നിര്‍മ്മാണ
വസ്തുക്കളുടെ അഭാവം മൂലമുള്ള
പ്രതിസന്ധി
*331.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എസ്.രാജേന്ദ്രന്
,,
രാജു എബ്രഹാം
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണ
വസ്തുക്കളുടെ അഭാവം
മൂലം കെട്ടിട, റോഡ്
നിര്‍മ്മാണ മേഖല
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാനായി
സ്വികരിച്ചുവരുന്ന
നടപടികള്‍ എന്തെന്ന്
അറിയിക്കാമോ;
(ബി)
ചെറുകിട
ക്വാറികള്‍ക്കും
പാരിസ്ഥിതിക അനുമതി
വേണമെന്ന നിബന്ധനയും
മണല്‍ വാരുന്നതില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
നിയന്ത്രണങ്ങളും മൂലം
ഉണ്ടായ ക്ഷാമം
നേരിടാന്‍ എന്ത്
പദ്ധതിയാണുള്ളത്;
സിമന്റ് വ്യവസായികള്‍
നടത്തുന്ന ചൂഷണം
അവസാനിപ്പിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
ഇഷ്ടിക,
ഓട് നിര്‍മ്മാണ
വ്യവസായങ്ങള്‍
പ്രവര്‍ത്തനം
അവസാനിപ്പിക്കേണ്ടതായി
വരുന്ന സാഹചര്യം
പരിഹരിക്കാന്‍ എന്ത്
മാര്‍ഗ്ഗമാണ്
ആലോചിക്കുന്നത്;
വ്യക്തമാക്കാമോ?
ഓഡിറ്റ്
കമ്മീഷന് രൂപീകരണം
*332.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓഡിറ്റ് കമ്മീഷന്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
ഓഡിറ്റ് കമ്മീഷന്
രൂപീകരിക്കുന്നതിനായി
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളെ ഓഡിറ്റ്
കമ്മീഷന്റെ പരിധിയില്‍
ഉള്‍പ്പെടുത്തുമെന്ന്
വെളിപ്പെടുത്തുമോ?
പരമ്പരാഗത
വ്യവസായങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
*333.
ശ്രീ.മുരളി
പെരുനെല്ലി
,,
സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്വാനശക്തി
മാത്രം കൈമുതലാക്കി
ധാരാളം പേര്
തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന
വിവിധ പരമ്പരാഗത
വ്യവസായങ്ങള്‍
നേരിടുന്ന പ്രതിസന്ധി
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഖാദി,
കൈത്തറി, ഈറ്റ, മുള,
പനമ്പ്, ബീഡി തുടങ്ങിയ
മേഖലകളില്‍
പണിയെടുക്കുന്നവര്‍ക്കും
കൈവേലക്കാര്‍ക്കും
തുച്ഛമായ പ്രതിഫലം
മാത്രം ലഭിക്കുന്ന
സ്ഥിതി പരിഹരിക്കാനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(സി)
ഈ
രംഗത്ത്
ആധുനികവല്‍ക്കരണത്തിനും
വിപണി വിപുലീകരണത്തിനും
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
സഹകരണ
നയം
*334.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അംഗങ്ങള്‍ക്ക്
നേട്ടമുണ്ടാകുന്നതോടൊപ്പം
പ്രാദേശിക സാമ്പത്തിക
വികസനവും അതുവഴി
സമൂഹത്തിന്റെ സമഗ്രമായ
പുരോഗതിയും
ലക്ഷ്യമാക്കി കരട്
സഹകരണനയത്തില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഉള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഗ്രാമ
സമ്പദ് വ്യവസ്ഥയുടെ
അടിത്തറയായ കാര്‍ഷിക
മേഖലയുടെ പുരോഗതി
ലക്ഷ്യമാക്കി, നിലവില്‍
പത്ത് ശതമാനം
മാത്രമുള്ള കാര്‍ഷിക
വായ്പയുടെ പങ്ക്
വര്‍ദ്ധിപ്പിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ;
വിശദാംശം നല്‍കുമോ:
(സി)
ചെറുകിട
സംരംഭങ്ങള്‍ വഴിയും
കാര്ഷികോല്പന്നങ്ങളുടെ
മുല്യവര്ദ്ധനവിനുള്ള
സംരംഭങ്ങള്‍ വഴിയും
ദുര്‍ബല വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
നേതൃത്വം നല്‍കുന്നതിന്
സഹകരണ സ്ഥാപനങ്ങളെ
പ്രാപ്തമാക്കാന്‍ വേണ്ട
ഇടപെടല്‍ ഉണ്ടാകുമോ
എന്ന് വ്യക്തമാക്കാമോ?
