Q.
No |
Questions
|
*331
|
വീട്ടുമുറ്റത്തൊരു
ത്രിവേണി
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ.കെ.
മുരളീധരന്‍
,,
കെ. ശിവദാസന്‍
നായര്‍
,,
പാലോട്
രവി
,,
ലൂഡി
ലൂയിസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വീട്ടുമുറ്റത്തൊരു
ത്രിവേണി
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
(ഡി)
സംസ്ഥാനത്ത്
മുഴുവന്‍
ഈ പദ്ധതി
നടപ്പാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
*332 |
വനം
ദീപ്തി
പദ്ധതി
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്‍
,,
ജോസഫ്
വാഴക്കന്‍
''
ഡൊമിനിക്
പ്രസന്റേഷന്‍
''
വര്‍ക്കല
കഹാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വനം
ദീപ്തി
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
; വിശദമാക്കുമോ
;
(ബി)
നഗര
വൃക്ഷവല്‍ക്കരണം
നല്ലരീതിയില്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദമാക്കുമോ
;
(സി)
പ്രസ്തുത
പദ്ധതി
എവിടെയെല്ലാമാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
? |
*333 |
വിവിധ
മാര്‍ഗ്ഗങ്ങള്‍
അവലംബിച്ച്
വൈദ്യുതി
ഉല്പാദനം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
കെ. വി.
വിജയദാസ്
,,
പുരുഷന്‍
കടലുണ്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുത
പദ്ധതി
മുഖേന
അല്ലാതെ
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്‍
കഴിയുന്ന
മറ്റ്
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
മാലിന്യത്തില്‍
നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുന്നതിനെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഉപഭോഗം
നടത്തുന്ന
കേന്ദ്രീകൃത
ഓഫീസ്
സമുച്ചയങ്ങളിലും
മറ്റും
സൌരോര്‍ജ്ജത്തില്‍
നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
കൂടുതല്‍
വൈദ്യുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)
കാറ്റില്‍
നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
സാദ്ധ്യമായ
എല്ലാ
സ്ഥലങ്ങളിലും
അതിനുവേണ്ട
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കാമോ
? |
*334 |
പ്രകൃതി
വാതകം
വൈദ്യുതി
പദ്ധതികള്‍
ശ്രീ.
വി. ശിവന്‍കുട്ടി
,,
ഇ. പി.
ജയരാജന്‍
,,
എളമരം
കരീം
ഡോ.
കെ. ടി.
ജലീല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
വാതകം
ഉപയോഗിച്ചുളള
വൈദ്യുതി
പദ്ധതികള്‍
ആസൂത്രണം
ചെയ്യുന്നത്
2015-16 വരെ
കേന്ദ്ര
ഊര്‍ജ്ജ
മന്ത്രാലയം
നിരോധിച്ചതായുളള
എന്തെങ്കിലും
വിവരം
ലഭ്യമായിട്ടുണ്ടോ
; എങ്കില്‍
ഇതിന്റെ
വിശദാംശം
ലഭ്യമാക്കാമോ
;
(ബി)
സംസ്ഥാനത്ത്
പുതുതായി
പ്രകൃതിവാതകം
ഉപയോഗിച്ചുളള
പദ്ധതികള്‍
ആരംഭിക്കുന്നതിന്
ഇത്
എത്രത്തോളം
തടസ്സമാകുമെന്ന്
സര്‍ക്കാരോ
വിദ്യുച്ഛക്തി
ബോര്‍ഡോ
പരിശോധിച്ചിട്ടുണ്ടോ
;
(സി)
നിലവില്‍
വിഭാവനം
ചെയ്തിട്ടുളള
കായംകുളം,
ചീമേനി,
ബ്രഹ്മപുരം
എന്നീ
പ്രകൃതി
വാതക
വൈദ്യുതി
പദ്ധതികളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഇപ്പോഴത്തെ
നിരോധനം
മൂലം
നിര്‍ത്തിവെക്കേണ്ടി
വരുമോ ; ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കാമോ
? |
*335 |
വൈദ്യുതി
മീറ്ററുകള്‍
ശ്രീ.
