UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

431

പുതിയ ബോഗികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകളില്‍ ഉപയോഗിക്കുന്ന ബോഗികളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ളവ എത്രയുണ്ടെന്ന് അറിയാമോ;

ബി) ബോഗികള്‍ വൃത്തിയാക്കുന്നതിനും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയാമോ; എങ്കില്‍വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പ്രവൃത്തികള്‍ യഥാസമയം നിര്‍വ്വഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ റെയില്‍വേയോട് ആവശ്യപ്പെടുമോ;

(ഡി) പുതിയ ബോഗികള്‍ കേരളത്തിന് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുമോ ?

432

തിരുവനന്തപുരം പാലക്കാട് റെയില്‍വേഡിവിഷനുകളുടെ വിഭജനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() തിരുവനന്തപുരം, പാലക്കാട് എന്നീ റെയില്‍വേ ഡിവിഷനുകളുടെ പരിധി ഏതുമുതല്‍ ഏതുവരെയാണ്; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റെയില്‍വേ ഡിവിഷനുകളെ വിഭജിക്കുവാന്‍ നീക്കം നടക്കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അതിനെതിരായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ഉയര്‍ന്ന വരുമാനമുള്ള പ്രസ്തുത ഡിവിഷനുകളെ വിഭജിക്കപ്പെടാതെ നിലനിര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

433

ഗാതഗത വകുപ്പുമന്ത്രി ചുമതല വഹിക്കുന്നഓരോ വകുപ്പിനും 2012-13 ബഡ്ജറ്റില്‍

അനുവദിച്ച തുക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഗതാഗതവകുപ്പുമന്ത്രി ചുമതല വഹിക്കുന്ന ഓരോ വകുപ്പിനും 2012-13 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ അനുവദിച്ച തുകയേയും നാളിതുവരെ ഓരോ വകുപ്പും ചെലവഴിച്ച തുകയേയും സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുമോ;

(ബി) മേല്‍പ്പറഞ്ഞ, ഓരോ വകുപ്പു വഴിയും ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതികളും പരിപാടികളും ഇതിനകം നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെയന്ന് അറിയിക്കുമോ; ഭരണാനുമതി നല്‍കാത്തവ ഏതൊക്കെ; ഭരണാനുമതി നല്‍കിയെങ്കിലും പദ്ധതി നിര്‍ഹണം നടന്നിട്ടില്ലാത്തവ ഏതൊക്കെ;

(സി) ഓരോ വകുപ്പിന്റെയും ഓരോ ബഡ്ജറ്റിലും വകയിരുത്തപ്പെട്ട തുകയും ഇതിനകം ഖജനാവില്‍ നിന്നും ചെലവാക്കിയിട്ടുള്ള തുകയും സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?

434

കെ.എസ്.ആര്‍.ടി.സി.യില്‍ ഡീസലിന് പകരംപ്രകൃതിവാതകം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() ഡീസല്‍ വില വര്‍ധനവുമൂലം കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിമാസം എത്ര തുകയുടെ അധികചെലവാണ് ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കുവാനുള്ള പദ്ധതി കെ.എസ്.ആര്‍.ടി.സി. ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

435

കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍വെട്ടിക്കുറയ്ക്കല്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ദിനംപ്രതി ആകെ എത്ര സര്‍വ്വീസുകളാണ് നടത്തുന്നത്;

(ബി) ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടോ;

(സി) എങ്കില്‍ സംസ്ഥാനത്തൊട്ടാകെ എത്ര സര്‍വ്വീസുകളാണ് വെട്ടിക്കുറച്ചത്;

(ഡി) യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇപ്രകാരം സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്ന നടപടികള്‍ പിന്‍വലിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

 
436

കെ.എസ്.ആര്‍.ടി.സി യുടെ പ്രതിദിനഡീസല്‍ ഉപഭോഗവും അധിക ചെലവും

ശ്രീ. .പി. ജയരാജന്‍

() കെ.എസ്.ആര്‍.ടി.സി യുടെ പ്രതിദിന ഡീസല്‍ ഉപഭോഗം എത്രയാണ്;

(ബി) ഏതെല്ലാം പെട്രോളിയം കമ്പനികളില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സി ഡീസല്‍ വാങ്ങുന്നത്;

(സി) മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കെ.എസ്.ആര്‍.ടി.സിയ്ക്ക് ഡീസല്‍ നല്‍കുന്നതിന് ഏതെങ്കിലും കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടി ട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ഡി) ഇപ്പോള്‍ ഡീസലിന്റെ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ എത്ര രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് കെ.എസ്.ആര്‍.ടി.സി അധികമായി നല്‍കേണ്ടിവരുന്നതെന്നു വ്യക്തമാക്കുമോ;

() ഇതിന്റെ ഫലമായി പ്രതിദിനം കെ.എസ്.ആര്‍.ടി.സി ക്ക് ഉണ്ടാകുന്ന അധിക ചെലവ് എത്രയാണെന്നു വ്യക്തമാക്കുമോ ?

