ഫോര്‍
ദ പീപ്പിള്‍ പ്രവര്‍ത്തനം
1312.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
പരാതി പരിഹാര
സംവിധാനമായ ഫോര്‍ ദ
പീപ്പിള്‍ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരാതി പരിഹാര സംവിധാനം
വഴി കോതമംഗലം
മണ്ഡലത്തില്‍ നിന്നും
എത്ര പരാതികള്‍
ലഭ്യമായിട്ടുണ്ടെന്ന്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരാതികള്‍ മുഴുവനും
പരിഹരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
വള്ളം
കളി മത്സരത്തിന് അംഗീകാരം
നല്കല്
1313.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്കല്‍
ഗ്രാമപഞ്ചായത്ത്
നടത്തുന്ന ചെങ്കല്‍
ജലോത്സവത്തിന് (വള്ളം
കളി മത്സരം) 2017-18
സാമ്പത്തിക വര്‍ഷത്തിലെ
പ്രോജക്ട് അംഗീകാരം
നല്കുന്നതിനു
പഞ്ചായത്തു ഭരണ സമിതി
നല്കിയ
പ്രൊപ്പോസലിന്മേൽ
കോര്‍ഡിനേഷന്‍
കമ്മിറ്റി എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
വള്ളം
കളി മത്സരങ്ങള്‍,
ഓണാഘോഷ പരിപാടികള്‍
എന്നിവ
സംഘടിപ്പിക്കുന്നതിന്
സര്‍ക്കാര്‍ അനുമതിയോടെ
2016 മുതല്‍ 2017 വരെ
എത്ര
പഞ്ചായത്തുകള്‍ക്ക് തുക
അനുവദിച്ചു
നല്‍കിയിട്ടുണ്ട്; എത്ര
രൂപയാണ് ഓരോ
പഞ്ചായത്തുകള്‍ക്കും
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(സി)
വള്ളം
കളി മത്സരം , ഓണാഘോഷം
എന്നിവ നടത്തുന്നത്
പ്രോജക്ട് ആയി
നടപ്പിലാക്കാന്‍
സംസ്ഥാനത്തിലെ എത്ര
പഞ്ചായത്തുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
(ഡി)
ഓണാഘോഷം,
വള്ളം കളി മത്സരം
എന്നിവ പഞ്ചായത്തുകള്‍
നടത്തുന്നതിനു തുക
വിനിയോഗിക്കാന്‍
നിലവില്‍ സര്‍ക്കാര്‍
ഉത്തരവ് ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
(ജി.ഒ. നമ്പര്‍
ഉള്‍പ്പെടെ)നല്‍കുമോ?
ജീവന്
ഭീഷണിയാകുന്ന പരസ്യ
ബോര്‍ഡുകള്‍
T 1314.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന വഴിയോരങ്ങളിലും,
വലിയ കെട്ടിടങ്ങളിലും
മറ്റും ജീവന്
ഭീഷണിയാകും വിധം
അപകടകരമായി വിവിധതരം
പരസ്യ ബോര്‍ഡുകള്‍
നിയമവിരുദ്ധമായി
സ്ഥാപിച്ചിരിയ്ക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
നിയമം മൂലം തടയുവാന്‍
നടപടി സ്വീകരിയ്ക്കുമോ
?
തദ്ദേശ
സ്വയം ഭരണ വകുപ്പിന്റെ
ഏകോപനം
1315.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശ
സ്വയം ഭരണ വകുപ്പിന്റെ
ഏകോപനത്തിനായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും ഇത്
എപ്പോള്‍ മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
തദ്ദേശ
മിത്രം പദ്ധതി - എം.ഐ.എസ്.
സോഫ്ട് വെയര്‍
1316.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
ബാങ്ക് സഹായത്തോടെ
നടപ്പിലാക്കിവരുന്ന
തദ്ദേശ മിത്രം
പദ്ധതിയിൽ,
തദ്ദേശസ്ഥാപനങ്ങളുടെ
സോഫ്ട് വെയറുകള്‍
ഏകോപിപ്പിച്ച് പുതിയ
എം.ഐ.എസ്. സോഫ്ട്
വെയര്‍ (മാനേജ്മെന്റ്
ഇൻഫൊർമേഷൻ സിസ്റ്റം
)തയ്യാറാക്കുന്ന
പ്രവർത്തനത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതിനായി
കൺസൾട്ടന്റിനെ
നിയമിച്ചത്എന്നാണെന്നും
കരാർ കാലാവധി എത്ര
വർഷത്തേക്കായിരുന്നുവെന്നും
എത്രപ്രാവശ്യം കരാർ
കാലാവധി
നീട്ടിനല്‍കിയെന്നും
നിലവിൽ കരാർ
പ്രാബല്യത്തിലാണോയെന്നും
വ്യക്തമാക്കുമോ;
(സി)
കരാർ
തുക
എത്രയായിരുന്നുവെന്നും
നാളിതുവരെ എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതിയെക്കുറിച്ച്
ലോകബാങ്കിന്റെ
നീരീക്ഷണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദീകരിക്കുമോ;
(ഇ)
ഈ
പദ്ധതി എപ്പോൾ
പൂർത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
വരുമാനം
1317.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജി
എസ് ടി
നടപ്പിലാക്കിയതിനു ശേഷം
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ
വരുമാനത്തില്‍ എത്ര
ശതമാനം കുറവ്
സംഭവിച്ചിട്ടുണ്ട്?
മികച്ച
പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന
പഞ്ചായത്തുകള്‍
1318.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികച്ച
പ്രവര്‍ത്തനം
കാഴ്ചവയ്ക്കുന്ന ത്രിതല
പഞ്ചായത്തുകള്‍ക്ക്
സ്വരാജ് ട്രോഫി
നല്‍കാറുണ്ടോ; 2016-17
ല്‍ ഏതൊക്കെ ത്രിതല
പഞ്ചായത്തുകള്‍ക്കാണ് ഈ
പുരസ്കാരം ലഭിച്ചത്;
(ബി)
2016-17
ല്‍ മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
നിര്‍വ്വഹണത്തില്‍
മികവ് പുലര്‍ത്തിയ
ഗ്രാമപഞ്ചായത്തുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കുമോ?
ഇറച്ചിക്കോഴി
വളര്‍ത്തുന്നതിനുള്ള
പൗള്‍ട്രിഫാം ലെെസന്‍സ്
1319.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇറച്ചിക്കോഴി
വളര്‍ത്തുന്നതിന്
പൗള്‍ട്രിഫാം ലെെസന്‍സ്
ലഭിക്കുന്നതിനുളള
നിബന്ധനകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പല
പഞ്ചായത്തുകളിലും പല
നിബന്ധനകള്‍ ആണ്
പിന്തുടരുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
നിബന്ധനകള്‍
ഏകീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പ്
1320.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്,
ഗ്രാമവികസനം,
നഗരകാര്യം,
നഗര-ഗ്രാമാസൂത്രണം,
എന്‍ജിനീയറിംഗ് വിഭാഗം
എന്നിവ
ഏകോപിപ്പിച്ചുകൊണ്ട്
തദ്ദേശസ്വയംഭരണ വകുപ്പ്
എന്ന പേരില്‍ ഒരു പൊതു
സര്‍വ്വീസ്
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന
നേട്ടം എന്താണെന്നു
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പിലെ അഴിമതി തടയുന്നതിന്
നടപടി
1321.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലെ
വികസനപ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് നടത്തുന്ന
അഴിമതി തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പിലെ
വികസനപ്രവര്‍ത്തനങ്ങളിലെ
അഴിമതിയുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വരുമാനത്തിലെ
കുറവ്
1322.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വരുമാനത്തില്‍
സംഭവിച്ചിട്ടുള്ള കുറവ്
നികത്താന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ?
സ്കൂള്‍കെട്ടിടങ്ങളുടെ
സുരക്ഷിതത്വത്തിന് ബാലാവകാശ
കമ്മീഷന് നിര്‍ദ്ദേശങ്ങള്‍
1323.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അധീനതയിലുള്ള സ്കൂള്‍
കെട്ടിടങ്ങളുടെ
സുരക്ഷിതത്വവുമായി
ബന്ധപ്പെട്ട്, ബാലാവകാശ
കമ്മീഷന്
നിര്‍ദ്ദേശപ്രകാരമുള്ള
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ?
(ബി)
സുരക്ഷിതത്വമില്ലാത്ത
സ്ക്കൂള്കെട്ടിടങ്ങള്
ഏതൊക്കെ
ആണെന്ന്കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എസ്.
സി. പി. / ടി. എസ്. പി. ഫണ്ട്
1324.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച പദ്ധതി
വിഹിതത്തില്‍ നിന്ന്
ദളിത് ആദിവാസി
വിഭാഗങ്ങള്‍ക്കുള്ള
എസ്. സി. പി. / ടി.
എസ്. പി. ഫണ്ടിലേക്ക്
എത്ര തുക
അനുവദിച്ചിരുന്നു;
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍ നിന്ന് 2017 -
18 സാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
എത്ര ശതമാനം ചെലവാക്കി;
വിശദാംശങ്ങള്‍
നല്‍കാമോ?
ആസ്തി
വികസന ഫണ്ട്
1325.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴീക്കോട്
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
പൂര്‍ത്തിയാക്കേണ്ട
ഏതെല്ലാം
പ്രവൃത്തികൾക്ക്
എല്‍.എസ്.ജി.ഡി ചീഫ്
എഞ്ചിനീയര്‍ ഓഫീസില്‍
നിന്ന് പൊതുമരാമത്ത്
വകുപ്പിന് ഫണ്ട്
ട്രാന്‍സ്ഫര്‍ ചെയ്ത്
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനിയും
ഫണ്ട് ട്രാന്‍സ്ഫര്‍
ചെയ്ത് നല്‍കാത്ത
പ്രവര്‍ത്തികള്‍ക്ക്
എന്നത്തേയ്ക്ക് ഫണ്ട്
ട്രാന്‍സ്ഫര്‍ ചെയ്ത്
നടപടി
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
കണ്ണൂര്‍
ജില്ലാ പഞ്ചായത്തില്‍
നിന്ന് ആസ്തി
വികസനവുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവര്‍ത്തികളുടെ
(അഴീക്കോട്
മണ്ഡലത്തിലെ) ഫണ്ട്
ട്രാന്‍സ്ഫര്‍
ശിപാര്‍ശകളാണ്
എല്‍.എസ്.ജി.ഡി ചീഫ്
എഞ്ചിനീയര്‍ക്ക്
സമര്‍പ്പിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ?
അക്ഷയ
ഉൗര്‍ജ്ജ സംരക്ഷണ പദ്ധതി
1326.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ മുഖേന
അക്ഷയ ഉൗര്‍ജ്ജ സംരക്ഷണ
പദ്ധതികള്‍
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി പൊതു
വിഭാഗത്തിന് 50 ശതമാനം,
പട്ടിക വിഭാഗങ്ങള്‍ക്ക്
90 ശതമാനം എന്നീ
നിരക്കില്‍ സബ്സിഡി
നല്‍കിക്കൊണ്ട്
ഉപകരണങ്ങള്‍ വിതരണം
ചെയ്യുന്ന പദ്ധതി
അനെര്‍ട്ട്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇൗ പദ്ധതിക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഉൗര്‍ജ്ജ
സംരക്ഷണ ഉപകരണങ്ങള്‍
സബ്സിഡിയോടു കൂടി
വിതരണം
ചെയ്യുന്നതിനുള്ള
സംവിധാനം 2018 - 19 ലെ
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം തദ്ദേശസ്വയം ഭരണ
വകുപ്പ് പരിഗണിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്ലാന്‍ ഫണ്ട് വിനിയോഗം
1327.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2015-16,
2016-17സാമ്പത്തിക
വര്‍ഷങ്ങളില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
ഉല്പാദനം, സേവനം,
അടിസ്ഥാനസൗകര്യങ്ങള്‍
എന്നീ മേഖലകളില്‍
പ്ലാന്‍ ഫണ്ടിന്റെ എത്ര
ശതമാനം വീതമാണ്
ചെലവഴിച്ചിരിക്കുന്നത്;
ഇനം തിരിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ?
നബാര്‍ഡ്,
ആര്.ഐ.ഡി.എഫ് മുഖേന
ലഭിക്കുന്ന ഫണ്ട്
1328.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്,
ആര്.ഐ.ഡി.എഫ് മുഖേന
കേരളത്തിന് ലഭിക്കുന്ന
ഫണ്ട് എല്ലാ
നിയോജകമണ്ഡലങ്ങള്‍ക്കും
നല്‍കാറുണ്ടോ;
(ബി)
2015-16
സാമ്പത്തിക വര്‍ഷം എത്ര
തുക
അനുവദിയ്ക്കപ്പെട്ടിട്ടുണ്ട്;
എല്ലാം
വിനിയോഗിച്ചിട്ടുണ്ടോ;
(സി)
2015-16
സാമ്പത്തിക വര്‍ഷം
ഏതെല്ലാം
നിയോജകമണ്ഡലങ്ങളിൽ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
തുക
അനുവദിയ്ക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
2016-17
സാമ്പത്തിക വര്‍ഷം എത്ര
തുക
അനുവദിയ്ക്കപ്പെട്ടിട്ടുണ്ട്;
ഏതെല്ലാം മണ്ഡലങ്ങളില്‍
ഫണ്ട്
നല്‍കിയിട്ടുണ്ട്;
ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
അറിയിക്കുമോ;
(ഇ)
പദ്ധതികള്‍
സമര്‍പ്പിക്കാനുള്ള സമയ
പരിധി അവസാനിച്ചോ;
എപ്പോഴാണ്
സമര്‍പ്പിക്കാനുള്ളത്;
വ്യക്തമാക്കുമോ;
(എഫ്)
പദ്ധതികള്‍
സമര്‍പ്പിക്കാനുള്ള
വിശദവിവരം എല്ലാ
നിയമസഭാ സാമാജികരെയും
അറിയിക്കാറുണ്ടോ;
ആയതിന്റെ വിശദവിവരം
നല്‍കുമോ?
