UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1874

രണ്ടാം വാര്‍ഷികത്തില്‍ ആവിഷ്ക്കരിക്കുന്ന പുതിയ പരിപാടികള്‍

ശ്രീ. സണ്ണി ജോസഫ്

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

()ഈ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രത്യേക പരിപാടികള്‍ പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇല്ലെങ്കില്‍ എന്തൊക്കെ പരിപാടികളാണ് ഇനി നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)വിഷന്‍ 2030, പ്രകടന പത്രിക, ബഡ്ജറ്റ്, നയപ്രഖ്യാപനം എന്നിവയിലെ പരിപാടികള്‍ നടപ്പാക്കാന്‍ ഊന്നല്‍ നല്‍കുന്ന കാര്യം ആലോചിക്കുമോ ?

1875

ബഡ്ജറ്റില്‍ വകയിരുത്തിയ തുകയുടെ ചെലവഴിക്കല്

ശ്രീ. എം. . ബേബി

()2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇനിയും നടപ്പിലാക്കിയിട്ടില്ലാത്തവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുക എത്രയായിരുന്നു; ഇതില്‍ എത്ര തുക ചെലവഴിക്കാന്‍ സാധിച്ചു; വ്യക്തമാക്കാമോ ?

1876

മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിന് വേണ്ടി ഇതേവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(ബി)പലസര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിനെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

1877

മാതൃഭാഷ മലയാളം പദ്ധതിയും ലാംഗ്വേജ് എക്സ്പര്‍ട്ട് തസ്തികയും

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാന സര്‍വ്വീസില്‍ എത്ര ലാംഗ്വേജ് എക്സ്പര്‍ട്ട് (ഭാഷാ വിദഗ്ദന്‍) തസ്തികയുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികയുടെ ചുമതലകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)മാതൃഭാഷ മലയാളം പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന് ഈ തസ്തികയുടെ എണ്ണം പര്യാപ്തമാണോ;

(ഡി)സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ പ്രസ്തുത പദ്ധതി കാര്യക്ഷമമാക്കാന്‍ ജില്ലാതലത്തില്‍ ലാംഗ്വേജ് എക്സ്പര്‍ട്ട് തസ്തിക സൃഷ്ടിച്ച് പരിശോധനയും വിലയിരുത്തലും കാര്യക്ഷമമാക്കുമോ;

()ഔദ്യേഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി (2011-14) യുടെ 1-ാം റിപ്പോര്‍ട്ടിന്‍ പ്രകാരം മാതൃഭാഷ മലയാളം പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1878

ഔദ്യോഗിക ചടങ്ങുകളില്‍ ജനപ്രതിനിധികളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍

ശ്രീ. സി.കെ. സദാശിവന്‍

()സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ചടങ്ങുകളില്‍ ജനപ്രതിനിധികളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)പ്രോട്ടോകോള്‍ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

1879

കേരള ഇന്നാവേഷന്‍ മിഷന്‍ രൂപീകരണം

ശ്രീ. സി.ദിവാകരന്‍

കേരള ഇന്നൊവേഷന്‍ മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ; ഇതിന്റെ ആസ്ഥാനം എവിടെയാണ്; എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്; ഈയിനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്?

1880

ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനുള്ള നടപടി

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

()ശ്രീലങ്കന്‍ ജയിലില്‍ കഴിഞ്ഞ 18 വര്‍ഷമായി കഴിയുന്ന മലയാളികളുടെ മോചനത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പി മാരുടെ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നോ;

(സി)എങ്കില്‍ മുഖ്യമന്ത്രി അതിന് നല്‍കിയ മുറപടി എന്തായിരുന്നു;

(ഡി)ഈ യോഗശേഷം ഈ വിഷയത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെന്തൊക്കെയെന്നും ഓരോന്നും ഏത് തീയതികളില്‍ എന്നും വ്യക്തമാക്കാമോ ?