437

കെ. എസ്. ആര്‍. ടി. സി.യെ സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് നിലവില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് സര്‍വ്വീസ് നടത്തി വരുന്നത്;

(ബി) ഇവയ്ക്ക് ദിനംപ്രതി ശരാശരി എത്ര ലിറ്റര്‍ ഡീസലാണ് ആവശ്യമായിട്ടുളളത് എന്നറിയിക്കുമോ;

(സി) ഡീസല്‍ വില അധികം ഈടാക്കുന്നതുമൂലം കെ.എസ്.ആര്‍.ടി. സി. യ്ക്ക് ദിനംപ്രതി എത്ര അധിക ബാദ്ധ്യത വരും;

(ഡി) ഡീസല്‍ വില വര്‍ദ്ധന കെ.എസ്.ആര്‍.ടി. സി. യെ തകര്‍ക്കും എന്നതു കണക്കിലെടുത്ത് ഇക്കാര്യത്തിലുളള ശക്തമായ പ്രതിഷേധം കേന്ദ്രഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടോ;

() കെ.എസ്.ആര്‍.ടി. സി. യെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്; വിശദാംശംവ്യക്തമാക്കുമോ?

438

കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളുടെ വെട്ടിക്കുറയ്ക്കല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഡീസലിന്റെ സബ്സിഡി പിന്‍വലിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദാംശം നല്‍കുമോ;

(ബി) ഡീസലിന്റെ സബ്സിഡി പിന്‍വലിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കില്‍ ഓരോ ഡിപ്പോയിലും എത്ര സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;

(സി) സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കുന്നത് മൂലം പ്രതിസന്ധി മറികടക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ട്;

(ഡി) ഡീസല്‍ സബ്സിഡി പിന്‍വലിച്ചതിനാല്‍ എത്രരൂപയുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടാകുന്നത്;

() ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്?

439

ഡീസലിന് സബ്സിഡി

പ്രൊഫ. സി. രവീന്ദ്രനാഥ്

() ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത് മൂലം ദിവസേന കെ.എസ്.ആര്‍.ടി.സി. എത്ര ഷെഡ്യൂളുകളാണ് റദ്ദാക്കിയിട്ടുള്ളത് എന്ന് അറിയിക്കുമോ ;

(ബി) ഇത് മൂലം കെ.എസ്.ആര്‍.ടി.സി ക്ക് ദിവസേന എത്ര രൂപയാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്; വിശദമാക്കാമോ ;

(സി) ഡീസലിന് സബ്സിഡി ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നു അറിയിക്കുമോ ;

(ഡി) ഡീസലിന് സബ്സിഡി നല്‍കി മുടങ്ങിയ

ഷെഡ്യൂളുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ ?

440

കെ. എസ്. ആര്‍. ടി. സി.യുടെ അധിക ബാദ്ധ്യത

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണം പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ വില വര്‍ദ്ധനവ് കെ. എസ്. ആര്‍. ടി. സി.യ്ക്ക് എത്ര തുകയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്;

(ബി) പ്രസ്തുത അധികബാധ്യത പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?

441

കെ.എസ്.ആര്‍.ടി.സി.യ്ക്ക് വിപണി വിലയ്ക്ക് ഡീസല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() കെ.എസ്.ആര്‍.ടി.സി.യ്ക്ക് വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി) ഡീസല്‍ വിലവര്‍ദ്ധന മൂലം കെ.എസ്.ആര്‍.ടി.സി.യുടെ എത്ര ഷെഡ്യൂള്‍ വെട്ടികുറച്ചു ; വരുമാനത്തില്‍ എത്ര കുറവ് ഉണ്ടായിയെന്നു വ്യക്തമാക്കുമോ ;

(സി) വിപണിയിലെ ഡീസല്‍ വില വ്യതിയാനം മൂലം കെ.എസ്. ആര്‍.ടി.സി. യ്ക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിന് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

