് വ്യാജ
ഭാഗ്യക്കുറി മാഫിയ
4682.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
തമിഴ്നാട് അതിര്‍ത്തി
കേന്ദ്രീകരിച്ച് വ്യാജ
ഭാഗ്യക്കുറി മാഫിയ
സജീവമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രഹസ്യമായി
നടത്തുന്ന സമാന്തര
ഭാഗ്യക്കുറി വില്പന
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇത്
സംസ്ഥാന ഭാഗ്യക്കുറിയെ
എപ്രകാരം
ബാധിക്കുമെന്നാണ്
വിലയിരുത്തിയിരിക്കുന്നത്;
വ്യക്തമാക്കുമോ?
ലോട്ടറി
വിറ്റുവരവും ജി.എസ്.റ്റിയും
4683.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പിന് 2017
വര്‍ഷം ലഭ്യമായ
ജി.എസ്.റ്റി
ഉള്‍പ്പെടെയുള്ള
വരുമാനം എത്ര;
ലാഭവിഹിതം സഹിതം
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കാരുണ്യാ
ചികിത്സാ ധനസഹായം
ഉള്‍പ്പെടെ 2017-ല്‍
ചെലവായ തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ?
(സി)
ലോട്ടറി
വകുപ്പിന് ജി.എസ്.റ്റി
നമ്പര്‍ നിലവിലുണ്ടോ;
എങ്കില്‍
ഏജന്റുമാര്‍ക്കു
നല്കുന്ന ബില്ലുകളില്‍
ആയത്
രേഖപ്പെടുത്തുന്നുണ്ടോ,
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
2017
മുതൽ നാളിതുവരെ
ജി.എസ്.റ്റി ഇനത്തില്‍
ലോട്ടറി വകുപ്പ്
പിരിച്ചെടുത്ത തുക
എത്ര;
(ഇ)
ജി.എസ്.റ്റി
നമ്പരുള്ള ലോട്ടറി
ഏജന്റുമാര്‍ എത്രപേര്‍
നിലവിലുണ്ട്; അവര്‍ക്ക്
പണമടയ്ക്കാന്‍ പ്രസ്തുത
നമ്പര്‍ ഉപയോഗിക്കാന്‍
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ലോട്ടറി
ഏജന്റുമാരുടെ കമ്മീഷന്
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
4684.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ലോട്ടറി
ഏജന്റുമാരാണ് ഇപ്പോള്‍
നിലവിലുള്ളത് ; രണ്ട്
വര്‍ഷം മുമ്പ് എത്ര
ഏജന്റുമാരായിരുന്നു
ഉണ്ടായിരുന്നത്;
ലോട്ടറി
ഏജന്റുമാര്‍ക്ക് നല്കി
വരുന്ന കമ്മീഷന് എത്ര
ശതമാനമാണ്;
(ബി)
സംസ്ഥാന
ലോട്ടറി വകുപ്പ്
നിലവില്‍ എത്ര
ടിക്കറ്റുകളാണ്
പുറത്തിറക്കുന്നത്; ഓരോ
ഇനത്തിലും എത്ര ലക്ഷം
ടിക്കറ്റ് വീതമാണ്
പ്രിന്റ് ചെയ്ത്
വിതരണത്തിനായി
എത്തിക്കുന്നത്; ഓരോ
ലോട്ടറിയുടെയും
ടിക്കറ്റ് വില,
സമ്മാനത്തുക എന്നിവ
എത്ര വീതമെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
ഇനം ടിക്കറ്റിലും
ശരാശരി എത്ര ലക്ഷം
ടിക്കറ്റുകള്‍ വീതമാണ്
വിറ്റഴിയാറുള്ളത്; ഏത്
ടിക്കറ്റാണ് ഏറ്റവും
കൂടുതല്‍
വിറ്റഴിയുന്നത്;
(ഡി)
ഏജന്റുമാര്‍ക്ക്
മുമ്പ് ലഭിച്ചിരുന്ന
കമ്മീഷന് നിരക്ക്
ഉയര്‍ത്തിയിട്ടുണ്ടോ;
ഏതെങ്കിലും
ടിക്കറ്റിന്റെ
കമ്മീഷന് നിരക്ക്
കുറച്ചിട്ടുണ്ടോ;
(ഇ)
സംസ്ഥാന
സര്‍ക്കാരിന് സമ്പത്ത്
നേടിത്തരുന്ന ആളുകളെന്ന
നിലയില്‍ ലോട്ടറി
ഏജന്റുമാര്‍ക്ക്
നല്കുന്ന കമ്മീഷന്
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേരള-തമിഴ്നാട്
അതിര്‍ത്തിയിലെ വ്യാജ ലോട്ടറി
മാഫിയ
4685.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള-തമിഴ്നാട്
അതിര്‍ത്തി
കേന്ദ്രീകരിച്ച് വ്യാജ
ലോട്ടറി മാഫിയ
നടത്തുന്ന ടിക്കറ്റ്
വില്പനയും സമ്മാന
വിതരണവും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ലോട്ടറിയുടെ
