പാലങ്ങളുടെ
പുനര്‍നിര്‍മ്മാണവും
അറ്റകുറ്റപ്പണികളും
*241.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
365 പാലങ്ങള്‍
പുനര്നിര്മ്മിക്കേണ്ടതോ
അറ്റകുറ്റപ്പണികള്‍
അടിയന്തരമായി
നടത്തേണ്ടതോ
ആണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിനുളള
മുന്‍ഗണനാ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഇതിനായുളള
പ്രവൃത്തികള്‍
ഏത്
ഘട്ടത്തിലാണ്;
കിഫ്ബിയില്‍
നിന്ന് ഇതിന്
സാമ്പത്തിക
സഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ഡി)
സമയബന്ധിതമായി
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
അറ്റകുറ്റപ്പണി
നടത്തുന്നതിനും
പ്രത്യേക
സംവിധാനം
ഒരുക്കുവാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഹൈസ്കൂള്‍,
ഹയര്‍സെക്കന്‍ഡറി,
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
വിഭാഗങ്ങളുടെ
ഏകീകരണം
*242.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൈസ്കൂള്‍,
ഹയര്‍സെക്കന്‍ഡറി,
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
വിഭാഗങ്ങള്‍
ഒരുമിച്ച്
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍,
ഹെഡ്
മാസ്റ്റര്‍
തസ്തികയില്‍
നിന്നും ഒരാളെ
സ്കൂളിന്റെ
മൊത്തത്തിലുള്ള
മേധാവിയായി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍,
ഹെഡ്
മാസ്റ്റര്‍
തസ്തികയിലുള്ളവര്‍
തമ്മില്‍
അധികാര പരിധി
സംബന്ധിച്ച്
തര്‍ക്കങ്ങള്‍
ഉണ്ടാകുന്നത്
പരിഹരിക്കാന്‍
സര്‍ക്കാരിന്
എന്ത്
നിര്‍ദ്ദേശമാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
മറ്റു
സംസ്ഥാനങ്ങളെ
മാതൃകയാക്കി ഈ
സ്ഥാപനങ്ങളെ
ഏകീകൃത
സംവിധാനത്തിന്
കീഴില്‍
കൊണ്ടുവരാന്‍
ഉദേശിക്കുന്നുണ്ടോ;
(ഡി)
ഇതിനെപ്പറ്റി
എന്തെങ്കിലും
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍
അടിസ്ഥാന
സൗകര്യങ്ങൾ
ഒരുക്കുന്നതിന്
നടപടി
*243.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളിലും
ഹയര്‍
സെക്കന്‍ഡറി
വിദ്യാഭ്യാസം
നല്കുന്നതിനാവശ്യമായ
അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമല്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രാഥമിക
സൗകര്യങ്ങള്‍
പോലും
ലഭ്യമല്ലാത്ത
ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളിലെ
അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളിലും
പ്രാഥമിക
സൗകര്യങ്ങളും
അടിസ്ഥാന
സൗകര്യങ്ങളും
ഒരുക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ഡിഗ്രി
തലത്തില്‍ ചോയ്സ്
ബേസ്ഡ് ക്രെഡിറ്റ്
സെമസ്റ്റര്‍
സിസ്റ്റം
*244.
ശ്രീ.ആര്.
രാജേഷ്
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
,,
പി.വി. അന്‍വര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡിഗ്രി
തലത്തില്‍
അക്കാദമിക
നിലവാരം
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി
നടപ്പാക്കിയ
ചോയ്സ് ബേസ്ഡ്
ക്രെഡിറ്റ്
സെമസ്റ്റര്‍
സിസ്റ്റം
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്നും
അതിന്റെ
ഫലപ്രാപ്തിയെ
കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
വിശദാംശം
നല്‍കുമോ;
(ബി)
സെമസ്റ്റര്‍
സമ്പ്രദായത്തിലേക്ക്
മാറിയപ്പോള്‍
കരിക്കുലത്തില്‍
ഘടനാപരമായ
എന്ത്
മാറ്റങ്ങളാണ്
വരുത്തിയത്;
ഇതുമൂലം
വിദ്യാര്‍ഥികളുടെ
പഠനഭാരം
വര്‍ദ്ധിക്കുകയുണ്ടായോ;
എങ്കില്‍ ഇത്
അക്കാദമിക
ഗുണനിലവാരത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഉന്നത
വിദ്യാഭ്യാസ
കൗണ്‍സില്‍
നിയോഗിച്ച
വിദഗ്ദ്ധ
സമിതികളെക്കുറിച്ചും
അവയുടെ
ലക്ഷ്യവും
വിശദമാക്കാമോ;
വിദ്യാഭ്യാസ
അവകാശ നിയമം
*245.
ശ്രീ.എ.എം.