442

ഡീസല്‍ വില വര്‍ദ്ധനവും കെ.എസ്.ആര്‍.ടി.സി.യിലെപ്രതിസന്ധിയും

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() ഡീസല്‍ വില വര്‍ദ്ധനവിനെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിദിനം ഇന്ധന ഇനത്തില്‍ എന്തു തുകയാണ് അധികമായി വേണ്ടിവരുന്നത്;

(ബി) ഇതുമൂലം കെ.എസ്.ആര്‍.ടി.സി. ക്ക് സര്‍വ്വീസുകള്‍ കുറയ്ക്കേണ്ടി വന്നിട്ടുണ്ടോ; എങ്കില്‍ എത്ര സര്‍വ്വീസുകള്‍ എന്നു വിശദമാക്കാമോ; സര്‍വ്വീസുകള്‍ കുറച്ചതുകൊണ്ട് പ്രതിസന്ധി മറികടക്കാന്‍ കഴിയുമോ; ഇല്ലെങ്കില്‍ എന്തിനാണ് സര്‍വ്വീസുകള്‍ കുറച്ചത് എന്ന് വിശദമാക്കാമോ;

(സി) കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ അംഗീകരിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇതിനെതിരെ എന്തുനടപടി സ്വീകരിച്ചു;

(ഡി) പ്രതിസന്ധി മറികടക്കാന്‍ എന്തെല്ലാം നടപടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?

443

കെ.എസ്.ആര്‍.ടി.സി യെ നിലനിര്‍ത്തുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

() കേന്ദ്രസര്‍ക്കാര്‍ ഡീസലിന് വില കൂട്ടിയതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ക്ക് പ്രതിമാസം ഉണ്ടാകുന്ന അധിക ബാധ്യത എത്ര തുകയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി) ഈ ബാധ്യത എങ്ങനെ നികത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;

(സി) ഡീസല്‍ വില വര്‍ദ്ധനവിന് മുന്‍പ് കെ.എസ്.ആര്‍.ടി.സി പ്രതിദിനം എത്ര ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്;

(ഡി) വില വര്‍ദ്ധനവിനു ശേഷം നാളിതവുരെ നഷ്ടത്തിന്റെ പേരില്‍ എത്ര ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കിയത്;

() ഇതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള യാത്രാക്ളേശം പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;


(എഫ്)സ്വകാര്യ ബസ്സുകള്‍ക്ക് ഇതുമൂലം വന്‍ലാഭം ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)ഒരു സേവനമേഖല എന്ന നിലയ്ക്ക് കോര്‍പ്പറേഷനെ നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിര സഹായം നല്‍കുവാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?

444

ഡീസല്‍ വില വര്‍ദ്ധനമൂലം കെ.എസ്.ആര്‍.ടി.സി യിലുണ്ടായ പ്രതിസന്ധി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഡീസല്‍ വിലവര്‍ദ്ധനവു വഴി സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ക്ക് എത്ര തുക അധികബാധ്യത വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) ഇതുമൂലം സംസ്ഥാനത്ത് നാളിതുവരെ എത്ര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) ഡീസല്‍ വില വര്‍ദ്ധനവുമൂലം കെ.എസ്.ആര്‍.ടി.സി യില്‍ രൂപപ്പെട്ട ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി) കെ.എസ്.ആര്‍.ടി.സി യെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തിയ കേന്ദ്രനിലപാട് പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആവശ്യപ്പെട്ട കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

() കേന്ദ്ര തീരുമാനം വരുന്നതുവരെ കെ.എസ്.ആര്‍.ടി.സി ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറാകുമോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

445

ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍

ശ്രീ. പി. കെ. ഗുരുദാസന്‍

() ഡീസല്‍ വിലക്കയറ്റത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യുടെ ഷെഡ്യൂളുകള്‍ കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

446

ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധനമൂലം കെ.എസ്.ആര്‍.ടി. സി. യ്ക്ക് ഉണ്ടാകുന്ന അധികബാധ്യത

ശ്രീ. . ചന്ദ്രശേഖരന്‍

() ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധന മൂലം കെ. എസ്.ആര്‍.ടി.സി. യ്ക്ക് പ്രതിമാസം ഉണ്ടാകുന്ന അധികബാധ്യത എത്രയാണെന്ന് അറിയിക്കാമോ;

(ബി) ഈ ബാധ്യത കെ.എസ്.ആര്‍.ടി.സി. യെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സാഹചര്യം മറികടക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കു്നതെന്ന്അറിയാമോ?