വേനല്‍ക്കാലത്തെ
വര്‍ദ്ധിച്ച വൈദ്യുതി ഉപഭോഗം
*335.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വേനല്‍ക്കാലത്തെ
വര്‍ദ്ധിച്ച വൈദ്യുതി
ഉപഭോഗം നേരിടുന്നതിന്
ആവശ്യമായ
ക്രമീകരണങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വൈദ്യുതി
നിര്‍മ്മാണത്തിന്
ആവശ്യമായ ജലം
ഡാമുകളില്‍
ലഭ്യമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളം
ഈ കാലയളവിലേക്കാവശ്യമായ
അധിക വൈദ്യുതി
സമാഹരിക്കുന്നതിന്
ദീര്‍ഘകാല വൈദ്യുതി
കരാറുകളില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
അതത്
സമയത്തെ വൈദ്യുതി
ആവശ്യകത
നിറവേറ്റുന്നതിനായി
വൈദ്യുതി
വാങ്ങുന്നതിന്റെ
മുന്‍ഗണനാക്രമം ഏറ്റവും
ചുരുങ്ങിയ നിരക്കില്‍
ലഭ്യമാകുന്നത് ആദ്യം
വാങ്ങുന്ന
തരത്തിലാണോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
കേന്ദ്രപൂളില്‍
നിന്നുള്ള വൈദ്യുതി
ലഭ്യതയില്‍ താല്‍ക്കാലിക
കുറവ് ഉണ്ടാകുമ്പോള്‍
അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജമേഖലയിലെ
പ്രധാന ഏജന്‍സികള്‍
*336.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഊര്‍ജ്ജമേഖലയിലെ പ്രധാന
ഏജന്‍സികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത ഏജന്‍സികളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഏജന്‍സികള്‍ വാര്‍ഷിക
പ്ലാനിന്റെ 50% പോലും
ചെലവഴിക്കാത്തത്
സംബന്ധിച്ച്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
വൈദ്യുതി
പ്രതിസന്ധി ഒഴിവാക്കുവാൻ
നടപടി
*337.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കനത്ത
വേനലിനെത്തുടര്‍ന്ന്
വൈദ്യുതി പ്രതിസന്ധി
ഉണ്ടാകാനുള്ള സാധ്യത
കണക്കിലെടുത്ത് പരീക്ഷാ
കാലത്ത് സംസ്ഥാനത്ത്
വൈദ്യുതി പ്രതിസന്ധി
ഒഴിവാക്കുവാൻ നടത്തി
വരുന്ന ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
പൂളില്‍ നിന്ന്
ലഭിക്കുന്ന
വൈദ്യുതിയില്‍ കുറവ്
വന്നിട്ടുണ്ടോ; ഇത്
വര്‍ദ്ധിപ്പിച്ച്
കിട്ടാന്‍
നടപടിയെടുത്തിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
കൂടംകുളത്ത്
നിന്നും സംസ്ഥാന
വൈദ്യുതി വിഹിതം
ലഭ്യമായി
തുടങ്ങിയിട്ടുണ്ടോ;
ഇതിനായുള്ള പ്രസരണ
ലൈനിന്റെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
പ്രസരണ
മേഖല
ശക്തിപ്പെടുത്താനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
പുതിയ നിര്‍ദ്ദേശങ്ങൾ
*338.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
ബുദ്ധിമുട്ട്
രൂക്ഷമാകുമ്പോള്‍
വരുമാന വര്‍ദ്ധനക്കായി
ഏതൊക്കെ
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പുതിയ
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട്
വയ്ക്കുന്നത്
എന്നറിയിക്കുമോ;
(സി)
ഭൂമിയുടെ
വിലകുറച്ച് കാണിച്ച്
രജിസ്ട്രേഷന് നടത്തിയ
കേസുകള്‍
ഒഴിവാക്കുന്നതിന്
സെറ്റില്‍മെന്റ്
കമ്മീഷന്
രൂപവല്ക്കരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഒരു
ടണ്‍ പാറ
പൊട്ടിക്കുന്നതിന്
സര്‍ക്കാരിന്
റോയല്‍റ്റി ഇനത്തില്‍
ലഭിക്കുന്നത് 24
രൂപയാണെന്നതും
വില്‍ക്കുന്നത് അതിന്റെ
അന്‍പത് ഇരട്ടിയിലും
അധികം തുകക്കാണെന്നതും
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
ഇതുവരെ
ഉപയോഗപ്പെടുത്താത്ത
ഏതെല്ലാം ധനാഗമ
മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ്
സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട്
ക്ഷേമപെന്ഷന് സംബന്ധിച്ച്
നല്കിയ നിര്‍ദ്ദേശം
*339.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്‍ഷനില്‍
അര്‍ഹതപ്പെട്ടവരെ
ഒഴിവാക്കുന്നതായും
അനര്‍ഹരെ
ഉള്‍പ്പെടുത്തുന്നതായും
ധനകാര്യ വകുപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അനര്‍ഹര്‍
പെന്ഷന്
വാങ്ങുന്നതുമായി
ബന്ധപ്പെട്ട് ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിനാന്‍സ് ആന്റ്
ടാക്സേഷന്‍ നല്കിയ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ട്
അനര്‍ഹരെ കണ്ടെത്തിയ
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
അര്‍ഹതയുള്ളവരെ
ഉള്‍പ്പെടുത്തുവാന്‍
ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സമയബന്ധിതമായി
പുറപ്പെടുവിക്കുമോ;
വ്യക്തമാക്കുമോ?
