UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

401

വൈദ്യുതി ഉപഭോഗവും ഉല്‍പാദന ചെലവും

ശ്രീ. .പി. ജയരാജന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() 2012-2013 സാമ്പത്തികവര്‍ഷത്തില്‍, നാളിതുവരെയുള്ള കണക്കനുസരിച്ച് കേരളത്തിന്റെ ഊര്‍ജ്ജ ഉപഭോഗം എത്ര മില്യണ്‍ യൂണിറ്റാണെന്ന് വ്യക്തമാക്കുമോ;

(ബി) ഈ കാലയളവില്‍ സംസ്ഥാനത്തിന്റെ തനതുല്‍പാദനം എത്ര മില്യണ്‍ യൂണിറ്റാണെന്ന് വ്യക്തമാക്കുമോ;

(സി) ഈ കാലയളവില്‍ കേന്ദ്രവിഹിതമായി എത്ര മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്തിന്റെ ഊര്‍ജ്ജാവശ്യകതയനുസരിച്ച് ഈ കാലയളവില്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുമോ;

() സംസ്ഥാനത്തിന്റെ തനതുല്‍പാദനത്തിലൂടെ ലഭ്യമാകുന്ന ഒരു മെഗാവാട്ട് വൈദ്യുതിക്ക് വേണ്ടിവരുന്ന ശരാശരി ഉല്‍പാദനച്ചെലവ് എത്രയെന്നും കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിക്ക് ഒരു മെഗാവാട്ടിന് നല്‍കേണ്ടിവരുന്ന ശരാശരി നിരക്ക് എത്രയെന്നും വ്യക്തമാക്കുമോ?

402

വൈദ്യുതിയുടെ ആവശ്യകതയും ലഭ്യതയുംസംബന്ധിച്ച കണക്കുകള്‍

ശ്രീ. എസ്. ശര്‍മ്മ

() സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകതയും ലഭ്യതയും സംബന്ധിച്ച് 2005 മുതലുളള ഓരോ വര്‍ഷത്തേയും കണക്കുകള്‍ വ്യക്തമാക്കാമോ;

(ബി) 2005 മുതല്‍ സംസ്ഥാനത്ത് പവര്‍കട്ട്, ലോഡ്ഷെഡ്ഡിംഗ് എന്നിവ നടപ്പാക്കിയിട്ടുണ്ടെങ്കില്‍, ഓരോ വര്‍ഷവും എത്ര സമയം വീതമെന്ന്ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി) 2005 മുതല്‍ ഓരോ വര്‍ഷവും കേന്ദ്ര വിഹിതമായി ലഭിച്ച വൈദ്യുതിയുടെ അളവ് എത്രയെന്നും, യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടിയിരുന്നത് എത്രയെന്നും വ്യക്തമാക്കാമോ;

(ഡി) 'സിസ്റം ഫ്രീക്വന്‍സി' താഴ്ന്ന് പോകുന്നതിനുളള സാഹചര്യം എന്തെന്ന് വ്യക്തമാക്കാമോ;

() ഇത് മെയിന്റയിന്‍ ചെയ്യുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

403

ആധുനിക വൈദ്യുത മീറ്ററുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി മീറ്ററുകളില്‍ ഏറിയ പങ്കും വളരെ പഴക്കം ചെന്നവയാണെന്നതിനാല്‍ രേഖപ്പെടുത്തുന്ന വൈദ്യുതി ഉപഭോഗം വസ്തുതയ്ക്കു നിരക്കാത്തതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിക്കപ്പെടുന്ന വൈദ്യുതി മീറ്ററുകള്‍ എല്ലാവൈദ്യുതി ഉപഭോക്താക്കള്‍ക്കും നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ആധുനിക മീറ്ററുകള്‍ ഇതുവരെ എത്ര ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും, ഇനി എത്ര ഉപഭോക്താക്കള്‍ക്ക് നല്‍കാനുണ്ടെന്നും വ്യക്തമാക്കുമോ ?