 
447

ഡീസല്‍വിലവര്‍ദ്ധനവുമൂലംകെ.എസ്.ആര്‍.ടി.സിക്കുണ്ടാകുന്ന നഷ്ടം

ശ്രീ. .. അസീസ്

() ഡീസല്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഷെഡ്യൂളുകള്‍ വെട്ടികുറയ്ക്കാതെ കൃത്യമായി സര്‍വ്വീസ് നടത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഡീസല്‍ വില വര്‍ദ്ധന മൂലം പ്രതിദിനം കെ.എസ്.ആര്‍.ടി.സി യ്ക്ക് എത്ര തുകയാണ് നഷ്ടം വരുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത തുക സര്‍ക്കാര്‍ സഹായമായി കെ.എസ്.ആര്‍.ടി.സി യ്ക്ക് അനുവദിയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ?

448

കെ. എസ്. ആര്‍. ടി.സി. സര്‍വ്വീസുകള്‍ റദ്ദാക്കല്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

() കെ.എസ്.ആര്‍.ടി.സി.യ്ക്ക് ഡീസല്‍ നല്‍കുന്ന ഐ..സി., സബ്സിഡി കൂടാതെ ഉയര്‍ന്ന നിരക്കില്‍ മാത്രം ഡീസല്‍ നല്‍കുന്നതുമൂലമുള്ള പ്രതിസന്ധി പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ്ഗമായി കരുതുന്നുണ്ടോ;

(സി) ഡീസല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനുശേഷം പ്രതിദിനം എത്ര ഷെഡ്യൂളുകള്‍ വീതം റദ്ദാക്കുന്നുണ്ട്;

(ഡി) സബ്സിഡി നിരക്കില്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് ഡീസല്‍ ലഭിക്കുവാന്‍ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞിട്ടുണ്ടോ;

() പ്രതിസന്ധി മറികടക്കുന്നതിന് ജീവനക്കാരും സംഘടനാ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?

449

ഡീസല്‍ വില വര്‍ദ്ധനവും സാമ്പത്തിക പ്രതിസന്ധിയും

ശ്രീ. തോമസ് ചാണ്ടി

,, .കെ.ശശീന്ദ്രന്‍

() ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ എന്തൊക്ക നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി റൂട്ടുകള്‍ റദ്ദ് ചെയ്തതിനാല്‍ കെ.എസ്.ആര്‍.ടി.സി യെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ സാധാരണക്കാര്‍ക്ക് എന്തു ബദല്‍ യാത്രാ സംവിധാനമാണ് ഒരുക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ?

450

കെ.എസ്.ആര്‍.ടി.സി യും ഡീസല്‍ വില വര്‍ദ്ധനവും

ശ്രീ. എം. ഉമ്മര്‍

() കെ.എസ്.ആര്‍.ടി.സി. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഡീസലിന്റെ വില ക്രമാതീതമായി ഉയര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വര്‍ദ്ധനവ് പൊതുഗതാഗതരംഗത്ത് ഉണ്ടാക്കുന്ന ആഘാതങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) പ്രസ്തുത വില വര്‍ദ്ധനവിന് ശേഷം പല ഷെഡ്യൂളുകളും വെട്ടിക്കുറച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

451

ഡീസല്‍ വില വര്‍ദ്ധന

ശ്രീ. കെ.എന്‍.. ഖാദര്‍

() ഡീസല്‍ വില വര്‍ദ്ധനവിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വെട്ടിക്കുറച്ച സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കാന്‍ നടപടിസ്വീകരിക്കുമോ;

(സി) കെ.എസ്.ആര്‍.ടി.സി.യെ ഡീസല്‍ വില വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

452

കെ.എസ്.ആര്‍.ടി.സി. നേരിടുന്ന പ്രതിസന്ധി

്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, പി.ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

() കെ.എസ്.ആര്‍.ടി.സി.യെ വന്‍കിട ഉപയോക്താവായി കണക്കാക്കി, ഡീസല്‍ സബ്സിഡി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയതുമൂലം ഉണ്ടായ ഗുരുതര പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) ദീര്‍ഘകാല പ്രവര്‍ത്തനം ലക്ഷ്യമിട്ട് ലാഭകരമായ മറ്റ് ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തുന്നകാര്യം പരിഗണിച്ചിട്ടുണ്ടോ;

(സി) കെടുകാര്യസ്ഥത, അധികച്ചെലവ്, കാര്യക്ഷമതാകുറവ് എന്നിവമൂലം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കുന്നതിനും നടത്തിപ്പില്‍ ആധുനികവത്കരണം നടപ്പാക്കുന്നതിനും സാങ്കേതിക മാനേജ്മെന്റ് വിദഗ്ധരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ച് പഠനം നടത്തുമോ?

