Q.
No |
Questions
|
1911
|
2013
സെക്രട്ടേറിയറ്റ്
വകുപ്പുകളിലെ
ഫയലുകളും
തപാലുകളും
ശ്രീ.
വി. ശശി
(എ)കേരള
ഗവണ്‍മെന്റ്
സെക്രട്ടേറിയറ്റില്‍
2013 ജനുവരി
1-ാം
തീയതി
മുതല്‍ 11-ാം
തീയതി
വരെ ഓരോ
വകുപ്പിലും
ഓരോ
ദിവസം
രജിസ്റര്‍
ചെയ്ത
തപാലുകളുടെ
എണ്ണം
വകുപ്പനുസരിച്ച്
ലഭ്യമാക്കാമോ;
(ബി)ഈ
ദിവസങ്ങളില്‍
പുതുതായി
ആരംഭിച്ച
ഫയലുകളുടെ
എണ്ണവും,
അവയില്‍
തീര്‍പ്പ്
കല്‍പ്പിച്ച
ഫയലുകളുടെ
എണ്ണവും
നല്‍കാമോ;
(സി)ഈ
ദിവസങ്ങളില്‍
തീര്‍പ്പാക്കിയ
പഴയ
ഫയലുകളുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ? |
1912 |
ടൈം
ചാര്‍ട്ട്/ഫയല്‍
ഡയറി
ശ്രീ.
പുരുഷന്‍
കടലുണ്ടി
ഫയലുകള്‍
തീര്‍പ്പാക്കുന്നതിലെ
കാലതാമസം
ഒഴിവാക്കാന്‍
ഓരോ
ഫയലിനോടൊപ്പവും
ഓരോ
ഉദ്യോഗസ്ഥനും
അത്
സ്വീകരിക്കുന്നതും
തന്റേതായ
ചുമതല
നിര്‍വ്വഹിച്ച്
കൈമാറുന്നതുമായ
തീയതികള്‍
രേഖപ്പെടുത്തുന്ന
ഒരു ടൈം
ചാര്‍ട്ട്/ഫയല്‍
ഡയറി
ഉണ്ടാവണമെന്ന്
നിര്‍ദ്ദേശിക്കാമോ? |
1913 |
സംസ്ഥാന
സര്‍ക്കാര്‍
ഓഫീസുകളുടെ
പ്രവര്‍ത്തനം
അഞ്ചു ദിവസമാക്കുന്നതിനുളള
നടപടി
ശ്രീ.
കെ. രാജു
(എ)സംസ്ഥാനത്ത്
സര്‍ക്കാര്‍
ഓഫീസുകളുടെ
പ്രവര്‍ത്തനം
ആഴ്ചയില്‍
അഞ്ച്
ദിവസമായി
പുതുക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
ജോലി
സമയം
എങ്ങനെ
ക്രമീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)ഇത്
നടപ്പില്‍
വരുത്തുമ്പോള്‍
ജീവനക്കാര്‍ക്ക്
നിലവിലുളള
കാഷ്വല്‍
അവധി
കുറവ്
വരുത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ? |
1914 |
ജീവനക്കാരുടെ
ആത്മാര്‍ത്ഥതയ്ക്കും
സത്യസന്ധതയ്ക്കും
ശമ്പളേതര
ആനുകൂല്യം
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
,,
റ്റി.യു.
കുരുവിള
,,
സി.എഫ്.
തോമസ്
,,
മോന്‍സ്
ജോസഫ്
(എ)സര്‍ക്കാര്‍
ജീവനക്കാരില്‍
ആത്മാര്‍ത്ഥമായും
സത്യസന്ധമായും
ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
ശമ്പളമല്ലാതെ
എന്തെങ്കിലും
ആനുകൂല്യം
നിലവില്‍
നല്‍കുന്നുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി)ഫയലുകളും
തപാലുകളും
വേഗം
തീര്‍പ്പുകല്‍പിക്കുന്നതിനും
ജനങ്ങള്‍ക്ക്
എത്രയും
വേഗം
നീതി
ലഭിക്കുന്നതിനും
മികച്ച
നിലയില്‍
ജോലി
ചെയ്യുന്ന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അധിക ഇന്‍ക്രിമെന്റ്,
മെരിറ്റ്
സര്‍ട്ടിഫിക്കറ്റ്,
പ്രൊമോഷന്
പ്രത്യേക
പരിഗണന, പോലീസ്
സേനയില്‍
നല്‍കുന്നതുപോലെ
പ്രത്യേക
സേവനമികവ്
അവാര്‍ഡുകള്‍
എന്നിവ
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
ഉണ്ടാകുമോ;
വിശദാംശം
ലഭ്യമാക്കുമോ? |
1915 |
പുതിയ
തസ്തികകള്‍
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
എത്ര
പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
എത്ര
പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ? |
1916 |
വെട്ടിക്കുറച്ച
തസ്തികകള്‍
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതുവരെയായി
എത്ര
തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്നും,
അവ
ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കാമോ
;
(ബി)കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
വിവിധ
വകുപ്പുകളിലായി
എത്ര
തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്നും,
അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ
? |
1917 |
കഴിഞ്ഞ
സര്‍ക്കാറിന്റെ
കാലത്ത്
നിയമിക്കപ്പെട്ടതും
നിലവില്‍
കരാര്‍/ദിവസ
വേതന
അടിസ്ഥാനത്തില്‍
തുടരുന്നതുമായവര്‍
ശ്രീ.
