പി.ഡബ്ള്യു.ഡി.
റോഡ്സ് വിഭാഗം സമര്‍പ്പിച്ച
പ്രവൃത്തികളില്‍ ഭരണാനുമതി
3704.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിയോജകമണ്ഡലങ്ങളില്‍
150 ലക്ഷം രൂപയുടെ
നവീകരണ
പ്രവർത്തനങ്ങൾക്ക്
പി.ഡബ്ള്യു.ഡി. റോഡ്സ്
വിഭാഗം സമര്‍പ്പിച്ച
പ്രവൃത്തികളില്‍
എല്ലാത്തിനും ഭരണാനുമതി
നല്‍കിയോ;
(ബി)
ഇല്ലെങ്കില്‍
ഇനിയും ഭരണാനുമതി
നല്കാന് ഏതൊക്കെ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികള്‍
ഉണ്ട്;
(സി)
അവയുടെ
വിശദവിവരം
പട്ടികതിരിച്ച്
ലഭ്യമാക്കുമോ?
റോഡുകള്‍ക്ക്
കേന്ദ്ര ഫണ്ട്
3705.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2014-15
മുതല്‍ 2017-18
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
റോഡുകള്‍ക്ക് കേന്ദ്ര
സര്‍ക്കാരിന്റെ 100
ശതമാനം വിഹിതം
ലഭിച്ചിട്ടുണ്ട്; എത്ര
കി.മീ റോഡ് കേന്ദ്ര
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം
നടത്തിയിട്ടുണ്ട്;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ ?
പൊതുമരാമത്ത്
വകുപ്പിലെ ഇലക്ട്രോണിക്സ്
വിഭാഗം
3706.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
ഇലക്ട്രോണിക്സ്
വിഭാഗത്തിന്റെ
ചുമതലകളും
ഉത്തരവാദിത്തങ്ങളും
വിശദമാക്കാമോ;
(ബി)
ഇലക്ട്രോണിക്സ്
വിഭാഗത്തില്‍
സംസ്ഥാനത്ത് രണ്ടാമത്
ഒരു ഡിവിഷന്
ആരംഭിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ;
രണ്ടാമതൊരു ഡിവിഷന്
സംസ്ഥാനത്ത്
ആവശ്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇലക്ട്രോണിക്സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ പൊതുജന പരാതി
പരിഹാര സെല്‍
3707.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ പൊതുജന
പരാതി പരിഹാര സെല്ലില്‍
2017 ല്‍ എത്ര
പരാതികള്‍
ലഭിച്ചുവെന്നും അതില്‍
എത്ര പരാതികളില്‍
പരിഹാരം കണ്ടു എന്നും
അറിയിക്കാമോ;
(ബി)
വകുപ്പ്
മന്ത്രിയോട് നേരിട്ട്
പരാതികള്‍
അറിയിക്കുന്നതിനുള്ള
സംവിധാനത്തില്‍ ലഭിച്ച
പരാതികളില്‍ എത്രയെണ്ണം
തീര്‍പ്പാക്കിയെന്ന്
അറിയിക്കുമോ?
2017-18
ൽ പൊതുമരാമത്ത് വകുപ്പ്
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
3708.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
റോഡ്സ് വിഭാഗത്തിൽ ആകെ
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ഇതിന് അനുവദിച്ച തുക
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇങ്ങനെ
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ മണ്ഡലം
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ?
പൊതുമരാമത്ത്
പദ്ധതികളിലെ
ക്രമക്കേടുകളെക്കുറിച്ച്
പരാതി
3709.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പദ്ധതികളിലെ
ക്രമക്കേടുകളെക്കുറിച്ച്
പരാതി ഉയര്‍ന്നാല്‍ ഏത്
ഏജന്‍സിയാണ് നിലവില്‍
അന്വേഷണം നടത്തുന്നത്
എന്ന് അറിയിക്കുമോ;
(ബി)
ക്രമക്കേടുകള്‍
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം ശിപാര്‍ശ
ചെയ്യാനുള്ള അധികാരം
ജനകീയ സമിതികള്‍ക്ക്
നല്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ സോഷ്യല്‍
ഓഡിറ്റിംഗ്
3710.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
വകുപ്പിന്റെ
നേതൃത്വത്തില്‍
നടക്കുന്ന
പ്രവൃത്തികളുടെ
സോഷ്യല്‍ ഓഡിറ്റിംഗ്
നടത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാര
പരിശോധന
3711.
ശ്രീ.ജെയിംസ്
മാത്യു
,,
കാരാട്ട് റസാഖ്
,,
കെ.സുരേഷ് കുറുപ്പ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ ക്വാളിറ്റി
കണ്ട്രോള് വിഭാഗം
മരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാര പരിശോധന
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(ബി)
നിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാര
പരിശോധനയ്ക്കായി എല്ലാ
ജില്ലകളിലും ഗുണനിലവാര
പരിശോധനാലാബുകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ;
(സി)
ഗുണനിലവാര
പരിശോധനയില്‍
ന്യൂനതകള്‍
കണ്ടെത്തുന്ന
കേസ്സുകളില്‍
എന്തെല്ലാം നിയമ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്നിര്മ്മിതികള്
സംബന്ധിച്ച ഉത്തരവാദിത്തം
3712.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപകടാവസ്ഥയിലുള്ള
പാലങ്ങൾ
നവീകരിക്കുന്നതിനായിട്ടുള്ള
ഫണ്ട് എപ്രകാരമാണ്
കണ്ടെത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
ഈ വര്‍ഷത്തെ ബജറ്റില്‍
എത്ര തുക
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ
നിര്‍മ്മിതികള്‍ക്ക്
ഒരു നിശ്ചിത
കാലയളവിലേക്ക്
കേടുപാടുണ്ടാകില്ല
എന്ന് ഉറപ്പ്
വരുത്തുന്നതിനും
അതിന്റെ ഉത്തരവാദിത്തം
ഉദ്യോഗസ്ഥരിലും
പ്രവൃത്തി ചെയ്യുന്ന
കോണ്‍ട്രാക്ടര്‍മാരിലും
നിക്ഷിപ്തമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കേരള
സംസ്ഥാന ഗതാഗത പദ്ധതിയുടെ
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍
3713.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഗതാഗത
പദ്ധതിയുടെ രണ്ടാം
ഘട്ടത്തിനായി ലോക
ബാങ്ക് എത്ര തുകയാണ്
വായ്പയായി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയ്ക്കായി
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
കെ.സ്.ടി.പി.
രണ്ടാം ഘട്ട പദ്ധതിയുടെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്നും
ഇതിനകം തന്നെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
റോഡ്
നിര്‍മ്മാണത്തിന് ആധുനിക
സാങ്കേതിക വിദ്യ
3714.
ശ്രീ.എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
,,
ഐ.ബി. സതീഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് നിര്‍മ്മാണത്തിന്
നിലവില്‍ എന്തെല്ലാം
ആധുനിക
സാങ്കേതികവിദ്യകളാണ്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡുകളുടെ
ഗുണനിലവാരം ദീര്‍ഘകാലം
നിലനില്‍ക്കുന്നതിന്
കേരളത്തിന്റെ
കാലാവസ്ഥയ്ക്കും
ഭൂപ്രകൃതിക്കുും
അനുയോജ്യമായ സാങ്കേതിക
വിദ്യകള്‍
ഉപയോഗിക്കാന്‍ ശ്രദ്ധ
പുലര്‍ത്തിയിട്ടുണ്ടോ;
(സി)
റോഡ്
നിര്‍മ്മാണത്തിന്
നൂതനമായിട്ടുള്ള
കോള്‍ഡ് റീസൈക്ലിംഗ്
ടെക്നോളജി, നാച്വറല്‍
റബ്ബറൈസ്ഡ്
ബിറ്റുമിന്‍, ഷ്രെഡഡ്
പ്ലാസ്റ്റിക് മിക്സ്ഡ്
ബിറ്റുമിന്‍ തുടങ്ങിയ
ആധുനിക സങ്കേതങ്ങള്‍
ഉപയോഗപ്പെടുത്തി
തുടങ്ങിയിട്ടുണ്ടോ;
(ഡി)
റോഡ്
നിര്‍മ്മാണത്തിന്
കരാര്‍
നല്കുമ്പോള്ത്തന്നെ
നിശ്ചിത കാലത്തേയ്ക്ക്
മെയിന്റനന്‍സ്
നടത്തുന്നതിനുള്ള
ബാധ്യത കരാറുകാരനില്‍
നിക്ഷിപ്തമാക്കുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
സൈന്‍
ബോര്‍ഡുകള്‍ മറയുന്ന
രീതിയില്‍ പരസ്യ ബോര്‍ഡുകള്‍
3715.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന,
ദേശീയ പാതകളില്‍ സൈന്‍
ബോര്‍ഡുകള്‍ മറയുന്ന
രീതിയില്‍ പരസ്യ
ബോര്‍ഡുകള്‍
സ്ഥാപിക്കുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
അപകടം
വര്‍ദ്ധിപ്പിക്കുന്നതിന്
ഇടവരുത്തുമെന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എങ്കില്‍
ഇത്തരം നടപടി
ഒഴിവാക്കുന്നതിലേക്ക്
വകുപ്പ് എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
സ്മാര്‍ട്ട്
റോഡ് പദ്ധതി
3716.