453

കെ.എസ്.ആര്‍.ടി.സി യുടെ സാമ്പത്തിക ബാദ്ധ്യത

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കെ.എസ്.ആര്‍.ടി.സി യുടെ ഇപ്പോഴത്തെ സാമ്പത്തിക ബാദ്ധ്യത എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) ഡീസല്‍ സബ്സിഡി ഒഴിവാക്കിയത് മൂലം കെ.എസ്.ആര്‍.ടി.സി ക്ക് എത്ര സാമ്പത്തിക ബാദ്ധ്യതയാണ് അധികം വരുന്നത്;

(സി) ഡീസല്‍ സബ്സിഡി തുടര്‍ന്നും ലഭിക്കുവാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

454

ഡീസല്‍ വില വര്‍ദ്ധനവിനു മുന്‍പും ശേഷവുമുള്ളകെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം

ശ്രീ.കെ.അജിത്

() ഡീസര്‍ വില വര്‍ദ്ധനവിനു മുന്‍പും ശേഷവും

കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായിരുന്ന പ്രതിദിന നഷ്ടം എത്രയെന്നും വില വര്‍ദ്ധനവിനുശേഷം നഷ്ടം എത്രയെന്നും വ്യക്തമാക്കുമോ;

(ബി) ഡീസല്‍ വില വര്‍ദ്ധനവിനുശേഷം എത്ര

ഷെഡ്യൂളുകളാണ് സംസ്ഥാനത്ത് വെട്ടിക്കുറച്ചതെന്നും ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതിനു സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്നും വെളിപ്പെടുത്തുമോ;

(സി) കെ.എസ്.ആര്‍.ടി.സി. ക്ക് ചുമത്തിയ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ടോ; എങ്കില്‍ആയതിനുള്ള പ്രതികരണം എന്തെന്ന് അറിയിക്കുമോ?

455

കെ.എസ്.ആര്‍.ടി.സിയെ സേവന മേഖലയില്‍നിലനിര്‍ത്തുന്നതിന് നടപടി

ശ്രീമതി കെ.എസ്. സലീഖ

() ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതിനുശേഷം പ്രതിമാസം കെ.എസ്.ആര്‍.ടിസി യ്ക്ക് എത്ര തുകയുടെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; അധിക ചെലവ് നേരിടാന്‍ വര്‍ഷം 200 കോടിയുടെ സഹായം നല്‍കണമെന്ന് സര്‍ക്കാരിനോട് കെ.എസ്.ആര്‍.ടി ആവശ്യപ്പെട്ടുവോ; എങ്കില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കുമോ;

(ബി) കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്ന ഡീസലിന്റെ വില്‍പ്പന നികുതിയിനത്തില്‍ നല്‍കുന്ന തുക ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കുമോ; വിശദമാക്കുമോ;

(സി)ഒരു ലിറ്റര്‍ ഇന്ധനം കൊണ്ട് 3.81 കിലോമീറ്റര്‍ ഓടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍, യന്ത്രങ്ങളുടെ പൂര്‍ണ്ണമായ അറ്റകുറ്റപണിയടക്കം കര്‍ശനമായ നടപടികള്‍ കൊണ്ട് 4.27 കിലോമീറ്റര്‍ വരെ ആക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഇപ്പോള്‍ എത്ര കിലോമീറ്റര്‍ ആണെന്ന് വ്യക്തമാക്കുമോ ;

(ഡി) മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതുപോലെ വികേന്ദ്രീകരിച്ച ഔട്ട്ലെറ്റുകളില്‍ നിന്ന് ഡീസല്‍ നിറക്കാന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

() കെ.എസ്.ആര്‍.ടി.സി യെ മെച്ചപ്പെടുത്തുവാന്‍ കേന്ദ്രത്തില്‍ നിന്നും 1000 കോടി രൂപ വാങ്ങുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപന പ്രകാരം എന്ത് തുക ലഭിച്ചു; ഇല്ലെങ്കില്‍ ലഭിക്കാത്തതിന്റെ കാരണമെന്തെന്ന്

വ്യക്തമാക്കുമോ;

(എഫ്) കെ.എസ്.ആര്‍.ടി.സി യുടെ നിലനില്‍പ്പിന് സുന്ദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ജി) കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ സേവന മേഖലയില്‍ ശക്തമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?