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍ നടപടി
1329.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇത്തവണത്തെ
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍
എന്തൊക്കെ നടപടികളാണ്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഉപയോഗ
ശൂന്യമായ
കുഴല്‍കിണറുകളും,
കുളങ്ങളും മറ്റ്
ജലസ്രോതസ്സുകളും
പുനരുദ്ധരിക്കാന്‍
നടപടിയുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മലയോരമേഖലയിലെ
ഉയര്‍ന്ന
പ്രദേശങ്ങളില്‍
കുടിവെള്ളം
എത്തിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇവിടങ്ങളില്‍ വാട്ടര്‍
കിയോസ്കുകൾ സ്ഥിരമായി
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ജലമലിനീകരണം
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം
1330.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി വിഹിതം
അനുവദിക്കുന്നത്
ഏതൊക്കെ
വിഭാഗങ്ങളിലായിട്ടാണ്;
വിശദമാക്കുമോ;
(ബി)
2018-19
ല്‍ അഞ്ചാം ധനകാര്യ
കമ്മീഷന്റെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
പൊതുവിഭാഗത്തില്‍
ഗ്രാമ/ബ്ലോക്ക്/ജില്ലാ
പഞ്ചായത്തുകള്‍ക്കും
മുനിസിപ്പല്‍/കോര്പ്പറേഷന്
എന്നിവയ്ക്കും ഏത്
അനുപാതത്തിലാണ് തുക
വകയിരുത്തിയിട്ടുള്ളത്;
ഇത് നാലാം ധനകാര്യ
കമ്മീഷന് ശിപാര്‍ശ
നല്കിയ അതേ
അനുപാതമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
നടപ്പാക്കുന്ന
സംസ്ഥാനാവിഷ്കൃത
പദ്ധതികള്‍ക്കും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുമായി
2018-19 ല്‍ എന്ത്
തുകയാണ് നീക്കി
വച്ചിട്ടുള്ളത്; അത്
2017-18 നെക്കാള്‍ എത്ര
ശതമാനം കൂടുതലാണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് പദ്ധതി
വിഹിതം
1331.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പദ്ധതി വിഹിതമായി എത്ര
തുകയാണ് 2017-18 ല്‍
നീക്കിവച്ചിട്ടുള്ളത്;
അതില്‍ നാളിതുവരെ എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനമാണ് നാളിതുവരെ
ചെലവഴിച്ചിട്ടുള്ളത്;
2018 മാര്‍ച്ച് 31 വരെ
എത്രശതമാനം തുക
വിനിയോഗിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പദ്ധതി
വിഹിതത്തില്‍ പരമാവധി
വിനിയോഗം
സാധ്യമാകാത്തതിന്
കാരണമെന്താണ്; 2018
മാര്‍ച്ച് 31 നുള്ളില്‍
പദ്ധതി വിഹിതം
പൂര്‍ണ്ണമായും
വിനിയോഗിക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
പെരിന്തല്‍മണ്ണ
മുനിസിപ്പാലിറ്റിക്കുള്ള
പദ്ധതി വിഹിത തുക
1332.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
പെരിന്തല്‍മണ്ണ
മുനിസിപ്പാലിറ്റിക്കും
നിയോജക മണ്ഡലത്തിലെ
മറ്റ് ഗ്രാമ
പഞ്ചായത്തുകള്‍ക്കും
2017 - 18 ല്‍ പദ്ധതി
വിഹിതമായി എത്ര തുകയാണ്
നീക്കി വച്ചിട്ടുള്ളത്;
അതില്‍ നാളിതുവരെ എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനമാണ് നാളിതുവരെ
ചെലവഴിച്ചിട്ടുള്ളത്;
മുനിസിപ്പാലിറ്റി,
ഗ്രാമ പഞ്ചായത്തുകള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ; 2018
മാര്‍ച്ച് 31 വരെ എത്ര
ശതമാനം തുക
ചെവഴിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പദ്ധതി
വിഹിതത്തിന്റെ പരമാവധി
വിനിയോഗം
സാധ്യമാകുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്?
തദ്ദേശസ്ഥാപനങ്ങള്‍
ചെലവഴിക്കാന്‍ ബാക്കിയുള്ള
തുക
1333.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
വര്‍ഷം അവസാനിക്കാന്‍
ആഴ്ചകള്‍ മാത്രം
ബാക്കിനില്‍ക്കെ
തദ്ദേശസ്ഥാപനങ്ങള്‍
ചെലവഴിക്കാന്‍
ബാക്കിയുള്ള തുക എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
ശതമാനം പദ്ധതികള്‍ ഈ
സാമ്പത്തിക വര്‍ഷം
ഇതിനകം പൂര്‍ത്തിയായി;
(സി)
ട്രഷറിയില്‍
കെട്ടിക്കിടക്കുന്ന
ബില്ലുകള്‍ കൂടി
പരിഗണിച്ചാലും പദ്ധതി
നിര്‍വ്വഹണം കാര്യമായി
വര്‍ദ്ധിക്കില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
വരും വര്‍ഷങ്ങളില്‍
പദ്ധതി നിര്‍വ്വഹണം
മെച്ചപ്പെടുത്തുന്നതിനും
ഫണ്ട് വിനിയോഗത്തിന്
നിയന്ത്രണമില്ലാതാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുക?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി വിഹിതം
1334.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച പദ്ധതി
വിഹിതം എത്രയായിരുന്നു;
(ബി)
പ്രസ്തുത
തുകയുടെ എത്ര ശതമാനം
ഇതുവരെ ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
കൊല്ലം
കോര്‍പ്പറേഷനില്‍ അമൃത്
പദ്ധതി
1335.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
നഗര പരിഷ്ക്കരണ
പദ്ധതിയായ അമൃത്
പദ്ധതിയിന്‍ കീഴില്‍
കൊല്ലം
കോര്‍പ്പറേഷനില്‍
2014-15, 2015-16,
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളിലായി
ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
പ്രവൃത്തികളുടെ പേര്
അടങ്കല്‍ തുക സഹിതം
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളില്‍
സാങ്കേതികാനുമതി
ലഭ്യമായ
പ്രവര്‍ത്തികള്‍
ഏതൊക്കെയാണ്;
ടെന്‍ഡര്‍ ചെയ്ത
പ്രവര്‍ത്തികള്‍
ഏതൊക്കയാണ്; പണി
ആരംഭിച്ച
പ്രവര്‍ത്തികള്‍
ഏതൊക്കെയാണ് എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സബ്സിഡി
മാര്‍ഗ്ഗരേഖ
1336.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
ആസൂത്രണത്തിനും,
നിര്‍വ്വഹണത്തിനുമായി
സബ്സിഡി മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അടുത്ത
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി ആനുകൂല്യം
ലഭിക്കുന്നതിന്,
ഗുണഭോക്താവിന്റെ
വരുമാനപരിധി
ഉയര്‍ത്തുന്ന കാര്യം
തീരുമാനിച്ചിട്ടുണ്ടോ.
വിശദാംശം നല്‍കുമോ;
(സി)
സഹകരണ
സംഘങ്ങള്‍ക്കും, ക്ഷീര
സംഘങ്ങള്‍ക്കും, ഖാദി
ആന്റ് വില്ലേജ്
ഇന്‍ഡസ്ട്രീസിനും
കൂടുതല്‍ സഹായം
അനുവദിക്കുന്നതിനുള്ള
നിര്‍ദ്ദേശം
മാര്‍ഗ്ഗരേഖയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ.
വിശദാംശം നല്‍കുമോ?
ഇരിയണ്ണി - രാജീവ് ദശലക്ഷം
കോളനി
T 1337.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മുളിയാര്‍
പഞ്ചായത്തിലെ ഇരിയണ്ണി
- രാജീവ് ദശലക്ഷം
കോളനിയില്‍ നിലവില്‍
എത്ര കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത കോളനിയില്‍
ഭൂരിഭാഗം വീടുകളും
വാസയോഗ്യമല്ലാത്തതാണെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ലൈഫ്
മിഷന് പദ്ധതിയില്‍
പ്രസ്തുത വീടുകള്‍
പുതുക്കി
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മാവേലിക്കര മണ്ഡലത്തില്‍ ലൈഫ്
പദ്ധതിക്കായി സ്ഥലം
ഏറ്റെടുക്കല്‍
1338.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭവനസമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
മാവേലിക്കര
മണ്ഡലത്തില്‍
ഏറ്റെടുത്ത സ്ഥലങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
തഴക്കര
പഞ്ചായത്തില്‍ ഇതിനായി
ഏറ്റെടുത്ത സ്ഥലം
ഉപയോഗിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
അസിസ്റ്റന്റ്എന്‍ജിനീയര്‍,
ഓവര്‍സിയര്‍ എന്നിവരുടെ
കുറവ്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭവന
നിര്‍മ്മാണ പദ്ധതി
1339.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
ഗുണഭോക്താക്കളുടെ
അന്തിമ പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
നാദാപുരം മണ്ഡലത്തിലെ
ലൈഫ് മിഷന് പദ്ധതിയുടെ
ഗുണഭോക്താക്കളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ
?
ലൈഫ്
ഭവന പദ്ധതി
1340.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
വിവിധ
ഭവന നിര്‍മ്മാണ
പദ്ധതികള്‍ പ്രകാരം
തുടങ്ങിയതും എന്നാല്‍
പാതിവഴിയില്‍
നിലച്ചതുമായ വീടുകളുടെ
പുനര്‍നിര്‍മ്മാണം
എന്ന്പൂര്ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
(സി)
ലൈഫ്
പദ്ധതിക്ക് ആവശ്യമായ
തുക
തദ്ദേശസ്ഥാപനങ്ങല്ക്ക്
വായ്പ
നല്‍കുമോ;ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സമീപനം
വ്യക്തമാക്കുമോ?
(ഡി)
റേഷന്‍
കാര്‍ഡില്ലാത്തതിനാല്‍
പദ്ധതിയില്‍
ഉള്‍പ്പെടാന്‍
കഴിയാതെപോയ അഗതികളായ
കുടുംബങ്ങളെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ഒറ്റ
വീട് സംവിധാനം
1341.
ശ്രീ.പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലൂടെ
നടപ്പിലാക്കിവരുന്ന ഭവന
നിര്‍മ്മാണ പദ്ധതി
പ്രകാരം
നിര്‍മ്മിക്കുന്ന ഇരട്ട
വീടുകള്‍ ഒറ്റ
വീടാക്കുന്നതു
സംബന്ധിച്ച്
നിലനില്‍ക്കുന്ന
നിയമസാങ്കേതിക
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
പരിഹരിക്കുന്നതു്
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ലൈഫ്
പദ്ധതിയില്‍
ഇതുസംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം ഉണ്ടോ;
ഇല്ലെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
നിര്‍ദ്ദേശങ്ങള്‍ കൂടി
ഉള്‍പ്പെടുത്തി ഒറ്റ
വീട് സംവിധാനം
നടപ്പിലാക്കാന്‍
ഗവണ്മെന്റ്
തയ്യാറാകുമോ;
(ഡി)
പഞ്ചായത്തുകളില്‍
ഇതുമായി ബന്ധപ്പെട്ട
അപേക്ഷകള്‍
ഗുണഭോക്താക്കളില്‍
നിന്നും സ്വീകരിച്ച്
തുടര്‍നടപടി നടത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
ലൈഫ്
പദ്ധതി
1342.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിപ്രകാരം
സംസ്ഥാനത്ത് എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ചു; എത്ര
ഗുണഭോക്താക്കള്‍ക്ക്
ആദ്യ ഘട്ടത്തിൽ വിതരണം
ചെയ്തു എന്ന്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ലൈഫ്
പദ്ധതിയില്‍ ഓരോ
ജില്ലയിലും
കളക്ടര്‍മാര്‍ മുഖേന
അപേക്ഷകൾ
സ്വീകരിച്ചതില്‍
എത്രയെണ്ണം
തീര്‍പ്പാക്കി;
തീര്‍പ്പാക്കിയത്
സംബന്ധിച്ചും,
തീര്പ്പാക്കാത്തതിന്െറ
കാരണം
ചൂണ്ടിക്കാട്ടിയും
അപേക്ഷകര്‍ക്ക് മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പദ്ധതിക്കാവശ്യമായ
തുക സംബന്ധിച്ചുള്ള
അനിശ്ചിതത്വം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയതിന്‍െറ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ലൈഫ്
പദ്ധതി
1343.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുളള
ഭൂരഹിത ഭവനരഹിതര്‍,
ഭവനരഹിതര്‍
എത്രയാണെന്ന് തരം
തിരിച്ച് എണ്ണം
വ്യക്തമാക്കുമോ ;
(ബി)
ഭൂരഹിതരായവര്‍ക്കു
വേണ്ടി പദ്ധതിയിലേക്ക്
കോതമംഗലം മണ്ഡലത്തില്‍
എത്ര ഭൂമിയാണ്
ഏറ്റെടുക്കേണ്ടി
വരുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
നിലവില്‍
ഇവര്‍ക്ക് വേണ്ടി
മണ്ഡലത്തില്‍ ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ ;
വിശദീകരിക്കാമോ ;
(ഡി)
ഭൂമി
ഏറ്റെടുക്കുന്നതിനും,
വീട്
നിര്‍മ്മിക്കുന്നതിനും
വേണ്ടി നിലവില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
ലൈഫ്
പദ്ധതി
1344.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഭൂരഹിത-
ഭവനരഹിതരായ
കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ലൈഫ്
പദ്ധതിയുടെ അന്തിമ
ഗുണഭോക്തൃപട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
പട്ടിക പ്രകാരമുളള
ഭൂരഹിത / ഭവനരഹിതരുടെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ലൈഫ്
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക് ഭൂമി
അനുവദിക്കുകയുണ്ടായി;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ഡി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
വിവിധ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ എത്ര
ഭൂരഹിത- ഭവനരഹിതരായ
കുടുംബങ്ങളെയാണ് ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
T 1345.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രഖ്യാപിച്ച
എല്ലാവര്ക്കും
സുരക്ഷിതഭവനം എന്ന
പദ്ധതി പ്രകാരം
ആരംഭിച്ച ലൈഫ് പദ്ധതി
ഏത് ഘട്ടത്തിലാണ്;
(ബി)
2018
മാര്‍ച്ച് 31 ന് മുമ്പ്
നേരത്തെ വിവിധ
പദ്ധതികളിലൂടെ
അനുവദിച്ച എത്ര
പണിതീരാത്ത വീടുകളുടെ
പണി
പൂര്‍ത്തിയാക്കുവാനാണ്
തീരുമാനിച്ചിരുന്നത്;
അതില്‍ ഇതുവരെ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
സാധിച്ചു എന്ന്
വെളിപ്പെടുത്താമോ;
(സി)
ലൈഫ്
മിഷന് പദ്ധതിയുടെ
ആദ്യഘട്ടം തന്നെ
ലക്ഷ്യം നേടുവാന്‍
കഴിയാതെ പോയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ലൈഫ്
പദ്ധതി
ആരംഭിച്ചതോടുകൂടി മറ്റ്
ഭവന
നിര്‍മ്മാണപദ്ധതികള്‍
തദ്ദേശഭരണ വകുപ്പ്
നിര്‍ത്തിവച്ചത്
സാധാരണക്കാരുടെ വീടെന്ന
സ്വപ്നം
സഫലീകരിക്കുന്നതിന്
വിലങ്ങ്തടിയായിട്ടില്ലെ;
വിശദീകരിക്കുമോ;
(ഇ)
പൂര്‍ത്തീകരിക്കാത്ത
വീടുകള്‍
പൂര്‍ത്തീകരിക്കുന്നതിന്
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി തുക വകമാറ്റി
ചെലവ് ചെയ്യുവാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
തദ്ദേശസ്ഥാപനങ്ങളുടെ
മറ്റ് പദ്ധതി ചെലവുകളെ
ബാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
1346.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍
ഉള്‍പ്പെട്ട മുത്തേടം
കരുളായി, വഴിക്കടവ്,
പോത്തുകല്ല്,
ചുങ്കത്തറ, എടക്കര,
അമരമ്പലം എന്നീ
പഞ്ചായത്തുകളിലും
നിലമ്പൂര്‍
മുനിസിപ്പാലിറ്റിയിലും
ലൈഫ് മിഷന് പദ്ധതി
പ്രകാരം എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
ഇതില്‍ അര്‍ഹരായി
തെരെഞ്ഞെടുക്കപ്പെട്ടവരുടെ
എണ്ണം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എടുത്ത മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മേല്‍
സൂചിപ്പിച്ച
പഞ്ചായത്തുകളില്‍
അര്‍ഹതയുണ്ടായിട്ടും
പട്ടികയില്‍ ഇടം
ലഭിച്ചില്ല എന്ന പരാതി
ലഭിച്ചിട്ടുണ്ടോ; ഇതിന്
പരിഹാരം കാണാന്‍ എന്ത്
നടപടിയാണ് സര്‍ക്കാര്‍
സ്വീകരിച്ചത്;
പദ്ധതിയില്‍
ഉള്‍പ്പെട്ടവര്‍ക്ക്
എന്ന് മുതല്‍ ധനസഹായം
ലഭ്യമാകും
വിശദമാക്കാമോ?