ശ്രീ.പി.വി.
അന്‍വര്‍
,,
വി. ജോയി
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളം
ഘട്ടം ഘട്ടമായി
സ്മാര്‍ട്ട് റോഡ്
പദ്ധതി നടപ്പാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
നടത്തിയതോ നടന്നു
വരുന്നതോ ആയ
പദ്ധതികള്‍
ഏതെല്ലാമാണ്; പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
സവിശേഷതകള്‍
അറിയിക്കാമോ;
(ബി)
കെ.എസ്.ടി.പി
റോഡുകളുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
(സി)
സംസ്ഥാന
പാതകളുടെയും ജില്ലാ
റോഡുകളുടെയും
നിര്‍മ്മാണത്തിന് ബി.എം
& ബി.സി. രീതി
ഉപയോഗിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇത്തരത്തിലുളള
റോഡുനിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ?
കാല്‍നടയാത്രക്കാരുടെ
സുരക്ഷക്കായി ഫുട്പാത്ത്
നിര്‍മ്മാണം
3717.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാല്‍നടയാത്രക്കാരുടെ
സുരക്ഷിതമായ സഞ്ചാരം
ഉറപ്പാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
പല തിരക്കുള്ള
ജംഗ്ഷനുകളിലും
ഫുട്പാത്തുകള്‍
ഇല്ലാത്തതിനാല്‍
കാല്‍നടയാത്രക്കാര്‍
നിരന്തരമായി
അപകടത്തില്‍പ്പെടുന്നത്
ഒഴിവാക്കുന്നതിന്
പ്രത്യേക പദ്ധതി
ആലോചനയിലുണ്ടോ;
(സി)
റോഡ്
നിര്‍മ്മാണത്തോടൊപ്പം
ഫുട്പാത്ത്
നിര്‍മ്മാണത്തിനും
കാല്‍നടയാത്രക്കാരുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനും
പുതിയ പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
ദേശീയ
പാത
നാലുവരിയാക്കുന്നതിലുണ്ടായ
പുരോഗതി
3718.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം ദേശീയ പാത നാലുവരി
ആക്കുന്ന
പ്രവര്‍ത്തനത്തില്‍
വന്ന പുരോഗതി
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍
- കാസർഗോഡ്
ജില്ലകളില്‍ ഇതിന്റെ
ഭാഗമായി എത്ര ഹെക്ടര്‍
ഭൂമി
ഏറ്റെടുക്കണമെന്നറിയിക്കാമോ;
അതില്‍ ഇതുവരെ എത്ര
ഹെക്ടര്‍ ഭൂമി
ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി എപ്പോള്‍
തുടങ്ങാനാകുമെന്ന്
വ്യക്തമാക്കാമോ?
ദേശീയ
പാതയോരത്ത് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
3719.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയോരത്ത്
വീടുകളടക്കമുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കടുത്ത നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കേന്ദ്ര
റോഡ് ഗതാഗത ദേശീയ പാത
മന്ത്രാലയത്തിന്റെ
(മോര്‍ത്ത്)
എതിര്‍പ്പില്ലാ രേഖ
സമര്‍പ്പിച്ചാല്‍
മാത്രമേ ദേശീയ
പാതയോരങ്ങളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
സാധിക്കുകയുള്ളൂവെന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
ദേശീയ
പാതയില്‍ നിന്ന് എത്ര
മീറ്റര്‍ അകലം വരെയുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
നിയന്ത്രണം
കൊണ്ടുവന്നിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
മോര്‍ത്തിന്റെ
എന്‍.ഒ.സി.
ലഭിക്കുവാന്‍ അപേക്ഷാ
ഫീസായി എന്ത് തുകയാണ്
അടയ്ക്കേണ്ടതെന്നും
സംസ്ഥാനത്ത് എന്‍.ഒ.സി.
നല്കുവാന് ആരെയാണ്
അധികാരപ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
കിഫ്ബി
ഫണ്ടുപയോഗിച്ചുളള റോഡ്
നിര്‍മ്മാണം
3720.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ടുപയോഗിച്ച്
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ള
റോഡുകളുടെ നവീകരണ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡ്
നവീകരണ പ്രവൃത്തികളുടെ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനുള്ള
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികള്‍
ഏറ്റെടുത്ത്
പൂര്‍ത്തീകരിച്ച
കൺസൾട്ടൻസി
കരാറുകാര്‍ക്ക്/സ്ഥാപനങ്ങൾക്ക്
പ്രതിഫലം
നല്‍കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുമോ;
(സി)
കേരളാ
റോഡ് ഫണ്ട് ബോര്‍ഡിന്
അനുവദിച്ചിട്ടുള്ള
സെന്റേജ് ചാര്‍ജ്
വിതരണം
ചെയ്യാതിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ആയതിന്റെ
കാരണം വ്യക്തമാക്കാമോ?
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍ വിംഗിന്റെ
നടപടിക്രമങ്ങളിലെ കാലതാമസം
3721.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
കെട്ടിട വിഭാഗത്തിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍,
ഇലക്ട്രിക്കല്‍
വിംഗിന്റെ
നടപടിക്രമങ്ങളിലെ
കാലതാമസം കാരണം
അനന്തമായി
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രവൃത്തികള്‍
യാഥാര്ത്ഥ്യമാക്കുന്നതിലേക്കായി
തടസ്സങ്ങള്‍
ദൂരീകരിക്കാന്‍ വേണ്ട
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
ഇലക്ട്രിക്കല്‍
ജോലികള്‍
പൂര്‍ത്തീകരിക്കുന്നതിനുളള
കാലതാമസം
3722.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
മന്ദിരങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായതിനു
ശേഷവും ഇലക്ട്രിക്കല്‍
ജോലികള്‍
പൂര്‍ത്തീകരിക്കുന്നതിനുളള
കാലതാമസം കാരണം
പ്രസ്തുത കെട്ടിടങ്ങൾ
ഉപയോഗിക്കാന്‍ കഴിയാതെ
പോകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ?
മാടായി
റസ്റ്റ് ഹൗസിന് പുതിയ
കെട്ടിടം
3723.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഏഴിമല
നേവല്‍ അക്കാദമി,
വയലപ്ര, ചൂട്ടാട്
ടൂറിസം പദ്ധതികള്‍,
മലനാട്-മലബാര്‍
ക്രൂയിസ് ടൂറിസം
പദ്ധതി, ധാരാളം
ഭക്തജനങ്ങള്‍
എത്തിച്ചേരുന്ന
മാടായിക്കാവ് ക്ഷേത്രം
എന്നിവയുടെ സാമീപ്യം
കണക്കിലെടുത്ത്,
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
പൊതുമരാമത്ത് റസ്റ്റ്
ഹൗസ്
നവീകരിക്കുന്നതിനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിശ്രമ
കേന്ദ്രങ്ങളുടെ നവീകരണം
3724.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിനുകീഴിലുള്ള
വിശ്രമ കേന്ദ്രങ്ങളുടെ
അറ്റകുറ്റപണിക്ക്/നിര്‍മ്മാണത്തിനായി
ഈ സര്‍ക്കാര്‍
എന്തെങ്കിലും തുക
അനുവദിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വിശ്രമകേന്ദ്രങ്ങളുടെ
നിര്‍മ്മാണത്തിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെങ്കിലും
പദ്ധതിയുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ?