വില്പനകേന്ദ്രങ്ങള്
കേന്ദ്രീകരിച്ചാണ്
വ്യാജ ടിക്കറ്റുകള്‍
കൂടുതലും
വില്ക്കുന്നതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
കേരള
സംസ്ഥാന
ഭാഗ്യക്കുറിയുമായി
താരതമ്യപ്പെടുത്തി
അതിവിദഗ്ദ്ധമായും
രഹസ്യവുമായാണ് ഈ വ്യാജ
ടിക്കറ്റുകളുടെ
വില്പനയും
സമ്മാനദാനവും
നടത്തുന്നത് എന്ന
കാര്യം പരിശോധിക്കുമോ;
(ഡി)
എങ്കില്‍
ഇത്തരം വ്യാജ വില്പന
കേന്ദ്രങ്ങള്‍ റെയ്ഡ്
ചെയ്ത് വ്യാജ
ടിക്കറ്റുകള്‍
കണ്ടെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇത്തരം കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുമോ?
സംസ്ഥാന ലോട്ടറി
സമ്മാനഘടനയില്‍ ഭേദഗതി
4686.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയില്‍ ചെറിയ
തുകകളുടെ
സമ്മാനത്തിന്റെ എണ്ണം
കുറവാണെന്നുളള ആക്ഷേപം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി 1
ലക്ഷം 2 ലക്ഷം എന്നീ
സമ്മാനങ്ങള്‍ക്ക് പകരം
10000, 5000, 2000,
1000 എന്നീ
തുകകള്‍ക്കുളള
സമ്മാനങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുമോ;വിശദമാക്കുമോ;
(സി)
സമ്മാനഘടനയില്‍
ഭേദഗതി വരുത്താന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
ചര്‍ച്ചകള്‍
നടന്നിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
കേരള
ലോക്കല്‍ ഫണ്ട് ഓഡിറ്റ്
ഡിപ്പാര്‍ട്ട്മെന്റ്
4687.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ലോക്കല്‍ ഫണ്ട് ഓഡിറ്റ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പാര്‍ട്മെന്റിന്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
വകയിരുത്തിയ തുകയുടെ
വിനിയോഗം
വിലയിരുത്തുമോ;വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഡിപ്പാര്‍ട്മെന്റിന്
വേണ്ടി 2017-18
സാമ്പത്തിക
വര്‍ഷത്തില്‍
വകയിരുത്തിയ തുകയുടെ 15
ശതമാനം പോലും
ചെലവഴിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ കാരണം
വിശദമാക്കാമോ?
കേരള ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന് കൊടുത്ത
ലോണുകള്‍
4688.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
ലോണുകള്‍ക്ക് വേണ്ടി
നല്കുന്ന
പ്രൊപ്പോസലുകള്‍
സമയബന്ധിതമായി
പരിശോധിക്കുന്നില്ലെന്ന
പരാതി നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ഒാരോ
ജില്ലകളിലും ലഭിച്ച
പ്രോജക്ടുകളുടെ വിശദ
വിവരം ലഭ്യമാക്കുമോ;
(സി)
ഓരോ
ജില്ലയിലും 2016 ജനുവരി
മുതലുള്ള പദ്ധതികള്‍
എത്രയെന്നും, ഇതില്‍
എത്ര പേര്‍ക്ക് ലോണ്‍
കൊടുത്തുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ലോണുകള്‍ക്കായി
ലഭിക്കുന്ന പദ്ധതികളുടെ
സൂക്ഷ്മപരിശോധന
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ഇ)
നിലവില്‍
കെ.എഫ്.സി. യ്ക്ക്
ലോണ്‍ കുടിശ്ശികയായി
ലഭിക്കാനുള്ള തുക
എത്രയെന്നും, ആയതിന്റെ
ജില്ല തിരിച്ചുള്ള
കണക്കും ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
തുക തിരികെ
ലഭിക്കുവാന്‍
സ്വീകരിച്ച
നടപടികളെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
കെ.എസ്.എഫ്.ഇ.
