വിവിധ
കേന്ദ്രങ്ങളില്‍ ഒരുമിച്ചു്
കൃഷി
1218.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിശ്ചിത
കാലയളവില്‍ ഒരേ സമയത്ത്
വിവിധ കേന്ദ്രങ്ങളില്‍
ഒരുമിച്ചു
കൃഷിയിറക്കുന്നത്
ഉല്പാദനത്തിനും
വിപണനത്തിനും ഒരുപോലെ
ഗുണകരമാവുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
ഈ വിധം കൃഷിയും
വിളവെടുപ്പും,
വില്‍പ്പനയും
ഏകോപിപ്പിക്കുന്നതിന്
സര്‍ക്കാര്‍
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ;
(സി)
എങ്കില്‍
ഇതിനായി ഒരു കലണ്ടര്‍
പുറത്തിറക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഡി)
എന്തൊക്കെ
കാര്യങ്ങള്‍
ഉള്‍ക്കൊള്ളിച്ചാകും
പ്രസ്തുത
കലണ്ടര്തയ്യാറാക്കുകയെന്നും,
എന്ന് മുതലാണ് ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് കൃഷികള്‍
ആസൂത്രണം
ചെയ്യുകയെന്നും
വ്യക്തമാക്കുമോ?
സമഗ്രകാര്ഷികപദ്ധതി മുഖേന
ഉണ്ടായ പുരോഗതി
1219.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ വര്‍ഷം എത്ര
ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി അധികമായി
നടത്തി എന്ന്
വ്യക്തമാക്കാമോ;
(ബി)
വരള്‍ച്ച കാരണം കഴിഞ്ഞ
വര്‍ഷം എത്ര ഹെക്ടര്‍
സ്ഥലത്ത് നെല്‍കൃഷി
നടത്താനായില്ലെന്ന്
വ്യക്തമാക്കാമോ;
(സി)
സമഗ്രകാര്ഷികപദ്ധതി
മുഖേന കഴിഞ്ഞ വര്‍ഷം
ഉണ്ടായ പുരോഗതി
എന്തെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം പച്ചക്കറി
കൃഷിയില്‍ പുരോഗതി
സൃഷ്ടിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കൃഷി
വകുപ്പ് യോഗങ്ങള്‍ വീഡിയോ
കോണ്‍ഫറന്‍സ് വഴി നടത്താൻ
നടപടി
1220.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
വച്ച് മാസത്തില്‍ വിവിധ
യോഗങ്ങള്‍
നടക്കുന്നതിനാല്‍
പ്രസ്തുത യോഗങ്ങളില്‍
പങ്കെടുക്കാന്‍
ജില്ലയിലെ മുതിര്‍ന്ന
ഉദ്യോഗസ്ഥര്‍ വരുന്നത്
കാരണം ബന്ധപ്പെട്ട
ഓഫീസുകളില്‍
ഉദ്യോഗസ്ഥര്‍
ഉണ്ടാകുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
പരാതി പരിഹരിക്കാന്‍
പ്രധാന യോഗങ്ങള്‍
ഒഴികെയുള്ള യോഗങ്ങള്‍
വീഡിയോ കോണ്‍ഫറന്‍സ്
വഴി നടത്താന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
സമഗ്ര
കാര്‍ഷികനയം
1221.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര കാര്‍ഷികനയം
കൊണ്ടു വരുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
എപ്പോള്‍ പ്രഖ്യാപനം
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
മേഖലയുടെയും
കര്‍ഷകരുടെയും
ഉന്നമനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് കാര്‍ഷിക
നയത്തില്‍
ഉള്‍പ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ തരിശുനിലങ്ങൾ
കൃഷിയിടങ്ങളാക്കാൻ പദ്ധതി
1222.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
കൃഷിയോഗ്യമായ
തരിശുനിലങ്ങളും
തരിശുഭൂമിയും സജീവ
കൃഷിയിടങ്ങളാക്കി
മാറ്റുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
കാര്‍ഷിക
കര്‍മ്മസേനകളുടെ പ്രവര്‍ത്തനം
1223.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലേക്ക്
പുതുതലമുറയില്‍പ്പെട്ട
യുവതീയുവാക്കളെ
ആകര്‍ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പുതിയകൃഷിരീതികള്
മനസ്സിലാക്കുന്നതിനായി
യുവതീയുവാക്കള്‍ക്ക്
വിദഗ്ദ്ധപരിശീലനം
നല്‍കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
(സി)
കാര്‍ഷിക
കര്‍മ്മസേനകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
കര്‍മ്മ സേനകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കര്‍ഷകര്‍ക്ക്
മിതമായ നിരക്കില്‍
കാര്‍ഷിക വായ്പകള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
കര്‍ഷകര്‍ക്ക്
ഹരിതകാര്‍ഡ്
ലഭ്യമാക്കുന്ന
നടപടിയുടെ പുരോഗതി
അറിയിക്കുമോ?
ഹരിതകേരളം
-കോഴിക്കോട് ജില്ലയിലെ
പ്രവര്‍ത്തനങ്ങള്‍
1224.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
കോഴിക്കോട് ജില്ലയില്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്നുളള
വിശദാംശം ലഭ്യമാക്കുമോ?
പച്ചക്കറി
കൃഷികള്‍
ഏകോപിപ്പിക്കുന്നതിന്
കലണ്ടര്‍
1225.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷികള്‍
ഏകോപിപ്പിക്കുന്നതിന്
കൃഷി വകുപ്പ് പ്രത്യേക
കലണ്ടര്‍
പുറത്തിറക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
കലണ്ടറുകള്‍ കൃഷി
ഓഫീസുകള്‍
കേന്ദ്രീകരിച്ച്
കൃഷിക്കാര്‍ക്ക്
സൗജന്യമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കലണ്ടര്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം പഠനങ്ങള്‍
വകുപ്പ്
നടത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പച്ചക്കറി
കൃഷികള്‍
ഏകോപിപ്പിക്കുന്നതിന്
പ്രത്യേക കലണ്ടര്‍
1226.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി കൃഷികള്‍
ഏകോപിപ്പിക്കുന്നതിന്
പ്രത്യേക കലണ്ടര്‍
തയ്യാറാക്കിയിട്ടുണ്ടോ;ഇതുമൂലം
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന ഗുണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിവിധ കേന്ദ്രങ്ങളില്‍
വിവിധ കാലയളവുകളില്‍
കൃഷിചെയ്യുന്ന
പച്ചക്കറികളുടെ വിശദമായ
രൂപരേഖ ഈ കലണ്ടറിലൂടെ
കൃഷിക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
വേണ്ട നടപടികൾ
സ്വീകരിക്കുമോ?
വേനല്‍ക്കെടുതി
മൂലം വിളകള്‍ നശിച്ച
കര്‍ഷകര്‍ക്ക് ധനസഹായം
1227.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ
വേനല്‍ക്കെടുതി മൂലം
വിളകള്‍ നശിച്ച
കര്‍ഷകര്‍ക്ക് ഏതെല്ലാം
വിധത്തിലുള്ള
നഷ്ടപരിഹാരമാണ്
നല്‍കിയതെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
കര്‍ഷകര്‍ക്കാണ്
ധനസഹായം നല്കുിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
കൃഷിഭവന്റെ പരിധിയില്‍
വരുന്ന കര്‍ഷകര്‍ക്കാണ്
നഷ്ടപരിഹാരം നല്‍കിയത്;
എത്ര തുക വീതമാണ്
നല്‍കിയത്: വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കര്‍ഷകര്‍ക്ക് വിള
ഇന്‍ഷുറന്‍സ് സ്കീം
പ്രകാരം ധനസഹായം
നല്കുന്നതില്
കാലതാമസം വന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാര്ഷികോല്പന്ന
മേഖലയെ സംരക്ഷിക്കുന്നതിന്
നടപടി
1228.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളീയര്‍ക്ക്
സ്വന്തമായിരുന്ന
കാര്‍ഷിക
ഉല്പന്നമേഖലകള്
അന്യമാകുന്ന സാഹചര്യം
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(ബി)
ഏതൊക്കെ
മേഖലകളിലാണ് സംസ്ഥാനം
പിന്നോട്ട്
പോയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കാര്ഷികോല്പന്ന
മേഖലയെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
കാര്‍ഷികോത്പന്നങ്ങളെ
ഭൗമ സൂചിക പട്ടികയില്‍
ഉള്‍പ്പെടുത്തല്‍
1229.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
ആഭ്യന്തര വിദേശ
വിപണികളില്‍ കൂടുതല്‍
വരുമാനം
കണ്ടെത്തുന്നതിന്
ബൗദ്ധിക
സ്വത്തവകാശത്തിലെ
സാധ്യത
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
കാര്‍ഷിക
ഉത്പന്നങ്ങള്‍ ഭൗമസൂചിക
പട്ടികയില്‍
ഉള്‍പ്പെടുത്തി
പ്രത്യേക
ബ്രാന്‍ഡുകളാക്കി
വിപണിയില്‍
എത്തിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
കേരളത്തില്‍ നിന്നും
ഏതൊക്കെ
കാര്‍ഷികോത്പന്നങ്ങളാണ്
നിലവില്‍ പട്ടികയില്‍
ഇടം
പിടിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
കൂടുതല്‍
ഉത്പന്നങ്ങളെ
പട്ടികയില്‍
ഉള്‍പ്പെടുത്തുവാന്‍
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായുള്ള
ബൗദ്ധിക സ്വത്തവകാശ
സെല്ലിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പി.എം.കെ.എസ്.വൈ
പദ്ധതി
1230.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ൽ
പ്രഖ്യാപിച്ച
പി.എം.കെ.എസ്.വൈ പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കാൻ
വൈകുന്നതിന്റെ കാരണം
വിശദീകരിക്കാമോ ;
(ബി)
2017-2018-ൽ
പി.എം.കെ.എസ്.വൈ
പദ്ധതിക്കായി
സംസ്ഥാനത്തിന് കേന്ദ്രം
അനുവദിച്ച തുക എത്രയാണ്
; അറിയിക്കാമോ ;
(സി)
ജില്ലാ
ഇറിഗേഷൻ പ്ലാനും
സംസ്ഥാന ഇറിഗേഷൻ
പ്ലാനും എന്നാണ്
കേന്ദ്രത്തിന്
അംഗീകാരത്തിനായി
സമര്‍പ്പിച്ചത് ;
പ്ലാനുകള്‍ക്ക് കേന്ദ്ര
അംഗീകാരം
ലഭ്യമായിട്ടുണ്ടോ ;
(ഡി)
പി.എം.കെ.എസ്.വൈ
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കാൻ ആരാണ്
നേതൃത്വം നല്‍കുന്നത് ;
പദ്ധതി
സമര്‍പ്പിക്കാനും
കേന്ദ്ര അംഗീകാരം
നേടിയെടുക്കാനും
ചുമതലപ്പെടുത്തിയിട്ടുള്ള
ഗവണ്മെന്റ് വകുപ്പിന്റെ
വിശദ വിവരം നല്‍കാമോ ;
(ഇ)
പി.എം.കെ.എസ്.വൈ
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തെ