ആരിഫ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ,
ഐ.സ്.സി
തുടങ്ങിയ
ബോര്‍ഡുകളുടെ
കീഴിലുളള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
സംസ്ഥാന സിലബസ്
പ്രകാരം
അധ്യയനം
നടത്തുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍നിന്ന്
വ്യത്യസ്തമായ
പാഠ്യപദ്ധതി
പ്രകാരം
വിദ്യാഭ്യാസം
നല്‍കുന്നതും
സ്വകാര്യ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
തോന്നുംപടി
ഫീസ്
ഈടാക്കുന്നതും
സൗജന്യമായും
നിര്‍ബന്ധിതമായും
ഉള്ള
വിദ്യാഭ്യാസം
കുട്ടികളുടെ
അവകാശമാക്കിയ
2009 ലെ
നിയമത്തിന്റെ
അന്തസ്സത്തക്ക്
അനുസൃതമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അവസര
സമത്വമെന്ന
മൗലികാവകാശത്തിന്
വിരുദ്ധമാണ്
പാഠ്യപദ്ധതികളിലെ
ഐകരൂപ്യമില്ലായ്മയെന്നതിനാല്
ഇക്കാര്യത്തില്‍
സംസ്ഥാന
സര്‍ക്കാരിന്
എന്തു
ചെയ്യാന്‍
സാധിക്കുമെന്ന്
പരിശോധിക്കുമോ;
(സി)
അണ്
എയ്ഡഡ്
സ്കൂളുകള്‍
ഒന്നാംക്ലാസ്സില്‍
പ്രവേശനം
നല്കുന്നതില്
ഇരുപത്തിയഞ്ചു
ശതമാനം
കുട്ടികളെങ്കിലും
ദുര്ബലവിഭാഗങ്ങളില്പ്പെട്ടതോ
സാമ്പത്തികശേഷിയില്ലാത്തവരോ
ആയിരിക്കണമെന്നും
പ്രാഥമിക
വിദ്യാഭ്യാസം
പൂര്‍ത്തിയാകുന്നതുവരെ
അവര്‍ക്ക്
സൗജന്യമായി
വിദ്യാഭ്യാസം
നല്‍കണമെന്നും
2009 ലെ
നിയമത്തില്‍
വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
എങ്കില്‍ ഇതു
പ്രാവര്‍ത്തികമാക്കുന്നത്
പരിഗണിക്കുമോയെന്നറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
സോഷ്യല്‍
മീഡിയയെക്കുറിച്ച്
ബോധവത്ക്കരണ
ക്ലാസുകള്‍
*246.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ്
കബീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
മീഡിയയുടെ
വര്‍ദ്ധിച്ചു
വരുന്ന
പ്രചാരവും
അതോടൊപ്പം
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചു
വരുന്ന സൈബര്‍
കുറ്റകൃത്യങ്ങളും
പരിഗണിച്ച്
പുതിയ
തലമുറയ്ക്ക്
വേണ്ട അവബോധവും
സുരക്ഷയും
ഒരുക്കുന്നതിലേക്കായി
ഈ വിഷയത്തില്‍
ഹൈസ്കൂള്‍ തലം
മുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ട
ബോധവത്ക്കരണ
ക്ലാസുകള്‍
നല്‍കാനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
വിഷയത്തില്‍
ഇതിനോടകം
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ഇന്റേണല്‍
അസസ്സ്മെന്റ്
സംവിധാനം
അവസാനിപ്പിക്കാന്‍
ശിപാര്‍ശ
*247.
ശ്രീ.പി.ടി.എ.
റഹീം
,,
എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ഡി.
പ്രസേനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ
രംഗത്തെ
പ്രശ്നങ്ങള്‍
പഠിക്കാനായി
നിയോഗിച്ച
ജസ്റ്റിസ്
കെ.കെ.ദിനേശന്
കമ്മിറ്റി
റിപ്പോര്‍ട്ടില്‍
വിദ്യാര്‍ത്ഥികളെ
വിധേയരാക്കാനായി
മാനേജ്മെന്റുകള്‍
ദുരുപയോഗം
ചെയ്യുന്ന
ഇന്റേണല്‍
അസസ്സ്മെന്റ്
സംവിധാനം
അവസാനിപ്പിക്കാന്‍
ശിപാര്ശയുണ്ടോ;
എങ്കില്‍
ഇതവസാനിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
വിദ്യാര്‍ത്ഥികളെ
മാനസികമായും
ശാരീരികമായും
പീഡിപ്പിക്കുന്നത്
അവസാനിപ്പിക്കാന്‍
ശക്തമായ
നടപടിയുണ്ടാകുമോ;
(സി)
അധ്യയനത്തിലെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനും
മാനേജ്മെന്റുകളുടെ
അമിതാധികാരത്വര
അവസാനിപ്പിക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
അംഗീകാരമില്ലാത്ത
സ്കൂളുകളുടെ
പ്രവര്‍ത്തനം
*248.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
അനുസരിച്ച്,
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവര്‍ത്തിക്കാന്‍
പാടില്ലെന്ന
വ്യവസ്ഥ
നിലനില്‍ക്കെ
ഇത്തരം
സ്കൂളുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(സി)
അംഗീകാരമില്ലാത്ത
സ്കൂളുകളുടെ
കാര്യത്തില്‍
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
ആശങ്കകള്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
ഭൂമിയുടെ സംരക്ഷണം
ഉറപ്പുവരുത്തുന്നതിന്
നടപടി
*249.
