UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

547

ബഡ്ജറ്റ് വിഹിതത്തിന്റെ വിനിയോഗം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വിശദമാക്കാമോ ;

(ബി) 2013 ജനുവരി 31 വരെ മൊത്തം ബഡ്ജറ്റ് വിഹിതത്തിന്റെ എത്ര ശതമാനം തുക ചെലവഴിച്ചിട്ടുണ്ട് ;

(സി) 2012-2013 വര്‍ഷത്തെ ബഡ്ജറ്റില്‍ എസ്റിമേറ്റ് ചെയ്ത റവന്യൂ കളക്ഷന്റെ എത്ര ശതമാനം ഇതുവരെ കളക്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

548

കേന്ദ്രത്തില്‍ നിന്നും അനുവദിച്ച പ്രത്യേകസാമ്പത്തിക സഹായം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ച് കിട്ടുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി) ഏതെല്ലാം ഘട്ടത്തില്‍ എത്ര വീതം സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥന നടത്തുകയുണ്ടായി; ഓരോന്നിലും എത്ര വീതം സഹായം ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?

549

ബഡ്ജറ്റ് പ്രസംഗത്തിലെ നിര്‍ദ്ദേശങ്ങത നടപ്പിലാക്കല്‍

ശ്രീ. . എം ആരിഫ്

() ഈ സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ ബഡ്ജറ്റ് പ്രസംഗത്തിലെ എല്ലാ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും നടപ്പില്‍ വരുത്തിയിട്ടുണ്ടോ;

(ബി) ഏതെല്ലാം വകുപ്പുകള്‍ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അവശേഷിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തുമോ;
(സി) ബഡ്ജറ്റിലെ മുന്‍ഗണനാ പരിപാടികള്‍ക്ക് വകയിരുത്തിയ തുകകളില്‍ നടപ്പു വര്‍ഷം ചെലവ് വന്നിട്ടില്ലാത്തവ ഏതൊക്കെയെന്ന് വിശദമാക്കുമോ;

(ഡി) ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപ്പിലാക്കാന്‍ സാധിക്കാത്തവ എന്തൊക്കെയാണെന്ന് വകുപ്പ് തിരിച്ച് വിശദമാക്കുമോ?

550

2012-13 സാമ്പത്തിക വര്‍ഷത്തെ റവന്യൂ വരുമാനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ലഭിച്ച റവന്യൂ വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ ലഭിച്ചതില്‍ നിന്ന് എത്ര ശതമാനം കൂടുതലാണെന്ന് വ്യക്തമാക്കാമോ; ഇത് സ്വാഭാവിക വര്‍ദ്ധനയില്‍ കുറവാണോ;

(സി) കുറവാണെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എന്തെങ്കിലും പ്രത്യേക പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ ?

551

വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം

ശ്രീ. പി. കെ. ഗുരുദാസന്‍

() 2012-13 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വരുമാനം ഏതെല്ലാം സ്രോതസ്സുകളിലൂടെ എത്ര കോടി രൂപ വീതമായിരുന്നു; എത്ര തുക വീതം ഓരോ സ്രോതസ്സില്‍ നിന്നും ലഭിക്കുകയുണ്ടായി;

(ബി) പ്രതീക്ഷിച്ച വരുമാനത്തില്‍ ഏറ്റവും കുറവുണ്ടായത് ഏത് സ്രോതസ്സിലാണ്; അതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

( സി) ഇതേ കാലയളവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഏതെല്ലാം ഇനത്തില്‍ എന്തു തുക പ്രതീക്ഷിക്കുകയുണ്ടായി; ലഭിച്ച തുക എത്രയാണ്; വിശദമാക്കാമോ ?

552

വിവിധ വകുപ്പുകള്‍ക്കായി അനുവദിക്കപ്പെട്ടതും ചെലവാക്കപ്പെട്ടതുമായ തുക

ശ്രീ. പി. കെ. ഗുരുദാസന്‍

() 2012-13 സാമ്പത്തിക വര്‍ഷം ഓരോ വകുപ്പിനും ബഡ്ജറ്റിലൂടെ ചെലവഴിക്കാനായി അനുവദിച്ച തുക എത്ര വീതമായിരുന്നു; ഇതുവരെയുളള കണക്കുകള്‍ പ്രകാരം ഓരോ വകുപ്പും ചെലവഴിച്ച തുക എത്രയാണ്; വ്യക്തമാക്കുമോ;

(ബി) ഓരോ വകുപ്പിനും ലഭിച്ച വിഹിതം എത്ര വീതമായിരുന്നു; അവയില്‍ ചെലവഴിക്കപ്പെട്ടത് എത്രയെന്ന് വ്യക്തമാക്കുമോ;

(സി) കേന്ദ്ര സംസ്ഥാന വിഹിതത്തില്‍ ഓരോ വകുപ്പും ചെലവാക്കാന്‍ കഴിയാതെ ലാപ്സാക്കിയ തുക എത്ര വീതമാണ്; വിശദമാക്കുമോ?

