സ്വാഭാവിക
റബറിന്റെ വില
*121.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
,,
പി.വി. അന്‍വര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബ്ലോക്കുറബര്
നിര്‍മ്മാണത്തിനെന്ന
പേരില്‍
വന്‍തോതില്‍
ചിരട്ടപ്പാല്‍
ഇറക്കുമതിക്ക്
അനുമതി
നല്‍കാനും
റബര്‍
ബോര്‍ഡിനെ
ഉപയോഗിച്ചുകൊണ്ട്
ഇത്തരം നിലവാരം
കുറഞ്ഞ
ഉല്പന്നത്തിലേക്ക്
തിരിയാന്‍
സംസ്ഥാനത്തെ
കര്‍ഷകരെ
പ്രേരിപ്പിക്കുന്നതിനായും
കേന്ദ്ര
സര്‍ക്കാര്‍
നടത്തുന്നതായി
പറയപ്പെടുന്ന
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
നീക്കത്തില്‍
നിന്നു
പിന്മാറാന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
റബര്‍ നയം
പ്രഖ്യാപിക്കുമെന്ന്
പറയുന്നതിന്റെ
ഭാഗമായി
രാജ്യത്ത്
റബര്‍
ഉല്പാദനത്തിന്റെ
കുത്തകയുള്ള
സംസ്ഥാനവുമായി
ഏതെങ്കിലും
തരത്തിലുള്ള
ആശയവിനിമയം
നടത്തുകയുണ്ടായോ;
(സി)
ഉല്പാദനചെലവുമായി
ബന്ധപ്പെടുത്തി
സ്വാഭാവിക
റബറിന് വില
നിശ്ചയിക്കാന്‍
കേന്ദ്ര
സര്‍ക്കാരിനോട്
അടിയന്തരമായി
ആവശ്യപ്പെടുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ തനത്
ഫണ്ട്
*122.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശമ്പള
വര്‍ദ്ധനവും
നികുതി
പിരിവിലെ
ഗുരുതരമായ
വീഴ്ചയും കാരണം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
തനത് ഫണ്ട്
ചുരുങ്ങി പല
സ്ഥാപനങ്ങളും
സാമ്പത്തിക
ബുദ്ധിമുട്ടിലാണോ
എന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
തനത് ഫണ്ട്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു
സംബന്ധിച്ച്
അഞ്ചാം ധനകാര്യ
കമ്മീഷന്റെ
ശുപാര്‍ശകള്‍
എന്തൊക്കെയാണ്:
(സി)
കെട്ടിട
നികുതി വര്‍ഷം
തോറും അഞ്ച്
ശതമാനം
വര്‍ദ്ധിപ്പിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ഡി)
തൊഴില്‍ക്കരത്തിന്റെ
പരമാവധി പരിധി
2500 ല്‍
നിന്നും 12500
രൂപ ആക്കണമെന്ന
കേന്ദ്ര
ധനകാര്യ
കമ്മീഷന്റെ
ശിപാര്‍ശ
നടപ്പിലാക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
പൊതുഗതാഗത
സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
നടപടി
*123.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി - സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുഗതാഗത
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കെ.എസ്.ആര്.ടി.സി
നേരിടുന്ന
രൂക്ഷമായ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സമഗ്ര രക്ഷാ
പാക്കേജ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അതിന്റെ
ഭാഗമായി
കെ.എസ്.ആര്.ടി.സി
യിലും,
കെ.യു.ആര്.ടി.സി
യിലും
നടപ്പാക്കിയ
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
കെ.എസ്.ആര്.ടി.സി
നേരിടുന്ന
കനത്ത
സാമ്പത്തിക
ബാധ്യത
പൊതുഗതാഗത
സംവിധാനം
മെച്ചപ്പെടുത്തുന്ന
കാര്യത്തില്‍
വിഘാതമായി
നില്ക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
ലൈഫ്
മിഷന് പദ്ധതി
*124.
ശ്രീ.എം.
നൗഷാദ്
,,
ബി.സത്യന്
,,
വി. കെ. സി. മമ്മത്
കോയ
,,
എം. രാജഗോപാലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന്
പദ്ധതിയുടെ
ഒന്നാംഘട്ടം
പ്രവര്‍ത്തനം
പൂര്‍ത്തിയായോ;
എത്ര വീടുകളുടെ
നിര്‍മ്മാണമാണ്
ഒന്നാം
ഘട്ടത്തില്‍
നടന്നുവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
അന്തിമ
ഗുണഭോക്തൃ
പട്ടിക
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
രണ്ടാം
ഘട്ടത്തില്‍
എത്ര വീടുകള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇവയുടെ
നിര്‍മ്മാണത്തിനായുള്ള
ഫണ്ട്
സമാഹരണത്തിന്
ഉദ്ദേശിക്കുന്ന
മാര്‍ഗ്ഗവും
അറിയിക്കാമോ?