 
1881

കടല്‍ക്കൊള്ളക്കാരുടെ തടവിലായ മലയാളികളുടെ മോചനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()10 മാസം മുമ്പ് ഒമാന്‍ നിയന്ത്രണത്തിലുള്ള 'റോയല്‍ ഓയിസ്റര്‍' എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതിനെതുടര്‍ന്ന് അവരുടെ തടവിലായ അഞ്ചുമലയാളികളെ മോചിപ്പിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ച കാര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

1882

അബ്ദുല്‍ നാസര്‍ മദനിക്ക് നീതി ലഭിക്കാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. എം..ബേബി

ഡോ. കെ.ടി.ജലീല്‍

ശ്രീ. പി.റ്റി..റഹീം

,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ബംഗളുരുവില്‍ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മദനിക്ക്, ഇന്ത്യയില്‍ ഏത് പൌരനും അവകാശപ്പെട്ട നീതിയും മാനുഷിക പരിഗണനയും ലഭിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ബി)നിരപരാധിത്വം തെളിയിക്കാന്‍ എടുത്ത ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞ മദനി, മറ്റൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണിപ്പോള്‍ ബംഗളുരുവില്‍ ജയിലില്‍ അടയ്ക്കപ്പെട്ടതെന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;

(സി)മാനുഷികമായ പരിഗണന മദനിക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശത്തിനുവേണ്ടി, കര്‍ണ്ണാടക ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുള്‍പ്പെടെ മറ്റെന്തെല്ലാം നടപടികളാണ് ഉചിതമായിട്ടുളളതെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)മദനിയുടെ ആരോഗ്യനിലയെ സംബന്ധിച്ച ആറുമാസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് രേഖാമൂലം സര്‍ക്കാരിന് ലഭ്യമായോ?

1883

.എസ്.ആര്‍.. ചാരക്കേസ്സ്

ശ്രീ.വി. ശിവന്‍കുട്ടി

,, കെ.വി. വിജയദാസ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ.വി. അബദുള്‍ ഖാദര്‍

().എസ്.ആര്‍.ഒ ചാരക്കേസ്സില്‍ കുറ്റക്കാരെന്ന് സിബിഐ കണ്ടെത്തിയവര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കുന്നുണ്ടോ;

(ബി)ഇതിനായി അന്നത്തെ മുഖ്യമന്ത്രിമാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ചാരക്കേസ്സിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഇതു സംബന്ധിച്ച സിബിഐ ശുപാര്‍ശ നടപ്പിലാക്കി കിട്ടാനും ഡോ. നമ്പിനാരായണന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതായി അറിയാമോ; ഈ ഹര്‍ജിയില്‍ കോടതിയെ അറിയിച്ച സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്താമോ ?

1884

ബാങ്കുകളുടെ നിക്ഷേപ വായ്പ അനുപാതം

ശ്രീ. എളമരം കരീം

ശ്രീമതി അയിഷാ പോറ്റി

ശ്രീ. ജെയിംസ് മാത്യൂ

ഡോ. കെ. ടി. ജലീല്‍

()ബാങ്കളുടെ നിക്ഷേപ വായ്പ അനുപാതം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;

(ബി)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും ഈ വര്‍ഷം ഇതേവരെയുമുള്ള ബാങ്കുകളുടെ നിക്ഷേപ-വായ്പ അനുപാതം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണോ; വിശദമാക്കുമോ; എന്‍.ആര്‍.. അക്കൌണ്ടുകളിലൂടെ സംസ്ഥാനത്തെ ബാങ്കുകള്‍ കരസ്ഥമാക്കിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ;

(സി)ഇന്ത്യന്‍ ബാങ്കുകളില്‍ വിദേശ കുത്തകകള്‍ക്ക് ഓഹരി കരസ്ഥമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ സംസ്ഥാന സമ്പദ്ഘടനയുടെയും നിക്ഷേപങ്ങളുടെയും താല്പര്യങ്ങള്‍ ഹനിക്കപ്പെടാന്‍ പോവുകയാണെന്നത് പരിഗണിച്ചിട്ടുണ്ടോ;

(ഡി)സംസ്ഥാനത്ത് വായ്പ നല്‍കാന്‍ ബാങ്കുകള്‍ കാണിക്കുന്ന വിമുഖതയെക്കുറിച്ച് അറിയുമോ ?