553

സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം

ശ്രീ. കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

,, ജോസഫ് വാഴക്കന്‍

,, ആര്‍ സെല്‍വരാജ്

() കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി) സംസ്ഥാനത്ത് മെഗാ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം സഹായമാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സംസ്ഥാന പദ്ധതികളുടെ ആവിഷ്ക്കരണം സംബന്ധിച്ച് ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുമോ;

(ഡി) സംസ്ഥാനത്തിനുള്ള കേന്ദ്ര സഹായം ഉയര്‍ത്താനും വിഹിതം ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

554

ബഡ്ജറ്റ് വിഹിതം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() ഈ സര്‍ക്കാര്‍ 2011-12, 2012-13 സാമ്പത്തികവര്‍ഷങ്ങളിലെ ബഡ്ജറ്റ് വിഹിതം എത്ര ശതമാനം ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) ആയതിന്റെ ഇനംതിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ആയതില്‍ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും പൊതുമരാമത്ത് പ്രവൃത്തിക്ക് ചെലവഴിച്ച തുകയുടെ കണക്ക് വെവ്വേറെ ലഭ്യമാക്കാമോ?

555

ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളിലെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍

ശ്രീ. . എം. ആരിഫ്

() 2011-12,2012-13 സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇതുവരെ പൂര്‍ണ്ണമായും നടപ്പിലാക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) ബഡ്ജറ്റ് പ്രസംഗങ്ങളിലെ പുതിയ പ്രഖ്യാപനങ്ങളില്‍ ഇനിയും പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിക്കാതെ വന്നവ ഏതൊക്കെയാണ്; ഭരണാനുമതി മാത്രം നല്കിയവ ഏതൊക്കെ;

(സി) ഏതെങ്കിലും ബഡ്ജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിക്കുകയുണ്ടായോ; എങ്കിലതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ?

556

ഓവര്‍ ഡ്രാഫ്റ്റ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

() നടപ്പുസാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാനം എത്ര ദിവസം ഓവര്‍ ഡ്രാഫ്റ്റിലായി എന്ന് വ്യക്തമാക്കാമോ;

(ബി) എത്ര ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുക്കുകയുണ്ടായി; വിശദമാക്കുമോ?

557

വിദേശ ഏജന്‍സികളില്‍ നിന്നും സംഘടനകളില്‍  നിന്നും വായ്പ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം വിദേശ ഏജന്‍സികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഏതൊക്കെ തീയതികളില്‍ എത്ര തുക വീതം ഏതെല്ലാം ആവശ്യങ്ങള്‍ക്കായി കടം എടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത കടങ്ങള്‍ തിരിച്ചടക്കേണ്ടതിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?             

558

വായ്പകള്‍

ശ്രീ. പി.കെ. ഗുരുദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനം എത്ര കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വഴി വിവിധ ഏജന്‍സികളില്‍ നിന്നും വായ്പ എടുത്തുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇപ്രകാരം എടുത്ത വായ്പ ഏതൊക്കെ പദ്ധതികള്‍ക്കാണ് വിനിയോഗിച്ചതെന്നും ആയതില്‍ മൂലധന നിക്ഷേപമായി എത്ര കോടി രൂപ വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) നിലവില്‍ കേരളത്തിന് എത്ര കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കുമോ?

559

വിവിധ വകുപ്പുകള്‍ ചെലവഴിച്ച പദ്ധതിവിഹിതം

ശ്രീ. എസ്. രാജേന്ദ്രന്‍

() 2012-13 സാമ്പത്തികവര്‍ഷം ഓരോ വകുപ്പുകള്‍ക്കും എന്തു തുക വീതമാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത്;

(ബി) വകയിരുത്തപ്പെട്ട തുകയില്‍ 2013 ജനുവരി 31 വരെ എന്തു തുക ചെലവഴിക്കുകയുണ്ടായി: ഓരോ വകുപ്പിന്റെയും പദ്ധതി വിഹിതത്തില്‍ 2013 ജനുവരി 31 വരെ ചെലവായ തുകയുടെ ശതമാനം എത്ര വീതമാണെന്ന് വിശദമാക്കുമോ;

(സി) 2013 ജനുവരി 31 വരെ 2012-13-ലെ പദ്ധതി വിഹിതത്തില്‍ നിന്നും ചെലവഴിച്ച തുക എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ ?