ശ്രീ.ഒ.
ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
,,
കാരാട്ട് റസാഖ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളം
ഭൂരഹിത
കുടുംബങ്ങളില്ലാത്ത
സംസ്ഥാനമാക്കി
മാറ്റുക എന്ന
ഉദ്ദേശ്യത്തോടെയുള്ള
പദ്ധതി പ്രകാരം
എത്ര
ഭൂരഹിതര്‍ക്ക്
ഭൂമി
നല്‍കേണ്ടി
വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
മുന്‍
സര്‍ക്കാരിന്റെ
കാലത്ത് ഇതില്‍
എത്ര
കുടുംബങ്ങള്‍ക്ക്
ഭൂമി
ലഭ്യമാക്കിയിരുന്നു;
(ബി)
കേരള
സ്റ്റേറ്റ്
ലാന്‍ഡ് ബാങ്ക്
എന്ന പദ്ധതി
നിലവിലുണ്ടോ;
പദ്ധതിയുടെ
വിശദാംശം
അറിയിക്കുമോ;
(സി)
റവന്യു
ഭൂമി മുഴുവന്‍
റീസര്‍വേ
നടത്തി
ഉടമസ്ഥരുടെ
അവകാശം
സംരക്ഷിക്കുന്നതിനും
സര്‍ക്കാര്‍
ഭൂമിയുടെ
സംരക്ഷണം
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
കാമ്പസുകളില്‍
ജനാധിപത്യാവകാശം
സംരക്ഷിക്കപ്പെടാന്‍
നടപടി
*250.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ഇ.പി.ജയരാജന്
,,
എ. പ്രദീപ്കുമാര്‍
,,
കെ. ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വകലാശാലകളെയും
ഗവേഷണ
സ്ഥാപനങ്ങളെയും
ലോകോത്തര
നിലവാരത്തിലേക്കുയര്ത്തുവാനായി
പരിപാടിയുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കാമോ;
അറിവുല്പാദന
പ്രക്രിയയിലും
അറിവ് സാമൂഹ്യ
പുരോഗതിക്കായി
ജനങ്ങളിലേക്ക്
എത്തിക്കുന്നതിനും
ഇത്തരം
സ്ഥാപനങ്ങള്‍
പ്രതീക്ഷിത
നിലവാരത്തിലേക്ക്
ഉയര്‍ന്നിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
മന്ത്രിമാരും
ചില ഭരണഘടനാ
സ്ഥാപനങ്ങളില്‍
മുഖ്യസ്ഥാനം
വഹിക്കുന്നവരും
അംഗീകൃത
ശാസ്ത്രസത്യങ്ങളെയും
ചരിത്ര
വസ്തുതകളെയും
നിരസിച്ചുകൊണ്ട്
അന്ധവിശ്വാസജഡിലവും
യുക്തിഹീനവുമായ
സങ്കല്പങ്ങളെ
ശാസ്ത്രത്തിന്റെ
സ്ഥാനത്ത്
പ്രതിഷ്ഠിക്കുന്നത്
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും
ഗവേഷണ
സ്ഥാപനങ്ങളുടെയും
സര്‍ഗ്ഗാത്മകതക്കും
സംവാദാത്മകതക്കും
ഹാനികരമാകാതിരിക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ജനാധിപത്യപരമായ
സംഘടനാവകാശങ്ങളെ
തകര്‍ത്തുകൊണ്ട്
പിന്തിരിപ്പന്
ആശയ സംഹിതയുടെ
പുനരുജ്ജീവനത്തിന്
ചില
കേന്ദ്രങ്ങള്‍
ശ്രമിക്കുന്നത്
അവസാനിപ്പിക്കുവാനായി
കാമ്പസുകളില്‍
ഭരണഘടനാദത്തമായ
ജനാധിപത്യാവകാശം
സംരക്ഷിക്കപ്പെടുന്നുവെന്ന്
ഉറപ്പുവരുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ
?
