ആശുപത്രികളുടെ
നിലവാരം
*421.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളില്‍ അറുപത്
ശതമാനത്തിലധികവും
കയ്യാളുന്ന സ്വകാര്യ
മേഖലയിലെ
ആശുപത്രികളില്‍ നിന്ന്
തികച്ചും വ്യത്യസ്തവും
നിലവാരമില്ലാത്തതുമായ
ചികിത്സകളാണ്
സാധാരണക്കാര്‍ക്ക്
ലഭ്യമാകുന്നതെന്നുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രികളുടെ
നിലവാരമനുസരിച്ച്
പൊതുമാനദണ്ഡങ്ങള്‍
നിശ്ചയിക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
പഠനങ്ങള്‍
നടന്നിട്ടുണ്ടോ;
എങ്കില്‍ പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
ആശുപത്രികളിലെ
സേവനങ്ങള്‍ക്കനുസരിച്ച്
അവയെ
തരംതിരിക്കുന്നതിനും
കിടത്തി ചികിത്സ
ലഭ്യമാക്കുന്നതിനായുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
സംബന്ധിച്ച വ്യവസ്ഥകള്‍
നിശ്ചയിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
അനധികൃതമായി
നടത്തി വരുന്ന കായികപരിശീലനം
*422.
ശ്രീ.ഡി.കെ.
മുരളി
,,
ഇ.പി.ജയരാജന്
,,
വി. കെ. സി. മമ്മത് കോയ
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയ
സംഘടനകള്‍ അനധികൃതമായി
നടത്തി വരുന്ന
കായികപരിശീലനം,
മാസ്ഡ്രില്‍ എന്നിവ
സംസ്ഥാനത്ത്
അവസാനിപ്പിക്കാന്‍
നടപടിയെടുക്കുമോ;
(ബി)
കായിക
പരിശീലനം നല്‍കുന്നതിന്
വ്യക്തികളും കായിക
സംഘടനകള്‍
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങളും
പാലിച്ചിരിക്കേണ്ട
നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ചില
ആരാധനാലയങ്ങളുടെ
പരിസരം, ചില സ്കൂള്‍
വളപ്പുകള്‍, സ്വകാര്യ
വ്യക്തികളുടെ സ്ഥലം,
ആളൊഴിഞ്ഞ സ്ഥലങ്ങള്‍
എന്നിവിടങ്ങളില്‍
ശാഖകളെന്ന പേരില്‍
നടത്തുന്ന ആക്രമണ
പരിശീലനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിയമവിരുദ്ധമായ
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
നിയമാനുസൃത നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
രക്തബാങ്കുകളുടെ
പ്രവര്‍ത്തനം നവീകരിക്കല്‍
*423.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രക്തബാങ്കുകളുടെ
പ്രവര്‍ത്തനം
നവീകരിക്കുന്നതിന്
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
താലൂക്ക്
ആശുപത്രികള്‍
കേന്ദ്രീകരിച്ച് രക്ത
ബാങ്ക് ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
ഇതിന് വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ:
(സി)
സ്വകാര്യ
രക്തബാങ്കുകള്‍ക്ക്
സര്‍ക്കാര്‍ അനുമതി
നല്കുന്നുണ്ടോ;
എങ്കില്‍ ഇവയ്ക്ക്
ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
നടപടിക്രമം
അറിയിക്കുമോ?
കാന്‍സര്‍
ചികിത്സ
കാര്യക്ഷമമാക്കുന്നതിന്
പദ്ധതികള്‍
*424.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ആര്. രാജേഷ്
,,
പി.കെ. ശശി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാന്‍സര്‍ ബാധിതരില്‍
പകുതിയോളം പേര്
രോഗത്തിന്
കീഴടങ്ങുന്നതായുള്ള
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
കാന്‍സര്‍ രോഗം
മുന്‍കൂട്ടി
കണ്ടുപിടിക്കുന്നതിന്
ബൃഹത്തായ സംവിധാനം
ഒരുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
രോഗകാരണങ്ങള്‍
വിശകലന
വിധേയമാക്കുന്നതിന്
പ്രത്യേകം പദ്ധതി
തയ്യാറാക്കുമോ;
(സി)
കാന്‍സര്‍
ചികിത്സക്കായി വിവിധ
തലങ്ങളിലുള്ള
ആശുപത്രികളില്‍ സൗകര്യം
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
കാന്‍സര്‍
ചികിത്സയുടെ
വര്‍ദ്ധിച്ച ചെലവ്
കണക്കിലെടുത്ത്
സര്‍ക്കാര്‍ നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ആയൂര്‍വേദത്തിന്
അന്തര്‍ദേശീയ നിലവാരമുളള
ലബോറട്ടറിയും പഠനകേന്ദ്രവും
*425.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയൂര്‍വേദത്തെ
തെളിവധിഷ്ഠിതമായി
ശാസ്ത്രീയമായി
വികസിപ്പിക്കുന്നതിനും
മരുന്നുകള്‍
സ്റ്റാന്ഡേര്ഡെെസ്
ചെയ്യുന്നതിനും ആധുനിക
ബയോടെക്നോളജിയുമായി
ആയൂര്‍വേദത്തെ
ബന്ധപ്പെടുത്തിയുളള
ഗവേഷണങ്ങള്‍ക്കും
വേണ്ടി അന്തര്‍ദേശീയ
നിലവാരമുളള
ലബോറട്ടറിയും
പഠനകേന്ദ്രവും
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍ എത്ര
രൂപ
വകയിരുത്തിയിട്ടുണ്ട്;
ആയത് തയ്യാറാക്കാന്‍
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
എ.എ.വൈ.