560

വിവിധ വകുപ്പുകള്‍ ചെലവഴിച്ച ബഡ്ജറ്റ് വിഹിതം

ശ്രീ. എസ്. രാജേന്ദ്രന്‍

() 2012-2013 സാമ്പത്തിക വര്‍ഷം ഓരോ മന്ത്രിയുടെയും കീഴിലുള്ള വകുപ്പുകള്‍ക്ക് അനുവദിച്ച ബഡ്ജറ്റ് വിഹിതം എത്ര വീതമായിരുന്നു ;

(ബി) ഇതിന്‍ പ്രകാരം അനുവദിച്ച ബഡ്ജറ്റ് വിഹിതത്തിന്റെ എത്ര ശതമാനം വീതം 2013 ജനുവരി 31 വരെ ചെലവഴിക്കുകയുണ്ടായി ;

(സി) ഓരോ മന്ത്രിയുടെയും വകുപ്പുകളില്‍ കീഴില്‍ 2012-2013 വര്‍ഷം പ്രതീക്ഷിച്ച മൊത്തം റവന്യൂ വരുമാനം എത്ര വീതമായിരുന്നു ; 2013 ജനുവരി 31 വരെ ലഭിച്ച വരുമാനത്തില്‍ ടാര്‍ജറ്റിന്റെ എത്ര ശതമാനം നേട്ടം ഉണ്ടാക്കിയിട്ടുണ്ട് ;

(ഡി) 2012-2103 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പ്രൊവിഷന്‍ എത്രയായിരുന്നു. അതിന്റെ എത്ര ശതമാനം 2013 ജനുവരി 31 വരെ ചെലവഴിക്കപ്പെട്ടു ?

561

ട്രഷറി വഴി ചെലവഴിക്കപ്പെട്ട ബഡ്ജറ്റ് വിഹിതം

ശ്രീ. എം. . ബേബി

() 2012-2013 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ സംസ്ഥാനത്തെ ഓരോ മന്ത്രിയും ചുമതല വഹിക്കുന്ന വകുപ്പുകള്‍ക്കും അതിന്‍ കീഴിലുള്ള വിവിധ ഹെഡുകളിലായി പ്ളാനിലും നോണ്‍ പ്ളാനിലുമായി അനുവദിക്കപ്പെട്ട മൊത്തം തുകയുടെയും 2013 ജനുവരി 31 വരെ പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വ്വഹണത്തിന് ട്രഷറി വഴി ചെലവഴിക്കപ്പെട്ട തുകയുടെയും കണക്കുകള്‍ വ്യക്തമാക്കുമോ ;

(ബി) ഓരോ വകുപ്പിനും ബഡ്ജറ്റില്‍ അനുവദിച്ച തുകയുടെ എത്ര ശതമാനം തുകയാണ് ട്രഷറി വഴി 31.01.2013 വരെ ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

562

കേന്ദ്ര ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന വിഹിതം

ശ്രീ. കെ. എം. ഷാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. കെ. ബഷീര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() കേന്ദ്ര ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കനുവദിക്കുന്ന വിഹിതത്തില്‍ കുറവുണ്ടാകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) നിലവിലുള്ള മാനദണ്ഡത്തില്‍ മാറ്റം വേണമെന്ന് അഭിപ്രായമുണ്ടോ ; എങ്കില്‍ എപ്രകാരമുള്ള മാറ്റമാണ് ഗുണകരമെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി) ഇവ പരിശോധിക്കുന്നതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടോ ; എങ്കില്‍ സമിതി എന്തൊക്കെ കാര്യങ്ങളാവും പരിശോധിക്കുക എന്ന് വ്യക്തമാക്കുമോ ?

563

കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

,, .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ലൂഡി ലൂയിസ്

() കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളുടെ അക്കൌണ്ടിലേയ്ക്ക് തല്‍സമയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമാക്കുമോ;

(സി) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുവാനും കേന്ദ്രധനമന്ത്രാലയത്തിന്റെ വെബ്പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി) ഇതിനായി വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

() ഇതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?

