മുല്ലശ്ശേരി
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ നടപ്പാക്കുന്ന
പദ്ധതികള്‍
2596.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
മണലൂര്‍ മണ്ഡലത്തിലെ
മുല്ലശ്ശേരി
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കുമെന്നും
അതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കണമെന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
2597.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ക്ലാസ്സ് റൂം വിനിമയം
ശക്തമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ ഭാഗമായി
അദ്ധ്യാപക പരിശീലന
പരിപാടികളില്‍
കാലോചിതമായ മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സ്കൂള്‍
വിദ്യാഭ്യാസ പഠനനിലവാരം
പരിശോധിക്കുന്നതിന്
ബേസ് ലൈന്‍ സ്റ്റഡി
നടത്താറുണ്ടോ; അതിന്
അനുസൃതമായി പഠന അവബോധന
രീതി
പുനരാവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
അദ്ധ്യാപകരുടെ
രാഷ്ട്രീയ പ്രവര്‍ത്തന
പരിപാടികൾ നിമിത്തം
വിദ്യാര്‍ത്ഥികളെ
പഠിപ്പിക്കുക എന്ന
ജോലിയില്‍
പൂര്‍ണ്ണമായും
മുഴുകാന്‍ സാധിക്കാത്ത
സാഹചര്യം
സംജാതമായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും ഇടപെടൽ
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
പൊതു
വിദ്യാഭ്യാസ മേഖലയുടെ
സംരക്ഷണം
2598.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ മേഖലയുടെ
പ്രവര്‍ത്തനങ്ങളും
അതുമൂലം
സംസ്ഥാനങ്ങളില്‍ ഉണ്ടായ
നേട്ടങ്ങളും നിലവാരം
ഉയര്‍ത്താനുള്ള
നടപടികളും സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരോ
കേന്ദ്ര ഏജന്‍സികളോ
മറ്റു സ്ഥാപനങ്ങളോ
2015-16, 2016-17,
2017-18 വര്‍ഷങ്ങളില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുള്ളതായി
വിദ്യാഭ്യാസ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഏജന്‍സികളുടെ
കണക്കുകള്‍ പ്രകാരം ഓരോ
റിപ്പോര്‍ട്ടുകളിലും
കേരളം എത്രാം
സ്ഥാനത്താണെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ പൊതു
വിദ്യാഭ്യാസ രംഗത്തെ
സംരക്ഷിക്കുന്നതിനും
അക്കാദമിക മികവ്
ഉയര്‍ത്തുന്നതിനും
കണക്ക്/സയന്‍സ്/ഭാഷകള്‍
ഉള്‍പ്പെടെ വിവിധ
വിഷയങ്ങളില്‍
കുഞ്ഞുകുട്ടികള്‍
മുതലുള്ള വിദ്യാർഥികൾ
നിശ്ചിത നിലവാരം
ആര്‍ജ്ജിക്കുന്നതിനും ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കുമോ?
സ്കോള്‍
എന്ന സ്ഥാപനത്തിലെ
ജീവനക്കാര്‍
2599.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ള
സ്കോള്‍ (SCOLE-State
Council for Open and
Life Long Education)
എന്ന സ്ഥാപനത്തില്‍
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സ്ഥാപനത്തിന്റെ
തിരുവനന്തപുരം
കാര്യലയത്തിലും പതിനാല്
ജില്ലാ സെന്ററുകളിലും
മലബാര്‍ റീജിയണല്‍
കേന്ദ്രത്തിലുമായി എത്ര
ജീവനക്കാരാണ് ദിവസവേതന
വ്യവസ്ഥയില്‍ ജോലി
ചെയ്തിരുന്നത്;
ഇപ്പോള്‍
കരാറടിസ്ഥാനത്തില്‍
നിയമനം
നല്‍കിയിട്ടുള്ളത് എത്ര
പേര്‍ക്കെന്നും അവരുടെ
വേതനം എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
കരാര്‍
അടിസ്ഥാനത്തിലുള്ള
നിയമനത്തിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
മുമ്പ്
പ്രസ്തുത സ്ഥാപനത്തില്‍
ജോലി ചെയ്തിരുന്ന
ദിവസവേതനക്കാരില്‍
നിന്നും കരാര്‍
അടിസ്ഥാനത്തില്‍ നിയമനം
നല്‍കിയിട്ടുള്ളത്
ആര്‍ക്കെല്ലാമെന്ന്
അറിയിക്കാമോ;
(ഇ)
ഇപ്രകാരം
ദിവസവേതനക്കാരില്‍
നിന്നും കരാര്‍
അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നതിന്
അടിസ്ഥാനമാക്കിയ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(എഫ്)
വര്‍ഷങ്ങളായി
ഈ സ്ഥാപനത്തില്‍ ജോലി
ചെയ്തിരുന്നവര്‍ക്ക്
ഇപ്രകാരം തൊഴില്‍
നഷ്ടപ്പെട്ടത് വഴി
ഉണ്ടായ ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ വിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ
പ്രവൃത്തികള്‍
2600.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി വിദ്യാഭ്യാസ
വകുപ്പ് തലശ്ശേരി
നിയോജകമണ്ഡലത്തില്‍
2017-18 വ്രഷത്തില്
നടപ്പിലാക്കുന്ന
മുഴുവന്‍ പ്രവൃത്തികളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിയും
ഏതാണെന്നും ആയതിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
അവകാശനിയമം
നടപ്പിലാക്കുന്നതിന്
എസ്.എസ്.എ. വഴി ധനസഹായം
2601.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമത്തിലെ
സെക്ഷന്‍ 3(1)
അനുശാസിക്കുന്ന
വിധത്തിലുള്ള സ്കൂള്‍
സംവിധാനം
ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വിദ്യാഭ്യാസ
അവകാശനിയമം
നടപ്പിലാക്കുന്നതിന്
എസ്.എസ്.എ. വഴി ധനസഹായം
ലഭിക്കുന്നുണ്ടോയെന്നും
ഏതൊക്കെ
കാര്യങ്ങള്‍ക്കാണ് ഇത്
വിനിയോഗിക്കുന്നതെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ?
അക്കാഡമിക്ക്
മാസ്റ്റര്‍ പ്ലാന്‍
2602.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കുളുകളില്‍ വരുന്ന
അദ്ധ്യയനവര്‍ഷം മുതല്‍
അക്കാഡമിക്ക്
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്
ഏതൊക്കെ മേഖലയില്‍
നിന്നുള്ള വിദ്യാഭ്യാസ
വിചക്ഷണന്മാരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്
;
(സി)
പഠനം
ആസ്വാദ്യകരമാക്കുന്നതിന്
അക്കാഡമിക്ക്
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതോടുകൂടി
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
2603.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി കോഴിക്കോട്
ജില്ലയില്‍ നടപ്പില്‍
വരുത്തിയ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ പശ്ചാത്തല
സൗകര്യ വികസനത്തിനായി
മൂന്ന് കോടി രൂപ
അനുവദിക്കപ്പെട്ട
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
വിദ്യാലയത്തിന്റെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ മികവിന്റെ
കേന്ദ്രങ്ങളായി
തെരഞ്ഞെടുക്കപ്പെട്ട
കിഴക്കഞ്ചേരി ജി എച്ച്
എസ് എസ് സ്കൂളിലും
പുതിയങ്കം ജി യു പി
സ്കൂളിലും അടിസ്ഥാന
സൗകര്യ വികസനത്തിനായി
സമര്‍പ്പിക്കപ്പെട്ട
പദ്ധതിയുടെ രൂപരേഖക്ക്
കിഫ്ബിയില്‍ നിന്നും
അംഗീകാരം
ലഭ്യമായിട്ടുണ്ടോ ;
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
2604.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തിനാകെ
മാതൃകയായ
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
സംബന്ധിച്ച് പൊതു
ജനങ്ങള്‍ക്കും
രക്ഷിതാക്കള്‍ക്കും
അവബോധമുണ്ടാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
അണ്‍എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
അംഗീകാരമില്ലാതെ
കോഴ്സുകള്‍
നടത്തുന്നതും വന്‍
സാമ്പത്തിക ചൂഷണം
നടത്തുന്നതും
ഇവിടങ്ങളില്‍
കുട്ടികള്‍ നേരിടുന്ന
കടുത്ത മാനസിക
സമ്മര്‍ദ്ദം
സംബന്ധിച്ചും
പൊതുജനങ്ങളില്‍
അവബോധമുണ്ടാക്കുന്നതിന്
കൂടുതല്‍ ചര്‍ച്ചകളും
സംവാദങ്ങളും മറ്റ്
പ്രചരണ പരിപാടികളും
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം സംബന്ധിച്ച് പൊതു
ബോധം ഉണരത്തക്കവിധം
മേന്മകള്
ജനങ്ങളിലെത്തിക്കുന്നതിന്
സന്നദ്ധസംഘടനകളേയും
അദ്ധ്യാപക സംഘടനകളേയും
ദൃശ്യമാധ്യമങ്ങളേയും
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
വിദ്യാലയങ്ങള്‍ക്ക് പുതിയ
കെട്ടിടം
2605.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഓരോ
നിയോജകമണ്ഡലത്തിലെയും
ഒരു പ്രൈമറി/അപ്പര്‍
പ്രൈമറി വിദ്യാലയത്തിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ള
സംസ്ഥാനത്തെ
സ്കൂളുകളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
സ്ക്കൂള്
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിക്ക് ഭരണാനുമതി
നല്കിക്കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്ക്കൂള് തലത്തില്‍
പൂര്‍ത്തീകരിക്കേണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
അണ് എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരം നേടുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
വ്യവസ്ഥകള്‍
2606.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം
നേടിയെടുക്കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
വിദ്യാഭ്യാസ
അവകാശ നിയമ പ്രകാരം
എപ്രകാരം
സൗകര്യങ്ങളുള്ള
സ്കൂളുകള്‍ക്കാണ്
അംഗീകാരം നല്കാന്
വ്യവസ്ഥയുള്ളത്;
(സി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
സ്കൂളുകളിലും പ്രസ്തുത
സൗകര്യങ്ങളെല്ലാം
ലഭ്യമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പ്രീ-പ്രൈമറി
അദ്ധ്യാപകരുടെയും
ഹെല്‍പ്പറുടെയും എണ്ണം
2607.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
പ്രീ-പ്രൈമറി
വിഭാഗത്തിന്
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
നിശ്ചയിച്ചിട്ടുണ്ടോ
;എങ്കിൽ വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
നടപ്പു
വര്‍ഷത്തിലെ
പ്രീ-പ്രൈമറി
കുട്ടികളുടെ എണ്ണത്തിന്
ആനുപാതികമായി
അദ്ധ്യാപകരുടെയും
ഹെല്‍പ്പറുടെയും എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
കുട്ടികളില്‍ നിന്നും അനധികൃത
പണപ്പിരിവ്
2608.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ്, അംഗീകൃത എയ്ഡഡ്
സ്കൂളുകളില്‍ മത്സര
പരീക്ഷകളും
സ്കോളര്‍ഷിപ്പുകളും
നടത്തുന്നതിനായി
അനധികൃത പണപ്പിരിവ്
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികള്‍ക്ക്
തുച്ഛമായ സമ്മാനത്തുക
നല്കിയ ശേഷം അവരില്‍
നിന്നും ഭീമമായ തുക
നടത്തിപ്പുകാര്‍
തട്ടിയെടുക്കുന്നതായ
പരാതികള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(സി)
വിദ്യാഭ്യാസ
സംരക്ഷണ നിയമപ്രകാരം
എട്ടാം
ക്ലാസ്സുവരെയുള്ള
കുട്ടികളില്‍ നിന്നും
യാതൊരു വിധ പണപ്പിരിവും
നടത്തുവാന്‍
പാടില്ലായെന്ന
നിര്‍ദ്ദേശത്തിന്
വിരുദ്ധമായ ഇത്തരം
പണപ്പിരിവ് നടത്തുന്ന
ഏജന്‍സികള്‍ക്കും
സ്കൂള്‍
അധികൃതര്‍ക്കുമെതിരെ
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
വിദ്യാഭ്യാസം ലക്ഷ്യമിടുന്ന
ഗുണനിലവാരം
2609.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസം
ലക്ഷ്യമിടുന്ന
ഗുണനിലവാരം, പഠനം
പൂര്‍ത്തിയാക്കിയ
കുട്ടികള്‍
നേടിയിട്ടുണ്ടോ എന്ന്
പരിശോധിക്കുവാന്‍
സംവിധാനമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
സ്കൂള്‍
വിദ്യാഭ്യാസം
പൂര്‍ത്തിയാക്കുന്ന
എല്ലാ കുട്ടികളും
ലക്ഷ്യമിടുന്ന
ഗുണനിലവാരം നേടി എന്ന്
ഉറപ്പു വരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്കൂള്‍
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
സമ്പാദ്യശീലം
വളര്‍ത്തുന്നതിന് പദ്ധതികള്‍
2610.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
സമ്പാദ്യശീലം
വളര്‍ത്തുന്നതിന്
നിലവിലുള്ള പദ്ധതികള്‍
എന്തെല്ലാം;
(ബി)
ഇത്തരം
പദ്ധതികള്‍ കാര്യമായ
പുരോഗതി
കൈവരിയ്ക്കാത്തതും
എല്ലാ സ്കൂളുകളിലും
നടപ്പിലാക്കിയിട്ടില്ലാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എല്ലാ
സ്കൂളുകളിലും പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
ജൂനിയര്‍
റെഡ് ക്രോസ് യൂണിറ്റുകള്‍
2611.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
ജൂനിയര്‍ റെഡ് ക്രോസ്
യൂണിറ്റുകളില്‍
അംഗങ്ങളായ
കുട്ടികള്‍ക്ക് 2017-18
അധ്യയന വര്‍ഷത്തെ C
ലെവല്‍ പരീക്ഷ
ഇതുവരെയും നടത്താത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പരീക്ഷ നടത്താത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഇതു
മൂലം എസ്.എസ്.എല്‍.സി
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നഷ്ടപ്പെടുന്ന സാഹചര്യം
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
എത്രയും
വേഗം പരീക്ഷ
നടത്തുവാനും അര്‍ഹരായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
ഉറപ്പുവരുത്തുവാനും
സത്വര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍ ഉള്‍പ്പെട്ട
സര്‍ക്കാര്‍ സ്കൂളുകളുടെ
അടിസ്ഥാനസൗകര്യവികസനം
2612.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട നൂറിലേറെ
വര്‍ഷം പഴക്കമുളള
സര്‍ക്കാര്‍
സ്കൂളുകളുടെ
അടിസ്ഥാനസൗകര്യവികസനത്തിന്റെ
ഭാഗമായി പുതിയ
കെട്ടിടങ്ങളും അനുബന്ധ
സൗകര്യങ്ങളും
ഒരുക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ:വ്യക്തമാക്കാമോ?