ഇ. കെ.
വിജയന്‍
,,
വി. എസ്.
സുനില്‍കുമാര്‍
,,
വി. ശശി
ശ്രീമതി
ഗീതാ
ഗോപി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോക്താക്കള്‍ക്കായി
സംസ്ഥാനത്ത്
ആകെ എത്ര
വൈദ്യുത
മീറ്ററുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഇതില്‍
എത്ര
മീറ്ററുകേടായതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേടായ
മീറ്ററുകള്‍
യഥാസമയം
മാറ്റി
സ്ഥാപിക്കുന്നില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വിശദമാക്കുമോ;
(സി)
മീറ്ററുകളില്‍
നിന്നും
കൃത്യമായ
റീഡിംഗ്
ലഭിക്കാത്തതു
മൂലം
പ്രതിവര്‍ഷം
എന്ത്
തുകയുടെ
സാമ്പത്തിക
നഷ്ടം
ഉണ്ടാകുന്നുണ്ട്
എന്ന്
വെളിപ്പെടുത്തുമോ
? |
*336 |
ഖാദി
മേഖലയിലെ
ഉല്പാദനവും
ആധുനികവല്ക്കരണവും
ശ്രീ.
കെ.വി.
വിജയദാസ്
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
''
സി. കൃഷ്ണന്‍
''
കെ. കുഞ്ഞിരാമന്‍(ഉദുമ)
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഖാദി
മേഖലയിലെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനിക
വല്ക്കരിക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന്
വ്യക്തമാക്കാമോ;
(ബി)
നെയ്ത്തുകാര്‍ക്ക്
റെഡിമെയ്ഡ്
പാവ് നല്‍കുന്നതിനുള്ള
പദ്ധതിയുടെ
ഇപ്പോഴത്തെ
സ്ഥിതി
വ്യക്തമാക്കാമോ;
(സി)
ഖാദിബോര്‍ഡിന്റെ
കൈവശമുള്ള
ഭൂമി
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാനുള്ള
എന്തെങ്കിലും
പദ്ധതിയുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
*337 |
അതിരപ്പിള്ളി
ജലവൈദ്യുത
പദ്ധതി
നിര്‍മ്മാണത്തിന്
അനുമതി
ശ്രീ.
ബി.ഡി.
ദേവസ്സി
,,
എ.കെ.
ബാലന്‍
,,
എസ്. ശര്‍മ്മ
പ്രൊഫ.സി.
രവീന്ദ്രനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ജലവൈദ്യുത
പദ്ധതി
നിര്‍മ്മാണത്തിന്
അനുമതി
നിഷേധിച്ച
കേന്ദ്ര
നടപടി
പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്
സംസ്ഥാനം
കേന്ദ്രത്തിന്
കത്തെഴുതിയിട്ടുണ്ടോ;
(ബി)
മാധവ്ഗാഡ്ഗില്‍
കമ്മിറ്റി
എതിര്‍ത്തിട്ടും
മറ്റ്
ഏതെങ്കിലും
സംസ്ഥാനത്തെ
മുന്‍പ്
അനുമതി
നിഷേധിച്ച
പദ്ധതി
പുന:പരിശോധിക്കാന്‍
കേന്ദ്രം
തയ്യാറായതായി
സംസ്ഥാനത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അതിരപ്പിള്ളി
പദ്ധതിക്ക്
എത്ര തവണ
കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭിച്ചിട്ടുണ്ട്;
(ഡി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
അതിരപ്പിള്ളിയില്‍
നിന്ന്
ഉല്പാദിപ്പിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നത്;
(ഇ)
അതിരപ്പിള്ളി
പദ്ധതി
പ്രാവര്‍ത്തികമാക്കണമെന്ന്
ആവശ്യപ്പെട്ട്
കേന്ദ്രത്തിന്
അയച്ച
കത്തിന്റെ
പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കാമോ
?
|
*338 |
ഒഴുകുന്ന
ത്രിവേണി
സ്റോര്‍
ശ്രീ.
