UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5171

നെന്മാറ മണ്ഡലത്തിലെ വൈദ്യുതി കണക്ഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നെന്മാറ മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിച്ചിട്ടുണ്ട് ;

(ബി)ഇത് ഏതെല്ലാം വിഭാഗങ്ങള്‍ക്കാണെന്ന് വ്യക്തമാക്കുമോ ?

5172

മലപ്പുറം മണ്ഡലത്തില്‍ പുതുതായി സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മലപ്പുറം ജില്ലയില്‍ പുതുതായി കെ.എസ്..ബിയുടെ എത്ര സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചു;

(ബി)മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;

(സി)മലപ്പുറം മണ്ഡലത്തിലെ മഞ്ചേരി ഡിവിഷനുകീഴിലെ പൂക്കൊളത്തൂര്‍ സെക്ഷന്‍ ഓഫീസ് രൂപീകരണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;

(ഡി)മലപ്പുറം മണ്ഡലത്തില്‍ പുതുതായി ഇനിയും സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

5173

രാമനാട്ടുകര വൈദ്യുതി സബ്സ്റേഷന്‍ ഭൂമിയ്ക്ക് അടയ്ക്കേണ്ട തുക

ശ്രീ. പി. റ്റി. . റഹീം

()1992 ല്‍ രാമനാട്ടുകര വൈദ്യുതി സബ്സ്റേഷന്‍ നിര്‍മ്മാണത്തിനായി പൊന്നും വിലക്കെടുത്ത ഭൂമിക്ക് കോടതിയില്‍ അടയ്ക്കേണ്ട തുക പത്ത് വര്‍ഷത്തിന് ശേഷവും കെട്ടിവച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ കോഴിക്കോട് സബ് കോടതിയുടെ എല്‍..ആര്‍152/02 നമ്പരുമായി ബന്ധപ്പെട്ട പ്രസ്തുത വസ്തുവിന്റെ ഉടമ മരണമടഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ വിധവ കനീസ് ഫാത്തിമ റഹ്മാന് പണം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

5174

തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് നടപടി

ശ്രീ. എം..വാഹിദ്

()കെ.എസ്..ബി. നാലാഞ്ചിറ സെക്ഷന്റെ കീഴിലുളള കേരളാദിത്യപുരത്തും പരിസര പ്രദേശങ്ങളിലും ദീര്‍ഘനാളായി തെരുവു വിളക്കുകള്‍ പ്രകാശിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കേരളാദിത്യപുരം ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പ് മാസങ്ങളായി പ്രകാശിക്കാതിരുന്നിട്ടും പ്രസ്തുത വിളക്ക് പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനുളള കാരണം വ്യക്തമാക്കുമോ; ഇത് എന്ന് പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയിക്കാമോ ;

(സി)കേരളാദിത്യപുരത്തെയും പരിസരപ്രദേശങ്ങളിലെയും പ്രവര്‍ത്തനക്ഷമമല്ലാത്ത തെരുവു വിളക്കുകള്‍ അടിയന്തിരമായി പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

5175

കൊയിലാണ്ടി സൌത്ത് സെക്ഷനില്‍ വൈദ്യുതി കണക്ഷനുള്ള അപേക്ഷ

ശ്രീ. കെ. ദാസന്‍

()കെ.എസ്..ബി കൊയിലാണ്ടി സൌത്ത് സെക്ഷനില്‍ ചെറിയമങ്ങാട് തെക്കെതലപറമ്പില്‍ രാധ വൈദ്യുതികണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷ ലഭിച്ചത് എന്നാണ്; പ്രസ്തുത അപേക്ഷയിന്‍മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?