റിസോഴ്സ്
അദ്ധ്യാപകരുടെ ശമ്പളവും മറ്റു
ആനുകൂല്യങ്ങളും
2613.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളെ
പഠിപ്പിക്കുന്ന എത്ര
റിസോഴ്സ് അദ്ധ്യാപകര്‍
കേരളത്തിലുണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ ;
(ബി)
ഈ
അദ്ധ്യാപകരുടെ ശമ്പളവും
മറ്റു ആനുകൂല്യങ്ങളും
എന്താണെന്ന്
വിശദമാക്കാമോ ;
ഇവര്‍ക്ക് എല്ലാ മാസവും
മുടങ്ങാതെ ശമ്പളം
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(സി)
ഇവര്‍ക്കു എത്ര മാസത്തെ
ശമ്പളം കുടിശ്ശിക
ഉണ്ടെന്നും അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്രാവിഷ്കൃതമായ
ഐ ഇ ഡി എസ് എസ്
(ഇന്‍ക്ലൂസീവ്
എജ്യൂക്കേഷന്‍ ഫോര്‍
ഡിസേബിള്‍ഡ് അറ്റ്
സെക്കണ്ടറി സ്റ്റേജ്)
പദ്ധതി ഫണ്ടില്‍
നിന്നാണോ ഈ
അധ്യാപകര്‍ക്ക് ശമ്പളം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
എങ്കില്‍
സംസ്ഥാനത്തിന്റെയും
കേന്ദ്രത്തിന്റെയും
വിഹിതം എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ഇ)
മുന്‍വര്‍ഷങ്ങളിലെ
ഫണ്ട് വിനിയോഗക്കണക്ക്
യഥാസമയം കേന്ദ്ര
മാനവശേഷി
മന്ത്രാലയത്തിന്
സംസ്ഥാനത്ത് നിന്ന്
കൈമാറിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
കേന്ദ്ര
ഫണ്ട് കൃത്യസമയത്ത്
കിട്ടാറുണ്ടോ എന്നും
ഇപ്പോള്‍ എത്ര തുക
കിട്ടാന്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കാമോ ; ഫണ്ട്
വിനിയോഗക്കണക്ക്
നല്കാത്തതാണോ കേന്ദ്ര
ഫണ്ട് വൈകുന്നതിന്
കാരണമാകുന്നത്
;വിശദമാക്കുമോ;
(ജി)
പത്ത്
വര്‍ഷം പൂര്‍ത്തീകരിച്ച
റിസോഴ്സ് അധ്യാപകരെ
ജോലിയില്‍
സ്ഥിരപ്പെടുത്തണമെന്നും
അധ്യാപകരുടെ സേവനവേതന
വ്യവസ്ഥ
നിജപ്പെടുത്താന്‍
പ്രത്യേക സ്കീം
തയ്യാറാക്കണമെന്നും
ഹൈക്കോടതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
ആവശ്യപ്പെട്ടതെന്നും
എന്ത് നടപടികളാണ്
ഇക്കാര്യത്തില്‍
സർക്കാർ
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
ഹൈസ്കൂള്‍,
ഹയര്‍ സെക്കന്ററി വിഭാഗങ്ങൾ
ഒറ്റ യൂണിറ്റായി
പ്രവര്‍ത്തിക്കുന്നതിനുള്ള
നടപടികള്‍
2614.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈസ്കൂള്‍,
ഹയര്‍ സെക്കന്ററി
വിഭാഗങ്ങള്‍
ഒന്നിച്ചുള്ള
വിദ്യാലയങ്ങളില്‍ ഹെഡ്
മാസ്റ്ററും
പ്രിന്‍സിപ്പാളും
രണ്ടായി നേതൃത്വം
വഹിക്കുന്നത്
സ്കൂളിന്റെ പൊതുവായ
കാര്യങ്ങള്‍ക്കും വികസന
പ്രവര്‍ത്തനങ്ങള്‍ക്കും
തടസ്സമായി വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതിനു
മാറ്റം വരുത്തി സ്കൂള്‍
ഒറ്റ യൂണിറ്റായി
പ്രവര്‍ത്തിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ചാലക്കുടിയിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
പുതിയ കെട്ടിടങ്ങള്‍
2615.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
അഡീഷണല്‍
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്, ചാലക്കുടി
എ.ഇ.ഒ. ഓഫീസിന് പുതിയ
കെട്ടിടം, ചാലക്കുടി
ഈസ്റ്റ് ഗവണ്മെന്റ്
ഗേള്‍സ് എച്ച്.എസി.ന്
പുതിയ കെട്ടിടം എന്നീ
ബഡ്ജറ്റ്
വര്‍ക്കുകള്‍ക്ക്
അനുമതി നല്‍കുന്നതിന്
സർക്കാർ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
നിര്‍മ്മാണത്തിന്
അനുമതി
ലഭ്യമാക്കുന്നതിന്
സർക്കാർ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
അംഗീകാരമില്ലാത്ത
അണ് എയ്ഡഡ് സ്കൂളുകള്‍
2616.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാത്ത അണ്
എയ്ഡഡ് സ്കൂളുകള്‍
അടച്ചു പൂട്ടുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുന്നതിന്റെ
ഭാഗമായി ഇതിനോടകം എത്ര
സ്ഥാപനങ്ങള്‍ ഇപ്രകാരം
അടച്ചു
പൂട്ടിയിട്ടുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
സംസ്ഥാനത്ത്
ഇപ്രകാരം
പ്രവര്‍ത്തിച്ചു വരുന്ന
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഉണ്ടെന്ന
വിശദാംശം നല്‍കാമോ;
(സി)
ഇപ്രകാരമുള്ള
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍ നിര്‍ദ്ദേശ
പ്രകാരമുള്ള അംഗീകാരം
നേടിയെടുക്കുന്നതിനും
മറ്റുമായി ആവശ്യത്തിന്
സമയം നല്‍കിയിരുന്നോ
എന്നറിയിക്കാമോ;വിശദീകരിക്കാമോ?
പൊതുവിദ്യാലയങ്ങളിലെ
ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം
2617.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന
ഉച്ചഭക്ഷണത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഭക്ഷണം
തയ്യാറാക്കുന്ന
അടുക്കളയുടെ ശുചിത്വം
പരിശോധനയ്ക്ക്
വിധേയമാക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്
വിലയിരുത്തുന്നതിന്
നിലവില്‍ ഏതെങ്കിലും
സമിതികളുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്കൂളുകളെ
അന്താരാഷ്ട്ര നിലവാരമുള്ള
ഹൈടെക് സ്കൂളാക്കി മാറ്റുന്ന
പ്രവൃത്തി
2618.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലെ
എത്ര ക്ലാസ് മുറികള്‍
ഹൈടെക് ആക്കി
മാറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ ഏതു
സ്കൂളിനെയാണ്
അന്താരാഷ്ട്ര
നിലവാരമുള്ള ഹൈടെക്
സ്കൂളാക്കി
മാറ്റുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
പ്രസ്തുത
പ്രവര്‍ത്തനത്തിന്റെ
കാലിക സ്ഥിതി
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ വിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ നടപടി
2619.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട്
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളുടെ
ഡീറ്റയില്‍ഡ് പ്രോജക്ട്
റിപ്പോര്‍ട്ടാണ്
വിദ്യാഭ്യാസ വകുപ്പില്‍
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ച സ്കൂളുകളുടെ
പ്രവര്‍ത്തനം എന്ന്
മുതല്‍ ആരംഭിക്കാനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഹൈടെക്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
സ്കൂളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിനായി
എം.എല്‍.എ ഫണ്ടില്‍
നിന്നും തുക
ചെലവഴിക്കുമ്പോള്‍
ആയതിന് പ്രത്യേക
നിബന്ധനകളെന്തെങ്കിലുമുണ്ടെങ്കില്
വിശദമാക്കാമോ?
മങ്കട മണ്ഡലത്തിലെ
സ്കൂളുകളുടെ ഭൗതികസാഹചര്യം
മെച്ചപ്പെടുത്താന്‍ നടപടി
2620.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18ലെ
ബഡ്ജറ്റ് പ്രസംഗത്തില്‍
പരാമര്‍ശിച്ച പ്രകാരം
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
മങ്കട മണ്ഡലത്തില്‍
നിന്നും
തിരഞ്ഞെടുക്കപ്പെട്ട
സ്കൂളിന്റെ
പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മങ്കട
മണ്ഡലത്തില്‍
എല്‍.പി./യു.പി.
സ്കൂളുകള്‍ക്ക് ഒരു
കോടി രൂപ
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രൊപ്പോസല്‍
പരിഗണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ബി.ആര്.സി.
കോ-ഓര്‍ഡിനേറ്റര്‍മാരായി
ജോലിയില്‍ പ്രവേശിച്ച
അധ്യാപകര്‍
2621.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
ഡി.ഇ.ഒ.യുടെ അധികാര
പരിധിയില്‍പെട്ട
വിദ്യാഭ്യാസ
ഉപജില്ലയില്‍
15-07-2010-നും
24-06-2012 നും
ഇടയിലുള്ള കാലയളവില്‍
എച്ച്.എസ്.എ.
തസ്തികയില്‍ ജോലി
ചെയ്തിരുന്ന എത്ര പേര്
തസ്തിക നഷ്ടപ്പെട്ട്
സംരക്ഷിതാധ്യാപകരായിത്തീര്ന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
മേല്പറഞ്ഞ
കാലയളവില്‍
സംരക്ഷിതാധ്യാപകരായി
സര്‍വ്വീസിന് പുറത്ത്
നില്‍ക്കേണ്ടിവന്നവര്‍ക്ക്
പിന്നീട് ബി.ആര്.സി.
കോ-ഓര്‍ഡിനേറ്റര്‍മാരായി
നിയമനം
നല്‍കിയിട്ടുണ്ടോ;എങ്കിൽ
എത്ര പേര്‍ക്ക്
;വിശദമാക്കാമോ;
(സി)
ഇപ്രകാരം
ബി.ആര്.സി.
കോ-ഓര്‍ഡിനേറ്റര്‍മാരായി
ജോലിയില്‍ പ്രവേശിച്ച
അധ്യാപകര്‍ക്ക്
സര്‍വ്വീസ് റഗുലറൈസ്
ചെയ്ത് ശമ്പള
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണങ്ങളെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സമാന
സ്വഭാവത്തില്‍ നിയമനം
ലഭിച്ച അധ്യാപകര്‍ക്ക്
സംസ്ഥാനത്തെവിടെയെങ്കിലും
മുഴുവന്‍ സര്‍വ്വീസ്
ആനുകൂല്യങ്ങളും നല്കി
വരുന്നുണ്ടോ എന്നും
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണങ്ങളെന്താണെന്നും
വിശദമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ കിഫ്ബി
വിദ്യാഭ്യാസ പദ്ധതികള്‍
2622.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍
കിഫ്ബി-യിലൂടെ
പ്രഖ്യാപിച്ചിട്ടുള്ള
വിദ്യാഭ്യാസ
വകുപ്പിന്റെ പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ; ബാക്കിയുള്ള
പദ്ധതികളുടെ
സ്റ്റാറ്റസ്
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ധൈഷണിക പര്യാവരണ പദ്ധതി
2623.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
ധൈഷണിക പര്യാവരണ എന്ന
പേരില്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ക്ലാസ്സുകള്‍
മരച്ചുവട്ടിലും
തുറസ്സായ
പുല്‍ത്തകിടിയിലും
നടത്തി പ്രകൃതി
സൗഹാര്‍ദ്ദ
അന്തരീക്ഷത്തില്‍ പഠനം
നടത്താനാകുന്ന വിധം
ക്യാമ്പസ്സുകളെ
മാറ്റുന്നതിന് പ്രസ്തുത
പദ്ധതി
ഉപയുക്തമാക്കുമോ;
(സി)
ആധുനിക
സാങ്കേതിക വിദ്യയുടെ
ഉപയോഗം കൂടി പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
പ്രയോജനപ്പെടുത്തുവാന്‍
ആലോചനയുണ്ടോ;എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
മണക്കാട് ഗേള്‍സ് ഹയര്‍
സെക്കന്‍ഡറി സ്ക്കൂളിന്
അനുവദിച്ച തുക
2624.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
തിരുവനന്തപുരം നിയോജക
മണ്ഡലത്തിലെ മണക്കാട്
ഗേള്‍സ് ഹയര്‍
സെക്കന്‍ഡറി സ്ക്കൂളിനെ
മികവിന്റെ
കേന്ദ്രമാക്കുന്ന
പദ്ധതിയിലേയ്ക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതി
നിര്‍വ്വഹിക്കുന്നതിനായി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിരുന്ന
മാസ്റ്റര്‍
പ്ലാനിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
സ്കൂളുകളില്‍ നിര്‍ഭയ പദ്ധതി
2625.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിര്‍ഭയ പദ്ധതി എത്ര
സ്കൂളുകളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
വിദ്യാര്‍ത്ഥികളുടെ
പഠന നിലവാരം ഉയര്‍ത്തുന്നതിന്
'ശ്രദ്ധ' പദ്ധതി
2626.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല
കാരണങ്ങളാല്‍
പഠനത്തില്‍ മികവു
പുലര്‍ത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിന്
ശ്രദ്ധ പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗാഗത്തില്പ്പെട്ട
കുട്ടികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
അദ്ധ്യാപകരുടെ റിസോഴ്സ്
ഗ്രൂപ്പ്
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ ;
(ഡി)
ശ്രദ്ധയുടെ
ഭാഗമായി ഗണിത
ശാസ്ത്രത്തില്‍
പിന്നോക്കം
നില്ക്കുന്ന
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി
പ്രവര്‍ത്തന ഗണിത
ശാസ്ത്രം എന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കുമോ ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ശാസ്ത്രായനം പദ്ധതി
2627.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
,,
കെ. ബാബു
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശാസ്ത്ര വിഷയങ്ങളില്‍
അഭിരുചിയുള്ള
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
ശാസ്ത്രായനം എന്ന പുതിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ദേശീയ തലത്തില്‍
തെരഞ്ഞെടുത്ത
അദ്ധ്യാപകര്‍ക്കും
വിദ്യാഭ്യാസ വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കും
പ്രത്യേക റിഫ്രഷര്‍
കോഴ്സുകളും
ശാസ്ത്രസംബന്ധമായ
സന്ദര്‍ശന പരിപാടികളും
സംഘടിപ്പിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
സംസ്ഥാനത്തെ പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥീ
വിദ്യാര്‍ത്ഥിനികള്‍ക്ക്
പ്രത്യേക പരിഗണന
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പാഠപുസ്തകങ്ങള്‍
സമയബന്ധിതമായി വിതരണം
ചെയ്യുന്നതിന് നടപടി
2628.