564

വ്യാജ മുദ്രപത്രങ്ങള്‍

ശ്രീ.കെ.എന്‍.. ഖാദര്‍

() വ്യാജ മുദ്രപത്രങ്ങള്‍ സംസ്ഥാനത്തു നിലനില്‍ക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വ്യാജ മുദ്രപത്രവുമായി ബന്ധപ്പെട്ട എത്ര കേസ്സുകള്‍ നിലവിലുണ്ട്; എത്രപേരെ അറസ്റ് ചെയ്തിട്ടുണ്ട്;

(സി) പ്രസ്തുത കേസ്സുകളിലെ അന്വേഷണം ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കാമോ ?

565

ഗൃഹശ്രീ പദ്ധതിപ്രകാരമുള്ള വീടുകള്‍

ശ്രീ. വി. ശശി

() ഗൃഹശ്രീ പദ്ധതിക്കായി എത്ര തുക ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്; എത്ര തുക ചെലവഴിക്കപ്പെട്ടിട്ടുണ്ട്; പൂര്‍ണ്ണമായി തുക ചെലവഴിച്ചിട്ടില്ലായെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിപ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം നാളിതുവരെ എത്ര വീടുകള്‍ വച്ച് നല്‍കിയിട്ടുണ്ട് എന്ന് അറിയിക്കുമോ?

566

ചെലവ് ചുരുക്കല്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഖജനാവില്‍ നിന്നും അനാവശ്യചെലവുകള്‍ ഒഴിവാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും ഏതെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് എപ്രകാരമാണെന്ന് വിശദമാക്കുമോ?

567

2012-2013 സാമ്പത്തിക വര്‍ഷത്തെ ചെലവ്

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

(2012-2013 സാമ്പത്തിക വര്‍ഷം ചെലവഴിക്കുന്നതിന് നിയമസഭ പാസ്സാക്കിയ മൊത്തം തുക എത്രയായിരുന്നു; അതില്‍ 2012 ഡിസംബര്‍ 31 വരെ ചെലവഴിച്ച മൊത്തം തുക എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) 2012-13 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇതുവരെ ചെലവഴിക്കപ്പെട്ട മൊത്തം തുക എത്ര;

(സി) നിയമസഭ പാസ്സാക്കിയ തുകയുടെ എത്രശതമാനം വര്‍ഷാവസാന കണക്കുപ്രകാരം ഇതുവരെ ചെലവഴിക്കുകയുണ്ടായി ?

568

ആസ്തി വികസനഫണ്ട്

ശ്രീ. ജെയിംസ് മാത്യു

എം.എല്‍.. മാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നടത്തേണ്ട പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുവാനുള്ള കാലതാമസം പരിഹരിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ;

569

നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട്

ശ്രീ. സി. ദിവാകരന്‍

() നിയോജകമണ്ഡലം ആസ്തി വികസനഫണ്ട് പ്രകാരം ഇതുവരെ എത്ര തുകയുടെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്;

(ബി) പല പ്രവൃത്തികള്‍ക്കും ഇതുവരെ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുപരിഹരിക്കാന്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

570

പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അനുവദിച്ചിട്ടുളള തുക

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ 2012-ല്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി) റോഡ്സ്, ബ്രിഡ്ജസ്്, ബില്‍ഡിംഗ്സ് എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അനുവദിക്കപ്പെട്ടത് താരതമ്യേന ചെറിയ തുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?          

571

പാലക്കാട് ജില്ലയില്‍ എം എല്‍. . ഫണ്ടിന്റെ വിനിയോഗം

ശ്രീ. വി. ചെന്താമരാക്ഷന്‍

() 2011-12, 2012-13 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ എത്ര രൂപയാണ് എം.എല്‍.. ഫണ്ടിനത്തില്‍ അനുവദിച്ചിട്ടുളളത്; മണ്ഡലം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി) എം.എല്‍.. ഫണ്ട് യഥാസമയം ലഭിക്കാത്തതു കാരണം പല പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?

572

നാദാപുരം നിയോജകമണ്ഡലത്തില്‍ എം.എല്‍.. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. . കെ. വിജയന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നാദാപുരം നിയോജകമണ്ഡലത്തില്‍ എം.എല്‍.. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും ഇനി നടപ്പിലാക്കുവാനുള്ള പദ്ധതികളെക്കുറിച്ചും പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;

(ബി) നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ ഏതെങ്കിലും നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ ?