കെ.മുഹമ്മദുണ്ണി
ഹാജി
സര്‍ക്കാര്‍
വകുപ്പുകളിലും,
വകുപ്പുകളിന്‍
കീഴിലെ
പൊതുമേഖലാ
സ്ഥാപനങ്ങളിലും,
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളിലും
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
നിയമിക്കപ്പെട്ടതും
നിലവില്‍
കരാര്‍/ദിവസ
വേതന
അടിസ്ഥാനത്തില്‍
തുടരുന്നതുമായവരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
|
1918 |
അന്തര്‍
ജില്ലാ
സ്ഥലമാറ്റം
ശ്രീ.
കെ.എം.
ഷാജി
(എ)ഹെഡ്ക്വാര്‍ട്ടേഴ്സ്
വേക്കന്‍സിയില്‍
പി.എസ്.സി,
ഗവണ്‍മെന്റ്
സെക്രട്ടേറിയറ്റ്,
നിയമസഭാ
സെക്രട്ടേറിയറ്റ്
മുതലായ
സ്ഥാപനങ്ങളില്‍
ഓഫീസ്
അറ്റന്റന്റ്മാര്‍ക്ക്
അന്തര്‍
ജില്ലാ
സ്ഥലമാറ്റം
അനുവദിക്കുമ്പോള്‍
അവര്‍
പരീക്ഷ
എഴുതിയ
മാതൃജില്ലകളില്‍
അഡ്വൈസ്
തീയതി
മുതല്‍
സീനിയോറിറ്റി
ലഭിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍
അതിന്
നടപടി
സ്വീകരിക്കുമോ;
(സി)സെക്രട്ടേറിയറ്റില്‍
നിന്നും
അന്തര്‍ജില്ലാ
സ്ഥലമാറ്റം
ലഭിക്കുന്ന
ജീവനക്കാര്‍ക്ക്
അവരുടെ
മാതൃജില്ലകളില്‍
സീനിയോറട്ടി
അനുവദിച്ചു
കിട്ടുന്നൂണ്ട്
എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)നിയമസഭാ
സെക്രട്ടേറിയറ്റില്‍
ഹെഡ്ക്വാര്‍ട്ടേഴ്സ്
വേക്കന്‍സിയില്‍
നിയമനം
ലഭിക്കുന്നവര്‍ക്ക്
പ്രസ്തുത
ആനുകൂല്യം
ഇപ്പോള്‍
ലഭ്യമാണോ;
(ഇ)04.03.2010
ല്‍
ഉദ്ദ്യോഗസ്ഥ
ഭരണ
പരിഷ്കാര
വകുപ്പ്
പുറത്തിറക്കിയ
ഏഛജ 5/10 അനുസരിച്ച്
എല്ലാ
ഓഫീസ്
അറ്റന്റന്റ്
ജീവനക്കാര്‍ക്കും
അവരുടെ
അഡ്വൈസ്
സീനിയോറിറ്റി
അനുവദിച്ചിട്ടുളള
സാഹചര്യത്തില്‍
നിയമസഭാ
സെക്രട്ടേറിയറ്റില്‍
നിന്നും
ഇത്തരം
അന്തല്‍
ജില്ലാ
സ്ഥലമാറ്റം
മ്യൂച്ചല്‍
ട്രാന്‍സ്ഫര്‍
മുഖേന
സ്വന്തം
ജില്ലകളില്‍
നിയമനം
ലഭിക്കുന്ന
ജീവനക്കാര്‍ക്ക്
അവരുടെ
അഡ്വൈസ്
സീനിയോറിട്ടി
ലഭിയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(എഫ്)ഒരിക്കല്‍
പ്രൊബേഷന്‍
പൂര്‍ത്തിയാക്കിവര്‍ക്ക്
വീണ്ടും
പ്രൊബേഷന്‍
പൂര്‍ത്തിയാക്കണമെന്ന്
വ്യവസ്ഥ
ഒഴിവാക്കുമോ? |
1919 |
ലാസ്റ്
ഗ്രേഡ്
ജീവനക്കാരുടെ
ക്ളാസ്സ്
കകക
തസ്തികയിലേക്കുള്ള
പ്രൊമോഷന്‍
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)ലാസ്റ്
ഗ്രേഡ്
ജീവനക്കാര്‍ക്ക്
അതാത്
വകുപ്പുകളില്‍
ക്ളാസ്സ്
കകക
തസ്തികകളിലേക്ക്
നിശ്ചിത
ശതമാനം
പ്രൊമോഷന്‍
നല്‍കുന്ന
കാര്യം
പരിഗണയിലുണ്ടോ
;
(ബി)എങ്കില്‍
ഇക്കാര്യത്തില്‍
സത്വര
നടപടി
സ്വീകരിക്കുമോ
? |
1920 |
പങ്കാളിത്തപെന്‍ഷന്‍
ശ്രീ.
എ. എം.
