UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

587

2012-13 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം

ശ്രീ.സാജു പോള്‍

() 2012-13 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കാവുന്ന സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം എത്ര കോടി രൂപയാണ്; പ്രധാനമായും ഏതെല്ലാം സ്രോതസുകളിലൂടെയാണ് പ്രസ്തുത വരുമാനം പ്രതീക്ഷിക്കുന്നത്; മൊത്തം റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനമാണ് നികുതികള്‍ വഴി ലഭിക്കുമെന്ന് കരുതുന്നത്;

(ബി) സംസ്ഥാനത്തിന്റെ 2012-13 ല്‍ പ്രതീക്ഷിക്കുന്ന മൊത്ത റവന്യൂ ചെലവ് എത്രയാണ്; പ്രധാനമായും ഏതെല്ലാം ഇനത്തിലാണ് റവന്യൂ ചെലവ്; ഓരോ ഇനത്തിലും എത്ര ശതമാനം വീതം; വ്യക്തമാക്കാമോ;

(സി) മൊത്തം റവന്യൂ ചെലവിന്റെ എത്ര ശതമാനമാണ് ശമ്പള ഇനത്തിനും പെന്‍ഷനും വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുളളത്;

(ഡി) നടപ്പു വര്‍ഷം മൂലധന ചെലവ് എത്ര കോടിയായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുളളത്; വ്യക്തമാക്കുമോ?

588

സംസ്ഥാനത്തിന്റെ റവന്യൂ കമ്മി നിജപ്പെടുത്തുന്നത്

ശ്രീ. സി.കെ. സദാശിവന്‍

() സാമ്പത്തിക ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന പ്രകാരം പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തിന്റെ റവന്യു കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ എത്ര ശതമാനമായി നിജപ്പെടുത്തേണ്ടതുണ്ട്;

(ബി) 2011-12 വര്‍ഷത്തിലെ ലക്ഷ്യം എത്രയാണ്; നിജപ്പെടുത്തുവാന്‍ സാധിച്ചത് എത്രയാണ്; 2012-13ല്‍ ലക്ഷ്യം എത്ര; നിജപ്പെടുത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് എത്രയാണ്;

(സി) ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെടുത്തിക്കൊണ്ടുളള റവന്യൂ കമ്മി സംബന്ധിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?

589

സംസ്ഥാനത്തിന്റെ കടബാദ്ധ്യത

ശ്രീ. സി. കൃഷ്ണന്‍

() സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം 2011 മാര്‍ച്ച് 31 വരെ സംസ്ഥാനത്തിന്റെ ആകെ കടബാദ്ധ്യത എത്ര കോടി രൂപയായിരുന്നു;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ എത്ര കോടി കടം എടുക്കുകയുണ്ടായി;

(സി) മൊത്തം കടബാദ്ധ്യതയുടെ എത്ര ശതമാനം തുകയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് എടുത്തതെന്ന് വിശദമാക്കാമോ;

(ഡി) 2011-2012, 2012-13 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര കോടി വീതം കടം എടുക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുവാദം ാങ്ങിയിട്ടുണ്ടായിരുന്നു; ഇതില്‍ മുന്‍ വര്‍ഷം എത്ര കോടി കടമെടുത്തു; നടപ്പു വര്‍ഷം എടുത്ത കടം എത്രയാണ്; വ്യക്തമാക്കുമോ?

590

കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തികസഹായം

ശ്രീ. ജി. സുധാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക സാമ്പത്തികസഹായം അനുവദിച്ചു കിട്ടുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി) വിവിധ പദ്ധതികള്‍ക്കായി ഓരോന്നിലും എന്തു തുക വീതം സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

591

സര്‍ക്കാര്‍ പുറത്തിറക്കിയ കടപ്പത്രങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഖജനാവില്‍ എത്ര തുക മിച്ചമുണ്ടായിരുന്നു; ആയത് ഇപ്പോള്‍ എത്രയായി; വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുകയുടെ കടപ്പത്രമാണ് പുറത്തിറക്കിയത്; ഇതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) ഇപ്രകാരം കടപ്പത്രം മുഖേന ലഭിക്കുന്ന തുക ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്; ഈ കടപ്പത്രത്തിന്റെ പലിശയും കാലയളവുംവ്യക്തമാക്കുമോ?