5176

കുഴല്‍മന്ദം മോഡല്‍ പോളിടെക്നിക് കെട്ടിടം

ശ്രീ.എം.ചന്ദ്രന്‍

()ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം പഞ്ചായത്തില്‍ .എച്ച്.ആര്‍.ഡി യുടെ കീഴിലുളള മോഡല്‍ പോളിടെക്നിക്കിന് ആവശ്യമായ കെട്ടിടം ഇല്ലാത്തതിനാല്‍ ഈ വര്‍ഷം അഡ്മിഷന്‍ നടക്കുന്നില്ലെന്നും കെട്ടിടം നിര്‍മ്മിച്ചുകൊടുക്കുവാന്‍ ബാദ്ധ്യതപ്പെട്ട അനെര്‍ട്ടിന്റെ അനാസ്ഥയാണ് ഇതിന് കാരണവുമെന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കെട്ടിടം നിര്‍മ്മിച്ചുകൊടുക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

5177

ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ സേഫ്റ്റി ഓഫീസര്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()എല്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലും സേഫ്റ്റി ഓഫീസറെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ സേഫ്റ്റി ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നതിനുളള യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ 2010 സപ്തംബര്‍ 24ന് പുറപ്പെടുവിച്ച 244-ാംനമ്പര്‍ അസാധാരണ ഗസറ്റിലെ അധ്യായം 2ല്‍ പറഞ്ഞ പ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5178

തൃശൂര്‍ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സഹായം

ശ്രീമതി ഗീതാ ഗോപി

()കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് എത്രപേര്‍ മരണമടഞ്ഞു എന്ന് വ്യക്തമാക്കുമോ;

(ബി)ഇങ്ങിനെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ?

5179

കോഴിക്കോട് കെ. എസ്. . ബി. ഓഫീസുകളിലെ ഒഴിവുള്ള തസ്തികകള്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയിലെ ഏതെല്ലാം കെ. എസ്. . ബി. സെക്ഷന്‍ ഓഫീസുകളിലാണ് അസിസ്റന്റ് എഞ്ചിനീയര്‍മാരുടേയും സബ് എഞ്ചിനീയര്‍മാരുടേയും ഒഴിവുകള്‍ നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)മേല്‍പ്പറഞ്ഞ ഓഫീസുകളിലെ പ്രസ്തുത തസ്തികകളിലെ ഒഴിവുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5180

തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി

ശ്രീ. സി.ദിവാകരന്‍

തിരുവനന്തപുരത്ത് മോണോ റെയില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ആരംഭിച്ച പ്രവര്‍ത്തികളേതൊക്കെ യെന്നും, ആയതിനായി ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?

5181

കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിക്ക് സ്ഥലം

ശ്രീ. എം. ചന്ദ്രന്‍

()നിര്‍ദ്ദിഷ്ട കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പൊതുമേഖലയിലാണോ, സ്വകാര്യ മേഖലയിലാണോ, സംയുക്ത മേഖലയിലാണോ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)സംയുക്ത മേഖലയിലാണെങ്കില്‍ എത്ര ശതമാനം ഓഹരികളാണ് സ്വാകര്യ മേഖലയ്ക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുളളത്;

(സി)എത്ര ഏക്കര്‍ സ്ഥലമാണ് കോച്ച് ഫാക്ടറിക്കായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)ഇങ്ങനെ നല്‍കുന്ന സ്ഥലത്തിന് ഏക്കറിന് എന്തു വിലയാണ് നിശ്ചയിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കുമോ;

()സ്ഥലം നല്‍കുന്ന സര്‍ക്കാരിന് കോച്ച് ഫാക്ടറിയില്‍ ഓഹരികള്‍ ലഭിക്കുമോയെന്നു വെളിപ്പെടുത്തുമോ?

5182

കാസര്‍ഗോഡ് ജില്ലയിലെ ‘ആദര്‍ശ്’ സ്റേഷനുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ റെയില്‍വേ സ്റേഷനുകളാണ് ‘ആദര്‍ശ്’ സ്റേഷനുകളായി അംഗീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ ;

(ബി)ആദര്‍ശ് സ്റേഷനുകളില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ ;

(സി)ആര്‍ദശ് സ്റേഷന്‍ പ്രഖ്യാപനം എന്നാണ് നടത്തിയതെന്നും ഇതിനോടനുബന്ധിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കുമെന്നും അറിയിക്കാമോ ?