ചാലക്കുടി
റസ്റ്റ് ഹൗസ് അപ്ഗ്രേഡ്
ചെയ്യാന്‍ നടപടി
3725.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചാലക്കുടിയിലെ
പൊതുമരാമത്ത് റസ്റ്റ്
ഹൗസിന്റെ നവീകരണവും
പുതിയ കെട്ടിടത്തിന്റെ
നിര്‍മ്മാണവും
പൂര്‍ത്തിയാക്കി
കൂടുതല്‍
സൗകര്യമൊരുക്കിയെങ്കിലും,
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിനായി
റസ്റ്റ് ഹൗസ് അപ്ഗ്രേഡ്
ചെയ്ത് കൂടുതല്‍
ജീവനക്കാരുടെ സേവനം
ലഭ്യമാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പാലക്കാട്
റസ്റ്റ് ഹൗസില്‍ നടത്തിയ
നവീകരണ പ്രവര്‍ത്തനങ്ങൾ
3726.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
പാലക്കാട് പി. ഡബ്ള്യു.
ഡി. റസ്റ്റ് ഹൗസില്‍
നടത്തിയ നവീകരണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; തുടര്‍
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ഫണ്ട് അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
പിലാത്തറ - പാപ്പിനിശ്ശേരി
റോഡ്
3727.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പിലാത്തറ
- പാപ്പിനിശ്ശേരി
കെ.എസ്.ടി.പി റോഡ്,
താവം റെയില്‍വേ
മേല്‍പ്പാലം , രാമപുരം
പാലം എന്നിവകളുടെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും; വിശദാംശം
നല്‍കാമോ?
കരാറുകാരന് സെലക്ഷന്
നോട്ടീസ് നല്‍കാനുണ്ടായ
കാലതാമസം
3728.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ഡിവിഷന്,
കാഞ്ഞിരപ്പള്ളി സബ്
ഡിവിഷന്, വാഴൂര്‍
സെക്ഷന്‍ പരിധിയിലുള്ള
ചാമംപതാല്‍ -
തെക്കേത്തുകവല എന്ന
റോഡിന്റെ പുനരുദ്ധാരണ
പ്രവൃര്‍ത്തിക്കുള്ള
ഭരണാനുമതി നല്കിയ
തിയതി
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
സാങ്കേതികാനുമതി ലഭിച്ച
തീയതി അറിയിക്കുമോ;
എന്നാണ് ടെണ്ടര്‍
പ്രസിദ്ധീകരിച്ചത്
എന്ന് വ്യക്തമാക്കാമോ;
(സി)
കരാറുകാരന്
ടെണ്ടര്‍ വിളിച്ചെടുത്ത
തിയതി എന്നാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
കരാറുകാരന് സെലക്ഷന്
ലെറ്റര്‍ കൊടുത്ത തിയതി
വെളിപ്പെടുത്തുമോ;
(ഇ)
സെലക്ഷന്
നോട്ടീസ് കൊടുക്കാന്‍
പത്ത് മാസത്തോളം
കാലതാമസം വരുത്തിയ
സൂപ്രണ്ടിങ്ങ്
എഞ്ചിനീയര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ബൈപാസ്
നിര്‍മ്മാണം നടക്കുന്ന
ഭാഗങ്ങളില്‍ താല്‍ക്കാലിക
സുരക്ഷാ സംവിധാനങ്ങള്‍
3729.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ബൈപാസ് നിര്‍മ്മാണം
നടക്കുന്ന തിരുവല്ലം
മുതല്‍ കോവളം വരെയുള്ള
ഭാഗത്ത് റോഡില്‍
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍കരുതലുകള്‍
ഒരുക്കാതെയുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
അപകടങ്ങള്‍ക്ക്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ബൈപാസ്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
ഇനിയും
സമയമെടുക്കുമെന്നതിനാല്‍
പ്രസ്തുത ഭാഗങ്ങളില്‍
താല്‍ക്കാലിക സുരക്ഷാ
സംവിധാനങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
റോഡിന്
സാങ്കേതികാനുമതി
നല്‍കുന്നതിനുണ്ടായ കാലതാമസം
3730.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശോഭന
ക്ലബ് പഴയിടം എന്ന
റോഡിന്റെ
അറ്റകുറ്റപ്പണി
സംബന്ധിച്ച പ്രൈസ്
നം.2016/3670 എന്ന
ഫയലിന്റെ ഫയല്‍
ഹിസ്റ്ററി പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണ്;
വ്യക്തമാക്കാമോ;
സാങ്കേതികാനുമതി
നല്‍കുന്നതിനുണ്ടായ
കാലതാമസം
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഭാവിയില്‍
ഇത്തരം കാലതാമസം
ഒഴിവാക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
തിരുമല-തൃക്കണ്ണാപുരം
റോഡിന്‍െറ പുനരുദ്ധാരണ
പ്രവൃത്തികള്‍
3731.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
തിരുമല-തൃക്കണ്ണാപുരം
റോഡ് പണിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ വര്‍ക്കുകള്‍
ഏത് വര്‍ഷത്തിലാണ്
ആരംഭിച്ചതെന്നും
അടങ്കല്‍ തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
നിലവില്‍ ഉള്ള
തടസ്സങ്ങള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ പ്രവൃത്തി
2018-19 വര്‍ഷത്തില്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കാന്‍
കഴിയുമോ; പ്രസ്തുത
പ്രവൃത്തി എത്ര മാസം
കൊണ്ട്
പൂര്‍ത്തീകരിക്കാന്‍
കഴിയും;
(ഡി)
ഈ
റോഡുമായി ബന്ധപ്പെട്ട്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്;
അതിന്മേല് എടുത്ത
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
റോഡിന്റെ സ്ഥലം
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കോന്നി
ബെെപാസിന്റെ നിര്‍മ്മാണം
3732.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
ബെെപാസിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അലെെന്‍മെന്റ്
സ്റ്റോണ്‍
ഇടുന്നതിനുളള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
പദ്ധതിയുടെ
സാമൂഹിക ആഘാത
അനുമാനപഠനം
പൂര്‍ത്തീകരിച്ചുവോ;
എങ്കില്‍ എന്നാണ്
പൂര്‍ത്തീകരിച്ചത്;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഡി.പി.ആര്.
തയ്യാറാക്കി
തെറ്റുകുറ്റങ്ങള്‍
പൂര്‍ത്തീകരിച്ച്
നല്‍കിയോ; എങ്കില്‍
എന്നാണ് നല്‍കിയത്;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ബെെപാസ്
നിര്‍മ്മാണത്തിന്
ആവശ്യമായ തുക
വകയിരുത്തുന്നതിനുളള
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
എത്തിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ജി)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം ബെെപാസില്‍
ഭൂമി ഏറ്റെടുക്കാന്‍
അനുമതി വാങ്ങുന്നതിനെ
സംബന്ധിച്ചുളള ഫയല്‍
ഇപ്പോള്‍ എവിടെയാണ്;
പ്രസ്തുത അനുമതി
ലഭിച്ചുവോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ചാലിക്കര
അവറാട്ട് മുക്ക് റോഡിന്റെ
നവീകരണം
3733.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ചാലിക്കര
അവറാട്ട് മുക്ക്
റോഡിന്റെ ടെണ്ടര്‍
നടപടി
പൂര്‍ത്തിയായിട്ടും
പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം നേരിട്ടത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
റോഡിന്റെ
നവീകരണ പ്രവൃത്തി
വേഗത്തിലാക്കുന്നതിനായി
എന്ത് നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നറിയിക്കാമോ?
കായംകുളം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയിലുള്ള
റോഡുകള്‍
3734.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള റോഡുകള്‍
ഏതൊക്കെയാണെന്ന്
ചെയിനേജ് ഉള്‍പ്പെടെ
വ്യക്തമാക്കാമോ?