ബന്ധപ്പെട്ട
വകുപ്പുകള്‍ നാളിതുവരെ
സമര്‍പ്പിച്ച
പദ്ധതികളുടെ പേര്, തുക,
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
ജില്ലകള്‍ എന്നിവ
സംബന്ധമായ വിവരങ്ങള്‍
ക്രോഡീകരിച്ച്
ലഭ്യമാക്കാമോ ;
(എഫ്)
2018-19
സാമ്പത്തിക വര്‍ഷം
പി.എം.കെ.എസ്.വൈ പദ്ധതി
നടപ്പാക്കാന്‍
കേന്ദ്രാവിഷ്കൃത
പദ്ധതിയുടെ സംസ്ഥാന
വിഹിതം എന്ന നിലയില്‍
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
വൈഗയുടെ
അടിസ്ഥാനത്തില്‍ രൂപം
നല്‍കിയിട്ടുള്ള കാര്‍ഷിക
പദ്ധതികള്‍
1231.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ബാബു
,,
എം. മുകേഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയില്‍
വരുമാന സൃഷ്ടിക്കായി
മൂല്യവര്‍ദ്ധനവ് എന്ന
ലക്ഷ്യത്തോടെ
സംഘടിപ്പിച്ച വൈഗ
നിക്ഷേപക പ്രോത്സാഹന
സംഗമവും ശില്പശാലയും
മൂല്യവര്ദ്ധിതോല്പന്ന
മേഖലയില്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
രൂപീകരിച്ചത്;
(ബി)
കാര്‍ഷിക
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
വിവിധ ഏജന്‍സികളും
ഗവേഷണ സ്ഥാപനങ്ങളും
നൂതന സാങ്കേതിക വിദ്യ
പകര്ന്നുനല്കുന്നതിനും
നിക്ഷേപ
പ്രോത്സാഹനത്തിനും
നിര്‍മ്മിതോല്പന്നങ്ങളുടെ
വിപണനത്തിനും
എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
വൈഗ
2016 ന്റെയും വൈഗ 2017
ന്റെയും
അടിസ്ഥാനത്തില്‍ രൂപം
നല്‍കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കുലയിടം-കൊരട്ടിച്ചാല്‍
ആര്.കെ.വി.വൈ പദ്ധതിയില്‍
ഉള്‍പ്പെടുത്താൻ നടപടി
1232.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
കൊടുങ്ങല്ലൂര്‍
മണ്ഡലങ്ങളിലെ മൂന്ന്
പഞ്ചായത്തുകളെ
കുടിവെള്ളത്തിനും
കൃഷിയ്ക്കും ഏറെ
സഹായകരമാകുന്ന
കുലയിടം-കൊരട്ടിച്ചാല്‍,
ആര്.കെ.വി.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുന:രുദ്ധാരണ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് അനുമതി
ലഭിച്ചു എങ്കിലും 1-ാം
ഘട്ട പ്രവര്‍ത്തനങ്ങള്‍
ഇനിയും
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
തടസ്സം നീക്കി ഒന്നാം
ഘട്ടം
പൂര്‍ത്തീകരിക്കുന്നതിനും,
2-ാംഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ കൃഷി വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
1233.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുകയും
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
അനുവദിക്കപ്പെട്ട
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ കൃഷി ഫണ്ടുകള്‍
1234.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
മണ്ഡലത്തില്‍ 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ കൃഷി
വകുപ്പ് എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഓരോ പദ്ധതിയും
ഏതാണെന്നും ആയതിന്റെ
തുകയും വ്യക്തമാക്കുമോ?
സ്പെഷ്യല്‍-ഇക്കണോമിക്
സോണുകള്‍
1235.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18-ലെ
ബജറ്റ് പ്രസംഗത്തില്‍
102-ാം ഇനമായി അഞ്ച്
വിളകള്‍ക്ക്
സ്പെഷ്യല്‍-ഇക്കണോമിക്
സോണുകള്‍
നിര്‍ണ്ണയിക്കുകയും
ആയതിന്റെ സംയോജിത
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം
കുറിക്കുന്നതിന് 10
കോടി രൂപ
വകയിരുത്തുകയും
ചെയ്തിരുന്ന
സാഹചര്യത്തിൽ ഇത്
സംബന്ധിച്ച
നടപടിക്രമങ്ങളുടെ
പുരോഗതി സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ?
കൃഷിജൈവകൃഷിയിലൂടെ
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്
1236.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജൈവകൃഷിയിലൂടെ
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള് വിപണനം
ചെയ്യാന്‍ പുതിയതായി
ഇക്കോ ഷോപ്പുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
സര്‍ക്കാര്‍ എത്ര രൂപ
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ?
ജൈവ
കൃഷി പ്രോത്സാഹിപ്പിക്കുന്ന
പദ്ധതികള്‍
1237.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കാന്‍
നിലവില്‍ എന്തൊക്കെ
പദ്ധതികള്‍ ഉണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ജൈവ
വളം വിതരണം ചെയ്യാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ച്
വരുന്നുണ്ടെന്നു
വിശദമാക്കാമോ;
(സി)
ജൈവളത്തിന്റെ
ഗുണ നിലവാരം
പരിശോധിക്കാന്‍
സംവിധാനമുണ്ടോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
ജെെവകൃഷി
വ്യാപിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
1238.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ജെെവകൃഷി
വ്യാപിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അമിതമായ
രാസവളങ്ങളും
കീടനാശിനികളും
ഉപയോഗിക്കുന്നതിനെതിരെ
എന്തെങ്കിലും നടപടികള്‍
വകുപ്പ് തലത്തില്‍
സ്വീകരിച്ചു
വരുന്നുണ്ടോ; എങ്കിൽ
വ്യക്തമാക്കുാമോ?
പച്ചക്കറി
ഉത്പാദനത്തില്‍
സ്വയംപര്യാപ്തത
1239.
ശ്രീ.രാജു
എബ്രഹാം
,,
എം. സ്വരാജ്
,,
കെ.ഡി. പ്രസേനന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉത്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
ആവശ്യമായ
പച്ചക്കറിയില്‍ എത്ര
ശതമാനമാണ് ആഭ്യന്തര
ഉത്പാദനം എന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
ഓണക്കാലത്ത് ആരംഭിച്ച
'ഒരു മുറം പച്ചക്കറി'
പദ്ധതി തുടര്‍ന്നും
നടപ്പിലാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വിവിധ
വകുപ്പുകളുടെയും
സ്ഥാപനങ്ങളുടെയും
പിന്തുണയോടെ വീടുകളില്‍
ജൈവപച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജൈവകൃഷിയുടെ
സാധ്യതകള്‍
1240.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷിയുടെ സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
വിഷലിപ്തമായ
പച്ചക്കറികളെയും
അതുണ്ടാക്കുന്ന
ദോഷഫലങ്ങളെയും കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
സാധ്യമായിട്ടുണ്ടോ;
(സി)
കേരള
ഓര്‍ഗാനിക് എന്ന
പേരില്‍ ഉദ്യോഗസ്ഥരുടെ
മേല്‍നോട്ടത്തില്‍
കൃഷിചെയ്ത്, വിഷരഹിത
ഉല്പന്നങ്ങള്
വിപണിയിലെത്തിക്കുന്നതിനുള്ള
സംവിധാനം വിജയകരമാണോ;
ഇത്
വിപുലപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കൃഷിഭവന്,
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രമോഷന്
കൗണ്‍സില്‍ എന്നിവ വഴി
ജൈവപച്ചക്കറികള്‍
സംഭരിച്ച് വില്പന
നടത്തുന്നതിന് പ്രത്യേക
കൗണ്ടറുകള്‍
ആരംഭിക്കുമോ;
(ഇ)
ഓര്‍ഗാനിക്
എന്ന പേരില്‍ ഉയര്‍ന്ന
വിലയ്ക്ക് പല കടകളിലും
വില്‍ക്കുന്ന പച്ചക്കറി
വിഷലിപ്തമാണെന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
ജനങ്ങളെ ചൂഷണം
ചെയ്യുന്ന ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ജെെവപച്ചക്കറികളിലും
പഴവര്‍ഗ്ഗങ്ങളിലും
കീടനാശിനികളുടെ സാന്നിദ്ധ്യം
1241.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ബാബു
,,
പി.വി. അന്‍വര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജെെവ പച്ചക്കറികളിലും
പഴവര്‍ഗ്ഗങ്ങളിലും
കീടനാശിനികളുടെ
സാന്നിദ്ധ്യം
ക്രമാതീതമായ അളവില്‍
കണ്ടെത്തിയതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓര്‍ഗാനിക്
പെസ്റ്റിസെെഡ്സ് എന്ന
പേരില്‍ വില്‍പ്പന
നടത്തുന്ന
കീടനാശിനികളിലും
വളങ്ങളിലും
രാസവസ്തുക്കള്‍
അടങ്ങിയിട്ടുണ്ടോ
എന്ന് അറിയുന്നതിന്
നിലവില്‍ എന്തെല്ലാം
പരിശോധനാമാര്ഗ്ഗങ്ങളാണ്
സ്വീകരിച്ചു വരുന്നത്;
(ഡി)
കൃഷി
വകുപ്പിന്റെ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്ത
ഉത്പന്നങ്ങള്‍ ജെെവ
ഉത്പന്നങ്ങള്‍ എന്ന
പേരില്‍ വില്ക്കാന്
പാടില്ലെന്ന ഉത്തരവ്
പുറപ്പെടുവിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിഷരഹിതപച്ചക്കറികള്‍
ലഭ്യമാക്കുന്നതിന് പദ്ധതികള്‍
1242.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിതപച്ചക്കറികള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പച്ചക്കറി
കര്‍ഷകര്‍ക്ക് പണ ലഭ്യത
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വട്ടവട
- കാന്തല്ലൂര്‍
മേഖലയിലെ പച്ചക്കറി
കര്‍ഷകരെ
സഹായിക്കുന്നതിന് ഒരു
പ്രത്യേക കാര്‍ഷിക മേഖല
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
രൂപീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
വട്ടവടയിലെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
കര്‍ഷകര്‍ക്ക് ബോണസ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ഇ)
അട്ടപ്പാടിയിലെ
കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ ?
