UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5127

ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഭൂഗര്‍ഭ കേബിള്‍ ഉപയോഗിച്ച് വൈദ്യുതി എത്തിക്കുന്ന നടപടികള്‍ ഏതുഘട്ടത്തിലാണ്; വ്യക്തമാക്കുമോ; പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;

(ബി)സംസ്ഥാനത്ത് ഇതിനോടകം എത്ര കിലോമീറ്റര്‍ ദൂരം കേബിള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്;

(സി)ഇപ്രകാരം കേബിള്‍ സ്ഥാപിക്കുന്നതിന് കിലോമീറ്ററിന് എന്തുതുകയാണ് ചെലവ് വരുന്നത്;

(ഡി)ഇപ്രകാരം നഗരങ്ങളില്‍ റോഡുകളുടെയും കെട്ടിടങ്ങളുടെയും വശങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ സമയബന്ധിതമായി മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5128

ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' .റ്റി. ജോര്‍ജ്

'' റ്റി.എന്‍. പ്രതാപന്‍

()ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന തിന് കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും ഊര്‍ജ്ജ ക്ഷമതയെക്കുറിച്ചും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്?

5129

എനര്‍ജി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ശ്രീ. സണ്ണി ജോസഫ്

'' പി. സി. വിഷ്ണുനാഥ്

'' പി. . മാധവന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്ത് എനര്‍ജി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;

(സി)ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ?

5130

വൈദ്യുതി ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണത്തിനുള്ള കാലാവധി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എളമരം കരീം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ബി. സത്യന്‍

()2003-ലെ ഇലക്ട്രിസിറ്റി ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കുമോ;

(ബി)കേന്ദ്രസര്‍ക്കാര്‍ എത്ര തവണ നിശ്ചിത സമയപരിധി നീട്ടി നല്‍കിയിട്ടുണ്ട്; ഇപ്പോഴത്തെ കാലാവധി അവസാനിക്കുന്നത് എന്നാണ്;

(സി)ഇപ്പോള്‍ നീട്ടിക്കിട്ടിയിട്ടുള്ള കാലാവധി ഇനിയും നീട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി)ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ സേവന വേതനവ്യവസ്ഥകള്‍ സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

5131

വടക്കു-കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ജലവൈദ്യുത പദ്ധതികള്‍

ശ്രീമതി ജമീലാ പ്രകാശം

()വടക്കു-കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഇല്ലെങ്കില്‍ അത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

5132

പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍

ശ്രീ.സി.ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിനായി ഏതെല്ലാം പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളാണ് പ്രാധാന്യം നല്‍കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഇതിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

5133

സോളാര്‍ ഹോം പദ്ധതി

ശ്രീമതി. ഗീതാ ഗോപി

()സംസ്ഥാനത്ത് ക്ളസോളാര്‍ ഹോംക്ള പദ്ധതി നടപ്പാക്കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

5134

ഊര്‍ജ്ജസംരക്ഷണ പരിപാടികള്‍

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഊര്‍ജ്ജസംരക്ഷണ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ആവശ്യത്തിലേക്ക് 2011-12 ലെ ബജറ്റില്‍ എന്തു തുക നീക്കിവച്ചിരുന്നു; ഇതില്‍ എത്ര രൂപ ചെലവാക്കി; ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി)ഊര്‍ജ്ജസംരക്ഷണ ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ ശേഖരണം, വിനിയോഗം തുടങ്ങിയവ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

5135

രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി

ശ്രീ. റ്റി.വി.രാജേഷ്

()രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം വന്നതിനാല്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

5136

സംയോജിത ഊര്‍ജ്ജ വികസന പദ്ധതി

ശ്രീ. .കെ.വിജയന്‍

()സംയോജിത ഊര്‍ജ്ജ വികസന പദ്ധതി പ്രകാരം എത്ര കോടി രൂപയുടെ പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്;

(ബി)ഊര്‍ജ്ജ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കിയാല്‍ വായ്പയുടെ എത്ര ശതമാനമാണ് ഗ്രാന്റായി ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഫണ്ട് ചെലവഴിച്ചിട്ടുള്ളത്; ഇതുവരെയായി എന്തു തുക ചെലവഴിച്ചിട്ടുണ്ട്; പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധി എന്നാണ് അവസാനിക്കുന്നത്; വ്യക്തമാക്കുമോ?