ട്രാന്‍സ്
ഗ്രിഡ് 2.0 പദ്ധതി
*340.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതി
ആവശ്യത്തിന്റെ
മൂന്നില്‍രണ്ട് ഭാഗവും
മറ്റ് സംസ്ഥാനങ്ങളില്‍
നിന്ന്
വാങ്ങുന്നതായതിനാല്‍
ഇതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ദീര്‍ഘകാല, ഹ്രസ്വകാല
കരാറുകളുടെ വിശദാംശം
അറിയിക്കാമോ;
(ബി)
ട്രാന്‍സ്
ഗ്രിഡ് 2.0
പദ്ധതിക്കായി എത്ര
ചെലവ് വരുമെന്നും
പദ്ധതികൊണ്ട്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
ഒരേ
സമയം കാറ്റ്, സൂര്യപ്രകാശം
എന്നിവയില്‍ നിന്നും വൈദ്യുതി
*341.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരേ
സമയം കാറ്റ്,
സൂര്യപ്രകാശം
എന്നിവയില്‍ നിന്നും
വൈദ്യുതി
ഉല്‍പ്പാദിപ്പിച്ച്
എപ്പോഴും സ്വയം
പ്രകാശിക്കുന്ന
ലൈറ്റുകള്‍ സംസ്ഥാനത്തെ
ബീച്ചുകളില്‍
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി. പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി ഏത് കമ്പനിയെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
പദ്ധതിയുടെ വിശദാംശവും
വ്യക്തമാക്കുമോ?
ടൂറിസം
മേഖലയില്‍ കൂടുതല്‍ തൊഴില്‍
സാധ്യതകള്‍
*342.
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയില്‍
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
കൂടുതല്‍ തൊഴില്‍
സാധ്യതകള്‍
കണ്ടെത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഉത്തരവാദിത്ത ടൂറിസം
മിഷന്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
കേരള
ഉത്തരവാദിത്ത ടൂറിസം
നെറ്റ്വര്‍ക്ക്
സ്ഥാപിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; ഇതുമൂലം
ടൂറിസം രംഗത്ത്
പ്രതീക്ഷിക്കുന്ന
മുന്നേറ്റമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
മേഖലയില്‍ കിറ്റ്സിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രാഥമിക
സഹകരണസംഘങ്ങളുടെ പൊതുനന്മ
ഫണ്ട്
*343.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
പൊതുനന്മ ഫണ്ട്
ഉപയോഗിച്ച് ഏതെല്ലാം
പ്രവൃത്തികള്‍
നടത്താന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച
ചട്ടങ്ങള്‍/ഗൈഡ് ലൈന്‍
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ജോയിന്റ്
രജിസ്ട്രാറുടെ
മുന്‍കൂര്‍
അനുമതിയില്ലാതെ
പ്രാഥമിക സംഘങ്ങള്‍ക്ക്
പൊതുനന്മ ഫണ്ട്
വിനിയോഗിക്കാന്‍
സാധിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജി.എസ്.ടി.
പ്രകാരം കോമ്പന്‍സേഷനായി
ലഭിക്കേണ്ട തുക
*344.