404

ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി

ശ്രീ.എം.വി.ശ്രേയാംസ്കുമാര്‍

() ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, എത്ര വിനോദ സഞ്ചാരികള്‍ ബാണാസുരസാഗര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇതിലൂടെ എത്ര തുക കെ.എസ്..ബി. ക്ക് ലഭിച്ചിട്ടുണ്ടെന്ന് വര്‍ഷം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ഡി) ബാണാസുര സാഗര്‍ തടാകത്തിലെ ദ്വീപുകളില്‍ പരിസ്ഥിതിക്ക് അനുസൃതമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

405

ചെറുകിട ജലസേചന പദ്ധതികള്‍

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ വൈദ്യുതി ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയം ശാസ്ത്രീയമായി പഠിക്കുന്നതിനും റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി ഒരു ഏജന്‍സിയെ നിയോഗിക്കുമോ; വിശദമാക്കാമോ;

(ബി) വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ്, സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി) പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ബോധ്യം വന്നിട്ടുണ്ടോ; എങ്കില്‍, അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

406

വൈദ്യുതി കണക്ഷന് മുടക്കിയ തുക തിരികെ കിട്ടുന്നതിനുള്ള നടപടിക്രമം

ശ്രീ. ബി. സത്യന്‍

() ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിയ്ക്കുവാന്‍ ഏതെല്ലാം തരത്തിലുള്ള മുന്‍ഗണനയും ആനുകൂല്യങ്ങളുമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) ആനുകൂല്യം ലഭിയ്ക്കുവാന്‍ അര്‍ഹതയുള്ളവര്‍ സാമ്പത്തിക ചെലവ് മുന്‍കൂര്‍ മുടക്കിയാല്‍ കണക്ഷന്‍ ലഭിച്ചതിനുശേഷം ഈ തുക അവര്‍ക്ക് തിരികെ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാറുണ്ടോ;

(സി) എങ്കില്‍ ഇതിനു സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ?

407

110 കെ.വി. സബ്സ്റേഷന്‍

ശ്രീ. എം.ഹംസ

() ഒറ്റപ്പാലം അസംബ്ളി നിയോജകമണ്ഡലത്തിലെ കടമ്പഴിപ്പുറത്തും പരിസര പ്രദേശങ്ങളിലും രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന കാര്യം ശ്രദ്ധയിലുണ്ടോ; എങ്കില്‍ ഇതുപരിഹരിക്കുന്നതിനായി എന്തെല്ലാംനടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) കടമ്പഴിപ്പുറത്ത് 110 കെ.വി. സബ്സ്റേഷന്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 23.05.2012 ലെ 1044-ാം നമ്പര്‍/വി..പി/2012/എം (പി& ടി.വി) നമ്പര്‍ കത്തിന്മേല്‍ ബഹു. മന്ത്രി ബോര്‍ഡിന് നല്‍കിയ ഉത്തരവില്‍ എന്തെല്ലാം മേല്‍നടപടികള്‍ വിദ്യുഛക്തി ബോര്‍ഡ് സ്വീകരിച്ചു എന്ന് വിശദമാക്കുമോ?

408

110 കെ.വി ലൈന്‍ വലിക്കുന്നതിന് എതിരായി ഹൈക്കോടതി സ്റേ ഓര്‍ഡര്‍

ശ്രീ. എസ്. ശര്‍മ്മ

() ചെറായി സബ്സ്റേഷനിലേയ്ക്ക് 110 കെ.വി ലൈന്‍ വലിക്കുന്നതിന് എതിരായി ഹൈക്കോടതി സ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഉത്തരവ് എത്രനാളത്തേയ്ക്കാണ് നല്‍കിയതെന്നും ഉത്തരവ് റദ്ദാക്കി കിട്ടുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;

(സി) പ്രസ്തുത ആവശ്യത്തിലേയ്ക്ക്, സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരെന്നും ബഹു: കേരളഹൈക്കോടതി എത്ര തവണ ഈ കേസ് പരിഗണനക്കായി വിളിച്ചു എന്നും വ്യക്തമാക്കാമോ?