5183

നീലേശ്വരം റെയില്‍വേ സ്റേഷനിലെ മലിനീകരണം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് നീലേശ്വരം റെയില്‍വേ സ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമിന് വീതി കുറവായത് കാരണം പ്രസ്തുത പ്ളാറ്റ് ഫോമിനോട് ചേര്‍ന്ന് ഗുഡ്സ് ട്രാക്കിലെത്തുന്ന ട്രെയിനുകളില്‍ നിന്നും ആരി, സിമന്റ് എന്നിവ ഇറക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം യാത്രക്കാരെ സാരമായി ബാധിക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;

(സി)ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

5184

കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ ഗാര്‍ഡില്ലാത്ത റെയില്‍വേ ലെവല്‍ ക്രോസ്സുകളില്‍ തുടര്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2011 ജനുവരി മുതല്‍ നാളിതുവരെ ഗാര്‍ഡില്ലാത്ത ലെവല്‍ ക്രോസ്സുകളിലെ അപകടങ്ങളില്‍പ്പെട്ട് എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ലെവല്‍ ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നുവോ; എങ്കില്‍ പ്രസ്തുത ആവശ്യപ്രകാരം എത്രപേരെ നിയമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ഡി)കാവല്‍ക്കാരെ റെയില്‍വേ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ ലെവല്‍ക്രോസ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമോ?

5185

കായംകുളം റയില്‍വേ സ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്

ശ്രീ. സി.കെ. സദാശിവന്‍

()കായംകുളം റയില്‍വേ സ്റേഷനെ ജംഗ്ഷനായി ഉയര്‍ത്തിയിട്ടും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥിരമായ സംവിധാനം ഇവിടെ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായ പാര്‍ക്കിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5186

തുറവൂരിലും എഴുപുന്ന-എരമല്ലൂര്‍ റോഡിലും റെയില്‍വേ ഓവര്‍ബ്രിഡ്ജ്

ശ്രീ. .എം. ആരിഫ്

()തുറവൂര്‍ ക്ഷേത്രത്തിനും നിയുക്ത തുറവൂര്‍-പമ്പാ പാതയ്ക്കും സമീപമുളള തുറവൂര്‍ റെയില്‍വേ ക്രോസിംഗില്‍ ഓവര്‍ ബ്രിഡ്ജ് പണിയുന്നതിനുളള അനുമതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി)എഴുപുന്ന-എരമല്ലൂര്‍ റോഡില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പണിയുന്നതിനുളള അനുമതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5187

കാവല്‍ക്കാരില്ലാത്ത റെയില്‍വേ ലെവല്‍ ക്രോസുകള്‍ മൂലമുളള അപകടങ്ങള്

ഡോ:എന്‍.ജയരാജ്

ശ്രീ.പി.സി.ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, എം.വി.ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് കാവല്‍ക്കാരില്ലാത്ത റെയില്‍വേ ലെവല്‍ ക്രോസുകള്‍ മൂലമുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(ബി)ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ഇപ്രകാരമുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ; ?

5188

കെ.എസ്.ആര്‍.ടി.സി. കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട്

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി

()കേരളാ സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കുന്നതിന് മാനേജ്മെന്റ് നിയോഗിച്ച കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി)ഓര്‍ഡിനറി ബസ്സുകള്‍ കുറയ്ക്കണമെന്നത് ഉള്‍പ്പെടെയുളള ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുളള അഭിപ്രായം എന്താണെന്ന് വിശദമാക്കുമോ ?

5189

കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി വിദേശസഹായം

ശ്രീ. പി.റ്റി.. റഹീം

()കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തലിനായി വിദേശസഹായം തേടുന്നതിന് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ;

(ബി)ഏതു രാജ്യവുമായാണ് ചര്‍ച്ചകള്‍ നടന്നതെന്ന് വ്യക്തമാക്കാമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

5190

കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിദിനമുണ്ടാകുന്ന നഷ്ടം

ശ്രീ. മുല്ലക്കര രത്നാകരന്‍

()കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍വ്വീസ് നടത്തുന്ന ഇനത്തില്‍ പ്രതിദിനം കടം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ബി)കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