പട്ടികയുടെ മാനദണ്ഡങ്ങള്‍
*426.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിനുളള എ.എ.വൈ.
പട്ടികയുടെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
(ബി)
എ.എ.വൈ.
വിഭാഗത്തില്‍
ഉള്‍പ്പെടാനുളള
മാനദണ്ഡങ്ങള്‍
കേന്ദ്രസര്‍ക്കാര്‍
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍ പ്രകാരം
അര്‍ഹരായ മുഴുവന്‍
പേരെയും എ.എ.വൈ.
വിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
എ.എ.വൈ. പട്ടികയില്‍
കാന്‍സര്‍ രോഗികളെയും
എയ്ഡ്സ് രോഗികളെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പറമ്പിക്കുളം-ആളിയാര്‍
നദീതട ജലവിതരണ കരാര്‍
*427.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
നദീതട ജലവിതരണ കരാര്‍
എന്നാണ് നിലവില്‍
വന്നതെന്നും ആയത്
പുതുക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
കേരളത്തിന്
കൃഷിക്കും
കുടിവെള്ളത്തിനുമായി
കരാര്‍ പ്രകാരമുള്ള ജലം
ലഭിക്കാത്തത്
സംസ്ഥാനത്തെ ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയിലെ
ജലശേഖരത്തിന്റെ കണക്ക്
സംയുക്ത ജലപരിശോധന
നടത്തി കരാറില്‍
ഉള്‍പ്പെടുത്തണമെന്ന
യഥാര്‍ത്ഥ കരാറിലെ
വ്യവസ്ഥ
പാലിക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കേരളത്തിന്
അവകാശപ്പെട്ട ജലം
നേടിയെടുക്കുന്നതില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്ന്
തിരിച്ചുവരുന്നവര്‍ക്ക്
സ്വയംതൊഴില്‍
*428.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍
സാമ്പത്തിക
പ്രതിസന്ധിമൂലം
ഏര്‍പ്പെടുത്തിയ
നിതാഖത്ത് സംവിധാനത്തെ
തുടര്‍ന്ന്
തിരിച്ചുവരുന്നവരെ
ചെറുകിട സംരംഭങ്ങള്‍
തുടങ്ങുന്നതിനും
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനും
സജ്ജരാക്കുന്ന
വിധത്തില്‍ പ്രത്യേക
മേഖലകളില്‍ തൊഴില്‍
വൈദഗ്ദ്ധ്യം
നല്‍കുന്നതിനുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രവാസി
നിക്ഷേപ ബോര്‍ഡ്
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ലോക
കേരളസഭ സംഘടിപ്പിക്കുക
വഴി പ്രവാസികളുടെ
നിലവിലുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സാധിക്കുമെന്ന്
കരുതുന്നുണ്ടോ?
വിപണന
ശൃംഖല ആധുനികവല്ക്കരിക്കാന്
സപ്ലൈകോയുടെ നടപടികള്‍
*429.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിപണന
ശൃംഖല
ആധുനികവല്‍ക്കരിക്കുന്നതിനും
കൂടുതല്‍ ഉപഭോക്താക്കളെ
ആകര്‍ഷിക്കുന്നതിനും
ലക്ഷ്യമിട്ട് സംസ്ഥാന
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
കോര്പ്പറേഷന്
സര്‍ക്കാരിന് കരട്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനോടൊപ്പം
വിപണന മേഖല ആദായകരവും
സൗകര്യപ്രദവുമാക്കാന്‍
ഷോപ്പിംഗ് മാളുകളും ഹോം
ഡെലിവറി സംവിധാനവും
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ആരോഗ്യ
സേവന കേന്ദ്രം
*430.