ശ്രീ.അടൂര്‍
പ്രകാശ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
സോഫ്റ്റ് വെയര്‍
പൂര്‍ണ്ണമായും
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിയമപ്രകാരമുള്ള
റിട്ടേണുകള്‍
പൂര്‍ണ്ണമായും ഫയല്‍
ചെയ്തോ എന്ന്
കണ്ടുപിടിക്കുന്നതിന്
നിലവിലുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം
കേന്ദ്ര സര്‍ക്കാരില്‍
നിന്നും
കോമ്പന്‍സേഷനായി
ലഭിക്കേണ്ട തുക
കൃത്യമായി
ലഭിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജി.എസ്.ടി.
പ്രകാരമുള്ള നികുതി
വരുമാനം വര്‍ദ്ധനവ്
കാണിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍ എന്താണ്;
(ഡി)
കോമ്പൗണ്ടിംഗ്
രീതിയില്‍ രജിസ്റ്റര്‍
ചെയ്ത വ്യാപാരികള്‍
ജി.എസ്.ടി.
പിരിക്കുന്നതായ പരാതി
അന്വേഷിച്ച്
ആര്‍ക്കെങ്കിലും എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതികളുടെ പ്രവര്‍ത്തനം
*345.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വായ്പയെടുക്കുന്ന
പണത്തിന്റെ ഒരു ഭാഗം
ഉപയോഗപ്പെടുത്തി
അതിന്റെ പല മടങ്ങ് പണം
ബഡ്ജറ്റിന് പുറത്ത്
സമാഹരിച്ച്,
സര്‍ക്കാര്‍
നേതൃത്വത്തില്‍
മുതല്‍മുടക്കി
സംസ്ഥാനത്തിന്റെ
വളര്‍ച്ച
ത്വരിതപ്പെടുത്തുന്ന
പദ്ധതിയുടെ കഴിഞ്ഞ ഒരു
വര്‍ഷത്തെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിലൂടെ
സംസ്ഥാനത്തിന്റെ
വളര്‍ച്ച എത്രമാത്രം
ത്വരിതപ്പെടുത്തുവാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ;
(സി)
സെബിയും,
ആര്.ബി.എെയും
അംഗീകരിച്ചിട്ടുള്ള
നൂതന ധനസമാഹരണ
സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തുന്നതില്‍
കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ഫണ്ട് ബോര്‍ഡിനെ
സജ്ജമാക്കിയിട്ടുണ്ടോ;
ഇതിലൂടെ എത്ര ഫണ്ട്
സമാഹരിക്കുന്നതിന്
കഴിഞ്ഞു;
(ഡി)
വായ്പയെടുക്കുന്ന
തുക ഉപയോഗിച്ച്
നടപ്പിലാക്കുന്ന
വന്‍കിട റോഡ്, പാലം
പദ്ധതികളില്‍ ടോള്‍
ഏര്‍പ്പെടുത്താതെ
എപ്രകാരമാണ് കടം
എടുക്കുന്ന തുകയുടെ
തിരിച്ചടവ് നടത്തുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(ഇ)
കിഫ്ബി
പദ്ധതിക്ക്
നബാര്‍ഡിന്റെ വായ്പ
ലഭ്യമാക്കിയിട്ടുണ്ടോ;
പ്രസ്തുത വായ്പയുടെ
തിരിച്ചടവ് എന്നാണ്
ആരംഭിക്കുന്നത്; പലിശ
നിരക്ക് എത്രയാണ്;
(എഫ്)
നബാര്‍ഡില്‍
നിന്ന് ലഭിച്ച വായ്പ
തുക ഏത് പദ്ധതിയിലാണ്
മുടക്കിയിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ?