ആരിഫ്
(എ)വാട്ടര്‍
അതോറിറ്റി,
കെ.എസ്.ആര്‍.റ്റി.സി.,
കെ.എസ്.ഇ.ബി.,
പോലീസ്
സേന, ഹെല്‍ത്ത്
തുടങ്ങിയ
അവശ്യസര്‍വ്വീസുകള്‍
ഒഴികെയുള്ള
വകുപ്പുകളില്‍
ഓരോന്നിലെയും
സ്ഥിരജീവനക്കാരുടെ
എണ്ണം
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)2013
ജനുവരി
8 മുതല്‍
പങ്കാളിത്തപെന്‍ഷനെതിരെ
ആരംഭിച്ച
പണിമുടക്കില്‍
സമരം
നടന്ന
ഓരോ
ദിവസവും
ഈ
വകുപ്പുകളില്‍
രേഖപ്പെടുത്തിയ
ഹാജര്‍നില
എത്രയെന്നു
വ്യക്തമാക്കുമോ;
(സി)ജനുവരി
8 മുതല്‍
സമരം
നടന്ന
ഓരോ
ദിവസവും
ഓരോ
വകുപ്പിലും
സമരത്തില്‍
പങ്കെടുത്തതിനെത്തുടര്‍ന്ന്
ഡയസ്നോണ്‍
ബാധകമായ
എത്ര
ജീവനക്കാര്‍
ഉണ്ടായിരുന്നുവെന്ന്
വകുപ്പു
തിരിച്ച്
വ്യക്തമാക്കുമോ? |
1921 |
പങ്കാളിത്ത
പെന്‍ഷന്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)പങ്കാളിത്തപെന്‍ഷന്‍
സമരത്തില്‍
പങ്കെടുത്ത
ജീവനക്കാര്‍ക്ക്
ഡയസ്നോണ്‍
ബാധകമാക്കി
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(ബി)ഈ
ഉത്തരവ്
നടപ്പാക്കുന്നതിലൂടെ
സര്‍ക്കാരിന്
എത്ര
രൂപയുടെ
വരുമാനം
ഉണ്ടാവും
എന്ന്
വ്യക്തമാക്കുമോ;
(സി)ഈ
സമരത്തിനെതിരെ
ബോധവത്ക്കരണത്തിനായി
പത്രമാധ്യമങ്ങളില്‍
പബ്ളിക്
റിലേഷന്‍സ്
വകുപ്പ്
എന്തെങ്കിലും
പരസ്യം
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍
ഏതൊക്കെ
മാധ്യമങ്ങളിലാണ്
പരസ്യം
നല്‍കിയത്
എന്ന്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
പരസ്യങ്ങള്‍ക്കുവേണ്ടി
എത്ര രൂപ
ചെലവിട്ടു
എന്ന്
വ്യക്തമാക്കുമോ
? |
1922 |
പങ്കാളിത്ത
പെന്‍ഷന്‍
പദ്ധതി
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)പങ്കാളിത്ത
പെന്‍ഷന്‍
പദ്ധതി
വളരെ
നല്ലാതാണെന്ന്
അഭിപ്രായമുണ്ടോ;
(ബി)നിലവില്‍
സാമൂഹിക
സേവന
മേഖലയില്‍
കൊടുത്തുകൊണ്ടിരിക്കുന്ന
എല്ലാ
പെന്‍ഷന്‍
സമ്പ്രദായങ്ങളും
പങ്കാളിത്ത
പെന്‍ഷന്‍
പദ്ധതിയില്‍
പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)മന്ത്രിമാര്‍
അവരുടെ
സ്റാഫുകള്‍
എം.എല്‍.എ
മാര്‍
എന്നിവരെ
പങ്കാളിത്ത
പെന്‍ഷന്‍
പദ്ധതിയില്‍
പെടുത്താന്‍
ആഗ്രഹിക്കുന്നുണ്ടോ;
ഇല്ലായെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
ഉണ്ടെങ്കില്‍
എന്നു
മുതല്‍ക്കാണെന്നും
വിശദമാക്കുമോ? |
1923 |
പെന്‍ഷന്‍
പ്രായം
ഉയര്‍ത്തുന്നതിനുള്ള
നടപടി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
പങ്കാളിത്ത
പെന്‍ഷന്‍
നടപ്പിലാക്കാന്‍
നിശ്ചയിച്ച
സാഹചര്യത്തില്‍
മറ്റു
സംസ്ഥാനങ്ങളിലേതിനു
തുല്യമായി
പെന്‍ഷന്‍
പ്രായവും
ഉയര്‍ത്തുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ? |
1924 |
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
പണിമുടക്ക്
ശ്രീ.
എളമരം
കരീം
(എ)പണിമുടക്ക്
അവസാനിച്ചതിനുശേഷം
പണിമുടക്കില്‍
പങ്കെടുത്ത
എത്ര
ജീവനക്കാരെ
ഓരോ
വകുപ്പിലും
സ്ഥലംമാറ്റിയിട്ടു
ണ്ട്;
(ബി)പണിമുടക്കില്‍
പങ്കെടുത്ത
പ്രൊബേഷന്‍
കാലയളവ്
പൂര്‍ത്തീകരിക്കാത്ത
ജീവനക്കാരെ
പിരിച്ചു
വിടുന്നതിന്
കാരണം
കാണിക്കല്‍
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
ഇത്
മുഖ്യമന്ത്രി
സംഘടനാ
പ്രതിനിധികള്‍ക്ക്
നല്‍കിയ
ഉറപ്പിന്
വിരുദ്ധമായ
നടപടിയല്ലേ
ഇത് പുന:പരിശോധിക്കുമോ? |
1925 |
ജീവനക്കാര്‍
ജനുവരി 8 മുതല്‍
13 വരെ
നടത്തിയ
സമരം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ജീവനക്കാര്‍
2013 ജനുവരി
എട്ടു
മുതല്‍ 13
വരെ
നടത്തിയ
സമരം
മൂലം
ശമ്പളയിനത്തില്‍
എത്ര തുക
കുറവ്
വന്നു
എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ദിവസങ്ങളില്‍
അടഞ്ഞുകിടന്ന
ഓഫീസുകളുടെ
എണ്ണം
എത്രയെന്നും,
അവ
ഏതെന്നും
വ്യക്തമാക്കുമോ?