വി.റ്റി.
ബല്‍റാം
,,
റ്റി.എന്‍.
പ്രതാപന്‍
,,
എ.പി.
അബ്ദുള്ളക്കുട്ടി
,,
വി.പി.
സജീന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
'ഒഴുകുന്ന
ത്രിവേണി
സ്റോര്‍'
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
(ഡി)
സംസ്ഥാനത്ത്
മുഴുവനും
ഈ പദ്ധതി
നടപ്പാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
*339 |
ബസ്സുകള്‍
വാങ്ങുന്നതിന്
എടുത്ത
വായ്പ
ശ്രീ.
കെ. രാജു
,,
മുല്ലക്കര
രത്നാകരന്‍
,,
വി.എസ്.
സുനില്‍
കുമാര്‍
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്തു
വര്‍ഷത്തിനുള്ളില്‍
കെ.എസ്.ആര്‍.റ്റി.സി
ബസ്സുകള്‍
നിരത്തിലിറക്കുന്നതിനുവേണ്ടി
കെ.എസ്.ആര്‍.റ്റി.സി.
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നും
വായ്പയെടുത്തിട്ടുണ്ട്;
എങ്കില്‍
ഓരോ
സ്ഥാപനങ്ങളില്‍
നിന്നും
എടുത്ത
വായ്പാ
തുക എത്ര
വീതമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വായ്പ
ഉപയോഗിച്ച്
ഇതുവരെ
നിരത്തിലിറക്കിയ
ബസ്സുകളുടെ
എണ്ണം
എത്ര; ഇതില്‍
എത്ര
ബസ്സുകള്‍
നിലവില്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്;
(സി)
പ്രസ്തുത
വായ്പകളുടെ
തിരിച്ചടവ്
തുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഓരോന്നിലും
എത്രമാത്രം
തിരിച്ചടവുണ്ടായി
എന്ന്
പറയാമോ;
(ഡി)
ഡീസല്‍,
സ്പെയര്‍
പാര്‍ട്ട്സുകള്‍
തുടങ്ങിയവ
വാങ്ങിയ
ഇനത്തില്‍
കുടിശ്ശിക
കൊടുത്തുതീര്‍ക്കാനുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
വീതമാണെന്ന്
വിശദമാക്കുമോ
? |
*340 |
കേപ്പിന്റെ
കീഴില്‍
പുതിയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
ശ്രീ.
സി.കൃഷ്ണന്‍
,,
ജി.സുധാകരന്‍
,,
എസ്.ശര്‍മ്മ
,,
എം.ഹംസ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കോ-ഓപ്പറേറ്റീവ്
അക്കാദമി
ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേപ്പിന്
കീഴില്‍
പുതുതായി
എഞ്ചിനീയറിംഗ്
കോളേജുകള്‍
സ്ഥാപിക്കാനുളള
നടപടികള്‍
ഏത്
ഘട്ടത്തിലാണ്;നിലവിലുളള
കോളേജുകള്‍ക്കെല്ലാം
അടിസ്ഥാന
സൌകര്യങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
(സി)എ.ഐ.സി.ടി.ഇ
യുടെ
നോംസ്
പ്രകാരമുളള
യോഗ്യതകളെല്ലാം
കൈവരിച്ചിട്ടുണ്ടോ;
(ഡി)കേപ്പിലെ
എഞ്ചിനീയറിംഗ്
അദ്ധ്യാപകരുടെ
ഒഴിവുകളെത്ര;
ഇതിലേക്ക്
എഴുത്തുപരീക്ഷയും
ഇന്റര്‍വ്യൂവും
നടത്തി
തയ്യാറാക്കപ്പെട്ട
ലിസ്റില്‍
നിന്നും
നിയമനം
നടത്താതിരിക്കുന്നത്
എന്തുകൊണ്ടാണ്;
(ഇ)കേപ്പ്
എക്സി.കമ്മിറ്റിയുടെ
പരിഗണനയ്ക്ക്
വന്ന
അദ്ധ്യാപകരുടെ
റാങ്ക്
ലിസ്റിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
റാങ്ക്
ലിസ്റില്‍
കൃത്രിമം
നടത്താന്‍
ശ്രമിച്ചതായി
ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
(എഫ്)ഡയറക്ടര്‍
ഉള്‍പ്പെടെ
ഏതാനും
ഉദ്യോഗസ്ഥര്‍
കൂട്ടത്തോടെ
ജോലി
അവസാനിപ്പിക്കാനിടയായ
സാഹചര്യം
എന്തായിരുന്നു? |
*341 |
സ്കൂള്‍
ബസ്സുകളുടെ
ഫിറ്റ്നസ്
പരിശോധന
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
,,
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി. സി.