മരാമത്ത് നയത്തില്‍
നൂതന
സാങ്കേതികവിദ്യകളുടെ
പ്രാധാന്യം
*251.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.സുരേഷ് കുറുപ്പ്
,,
ജെയിംസ് മാത്യു
,,
എന്‍. വിജയന്
പിള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
കണക്കിലെടുത്ത്
റോഡ് സുരക്ഷിത
പ്രവൃത്തികള്‍ക്ക്
പ്രത്യേക
ഊന്നല്‍
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
റോഡ് സുരക്ഷാ
ഓഡിറ്റ്
നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റോഡ്
സേഫ്ടിക്കും
ഗവേഷണത്തിനും
ഡിസൈനിംഗിനുമായി
ഏതെല്ലാം നൂതന
സാങ്കേതിക
വിദ്യകള്‍ക്കാണ്
മരാമത്ത്
നയത്തില്‍
പ്രാധാന്യം
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
രംഗത്ത് കേരള
ഹൈവേ
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കേരള
റോഡ് ഫണ്ട്
ബോര്‍ഡിന്റെ
പദ്ധതികള്‍
*252.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
റോഡ് ഫണ്ട്
ബോര്‍ഡിന്റെ
കീഴില്‍
നിലവില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
അവയുടെ
ഇപ്പോഴത്തെ
അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
കെ.ആര്.എഫ്.ബി.
യുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുടക്കുന്ന
തുകയുടെ
തിരിച്ചടവ്
എപ്രകാരമാണ്;
(സി)
കേരള
റോഡ് ഫണ്ട്
ആക്ട് പ്രകാരം
മോട്ടോര്‍ വാഹന
നികുതിയിനത്തില്‍
ലഭ്യമാകുന്ന
തുകയുടെ പത്ത്
ശതമാനം വിഹിതം
കെ.ആര്.എഫ്.ബി.യ്ക്ക്
ലഭ്യമാക്കേണ്ടതുണ്ടോ;
(ഡി)
മോട്ടോര്‍
വാഹന
നികുതിയുടെ
പത്ത് ശതമാനം
കിഫ്ബിയിലേക്ക്
മാറ്റിയത് മൂലം
കെ.ആര്.എഫ്.ബി.
ക്ക് ഫണ്ട്
ലഭിക്കാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ഉന്നത
വിദ്യാഭ്യാസ
രംഗത്ത് നിലവാര
പരിശോധനയ്ക്കായി
സംവിധാനം
*253.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
,,
എം. രാജഗോപാലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത
വിദ്യാഭ്യാസ
രംഗത്ത് നവീന
ആശയങ്ങളും
പരിപാടികളും
ആവിഷ്കരിക്കുന്നതിന്
ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്
എത്രമാത്രം
സാധ്യമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിദ്യാഭ്യാസത്തിന്റെ
ജനാധിപത്യവല്ക്കരണത്തിനായി
കൗണ്‍സിലിനെ
എത്തരത്തിലാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉന്നത
വിദ്യാഭ്യാസ
മേഖലയിലെ
അധ്യയന രംഗത്ത്
നിലവാര
പരിശോധനയ്ക്കായി
അക്കാദമിക്
പെര്‍ഫോമന്‍സ്
ഇന്‍ഡിക്കേറ്റര്‍
എന്ന സംവിധാനം
ഏര്‍പ്പെടുത്തിയത്
അക്കാദമിക
ഗുണനിലവാരം
താഴ്ത്താന്‍
ഇടയാക്കിയത്
പരിഹരിക്കാന്‍
ഏതെങ്കിലും
തരത്തിലുള്ള
ആശയരൂപീകരണം
നടത്താന്‍
ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്
സാധ്യമായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കരിക്കുലം
പരിഷ്കരണത്തിനും
അക്കാദമിക
പരീക്ഷാ
കലണ്ടര്‍
രൂപീകരണത്തിനുമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ?
സര്‍വ്വകലാശാലകളുടെ
നിലവാരം
ഉയര്‍ത്താനുള്ള
നടപടികള്‍
*254.
ശ്രീ.വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മാനവവിഭവവികസന
മന്ത്രാലയത്തിന്റെ
റാങ്കിംഗ്
പ്രകാരം
ആദ്യത്തെ നൂറ്
സര്‍വ്വകലാശാലകളില്‍
കേരളത്തിലെ
സര്‍വ്വകലാശാലകളുടെ
സ്ഥാനം വളരെ
താഴ്ന്നതാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളെ
റാങ്കിംഗില്‍
മുന്‍നിരയിലെത്തിക്കുന്നതിന്
അര്‍ത്ഥപൂര്‍ണമായ
പ്രവര്‍ത്തനങ്ങള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി)
ഇതിലൂടെ
ഉന്നതവിദ്യാഭ്യാസ
രംഗത്ത് എന്ത്
മുന്നേറ്റം
കുറിയ്ക്കുവാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ?
ഡിജിറ്റല്‍
സര്‍വ്വേയും
പോക്കുവരവും
*255.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജുകളില്‍,
പുറംകരാര്‍
മുഖേന യോഗ്യരായ
ഏജന്‍സികളെ
കൊണ്ട്
ഡിജിറ്റല്‍
സര്‍വ്വേ
പൂര്‍ത്തീകരിക്കുവാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എല്ലാ
വില്ലേജുകളിലെയും
പോക്കുവരവ്
നടപടികള്‍
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
ആക്കുന്ന
പ്രക്രിയ ഏതു
ഘട്ടം വരെയായി;
വിവരിക്കുമോ?