(സി)ഓരോ
ദിവസവും
എത്ര
ശതമാനം
ജീവനക്കാര്‍
സമരത്തില്‍
പങ്കെടുത്തുവെന്ന്
വിശദമാക്കുമോ? |
1926 |
പണിമുടക്ക്
പിന്‍വലിക്കുന്നതുമായി
ബന്ധപ്പെട്ട
ഉറപ്പുകള്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാന
ജീവനക്കാരും
അദ്ധ്യാപകരും
പങ്കാളിത്തപെന്‍ഷന്‍
പദ്ധതി
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്
നടത്തിയ
അനിശ്ചിതകാല
പണിമുടക്ക്
അവസാനിപ്പിച്ചുകൊണ്ട്
സര്‍ക്കാരും
സംഘടന0 പ്രതിനിധികളും
നമ്മില്‍
നടന്ന
ചര്‍ച്ചയില്‍
നല്‍കിയ
ഉറപ്പുകള്‍
പാലിക്കുന്നതിനായി
സീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
പറയുമോ;
(ബി)പണിമുടക്കിനോടനുബന്ധിച്ചുള്ള
സസ്പെന്‍ഷന്‍
നടപടികള്‍
പിന്‍വലിക്കുമെന്ന
ഉറപ്പ്
ഇനിയും
നടപ്പിലാക്കാതിരിക്കാനുള്ള
കാരണങ്ങള്‍
പറയുമോ;
(സി)സര്‍ക്കാരില്‍
നിന്നാവശ്യമായ
നിര്‍ദ്ദേശങ്ങള്‍
ലഭ്യമാകാത്തതാണ്
ഇത്തരം
നടപടികള്‍
പിന്‍വലിക്കാന്‍
വകുപ്പദ്ധ്യക്ഷന്മാര്‍
തയ്യാറാകാത്തതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
വകുപ്പദ്ധ്യക്ഷന്മാര്‍ക്ക്
ഇതുമായി
ബന്ധപ്പെട്ട
നിര്‍ദ്ദേശം
നല്‍കുവാനും
പണിമുടക്കിനോടനുബന്ധിച്ചു
നടന്ന
സസ്പെന്‍ഷനുകള്‍
പിന്‍വലിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ
? |
1927 |
ജീവനക്കാരുടെ
പണിമുടക്ക്
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)2013-ലെ
പണിമുടക്കുമായി
ബന്ധപ്പെട്ട്
നല്‍കിയ
ഉറപ്പുകള്‍
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
ഇതിനകം
കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണ്;
(ബി)ഇല്ലെങ്കില്‍
ഉറപ്പുകള്‍
പാലിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1928 |
പണിമുടക്കില്‍
പങ്കെടുത്ത
ജീവനക്കാര്‍ക്കെതിരെ
സ്വീകരിച്ച
നടപടി
ശ്രീ.
ജെയിംസ്
മാത്യു
(എ)ജനുവരി
എട്ടു
മുതല്‍
പണിമുടക്കില്‍
പങ്കെടുത്ത,
ഒരു
ക്രിമിനല്‍
കേസിലും
ഉള്‍പെടാത്ത
എത്ര
ജീവനക്കാരെ
സര്‍വ്വീസില്‍
നിന്ന്
സസ്പെന്‍ഡ്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)സമരം
നിയമവിരുദ്ധമായി
പ്രഖ്യാപിക്കുന്ന
എന്തെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)സസ്പെന്‍ഷനിലായ
ജീവനക്കാരില്‍
തിരികെ
സര്‍വ്വീസില്‍
പ്രവേശിച്ചവര്‍
എത്രയെന്ന്
അറിയിക്കുമോ? |
1929 |
സമരത്തെത്തുടര്‍ന്ന്
സസ്പെന്റ്
ചെയ്യപ്പെട്ട
ജീവനക്കാരെ
തിരിച്ചെടുക്കുന്നത്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കാസര്‍കോഡ്
ജില്ലയില്‍
സര്‍ക്കാര്‍
ജീവനക്കാരുടെ
സമരവുമായി
ബന്ധപ്പെട്ട്
എത്ര
ജീവനക്കാരെ
സസ്പെന്റ്
ചെയ്തിട്ടുണ്ട്
; പ്രസ്തുത
ജീവനക്കാരെ
എപ്പോള്‍
തിരിച്ചെടുക്കുമെന്ന്
വ്യക്തമാക്കാമോ
? |
1930 |
ഡല്‍ഹി
കേരള
ഹൌസില്‍
ഭക്ഷണത്തിന്റെ
നിരക്കില്‍
മാറ്റം
ശ്രീ.എ.എം.