ജോര്‍ജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ബസ്സുകളുടെ
ഫിറ്റ്നസ്
പരിശോധനയ്ക്കുളള
മാദണ്ഡങ്ങള്‍
എന്തെല്ലാമാണ്
; ആയതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്
;
(ബി)
കാലപ്പഴക്കം
ചെന്ന പല
സ്വകാര്യ
റൂട്ട്
ബസ്സുകളും
സ്കൂള്‍
ബസ്സുകള്‍
ആക്കി
മാറ്റി
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(സി)
അപകടം
വരുത്തിവച്ചേയ്ക്കാവുന്ന
ഇത്തരം
ബസ്സുകളുടെ
രൂപപരിണാമത്തെക്കുറിച്ച്
അന്വേഷണം
നടത്തുന്നതിനും
ബസ്സുകളുടെ
ഫിറ്റ്നസ്
പരിശോധന
കുറ്റമറ്റ
നിലയില്‍
നിരീക്ഷിക്കുന്നതിനും
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
*342 |
പൊതുജനങ്ങളുടെ
സഹായത്തോടെ
സാമൂഹ്യവനവല്‍ക്കരണം
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
എം. പി.
വിന്‍സെന്റ്
''
ബെന്നി
ബെഹനാന്‍
''
എ. പി.
അബ്ദുള്ളക്കുട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)പൊതുജനങ്ങളുടെ
സഹായത്തോടെ
സാമൂഹ്യവനവല്‍ക്കരണം
നടപ്പിലാക്കുന്നതിനുള്ള
പ്രധാന
പദ്ധതികള്‍
ഏതെല്ലാം
;
(ബി)പ്രസ്തുത
പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ
? |
*343 |
വ്യവസായ
പാര്‍ക്ക്
ശ്രീ.
എം. ചന്ദ്രന്‍
,,
ബാബു
എം. പാലിശ്ശേരി
,,
കെ. ദാസന്‍
ഡോ.
കെ. ടി.
ജലീല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)മണ്ഡലംതോറും
വ്യവസായ
പാര്‍ക്ക്
എന്ന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയനുസരിച്ച്
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
ഏതെല്ലാം
പദ്ധതികള്‍
ഏറ്റെടുത്തു
നടപ്പിലാക്കിയെന്നു
വിശദീകരിക്കുമോ;
(സി)പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ഡി)എങ്കില്‍
പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
*344 |
കൈത്തറിയില്‍
പ്രാദേശിക
ബ്രാന്‍ഡുകളുടെ
വികസനം
ശ്രീ.
ലൂഡി
ലൂയിസ്
,,
ബെന്നി
ബെഹനാന്‍
,,
വി.ഡി.
സതീശന്‍
,,
എം.എ.