അഡ്വഞ്ചര്‍
ടൂറിസം പദ്ധതി
*346.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
വിനോദസഞ്ചാരം (അഡ്വഞ്ചർ
ടൂറിസം) സംസ്ഥാനത്ത്
ഏതൊക്കെ മേഖലകളിലാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സാഹസിക
വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കുന്നതിനും
യുവജനങ്ങളെ ഇതിലേക്ക്
ആകര്‍ഷിക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ജഡായുപ്പാറ
അഡ്വഞ്ചര്‍ ടൂറിസം
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
മീറ്ററുകള്‍
*347.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദയ്
പദ്ധതി അനുസരിച്ച്
സംസ്ഥാനത്ത്
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുന്നതിന്
ബോര്‍ഡ് കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളുമായി
ത്രികക്ഷി കരാര്‍
ഒപ്പുവെച്ചിട്ടുണ്ടോ;
(ബി)
ഈ
മീറ്ററുകള്‍
വ്യാപകമാകുന്നതോടെ
സ്ഥലം സന്ദര്‍ശിക്കാതെ
തന്നെ ബോര്‍ഡിലെ ഏത്
തസ്തികയിലുള്ള
ജീവനക്കാരനും മീറ്റര്‍
റീഡിങ്ങ്
മനസ്സിലാക്കാനും
റീഡിങ്ങ് എടുക്കാനും
കഴിയുന്ന സാഹചര്യം
ലഭ്യമാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വൈദ്യുതി
ബോര്‍ഡില്‍ നിലവിലുള്ള
799 മീറ്റര്‍ റീഡര്‍
തസ്തിക റദ്ദാക്കി
ബോര്‍ഡ് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
ഈ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന് കഴിഞ്ഞ
ജനുവരി മാസം ഹൈക്കോടതി
ഉത്തരവിടുകയുണ്ടായോ;
(ഇ)
എങ്കില്‍
അതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്എന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
നയം
*348.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
സ്വരാജ്
,,
കെ. ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊഴില്മേഖയിലും
സമ്പദ് രംഗത്ത് ആകെയും
പുരോഗതി സൃഷ്ടിക്കാന്‍
പര്യാപ്തമായ
വിനോദസഞ്ചാര രംഗം
സാധാരണക്കാര്‍ക്കുകൂടി
പ്രയോജനം ലഭിക്കത്തക്ക
വിധത്തില്‍
വിപുലീകരിക്കുന്നതിന്
വിനോദസഞ്ചാര നയം
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
വിനോദസഞ്ചാര
വികസനത്തില്‍
പിന്നാക്കം
നില്ക്കുന്ന ഉത്തര
കേരളത്തിലെ ടൂറിസം
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിനോദസഞ്ചാര
വികസനം പരിസ്ഥിതിക്ക്
ആഘാതമേല്പിക്കാത്ത
രീതിയിലും
പൊതുശുചിത്വത്തിന്
മുന്‍ഗണന നൽകിയും
സാംസ്കാരികാധിനിവേശത്തിന്
കളമൊരുക്കാത്ത
വിധത്തിലും
ആയിരിക്കാന്‍ ജാഗ്രത
പുലര്‍ത്തുമോ;
വിശദമാക്കാമോ?
പങ്കാളിത്ത
പെന്ഷന്
*349.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയെ
കുറിച്ച് പഠിക്കുവാനായി
കേന്ദ്രസര്‍ക്കാര്‍
നിയമിച്ച ഹൈലെവല്‍
ടാസ്ക് കമ്മിറ്റിയുടെ
പഠനറിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാരും
ഇതര
സംസ്ഥാനസര്‍ക്കാരുകളും
മറ്റെല്ലാ
ആനുകൂല്യങ്ങളും
പങ്കാളിത്ത പെന്‍ഷനില്‍
അംഗമായ ജീവനക്കാര്‍ക്ക്
അനുവദിച്ച്
നല്കിയിരിക്കുന്നതിനാല്
സംസ്ഥാനത്തും പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട്
സര്‍വ്വീസിലിരിക്കെ
മരണമടയുന്ന
ജീവനക്കാരുടെ
ആശ്രിതര്‍ക്ക് ജോലി
കിട്ടുന്നതുവരെ
ജീവനക്കാരന് അവസാനം
വാങ്ങിയ ശമ്പളം
പ്രതിമാസം നല്‍കുമെന്ന
മുന്‍ സര്‍ക്കാര്‍
തീരുമാനം ഈ സര്‍ക്കാര്‍
റദ്ദാക്കിയിരുന്നോ;
അതിനുളള കാരണം എന്താണ്;
(സി)
സംസ്ഥാനത്ത്
നടപ്പിലാക്കിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി പൂര്‍ണ്ണമായും
പിന്‍വലിച്ച്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
പുനസ്ഥാപിക്കുന്നതിനാണോ
നിലവിലുളള പദ്ധതിയിലെ
അപാകതകള്‍ പരിഹരിച്ച്
കൂടുതല്‍ ശക്തമായി
മുന്നോട്ട് കൊണ്ടു
പോകുന്നതിനാണോ സമിതിയെ
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിക്കുന്നതാണ്
സര്‍ക്കാരിന്റെ
നയമെങ്കില്‍ പദ്ധതിയെ
സംബന്ധിച്ച് ഇപ്പോഴും
നടന്നു വരുന്ന
പരിശീലനപരിപാടികളും
മറ്റു നടപടികളും
നിര്‍ത്തിവയ്ക്കുവാന്‍
ധനവകുപ്പ് നിര്‍ദ്ദേശം
നല്‍കുമോ;വ്യക്തമാക്കാമോ?
