UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1771

''- പഞ്ചായത്ത്'' പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

()''- പഞ്ചായത്ത്'' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പഞ്ചായത്തുകളിലെ സേവന സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍, എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നിര്‍വ്വഹണയൂണിറ്റുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി, എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1772

12-ാം പഞ്ചവത്സരപദ്ധതി നിര്‍വ്വഹണം

ശ്രീ. പാലോട് രവി

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

()പഞ്ചായത്തുകളില്‍, 12-ാം പഞ്ചവല്‍സര പദ്ധതി നിര്‍വ്വഹണത്തിന്, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കുമോ;

(ബി)പഞ്ചായത്തുകള്‍ ഇതുവരെ എത്ര പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതികളുടെ പരിശോധന സംബന്ധിച്ച് വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ഡി)പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

1773

'നല്ല നാട്, നല്ല വെള്ളം' പദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

()'നല്ല നാട്, നല്ല വെള്ളം' പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പദ്ധതിക്കായി സ്വീകരിച്ച പ്രധാന പ്രചാരണ പരിപാടികള്‍ എന്തെല്ലാം?

1774

പഞ്ചായത്തുകളുടെ പദ്ധതികള്‍

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. മാത്യൂ റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

()പഞ്ചായത്തുകളുടെ 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കുന്നതിലുണ്ടായ കാലതാമസത്തെപ്പറ്റി അന്വേഷണം നടത്തുമോ;

(ബി)2012 ഡിസംബര്‍ 31 വരെ പദ്ധതിയുടെ ചെലവിനത്തില്‍, എത്ര ശതമാനം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിക്കുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പദ്ധതിയുടെ നിര്‍വ്വഹണത്തില്‍വന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1775

ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു കുരുവിള

,, മോന്‍സ് ജോസഫ്

()ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്, എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി)ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1776

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

,, എം. . വാഹീദ്

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

()ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;

(ബി)മിഷന്റെ നിര്‍വ്വഹണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)മാനദണ്ഡം അനുസരിച്ച് നിര്‍വ്വഹണം നടത്തേണ്ട ചുമതല ആര്‍ക്കായിരുന്നു;

(ഡി)മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് മിഷന്റെ നിര്‍വ്വഹണം കുടുംബശ്രീയെ ഏല്‍പ്പിച്ചത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1777

ഗ്രാമീണ ഉപജീവനമിഷന്‍ രൂപീകരണം

ശ്രീ. കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്ത് ഗ്രാമീണ ഉപജീവനമിഷന്‍ രൂപീകരിക്കു വാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുതമിഷന്റെ ഘടനയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുതനിര്‍ദ്ദേശങ്ങളിന്മേലുള്ള കേന്ദ്രനിലപാട് എന്താണ്; വിശദാംശങ്ങള്‍ എന്തെല്ലാമെന്നു വെളിപ്പെ ടുത്തുമോ?

1778

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, ബെന്നി ബഹനാന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

()തദ്ദേശഭരണ സ്ഥാപനങ്ങളിലെ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍, ഈ വര്‍ഷം തന്നെ തയ്യാറാക്കാന്‍, എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇതിലൂടെ എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇത് സംബന്ധിച്ച് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികളും ബഡ്ജറ്റ് പദ്ധതികളും തമ്മില്‍ ഏകോപനം ഉണ്ടാക്കാന്‍ ഇത് എത്രമാത്രം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1779

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിര്‍വ്വഹണത്തിന് ലഭിച്ച സമയം

ഡോ: ടി. എം. തോമസ് ഐസക്

ശ്രീ. പി. കെ. ഗുരുദാസന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി കെ. കെ. ലതിക

()തദ്ദേശസ്ഥാപനങ്ങള്‍ക്ക് തന്നാണ്ടില്‍ പദ്ധതിനിര്‍വ്വഹണത്തിന് ലഭിച്ച സമയം പര്യാപ്തമാണോ;

(ബി)ഇപ്പോള്‍ അംഗീകാരം ലഭിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനു മുമ്പ് സാങ്കേതിക അനുമതി വാങ്ങേണ്ടതായിട്ടുണ്ടോ; സാങ്കേതിക അനുമതിനല്‍കുന്നത് ആരാണ്; വിശദമാക്കുമോ;