5137

കൊച്ചിയില്‍ വൈദ്യുതി നിലയം

ശ്രീ. ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

()കൊച്ചിയില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി)ഏത് കമ്പനിയുമായി ചേര്‍ന്നാണ് വൈദ്യുതി നിലയം സ്ഥാപിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത വൈദ്യുതി നിലയത്തില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ?

5138

ആതിരപ്പിള്ളി പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ശ്രീ. കെ.വി. വിജയദാസ്

()തമിഴ്നാട് ഗുണ്ടിയപദ്ധതിയ്ക്കായി 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി 400 ഹെക്ടറോളം വനഭൂമി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിട്ടുനല്‍കുന്നതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)കേരളത്തിലെ ആതിരപ്പള്ളി പദ്ധതിയ്ക്ക് കേവലം 30 ഹെക്ടര്‍ വനഭൂമി 123 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ ത്തിന്റെ അനുമതി നേടിയെടുക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നയം വ്യക്തമാക്കുമോ?

5139

സമ്പൂര്‍ണ്ണ വൈദ്യൂതികരണം

ശ്രീ. ബാബു എം. പാലിശ്ശേരി

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര നിയോജക മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യൂതികരണം നടപ്പിലാക്കി യിട്ടുണ്ട്;

(ബി)പ്രസ്തുത നിയോജകമണ്ഡലങ്ങളുടെ പേരും ഓരോ നിയോജമണ്ഡലത്തിലും നല്‍കിയ കണക്ഷനുകളുടെ എണ്ണവും വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര മണ്ഡലങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?

5140

ഊര്‍ജ്ജ സംരക്ഷണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' ഷാഫി പറമ്പില്‍

'' എം.. വാഹീദ്

'' ജോസഫ് വാഴക്കന്‍

()വൈദ്യുതി ഊര്‍ജ്ജ സംരക്ഷണ സാധ്യമാക്കത്തക്കവിധത്തില്‍ ഉപഭോഗത്തില്‍ ബോധവല്‍ക്കരണം നല്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടി കളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)ഊര്‍ജ്ജ സംരക്ഷണത്തില്‍ മികവ് പുലര്‍ത്തുന്ന ഉപഭോക്താ ക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ?

5141

കെ.എസ്..ബി. വഴി സബ്സിഡി നിരക്കില്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകളും സോളാര്‍ ലൈറ്റുകളും നല്‍കുന്നതിന് പദ്ധതി

ശ്രീ. രാജു എബ്രഹാം

()വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി, സാധാരണ ബള്‍ബുകള്‍ക്കു പകരം, സി.എഫ് ലാമ്പുകള്‍ ഉപയോഗിക്കുന്നതിനുളള പദ്ധതി കെ.എസ്..ബി മുഖേന നടപ്പിലാക്കിയതിലൂടെ വൈദ്യുതി എത്രമാത്രം ലാഭിക്കാന്‍ കഴിഞ്ഞു എന്നു കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി സോളാര്‍ വാട്ടര്‍ ഹീറ്ററുകളും സോളാര്‍ ലൈറ്റുകളും പകുതി വിലക്കോ പരമാവധി 50% വരെ സബ്സിഡിയിലോ കെ.എസ്..ബി മുഖേന ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5142

.ബി സ്വിച്ചുകളുടെ ഗുണനിലവാരം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()വൈദ്യുത തടസ്സങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ;

(ബി)വൈദ്യുതി ബോര്‍ഡ് വാങ്ങുന്ന സാധന സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മ വൈദ്യുത തടസ്സമുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ടോ;

(സി)വിതരണലൈനുകളില്‍ സ്ഥാപിച്ചിട്ടുള്ള എ. ബി സ്വിച്ചുകളുടെ ഗുണനിലവാരമില്ലായ്മ വൈദ്യുത തടസ്സമുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)സംസ്ഥാനത്ത് ആകെ എത്ര എ.ബി സ്വിച്ചുകള്‍ നിലവിലുണ്ടെന്നും ഇതില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായത് എത്രയെണ്ണമാണെന്നും വ്യക്തമാക്കുമോ?