ശ്രീ.ഇ.പി.ജയരാജന്
,,
ഐ.ബി. സതീഷ്
,,
എന്‍. വിജയന് പിള്ള
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവുമധികം
യാത്രക്കാര്‍
വന്നുപോകുന്ന
തമ്പാനൂര്‍ ബസ്
സ്റ്റാന്‍ഡില്‍ ആരോഗ്യ
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
ആരോഗ്യ സേവന കേന്ദ്രം
ലക്ഷ്യമാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഈ
പദ്ധതി മറ്റു
ജില്ലകളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കുട്ടികളുടെ
വൈകല്യങ്ങള്‍
മുന്‍കൂട്ടി
കണ്ടെത്താനായി
ആവിഷ്ക്കരിച്ചിട്ടുള്ള
മൊബൈല്‍
ഇന്റര്‍വെന്‍ഷന്‍
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ; നിലവില്‍
എത്ര യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
ദേശീയ
ആരോഗ്യ മിഷന്റെ
കീഴിലുള്ള വിവിധ
തരത്തിലുള്ള പ്രാരംഭ
ഇടപെടല്‍ കേന്ദ്രങ്ങള്‍
ശാക്തീകരിക്കുന്നതിനും
ചികിത്സക്കോ
പരിശീലനത്തിനോ വേണ്ട
സൗകര്യങ്ങൾ
ഏര്‍പ്പെടുത്തുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കണ്‍സ്യൂമര്‍
നയവും വിപണി ഇടപെടലുകളും
*431.
ശ്രീ.എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അളവുതൂക്കത്തിലും
വിലയിലും
ഗുണനിലവാരത്തിലും
ഉപഭോക്താക്കള്‍
വ്യാപകമായി
കബളിപ്പിക്കപ്പെടുന്നത്
കണക്കിലെടുത്ത്
സംസ്ഥാനത്തിന്
പ്രത്യേകമായി
കണ്‍സ്യൂമര്‍ നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
പൊതു
മാര്‍ക്കറ്റില്‍
ഭക്ഷ്യധാന്യങ്ങള്‍
ഉള്‍പ്പെടെയുള്ള
അവശ്യവസ്തുക്കള്‍ക്ക്
അന്യായമായ
വിലവര്‍ദ്ധനവ്
ഉണ്ടാകാതിരിക്കാനായി
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന
പതിമൂന്നിനം
അവശ്യവസ്തുക്കളുടെ വില
വര്‍ദ്ധനവ്
ഒഴിവാക്കാനായി
സബ്സിഡിയായി ഈ
സാമ്പത്തിക വര്‍ഷം എത്ര
തുക നല്കി;
(ഡി)
മാവേലി
സ്റ്റോറുകള്‍ക്കും
സൂപ്പര്‍
മാര്‍ക്കറ്റുകള്‍ക്കും
പീപ്പിള്‍
ബസാറുകള്‍ക്കും
കാര്യക്ഷമമായ
വിപണിയിടപെടലിനു്
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്നറിയിക്കുമോ?
ഗ്യാസ്
സിലിണ്ടറുകളുടെ സുരക്ഷാ
പരിശോധന
*432.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
ആവശ്യത്തിനായി
ലഭിക്കുന്ന ഗ്യാസ്
സിലിണ്ടറുകളുടെ സുരക്ഷാ
പരിശോധനയ്ക്ക് എന്ത്
മാനദണ്ഡമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വളരെ
പഴക്കമുള്ള
സിലിണ്ടറുകള്‍
ഉപയോഗിക്കുന്നത് കാരണം
റഗുലേറ്റര്‍ ഫിറ്റ്
ചെയ്യുമ്പോള്‍ തന്നെ
ഗ്യാസ് ലീക്ക് ചെയ്ത്
അപകടങ്ങള്‍ക്ക്
കാരണമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വളരെ
പഴക്കമുള്ള ഗ്യാസ്
സിലിണ്ടറുകള്‍
ഉപയോഗിക്കുന്നില്ല
എന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഗോഡൗണുകളില്‍
ഗ്യാസ് സിലിണ്ടറുകളുടെ
സുരക്ഷാ പരിശോധന
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ലൈറ്റ്
മെട്രോ പദ്ധതികളുടെ പുരോഗതി
*433.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട്,
തിരുവനന്തപുരം ലൈറ്റ്
മെട്രോ പദ്ധതികൾ
യാഥാര്‍ത്ഥ്യമാക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു;
(ബി)
കേരളം
പദ്ധതി
സമര്‍പ്പിച്ചശേഷം മറ്റ്
സംസ്ഥാനങ്ങള്‍ മെട്രോ
പദ്ധതികളുമായി ഏറെ
മുന്നോട്ട്പോയെങ്കിലും,
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തു നിന്നും
പദ്ധതിക്ക് അനുകൂലമായ
നീക്കങ്ങൾ
ഉണ്ടാകുന്നില്ല എന്ന
ആക്ഷേപം പരിഹരിക്കുമോ;
(സി)
2017-ലെ
കേന്ദ്രസര്‍ക്കാരിന്റെ
മെട്രോ നയം കേരളത്തിലെ
പദ്ധതികളെ എങ്ങനെ
ബാധിക്കും
എന്നറിയിക്കാമോ?