5191

പയ്യന്നൂര്‍ ഡിപ്പോയ്ക്ക് ഡീലക്സ് ബസുകള്‍

ശ്രീ. റ്റി.വി. രാജേഷ്

()പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന നിലവിലുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്സ്പ്രസ് ബസുകള്‍ക്ക് പകരമായി ഡീലക്സ് ബസുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)എങ്കില്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

5192

കെ.എസ്.ആര്‍.ടി.സി യിലെ ഉയര്‍ന്ന തസ്തികകളിലേയ്ക്ക് നിയമനം

ശ്രീ. പി. കെ. ഗുരുദാസന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എസ്. രാജേന്ദ്രന്‍

,, കെ. കെ. ജയചന്ദ്രന്‍

()കെ.എസ്.ആര്‍.ടി.സി യില്‍ ഉയര്‍ന്ന തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുകാരണം കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തിലുളള ഏതെല്ലാം ഉയര്‍ന്ന തസ്തികയിലേയ്ക്കാണ് നിയമനം നടത്തേണ്ടതെന്നും ഓരോ തസ്തികയിലേയ്ക്കുമുളള യോഗ്യതകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ ;

(സി)യോഗ്യതയില്‍ ഇളവുവരുത്തി പ്രസ്തുത ഒഴിവുകളിലേയ്ക്ക് നിയമനം നടത്താന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ അതിനുളള കാരണം വിശദമാക്കുമോ ;

(ഡി)ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേയ്ക്ക് യോഗ്യതയുളളവരില്‍ നിന്നും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

5193

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാങ്ങുന്നതിനായി ചെലവഴിച്ച തുക

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ.എസ്.ആര്‍.ടി.സി. എത്ര ലോ ഫ്േളാര്‍ ബസ്സുകള്‍ വാങ്ങിയിട്ടുണ്ട്; പ്രസ്തുത ബസ്സുകള്‍ വാങ്ങുന്നതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് പറയാമോ ;

(ബി)കെ.എസ്.ആര്‍.ടി.സി. നടത്തുന്ന സര്‍വ്വീസുകളില്‍ എത്രയെണ്ണമാണ് നഷ്ടത്തിലുള്ളതെന്ന് ഡിപ്പോ തിരിച്ച് വ്യക്തമാക്കാമോ ?

5194

അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()കെ.എസ്.ആര്‍.ടി.സി. യുടെ പുതിയ കരാര്‍ അനുസരിച്ച് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്ക് എത്ര കിലോമീറ്റര്‍ അനുവദി ച്ചിട്ടുണ്ട് ;

(ബി)നിലവില്‍ എത്ര കിലോമീറ്റര്‍ ദൂരം സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് ;

(സി)ഇനിയും എത്ര കിലോമീറ്റര്‍ ബാക്കി സര്‍വ്വീസ് നടത്താനുണ്ട് ; മൂന്നാറില്‍ നിന്നും വിവിധ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ ;

(ഡി)കരാര്‍ പ്രകാരം ബാക്കിയുളള കിലോമീറ്ററില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5195

കെ.എസ്.ആര്‍.ടി.സി യുടെ മോട്ടോര്‍ വാഹന കേസ്സുകളുടെ വിശദാംശം

ശ്രീമതി. കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബഹു. ഹൈക്കോടതി യിലടക്കം സംസ്ഥാനത്തെ വിവിധ കോടതികളിലായി മോട്ടോര്‍ വാഹനക്കേസുകളില്‍ കെ.എസ്.ആര്‍.ടി.സി യുടെ എത്ര കേസ്സുകള്‍ പരിഗണനയില്‍ വന്നു; അതില്‍ എത്ര കേസ്സുകള്‍ കെ.എസ്.ആര്‍.ടി.സി. തോറ്റു; ഏതെങ്കിലും കേസ്സുകളില്‍ ജയിച്ചുവോ ; വിശദമാക്കുമോ ;

(ബി)കേസ്സുകള്‍ തോറ്റ വകയില്‍ കോര്‍പ്പറേഷന് എത്ര ലക്ഷം രൂപ യുടെ നഷ്ടം വന്നു;