പഴം, പച്ചക്കറി വിപണന
കേന്ദ്രങ്ങള്‍
1243.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോര്‍ട്ടികോര്‍പ്പിന്റെ
കീഴില്‍
പ്രവര്‍ത്തിച്ച് വരുന്ന
പഴം, പച്ചക്കറി വിപണന
കേന്ദ്രങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി വിപണന
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നണ്ടോ?
ഉണ്ടെങ്കില്‍ അവയുടെ
എണ്ണം ജില്ലതിരിച്ച്
വിശദമാക്കാമോ;
(സി)
മലപ്പുറം
ജില്ലയുടെ ആവശ്യം
പരിഗണിച്ച്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
മൊബൈല്‍/അല്ലാത്ത വിപണന
കേന്ദ്രങ്ങളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വരുത്തുമോ?
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
കൃഷിത്തോട്ടത്തിൽ
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
1244.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്ന
കൃഷിത്തോട്ടത്തിലും
ഹോര്‍ട്ടികോര്‍പ്പിലും
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെയും
പദ്ധതികളുടെയും വിവരം
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതികള്‍ക്കും
പ്രവൃത്തികള്‍ക്കും
വകയിരുത്തിയ തുകയുടെ
വിശദാംശം
വ്യക്തമാക്കുമോ?
നെല്ല് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
1245.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ 10
വര്‍ഷത്തിനിടെ
നെല്‍കൃഷിയില്‍ ഉണ്ടായ
കുറവ് എത്ര
ശതമാനമാണെന്ന് ജില്ല
തിരിച്ചുള്ള വിശദാംശം
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം നെല്ല് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
2016-17,
17-18 കാലയളവില്‍
കേരളത്തിലെ നെല്ല്
ഉല്പാദനം എത്ര
ശതമാനമായിരുന്നെന്ന്
വ്യക്തമാക്കുമോ;
(ഡി)
നെല്ല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
ഭാഗമായി ഉല്പാദന
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
പുതുതായി എത്ര ഹെക്ടര്‍
സ്ഥലത്ത് നെല്‍കൃഷി
കൂടുതലായി ചെയ്യാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രതിവര്‍ഷ നെല്ലുല്പാദനതോത്
1246.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി ചെയ്യുന്നത്
എത്ര ഹെക്ടര്‍
സ്ഥലത്താണ് എന്ന്
വ്യക്തമാക്കാമോ ;
(ബി)
ശരാശരി
നെല്ലുല്പാദനം
ഹെക്ടറില്‍ എത്രയെന്ന്
വെളിപ്പെടുത്താമോ ;
(സി)
പ്രതിവര്‍ഷ
നെല്ലുല്പാദനതോത്
വിശദമാക്കാമോ?
കേരള നെല്‍വയല്‍-
തണ്ണീര്‍ത്തട സംരക്ഷണ നിയമം
1247.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പദ്ധതികള്‍
ആരംഭിക്കുന്നതിനായി
ഭൂമി പരിവര്‍ത്തനം
ചെയ്യുന്നതിന് 2008 ലെ
കേരള നെല്‍വയല്‍-
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തിലെ
വ്യവസ്ഥകളില്‍ ഇളവ്
അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
ഇളവ് അനുവദിച്ചതെന്നും;
വ്യവസ്ഥകള്‍ക്ക്
വിധേയമായാണോ പ്രസ്തുത
ഇളവ് അനുവദിച്ചതെന്നും
അറിയിക്കുമോ?
നെല്ല് സംഭരണവിലയായി
കര്‍ഷകര്‍ക്ക് വിതരണം ചെയ്ത
തുക
1248.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിനായി 2016-17
ബജറ്റില്‍ എത്ര തുക
വകയിരുത്തുകയുണ്ടായി;
(ബി)
കര്‍ഷകര്‍ക്ക്
നെല്ല് സംഭരണത്തിന്റെ
തുക സമയബന്ധിതമായി
ലഭ്യമാക്കുന്നതിന്
2016-17
സാമ്പത്തികവർഷത്തിൽ
കഴിഞ്ഞിട്ടുണ്ടോ;
(സി)
നെല്ല്
സംഭരണത്തിന്റെ തുക
ഒരാഴ്ചക്കകം
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന്
കാര്‍ഷിക
സഹകരണബാങ്കുകളുമായി
ബന്ധപ്പെടുത്തി
കാര്യക്ഷമമായ സംവിധാനം
ഏര്‍പ്പെടുത്തണമെന്ന
2016-17 ബജറ്റിലെ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ഡി)
നെല്ല്
സംഭരണത്തിനായി 2017-18
ബജറ്റില്‍ എത്ര തുക
വകയിരുത്തുകയുണ്ടായി;
(ഇ)
ഇതിനോടകം
എത്ര തുക നെല്ല്
സംഭരണവിലയായി നടപ്പ്
സാമ്പത്തികവർഷം
കര്‍ഷകര്‍ക്ക് വിതരണം
ചെയ്യുകയുണ്ടായി എന്ന്
വ്യക്തമാക്കാമോ?
ആറന്മുള പാടങ്ങളിലെ നെല്‍കൃഷി
1249.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
കാലയളവില്‍ ആറന്മുള
നിയോജകമണ്ഡലത്തില്‍
എത്ര ഭൂവിസ്തൃതിയില്‍
തരിശുപാടങ്ങളില്‍
നെല്‍കൃഷി
ഇറക്കിയിട്ടുണ്ട് ;
(ബി)
2017-18
കാലയളവില്‍ എത്രത്തോളം
പാടങ്ങളില്‍ ഇതുവരെ
നെല്‍കൃഷി
ഇറക്കിയിട്ടുണ്ട്;
അതില്‍ തരിശു പാടങ്ങള്‍
എത്രത്തോളമുണ്ട് ;
(സി)
എത്ര
രൂപയുടെ നെല്ലാണ്
2016-17 ല്‍
ആറന്മുളയിലെ
നെല്‍കൃഷിയിലൂടെ
ലഭിച്ചത് ;
(ഡി)
2016-17 ല്‍
ആറന്മുളയില് കൃഷി
ഇറക്കുന്നതിന്
സര്‍ക്കാര്‍ എത്ര രൂപ
ചെലവഴിച്ചു?
തൃശ്ശൂര്‍ ജില്ലയില്‍
ന്യായവിലയ്ക്ക് നെല്ല്
സംഭരിക്കുന്നത്തിന് നടപടി
1250.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ കര്‍ഷകരുടെ
നെല്ല് ന്യായവിലയ്ക്ക്
മുഴുവനായും
സംഭരിക്കുന്നതിന് കൃഷി
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കൊരട്ടി
കൂട്ട് കൃഷി സംഘത്തിലെ
കര്‍ഷകരുടെ നെല്ല്
സംഭരിക്കാതെ
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യഥാസമയം
നെല്ല് സംഭരിച്ച്
കര്‍ഷകര്‍ക്ക് ന്യായവില
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നെല്ല്
സംഭരണത്തിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
1251.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിന്
സര്‍ക്കാര്‍ നിലവില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ ;
(ബി)
കാര്‍ഷിക
ഉല്‍പ്പന്നങ്ങളുടെ
വിലതകര്‍ച്ചയില്‍
പ്രയാസപ്പെടുന്ന
കര്‍ഷകരെ സഹായിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
നെല്ല്
സംഭരണത്തിലെ അനിശ്ചിതത്ത്വം
1252.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണം അടുത്തകാലത്ത്
അനിശ്ചിതത്വത്തിലായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
നെല്ല്
സംഭരണത്തില്‍ നിലവിലെ
രീതി എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
രീതി തുടരാന്‍
പറ്റില്ലെന്ന നിലപാട്
എടുത്തിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
അത്തരമൊരു നിലപാട്
സ്വീകരിക്കാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ നെല്‍കൃഷി
1253.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പാണഞ്ചേരി, നടത്തറ,
മാടക്കത്തറ, പുത്തൂര്‍
എന്നീ പഞ്ചായത്തുകളിലും
തൃശൂര്‍
കോര്‍പ്പറേഷനില്‍
ഉള്‍പ്പെട്ട
ഡിവിഷനുകളിലുമായി 2016
വരെ എത്ര സ്ഥലത്ത്
നെല്‍കൃഷി
ഉണ്ടായിരിന്നുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവിടെ
നെല്‍കൃഷിയുടെ
വ്യാപനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനായെന്ന്
വിശദമാക്കാമോ ;
(സി)
2017-ല്‍
എത്ര ഹെക്ടര്‍ സ്ഥലത്ത്
പുതുതായി നെല്‍കൃഷി
ആരംഭിക്കാനായെന്നും
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ?