(സി)എത്ര ലക്ഷം തുകവരെയുളള പദ്ധതികള്‍ക്ക് ടെണ്ടര്‍ വിളിക്കേണ്ടതില്ല; കോണ്‍ട്രാക്ടര്‍മാരും പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരും ചേര്‍ന്നുണ്ടാകുന്ന കെടുകാര്യസ്ഥതയിലേക്ക് ഈ വര്‍ഷം പദ്ധതികള്‍ മാറുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇതിനെല്ലാം ഇടയാക്കിയ സാഹചര്യം എന്തായിരുന്നു എന്ന് പരിശോധിക്കുമോ?

1780

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബഡ്ജറ്റ് വിഹിതം

ശ്രീ. വി. ശിവന്‍കുട്ടി

()2012-13 സാമ്പത്തികവര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആകെ ബഡ്ജറ്റ് വിഹിതം എത്രയായിരുന്നു; പ്രസ്തുത തുക എത്രഘട്ടങ്ങളിലായി തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് അനുവദിക്കുയുണ്ടായി എന്നും ഏതെല്ലാം തീയതികളിലായിരുന്നുവെന്നും വ്യക്തമാക്കുമോ;

(ബി)2012-13-ലേയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത് ഏത് തീയതിയിലായിരുന്നു;

(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവര്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഏത് തീയതിവരെ അനുമതി നല്‍കുകയുണ്ടായി; ഏറ്റവും ഒടുവില്‍ പദ്ധതിക്ക് അനുമതി നല്‍കിയത് ഏത് തീയതിയിലായിരുന്നു;

(ഡി)പദ്ധതി നിര്‍വ്വഹണത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ച സമയം എത്രയായിരുന്നു;

()ഏറ്റവും ഒടുവിലത്തെ കണക്കുകള്‍പ്രകാരം ബഡ്ജറ്റില്‍ വകയിരുത്തിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം തുകയില്‍ എത്ര തുക ചെലവഴിക്കപ്പെടുകയുണ്ടായി ?

1781

2012-13 വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണത്തിനനുവദിച്ച തുക

ശ്രീ. .കെ. ബാലന്‍

()2012-13 സാമ്പത്തികവര്‍ഷത്തില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തിനായി, എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍, എത്ര തുകയാണ് 2013 ജനുവരി 31 വരെ ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)2012-13 സാമ്പത്തികവര്‍ഷത്തെ പദ്ധതി പ്രോജക്ടുകള്‍ക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥപാനങ്ങള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ടോ; എത്ര സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകളാണ് അംഗീകരിച്ചത്; അംഗീകാരം ലഭിച്ച പ്രോജക്ടുകളുടെ എണ്ണവും അടങ്കല്‍ തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥപാനങ്ങളാണ് ഇനിയും പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതെന്ന് വ്യക്തമാക്കുമോ; ജില്ലതിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

()അംഗീകാരം ലഭിച്ച പ്രോജക്ടുകളില്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള പ്രോജക്ടുകളുടെ എണ്ണവും അടങ്കല്‍ തുകയും എത്രയാണെന്ന് വിശദമാക്കുമോ?

1782

2012-13 ലെ ബഡ്ജറ്റില്‍ പഞ്ചായത്തു വകുപ്പിനു കീഴില്‍ വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുക

ശ്രീ. രാജുഎബ്രഹാം

()2012-13 ലെ ബഡ്ജറ്റില്‍ പഞ്ചായത്തു വകുപ്പിനു കീഴില്‍ ഓരോ ഇനത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെയുളള ചെലവു വിവര പട്ടികയുംനല്‍കാമോ;

(ബി)2012-13 സാമ്പത്തിക വര്‍ഷംപഞ്ചായത്ത് വകുപ്പില്‍ അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്നും അറിയിക്കുമോ?