592

ഫിനാന്‍സ് പ്രൊഫൈല്‍ അക്കൌണ്ട്സ് സ്റേറ്റ്മെന്റ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

2004-05 മുതല്‍ 2012-13 വരെയുള്ള സംസ്ഥാനത്തിന്റെ ഫിനാന്‍സ് പ്രൊഫൈല്‍ അക്കൌണ്ട്സ് സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ?

593

സാമ്പത്തിക ഉത്തരവാദിത്വ നിയമം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() 2012-13 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വരുമാന ടാര്‍ജറ്റ് എത്രയായിരുന്നു; വരുമാനത്തില്‍ എത്ര ശതമാനം വളര്‍ച്ചയുണ്ടായി; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കാലയളവില്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത ചെലവ് എത്രയായിരുന്നു; ചെലവില്‍ കുറവുണ്ടായോ; എങ്കില്‍ ഏത് മേഖലയിലാണ് ചെലവ് ചെയ്യാതിരുന്നിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) സാമ്പത്തിക ഉത്തരവാദിത്വ നിയമത്തില്‍ 2012-13-ല്‍ റവന്യൂകമ്മി എത്ര ശതമാനം കുറയ്ക്കുമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്; എത്ര ശതമാനം ചെലവ് കുറച്ചിട്ടുണ്ട്; ഏതെല്ലാം ഇനത്തില്‍; വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഏതെല്ലാം വര്‍ഷങ്ങളില്‍ എത്ര ശതമാനം റവന്യൂ- ധനകമ്മി കുറയ്ക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്?

594

ധനകാര്യ കമ്മീഷന്‍

ശ്രീ. ഷാഫി പറമ്പില്‍

,, കെ. ശിവദാസന്‍ നായര്‍

,, വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

() 14-ാം ധനകാര്യ കമ്മീഷനു മുമ്പില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി) ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

595

വിദ്യാഭ്യാസ വായ്പാ പലിശ

ശ്രീ. എം. പി. വിന്‍സെന്റ്

() വിദ്യാഭ്യാസവായ്പാ പലിശ ഇളവു ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) വിദ്യാഭ്യാസ വായ്പാ വ്യവസ്ഥകള്‍ ഇളവു ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

596

ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം എത്ര രൂപയായിരുന്നു;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചത് ;

(സി) ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

597

റവന്യൂ വരുമാനം

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടാനായിട്ടുണ്ടോ;

(ബി) 2012 ഡിസംബര്‍ 31 വരെ പ്രതീക്ഷിച്ച വാര്‍ഷിക വരുമാനത്തിന്റെ എത്ര ശതമാനം പിരിച്ചെടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി) ഇത് ഊര്‍ജ്ജിതപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

598

മൂലധനച്ചെലവും നികുതിയും

ശ്രീമതി കെ. എസ്. സലീഖ

() മൂലധനച്ചെലവ് നടപ്പുവര്‍ഷം ജനുവരി 15 വരെ എത്ര കോടി രൂപയായിരുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയായിരുന്നു;വ്യക്തമാക്കുമോ;

(ബി) സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ജനുവരിവരെയുള്ള ഗഡുക്കള്‍ നല്‍കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; ആയതിനായി നടപ്പുവര്‍ഷം ജനുവരി 31 വരെ ചെലവഴിച്ച തുക എത്ര;

(സി) വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടുന്നതിന് 2013 ജനുവരി 15 വരെ എന്ത് തുക ചെലവഴിച്ചു;

(ഡി) 2013 ജനുവരി 15 വരെ നികുതിയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുവാന്‍ കഴിഞ്ഞ വകുപ്പ് ഏതെന്നും എത്ര തുക നികുതിയിനത്തില്‍ ഇതേവരെ സമാഹരിച്ചുവെന്നും വ്യക്തമാക്കുമോ?