().ബി സ്വിച്ചുകള്‍ ഏതെല്ലാം കമ്പനികളില്‍ നിന്നാണ് വാങ്ങുന്നതെന്നും, കേട് വന്ന് എ.ബി സ്വിച്ചുകള്‍ എത്ര എണ്ണമുണ്ടെന്നും അവ ഏതെല്ലാം കമ്പനികളുടേതാണെന്നും വ്യക്തമാക്കുമോ?

5143

വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും സെക്യൂരിറ്റി ഡിപ്പോസിറ്റ്

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും വീണ്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)എല്ലാ ഉപഭോക്താക്കളും മൂന്ന് മാസത്തെ വൈദ്യുത ചാര്‍ജിന് തുല്യമായ തുക ബോര്‍ഡിന് നല്‍കണമെന്നുള്ള തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി)ബോര്‍ഡ് മുന്‍കാലങ്ങളില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കിയിട്ടുണ്ടോ; എങ്കില്‍ എന്ന്; ഇതിലൂടെ എന്തു തുകയാണ് ബോര്‍ഡിന് പിരിഞ്ഞു കിട്ടിയത്;

(ഡി)പുതിയ തീരുമാനത്തിലൂടെ ബോര്‍ഡ് എന്തു തുകയാണ് പിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

5144

വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും അഡീഷണല്‍ ഡെപ്പോസിറ്റ്

ശ്രീ. വി. ശിവന്‍കുട്ടി

()ഉപഭോക്താക്കള്‍ അഡീഷണല്‍ ഡെപ്പോസിറ്റ് ഒടുക്കണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് വൈദ്യുതിബോര്‍ഡ് അറിയിപ്പുകൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അങ്ങനെ നിര്‍ദ്ദേശിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(സി)ആയത് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിക്ക് വിധേയമായിട്ടാണോ നടപ്പിലാക്കുന്നത് ; വ്യക്തമാക്കുമോ ?

5145

മീറ്റര്‍ ടെസ്റിംഗ് ലബോറട്ടറികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പത്തനംതിട്ട ജില്ലയില്‍ എന്‍..ബി.എല്‍ ലെവലില്‍ എത്ര മീറ്റര്‍ ടെസ്റിംഗ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)ഇത്തരം ലാബുകള്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

5146

എന്‍..ബി.എന്‍ നിലവാരമുള്ള മീറ്റര്‍ ടെസ്റിംഗ് ലബോറട്ടറികള്‍

ശ്രീ.വി. ശശി

()സംസ്ഥാനത്ത് എത്ര മീറ്റര്‍ ടെസ്റിംഗ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)എന്‍..ബി.എല്‍ നിലവാരത്തില്‍ എത്ര മീറ്റര്‍ ടെസ്റിംഗ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എത്ര മീറ്റര്‍ ടെസ്റിംഗ് ലബോറട്ടറികള്‍ ആരംഭിച്ചുവെന്നും അതില്‍ എത്രയെണ്ണത്തിന് എന്‍..ബി.എല്‍ നിലവാരം ഉണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എത്ര റീജണല്‍ മീറ്റര്‍ ടെസ്റിംഗ് ലബോറട്ടറികളെ എന്‍..ബി.എല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്ന് അറിയിക്കുമോ?

5147

ലോഡ് ഷെഡിംഗ്

ശ്രീ. എം. ഉമ്മര്‍

()ഈ വര്‍ഷം എത്ര ദിവസം ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവന്നു;

(ബി)വരും വര്‍ഷങ്ങളിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തുടരേണ്ട സാഹചര്യമുണ്ടോ;

(സി)സംസ്ഥാനത്തെ ഡാമുകളില്‍ എത്ര ദിവസത്തെ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെളളം അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;

(ഡി)വൈദ്യുതി ഉല്പാദനത്തിനായി പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോയെന്നറിയിക്കുമോ?