ലൈഫ്
മിഷനില്‍ ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതി
T 1347.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷനില്‍
ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതിയുടെ ഭാഗമായി,
വീടില്ലാത്തവരുടെ
സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ആറന്മുള
നിയോജകമണ്ഡലത്തിലെ
വീടില്ലാത്തവരുടെ
പട്ടിക പൂര്‍ണ്ണമായി
ലഭ്യമാണോ;എങ്കില്‍
പഞ്ചായത്ത് തിരിച്ചുള്ള
പട്ടിക ലഭ്യമാക്കാമോ;
(സി)
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
കുറഞ്ഞത് എത്ര സെന്റ്
സ്ഥലമാണ് പദ്ധതി
പ്രകാരം
ആവശ്യമായിട്ടുള്ളത്;
കുറഞ്ഞത് എത്ര
കുടുംബങ്ങളെയാണ് ഒരു
ഫ്ലാറ്റില്‍
താമസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കുമോ?
ലെെഫ്
ഭവന പദ്ധതി
1348.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാവര്ക്കും
വീട് എന്ന
ലക്ഷ്യത്തോടെ ഇൗ
സര്‍ക്കാര്‍
തുടക്കമിട്ട "ലെെഫ്
ഭവനപദ്ധതി"യുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതു
പ്രകാരം കേരളത്തിലെ
വിവിധ ജില്ലകളില്‍ എത്ര
വീടുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇൗ
പദ്ധതിയില്‍
ഗുണഭോക്താക്കളെ
കണ്ടെത്തുന്ന മാനദണ്ഡം
എന്തെന്ന്
വിശദമാക്കുമോ;
(ഡി)
ഇതു
പ്രകാരം കേരളത്തില്‍
എത്ര ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഇ)
ഇങ്ങനെ
നിര്‍മ്മിക്കുന്ന
വീടുകളുടെ ചെലവ് എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ടി
പദ്ധതിയില്‍ പാവപ്പെട്ട
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
മുന്‍ഗണന നല്കാന്
നടപടി സ്വീകരിക്കുമോ?
ലെെഫ്
മിഷന് പദ്ധതി
1349.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലെെഫ്
മിഷന്
പദ്ധതിയിലേക്കായി
അരൂര്‍ മണ്ഡലത്തില്‍
നിന്നും
ഏറ്റെടുത്തിട്ടുളള ഭൂമി
എത്രയാണ്; ടി ഭൂമിയില്‍
വീട് വയ്ക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം അരൂര്‍
മണ്ഡലത്തില്‍
പഞ്ചായത്ത് തിരിച്ച്
എത്ര വീടുകള്‍
നിര്‍മ്മിച്ചു
നല്‍കാനാണ്
ഉദ്ദേശിച്ചിട്ടുളളത്
വ്യക്തമാക്കാമോ?
ലെെഫ്
മിഷനിലെ ഫ്ലാറ്റ്നിര്മ്മാണം
T 1350.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലെെഫ്
മിഷനില്‍ ഫ്ലാറ്റുകള്‍
നിര്‍മ്മിക്കാന്‍
സര്‍ക്കാര്‍
ഏജന്‍സികള്‍ക്ക് പുറമെ
സ്വകാര്യ
ഏജന്‍സികള്‍ക്കും ചുമതല
നല്‍കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സ്വകാര്യ
ഏജന്‍സികള്‍ക്കാണ്
ചുമതല
നല്‍കിയിട്ടുള്ളതെന്നും
ഏതെല്ലാം സ്ഥലങ്ങളിലാണ്
ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
സര്‍ക്കാര്‍
ഏജന്‍സികള്‍ക്കാണ്
ചുമതല
നല്‍കിയിട്ടുള്ളതെന്നും
എതെല്ലാം സ്ഥലങ്ങളിലാണ്
ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
ലെെഫ്
മിഷൻ മുഖേന
ഭവനസമുച്ചയങ്ങള്‍/ക്ലസ്റ്ററുകള്‍
നിര്‍മ്മിക്കുന്നതിന്
ജില്ലാ കളക്ടർമാർ
കണ്ടെത്തിയ
ഭൂമിയെക്കുറിച്ചുള്ള
വിവരങ്ങള്‍
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ ലൈഫ് പദ്ധതി
പ്രകാരം വീട്
1351.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ എത്ര
പേരാണ് സര്‍വ്വെ
പ്രകാരം കണ്ണൂര്‍
ജില്ലയില്‍ ഭവന
രഹിതരായിട്ടുള്ളത് ; ഈ
വര്‍ഷം എത്ര പേര്‍ക്ക്
വീട് നിര്‍മ്മിച്ചു
നല്‍കും ;
(ബി)
എത്ര
ഭവനങ്ങളുടെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ട്;
വിശദമാക്കാമോ ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ ഭവനരഹിതര്‍
1352.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ലൈഫ്
മിഷന്റെ ഭാഗമായി
നടത്തിയ സര്‍വ്വെയുടെ
അടിസ്ഥാനത്തില്‍
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
എത്ര ഭവന
രഹിതരുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രധാനമന്ത്രി
ആവാസ് യോജന
1353.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ആവാസ് യോജന പദ്ധതി
പ്രകാരം സംസ്ഥാനത്ത്
എത്ര വീടുകളാണ്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
അതില്‍ 2018-19 ല്‍
എത്ര വീടുകള്‍
പൂര്‍ത്തിയാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഗുണഭോക്താക്കളെ
എപ്രകാരമാണ്
തെരഞ്ഞെടുക്കുന്നത്;
(സി)
ഭിന്നശേഷിക്കാര്‍ക്ക്
ഈ പദ്ധതിയിന്‍കീഴില്‍
വീടുകള്‍ സംവരണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര
ശതമാനം;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നഗരസഭകളിലെ
ആരോഗ്യവിഭാഗത്തിന്റെ
പ്രവര്‍ത്തനം
1354.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളിലെ
ആരോഗ്യവിഭാഗത്തിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഹോട്ടലുകളില്‍
വൃത്തിഹീനമായ
അന്തരീക്ഷത്തില്‍ പാചകം
ചെയ്യുന്നത് മൂലവും,
പഴകിയ ആഹാരസാധനങ്ങല്‍
വില്‍ക്കുന്നത് മുലവും
ഭക്ഷ്യവിഷബാധക്കുള്ള
സാഹചര്യം
നിലനില്‍ക്കുന്നത്
തടയുന്നതിന് നഗരസഭ
ആരോഗ്യവിഭാഗം നടത്തുന്ന
പ്രവര്‍ത്തനം
വിശദീകരിക്കുമോ;
പ്രസ്തുത പ്രവര്‍ത്തനം
കാര്യക്ഷമമാണോ;
(സി)
പല
നഗരസഭകളിലും ആവശ്യമായ
ഉദ്യോഗസ്ഥരുടെ കുറവ് ഈ
പ്രവര്‍ത്തനത്തെ
പുറകോട്ടടിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
യഥാസമയം നടക്കാത്തത്
മൂലം പകര്‍ച്ചവ്യാധി
പൊട്ടിപുറപ്പെടാനുള്ള
സാഹചര്യം പല
നഗരസഭകളിലും
നിലനില്ക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആരോഗ്യ
വിഭാഗത്തിന്റെ
ഇക്കാര്യത്തിലുള്ള
ഇടപെടല്‍ കൂടുതല്‍
ഊര്‍ജ്ജിതമാക്കുമോ?
ശംഖുംമുഖത്തെ
തെക്കേ കൊട്ടാരത്തില്‍
ആര്‍ട്ട് ഗാലറി
1355.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ശംഖുംമുഖത്തെ തെക്കേ
കൊട്ടാരത്തില്‍
ആര്‍ട്ട് ഗാലറി
സ്ഥാപിക്കുവാന്‍ നഗരസഭ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയ്ക്ക്
എന്ത് ചെലവ് വരുമെന്നും
അത് എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുമെന്നും
അറിയിക്കുമോ?
പയ്യന്നൂര്‍
നഗരസഭയിലെ തസ്തികകള്‍
1356.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാം ഗ്രേഡ്
നഗരസഭയ്ക്ക് ആവശ്യമായ
തസ്തികകള്‍ പയ്യന്നൂര്‍
നഗരസഭയ്ക്ക്
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി ബന്ധപ്പട്ട
ഫയല്‍ നടപടികള്‍ ഏത്
വരെ ആയെന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലം
ബ്ലോക്ക് ഓഫീസ് കോംപൗണ്ടില്‍
ഷോപ്പിംഗ് കോംപ്ലക്സ്
1357.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
ബ്ലോക്ക് ഓഫീസ്
കോംപൗണ്ടില്‍ ബ്ലോക്ക്
പഞ്ചായത്ത്
നിര്‍മ്മിച്ച ഷോപ്പിംഗ്
കോംപ്ലക്സിന്റെ
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ട്
എത്ര കാലമായെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോംപ്ലക്സിന്
പഞ്ചായത്ത് നമ്പര്‍
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
കോംപ്ലക്സ് ലേലം ചെയ്ത്
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെല്ലാമാണ് ലേലത്തില്‍
എടുത്തത്; ഇവര്‍ എത്ര
തുക അടച്ചിട്ടുണ്ട്;
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ലേലത്തില്‍
എടുത്തവര്‍ക്ക്
കെട്ടിടം കരാര്‍ വച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ദീന്
ദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ
യോജന(ദേശീയ ഗ്രാമീണ ഉപജീവന്
മിഷന്)
1358.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദീന്
ദയാല്‍ ഉപാദ്ധ്യായ
അന്ത്യോദയ യോജന
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്താണ്; വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിക്കായി
2017-18ല്‍
കേന്ദ്രവിഹിതമായി എത്ര
തുക ലഭിച്ചു എന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഉപഘടകങ്ങള്‍
ഏതൊക്കെയാണ്; ഇതിലൂടെ
എത്രപേര്‍ക്ക് 2017-18
ല്‍ സാമ്പത്തിക സഹായം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
നവകേരള
മിഷന് ആസൂത്രണം ചെയ്ത
കര്‍മ്മ പദ്ധതികൾ
1359.
ശ്രീ.പി.
ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.വിജയദാസ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
മിഷന് ആസൂത്രണം ചെയ്ത
വിവിധ
കര്‍മ്മപദ്ധതികള്‍
നടപ്പാക്കുന്നതിലൂടെ
ലഭ്യമാകുന്ന
തൊഴിലവസരങ്ങള്‍
കുടുംബശ്രീ
അയല്‍ക്കൂട്ട
വനിതകള്‍ക്ക്
പ്രയോജനപ്പെടുത്താന്‍
കഴിയുന്ന വിധത്തില്‍
കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
കുടുംബശ്രീയുടെ
നേതൃത്വത്തില്‍
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന
ജൈവകൃഷി കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മാലിന്യ
നിര്‍മ്മാര്‍ജന
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമായി
നടത്തുന്നതിനും ലൈഫ്
പദ്ധതിയുടെ സര്‍വ്വേ
പ്രവര്‍ത്തനങ്ങളില്‍
പങ്കെടുക്കുന്നതിനും
കുടുംബശ്രീക്ക്
നിര്‍ദ്ദേശം
നല്‍കുമോ;വ്യക്തമാക്കുമോ?
കുടുംബശ്രീ
ജനൗഷധി മെഡിക്കല്‍
സ്റ്റോറുകള്‍
1360.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ കുടുംബശ്രീ
ജനൗഷധി മെഡിക്കല്‍
സ്റ്റോറുകള്‍
തുറക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഈ
പദ്ധതിയ്ക്ക് എത്ര
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ സന്നദ്ധത
അറിയിച്ചു; അവ
ഏതെല്ലാം;
(ബി)
ഈ
പദ്ധതി കുടുംബശ്രീ
വഴിയാണോ
നടപ്പാക്കുന്നത്; ഈ
പദ്ധതി
നടപ്പാക്കുന്നതിന്റെ
ചെലവ് ആരാണ്
വഹിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ജനൗഷധി
പദ്ധതി ഔഷധമേഖലയില്‍
ബോധവല്‍ക്കരണത്തിന്
സഹായകമാകുമോ എന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീയുടെ
ശാക്തീകരണത്തിനായുള്ള
പദ്ധതികള്‍
1361.
ശ്രീ.വി.
അബ്ദുറഹിമാന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
ശാക്തീകരണത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാം പുതിയ
മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കുടുംബശ്രീ
ഇരുപതാം
വര്‍ഷത്തിലേക്ക്
കടക്കുന്ന വേളയില്‍
പുതിയ ഇരുപതിന പരിപാടി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
മൃഗസംരക്ഷണ
മേഖലയില്‍ കുടുംബശ്രീ
യൂണിറ്റുകള്‍
ഏറ്റെടുത്ത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ദേശീയ
പെന്ഷന് പദ്ധതികള്‍ക്കായി
ചെലവഴിച്ച തുക
1362.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാഗാന്ധി
ദേശീയ വാര്‍ദ്ധക്യകാല
പെന്ഷന് പദ്ധതി,
ഇന്ദിരാ ഗാന്ധി ദേശീയ
വിധവാ പെന്ഷന്
പദ്ധതി, ഇന്ദിരാഗാന്ധി
ദേശീയ വികലാംഗ
പെന്ഷന് പദ്ധതി എന്നീ
പദ്ധതികള്‍ ഓരോന്നിനും
2017-18 ല്‍ ആകെ എന്ത്
തുക ചെലവഴിച്ചു; അതില്‍
ഓരോന്നിലും
കേന്ദ്രവിഹിതമായി എന്ത്
തുക ലഭിച്ചു; സംസ്ഥാന
വിഹിതം എത്രയായിരുന്നു;
(ബി)
ദേശീയ
സാമൂഹ്യസഹായ
പദ്ധതിക്കായി
2018-19-ല്‍ എന്ത് തുക
സംസ്ഥാന സര്‍ക്കാര്‍
നീക്കിവച്ചിട്ടുണ്ട്?
സാമൂഹ്യ
പെന്ഷന്
1363.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജരേഖയുണ്ടാക്കി
സാമൂഹ്യ പെന്ഷന്
കൈപ്പറ്റുന്നവര്‍
ഉള്ളതായി
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
അപ്രകാരം
പെന്ഷന് തുക
വാങ്ങുന്നവര്‍
എത്രപേരുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത് ;
(സി)
60
വയസ്സ് കഴിഞ്ഞവരില്‍
അനര്‍ഹര്‍ക്ക് സാമൂഹ്യ
സുരക്ഷാ പെന്ഷന്
അനുവദിക്കുന്നതിന്
കാരണക്കാരായ
ഉദ്യോഗസ്ഥരുടെ പേരില്‍
എന്ത് നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ?
സാമൂഹ്യക്ഷേമ
പെന്ഷന്
T 1364.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
വ്യക്തിയ്ക്ക് രണ്ടില്‍
കൂടുതല്‍ സാമൂഹ്യക്ഷേമ
പെന്‍ഷനുകള്‍ നല്കാന്
പാടില്ലെന്ന ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഒരു
വ്യക്തിയ്ക്ക് പരമാവധി
ലഭിക്കുന്ന
സാമൂഹ്യക്ഷേമ പെന്ഷന്
തുക എത്രയെന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സാമൂഹ്യസുരക്ഷാ
പെന്‍ഷനുകളുടെ തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നാവായിക്കുളം
ഗ്രാമപഞ്ചായത്തിലെ വികലാംഗ
പെന്ഷന്
1365.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നാവായിക്കുളം
ഗ്രാമപഞ്ചായത്തില്‍
വികലാംഗ പെന്ഷന്
അപേക്ഷ നല്‍കിയിട്ടുള്ള
ശ്രീ. കെ.
വിജയനാശാരിക്ക്
(പുതുവല്‍ വിള വീട്,
എസ്. കെ. വി. എച്ച്.