() ഈ വര്‍ഷം ഇതേവരെ കടപത്രത്തിലൂടെ എത്രകോടി രൂപ സമാഹരിച്ചു; വ്യക്തമാക്കുമോ;

(എഫ്) 2013 ജനുവരി15 ആയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം എത്രയായി വര്‍ദ്ധിച്ചു; അതിനാല്‍, സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ കടം എത്രയായി എന്ന് വ്യക്തമാക്കുമോ;

599

2012-2013 സാമ്പത്തിക വര്‍ഷം വികസന കാര്യങ്ങള്‍ക്കായി ഓരോ വകുപ്പിനും വകയിരുത്തിയ തുകയുടെ വിശദാശം

ശ്രീ. ബാബു എം. പാലിശ്ശേരി

() 2012-2013 സാമ്പത്തിക വര്‍ഷം വികസന കാര്യങ്ങള്‍ക്കായി ഓരോ വകുപ്പിനും എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി) വകയിരുത്തപ്പെട്ട തുകയില്‍ 2013 ജനുവരി വരെ എത്ര തുക ചെലവഴിച്ചു ; വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ ;

(സി) നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ് മന്ദഗതിയിലായിരിക്കുന്നത് എന്തുകൊണ്ട് ; വ്യക്തമാക്കാമോ ?

600

2012-2013 വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() 2012-2013 വര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തിലെ എല്ലാ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും നടപ്പില്‍ വരുത്തിയിട്ടുണ്ടോ ;

(ബി) നടപ്പിലാക്കാന്‍ അവശേഷിക്കുന്ന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെ ; ഏതെല്ലാം വകുപ്പുകളുമായി ബന്ധപ്പെട്ടവയാണ് ;

(സി) ബഡ്ജറ്റിലെ മുന്‍ഗണനാ പരിപാടികള്‍ക്ക് വകയിരുത്തിയ തുകകളില്‍ ചെലവ് വന്നിട്ടില്ലാത്തവ ഏതൊക്കെ ; വിശദമാക്കുമോ?

601

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും നാളിതുവരെ ചെലവഴിക്കപ്പെട്ട തുക എത്ര; വിശദമാക്കുമോ;

(ബി) കേന്ദ്രാവിഷ്കൃത പദ്ധതികള്‍, തനത് പദ്ധതികള്‍ എന്നിവയില്‍ നിന്നും ചെലവഴിക്കപ്പെട്ട തുക എത്രയെന്ന് വിശദമാക്കുമോ?

602

സംസ്ഥാനത്തിന്റെ വരവു ചെലവു കണക്കുകള്‍

ശ്രീ. എസ്. ശര്‍മ്മ

() കേന്ദ്ര സംസ്ഥാന സ്രോതസുകളിലൂടെയുള്ള കേരളത്തിന്റെ മൊത്ത വരുമാനം എത്രയാണ്;

(ബി) ഇനം തിരിച്ച് കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്ക് ലഭ്യമാക്കാമോ;

(സി) സംസ്ഥാന സര്‍ക്കാരിന്റെ മൊത്ത വരുമാനത്തിന്റെ എത്ര ശതമാനമാണ് ശമ്പളം, പെന്‍ഷന്‍ എന്നീ ഇനത്തില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ചെലവഴിക്കുന്നത്;

(ഡി) ഓരോ വര്‍ഷത്തേയും കണക്ക് പ്രത്യേകമായി ലഭ്യമാക്കാമോ?

603

ഭക്ഷ്യധാന്യ സബ്സിഡിക്കുള്ള ബഡ്ജറ്റ് വിഹിതം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മാവേലി സ്റോര്‍, ത്രിവേണി സ്റോര്‍, നീതി സ്റോര്‍ എന്നിവിടങ്ങളിലൂടെയുള്ള ഭക്ഷ്യധാന്യ സബ്സിഡിക്ക് 2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ എത്ര തുക വീതമാണ് വകയിരുത്തിയിരുന്നത് ; വിശദമാക്കുമോ ;

(ബി) ഇതില്‍ എത്ര ചെലവഴിച്ചു എന്ന് വിശദമാക്കുമോ ;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷേയധാന്യ സബ്സിഡിക്കായി മേല്‍പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് 5 വര്‍ഷം ആകെ എത്ര തുക വകയിരുത്തിയിരുന്നു ; വിശദമാക്കുമോ ?