ശ്രീ.കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷത്തെ
പാഠപുസ്തകങ്ങള്‍
സമയബന്ധിതമായി വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പാഠപുസ്തക
വിതരണത്തില്‍
എല്ലാവര്‍ഷവും
ഉണ്ടാകുന്ന അപാകതകളും
ആക്ഷേപങ്ങളും വരും
അദ്ധ്യയന വര്‍ഷത്തില്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തൊക്കെയാണ്;
(സി)
പാഠപുസ്തകങ്ങള്‍
മൂന്ന് ടേമുകളില്‍
വിതരണം
ചെയ്യുന്നവിധത്തില്‍
മൂന്ന് ഭാഗമാക്കുവാനും
പുസ്തകങ്ങളുടെ ഭാരം
കുറയ്ക്കുവാനും
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
വരുന്ന
അദ്ധ്യയന വര്‍ഷം
ഏതെങ്കിലും ക്ലാസ്സിലെ
പാഠപുസ്തകങ്ങളില്‍
മാറ്റം വരുത്തുവാന്‍
കരിക്കുലം കമ്മിറ്റി
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ശുപാര്‍ശ
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ?
സ്കൂളുകളില്‍ ഇംഗ്ലീഷ്
പഠനനിലവാരം
ഉയര്‍ത്തുന്നതിനായി ഹലോ
ഇംഗ്ലീഷ് പദ്ധതി
2629.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ള
വിദ്യാഭ്യാസം
കുട്ടികളുടെ
അവകാശമാണെന്ന
കാഴ്ചപ്പാടോടെ
വിദ്യാഭ്യാസ വകുപ്പ്
ഏറ്റെടുത്ത് നടത്തുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ഇംഗ്ലീഷ്
പഠനനിലവാരം
ഉയര്‍ത്തുന്നതിനായി
നടപ്പാക്കിയ ഹലോ
ഇംഗ്ലീഷ് പദ്ധതി
വിജയപ്രദമായിരുന്നോ;
വിശദമാക്കാമോ;
(സി)
അദ്ധ്യാപക
പരിശീലനത്തിലൂടെ
പഠനബോധന തന്ത്രങ്ങള്‍
വ്യാപിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്തെ
സര്‍ക്കാര്‍ സ്കൂളുകള്‍
പരിപോഷിപ്പിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികളുടെ അവലോകനം
നടത്തുന്നതിനും
പാകപ്പിഴകള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കാട്ടിപ്പരുത്തി ഗവണ്മെന്റ്
ലോവര്‍ പ്രൈമറി സ്കൂളിന്
സ്ഥലം ലഭ്യമാക്കാന്‍ നടപടി
2630.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
കാട്ടിപ്പരുത്തി
ഗവണ്മെന്റ് ലോവര്‍
പ്രൈമറി സ്കൂളിന് സ്ഥലം
ലഭ്യമാക്കാന്‍ ആവശ്യമായ
നടപടി
സ്വീകരിക്കുന്നതിന്
വളാഞ്ചേരി നഗരസഭ
അദ്ധ്യക്ഷ ശ്രീമതി
ഷാഹിന നല്കിയ നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളിന് ആവശ്യമായ
സ്ഥലം
ലഭ്യമാക്കുന്നതിന്
സര്‍വ്വശിക്ഷാ അഭിയാന്
(എസ്.എസ്.എ) മുഖാന്തിരം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
ഇത്തരത്തില്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ
പുരോഗതിക്കും ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനുമായുള്ള
പ്രൊപ്പോസല്‍
തയ്യാറാക്കി
ധനവകുപ്പിന് നല്‍കുമോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്കൂളിന്റെ കാര്യം
ധനവകുപ്പിനെ
അറിയിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
മാതിരപ്പിള്ളി ഗവ. വി എച്ച്
എസ് - ല്‍ പ്ലസ് ടൂ കോഴ്സ്
2631.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 100
വര്‍ഷത്തില്‍ അധികം
പഴക്കമുള്ളതും
തുടര്‍ച്ചയായി SSLC
ക്ക് 100% വിജയവും
സ്കൂള്‍ കായികമേളകളില്‍
തുടര്‍ച്ചയായി ഒന്നാം
സ്ഥാനത്ത് വരികയും
ചെയ്യുന്ന സര്‍ക്കാര്‍
സ്കൂളായ മാതിരപ്പിള്ളി
ഗവ.വി എച്ച് എസ്-ല്‍
പ്ലസ് ടൂ കോഴ്സ്
തുടങ്ങുന്നതിനുള്ള
അപേക്ഷ പരിഗണനയില്‍
ഉണ്ടോ; വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത സ്കൂളില്‍
പ്ലസ് ടൂ കോഴ്സ്
ആരംഭിക്കുന്നതിന് വേണ്ട
നടപടി
സ്വീകരിക്കുമോയെന്നറിയിക്കാമോ?
ദിവസവേതന
അടിസ്ഥാനത്തില്‍ അധ്യാപകരെ
നിയമിക്കുന്നതിനുളള ഉത്തരവ്
2632.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
അധ്യയനവര്‍ഷം
കേരളത്തില്‍
ആര്.എം.എസ്.എ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഹൈസ്ക്കൂളായി
ഉയര്‍ത്തിയ
സ്ക്കൂളുകള്‍ക്ക്
2016-17,2017-18 അധ്യയന
വര്‍ഷങ്ങളുടെ
തുടക്കത്തില്‍
ഗവണ്മെന്റ് അധ്യാപകര്‍
ഇല്ലാത്ത
സ്ക്കൂളുകളില്‍
ദിവസവേതന
അടിസ്ഥാനത്തില്‍
അധ്യാപകരെ
നിയമിക്കുന്നതിനുളള
ഉത്തരവ് വിദ്യാഭ്യാസ
വകുപ്പ്
പുറത്തിറക്കിയിരുന്നോ;
എങ്കില്‍ ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ആര്.എം.എസ്.എ.
പദ്ധതിയില്‍
ഉള്‍പ്പെട്ട
സ്ക്കൂളുകളിലെ
കുട്ടികളുടെ
വിദ്യാഭ്യാസത്തെ
ബാധിക്കാത്ത രീതിയില്‍
അധ്യയനം
നടത്തുന്നതിനുളള
എന്തെല്ലാം നടപടികളാണ്
വിദ്യാഭ്യാസ വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളില്‍ ദിവസ വേതന
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
2633.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍
സെക്കണ്ടറി
സ്കൂളുകളിലും
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി
സ്കൂളുകളിലും ദിവസ
വേതനത്തിന്
അദ്ധ്യാപകരെയും മറ്റ്
ജീവനക്കാരെയും
നിയമിക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
മറ്റും നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മിനിസ്റ്റീരിയല്‍ വിഭാഗം
ജീവനക്കാരുടെ നിയമനം
2634.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍
ക്ലര്‍ക്കുമാര്‍
ഉള്‍പ്പെടെയുള്ള
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
നിയമനം സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം
ലഭ്യമാക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂളില്‍
ക്ലാര്‍ക്ക് തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
2635.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
വിദ്യാലയങ്ങളിലെ
പ്രന്‍സിപ്പല്‍മാര്‍
എത്ര മണിക്കൂര്‍
അധ്യാപനം
നടത്തുന്നതിനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഓഫീസിന്റെ
പ്രവര്‍ത്തനം
ഉള്‍പ്പെടെയുള്ള എല്ലാ
പ്രവര്‍ത്തനങ്ങളും
നിയന്ത്രിക്കുന്ന
പ്രിന്‍സിപ്പല്‍മാരെ
അധ്യാപന ചുമതലയില്‍
നിന്ന് ഒഴിവാക്കുമോ;
(സി)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ക്ലാര്‍ക്ക് തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി സ്ക്കൂളുകളില്‍
അനധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നത്
2636.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
സ്ക്കൂളുകളില്‍
ക്ലര്‍ക്ക്, പ്യൂണ്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എത്ര
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്ക്കൂളുകളിലാണ്
പ്രസ്തുത തസ്തിക
അനുവദിക്കുകയെന്നും
എത്രയെണ്ണം
കുട്ടികളില്‍
കൂടുതലുള്ള
സ്ക്കൂളുകളിലാണ് ഇത്
അനുവദിക്കുകയെന്നും
വ്യക്തമാക്കുമോ ?
സ്കൂളുകളിലെ
അദ്ധ്യാപക നിയമനത്തിനുള്ള
സെലക്ഷന് സമിതിയിലെ
സര്‍ക്കാര്‍ നോമിനികള്‍
2637.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ അദ്ധ്യാപക
നിയമനത്തിനുള്ള
സെലക്ഷന് സമിതിയില്‍
സര്‍ക്കാര്‍ നോമിനികള്‍
ഉണ്ടോ; എങ്കിൽ അവരെ
ആരാണ്
നിശ്ചയിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
നോമിനിയെ മാനേജര്‍ക്ക്
നിര്‍ദ്ദേശിക്കാവുന്ന
തരത്തില്‍ ഇതു
സംബന്ധിച്ച ഉത്തരവ്
പുതുക്കിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
അറിയിക്കുമോ?
ഹയര്‍സെക്കണ്ടറി
പ്രിന്‍സിപ്പല്‍മാരുടെ
ജോലിഭാരം
2638.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈസ്കൂളുകളിലും
എല്‍.പി. സ്കൂളുകളിലും
സ്ഥാപനമേധാവി ഭരണപരമായ
കാര്യങ്ങള്‍ മാത്രം
ചെയ്യുമ്പോള്‍
കേരളത്തിലെ
ഹയര്‍സെക്കണ്ടറി
പ്രിന്‍സിപ്പല്‍മാര്‍
ഇതോടൊപ്പം ഒരു
പൂര്‍ണ്ണസമയ
അദ്ധ്യാപകന്
കൂടിയാകയാല്‍ ജോലിഭാരം
നിമിത്തം
അധ്യാപനത്തില്‍ മികവ്
പുലര്‍ത്താനാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ലാര്‍ക്കിന്റെയും
പ്യൂണിന്റെയും തസ്തിക
പോലുമില്ലാതെ ആ ജോലി
കൂടി നിര്‍വഹിക്കേണ്ടി
വരുന്ന ഹയര്‍
സെക്കണ്ടറി
പ്രിന്‍സിപ്പല്‍മാര്‍
സങ്കീര്‍ണ്ണമായതും
സമയബന്ധിതവുമായ
ഓഡിറ്റിങ്
ഉള്‍പ്പെടെയുള്ള വിവിധ
ഫയലുകള്‍ കൈകാര്യം
ചെയ്യേണ്ടി
വരുന്നതിനാല്‍ അവരുടെ
അമിത ജോലിഭാരവും മാനസിക
സംഘര്‍ഷവും
കുറക്കുന്നതിനായി
അധ്യാപന ജോലി ഒരു
ഗസ്റ്റ് അദ്ധ്യാപകനെ
നിയമിച്ച്
പുനക്രമീകരിക്കുവാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
സ്കൂള്‍ പ്രവേശനത്തിന്
പ്രതിരോധ കുത്തിവെയ്പ്പന്റെ
സാക്ഷ്യപത്രം
2639.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പ്രവേശനത്തിന് പ്രതിരോധ
കുത്തിവെയ്പ്പന്റെ
സാക്ഷ്യപത്രം ഇപ്പോള്‍
നിര്‍ബന്ധമാണോ;
ഇല്ലെങ്കില്‍ പ്രസ്തുത
സാക്ഷ്യപത്രം
നിര്ബന്ധമാക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
(ബി)
കുത്തിവെയ്പ്പെടുക്കാന്‍
സാഹചര്യങ്ങളില്ലാത്ത
പ്രദേശങ്ങളിലെ
കുട്ടികള്‍ക്ക്
സമയബന്ധിതമായി
കുത്തിവെയ്പ്
എടുക്കാന്‍ വിദ്യാഭ്യാസ
വകുപ്പ്സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കുത്തിവെയ്പ്പില്ലാത്തതിനാല്
കുട്ടികള്‍ക്ക്
ലഭിക്കേണ്ട സൗജന്യ
വിദ്യാഭ്യാസം
മുടങ്ങാതിരിക്കുവാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ കുട്ടികളുടെ
പ്രവേശനം
2640.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍ മുന്‍
വര്‍ഷത്തേക്കാള്‍
അധികമായി എത്ര
കുട്ടികള്‍ പ്രവേശനം
നേടിയെന്ന് അറിയിക്കുമോ
;
(ബി)
ഇവയുടെ
വിശദാംശം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ?