എസ്-നു സമീപം,
വെട്ടിയറ) പെന്ഷന്
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
നാവായിക്കുളം
ഗ്രാമപഞ്ചായത്തില്‍
18.07.2016 ല്‍
സ്വീകരിച്ച ശ്രീ.
വിജയനാശാരിയുടെ
അപേക്ഷയിന്മേൽ ( 5660
നമ്പര്‍ തപാല്‍)
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
തെരുവ്
നായ ശല്യം
1366.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അലഞ്ഞ്
തിരിഞ്ഞ് നടക്കുന്ന, പേ
പിടിച്ചതും
അല്ലാത്തതുമായ തെരുവ്
പട്ടികളുടെ കടി, മറ്റ്
ഉപദ്രവങ്ങള്‍ എന്നിവ
മൂലം സംസ്ഥാനത്തെ വിവിധ
സ്ഥലങ്ങളില്‍
പിഞ്ചുകുട്ടികളും
മുതിര്‍ന്നവരും
ഉൾപ്പെടെയുള്ളവർ
കഷ്ടത്തിലാകുന്നതിനെതിരെ
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നായ്ക്കളുടെ
കടിയേറ്റും മറ്റും
സംസ്ഥാനത്ത് എത്ര പേര്
മരിച്ചിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
അലഞ്ഞ്
തിരിഞ്ഞ് നടക്കുന്ന
അക്രമികളായ നായ്ക്കളെ
കൊല്ലുവാന്‍ നിലവില്‍
നിയമം ഉണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
അക്രമികളായ
നായ്ക്കളെ കൊന്നതിന്റെ
പേരിൽ സംസ്ഥാനത്ത്
ആരുടെയെങ്കിലും പേരില്‍
കേസ് എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
അലഞ്ഞ്
തിരിഞ്ഞ് നടക്കുന്ന
പട്ടികള്‍ക്ക് ഭക്ഷണം
ലഭിയ്ക്കുന്നത്,
ജനങ്ങള്‍ പൊതുസ്ഥലത്ത്
വലിച്ചെറിയുന്ന ഭക്ഷണ
പദാര്‍ത്ഥങ്ങള്‍
വഴിയാണെന്ന കാര്യം
മനസ്സിലാക്കി ഇതിനെതിരെ
എന്തെല്ലാം നടപടി
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
വിവരിക്കാമോ?
തിരുവനന്തപുരം
നഗരത്തില്‍ തെരുവ്
നായ്ക്കളുടെ ശല്യം
1367.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ തെരുവ്
നായ്ക്കളുടെ ശല്യം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെരുവ്
നായ്ക്കളുടെ വംശ
വർദ്ധനവ് തടയുന്നതിന്
നഗരസഭ നടപ്പാക്കിയ
പദ്ധതികള്‍
ഫലപ്രദമാകുന്നില്ല
എന്നത്
വസ്തുതയല്ലെയെന്ന്
വിശദമാക്കാമോ;
(സി)
തിരുവല്ലം
മൃഗാശുപത്രിയില്‍
എ.ബി.സി.
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ; ആയതിന്
ആവശ്യമായ ഡോക്ടര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
(ഡി)
പ്രഭാത
സവാരിക്ക്
പോകുന്നവരുള്‍പ്പെടെയുള്ള
നഗരവാസികള്‍ക്ക് തെരുവ്
നായ്ക്കളുടെ ശല്യം
രൂക്ഷമായ
സാഹചര്യത്തില്‍
എ.ബി.സി. പ്രോഗ്രാം
കുറ്റമറ്റരീതിയില്‍
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
തെരുവുനായശല്യം
നിയന്ത്രിക്കുന്നതിന്
നടപടികള്‍
1368.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ ശല്യം
വര്‍ദ്ധിച്ചു വരുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
തെരുവുനായ്ക്കളെ
നിയന്ത്രിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
ഫലപ്രദമായിട്ടില്ല
എന്നിരിക്കെ
സാധാരണക്കാരന്റെ ജീവനു
സംരക്ഷണം നല്‍കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(ഡി)
തെരുവനായ്ക്കളുടെ
ശല്യം
ഇല്ലാതാക്കുന്നതിന്
ആവശ്യമായ തുക
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ചു നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
തെരുവുനായ്ക്കളുടെ
നിയന്ത്രണം
1369.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ്ക്കളുടെ
ശല്യം
വര്‍ദ്ധിക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തെരുവുനായ്ക്കളുടെ
നിയന്ത്രണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
തെരുവുനായ്ക്കളുടെ
നിയന്ത്രണവും ആക്രമണത്തില്‍
ഇരയാകുന്നവര്‍ക്ക്
നഷ്ടപരിഹാരവും
1370.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
നായ്ക്കളുടെ
നിയന്ത്രണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
പരാജയപ്പെടുന്നതും
തെരുവ് നായ്ക്കളുടെ
ശല്യം കൂടി വരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെരുവ്
നായ്ക്കളെ
വന്ധ്യംകരിക്കുന്നതിന്
കുടുംബശ്രീ
അംഗങ്ങള്‍ക്ക് പരിശീലനം
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക് ഇതിനകം
പരിശീലനം
നല്‍കിയിട്ടുണ്ട്;
(സി)
ഇതിനകം
എത്ര തെരുവ് നായ്ക്കളെ
കുടുംബശ്രീ മുഖേന
വന്ധ്യംകരിച്ചുവെന്നും
എന്ത് തുക
ഇക്കാര്യത്തിനായി
ചെലവഴിച്ചുവെന്നും
ജില്ല തിരിച്ചു
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
തെരുവ്
നായ്ക്കളുടെ
ആക്രമണത്തില്‍
നാളിതുവരെ എത്ര പേര്
മരണപ്പെട്ടുവെന്നും,
എത്രപേര്‍ക്ക്
പരിക്കേറ്റുവെന്നും
വെളിപ്പെടുത്തുമോ;
(ഇ)
തെരുവ്
നായ്ക്കളുടെ
ആക്രമണത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും,
പരിക്കേറ്റവർക്കും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(എഫ്)
തെരുവ്
നായ്ക്കളുടെ പുനരധിവാസ
പ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കാന്‍
നടപടി സ്വീകരിക്കുമോ;
ഇതിനായി നിലവില്‍
നടപ്പിലാക്കി വരുന്ന
നടപടികള്‍ കൂടാതെ
കൂടുതല്‍ ശാസ്ത്രീയമായ
നടപടികള്‍
സ്വീകരിക്കുമോ;
(ജി)
തെരുവ്
നായ്ക്കളുടെ വന്ധ്യംകരണ
പ്രക്രിയയ്ക്ക്
കൂടുതല്‍ പണം
അനുവദിക്കുന്നതിനും ഈ
ഇനത്തില്‍ ഇപ്പോള്‍
നല്‍കിവരുന്ന പ്രതിഫലം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ബ്രഹ്മപുരം മാലിന്യ
പ്ലാന്റിന്റെ നിര്‍മ്മാണം
1371.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്രഹ്മപുരം
മാലിന്യ പ്ലാന്റിന്റെ
നിര്‍മ്മാണം എന്ന്
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
പ്ലാന്റിന്റെ
നിര്‍മ്മാണ നടപടികള്‍
എവിടെവരെയായി എന്ന്
അറിയിക്കാമോ ;
(സി)
പ്ലാന്റിന്റെ
നിര്‍മ്മാണത്തിന്
ടെന്‍ഡര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
മാലിന്യ
സംസ്ക്കരണം
1372.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണം സംബന്ധിച്ച
സര്‍ക്കാര്‍ നയം
വിശദമാക്കുമോ;
(ബി)
മാലിന്യ
സംസ്ക്കരണത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;ആയതിനായി
ഓരോ ജില്ലക്കും
അല്ലെങ്കില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച തുക
എത്രയാണ്;
(സി)
ജൈവ-അജൈവ
മാലിന്യ
സംസ്ക്കരണത്തിന്റെ
മുഖ്യചുമതലക്കാരായ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഇക്കാര്യത്തില്‍
വേണ്ടത്ര പുരോഗതി
നേടാനാകാതെ പോയതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
തെരുവോരങ്ങളില്‍
മാലിന്യങ്ങള്‍
കെട്ടിക്കിടക്കുന്ന
അവസഥ
ഇല്ലാതാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഇ)
ജൈവമാലിന്യങ്ങള്‍
കഴിവതും
ഉറവിടത്തില്‍ത്തന്നെ
സംസ്ക്കരിക്കുവാന്‍ ഓരോ
കുടുംബങ്ങളെയും
നിര്‍ബന്ധിതരാക്കുന്നതിനും
പ്ലാസ്റ്റിക്,ഇലക്ട്രോണിക്സ്
മാലിന്യങ്ങള്‍
കുടുംബശ്രീ
പോലുള്ളവയുടെ
സഹായത്തോടെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ശേഖരിച്ച്
കേന്ദ്രീകൃതമായി
സംസ്ക്കരിക്കുന്നതിനും
ആവശ്യമായ ഇടപെടല്‍
നടത്തുമോ
എന്നറിയിക്കാമോ?
മാലിന്യസംസ്കരണ
സംവിധാനങ്ങള്‍
1373.
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
പുരുഷന് കടലുണ്ടി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമങ്ങളിലും
നഗരങ്ങളിലുമുള്ള
മാലിന്യസംസ്കരണ
സംവിധാനങ്ങള്‍
ഫലവത്താക്കുന്നതിനു
വേണ്ടി രൂപീകരിച്ച ഹരിത
കര്‍മ്മ സേനയുടെ
പ്രവര്‍ത്തനം ഏതു
തരത്തിലാണ് എന്ന്
അറിയിക്കാമോ; എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലും ഹരിത
കര്‍മ്മ സേന
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ജൈവ
മാലിന്യ
സംസ്കരണത്തിനായുള്ള
ഉറവിട മാലിന്യ സംസ്കരണ
പദ്ധതി, ഉദ്ദേശിച്ച
രീതിയില്‍ വിജയിക്കാതെ
പോയതിന്റെ കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
നഗരങ്ങളില്‍
കേന്ദ്രീകൃത മാലിന്യ
സംസ്കരണ പദ്ധതികളുടെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
(സി)
തദ്ദേശ
സ്ഥാപനങ്ങളുടെ
പ്ലാസ്റ്റിക് നിരോധന
പദ്ധതി, ബദല്‍
ഉല്പന്നങ്ങളുടെ
അഭാവത്തില്‍ വേണ്ടത്ര
വിജയിക്കാതെ പോയതിനാല്‍
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക് ശേഖരിച്ച്
പുനരുപയോഗത്തിനായുള്ള
പദ്ധതികള്‍
കാര്യക്ഷമമാക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ എന്ന്
അറിയിക്കാമോ?
മാലിന്യസംസ്കരണം
1374.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തിരാജ്-
നഗരപാലിക നിയമങ്ങളുടെ
അടിസ്ഥാനത്തില്‍
മാലിന്യസംസ്കരണവുമായി
ബന്ധപ്പെട്ട
ഉത്തരവാദിത്തം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏത്
വ്യവസ്ഥപ്രകാരമാണ്
തുടരുന്നത്
എന്നറിയിക്കാമോ;
(ബി)
മാലിന്യ
സംസ്ക്കരണം
നടത്തുന്നതിനായി വിവിധ
കോര്‍പ്പറേഷനുകള്‍
പൊതുജനങ്ങളില്‍ നിന്നും
അമിതമായി ഫീസ്
ഈടാക്കിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രതിമാസം 800 രൂപ
നിരക്കില്‍
കോര്‍പ്പറേഷനുകള്‍
പൊതുജനങ്ങളില്‍ നിന്നും
മാലിന്യസംസ്ക്കരണത്തിന്
ഈടാക്കുന്ന തുകയുടെ
കാര്യത്തില്‍ പുന:
പരിശോധന നടത്തുമോ?
ശുചിത്വ
മാലിന്യ സംസ്ക്കരണ
പരിപാടികള്‍
1375.
ശ്രീ.ആര്.
രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
റ്റി.വി.രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിത കേരളം പദ്ധതിയുടെ
ഭാഗമായുള്ള ശുചിത്വ
മാലിന്യ സംസ്ക്കരണ
പരിപാടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അജെെവ
മാലിന്യ
സംസ്ക്കരണത്തിന്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
മുഖേന എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
അജെെവ
മാലിന്യ ശേഖരണത്തിനായി
ഏര്‍പ്പെടുത്തിയ
മെറ്റീരിയല്‍ കളക്ഷന്‍
ഫെസിലിറ്റി സെന്ററുകളും
റിസോഴ്സ് റിക്കവറി
സെന്ററുകളും
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
അജെെവ
മാലിന്യ പരിപാലനത്തില്‍
കൂടുതല്‍ ശ്രദ്ധയും
മുന്‍ഗണനയും
ആവശ്യമാണെന്നതിനാല്‍
ഇതിനായി എന്തെല്ലാം
നൂതന പദ്ധതികള്‍
ആവിഷ്ക്കരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹരിതകേരള
മിഷന്
T 1376.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരള
മിഷന്റെ ഭാഗമായി
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണ്
; പ്രവൃത്തികളുടെ
തുകയും മറ്റ്
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
കുളങ്ങള്‍, തോടുകള്‍,
കനാലുകള്‍ എന്നിവ
പുനരുജ്ജീവിപ്പിക്കുന്ന
പദ്ധതി ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍, കവറുകള്‍
1377.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിശ്ചിത
മൈക്രോണില്‍ കുറവുള്ള
പ്ലാസ്റ്റിക് ക്യാരി
ബാഗുകളും കവറുകളും
നിരോധിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവ
ഉപയോഗിക്കുന്ന
വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ
സര്‍ക്കാര്‍ എന്തെല്ലാം
നടപടിയാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
ബദല്‍
സംവിധാനങ്ങളായ
പേപ്പര്ക്യാരിബാഗുകളും
തുണിസഞ്ചികളും
ആവശ്യത്തിന്
ലഭ്യമാക്കാതെ
ഇത്തരത്തില്‍ നിരോധനം
ഏര്‍പ്പെടുത്തിയത്
പൊതുജനങ്ങള്‍ക്കും
വ്യാപാരികള്‍ക്കും
വളരെയേറെ ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നതാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
നിരോധിക്കുന്ന
പ്ലാസ്റ്റിക്കിന്
ആവശ്യമായ ബദല്‍
സംവിധാനം
ഒരുക്കുന്നതിന്
സര്‍ക്കാര്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
ബാഗുകളുടെ ഉപയോഗം
1378.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാല്, മത്സ്യം, മാംസം
തുടങ്ങി ജലാംശമുള്ളവ
വില്‍ക്കുന്നതിന്
പ്ലാസ്റ്റിക് ബാഗുകള്‍
വ്യാപകമായി
ഉപയോഗിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവ
ഒഴിവാക്കുന്നതിന്
സഹായകരമായി കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിയും
സര്‍ട്ടിഫിക്കറ്റും
ഉള്ള ബയോഡീഗ്രേഡബിള്‍
ബാഗുകള്‍ ഉപയോഗിക്കാം
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്ലാസ്റ്റിക്കിനു
പകരം പരിസ്ഥിതിയ്ക്ക്
കോട്ടമില്ലാതെ
ഉപയോഗിക്കാന്‍ കഴിയുന്ന
ഈ ബാഗുകള്‍
വില്‍ക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍ക്കുള്ള
ഒരു ഉത്തമ ബദല്‍ എന്ന
നിലയില്‍ ഈ
ബയോഡീഗ്രേഡബിള്‍
ബാഗുകളെ
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
പ്ലാസ്റ്റിക്
മാലിന്യങ്ങളും പാരിസ്ഥിതിക
പ്രശ്നങ്ങളും
1379.