456

കെ.എസ്.ആര്‍.ടി.സി യ്ക്കുള്ള ഡീസല്‍ വിലയിലെ വര്‍ദ്ധന

ശ്രീ.റ്റി.വി. രാജേഷ്

() കെ.എസ്.ആര്‍.ടി.സിയെവന്‍കിട ഉപയോക്താക്കളുടെ പട്ടികയില്‍ പ്പടുത്തി കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ സബ്സിഡി ഇല്ലാതാക്കിയതോടെ കെ.എസ്.ആര്‍.ടി.സി യ്ക്ക് എത്ര തുകയാണ് പ്രതിദിനം അധിക ബാധ്യത വരുന്നത്; വിശദാംശം നല്‍കുമോ;

(ബി) ഭീമമായ ഡീസല്‍ വിലവര്‍ദ്ധന സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) കണ്ണൂര്‍ ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് എത്രഷെഡ്യൂള്‍ കെ.എസ്.ആര്‍.ടിസി നിര്‍ത്തലാക്കിയിട്ടുണ്ട്; വിശദമാക്കുമോ ?

457

ഡീസല്‍ വില വര്‍ദ്ധനവിന്റെ ഭാഗമായി സംസ്ഥാനത്ത്നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസുകള്‍

ശ്രീ. ആര്‍. രാജേഷ്

() ഡീസല്‍ വില വര്‍ദ്ധനവിന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്;

(ബി) ഇതിന്റെ ഭാഗമായി എത്ര തുകയുടെ നഷ്ടം കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി) മാവേലിക്കര ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ച സര്‍വ്വീസുകള്‍ എത്രയെണ്ണം; ഏതൊക്കെ; ഇതില്‍ ലാഭത്തിലോടുന്ന സര്‍വ്വീസുകളുണ്ടോ;

(ഡി) മാവേലിക്കരയില്‍ നിന്നും തെങ്കാശിയിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ലാഭകരമാണോ;വിശദമാക്കുമോ?

 
458

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായി കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധന

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്ത് അവസാനമായി ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായി കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) അശാസ്ത്രീയമായ രീതിയിലാണ് പല ഫെയര്‍സ്റേജുകളും നടപ്പിലാക്കിയതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി) സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?

459

അന്തര്‍ ജില്ലാ സര്‍വ്വീസ് നടത്തുന്ന ലോ ഫ്ളോര്‍എ.സി. ബസ്സുകള്‍

ശ്രീ.കെ.അജിത്

() സംസ്ഥാനത്ത് എത്ര ലോ ഫ്ളോര്‍ എ.സി. ബസുകളാണ് അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയ ബസുകളുടെ ശരാശരി പ്രതിദിന കളക്ഷന്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(സി) അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ക്കായി കൂടുതല്‍ ലോ ഫ്ളോര്‍ ബസുകള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) അന്തര്‍ ജില്ലാ ബസുകള്‍ക്കാണോ, ജില്ലയ്ക്കുള്ളില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കാണോ ഇന്ധന ഉപയോഗം കൂടുതലെന്ന് വ്യക്തമാക്കാമോ;

() ഡീസല്‍ വില വര്‍ദ്ധനവിന്റെ പേരില്‍ ലോ ഫ്ളോര്‍ ബസുകളുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടോ; വിശദമാക്കുമോ?

460

കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന ശരാശരി വരുമാനം

ശ്രീ. .പി.ജയരാജന്‍

 () 2011 മെയ് മാസത്തില്‍ കെ.എസ്.ആര്‍.ടി.സി. പ്രതിദിനം എത്ര ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നതെന്നു വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. പ്രതിദിനം എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുവെന്നു വ്യക്തമാക്കുമോ;

(സി) 2011 മെയ് മാസത്തിലെ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന ശരാശരി വരുമാനം എത്രയായിരുന്നു;

(ഡി) ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന ശരാശരി വരുമാനം എത്രയാണ്;

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എത്ര തവണ ബസ്ചാര്‍ജ് വര്‍ദ്ധന നടപ്പിലാക്കിയെന്നു വ്യക്തമാക്കുമോ;

(എഫ്) ബസ് ചാര്‍ജ് വര്‍ദ്ധനവിലൂടെ പ്രതിദിനം എത്ര തുകയൂടെ വര്‍ദ്ധനവാണ് കെ.എസ്.ആര്‍.ടി.സി.ക്കു ലഭിക്കുന്നതെന്നു വ്യക്തമാക്കുമോ?

 
<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.