ഭക്ഷ്യ
കമ്മീഷന് രൂപീകരിക്കുന്നതിന്
നടപടി
*434.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
അനുശാസിക്കുന്ന
ഭക്ഷ്യകമ്മീഷന്
സംസ്ഥാനത്ത്
രൂപീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഭക്ഷ്യകമ്മീഷന്
രൂപീകരിക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്മീഷന്റെ ഘടനയും
ചുമതലകളും
ഉദ്ദേശ്യലക്ഷ്യങ്ങളും
വ്യക്തമാക്കുമോ?
തടവുകാരില്‍
മാനുഷിക മൂല്യങ്ങള്‍
വളര്‍ത്തിയെടുക്കാൻ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*435.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തടവുകാരില്‍
കുറ്റവാസന ഇല്ലാതാക്കി
മാനുഷിക മൂല്യങ്ങള്‍
വളര്‍ത്തിയെടുത്തു്
പൊതുസമൂഹത്തില്‍
ജീവിക്കാന്‍
പ്രാപ്തമാക്കുന്ന
രീതിയില്‍ ജയിലുകളില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സ്വഭാവ
പരിവര്‍ത്തനത്തിനും
പുറത്തിറങ്ങുമ്പോള്‍
പുനരധിവാസം
സാധ്യമാക്കുന്നതിനുമായി
നല്‍കിവരുന്ന തൊഴില്‍
പരിശീലനങ്ങള്‍
എന്തെല്ലാമെന്നും
അതെങ്ങനെയെന്നും
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ജയിലുകളില്‍ ആകെ എത്ര
പേരെ
പാര്പ്പിക്കുന്നതിനു്
സൗകര്യമുണ്ടെന്നും
നിലവില്‍ എത്ര
പേരുണ്ടെന്നും
അറിയിക്കാമോ;
(ഡി)
ഈ
സാഹചര്യത്തില്‍
ജയിലുകളിലെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനും
ജയിലുകളുടെ
നവീകരണത്തിനുമായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
കേസന്വേഷണവും
ക്രമസമാധാനപാലനവും
കാര്യക്ഷമമാക്കുന്നതിന് നടപടി
*436.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. സ്വരാജ്
,,
ബി.സത്യന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പോലീസ് കസ്റ്റഡിയില്‍
കൊല്ലപ്പെട്ട
ശ്രീജീവിന്റെ
മരണത്തെക്കുറിച്ച്
സംസ്ഥാന സർക്കാർ
അന്വേഷണം
ആവശ്യപ്പെട്ടപ്പോള്‍
സി.ബി.ഐ. സ്വീകരിച്ച
നിലപാട് എന്തായിരുന്നു;
(ബി)
സംസ്ഥാനത്തെ
ചില രാഷ്ട്രീയ
കേസ്സുകള്‍
ഏറ്റെടുക്കുന്നതിന്
സി.ബി.ഐ. കാണിക്കുന്ന
അമിതമെന്നു
തോന്നിപ്പിക്കുന്ന
താല്പര്യം, പ്രസ്തുത
ഏജൻസിയെ കേന്ദ്ര
സര്‍ക്കാരിന്റെ
രാഷ്ട്രീയ ഏജന്‍സിയായി
ജനങ്ങള്‍ക്ക്
തോന്നിപ്പിക്കാനിടയുള്ള
സാഹചര്യത്തില്‍ സംസ്ഥാന
പോലീസിന്റെ ആത്മവീര്യം
തകര്‍ക്കുന്ന ഇത്തരം
പക്ഷപാതപരമായ നടപടികള്‍
ഒഴിവാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
സംസ്ഥാനത്ത്
കേസന്വേഷണവും
ക്രമസമാധാനപാലനവും
കൂടുതല്‍
മികവുറ്റതാക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ജെെവ
ഭക്ഷ്യ വസ്തുക്കള്‍
വില്‍ക്കുന്നതിന് നിയന്ത്രണം
T *437.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കള്‍ ജെെവം എന്ന