573

നിയോജകമണ്ഡലാസ്തി വികസന ഫണ്ട്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച നിയമസഭാംഗങ്ങളുടെ നിയോജകമണ്ഡലാസ്തി വികസന ഫണ്ടില്‍നിന്നും വകയിരുത്തിയതുപ്രകാരം ഇതിനകം എത്ര പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;

(ബി) ഇതിനകം ഓരോ നിയോജകമണ്ഡലത്തില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ?  

574

വിവിധ പദ്ധതികള്‍ക്കായി ചെലവഴിക്കപ്പെട്ട തുക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() താഴെപ്പറയുന്ന പദ്ധതികള്‍ക്ക് 2011-12, 2012-13 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്നും എന്ത് തുക വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(1) വിഴിഞ്ഞം തുറമുഖ പദ്ധതി

(2) സ്മാര്‍ട്ട് സിറ്റി പദ്ധതി

(3) കൊച്ചി മെട്രോപദ്ധതി

(4) കണ്ണൂര്‍ വിമാനത്താവളം

(5) ദേശീയ ജലപാത

(6) മലയോര വികസന അതോറിറ്റി

(ബി) പ്രസ്തുത പദ്ധതികള്‍ ഓരോന്നും പൂര്‍ത്തീകരിക്കുന്നതിനു കണക്കാക്കുന്ന ചെലവ് വ്യക്തമാക്കുമോ?

575

വിദ്യാഭ്യാസ വായ്പ

ശ്രീ. ജെയിംസ് മാത്യു

() വിദ്യാഭ്യാസ വായ്പ എടുത്ത ദാരിദ്യ്രരേഖയ്ക്കു താഴെയുളള വിദ്യാര്‍ത്ഥികള്‍ക്ക് പലിശ ഇളവ് നല്‍കിയ ഇനത്തില്‍ ഖജനാവില്‍ നിന്നും എന്ത് തുക ചെലവഴിക്കുകയുണ്ടായി;

(ബി) എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭ്യമാക്കുകയുണ്ടായി;

(സി) ബഡ്ജറ്റിലെ ഇത് സംബന്ധിച്ച പ്രഖ്യാപനം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?

576

സ്റേറ്റ് സ്പെസിഫിക് ഗ്രാന്റും കടാശ്വാസ സഹായവും

ശ്രീ. സാജു പോള്‍

() പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധന സംബന്ധമായ ഉത്തരവാദിത്വ നിയമത്തില്‍ ചില ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ലഭിച്ച മൊത്തം സ്റേറ്റ് സ്പെസിഫിക് ഗ്രാന്റും കടാശ്വാസ സഹായവും സംബന്ധിച്ച് വിശദമാക്കാമോ;

(ബി) ഇവ രണ്ടും നടപ്പു വര്‍ഷം എത്ര കോടി വീതം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്; ലഭിച്ചത് എത്ര കോടി; വ്യക്തമാക്കുമോ?

577

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടത്തിപ്പിന് ദേശീയവികസന സമിതി യോഗ നിര്‍ദ്ദേശങ്ങള്‍

ശ്രീ.എം..ബേബി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. എം. ചന്ദ്രന്‍

,, കെ.കെ. ജയചന്ദ്രന്‍

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടത്തിപ്പിന് അധികവിഭവം കണ്ടെത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ദേശീയ വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ചുണ്ടായ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;

(ബി) ജീവിതചെലവ് വര്‍ദ്ധിപ്പിക്കാനിടയാക്കുന്ന നിര്‍ദ്ദേശങ്ങളെ സംസ്ഥാനം എതിര്‍ക്കുകയുണ്ടായോ; സംസ്ഥാനങ്ങളുടെ എന്തെല്ലാം അവകാശങ്ങള്‍ നഷ്ടപ്പെടുന്നതാണ് സമിതി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍;

(സി) പഞ്ചവത്സര പദ്ധതിയുടെ ഓരോ വാര്‍ഷിക പദ്ധതിയിലും എത്ര കോടി രൂപ വീതം അധികമായി സമാഹരിക്കേണ്ടി വരുമെന്ന് കരുതുന്നു; വിശദമാക്കാമോ;

(ഡി) കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലും ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലും നികുതി വര്‍ദ്ധന എത്ര കോടി വീതമായിരുന്നു; വ്യക്തമാക്കുമോ?

578

കഴിഞ്ഞ പത്തു വര്‍ഷത്തെ ശമ്പള-പെന്‍ഷന്‍ ചെലവുകള്‍

ശ്രീ. സാജു പോള്‍

() സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ശതമാന കണക്കില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ശമ്പള-പെന്‍ഷന്‍ ചെലവുകള്‍ തരംതിരിച്ച് ലഭ്യമാക്കുമോ;

(ബി) സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ചെലവിന്റെ ശതമാന കണക്കില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ശമ്പള പെന്‍ഷന്‍ ചെലവുകളുടെ കണക്ക് പ്രത്യേകം പ്രത്യേകമായി നല്‍കാമോ?