1885

ഭരണസംവിധാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ അഭിപ്രായങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

,, വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

()ജനങ്ങളെ നേരില്‍കണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ചെയ്യുന്ന സംസ്ഥാനത്തെ ഭരണരീതിക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് യു.എന്‍.ഡി.പി.യുടെ അഭിപ്രായങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെലലാം;

(സി)ഈ ഭരണരീതി പഠനവിധേയമാക്കുവാന്‍ യുണൈറ്റഡ് നാഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

1886

ഔദ്യോഗിക വെബ്സൈറ്റ്

ശ്രീ. എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

,, പി. കെ. ബഷീര്‍

()സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)ഇല്ലെങ്കില്‍ പി.എസ്.സിയിലെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

1887

വെബ്സൈറ്റില്‍ ഗവണ്‍മെന്റ് ഉത്തരവുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്നുവരെ ഓരോ വകുപ്പില്‍ നിന്നും എത്ര ഗവണ്‍മെന്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി;

(ബി)എല്ലാ വകുപ്പുകളില്‍ നിന്നും പ്രസ്തുത കാലയളവില്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ വെബ് ആന്റ് ന്യൂമീഡിയാ വിഭാഗം വഴി യഥാസമയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇതിനകം പ്രസിദ്ധീകരിക്കാത്ത എത്ര ഉത്തരവുകളുണ്ടെന്നും അവ ഏതൊക്കെയെന്നും ഏതെല്ലാം വകുപ്പുകളുടേതാണെന്നും വ്യക്തമാക്കാമോ?

1888

ഔദ്യോഗിക വെബ്സൈറ്റ് മുഖേന ലഭിച്ച പരാതികള്‍

ശ്രീ. സി. കൃഷ്ണന്‍

()മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഇതുവരെ എത്ര പരാതികള്‍ ലഭിച്ചു ; നേരിട്ട് ലഭിച്ച പരാതികള്‍ എത്ര;

(ബി)ലഭിച്ച പരാതികളില്‍ അന്തിമതീരുമാനം ഉണ്ടായവ എത്രയാണ് ; ഇപ്പോഴും പരിശോധനയില്‍ ഇരിക്കുന്നവ എത്ര?

1889

മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ഡോമിനിക് പ്രസന്റേഷന്‍

'' റ്റി.എന്‍. പ്രതാപന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' സണ്ണി ജോസഫ്

()ജനസമ്പര്‍ക്കപരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;

(ബി)ഈ പരിപാടി എവിടെയൊക്കെയാണ് നടന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര ലക്ഷം പരാതികളിലാണ് ഈ പരിപാടിയിലൂടെ പരിഹാരം കണ്ടത്; വിശദമാക്കുമോ;

(ഡി)എത്രകോടി രൂപയുടെ ധനസഹായമാണ് സാധാരണ ജനങ്ങള്‍ക്ക് ധനസഹായമായി അനുവദിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1890

ജനസമ്പര്‍ക്കപരിപാടിയുടെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

()ജനസമ്പര്‍ക്കപരിപാടിയുടെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ പൌരന്മാര്‍ക്ക് അടിയന്തിരാശ്വാസം നല്‍കാനും, ആയിരക്കണക്കിനാളുകളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുവാനും പ്രസ്തുതപരിപാടി എത്രമാത്രം സഹായിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുതപരിപാടിയില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും, അതിനെ വിശകലനം ചെയ്തുകൊണ്ട് ചിട്ടയുള്ളതും ശാശ്വതവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന്റെ വിവിധതലങ്ങളില്‍ ചര്‍ച്ചചെയ്തു കണ്ടെത്തുന്നതിനും എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

1891

ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാകാത്ത പരാതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാനാകാതെ കിടക്കുന്ന അപേക്ഷകള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഇവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ; ഇവ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1892

കണ്ണൂര്‍ ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂരില്‍ വെച്ച് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലയില്‍ നിന്നും ദുരിതാശ്വാസ നിധിയില്‍നിന്നുമുള്ള സഹായത്തിനൊഴികെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത അപേക്ഷകളില്‍ എത്ര എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്; തീര്‍പ്പു കല്‍പ്പിച്ച അപേക്ഷകരുടെ പേരും വിലാസവും ബന്ധപ്പെട്ട വിഷയവും അറിയിക്കാമോ?