ചിട്ടി ഇടപാടുകള്‍
4689.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
ചിട്ടിയുമായി
ബന്ധപ്പെട്ട്
ഇടപാടുകാര്‍ക്ക്
വിവിധങ്ങളായ
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
ചിട്ടി
പിടിക്കുന്ന
ഇടപാടുകാര്‍ ശരിയായ
ജാമ്യം നല്കിയാലും
ഉദ്യോഗസ്ഥര്‍ അവരെ
അനാവശ്യമായി
ബുദ്ധിമുട്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിക്കുമോ;
(സി)
ആള്
ജാമ്യത്തിനുപകരം വസ്തു
ജാമ്യം നല്കുമ്പോള്
പരിശോധിക്കുന്ന രീതി
വ്യക്തമാക്കുമോ; വസ്തു
ജാമ്യം ആദ്യം
പരിശോധിക്കുന്നത്
ആരാണ്; ഇപ്രകാരം
പരിശോധന നടത്തുന്ന
ഉദ്യോഗസ്ഥര്‍
ഇടപാടുകാരെ
ബുദ്ധിമുട്ടിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുമോ;
(ഡി)
ഓരോ
ജില്ലയിലും പരിശോധന
നടത്തുന്നതിനുള്ള
ഉദ്യോഗസ്ഥരെ
നിയമിക്കുന്നത് ആരാണ്;
2010 ജനുവരി മുതല്‍
നാളിതുവരെ ഓരോ
ജില്ലയിലും എത്ര
അപേക്ഷകള്‍
പരിശോധിച്ചിട്ടുണ്ട്;
ഇതില്‍ എത്ര അപേക്ഷകള്‍
നിരസിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
കെ.എസ്.എഫ്.ഇ.യില്‍
വസ്തു ജാമ്യം നല്കി
ചിട്ടി പിടിച്ചവരില്‍
എത്ര പേരുടെ
വസ്തുവകകള്‍ ജപ്തി
ചെയ്തിട്ടുണ്ട്; ഓരോ
ജില്ലയിലെയും 2010
ജനുവരി മുതലുള്ള ജപ്തി
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
വ്യവസായികളെ
പ്രോത്സാഹിപ്പിക്കുവാന്‍
കെ.എസ്.എഫ്.ഇ.
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ജി)
സ്വയം
സഹായ സംഘങ്ങളേയും
സ്റ്റാര്‍ട്ട് അപ്പ്
സംരംഭങ്ങളേയും
സഹായിക്കുന്ന
പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
കെ.എസ്.എഫ്.ഇ. നടപടി
സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ.
ഏജന്റുമാര്‍
4690.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ ബിസിനസ്
പ്രൊമോഷനുവേണ്ടി
ഏജന്റുമാരെ
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത്
എത്ര ഏജന്റുമാരാണ്
ഉളളത്; ഒരു ബ്രാഞ്ചില്‍
ശരാശരി എത്രപേരുണ്ട്;
(ബി)
ഇവരുടെ
സേവന വേതന വ്യവസ്ഥ
എന്തൊക്കെയാണ്;
ഇവര്‍ക്ക് നല്‍കിവരുന്ന
കമ്മീഷന് എത്ര
രൂപയാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കെ.എസ്.എഫ്.ഇ.
ഏജന്റുമാര്‍ക്ക്
നിലവില്‍
ജോലിസ്ഥിരതയോ
ഇ.പി.എഫ്., ഇ.എസ്.ഐ.
എന്നീ ആനുകൂല്യങ്ങളോ
നല്കുന്നുണ്ടോ;
ഇവര്‍ക്കായി ക്ഷേമനിധി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ജോലിസ്ഥിരത
ഉറപ്പുവരുത്തുന്നതിനും
ഇ.പി.എഫ്., ഇ.എസ്.ഐ.