ശ്രീ.റോജി
എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ മൂലം
സംസ്ഥാനത്ത്
സംജാതമായിട്ടുള്ള
ഗുരുതരമായ പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
കത്തിക്കുന്നതിലൂടെ
ഉണ്ടാകുന്ന ഡയോക്സിന്‍,
ഫ്യൂറാന്‍ എന്നീ
വിഷവാതകങ്ങള്‍
സൃഷ്ടിക്കുന്ന
ആരോഗ്യപ്രശ്നങ്ങളെ
കുറിച്ച്
ജനങ്ങള്‍ക്കിടയില്‍
ആവശ്യമായ ബോധവല്‍ക്കരണം
നടത്തുന്നുണ്ടോ;
(സി)
റോഡുവക്കില്‍
പ്ലാസ്റ്റിക്
കത്തിക്കുന്നത് കേരള
ഹൈക്കോടതി
വിലക്കിയിട്ടുള്ള
സാഹചര്യത്തില്‍, ഇത്
സംബന്ധിച്ച് കര്‍ശന
നടപടി
സ്വീകരിക്കുന്നതിന്
നഗരസഭകള്‍ക്ക്
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്ലാസ്റ്റിക്ക്
മാലിന്യങ്ങള്‍
ശേഖരിച്ച് റീസൈക്കിള്‍
ചെയ്യുന്നതിനായി,
മെറ്റീരിയല്‍ റിക്കവറി
ഫെസിലിറ്റി സെന്ററുകള്‍
എല്ലാ നഗരസഭകളിലും
ഗ്രാമപഞ്ചായത്തുകളിലും
സ്ഥാപിച്ചിട്ടുണ്ടോ;
അവയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാണോ;
(ഇ)
സംസ്ഥാനത്ത്
കൂടുതല്‍ സ്ഥലത്ത്
പ്ലാസ്റ്റിക് ഷ്രെഡിംഗ്
(plastic shredding)
യൂണിറ്റുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍
1380.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍
നിരോധിക്കുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ; എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍ക്ക്
പകരമായി എന്തെല്ലാം
ഉപയോഗിക്കുന്നതിനാണ്
അനുമതി
നല്‍കിയിരിക്കുന്നത്
എന്ന് അറിയിക്കുമോ;
(സി)
ഇവയുടെ
പരിമിതികള്‍
എന്തെല്ലാമെന്നും
ആയതിനുള്ള പരിഹാര
നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
തൃശൂര്‍
ജില്ലയിലെ ചിറനെല്ലൂര്‍
സെന്റ് ആന്റണീസ് ചര്‍ച്ചിന്
വാള്‍ട്ട് ടൈപ്പ് ശ്മശാനം
1381.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ ചിറനെല്ലൂര്‍
സെന്റ് ആന്റണീസ്
ചര്‍ച്ചിന് വാള്‍ട്ട്
ടൈപ്പ് ശ്മശാനം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
തദ്ദേശസ്വയംഭരണ (ഡി.ബി)
വകുപ്പിന്റെ
ഫയലിന്മേല് ബഹു.
തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രിയുടെ
1904084/2017 നമ്പര്‍
നിര്‍ദ്ദേശപ്രകാരം
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
കാട്ടാക്കട
പഞ്ചായത്ത് മുളിയൂര്‍
സ്റ്റേഡിയം
1382.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ കാട്ടാക്കട
പഞ്ചായത്ത് മുളിയൂര്‍
സ്റ്റേഡിയം സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
കേസുകള്‍
നിലവിലുണ്ടോയെന്നുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത സ്റ്റേഡിയം
കേസുകള്‍
നിലവിലില്ലെങ്കില്‍
കായികപ്രേമികള്‍ക്ക്
ഉപയോഗിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
പ്രധാനമന്ത്രി
ഗ്രാമീണ സഡക് യോജന
1383.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ സഡക് യോജനയില്‍
ഉള്‍പ്പെട്ട,
കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്‍പ്പെട്ട
ഏതെല്ലാം
പ്രവൃത്തികളുടെ
ടെന്‍ഡര്‍ നടപടികള്‍
ആണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴിലുള്ള
റോഡുകളുടെ പുനരുദ്ധാരണം
1384.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴില്‍
എത്ര കിലോമീറ്റര്‍ റോഡ്
ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കണക്ക് ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കേരളത്തിലെ വിവിധ
പഞ്ചായത്ത് റോഡുകൾ
പൊട്ടിപ്പൊളിഞ്ഞു
കിടക്കുന്നത് മൂലം
ജനങ്ങള്‍ യാത്രാക്ലേശം
അനുഭവിക്കുന്നത്
വിലയിരുത്തി ഈ റോഡുകള്‍
പുനരുദ്ധരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഈ
പഞ്ചായത്ത് ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ഏതൊക്കെ ഫണ്ടുകളാണ്
ഉപയോഗിച്ചു വരുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിലേയ്ക്കായി
കേന്ദ്രഫണ്ട്
ലഭിക്കാറുണ്ടോ;
വിവരിക്കുമോ?
14-ാം
ധനകാര്യ കമ്മീഷൻ
ഗ്രാന്റുപയോഗിച്ച്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
പുതിയ റോഡ്
1385.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
14-ാം
ധനകാര്യ കമ്മീഷൻ
ഗ്രാന്റുപയോഗിച്ച്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
പുതിയ റോഡ്, നടപ്പാത
എന്നിവയുടെ നിര്‍മ്മാണം
ഏറ്റെടുക്കാന്‍
കഴിയില്ല എന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(ബി)
തന്മൂലം
ഗ്രാമപഞ്ചായത്തുകള്‍
പുതിയ റോഡുകളുടെയും,
നടപ്പാതകളുടെയും
നിര്‍മ്മാണത്തിന്
പ്രയാസപ്പെടുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മുന്‍വര്‍ഷങ്ങളില്‍
നിന്ന് വ്യത്യസ്തമായി
മെയിന്റനന്‍സിന്
മാത്രമായി ധനകാര്യ
കമ്മീഷൻ ഗ്രാന്റ്
പരിമിതപ്പെടുത്താന്‍
ഉണ്ടായ കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
നടപടിമൂലം
ഗ്രാമപഞ്ചായത്തുകള്‍ക്ക്
പുതിയ റോഡുകള്‍
ഏറ്റെടുക്കാന്‍
സാധിക്കാത്തതിന്
പകരമായി പ്രത്യേക
ഫണ്ടുകളോ, ഗ്രാന്റോ
നല്കാന് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
തൊഴില്‍
ഉറപ്പ് പദ്ധതി
1386.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
സംസ്ഥാനത്ത് തൊഴില്‍
ഉറപ്പ് പദ്ധതിവഴി
ആളോഹരി തൊഴില്‍
ദിനങ്ങള്‍ എത്ര
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
പട്ടികജാതി
/വര്‍ഗ്ഗക്കാരില്‍ എത്ര
പേര്‍ക്ക് തൊഴില്‍
നല്കാന്
കഴിഞ്ഞിട്ടുണ്ടെന്ന്
ശതമാന നിരക്കില്‍
വ്യക്തമാക്കാമോ?
തൊഴിലുറപ്പു
പദ്ധതിയിലെ കേന്ദ്ര വിഹിതം
T 1387.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പു
പദ്ധതിയില്‍ കേന്ദ്ര
സര്‍ക്കാര്‍ 2018
ജനുവരി മാസത്തില്‍ 100
കോടി രൂപ സംസ്ഥാനത്തിന്
അനുവദിക്കുകയുണ്ടായോ;
(ബി)
മൂന്നു
ദിവസത്തിനകം സംസ്ഥാന
സര്‍ക്കാര്‍ ആനുപാതിക
വിഹിതം നല്‍കണമെന്ന്
പണം അനുവദിക്കുന്ന
വേളയില്‍ കേന്ദ്രം
നിര്‍ദ്ദേശിച്ചിരുന്നോ;
(സി)
ഇല്ലെങ്കില്‍
12% പലിശ നല്‍കേണ്ടി
വരുമെന്നും കേന്ദ്രം
അറിയിക്കുകയുണ്ടായോ;
(ഡി)
ആനുപാതിക വിഹിതം
അനുവദിക്കുന്നതിലുണ്ടായ
താമസം കാരണം ഈ
ഇടപാടില്‍ എത്ര കോടി
രൂപ സംസ്ഥാനം
കേന്ദ്രത്തിനു
നല്‍കേണ്ടി വരും;
വിശദാംശം നല്‍കുമോ;
(ഇ)
സംസ്ഥാന വിഹിതം
അനുവദിക്കുന്നതിലുള്ള
താമസം കേന്ദ്ര
വിഹിതത്തിന്റെ അടുത്ത
ഗഡു ലഭിക്കുന്നതിന്
തടസ്സമാകുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
എയ്തുകൊണ്ടാന്‍
കാണി - പാലപ്പള്ളി റോഡിന്റെ
നിര്‍മ്മാണം
1388.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരമുള്ള
എയ്തുകൊണ്ടാന്‍ കാണി -
പാലപ്പള്ളി റോഡിന്റെ
നിര്‍മ്മാണം പാതി
വഴിയില്‍ നിലച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
എസ്റ്റിമേറ്റ് പുതുക്കി
നല്‍കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(സി)
റീ-ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കി
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
പുനരാരംഭിക്കാന്‍
കഴിയും എന്ന്
അറിയിക്കാമോ?
നബാര്‍ഡ്
ധനസഹായം ലഭിച്ച കോഴിക്കോട്
ജില്ലയിലെ ഗ്രാമീണ റോഡുകള്‍
1389.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നബാര്‍ഡ് ധനസഹായം
ലഭിച്ച കോഴിക്കോട്
ജില്ലയിലെ ഗ്രാമീണ
റോഡുകളുടെ വിശദാംശവും
പ്രവൃത്തികളുടെ
നിലവിലുളള അവസ്ഥയും
വിശദമാക്കുമോ?
ഷോപ്പിംഗ് കോംപ്ലക്സുകളിലെ
കടമുറികളുടെ വാടക
1390.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഉടമസ്ഥതയിലുള്ള
ഷോപ്പിംഗ്
കോംപ്ലക്സുകളിലെ
കടമുറികളുടെ വാടക
സമീപത്തെ സ്വകാര്യ
കച്ചവട സ്ഥാപനങ്ങളിലെ
വാടകയെക്കാള്‍ വളരെ
കുറവാണെന്നും ഇതുമൂലം
വലിയ വരുമാന നഷ്ടം
സംഭവിക്കുകയാണെന്നുമുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
(ബി)
വാടകയിലെ അന്തരം
കുറച്ച് സ്വകാര്യ
ഷോപ്പിംഗ്
കോംപ്ലക്സുകളിലെ
വാടകയ്ക്ക് തുല്യമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഗ്രാമപഞ്ചായത്തുകൾ
ഉൾപ്പടെയുള്ള
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഷോപ്പിംഗ്
കോംപ്ലക്സുകളിലെ കടകള്‍
കുറഞ്ഞ വാടകയില്‍
നിരവധി വര്‍ഷങ്ങളായി
ഒരേ കച്ചവടക്കാര്‍
തന്നെ കയ്യടക്കി
വച്ചിരിക്കുന്നത്
പരിശോധിച്ച് പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
സി.ആർ.
സോണിലെ വീടുകൾ
1391.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തീരദേശ
മേഖലയിലെ സി.ആർ.
സോണില്‍ ഉള്‍പ്പെട്ടതും
യു.എ. നമ്പര്‍
നല്കിയിട്ടുള്ളമായ
വീടുകള്‍ക്ക് ഉയര്‍ന്ന
കെട്ടിട നികുതി
ഈടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കെട്ടിട
നികുതി
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വീട്ടുകരം
വര്‍ദ്ധനവ്
1392.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വീട്ടുകരം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ ; വിശദാംശം
വെളിപ്പെടുത്തുമോ?
നികുതികളും
സേവന ഫീസും പരിഷ്ക്കരിക്കല്‍
1393.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളുടെ
നികുതികളും സേവന
ഫീസുകളും
പരിഷ്ക്കരിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും
ശുപാര്‍ശകള്‍
സര്‍ക്കാരിന് ഇതിനകം
ലഭിക്കുകയുണ്ടായോ;
(ബി)
മറ്റെന്തെല്ലാം
പരിഷ്ക്കരണങ്ങളാണ്
തദ്ദേശ സ്ഥാപനങ്ങളുടെ
കാര്യത്തില്‍
സര്‍ക്കാര്‍
വരുത്തുവാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ
(സി)
കെട്ടിട
നികുതി വര്‍ഷം തോറും
അഞ്ച് ശതമാനം കൂട്ടുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
പ്രസ്തുത
പരിഷ്കരണങ്ങൾ എന്ന്
മുതല്‍ പ്രാബല്യത്തില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്?
കോഴിഫാമിന്
ഈടാക്കുന്ന കെട്ടിട നികുതി
1394.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിഫാമിന്
നിലവില്‍ ഈടാക്കുന്ന
കെട്ടിട നികുതി
/നിരക്ക് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫാമിനുവേണ്ടി
നിര്‍മ്മിക്കുന്ന
താല്‍ക്കാലിക
ഷെഡ്ഡുകള്‍ക്ക്
ഈടാക്കുന്ന കെട്ടിട
നികുതി അമിതമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നികുതി
ഒഴിവാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
തീരദേശമേഖലയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ
അനുമതി
1395.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
തീരദേശമേഖല
ഉള്‍പ്പെടുന്ന 20
വാര്‍ഡുകളിലെ എല്ലാ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
എയര്‍പോര്‍ട്ട്
അതോറിറ്റിയുടെ അനുമതി
വേണമെന്ന ഉത്തരവ്
തദ്ദേശസ്വയംഭരണ വകുപ്പ്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
അനുമതി
ലഭിച്ച കെട്ടിടങ്ങള്‍
പണിയുവാന്‍ കഴിയാതെയും,
പണി പൂര്‍ത്തിയായ
കെട്ടിടങ്ങള്‍ക്ക്
നമ്പര്‍ ലഭിക്കാതെയും
ജനങ്ങള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രധാനമന്ത്രി
ആവാസ് യോജനപ്രകാരം
പാവപ്പെട്ടവര്‍ക്ക്
നല്കുന്ന വീടുപോലും ഈ
ഉത്തരവ് മൂലം
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
രണ്ട്
നിലകളില്‍ കൂടുതലുള്ള
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്ക്
മാത്രമേ എയര്‍പോര്‍ട്ട്
അതോറിറ്റിയുടെ അനുമതി
ആവശ്യമുള്ളു എന്ന
രീതിയില്‍ ഉത്തരവ്
ഭേദഗതി ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ?
അനധികൃത
കെട്ടിടങ്ങളുടെ ക്രമവത്ക്കരണം
1396.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചട്ടങ്ങള്‍
പൂര്‍ണ്ണമായും
പാലിക്കാതെ നിര്‍മ്മാണം
നടത്തിയ
കെട്ടിടങ്ങളില്‍ ഒരു
നിശ്ചിത കാലയളവിന്
മുമ്പ് നിര്‍മ്മാണം
നടത്തിയ
കെട്ടിടങ്ങള്‍ക്ക്
അനുമതി നല്കി
ക്രമവത്ക്കരിക്കുന്നത്
പരിഗണനയിലുണ്ടോ;വിശദമാക്കാമോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ?