604

എം.എല്‍.എ മാരുടെ പ്രാദേശിക വികസന ഫണ്ട്

ശ്രീമതി പി. അയിഷാ പോറ്റി

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടം, രജിസ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ക്ക് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, സ്വാശ്രയ കാര്‍ഷിക വിപണികള്‍ക്ക് കെട്ടിടം ഫര്‍ണിച്ചറുകള്‍ എന്നീ പ്രവര്‍ത്തികള്‍ക്ക് എം.എല്‍..മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

605

അമിതപലിശ നിരോധനം

ശ്രീ. എം. പി. വിന്‍സെന്റ്

() അമിതപലിശ ഈടാക്കുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത ഇടപാട് നടത്തുന്ന സ്വകാര്യ വ്യക്തികള്‍ക്കെതിരെ എത്ര കേസ്സുകള്‍ നിലവില്‍ ഉണ്ട് ; വിശദമാക്കുമോ ?

606

പുതുതായി എയിഡഡ് സ്കൂളുകള്‍ അനുവദിക്കാനുള്ള നിര്‍ദ്ദേശത്തില്‍ ധനകാര്യ വകുപ്പിന്റെ നിലപാട്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പുതുതായി എയിഡഡ് സ്കൂളുകള്‍ അനുവദിക്കാനുള്ള നര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പിന് ലഭ്യമായിട്ടുണ്ടോ;

(ബി) എങ്കില്‍ എവിടെയൊക്കെ എത്ര സ്കൂളുകളാണ് എയ്ഡഡ് ആയി ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശമുള്ളതെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത നിര്‍ദ്ദേശം ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി ആവര്‍ത്തന ചെലവും അനാവര്‍ത്തന ചെലവുമായി പ്രതിവര്‍ഷം എന്ത് തുക സര്‍ക്കാര്‍ ചെലവുപ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി) വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് ധനകാര്യ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോ;

() ഇല്ലെങ്കില്‍ ഈ നിര്‍ദ്ദേശത്തില്‍ ധനകാര്യ വകുപ്പിന്റെ നിലപാടെന്താണെന്ന് വിശദമാക്കുമോ;

607

വില്‍പന നികുതി വരുമാനം

ശ്രീ.കെ.കെ. ജയചന്ദ്രന്‍

() 2011-12 സാമ്പത്തിക വര്‍ഷം വില്‍പ്പന നികുതിയിനത്തില്‍ ലഭിച്ച വരുമാനം എത്രയായിരുന്നു;

(ബി) പ്രസ്തുത ഇനത്തില്‍ കുടിശികയായി എത്ര രൂപ ലഭിക്കുവാനുണ്ട്;

(സി) കുടിശിക ഇനത്തിലെ തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ എന്തൊക്കെ നടപടികളാണ്സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

608

മദ്യവില്പന നികുതി


ശ്രീ. മുല്ലക്കര രത്നാകരന്‍

() 2012 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെ മദ്യവില്‍പന നികുതിയില്‍ നിന്നും ലഭിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തുക മുന്‍വര്‍ഷത്തേതില്‍ നിന്നും എത്ര അധികമാണെന്ന് വ്യക്തമാക്കുമോ?

609

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന

ശ്രീ. സാജു പോള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര തവണ പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത അവസരങ്ങളില്‍ കൂട്ടിയ വിലയുടെ വില്‍പന നികുതി വേണ്ടെന്ന്വെച്ചിട്ടുള്ളത് എപ്പോഴെല്ലം; വിശദമാക്കാമോ?

610

നികുതി വരുമാനം

ശ്രീ. പി. റ്റി. . റഹീം

() 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതി ഇനത്തില്‍ പിരിച്ചെടുത്ത തുക തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇതില്‍ ചെക്ക് പോസ്റുകള്‍ വഴി പിരിച്ചെടുത്ത തുകയും മുന്‍സര്‍ക്കാരിന്റെ അവസാന വര്‍ഷം പിരിച്ചെടുത്ത തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി) സ്വാഭാവിക വര്‍ദ്ധനയ്ക്കുപുറമേ നേട്ടം ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഏതെല്ലാം ഇനങ്ങളിലാണ് പ്രധാനമായും നികുതിയുടെ കുറവുണ്ടായിരിക്കുന്നതെന്ന് വിശദമാക്കുമോ ?