പേരില്‍
വില്‍ക്കുന്നതിന് ദേശീയ
ഭക്ഷ്യ സുരക്ഷാ
അതോറിറ്റി നിയന്ത്രണം
കൊണ്ടു
വന്നിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(ബി)
പൂര്‍ണ്ണമായും
ജെെവ രീതിയില്‍
വിളയിച്ചതോ
ഉത്പാദിപ്പിച്ചതോ ആയ
ഭക്ഷ്യ വസ്തുക്കള്‍ക്ക്
മാത്രമാണോ ജെെവം എന്ന
പേരില്‍
വില്‍ക്കുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ചുമതലപ്പെട്ട
ഒരു സ്ഥാപനത്തിന്റെ
സാക്ഷ്യപത്രമില്ലാതെ
ജെെവം എന്ന പേരില്‍
ഉത്പന്നങ്ങള്‍
വില്ക്കുവാന്
കഴിയുകയില്ലെന്ന വസ്തുത
ചെറുകിട ജെെവ
കര്‍ഷകരെയും
ഉത്പാദകരെയും
ബുദ്ധിമുട്ടിലാക്കിയിട്ടുള്ള
സാഹചര്യം നിലനില്‍ക്കെ
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
പോലീസ്
സേനയെ മികവുറ്റതാക്കാനുളള
നടപടികള്‍
*438.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാന
പരിപാലനത്തിനും
കുറ്റാന്വേഷണത്തിനുമായി
പോലീസില്‍ വെവ്വേറെ
വിഭാഗങ്ങള്‍
രൂപീകരിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ്;
പ്രസ്തുത പദ്ധതി
പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രമാദമായ
കേസ്സുകളുടെ അന്വേഷണം
കേന്ദ്ര അന്വേഷണ
ഏജന്‍സിയെ
ഏല്‍പ്പിക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നയം വ്യക്തമാക്കുമോ;
(സി)
കേസ്
അന്വേഷണത്തില്‍ സംസ്ഥാന
പോലീസ്
മികവുറ്റതാണെന്നത്
വസ്തുതയാണെങ്കിലും ചില
പ്രത്യേക
സാഹചര്യങ്ങളില്‍
കേസന്വേഷണം ശരിയായി
നടത്തുന്നതിലും നിയമ
പരിപാലനം
ഉറപ്പാക്കുന്നതിലും
കേരള പോലീസ്
പരാജയപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
അന്താരാഷ്ട്ര
വിമാനത്താവളങ്ങളുടെ വികസനം
*439.
ശ്രീ.കെ.
ദാസന്
,,
ജെയിംസ് മാത്യു
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
എയര്‍പോര്‍ട്ടിന്റെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
വിമാനത്താവള
പ്രദേശത്ത് അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിനായും റോഡ്
കണക്ടിവിറ്റിക്കായും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കോഴിക്കോട്,
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളങ്ങളുടെ
വികസനത്തിനായി സ്ഥലം
ഏറ്റെടുപ്പ്
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
പുനരധിവാസ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
ലൈറ്റ്
മെട്രോ പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍ നടപടി
*440.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈറ്റ്
മെട്രോ പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതികളില്‍
നിന്നും ഡി.എം.ആര്.സി.