പെെതൃക
ടൂറിസം പദ്ധതി
*350.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ബി.സത്യന്
,,
പി. ഉണ്ണി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ പെെതൃക ടൂറിസം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്നും
അവയുടെ നിലവിലെ
സ്ഥിതിയും
അറിയിക്കാമോ;
(ബി)
പെെതൃക
ടൂറിസം വികസന
പദ്ധതികള്‍ക്ക് കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇൗ സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ഏതെല്ലാം വിനോദ സഞ്ചാര
വികസന പദ്ധതികള്‍ക്ക്
കേന്ദ്ര സഹായം
ലഭ്യമായിട്ടുണ്ട്;
(സി)
സാംസ്കാരിക-പെെതൃക
ടൂറിസം കേന്ദ്രങ്ങളെ
ബന്ധപ്പെടുത്തിക്കൊണ്ട്
ടൂര്‍ പാക്കേജ്
ആവിഷ്കരിക്കുമോ;
നിലവില്‍
കെ.റ്റി.ഡി.സി.
ആവിഷ്കരിച്ചിട്ടുളള
ടൂര്‍ പാക്കേജുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സൗരോര്‍ജ്ജത്തില്‍
നിന്നുള്ള വൈദ്യുതി ഉത്പാദനം
*351.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഊര്‍ജ്ജ ഉപഭോഗം
നേരിടുന്നതിന്
ജലവൈദ്യുത പദ്ധതികളെ
മാത്രം ആശ്രയിക്കുവാന്‍
കഴിയില്ലായെന്നും
പാരമ്പര്യേതര
ഊര്‍ജ്ജപദ്ധതികള്‍
കാര്യക്ഷമമായി
ആവിഷ്ക്കരിച്ചില്ലെങ്കില്‍
സംസ്ഥാനം
ഊര്‍ജ്ജപ്രതിസന്ധിയിലേക്ക്
നീങ്ങുമെന്നുമുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്നുള്ള വൈദ്യുതി
ഉത്പാദനം 2022-ഓടുകൂടി
1870 മെഗാവാട്ട് ശേഷി
കൈവരിക്കുക എന്ന
ലക്ഷ്യം നേടുന്നതിന്
അനര്‍ട്ട് നടത്തുന്ന
പരിശ്രമം
എന്തൊക്കെയാണ്;വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ലക്ഷ്യം നേടുന്നതിന്
അനര്‍ട്ടിനെ
സജ്ജമാക്കുന്നതിന്
ഉതകുന്ന നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
മാന്ദ്യവിരുദ്ധ
പാക്കേജ്
*352.
ശ്രീ.പി.കെ.
ശശി
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രധാന നികുതി
വരുമാനമായിരുന്ന
വാറ്റിന് പകരം കേന്ദ്രം
അടിച്ചേല്‍പ്പിച്ച
ജി.എസ്.ടി. പ്രതീക്ഷിത
നികുതി വരുമാനത്തില്‍
30 ശതമാനത്തിലധികം
ഇടിവുണ്ടാക്കിയത്
അതിജീവിക്കാനായി എന്ത്
മാര്ഗ്ഗമാണുളളത്;ചെലവ്
ചുരുക്കലും ചെലവ്
നിയന്ത്രണവും
നടത്തുവാന്‍
ഉദ്ദേശിക്കുന്ന
മേഖലകള്‍ ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
ചെക്കുപോസ്റ്റുകള്‍
ഒഴിവാക്കികൊണ്ട്
ജി.എസ്.ടി. പോലെ
അശാസ്ത്രീയമായ ഇ-വേ
ബില്‍ കൂടി
പ്രാബല്യത്തിലായതും, 28
ശതമാനം നികുതി
നിരക്കിലുണ്ടായിരുന്ന
മിക്ക ആഡംബര
വസ്തുക്കളുടെയും നികുതി
നിരക്ക് കുറച്ചതും
പ്രതിസന്ധി ഇനിയും
ഗുരുതരമാക്കാനിടയുണ്ടോ;വ്യക്തമാക്കുമോ;
(സി)
സാമ്പത്തികമാന്ദ്യം
ഗ്രസിക്കാതിരിക്കാനായി
പ്രത്യേക
മാന്ദ്യവിരുദ്ധ
പാക്കേജ്
അനുവദിക്കുവാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
വിശദമാക്കാമോ?