1893

പാലക്കാട് ജില്ലയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി

ശ്രീ.എം. ഹംസ

()മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പാലക്കാട് ജില്ലയില്‍ എന്നാണ് നടന്നത്;

(ബി)പ്രസ്തുത പരിപാടിയില്‍ എത്ര ആളുകള്‍ പങ്കെടുത്തു; എത്ര പരാതികള്‍ രജിസ്റര്‍ ചെയ്തു; എത്ര എണ്ണത്തില്‍ ഉടനടി തീരുമാനമെടുത്തു;

(സി)ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ച് ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര പേര്‍ക്ക് തുക അനുവദിച്ചു; എത്ര തുക വീതം അനുവദിച്ചു;

(ഡി)എത്ര അപേക്ഷകള്‍ വിവിധ ഓഫീസുകളിലേക്ക് അയച്ചു; അതിന്‍മേല്‍ എത്ര എണ്ണത്തില്‍ നാളിതുവരെ തീര്‍പ്പുകല്‍പ്പിച്ചു; വിശദാംശം ലഭ്യമാക്കുമോ;

()ഇനിയും എത്ര അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്; ആരാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്; വിശദാംശം ലഭ്യമാക്കാമോ?

1894

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

()കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖ പദ്ധതി, കൊച്ചി മെട്രോ റെയില്‍ ഇവ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)കാസര്‍ഗോഡ്, ചീമേനി, ഗ്യാസ് ബെയ്സ്ഡ് പവര്‍ പ്ളാന്റ് നിര്‍മ്മാണത്തിന് ഏതെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇനിയും ആരംഭിക്കാനുണ്ടെന്ന് വിശദമാക്കുമോ?

1895

എയര്‍-ഇന്ത്യയിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്

ശ്രീ. എം. . ബേബി

()ക്രിസ്തുമസ്-പുതുവത്സരക്കാലത്ത് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കിഒ വന്‍വര്‍ദ്ധനവ് വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത നിരക്ക് വര്‍ദ്ധനവിനെതിരെ കേന്ദ്ര ഗവണ്‍മെന്റില്‍ പരാതി അറിയിച്ചിട്ടുണ്ടോ;

(സി)ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

1896

വില നിലവാരം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം സംസ്ഥാനത്ത് പാല്‍, അരി, റേഷന്‍ അരി, റേഷന്‍ ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ, വൈദ്യുതി ചാര്‍ജുകള്‍, ബസ് ചാര്‍ജുകള്‍, വെള്ളക്കരം, ആട്ടോ ചാര്‍ജുകള്‍, പെട്രോള്‍, ഡീസല്‍, പാചക വാതകം വിലനിരക്ക് ഔദ്യോഗിക കണക്കുകള്‍ പ്രകാരം എത്രയായിരുന്നു;

(ബി)അത് ഓരോന്നും ഇപ്പോള്‍ എത്രയാണെന്നും എത്ര ശതമാനം വര്‍ദ്ധന ഉണ്ടായെന്നും വിശദമാക്കാമോ;

1897

ഡീസല്‍ വില നിയന്ത്രണം

ശ്രീ. കെ. കെ. നാരായണന്‍

()കേന്ദ്രഗവണ്‍മെന്റ് ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതില്‍ എണ്ണക്കമ്പനികളുടെ ലാഭം ഗണ്യമായി വര്‍ദ്ധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഡീസല്‍ വിലനിയന്ത്രണം പുനസ്ഥാപിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

1898

ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ; മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും ഏതെല്ലാം കാര്യങ്ങളില്‍ എന്തെല്ലാം നിലയിലുള്ള ചെലവുകള്‍ വെട്ടിച്ചുരുക്കുകയുണ്ടായി ;

(ബി)സര്‍ക്കാര്‍ മീറ്റിംഗുകള്‍ സര്‍ക്കാര്‍ സംരംഭമായ മസ്ക്കറ്റ് ഹോട്ടലില്‍ നടത്താതെ ഉയര്‍ന്ന സ്റാര്‍ ഹോട്ടലുകളില്‍ നടത്തിയിട്ടുണ്ടോ ;

(സി)ആര്‍ഭാടത്തിനും അനാവശ്യമായും ചെലവുകള്‍ വരുത്തിയതിന്റെ പേരില്‍ ആരുടെയെങ്കിലും പേരില്‍ നടപടി സ്വീകരിക്കുകയുണ്ടായോ ; വിശദമാക്കാമോ ;

(ഡി)സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വഴി ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ;

()ചെലവ് ചുരുക്കല്‍ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എത്ര കേസുകളില്‍ നടപടി സ്വീകരിച്ചു ?