പൊന്നാനി-
തൃശ്ശൂര്‍ കോള്‍ വികസന സമിതി
1254.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി-
തൃശ്ശൂര്‍ കോള്‍ വികസന
സമിതിയില്‍ നിന്ന്
പടിയൂര്‍, പൂമംഗലം
പഞ്ചായത്തുകളില്‍ ഫണ്ട്
അനുവദിക്കുന്നതിന്
എന്ത് തടസ്സമാണ്
നിലവിലുള്ളത്; ആയത്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മുരിയാട്
കോള്‍ റിസര്‍ച്ച്
സെന്റര്‍ പദ്ധതികളുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തില്‍ എന്ന്
വിശദമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ നെല്‍കൃഷി
1255.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര
ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
ചെയ്യുന്നുണ്ട് എന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നെല്‍
കൃഷി വ്യാപനത്തിനായി
എന്തെല്ലാം നടപടി
സ്വീകരിക്കാനായെന്ന്
വിശദമാക്കുമോ?
നെല്ലിന്റെ
സംഭരണ വില
1256.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സീസണില്‍ ഒരു കിലോ
നെല്ല് എത്ര
രൂപയ്ക്കാണ്
സംഭരിച്ചത്; അതില്‍
സംസ്ഥാന വിഹിതമെത്ര;
കേന്ദ്രവിഹിതമെത്ര;
(ബി)
അരിക്ക്
കിലോക്ക് 50/- രൂപ വരെ
ഉയര്‍ന്ന
സാഹചര്യത്തിലും
കൃഷിചിലവ് വര്‍ദ്ധിച്ച
സാഹചര്യത്തിലും
നെല്ലിന്റെ സംഭരണ വില
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ നെല്‍കൃഷി
വ്യാപിപ്പിക്കാന്‍ നടപടി
1257.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
നെല്‍കൃഷി അധികമായി
വ്യാപിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
എങ്കില്‍
എത്ര ഏക്കര്‍ സ്ഥലത്ത്
പുതുതായി നെല്‍കൃഷി
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
1258.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്ലുല്പാദനം നമ്മുടെ
ആവശ്യത്തിന്റെ എത്ര
ശതമാനമാണ്;
(ബി)
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
കൃഷി വകുപ്പ്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
നെല്‍വര്‍ഷത്തിന്റെ
ഭാഗമായി നടപ്പാക്കിയ
പദ്ധതികള്‍
1259.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'നമ്മുടെ
നെല്ല് നമ്മുടെ അന്നം'
എന്ന മുദ്രാവാക്യത്തോടെ
ഒരു വര്‍ഷം നീണ്ടു
നിന്ന
നെല്‍വര്‍ഷത്തിന്റെ
ഭാഗമായി നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
അതിലൂടെ
ആര്ജ്ജിക്കുവാന്
കഴിഞ്ഞ നേട്ടം
വിശദീകരിക്കുമോ;
(സി)
ആറന്മുളയിലും
മെത്രാന് കായലിലും
നടത്തിയ നെല്‍കൃഷി
വിജയകരമായിരുന്നോ; അത്
തുടരുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ആരുടെ
നേതൃത്വത്തിലാണ്
പ്രസ്തുത സ്ഥലങ്ങളില്‍
കൃഷി തുടരുന്നതെന്ന്
അറിയിക്കുമോ;
(ഡി)
തരിശ്
കിടന്ന റാണി, ചിത്തിര
കായല്‍ പാടശേഖരങ്ങളില്‍
ലാഭകരമായി കൃഷി
നടത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ; തരിശ്
കിടക്കുന്ന കൂടുതല്‍
കായല്‍ നിലങ്ങളിലേക്ക്
കൃഷി
വ്യാപിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേര
ഗ്രാമം പദ്ധതി
1260.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേര
ഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നത് മൂലം
കേര കര്‍ഷകര്‍ക്ക്
ലഭിക്കുന്ന നേട്ടം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്തുകളുടെ
പേരുകള്‍
മണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കുമോ?
വ്യാജ
വെളിച്ചെണ്ണ
1261.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില
കുറഞ്ഞ വ്യാജ
വെളിച്ചെണ്ണ
സംസ്ഥാനത്തെ വിപണി
കീഴടക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
വെളിച്ചെണ്ണ വിപണി
കീഴടക്കുവാൻ
വെളിച്ചെണ്ണയുടെ
വിലയിലുണ്ടായിട്ടുളള
വര്‍ദ്ധനവ്
കാരണമായിട്ടുണ്ടോ;
(സി)
തമിഴ്
നാട്ടില്‍ നിന്നും
വ്യാജ വെളിച്ചെണ്ണ
സംസ്ഥാനത്തെ വിപണിയില്‍
എത്താതിരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
തേങ്ങയുടെ
ദൗര്‍ലഭ്യത്താൽ മലബാര്‍
മേഖലയിലെ വെളിച്ചെണ്ണ
കമ്പനികള്‍ ഉല്പാദനം
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യം
ഉണ്ടാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
നാളീകേര
വികസനത്തിന് പദ്ധതികള്‍
1262.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളീകേര
കൃഷി വികസനത്തിനായി
നിരവധി പദ്ധതികള്‍
നടപ്പിലാക്കിയെങ്കിലും
തെങ്ങ് കൃഷി ചെയ്യുന്ന
സ്ഥലത്തിന്റെ
വിസ്തൃതിയും നാളീകേര
ഉല്പാദനവും വര്‍ഷം
തോറും
കുറഞ്ഞുവരുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
അത്യുത്പാദന
ശേഷിയുള്ള
തെങ്ങിനങ്ങള്‍
കൃഷിചെയ്തിട്ടും
ഉല്പാദനത്തില്
വന്നിട്ടുള്ള ഇടിവ്
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നാളികേരം
ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
1263.
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളീകേര
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
അത് ഉപയോഗിച്ചുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉല്പാദിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
(ബി)
കോഴിക്കോടും
മലപ്പുറത്തും നാളീകേര
പാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
എങ്കില്‍
അവ എന്നത്തേക്ക്
നിലവില്‍ വരുമെന്ന്
വ്യക്തമാക്കുമോ?
കേരഗ്രാമം
പദ്ധതി
1264.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങിന്റെയും
തെങ്ങടിസ്ഥാനമായ
വിളസമ്പ്രദായത്തിന്റേയും
കേരകര്‍ഷകരുടേയും സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം ഗ്രാമ
പഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
കേരഗ്രാമം
പദ്ധതി നടപ്പിലാക്കിയ
പഞ്ചായത്തുകളില്‍
സവിശേഷമായ എന്തെല്ലാം
പദ്ധതികളും
പ്രവര്‍ത്തനങ്ങളുമാണ്
നടപ്പിലാക്കിയത് എന്ന്
വ്യക്തമാക്കാമോ;
ഇതിലൂടെ
കേരകര്‍ഷകര്‍ക്ക്
എന്തെല്ലാം ഗുണഫലങ്ങള്‍
ആണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കേരഗ്രാമം
പദ്ധതി
1265.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ എത്ര
പഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
ഇതു
സംബന്ധിച്ച് കൃഷി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കേരഗ്രാമം
പദ്ധതി നടപ്പിലാക്കിയ
പഞ്ചായത്തുകള്‍ക്ക് ഇത്
സംബന്ധിച്ച്
എന്തെങ്കിലും പദ്ധതികളോ
ഫണ്ടുകളോ
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
കേരഗ്രാമം പദ്ധതി
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
റബ്ബര്‍ നേരിടുന്ന
വിലത്തകര്‍ച്ച
1266.