ചന്തപ്പുര
-കണ്ണപുരം റോഡ് നിർമ്മാണം
3735.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിഫ്ബി
അംഗീകാരം നല്കിയ
കണ്ണൂര്‍ ജില്ലയിലെ
ചന്തപ്പുര-പരിയാരം
മെഡിക്കല്‍
കോളേജ്-ശ്രീസ്ഥ-നെരുവമ്പ്രം-ഏഴോം-കോട്ടക്കീല്‍-ഒഴക്രോം-കണ്ണപുരം
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
തെരുവത്ത്
കടവ് - കൊയക്കാട് -
മുണ്ടോത്ത് - കിഴുക്കോട്ട്
കടവ് റോഡിന്റെ നവീകരണം
3736.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവത്ത്
കടവ് - കൊയക്കാട് -
മുണ്ടോത്ത് -
കിഴുക്കോട്ട് കടവ്
റോഡിന്റെ ശോചനീയാവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
റോഡ് നവീകരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടി ക്രമങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തില്‍ അടിയന്തര
അറ്റകുറ്റ
പണികള്‍ക്കായി 2017-18
സാ൩ത്തിക വ൪ഷത്തില്
എത്ര കോടി രൂപയാണ്
സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ളതെന്നും,
ഇവയില്‍ എത്ര കോടി
രൂപയുടെ പ്രവൃത്തി
ഇതുവരെ ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
പാലക്കാട്
മണ്ഡലത്തിലെ പി. ഡബ്ല്യു. ഡി.
പദ്ധതികള്‍
3737.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
മണ്ഡലത്തില്‍ 2017 - 18
ലെ ബജറ്റിൽ
വകയിരുത്തിയിട്ടുള്ള
പൊതു മരാമത്ത്
പദ്ധതികളുടെ
തുകയുള്‍പ്പെടെയുള്ള
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ; ആയതില്‍
എത്ര
തുകചെലവഴിച്ചിട്ടുണ്ട്;
വിശദ വിവരങ്ങള്‍
നല്‍കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
വകുപ്പ് റോഡുകള്‍
3738.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര
കിലോമീറ്റര്‍ റോഡാണ്
പൊതുമരാമത്ത്
വകുപ്പിന്റെ
കീഴിലുള്ളത്;
(ബി)
ആലത്തൂര്‍
മണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
2017-18 വര്‍ഷത്തില്‍
അനുവദിച്ച തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3739.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന ഭരണാനുമതി
ലഭിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഓരോന്നിന്റെയും പുരോഗതി
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള നിര്‍മ്മാണ
പ്രവൃത്തികള്‍
3740.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പി.ഡബ്ള്യു.ഡി.
മുഖേന 2016 മേയ് മാസം
മുതല്‍ 2018 ഫെബ്രുവരി
മാസം വരെ ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
നിര്‍മ്മാണ
പ്രവൃത്തികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ റോഡുകള്‍,
പാലങ്ങള്‍
3741.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കല്‍പ്പറ്റ
മണ്ഡലത്തിലെ റോഡുകള്‍,
പാലങ്ങള്‍ എന്നിവയുടെ
നിര്‍മ്മാണത്തിനും
നവീകരണത്തിനുമായി എത്ര
രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
ഭരണാനുമതി
നല്കിയ പദ്ധതികളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(സി)
വയനാട്
ജില്ലയിലെ ഏതെങ്കിലും
റോഡുകളുടെ നവീകരണത്തിന്
കേന്ദ്ര റോഡ് ഫണ്ടില്‍
നിന്നും പണം
അനുവദിച്ചിട്ടുണ്ടോ;
(ഡി)
നിലവില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കൈവശമുള്ളതും
പൊതുമരാമത്ത് വകുപ്പിന്
കൈമാറാന്‍ സന്നദ്ധത
പ്രകടിപ്പിച്ചിട്ടുള്ളതുമായ
റോഡുകള്‍
ഏറ്റെടുക്കാന്‍
സന്നദ്ധമാകുമോയെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പൊതുമരാമത്ത് പദ്ധതികള്‍
3742.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷമുളള വിവിധ
ബജറ്റുകളിലും കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
ബജറ്റിലും നിലമ്പൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പൊതുമരാമത്ത്
പദ്ധതികള്‍, അവയ്ക്ക്
ഓരോന്നിനും അനുവദിച്ച
തുക എന്നിവ
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നറിയിക്കാമോ;
ഓരോ ഭരണാനുമതിയുടെയും
കോപ്പി ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
പ്രവൃത്തി നടക്കുന്ന
പദ്ധതികള്‍, ഇനി
ആരംഭിക്കുവാനുളള
പദ്ധതികള്‍ എന്നിവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
നിയുക്ത പദ്ധതികള്‍ ഏതു
കാലയളവിലേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
ബാലുശ്ശേരി
ബൈപ്പാസിന്റെ അലൈന്മെന്റ്
3743.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
ബൈപ്പാസിന്റെ
അലൈന്മെന്റ്
തയ്യാറാക്കിയിട്ടുണ്ടോ
; ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരി
ബൈപ്പാസിന്റെ
നിര്‍മ്മാണം
വേഗത്തിലാക്കാനുള്ള
നടപടി സ്വീകരിക്കാമോ?
മൂവാറ്റുപുഴ
- കാക്കനാട് നാല് വരി പാതയുടെ
നിര്‍മ്മാണം
3744.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബജറ്റില്‍ നാല്പത് കോടി
രൂപ അനുവദിച്ച
മൂവാറ്റുപുഴ -
കാക്കനാട് നാലുവരി
പാതയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
നടപടികളാണ് ഇതിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് പദ്ധതികള്‍
3745.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2018-19
വര്‍ഷത്തെ ബജറ്റില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല
റോഡ് ടാറിംഗ്
3746.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍,
തൃശൂര്‍ മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല
റോഡിന് ആകെ എത്ര
കി.മീറ്റര്‍ നീളമുണ്ട്;
(ബി)
പ്രസ്തുത
റോഡിന്റെ എത്ര
കി.മീറ്റര്‍ ദൂരം
ഇതുവരെ ടാറിംഗ് നടത്തി;
അതിനായി എത്ര രൂപ
ചെലവഴിച്ചു;
(സി)
ഇനി
എത്ര കി. മീറ്റര്‍
ടാര്‍ ചെയ്യാന്‍
അവശേഷിക്കുന്നുണ്ട്;
അവശേഷിക്കുന്ന ഭാഗം
ടാര്‍ ചെയ്യാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
റോഡ് ടാറിംഗിന് ആകെ
അനുവദിച്ച തുക
എത്രയാണ്; ഇതുവരെ എത്ര
രൂപ ചെലവഴിച്ചു;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ റോഡുകളുടെ വികസനം
3747.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ വികസനവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റ് പ്രകാരം
അനുവദിച്ച
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
അനുവദിച്ച
പ്രവൃത്തികള്‍
വേഗത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പടഹാരം,
തട്ടാശ്ശേരി എന്നീ പാലങ്ങളുടെ
ടെന്‍ഡര്‍ നടപടികള്‍
3748.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
കുട്ടനാടിന് അനുവദിച്ച
പടഹാരം, തട്ടാശ്ശേരി
എന്നീ പാലങ്ങളുടെ
ടെന്‍ഡര്‍ നടപടികള്‍
എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
ആലപ്പുഴ
- ചങ്ങനാശ്ശേരി റോഡിലെ
ചെറുപാലങ്ങള്‍
3749.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
ചങ്ങനാശ്ശേരി റോഡില്‍
സ്ഥിരമായി വാഹന അപകടം
സംഭവിച്ചുകൊണ്ടിരിക്കുന്ന
ചെറുപാലങ്ങള്‍ വീതി
കൂട്ടി
നിര്‍മ്മിക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
വ്യക്തമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ
ബലക്ഷയമുള്ള പാലങ്ങള്‍
3750.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ബലക്ഷയമുള്ള
പാലങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പാലങ്ങൾക്കാണ് ബലക്ഷയം
ഉള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
ഈ
പാലങ്ങള്‍ പുതുക്കി
പണിയുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ബലക്ഷയം
സംഭവിച്ച പാലങ്ങളുടെ
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
നിലവില്‍ ഏതെല്ലാം
പാലങ്ങളാണ്
പുതുക്കിപണിയുന്നത്
എന്ന് വിശദമാക്കുമോ?
കീഴാറൂര്‍
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ തടസ്സം
3751.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല,കാട്ടാക്കട
മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കീഴാറൂര്‍ പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ട തടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
ഇത്
പുനരാരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(സി)
ഈ
പ്രവൃത്തിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നേയ്ക്ക്
പുനരാരംഭിക്കാനാകുമെന്നും
എത്ര സമയം കൊണ്ട്
പ്രവൃത്തി
പൂര്‍ത്തീകരിക്കാനാകും
എന്നും അറിയിക്കാമോ?