1783

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയിലെ മാറ്റങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

()2012 ജൂണ്‍ 15 ന് പുറത്തിറക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയില്‍, മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ;

(ബി)എന്തെല്ലാം പ്രധാനപ്പെട്ട മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്;

(സി)മാറ്റങ്ങള്‍ വരുത്താനുളള കാരണങ്ങള്‍ എന്തൊക്കെയാണ്;

(ഡി)മാര്‍ഗ്ഗനിര്‍ദ്ദേശത്തിലെ മാറ്റം പദ്ധതി രൂപീകരണത്തെ ബാധിച്ചിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1784

ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നടത്തിപ്പ്

ശ്രീ. സി. കൃഷ്ണന്‍

()ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നടത്തിപ്പിനായി 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ എത്ര രൂപ അനുവദിച്ചു എന്നും ആകെ എത്ര രൂപ ചെലവഴിച്ചുവെന്നും വിശദമാക്കുമോ ;

(ബി)പദ്ധതി നടത്തിപ്പിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുകയും ചെലവഴിച്ച തുകയും ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി)പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ വീഴ്ച വരുത്തിയിട്ടുണ്ടോ ?

1785

ഗ്രാമപഞ്ചായത്തുകളിലെ പദ്ധതിച്ചെലവ്

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഈ സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചാ യത്തുകളുടെ പദ്ധതിപ്രവര്‍ത്തനത്തിനായി, എത്ര കോടി രൂപയാണ് അനുവദിച്ചത്;

(ബി)നാളിതുവരെ, ഗ്രാമപഞ്ചായത്തുകള്‍ എത്ര കോടി രൂപ ചെലവഴിച്ചു;

(സി)ചെലവിന്റെ ശതമാനം എത്രയാണെന്നു വ്യക്തമാക്കുമോ?

1786

പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

()പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഗ്രാമപഞ്ചായത്തുകളിലെ ജോലിഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമായി എന്തെല്ലാം പദ്ധിതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി)പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത പഞ്ചായത്തുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

1787

പഞ്ചായത്തുകളിലെ ഇ- ഗവേണന്‍സ്

ശ്രീ. എം.പി.വിന്‍സെന്റ്

കേരളത്തിലെ പഞ്ചായത്തുകളില്‍ ഇ-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ?

1788

ഹരിത ഗ്രാമം - ശുചിത്വഗ്രാമം പദ്ധതി

ശ്രീ. പി.കെ. ഗുരുദാസന്‍

()ഹരിതഗ്രാമം- ശുചിത്വ ഗ്രാമം പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍, ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയതും കൂടുതല്‍ തുക ചെലവഴിച്ചതും ഏത് ജില്ലയിലെ, ഏത് പഞ്ചായത്ത് എന്ന് വ്യക്തമാക്കാമോ?

1789

ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡെലിവറി പ്രോജക്ട്

ശ്രീമതി പി. അയിഷാ പോറ്റി

()2012-13 വാര്‍ഷിക ബഡ്ജറ്റില്‍ വിഭാവനം ചെയ്ത ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡെലിവറി പ്രോജക്ട്, സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രോജക്ടിന്റെ വിശദാംശങ്ങളും പ്രോജക്ട് പ്രകാരം നടപ്പിലാക്കിയ കാര്യങ്ങളും വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പ്രോജക്ട് പ്രകാരം നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്?

1790

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. എസ്. രാജേന്ദ്രന്‍

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഏത് ഘട്ടംവരെയായി;

(ബി)ഇതിനകം എത്ര ഗ്രാമപഞ്ചായത്തുകളില്‍ കമ്പ്യൂട്ടറിന്റെ സേവനം ലഭ്യമായി തുടങ്ങി; വിശദാംശം ലഭ്യമാക്കുമോ;

(സി)കമ്പ്യൂട്ടറിന്റെ സേവനം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമയബന്ധിതമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1791

പുതിയ പഞ്ചായത്തുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()സംസ്ഥാനത്ത്, പുതിയ പഞ്ചായത്തുകള്‍ രൂപികരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)വില്ലേജ് അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

1792

ഗ്രാമപഞ്ചായത്തുകളിലെ പൊതു ശ്മശാനങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