611

വാറ്റ് നിരക്ക് വര്‍ദ്ധന

പ്രൊഫ. സി. രവീന്ദ്രനാഥ്

() നടപ്പു വര്‍ഷം വാറ്റിലെ പൊതു നിരക്കുകള്‍ 4, 12.5 എന്നീ നിരക്കുകളില്‍ നിന്നും 5 ഉം 13.5 ഉം ആയി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവോ;

(ബി) പ്രസ്തുത തീരുമാനം വഴി നടപ്പു വര്‍ഷം എത്ര തുക അധിക വരുമാനമായി പ്രതീക്ഷിക്കുകയുണ്ടായി;

(സി) 2013 ജനുവരി 31 വരെ അധികമായി പ്രതീക്ഷിച്ച ഇനത്തില്‍ എന്തു തുക അധിക വരുമാനമായി ലഭിക്കുകയുണ്ടായി?

612

നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക്വിഭജിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ്നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

() രാജ്യത്തിന്റെ ആകെയുള്ള നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദാമാക്കുമോ ;

(ബി) കഴിഞ്ഞ മൂന്നു ധനകാര്യ കമ്മീഷന്റെ കാലയളവില്‍ സംസ്ഥാനത്തിന് ലഭ്യമായ നികുതി വിഹിതം എത്ര ശതമാനം വീതം ആയിരുന്നുവെന്ന് അറിയിക്കുമോ ;

(സി) സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം ഉറപ്പുവരുത്തുന്നതിന് പതിനാലാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ; വിശദമാക്കുമോ ?

613

2012-2013 സാമ്പത്തിക വര്‍ഷത്തെ അധിക –വിഭവ സമാഹരണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() 2012-2013 സാമ്പത്തിക വര്‍ഷം അധിക വിഭവ സമാഹരണത്തിനായി ജനങ്ങളില്‍ നിന്നും ഈടാക്കിയ നികുതി എത്ര കോടിയുടേതായിരുന്നു; വ്യക്തമാക്കുമോ?

(ബി) 2013 ആരംഭത്തില്‍ ലക്ഷ്യമിട്ടതില്‍ എന്ത് തുക അധികവിഭവമായി ലഭിച്ചു; നടപ്പു സാമ്പത്തിക വര്‍ഷാവസാനം അത് എത്രയായിരിക്കുമെന്ന് കരുതുന്നു; വിശദമാക്കുമോ?

614

സ്വകാര്യ വാഹനങ്ങളുടെ റോഡ് ടാക്സ് നിരക്കുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() സ്വകാര്യ മോട്ടോര്‍ കാറുകളുടെയും പ്രൈവറ്റ് സര്‍വ്വീസ് വാഹനങ്ങളുടെയും റോഡ് ടാക്സ് നിര്‍ണ്ണയിക്കുന്നതില്‍ വരുത്തിയ മാറ്റം എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(ബി) റോഡ് ടാക്സ് നിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതുമായി ഏകീകരിക്കുന്നതിനായി, മാറ്റം വരുത്തുന്നതിലൂടെ തന്നാണ്ടില്‍ പ്രതീക്ഷിച്ച അധികവരുമാനം എത്ര

യായിരുന്നു;

(സി) 2013 ജനുവരി 31 വരെ ലഭിച്ച അധിക വരുമാനതുക എത്ര;

(ഡി) മുന്‍വര്‍ഷത്തേതിനേക്കാള്‍ എന്ത് തുക സ്വാഭാവിക വര്‍ദ്ധനയില്‍ കൂടുതല്‍ അധികവരുമാനമായി ലഭിച്ചു?