സംസ്ഥാന
സ്കൂള്‍ കലോത്സവത്തില്‍
പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍
2641.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കലോത്സവത്തിലെ
വിവിധ ഇനം
മത്സരങ്ങളില്‍ ഇത്തവണ
എത്ര വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിദ്യാഭ്യാസ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ; ഇതില്‍
ആണ്‍കുട്ടികളുടേയും
പെണ്‍കുട്ടികളുടേയും
കണക്ക് പ്രത്യേകം
നല്‍കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
T 2642.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വീദ്യാര്‍ത്ഥികളുടെ
കായിക ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൂക്കോട്ടുകാവ്
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
മൂന്നര്ക്കോട്
സര്‍ക്കാര്‍
ഹയര്‍സെക്കണ്ടറി
സ്കൂളില്‍ കായികരംഗത്തെ
മുന്നേറ്റത്തിനായി
ഗെയിംസ് വിഭാഗത്തില്‍
മൂന്ന് വിഭാഗം
കോര്‍ട്ടുകള്‍
ഒന്നിച്ചു
പ്രവര്‍ത്തിക്കുന്നതിനുള്ള
ക്ലസ്റ്റർ കോര്‍ട്ട്
സംവിധാനം
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
സര്‍ക്കാര്‍ സ്ക്കൂളുകളില്‍
ലാപ്ടോപ്പ് വിതരണപദ്ധതി
2643.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐറ്റി
അറ്റ്സ്ക്കൂള് പദ്ധതി
പ്രകാരം സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്ക്കൂളുകളില്‍
നടപ്പിലാക്കുന്ന
ലാപ്ടോപ്പ്
വിതരണപദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
കഴിഞ്ഞ
വര്‍ഷം ഈ പദ്ധതിയില്‍
ലാപ്ടോപ്പുകള്
വാങ്ങിയത് ഏത്
സ്ഥാപനത്തില്‍
നിന്നായിരുന്നുവെന്ന്
അറിയിക്കുമോ; എത്ര
ലാപ്ടോപ്പുകള്
വാങ്ങിയെന്നും അതിന്
ഒരോന്നിനും എത്ര
രൂപയായിയെന്നും
അറിയിക്കുമോ;
(സി)
ഇപ്രാവശ്യം
കഴിഞ്ഞ തവണ ലാപ്ടോപ്പ്
നല്കിയ സ്ഥാപനത്തെ
ഒഴിവാക്കി ഐറ്റി അറ്റ്
സ്ക്കൂള് നേരിട്ട്
ടെന്‍ഡര്‍ ക്ഷണിച്ച്
ലാപ്ടോപ്പ്
വാങ്ങിയിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
ലാപ്ടോപ്പ് വാങ്ങിയത്
എത്ര
രൂപയ്ക്കായിരുന്നുവെന്ന്
വ്യക്തമാക്കുമോ; കഴിഞ്ഞ
പ്രാവശ്യത്തെക്കാള്‍
കൂടിയവിലയ്ക്കാണ്
വാങ്ങിയതെങ്കില്‍
അതിനുളള
സാഹചര്യമെന്തായിരുന്നുവെന്നറിയിക്കുമോ?
സ്കൂള്‍
ഹാര്‍ഡ് വെയര്‍ ക്ലിനിക്ക്
പദ്ധതി
2644.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിലെ
കേടായ കമ്പ്യൂട്ടര്‍
ഉപകരണങ്ങള്‍
പ്രവര്‍ത്തന
സജ്ജമാക്കുന്നതിനുള്ള
സ്കൂള്‍ ഹാര്‍ഡ് വെയര്‍
ക്ലിനിക്ക് പദ്ധതിയുടെ
പ്രവര്‍ത്തനം
സംബന്ധിച്ച മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച വിശദാംശം
അറിയിക്കുമോ;
(സി)
ഇതിനായി
ചുമതല
നല്‍കിയിട്ടുള്ളത് ഏത്
ഏജന്സിയ്ക്കാണെന്നും
പ്രസ്തുത ഏജന്‍സിയുടെ
ചുമതലകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ അഭിയാന്
പദ്ധതി
2645.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാന് പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സംസ്ഥാന സര്‍ക്കാര്‍
എത്ര തുകയാണ് 2017-18
വര്‍ഷത്തില്‍
വകയിരുത്തിയിരുന്നത്;
ഇതില്‍ എത്ര തുക
ചെലവഴിക്കാൻ സാധിച്ചു?
സ്കൂളുകളില്‍
ലഹരി വിരുദ്ധ ക്ലബ്ബുകള്‍
2646.
ശ്രീ.ഹൈബി
ഈഡന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ഹയര്‍സെക്കന്ററി
സ്കൂളുകളിലും ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഇത്തരം ക്ലബ്ബുകള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്;
(ബി)
മദ്യത്തിന്റെ
വ്യാപനത്തിന്
സര്‍ക്കാര്‍ തലത്തില്‍
തന്നെ സ്വീകരിച്ച
നടപടികള്‍ ഇത്തരം
പദ്ധതികളെ
പുറകോട്ടടിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ?
സ്കൂളുകളില്‍
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
2647.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍
അപരിചിതരായ ആളുകളുടെ
വാഹനങ്ങള്‍ക്ക്
കൈകാണിക്കുകയും
അവരോടൊപ്പം യാത്ര
ചെയ്യുന്നതും
വിദ്യാര്‍ത്ഥികളെ
എളുപ്പത്തില്‍ മയക്കു
മരുന്ന് മാഫിയകളുടെ
കൈകളിലെത്തിക്കാന്‍
കാരണമാവുമെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപരിചിതരോടൊപ്പം
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍
യാത്ര ചെയ്യുന്നത്
തടയാന്‍ സ്കൂള്‍
കേന്ദ്രീകരിച്ച്
എന്തെങ്കിലും നടപടി
സ്വീകരിക്കാനും
സ്കൂളുകളില്‍
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കാനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
മങ്കട
മക്കരപ്പറമ്പ്
ഹയര്‍സെക്കണ്ടറി സ്കൂളിനെ
മികവിന്റെ കേന്ദ്രമാക്കാൻ
നടപടി
2648.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ ബജറ്റില്‍
പ്രഖ്യാപിച്ച മങ്കട
മണ്ഡലത്തിലെ
മക്കരപ്പറമ്പ്
ഹയര്‍സെക്കണ്ടറി
സ്കൂളിനെ മികവിന്റെ
കേന്ദ്രമാക്കി
മാറ്റുവാനുള്ള
പദ്ധതിയുടെ ഡി.പി.ആര്.
കിഫ്ബി ബോര്‍ഡിന്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിനായി
കിഫ്ബി ബോര്‍ഡ് അഞ്ച്
കോടി രൂപ
അനുവദിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ടെണ്ടര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
നിലമ്പൂര്‍
ജി.എം.യു.പി. സ്കൂള്‍
ഹെഡ്മാസ്റ്ററെ സംബന്ധിച്ച
പരാതി
2649.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
ജി.എം.യു.പി. സ്കൂള്‍
ഹെഡ്മാസ്റ്ററെ
സംബന്ധിച്ച്
സര്‍ക്കാരിന്
എസ്.എം.സി. അംഗങ്ങള്‍
പരാതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;പരാതി
പരിശോധിച്ച് നടപടി
എടുത്തിട്ടുണ്ടോ; ഏത്
തരത്തിലുള്ള നടപടിയാണ്
സ്വീകരിച്ചത്;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിലമ്പൂര്‍
ജി.എം.യു.പി. സ്കൂളിലെ
പി.ടി.എ, മദര്‍ പി ടി
എ, ഉച്ചഭക്ഷണ വിതരണ
കമ്മറ്റി,എസ്.എസ്.ജി.എന്നീ
കമ്മിറ്റികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
രൂപീകരിക്കാത്തതിന്
പ്രാധാനധ്യാപകനെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
കമ്മിറ്റി
നിലവിലുണ്ടെങ്കില്‍
രൂപീകരിച്ച തീയതിയും
ആദ്യകമ്മിറ്റിയില്‍
പങ്കെടുത്തവരുടെ ഹാജരും
മിനിറ്റ്സിന്റെ
കോപ്പിയും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്ക്കൂളുമായി
ബന്ധപ്പെട്ട എല്ലാ
ബില്ലിലും വൗച്ചറിലും
ഒപ്പിടേണ്ടത് ആരാണെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ഒപ്പിട്ടത് ആരാണെന്ന്
അറിയിക്കാമോ; നിയമ
വിരുദ്ധമായി
ഒപ്പുവച്ചിട്ടുണ്ടെങ്കിൽ
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
സ്കൂള്‍
പ്രാധാനധ്യാപകനെതിരെ
എത്ര പരാതികള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
ഏതൊക്കെ
വിഷയത്തിലാണെന്ന്
വ്യക്തമാക്കാമോ; നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന സ്വകാര്യ
സ്കൂളുകള്‍
2650.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ സ്കൂളുകള്‍
അടച്ചുപൂട്ടുമ്പോള്‍
ഇതുമായി ബന്ധപ്പെട്ട്
ബാലാവകാശ കമ്മീഷൻ
എന്തെങ്കിലും
ശുപാര്‍ശകള്‍
സര്‍ക്കാരിലേക്ക്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നയം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
സ്കൂളുകള്‍ അടച്ചു
പൂട്ടുമ്പോള്‍
കുട്ടികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം ബദല്‍
സംവിധാനങ്ങളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
നിലവില്‍ എല്ലാവിധ
മാനദണ്ഡങ്ങളും പാലിച്ച്
പ്രവര്‍ത്തിക്കുന്ന
അംഗീകാരമില്ലാത്ത
സ്വകാര്യ
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനും തുടര്‍
പ്രവര്‍ത്തനം
നടത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഐ.എച്ച്.ആര്.ഡി
പാര്‍ട്ട് ടെെം
സ്വീപ്പര്‍മാരുടെ നിയമനം
2651.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.യുടെ
കീഴിലെ വിവിധ
സ്ഥാപനങ്ങളില്‍
ഓരോന്നിലും എത്ര വീതം
പാര്‍ട്ട്-ടൈം-സ്വീപ്പര്‍മാര്‍
ജോലിചെയ്യുന്നുണ്ടെന്നും
ഓരോരുത്തരും എന്നു
മുതല്‍ പ്രസ്തുത
സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ജോലിചെയ്യുന്ന
പാര്‍ട്ട്-ടൈം-സ്വീപ്പര്‍മാരില്‍
എത്ര പേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും
ഏത് ഉത്തരവുകള്‍ മുഖേന
ആരെയൊക്കെ
സ്ഥിരപ്പെടുത്തിയെന്നും
വ്യക്തമാക്കുമോ;
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
സ്ഥിരപ്പെടുത്തപ്പെട്ട
പാര്‍ട്ട്
-ടൈം-സ്വീപ്പര്‍മാര്‍ക്ക്
നല്കുന്ന പ്രതിമാസ
വേതനം എത്രയാണെന്നു
വ്യക്തമാക്കുമോ?
അണ്-എയ്ഡഡ്
മേഖലയിലെ അദ്ധ്യാപകര്‍ക്ക്
അര്‍ഹമായ വേതനം
ഉറപ്പാക്കുന്നതിന് നടപടി
2652.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
അണ്-എയ്ഡഡ് മേഖലയിലെ
അദ്ധ്യാപകര്‍ തൊഴില്‍
ചൂഷണത്തിന്
വിധേയരാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
മേഖലയിലെ
അദ്ധ്യാപകര്‍ക്ക്
അര്‍ഹമായ വേതനം
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
മേഖലയിലെ തൊഴില്‍ ചൂഷണം
ഇല്ലാതാക്കുന്നതിനും
മാന്യമായ വേതനം
ഉറപ്പാക്കുന്നതിനും
ഉള്ള നിയമ നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
(ഡി)
പ്രസ്തുത
നിയമ
നിര്‍മ്മാണത്തിനുള്ള
നടപടികള്‍ ഈ വര്‍ഷം
തന്നെ
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കണ്ടറി സ്പെഷ്യല്‍ റൂൾസ്
പ്രകാരം ഭാഷാധ്യാപക നിയമനം
2653.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ഹയര്‍ സെക്കണ്ടറി
സ്പെഷ്യല്‍ റൂള്‍സ്
പ്രകാരം ഭാഷാധ്യാപക
നിയമനത്തിന് എത്ര
കുട്ടികളാണ് ഏറ്റവും
കുറഞ്ഞത് ഉണ്ടാകേണ്ടത്
;സ്പെഷ്യല്‍ റൂള്‍
പകര്‍പ്പ് അടക്കം
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2011
മുതല്‍ 2014 വരെയുള്ള
കാലയളവില്‍ ഭാഷാധ്യാപക
നിയമനത്തിന്
സ്വീകരിച്ചിരുന്ന
മാനദണ്ഡം
എന്തായിരുന്നു;
(സി)
പ്രസ്തുത
കാലയളവിൽ ഓരോ സ്കൂളിനും
ഭാഷാധ്യാപക തസ്തിക
അനുവദിച്ചത് എത്ര
കുട്ടികള്‍
കണക്കാക്കിയാണ്;
വ്യക്തമാക്കുമോ;
(ഡി)
2014-15
വര്‍ഷം സ്കൂളുകളില്‍
പുതിയ തസ്തിക
സൃഷ്ടിച്ചപ്പോള്‍
കുറഞ്ഞത് 25 കുട്ടികള്‍
ഉണ്ടെങ്കില്‍ മാത്രമെ
പുതിയ തസ്തിക
അനുവദിക്കുകയുളളു എന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധമായി
എന്തെങ്കിലും ഉത്തരവ്
സ്പെഷ്യല്‍ റൂളിന്
വിരുദ്ധമായി
ഇറക്കിയിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കുമോ;
എന്തടിസ്ഥാനത്തിലാണ്
ഉത്തരവിറക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂളില്‍
ഭേദഗതി വരുത്താതെ
യാതൊരു കാരണവുമില്ലാതെ
25 കുട്ടികളില്‍
കുറവുള്ള ബാച്ചുകളില്‍
ഭാഷാധ്യാപക തസ്തിക
തടഞ്ഞതിന്റെ കാരണം
വിശദീകരിക്കുമോ;
(എഫ്)
എങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
പ്രകാരം പഴയരീതിയില്‍
തന്നെ ഭാഷാധ്യാപക
തസ്തിക
സൃഷ്ടിക്കുന്നതിന്
അടയന്തിര നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂളുകളില്‍
ക്ലാര്‍ക്ക് തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
2654.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ക്ലാര്‍ക്ക് തസ്തിക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ക്ലാര്‍ക്ക് തസ്തിക
സൃഷ്ടിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
ക്ലറിക്കല്‍
തസ്തികയിലുളള
ജീവനക്കാരുടെ
അഭാവത്തില്‍
ക്ലറിക്കല്‍ ജോലികള്‍
നിര്‍വ്വഹിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
അദ്ധ്യാപകര്‍
ക്ലറിക്കല്‍ ജോലിയില്‍
ഏര്‍പ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അദ്ധ്യാപക
പരിശീലന കേന്ദ്രങ്ങള്‍
2655.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങള്‍ ഉണ്ട് ;
(ബി)
പ്രസ്തുത
അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങളില്‍ എത്ര
തസ്തികകള്‍ ഏതെല്ലാം
വിഭാഗങ്ങളിലായി ഒഴിഞ്ഞു
കിടപ്പുണ്ട് എന്ന്
വിശദമാക്കാമോ ;
(സി)
സംസ്ഥാനത്തെ
അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങളുടെ നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും ?