1899

മന്ത്രിമാരുടെയും ചീഫ് വിപ്പിന്റേയും വിദേശയാത്ര

ശ്രീ. സാജു പോള്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതെല്ലാം മന്ത്രിമാര്‍ എത്ര തവണ ഏതെല്ലാം വിദേശ രാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തുകയുണ്ടായി;

(ബി)ഇതില്‍ ഔദ്യോഗികമല്ലാത്ത യാത്രകള്‍ ഉണ്ടായിരുന്നോ; എങ്കില്‍ ഏതൊക്കെ; ഗവണ്‍മെന്റ് ചീഫ് വിപ്പ് എത്ര തവണ വിദേശയാത്ര നടത്തി;

(സി)ഔദ്യോഗിക വിദേശ യാത്രകള്‍ക്കു വേണ്ടി ഓരോ മന്ത്രിക്കും ചീഫ് വിപ്പിനും എത്ര തുക വീതം ചെലവായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുളള അനുമതി ഇല്ലാതെ ഏതെങ്കിലും മന്ത്രി വിദേശപര്യടനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെ; വ്യക്തമാക്കാമോ?

1900

ഔദ്യോഗികാവശ്യങ്ങള്‍ക്കായി മന്ത്രിമാരുടെ അന്യസംസ്ഥാന സന്ദര്‍ശനം

ശ്രീ. .എം. ആരിഫ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ എത്ര മന്ത്രിമാര്‍ ഔദ്യോഗികാവശ്യത്തിനായി കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി എന്ന് വ്യക്തമാക്കാമോ ;

(ബി)ഓരോ മന്ത്രിക്കും ഏതൊക്കെ സംസ്ഥാനങ്ങളിലാണ് യാത്ര പോയതെന്നും എത്ര തവണ യാത്ര നടത്തിയെന്നും വ്യക്തമാക്കാമോ ;

(സി)ഇതുമൂലം സംസ്ഥാന ഖജനാവില്‍ നിന്നുണ്ടായ ചെലവ് എത്രയെന്ന് വ്യക്തമാക്കാമോ ;

(ഡി)ഈ സന്ദര്‍ശനം മൂലം സംസ്ഥാനത്തിന് പുതുതായി ലഭ്യമാക്കിയ പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്താമോ ?

1901

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്നിവരുടെആഫീസ്, ഔദ്യോഗിക വീട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്നിവരുടെ ആഫീസ്, ഔദ്യോഗിക വീട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടായ എല്ലാ ഇനം ചെലവുകളും സംബന്ധിച്ച് വിശദമാക്കുമോ; മന്ത്രിമാരുടെയും പേഴ്സണല്‍ സ്റാഫിന്റെയും ശമ്പളം, ടി., മെഡിക്കല്‍ റീ ഇംമ്പേഴ്സ്മെന്റ്, തേയില സല്‍ക്കാരം തുടങ്ങി ഓരോ ഇനത്തിലും ചെലവായ തുക പ്രത്യേകമായി വ്യക്തമാക്കുമോ;

(ബി)മേല്‍പ്പറഞ്ഞവയ്ക്ക് ഓരോന്നിനും ഈ വര്‍ഷം ഇതേവരെ എന്ത് തുക വീതം ഓരോ മന്ത്രിക്കും ഗവണ്‍മെന്റ് ചീഫ് വിപ്പിനും പേഴ്സണല്‍ സ്റാഫിനും വേണ്ടി ചെലവായിട്ടുണ്ട്?

1902

മന്ത്രിമാരുടെ ഔദ്യോഗിക വസതികളില്‍ പുതിയ സൌകര്യങ്ങള്‍

ശ്രീ..എം. ആരിഫ്

സംസ്ഥാനത്തെ ഓരോ മന്ത്രിയുടേയും ഔദ്യോഗിക വസതിയില്‍ എന്തെല്ലാം പുതിയ സൌകര്യങ്ങളാണ് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നത്; വ്യക്തമാക്കുമോ?

1903

മന്ത്രിമന്ദിരങ്ങളുടെ പേര് മാറ്റല്‍

ശ്രീ. പി.റ്റി.. റഹിം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതെങ്കിലും മന്ത്രി മന്ദിരങ്ങുടെ പേരുകള്‍ മാറ്റിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം പേരുകളാണ് മാറ്റിയത് എന്ന് വ്യക്തമാക്കുമോ;

(സി)മന്ത്രിമന്ദിരങ്ങളുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ നിശ്ചയിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എന്താണ്?