(സി)ഇത്തരം കേസ്സുകള്‍ തോല്‍ക്കുവാന്‍ കാരണം കെ.എസ്.ആര്‍.ടി.സി നിയോഗിച്ച അഭിഭാഷകരുടെ വീഴ്ച യാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയത് പരിഹരിക്കുവാന്‍ കോര്‍പ്പറേഷന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

()കെ.എസ്.ആര്‍.ടി.സി യുടെ ബഹു. ഹൈക്കോടതിയിലെ സ്റാന്‍ഡിംഗ് കോണ്‍സലായി ഈ സര്‍ക്കാര്‍ നിയമിച്ചത് ആരെയാണ് ; ഇദ്ദേഹം കോര്‍പ്പറേഷനുവേണ്ടി എത്ര കേസ്സില്‍ ഹാജരായി ; ഇദ്ദേഹം ഹാജരാകാതെ വന്നാല്‍ പകരം ജൂനിയര്‍ അഭിഭാഷകരെയാണോ കോര്‍പ്പറേഷനുവേണ്ടി ഹാജരാക്കുന്നത് ; വിശദമാക്കുമോ ;

(എഫ്)കോര്‍പ്പറേഷന്‍ നിയമിച്ച അഭിഭാഷകന്‍ നേരിട്ടു ഹാജരാകാത്തതി നാലാണ് പല കേസ്സുകളിലും പ്രതികൂല വിധി ഉണ്ടാകുന്ന തെന്നതും ശ്രദ്ധയില്‍പ്പെട്ടുവോ ;

(ജി)ജൂനിയര്‍ അഭിഭാഷകരെ കേസ്സ് നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ചുമതലപ്പെടുത്തുന്നത് കോര്‍പ്പറേഷനുമായുളള കരാര്‍ അനുസരിച്ചാണോ; വ്യക്തമാക്കുമോ ;

(എച്ച്)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മോട്ടോര്‍ വാഹന കേസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി എന്ത് തുകയാണ് അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ നല്‍കിയത്?

5196

റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി. എത്ര കേസുകള്‍ നടത്തിയിട്ടുണ്ടെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;

(ബി)ഇവയില്‍ കെ.എസ്.ആര്‍.ടി.സി. യുടെ ഭാഗം തോറ്റതായി എത്ര കേസുകളുണ്ടെന്നും അതുവഴി ഉണ്ടായിട്ടുള്ള നഷ്ടമെത്രയാണെന്നും പറയാമോ;

(സി)ഇപ്രകാരം ഭൂരിഭാഗം കേസുകളും തോല്‍ക്കുവാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പറയാമോ;

(ഡി)കേസ് നടത്തിപ്പിലുണ്ടായിട്ടുള്ള വീഴ്ചകളാണ് ഈ തോല്‍വിക്കും നഷ്ടങ്ങള്‍ക്കും കാരണമെന്ന ആക്ഷേപങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

()എങ്കില്‍ കാര്യക്ഷമമായി കേസുകള്‍ കൈകാര്യം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5197

ഡീസല്‍ ക്ഷാമം

ശ്രീ. ബാബു എം. പാലിശ്ശേരി

()ഡീസല്‍ ക്ഷാമം നിമിത്തം കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു എന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലാണ് ഡീസല്‍ ക്ഷാമം അനുഭവപ്പെട്ടത്;

(സി)കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ ക്ഷാമം നിമിത്തം സംസ്ഥാനത്ത് എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ സര്‍വ്വീസുകളാണ് റദ്ദ് ചെയ്തത്;

(ഡി)സര്‍വ്വീസുകള്‍ മുടങ്ങുന്നതു മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി മുന്‍കൂട്ടി പത്രമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5198

അപകടത്തില്‍പ്പെടുന്ന ലോഫ്ളോര്‍ ബസ്സുകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എന്‍. . ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എം. ഷാജി

()കെ.എസ്. ആര്‍. ടി. സി. യുടെ ലോ ഫ്ളോര്‍ ബസുകള്‍ ഉള്‍പ്പെടെയുളളവയുടെ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിനുളള കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളില്‍ ബഹുഭൂരിപക്ഷവും ഫ്രണ്ട് എന്‍ജിന്‍ വാഹനങ്ങളാണെന്നതും, ലോഫ്ളോര്‍ വാഹനങ്ങള്‍ റിയര്‍ എന്‍ജിന്‍ ഉളളവയാണെന്നതും, ഇത്തരം വാഹനങ്ങള്‍ ഉള്‍പ്പെടെവരുത്തുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിയ്ക്കുന്നതിനുളള നടപടികള്‍ ആലോചിക്കുമോ?