579

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള പദ്ധതിഅടങ്കല്‍ വിഹിതം

ശ്രീ. സി.കെ.സദാശിവന്‍

() നടപ്പു സാമ്പത്തിക വര്‍ഷത്തെ ആകെ പദ്ധതി അടങ്കലിന്റെ എത്ര ശതമാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കി വെച്ചത്;

(ബി) ധനകാര്യ കമ്മീഷന്‍ തീര്‍പ്പു പ്രകാരം എത്ര ശതമാനമാണ് നീക്കി വെയ്ക്കേണ്ടത്?

580

സിമന്റില്‍ നിന്നുള്ള നികുതി വരുമാനം

ശ്രീ.സി.കെ. നാണു

() കഴിഞ്ഞ പത്തുവര്‍ഷമായി സിമന്റ് വിലയിലുണ്ടായ വര്‍ദ്ധനവിന്റെ ഫലമായി നടപ്പുസാമ്പത്തികവര്‍ഷം നികുതിയിനത്തില്‍ ലഭിച്ച അധിക വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) സിമന്റ് വില വര്‍ദ്ധിച്ചപ്പോള്‍ വില കുറയ്ക്കുന്നതിനായി നികുതി ഇനത്തില്‍ കുറവു വരുത്തിയിട്ടുണ്ടോ;എങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കാമോ ?

581

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, റ്റി.വി. രാജേഷ്

ഡോ. കെ.ടി. ജലീല്‍

() സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും 2013 ജനുവരി 8 മുതല്‍ നടത്തിയ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ജനുവരി 13 ന് ബഹു:മുഖ്യമന്ത്രിയും ബഹു:ധനകാര്യ വകുപ്പ് മന്ത്രിയും സംഘടനാ നേതാക്കളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ചര്‍ച്ചയില്‍ സര്‍ക്കാര്‍ സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എന്തൊക്കെയാണ്;

(സി) പ്രസ്തുത ഉറപ്പുകള്‍ നടപ്പിലാക്കുന്നതിന് ഇതിനകം കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണ്;

(ഡി) ഇതു സംബന്ധമായി ഇതിനകം ഏതെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

() എങ്കില്‍ പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(എഫ്) ഇല്ലെങ്കില്‍ ഉറപ്പുകള്‍ പാലിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

582

പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ്

ശ്രീ. അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

() സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിറങ്ങിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി) ഏതെല്ലാം ജീവനക്കാര്‍ക്കാണ് പ്രസ്തുത പദ്ധതി ബാധകമാകുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) കേന്ദ്രത്തിന്റെ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) ഏതെല്ലാം സ്റേജുകളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കാമോ;

() പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് മൂലം ഉണ്ടാകുന്ന അധിക ധനബാധ്യതയെത്രയെന്ന് വിശദമാക്കുമോ;

(എഫ്) സ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരുടെ നിലവിലുള്ള അവകാശങ്ങള്‍ അതേപടി നിലനിര്‍ത്തുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

583

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ ഫണ്ട് മാനേജര്‍

ശ്രീ. കെ. രാജു

() പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ 'ഫണ്ട് മാനേജര്‍മാരുടെ' കൂട്ടത്തില്‍ ട്രഷറികളെ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്നുമുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ബാധകമാകുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത വിഭാഗം ജീവനക്കാരുടെ മാത്രം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

584

പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധന

ശ്രീ. സി. കൃഷ്ണന്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് പുന:പരിശോധിക്കാന്‍ തയ്യാറാകുമോ?

585

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ. റ്റി.വി. രാജേഷ്

() സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ കോപ്പികള്‍ ലഭ്യമാക്കുമോ;

(ബി) പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം എത്ര രൂപ അധിക ബാധ്യതയായി വരും; വിശദാംശം നല്‍കുമോ?

586

ഡയസ്നോണ്‍

ശ്രീ. സി. ദിവാകരന്‍

സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കുമായി ബന്ധപ്പെട്ട് ഡയസ്നോണ്‍ ഇനത്തില്‍ 2009, 2010, 2011 വര്‍ഷങ്ങളില്‍ ആകെ എത്ര തുകയാണ് കുറവ് ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.