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുമായി
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ഏജന്റുമാര്‍ക്കും
അവരുടെ
കുടുംബാംഗങ്ങള്‍ക്കും
പ്രയോജനം ലഭിക്കാന്‍
എന്തൊക്കെ സഹായങ്ങള്‍
ചെയ്യാനാണ് സർക്കാർ
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.എഫ്.ഇ.
യുടെ നവീകരണം
4691.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ നവീകരണത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുടങ്ങിയ പുതിയ
കെ.എസ്.എഫ്.ഇ. ശാഖകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക്
എക്സ്പ്രക്ഷന്‍ ഒാഫ്
ഇന്ററസ്റ്റ്
4692.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
എക്സ്പ്രക്ഷന്‍ ഒാഫ്
ഇന്ററസ്റ്റ്
ക്ഷണിക്കുന്നതിനായി
തയ്യാറാക്കിയ
നിബന്ധനകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി പ്രഖ്യാപിച്ച
സമയത്ത്
നടപ്പിലാക്കുവാന്‍
സാധിക്കുമോ;വ്യക്തമാക്കാമോ?
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഇന്‍ഷ്വറന്‍സ് പദ്ധതി
4693.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടി നടപ്പിലാക്കുന്ന
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
പ്രവര്‍ത്തനം എപ്പോഴാണ്
ആരംഭിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഇന്‍ഷ്വറന്‍സ്
കമ്പനികളുമായി ചര്‍ച്ച
നടത്തി
ധാരണയിലെത്തിച്ചേര്ന്നിട്ടുണ്ടോ
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
ജീവനക്കാര്‍ക്ക്
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളെ ഇതിനായി എം
പാനല്‍ ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
ഇന്‍ഷ്വറന്‍സ്
പദ്ധതിയിന്‍കീഴില്‍
സര്‍ക്കാര്‍
നിശ്ചയിക്കുന്ന
പ്രീമിയം തുകയില്‍
കുടുതല്‍ പരിരക്ഷ
ലഭിക്കണമെന്നുള്ളവര്‍ക്ക്
പ്രീമിയം കൂടുതലായി
അടക്കുന്നതിന് അനുമതി
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഇതര
സംസ്ഥാനത്തെ പ്രധാന
ആശുപത്രികളെയും ഈ
പദ്ധതിയിന്‍ കീഴില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓണ്‍ലൈന്‍
സംവിധാനത്തില്‍ എസ്.എല്‍.ഐ,
ജി.ഐ.എസ് തിരിച്ചടവ്
4694.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ
എസ്.എല്‍.ഐ, ജി.ഐ.എസ്
എന്നിവ നിലവില്‍
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ
ഏകീകരിച്ചിട്ടുണ്ടോ;
(ബി)
ജീവനക്കാരുടെ
എസ്.എല്‍.ഐ, ജി.ഐ.എസ്
കോണ്ട്രിബ്യൂഷന് ഏത്
കാലയളവ് വരെയാണ്
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ
ഡാറ്റാബേസ്
തയ്യാറാക്കിയിട്ടുള്ളത്;
(സി)
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കും
പ്രസ്തുത സോഫ്റ്റ്
വെയര്‍ മുഖേനയാണോ
എസ്.എല്‍.ഐ, ജി.ഐ.എസ്
തിരിച്ചടവ്
നടത്തുന്നത്?
(ഡി)
2018-19
സാമ്പത്തിക വര്‍ഷം
മുതല്‍ ഓരോ സാമ്പത്തിക
വര്‍ഷത്തെയും അടവ്
സംബന്ധിച്ച വിവരം
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുന്ന രീതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;വിശദമാക്കുമോ?
തൃശ്ശൂര്‍
ജില്ലയില്‍ മുദ്ര
പത്രങ്ങള്‍ക്കുള്ള ക്ഷാമം
T 4695.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ
ചാലക്കുടിയടക്കമുള്ള
വിവിധ പ്രദേശങ്ങളില്‍
10, 20, 50, 100
രൂപയുടെ
മുദ്രപത്രങ്ങള്‍
ലഭ്യമല്ലാത്തത് മുലം
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി ഇവ
ലഭ്യമാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികൾ
സ്വീകരിക്കുമോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കാമോ ?