അധ്യാപകരുടെ
സര്‍വ്വീസ്
ക്രമവല്ക്കരിച്ചിറക്കിയ
ഉത്തരവിലെ അനിശ്ചിതാവസ്ഥ
2656.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006--2011
കാലയളവില്‍ നിയമിതരായ
അധ്യാപകരുടെ സര്‍വ്വീസ്
ക്രമവല്ക്കരിച്ചിറക്കിയ
ഉത്തരവ് സംബന്ധിച്ച്
ഇന്ന് ഉണ്ടായിരിക്കുന്ന
അനിശ്ചിതാവസ്ഥ
വ്യക്തമാക്കാമോ ;
(ബി)
ഈ
അധ്യാപകരുടെ സേവന വേതന
വ്യവസ്ഥകളില്‍
സര്‍ക്കാര്‍ എന്ത്
പരിഹാര മാര്‍ഗമാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്
;
(സി)
2006-2011
ല്‍ നിയമിതരായ
അധ്യാപകരുടെ
സീനിയോറിറ്റി പ്രശ്നം
പരിഹരിക്കുന്നതിന്
നിര്‍ദ്ദേശിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ ?
അംഗീകാരമില്ലാത്ത
സ്വകാര്യ സ്കൂളുകള്‍
പൂട്ടണമെന്ന സര്‍ക്കാര്‍
തീരുമാനം
2657.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
സ്വകാര്യ സ്കൂളുകള്‍
പൂട്ടണമെന്ന
സര്‍ക്കാര്‍ തീരുമാനം
വര്‍ഷങ്ങളായി ഈ
മേഖലയില്‍ തൊഴില്‍
ചെയ്യുന്ന
ലക്ഷക്കണക്കിന്
അദ്ധ്യാപകരെയും
അനദ്ധ്യാപകരെയും എങ്ങനെ
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരമുള്ള
ജീവനക്കാരെ എങ്ങനെ
സംരക്ഷിക്കാനാണ് ഈ
സര്‍ക്കാര്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
ഇപ്രകാരം
സ്കൂളുകള്‍ അടച്ചു
പൂട്ടുന്നതു വഴി
തൊഴില്‍ നഷ്ടപ്പെടുന്ന
ജീവനക്കാര്‍ക്ക്
മറ്റെന്തെങ്കിലും ജോലി
നല്കാനാകുമോ എന്ന്
പരിശോധിച്ച് വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
പ്രീ
പ്രെെമറി ടീച്ചര്‍മാരുടെ
തസ്തികകള്‍
2658.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
സ്കൂളുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
ഉൗര്ജ്ജിതമാക്കുന്നതിന്റെ
ഭാഗമായി എല്‍. പി.
സ്കൂളുകളോട്
അനുബന്ധിച്ച് പ്രീ
പ്രെെമറി
ടീച്ചര്‍മാരുടെ
തസ്തികകള്‍
സൃഷ്ടിക്കുന്നത്
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ; ഇത്
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ തസ്തിക
നിര്‍ണ്ണയിക്കുന്നതിന്
നടത്തിയ സൂപ്പര്‍ ചെക്ക്
സെല്‍ പരിശോധന
2659.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-2017,2017-2018
അധ്യായന വര്‍ഷത്തില്‍
എയ്ഡഡ് സ്കൂളുകളില്‍
പുതിയ തസ്തികകള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍
മാനേജര്‍മാര്‍
വിദ്യാഭ്യാസ വകുപ്പിന്
നല്‍കിയിട്ടുണ്ട് എന്ന്
ജില്ല തരം തിരിച്ച്
സ്കൂള്‍ കോഡ് സഹിതം
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
2016-2017,2017-2018
അധ്യയന വര്‍ഷത്തില്‍
പൊതു വിദ്യാഭ്യാസ
വകുപ്പ് എയ്ഡഡ്
സ്കൂളുകളില്‍ പുതിയ
തസ്തികകള്‍
നിര്‍ണ്ണയിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
സ്കൂളുകളില്‍ സൂപ്പര്‍
ചെക്ക് സെല്‍ പരിശോധന
നടത്തിയിട്ടുണ്ട്
എന്ന് ജില്ല തരം
തിരിച്ച് വിശദമാക്കാമോ
;
(സി)
പരിശോധനയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പരാതികള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട് ;
ഉണ്ടെങ്കില്‍ കണ്ടത്തിയ
പരാതികള്‍ ജില്ല തരം
തിരിച്ച് സ്കൂളിന്റെ
കോഡ് സഹിതം
വെളിപ്പെടുത്താമോ ;
(ഡി)
ഇതില്‍
മലബാര്‍ മേഖലയില്‍ എത്ര
സ്കൂളുകളില്‍ പരിശോധന
നടത്തിയിട്ടുണ്ട് ;
വിശദമാക്കാമോ ;
(ഇ)
ഇതില്‍
തിരുവനന്തപുരം
മേഖലയില്‍ എത്ര
സ്കൂളുകളില്‍ പരിശോധന
നടത്തിയിട്ടുണ്ട്
വിശദമാക്കാമോ ?
മഞ്ച ലക്ഷ്മീ വിലാസത്തില്‍
അര്‍ച്ചന എന്ന
വിദ്യാർഥിനിയുടെ ആത്മഹത്യാ
ശ്രമം
2660.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
മഞ്ച ലക്ഷ്മീ
വിലാസത്തില്‍ അര്‍ച്ചന
എന്ന വിദ്യാർഥിനി
വെളളനാട് സത്യസായി
ഇംഗ്ലീഷ് മീഡിയം
സ്ക്കൂള് അധികൃതരുടെ
പീഡനത്തെ തുടര്‍ന്ന്
ആത്മഹത്യക്ക്
ശ്രമിച്ചതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കിൽ സ്ക്കൂള്
അധികൃതരുടെ പേരില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഹയര്‍ സെക്കന്ററി -
പൊതുവിദ്യാഭ്യാസ ലയനം
2661.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി
വകുപ്പും - പൊതു
വിദ്യാഭ്യാസ വകുപ്പും
തമ്മില്‍
ലയിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ആയതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സ്കൂള്‍ കുട്ടികള്‍ക്കുള്ള
യൂണിഫോം വിതരണം
2662.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അടുത്ത
അദ്ധ്യയന വര്‍ഷത്തില്‍
സ്കൂള്‍ കുട്ടികള്‍ക്ക്
നല്കുവാനുള്ള
യൂണിഫോമിനുവേണ്ടിയുള്ള
തുണി വിതരണത്തെ
സംബന്ധിച്ച്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസുകളുടെ വിഭജനം
2663.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസുകളുടെ വിഭജനം
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസ് വിഭജനം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിനു്വേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഡി)
വിദ്യാര്‍ത്ഥികളുടെ
എണ്ണം, സ്കൂളുകളുടെ
എണ്ണം എന്നിവ
അടിസ്ഥാനപ്പെടുത്തി
സംസ്ഥാനത്തെ ഏറ്റവും
വലിയ അഞ്ച് വിദ്യാഭ്യാസ
ഉപജില്ലകള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ?
കെ.ഇ.ആര്.
ഭേദഗതി ഉത്തരവ് തിരുത്താന്‍
നടപടി
2664.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
03.12.2016-ലെ
199/2016 നമ്പര്‍
ഉത്തരവ് പ്രകാരം
നടപ്പിലാക്കിയ
കെ.ഇ.ആര്. ഭേദഗതിക്ക്
29.01.2016 മുതല്‍
മുന്‍കാല പ്രാബല്യം
നല്‍കിയത് കാരണം
01.06.2016 മുതല്‍
02.12.2016 വരെ എയ്ഡഡ്
സ്ക്കൂളുകളില്‍ നിയമനം
ലഭിച്ച അദ്ധ്യാപകരുടെ
നിയമനങ്ങള്‍
അംഗീകരിക്കാത്തതിനാല്‍
ശമ്പളം ലഭിക്കാതെ
പ്രയാസം അനുഭവിക്കുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.ഇ.ആര്.
ഭേദഗതി ഉത്തരവിന്
മുന്‍കാല പ്രാബല്യം
ന്ലകിയ നടപടി തിരുത്തി
ഇത്തരം നിയമനങ്ങള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ സ്കൂളുകള്‍
2665.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകളുടെ എണ്ണം എല്‍
പി ,യു പി, ഹെെസ്കൂള്
തിരിച്ച് പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് സ്ഥലവും
കെട്ടിടവും
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
എങ്കിൽ
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ഡയറ്റില്‍
അദ്ധ്യാപക നിയമനം
2666.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡയറ്റില്‍
(District Institute of
Education and
Training) അദ്ധ്യാപക
നിയമനം നടത്തുന്നത്
പി.എസ്.സി മുഖേനയാണോ;
(ബി)
അല്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
ഡയറ്റ്
നിയമനങ്ങള്‍
സംബന്ധിച്ച് സ്പെഷ്യല്‍
റൂള്‍സ് നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ആയത് രൂപപ്പെടുത്താന്‍
കാലതാമസം വരുന്നതിനുള്ള
കാരണം വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
വസ്തുവകകള്‍
2667.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
വിദ്യാഭ്യാസ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥാപനങ്ങളുടെയും
വസ്തുവകകളുടെയും
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
ഇവയില്‍
ഉപയോഗിക്കാതെ
കിടക്കുന്ന
കെട്ടിടങ്ങളുടെ
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
നവീകരണത്തിലൂടെ
ഉപയോഗപ്രദമാക്കാന്‍
കഴിയുന്ന എത്ര
കെട്ടിടങ്ങള്‍ ഉണ്ട് ;
ആയതിലേയ്ക്ക് എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
സ്കൂളുകളിലെ
പാചകതൊഴിലാളികള്‍ക്ക്
ഇന്‍ഷുറന്‍സ് പദ്ധതി
2668.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ
പാചകതൊഴിലാളികളുടെ
വേതനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പാചകതൊഴിലാളികളുടെ
ആരോഗ്യ പരിപാലനത്തിനായി
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുമോ;
(സി)
ഇവര്‍ക്ക്
നിലവില്‍ ഏതെങ്കിലും
തരത്തിലുള്ള ക്ഷേമനിധി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
ചെങ്ങന്നൂര്‍
റീജിയണല്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫീസിലെ ഫയല്‍
പെന്റിങ്ങ്
2669.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
റീജിയണല്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫീസില്‍
പെന്ഷന് പറ്റിയ ഹയര്‍
സെക്കന്ററി
പ്രിന്‍സിപ്പാള്‍മാര്‍,
അധ്യാപകര്‍,
അനധ്യാപകര്‍ എന്നിവരുടെ
എത്ര ഫയലുകള്‍
തീര്‍പ്പാകാതെ
കിടക്കുന്നു എന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇക്കാര്യം ബന്ധപ്പെട്ട
അധ്യാപകരെ
അറിയിച്ചിട്ടുണ്ടോ;
(ബി)
ഓരോ
ഫയലും എത്ര മാസമായി
സെക്ഷനില്‍ പെൻഡിങ്ങിൽ
ഇരിക്കുന്നു
എന്നറിയിക്കാമോ;
(സി)
റീജിയണല്‍
ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫീസിലെ അക്കൗണ്ട്സ്
വിഭാഗം ഇവ യഥാസമയം
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
എങ്കിൽ ആയതിലെ
ന്യൂനതകള്‍ ബന്ധപ്പെട്ട
കക്ഷികളെ
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കാമോ;
(ഡി)
കാര്യക്ഷമതയില്ലാത്ത
ജീവനക്കാരാണ്
ഇവിടെയിരിക്കുന്നതെങ്കില്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരെ തിരികെ
മാതൃ സ്ഥാപനങ്ങളിലേക്ക്
അയക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എത്ര
ഡെപ്യൂട്ടേഷന്
ജീവനക്കാര്‍ ഈ ഓഫിസിൽ
ജോലി നോക്കുന്നു
എന്നറിയിക്കാമോ;
(ഇ)
ജീവനക്കാരുടെ
കാര്യക്ഷമത കുറവിനെതിരെ
പ്രതിക്ഷേധിച്ച
അധ്യാപകരുടെ സര്‍വ്വീസ്
ആനുകൂല്യം
തടഞ്ഞുവയ്ക്കുന്നതിന്
കാരണക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ; ഒരോ
സീറ്റിലും എത്ര
വര്‍ഷമായി ജീവനക്കാര്‍
സീറ്റ് മാറാതെയും
സ്ഥലമാറ്റം ഇല്ലാതെയും
ഇരിക്കുന്നു എന്ന്
അറിയിക്കാമോ?
യു.ജി.സി
ശമ്പള സ്കെയില്‍
2670.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജ്
അദ്ധ്യാപകര്‍ക്കും,
സര്‍വ്വകലാശാല
അദ്ധ്യാപകര്‍ക്കും
പ്രിന്‍സിപ്പല്‍മാര്‍ക്കും
പുതുക്കിയ യു.ജി.സി.
ഗ്രാന്റ്സ് കമ്മീഷന്
ശമ്പളസ്കെയില്‍
നടപ്പിലാക്കി
ഉത്തരവായിട്ടുണ്ടോ;
(ബി)
ശമ്പള
സ്കെയില്‍
നടപ്പിലാക്കിയെങ്കിലും
ഇതുമൂലമുണ്ടാകുന്ന
അധികബാധ്യതയുടെ 50
ശതമാനം മാത്രമേ
കേന്ദ്രം
വഹിക്കുകയുള്ളു എന്നും
ശേഷിക്കുന്ന തുക
സംസ്ഥാന സര്‍ക്കാരും
സര്‍വ്വകലാശാലകളും
കണ്ടെത്തണമെന്നും
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
കഴിഞ്ഞ
തവണ യു.ജി.സി ശമ്പള
സ്കെയില്‍
നടപ്പിലാക്കിയപ്പോള്‍
അഞ്ചു വര്‍ഷം
അധികബാധ്യതയുടെ 80
ശതമാനം കേന്ദ്ര
സര്‍ക്കാര്‍
നല്കുകയുണ്ടായോ;
(ഡി)
പുതുക്കിയ
മാനദണ്ഡപ്രകാരം സംസ്ഥാന
സര്‍ക്കാരിന്റെയും
യൂണിവേഴ്സിറ്റികളുടെയും
ബാധ്യത എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ?