5148

കെ.എസ്..ബി. കമ്പനിവല്‍ക്കരണവും പെന്‍ഷന്‍കാരുടെ ആശങ്കകളും

ശ്രീ. സാജു പോള്‍

()കെ.എസ്..ബി. കമ്പനിവല്‍ക്കരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ സ്കീമില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;

(ബി)ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാതെ കമ്പനിവല്‍ക്കരണ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് നല്‍കുമോ;

(സി)കെ.എസ്..ബി. ജീവനക്കാരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ തുടങ്ങിയ വിവിധ ആവശ്യങ്ങളിന്മേലുളള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ ?

5149

പട്ടണങ്ങളിലെ വൈദ്യുതി വിതരണം

ശ്രീ. . കെ. വിജയന്‍

()പട്ടണങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതൊക്കെ പട്ടണങ്ങളിലെ വൈദ്യുതി വിതരണമാണ് സ്വകാര്യ ഫ്രാഞ്ചൈസിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5150

വൈദ്യുത പദ്ധതികള്‍

ശ്രീ. .കെ. ബാലന്‍

()2001-06-ലെ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച ഏതെല്ലാം വൈദ്യുത പദ്ധതികളാണ് മുന്‍സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്തത്; പദ്ധതിയുടെ പേരും പ്രസ്തുത പദ്ധതിയുടെ ഉത്പാദനശേഷിയും വ്യക്തമാക്കുമോ;

(ബി)മുന്‍സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച ഏതെല്ലാം വൈദ്യുത പദ്ധതികളാണ് ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്; പദ്ധതിയുടെ പേരും ആയതിന്റെ ഉത്പാദനശേഷിയും വ്യക്തമാക്കുമോ;

(സി)2001-06 സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച് പ്രസ്തുത കാലയളവില്‍ തന്നെ ഉദ്ഘാടനം ചെയ്ത ഏതെങ്കിലും വൈദ്യുത പദ്ധതി ഉണ്ടോ; എങ്കില്‍ പദ്ധതിയുടെ പേരും ആയതിന്റെ ഉത്പാദനശേഷിയും വ്യക്തമാക്കുമോ;

(ഡി)മുന്‍സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച് പ്രസ്തുത കാലയളവില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏതെങ്കിലും വൈദ്യുത പദ്ധതി ഉണ്ടോ; എങ്കില്‍ പദ്ധതിയുടെ പേരും അതിന്റെ ഉത്പാദനശേഷിയും വ്യക്തമാക്കുമോ?

5151

ജലവൈദ്യുത പദ്ധതിക്കായുള്ള അണക്കെട്ടിലെ വെള്ളത്തിന്റെ അളവ്

ശ്രീ. .കെ.ബാലന്‍

,, കെ.കെ. ജയചന്ദ്രന്‍

,, ജെയിംസ് മാത്യൂ

,, കെ. സുരേഷ് കുറുപ്പ്

()സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതിക്കായുള്ള അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കുറയുവാനുള്ള പ്രധാന കാരണങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്ന് വിട്ടതു മൂലം എത്ര വെള്ളമാണ് പാഴായതെന്ന് വ്യക്തമാക്കുമോ;

(സി)ജലവൈദ്യുത നിലയങ്ങളിലെ അണക്കെട്ടുകളുടെ സംഭരണ ശേഷിയുടെ എത്ര ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളതെന്നും മുന്‍ വര്‍ഷം ഇതേ സമയം എത്രയായിരുന്നുവെന്നും ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ഡി)ഇടുക്കി ഡാം ഉള്‍പ്പെടെയുള്ള ഡാമുകളിലേക്ക് ഇപ്പോള്‍ വര്‍ദ്ധിച്ച തോതിലുള്ള നീരൊഴുക്ക് ഉണ്ടാകുന്നുണ്ടോ; എങ്കില്‍ കാലവര്‍ഷം കഴിയുന്നതോടെ ജലസംഭരണികളില്‍ വെള്ളം ആവശ്യത്തിന് അനുസൃതമാകുമെന്ന് കരുതുന്നുണ്ടോ;