5199

പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റേഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജക മണ്ഡലത്തിലെ പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റേഷനകത്തേക്ക് ബസ്സുകള്‍ പ്രവേശിക്കാതെ റോഡില്‍ തന്നെ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമായി നിര്‍ത്തുന്നതു കാരണം ഗതാഗത കുരുക്കുണ്ടാകുന്നതും അപകടമരണങ്ങള്‍ സംഭവിച്ചതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പ്രവൃത്തി ഉടന്‍ നിര്‍ത്തലാക്കുന്നതിനും ബസ്സുകള്‍ പ്രസ്തുത ബസ്സ്സ്റേഷനില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

5200

ആലപ്പുഴ കെ.എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ നിന്നുളള സര്‍വ്വീസുകള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ നിന്നും ദിവസവും എത്ര ഷെഡ്യൂളുകളാണ് ഓപ്പറേറ്റു ചെയ്യുന്നത്; ഇതിന് എത്ര ബസ്സുകളാണ് വേണ്ടത്;

(ബി)നിലവില്‍ ഡിപ്പോയില്‍ പ്രവര്‍ത്തനക്ഷമമായ എത്ര ബസ്സുകളാണുളളത്; ബസ്സുകളുടെ കുറവുമൂലം പ്രതിദിനം എത്ര ഷെഡ്യൂകളാണ് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഡിപ്പോയില്‍ നിന്നുളള ഷെഡ്യൂളുകള്‍ റദ്ദാക്കാതെ സര്‍വ്വീസ് നടത്താന്‍ ആവശ്യമായ പുതിയ ബസുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

5201

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വെള്ളക്കെട്ട്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ വെള്ളക്കെട്ട് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വെള്ളക്കെട്ട് മാറ്റാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് വെള്ളക്കെട്ടു മാറ്റാന്‍ നടപടി സ്വീകരിക്കുമോ?

5202

തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റാന്റ് നവീകരണം

ശ്രീമതി ഗീതാ ഗോപി

()തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റാന്റ് നവീകരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ നവീകരണ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയും ?

5203

ചാലക്കുടി - മലക്കപ്പാറ സര്‍വ്വീസ്

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടിയില്‍നിന്നും മലക്കപ്പാറയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ഒരേയൊരു കെ.എസ്.ആര്‍.ടി.സി ബസ്സ് കേടാവുന്നത് മൂലം യാത്രക്കാര്‍ ദുരിതം അനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതൊഴിവാക്കാന്‍ പകരം ഒരു ബസ്സ് കൂടി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

5204

മഞ്ചേരിയില്‍ നിന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍

ശ്രീ. എം. ഉമ്മര്‍

()രാത്രികാലങ്ങളില്‍ മഞ്ചേരി വഴി മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പാണ്ടിക്കാട് ഭാഗങ്ങളിലേയ്ക്ക് കെ. എസ്. ആര്‍ ടി. സി. ബസ്സുകള്‍ ആവശ്യത്തിനില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥലങ്ങളിലേയ്ക്ക് മറ്റ് ഭാഗങ്ങളിലൂടെ പോകുന്ന കെ.എസ്. ആര്‍. ടി. സി. ബസ്സുകള്‍ തിരിച്ചുവിട്ട് യാത്രാക്ളേശം പരിഹരിക്കുന്നകാര്യം പരിഗണിക്കുമോ?

(സി)പകല്‍ സമയങ്ങളില്‍ മഞ്ചേരിയില്‍ നിന്നും ദീര്‍ഘഭൂരസര്‍വ്വീസുകള്‍ ആരംഭിക്കുന്നകാര്യം ആലോചിക്കുമോ?