അനധികൃത
കെട്ടിടങ്ങള്‍ക്ക് പിഴ
1397.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അനധികൃത കെട്ടിടങ്ങള്‍
പിഴ ഇൗടാക്കി
ക്രമപ്പെടുത്തുന്നതിനുള്ള
ഓര്‍ഡിനന്‍സ് നിലവില്‍
വന്നിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
ഇതു
പ്രകാരം കേരളത്തില്‍
എത്ര കെട്ടിടങ്ങള്‍
ഫീസ് അടച്ച്
ക്രമപ്പെടുത്തിയിട്ടുണ്ട്;
ജില്ല തിരിച്ച് ഫീസ്
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇങ്ങനെ
ക്രമപ്പെടുത്തുന്നതിന്
സമയ പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
1398.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നെന്മാറ
നിയോജക മണ്ഡലത്തിലെ
എം.എല്‍.എ. ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്ന
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
തദ്ദേശസ്വയംഭരണ വകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
നിലവില്‍
ഓരോ പദ്ധതിയുടേയും
സ്ഥിതി സംബന്ധിച്ച
വിശദാംശം നല്‍കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
1399.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
എം.എല്‍.എ.യുടെ
2016-2017 വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെട്ടതും
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍
ഭരണാനുമതി ലഭിച്ചതുമായ
എത്ര പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
ലഭ്യമായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്നും
സാങ്കേതികാനുമതി
ലഭിച്ചില്ലെങ്കില്‍
അതിന്റെ കാരണം
എന്താണെന്നും പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും എന്നും
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ പത്തിയൂര്‍
ഹോമിയോ ആശുപത്രി കെട്ടിടം
1400.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തിലെ പത്തിയൂര്‍
ഹോമിയോ ആശുപത്രി
കെട്ടിടത്തിന്
എം.എല്‍.എ യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
തുക അനുവദിച്ച്
ഭരണാനുമതി ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
താമസംവിനാ
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
നിലമ്പൂര്‍
എം.എൽ.എ.യുടെ ആസ്തി വികസന
ഫണ്ട്
1401.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ
എം.എൽ.എ.യുടെ ആസ്തി
വികസന ഫണ്ട്,
എസ്.ഡി.എഫ്. എന്നിവ
ഉപയോഗിച്ച് തദ്ദേശ
സ്വയംഭരണ വകുപ്പിന്
കീഴില്‍ വരുന്ന
പ്രവൃത്തികളുടെ(
(2016-17), (2017-18)
വര്‍ഷത്തെ) നിലവിലുള്ള
അവസ്ഥ എന്തെന്ന്
അറിയിക്കാമോ;
(ബി)
എം.എൽ.എ.-എ.ഡി.എസ്.പ്രവൃത്തികള്‍ക്കായുള്ള
ടി ഫയലുകള്‍ വളരെ
സാവധാനത്തിലാവാനുള്ള
കാരണം വിശദമാക്കാമോ;
ഏത് ഓഫീസിലാണ് കൂടുതല്‍
കാലതാമസം നേരിട്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലമ്പൂര്‍
ബ്ലോക്ക് ഓഫീസില്‍ ഓരോ
ഫയലിനും എത്ര കാലതാമസം
നേരിട്ടെന്ന്
വ്യക്തമാക്കാമോ,;
കാലതാമസം വരുത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
പേര്, തസ്തിക
വ്യക്തമാക്കാമോ;
കാലതാമസം
നേരിട്ടെങ്കില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുക്കുമോ;
വ്യക്തമാക്കാമോ?
നഗരസഭാ
ജീവനക്കാര്‍ക്ക് പി.എഫ്.
ക്രഡിറ്റ് കാര്‍ഡ് വിതരണം
1402.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാരുടെ പി.എഫ്.
ക്രഡിറ്റ് കാര്‍ഡ്
വിതരണത്തിനുണ്ടാകുന്ന
കാലതാമസത്തിനുളള കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത ക്രഡിറ്റ്
കാര്‍ഡ് എല്ലാ
ജീവനക്കാര്‍ക്കും
എന്നുമുതല്‍ കൊടുത്തു
തീര്‍ക്കും
എന്നറിയിക്കാമോ;
(ബി)
നഗരസഭാ
ജീവനക്കാര്‍ക്കുള്ള
ക്രഡിറ്റ് കാര്‍ഡ്
വിതരണത്തിന്റെ ചുമതല
ഏത് ഏജന്‍സിയെയാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
ഈ ഏജന്‍സി പ്രസ്തുത
ചുമതല ഏറ്റെടുത്തിട്ട്
എത്രവര്‍ഷമായി എന്നും
അറിയിക്കാമോ;
(സി)
ക്രഡിറ്റ്
കാര്‍ഡ് വിതരണത്തില്‍
എത്ര ശതമാനം പുരോഗതി
ഇതുവരെ
ഉണ്ടായിട്ടുണ്ട്;
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ഇനിയെത്ര വര്‍ഷം വേണം
എന്നറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ നഗരസഭകളും
ജീവനക്കാരുടെ പി.എഫില്‍
നിന്നും പിടിക്കുന്ന
തുക നഗരകാര്യ ഡയറക്ടര്‍
ഓഫീസില്‍
ഒടുക്കുന്നുണ്ടോ;
പ്രസ്തുത തുക
ജീവനക്കാരുടെ
അക്കൗണ്ടില്‍ വരവ്
വയ്ക്കുന്നുണ്ടോ; ഇത്
സംബന്ധിച്ച്
ഉണ്ടാക്കിയിട്ടുള്ള
സോഫ്റ്റ് വെയര്‍ അപ്പ്
ലോഡ് ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണം വ്യക്തമാക്കാമോ?
കേരള
നഗര-ഗ്രാമാസൂത്രണ ആക്ട്
1403.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നഗര-ഗ്രാമാസൂത്രണ ആക്ട്
പ്രകാരം വികസന
അതോറിറ്റിയുടെ
സെക്രട്ടറിക്ക്
ഉണ്ടായിരിക്കേണ്ട
യോഗ്യതകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ജി.സി.ഡി.എ.യില്‍
ഇപ്പോള്‍
സെക്രട്ടറിയുടെ ചുമതല
വഹിക്കുന്ന
ഉദ്യോഗസ്ഥന്റെ
യോഗ്യതകള്‍
വ്യക്തമാക്കാമോ;
(സി)
ഇൗ
യോഗ്യത സെക്രട്ടറിയായി
തുടരുന്നതിന്
പര്യാപ്തമാണോ എന്ന്
വിശദമാക്കാമോ?
തദ്ദേശ
സ്വയംഭരണ വകുപ്പില്‍ പുതിയ
തസ്തികകള്‍
1404.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പില്‍
ആവശ്യത്തിന് തസ്തികകള്‍
ഉടന്‍ സൃഷ്ടിക്കുമെന്ന്
ഉറപ്പുപറഞ്ഞിരുന്നതിന്
വിരുദ്ധമായി
ധനകാര്യവകുപ്പ് ടി
ഫയല്‍ മടക്കിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍ എത്രയും
വേഗത്തിലാക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
ജില്ലാ
ദാരിദ്ര്യ ലഘൂകരണ യൂണിറ്റിലെ
ജീവനക്കാരുടെ ശമ്പള കുടിശ്ശിക
1405.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
പഞ്ചായത്തിന്റെ കീഴില്‍
പ്രവര്‍ത്തിച്ചു വരുന്ന
ജില്ലാ ദാരിദ്ര്യ
ലഘൂകരണ യൂണിറ്റിലെ
ജീവനക്കാര്‍ക്ക്
യഥാസമയം ശമ്പളം
ലഭിക്കാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിശ്ശിക
ശമ്പളം വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്ത്
വകുപ്പിലെ ജീവനക്കാര്‍
1406.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പഞ്ചായത്ത് വകുപ്പില്‍
പുതുതായി തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
വകുപ്പില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
പുതുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
2025
വരെ വകുപ്പില്‍ നിന്ന്
വിരമിക്കുന്ന
ജീവനക്കാരുടെ വിവരം
തസ്തിക, എണ്ണം, വര്‍ഷം
എന്നിവ തിരിച്ച്
വിശദമാക്കുമോ?
കണ്ടിജന്റ്
ജീവനക്കാരുടെ പെന്ഷന്
കൂടിശ്ശിക
1407.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുന്‍സിപാലിറ്റി
കോര്‍പ്പറേഷനുകളില്‍
ജോലി ചെയ്യുന്ന
കണ്ടിജന്റ്
ജീവനക്കാരുടെ പെന്‍ഷനും
ശമ്പളവും
പരിഷ്കരിച്ചതിന്റെ
ആനുകൂല്യം വിരമിച്ച
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
നഗരസഭയില്‍ പെന്ഷന്
കൂടിശ്ശിക കൊടുത്ത്
തീര്‍ത്തിട്ടുണ്ടോ; ഇനി
എത്ര ജീവനക്കാര്‍ക്ക്
ആനുകൂല്യം കൊടുത്ത്
തീര്‍ക്കുവാനുണ്ട്;അറിയിക്കുമോ;
(സി)
ഇവര്‍ക്ക് എന്നേക്ക്
ആനുകൂല്യങ്ങള്‍
കൊടുത്തു തീര്‍ക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍
നികത്താന്‍ നടപടി
1408.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതി
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനായി,
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പഴയന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
ഒഴിഞ്ഞുകിടക്കുന്ന തസ്തിക
നികത്താന്‍ നടപടി
1409.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പഴയന്നൂര്‍
ഗ്രാമപഞ്ചായത്തില്‍
നിലവില്‍ എത്ര
വാര്‍ഡുകള്‍ ഉണ്ട്;
ഗ്രാമപഞ്ചായത്ത് പരിധി
പ്രദേശത്തിന്റെ
വിസ്തീര്‍ണ്ണം എത്ര
എന്ന് പറയാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയുടെ
പ്രവൃത്തികള്‍ ആണ്
അംഗീകാരം ലഭിച്ച്
പൂര്‍ത്തീകരിക്കാനുള്ളത്;
(സി)
പഞ്ചായത്തില്‍
നിലവില്‍ അനുവദനീയമായ
തസ്തികകള്‍
ഏതൊക്കെയാണ്; ഇതില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവുകള്‍
നികത്താനുണ്ട്;
(ഡി)
ഭൂവിസ്തൃതി
കൊണ്ടും, വാര്‍ഡുകളുടെ
എണ്ണം കൊണ്ടും വലിയ
പഞ്ചായത്തായ പഴയന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
ഓവര്‍സിയര്‍മാരുടെ
തസ്തികകള്‍ നികത്താന്‍ നടപടി
1410.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ വിവിധ
ഗ്രേഡുകളിലായി എത്ര
ഓവര്‍സിയര്‍മാരുടെ
തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഓവര്‍സിയര്‍മാരുടെ
തസ്തിക
ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ വിവിധ
പദ്ധതി പ്രവൃത്തികൾ
സമയബന്ധിതമായി
ചെയ്തുതീര്ക്കുവാന്
കഴിയുന്നില്ല എന്നത്
കണക്കിലെടുത്ത്
ഓവര്‍സിയര്‍മാരുടെ
ഒഴിവുകള്‍
നികത്തുന്നതിന് മുന്തിയ
പരിഗണന നല്കി നടപടി
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
വ്യാപാര
സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ്
1411.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാപാര
സ്ഥാപനങ്ങളുടെ ലൈസന്‍സ്
ഫീസ് അമിതമായി
വര്‍ദ്ധിപ്പിക്കുവാന്‍
തിരുവനന്തപുരം നഗരസഭ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നിലവിലുള്ള
നിരക്കിന്റെ എത്ര
ശതമാനം വര്‍ദ്ധനവാണ്
നടപ്പിലാക്കുന്നത്;
(സി)
ഇതിനെതിരെ
വ്യാപാരി വ്യവസായി
ഏകോപന സമിതി ഫെബ്രുവരി
20-ാം തീയതി കടകളടച്ച്
പ്രതിഷേധിച്ചിരുന്നോ;
എന്തൊക്കെയായിരുന്നു
അവരുടെ ആവശ്യങ്ങള്‍;
(ഡി)
നിലവിലുള്ള
ഗൈഡ് ലൈനിന്
വിരുദ്ധമാണ് ലൈസന്‍സ്
ഫീസ് വര്‍ദ്ധന
എന്നതിനാല്‍ ആയത്
പുന:പരിശോധിക്കുമോ?
തൃശുര്
കോര്പ്പറേഷന് പരിധിയിൽ ഭൂമി
പതിച്ചു കൊടുക്കൽ
1412.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശുര്
കോര്പ്പറേഷന്
പരിധിയിൽപ്പെട്ട
കൂര്‍ക്കഞ്ചേരി
വില്ലേജിലെ സര്‍വ്വെ
നമ്പര്‍ 36/1-ല്‍ പെട്ട
ഭൂമി, ഉടമസ്ഥര്‍ക്ക്
പതിച്ചുകൊടുക്കുന്നതുമായി
ബന്ധപ്പെട്ട് തൃശുര്
കോര്‍പ്പറേഷന്റെ
എന്‍.ഒ.സിയും
റിപ്പോര്‍ട്ടും സഹിതം
സമര്‍പ്പിച്ച ഫയലില്‍
തദ്ദേശസ്വയംഭരണ
(ആര്.സി) വകുപ്പ്
അന്തിമ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ബഹു.
തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രിയുടെ
നിര്ദ്ദേശത്തിന്മേല്
(2211916/2018)
തദ്ദേശസ്വയംഭരണ
(ആര്.സി) വകുപ്പ്
സ്വീകരിച്ച നടപടി
അറിയിക്കാമോ?
തുറസ്സായ
സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നത്
സംബന്ധിച്ച്
1413.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ നഗരസഭകളിലും
തുറസ്സായ സ്ഥലങ്ങള്‍
കണ്ടെത്തി അവിടെ വിവിധ
തരം വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിന്
പദ്ധതി
നടപ്പിലാക്കുമോ;എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
അന്തരീക്ഷമലിനീകരണം
തടയുന്നതിനും,
ശുദ്ധവായു
ലഭിക്കുന്നതിനും
ഉതകുന്ന തരത്തിലുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
കൊച്ചി
നഗരസഭയുടെ ഭുമിയില്‍ പദ്ധതി
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
1414.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയുടെ 16-ാം
ഡിവിഷനില്‍ വി.എ.ടി.
റോഡിന് സമീപം
വര്‍ഷങ്ങളായി നഗരസഭയുടെ
കൈവശമുള്ള ഭുമി എന്ത്
പദ്ധതിക്കായാണ്
വാങ്ങിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ എന്തെങ്കിലും
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഭൂമിയില്‍ നിന്നും 10
സെന്റ് സ്ഥലം
ഇടക്കൊച്ചിയില്‍
അനുവദിച്ചിട്ടുള്ള
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
ആരംഭിക്കുന്നതിനായി
അനുമതി നല്കുന്ന
കാര്യം പരിഗണിക്കാമോ?
കായംകുളം
നഗരസഭയിലെ വഴി വിളക്കുകള്‍
1415.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നഗരസഭയില്‍ വിവിധ
പ്രദേശങ്ങളില്‍
സ്ഥാപിച്ചിട്ടുള്ള
ഹൈമാസ്റ്റ് ലൈറ്റുകളും
സോഡിയം വേപ്പര്‍
ലാമ്പുകളും മാസങ്ങളായി
പ്രവര്‍ത്തിക്കുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവയുടെ കേടുപാടുകള്‍
പരിഹരിച്ച്
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
പത്തനംതിട്ട
മുനിസിപ്പല്‍ ബസ്
സ്റ്റാന്റിന്റെ ശോച്യാവസ്ഥ
1416.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനാലാം
കേരള നിയമസഭയുടെ ആദ്യ
സമ്മേളന കാലയളവില്‍
ഉന്നയിച്ച സബ്മിഷന്റെ
അടിസ്ഥാനത്തില്‍ ബഹു.
മന്ത്രി
നിര്‍ദ്ദേശിച്ചതനുസരിച്ച്
പത്തനംതിട്ട
മുനിസിപ്പല്‍ ബസ്
സ്റ്റാന്റിന്റെ
ശോച്യാവസ്ഥ
സംബന്ധിച്ച് സി. ഇ.