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായവില
ഉറപ്പാക്കുന്നതിന്
നടപടി
*125.
ശ്രീ.അനില്‍
അക്കര
,,
അടൂര്‍ പ്രകാശ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്ഷികോല്പന്നങ്ങളുടെ
ഉല്പാദന
ചെലവിന്റെ
അടിസ്ഥാനത്തില്‍
കര്‍ഷകര്‍ക്ക്
ന്യായവില
ലഭിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
ഇല്ലെങ്കില്‍
ന്യായവില
ഉറപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നാണ്യവിളകളുടെ
വിലത്തകര്‍ച്ച
കര്‍ഷകരെ
കടക്കെണിയിലേക്കും
ആത്മഹത്യയിലേക്കും
നയിക്കുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കുരുമുളകിനും
ഏലത്തിനും
ഉണ്ടായിട്ടുള്ള
വിലത്തകര്‍ച്ചയ്ക്ക്
കാരണമെന്താണ്;
(ഡി)
സംസ്ഥാനത്തെ
പച്ചക്കറി
കര്‍ഷകര്‍ക്ക്
അവരുടെ
ഉല്പന്നങ്ങള്ക്ക്
ന്യായവില
ഉറപ്പാക്കിയിട്ടുണ്ടോ;
അവ ന്യായവില
നല്കി
വാങ്ങുന്നതിനുള്ള
സര്‍ക്കാര്‍
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
നിലവിലെ
സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കി
കര്‍ഷകരുടെ
ജീവിതാഭിവൃദ്ധിക്ക്
ഉതകുന്ന
പദ്ധതികള്‍
ആസുത്രണം
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖ പദ്ധതി
*126.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തുറമുഖവും മ്യൂസിയവും
പുരാവസ്തു സംരക്ഷണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖ
പദ്ധതിയുടെ
ഉദ്ഘാടന ദിവസം
മുതല്‍ ആയിരം
ദിവസത്തിനകം
പ്രസ്തുത
തുറമുഖത്തില്‍
വാണിജ്യാടിസ്ഥാനത്തിലുളള
പ്രവര്‍ത്തനം
ആരംഭിക്കുമെന്നും
കപ്പലുകള്‍
അടുക്കുമെന്നുമുള്ള
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
നിലവില്‍
വന്നശേഷം
പ്രസ്തുത
തുറമുഖ
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
മന്ദീഭവിച്ചുവെന്ന്
കരുതുന്നുണ്ടോ;
പദ്ധതിയുടെ
പ്രവര്‍ത്തനം
മുന്നോട്ട്
കൊണ്ടുപോകാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദീകരിക്കാമോ;
(സി)
മൂവായിരത്തി
ഒരുനൂറ്
മീറ്റര്‍
നീളമുളള
പുലിമുട്ടില്‍
ഇതുവരെ എത്ര
മീറ്റര്‍
നിര്‍മ്മാണം
പൂര്‍ത്തിയായി;
പ്രസ്തുത
പ്രവര്‍ത്തനം
തടസ്സപ്പെടുന്നതിനുളള
കാരണമെന്താണ്;
വിശദീകരിക്കാമോ;
(ഡി)
തടസ്സങ്ങള്‍
നീക്കി
കേരളത്തിന്റെ
ഇൗ സ്വപ്ന
പദ്ധതി
സമയബന്ധിതമായി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ആവശ്യമായ എല്ലാ
നടപടികളും
കെെക്കൊളളുമോ
എന്ന്
വ്യക്തമാക്കാമോ?
തെരുവുനായ
ശല്യം
പരിഹരിക്കാന്‍
നടപടി
*127.
ശ്രീ.വി.
ജോയി
,,
ഇ.പി.ജയരാജന്
,,
ഒ. ആര്. കേളു
,,
വി. അബ്ദുറഹിമാന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ
ശല്യം
പരിഹരിക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇവ കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിക്കുമോ;
എ.ബി.സി.