()നിലവില്‍ പൊതു ശ്മശാനങ്ങള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍, ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതിനായി ഫണ്ട് അനുവദിച്ചിരുന്നോ; ഉണ്ടെങ്കില്‍, എത്ര;

(സി)പൊതു ശ്മശാന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

1793

പൊതു ശ്മശാനങ്ങളുടെ നിര്‍മ്മാണം

ശ്രീമതി പി.അയിഷാ പോറ്റി

()പൊതു സ്മശാനങ്ങളുടെ നിര്‍മ്മാണത്തിന് അനുവദിക്കുന്ന തുക എത്രയാണ്;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട് അംഗീകാരം ലഭിച്ചാല്‍ മാത്രമേ പ്രസ്തുത തുക അനുവദിക്കുകയുള്ളൂവെന്ന് വ്യവസ്ഥയുണ്ടോ;

(സി)പൊതുശ്മശാനങ്ങളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ഏജന്‍സികള്‍ ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടു ത്തുമോ;

(ഡി)സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഏജന്‍സികള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കുമോ?

1794

ശാസ്ത്രീയ സംവിധാനമുളള അറവുശാലകള്‍

ശ്രീ. . കെ. വിജയന്‍

()കേരളത്തില്‍ ശാസ്ത്രീയ സംവിധാനത്തോടു കൂടിയ എത്ര അറവുശാലകള്‍ ഉണ്ടെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി)അറവുശാലകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ശാസ്ത്രീയ സംവിധാനത്തോടെയുളള അറവുശാലകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1795

മാംസം വിപണനശൃംഖല വിപുലീകരണ പദ്ധതി

ശ്രീ. എം. ഉമ്മര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

()കേരളത്തിലെ കുടുംബശ്രീകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും സഹകരണത്തോടെ മാംസ വിപണന ശൃംഖല വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശം നല്കുമോ;

(ബി)ആയതിലേയ്ക്ക് നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;

(ഡി)പ്രസ്തുത തുക, എത്ര ശതമാനം വിനിയോഗിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

1796

വീടുകളിലെ മാലിന്യം ഉറവിടത്തില്‍ സംസ്ക്കരിക്കുന്നതിന് പ്രോത്സാഹനം

ശ്രീ.സണ്ണി ജോസഫ്

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്തെ വീടുകളില്‍ മാലിന്യം ഉറവിടത്തില്‍തന്നെ സംസ്ക്കരിക്കുന്നതിന് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)മാലിന്യസംസ്കരണം നടത്തുന്നവര്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കാനുള്ള അധികാരം ആര്‍ക്കാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

1797

ടോയ്ലറ്റ് ലിങ്ക്ഡ് ബയോഗ്യാസ് പ്ളാന്റ് നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചമ്പക്കുളം - നെടുമുടി കൈനകരി ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ മിഷന്റെ കീഴില്‍ ടോയ്ലറ്റ് ലിങ്ക്ഡ് ബയോഗ്യാസ് പ്ളാന്റ് നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)ഈ പദ്ധതിക്ക് നിര്‍വ്വഹണ ഏജന്‍സിയെയും അനുയോജ്യമായ സാങ്കേതിക വിദ്യയും കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദാംശം ലഭ്യമാക്കുമോ;

(സി)ഇക്കോസാന്‍ ടോയ്ലെറ്റുകള്‍ക്ക് പകരം ഫെറോസിമെന്റ് ടാങ്കുകളുടെ ടോയ്ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

1798

ഗ്രീന്‍ ടെക്നോളജി സെന്റര്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ ‘സീറോ വേസ്റ്’ കര്‍മ്മപരിപാടി പ്രോത്സാഹിപ്പിക്കുന്നതിനായി എത്ര പഞ്ചായത്തുകളില്‍ കൂടി ഗ്രീന്‍ ടെക്നോളജി സെന്റര്‍ നടപ്പുവര്‍ഷം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു;

(ബി)നടപ്പുവര്‍ഷം പുതുതായി ഇതിനകം സ്ഥാപിക്കപ്പെട്ടവ എത്ര;

(സി)അടുത്ത വര്‍ഷം പുതുതായി എത്ര പഞ്ചായത്തുകളില്‍ പ്രസ്തുത സെന്റര്‍ സ്ഥാപിക്കും എന്ന് വ്യക്തമാക്കുമോ ?