ശ്രീ.രാജു
എബ്രഹാം
,,
കാരാട്ട് റസാഖ്
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന നാണ്യവിളയായ
റബ്ബര്‍ നേരിടുന്ന
വിലത്തകര്‍ച്ച
പരിഹരിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; ഇതിനായി
2014 -2018 കാലയളവില്‍
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കര്‍ഷകരുടെ
താല്പര്യത്തിന്
വിരുദ്ധമായ ആസിയാന്‍
കരാറിലെ വ്യവസ്ഥകള്‍
നീക്കം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ആഭ്യന്തര
സ്വാഭാവിക റബ്ബറിന്റെ
വിലയിടിവിനിടയാക്കുന്ന
കുത്തക വ്യവസായികളുടെ
അനിയന്ത്രിമായ റബ്ബര്‍
ഇറക്കുമതി
നിയന്ത്രിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
റബര്‍ വിലസ്ഥിരതാ പദ്ധതിക്ക്
ജി.എസ്.ടി ബില്‍
1267.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബര്‍ വിലസ്ഥിരതാ
പദ്ധതി സഹായതിനായി
കൃഷിക്കാര്‍
വില്‍ക്കുന്ന റബറിന്
ജി.എസ്.ടി ബില്‍ തന്നെ
ഹാജരാക്കണമെന്ന്
ധനവകുപ്പ് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഈ ഉത്തരവ് റബര്‍
കൃഷിക്കാര്‍ക്ക്
സംസ്ഥാന സര്‍ക്കാരിന്റെ
റബര്‍ വിലസ്ഥിരതാ
പദ്ധതിയുടെ സഹായം
ലഭിക്കുന്നതിന് വിലങ്ങ്
തടിയാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജി.എസ്.ടി
നടപ്പാക്കിയ 2017 ജൂലൈ
ഒന്നിന് ശേഷമുള്ള എല്ലാ
ബില്ലും ജി.എസ്.ടി
ബില്ലുകളായിരിക്കണമെന്ന
നിര്‍ദ്ദേശമുണ്ടോ;
(ഡി)
എങ്കില്‍
ഇതിനകം റബര്‍
വിറ്റുകഴിഞ്ഞ
വ്യാപാരികളുടെ
ബില്ലുകള്‍ ഇതോടെ
സമര്‍പ്പിക്കാന്‍
കഴിയാത്ത സാഹചര്യം
സംജാതമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
റബര്‍
ബോര്‍ഡുമായി സഹകരിച്ച്
പദ്ധതികള്‍
1268.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബര്‍
ബോര്‍ഡുമായി സഹകരിച്ച്
കൃഷി വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
റബര്‍
ബോര്‍ഡുമായി സഹകരിച്ച്
ഇടവിളകളായി പഴം,
പച്ചക്കറി എന്നിവ കൃഷി
ചെയ്യുന്നതിനുള്ള
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
ഇതിന്റെ നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
റബര്‍
ടാപ്പിംഗ്
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട
കൃഷിരീതികള്‍
പരിചയപ്പെടുത്തുന്നതിന്
റബര്‍ ബോര്‍ഡുമായി
സഹകരിച്ച് പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ ;
(ഡി)
റബര്‍
അധിഷ്ഠിത വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
റബ്ബര്‍
കൃഷിക്കാരുടെ ആവശ്യങ്ങള്‍ക്ക്
പരിഹാരം
1269.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റബ്ബര്‍
വിലത്തകര്‍ച്ച മൂലം
ബുദ്ധിമുട്ടുന്ന
റബ്ബര്‍ കൃഷിക്കാരുടെ
ആവശ്യങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുമായി ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
കൃഷിവകുപ്പ്
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റബ്ബറിന്റെ
വിലസ്ഥിരതാ ഫണ്ട്
1270.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നുളള
വിശദവിവരം നല്‍കുമോ;
(ബി)
2017-18
ല്‍ വിലസ്ഥിരതാ
ഫണ്ടിനത്തില്‍ എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്നുളള
വിശദവിവരം നല്‍കുമോ;
(സി)
2017-18
ല്‍ റബ്ബറിന്റെ
വിലസ്ഥിരതാ
ഫണ്ടിനത്തില്‍
ബജറ്റില്‍ പ്രഖ്യാപിച്ച
അഞ്ഞൂറ് കോടി രൂപ
മുഴുവന്‍ ഈ ഇനത്തില്‍
ചെലവഴിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദവിവരം
നല്‍കുമോ?
റബ്ബറിന്റെ
വിലസ്ഥിരതാപദ്ധതി
1271.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലസ്ഥിരതാപദ്ധതിക്കായി
2016-17ബജറ്റില്‍ എത്ര
തുക നീക്കിവച്ചുവെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
എത്ര
റബര്‍ കര്‍ഷകര്‍ക്ക്
പദ്ധതിയുടെ പ്രയോജനം
ലഭിച്ചിട്ടുണ്ടെന്നുളളതു
സംബന്ധിച്ച ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
2017-18
ല്‍ ഈ പദ്ധതിക്കായി
എത്ര തുക
വകയിരുത്തിയെന്നും
ഇതിനോടകം എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
നടപ്പുസാമ്പത്തികവര്‍ഷത്തില്‍
എത്ര റബര്‍
കര്‍ഷകര്‍ക്ക് പദ്ധതി
ആനുകൂല്യം
നല്കിയെന്നുളളതു
സംബന്ധിച്ച ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ?
റബര്‍കര്‍ഷകര്‍ക്ക്
വിലത്തകര്‍ച്ചയില്‍ നിന്നും
സംരക്ഷണം
1272.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍കര്‍ഷകരെ
സംരക്ഷിക്കുന്നതിനും
റബ്ബറിനു വിലത്തകര്‍ച്ച
നേരിടുമ്പോള്‍
താങ്ങുവില
ലഭ്യമാക്കുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിലത്തകര്‍ച്ചയില്‍
നിന്നും റബര്കര്ഷകന്
സംരക്ഷണം നല്‍കുന്നതിന്
കേന്ദ്രഗവണ്മെന്റിനോട്
ധനസഹായാഭ്യര്‍ത്ഥന
നടത്തിയിട്ടുണ്ടോ;ആയതിന്
അനുകൂല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റബര്‍
കര്‍ഷകരെ
സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും
വിലത്തകര്‍ച്ചയില്‍
നിന്നും
സംരക്ഷിക്കുന്നതിന്
ധനസഹായം ആവശ്യപ്പെട്ടും
കേന്ദ്ര ഗവണ്മെന്റിന്
എത്ര നിവേദനങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
പ്രോല്‍സാഹനവുമായി
ബന്ധപ്പെട്ട് നല്‍കിവരുന്ന
സഹായങ്ങള്‍
1273.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍
സ്ഥലത്താണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ നെല്‍കൃഷി
ഉണ്ടായിരുന്നത്;
ഇപ്പോള്‍ എത്ര ഹെക്ടര്‍
സ്ഥലത്ത് നെല്‍കൃഷി
ചെയ്യുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
നെല്‍കൃഷി
പ്രോല്‍സാഹനവുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്; ഇതുവഴി
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് ഉത്പ്പാദനം
വര്‍ദ്ധിച്ചിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
വരള്‍ച്ചയിലും
കാലവര്‍ഷത്തിലും
കൃഷിനാശം നേരിടുന്ന
നെല്‍കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കിവരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കര്‍ഷകത്തൊഴിലാളി
പെന്ഷന് വിതരണത്തിന്
അനുവദിച്ച തുക
1274.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകത്തൊഴിലാളികള്‍ക്ക്
പെന്ഷന് വിതരണം
നടത്താനായി അനുവദിച്ച
തുക അസിസ്റ്റന്റ് കൃഷി
ഡയറക്ടര്‍മാരുടെ
അക്കൗണ്ടുകളില്‍
നിലനില്‍ക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കര്‍ഷകത്തൊഴിലാളി
പെന്ഷന് വിതരണം
നടത്താനാകാതെ
കെട്ടിക്കിടന്ന തുക
എത്രയാണ്; എത്ര കാലമാണ്
ഇൗ തുക കൃഷി
അസിസ്റ്റന്റ്
ഡയറക്ടര്‍മാരുടെ
അക്കൗണ്ടുകളില്‍
നിക്ഷേപിച്ചിരുന്നത്;
ഇത് സംഭവിക്കാന്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
ഓഖി ചുഴലിക്കാറ്റ് മൂലം നഷ്ടം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1275.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓഖി ചുഴലിക്കാറ്റ് മൂലം
കാര്‍ഷിക മേഖലയില്‍
ഉണ്ടായ നഷ്ടം
എത്രയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(സി)
ഓഖി
ചുഴലിക്കാറ്റ് മൂലം
നഷ്ടം സംഭവിച്ച
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ ?
നെയ്യാറ്റിന്‍കരയിൽ ഓഖി
ചുഴലിക്കാറ്റില്‍ കൃഷി നശിച്ച
കര്‍ഷകര്‍ക്ക് ധനസഹായം
1276.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
ഓഖി ചുഴലിക്കാറ്റില്‍
കൃഷി നശിച്ച
കര്‍ഷകര്‍ക്ക്
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ എത്ര
പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ട്; അവ
ഏതൊക്കെ കൃഷിഭവന്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഓഖി
ചുഴലിക്കാറ്റില്‍
കാര്‍ഷിക മേഖലയില്‍
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തില്‍ എത്ര കോടി
രൂപയുടെ നഷ്ടം ഉണ്ടായി
എന്ന് വ്യക്തമാക്കാമോ;
അതില്‍ കര്‍ഷകര്‍ക്ക്
എത്ര തുകയാണ്
നഷ്ടപരിഹാരമായി
നല്കാന് കഴിയുന്നത്;
(സി)
കര്‍ഷക
ഇന്‍ഷ്വറന്‍സ് പ്രകാരം
നഷ്ടപരിഹാരം
നല്‍കുന്നതിന്
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തില്‍ ഓരോ കൃഷി
ഭവനിലും എത്ര തുകയാണ്
നല്കാന് ഉള്ളത്;
അതിന്റെ വിശദവിവരം
നല്‍കാമോ;
(ഡി)
യഥാസമയം
നഷ്ടപരിഹാരം നല്കാന്
സാധിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഇ)
2018
മാര്‍ച്ചിനു മുന്‍പ്
ഇന്‍ഷ്വറന്‍സ് തുക
നല്കുന്നതിനു നടപടി
സ്വീകരിക്കുമോ; ആരെയാണ്
അതിനു
ചുമതലപ്പെടുത്തുന്നത്
എന്നു വിശദമാക്കാമോ?