പദ്ധതി
എത്രമാത്രം
ഫലപ്രദമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വയനാട്
വൈത്തിരിയില്‍
തൊഴിലാളി
സ്ത്രീയെ
നായ്ക്കള്‍
കടിച്ചുകീറി
കൊന്ന
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
നായ്ക്കളെ
വളര്‍ത്തുന്നതിന്
ലൈസന്‍സ്
ഏര്‍പ്പെടുത്തുന്നതിനും
വളര്‍ത്തുനായ്ക്കളെ
തെരുവില്‍
അലയാന്‍
വിടുന്നവരെ
കര്‍ശനമായി
ശിക്ഷിക്കുന്നതിനും
നടപടിയുണ്ടാകുമോ;
(സി)
തെരുവുനായ
പ്രശ്നം
സംബന്ധിച്ച്
സുപ്രീം കോടതി
നിയോഗിച്ച
റിട്ടയേര്‍ഡ്
ജസ്റ്റിസ്
സിരിജഗന്റെ
നേതൃത്വത്തിലുള്ള
കമ്മിറ്റി
നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
റബറിന്റെ
സംരക്ഷണത്തിനായി
പദ്ധതികള്‍
*128.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാനത്തിന്റെ
തനത് കാര്‍ഷിക
ഉല്‍പ്പന്നം
എന്ന നിലയില്‍
റബറിന്റെ
സംരക്ഷണത്തിനായി
പാവപ്പെട്ട
റബര്‍ കര്‍ഷകരെ
സഹായിക്കാന്‍
സംസ്ഥാന
തലത്തില്‍ ഒരു
ബോര്‍ഡ്
രൂപീകരിക്കാന്‍
പദ്ധതിയുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള നടപടി
സ്വീകരിച്ച്
ബോര്‍ഡ്
രൂപീകരിക്കുമോ;
(ബി)
ഇന്ത്യയില്‍
ഉല്പാദിപ്പിക്കുന്ന
റബറിന്റെ
എണ്‍പത്
ശതമാനവും
കേരളത്തില്‍
നിന്നുമാണെന്ന
സാഹചര്യത്തില്‍
റബറിനെ
കാര്‍ഷിക
വിളയായി
പ്രഖ്യാപിച്ച്
സംരക്ഷിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന ശേഷം
കേരളത്തിലെ
റബര്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പ്രധാനമന്ത്രി
ആവാസ് യോജന
*129.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ്‍
ആവാസ് യോജന,
പ്രധാനമന്ത്രി
ആവാസ് യോജന
(നഗരം) എന്നീ
പദ്ധതികളിലൂടെ
എന്താണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതികളിലേക്ക്
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണ്;
അതിനുള്ള
മാനദണ്ഡമെന്താണ്;
(സി)
കേരളത്തിന്റെ
പ്രത്യേക
സാഹചര്യങ്ങള്‍
കണക്കിലെടുത്ത്
പ്രസ്തുത
മാനദണ്ഡങ്ങളില്‍
മാറ്റം
വരുത്തണമെന്ന്
സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അതിന്മേലുള്ള
പ്രതികരണം
എന്താണെന്നറിയിക്കാമോ;
(ഡി)
2019
ല്‍ ഈ
പദ്ധതിപ്രകാരം
എത്ര വീടുകള്‍
നിര്‍മ്മിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഇ)
പ്രധാനമന്ത്രി
ഗ്രാമീണ്‍
ആവാസ്
യോജനയില്‍
കേന്ദ്രസഹായത്തോടെ
പണിയുന്ന
വീടുകളെ
സംസ്ഥാന
സര്‍ക്കാരിന്റെ
സമ്പൂര്‍ണ്ണ
പാര്‍പ്പിടപദ്ധതിയുടെ
ഭാഗമായി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
ഹജ്ജ്
തീര്‍ത്ഥാടകരുടെ
ക്ഷേമത്തിനായുള്ള
നടപടികള്‍
*130.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. നൗഷാദ്
,,
ജെയിംസ് മാത്യു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹജ്ജ്
തീര്‍ത്ഥാടകരുടെ
ക്ഷേമത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
പുതിയ കരട്
ഹജ്ജ്
നയത്തില്‍
സംസ്ഥാനത്തെ
ഹജ്ജ്
തീര്‍ത്ഥാടകരുടെ
താത്പര്യം
ഹനിയ്ക്കുന്ന
എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പ്രസ്തുത
കരട് ഹജ്ജ്
നയത്തില്‍
കേരളത്തിലെ
തീര്‍ത്ഥാടകരെ
ദോഷകരമായി
ബാധിക്കുന്ന
വ്യവസ്ഥകള്‍
പുനഃപരിശോധിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നികുതി പിരിവ്
ശിപാര്‍ശകള്‍
*131.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ചാം
സംസ്ഥാന
ധനകാര്യ
കമ്മീഷന്
റിപ്പോർട്ടിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നികുതി പിരിവ്
സംബന്ധിച്ച
ശിപാര്‍ശകള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
പുതിയ ഏതെല്ലാം
മേഖലകളില്‍
നികുതി
ചുമത്തണമെന്നാണ്
ശിപാര്‍ശ
ചെയ്തിരിക്കുന്നത്എന്ന്അറിയിക്കുമോ;
(സി)
എല്ലാ
വിഭാഗം തൊഴില്‍
ചെയ്യുന്നവരെയും
നികുതി
പരിധിയില്‍
കൊണ്ടു
വരണമെന്ന്
കമ്മീഷന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഇതിനോട്
സര്‍ക്കാര്‍
അനുകൂലിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ജെെവകൃഷി
പ്രോത്സാഹനത്തിന്
പദ്ധതികൾ
*132.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.രാജേന്ദ്രന്
,,
പി.ടി.എ. റഹീം
,,
സി. കെ.
ശശീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജെെവകൃഷിയുടെ
വ്യാപനത്തിനും
പ്രോത്സാഹനത്തിനുമായി
എന്തെല്ലാം
നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പച്ചക്കറി
ഉത്പാദന
രംഗത്ത്
സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി
പൊതുജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
നല്ല
കാര്‍ഷിക
രീതികള്‍
അവലംബിച്ച്
കര്‍ഷക
കൂട്ടായ്മയിലൂടെ
വിഷരഹിത
പച്ചക്കറികള്‍
പരമാവധി
ഉത്പാദിപ്പിക്കുന്നതിനും
അവയുടെ സംഭരണം,
വിപണനം എന്നിവ
ഫലപ്രദമാക്കി
കര്ഷകന്
മികച്ച വരുമാനം
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യെ
കരകയറ്റാനായി സഹായം
*133.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
എം. സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി - സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കെ.എസ്.ആര്.ടി.സി.യെ
കരകയറ്റാനായി
പദ്ധതി
പദ്ധതിയേതര
വിഭാഗങ്ങളില്‍
എന്തെല്ലാം
സഹായം
നല്‍കിയെന്ന്
വിശദമാക്കാമോ;
(ബി)
വിരമിച്ച
ജീവനക്കാര്‍ക്ക്
പെന്ഷന്
നല്‍കാനായി
പ്രതിമാസം എത്ര
തുക വേണ്ടി
വരുമെന്ന്
അറിയിക്കാമോ;
കുടിശ്ശികയുള്പ്പെടെയുളള
പെന്ഷന്
വിതരണത്തിന്
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ചെലവു
വന്‍തോതില്‍
വര്‍ദ്ധിക്കുകയും
വരുമാനം
ആനുപാതികമായി
വര്ദ്ധിക്കാതിരിക്കുകയും
ചെയ്യുന്നതാണ്
കെ.എസ്.ആര്.ടി.സി.യുടെ
പ്രശ്നമെന്നതിനാൽ
കെ.റ്റി.ഡി.എഫ്.സി.യില്‍
നിന്നുള്‍പ്പെടെ
എടുത്തിട്ടുളള
13.5 ശതമാനം
വരെ പലിശ
വരുന്ന
വായ്പകള്‍
പുന:ക്രമീകരിച്ച്
ന്യായ പലിശ
നിരക്കിലുളള
ദീര്‍ഘകാല
വായ്പയായി
മാറ്റാന്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
കാര്‍ഷിക
മൂല്യവർധിത
ഉത്പന്നങ്ങളുടെ
ഉത്പാദനത്തിലും
വിപണനത്തിലും
കുടുംബശ്രീ
പങ്കാളിത്തം
*134.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.കെ.
ശശി
,,
മുരളി പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നയങ്ങള്‍
കൊണ്ട്
ഗ്രാമസമ്പദ്
വ്യവസ്ഥ
നേരിടുന്ന
സാമ്പത്തിക
പ്രതിസന്ധി
തരണം
ചെയ്യാനായി,
കാര്‍ഷിക
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെ
വ്യാപനത്തിനും
ഭക്ഷ്യസംസ്കരണ
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനുമായി
പതിനായിരക്കണക്കിന്
സ്ത്രീകള്‍ക്ക്
തൊഴില്‍
നല്കാന്
കഴിയുന്നതും,
വലിയ മുതല്‍
മുടക്കോ
പരിസ്ഥിതി
പ്രശ്നങ്ങളോ
ഉണ്ടാക്കാത്തവയുമായ
കുടില്‍
വ്യവസായങ്ങളും
സൂക്ഷ്മ
വ്യവസായങ്ങളും
തുടങ്ങാന്‍
കുടുംബശ്രീ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)
മദ്ധ്യപൂര്‍വേഷ്യന്‍
രാജ്യങ്ങളുള്‍പ്പെടെയുള്ള
വിദേശരാജ്യങ്ങളില്‍
കുടുംബശ്രീ
ഉല്പന്നങ്ങള്
വിപണനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ
ഉല്പന്നങ്ങള്ക്കുണ്ടാകേണ്ട
അന്താരാഷ്ട്ര
മാനദണ്ഡ
പ്രകാരമുള്ള
നിലവാരം
പാലിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
എന്തെല്ലാമാണ്;
(സി)
ബ്രഹ്മഗിരി
ഡെവലപ്മെന്റ്
സൊസൈറ്റിയുമായി
ചേര്‍ന്ന്
കര്‍ഷക മിനി
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
എങ്കില്‍
അതിന്റെ
വിശദാംശം
അറിയിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഈടാക്കുന്ന
കെട്ടിടനികുതി
*135.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍
റസ്സാക്ക്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഈടാക്കുന്ന
കെട്ടിടനികുതി
നിലവില്‍ എത്ര
വര്‍ഷങ്ങള്‍ക്ക്
ശേഷമാണ്
പുതുക്കുന്നതെന്ന്
വ്യക്തമാക്കുമോ:
(ബി)
പ്രസ്തുത
നികുതി എല്ലാ
വര്‍ഷവും അഞ്ചു
ശതമാനം വീതം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ ഈ
തീരുമാനം
പുനപരിശോധിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കാര്‍ഷിക
മേഖലയുടെ വികസനം
*136.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍
മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന്
പി.