ചെല്ലഞ്ചി
പാലത്തിന്റെ
നിര്‍മ്മാണപുരോഗതി
3752.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ചെല്ലഞ്ചി പാലത്തിന്റെ
നിര്‍മ്മാണപുരോഗതി
അറിയിക്കാമോ;
(ബി)
പണി
പൂര്‍ത്തിയാക്കി പാലം
എന്നത്തേയ്ക്ക്
പൊതുജനങ്ങള്‍ക്കായി
തുറന്നുകൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോതായിതോട്
പാലത്തിന്റെ പുനരുദ്ധാരണം
3753.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അയ്യമ്പുഴ - മഞ്ഞപ്ര
ഗ്രാമപഞ്ചായത്തുകളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
കോതായിതോട് പാലത്തിന്റെ
പുനരുദ്ധാരണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
അനുവദിച്ച 375 ലക്ഷം
രൂപയുടെ ഭരണാനുമതിയുടെ
കാലാവധി
അവസാനിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
സ്ഥലമെടുപ്പ്
നടപടികളുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(ഡി)
പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പേരൂച്ചാല്‍
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി
3754.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂച്ചാല്‍
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
പാലം നിര്‍മ്മാണം
ആരംഭിച്ചത് എന്നാണ്;
നിര്‍മ്മാണത്തിനായി
അനുവദിച്ചിരിക്കുന്ന
ഫണ്ട്എത്രയാണ്; ഇനി
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഇവ പൂര്‍ത്തീകരിച്ച്
പാലം എന്ന്
തുറന്നുകൊടുക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണത്തിലിരിക്കുന്ന
പാലത്തിന്റെ
തൂണുകള്‍ക്ക് ബലക്ഷയം
നേരിടാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
പ്രശ്നം പരിഹരിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
നിര്‍മ്മാണത്തില്‍
പിഴവുവരുത്തിയ
കരാറുകാരനും അന്നത്തെ
പൊതുമരാമത്ത് വകുപ്പ്
ഉദ്യോഗസ്ഥര്‍ക്കും
എതിരേ എന്ത് നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചിപ്പന്‍ചിറ
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി
3755.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
ചിപ്പന്‍ചിറ
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
(ബി)
പണി
പൂര്‍ത്തിയാക്കി
എന്നുമുതല്‍ പുതിയ പാലം
ഗതാഗതത്തിനായി
തുറന്നുകൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വെണ്ടുരുത്തി
പാലം ഉപയോഗശൂന്യമാകുന്നത്
തടയാന്‍ നടപടി
3756.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ പാലം
ഗതാഗതയോഗ്യമായതോടെ,
കാെച്ചി നഗരത്തേയും
പശ്ചിമ കൊച്ചിയെയും
ബന്ധിപ്പിച്ചിരുന്ന പഴയ
വെണ്ടുരുത്തി
പാലത്തിലൂടെയുള്ള
ഗതാഗതം നിരോധിക്കുകയും
ആയത്
അറ്റകുറ്റപ്പണികള്‍
നടത്താതെ
ഉപയോഗശൂന്യമാകുകയും
ചെയ്യുന്നത് തടയാന്‍
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ഇൗ
പാലം എന്തുചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാലത്തിന്റെ
അറ്റകുറ്റപ്പണികള്‍
നടത്തി
ആയത്ഇരുചക്രവാഹനഗതാഗതത്തിനായി
ഉപയോഗിക്കാനുളള ആവശ്യം
ഉയര്‍ന്നുവന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
കാളിക്കടവ് പാലം
3757.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
തൂതപ്പുഴയ്ക്ക് കുറുകെ
കാളിക്കടവ് പാലം
നിര്‍മ്മാണത്തിന്
03.03.2016 ല്‍
നബാര്‍ഡ് RIDF-XXII
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സ.ഉ.(സാധാ)
നം.546/2016/പൊ.മ.വ.
പ്രകാരം തത്വത്തില്‍
ഭരണാനുമതി നല്കി
ഉത്തരവായതിനെത്തുടര്‍ന്ന്
പ്രവൃത്തി
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നാളിതുവരെയായിട്ടും
പദ്ധതി റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിക്കാത്തതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍
ആരൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
അടിയന്തരമായി
ലഭ്യമാക്കി പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മലമേല്‍ക്കുന്ന്
- മുടവന്മുകള് പാലം
3758.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നേമം
നിയോജക മണ്ഡലത്തില്‍
കരമനയാറിന് കുറുകെ
മലമേല്‍ക്കുന്ന് -
മുടവന്മുകള്
പാലത്തിന് ഭരണാനുമതി
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ
പട്ടയം നൽകാൻ പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
3759.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പള്ളിക്കര
വില്ലേജില്‍ ആര്.എസ്.
No.170/06 ല്‍
പൊതുമരാമത്ത്
വകുപ്പിന്റെ കൈവശമുള്ള
സ്ഥലത്ത് തലമുറകളായി
താമസിച്ചുവരുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിന്
ജില്ലാ കളക്ടര്‍
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
തേടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്-കാഞ്ഞങ്ങാട്
സ്റ്റേറ്റ് ഹൈവേയുടെ
എത്ര അകലത്തിലാണ്
പ്രസ്തുത ഭൂമി
സ്ഥിതിചെയ്യുന്നതെന്ന്
അറിയിക്കാമോ;
(സി)
റോഡ് വികസനത്തിനായി ഈ
ഭൂമി ആവശ്യമുണ്ടോ;
വിശദാംശങ്ങള്‍
അറിയിയ്ക്കാമോ;
(ഡി)
തലമുറകളായി
താമസിച്ചുവരുന്ന മേല്‍
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിന്
ജില്ലാ കളക്ടര്‍
സമര്‍പ്പിച്ച
പ്രപ്പോസലില്‍ അനുമതി
നല്‍കുന്നതിന്
തടസ്സമെന്താണെന്ന്
അറിയിക്കാമോ;
(ഇ)
ഇതു
സംബന്ധിച്ച്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള ഫയലില്‍
(356/PS2/17/PWD)
അനുകൂല തീരുമാനം
നല്കുന്ന വിഷയം
പരിഗണിക്കുമോ?
തൃശൂര്‍
- എടപ്പള്ളി റൂട്ടിലെ ടോള്‍
പിരിവ്
3760.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
- എടപ്പള്ളി റൂട്ടില്‍
വിവിധ വാഹനങ്ങള്‍ക്കായി
ഏര്‍പ്പെടുത്തിയിരിക്കുന്ന
ടോള്‍ നിരക്ക്
എത്രയൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഈ
നിരക്ക് അമിതമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ടോള്‍ പിരിവ്
എന്നുമുത്ല
തുടങ്ങിയെന്നും ഇനി
എത്ര നാളത്തേയ്ക്ക്
കൂടി വേണ്ടിവരുമെന്നും
വ്യക്തമാക്കുമോ?