ബി.വോക്
കോഴ്സുകള്‍
2671.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15,
2015-16 അദ്ധ്യയന
വര്‍ഷങ്ങളില്‍ ഏതെല്ലാം
എയ്ഡഡ് കോളേജുകളില്‍
ബി.വോക് കോഴ്സുകള്‍
അനുവദിക്കപ്പെട്ടിട്ടുണ്ട്;
എങ്കില്‍ എത്ര
കോഴ്സുകള്‍
അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും
ഏതെല്ലാം
കോഴ്സുകള്‍ക്ക്
യൂണിവേഴ്സിറ്റി
അഫിലിയേഷന്
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
യു.ജി.സി
ധനസഹായം നിര്‍ത്തുന്ന
മുറയ്ക്ക് ബി.വോക്
കോഴ്സുകള്‍ എയ്ഡഡ്
ആക്കാന്‍ എത്ര
കോളേജുകള്‍
അഭ്യര്‍ത്ഥിച്ചിട്ടുണ്ട്;
അവ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
സര്‍വ്വകലാശാലകളോട്
അഫിലിയേറ്റ് ചെയ്ത
കോളേജില്‍ ഇത്തരം
കോഴ്സുകള്‍ പഠിക്കുന്ന
കുട്ടികളുടെ എണ്ണം
എത്ര; വളരെയധികം
ആവശ്യക്കാരുള്ള ഇത്തരം
കോഴ്സുകള്‍ റഗുലറൈസ്
ചെയ്ത് എയ്ഡഡ് ആക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
യു.ജി.സി
ധനസഹായം നിര്‍ത്തിയശേഷം
ബി.വോക് കോഴ്സുകള്‍
തുടരുന്ന കോളേജുകള്‍
എത്രയാണ്; അത്തരം
കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍
അഡ്മിഷൻ ഫീ, എക്സാം ഫീ
എന്നീ ഇനങ്ങളില്‍ എത്ര
തുക
യൂണിവേഴ്സ്റ്റിയിലേക്ക്
അടച്ചിട്ടുണ്ടെന്നും
ട്യൂഷന് ഫീ,
സ്പെഷ്യല്‍ ഫീ
എനത്തില്‍ എത്ര തുക
ഗവണ്മെന്റിലേക്ക്
അടച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
ഗവണ്മെന്റും
യൂണിവേഴ്സിറ്റിയും എത്ര
തുക കോളേജുകളിലേയ്ക്ക്
കോഴ്സിന്റെ
നടത്തിപ്പിനായി
നല്‍കിയിട്ടുണ്ടെന്നും
അദ്ധ്യാപകര്‍ക്കും
അനദ്ധ്യാപകര്‍ക്കും
നിലവില്‍ ശമ്പളം
നല്‍കുന്നതാരാണെന്നും
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസരംഗത്ത്
പരിഷ്കാരങ്ങള്‍
2672.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം ഉന്നത
വിദ്യാഭ്യാസരംഗത്ത്
എന്തെല്ലാം
പരിഷ്കാരങ്ങള്‍
കൊണ്ടുവന്നുവെന്ന്
അറിയിക്കുമോ ;
(ബി)
ഇതുസംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ?
സ്വയംഭരണ
കോളേജുകളുടെ പ്രവര്‍ത്തനം
2673.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ അണ് എയ്ഡഡ്
കോഴ്സുകള്‍
ആരംഭിക്കേണ്ടതില്ലായെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വയംഭരണാവകാശം ലഭിച്ച
ഏതെങ്കിലും എയ്ഡഡ്
കോളേജുകള്‍ ഇതിന്
വിരുദ്ധമായി അണ്
എയ്ഡഡ് കോഴ്സുകള്‍
സ്വന്തം നിലയില്‍
ആരംഭിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
സ്വയംഭരണ
കോളേജുകളുടെ
പ്രവര്‍ത്തനത്തെ
കുറിച്ച് പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
ഉന്നത വിദ്യാഭ്യാസ
കൗണ്‍സിലിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ റാഗിംഗ്
ഇല്ലാതാക്കുന്നതിന് യു.ജി.സി.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
2674.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ റാഗിംഗ്
പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിന്
യു.ജി.സി. എന്തെങ്കിലും
പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വംശീയവും,
ഭാഷാപരവും, ജാതീയവുമായ
അതിക്രമങ്ങള്‍ക്കെതിരെയും
ലൈംഗീക
അതിക്രമങ്ങള്‍ക്കെതിരെയും
വിവിധ പരിപാടികള്‍
ക്യാമ്പസുകളില്‍
സംഘടിപ്പിക്കണമെന്ന
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ;
(സി)
കുട്ടികളില്‍
ജനാധിപത്യം, പരസ്പര
ബഹുമാനം, അക്രമരാഹിത്യം
തുടങ്ങിയവ
പരിപോഷിപ്പിക്കുന്നതിന്
ഉതകുന്ന വിവിധ
പരിപാടികള്‍
സംഘടിപ്പിക്കുമോ;വ്യക്തമാക്കാമോ;
(ഡി)
കേരള
സര്‍വ്വകലാശാലയില്‍ ബയോ
ഇന്‍ഫര്‍മാറ്റിക്സിന്
പഠിക്കുന്ന
ആന്ധ്രാപ്രദേശ്
സ്വദേശിയായ പട്ടിക
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥിയെ 2016
ഒക്ടോബറില്‍
ഹോസ്റ്റലില്‍ വച്ച്
ക്രൂരമായി റാഗിംഗിന്
ഇരയാക്കി എന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
ഇതില്‍ അന്വേഷണം
നടത്തിയോ;
കുറ്റക്കാര്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
പ്രതികളായ
വിദ്യാര്‍ത്ഥികള്‍ ഏത്
വിദ്യാര്‍ത്ഥി
സംഘടനയിലെ
അംഗങ്ങളാണെന്ന്
അറിവുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ?
ഉന്നതവിദ്യാഭ്യാസ മേഖലയില്‍
റൂസ പദ്ധതി
2675.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റൂസ
പദ്ധതി പ്രകാരം
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗവേഷണം,
നൂതന ആശയങ്ങള്‍
എന്നിവയില്‍ ഈ
പദ്ധതിയിലൂടെ
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്; ഇതിലൂടെ
എത്ര നൂതന ആശയങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
(സി)
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ തൊഴില്‍
അധിഷ്ഠിത വിദ്യാഭ്യാസം
നടപ്പിലാക്കുന്നതില്‍
എത്രമാത്രം വിജയം
കൈവരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്നറിയിക്കാമോ;
(ഡി)
സര്‍വ്വകലാശാലകള്‍ക്കും
കോളേജുകള്‍ക്കും
അടിസ്ഥാന
സൗകര്യവികസനത്തിനും
അക്കാദമിക മികവ്
കൈവരിക്കുന്നതിനും റൂസ
പദ്ധതി എത്രമാത്രം
സഹായകമായി എന്ന്
വിലയിരുത്തിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
ഉദുമ
ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ്
കോളേജില്‍ ഭൗതികസാഹചര്യങ്ങള്‍
നിര്‍മ്മിക്കുന്നതിന് പദ്ധതി
2676.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാര്‍ മേഖലയില്‍
ആരംഭിച്ചിട്ടുള്ള
ഗവ:ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളില്‍
കെട്ടിടം അടക്കമുള്ള
ഭൗതികസാഹചര്യങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
ഉദുമ ഗവ:ആര്‍ട്സ്
ആന്‍ഡ് സയന്‍സ്
കോളേജില്‍ ഈ
പദ്ധതിയില്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഉന്നത
-സാങ്കേതിക
വിദ്യാഭ്യാസമേഖലകളില്‍
ഗുണപരമായ മാറ്റങ്ങൾ
2677.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
-സാങ്കേതിക
വിദ്യാഭ്യാസമേഖലകളില്‍
ഗുണപരമായ മാറ്റങ്ങൾ
കൊണ്ടു വരാൻ കേരള
സംസ്ഥാന ആസൂത്രണ
വകുപ്പിന്റെ വർക്കിംഗ്
ഗ്രൂപ്പ് മുന്നോട്ട്
വച്ച ശിപാർശകൾ
വിശദീകരിക്കുമോ; ഈ
ശിപാർശകളിൽ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇത് നടപ്പിലാക്കുവാൻ
ഏതെങ്കിലും എജൻസികളെ
ചുമതലപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഇത്തരം
മാറ്റങ്ങൾ കൊണ്ടു വരാൻ
നീതി ആയോഗ്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദേശം
മുന്നോട്ട്
വച്ചിട്ടുണ്ടോ ;ഇതു
സംബന്ധമായ എന്തെങ്കിലും
കത്തുകളോ നിര്‍ദേശങ്ങളോ
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശാസ്ത്രയാന്‍
പദ്ധതി
2678.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളും
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളും
ആര്‍ജ്ജിക്കുന്ന
സാങ്കേതിക വിദ്യയും
ഗവേഷണ ഫലവും സമൂഹവുമായി
പങ്കുവയ്ക്കുന്ന
ശാസ്ത്രയാന്‍ എന്ന
പേരിലുളള പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുവാന്‍
'റൂസ' യില്‍ നിന്നും
ധനസഹായം
ലഭ്യമാണോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
പാലക്കാട്
ഗവ. വിക്ടോറിയ കോളേജില്‍
എം.എ. മലയാളം കോഴ്സ്
2679.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ഗവ. വിക്ടോറിയ
കോളേജില്‍ എം.എ. മലയാളം
കോഴ്സ് ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇത് സംബന്ധിച്ച്
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോളേജുകളിലെ
താത്ക്കാലിക അധ്യാപകര്‍ക്ക്
നിശ്ചയിച്ച വേതനം
2680.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്‍ട്ട്സ്
ആന്റ് സയന്‍സ്
കോളേജുകളില്‍ ശമ്പളം
കിട്ടാത്ത താത്ക്കാലിക
അധ്യാപകര്‍
പഠിപ്പിക്കുന്നുണ്ടന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017ല്‍
അനുവദിച്ച പുതിയ
കോളേജുകളിലും 2012ല്‍
അനുവദിച്ച പുതിയ
കോഴ്സുകളിലും അധ്യാപക
തസ്തിക
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
സ്വകാര്യ,
സര്‍ക്കാര്‍
കോളേജുകളുടെ എണ്ണം
എത്രയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
ഇവയില്‍ എത്ര
തസ്തികകളില്‍ സ്ഥിരം
അധ്യാപകരില്ല എന്ന്
വ്യക്തമാക്കാമോ;
(ഡി)
അഞ്ച്
കൊല്ലത്തിനിടെ ഈ
കോളേജുകളില്‍ എത്ര
കോഴ്സുകള്‍
തുടങ്ങിയെന്ന്
വ്യക്തമാക്കാമോ; ഈ
കോഴ്സുകള്‍ക്ക് വേണ്ട
തസ്തികകളുടെ എണ്ണവും
സര്‍ക്കാര്‍ അനുവദിച്ച
തസ്തികകളുടെ എണ്ണവും
വ്യക്തമാക്കാമോ;
(ഇ)
എയ്ഡഡ്
കോളേജുകളിലെ
താത്ക്കാലിക
അധ്യാപകര്‍ക്ക് ഓണം
അലവന്‍സ് പലയിടത്തും
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഏത്
വര്‍ഷത്തില്‍
നിശ്ചയിച്ച വേതനമാണ്
ഇപ്പോള്‍ സര്‍ക്കാര്‍
കോളേജുകളില്‍ ഗസ്റ്റ്
അധ്യാപകര്‍ക്കു്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ജി)
ഗസ്റ്റ്
അധ്യാപകരുടെ വേതനം
പരിഷ്ക്കരിക്കുന്നതിനും
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുമുളള
ഫയലുകള്‍ ധനകാര്യ
വകുപ്പിന്റെ
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഇവയുടെ
നിലവിലെ സ്ഥിതിയും
ഫയല്‍ തീരുമാനത്തിന്
താമസം വന്നെങ്കില്‍
കാരണവും
വ്യക്തമാക്കാമോ?