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
കാര്‍ഷിക
മേഖലയുടെ
വികസനത്തില്‍
കൃഷി
വകുപ്പിന്റെ
ഇടപെടല്‍
കാര്യക്ഷമമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാര്‍ഷികവൃത്തിയുടെയും
കൃഷിയുടെയും
പുനരുജ്ജീവനത്തിന്
ഏതൊക്കെ
തലങ്ങളിലാണ്
കൃഷി വകുപ്പ്
സംഭാവന
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷി
വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഓരോ
പദ്ധതികളില്‍
നിന്നും
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഇ)
കൃഷിയോഗ്യമായ
ഭൂമി,
മാപ്പിംഗ്
നടത്തി
വിവരങ്ങള്‍
ലഭ്യമാക്കുന്ന
നടപടിയുടെ
പുരോഗതി
അറിയിക്കുമോ?
നെല്‍കൃഷിയുടെ
വ്യാപ്തിയില്‍
ഉണ്ടായ പുരോഗതി
*137.
ശ്രീ.ആര്.
രാജേഷ്
,,
യു. ആര്. പ്രദീപ്
,,
സി. കെ.
ശശീന്ദ്രന്
,,
പി. ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ
ഭാഗമായി
നെല്‍കൃഷിയുടെ
വ്യാപ്തിയില്‍
ഉണ്ടാക്കാനായ
പുരോഗതി
അറിയിക്കാമോ;
ഉല്പാദനത്തിലും
ഉല്പാദനക്ഷമതയിലും
വര്ദ്ധനവുണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നെല്ല്
സംഭരണത്തിലെ
പോരായ്മകള്‍
നികത്തിക്കൊണ്ടും
വിലക്കുറവില്‍
നല്ലയിനം
വിത്തും വളവും
ലഭ്യമാക്കിയും
പരിസ്ഥിതിക്ക്
നാശം
വരുത്താത്ത
രീതിയിലുള്ള
കീടനിയന്ത്രണത്തിനു്
വേണ്ട
ഫലപ്രദമായ
മാര്‍ഗ്ഗങ്ങള്‍
വ്യാപിപ്പിച്ചുകൊണ്ടും
നെല്‍കൃഷി
സാമൂഹ്യ
ഉത്തരവാദിത്തമെന്ന
നിലയില്‍
നിന്നു്
ആകര്‍ഷകമായ
ജീവിതോപാധിയായി
മാറ്റിത്തീര്‍ക്കാന്‍
ഏതു്
വിധത്തിലുള്ള
ഇടപെടലുകള്‍
നടത്താനുദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ;
(സി)
നെല്‍കൃഷിക്കായി
പ്രത്യേക
കാര്‍ഷിക
മേഖലകള്‍
പ്രഖ്യാപിച്ചതിന്റെയടിസ്ഥാനത്തില്
ഈ മേഖലകളില്‍
നല്കി വരുന്ന
പ്രോത്സാഹനം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കാർഷിക
ഉല്പന്നങ്ങളുടെ
ഉല്പാദന ചെലവ്
*138.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാർഷിക
ഉല്പന്നങ്ങളുടെ
ഉല്പാദന ചെലവ്
കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കുമോ;
(ബി)
നിലവിൽ
നെല്‍കൃഷിയുടെ
ഉല്പാദന
ചെലവിന്റെ എത്ര
ശതമാനമാണ്
മിനിമം
താങ്ങുവിലയായി
കർഷകന്
ലഭിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
നാണ്യവിളകളിൽ
നിന്നും
സംസ്ഥാനത്തിന്
ലഭിക്കുന്ന
വിദേശ വരുമാനം
എത്രയാണെന്ന്
അറിയിക്കുമോ;
ഏറ്റവും അധികം
വിദേശ വരുമാനം
നേടിത്തരുന്ന
നാണ്യവിള
ഏതാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
നെല്‍കൃഷി
ചെയ്യുന്ന
ഭൂമിയുടെ
വിസ്തൃതിയില്‍
കഴിഞ്ഞ അഞ്ച്
വർഷ കാലയളവില്‍
ഉണ്ടായിട്ടുള്ള
കുറവ്
എത്രയാണെന്ന്
അറിയിക്കുമോ; ഈ
കുറവിന്
ആനുപാതികമായി
ഉല്പാദനത്തിൽ
വന്നിട്ടുള്ള
വ്യത്യാസം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കര്‍ഷക
ആത്മഹത്യകള്‍
ഒഴിവാക്കാന്‍ നടപടി
*139.