ഓഖി
ചുഴലിക്കാറ്റുമൂലമുണ്ടായ കൃഷി
നാശത്തിനുള്ള നഷ്ടപരിഹാരം
1277.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റുമൂലമുണ്ടായ
കൃഷിനാശം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കൃഷി നാശത്തിന്
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇപ്രകാരം
കര്‍ഷകര്‍ക്ക്
ലഭിക്കേണ്ട നഷ്ടപരിഹാര
തുക എന്നത്തേയ്ക്ക്
നല്കി
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
വ്യക്തമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ കൃഷിനാശം
1278.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലക്കോഴിയടക്കമുള്ള
പക്ഷിക്കൂട്ടങ്ങളുടെ
ആക്രമണംമൂലം വ്യാപകമായി
ഉണ്ടാകുന്ന
കൃഷിനാശങ്ങള്‍ക്ക്
നഷ്ടപരിഹാരമായി ധനസഹായം
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ വൈന്തല
പാടശേഖരസമിതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കര്‍ഷകര്‍,
പാട്ടത്തിനെടുത്ത 60
ഏക്കറോളം വരുന്ന
തരിശുനിലത്ത് ഇറക്കിയ
നെല്‍കൃഷി
നീലക്കോഴിയുടെ വ്യാപക
ആക്രമണം മൂലം
നശിച്ചുപോയതിന്
കൃഷിനാശനഷ്ട പരിഹാരമായി
ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വെറ്റില
കര്‍ഷകരുടെ ദുരിതം
1279.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷത്തിനിടയില്‍
വെറ്റിലയുടെ വില മുന്‍
വര്‍ഷങ്ങളേക്കാള്‍
പകുതിയിലേറെയായി
താഴ്ന്നതും ആയത്
വെറ്റില കര്‍ഷകരെ
ദുരിതത്തിലാക്കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വെറ്റില
വലിയതോതില്‍
ഉല്പാദിപ്പിച്ചിരുന്ന
മലപ്പുറം
ഉള്‍പ്പെടെയുള്ള
മലബാര്‍ മേഖലയിലെ
കര്‍ഷകരെ സഹായിക്കാന്‍
നിലവില്‍ എന്തെങ്കിലും
പാക്കേജോ പദ്ധതിയോ
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(സി)
പാകിസ്ഥാനിലേക്കുളള
വെറ്റില കയറ്റുമതി
നിറുത്തലാക്കിയത് മൂലം
കര്‍ഷകര്‍ക്ക്
ഉണ്ടായിട്ടുളള ദുരിതം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ
;
(ഡി)
വെറ്റില
കര്‍ഷകരുടെ ദുരിതം
പരിഹരിക്കുന്നതിനും
തൊഴില്‍ നഷ്ടം
നിയന്ത്രിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
നല്‍കുമോ?
കുരുമുളക്
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
1280.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയന്ത്രണങ്ങള്‍
മറികടന്ന് വന്‍കിട
കമ്പനികള്‍ ഇറക്കുമതി
നടത്തുന്നത് മൂലം
കുരുമുളക് കര്‍ഷകര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മൂല്യവര്‍ദ്ധിത
ഉല്പന്നമായി
തിരിച്ചയക്കാമെന്ന
പേരില്‍ കുരുമുളക്
ഇറക്കുമതി നടത്തുന്നത്
സംസ്ഥാനത്ത് അതിന്റെ
വില കുത്തനെ
കുറയുന്നതിന്
ഇടയാക്കിയിട്ടുണ്ടോ;
(സി)
കുരുമുളക്
കര്‍ഷകരെ വിലയിടിവില്‍
നിന്നും
രക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍ മണ്ഡലത്തിലെ കൃഷി
ഫാമുകള്‍
1281.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലുള്ള കൃഷി
ഫാമുകള്‍
ഏതൊക്കെയാണെന്നും
അവയുടെ എണ്ണം,
ഹെക്ടര്തിരിച്ചുള്ള
കണക്ക് എന്നിവയും
ലഭ്യമാക്കാമോ; കൃഷി
ഫാമുകളുടെ സമഗ്ര
വികസനത്തിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
കൈക്കൊള്ളുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം നിലമ്പൂര്‍
മണ്ഡലത്തിലെ ഫാമുകളായ
മുട്ടിക്കടവ്, മുണ്ടേരി
എന്നിവിടങ്ങളില്‍
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഫാം
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(ഡി)
മുട്ടിക്കടവ്,
മുണ്ടേരി ഫാമുകളില്‍
താല്‍ക്കാലിക
ജീവനക്കാരെ
തെരഞ്ഞെടുക്കുന്നതിന്റെ
നിലവിലെ
അവസ്ഥയെന്തെന്ന്
അറിയിക്കാമോ ; നിലവില്‍
അര്‍ഹരായ താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ?
സ്റ്റേറ്റ് ഫാമുകളുടെ
ആധുനികവത്ക്കരണം
1282.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്
കീഴിലുള്ള സ്റ്റേറ്റ്
ഫാമുകളുടെ
ആധുനികവത്ക്കരണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നേര്യമംഗലം
ജില്ലാ കൃഷിത്തോട്ടം
ആധുനികവത്ക്കരിക്കുന്നതിന്റെ
ഭാഗമായി നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
നേര്യമംഗലം
ഫാമിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വേങ്ങേരി
കാര്‍ഷിക മൊത്ത വിപണന
കേന്ദ്രം
1283.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ വേങ്ങേരി
കാര്‍ഷിക മൊത്ത വിപണന
കേന്ദ്രം കാര്‍ഷിക
ആവശ്യങ്ങള്‍ക്കല്ലാതെ
മറ്റ് ആവശ്യങ്ങള്‍ക്ക്
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
തരിശൂ കിടക്കുന്ന ഭൂമിയില്‍
കൃഷി ഇറക്കാൻ പദ്ധതി
1284.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശായി
കിടക്കുന്ന കൃഷി
ഭൂമിയില്‍ കൃഷി
ഇറക്കാന്‍ എന്തൊക്കെ
പദ്ധതികള്‍
നിലവിലുണ്ട്;
(ബി)
നാദാപുരം
മണ്ഡലത്തില്‍ കൃഷി
യോഗ്യമായ തരിശായി
കിടക്കുന്ന നിലങ്ങളുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിവരങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ആയതിനു്
നടപടി സ്വീകരിക്കാമോ ?
തരിശു
രഹിത പഞ്ചായത്ത്
1285.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുമായി
ബന്ധപ്പെടുത്തി ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എത്ര ഏക്കര്‍ തരിശു
നിലം കൃഷിയോഗ്യമാക്കി
എന്ന് ജില്ല തിരിച്ചുളള
വിവരം ലഭ്യമാക്കാമോ;
(ബി)
'തരിശു
രഹിത പഞ്ചായത്ത്'എന്ന
ആശയം ഇൗ പദ്ധതിയുടെ
ഭാഗമായി
നടപ്പിലാക്കുന്നുണ്ടോ;
(സി)
എങ്കില്‍
ആദ്യഘട്ടത്തില്‍
ഇതിലേക്കായി എത്ര
പഞ്ചായത്തുകളെയാണ്
തിരഞ്ഞെടുത്തിട്ടുളളത്
എന്ന വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയിലെ കുളങ്ങള്‍
പുനരുദ്ധരിക്കാൻ നടപടി
1286.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട് ജില്ലയില്‍
വേഗത്തില്‍ വരള്‍ച്ച
ബാധിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയിലെ
കുളങ്ങള്‍
പുനരുദ്ധരിച്ച്
കാര്‍ഷിക വൃത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
കുളങ്ങളിലെ ജലവിതാനം
ഉയര്‍ത്തുന്നതിനുമായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ച്
വരുന്നതെന്ന്
വിശദീകരിക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മണ്ണ് പര്യവേക്ഷണ മണ്ണ്
സംരക്ഷണ വകുപ്പ്
പാലക്കാട് ജില്ലയില്‍
എത്ര കുളങ്ങള്‍
പുനരുദ്ധരിക്കുന്നതിനായി
ഫണ്ട് അനുവദിച്ചു;
കുളങ്ങളുടെ പേരും
അനുവദിച്ച തുകയും
ഗ്രാമപഞ്ചായത്തിന്റെ
പേരും സഹിതം
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ കാര്‍ഷിക വികസന
പദ്ധതികള്‍
1287.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്‍കൃഷി വികസനത്തിനും
തരിശ് പാടങ്ങളില്‍ കൃഷി
വികസിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഇതിന്റെ
ഭാഗമായി കൈവരിച്ച
നേട്ടങ്ങള്‍
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ കാര്‍ഷിക
വികസന രംഗത്ത്
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
ആവളപ്പാണ്ടിയുള്പ്പെടെ
ജില്ലയില്‍ ഏതെല്ലാം
പദ്ധതികളാണ് ഇപ്പോള്‍
പ്രവര്‍ത്തന
ഘട്ടത്തില്‍
എത്തിയിട്ടുള്ളത്;
(സി)
കൊയിലാണ്ടി
മണ്ഡലത്തിലെ
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതികള്‍
1288.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ
പ്രധാനമന്ത്രി ഫസല്‍
ബീമ യോജന (PMFBY)
പദ്ധതിയുടെ സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ, ലഭിച്ച
തുക, വിനിയോഗിച്ച തൂക
എന്നിവ സഹിതം ജില്ലാ
അടിസ്ഥാനത്തിൽ
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷം മറ്റെന്തൊക്കെ
വിള ഇന്‍ഷുറന്‍സ്
പദ്ധതികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കിയത് എന്ന്
അറിയിക്കുമോ;
(സി)
മൊത്തം
ഇന്‍ഷുറന്‍സ്
പദ്ധതികളുടെ പ്രീമിയം
ഇനത്തില്‍ എത്ര രൂപ
സ്വരൂപിച്ചു എന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
കര്‍ഷകര്‍ക്ക്
ഇന്‍ഷുറന്‍സ്
നഷ്ടപരിഹാര ഇനത്തില്‍
2016-2017 സാമ്പത്തിക
വര്‍ഷത്തിന്റെയും 2017
ഏപ്രില്‍ മാസം മുതല്‍
ഇന്നേ വരെയും വിതരണം
ചെയ്ത തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
2018-2019 സാമ്പത്തിക
വര്‍ഷം സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
വിള ഇന്‍ഷുറന്‍സ്
പദ്ധതികള്‍
എന്തൊക്കയാണ്; ഇതിലെ
കേന്ദ്ര സംസ്ഥാന വിഹിതം
എത്രയാണ്; അറിയിക്കുമോ;
(എഫ്)
പച്ചക്കറികൃഷിക്ക്
ഇന്‍ഷുറന്‍സ്
നടപ്പിലാക്കാന്‍
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
അതിന്റെ വിശദവിവരം
നല്‍കാമോ?