ദേശീയപാത
744- ൽ ഗാബിയോൺ വാള്
നിർമ്മാണം
3761.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
744 ല്‍
ഇടമണ്‍-പുനലൂര്‍
റെയില്‍വേ പാതയുമായി
ബന്ധപ്പെട്ട് ഗാബിയോൺ
വാള്
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഗാബിയോൺ വാള്
നിര്‍മ്മാണത്തിനുള്ള
ചെലവ് സംസ്ഥാനം
വഹിക്കേണ്ടതുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
റെയില്‍വേയുമായി
എന്തെങ്കിലും കരാര്‍
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തില്‍ കിഫ്ബി
വഴി നിര്‍മ്മാണ പ്രവൃത്തികള്‍
3762.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
കിഫ്ബി വഴി എത്ര
തുകയുടെ ഏതെല്ലാം
നിര്‍മ്മാണ
പ്രവൃത്തികള്‍
അനുവദിച്ചിട്ടുണ്ട്,
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായി എന്ന്
വ്യക്തമാക്കുമോ;
(സി)
മറ്റു
പ്രവൃത്തികളുടെ
ടെണ്ടര്‍
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്തു വകുപ്പിന്
കീഴില്‍ വിവിധ
സര്‍ക്കാരുകളുടെ
കാലയളവില്‍
പ്രവൃത്തികളാരംഭിച്ചതും
പൂര്‍ത്തീകരിക്കാത്തതുമായ
റോഡുകള്‍,
കെട്ടിടങ്ങള്‍ എന്നിവ
ഏതെല്ലാം; ആയവ എപ്പോള്‍
പൂര്‍ത്തീകരിക്കും;
വിശദാംശം ലഭ്യമാക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
3763.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ കിഫ്ബി
മുഖാന്തരം
നടപ്പിലാക്കുന്ന എത്ര
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഉണ്ടെന്നും, അവ
ഏതെല്ലാം എന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബിയില്‍ നിന്ന്
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
കുറ്റാലം
കൊട്ടാരത്തിന്റെ അവകാശ
തര്‍ക്കം
3764.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുളള കുറ്റാലം
കൊട്ടാരത്തിന്റെ അവകാശ
തര്‍ക്കവുമായി
ബന്ധപ്പെട്ട കേസിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കൊട്ടാരത്തിന്റെ അവകാശ
തര്‍ക്കം ആരംഭിച്ചത്
ഏത് കാലയളവിലാണ് എന്നത്
സംബന്ധിച്ച രേഖകള്‍
ലഭ്യമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ
കാലത്തുണ്ടായ വീഴ്ചയാണ്
പ്രസ്തുത
കൊട്ടാരത്തിന്റെ അവകാശ
തര്‍ക്കത്തിലേക്ക്
നയിച്ചതെന്ന
ആക്ഷേപത്തിന്റെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുളളതും
എന്നാല്‍ സംസ്ഥാനത്തിനു
പുറത്ത് സ്ഥിതി
ചെയ്യുന്നതുമായ മറ്റ്
സ്ഥലങ്ങളും
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട വിശദവിവരം
നല്‍കുമോ; ഇതുമായി
ബന്ധപ്പെട്ട ഏതെങ്കിലും
കേസുകളില്‍ അവകാശ
തര്‍ക്കം
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഹരിപ്പാട്
മണ്ഡലത്തിലെ ഹൈടെക് ബസ്സ്
ഷെഡുകളുടെ നിര്‍മ്മാണം
T 3765.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതി പ്രകാരം
ഭരണാനുമതി ലഭിച്ച
ഹൈടെക് ബസ്സ് ഷെഡുകളുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഏത്
ഏജന്‍സിയാണ് ഇതിന്റെ
നിര്‍മ്മാണം
നടത്തുന്നത്;
(സി)
എത്ര
ബസ്സ് ഷെഡുകളുടെ
നിര്‍മ്മാണം നാളിതുവരെ
പൂര്‍ത്തീകരിച്ചു; ഇനി
എത്രയെണ്ണം കൂടി
നിര്മ്മിക്കുവാനുണ്ട്;
(ഡി)
പൂര്‍ത്തിയാക്കാനുള്ളവ
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
ഗവണ്മെന്റ് കോളേജ് കെട്ടിട
നിർമ്മാണം
3766.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന സ്കീമില്‍
നിന്നും രണ്ട് കോടി രൂപ
വിനിയോഗിച്ച് വൈപ്പിന്‍
ഗവണ്മെന്റ് കോളേജിന്
കെട്ടിടം
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍ ഭരണാനുമതി
നല്കിയിരുന്നുവോ;
എങ്കില്‍ ഏതുവര്‍ഷമാണ്
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
വിശദമായ പദ്ധതി
റിപ്പോര്‍ട്ട്
(ഡി.പി.ആര്)
സര്‍ക്കാരില്‍
സമര്പ്പിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചതിനുശേഷം
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പില്‍ കാലതാമസം
നേരിട്ടത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
പദ്ധതി
എന്നത്തേയ്ക്ക്
ടെണ്ടര്‍ ചെയ്യുമെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
ഇന്‍ഡോര്‍ സ്റ്റേഡിയം
3767.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
സര്‍ക്കാര്‍ എന്നാണ്
ഭരണാനുമതി നല്‍കിയത്;
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയത്;
(ബി)
പ്രസ്തുത
ഭരണാനുമതി പിന്നീട്
പുതുക്കി
നല്കുകയുണ്ടായോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
നിര്‍ദ്ദിഷ്ട
ഒറ്റപ്പാലം ഇന്‍ഡോര്‍
സ്റ്റേഡിയം
പണിയുന്നതിനായി ഏതു
സ്ഥലമാണ്
നീക്കിവച്ചിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഒറ്റപ്പാലം-1
വില്ലേജിലെ
കണ്ണിയംപുറത്തുളള
കെ.പി.ഐ.പി കോംപൗണ്ടിലെ
60/10, 60/2 എന്നീ
സര്‍വ്വെ നമ്പരുകളിലായി
കിടക്കുന്ന 84 സെന്റ്
സ്ഥലം, മൈനര്‍
ഇറിഗേഷന്‍ (കെ.പി.ഐ.പി)
വകുപ്പില്‍ നിന്നും
സ്റ്റേഡിയം
പണിയുന്നതിലേക്കായി
വിട്ടുകിട്ടുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
ധനുവച്ചപുരം
ഗവണ്മെന്റ് ഗേള്‍സ്
ഹെെസ്കൂള് ലാബ് കെട്ടിട
നിര്‍മ്മാണം
3768.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ധനുവച്ചപുരം
ഗവണ്മെന്റ് ഗേള്‍സ്
എച്ച്.എസ്- ലെ ലാബ്
കെട്ടിടത്തിന്റെ
നിര്‍മ്മാണം
കരാറുകാരന്
ഉപേക്ഷിച്ചുപോയി എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
എന്നത്തേയ്ക്ക്
പുനരാരംഭിക്കാനാകുമെന്നും
അറിയിക്കാമോ?
തൃപ്പുണിത്തുറ
സര്‍ക്കാര്‍ ആയുര്‍വേദ
കോളേജിലെ കെട്ടിട
നിര്‍മ്മാണം
3769.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
സര്‍ക്കാര്‍ ആയുര്‍വേദ
കോളേജിലെ കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കരാറുകാരന് നല്കിയ
കേസ്സില്‍
ഉദ്യോഗസ്ഥരുടെ അനാസ്ഥ
കാരണം സര്‍ക്കാരിന്
നഷ്ടം സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കോടി രൂപയുടെ
നഷ്ടം
സംഭവിച്ചിട്ടുള്ളതായിട്ടാണ്
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ധനകാര്യ
വകുപ്പിന്റെ പരിശോധനാ
വിഭാഗം പരിശോധന
നടത്തിയിരുന്നോ;
(ഡി)
എങ്കില്‍
പ്രസ്തുത പരിശോധനാ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ?
വെള്ളരിക്കുണ്ട് താലൂക്കില്‍
സബ് ഡിവിഷന് ഓഫീസ്
3770.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
വെള്ളരിക്കുണ്ട്
താലൂക്കില്‍
പൊതുമരാമത്ത് സബ്
ഡിവിഷന് ഓഫീസുകള്‍
നാളിതുവരെ
അനുവദിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലയോരഹൈവേ
ഉള്‍പ്പെടെയുള്ള
വികസനപ്രവര്‍ത്തനങ്ങളുടെ
പ്രധാന കേന്ദ്രമായ
വെള്ളരിക്കുണ്ടിൽ
റോഡ്സ്, ബില്‍ഡിംഗ്സ്
ഓഫീസുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
ഉണ്ടാകുമോ;വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയില്‍ ക്രമക്കേടുകളുടെ
പേരില്‍ സസ്പെന്‍ഡ്
ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍
3771.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഉദ്യോഗസ്ഥരെ
പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ
വിഭാഗങ്ങളില്‍ നിന്നും
സസ്പെന്‍ഡ്
ചെയ്തിട്ടുണ്ട്;
ഇവര്‍ക്ക് സസ്പെന്ഷന്
നല്‍കുന്നതിന് മുന്‍പ്
മെമ്മോ ഓഫ് ചാര്‍ജ്
കൊടുത്തിരുന്നോ;
ഇല്ലെങ്കില്‍ എന്ത്
കാരണത്താലാണ്
എന്നതടക്കമുളള
ബന്ധപ്പെട്ട രേഖകളുടെ
പകര്‍പ്പ് അടക്കം
പൂര്‍ണ്ണമായ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പരപ്പനങ്ങാടി
മുന്‍ എ.ഇ.ഇ. യും
ഇപ്പോള്‍ മഞ്ചേരി
(മലപ്പുറം) റോഡ്സ്
ആന്‍ഡ് ബ്രിഡ്ജസ് ഇ.ഇ.