ശ്രീ.സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടക്കെണിയിലായ
പാവപ്പെട്ട
കര്‍ഷകരുടെ
വായ്പ ഇളവിനു
വേണ്ട തുക
സംസ്ഥാന
സര്‍ക്കാരുകള്‍
കണ്ടെത്തണമെന്ന
കേന്ദ്രസര്‍ക്കാര്‍
നയം കൊണ്ട്
രാജ്യത്തുണ്ടാകുന്ന
കര്‍ഷക
ആത്മഹത്യകള്‍
സംസ്ഥാനത്ത്
ഉണ്ടാകാതിരിക്കാനായി
സര്‍ക്കാര്‍
നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
ചെറുകിട
കൃഷിക്കാരുടെ
അഞ്ചുസെന്റും
ആയിരം ചതുരശ്ര
അടി വരെയുള്ള
വീടും
സര്‍ഫെയ്സി
നിയമപ്രകാരം
ജപ്തി
ചെയ്യരുതെന്ന
സംസ്ഥാനത്തിന്റെ
ആവശ്യം കേന്ദ്ര
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)
ജനിതകമാറ്റം
വരുത്തിയ
വിളകള്‍ വഴിയും
കരാര്‍ കൃഷി
വ്യാപകമാക്കിയും
കൂറ്റന്‍ വിപണന
ശൃംഖലകളിലൂടെ
കാര്‍ഷിക
വിപണിയെ
നിയന്ത്രിച്ചുകൊണ്ടും
കാര്‍ഷിക
രംഗത്ത്
കമ്പനിവല്ക്കരണത്തിനു്
ഇട വരുത്തിയ
കേന്ദ്ര
സര്‍ക്കാര്‍
നയങ്ങള്‍ക്ക്
ബദലായി കര്‍ഷക
കൂട്ടായ്മ
സൃഷ്ടിച്ച്
ആധുനിക
കൃഷിമുറകളും
കാര്യക്ഷമമായ
വിപണനതന്ത്രങ്ങളും
പ്രാവര്‍ത്തികമാക്കാന്‍
വേണ്ട സഹായം
നല്കാന്
സാധിക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കാനുള്ള
നടപടികള്‍
*140.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി - സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമായ
പൊതുമേഖലാ
വ്യവസായമെന്ന
നിലയിലേക്ക്
ഉയര്‍ത്തിയെടുക്കാന്‍
സാമ്പത്തിക
പുന:ക്രമീകരണത്തോടൊപ്പം
സര്‍ക്കാര്‍
നടത്താനുദ്ദേശിക്കുന്ന
പുനരുദ്ധാരണ
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
കുറഞ്ഞ
വാഹന
വിനിയോഗവും
ഇന്ധനക്ഷമതയും
പരിഹരിക്കുന്നതിനും
മാനവവിഭവശേഷിയുടെ
യുക്തിസഹമായ
വിനിയോഗത്തിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(സി)
മൂവായിരം
കോടി രൂപ മൂലധന
നിക്ഷേപരൂപത്തില്‍
നല്‍കിക്കൊണ്ട്
കെ.എസ്.ആര്.ടി.സി.യെ
ശാക്തീകരിക്കാനായി
പ്രഖ്യാപിച്ച
പദ്ധതിയുടെ
പുരോഗതി
അറിയിക്കാമോ;
പുതിയ ബസുകള്‍
വാങ്ങുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
അറിയിക്കാമോ;
(ഡി)
ചെലവു
കുറഞ്ഞ
ഇന്ധനമെന്ന
നിലയില്‍
സി.എന്‍.ജി.
ബസുകള്‍
വാങ്ങാന്‍
ആലോചിച്ചിരുന്നത്
ഒഴിവാക്കിയോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന്
*141.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി - സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്ക്
മുടങ്ങിയ
പെന്ഷന്
നല്‍കുന്നതിന്
സഹകരണ
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യവുമായി
കെ.എസ്.ആര്.ടി.സി.