1799

കണ്ണൂര്‍ ജില്ലയിലെ സമ്പൂര്‍ണ്ണ ശുചിത്വയജ്ഞം പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. .പി. ജയരാജന്‍

()സമ്പൂര്‍ണ്ണ ശുചിത്വയജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2011-12-ലും 2012-2013-ലും കണ്ണൂര്‍ ജില്ലയില്‍ എത്ര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നും എത്ര തുക ലഭ്യമാക്കിയെന്നും വെളിപ്പെടുത്തുമോ;

(ബി)സമ്പൂര്‍ണ്ണ ശുചിത്വയജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നഗരസഭകളിലും നഗരപ്രാന്ത പഞ്ചായത്തുകളിലും എന്തെല്ലാം പദ്ധതികളാണ് ഇതിനോടകം ആരംഭിച്ചതെന്നും ഓരോ പദ്ധതിയും ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും ഓരോ പദ്ധതിക്കുമായി ലഭ്യമാക്കിയ ഫണ്ട് എത്രയെന്നും വ്യക്തമാക്കുമോ;

(സി)ജില്ലയിലെ മാര്‍ക്കറ്റുകളില്‍ മാലിന്യസംസ്കരണത്തിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചുനടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1800

.എം.എസ്. ഭവനപദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ എണ്ണം

ശ്രീ. ബാബു എം. പാലിശ്ശേരി

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരഹിത-ഭവനരഹിതര്‍ക്കായി നടപ്പാക്കിയ ഇ.എം.എസ്. ഭവനപദ്ധതി പ്രകാരം എത്രയാളുകള്‍ക്ക് വീട് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പദ്ധതിക്കായി തയ്യാറാക്കിയ ലിസ്റില്‍ എത്രപേര്‍ക്കാണ് ഓരോ പഞ്ചായത്തിലും ആനുകൂല്യം ലഭിക്കാതെ പോയത് എന്ന് വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇത്തരമാളുകള്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനായി ഏതെങ്കിലും പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍, എന്നുമുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് വിശദമാക്കാമോ?

1801

തെരുവുവിളക്കുകളുടെ മെയിന്റനന്‍സിന് അധികതുക

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഗ്രാമപഞ്ചായത്ത് മേഖലകളിലെ കേടായ തെരുവുവിളക്കുകള്‍ (സി.എഫ്.എല്‍., ട്യൂബ് ലൈറ്റ്) യഥാസമയം മാറ്റി സ്ഥാപിക്കുന്നതിനും, മെയിന്റനന്‍സ് നടത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിനായി അധികതുക അനുവദിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമോ?

1802

സ്വകാര്യകെട്ടിടങ്ങളുടെ മുകളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍

ശ്രീ.കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്തെ സ്വകാര്യകെട്ടിടങ്ങളുടെ മുകളില്‍ വിവിധ കമ്പനികളുടെ ടെലികമ്മൂണിക്കേഷന്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുള്ളത് സംബന്ധിച്ച കണക്കുകള്‍ ജില്ലതിരിച്ച് എത്രവീതമെന്ന് ലഭ്യമാക്കുമോ;

(ബി)സ്വകാര്യ വ്യക്തികള്‍ക്ക് പ്രസ്തുത കമ്പനി നല്‍കുന്ന പ്രതിമാസ വാടകയുടെ അടിസ്ഥാനത്തില്‍ വാര്‍ഷിക വാടകമൂല്യം എത്രയാണ്;

(സി)ഈ സര്‍ക്കാര്‍ വാടകയുടെ അടിസ്ഥാനത്തില്‍ വാര്‍ഷിക വാടകമൂല്യം പുനര്‍ നിര്‍ണ്ണയിക്കുകയും വസ്തു നികുതിയില്‍ ആനുപാതിക വര്‍ദ്ധനവു വരുത്തുകയും ചെയ്തിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതുമൂലം തദ്ദേശസ്ഥാപനങ്ങളുടെ തനതു വരുമാനം എത്രകണ്ടു വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1803