യുമായ ഉദ്യോഗസ്ഥന്റെ
പേരില്‍, ചെയ്യാത്ത
ജോലിയുടെ ബില്‍ മാറി
നല്കിയതിന്റെയും മറ്റ്
ഗുരുതര
ക്രമക്കേടുകളുടെയും
പേരില്‍ അന്വേഷണ
വിധേയമായി സസ്പെന്ഷന്
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വ്യക്തിയുടെ പേരില്‍
വകുപ്പ് തല അന്വേഷണമോ
വിജിലന്‍സ് അന്വേഷണമോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച
ഉത്തരവുകള്‍, മെമ്മോ
ഓഫ് ചാര്‍ജസ്, മറ്റ്
നടപടിക്രമങ്ങള്‍ ഇവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത
വ്യക്തിക്കെതിരെയുളള
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
മേല്‍നടപടികളുടെ
പകര്‍പ്പ് അടക്കമുളള
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
ഗുരുതരമായ
കണ്ടെത്തലുകളുടെ
പേരില്‍ പ്രസ്തുത
വ്യക്തിക്കെതിരെ
എന്തുകൊണ്ടാണ്
നടപടികള്‍
സ്വീകരിക്കാതിരുന്നത്
എന്നുളള വിവരം
അറിയിക്കുമോ;
(എഫ്)
ഫയല്‍
നമ്പർ
എഫ്3/170/2017/പി.ഡബ്ലിയു.ഡി.-യിലെ
മെമ്മോ ഓഫ് ചാര്‍ജ്
പ്രകാരം സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
പൊതുമരാമത്ത്
വകുപ്പില്‍ ഗുരുതര
ക്രമക്കേടുകള്‍ നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
മാനദണ്ഡങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് ഇലക്ട്രിക്കല്‍
വിംഗുകളുടെ എണ്ണം
3772.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പ് ഇലക്ട്രിക്കല്‍
വിഭാഗത്തിൽ
തിരുവനന്തപുരം,
മലപ്പുറം
എന്നിവിടങ്ങളിലെ
വിംഗുകളുടെ എണ്ണം
എത്രയാണ്; വിശദവിവരം
നല്‍കുമോ?
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
ഇലക്ട്രിഫിക്കേഷന്
പ്രവൃത്തികള്‍
3773.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
പ്രവൃത്തികളായ കാളം
തിരുത്തി ബദല്‍
വിദ്യാലയം കെട്ടിട
പ്രവൃത്തി,തൃക്കുളം
സ്കൂള്‍ കെട്ടിട
പ്രവൃത്തി, തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയിലെ
കെട്ടിടങ്ങള്‍
എന്നിവയുടെ
ഇലക്ട്രിഫിക്കേഷന്
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണ് ; ഇത്
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
ഇലക്ട്രിഫിക്കേഷന്
സംബന്ധിച്ച നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
രജിസ്ടേഷന്
വകുപ്പിലെ പ്രവർത്തനങ്ങൾ
3774.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്ടേഷന് വകുപ്പില്‍
ജനോപകാരപ്രദമാകുന്ന
എന്തൊക്കെ കാര്യങ്ങള്‍
പുതിയതായി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിവരിയ്ക്കുമോ;
(ബി)
ഇക്കാലയളവിൽ
എത്ര തവണ സര്‍ക്കാര്‍
ഭൂമിയുടെ മാര്‍ക്കറ്റ്
വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
എത്ര ശതമാനം വീതം;
വിശദമാക്കുമോ; ഇതുവഴി
എത്ര കോടി രൂപ അധിക
വരുമാനം ഉണ്ടാകും;
(സി)
ഇപ്പോള്‍
ഭൂമി രജിസ്ട്രേഷന്
ജനങ്ങളില്‍ നിന്നും
ഇൗടാക്കുന്ന വിവിധ
ഫീസുകളുടെ വിശദാംങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഗിഫ്റ്റ്
ആധാരം,ധനനിശ്ചയ
ആധാരം,ഒഴികുറി ആധാരം
എന്നിവകള്‍ക്ക്
നിലവില്‍ രജിസ്ട്രേഷന്
വകുപ്പ് ഇൗടാക്കുന്ന
ഫീസിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
വസ്തു
സംബന്ധമായ ഏതൊക്കെ
തരത്തിലുള്ള
ആധാരങ്ങളാണ്
രജിസ്ട്രേഷന്
വകുപ്പില്‍
ജനങ്ങള്‍ക്ക്
ചെയ്തുകൊടുക്കുന്നത്;
ഇതിന്റെ പൂര്‍ണ്ണ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
രജിസ്ട്രേഷന്
വകുപ്പു മുഖേന ലഭ്യമാകുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
3775.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്ട്രേഷന് വകുപ്പ്
മുഖേന ലഭ്യമാകുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
വേഗത്തില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇവ
കൂടുതല്‍ വേഗത്തില്‍
ലഭ്യമാക്കാനുളള പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയില്‍
ഉണ്ടോയെന്നറിയിക്കാമോ;
(സി)
ഈ
സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള
അപേക്ഷകള്‍ ഓണ്‍ലെെന്‍
ആയി നല്‍കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;ഇല്ലെങ്കില്‍
ഇൗ സംവിധാനം
ഏര്‍പ്പെടുത്തുമോ?
രജിസ്ട്രേഷന്
വകുപ്പിലെ രേഖകള്‍ ഡിജിറ്റൈസ്
ചെയ്യല്‍
3776.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിലെ രേഖകള്‍
ഡിജിറ്റൈസ് ചെയ്യുന്ന
നടപടികള്‍
നടന്നുവരുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
പ്രസ്തുത
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ നവീകരണം
3777.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന്റെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇ-സ്റ്റാമ്പിംഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
രജിസ്ട്രേഷന്
വകുപ്പിന്റെ ആധുനികവല്കരണം
3778.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്ട്രേഷന്
വകുപ്പില്‍ വേണ്ടത്ര
മുന്നൊരുക്കമില്ലാതെയാണ്
ആധുനിക സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ബ്ലോക്ക്
ഓഫീസുകളില്‍
സ്ഥാപിച്ചിട്ടുള്ള
നെറ്റ് വര്‍ക്ക്
ഉപകരണങ്ങള്‍ക്ക്
വേണ്ടത്ര യു.പി.എസ്
ഇല്ലാത്തതും, സംസ്ഥാന
ഡാറ്റാ സെന്ററുകളില്‍
സ്ഥാപിച്ചിട്ടുള്ള
രജിസ്ട്രേഷന്
വകുപ്പിന്റെ
സെര്‍വറിന്റെ
പോരായ്മയും ആധുനിക
വത്ക്കരണത്തിന്
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഓണ്‍ലൈന്‍
രജിസ്ട്രേഷന് സൗകര്യം
വിപുലപ്പെടുത്തുവാന്‍ നടപടി
3779.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലബ്ബുകള്‍,
ലൈബ്രറികള്‍, മറ്റ്
സന്നദ്ധ സംഘടനകള്‍
എന്നിവയുടെ
രജിസ്ട്രേഷന്
നടപടിക്രമങ്ങള്‍
ഓണ്‍ലൈനായി
സമര്‍പ്പിക്കുന്നതിന്
സംസ്ഥാനത്തെ എല്ലാ
രജിസ്ട്രേഷന്
ഓഫീസുകളിലും സൗകര്യം
ഒരുക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത
എത്ര ശതമാനം
ഓഫീസുകളില്‍
ഇത്തരത്തില്‍ ഓണ്‍ലൈന്‍
സൗകര്യം ഒരുക്കുന്നത്
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഓണ്‍ലൈന്‍
സൗകര്യങ്ങള്‍ നിലവില്‍
വരുന്നതിന് മുന്‍പ്
രജിസ്റ്റര്‍
ചെയ്യപ്പെട്ട
സംഘടനകള്‍ക്ക് വാര്‍ഷിക
പുതുക്കലിനുള്ള
അപേക്ഷകള്‍ ഓണ്‍ലൈനായി
സമര്‍പ്പിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഈ
വിഭാഗം സംഘടനകള്‍ക്ക്
കൂടി ഓണ്‍ലൈന്‍ സൗകര്യം
വ്യാപിപ്പിച്ച്
വിപുലപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക്
പുതിയ കെട്ടിടം
3780.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം രജിസ്ട്രാര്‍
ഓഫീസുകളാണ് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
ആയതിലേക്ക് ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകള്‍ക്ക്
അനുവദിച്ചിട്ടുള്ള തുക
എത്ര വീതമെന്ന്
വ്യക്തമാക്കാമോ?