()സംസ്ഥാനത്തെ വൈദ്യുതിയുടെ ഉപഭോഗം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടോ; ഉപഭോഗം കുറഞ്ഞതു കൊണ്ട് പ്രതിദിനം എത്ര വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

5152

വന്‍കിട സ്ഥാപനങ്ങളുടെ വൈദ്യുതി മോഷണം

ശ്രീ. സി. ദിവാകരന്‍

()കേരളത്തില്‍ വന്‍കിട സ്ഥാപനങ്ങള്‍ വന്‍തോതില്‍ വൈദ്യുതി മോഷണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര കേസുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രസ്തുത ഇനത്തില്‍ എത്ര രൂപ പിഴയായി ഈടാക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ ?

5153

വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച ഉത്തരവ്

ശ്രീ.വി.ചെന്താമരാക്ഷന്‍

()28.10.11-ന് വൈദ്യുതി ബോര്‍ഡ്, വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത ഉത്തരവ് പ്രകാരം ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ സൌജന്യമായി ലഭിക്കുന്നത് ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് സി.ഡി. അടച്ചതില്‍ ഏതെല്ലാം വിഭാഗത്തിലുളളവര്‍ക്കാണ് വൈദ്യുതി കണക്ഷന്‍ കൊടുത്തിരുന്നത് എന്ന് വ്യക്തമാക്കുമോ ?

5154

സൈനികര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സൈന്യത്തില്‍ ജോലി നോക്കുന്നവര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ നല്‍കുന്ന ഇളവുകള്‍ എന്തൊക്കെയാണ്;

(സി)9.11.1999-ലെജി..(ആര്‍.ടി)നം.293/99പി.ഡി യുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

5155

വികലാംഗര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് സൌജന്യ വൈദ്യുതി കണക്ഷന്‍

ശ്രീ. ബാബു എം. പാലിശ്ശേരി

വികലാംഗര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന മുന്‍സര്‍ക്കാരിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന പദ്ധതി ഇപ്പോള്‍ നിലവിലില്ലെങ്കില്‍ അത് നിര്‍ത്തലാക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കാമോ?

5156

സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന് ലഭിക്കാനുളള കുടിശ്ശിക

ശ്രീ. എം. ഹംസ

()സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന് വിവിധ വകുപ്പുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും 2012 മെയ് 31 ലെ കണക്ക് പ്രകാരം എത്ര രൂപ കുടിശ്ശിക ഇനത്തിലും മറ്റും ലഭിയ്ക്കാനുണ്ട്; വിശദമായ ലിസ്റ് ലഭ്യമാക്കാമോ;

(ബി)സംസ്ഥാനത്ത് വൈദ്യുതി മോഷണം തടയുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ ആണ് സ്വികരിച്ചത്; പ്രസ്തുത നടപടികള്‍ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)2011 ജൂണ്‍ മാസം 1-ാം തീയതി മുതല്‍ 2012 മെയ് മാസം 31-ാം തീയതിവരെ എത്ര വൈദ്യുതി മോഷണകേസുകള്‍ കണ്ടെത്തുകയുണ്ടായി; ആരെയെല്ലാമാണ് കുറ്റക്കാരായി കണ്ടെത്തിയത്; എത്ര തുക പിഴ ഈടാക്കി; വിശദാംശം നല്‍കാമോ?