കാര്‍ഷിക
വിളകള്‍ക്ക് ഇന്‍ഷുറന്‍സ്
നിബന്ധനകള്‍
1289.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്ന പദ്ധതി
വിശദമാക്കുമോ ;
(ബി)
2017
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ എത്ര
തുക കര്‍ഷകര്‍ക്ക്
ഇന്‍ഷുറന്‍സ്
പരിരക്ഷയായി വിതരണം
ചെയ്തുവെന്ന്
വിശദീകരിക്കുമോ ;
(സി)
പാട്ട
കൃഷിക്കാരായ
കര്‍ഷകര്‍ക്ക് കാര്‍ഷിക
വിളകള്‍ക്കുള്ള
ഇന്‍ഷുറന്‍സ്
നല്‍കുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ ?
നശിച്ചുപോയ ടിഷ്യൂ കള്‍ച്ചര്‍
തൈകള്‍
1290.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
ചെമ്പുകാവ് കൃഷി
ഹൈപ്പര്‍
മാര്‍ക്കറ്റില്‍
വില്പനയ്ക്ക്
വച്ചിരുന്ന ടിഷ്യൂ
കള്‍ച്ചര്‍ തൈകള്‍
നനയ്ക്കാത്തത് കാരണം
നശിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എത്ര
രൂപയുടെ നഷ്ടമാണ്
ഇക്കാരണത്താലുണ്ടായത്;
പ്രസ്തുത നഷ്ടം
എപ്രകാരം ഈടാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഇക്കോ ഷോപ്പുകള്‍
1291.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
ഇക്കോ ഷോപ്പുകള്‍,
പ്ലാന്റ്
ക്ലിനിക്കുകള്‍ എന്നിവ
പുതുതായി
അനുവദിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
അനുവദിച്ചിട്ടുളളതെന്നും
ഇതിന്റെ വിശദാംശങ്ങളും
അറിയിക്കാമോ ?
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട്സ് പ്രൊമോഷന്
കൗണ്‍സില്‍
1292.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട്സ്
പ്രൊമോഷന്
കൗണ്‍സിലിന് എല്ലാ
ജില്ലകളിലും സംഭരണ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഇൗ
കേന്ദ്രങ്ങളെ പരസ്പരം
ബന്ധിപ്പിക്കുന്നതു വഴി
ഓരോ ജില്ലയിലും
വിളവെടുക്കുന്ന
കാര്‍ഷികോത്പന്നങ്ങള്‍
മറ്റ് ജില്ലകളില്‍
വിപണനം ചെയ്യുകയും
കര്‍ഷകര്‍ക്ക്
ഇടനിലക്കാരുടെ
ചൂഷണത്തില്‍ നിന്നും
ആശ്വാസവും മികച്ച
വിലയും ലഭിക്കാനുള്ള
നടപടികളും
സ്വീകരിക്കുമോ?
കേരഫെഡിന്റെ
പ്രവര്‍ത്തനം
1293.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിനും,
സുതാര്യമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കേരകര്‍ഷകന്റെ
താല്പര്യം
സംരക്ഷിക്കുന്നതിനും
നാളികേരത്തിന്
മെച്ചപ്പെട്ട വില
ലഭിക്കുന്നതിനും
കേരഫെഡ് എത്രമാത്രം
സഹായകമാണ്എന്ന്
വ്യക്തമാക്കാമോ ;
(സി)
കേരഫെഡിന്റെ
ഉല്പന്നമായ കേര
വെളിച്ചെണ്ണയ്ക്ക്
പൊതുവിപണിയിലെ
വിലയെക്കാള്‍
ഉയര്‍ന്നവില
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
വെളിച്ചെണ്ണ
വില അസാധാരണമായ
നിലയില്‍
വര്‍ദ്ധിക്കുമ്പോള്‍
സാധാരണക്കാര്‍ക്ക്
ആശ്വാസം നല്‍കേണ്ട
സ്ഥാപനം തന്നെ അമിതവില
ഈടാക്കി വില
വര്‍ദ്ധനവിന് ആക്കം
കൂട്ടുന്നത്
ന്യായീകരിക്കത്തക്ക
നടപടിയാണോ;
(ഇ)
നാളികേരത്തിന്റെ
മൂല്യവര്‍ദ്ധിത
വസ്തുക്കള്‍
വിദേശത്തേക്ക് കയറ്റി
അയക്കുന്നതിന്
കേരഫെഡിന്
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
പഴം-പച്ചക്കറി
കൗണ്‍സില്‍ ചീഫ്
എക്സിക്യൂട്ടിവ് ഓഫീസർ
1294.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പഴം-പച്ചക്കറി
കൗണ്‍സിലില്‍ പെന്‍ഷനായ
ആളെ ചീഫ്
എക്സിക്യൂട്ടിവ്
ഓഫീസറായി
നിയമിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ചീഫ്
എക്സിക്യൂട്ടിവ്
ഓഫീസറായി പെന്‍ഷനായ
ആളെ, കൗണ്‍സിലിന്റെ
ബൈലോ (10.A.1) പ്രകാരം
എങ്ങനെ നിയമിക്കാനാവും
എന്ന് വിശദമാക്കാമോ;
(സി)
നിലവില്‍ പ്രസ്തുത
പദവിയിലിരിക്കുന്ന ആള്
ഡയറക്ടര്‍ ബോര്‍ഡ്
മെമ്പറാണോ; മെമ്പര്‍
അല്ലെങ്കില്‍ പ്രസ്തുത
പദവിയിലിരിക്കാനാകുമോ
എന്ന് വിശദമാക്കാമോ;
(ഡി)
നിലവില്‍
ഈ പദവിയിലിരിക്കുന്ന
ആളെ ചീഫ്
എക്സിക്യൂട്ടിവ്
ഓഫീസറായി
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിയമന ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കൃഷി
ഓഫീസര്‍ നിയമനം
1295.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ നിയമനങ്ങള്‍
നടത്തിയിട്ടുണ്ട് ;
കാറ്റഗറി തിരിച്ച് ഓരോ
തസ്തികകളുടെയും എണ്ണം
സഹിതം വിശദവിവരം
നല്‍കുമോ;
(ബി)
എത്ര
ഒഴിവുകള്‍ ഇപ്പോള്‍
വിവിധ കാറ്റഗറികളിലായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
എത്ര
കൃഷി ഓഫീസര്‍മാരുടെ
നിയമനം നിലവിലുള്ള പി
എസ് സി ലിസ്റ്റില്‍
നിന്ന്
നടത്തിയിട്ടുണ്ട് ;
(ഡി)
വരുന്ന
മൂന്ന്
വര്‍ഷത്തിനുള്ളില്‍,
നിലവിലുള്ള റാങ്ക്
ലിസ്റ്റിന്റെ കാലാവധി
തീരുന്നതിനുമുമ്പ്,
എത്ര കൃഷി
ഓഫീസര്‍മാരുടെ
തസ്തികകളാണ്
ഉണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്നത്?
കൃഷി
അസിസ്റ്റന്റ് കൃഷി ഓഫീസര്‍
നിയമനം
1296.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ഓഫീസര്‍, കൃഷി
അസിസ്റ്റന്റ്
തസ്തികകള്‍ പലയിടത്തും
ഒഴിഞ്ഞ് കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഒഴിവുള്ള
കൃഷി ഓഫീസര്‍, കൃഷി
അസിസ്റ്റന്റ്
തസ്തികകളുടെ എണ്ണം
എവിടെയെല്ലാം എന്ന്
അറിയിക്കുമോ;
(സി)
ഒഴിവുള്ള
പ്രസ്തുത തസ്തികകളില്‍
നിയമനത്തിന് വേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വെെപ്പിന്‍
നിയോജകമണ്ഡലത്തില്‍ നബാര്‍ഡ്
ധനസഹായം
1297.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വെെപ്പിന്‍
നിയോജകമണ്ഡലത്തില്‍
നിന്നും നബാര്‍ഡ്
ധനസഹായത്തോടെ
നിര്‍മ്മാണം
നടത്തുന്നതിനായി ഈ
സാമ്പത്തിക വര്‍ഷം
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
കാർഷിക പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
വേങ്ങേരിയിലെ കാര്‍ഷിക മൊത്ത
വിപണന കേന്ദ്രം
1298.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വേങ്ങേരിയിലെ കാര്‍ഷിക
മൊത്ത വിപണന
കേന്ദ്രത്തില്‍ കൃഷി
വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍
കൃഷിവകുപ്പ് മന്ത്രി
ചൂണ്ടിക്കാണിച്ച
അപാകതകള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(സി)
ഈ
അപാകതകള്‍ പരിഹരിച്ചോ
എന്നു വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ വെണ്‍കുളം
നവീകരണം
1299.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കാരോട് പഞ്ചായത്തിലെ
വെണ്‍കുളം നവീകരണവുമായി
ബന്ധപ്പെട്ട് അഴിമതി
നടന്നതായി
ആരോപണമുയര്‍ന്നതിനെ
തുടര്‍ന്ന് കൃഷിവകുപ്പ്
വിജിലന്‍സ് നടത്തിയ
അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അന്വേഷണം നടത്തി
കൂടുതല്‍ വ്യക്തത
വരുത്തുന്നതിനായി
സംസ്ഥാന പോലീസ്
വിജിലന്‍സ് വിഭാഗത്തിനു
അന്വേഷണ റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വെണ്‍കുളം
നവീകരിച്ച്
കര്‍ഷകര്‍ക്ക് ജലം
നല്കുന്നതിനുവേണ്ടി
കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
വെണ്‍കുളം
നവീകരണത്തിന് അനുവദിച്ച
ആര്.കെ.വി.വൈ.