409

വൈദ്യുതി ബോര്‍ഡുവക സാധനങ്ങള്‍ലേലം ചെയ്യല്‍

ശ്രീമതി. പി. അയിഷാ പോറ്റി

() സംസ്ഥാന വൈദ്യുതി ബോര്‍ഡ് വക വിലപിടിപ്പുള്ള സാധനങ്ങള്‍ ലേലം ചെയ്യാതെ വിവിധ സെക്ഷനുകളില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കെട്ടിക്കിടക്കുന്ന പ്രസ്തുത സാധനങ്ങളുടെ ഏകദേശ മതിപ്പുവില കണക്കാക്കിയിട്ടുണ്ടെങ്കില്‍, എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത സാധനങ്ങളുടെ വില നിശ്ചയിച്ച് ലേലം നടത്തുന്നതിനുള്ള അധികാരം ആരിലെല്ലാം നിക്ഷിപ്തമാക്കിയിട്ടുണ്ട്;

(ഡി) കെട്ടിക്കിടക്കുന്ന സാധനങ്ങളുടെ ലേല നടപടികള്‍, അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ ?

410

പബ്ളിക് യൂട്ടിലിറ്റി സ്ഥാപനങ്ങളില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കല്‍

ശ്രീ. കെ. രാജു

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി കുടിശ്ശികയുടെ പേരില്‍ സംസ്ഥാനത്ത് കൃഷി വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള എത്ര വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പൊതുജനങ്ങളും കൃഷിക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇത്തരം പബ്ളിക് യൂട്ടിലിറ്റി സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത് ഒഴിവാക്കുമോ?

411

ട്രാവന്‍കൂര്‍ ഇലക്ട്രോകെമിക്കല്‍ലിമിറ്റഡ്-ന് വൈദ്യുതി ചാര്‍ജ്ജ് ഇളവ്

ശ്രീ. കെ. അജിത്

() ചിങ്ങവനത്തെ ട്രാവന്‍കൂര്‍ ഇലക്ട്രോകെമിക്കല്‍ ലിമിറ്റഡ് - ന് വൈദ്യുതി ചാര്‍ജ് ഇളവ് അനുവദിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, എത്ര രൂപയാണ് ഇളവ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(സി) ഏതുകാലയളവിലെ കുടിശ്ശിക തുകയ്ക്കാണ് ഇളവ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത കമ്പനി ആകെ എത്ര രൂപ വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

412

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ഇതുവരെ എത്ര കണക്ഷനുകള്‍ അനുവദിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കുമോ;

(ബി) എം.എല്‍.. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി) കുട്ടനാട്ടിലെ എത്ര അപേക്ഷകര്‍ക്ക് ഇനി വൈദ്യുതി കണക്ഷന്‍ നല്‍കാനുണ്ടെന്നുള്ള പഞ്ചായത്ത് തിരിച്ച് ലിസ്റ് ലഭ്യമാക്കുമോ?

413

പെരിങ്ങല്‍കുത്ത് എച്ച്..പി. യെ ബേസ് സ്റേഷനാക്കി മാറ്റാന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

() പെരിങ്ങല്‍കുത്ത് എച്ച്..പി. യെ ബേസ് സ്റേഷനാക്കി മാറ്റി മുഴുവന്‍ സമയവും നീരൊഴുക്ക് ഉറപ്പാക്കി, ചാലക്കുടി ജലസേചന പദ്ധതി പ്രദേശങ്ങളില്‍ വെളളം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;

(ബി) പ്രദേശത്തെ മുഴുവന്‍ പഞ്ചായത്തുകളുടേയും പ്രസ്തുത ആവശ്യം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