5157

സര്‍ക്കാര്‍ ഓഫീസുകളിലെ വൈദ്യുതി കുടിശ്ശിക

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും വൈദ്യുതി കുടിശ്ശിക ഇനത്തില്‍ കെ.എസ്..ബി.-ക്ക് എത്ര രൂപ ലഭിക്കാനുണ്ട് ; ഡിവിഷന്‍ തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(ബി)ഈ കുടിശ്ശിക പിരിച്ചെടുക്കാനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

5158

വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതി എസ്.എം.എസ് മുഖേന പരിഹരിച്ചില്ലെങ്കില്‍ 155333 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ ഇതേവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഇവയില്‍ പരിഹരിച്ചവ എത്ര എന്ന് വ്യക്തമാക്കുമോ?

5159

തൃശ്ശൂര്‍ ജില്ലയിലെ ആര്‍.ജി.ജി..വൈ

ശ്രീമതി ഗീതാഗോപി

()തൃശ്ശൂര്‍ ജില്ലയില്‍ ആര്‍.ജി.ജി..വൈ. പദ്ധതിപ്രകാരം എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ജില്ലയിലെ ഈ പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ ?

5160

സി’ ക്ളാസ്സ് കോണ്‍ട്രാക്റ്റ് ലൈസന്‍സ്

ശ്രീ. ബെന്നി ബെഹനാന്‍

()‘സി’ ക്ളാസ്സ് കോണ്‍ട്രാക്റ്റ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്; വിശദമാക്കാമോ;

(ബി)വയര്‍മാന്‍ ലൈസന്‍സ് ലഭിച്ചശേഷം 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നേടിയവര്‍ക്ക് ‘സി’ ക്ളാസ്സ് കോണ്‍ട്രാക്റ്റ് ലൈസന്‍സ് നല്‍കുവാന്‍ നിലവില്‍ വ്യവസ്ഥയുണ്ടോ;

(സി)ഇല്ലെങ്കില്‍ അപ്രകാരം വ്യവസ്ഥ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

5161

പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നും വൈദ്യുതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()അലീഗഡ് സര്‍വ്വകലാശാലയുടെ മലപ്പുറം കാമ്പസില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളായ കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുവാനുള്ള നിര്‍ദ്ദേശം വൈദ്യുതി വകുപ്പിന്റേയോ അനര്‍ട്ടിന്റേയോ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ഇല്ലെങ്കില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച് മലപ്പുറം അലീഗഡ് ഓഫ് ക്യാമ്പസില്‍ വൈദ്യുതി ഉല്‍പാദനം സാധ്യമാണോ എന്ന് പരിശോധിച്ച്, ആവശ്യമായ നടപടി സ്വീകരിക്കുമോ?

5162

അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി കോളനി വൈദ്യുതീകരണം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി കോളനികളിലെ വൈദ്യുതീകരണ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

5163

പെരുന്തേനരുവി ഹൈഡല്‍ പ്രോജക്ട്

ശ്രീ. രാജു എബ്രഹാം

()റാന്നിയിലെ പെരുന്തേനരുവി കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന മിനി ഹൈഡല്‍ പ്രോജക്ടില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത് ; ഇതിന്റെ നിര്‍മ്മാണത്തിനായി എത്ര കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ; ഇപ്പോള്‍ എന്തെല്ലാം നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്ന് വരുന്നത് ; എന്നത്തേയ്ക്കാണ് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി)ഡാം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, ഡാമിനുമുകളിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുംവിധം ഒരു സംവിധാനമുണ്ടാകണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഓവര്‍ ഫ്ളോ ഡാമായതിനാല്‍ ഇത്തരത്തില്‍ ഒരു സൌകര്യമുണ്ടായാല്‍ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായരിക്കുമെന്നതിനാല്‍ ഇതിന് അനുമതി നല്‍കുമോ ?