1904

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും അമിത ഉപഭോഗം

ശ്രീ. കെ. കുഞ്ഞമ്മദ് മാസ്റര്‍

()സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും അമിത ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ;

1905

വിവിധ വകുപ്പുകള്‍ക്ക് പുതിയ വാഹനങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവിധ വകുപ്പുകള്‍ക്കായി എത്ര വാഹനങ്ങള്‍ പുതുതായി വാങ്ങി;

(ബി)ഇതില്‍ ഓരോ മന്ത്രിയും വാങ്ങിയ വാഹനവും അതിന്റെ വിലയും വ്യക്തമാക്കുമോ;

1906

സേവനാവകാശനിയമം

ഡോ. ടി. എം. തോമസ് ഐസക്

()സേവനാവകാശനിയമത്തിലെ 3-ാം വകുപ്പ് നിഷ്ക്കര്‍ഷിക്കുന്നതുപോലെ നിയമം പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ എത്ര സര്‍ക്കാര്‍ വകുപ്പുകള്‍ അവരവര്‍ നല്‍കാനുദ്ദേശിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചുവെന്ന് അറിയിക്കുമോ;

(ബി)ഏതെല്ലാം വകുപ്പുകളാണ് പ്രസ്തുത നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാനുള്ളതെന്ന് അറിയിക്കുമോ?

1907

സേവനാവകാശ നിയമം

ശ്രീ. പുരുഷന്‍ കടലുണ്ടി

സേവനാവകാശ നിയമത്തിന്റെ ഭാഗമായി ഇതുവരെ ഏതെല്ലാം സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ അവ നല്‍കുന്ന സേവനങ്ങള്‍, നിശ്ചിത സമയ പരിധി എന്നിവ സംബന്ധിച്ച വിജ്ഞാപനങ്ങള്‍ നടത്തിയിട്ടുണ്ട്?

1908

സേവനാവകാശ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുവേണ്ട അവശ്യസൌകര്യങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()സേവനാവകാശ നിയമം ഏതെല്ലാം വകുപ്പുകളില്‍ പ്രാബല്യത്തില്‍ വന്നു എന്നു വ്യക്തമാക്കുമോ;

(ബി)സേവനാവകാശ നിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ചെയ്ത മുന്നൊരുക്കങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം സര്‍വ്വീസ് സംഘടനകളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ഏതെല്ലാം സര്‍വ്വീസ് സംഘടനകള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും പറയാമോ;

(ഡി)സേവനാവകാശ നിയമം നടപ്പിലാക്കുന്നതിനു മുമ്പ് എല്ലാ വകുപ്പുകളിലും എല്ലാ ഓഫീസുകളിലും അടിസ്ഥാന സൌകര്യങ്ങളും ആവശ്യത്തിനുളള ജീവനക്കാരുടെ എണ്ണവും നിലവിലുളള നിയമങ്ങളിലെ അപര്യാപ്തതയും ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിന് യാതൊരു വിധ തടസ്സവും ഉണ്ടാക്കില്ല എന്ന് ഉറപ്പ്വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ നിയമം എപ്രകാരം ഉദ്ദേശിക്കുന്ന പ്രയോജനം ജനങ്ങള്‍ക്ക് ഉണ്ടാക്കുമെന്ന് വെളിപ്പെടുത്താമോ?

1909

സര്‍ക്കാര്‍ രേഖകളുടെ ഡിജിറ്റൈസേഷന്‍

ശ്രീ. എം. ഉമ്മര്‍

,, പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

()സര്‍ക്കാര്‍ രേഖകളുടെ ഡിജിറ്റൈസേഷന്‍ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമോ ; വിശദാംശം നല്‍കുമോ ;

(സി)പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി നാളിതുവരെ എത്ര രൂപ ചെലവാക്കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ ?

1910

ഐഡിയാസ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

()'ഐഡിയാസ്' സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഫയലുകളുടെ നീക്കം നിരീക്ഷിക്കുന്നതിന് എന്തെല്ലാം സൌക ര്യങ്ങളാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം വകുപ്പുകളില്‍ ഈ സംവിധാനം നിലവിലുണ്ട് ;

(ഡി)എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും ഇതു വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

()പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ അറിയുവാനുള്ള സംവിധാനം ഒരുക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.