ഡ്യൂപ്ലിക്കേറ്റ്
എല്‍. എെ. സി. പോളിസി
സര്‍ട്ടിഫിക്കറ്റിനുള്ള
സ്റ്റാമ്പ് ഡ്യൂട്ടി
4696.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍. എെ. സി. പോളിസി
സര്‍ട്ടിഫിക്കറ്റ്
നഷ്ടപ്പെട്ടാല്‍
ഡ്യൂപ്ലിക്കേറ്റ്
പോളിസി
സര്‍ട്ടിഫിക്കറ്റ്
എടുക്കുന്നതിലേക്കായി
കേരള സര്‍ക്കാര്‍ എത്ര
രൂപയാണ് സ്റ്റാമ്പ്
ഡ്യൂട്ടിയായി
ഇൗടാക്കുന്നത്; ഇത്
നേരത്തെ എത്ര
രൂപയായിരുന്നുവെന്നറിയിക്കാമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
ഇതിനായി 100 രൂപയാണ്
ഇൗടാക്കുന്നതെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സംസ്ഥാനത്തും ഇതിന് 100
രൂപയായി
നിജപ്പെടുത്തുമോ
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
എല്‍. എെ. സി.
പോളിസികള്ക്കു്മേല്
കേന്ദ്ര ഗവണ്മെന്റ്
ഏര്‍പ്പെടുത്തിയ ജി.
എസ്. ടി.
പിന്‍വലിക്കുന്നതിനുള്ള
നടപടികള്‍ സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിക്കരിക്കുമോ?
മുദ്രപത്രക്ഷാമത്തില്
മനുഷ്യാവകാശ കമ്മീഷന്റെ
പരാമര്‍ശം
T 4697.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂല്യം
കുറഞ്ഞ
മുദ്രപത്രങ്ങളുടെ
മൂല്യം ഉയര്‍ത്തി (റീ
വാല്യുവേറ്റഡ്)
മുദ്രപത്രക്ഷാമം
പരിഹരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
50,100
രൂപയുടെ
മുദ്രപത്രങ്ങളാണ്
സാധാരണക്കാര്‍ക്ക്
വിവിധ ആവശ്യങ്ങള്‍ക്ക്
ഏറ്റവും കൂടുതല്‍
ഉപയോഗിക്കേണ്ടി
വരുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ സംസ്ഥാനത്തൊരിടത്തും
കിട്ടാത്തത് കാരണം 500
രൂപയുടെ മുദ്രപത്രം
പകരം ഉപയോഗിക്കേണ്ടി
വന്ന സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
ഇത്
സര്‍ക്കാരിനു് കൂടുതല്‍
വരുമാനമുണ്ടാക്കുമെങ്കിലും
ജനങ്ങള്‍ക്ക് വലിയ
സാമ്പത്തിക നഷ്ടം
വരുത്തിയ കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
ഉത്തരവാദപ്പെട്ടവരുടെ
ഭാഗത്തുനിന്നുണ്ടായ
ഗുരുതരമായ വീഴ്ചയാണ്
മുദ്രക്കടലാസ്
ക്ഷാമത്തിനു് കാരണമെന്ന
മനുഷ്യാവകാശ കമ്മീഷന്റെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അക്കാര്യം
പരിശോധിക്കുമോ?
പാഴായി
പോകുന്ന തൊണ്ട് സംഭരിച്ച്
ചകിരിയാക്കുന്നതിന് പദ്ധതി
4698.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാഴായി പോകുന്ന തൊണ്ട്
സംഭരിച്ച്
ചകിരിയാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്
; വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നത് ;
വിവരിക്കുമോ;
(സി)
കയര്‍
സഹകരണ സംഘങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ഈ പദ്ധതിയനുസരിച്ച്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി ചകിരി
മില്ലുകള്‍
4699.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആവശ്യത്തിന്
ചകിരി ലഭ്യമല്ലാത്ത
സാഹചര്യം സംസ്ഥാനത്ത്
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
ചകിരി മില്ലുകള്‍
ആരംഭിക്കാന്‍ സഹായം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
കയര്‍
മേഖലക്ക് ഉണര്‍വേകാന്‍ പദ്ധതി
4700.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലക്ക്
ഉണര്‍വേകാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സ്വകാര്യ സംരംഭകരുടെ
സഹകരണം
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കയര്‍
തൊഴിലാളികള്‍ക്കും
സംഘങ്ങള്‍ക്കും
ഗുണകരണമായിട്ടുളള
കാര്യങ്ങള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
(ഡി)
കയറിന്റെ
ആഭ്യന്തര-വിദേശ വിപണി
വിപുലപ്പെടുത്താന്‍
പദ്ധതിയില്‍ പ്രാധാന്യം
നല്‍കുമോ?