5164

കായംകുളം മണ്ഡലത്തിലെ വൈദ്യുതീകരിച്ച വീടുകള്‍

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം മണ്ഡലത്തിലെ വൈദ്യുതീകരിച്ച വീടുകളുടെ എണ്ണം എത്രയാണ്;

(ബി)ഇനി എത്ര വീടുകള്‍ വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)അവ ഏതൊക്കെ പഞ്ചായത്തുകളിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5165

തേമ്പാമുട്ടത്ത് സബ് സ്റേഷന്‍

ശ്രീമതി ജമീലാ പ്രകാശം

()കെ.എസ്..ബി. തിരുവനന്തപുരം ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന്റെ കീഴില്‍ തേമ്പാമുട്ടത്ത് തുടങ്ങുന്ന സബ് സ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നാണ്; ആയതിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)എന്ന് നിര്‍മ്മാണം പൂര്‍ത്തിയാകും;

(സി)പ്രസ്തുത സ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ഏതൊക്കെ പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5166

പാടിക്കുന്നില്‍ 110 കെ.വി. സബ്സ്റേഷന്‍

ശ്രീ. ജെയിംസ് മാത്യു

()തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ ഗ്രാപഞ്ചായത്തില്‍പ്പെടുന്ന പാടിക്കുന്ന് 110 കെ.വി. സബ്സ്റേഷന്‍ പണിയുന്നതിനായി നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ ; വിദാംശങ്ങള്‍ അറിയിക്കാമോ ;

(ബി)ഇല്ലെങ്കില്‍ മയ്യില്‍, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മലപ്പട്ടം, നാറാത്ത് തുടങ്ങിയ പഞ്ചായത്തുകളുടെ ആവശ്യകത കണക്കിലെടുത്ത് പാടിക്കുന്നില്‍ 110 കെ.വി. സബ്സ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5167

പൂജപ്പുര മേജര്‍ സെക്ഷന്റെ പരിധിയിലെ ഉപഭോക്താക്കളുടെ എണ്ണം

ശ്രീ. വി. ശിവന്‍കുട്ടി

()ഒരു കെ.എസ്..ബി. മേജര്‍ സെക്ഷന്റെ പരിധിയില്‍ പരമാവധി ഉള്‍പ്പെടുത്താവുന്ന വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം എത്രയാണ്;

(ബി)നേമം നിയോജകമണ്ഡലത്തില്‍പ്പെടുന്ന പുജപ്പുര മേജര്‍ സെക്ഷന്റെ പരിധിയില്‍ പരമാവധി ഉപഭോക്താക്കളുടെ എണ്ണത്തെക്കാളധികം പേര്‍ ഉപഭോക്താക്കളായി ഉണ്ടോ ;

(സി)എങ്കില്‍ അവരുടെ കൃത്യമായ എണ്ണം എത്രയാണെന്ന് അറിയിക്കുമോ ?

5168

പൂജപ്പുര മേജര്‍ സെക്ഷന്റെ പരിധിയില്‍പ്പെടുന്നവരുടെ ബുദ്ധിമുട്ടുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം മണ്ഡലത്തിലെ പൂജപ്പുര മേജര്‍ സെക്ഷന്റെ പരിധിയില്‍ അനുവദനീയമായതിന്റെ ഇരട്ടിയിലധികം ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ പൊതുജനങ്ങള്‍, ഉപഭോക്താക്കള്‍, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് ഒടുക്കല്‍, തകരാറു തീര്‍ക്കല്‍, വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷിക്കല്‍ തുടങ്ങിയവയ്ക്കായി വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?

5169

പാപ്പനംകോട് സെക്ഷന്‍ ഓഫീസ്

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ പൂജപ്പുരയില്‍ സ്ഥിതി ചെയ്യുന്ന കെ.എസ്..ബി. ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ വിഭജിച്ച് പാപ്പനംകോട് എന്ന സ്ഥലത്ത് പുതിയൊരു സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങളോ, പ്രൊപ്പോസലുകളോ നിലവിലുണ്ടോ ;

(ബി)എങ്കില്‍ ആയതിന്മേല്‍ എന്ത് തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5170

പന്തളം തെക്കേക്കര ഇലക്ട്രിസിറ്റി ആഫീസ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജകമണ്ഡലത്തിലെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പുതിയ ഇലക്ട്രിസിറ്റി ആഫീസ് അനുവദിച്ചത് സംബന്ധിച്ച് 17.3.2001 തീയതിയിലെ 618/2001/ഠഇക//4372/98 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത ഓഫീസ് സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.