മലയോര-തീരദേശ
പാതകളുടെ
നിര്‍മ്മാണം
*256.
ശ്രീ.രാജു
എബ്രഹാം
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. എന്‍. ഷംസീര്‍
,,
എം. മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഗതാഗത
ശൃംഖലയിലെ
പ്രധാന
കണ്ണികളായിട്ടുളള
മലയോര-തീരദേശ
പാതകളുടെ
നിര്‍മ്മാണത്തിനായി
ഇതുവരെ
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ;
(ബി)
മലയോര
ഹെെവേയുടെ ചില
ഭാഗങ്ങള്‍
വനമേഖലയിലൂടെ
കടന്ന്
പോകുന്നത് ഇൗ
പാതയുടെ
നിര്‍മ്മാണത്തെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനായി
നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
എല്ലായിടത്തും
പന്ത്രണ്ട്
മീറ്റര്‍
ഉണ്ടെങ്കില്‍
മാത്രമേ തീരദേശ
ഹെെവേ
പദ്ധതിക്ക്
അനുമതി
നല്‍കുകയുള്ളൂ
എന്ന കിഫ്ബി
നിലപാട്
പ്രായോഗികത
കൂടി
കണക്കിലെടുത്ത്
പുനഃപരിശോധിക്കാനുള്ള
നിര്‍ദ്ദേശം
നല്കുവാൻ
ആവശ്യപ്പെടുമോ?
നഗരങ്ങളിലെ
റോഡുകളുടെ
ശോചനീയാവസ്ഥ
*257.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഗരങ്ങളിലെ
റോഡുകളുടെ
ഗണ്യമായ ഭാഗം
ശോചനീയാവസ്ഥയിലായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
രീതിയിലെ
അപാകതയും
മഴക്കാലത്തെ
റോഡ്
നിര്‍മ്മാണവും
ഇതിന്
എത്രമാത്രം
കാരണമാകുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇപ്രകാരമുണ്ടാകുന്ന
നഷ്ടം അതിന്
കാരണക്കാരാകുന്നവരില്
നിന്ന്
ഈടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പൈപ്പുലൈനിനും
കേബിള്‍ ഇടാനും
വേണ്ടി
വെട്ടിപ്പൊളിക്കുന്ന
റോഡുകള്‍
ഗുണഭോക്താക്കളില്‍
നിന്നും പണം
ഈടാക്കിയിട്ടും
പൂര്വസ്ഥിതിയിലാക്കാതിരിക്കുന്നത്
റോഡുകളുടെ,
പ്രത്യേകിച്ച്
നഗര
പ്രദേശങ്ങളിലുള്ളവയുടെ
ശോചനീയാവസ്ഥയ്ക്ക്
പ്രധാന
കാരണമാണെന്നിരിക്കെ
ഇതിനെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പില്‍
ജന്‍ഡര്‍ ബജറ്റിംഗ്
*258.
ശ്രീ.ഡി.കെ.
മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.കെ.
ശശി
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ജന്‍ഡര്‍
ബജറ്റിംഗ്
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
സര്‍ക്കാര്‍
ഓഫീസുകളില്‍
സ്ത്രീസൗഹൃദപരമായ
അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
എന്തെല്ലാം
പ്രവൃത്തികളാണ്
ഇൗ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പിലെ
എഞ്ചിനീയര്‍മാര്‍ക്കും
മറ്റ്
ഉദ്യോഗസ്ഥര്‍ക്കും
സ്ത്രീസൗഹൃദപരമായ
നിര്‍മ്മാണം
സംബന്ധിച്ച്
പരിശീലനം
നല്‍കിയിട്ടുണ്ടോ;
(ഡി)
പദ്ധതിയുടെ
ഭാഗമായി
ഭിന്നശേഷിക്കാര്‍ക്കായി
പബ്ലിക്
ഓഫീസുകളില്‍
റാമ്പുകള്‍
സ്ഥാപിക്കുന്നതിനുളള
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിയ്ക്കായി
നടപ്പുസാമ്പത്തിക
വര്‍ഷം
ബജറ്റില്‍ എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
പാഠ്യപദ്ധതിയില്‍
ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്
ഉള്‍പ്പെടുത്താന്‍
നടപടി
*259.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിർമ്മിത
ബുദ്ധിയിലോ
മറ്റ് നൂതന
സാങ്കേതിക
വിദ്യകളിലോ
ഫലപ്രദമായ
പരിശീലനം
യുവാക്കൾക്ക്
ലഭിക്കാതിരിക്കുകയാണെങ്കിൽ
ഭാവിയിൽ തൊഴിൽ
അവസരങ്ങൾ
നഷ്ടപ്പെടുമെന്നതിനെക്കുറിച്ച്
അഭിപ്രായം
വ്യക്തമാക്കുമോ;
ഇതിനായി
എന്തെങ്കിലും
പദ്ധതികൾ
ആവിഷ്കരിക്കുന്നുണ്ടോ;
(ബി)
നിർമിത
ബുദ്ധി, ത്രി
ഡി
പ്രിന്റിംഗ്,
റോബോട്ടിക്സ്
തുടങ്ങിയ നൂതന
സാങ്കേതിക
വിദ്യകൾ
പാഠ്യപദ്ധതിയിൽ
ഉൾപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;വിശദീകരിക്കുമോ;
(സി)
ഏതെങ്കിലും
പഠന മേഖലകളിൽ
ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്
അഥവാ നിർമ്മിത
ബുദ്ധി
ഉപയോഗിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
പാട്ടക്കുടിശ്ശിക
*260.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞും
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചും
വന്‍കിട
കമ്പനികള്‍
സര്‍ക്കാര്‍
ഭൂമി കൈവശം
വച്ചിരിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്
പരിശോധിച്ച്
നടപടി
സ്വീകരിക്കുവാന്‍
18.2.17ല്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പാട്ടവ്യവസ്ഥ
ലംഘിച്ചതും
പാട്ട കാലാവധി
കഴിഞ്ഞതുമായ
എത്ര ഏക്കര്‍
ഭൂമി ഈ
സര്‍ക്കാര്‍
നിലവില്‍
വന്നശേഷം
തിരിച്ചെടുത്തിട്ടുണ്ട്;
(ഡി)
പാട്ടക്കുടിശ്ശികയിനത്തില്‍
ലക്ഷക്കണക്കിന്
രൂപ
സര്‍ക്കാരിന്
ലഭിക്കാന്‍
ഉണ്ടെന്നിരിക്കെ
ഇത്
പിരിച്ചെടുക്കുന്നതിന്
നിലവില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദമാക്കുമോ?
സര്‍വ്വകലാശാലകള്‍ക്ക്
നാഷണല്‍
അസസ്സ്മെന്റ് ആന്റ്
അക്രഡിറ്റേഷന്
കൗണ്‍സില്‍ നല്കിയ
ഗ്രേഡിംഗ്
*261.
ശ്രീ.ആന്റണി
ജോണ്‍
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
പി.കെ. ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകള്‍ക്ക്,
നാഷണല്‍
അസസ്സ്മെന്റ്
ആന്റ്
അക്രഡിറ്റേഷന്
കൗണ്‍സില്‍
(നാക്) നടത്തിയ
പരിശോധനയുടെ
അടിസ്ഥാനത്തില്‍
നല്‍കിയിട്ടുള്ള
ഗ്രേഡിംഗ്
അറിയിക്കാമോ;
(ബി)
ഗ്രേഡിംഗിനായി
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
അടിസ്ഥാനമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
സംസ്ഥാനത്തെ
മിക്ക
സര്‍വ്വകലാശാലകളിലും
അധ്യാപകരുടെ
എണ്ണത്തിലുള്ള
കുറവ്
പരിഹരിക്കാനായി
എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
അടിസ്ഥാന
സൗകര്യങ്ങളും
ഗവേഷണ
സൗകര്യങ്ങളും
വര്‍ദ്ധിപ്പിക്കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പരിപാടിയുടെ
വിശദാംശം
അറിയിക്കാമോ;
(ഡി)
തൊഴില്‍
സാധ്യതയുള്ള
കോഴ്സുകള്‍
ആവിഷ്ക്കരിക്കണമെന്ന
നിര്‍ദ്ദേശം,ജ്ഞാന
സമ്പാദനത്തേക്കാള്‍
തൊഴില്‍
സമ്പാദന
ഇടങ്ങളായി
ഉന്നത
വിദ്യാഭ്യാസരംഗത്തെ
മാറ്റുന്നതിന്
ഇടയാക്കുമോ;
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നിലപാട്
അറിയിക്കാമോ?
കശുവണ്ടി
സംഭരണം
*262.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി
സംസ്ക്കരണ മേഖല
സ്തംഭനാവസ്ഥയില്‍
ആണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തെല്ലാം
പുതിയ
ആശയങ്ങളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
സീസണ്
ആരംഭിക്കാനിരിക്കെ
അതിന്
മുന്നോടിയായി
വിദേശ
രാജ്യങ്ങളില്‍
നിന്ന്
തോട്ടണ്ടി
സംഭരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
രണ്ടുലക്ഷത്തോളം
തൊഴിലാളികളുള്ള
ഈ മേഖലയില്‍
തൊഴില്‍
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍
മുന്‍കൈയെടുക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
ഗുണമേന്മയിലും
വലിപ്പത്തിലും
മുന്തിയ
തോട്ടണ്ടി
ന്യായവില നല്കി
കര്‍ഷകരില്‍
നിന്ന്
സംഭരിക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(എഫ്)
ആഫ്രിക്കന്‍
രാജ്യങ്ങളില്‍
നിന്ന്
കശുവണ്ടി
സംഭരിക്കുന്നതിനായി
നടത്തിയ
ശ്രമങ്ങള്‍
ഫലവത്തായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ദേശീയപാതയിൽ
മേല്‍പ്പാലങ്ങള്‍
*263.