പിന്‍വാങ്ങിയിട്ടുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
അലംഭാവത്തെ
തുടര്‍ന്നാണ്
പദ്ധതിയില്‍ നിന്ന്
പിന്മാറുന്നതെന്ന്
ഡി.എം.ആര്.സി.യുടെ
മുഖ്യ ഉപദേഷ്ടാവ്
പ്രസ്താവിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
സര്‍ക്കാരിന്റെ
ഭാഗത്തുണ്ടായ അലംഭാവം
എന്തൊക്കെയാണ്;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
പിന്മാറുന്നതായി
അറിയിച്ചുകൊണ്ട്
16.02.2018 ല്‍
ഡി.എം.ആര്.സി. കത്ത്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത കത്തില്‍
പിന്മാറാനുള്ള കാരണം
കാണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഡി.എം.ആര്.സി.യുമായി
ഉണ്ടാക്കിയ കരാര്‍
കാലാവധി
അവസാനിക്കുകയാണ്
ഉണ്ടായതെന്നും അവര്‍
പിന്മാറുകയല്ല
ചെയ്തതെന്ന നിലപാട്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഡി.എം.ആര്.സി.യുമായി
കരാര്‍
ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(ജി)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതികള്‍
ഡി.എം.ആര്.സി.യുടെ
പിന്മാറ്റത്തെ
തുടര്‍ന്ന്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
കോസ്റ്റല്‍
പോലീസിനെ ശക്തിപ്പെടുത്താന്‍
ആവിഷ്കരിച്ചിട്ടുള്ള പദ്ധതി
*441.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കോസ്റ്റല്‍ പോലീസിനെ
ശക്തിപ്പെടുത്താന്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
കോസ്റ്റല്‍
പോലീസിലേക്ക്
മത്സ്യത്തൊഴിലാളികളുടെ
ഇടയില്‍ നിന്നും
പ്രത്യേക നിയമനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഓഖി
ദുരന്തത്തില്‍പ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
ഇത്തരത്തില്‍ നിയമനം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പുതുതായി
ആരംഭിച്ച കോസ്റ്റല്‍
പോലീസ്
സ്റ്റേഷനുകള്‍ക്ക്
സ്വന്തം കെട്ടിടവും
യാനങ്ങളും സുരക്ഷാ
ഉപകരണങ്ങളും
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
ഒൗഷധങ്ങളുടെ
വിലനിയന്ത്രണം
*442.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒൗഷധ
നിര്‍മ്മാണ കമ്പനികള്‍
യാതൊരു
മാനദണ്ഡവുമില്ലാതെ
പരമാവധി വില്പന വില
നിശ്ചയിച്ച്
നിസ്സഹായരായ രോഗികളെ
ചൂഷണം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
അവസാനിപ്പിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ കാരുണ്യ
കമ്മ്യൂണിറ്റി ഫാര്‍മസി
വഴി വില്‍ക്കുന്ന ചില
മരുന്നുകളുടെ വില
എം.ആര്.പി.യുടെ കേവലം
എട്ടുശതമാനം വരെ മാത്രം
ആണെന്നതിനാല്‍ ഇൗ
രംഗത്തെ ചൂഷണത്തിന്റെ
തോത് മനസ്സിലാക്കി
കാരുണ്യ കമ്മ്യൂണിറ്റി
ഫാര്‍മസികള്‍ എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
തുടങ്ങുന്നതിനെക്കുറിച്ച്
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
തീരെ
ചെറിയ വിലയ്ക്ക്
കാരുണ്യ കമ്മ്യൂണിറ്റി
ഫാര്‍മസി വഴി നല്കുന്ന
ചേരുവ നാമത്തിലുള്ള
മരുന്നുകള്‍ (ജെനറിക്
മരുന്നുകള്‍)സ്റ്റോക്കില്ലാതെ
വരുന്ന സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
വേണ്ട ഇടപെടല്‍
ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
ഇ-മെഡിക്കല്‍
റിക്കോര്‍ഡ് സംവിധാനം
*443.
ശ്രീ.ജോര്‍ജ്
എം. തോമസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ഒ.
ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ ജനങ്ങളുടെയും
ആരോഗ്യ വിവരങ്ങള്‍
വിരല്‍ത്തുമ്പില്‍
ലഭ്യമാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
ഇ-മെഡിക്കല്‍
റിക്കോര്‍ഡ്
(ഇ.എം.ആര്) സൗകര്യം
പ്രാവര്‍ത്തികമായോ;
ആദ്യഘട്ടത്തില്‍
ഏതൊക്കെ ജില്ലകളിലാണ്
പദ്ധതി
നടപ്പിലാക്കുന്നത്;
അതിനാവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
തയ്യാറായിട്ടുണ്ടോ;
(ബി)
ഈ
പദ്ധതികൊണ്ട്
ഉദ്ദേശിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്ന പദ്ധതിക്ക്
ഇ.എം.ആര്. സംവിധാനം
ഏതു തരത്തില്‍
സഹായകമാകുമെന്ന്
അറിയിക്കാമോ; ഈ
സംവിധാനം കൊണ്ട്
സര്‍ക്കാര്‍
ആശുപത്രികളിലെ ക്യൂ
ഒഴിവാക്കാന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ?