പഞ്ചായത്തുകളില്‍ വീടുവയ്ക്കുവാന്‍ ലാന്റ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള മാനദണ്ഡം

ശ്രീ. കെ. ദാസന്‍

()പഞ്ചായത്തുകളില്‍ വീട് വയ്ക്കുന്നതിന് ലാന്റ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(ബി)ലാന്റ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയാല്‍ എത്ര സമയത്തിനുള്ളില്‍ അനുവദിക്കപ്പെടും എന്ന് വ്യക്തമാക്കുമോ;

(സി)ലാന്റ് യൂട്ടിലൈസേഷന്‍ സര്‍ക്കിഫിക്കറ്റിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാവുന്നതില്‍ വലിയ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1804

വിവാഹ രജിസ്ട്രേഷന് ജില്ലാ രജിസ്ട്രാറുടെ അനുമതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കേരള പൊതുവിവാഹ രജിസ്റര്‍ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാല്‍ വിവാഹം പഞ്ചായത്തുകളില്‍ രജിസ്റര്‍ ചെയ്യാന്‍ ജില്ലാ രജിസ്ട്രാറുടെ അനുമതി വാങ്ങണമെന്നത് അപേക്ഷകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാല്‍ പഞ്ചായത്തുകളില്‍ തന്നെ പിഴയോട് കൂടി വിവാഹം രജിസ്റര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1805

വീട്ട് നമ്പര്‍

ശ്രീ. കെ. എന്‍. . ഖാദര്‍

()വീട് നിര്‍മ്മിക്കുകയും ഉടമ താമസിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ഇതുവരെ പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടില്ലാത്തതുമായ എല്ലാ വീടുകള്‍ക്കും ഒരു നിശ്ചിത തീയതിയ്ക്കകം വീട്ട് നമ്പര്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)സാധാരണക്കാരായ അനേകം കുടുംബങ്ങള്‍, വീട്ട് നമ്പര്‍ കിട്ടാതെ വിഷമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1806

ഗ്രാമസഭകള്‍

ശ്രീ. കെ. വി. വിജയദാസ്

()അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ ഗ്രാമസഭകള്‍ നിര്‍ബന്ധപൂര്‍വ്വം വിളിച്ചുചേര്‍ക്കുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(ബി)ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാതെ തന്നെ പദ്ധതികള്‍ രൂപപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഗ്രാമസഭകള്‍ ശക്തിപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

1807

ഗ്രാമസഭകളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ നടപടി

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

()ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഗ്രാമ പഞ്ചായത്തുകളിലെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് തൃപ്തികരമായി നടത്തുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മാസത്തിലൊരിക്കല്‍ നിശ്ചിത പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുന്നതിനും ജനങ്ങളുടെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും നടപടികളുണ്ടാകുമോ;

(സി)പഞ്ചായത്തുകളുടെ പ്രവര്‍ത്തന നടത്തിപ്പില്‍ ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നടപടികളുണ്ടാകുമോ ?

1808

ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് നല്‍കുന്ന ഓണറേറിയം എത്ര രൂപയാണ്;

(ബി)ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)കാലാവധി പൂര്‍ത്തിയാക്കിയ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമോ ?

1809

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പെന്‍ഷന്‍

ശ്രീ. ജി. സുധാകരന്‍

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദമാക്കുമോ?

1810

ത്രിതല പഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍

ശ്രീ. ജെയിംസ് മാത്യു

()ത്രിതല പഞ്ചായത്തംഗങ്ങളായി സേവനമനുഷ്ഠിച്ചിട്ടുള്ള ജനപ്രതിനിധികള്‍ക്ക് അവരുടെ സേവനം പരിഗണിച്ച് പെന്‍ഷന്‍ നല്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം അറിയിക്കുമോ;

(സി)ഇല്ലെങ്കില്‍ ജനപ്രതിനിധികളായി പൊതു സേവനമനുഷ്ഠിച്ചവരുടെ സംരക്ഷണത്തിനായി പെന്‍ഷന്‍ പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.