ശ്രീ.എം.
മുകേഷ്
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയപാത
നാലുവരിയായി
പുനര്‍
നിര്‍മ്മിക്കുന്നതിന്റെ
ഭാഗമായി
തുറവൂരിനും
കഴക്കൂട്ടത്തിനും
ഇടയില്‍
എവിടെയെല്ലാമാണ്
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
ഉയര്‍ന്നുവന്നിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
ദേശീയപാത
അതോറിറ്റി
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
പരിശോധിച്ച്
ആവശ്യമായ
കൂട്ടിച്ചേര്‍ക്കലുകള്‍
വരുത്തുന്നതിന്
ഇടപെടല്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഉയര്‍ന്ന
ജനസാന്ദ്രതയും
ഇടുങ്ങിയ
റോഡുകളുമുള്ള
ആലപ്പുഴ
നഗരത്തില്‍
ദേശീയ പാത
കടന്നുപോകുന്ന
റ്റി.ഡി.എച്ച്.എസ്.എസ്-ന്
സമീപം മുതല്‍
വൈ.എം.സി.എ
പാലം വരെയുള്ള
ഭാഗത്ത് ഒരു
മേല്‍പ്പാലം
നിര്‍മ്മിച്ചാല്‍
ഗതാഗത
വികസനത്തിനും
നഗരവികസനത്തിനും
ദീര്‍ഘകാലാടിസ്ഥാനത്തില്‍
ഗുണകരമാകുമെന്ന
വസ്തുത
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
മത്സ്യബന്ധന
തുറമുഖങ്ങളുടെ
നിര്‍മാണവും
നവീകരണവും
*264.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.സത്യന്
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യബന്ധന
തുറമുഖങ്ങളുടെ
നിര്‍മ്മാണത്തിനും
പഴയ
മത്സ്യബന്ധന
തുറമുഖങ്ങളുടെ
നവീകരണത്തിനുമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കേരളത്തിലെ
മത്സ്യസമ്പത്തിലെ
മുക്കാല്‍
പങ്കിലധികവും
കടല്‍
മത്സ്യമായതിനാല്
ഫിഷിംഗ്
ഹാര്‍ബറുകള്‍,
ലാന്‍ഡിംഗ്
സെന്ററുകള്‍,
മത്സ്യ
മാര്‍ക്കറ്റുകള്‍
എന്നിവയുടെയും
അവയെ ദേശീയ
പാതയുമായി
ബന്ധിപ്പിക്കുന്ന
തീരദേശ
റോഡുകളുടെയും
വികസനത്തിനായി
ഉള്ള
പദ്ധതിയുടെ
വിശദാംശം
അറിയിക്കാമോ;
(സി)
മത്സ്യോല്പന്നങ്ങളുടെ
കയറ്റുമതി
വര്‍ദ്ധനവ്
ലക്ഷ്യമിട്ട്
ഫിഷിംഗ്
ഹാര്‍ബറുകളുടെയും
സംസ്കരണ
കേന്ദ്രങ്ങളുടെയും
ശുചിത്വ
നിലവാരം
ഉയര്‍ത്തുന്നതിനായി
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തല്‍
*265.
ശ്രീമതി
സി.കെ. ആശ
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
അടച്ചുറപ്പില്ലാത്തതും
ചോര്‍ന്നൊലിക്കുന്നതും
ദുര്ബലാവസ്ഥയിലുള്ളതുമായ
വില്ലേജ് ഓഫീസ്
കെട്ടിടങ്ങള്‍
നിലവിലുണ്ടോ
എന്ന്
അറിയിക്കാമോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
വില്ലേജ്
ഓഫീസുകളില്‍
കുടിവെള്ളം,
ടോയ് ലറ്റ്
സംവിധാനങ്ങള്‍
എന്നിവ
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)
വില്ലേജ്
ഓഫീസുകളോട്
ചേര്‍ന്ന്
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
വിഭിന്നശേഷിയുള്ള
കുട്ടികളുടെ
വിദ്യാഭ്യാസം
*266.
ശ്രീ.പി.
ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
,,
എം. രാജഗോപാലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഭിന്നശേഷിയുള്ള
കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്പെഷ്യല്‍
സ്കൂളുകളില്‍
നിലവിലുള്ള
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
സഹായകമായ
അധ്യാപന-പഠന
സാമഗ്രികള്‍
വിതരണം
ചെയ്യുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്കായി
ഡിജിറ്റല്‍
മോഡിലുള്ള
ക്ലാസുകള്‍
കൈകാര്യം
ചെയ്യുന്ന
അദ്ധ്യാപകര്‍ക്കുള്ള
പരിശീലനത്തിനും
ഓഡിയോ
ലോജിക്കല്‍
ലാംഗ്വേജ് ലാബ്
സ്ഥാപിക്കുന്നതിനും
പ്രത്യേക
ഊന്നല്‍
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)
സ്പെഷ്യല്‍
സ്കൂളുകളില്‍
പ്രത്യേക
കലോത്സവം,
തൊഴില്‍ പരിചയ
മേളകള്‍,
അത് ലറ്റിക്
മീറ്റുകള്‍
എന്നിവ
സംഘടിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അണ്
എയ്ഡഡ് സ്കൂളുകളുടെ
മേല്‍ നിയന്ത്രണം
*267.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണ് എയ്ഡഡ്
സ്കൂളുകളിലെ
പ്രവേശനത്തിലോ,
ഫീസിന്റെ
കാര്യത്തിലോ
ജീവനക്കാരുടെ
സേവന വേതന
വ്യവസ്ഥകള്‍
തീരുമാനിക്കുന്നതിലോ
സര്‍ക്കാരിന്
എന്തെങ്കിലും
നിയന്ത്രണമുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
ഇടപെടുമോ;
വ്യക്തമാക്കുമോ;
(ബി)
അണ്
എയ്ഡഡ്
സ്കൂളുകള്‍
പ്രവേശന
കാര്യത്തില്‍
യോഗ്യതയും
സംവരണ
മാനദണ്ഡങ്ങളും
പാലിക്കുന്നുവെന്നുറപ്പു
വരുത്താന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
അണ്
എയ്ഡഡ് ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍
പ്രവേശനത്തിന്
ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ?
തോട്ടണ്ടിയ്ക്ക്
ഇറക്കുമതി ചുങ്കം
*268.
ശ്രീ.അനില്‍
അക്കര
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
തോട്ടണ്ടിയ്ക്ക്
ഇറക്കുമതി
ചുങ്കം
ഏര്‍പ്പെടുത്തിയത്
സംസ്ഥാനത്തെ
കശുവണ്ടി
മേഖലയെ
എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്രശതമാനം
ചുങ്കമാണ്
കേന്ദ്ര
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇറക്കുമതി
ചുങ്കം
വന്നതോടുകൂടി
ചെറുകിട
വ്യവസായികള്‍
തോട്ടണ്ടി
ഇറക്കുമതിയില്‍
നിന്നും
പിന്മാറിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംസ്ഥാനത്തെ
കശുവണ്ടി
വ്യവസായത്തെ
കൂടുതല്‍
പ്രതിസന്ധിയില്‍
ആക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പ്രതിസന്ധി
നേരിടുന്നതിന്
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
മത്സ്യ
വിപണന മേഖലയില്‍
നടത്താനുദ്ദേശിക്കുന്ന
ഇടപെടലുകള്‍
*269.
ശ്രീ.കെ.
ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
,,
കെ.വി.അബ്ദുള്‍
ഖാദര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മത്സ്യമേഖലയില്‍
ഏറ്റവുമധികം
ചൂഷണം
നടക്കുന്നത്
വ്യാപാരമേഖലയില്‍
ആയതിനാല്‍
മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുന്നവരുടെയും
ഉപഭോക്താക്കളുടെയും
താല്പര്യം
സംരക്ഷിക്കുന്നതിനായി
മത്സ്യ വിപണന
മേഖലയില്‍
നടത്താനുദ്ദേശിക്കുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
നേരിട്ട്
മത്സ്യം
സംഭരിക്കാനും
കേന്ദ്രീകരിച്ച്
വില്ക്കാനുമുള്ള
സൗകര്യം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മത്സ്യഫെഡിനെ
മത്സ്യത്തൊഴിലാളികളുടെ
പുരോഗതിക്കും
ക്ഷേമത്തിനുമായുള്ള
സ്ഥാപനമായി
ശാക്തീകരിക്കുന്നതിന്
നടത്തുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സാങ്കേതിക
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
നൂതന സംരംഭങ്ങള്‍
*270.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
നൂതന
സംരംഭങ്ങളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
പ്രാരംഭ
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
എഞ്ചിനീയറിംഗ്
കോളേജുകളിലും
പോളിടെക്നിക്കുകളിലും
ടെക്നോളജി
ബിസിനസ്
ഇന്‍കുബേറ്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
നല്‍കുമോ;
(സി)
എഞ്ചിനീയറിംഗ്
കോളേജുകളില്‍
ഇന്റര്‍
ഡിസിപ്ലിനറി
ഗവേഷണ
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഐ.എസ്.ആര്.ഒ.യുമായി
ചേര്‍ന്നുകൊണ്ട്
വിദ്യാര്‍ത്ഥികള്‍
നിര്‍മ്മിക്കുന്ന
ഉപഗ്രഹം
വിക്ഷേപണം
ചെയ്യുന്നതിനുള്ള
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?