414

വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. എം. വി.ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മേപ്പാടി ചൂരല്‍മല റോഡിലെ മമ്മിക്കുന്ന് കോളനിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ;

(സി) നിയമാനുസൃതം പണം അടച്ചിട്ടും വൈദ്യുതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

415

പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എങ്കില്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിന്റെ സര്‍വ്വേ, പ്രോജക്ട് പ്ളാന്‍, ഭൂമി പരിശോധന എന്നിവ എപ്പോഴാണ് പൂര്‍ത്തീകരിച്ചത്

(ഡി) പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ എന്താണ് തടസ്സമെന്നും ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കുമോ;

416

കിനാലൂര്‍ 110 കെ.വി.സബ്സ്റേഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍ അനുവദിച്ച 110 കെ.വി.സബ്സ്റേഷന്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി സ്ഥലം കൈമാറുന്നതിനും കെ.എസ്..ഡി.സി ഇതിലേക്ക് ലഭ്യമാക്കേണ്ട തുക ലഭ്യമാക്കുന്നതിനും കെ.എസ്..ഡി.സി യോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) സബ് സ്റേഷന്‍ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കാമോ?

417

പെരുന്തേനരുവിയില്‍ മിനി ഹൈഡല്‍ പ്രോജക്ട്

ശ്രീ. രാജു എബ്രഹാം

() റാന്നി നിയോജക മണ്ഡലത്തിലെ പെരുന്തേനരുവിയില്‍ നിര്‍മ്മിക്കുന്ന മിനി ഹൈഡല്‍ പ്രോജക്ടിന്റെ നിര്‍മ്മാണം എന്നാണ് ആരംഭിച്ചത്; ഈ പ്രോജക്ട് നിര്‍മ്മാണത്തിന് എത്ര രൂപയാണ് ചെലവുകണക്കാക്കിയിട്ടുള്ളത്; ഇപ്പോള്‍ എന്തൊക്കെ നിര്‍മ്മാണങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; ഇത് ആകെ നിര്‍മ്മാണത്തിന്റെ എത്രശതമാനമാണ്; ഇനിയും എന്തൊക്കെ നിര്‍മ്മാണങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്; കരാര്‍ പ്രകാരം എന്നാണ് ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത്;

(ബി) എത്ര മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നും ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; ഡാമിന് എത്ര മീറ്റര്‍ ഉയരമാണുള്ളത്; ഡാമിനു മുകളിലൂടെ ഇരുകരകളിലേക്കും ജീപ്പ്, കാര്‍ തുടങ്ങിയ ചെറുയാത്രാ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ കഴിയുംവിധത്തില്‍ ഡാം നിര്‍മ്മാണത്തിന്റെ രൂപ കല്പനയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;

(സി) ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കി പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി) കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, പെരുന്തേനരുവി പദ്ധതിയടക്കം നിര്‍മ്മാണത്തിലിരിക്കുന്ന മുഴുവന്‍ വൈദ്യുതി പദ്ധതികളും അടിയന്തിരമായും സമയ ബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് ഒരു മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാനും അതിനനുസരിച്ച് കൌണ്ട് ഡൌണ്‍ നടത്തി ഓരോ പദ്ധതിയും പൂര്‍ത്തിയാക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

418

ചാത്തന്‍കോട്ടുനട, വിലങ്ങാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളുടെ പണി

ശ്രീ. .കെ.വിജയന്‍

() നാദാപുരം നിയോജക മണ്ഡലത്തിലെ ചാത്തന്‍കോട്ടുനട, വിലങ്ങാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളുടെ പണി ഏത്വരെ ആയെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ;

(സി) പണി പൂര്‍ത്തീകരിച്ച് എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

419

കുട്ടനാട് വൈദ്യുത പാക്കേജ്

ശ്രീ. തോമസ് ചാണ്ടി

() 42 കോടി രൂപയുടെ കുട്ടനാട് വൈദ്യുത പാക്കേജില്‍ ഉള്‍പ്പെടുത്തി ഇതുവരെ ചെലവഴിച്ച തുകയും ചെയ്ത പ്രവൃത്തികളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി) കുട്ടനാട് വൈദ്യുത പാക്കേജിന്റെ പൂര്‍ത്തീകരണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