ആരിഫ്
(എ)ഡല്‍ഹി
കേരള
ഹൌസില്‍
ഭക്ഷണത്തിന്റെ
നിരക്കില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)നേരത്തെ
ഉണ്ടായിരുന്ന
നിരക്ക്
അവിടെ
വിതരണം
ചെയ്യുന്ന
ഓരോ
ഭക്ഷണത്തിന്റെയും
കാര്യത്തിനു
എത്രയായിരുന്നു;
ഇപ്പോള്‍
വര്‍ധിപ്പിച്ച
നിരക്ക്
എത്ര; പഴയ
നിരക്കിന്റെ
എത്ര
ശതമാനം
വര്‍ദ്ധന
വരുത്തുകയുണ്ടായി;
(സി)വര്‍ദ്ധയ്ക്ക്
ആധാരമായ
കാരണങ്ങള്‍
എന്തെല്ലാമായിരുന്നു? |
1931 |
കേരള
ഹൌസിലെ
ഭക്ഷണവില
വര്‍ദ്ധിപ്പിക്കാനുളള
തീരുമാനം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)ന്യൂഡല്‍ഹി-കേരള
ഹൌസിലെ
ഭക്ഷണത്തിന്റെ
വിലവര്‍ദ്ധിപ്പിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)കേരള
ഹൌസിലെ
ഭക്ഷണത്തിന്റെ
വില വര്‍ദ്ധിപ്പിക്കാനുണ്ടായ
സാഹചര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)സാധാരണക്കാരായ
മലയാളികള്‍ക്കുള്‍പ്പടെ
വളരെ
പ്രയോജനകരമായ
കേരളഹൌസിലെ
ഭക്ഷണത്തിന്റെ
വിലവര്‍ദ്ധനവ്
ഒഴിവാക്കുവാനും
പഴയവില
പുന:സ്ഥാപിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ? |
1932 |
ആയോധന
കലാമേള
സംബന്ധിച്ച
പരാതി
ശ്രീ.
രാജു
എബ്രഹാം
(എ)തലസ്ഥാനത്ത്
നടന്ന
ആയോധന
കലാമേളയ്ക്ക്
സര്‍ക്കാരില്‍
നിന്ന്
ഫണ്ട്
അനുവദിച്ചിരുന്നോ;
(ബി)എത്ര
തുകയാണ്
വിവിധ
വകുപ്പുകള്‍
നല്‍കിയത്;
(സി)എത്
സംഘടനയ്ക്കാണ്
ഫണ്ട്
നല്‍കിയത്;
(ഡി)പ്രസ്തുത
സംഘടനകള്‍ക്ക്
അംഗീകാര
മുണ്ടോ;
(ഇ)ഇത്
സംബന്ധിച്ച്
മുഖ്യമന്ത്രിക്ക്
പരാതി
ലഭിച്ചിട്ടുണ്ടോ;
(എഫ്)പ്രസ്തുത
പരാതിയിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
? |
1933 |
പ്രഭാകരന്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
കാസര്‍ഗോഡ്
ജില്ലയുടെ
വികസനപിന്നോക്കാവസ്ഥയ്ക്കു
പരിഹാരം
കാണാന്‍
രൂപീകരിച്ച
പ്രഭാകരന്‍
കമ്മീഷന്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെ;
മുന്‍ഗണനാക്രമത്തില്‍
വ്യക്തമാക്കുമോ? |
1934 |
വയനാട്
ന്യൂട്രീഷന്‍
പദ്ധതി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)ഐ.എം.ജി.യുടെ
നേതൃത്വത്തില്‍
നടത്തുന്ന
വയനാട്
ന്യൂട്രീഷന്‍
പദ്ധതിയുടെ
പുരോഗതി
വിശദമാക്കുമോ;
(ബി)പ്രസ്തുതപദ്ധതിയുടെ
സാദ്ധ്യതാപഠനം
നടത്തുന്നതിനാവശ്യമായ
ക്വസ്റ്യനയര്‍,
ട്രെയിനിങ്
പ്ളാന്‍
എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)പ്രസ്തുതപദ്ധതി
എന്നേയ്ക്കു
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ? |
1935 |
അഖിലേന്ത്യാ
സര്‍വ്വീസുകാരുടെ
സേവനം
ശ്രീമതി.
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി. തോമസ്
,,
സി.കെ.