വാഹീദ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കൈത്തറിയില്‍
പ്രാദേശിക
ബ്രാന്‍ഡുകളുടെ
വികസനം
എന്ന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)പദ്ധതി
പ്രകാരം
കൈത്തറി
ഉല്‍പ്പന്നങ്ങളെ
എത്ര
മേഖലകളിലായി
തരം
തിരിച്ചിട്ടുണ്ട്;
(സി)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്
ആരാണ്; വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)കേരളത്തിന്റെ
കൈത്തറി
ഉല്‍പ്പന്നങ്ങള്‍
പൊതു
നാമത്തില്‍
അറിയപ്പെടുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഇ)കൈത്തറി
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
കേരളത്തിന്റെ
തനിമയും
പൈതൃകവും
ആസ്പദമാക്കിയുള്ള
രൂപങ്ങളും
നിറക്കൂട്ടുകളും
സ്വീകരിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
*345 |
വൈദ്യുതിയുടെ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടികള്‍
ശ്രീ.
പി. സി.
ജോര്‍ജ്
,,
എം. വി.
ശ്രേയാംസ്
കുമാര്‍
,,
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
വൈദ്യുതിയുടെ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)നടപ്പു
സാമ്പത്തിക
വര്‍ഷം
പ്രസരണ
വിതരണ
നഷ്ടം
എത്ര
ശതമാനം
കുറയ്ക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത്
നിര്‍മ്മാണത്തിലിരിക്കുന്നതും
വര്‍ക്ക്
അവാര്‍ഡ്
ചെയ്തതുമായ
ജലവൈദ്യത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
*346 |
ഫിലിം
ഡയറക്ടറേറ്റ്
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
പി. എ.
മാധവന്‍
,,
സി. പി.
മുഹമ്മദ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചലച്ചിത്ര
മേഖലയുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളാന്‍
ഉദ്ദേശിക്കുന്നത്
;
(ബി)
ഇതിനായി
ഒരു
ഡയറക്ടറേറ്റ്
രൂപവല്‍ക്കരിക്കാന്‍
ഉദ്ദേശിക്കു
ന്നുണ്ടോ
; വിശദമാക്കുമോ
;
(സി)
എന്തെല്ലാം
വിഷയങ്ങളാണ്
ഡയറക്ടറേറ്റ്
വഴി
കൈകാര്യം
ചെയ്യാനുദ്ദേശിക്കുന്നത്
;
(ഡി)
ഡയറക്ടറേറ്റ്
രൂപീകരണത്തിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
? |
*347 |
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
കെ. മുരളീധരന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
കെ. ശിവദാസന്‍
നായര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)പുതുതായി
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ആര്‍.ടി.സി.എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
(ബി)പുതിയ
അന്തര്‍സംസ്ഥാന
കരാറിന്
രൂപം നല്‍കിയിട്ടുണ്ടോയെന്ന്
പറയാമോ;
(സി)എങ്കില്‍
പ്രസ്തുത
കരാര്‍
ഒപ്പിടുന്നത്
സംബന്ധിച്ച
ചര്‍ച്ചകള്‍
നിലവില്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)പ്രസ്തുത
സര്‍വ്വീസുകള്‍
എന്ന്
തുടങ്ങാനാകുമെന്നാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
*348 |
സ്പോര്‍ട്സ്
കൌണ്‍സിലും
സ്പോര്‍ട്സ്
ഡയറക്ടറേറ്റും
ശ്രീ.
റ്റി.
വി. രാജേഷ്
,,
പി. ശ്രീരാമകൃഷ്ണന്‍
,,
വി. ശിവന്‍കുട്ടി
,,
ആര്‍.
രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
കൌണ്‍സില്‍,
സ്പോര്‍ട്സ്
ഡയറക്ടറേറ്റ്
എന്നിവയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സ്പോര്‍ട്സ്
വികസനത്തിനായി
മെച്ചപ്പെട്ട
പ്രവര്‍ത്തനം
നടത്തുവാന്‍
കഴിയുംവിധം
പ്രസ്തുത
സ്ഥാപനങ്ങളെ
സജ്ജമാക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)നിലവിലുള്ള
പരിശീലകരുടെ
കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
മെച്ചപ്പെട്ട
പരിശീലനം
നല്‍കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ
? |
*349 |
പി.എസ്.ഇ.
ബി.യുടെ
രൂപീകരണം
ശ്രീ.