420

സി.എഫ്.എല്‍ ബള്‍ബുകളുടെ ഉപയോഗം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഉപഭോക്താക്കള്‍ക്ക് സി.എഫ്.എല്‍ ബള്‍ബുകള്‍ നല്‍കി പകരം വാങ്ങിയ സാധാരണ ബള്‍ബുകള്‍ എങ്ങിനെ വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇത്തരം ബള്‍ബുകള്‍ എത്രയുണ്ടെന്നും അവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വിശദമാക്കുമോ;

(സി) സി.എഫ്.എല്‍. ബള്‍ബുകള്‍ ഉപയോഗിക്കുന്നതുമൂലം ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?

421

എല്‍..ഡി. തെരുവുവിളക്കുകള്‍ക്കുവേണ്ടിഅനെര്‍ട്ടിന് അടച്ചതുക

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിന് എല്‍..ഡി. തെരുവുവിളക്കുകള്‍ ലഭ്യമാക്കുന്നതിനുവേണ്ടി അനെര്‍ട്ടിന് എത്ര രൂപ അടച്ചിട്ടുണ്ട്;

(ബി) തെരുവുവിളക്കുകള്‍ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്;

(സി) ഈ സാമ്പത്തികവര്‍ഷത്തിനുള്ളില്‍ തെരുവുവിളക്കുകള്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ പ്രസ്തുത തുക തിരിച്ചുനല്‍കുന്നതിന് നിര്‍ദ്ദേശിക്കാമോ?

422

മുളവുകാട് 110 കെ.വി. സബ്സ്റേഷന്‍

ശ്രീ. എസ്.ശര്‍മ്മ

() മുളവുകാട് ഗ്രാമ പഞ്ചായത്തില്‍, രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇക്കാര്യം പരിഹരിക്കുന്നതിന് 110 കെ.വി സബ് സ്റേഷന്‍ സ്ഥാപിക്കുവാനുളള ശുപാര്‍ശയിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

423

കെ.എസ്..ബി യുടെ ട്രാന്‍സ്മിഷന്‍ സ്റോര്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി ചമ്പന്നൂര്‍ വ്യവസായ മേഖലയോട് ചേര്‍ന്നു കിടക്കുന്നതും 1970 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ കെ.എസ്..ബി ട്രാന്‍സ്മിഷന്‍ സ്റോര്‍ പ്രവര്‍ത്തിക്കുന്ന 16 ഏക്കറോളം സ്ഥലം ഉപയോഗയോഗ്യമാക്കുന്നതിനായി നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഇത് പരിഗണിക്കുന്നതിലെ കാലതാമസം വിശദമാക്കാമോ;

(ബി) ഈ സ്ഥലം ഉപയോഗയോഗ്യമാക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

424

ഇലക്ട്രിക്കല്‍ വയറിംഗ് മേഖലയിലെ പ്രശ്നങ്ങള്‍

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്തെ ഇലക്ട്രിക്കല്‍ വയറിംഗ് മേഖല നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഏതെങ്കിലും സംഘടനകളോ വ്യക്തികളോ നിവേദനം നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്നാണ് ;

(ബി) ഈ നിവേദനത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും ഇവ നടപ്പില്‍ വരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ ?