കയ൪
തൊഴിലാളികളുടെ വേതനം
ആഴ്ചയില്‍ വിതരണം
ചെയ്യുന്നതിന് നടപടി
4701.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയ൪ തൊഴിലാളികള്‍ക്ക്
വേതനം വിതരണം
ചെയ്യുന്നതിന് ഏതെല്ലാം
ബാങ്കുകളെയാണ് ശിപാര്‍ശ
ചെയ്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇവര്‍ക്ക്
വേതനം അക്കൗണ്ട്
ചെയ്യുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
കയര്‍ത്തൊഴിലാളികള്‍ക്ക്
കയര്‍ വ്യവസായ സഹകരണ
സംഘങ്ങള്‍ നേരിട്ട്
വേതനം വിതരണം
ചെയ്യുന്നതിനും വേതനം
ആഴ്ചയില്‍
ലഭിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ചെറുകിട
കയര്‍ ഉത്പാദകരുടെ
ഉത്പന്നങ്ങള്‍
4702.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളാണ് ചെറുകിട
കയര്‍ ഉത്പാദകരുടെയും
കയര്‍ സഹകരണ
സംഘങ്ങളുടെയും
ഉത്പന്നങ്ങള്‍
ഏറ്റെടുത്ത് വരുന്നത്
എന്ന് വിശദീകരിക്കുമോ;
(ബി)
2017
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ
ചെറുകിട ഉത്പാദകരുടെ
എത്ര ടണ്‍ കയര്‍
ഉത്പന്നങ്ങള്‍ ഇപ്രകാരം
ഏറ്റെടുത്തുവെന്ന്
വിശദീകരിക്കുമോ;
(സി)
ഏറ്റെടുത്ത
കയര്‍ ഉത്പന്നങ്ങളുടെ
വില പൂര്‍ണ്ണമായും
വിതരണം
ചെയ്തിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
കാലതാമസം
കൂടാതെ കയര്‍
ഉത്പന്നങ്ങളുടെ വില
ഉത്പാദകര്‍ക്ക്
കുടിശ്ശിക ഇല്ലാതെ
വിതരണം ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
രജിസ്റ്റര്‍
ചെയ്ത കയര്‍ സംഘങ്ങളുടെ
പ്രവര്‍ത്തനം
4703.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കയര്‍ വ്യവസായ
സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതില്‍
2011 ന് ശേഷം
രജിസ്റ്റര്‍ ചെയ്തവ
സംബന്ധിച്ച ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
2011
ന് ശേഷം രജിസ്റ്റര്‍
ചെയ്ത സംഘങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
ഇവയില്‍ സ്വന്തമായി
(കയര്‍)പിരിപ്പുകളമുള്ള
സംഘങ്ങള്‍ എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
കയര്‍
തൊഴിലാളികള്‍ക്ക്
കൂലിയോടൊപ്പം ഇന്‍കം
സപ്പോര്‍ട്ട് എന്ന
നിലയില്‍ എത്ര തുക
നല്‍കുന്നുവെന്നും
ഇതിനുള്ള നിബന്ധനകള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
നല്കുന്ന ഇന്‍കം
സപ്പോര്‍ട്ട് തുക
തട്ടിയെടുക്കുന്നതിനായി
മാത്രം
പ്രവര്‍ത്തിക്കുന്ന
സംഘങ്ങളുടെ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;എങ്കിൽ ഇത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ കയര്‍
വകുപ്പിന്റെ സ്ഥാപനങ്ങള്‍
4704.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ കയര്‍
വകുപ്പിന്റെ
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?