അട്ടപ്പാടി രാജീവ് ഗാന്ധി
മെമ്മോറിയല്‍
ആര്‍ട്സ്&സയന്‍സ്
കോളേജില്‍ പുതിയ കോഴ്സുകള്‍
ആരംഭിക്കുവാന്‍ നടപടി
2681.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തിലെ
അട്ടപ്പാടി രാജീവ്
ഗാന്ധി മെമ്മോറിയല്‍
ആര്‍ട്സ്&സയന്‍സ്
കോളേജില്‍ പുതുതായി
കോഴ്സുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
എം.എ.(പബ്ലിക്
അഡ്മിനിസ്ട്രേഷന്),
എം.എ.(മലയാളം),
ബി.എ.(തമിഴ്) എന്നീ
കോഴ്സുകള്‍
ആരംഭിക്കുവാനായുളള
അപേക്ഷകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കോഴ്സുകള്‍
ആരംഭിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മങ്കട
ഗവ. ആര്‍ട്സ് & സയന്‍സ്
കോളേജിന്റെ കെട്ടിട
നിർമ്മാണം
T 2682.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗവ. ആര്‍ട്സ് &
സയന്‍സ് കോളേജിന്റെ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
അനുവദിച്ചിട്ടുളള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തുക കിറ്റ്കോയ്ക്ക്
അനുവദിക്കുവാന്‍ ഉണ്ടായ
കാലതാമസം
വിശദീകരിക്കുമോ;
(സി)
നിലവില്‍
കിറ്റ്കോ
സമര്‍പ്പിച്ചിരിക്കുന്ന
ബില്‍ തുക
അനുവദിക്കുന്നതിനുളള
സീനിയോറിറ്റി
സംബന്ധിച്ച കാര്യങ്ങള്‍
വിശദീകരിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ സര്‍ക്കാര്‍
ആര്‍ട്ട്സ് & സയന്‍സ്
കോളേജ്
2683.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
ഒരു ആര്‍ട്ട്സ് &
സയന്‍സ് കോളേജ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
കുളത്തൂര്‍
ഗവണ്മെന്റ് കോളേജില്‍ പുതിയ
കോഴ്സ്
2684.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
കുളത്തൂര്‍ ഗവണ്മെന്റ്
കോളേജില്‍ 2017-18 ല്‍
പുതിയ കോഴ്സ്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത് കോഴ്സ്
എന്ന് വിശദമാക്കാമോ;
(ബി)
കുളത്തൂര്‍
ഗവണ്മെന്റ് കോളേജില്‍
ടൂറിസം കോഴ്സുമായി
ബന്ധപ്പെട്ട് കോളേജ്
അധികൃതര്‍ എം.എല്‍.എ
വഴി EM/08/18-15/2/18
നല്കിയ
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
കുളത്തൂര്‍
ഗവണ്മെന്റ് കോളേജിനായി
2017-18 സാമ്പത്തിക
വര്‍ഷം എത്ര കോടി
രൂപയാണ് സര്‍ക്കാര്‍
അനുവദിച്ചിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
കുളത്തൂര്‍
ഗവണ്മെന്റ് കോളേജിന്റെ
സ്ഥലം കൈമാറ്റവുമായി
ബന്ധപ്പെട്ട് കോളേജ്
വിദ്യാഭ്യാസ വകുപ്പും,
ടെക്നിക്കല്‍
വിദ്യാഭ്യാസവകുപ്പും
സംയുക്ത യോഗം
ചേരുന്നതിനു എം.എല്‍.എ
നല്കിയ കത്തിന്റെ
അടിസ്ഥാനത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
പത്തിരിപ്പാല
ഗവണ്മെന്റ് ആര്‍ട്ട്സ് ആന്റ്
സയന്‍സ് കോളേജിന്റെ
കെട്ടിടനിര്‍മ്മാണം
2685.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട് മണ്ഡലത്തില്‍
പുതിയതായി അനുവദിച്ച
ഗവണ്മെന്റ് ആര്‍ട്ട്സ്
ആന്റ് സയന്‍സ് കോളേജ്,
പത്തിരിപ്പാല-യുടെ
കെട്ടിട
നിര്‍മ്മാണത്തിനായി 10
കോടി രൂപ
ലഭ്യമാക്കിയിട്ടും
നാളിതുവരെ ആയതിന്റെ പണി
തുടങ്ങുന്നതിന്
കഴിയാത്തന്തെന്തുകൊണ്ടാണ്
; വിശദവിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
വന്നിട്ടുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
തുടങ്ങുന്നതിന് ഇനിയും
കാലതാമസമുണ്ടാകുമോ
;എങ്കിൽ ഇതുസംബന്ധിച്ച
വിശദവിവരം നല്‍കുമോ?
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളിലെ ഫീസ് നിരക്ക്
2686.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
പഠനത്തിന് അടുത്ത
വര്‍ഷം മുതല്‍ കുറഞ്ഞ
ഫീസ് 1.44ലക്ഷംവും
കൂടിയ ഫീസ് 1.58 ലക്ഷം
രൂപയും ആക്കണമെന്ന്
എ.ഐ.സി.റ്റി.ഇ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എ.ഐ.സി.റ്റി.ഇ
നിര്‍ദ്ദേശം
നടപ്പിലാക്കിയാല്‍
സ്വാശ്രയ കോളേജുകളിലെ
ഫീസ് നിരക്ക് കുത്തനെ
ഉയരുന്ന സാഹചര്യം
ഉണ്ടാകില്ലെ;
(സി)
ഇപ്പോള്‍
തന്നെ പല എഞ്ചിനീയറിംഗ്
കോളേജുകളിലും
സീറ്റുകള്‍ ഒഴിഞ്ഞു
കിടക്കുന്ന
സാഹചര്യത്തില്‍ ഫീസ്
വര്‍ദ്ധനവ് സ്വാശ്രയ
എഞ്ചിനീയറിംഗ് മേഖലയെ
കൂടുതല്‍
പ്രതിസന്ധിയിലാക്കുമെന്ന്
കരുതുന്നുണ്ടോ;വിശദമാക്കുമോ?
സ്വാശ്രയ
കോളേജുകളിലെ അദ്ധ്യാപകരും
ജീവനക്കാരും നേരിടുന്ന
ചൂഷണങ്ങള്‍
2687.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകളിലെ
അദ്ധ്യാപകരും
ജീവനക്കാരും നേരിടുന്ന
ചൂഷണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവരുടെ
സേവന വേതന വ്യവസ്ഥകള്‍
പല മാനേജുമെന്റുകളും
നടപ്പിലാക്കുന്നില്ല
എന്നതിന് പുറമെ മാനസിക
പീഡനവും
മാനേജുമെന്റുകളുടെ
ഭാഗത്ത് നിന്നും
ഉണ്ടാകുന്നു എന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
സ്വാശ്രയ
കോളേജുകളിലെ
പ്രശ്നങ്ങള്‍
പഠിക്കുവാന്‍ നിയോഗിച്ച
ജസ്റ്റിസ് കെ. കെ.
ദിനേശന് കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
അടിയന്തരമായി
നടപ്പിലാക്കി
സ്വാശ്രയമേഖലയിലെ
ചൂഷണങ്ങള്‍
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോളേജുകളില്‍ പുതിയ
കോഴ്സുകളും ബാച്ചുകളും
2688.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം ഏതെല്ലാം
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍/ബാച്ചുകള്‍
അനുവദിച്ചുവെന്നും,
അവയുടെ വിശദാംശവും
അറിയിക്കാമോ ?
കോളേജ് അദ്ധ്യാപകരുടെ
പെന്ഷന്
2689.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വീസില്‍
നിന്നും വിരമിച്ച
കോളേജ് അദ്ധ്യാപകരുടെ
പെന്ഷന്
പരിഷ്ക്കരിക്കുന്ന
കാര്യത്തില്‍
വിദ്യാഭ്യാസ വകുപ്പ്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
കോളേജ്
അദ്ധ്യാപകരുടെ ശമ്പളം
യു.ജി.സി നിരക്കില്‍
പരിഷ്ക്കരിച്ച
നടപടിക്ക്
പിന്തുടര്ച്ചയായി
സര്‍വീസില്‍ നിന്നും
വിരമിച്ച കോളേജ്
അദ്ധ്യാപകരുടെ
പെന്ഷന്
പരിഷ്ക്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സ്വകാര്യ കോളേജുകളിലെ
വിദ്യാര്‍ത്ഥി പീഡനം
2690.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
കോളേജ്
മാനേജ്മെന്റുകള്‍
ശാരീരികവും മാനസികവുമായ
പീഡനങ്ങള്‍ക്ക്
വിദ്യാര്‍ത്ഥികളെ
വിധേയരാക്കുന്നതായ
പരാതികള്‍ സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പമ്പാടി
നെഹ്റു കോളേജില്‍
വിദ്യാര്‍ത്ഥി
മരണപ്പെട്ടതുപോലുള്ള
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
എന്തൊക്കെ മുന്‍
കരുതല്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സോണി
ജോസഫിന് പോലീസ് സംരക്ഷണം
2691.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
യൂണിവേഴ്സിറ്റിക്ക്
കീഴിലെ പാലയാട്
സ്ക്കൂള് ഓഫ് ലീഗല്‍
സ്റ്റഡീസിലെ
വിദ്യാര്‍ത്ഥിനി സോണി
ജോസഫിന് കാമ്പസില്‍
പോലീസ് സംരക്ഷണം
നല്കുവാന് ഹൈക്കോടതി
ഉത്തരവായിട്ടുണ്ടോ;
(ബി)
എസ്.എഫ്.ഐ
പ്രവര്‍ത്തകര്‍ സോണി
ജോസഫിനെ ഭീകരമായി
മര്‍ദ്ദിക്കുകയും പല്ല്
അടിച്ച കൊഴിക്കുകയും
ചെയ്തതിന്റെ
അടിസ്ഥാനത്തിലാണോ
ഹൈക്കോടതി ഈ ഉത്തരവ്
നല്‍കിയത്;വ്യക്തമാക്കാമോ
?
മലയാളം
സര്‍വ്വകലാശാലയിൽ
നടത്തിവരുന്ന കോഴ്സുകള്‍
2692.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളം
സര്‍വ്വകലാശാലയില്‍
ഏതൊക്കെ കോഴ്സുകളാണ്
ഇപ്പോള്‍
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ കോഴ്സുകള്‍
പി.എസ്.സി
അംഗീകരിച്ചിട്ടുണ്ടെന്നും
പി.എസ്.സി
അംഗീകാരത്തിനായി
ഏതൊക്കെ കോഴ്സുകളാണ്
സമര്പ്പിച്ചിട്ടുള്ളതെന്നുമുള്ള
വിവരം ലഭ്യമാക്കാമോ?
വിരമിച്ച
അദ്ധ്യാപകരുടെ ഗൈഡ്ഷിപ്പ്
റദ്ദ് ചെയ്തതിനാല്‍ ഗവേഷണം
തുടരാന്‍ ബുദ്ധിമുട്ടനുഭവിച്ച
ഗവേഷകർ
2693.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.ജി.സി.യുടെ
2016 റഗുലേഷന് പ്രകാരം
നിലവില്‍ കോളേജുകളിലോ
സര്‍വ്വകലാശാലകളിലോ
ജോലിയെടുത്തുകൊണ്ടിരിക്കുന്ന
അദ്ധ്യാപകര്‍ക്ക്
മാത്രമേ ഗവേഷക
വിദ്യാര്‍ത്ഥികളുടെ
ഗൈഡായി
പ്രവര്‍ത്തിക്കാനാവൂ
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
റഗുലേഷന് പ്രകാരം
വിരമിച്ച അദ്ധ്യാപകരുടെ
ഗൈഡ്ഷിപ്പ് റദ്ദ്
ചെയ്തതിനാല്‍ ഗവേഷണം
തുടരാന്‍
ബുദ്ധിമുട്ടനുഭവിച്ച
ഗവേഷകരുടെ പേരും മറ്റ്
വിശദാംശങ്ങളും
സര്‍വ്വകലാശാല, വിഷയ
വകുപ്പ് എന്നിവ
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഈ
റഗുലേഷന് പ്രകാരം
വിരമിച്ച
അദ്ധ്യാപകുരുടെ
ഗൈഡ്ഷിപ്പ്
ഒഴിവാക്കുമ്പോള്‍
അവരുടെ
മേല്‍നോട്ടത്തില്‍
ഗവേഷണം ആരംഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
ഗവേഷണം തുടരാനാവശ്യമായ
ക്രമീകരണങ്ങള്‍
സര്‍ക്കാര്‍
ഉറപ്പുവരുത്തിയിട്ടുണ്ടോ;എങ്കില്‍
അത്തരം ക്രമീകരണങ്ങളുടെ
വിശദാംശങ്ങള്‍
സര്‍വ്വകലാശാല, പഠന
വകുപ്പ് എന്നിവ
തിരിച്ച് ലഭ്യമാക്കാമോ;
(ഡി)
ഗൈഡ്
ഷിപ്പ് ചെയ്ഞ്ച്
ചെയ്യാന്‍ സാധിക്കാതെ
ഗവേഷണം തുടരാനാവാത്ത
ഗവേഷക
വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍
അത്തരം ഗവേഷക
വിദ്യാര്‍ത്ഥികളുടെ
പേര് വിവരവും മറ്റ്
വിശദാംശങ്ങളും
ലഭ്യമാക്കാമോ; ഗവേഷണം
തുടരുന്നതിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
ക്രമീകരണങ്ങള്‍
വിശദമാക്കാമോ?
പുതിയതായി
അനുവദിച്ച കോളേജുകള്‍
2694.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര കോളേജുകള്‍
പുതിയതായി അനുവദിച്ചു
എന്ന് അറിയിക്കുമോ;
(ബി)
ഇവയുടെ
പേരുവിവരം, ജില്ല ഇവ
അറിയിക്കുമോ?
സര്‍വ്വകലാശാലകളുടെ
അനുമതിയില്ലാതെ പുതിയ
കോഴ്സുകള്‍ നടത്തുന്ന സ്വയം
ഭരണ കോളേജുകള്‍
2695.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വയം ഭരണ കോളേജുകളില്‍
എത്ര കോളേജുകള്‍
ബന്ധപ്പെട്ട
സര്‍വ്വകലാശാലകളുടെ
അനുമതിയില്ലാതെ പുതിയ
കോഴ്സുകള്‍
തുടങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
സ്വയംഭരണ കോളേജുകളാണ്
ഇത്തരത്തില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങിയതെന്നും
ഏതൊക്കെ കോഴ്സുകളാണ്
തുടങ്ങിയതെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
വിഷയത്തിന്മേല്
സര്‍ക്കാര്‍ നിലപാട്
എന്താണെന്ന്
അറിയിക്കുമോ?
ഇയര്‍
ഔട്ട്സമ്പ്രദായത്തിൽ ഇളവ്
നല്കുവാന് തീരുമാനം
2696.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി ഇയര്‍ ഔട്ട്
സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമ്പ്രദായത്തില്‍
ഇളവുകള്‍ നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പുതിയ
തീരുമാന പ്രകാരം
നിശ്ചിത ക്രെഡിറ്റ്
വേണമെന്ന നിബന്ധന
അഞ്ച്, ഏഴ്
സെമസ്റ്ററുകളിലെ
പ്രവേശനത്തിന്
മാത്രമായി
ചുരുക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(ഡി)
പരീക്ഷ,
ഫലപ്രഖ്യാപനം, പുനര്‍
മൂല്യനിര്‍ണ്ണയം എന്നിവ
സംബന്ധിച്ച പരാതികള്‍
പരിശോധിച്ച്
പരിഷ്ക്കാരങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിന്
വിദഗ്ദസമിതിയെ
നിയോഗിച്ചിട്ടുണ്ടോ;വിശദമാക്കുമോ?