5205

വടകര-തൊട്ടില്‍പ്പാലം ചെയിന്‍ സര്‍വ്വീസ്

ശ്രീമതി കെ. കെ. ലതിക

()കെ. എസ്. ആര്‍. ടി. സി. വടകര-തൊട്ടില്‍പ്പാലം ചെയിന്‍സര്‍വ്വീസ് ആരംഭിക്കുന്നതിന് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഈ ആവശ്യത്തിന് എത്ര ബസ്സുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്;

(സി)ഡീസല്‍ പമ്പ് സ്ഥാപിക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്;

(ഡി)പമ്പ് സ്ഥാപിക്കുന്നതിന് പ്രസ്തുത ഡിപ്പോകളില്‍ ഏതിലാണ് സൌകര്യമെന്ന് കണ്ടെത്തിയിട്ടുണ്ടോ?

5206

കോഴിക്കോട്-കണ്ണൂര്‍-കാസര്‍ഗോഡ് റൂട്ടില്‍ ലോ ഫ്ളോര്‍ സര്‍വ്വീസ്

ശ്രീ. റ്റി.വി. രാജേഷ്

()കോഴിക്കോട്-കണ്ണൂര്‍-കാസര്‍ഗോഡ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്ളോര്‍ എ.സി./നോണ്‍ എ.സി. ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍, കണ്ണൂര്‍-തലശ്ശേരി, കണ്ണൂര്‍-മട്ടന്നൂര്‍ എന്നിവിടങ്ങളിലേയ്ക്ക് ലോ ഫ്ളോര്‍ എ.സി./നോണ്‍ എ.സി. ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

5207

തൃക്കരിപ്പൂര്‍ - ബാംഗ്ളൂര്‍ ബസ് സര്‍വ്വീസ്

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നിരവധി സ്വകാര്യ ബസ്സുകള്‍ ബാംഗ്ളൂരിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന തൃക്കരിപ്പൂരില്‍ നിന്നും ബാംഗ്ളൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

5208

കരുനാഗപ്പളളി കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ളക്സ്

ശ്രീ.സി.ദിവാകരന്‍

()കരുനാഗപ്പളളി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ ;

(ബി)ഏത് ഏജന്‍സിയെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിട്ടുളളത്?

5209

മലപ്പുറം കെ. എസ്. ആര്‍. ടി. സി. ബസ്സ് സ്റാന്‍ഡ് -കം- ഷോപ്പിംഗ് കോംപ്ളക്സ്

ശ്രീ. പി. ഉബൈദുളള

()മലപ്പുറം കെ.എസ്. ആര്‍. ടി. സി. ബസ് സ്റാന്റ് -കം- ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)ഭരണാനുമതി ലഭിച്ചിട്ടും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുളള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി വിഭാവനം ചെയ്യുന്ന സൌകര്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)നിര്‍മ്മാണച്ചുമതല ആര്‍ക്കാണെന്നും നിര്‍മ്മാണച്ചെലവ് എത്രയാണെന്നും വ്യക്തമാക്കുമോ;

()സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി പ്രസ്തുത ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

5210

മലബാറിലെ ഫെയര്‍ സ്റേജ് നിര്‍ണ്ണയത്തിലെ അശാസ്ത്രീയത

ശ്രീ. പി. ഉബൈദുളള

()സംസ്ഥാനത്ത് നിലവിലുളള ഫെയര്‍ സ്റേജ് കണക്കാക്കുന്നതിനുളള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;

(ബി)മലബാറിലെ ഫെയര്‍ സ്റേജ് നിര്‍ണ്ണയത്തിലെ അശാസ്ത്രീയതമൂലം യാത്രക്കാര്‍ അമിത ചാര്‍ജ്ജ് നല്‍കേണ്ടിവരുന്നതായുളള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അവ പരിഹരിക്കുന്നതിനും ഫെയര്‍ സ്റേജ് നിര്‍ണ്ണയം പുന:പരിശോധിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.