ഭരണ
പരിഷ്കാര കമ്മീഷൻ നൽകിയ
നിര്‍ദ്ദേശങ്ങൾ
*444.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭരണസംവിധാനത്തിന്റെ
ഘടനയും പ്രവര്‍ത്തനവും
വിലയിരുത്തി ആയതിന്റെ
കാര്യക്ഷമത
മെച്ചപ്പെടുത്തുന്നത്
സംബന്ധിച്ച് എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നിലവിലുള്ള ഭരണപരിഷ്കാര
കമ്മീഷന് സര്‍ക്കാരിന്
നല്‍കിയിട്ടുള്ളത്;
ഇതില്‍ ഏതൊക്കെ
ശിപാര്‍ശകള്‍
സര്‍ക്കാര്‍
അംഗീകരിച്ച്
നടപ്പിലാക്കി.;
(ബി)
ഭരണത്തിലെ
കാലതാമസം, അഴിമതി,
സ്വജനപക്ഷപാതം എന്നിവ
ഒഴിവാക്കി ഫലപ്രദമായ
ഭരണം
കാഴ്ചവയ്ക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
കമ്മീഷന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇതുമൂലം
ഭരണത്തിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
അഴിമതി
കുറയ്ക്കുന്നതിനും
കഴിഞ്ഞുവെന്ന്
വിലയിരുത്തുന്നുണ്ടോ
എന്നറിയിക്കാമോ?
പ്ലാസ്റ്റിക്
കണ്ടെയ് നറുകളില്‍
പാനീയങ്ങള്‍ കൊണ്ടുപോകുന്നത്
തടയാന്‍ നടപടി
*445.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
കുപ്പികളിലും കണ്ടെയ്
നറുകളിലും വെള്ളം, ശീതള
പാനീയങ്ങള്‍ മുതലായവ
കടുത്ത സൂര്യതാപവും
പൊടിപടലങ്ങളും
ഏല്ക്കുന്ന തരത്തില്‍
വാഹനങ്ങളില്‍
കൊണ്ടുപോകുന്നത്
തടയാനും ശരിയായി
ശീതീകരിച്ചതും
അടച്ചുറപ്പുള്ളതുമായ
വാഹനങ്ങളില്‍
കൊണ്ടുപോകുന്നത്
ഉറപ്പാക്കുന്നതിനും
ആവശ്യമായ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇപ്രകാരം
വാഹനങ്ങളില്‍
പാനീയങ്ങള്‍
കൊണ്ടുപോകുന്നവര്‍ക്കെതിരെ
ഭക്ഷ്യസുരക്ഷ ഗുണനിലവാര
നിയമത്തിലും അനുബന്ധ
ചട്ടങ്ങളിലും
അനുശാസിക്കും വിധം
മുന്നറിയിപ്പ് കൂടാതെ
പ്രോസിക്യൂഷന്
അടക്കമുള്ള നടപടികള്‍
സ്വീകരിക്കുന്നതിന്
നടപടിയെടുക്കുമോ;
(സി)
ഇപ്രകാരം
ക്രമവിരുദ്ധമായി
പ്രവര്‍ത്തിക്കുന്നവരുടെ
വിവരങ്ങള്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ
അറിയിക്കേണ്ട മാര്‍ഗം
വിശദമാക്കുമോ?
വിജിലന്‍സ്
അന്വേഷണ കേസുകള്‍
*446.
ശ്രീ.റോജി
എം. ജോണ്‍
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിക്കെതിരെയുള്ള
വിജിലന്‍സ് അന്വേഷണ
കേസുകള്‍
അട്ടിമറിക്കപ്പെടുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഴിമതിക്കാരും
അധികാര ദുര്‍വിനിയോഗം
നടത്തിയവരും
നിയമത്തിന്റെ മുന്നില്‍
നിന്നും രക്ഷപ്പെടുന്ന
അവസ്ഥ ഒഴിവാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരോപണമുന്നയിക്കപ്പെട്ടതും
വിജിലന്‍സ് അന്വേഷണം
നടത്തി നടപടി
അവസാനിപ്പിച്ചതുമായ
കേസുകള്‍ ഏതൊക്കെയാണ്;
വിശദാംശം നല്‍കുമോ?
പ്രവാസി
ക്ഷേമനിധി അംഗത്വം
*447.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമനിധിയില്‍
അംഗമാകാന്‍ കഴിയാതെ പോയ
പ്രവാസികള്‍ നാട്ടില്‍
തിരിച്ചെത്തി പെന്ഷന്
ലഭിക്കാതെ
ബുദ്ധിമുട്ടനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
നിയമ പ്രകാരം പ്രവാസി
ക്ഷേമനിധിയില്‍
അംഗമാകാനുള്ള
പ്രായപരിധി എത്രയാണ്;
(സി)
അറുപത്
വയസ്സ് കഴിഞ്ഞ
പ്രവാസികള്‍ക്ക്
ക്ഷേമനിധിയില്‍
അംഗമാകാന്‍ കഴിയുന്ന
തരത്തില്‍ നിയമഭേദഗതി
വരുത്താന്‍ നടപടി
സ്വീകരിക്കുമോ; അറുപത്
വയസ് കഴിഞ്ഞവര്‍ക്ക്
അംശദായം ഒന്നിച്ചടച്ച്
പെന്ഷന് സ്കീമില്‍
ചേരാന്‍ അനുമതി
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ പ്രവാസി
പെന്ഷന് തുക
വർദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര; വിശദാംശം
വെളിപ്പെടുത്തുമോ?