615

സംസ്ഥാനത്തെ നികുതി കുടിശ്ശിക

ശ്രീമതി കെ. കെ. ലതിക

() വില്‍പ്പന നികുതിയിനത്തില്‍ സംസ്ഥാനത്ത് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക സംഖ്യ എത്രയാണെന്ന് വര്‍ഷം തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ചനടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(സി) നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് തടസ്സങ്ങളായി നില്‍ക്കുന്നത് എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

616

പുകയില ഉത്പന്നങ്ങളുടെ നികുതി നിരക്ക്വര്‍ദ്ധിപ്പിച്ചതിലൂടെ ലഭിച്ച അധിക വരുമാനം

ശ്രീ. എസ്. രാജേന്ദ്രന്‍

വിവിധ ഇനം പുകയില ഉത്പന്നങ്ങളുടെ നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിലൂടെ നടപ്പു വര്‍ഷം എത്ര കോടിയാണ് അധിക വരുമാനമായി പ്രതീക്ഷിച്ചത്;2013 ജനുവരി 31 നകം എന്തു തുക പ്രസ്തുത ഇനത്തില്‍ ലഭിക്കുകയുണ്ടായി?

617

വില്പനനികുതി ഇനത്തില്‍ സമാഹരിച്ച തുക

ഡോ. ടി. എം. തോമസ് ഐസക്

() 2012-13 സാമ്പത്തിക വര്‍ഷത്തില്‍ വില്പന നികുതിയിലൂടെ സംസ്ഥാനം പ്രതീക്ഷിച്ച തുക എത്രയായിരുന്നു; ലഭിച്ചത് എത്രയാണ്; പ്രതീക്ഷിച്ചതിലും കുറവുണ്ടായോ; എങ്കില്‍ എത്ര ശതമാനം; കൂടുകയുണ്ടായോ; എങ്കില്‍ എത്ര;

(ബി) കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഓരോ വര്‍ഷവും വില്പന നികുതിയിനത്തില്‍ പ്രതീക്ഷിച്ചതും ലഭിച്ചതുമായ തുകയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

618

വില്പന നികുതി ഇനത്തില്‍ ലഭിച്ച വരുമാനം

ശ്രീ. എളമരം കരീം

() 2011-12 സാമ്പത്തിക വര്‍ഷം സ്വര്‍ണ്ണം, മദ്യം, കോഴി എന്നീ ഇനങ്ങളില്‍ വില്പന നികുതിഇനത്തില്‍ ലഭിച്ച വരുമാനം എത്രയെന്ന് വിശദമാക്കാമോ;

(ബി) രോ ഇനത്തിനും നടപ്പ് വര്‍ഷം ടാര്‍ജറ്റ് ചെയ്ത തുക എത്ര വീതമായിരുന്നു;

(സി) മുന്‍വര്‍ഷത്തേക്കാള്‍ എത്ര ശതമാനം വര്‍ദ്ധനയാണ് പ്രതീക്ഷിച്ചിരുന്നത്; ഓരോ ഇനത്തിലും എത്ര ശതമാനം വര്‍ദ്ധനയാണുണ്ടായത്; വ്യക്തമാക്കുമോ ?

619

ഇറച്ചിക്കോഴികളുടെ വില്‍പന നികുതി


ശ്രീ. കെ. വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇറച്ചി ക്കോഴികളുടെ വില്പന നികുതിയില്‍ എത്ര പ്രാവശ്യം ഇളവുകള്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ബി) 2013 ഫെബ്രുവരി 1 വരെ എത്ര രൂപ നികുതിയിനത്തില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) 2011 ഏപ്രില്‍ 1 മുതല്‍ 2012 മാര്‍ച്ച് 31 വരെ എത്ര തുക ഈയിനത്തില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി) ഇപ്രകാരം നികുതി കുറഞ്ഞിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?

620

സ്വര്‍ണ്ണപണയത്തിന്മേലുള്ള കാര്‍ഷിക വായ്പ

ശ്രീ. എം. പി. വിന്‍സെന്റ്

() സ്വര്‍ണ്ണ പണയത്തിന്മേല്‍ കാര്‍ഷിക വായ്പ നല്‍കുന്നതിന് പരിഗണിക്കുന്ന സ്ഥലവിസ്തൃതി കുറവ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) നിലവിലെ കാര്‍ഷിക ചെലവിന്റെ അടിസ്ഥാനത്തില്‍ വായ്പ പരിധി ഉയര്‍ത്തുന്നതു പരിഗണിക്കുമോ?