ഫണ്ടില്‍ നിന്നും ഇനി
എത്ര തുക
ചെലവഴിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
തുടര്‍
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആരെയാണ്
ചുമതലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; പ്രസ്തുത
നവീകരണ
പ്രവര്‍ത്തനങ്ങള്‍ 2018
ല്‍
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാര്‍ഷിക വികസന സമിതികള്‍
1300.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരെ
ഉള്‍പ്പെടുത്തി
കൃഷിഭവനുകളില്‍
രൂപീകരിച്ചിട്ടുള്ള
പഞ്ചായത്ത്തല കാര്‍ഷിക
വികസന സമിതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കൃഷിഭവന്
വഴി നടപ്പാക്കുന്ന
വിവിധ പദ്ധതികള്‍,
ഗുണഭോക്താക്കളെ
കണ്ടെത്തല്‍, പദ്ധതി
നടത്തിപ്പ് എന്നിവയില്‍
പ്രസ്തുത സമിതികളുടെ
പങ്ക് എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സമിതികള്‍ ശരിയായ
രീതിയില്‍
പ്രവര്‍ത്തിക്കുന്നില്ലായെന്നും
യോഗങ്ങളില്‍
പ്രതിനിധികള്‍
പങ്കെടുക്കുന്നില്ലായെന്നുമുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
സമിതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ഉതകുന്ന രീതിയില്‍ ഇവയെ
പുനസംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കാമോ?
കാര്‍ഷിക മേഖലയില്‍
കേന്ദ്രാവിഷ്കൃത പദ്ധതി
1301.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പാക്കുന്ന
കാര്യത്തില്‍ വേണ്ടത്ര
പരിഗണന
നല്‍കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2011
മുതല്‍ 2018 വരെയുള്ള
കാലയളവില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
കാര്‍ഷിക മേഖലയില്‍
ചെലവഴിച്ച
കേന്ദ്രാവിഷ്കൃത
പദ്ധതിത്തുക എത്രയെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നശേഷം
കേന്ദ്രാവിഷ്കൃത പദ്ധതി
വിഹിതം പൂര്‍ണ്ണമായും
ഉപയോഗിക്കാന്‍
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കാമോ?
തരിശായി കിടക്കുന്ന ഭൂമി
കൃഷിക്ക് ഉപയുക്തമാക്കാൻ
പദ്ധതി
1302.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തരിശായി കിടക്കുന്ന
ഭൂമി, ജലസ്രോതസ്സുകള്‍
എന്നിവ കൃഷിക്ക്
ഉപയുക്തമാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ആയതു
സംബന്ധിച്ച്
സര്‍ക്കാര്‍
കണക്കെടുപ്പുകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കേന്ദ്ര സര്‍ക്കാര്‍
സഹായത്തോടെ
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
1303.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ കേന്ദ്ര
സര്‍ക്കാര്‍ സഹായത്തോടെ
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
2016
മേയ് മാസം മുതല്‍
കാര്‍ഷിക
പദ്ധതികള്‍ക്കായി
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള
തുകയുടെ വിശദാംശം
വെളിപ്പെടുത്തുമോ?
കരാർ
കൃഷിയുമായി ബന്ധപ്പെട്ട കരട്
മാർഗ നിർദ്ദേശം
1304.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രം
പുറത്തിറക്കിയ കരാർ
കൃഷിയുമായി ബന്ധപ്പെട്ട
കരട് മാർഗ്ഗനിർദ്ദേശം,
സംസ്ഥാനത്തിന്റെ
അഭിപ്രായം
അറിയിക്കുവാനായി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ അതിന്റെ
പകർപ്പും സർക്കാർ
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ?
കൃഷി
വകുപ്പില്‍ സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍സ്
1305.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
വകുപ്പില്‍
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍സ്
നടപ്പിലാക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ആഗ്രോ
ക്ലിനിക്കും ഇക്കോഷാപ്പും
1306.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം സ്ഥലങ്ങളില്‍
ആണ് ആഗ്രോ ക്ലിനിക്കും
ഇക്കോഷോപ്പും
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
അനുവദിച്ചില്ലെങ്കില്‍
ആയത് എപ്പോള്‍
അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
വൈദ്യുതി സബ്സിഡി
1307.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കാര്‍ഷിക വൈദ്യുതി
സബ്സിഡി ഇനത്തില്‍
കേരളത്തില്‍ 2015 -16
മുതല്‍ 2017-18 വരെ
വൈദ്യുതി വകുപ്പിന്
നല്കിയ തുകയുടെ ജില്ല
തിരിച്ച കണക്ക്
ലഭ്യമാക്കാമോ ;
ഈയിനത്തില്‍ ഏതൊക്കെ
വിളകള്‍ക്ക് നിലവില്‍
സബ്സിഡി
ലഭ്യമാക്കുന്നുണ്ട് ;
(ബി)
സംസ്ഥാനത്ത്
കർഷകർക്കായി സോളാർ
പമ്പ് സെറ്റുകൾ
സ്ഥാപിച്ചു നല്കാൻ
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ ;
ഇത്തരത്തിൽ പമ്പുകൾ
സ്ഥാപിച്ചു നല്കിയാൽ
പ്രതി വർഷം എത്ര
രൂപയുടെ വൈദ്യുതി
ലാഭിക്കാം എന്നതിന്റെ
കണക്കുകൾ അറിയിക്കാമോ ?
ഓണാട്ടുകര
പ്രത്യേക സാമ്പത്തിക മേഖല
1308.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017 ലെ
ബഡ്ജറ്റില്‍ "ഓണാട്ടുകര
പ്രത്യേക സാമ്പത്തിക
മേഖല" എന്ന പ്രഖ്യാപനം
നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് കൃഷി
വകുപ്പ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
അനുവദിക്കപ്പെട്ട
തുകയുടെ വിശദവിവരം
ലഭ്യമാക്കുമോ?
ഹൈഡ്രോപോണിക്സ്
കൃഷിരീതി
1309.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണില്ല
കൃഷി രീതിയായ
ഹൈഡ്രോപോണിക്സ്
കൃഷിരീതി സംസ്ഥാനത്ത്
വ്യാപിപ്പിക്കാന്‍
നടപടികളുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
തീറ്റപ്പുല്‍
ഉള്‍പ്പെടെ
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍ കഴിയുന്ന
തരത്തില്‍ ഈ കൃഷി
രീതിക്ക് സഹായങ്ങള്‍
നല്കാന് നടപടി
സ്വീകരിക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ മണ്ണ്
സംരക്ഷണപ്രവൃത്തികള്‍
1310.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
പുരോഗമിക്കുന്ന മണ്ണ്
സംരക്ഷണപ്രവൃത്തികളുടെ
നിലവിലെ വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ ;
(ബി)
സര്‍ക്കാരിന്റെ
അനുമതിക്കായി പ്രസ്തുത
നിയോജകമണ്ഡലത്തിലെ എത്ര
മണ്ണ്
സംരക്ഷണപ്രവൃത്തികള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്തെന്നും
വ്യക്തമാക്കാമോ ?
കാര്‍ഷിക സർവ്വകലാശാലയിലെ
ഗവേഷണ പരിപാടികള്‍
1311.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വർഷത്തിനുള്ളിൽ
സംസ്ഥാനത്തെ കാർഷിക
സർവ്വകലാശാലയിൽ
എന്തെല്ലാം ഗവേഷണങ്ങളും
പരീക്ഷണങ്ങളും
നടത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിലേക്കായി
പ്രതിവർഷം നീക്കിവച്ച
തുകയുടെയും ചെലവഴിച്ച
തുകയുടെയും വിവരങ്ങൾ
ലഭ്യമാക്കാമോ;
(സി)
ചില ഉദ്യോഗസ്ഥർ സർക്കാർ
ചെലവിൽ സർവ്വകലാശാലകളിൽ
നടത്തിയ പരീക്ഷണങ്ങൾ
നടപ്പിലാക്കാതെയും
പൂർണ്ണമായി സർക്കാരിനു
നല്‍കാതെയും പിരിഞ്ഞു
പോയതിനു ശേഷം അത്തരം
പരീക്ഷണങ്ങൾ സ്വകാര്യ
കമ്പനികൾക്ക് നല്കി
ജോലിയിൽ
പ്രവേശിച്ചതായും
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?