ഉപഭോക്താക്കളുടെ
പരാതികള്‍ പരിഹരിക്കുന്നതിന്
ഹെല്‍പ്പ് ലെെന്‍
*448.
ശ്രീ.മുരളി
പെരുനെല്ലി
,,
സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്താക്കളുടെ അവകാശം
സംരക്ഷിക്കുന്നതിനായി
ഉപഭോക്തൃ സംരക്ഷണ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഉപഭോക്താക്കള്‍ക്ക്
കൃത്യമായ വിവരങ്ങള്‍
നല്‍കുന്നതിനും
നിയമസഹായം
ലഭ്യമാക്കുന്നതിനുമായി
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറവുമായും ലീഗല്‍
സര്‍വ്വീസസ്
അതോറിറ്റിയുമായും ആശയ
വിനിമയം നടത്തുന്നതിനു്
എല്ലാ ജില്ലകളിലും
ജില്ലാ ഉപഭോക്തൃ
ഇന്‍ഫര്‍മേഷന്‍
ഡെസ്ക്കുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഉപഭോക്താക്കളുടെ
പരാതികള്‍
രേഖപ്പെടുത്തുന്നതിനും
അവ പരിഹരിക്കുന്നതിനും
വേണ്ടി ഉപഭോക്തൃ
ഹെല്‍പ്പ് ലെെന്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
എയ്ഡ്സ്
കണ്ട്രോള് സൊസെെറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
*449.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
രാജു എബ്രഹാം
,,
കെ. ആന്‍സലന്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.എെ.വി./എയ്ഡ്സ്
ബാധിതരുടെ എണ്ണം
കുറഞ്ഞു വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
രംഗത്ത് സംസ്ഥാന
എയ്ഡ്സ് കണ്ട്രോള്
സൊസെെറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
എച്ച്.എെ.വി.
ബാധിതര്‍ക്ക് ആന്റി
റിട്രോ വെെറല്‍
സൗജന്യമായി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബോധവത്ക്കരണ
പരിപാടികളുടെ ഭാഗമായി
എന്തെല്ലാം
ക്ലാസ്സുകളും ദിനാചരണ
പരിപാടികളുമാണ്
പ്രസ്തുത സൊസൈറ്റി
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ലൈറ്റ്
മെട്രോ പദ്ധതിയില്‍ നിന്ന്
ഡി.എം.ആര്.സി.
പിന്‍വാങ്ങാനുള്ള സാഹചര്യം
T *450.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന നഗരങ്ങളില്‍
ആധുനിക പൊതുഗതാഗത
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളില്‍
നടപ്പിലാക്കുവാന്‍
നിശ്ചയിച്ചിരുന്ന
ലൈറ്റ് മെട്രോ
പദ്ധതിയില്‍ നിന്ന്
ഡി.എം.ആര്.സി.
പിന്‍വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നു;
(ബി)
പദ്ധതിയില്‍
സര്‍ക്കാരിനുള്ള
താല്പര്യക്കുറവാണ്
ഡി.എം.ആര്.സി യുടെ
പിന്മാറ്റത്തിന്
കാരണമെന്നത്
വസ്തുതയാണോ; ഇക്കാര്യം
സംബന്ധിച്ച് ഇ.
ശ്രീധരന് സര്‍ക്കാരിന്
കത്ത്
നല്‍കിയിട്ടുണ്ടോ;
(സി)
ലൈറ്റ്
മെട്രോ പദ്ധതിക്ക്
വേണ്ടിയുള്ള മേല്‍പ്പാല
നിര്‍മ്മാണ ചുമതലയില്‍
നിന്ന് ഡി.എം.ആര്.സി.
യെ ഒഴിവാക്കി ദര്‍ഘാസ്
വിളിക്കുവാന്‍
കെ.ആര്.ഡി.സി.എല്‍.
ബോര്‍ഡ് യോഗം
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണ ചുമതല
ഡി.എം.ആര്.സി.ക്ക്
നല്കി 2016
സെപ്റ്റംബറില്‍
സര്‍ക്കാര്‍
ഉത്തരവിറക്കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന് വിരുദ്ധമായ
തീരുമാനം എടുത്തത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?