യുടെ നേതൃത്വത്തില്‍
അന്വേഷണം
പൂര്‍ത്തിയാക്കിയിരുന്നോ;
(ബി)
മേല്‍പ്പറഞ്ഞ
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
റിപ്പോര്ട്ടിന്മേല്
എന്തു നടപടി
സ്വീകരിച്ചു;
(ഡി)
ബസ്
സ്റ്റാന്റിനു വേണ്ടി
മുനിസിപ്പാലിറ്റി
എടുത്ത ലോണിന്റെ
പിഴപ്പലിശയും മറ്റും
ഒഴിവാക്കിക്കൊടുക്കണമെന്ന
ബഹു. മന്ത്രിയുടെ
നിര്‍ദ്ദേശത്തില്‍
എന്തു നടപടി
സ്വീകരിച്ചു?
നെന്മാറ
നിയോജക മണ്ഡലത്തിലെ
കുടിവെള്ളവിതരണം
1417.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊല്ലങ്കോട്
ഗ്രാമപഞ്ചായത്തില്‍
കഴിഞ്ഞ വേനല്‍കാലത്ത്
ടാങ്കര്‍ ലോറിയില്‍
കുടിവെള്ളം വിതരണം
നടത്തിയ ആളുകള്‍ക്ക്
മുഴുവന്‍ ഫണ്ടും
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ഫണ്ട് അനുവദിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പെരുമ്പളം
പഞ്ചായത്തിലെ ജങ്കാർ
നടത്തിപ്പ്
1418.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
നിയോജക മണ്ഡലം ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഇന്‍ലാന്റ് നാവിഗേഷന്‍
കോര്പ്പറേഷന് മുഖേന
നിര്‍മ്മിച്ച്
പെരുമ്പളം പഞ്ചായത്തിന്
കൈമാറിയ ജങ്കാറിന്റെ
ഉടമസ്ഥാവകാശം
ഇന്‍ലാന്റ് നാവിഗേഷന്‍
കോര്പ്പറേഷന്
നല്‍കുന്നതിന്
തീരുമാനിച്ചിരുന്നതു
പ്രകാരം ഇന്‍ലാന്റ്
നാവിഗേഷന്‍
കോര്പ്പറേഷന്
ഉണ്ടാകുന്ന അധിക
ബാദ്ധ്യത, തദ്ദേശ
സ്വയംഭരണ വകുപ്പ്
പെരുമ്പളം പഞ്ചായത്തിന്
വേണ്ടി ഇന്‍ലാന്റ്
നാവിഗേഷന്‍
കോര്പ്പറേഷന്
ഗ്രാന്റായി
നല്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോ;
അതു പ്രകാരം തദ്ദേശ
സ്വയംഭരണ വകുപ്പിന്
ഇന്‍ലാന്റ് നാവിഗേഷന്‍
കോര്പ്പറേഷന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേൽ ഫയല്‍
നമ്പര്‍ 2112674
പ്രകാരം എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
പ്രസ്തുത
അധിക ബാധ്യത തദ്ദേശ
സ്വയംഭരണ വകുപ്പ്
ഏറ്റെടുത്ത്, ജങ്കാർ
ഇന്‍ലാന്റ് നാവിഗേഷന്‍
കോര്പ്പറേഷന് കൈമാറി
ദ്വീപ് നിവാസികളുടെ
യാത്രാക്ലേശത്തിന്
പരിഹാരം കാണുവാന്‍
സത്വരനടപടികള്‍
സ്വീകരിക്കുമോ?
പാവറട്ടി
പഞ്ചായത്ത് ഓഫീസ് കെട്ടിടം
1419.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
എം.എല്‍.എ.യുടെ 2015-16
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയിലേക്ക്
ശിപാര്‍ശ ചെയ്തിരുന്ന
പാവറട്ടി പഞ്ചായത്ത്
ഓഫീസിന് ഷോപ്പിംഗ്
കോംപ്ലക്സോടുകൂടി
കെട്ടിടം
പണിയുന്നതിനുള്ള
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഭരണാനുമതി
നല്‍കികൊണ്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
മാര്‍ക്കറ്റുകളുടെ ശാസ്ത്രീയ
പുനര്‍നിര്‍മ്മാണം
1420.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരകേന്ദ്രങ്ങളിലെ
മാര്‍ക്കറ്റുകള്‍
ശാസ്ത്രീയമായ രീതിയില്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹായത്തോടെ പദ്ധതി
തയ്യാറാക്കുമോ;
(ബി)
തിരക്കേറിയ
മാര്‍ക്കറ്റുകളിലെ
മാലിന്യ സംസ്ക്കരണവും
ഡ്രെയിനേജ് സംവിധാനവും
ശാസ്ത്രീയമായി
ക്രമീകരിച്ച്
മാര്‍ക്കറ്റുകളെ
ശുചിത്വമുള്ളതാക്കി
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ?
വിവിധ
വകുപ്പുകളിലെ എല്‍.ഡി.സി
റാങ്ക് ലിസ്റ്റില്‍
നിന്നുള്ളവരെ പരിഗണിക്കാനുള്ള
തീരുമാനം
1421.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
നിയമസഭയുടെ ഏഴാം
സമ്മേളനത്തില്‍ ചോദ്യം
1445 ന് 11.8.2017 ന്
നല്കിയ മറുപടിയില്‍
തദ്ദേശസ്വയംഭരണ
വകുപ്പിലെ
എഞ്ചിനീയറിങ്ങ്
വിഭാഗത്തിന് ആവശ്യമുള്ള
തസ്തികകള്‍
സൃഷ്ടിക്കാനുള്ള
നിര്‍ദ്ദേശം ചീഫ്
എഞ്ചിനീയര്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ട്
എന്നറിയിച്ചിരുന്നു;അതോടൊപ്പം
1720 ക്ലറിക്കല്‍
തസ്തികളും
സൃഷ്ടിക്കാനുള്ള
പ്രപ്പോസല്‍ തയ്യാറായി
വരുന്നതായും
അറിയിച്ചിരുന്നു;
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ജോലി ഭാരം
കൊണ്ട്
വീര്‍പ്പുമുട്ടുന്ന
സാഹചര്യത്തില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ്;വിശദമാക്കാമോ;
(ബി)
31.3.2018 ന്
കാലാവധിയവസാനിക്കുന്ന
വിവിധ വകുപ്പുകളിലെ
എല്‍.ഡി.സി റാങ്ക്
ലിസ്റ്റില്‍
നിന്നുള്ളവരെ ഇതിലേക്ക്
പരിഗണിക്കാനുള്ള
ഉചിതമായ തീരുമാനം
ഉണ്ടാകുമോ;വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍
അംഗങ്ങള്‍ക്ക് ആരോഗ്യ
ഇന്‍ഷ്വറന്‍സ്
1422.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മുന്‍ അംഗങ്ങള്‍ക്ക്
ക്ഷേമനിധി ബോര്‍ഡും
അനുബന്ധമായി
സൊസൈറ്റിയും
രൂപീകരിക്കുന്നത്
സംബന്ധിച്ചെടുത്ത
തീരുമാനത്തിന്റെ സ്ഥിതി
എന്താണെന്നറിയിക്കുമോ;
(ബി)
മുന്‍
അംഗങ്ങള്‍ക്കായി ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കുമെന്ന
തീരുമാനത്തിന്മേല്
കൈക്കൊണ്ട നടപടി
എന്താണെന്നറിയിക്കുമോ;
(സി)
ത്രിതല
പഞ്ചായത്തിലെ
മുന്‍അംഗങ്ങള്‍ക്ക്
പെന്ഷന്
അനുവദിക്കുന്നത്
സംബന്ധിച്ച് തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ഷീപാഡ്
പദ്ധതി
1423.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ഗ്രാമ
പഞ്ചായത്തുകളില്‍/നഗരസഭകളില്‍
ഷീപാഡ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിൽ
പഞ്ചായത്തുകളും
നഗരസഭകളും വിമുഖത
കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി കുറ്റമറ്റ
രീതിയില്‍ നടപ്പില്‍
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മൂന്ന്
സെന്റില്‍ താഴെ മാത്രം
ഭൂമിയുള്ള വ്യക്തികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
അനുമതി
1424.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്ന്
സെന്റില്‍ താഴെ മാത്രം
ഭൂമിയുള്ള
വ്യക്തികള്‍ക്ക്
വ്യവസ്ഥകള്‍ക്ക്
വിധേയമായി
ഗാര്‍ഹിക/വാണിജ്യ
ആവശ്യങ്ങള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
2011-ലെ കെട്ടിട
നിര്‍മ്മാണ ചട്ടത്തില്‍
എന്തെങ്കിലും ഇളവുകള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
ഇളവുകള്‍
നല്കിയിട്ടില്ലെങ്കില്
വ്യവസ്ഥകള്‍ക്ക്
വിധേയമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ:വ്യക്തമാക്കുമോ?
വിമണ്‍
കംപോണന്റ് പ്ലാന്‍
1425.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2015-16,
2016-17 സാമ്പത്തിക
വര്‍ഷങ്ങളില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
സ്ത്രീകള്‍ക്കായി
(വിമണ്‍ കംപോണന്റ്
പ്ലാന്‍) പ്ലാന്‍
ഫണ്ടിന്റെ എത്ര
ശതമാനമാണ് ചെലവഴിച്ചത്;
വിശദാംശങ്ങള്‍
നല്‍കാമോ?
റിയല്‍
എസ്റ്റേറ്റു് മേഖലയുമായി
ബന്ധപ്പെട്ട തര്‍ക്കങ്ങള്‍
1426.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിയല്‍ എസ്റ്റേറ്റു്
മേഖലയുമായി ബന്ധപ്പെട്ട
തര്‍ക്കങ്ങള്‍ക്ക്
പരിഹാരം നല്‍കുന്നത്
ഏത് ആക്റ്റിലെ
വ്യവസ്ഥകള്‍ക്ക്
അനുസൃതമാണെന്ന്
അറിയിക്കാമോ ;
(ബി)
കേന്ദ്ര
ആക്റ്റ് നിലവില്‍ വന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത്
പാസ്സാക്കിയ ആക്റ്റിലെ
വ്യവസ്ഥകള്‍ പാലിച്ചു
പോരുന്നുണ്ടോ ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ ;
(സി)
കേന്ദ്ര
ആക്റ്റ് നിലവില്‍ വന്ന
സാഹചര്യത്തില്‍
സംസ്ഥാനം പാസ്സാക്കിയ
ആക്റ്റ് റദ്ദ്
ചെയ്യാന്‍
കഴിയാത്തതിന്റെ
സാഹചര്യം വിശദമാക്കാമോ;
(ഡി)
ഇത്തരത്തില്‍
പരസ്പര വിരുദ്ധമായ
രണ്ട് ആക്ടുകള്‍ ഒരേ
വിഷയത്തില്‍
നിലനില്‍ക്കുന്നത് മൂലം
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
പ്രതിസന്ധികള്‍
നേരിടുന്നുണ്ടോ;
ക്ഷേമനിധി
ബോര്‍ഡ്/സൊസൈറ്റി
1427.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മുന്‍ അംഗങ്ങള്‍ക്കായി
ഒരു ക്ഷേമനിധി ബോര്‍ഡ്
/സൊസൈറ്റി
രൂപീകരിക്കുന്നതിന്
വകുപ്പ് തലത്തില്‍
6.02.2017-ന്
തീരുമാനമെടുത്തിരുന്നോ;
(ബി)
ഈ
വിഷയത്തില്‍ നിലവിലുളള
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(സി)
സര്‍ക്കാരിന്
ചെലവ് വരാത്ത
വിധത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
വിഹിതം ഈടാക്കി
സൊസൈറ്റി
രൂപീകരിക്കുന്നത്
പരിഗണിക്കുമോ;
(ഡി)
സ.ഉ
(സാധാ)
നം.1621/2017/തസ്വഭവ
തീയതി 18.05.2017
പ്രകാരം എടുത്ത
നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
ഇതു
സംബന്ധിച്ച് ചേര്‍ന്ന
യോഗത്തിന്റെ മിനിറ്റ്സ്
ലഭ്യമാക്കാമോ?
പഞ്ചായത്ത്
ദിനാഘോഷം
1428.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ പഞ്ചായത്ത്
ദിനാഘോഷവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ചെലവഴിച്ച
തുക ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
ചെലവുകള്‍ ഏത് ഫണ്ടില്‍
നിന്നാണ് ചെലവഴിച്ചത്;
ഇതില്‍ തദ്ദേശസ്വംയഭരണ
സ്ഥാപനങ്ങള്‍ നല്കിയ
തുകയെത്രയെന്നും
,സര്‍ക്കാര്‍ അനുവദിച്ച
തുകയെത്രയെന്നും,
ജീവനക്കാരുടെ
വിഹിതമെത്രയെന്നും
അറിയിക്കാമോ?
പഞ്ചായത്ത്
വകുപ്പില്‍ അച്ചടക്ക നടപടി
1429.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പഞ്ചായത്ത്
വകുപ്പില്‍ എത്ര
പേര്‍ക്കെതിരെ അച്ചടക്ക
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
അച്ചടക്ക
നടപടിയുടെ പേരില്‍ എത്ര
ജീവനക്കാരെ സസ്പെന്റു
ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(സി)
പഞ്ചായത്തു
വകുപ്പില്‍ എത്ര
ജീവനക്കാര്‍ക്കെതിരെ
അച്ചടക്ക നടപടി
ഫയലുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ?
മട്ടാഞ്ചേരി
മരക്കടവിലെ അറവുശാല
1430.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
6.02.2007
മുതല്‍
അടച്ചിട്ടിരിക്കുന്ന
മട്ടാഞ്ചേരി മരക്കടവിലെ
അറവുശാല പുതുക്കി
പണിയുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
അറവുശാല എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ മുന്‍
അംഗങ്ങള്‍ക്ക് പെന്ഷന്
അനുവദിക്കുവാന്‍ നടപടി
1431.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ മുന്‍
അംഗങ്ങള്‍ക്ക്
പെന്ഷന്
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
കാലഘട്ടം
മുതലുള്ളവര്‍ക്കാണ്
അനുവദിക്കുക;
എന്നുമുതല്‍ ലഭിച്ചു
തുടങ്ങും; വിശദാംശം
നല്‍കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിലവിലുള്ള അംഗങ്ങളുടെ
ഓണറേറിയം, സിറ്റിംഗ്
ഫീസ് എന്നിവ
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനമുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതല്‍ പ്രാബല്യത്തില്‍
വരുമെന്ന് അറിയിക്കുമോ?
ബയോഡൈവേഴ്സിറ്റി
രജിസ്റ്റര്‍
1432.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
ബയോഡൈവേഴ്സിറ്റി
രജിസ്റ്റര്‍
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇതില്‍
എന്തെല്ലാമാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
എന്തെല്ലാം
തുടര്‍പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ബയോഡൈവേഴ്സിറ്റി
രജിസ്റ്റര്‍
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിരുന്നോ
എന്ന് വിശദീകരിക്കുമോ?
പൊതുശൗചാലയങ്ങള്‍
1433.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും,
പ്രധാനപ്പെട്ടതും
തിരക്കേറിയതുമായ
സ്ഥലങ്ങളിലും
സ്ത്രീകള്‍ക്കും,
പുരുഷന്മാര്ക്കും
പ്രത്യേകം പ്രത്യേകം
പൊതുശൗചാലയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
മാതൃകാപരമായി
ഈ പദ്ധതി
നടപ്പിലാക്കുന്നതിനും,
ഇവ വൃത്തിയായി
പരിപാലിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
എങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ?