425

ചാലക്കുടി, കൊരട്ടി കെ.എസ്..ബി സെക്ഷന്‍ഓഫീസുകളുടെ വിഭജനം

ശ്രീ. ബി.ഡി.ദേവസ്സി

() ചാലക്കുടിയിലെ കെ.എസ്..ബി സെക്ഷന്‍ ഓഫീസ് വിഭജിച്ച് പോട്ടയിലും, കൊരട്ടി സെക്ഷന്‍ ഓഫീസ് വിഭജിച്ച് കാടുകുറ്റിയിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിനുളള അപേക്ഷ പരിഗണനയിലുണ്ടോ;

(ബി) ഇതിനായി, എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

426

മസ്ദൂര്‍-ലൈന്‍മാന്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ. റ്റി. യു. കുരുവിള

() കെ.എസ്..ബി യില്‍ മസ്ദൂര്‍ ലൈന്‍മാന്‍ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) പുതിയ മസ്ദൂര്‍ ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) വിതരണ-പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് നല്ല സേവനം ലഭിക്കുന്നതിനും കൂടുതല്‍ മസ്ദൂര്‍-ലൈന്‍മാന്‍മാരെ ഒരോ ഓഫീസിലും നിയമിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

427

കൊച്ചി മെട്രോ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

() കൊച്ചി മെട്രോ പദ്ധതിയില്‍ ഡി.എം.ആര്‍.സി യുടെ പങ്കാളിത്തം സംബന്ധിച്ച് ഡി.എം.ആര്‍.സി യും കെ.എം.ആര്‍.എല്‍ ഉം തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ഒപ്പുവച്ചത്;

(ബി) പ്രസ്തുത ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയില്‍ ഡി.എം.ആര്‍.സി യ്ക്കും കെ.എം.ആര്‍.എല്‍ നും ഉള്ള പങ്കാളിത്തം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി) ധാരണാപത്രപ്രകാരം ശ്രീ. . ശ്രീധരന് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

428

കൊച്ചി മെട്രോ പദ്ധതി

ശ്രീ. . പി. ജയരാജന്‍

,, സാജു പോള്‍

,, കെ. വി. വിജയദാസ്

,, കെ. സുരേഷ് കുറുപ്പ്

() കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി.യേയും ഇ. ശ്രീധരനെയും ഏല്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും ഡി.എം.ആര്‍.സി.യുടെയും തീരുമാനം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) പദ്ധതി നിര്‍വ്വഹണത്തില്‍ ഇ. ശ്രീധരന്റെ പങ്ക് എന്തായിരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) കൊച്ചി മെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എത്ര ടെന്‍ഡര്‍ നോട്ടിഫിക്കേഷനുകള്‍ ഇതുവരെയായി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇനി എത്ര ടെന്‍ഡറുകള്‍ പുറപ്പെടുവിക്കാനുണ്ടെന്നും വ്യക്തമാക്കുമോ ;

(ഡി) ഡി.എം.ആര്‍.സി.യുമായുള്ള കരാറിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഈ ഉപസമിതിയുടെ ഘടനയും കര്‍ത്തവ്യങ്ങളും എന്തെല്ലാമാ ണെന്ന് വ്യക്തമാക്കുമോ ?

429

കൊച്ചി മെട്രോ റെയില്‍വേ

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

() കൊച്ചി മെട്രോ റെയില്‍വേ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്;

(സി) പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) റെയില്‍പാതയുടെ അലൈന്‍മെന്റ്, സ്റേഷനുകള്‍, പാര്‍ക്കിംഗ് സൌകര്യങ്ങള്‍, എന്നിവയെക്കുറിച്ചുള്ള തീരുമാനമെടുത്തിട്ടുണ്ടോ;

() പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ്; വിശദാംശങ്ങള്‍ എന്തെല്ലാം?

430

തൂതപ്പുഴ-താനൂര്‍ റെയില്‍പാത വികസനം

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() മലപ്പുറം ജില്ലയിലെ തൂതപ്പുഴ-താനൂര്‍ റെയില്‍പാത വികസനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തിക്കായുളള സ്ഥലമെടുപ്പ് നടപടികള്‍ പ്രകാരം എത്ര ഹെക്ടര്‍ ഭൂമി ഏറ്റെടുത്തുവെന്ന് വ്യക്തമാക്കുമോ;

(സി) പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.