621

നബാര്‍ഡ് ധനസഹായമുളള പ്രവര്‍ത്തികള്‍

ശ്രീ. പി.റ്റി..റഹീം

() ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് സമയ ബന്ധിതമായി ഉപയോഗപ്പെടുത്താത്തതിനാല്‍ നബാര്‍ഡ് എം.എല്‍.എ മാര്‍ക്ക് കത്തുകള്‍ അയച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭാവിയില്‍ പദ്ധതികള്‍ അനുവദിക്കില്ലെന്ന് നബാര്‍ഡ് എം.എല്‍.എ മാരെ അറിയിച്ചിട്ടുണ്ടോ;

(സി) കെ..ഡി.എഫ്-17 പൂനൂര്‍ നരിക്കുനി റോഡിന് നബാര്‍ഡ് എന്നാണ് ആദ്യമായി അംഗീകാരം നല്‍കിയത്;

(ഡി) നബാര്‍ഡ് ധനസഹായമുളള പ്രവര്‍ത്തികളില്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

() പ്രസ്തുത പ്രവൃത്തികള്‍ താമസിക്കുന്നത് മൂലമുണ്ടാവുന്ന കോസ്റ് എസ്കലേഷന്‍ നബാര്‍ഡ് നല്‍കുന്നുണ്ടോ?

622

ആയഞ്ചേരിയില്‍ സബ്ട്രഷറി

ശ്രീമതി. കെ.കെ.ലതിക

() കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയില്‍ സബ്ട്രഷറി സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ആവശ്യമായ തീരുമാനം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) ഗ്രാമപഞ്ചായത്തിന്റെ അപേക്ഷയിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

623

കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ സബ്ട്രഷറി

കെ.എന്‍.. ഖാദര്‍

() കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ഒരു സബ്ട്രഷറി ആരംഭിക്കണമെന്നുള്ള ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആയത് നടപ്പിലാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ പുതിയ സബ്ട്രഷറി എന്ന് ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

624

പുതുതായി അനുവദിച്ച ട്രഷറികള്‍

ശ്രീ. എം. പി. വിന്‍സെന്റ്

(ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ട്രഷറികള്‍ അനുവദിച്ചിട്ടുണ്ട്;

(ബി) അവയില്‍ എത്ര എണ്ണം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്;

(സി) ഇനി പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള ട്രഷറികള്‍ ഏതെല്ലാമാണ്; വിശദമാക്കുമോ?

625

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() 2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ് എടുത്തിട്ടുണ്ടോ ; എങ്കില്‍ ഏതു മാസങ്ങളില്‍ ; എത്ര കോടി രൂപ വീതമെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് ട്രഷറികള്‍ പൂട്ടേണ്ട അവസ്ഥ നിലവിലുണ്ടോ ;

(സി) തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം ഇനി എത്ര കോടി രൂപ നല്‍കാനുണ്ട് ; കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആകെ നല്‍കാനുള്ള തുക എത്രയാണ് ;

(ഡി) ട്രഷറി നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

626

ലോട്ടറിയില്‍ നിന്നുള്ള വരുമാനം

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

() ഈ സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിയില്‍ നിന്നു ലഭിച്ച വരുമാനം എത്രയാണ് ; വിശദമാക്കുമോ ;

(ബി) പ്രസ്തുത ഇനത്തില്‍ കഴിഞ്ഞ മുന്നു വര്‍ഷത്തെ കണക്കെടുത്താല്‍ എത്ര തുകയുടെ അധിക വരുമാനമാണ് ലഭ്യമായതെന്ന് വ്യക്തമാക്കുമോ ;

(സി) ലോട്ടറി വില്പന ഉപജീവന മാര്‍ഗ്ഗമായി തെരഞ്ഞെടുത്തിട്ടുള്ള കുടുംബങ്ങള്‍ക്ക് ലോട്ടറിയില്‍ നിന്നുള്ള വരുമാന വര്‍ദ്ധനവിന് ആനുപാതികമായി അതാതു വര്‍ഷം പ്രോത്സാഹന ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.