നാണു
,,
ജോസ്
തെറ്റയില്‍
(എ)അഖിലേന്ത്യാ
സര്‍വ്വീസില്‍
കേരള
കേഡറില്‍
ഉള്ളവര്‍
ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയിലും
അല്ലാതെയും
സംസ്ഥാനത്തിന്
പുറത്ത്
പോകുന്നതിനാല്‍
അവരുടെ
സേവനം
സംസ്ഥാനത്തിന്
ലഭ്യമാകാത്ത
സംഗതിയെക്കുറിച്ച്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഇപ്രകാരം
ഓരോ സര്‍വ്വീസില്‍
നിന്നും
എത്രപേര്‍
വീതം
ഇപ്പോള്‍
പുറത്തുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)സംസ്ഥാനത്തിനകത്ത്
സേവനം
ചെയ്യുവാന്‍
വൈമുഖ്യം
കാണിക്കുന്നതിനെക്കുറിച്ച്
പഠിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)സംസ്ഥാനത്തെ
സേവനം
ആകര്‍ഷകമാക്കാന്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ? |
1936 |
തലസ്ഥാനത്ത്
ഹൈക്കോടതി
ബെഞ്ച്
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)തലസ്ഥാനത്ത്
ഹൈക്കോടതി
ബെഞ്ച്
സ്ഥാപിക്കുന്നതിനുള്ള
നടപടിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)ബെഞ്ച്
സ്ഥാപിക്കുന്നതിനു
തടസ്സമായി
നില്‍ക്കുന്ന
വസ്തുതകള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ? |
1937 |
ഗ്രാമന്യായാലയങ്ങള്‍
ശ്രീമതി
കെ. കെ.ലതിക
(എ)കോഴിക്കോട്
കുന്നുമ്മല്‍
ബ്ളോക്ക്
പരിധിയില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിച്ചിട്ടുളള
ഗ്രാമന്യായാലയം
സ്ഥാപിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ഏതുവരെയായി
എന്ന്
വ്യക്തമാക്കുമോ;
(ബി)ഗ്രാമന്യായാലയങ്ങളില്‍
ഏതെല്ലാം
തരത്തിലുളള
വ്യവഹാരങ്ങളാണ്
കൈകാര്യം
ചെയ്യുക
എന്നും
ഇത്തരം
കോടതികളുടെ
അധികാരപരിധി
എന്തായിരിക്കും
എന്നും
വ്യക്തമാക്കുമോ;
(സി)ആകെ
എത്ര
കോടതികള്‍
എവിടെയൊക്കെയാണ്
ആരംഭിക്കുക;
ഇവയുടെ
ഘടനയും
പ്രവര്‍ത്തനവും
വ്യക്തമാക്കുമോ? |
1938 |
ഗ്രാമീണ
കോടതികളും,
സായാഹ്ന
കോടതികളും
സ്ഥാപിക്കുന്നതിനുള്ള
നടപടി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)സംസ്ഥാനത്ത്
ഗ്രാമീണ
കോടതികളും,
സായാഹ്നകോടതികളും
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)തൃശ്ശൂര്‍
ജില്ലയില്‍
എവിടെയെല്ലാമാണ്
സായാഹ്നകോടതികളും
ഗ്രാമീണകോടതികളും
തുടങ്ങുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്നും
അവ
എന്നുമുതല്‍
പ്രവര്‍ത്തനം
ആരംഭിക്കും
എന്നും
അറിയിക്കുമോ? |
1939 |
ധനകാര്യകമ്മീഷന്‍
ശുപാര്‍ശ
പ്രകാരം
ആറ്റിങ്ങലില്‍
കോടതി
ശ്രീ.
ബി. സത്യന്‍
(എ)പതിമൂന്നാം
ധനകാര്യ
കമ്മീഷന്‍
ശുപാര്‍ശ
പ്രകാരം സംസ്ഥാനത്ത്
എത്ര
കോടതികള്‍
തുടങ്ങാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത
കോടതികള്‍
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഇതില്‍
ആറ്റിങ്ങല്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ? |
1940 |
ചാത്തന്നൂര്‍,
പരവൂര്‍
സബ്
കോടതികള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍
നിലവിലുള്ള
കോടതി
സബ്
കോടതി
പദവിയിലേക്ക്
ഉയര്‍ത്തണമെന്ന്
ആവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിരുന്നോ;
(ബി)പ്രസ്തുത
ആവശ്യം
പരിഗണിക്കുന്നതിന്
(71406/ഇ5/12 തീയതി
11.09.2012 ആഭ്യന്തരം)
ഹൈക്കോടതി
രജിസ്ട്രാറോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടതിന്‍പ്രകാരം
ആയത്
ലഭിച്ചുവോ;
വിശദാംശം
അറിയിക്കുമോ;
(സി)പരവൂരില്‍,
സബ്
കോടതി
സ്ഥാപിക്കുന്നതിന്
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ഡി)സബ്
കോടതി
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളും
നടപടികളും
ഊര്‍ജ്ജിതമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1941 |
കൊട്ടാരക്കര
കോടതി
സമുച്ചയത്തിലെ
ലിഫ്റ്റിന്റെ
നിര്‍മ്മാണം
ശ്രീമതി.
പി. അയിഷാ
പോറ്റി
(എ)കൊട്ടാരക്കര
കോടതി
സമുച്ചയത്തിലെ
രണ്ടാമത്തെ
ലിഫ്റ്റിന്റെ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം
വിശദമാക്കുമോ;
(ബി)നിലവിലുള്ള
ലിഫ്റ്റില്‍
യാത്രക്കാര്‍
കുടുങ്ങിയ
എത്ര
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
(സി)ആയതിന്റെ
പ്രധാന
കാരണങ്ങള്‍
എന്തെല്ലാമാണ്;
(ഡി)പ്രസ്തുത
ലിഫ്റ്റിന്റെ
പ്രവര്‍ത്തനത്തിനായി
ഓപ്പറേറ്ററെനിയമിക്കുന്നതിന്
സ്വീകരിക്കാവുന്ന
നടപടി
സ്വീകരിക്കുമോ? |
1942 |
കേരള
അഡ്മിനിസ്ട്രീവ്
ട്രൈബ്യൂണല്‍
തീര്‍പ്പാക്കിയ
കേസ്സുകള്‍
ശ്രീമതി.
കെ. എസ്.