എ.പി.അബ്ദുളളക്കുട്ടി
,,
വി.പി.സജീന്ദ്രന്‍
,,
വര്‍ക്കല
കഹാര്‍
,,
വി.റ്റി.ബല്‍റാം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളെ
നിരീക്ഷിയ്ക്കുന്നതിനായി
പി.എസ്.ഇ.ബി.
രൂപീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
; എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളെ
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
*350 |
പാരമ്പര്യേതര
ഊര്‍ജ്ജ
ഉല്‍പ്പാദനം
ശ്രീ.
പി.ബി.
അബ്ദുള്‍
റസാക്
,,
എം.പി.
അബ്ദുസ്സമദ്
സമദാനി
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
എന്‍.എ.
നെല്ലിക്കുന്ന്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ
ഉല്‍പ്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപ്പാക്കി
വരുന്ന
പദ്ധതികള്‍ക്ക്
ഉദ്ദിഷ്ട
ലക്ഷ്യം
കൈവരിക്കാനാകാത്തതിന്റെ
കാരണങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു
സംബന്ധമായ
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
പാരമ്പര്യേതര
ഊര്‍ജ്ജ
ഉല്‍പ്പാദനത്തില്‍
മുന്നേറ്റമുണ്ടാക്കാന്‍
ഉദ്ദേശിച്ച്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍,
സര്‍ക്കാരിതര
ഏജന്‍സികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഏജന്‍സികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്നും,
പദ്ധതികളില്‍
ഭാഗഭാക്കാകാന്‍
തയ്യാറാവുന്നവര്‍ക്ക്
ശരിയായ
പ്രോത്സാഹനം
ലഭിക്കുന്നില്ലെന്നും,
കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകള്‍
നല്‍കുന്ന
സബ്സിഡി
ഗുണഭോക്താക്കള്‍ക്ക്
യഥാസമയം
പരിശോധന
നടത്തി
വിതരണം
ചെയ്യുന്നില്ലെന്നുമുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പദ്ധതികള്‍ക്ക്
ലക്ഷ്യം
കൈവരിക്കാന്‍
ആവശ്യമായ
നടപടികള്‍
അടിയന്തിരമായി
സ്വീകരിക്കുമോ? |
*351 |
വന്യമൃഗങ്ങള്‍
മുഖേനയുള്ള
കൃഷിനാശത്തിന്
നഷ്ടപരിഹാരം
ശ്രീ.
വി. ശശി
,,
ഇ. ചന്ദ്രശേഖരന്‍
,,
ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ
ഗോപി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
മുഖേനയുള്ള
കൃഷിനാശത്തിന്
ഓരോ ഇനം
കാര്‍ഷിക
വിളയ്ക്കും
നല്‍കുന്ന
നഷ്ടപരിഹാരം
എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂലിയും
കൃഷി
ചെലവുകളുമായി
തട്ടിച്ചു
നോക്കുമ്പോള്‍
ഇപ്പോള്‍
നിശ്ചയിച്ചിട്ടുള്ള
നഷ്ട
പരിഹാര
തുക
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
*352 |
നബാര്‍ഡിന്റെ
വായ്പാ
സഹായത്തിലെ
കുറവ്
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
ഡോ.
ടി. എം.
തോമസ്
ഐസക്
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
കെ. കെ.
നാരായണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
സംസ്ഥാനത്തുള്ള
ആഫീസുകള്‍
നിര്‍ത്തലാക്കുന്ന
നടപടിക്കെതിരെ
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ
;
(ബി)
നബാര്‍ഡിന്റെ
വായ്പാ
സഹായം
ഗണ്യമായി
വെട്ടിക്കുറയ്ക്കു
ന്നത്
സംസ്ഥാനത്തെ
പ്രതികൂലമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
കേന്ദ്ര
സര്‍ക്കാര്‍
തുടരുന്ന
ഇത്തരം
നയങ്ങളെ
പ്രതിരോധിക്കാന്‍
എന്തു
നടപടി
സ്വീകരിക്കും
എന്ന്
വിശദമാക്കാമോ
;
(സി)
നടപ്പു
സാമ്പത്തിക
വര്‍ഷം
നബാര്‍ഡ്
വഴി
സംസ്ഥാനത്തിന്റെ
വിവിധ
മേഖലയ്ക്കായി
ലഭ്യമാക്കിയ
സഹായം
എത്രയെന്നും
മുന്‍വര്‍ഷം
ഇത്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
മുന്‍വര്‍ഷം
ആര്‍.ഐ.ഡി.എഫ്
സ്കീമില്‍
നബാര്‍ഡ്
വായ്പ
പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്താത്ത
വകുപ്പുകള്‍
ഉണ്ടോ; ഏവ? |
*353 |
ഐ.
ടി. കോറിഡോര്‍
പദ്ധതി
ശ്രീ.
പുരുഷന്‍
കടലുണ്ടി
,,
ഇ. പി.
ജയരാജന്‍
,,
ബി. സത്യന്‍
ശ്രീമതി
കെ. എസ്.
സലീഖ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ. ടി.
കോറിഡോര്‍
പദ്ധതിയുടെ
വിശദാംശവും
പ്രവര്‍ത്തന
പുരോഗതിയും
വിശദമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ഈ
പദ്ധതിയിന്‍കീഴില്‍
എന്തെല്ലാം
പുതിയ
സ്കീമുകള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)ഐ.
ടി. വകുപ്പ്
ടൂറിസം
വകുപ്പുമായി
സഹകരിച്ച്
വേളിയില്‍
അന്താരാഷ്ട്ര
നിലവിരത്തിലുളള
കണ്‍വെന്‍ഷന്‍
കോംപ്ളക്സ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)ടൂറിസം
വകുപ്പു
തുടക്കമിട്ട
ഈ പദ്ധതി
ഐ. ടി.
വകുപ്പിന്
കീഴിലാക്കാനുളള
കാരണം
വ്യക്തമാക്കാമോ? |
*354 |
സ്വയം
തൊഴില്‍
പദ്ധതികള്‍
ശ്രീ.
ഹൈബി
ഈഡന്‍
,,
എം. പി.
വിന്‍സെന്റ്
,,
ഷാഫി
പറമ്പില്‍
,,
അന്‍വര്‍
സാദത്ത്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
തൊഴില്‍രഹിതര്‍ക്ക്
സ്വയം
തൊഴില്‍
കണ്ടെത്തുന്നതിന്
വ്യവസായ
വകുപ്പിന്റെ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ
; പരമാവധി
എന്ത്
തുകയാണ്
വായ്പയ.യി
നല്‍കുന്നത്
;
(ബി)
ഇവര്‍ക്കായി
വ്യവസായ
വകുപ്പു
നടപ്പിലാക്കുന്ന
പരിശീലന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ
? |
*355 |
പ്രസരണ
സംവിധാനവും
പവര്‍ഗ്രിഡും
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
സി. പി.
മുഹമ്മദ്
,,
കെ. മുരളീധരന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണ
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്
;
(ബി)
പ്രസ്തുത
സംവിധാനത്തിന്
കരുത്തു
പകരുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പവര്‍ഗ്രിഡ്
നടത്തുന്നത്
;
(സി)പവര്‍ഗ്രിഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വഴി
സംസ്ഥാനത്തിന്എന്തെല്ലാം
നേട്ടങ്ങളുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
*356 |
വി.കെ.
ഷൂംഗ്ളു
കമ്മിറ്റി
റിപ്പോര്‍ട്ട്
ശ്രീ.
സി. ദിവാകരന്‍
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
ശ്രീ.
കെ. അജിത്
,,
ചിറ്റയം
ഗോപകുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ
സ്ഥാപനങ്ങളുടെ
സാമ്പത്തിക
സ്ഥിതി
പഠിക്കാന്‍
കേന്ദ്ര
ഗവണ്‍മെന്റ്
നിയോഗിച്ച
വി.കെ.