ധാരണാ പത്രം
ഒപ്പ്
വച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)
എത്ര
മാസത്തെ
പെന്ഷന്
കുടിശ്ശികയും
പെന്‍ഷനുമാണ്
സഹകരണ
ബാങ്കുകള്‍ വഴി
നല്കുവാന്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
ഇതിനായി
കെ.എസ്.ആര്.ടി.സി.
പലിശയിനത്തില്‍
എന്ത് തുക
സഹകരണ
ബാങ്കുകള്‍ക്ക്
നല്‍കേണ്ടി
വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യ്ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
ആയിരം കോടി
രൂപയുടെ
ധനസഹായത്തില്‍
നിന്ന് സഹകരണ
സംഘങ്ങള്‍
പെന്‍ഷനായി
നല്കുന്ന തുക
തട്ടിക്കിഴിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.യുടെ
പെന്ഷന്
ബാധ്യതയുടെ
അന്‍പത് ശതമാനം
വീതം
സര്‍ക്കാരും
കെ.എസ്.ആര്.ടി.സി.യും
വഹിക്കണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി,
പെന്ഷന്
നല്‍കുന്നതിനുള്ള
ബാധ്യത സഹകരണ
സംഘങ്ങള്‍ക്ക്
കൈമാറിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
റോഡപകടങ്ങളുടെ
തോത്
കുറയ്ക്കുന്നതിന്
നടപടി
*142.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി - സദയം
മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളുടെ
തോത് ഈ വര്‍ഷം
പത്ത് ശതമാനവും
വരുന്ന മൂന്ന്
വര്‍ഷം കൊണ്ട്
ഇരുപത്തിയഞ്ച്
ശതമാനവും
കുറയ്ക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ;
(ബി)
മോട്ടോര്‍
വെഹിക്കിള്‍
വകുപ്പും കേരളാ
പൊലീസും
സംയുക്തമായി
നടപ്പാക്കിയ
ശുഭയാത്ര
പദ്ധതി
വിജയകരമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
നാഷണല്‍
ഹൈവേകളിലും
സ്റ്റേറ്റ്
ഹൈവേകളിലും
നടക്കുന്നതിനേക്കാള്‍
കൂടുതല്‍
അപകടങ്ങള്‍
മറ്റ്
റോഡുകളില്‍
ഉണ്ടാകുന്നതിനാല്‍
അത്തരം
റോഡുകളില്‍
കൂടുതല്‍
ശ്രദ്ധ
പതിപ്പിക്കുവാനും
അപകടങ്ങളുടെ
തോത്
കുറയ്ക്കുവാനുള്ള
നടപടി
സ്വീകരിക്കുവാനും
ആലോചിക്കുന്നുണ്ടോ;
(ഡി)
ഹെല്‍മെറ്റ്
ധരിക്കാതെയും
സീറ്റ്
ബെല്‍റ്റ്
ഇടാതെയും വാഹനം
ഓടിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുന:രുദ്ധാരണം
*143.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ആന്‍സലന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി - സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കെ.എസ്.ആര്.ടി.സി.യുടെ
പുന:രുദ്ധാരണത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
സുശീല്‍
ഖന്ന
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിനായി
ജീവനക്കാരുടെ
സമ്പൂര്‍ണ്ണ
സഹകരണം
ലഭ്യമാക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
ഉദ്പാദനക്ഷമത
ദേശീയ
ശരാശരിക്കൊപ്പം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം
കര്‍മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ഡി)
വരുമാന
വര്‍ധന
ലക്ഷ്യമാക്കി,
കെ.എസ്.ആര്.ടി.സി.ക്ക്
പുതിയ ബസുകള്‍
വാങ്ങാന്‍
കിഫ്ബി മുഖേന
തുക
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
നെല്‍
കൃഷി വികസനം
*144.
ശ്രീ.മുരളി
പെരുനെല്ലി
,,
പി.കെ. ശശി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണബോര്‍ഡ്
പതിമൂന്നാം
പഞ്ചവത്സര
പദ്ധതി
നയരേഖയില്‍
കേരളത്തിലെ
നെല്‍ കൃഷി
വികസനത്തിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സമര്‍പ്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനായി
കൃഷിഭൂമിയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
നെല്ല്
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
ഇതുവരെ
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
സര്‍ക്കാര്‍
ഇടപെടലിന്റെ
ഫലമായി
നെല്‍കൃഷി
മേഖലയില്‍
ഇതുവരെ
ഉണ്ടായിട്ടുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
നെൽകൃഷി
വികസനത്തിനായി
സ്വീകരിക്കുന്ന
നടപടികൾ
*145.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രതികൂല
കാലാവസ്ഥയുടെ
അനന്തരഫലമായി
നെല്ല്
ഉല്പാദനത്തില്
ഗണ്യമായ കുറവ്
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ
നല്‍കുമോ;
(ബി)
പാടശേഖരങ്ങള്‍
വ്യാപകമായി
മണ്ണിട്ട്
നികത്തുന്നത്
തടയാന്‍ കൃഷി
വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സമഗ്ര
നെല്‍കൃഷി
വികസന
പദ്ധതിയുടെ
ലക്ഷ്യം
നിറവേറുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
*146.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഐ.ബി.