സലീഖ
(എ)കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ
തീര്‍പ്പാക്കിയ
കേസ്സുകള്‍
എത്രയാണ്;
(ബി)ആകെ
എത്ര
അംഗളാണ്
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍
വേണ്ടത്;
ഇപ്പോള്‍
എത്ര
അംഗങ്ങള്‍
പ്രവര്‍ത്തിക്കുന്നു;
ശേഷിക്കുന്ന
അംഗങ്ങളെ
എപ്പോള്‍
നിയമിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)മുഴുവന്‍
അംഗങ്ങളും
വരുന്നതോടെ
കേരള
വിദ്യാഭ്യാസ
ചട്ടത്തിന്റെ
പരിധിയില്‍
വരുന്ന
കേസ്സുകളും
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
കേസ്സുകളും
ട്രൈബ്യൂണലില്‍
ഏറ്റെടുക്കാന്‍
സാധിക്കുമോ;
വിശദമാക്കുമോ;
(ഡി)കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ
എത്ര
കേസ്സുകള്‍
ഫയല്‍
ചെയ്തു; എത്ര
എണ്ണം
തീര്‍പ്പാക്കി;
(ഇ)ബഹുമാനപ്പെട്ട
ഹൈക്കോടതിയില്‍
നിന്നും
എത്ര
കേസ്സുകള്‍
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്
കൈമാറിയിട്ടുണ്ട്;
ആയതില്‍
എത്ര
തീര്‍പ്പാക്കിയിട്ടുണ്ട്;
(എഫ്)കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ
എത്ര
കേസ്സുകള്‍
ഹൈക്കോടതിയില്‍
അപ്പീല്‍
പോയി; ആയതില്‍
എത്രയെണ്ണം
ട്രൈബ്യൂണല്‍
വിധി ശരി
വച്ചു; വിശദമാക്കുമോ;
(ജി)ഹൈക്കോടതിയില്‍
നിന്നും
സര്‍വ്വീസ്
കേസ്സുകള്‍
തലസ്ഥാനത്തേയ്ക്കു
മാറ്റിയതു
വഴി സര്‍ക്കാരിന്
എന്തൊക്കെ
അധിക
ചെലവുകള്‍
ഒഴിവാക്കാന്‍
സാധിച്ചുവെന്നും
ആയതു വഴി
എത്ര
തുകയുടെ
അധിക
ചെലവ്
ഒഴിവാക്കാന്‍
സാധിച്ചുവെന്നും
വ്യക്തമാക്കുമോ? |
1943 |
സംസ്ഥാന
സര്‍ക്കാരിന്റെ
കീഴിലെ
ശാസ്ത്ര
സ്ഥാപനങ്ങള്‍
കേന്ദ്ര
സര്‍ക്കാരിന്
കൈമാറുന്ന
നയം
ശ്രീ.
എം. ഉമ്മര്‍
,,
എം. പി.
അബ്ദുസ്സമദ്
സമദാനി
,,
എന്‍.
ഷംസുദ്ദീന്‍
,,
സി. മോയിന്‍കുട്ടി
(എ)സംസ്ഥാന
സര്‍ക്കാരിന്റെ
കീഴിലെ
ശാസ്ത്ര
സ്ഥാപനങ്ങള്‍
കേന്ദ്ര
സര്‍ക്കാരിന്
കൈമാറുന്ന
കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നയം
വ്യക്തമാക്കുമോ;
(ബി)മുന്‍കാലങ്ങളില്‍
കേന്ദ്രത്തിന്
കൈമാറിയ
അത്തരം
സ്ഥാപനങ്ങള്‍
കൈമാറ്റ
ശേഷം
കൈവരിച്ച
നേട്ടങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ;
(സി)ശാസ്ത്ര
ഗവേഷണ
സ്ഥാപനങ്ങള്‍
ഏറ്റെടുക്കുന്നതിന്
കേന്ദ്രം
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)ഇനി
കൈമാറാനുദ്ദേശിക്കുന്ന
സ്ഥാപനങ്ങളേതെല്ലാമെന്ന്
വെളിപ്പെടുത്തുമോ
? |
1944 |
ഡോ.
കസ്തൂരിരംഗന്റെ
അദ്ധ്യക്ഷതയിലുള്ള
ഉന്നതതല സംഘത്തിന്റെ
സന്ദര്‍ശനം
ശ്രീ.
എ. കെ.
ബാലന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
,,
കെ. കെ.
ജയചന്ദ്രന്‍
(എ)മാധവ്
ഗാഡ്ഗില്‍
കമ്മിറ്റിയുടെ
ശുപാര്‍ശകളെക്കുറിച്ച്
പഠിക്കാന്‍
കേന്ദ്ര
സര്‍ക്കാര്‍
നിയോഗിച്ച
ഡോ. കസ്തൂരി
രംഗന്‍
അദ്ധ്യക്ഷനായ
ഉന്നതതല
സംഘം
പദ്ധതി
സ്ഥലങ്ങള്‍
സന്ദര്‍ശിച്ചതായി
അറിയാമോ;
(ബി)സംഘത്തിന്റെ
സന്ദര്‍ശന
പരിപാടി
സര്‍ക്കാരിനെ
അറിയിച്ചിരുന്നുവോ;
എങ്കില്‍
എപ്പോള്‍;
(സി)ഏതെങ്കിലും
മന്ത്രിമാരില്‍
നിന്നും
വിവരം
ശേഖരിക്കുകയുണ്ടായോ;
(ഡി)കേരളത്തെ
ദോഷകരമായി
ബാധിക്കുന്ന
ശുപാര്‍ശകളെ
സംബന്ധിച്ച്
ഉന്നതല
സംഘത്തെ
ബോദ്ധ്യപ്പെടുത്താന്‍
സാധിച്ചിട്ടുണ്ടോ;
(ഇ)ഗാഡ്ഗില്‍
കമ്മിറ്റിയുടെ
സന്ദര്‍ശനത്തിനു
മുന്‍പായി
കേരളത്തിന്റെ
നിലപാട്
രൂപപ്പെടുത്തിയിട്ടുണ്ടായിരുന്നുവോ? |
1945 |
ഷെട്ടി
കമ്മീഷന്‍
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കാന്‍
നടപടി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)സംസ്ഥാനത്ത്
കോടതികളിലെ
ജീവനക്കാര്‍ക്ക്
'ഷെട്ടി
കമ്മീഷന്‍'
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിനായി
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
എന്നു
മുതല്‍
നടപ്പിലാക്കാന്‍
കഴിയും
എന്ന്
വ്യക്തമാക്കുമോ? |
1946 |
ജൈവവൈവിധ്യ
സംരക്ഷണം
ശ്രീ.