ഷൂംഗ്ളു
കമ്മിറ്റി
ആസൂത്രണ
കമ്മീഷന്
സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാജ്യത്തെ
പ്രധാന
പട്ടണങ്ങളിലെ
വൈദ്യുതി
വിതരണം
സ്വകാര്യ
ഫ്രാഞ്ചൈസികളെ
ഏല്‍പിക്കണമെന്ന
ശുപാര്‍ശ
പ്രസ്തുത
റിപ്പോര്‍ട്ടിലുണ്ടോ;
ഉണ്ടെങ്കില്‍
കേരളത്തിലെ
ഏതെല്ലാം
പട്ടണങ്ങള്‍
ഇതിലുള്‍പ്പെടുമെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടണങ്ങളിലെ
വൈദ്യുതി
വിതരണം
സ്വകാര്യ
ഫ്രാഞ്ചൈസികളെ
ഏല്‍പിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ
അഭിനയം
വെളിപ്പെടുത്തുമോ? |
*357 |
കമ്പ്യൂട്ടറൈസ്ഡ്
വെഹിക്കിള്‍
ടെസ്റിംഗ്
സ്റേഷന്‍
ശ്രീ.
സണ്ണി
ജോസഫ്
,,
പാലോട്
രവി
,,
വര്‍ക്കല
കഹാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കമ്പ്യൂട്ടറൈസ്ഡ്
വെഹിക്കിള്‍
ടെസ്റിംഗ്
സ്റേഷന്‍
പ്രവര്‍ത്തനം
ആരംഭിക്കുമോയെന്ന്
പറയാമോ;
(ബി)
എങ്കില്‍
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇത്
പ്രാവര്‍ത്തികമാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്റേഷനുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ഡി)ഇത്
വ്യാപകമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വികരിക്കുന്നതെന്ന്
വിശദമാക്കുമോ? |
*358 |
സിനിമ
നിര്‍മ്മാണത്തിന്
നല്‍കുന്ന
സഹായം
ശ്രീമതി
ജമീലാ
പ്രകാശം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കേരളത്തിനകത്ത്
സിനിമ
നിര്‍മ്മിക്കുന്നവര്‍ക്ക്
നല്‍കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ആയത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സഹായങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
*359 |
സഹകരണ
സംഘങ്ങള്‍
വഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
വായ്പ
ശ്രീ.
പി. എ.
മാധവന്‍
,,
കെ. അച്ചുതന്‍
,,
ഹൈബി
ഈഡന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍
വഴി
വായ്പകള്‍
എടുത്തിട്ടുള്ള
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം
ആശ്വാസ
നടപടികളാണ്
ഈ സര്‍ക്കാരിന്റെ
കാലത്ത്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വിശദമാക്കുമോ;
(ബി)
വായ്പാ
കാലാവധി
നീട്ടിക്കൊടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വായ്പകളിലെ
ജപ്തി
നടപടികള്‍
നിര്‍ത്തി
വച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
*360 |
നിക്ഷേപ
സമാഹരണം
ശ്രീ.
എം.എ.
വാഹീദ്
,,
സണ്ണി
ജോസഫ്
''
പി.സി.
വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
നിക്ഷേപരംഗം
ശക്തിപ്പെടുത്തുവാന്‍
ഈ സര്‍ക്കാരിന്റെ
കാലത്ത്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വിശദമാക്കുമോ;
(ബി)
നിക്ഷേപസമാഹരണത്തിലൂടെ
എന്തു
തുക
സമാഹരിക്കുക
യുണ്ടായി
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
പുതിയ
നിക്ഷേപ
പദ്ധതികള്‍ക്കാണ്
തുടക്കം
കുറിച്ചിട്ടുള്ളത്;
(ഡി)ഓരോ
നിക്ഷേപ
പദ്ധതികളുടെയും
ഉദ്ദേശ്യശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്,
വിശദാംശങ്ങള്‍
എന്തെല്ലാം? |
<<back |
|