സതീഷ്
,,
ഒ. ആര്. കേളു
,,
സി.കൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തുറമുഖവും മ്യൂസിയവും
പുരാവസ്തു സംരക്ഷണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
സാംസ്കാരിക
പാരമ്പര്യം
വിളിച്ചോതുന്ന
പുരാവസ്തുക്കളുടെയും
പൈതൃക
ശേഷിപ്പുകളുടെയും
സംരക്ഷണത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളില്‍
സാംസ്കാരിക
അടയാളങ്ങളും
പൈതൃക
സ്മാരകങ്ങളും
വേണ്ടത്ര
ശ്രദ്ധ
ലഭിക്കാതെ
നാശോന്മുഖമായിക്കൊണ്ടിരിക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നശിച്ചു
കഴിഞ്ഞാല്‍
പുന:സൃഷ്ടിക്കാന്‍
കഴിയാത്ത
ഇത്തരം
സ്മാരകങ്ങളെ
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
സമയബന്ധിതമായി
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കാമോ?
പരിസ്ഥിതി
സൗഹൃദ ഇന്ധന
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*147.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി - സദയം
മറുപടി നല്‍കുമോ:
(എ)
വാഹനപ്പെരുപ്പം
മൂലമുള്ള
അന്തരീക്ഷമലിനീകരണം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പത്ത്
വര്‍ഷത്തിലധികം
പഴക്കമുള്ള
ഡീസല്‍
വാഹനങ്ങള്‍
നിരത്തില്‍
നിന്നും
ഒഴിവാക്കണമെന്ന
ദേശീയ
ഹരിതട്രൈബ്യൂണലിന്റെ
വിധിക്കെതിരെ
സ്റ്റേ
നിലവിലുണ്ടെങ്കിലും
പ്രസ്തുത
വിധിയുടെ
അന്ത:സത്ത
കണക്കിലെടുത്ത്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കുമോ;
(സി)
സി.എന്‍.ജി.,
എല്‍.എന്‍.ജി.,
വൈദ്യുതി
തുടങ്ങിയ
പരിസ്ഥിതി
സൗഹൃദ
ഇന്ധനങ്ങള്‍
ഉപയോഗിക്കുന്ന
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
സി.എന്‍.ജി.
ഉപയോഗിക്കുന്ന
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
നിരത്തിലിറക്കും
എന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള
നടപടിക്രമങ്ങള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
സമഗ്ര
ശുചിത്വ പദ്ധതി
*148.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാലിന്യത്തില്‍
നിന്നും
സ്വാതന്ത്ര്യം
എന്ന
ജനപങ്കാളിത്തത്തോടെയുളള
സമഗ്ര ശുചിത്വ
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
എല്ലാ
പഞ്ചായത്തുകളുടെയും
പങ്കാളിത്തം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മ്യൂസിയങ്ങളുടെ
വികസനം
*149.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
,,
ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തുറമുഖവും മ്യൂസിയവും
പുരാവസ്തു സംരക്ഷണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള
മ്യൂസിയങ്ങളുടെ
വികസനത്തിനും
നവീകരണത്തിനുമായി
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മ്യൂസിയങ്ങളുടെ
നവീകരണത്തിനായി
നടപ്പു
സാമ്പത്തിക
വര്‍ഷം ഏത്ര
കോടി രൂപയാണ്
ബജറ്റില്‍
വകയിരുത്തിയിരിക്കുന്നത്;
(സി)
എല്ലാ
ജില്ലകളിലും
പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീയുടെ
ശാക്തീകരണം
*150.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
സംവിധാനം
ശാക്തീകരിക്കാനായി
ഈ സര്‍ക്കാര്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
കേരളത്തിലെ
സ്ത്രീകളുടെ
സാമൂഹ്യവികസനത്തിന്
ഏറെ ഗുണം
ചെയ്തെന്ന പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
അയല്‍ക്കൂട്ടങ്ങള്‍
പരമാവധി
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
സ്ത്രീകളെ,
പ്രത്യേകിച്ച്
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവരെ
സാമ്പത്തികമായും
സാമൂഹികമായും
ശാക്തീകരിക്കുന്നതിനായി
പുതുതായി
പ്രഖ്യാപിച്ച
ഇരുപതിന
പരിപാടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?