എം.പി.
വിന്‍സെന്റ്
(എ)കേരളത്തിലെ
ജൈവവൈവിധ്യ
സംരക്ഷണത്തിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)ജൈവവൈവിധ്യ
ബോര്‍ഡ്
വഴി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
മുഖാന്തിരം
ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാം? |
1947 |
നഗരങ്ങളിലെ
ജൈവസമ്പത്ത്
സംരക്ഷണം
ശ്രീ.
എം. ഉമ്മര്‍
,,
എന്‍.
എ. നെല്ലിക്കുന്ന്
,,
പി. ഉബൈദുള്ള
(എ)സംസ്ഥാനത്തെ
നഗരങ്ങളിലെ
ജൈവവൈവിദ്ധ്യത്തെക്കുറിച്ച്
ഈ സര്‍ക്കാരിന്റെ
കാലയളവില്‍
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)നഗരങ്ങളിലെ
ജൈവസമ്പത്ത്
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികളാണു
സ്വീകരിച്ചിട്ടുള്ളത്;
(സി)നഗരങ്ങളിലെ
ജൈവസമ്പത്ത്
നശിപ്പിക്കുന്നതിനെതിരെ
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ? |
1948 |
മാധവ്
ഗാഡ്ഗില്‍
കമ്മറ്റി
റിപ്പോര്‍ട്ട്
ശ്രീ.
ഇ.പി.ജയരാജന്‍
(എ)പശ്ചിമഘട്ടത്തിലെ
പാരിസ്ഥിതിക
വിഷയങ്ങളുമായി
ബന്ധപ്പെട്ടുള്ള
മാധവ്
ഗാഡ്ഗില്‍
കമ്മറ്റി
റിപ്പോര്‍ട്ട്
ഗവണ്‍മെന്റിന്
ലഭിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
റിപ്പോര്‍ട്ട്
പ്രകാരം
കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയം
സംസ്ഥാനത്തിന്
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)ഇതുസംബന്ധിച്ച്
കേന്ദ്ര
ഗവണ്‍മെന്റ്
സംസ്ഥാനത്തിന്
അയച്ച
കത്തുകളുടെയെല്ലാം
പകര്‍പ്പുകള്‍
ലഭ്യാമക്കുമോ;
(ഇ)പ്രസ്തുത
റിപ്പോര്‍ട്ടിനെതിരായി
കേരള
നിയമസഭ
പാസ്സാക്കിയ
പ്രമേയം
എപ്പോഴാണ്
കേന്ദ്ര
ഗവണ്‍മെന്റിന്
അയച്ചതെന്നും
കേന്ദ്ര
പരിസ്ഥിതി
മന്ത്രലയത്തില്‍
നിന്നും
ഇതുമായി
ബന്ധപ്പെട്ട്
മറുപടി
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ? |
1949 |
ഹരിത
സ്പര്‍ശം
പദ്ധതി
ശ്രീ.
എം.എ.വാഹീദ്
,,
പി.എ.മാധവന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
പാലോട്
രവി
(എ)'ഹരിത
സ്പര്‍ശം
പദ്ധതി'യുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)പരിസ്ഥിതി
വിജ്ഞാനം
ഗ്രാമങ്ങളിലേക്ക്
എത്തിക്കുവാനായി
എന്തെല്ലാമാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സിയുടെ
ആഭിമുഖ്യത്തിലാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കുമോ;
(ഡി)എവിടെയൊക്കെയാണ്
പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദംശങ്ങള്‍
എന്തെല്ലാം? |
1950 |
ഓണ്‍ലൈന്‍
പരീക്ഷകള്‍
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
വര്‍ക്കല
കഹാര്‍
,,
ഷാഫി
പറമ്പില്‍
,,
എ. റ്റി.
ജോര്‍ജ്
(എ)പി.എസ്.സി
പരീക്ഷകള്‍
ഓണ്‍ലൈനായി
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
(ബി)എങ്കില്‍
എന്തെല്ലാം
തയ്യാറെടുപ്പുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)എന്ന്
മുതലാണ്
പ്രസ്തുത
രീതി
നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്;
(ഡി)ആദ്യഘട്ടത്തില്‍
അപേക്ഷകരുടെ
എണ്ണം
കുറവുള്ള
തസ്തികകളിലേക്ക്
ഓണ്‍ലൈനായി
പരീക്ഷ
നടത്തുന്ന
കാര്യം
പരിഗണിക്കുമോ? |
<<back |
next page>>
|