സ്വകാര്യ,സ്വാശ്രയ
മേഖലയില്‍ പുതിയ
എഞ്ചിനീയറിംഗ് കോളേജുകളും
കോഴ്സുകളും
2697.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
സ്വകാര്യ, സ്വാശ്രയ
മേഖലയില്‍ പുതിയ
എഞ്ചിനീയറിംഗ്
കോളേജുകളും കോഴ്സുകളും
അനുവദിക്കില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
118 എഞ്ചിനീയറിംഗ്
കോളേജുകള്‍
പോളിടെക്നിക്കുകളാക്കി
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കഴിഞ്ഞ
മൂന്നു വര്‍ഷത്തിനിടെ
സ്വാശ്രയ എഞ്ചിനീയറിംഗ്
മേഖലയില്‍ ഒഴിവു വന്ന
സീറ്റുകളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യമുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
സ്ഥാപനങ്ങളുടെ ഭൗതിക
അക്കാഡമിക്
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
സർക്കാർ ഇടപെടുമോ;
ഇതിനായി ആവശ്യമെങ്കില്‍
നിയമനിര്‍മ്മാണം
നടത്താന്‍
തയ്യാറാകുമോ;വ്യക്തമാക്കുമോ?
സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജിലെ
പ്ലെയിസ്മെന്റുകള്‍
2698.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
എത്ര എഞ്ചിനീയറിംഗ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിലെല്ലാം
കൂടി എത്ര സീറ്റുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
2016-17
ല്‍ സര്‍ക്കാര്‍
എന്‍ഞ്ചിനിയറിങ്
കോളേജുകളില്‍ നിന്ന്
പ്ലേയിസ്മെന്റ് വഴി
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ജോലി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഓരോ
കോളേജിന്റെയും വിവരങ്ങൾ
പ്രത്യേകം
വ്യക്തമാക്കുമോ ?
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
മെച്ചപ്പെടുത്തല്‍
2699.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളുടെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
എ.ഐ.സി.ടി.ഇ ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിലെ
പ്രധാന ശുപാര്‍ശകള്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എ.ഐ.സി.ടി.ഇ അധികൃതര്‍
സംസ്ഥാന സര്‍ക്കാരുമായി
ചര്‍ച്ച
നടത്തിയിരുന്നോ;
വിശദമാക്കാമോ;
(സി)
എങ്കിൽ
പ്രസ്തുത ലക്ഷ്യം
നിറവേറ്റുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ?
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക് ശേഷി വികസന
പദ്ധതി
2700.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്കായി
ശേഷിവികസന പദ്ധതി
ആരംഭിക്കാന്‍
ഉദ്ദേശമുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇൗ പദ്ധതിയിലൂടെ
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
പുതിയ
സാങ്കേതികവിദ്യകളില്‍
പരിശീലനം ലഭിക്കുമോ;
(സി)
ഇതിനായുള്ള
ക്ലാസ്സുകള്‍ കെെകാര്യം
ചെയ്യുന്ന വിദഗ്ദ്ധരുടെ
പാനല്‍ എപ്രകാരമാണ്
തയ്യാറാക്കുന്നത്;
(ഡി)
ഇതിലേയ്ക്ക്
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണ്;
വിശദമാക്കാമോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ നിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
2701.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സാങ്കേതിക വിദ്യാഭ്യാസ
മേഖലയില്‍ വിവിധ
എഞ്ചിനീയറിംഗ്
ബ്രാഞ്ചുകള്‍ക്ക്
ആകര്‍ഷണീയത
കുറഞ്ഞുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;വിശദമാക്കാമോ;
(ബി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
നിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ?
ഐ.എച്ച്.ആര്.
ഡിക്ക് ഗവണ്മെന്റ് നല്കിയ
ധനസഹായം
2702.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡിക്ക്
2000-2001 മുതല്‍
2017-18 വരെ വിവിധ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ഗവണ്മെന്റ് നല്കിയ
ധനസഹായം എത്ര
വീതമായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(ബി)
2000-2001
മുതല്‍ 2017-18 വരെ ഓരോ
സാമ്പത്തിക
വര്‍ഷങ്ങളിലെയും
ഐ.എച്ച്.ആര്.ഡിയുടെ
വരവുചെലവു കണക്കുകളുടെ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ?
ഐ.എച്ച്.ആര്.ഡി
വിദ്യാഭ്യാസ സ്ഥാപനങ്ങളും
അനുവദിക്കപ്പെട്ട തസ്തികകളും
2703.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.
ആര്.ഡി.യുടെ കീഴില്‍
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ;
ഏതെല്ലാമാണ്
സ്ഥാപനങ്ങള്‍;
(ബി)
ഓരോ
സ്ഥാപനത്തിലും
സര്‍ക്കാര്‍
ഉത്തരവിലുടെ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
ഓരോ
സ്ഥാപനത്തിലും
സര്‍ക്കാര്‍
ഉത്തരവുകളിലൂടെ
അനുവദിക്കപ്പെട്ട
തസ്തികകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഐ.എച്ച്.ആര്.ഡി.യുടെ
കീഴിലെ വിവിധ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഓരോന്നിലും സര്‍ക്കാര്‍
ഉത്തരവുകളിലൂടെ
അനുവദിക്കപ്പെടാത്ത
തസ്തികകളില്‍ എത്ര
ജീവനക്കാരുണ്ടെന്നും
ഓരോ സ്ഥാപനത്തിലെയും
അത്തരം ജീവനക്കാരുടെയും
തസ്തികയുടെയും
വിശദാംശങ്ങളും അത്തരം
ഓരോ ജീവനക്കാര്‍ക്കും
നിശ്ചയിച്ചു
നല്‍കിയിരിക്കുന്ന
പ്രതിമാസ വേതനം
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
നിശ്ചയിക്കപ്പെട്ടിട്ടുള്ള
ജീവനക്കാര്‍ക്ക് വേതന
വര്‍ദ്ധനവ് നല്കുവാന്
ഐ.എച്ച്.ആര്.ഡി.യുടെ
എക്സിക്യുട്ടീവ്
കമ്മിറ്റി എപ്പോഴെല്ലാം
തീരുമാനമെടുത്തിട്ടുണ്ടെന്നും
പ്രസ്തുത തീരുമാന
പ്രകാരം ഓരോ മാസവും
എത്ര തുകയുടെ അധിക
ബാധ്യത
ഉണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഐ.എച്ച്.ആര്.ഡി.യിലെ
വിവിധ വിഭാഗം
ജീവനക്കാര്‍ക്ക് കഴിഞ്ഞ
പതിനഞ്ചു
വര്‍ഷങ്ങള്‍ക്കുള്ളില്‍
എത്ര തവണ വേതന
വര്‍ദ്ധനവ്
നടപ്പിലാക്കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ജി)
ഇത്തരം
വേതന
വര്ദ്ധനവിനാധാരമായ
എക്സിക്യൂട്ടീവ്
കമ്മിറ്റി
തീരുമാനങ്ങള്‍
കൈക്കൊണ്ടതെപ്പോഴെല്ലാമാണെന്നു
വ്യക്തമാക്കുമോ; കഴിഞ്ഞ
പതിനഞ്ചു വര്‍ഷത്തെ
വേതനവര്‍ദ്ധനവിന്റെ
ആനുകൂല്യങ്ങല്‍
ഏതെല്ലാം വിഭാഗം
ജീവനക്കാര്‍ക്ക്
ലഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
ഐ.എച്ച്.ആര്.ഡി-
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയതുമായി
ബന്ധപ്പെട്ട സര്‍ക്കാര്‍
ഉത്തരവുകള്‍
2704.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി
യുടെ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ കഴിഞ്ഞ
പതിനഞ്ചു
വര്‍ഷത്തിനിടയില്‍ എത്ര
ജീവനക്കാരെ
സ്ഥിരമായിട്ടെടുത്തിട്ടുണ്ട്;
ഏതെല്ലാം തസ്തികകളില്‍;
എത്ര വീതം ജീവനക്കാരെ;
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
ഓരോ
ഘട്ടത്തിലും വിവിധ
വിഭാഗം ജീവനക്കാരെ
സ്ഥിരപ്പെടുത്തിയതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകള്‍
ലഭ്യമാക്കുമോ ;
(സി)
ഇത്തരത്തില്‍
സ്ഥിരപ്പെടുത്തപ്പെടുന്നതിനു
മുന്‍പ്
മേല്സ്ഥിരപ്പെടുത്തപ്പെട്ട
ജീവനക്കാര്‍ കരാര്‍
അടിസ്ഥാനത്തിലാണോ
ദിവസവേതന
അടിസ്ഥാനത്തിലാണോ
മറ്റേതെങ്കിലും വ്യവസ്ഥ
പ്രകാരമാണോ ജോലി
നോക്കിയിരുന്നതെന്നു
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരത്തില്‍
ജീവനക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
അക്കാലയളവില്‍
ഐ.എച്ച്.ആര്.ഡി യില്‍
നിലവിലുണ്ടായിരുന്ന
വ്യവസ്ഥ
എന്തായിരുന്നുവെന്നു
വ്യക്തമാക്കാമോ ;
(ഇ)
ഇത്തരത്തില്‍
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയ
ഘട്ടത്തിലെല്ലാം
ഐ.എച്ച്.ആര്.ഡി
ലാഭകരമായാണോ
പ്രവര്‍ത്തിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
സിവില്‍ സര്‍വ്വീസ് അക്കാദമി
2705.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തുടര്‍
വിദ്യാഭ്യാസ
കേന്ദ്രത്തിന്റെ
അധീനതയിലുളള
പാലക്കാട്ടെ സിവില്‍
സര്‍വ്വീസ്
അക്കാദമിയുടെ നിലവാരം
ഉയര്‍ത്തുന്നതിനുവേണ്ടി
രണ്ടാംഘട്ട വികസന
പ്രവര്‍ത്തികള്‍ക്ക്
ഫണ്ട് അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി മേഖലയില്‍
ശനിയാഴ്ച അവധി നല്‍കണമെന്ന
നിര്‍ദ്ദേശം
2706.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണ
സ്കൂള്‍ കുട്ടികള്‍ക്ക്
ലഭിക്കുന്നതുപോലെ
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ക്കും
ശനിയാഴ്ച അവധി
നല്‍കണമെന്ന് ബാലാവകാശ
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഇൗ
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ?
ഇ-ഗവേണന്‍സ്
പദ്ധതി യുടെ ലക്ഷ്യം
2707.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെയും
കോളീജിയേറ്റ്/സാങ്കേതിക
വിദ്യാഭ്യാസ
ഡയറക്ടറേറ്റിന്റെയും
പ്രവര്‍ത്തനം
ഏകോപിപ്പിക്കുവാന്‍
ഇ-ഗവേണന്‍സ് പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ ഇതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്നറിയിക്കാമോ;
(സി)
വിദ്യാര്‍ത്ഥി
പ്രവേശനം,പരീക്ഷ
നടത്തിപ്പ്,ഫലപ്രഖ്യാപനം
തുടങ്ങിയവ ഏകീകൃത
സ്വഭാവത്തില്‍
കൊണ്ടുവരുവാന്‍
ഇതിലൂടെ സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
റൂസ
പദ്ധതി പ്രകാരമുള്ള ഫണ്ടിന്റെ
വിനിയോഗം
2708.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
മാനവവിഭവശേഷി
മന്ത്രാലയം മുഖേന
ഉന്നതവിദ്യാഭ്യാസത്തെ
അടിസ്ഥാന വികസനം
ലക്ഷ്യമിട്ട് റൂസ
പദ്ധതി പ്രകാരം ഒന്നാം
ഘട്ടത്തില്‍ അനുവദിച്ച
ഫണ്ടിന്റെ വിനിയോഗം
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
സംസ്കൃത
സര്‍വ്വകലാശാല പ്രസ്തുത
ഫണ്ടിന്റെ 50 ശതമാനം
മാത്രമെ
വിനിയോഗിച്ചുള്ളു എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
റൂസ
പദ്ധതിയുടെ രണ്ടാം
ഘട്ടത്തിന്റെ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
ഇതിന്റെ രണ്ടാം
ഘട്ടത്തിലൂടെ
ലക്ഷ്യമിടുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ;
(ഡി)
റൂസ
മുഖേന ലഭിച്ച ഫണ്ട്
പൂര്‍ണ്ണമായും
വിനിയോഗിച്ചില്ലെങ്കില്‍
അടുത്ത ഘട്ടത്തില്‍
ഫണ്ട്
ലഭിക്കില്ലായെന്നതിനാല്
സര്‍വ്വകലാശാലകള്‍ക്ക്
ലഭിക്കുന്ന ഫണ്ടുകള്‍
പൂര്‍ണ്ണമായും
വിനിയോഗിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
യൂണിവേഴ്സിറ്റി
ക്യാമ്പസുകളിലെ അദ്ധ്യാപക
നിയമനങ്ങള്‍
2709.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാല
ക്യാമ്പസുകളിലെ
അദ്ധ്യാപക നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
സര്‍വ്വകലാശാല
ക്യാമ്പസുകളിലെ
അദ്ധ്യാപക നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
കേരളത്തിലെ
സര്‍വ്വകലാശാല
ക്യാമ്പസുകളിലെ
അദ്ധ്യാപക നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടാത്തതുമൂലം പ്രസ്തുത
നിയമനങ്ങളിലുള്ള സംവരണ
തത്വം
അട്ടിമറിക്കപ്പെടുന്നുവെന്നുള്ള
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ഗ്രന്ഥശാലകള്‍
കേന്ദ്രീകരിച്ച് സാംസ്കാരിക
പരിപാടികള്‍
T 2710.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
സാംസ്കാരിക
പുരോഗതിക്കും
നവോത്ഥാനത്തിനും
നിര്‍ണ്ണായക പങ്ക്
വഹിച്ചിട്ടുള്ള
ഗ്രന്ഥശാലകളുടെ
പ്രവര്‍ത്തനം കൂടുതല്‍
സജീവമാക്കുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഗ്രന്ഥശാലകള്‍
കേന്ദ്രീകരിച്ച്
കൂടുതല്‍ സാംസ്കാരിക
പരിപാടികള്‍
സംഘടിപ്പിക്കുന്നതിന്
അവസരം
സൃഷ്ടിക്കുമോ;വ്യക്തമാക്കുമോ;
(സി)
ഗ്രന്ഥശാലകള്‍
കേന്ദ്രീകരിച്ച്
സാംസ്ക്കാരിക
വകുപ്പിന്റെ
സഹകരണത്തോടെ ഗ്രാമീണ
ഉത്സവങ്ങള്‍
സംഘടിപ്പിക്കുന്നതിനും
കലാകാരന്മാരെ
പ്രോത്സാഹിപ്പിക്കുന്നതിനും
പ്രത്യേകം പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?