രജിസ്ട്രാര്‍
ഓഫീസുകള്‍ക്ക് സ്വന്തം
കെട്ടിടം
3781.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രജിസ്ട്രാര്‍
ഓഫീസുകളെല്ലാം സ്വന്തം
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്
എന്ന് അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
കെട്ടിടങ്ങളിലല്ലാതെ
പ്രവര്‍ത്തിക്കുന്ന
രജിസ്ട്രാര്‍
ഓഫീസുകളുടെ വിശദാംശം
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
എല്ലാ
രജിസ്ട്രാര്‍
ഓഫീസുകള്‍ക്കും സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ പദ്ധതി
നിലവിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇവയുടെ വിശദവിവരം
അറിയിക്കുമോ?
രജിസ്ട്രേഷന്
വകുപ്പിൽ അന്വേഷണം നേരിടുന്ന
ഉദ്യോഗസ്ഥർ
3782.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ വിവിധ
തസ്തികകളില്‍ ജോലി
ചെയ്യുന്ന എത്ര പേർ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൈക്കൂലി
അടക്കമുളള വിവിധ
ക്രമക്കേടുകളുടെ
പേരില്‍ വകുപ്പുതല
അന്വേഷണവും വിജിലന്‍സ്
അന്വേഷണവും
നേരിടുന്നുണ്ട്;
(ബി)
പ്രസ്തുത ഉദ്യോഗസ്ഥരുടെ
പേരും, ചെയ്ത
ക്രമക്കേടുകളുടെ
വിശദാംശങ്ങളും സഹിതം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
രജിസ്ട്രേഷന്
ഓഫീസുകള്‍ പുതുതായി
തുടങ്ങിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദമാക്കുമോ ?
കായംകുളം
റയില്‍വേ സ്റ്റേഷനില്‍ പ്രീ
പെയ്ഡ് ഓട്ടോ ടാക്സി
കൗണ്ടര്‍
3783.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിരവധി
പേര് യാത്രയ്ക്കായി
എത്തിച്ചേരുന്ന
കായംകുളം റയില്‍വേ
സ്റ്റേഷനില്‍ ഒരു പ്രീ
പെയ്ഡ് ഓട്ടോ ടാക്സി
കൗണ്ടറും സി. സി. ടി.
വി. സംവിധാനവും
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
റെയില്‍വെ
പദ്ധതികളുടെ സമയബന്ധിത
പൂർത്തീകരണം
3784.
ശ്രീ.ഹൈബി
ഈഡന്
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെന്നൈ
ആസ്ഥാനമാക്കി റെയില്‍വെ
സോണ്‍ ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നതിനാല്‍
കേരളത്തിന്റെ പ്രധാന
റെയില്‍വെ പദ്ധതികള്‍
ദീര്‍ഘകാലമായി
നീണ്ടുപോകുന്ന
സാഹചര്യമുണ്ടോ
എന്നറിയിക്കാമോ;
(ബി)
റെയില്‍വെ
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
റെയില്‍വെയുടെ
തിരുവനന്തപുരം,
പാലക്കാട് എന്നീ
ഡിവിഷനുകള്‍ ചേര്‍ത്ത്
എറണാകുളം അസ്ഥാനമാക്കി
ഒരു പെനിന്‍സുലാര്‍
സോണ്‍ രൂപീകരിക്കണമെന്ന
ആവശ്യം സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തിലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം എന്താണ്;
(സി)
2018-19
ലെ കേന്ദ്ര ബജറ്റില്‍
സംസ്ഥാനത്തെ റെയില്‍വെ
വികസനത്തിന് ഉതകുന്ന
പദ്ധതികളെന്തെങ്കിലും
പ്രഖ്യാപിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ഇക്കാര്യത്തിലുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതിഷേധം
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മാവേലിക്കര
കല്ലുമല റെയില്‍വേ
മേല്‍പ്പാലം
3785.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ബുദ്ധ ജംഗ്ഷന്-
കല്ലുമല റോഡില്‍
റെയില്‍വേ ഗേറ്റ്
ഒഴിവാക്കി മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
സര്‍വ്വേ നടപടികളും
എസ്റ്റിമേറ്റും
അടിയന്തരമായി
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
റയില്‍വേ മേല്‍പ്പാല
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ പ്രസ്തുത
പ്രവൃത്തിക്കനുവദിക്കുന്ന
തുകയുടെ
വിനിയോഗത്തിന്റെ
വിശദവിവരം
ലഭ്യമാക്കുമോ?
തിരുനെട്ടൂര്‍
റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനം
3786.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-2013
സാമ്പത്തിക വര്‍ഷം
നിയോജകമണ്ഡല ആസ്തി
വികസന പദ്ധതിയില്‍
നിന്നും 324 ലക്ഷം രൂപ
അനുവദിച്ച
തിരുനെട്ടൂര്‍
റെയില്‍വെ ഓവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കാമോ ;
(ബി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
കടുത്തുരുത്തി
റെയില്‍വെ മേല്‍പ്പാലം
T 3787.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
ബജറ്റ് പ്രസംഗത്തില്‍
സൂചിപ്പിച്ച
കടുത്തുരുത്തി
റെയില്‍വെ
മേല്‍പ്പാലത്തിന്റെ
ഭരണാനുമതി
സംബന്ധിച്ചുള്ള പുരോഗതി
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി കിഫ്ബി
അംഗീകരിച്ചിട്ടുണ്ടോ;
ആയതിന്റെ ഡി.പി.ആര്
തയ്യാറായിട്ടുണ്ടോ; ഈ
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്ന്
അറിയിക്കാമോ;
(സി)
കടുത്തുരുത്തി
റെയില്‍വെ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍ കഴിയും;
പദ്ധതിയുടെ പുരോഗതി ഏത്
ഘട്ടത്തിലാണന്ന്
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ ഫയല്‍
നടപടികള്‍ ഏത്
വകുപ്പാണ് കൈകാര്യം
ചെയ്യുന്നത്; ആയതിന്റെ
ഫയല്‍ നമ്പര്‍
അറിയിക്കാമോ?
കായംകുളം
റെയില്‍വേ സ്റ്റേഷനില്‍
പാര്‍ക്കിംഗ് ഷെഡ്
3788.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
ജംഗ്ഷന് - റെയില്‍വെ
സ്റ്റേഷനില്‍
യാത്രക്കാരുടെ ടൂ
വീലര്‍ വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നതിനുവേണ്ടി
ഒരു സ്ഥിരം സംവിധാനം
ഇല്ല എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യാത്രക്കാരുടെ
വാഹനങ്ങള്‍
പാര്ക്കുചെയ്യുന്നതിനുവേണ്ടി
മേല്ക്കൂരയോടുകൂടിയ
ഒരു പാര്‍ക്കിംഗ് ഷെഡ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
നിലമ്പൂര്‍-തിരുവനന്തപുരം
രാജ്യറാണി എക്സപ്രസ്സ്
3789.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍-തിരുവനന്തപുരം
രാജ്യറാണി എക്സ്പ്രസ്സ്
സ്വതന്ത്ര
ട്രെയിനാക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനങ്ങള്‍ സതേണ്‍
റെയില്‍വെ
എടുത്തിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
എന്തെങ്കിലും അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
സ്വതന്ത്ര
ട്രെയിനാക്കുന്നതിലൂടെ
വരുത്തുന്ന
മാറ്റങ്ങള്‍,
കോച്ചുകളുടെ എണ്ണം
എന്നിവ വ്യക്തമാക്കുമോ;
(സി)
മലബാറിലെ
യാത്രക്കാര്‍ക്ക് ഏറെ
ആശ്വാസമായി മാറിയ
രാജ്യറാണി എക്സ്പ്രസ്സ്
സ്വതന്ത്ര ട്രെയിനാക്കി
മാറ്റുവാന്‍ കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോയെന്ന്
വ്യക്തമാക്കുമോ?