1434
ചോദ്യം
പിന്‍വലിച്ചു
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
1435.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ മണ്ഡല ആസ്തി വികസന
ഫണ്ട് 2016-17
വിനിയോഗിച്ച്, കായംകുളം
മണ്ഡലത്തില്‍
നടപ്പിലാക്കേണ്ട
പ്രവൃത്തികളില്‍
ഭൂരിഭാഗവും
എസ്റ്റിമേറ്റ്
തയ്യാറാക്കിയതിലുള്ള
അപാകതമൂലം, ഭരണാനുമതി
ലഭിച്ചതിനുശേഷവും,
ഭരണാനുമതി ലഭിച്ച
തുകയില്‍ നിലനിര്‍ത്തി,
പ്രവൃത്തികളില്‍ ഭേദഗതി
വരുത്തി എസ്റ്റിമേറ്റ്
റിവൈസ് ചെയ്യുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
എത്ര പ്രവൃത്തികളാണ്
എസ്റ്റിമേറ്റ് റിവൈസ്
ചെയ്തത് എന്നും, അവ
ഏതൊക്കെയാണ് എന്നും
വിശദമാക്കാമോ;
(സി)
എസ്ററിമേറ്റ്
തയ്യാറാക്കുമ്പോള്‍
ഉണ്ടാകുന്ന അപാകത മൂലം
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുകയും
പ്രവൃത്തികള്‍ക്ക്
പൂര്‍ണ്ണത
ഉണ്ടാകുന്നില്ല എന്ന
വസ്തുതയും
കണക്കിലെടുത്തു
കൃത്യമായും, അപാകതകള്‍
ഉണ്ടാകാത്തതരത്തിലും
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കുന്നതിനുള്ള
നിർദ്ദേശം ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ
പുനരുദ്ധാരണം
T 1436.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ആര്.എെ.ഡി.എഫ് 23-ാം
ഘട്ടത്തില്‍ മണ്ണ്
സംരക്ഷണ
പ്രോജക്ടുകളിലേയ്ക്ക്
സമര്പ്പിപ്പിട്ടുള്ള
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കുളങ്ങളുടെ പൂനരുദ്ധാരണ
പ്രവൃത്തിക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അനുമതി
ലഭ്യമാക്കി തുടര്‍നടപടി
സ്വീകരിക്കാമോ?
പ്രധാനമന്ത്രി
ഗ്രാമ സഡക് പദ്ധതി
1437.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ചെങ്കല്‍
പഞ്ചായത്തിലെ
കാട്ടുവിള- നൊച്ചിയൂര്‍
റോഡ്( പ്രധാനമന്ത്രി
ഗ്രാമ സഡക് പദ്ധതി
പ്രകാരം ഗ്രാമവികസന
വകുപ്പ് വഴി
നടപ്പിലാക്കുന്ന റോഡ്)
പണി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
പ്രസ്തുത പദ്ധതി
തുടങ്ങിയത് ഏതു
വര്‍ഷത്തില്‍ ആണ്;
അതിന് അനുവദിച്ച തുക
എത്രയാണ്;
(ബി)
കാട്ടുവിള-നൊച്ചിയൂര്‍
റോഡ് പദ്ധതിയുമായി
ബന്ധപ്പെട്ട്
ഗ്രാമവികസന കാര്യാലയം
തദ്ദേശസ്വയംഭരണ
വകുപ്പില്‍ DD1-522/17
ഫയല്‍ നമ്പര്‍ പ്രകാരം
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(സി)
പ്രധാനമന്ത്രി
ഗ്രാമ സഡക് പദ്ധതിയിലെ
കാട്ടുവിള-നൊച്ചിയൂര്‍
റോഡ് പണി
പൂര്‍ത്തീകരിക്കാത്ത
അവസ്ഥയില്‍ പ്രസ്തുത
റോഡ് ജനങ്ങള്‍ക്ക്
ഗതാഗതയോഗ്യമാക്കുന്നതിന്
എം എല്‍ എ ഫണ്ട്
വിനിയോഗിക്കുന്നതിന്
തടസ്സം ഉണ്ടോ;
(ഡി)
കാട്ടുവിള-നൊച്ചിയൂര്‍
റോഡിന് അനുവദിച്ച തുക
ഉപയോഗിച്ച് ഇപ്പോഴത്തെ
എല്‍ എസ് ജി ഡി -
റേറ്റ് അനുസരിച്ച്
റോഡിന്റെ കുറച്ച് ഭാഗം
പണിയുന്നതിനു തടസ്സം
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ?
അഗതിരഹിത
കേരളം പദ്ധതി
1438.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ലെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച അഗതി രഹിത
കേരളം പദ്ധതിയുടെ
ഗുണഭോക്തൃ സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഇതു പ്രകാരം
സംസ്ഥാനത്ത് എത്ര അഗതി
കുടുംബങ്ങളെയാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
അഗതി
കുടുംബങ്ങളെ
കണ്ടെത്തുവാനായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നുളള
വിശദവിവരം നൽകുമോ;
(സി)
ഇപ്രകാരം
കണ്ടെത്തുന്ന അഗതി
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
ഗ്രാമവികസന
വകുപ്പ് ജീവനക്കാരുടെ നിയമനം
1439.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
20-1-2017
ലെ 166/2017/LSGD
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
ബ്ലോക്ക്
പഞ്ചായത്തുകളുടെ
പെര്‍ഫോമന്‍സ്
ഓഡിറ്റിന്റെ ചുമതലകള്‍
നിര്‍വ്വഹിക്കുന്നതിന്
അസിസ്റ്റന്റ്
ഡെവലപ്മെന്റ്
കമ്മീഷണര്‍ (പി.എ)യുടെ
കീഴില്‍ ഗ്രാമവികസന
വകുപ്പ് ജീവനക്കാരെ
നിയമിക്കാന്‍
നിര്‍ദ്ദേശിച്ചതിന്റെ
ഭാഗമായി നാളിതുവരെയായി
തദ്ദേശസ്വയംഭരണ
,ഗ്രാമവികസന
വകുപ്പുകള്‍
സ്വീകരിച്ചനടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
നാളിതുവരെയായി
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
ആറ്റുകാല്‍
വികസന പദ്ധതി
T 1440.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
- ആറ്റുകാല്‍ വികസന
പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എന്തൊക്കെ
പദ്ധതികളാണ് ഇതില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും
എന്ത് തുകയ്ക്കുള്ള
വികസന പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(സി)
ആറ്റുകാല്‍
ക്ഷേത്ര ട്രസ്റ്റിന്റെ
അധീനതയിലുള്ള സ്ഥലത്ത്
എത്ര കോടി രൂപയുടെ
വികസന പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
അതിനായി ട്രസ്റ്റിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ശില്പങ്ങളുടെയും
പ്രതിമകളുടെയും സ്വാഭാവിക
ഭംഗി
1441.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരത്തിലെ
പാര്‍ക്കുകളില്‍
സ്ഥാപിച്ചിട്ടുള്ള
പ്രതിമകളും ശില്പങ്ങളും
നവീകരിക്കുമ്പോള്‍
അതിന്റെ തനത് ഭംഗി
നഷ്ടപ്പെടാതിരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കാറുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നവീകരണത്തിന്റെ ഭാഗമായി
പലപ്പോഴും
ശില്പങ്ങളുടെയും
പ്രതിമകളുടെയും
സ്വാഭാവിക ഭംഗി
നഷ്ടപ്പെടുത്തുന്ന
സംഭവങ്ങൾ
ആവർത്തിക്കുന്നത്
ഗൗരവമായി കാണുന്നുണ്ടോ
; ഇത്തരം സംഭവങ്ങള്‍
ഭാവിയില്‍
ഉണ്ടാകുന്നില്ലായെന്ന്
ഉറപ്പുവരുത്തുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
കലൂരിലെ
അറവുശാല
1442.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെട്രോ
നഗരമായ കൊച്ചിയിലെ
ഏറ്റവും തിരക്കേറിയ
പ്രദേശമായ കലൂരില്‍
അറവുശാല
പ്രവര്‍ത്തിക്കുന്നത്
മൂലം നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അറവുശാല ഇവിടെ നിന്നും
മാറ്റി സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
നഗരസഭയുടെ പുതുക്കിയ
മാസ്റ്റര്‍ പ്ലാന്‍
1443.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ പുതുക്കിയ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പഴയ
മാസ്റ്റര്‍ പ്ലാന്‍
റദ്ദാക്കിയിട്ടുണ്ടോ;
പുതിയത് ഏതു വര്‍ഷം
മുതലാണ് നിലവില്‍
വരുന്നത്; അറിയിക്കുമോ;
(സി)
പഴയ
മാസ്റ്റര്‍ പ്ലാനില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയിരിക്കുന്നത്;
ആയത് വിശദമാക്കുമോ;
(ഡി)
പുതുക്കിയ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്
മുമ്പേ
പൊതുജനാഭിപ്രായവും ഈ
രംഗത്തെ വിദഗ്ദ്ധ
അഭിപ്രായവും
തേടിയിട്ടുണ്ടോ
എന്നറിയിക്കുമോ?
തിരുവനന്തപുരം
നഗരത്തിലെ നിര്‍മ്മാണ പദ്ധതി
1444.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയിലെ നിര്‍മ്മാണ
പദ്ധതികളുടെ നിര്‍വ്വഹണ
ചുമതല
സൂപ്രണ്ടിംഗ്/എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തിക്കൊണ്ട്
ട്രഷറി ഡയറക്ടര്‍
നിർദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ് തിരുവനന്തപുരം
നഗരസഭയുടെ 2017 - 18 ലെ
വികസന പദ്ധതികള്‍ക്ക്
തിരിച്ചടിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി നഗരസഭയിലെ
ജൂനിയര്‍
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍വ്വഹണ ചുമതല
നല്‍കണമെന്ന്
തിരുവനന്തപുരം നഗരസഭ
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
നഗരസഭയുടെ
പുതുക്കിയ ജനകീയാസൂത്രണ
മാര്‍ഗ്ഗ രേഖയില്‍ ഇൗ
വ്യവസ്ഥ
ഉള്ക്കൊള്ളിച്ചിരുന്നോ;
എങ്കില്‍ ഇതിന്
വിരുദ്ധമായ ഉത്തരവ്
സമയബന്ധിതമായി
നഗരസഭയുടെ പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
വിഘാതമായതിനാല്‍
ഇക്കാര്യം
പുനഃപരിശോധിക്കുമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് മുഖേനയുള്ള
സഹായങ്ങള്‍
1445.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് മുഖേന
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഏതൊക്കെ
വിഭാഗം ജനങ്ങള്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക്
എന്തൊക്കെ ആനുകൂല്യം
ലഭിച്ചു എന്നതിന്റെ
വിശദവിവരം
ജില്ലതിരിച്ച്
ലഭ്യമാക്കാമോ?
ന്യൂനപക്ഷ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക് നല്കി
വരുന്ന സ്കോളര്‍ഷിപ്പുകള്‍
1446.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ വിവിധ
വകുപ്പുകള്‍ വഴി
ന്യൂനപക്ഷ വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
സ്കോളര്‍ഷിപ്പുകള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
വിഭാഗത്തിലും എത്ര
വിദ്യാര്‍ത്ഥികളാണ്
അപേക്ഷകരായിട്ടുണ്ടായിരുന്നത്;
(സി)
സ്കോളര്‍ഷിപ്പ്
തുക മുഴുവനും വിതരണം
ചെയ്തിട്ടുണ്ടോ;
കണക്കുകള്‍
വിശദമാക്കാമോ?
ന്യൂനപക്ഷ,
പിന്നോക്ക ചേരി പ്രദേശങ്ങളുടെ
ഉന്നമനം
1447.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രിയുടെ
15 ഇന പരിപാടിയുടെ
ഭാഗമായി ന്യൂനപക്ഷ,
പിന്നോക്ക ചേരി
പ്രദേശങ്ങളുടെ
ഉന്നമനത്തിനായി
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
15 ഇന പരിപാടിയില്‍
ഉറുദു ഭാഷാ
പ്രോല്‍സാഹനത്തിനായി
നിര്‍ദ്ദേശങ്ങളുണ്ടോ;
ഇതിനായി സംസ്ഥാന
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പ് നടത്തുന്ന പി.എസ്.സി.
പരിശീലനം
1448.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷയ്ക്ക്
തയ്യാറെടുപ്പ്
നടത്തുന്നതിന്
ഉദ്യോഗാര്‍ത്ഥികളെ
സഹായിക്കാനായി
ന്യൂനപക്ഷക്ഷേമ വകുപ്പ്
നടത്തുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നിലവില്‍ പി.എസ്.സി.
പരിശീലനം എവിടെയൊക്കെ
നടത്തുന്നുണ്ടെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഹജ്ജ്
തീർത്ഥാടകരെ സഹായിക്കുന്നതിന്
വേണ്ടിയുള്ള ജീവനക്കാരുടെ
നിയമനം
1449.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്ന് ഈ വര്‍ഷം
ഹജ്ജിന് പോകുന്ന
തീര്‍ത്ഥാടകരെ
സഹായിക്കുന്നതിന്
വേണ്ടിയുള്ള
ജീവനക്കാരുടെ
താല്‍ക്കാലിക
ഡെപ്യൂട്ടേഷന് നിയമന
നടപടികളുടെ ഇതുവരെയുള്ള
പുരോഗതി അറിയിക്കാമോ;
(ബി)
അസിസ്റ്റന്റ്
ഹജ്ജ് ഓഫീസര്‍, ഹജ്ജ്
അസിസ്റ്റന്റ് എന്നീ
തസ്തികകളിലേക്ക്
താല്‍ക്കാലിക
ഡെപ്യൂട്ടേഷന്
നിയമനത്തിന് എത്ര
അപേക്ഷകളാണ് കേന്ദ്ര
ഹജ്ജ് കമ്മിറ്റിക്ക്
സമര്‍പ്പിച്ചത്
എന്നറിയിക്കാമോ;
(സി)
ഇത്തരത്തിലുള്ള
ജീവനക്കാരുടെ
നിയമനങ്ങളില്‍,
കേരളത്തിൽ നിന്നുള്ള
തീര്‍ത്ഥാടകരുടെ
എണ്ണത്തിന്
ആനുപാതികമായി
ജീവനക്കാര്‍
നിയമിക്കപ്പെടുന്നുണ്ടെന്ന
കാര്യം ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(ഡി)
മലയാളി
ഹാജിമാര്‍ക്ക്
മെച്ചപ്പെട്ട
സൗകര്യങ്ങള്‍ ഉറപ്പ്
വരുത്തുന്നതിനായി
സ്വീകരിച്ച് വരുന്ന
നടപടികൾ വിശദമാക്കുമോ?
ഹജ്ജ്തീര്ത്ഥാടനം
1450.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹജ്ജ്
തീര്‍ത്ഥാടനത്തിനായി
തെരഞ്ഞെടുക്കപ്പെട്ട
പ്രവാസികള്‍ക്ക്,
അവരുടെ
പാസ്പോര്ട്ടുകള്
ഏപ്രില്‍ 15 നകം ഹജ്ജ്
ഹൗസില്‍
ലഭ്യമാക്കണമെന്ന
നിബന്ധന പ്രയാസം
സൃഷ്ടിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍ നിന്നും
വ്യത്യസ്തമായി വളരെ
നേരത്തെ പാസ്പോര്‍ട്ട്
ലഭ്യമാക്കണമെന്ന്
നിര്ദ്ദേശിക്കുന്നതിനിടയാക്കിയ
സാഹചര്യം വിശദമാക്കാമോ;
(സി)
പ്രവാസികളുടെ
പാസ്പോര്‍ട്ട്
സ്വീകരിക്കുന്നതിനുള്ള
സമയം ദീര്‍ഘിപ്പിച്ച്
നല്‍കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?