വ്യവസായങ്ങൾ
നേരിടുന്ന പ്രതിസന്ധി
*353.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായങ്ങൾ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം പരിഹാര
നിർദ്ദേശങ്ങളാണ്
നടപ്പിലാക്കിവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
വ്യവസായ
യൂണിറ്റുകൾ
പ്രതിസന്ധിയിലാകുന്നതും
വായ്പ അടവ്
മുടങ്ങുന്നതും
അസംസ്കൃതവസ്തുക്കൾ
വാങ്ങുന്നതിലെ കുറവും
ഉൽപാദനക്കുറവും
പരിഹരിക്കുന്നതിന്
നൽകിവരുന്ന പുതിയ
മാർഗനിർദ്ദേശങ്ങൾ
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
എത്ര വ്യവസായ
യൂണിറ്റുകൾ
അടച്ചുപൂട്ടലിന്റെ
വക്കിൽ ആണെന്ന്
അറിയിക്കാമോ; ആയത്
പരിഹരിക്കുന്നതിന്
സർക്കാർ തലത്തിൽ ഫണ്ട്
രൂപവൽക്കരണം നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
മേഖലയിലെ പരിഷ്കാരങ്ങള്‍
*354.
ശ്രീ.കെ.
ബാബു
,,
റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനത്തില്‍ ഏറ്റവും
വേഗത്തില്‍ സാമ്പത്തിക
വളര്‍ച്ച
കെെവരിക്കാനാവുന്ന
വിനോദ സഞ്ചാര
മേഖലയില്‍ കാലാനുസൃതമായ
പരിഷ്കാരങ്ങള്‍
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
കേരള
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡിന്റെ മുന്‍കാല
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
വേഗത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം ഇടപെടലാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കൊച്ചി-മംഗളുരു
പ്രകൃതി വാതക പൈപ്പ് ലൈന്‍
*355.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക, ഗാര്‍ഹിക
ആവശ്യത്തിന് വേണ്ട വില
കുറഞ്ഞ ഇന്ധനം
ലഭ്യമാക്കുന്നതിനുള്ള
പദ്ധതിയായ
കൊച്ചി-മംഗളുരു പ്രകൃതി
വാതക പൈപ്പ് ലൈന്‍
സ്ഥാപിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; ഏതെല്ലാം
ജില്ലകളില്‍
പദ്ധതിക്കായി ഇനിയും
സ്ഥലം ലഭിക്കാനുണ്ട്;
(ബി)
പദ്ധതി
പൂര്‍ത്തിയായാല്‍
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
പ്രകൃതി
വാതകം പൈപ്പ് ലൈനിലൂടെ
അടുക്കളയില്‍
എത്തിക്കാനായുള്ള
സിറ്റി ഗ്യാസ് പദ്ധതി
ഏതൊക്കെ ജില്ലകളില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നെന്നും
അതിനായി പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ?
സഹകരണ
മേഖലയിലെ ഭവന നിര്‍മ്മാണ
പദ്ധതികള്‍
*356.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.ഡി. പ്രസേനന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍
നടപ്പിലാക്കി വരുന്ന
ഭവന നിര്‍മ്മാണ
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഈ
പദ്ധതി പ്രകാരം
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ എടുക്കാന്‍
കഴിയുമെന്ന് ഒരാള്‍ക്ക്
പരമാവധി എത്ര രൂപ ഭവന
വായ്പയായി
ലഭിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
കേരള
സംസ്ഥാന സഹകരണ ഭവന
നിര്‍മ്മാണ ഫെഡറേഷന് ഈ
രംഗത്ത് നടപ്പിലാക്കി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഫെഡറേഷന്റെ
മുഖ്യ ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്നും
അംഗങ്ങള്‍ക്ക് കുറഞ്ഞ
ചെലവില്‍ വീട്
നിര്‍മിക്കുന്നതിന്
തിരിച്ചടവ് എളുപ്പമായ
രീതിയില്‍ വായ്പ
നല്കുവാന് ഫെഡറേഷന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
ജി.എസ്.ടി.
ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്
നടപടി
*357.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
രജിസ്ട്രേഷന്
എടുത്തിട്ടുളള
വ്യാപാരികളില്‍
മൂന്നിലൊന്നു ഭാഗം
ഇതുവരെ റിട്ടേണ്‍
സമര്പ്പിച്ചിട്ടില്ലാത്തതിനാല്
ആയത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ജി.എസ്.ടി. നെറ്റ്
വര്‍ക്കിന്റെയും
സര്‍വറിന്റെയും ക്ഷമത
വര്‍ദ്ധിപ്പിക്കാനും
ഉപഭോക്തൃ
സൗഹൃദമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
വാറ്റ്
നിയമ പ്രകാരം
രജിസ്ട്രേഷന്
എടുത്തിരുന്ന
വ്യാപാരികള്‍
എത്രയായിരുന്നുവെന്നും
എത്ര പേര് ജി.എസ്.ടി.
നിയമപ്രകാരം
രജിസ്ട്രേഷന്
നടത്തിയെന്നും
അറിയിക്കാമോ; ഇവരില്‍
എത്ര പേര് കോമ്പസിഷന്
സ്കീം
സ്വീകരിച്ചിട്ടുണ്ട്;
(സി)
ജി.എസ്.ടി.
നടപ്പാക്കിയതില്‍
പോരായ്മകള്‍ ഉണ്ടെന്ന്
കേന്ദ്ര റവന്യൂ
സെക്രട്ടറി
അഭിപ്രായപ്പെട്ടതിനാല്‍
ആയത്
പരിഹരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ജി.എസ്.ടി.
കൗണ്‍സിലില്‍
നടത്തുമെന്ന്
വിലയിരുത്തുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സഹകരണ
കരടുനയം
*358.
ശ്രീ.ഐ.ബി.
സതീഷ്
,,
ജോര്‍ജ് എം. തോമസ്
,,
എ. എന്‍. ഷംസീര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെെവിദ്ധ്യങ്ങളിലൂടെ
മുന്നോട്ട് എന്ന
മുദ്രാവാക്യവുമായി
കണ്ണൂരില്‍ വെച്ച്
നടന്ന എട്ടാമത് സഹകരണ
കോണ്‍ഗ്രസില്‍ സഹകരണ
നയത്തിന്റെ കരടുരൂപം
അവതരിപ്പിക്കുകയും
ചര്‍ച്ച നടത്തുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സഹകരണ കരടുനയം
വ്യക്തമാക്കുന്ന
ഉദ്ദേശങ്ങളും,
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെയും
പ്രാദേശിക
സര്‍ക്കാരിന്റെയും
പദ്ധതി നടത്തിപ്പില്‍
സഹകരണ സംഘങ്ങള്‍ക്ക്
എത്രത്തോളം
പങ്കാളിത്തം
നല്‍കുന്നതിനാണ്
സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ?
സാമ്പത്തിക
വളര്‍ച്ചാ നിരക്ക്
കുറയാനിടയായ സാഹചര്യങ്ങൾ
*359.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ല്‍ സംസ്ഥാനത്തിന്റെ
പ്രതീക്ഷിത വളര്‍ച്ചാ
നിരക്ക്
എത്രയായിരുന്നു; ഇതില്‍
എത്ര ശതമാനം വളര്‍ച്ചാ
നിരക്കാണ്
കെെവരിക്കാന്‍
കഴിഞ്ഞിട്ടുളളത്;
(ബി)
സാമ്പത്തിക
വളര്‍ച്ചാ നിരക്ക്
കുറയാനിടയായ
സാഹചര്യങ്ങളെന്തെന്നാണ്
വിലയിരുത്തിയിട്ടുളളത്;
ബജറ്റിന് പുറത്തുളള
വിഭവസമാഹരണം
പരാജയപ്പെട്ടതാണ്
സാമ്പത്തിക
വളര്‍ച്ചാനിരക്ക്
കുറയാനിടയായതെന്ന്
കരുതുന്നുണ്ടോ;
(സി)
കിഫ്ബി
വഴി സ്വരൂപിക്കുമെന്ന്
പ്രതീക്ഷിക്കപ്പെട്ട
തുക സ്വരൂപിക്കാന്‍
കഴിയാത്തത് സാമ്പത്തിക
വളര്‍ച്ചയെ ഏത്
രീതിയില്‍
ബാധിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
വനിതാ
സഹകരണ സംഘങ്ങളുടെ
വികസനത്തിനായി പദ്ധതികള്‍
*360.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനിതാ സഹകരണ സംഘങ്ങളുടെ
വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വനിതാ
സഹകരണ സംഘങ്ങള്‍ക്കും
വനിത ഫെഡിനും
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുള്ള
പ്രത്യേക പ്രോജക്ടുകള്‍
നടപ്പാക്കുന്നതിന്
സഹായം നല്കാന്
പദ്ധതിയുണ്ടോ;
(സി)
കുടുംബശ്രീയുടെ
പങ്കാളിത്തത്തോടെയുള്ള
സ്വയം സഹായ
സംഘങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?