ഐ.പി.
സംവിധാനം
698.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ മതിയായ
ജീവനക്കാരെ നിയമിച്ച്
ഐ.പി. സംവിധാനം
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പി.എച്ച്.സി.കളിലെ ലാബ്
സൗകര്യങ്ങള്‍
699.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
പി.എച്ച്.സി.കളിലും
ലാബ് സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
പദ്ധതിയുണ്ടായിരുന്നോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എത്ര
പി.എച്ച്.സി.കളില്‍
നിലവില്‍ ലാബ് സൗകര്യം
ഉണ്ടെന്നും ,
എത്രയെണ്ണം ഇനിയും
ആവശ്യമാണെന്നും
വ്യക്തമാക്കുമോ?
പെരുമണ്‍ പ്രൈമറി ഹെല്‍ത്ത്
സെന്ററിന്റെ പ്രവര്‍ത്തനം
700.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
പനയം പഞ്ചായത്തിലെ
പെരുമണ്‍ പ്രൈമറി
ഹെല്‍ത്ത് സെന്ററിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഹെല്‍ത്ത് സെന്ററില്‍
നിലവിലുള്ള
ഡോക്ടർമാരും, ഇതര
സ്റ്റാഫും
എത്രയെന്നറിയിക്കാമോ;
അനുവദനീയമായ തസ്തികകള്‍
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയിലെ ഒഴിവുകള്‍
നികത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ;
(ഡി)
പ്രസ്തുത
ആശുപത്രിയിലെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ആരോഗ്യ വകുപ്പ്
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്നറിയിക്കാമോ?
ലബോറട്ടറി സൗകര്യങ്ങള്‍
701.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരിഭാഗം സര്‍ക്കാര്‍
അശുപത്രികളിലും
ലബോറട്ടറി സൗകര്യങ്ങള്‍
ഇല്ലാത്തത് പാവപ്പെട്ട
രോഗികളുടെ ചികിത്സാ
സൗകര്യം
ഇല്ലാതാക്കുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സ്വകാര്യ
ലബോറട്ടറികളില്‍
ഏകീകൃത
നിരക്കില്ലാത്തതും
അവയില്‍ യോഗ്യരായ
പരിശോധകരില്ലാത്തതും
അവയുടെ
പ്രവര്‍ത്തനത്തിന്
മാനദണ്ഡങ്ങളില്ലാത്തതും,
രോഗ
നിര്‍ണ്ണയത്തിലുണ്ടാകുന്ന
ഗുരുതര
പ്രശ്നങ്ങളെക്കുറിച്ച്
ധാരാളം പരാതികള്‍
നിലനില്ക്കുന്നതുമായ
സാഹചര്യത്തില്‍ പരിഹാര
നടപടികള്‍ വിശദമാക്കുമോ
;
(സി)
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും കുറഞ്ഞ
ചെലവില്‍
കാര്യക്ഷമതയുള്ള
ലബോറട്ടറി സൗകര്യം
ഏര്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
പുതുക്കാട് താലൂക്ക് ആശുപത്രി
702.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍
ആവശ്യമായ ജീവനക്കാര്‍
ഇല്ലാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ ജീവനക്കാരെ
എന്ന് നിയമിക്കാനാകും
എന്ന് അറിയിക്കുമോ?
സ്ട്രോക്ക് മാനേജ്മെന്റ്
സിസ്റ്റം
703.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
സ്ട്രോക്ക്
മാനേജ്മെന്റ് സിസ്റ്റം
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്നുമുതലാണ് ഇത്
പ്രവര്‍ത്തിച്ചു
തുടങ്ങിയത് ; ഇത്
സ്ഥാപിക്കുന്നതിനായി
എത്ര തുക ചെലവഴിച്ചു;
(സി)
സ്ട്രോക്ക്
ബാധിച്ച എത്ര
രോഗികള്‍ക്ക് ഇതിലൂടെ
ചികില്‍സ നല്കാന്
കഴിഞ്ഞു ?
താലൂക്കാശുപത്രി കെട്ടിട
നിര്‍മ്മാണം
704.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്കാശുപത്രിയിലെ
പുതിയ
കെട്ടിടനിര്‍മ്മാണ
പുരോഗതി വിശദമാക്കുമോ;
(ബി)
പുതിയ
കെട്ടിടം വരുന്നതോടെ
എന്തെല്ലാം
സംവിധാനങ്ങളാണ്
ആശുപത്രിയില്‍
സജ്ജമാവുക എന്ന്
വിശദമാക്കാമോ;
(സി)
താലൂക്കാശുപത്രിയില്‍
ഈ സര്‍ക്കാറിന്റെ
കാലത്ത് നടന്നിട്ടുള്ള
പര്‍ച്ചേസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പുതുതായി
താലൂക്കാശുപത്രിയിലേക്ക്
സാധനസാമഗ്രികള്‍
വാങ്ങുന്നതിനായി
എന്തെങ്കിലും
ഉത്തരവുകള്‍
വന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
പുതിയ
കെട്ടിടം വന്നതോടെ
ആശുപത്രിയുടെ ഭൗതിക
പശ്ചാത്തലം വികസിച്ച
സാഹചര്യത്തില്‍
താലൂക്കാശുപത്രിയില്‍
കൂടുതല്‍ ചികിത്സാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുവാനും
ആശുപത്രിയുടെ നിലവാരം
ഉയര്‍ത്തുവാനും ഉള്ള
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
കൊയിലാണ്ടി
താലൂക്കാശുപത്രിയില്‍
ദിനം പ്രതി വരുന്ന
ഒ.പി. , ഐ.പി.
പരിശോധിക്കുമ്പോള്‍
പ്രസ്തുത ആശുപത്രി
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തേണ്ട ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനു വേണ്ട
പ്രാഥമിക നടപടികള്‍
ഉടനെ സ്വീകരിക്കുമോ?
ആരോഗ്യപദ്ധതികള്‍
705.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആരോഗ്യ വകുപ്പില്‍
നിന്നും തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും ഓരോ
പദ്ധതിക്കും ഇതേവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ളതിന്റെ
കണക്ക് ലഭ്യമാക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
706.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതിക്ക് കേന്ദ്ര
സഹായം
പ്രഖ്യാപിച്ചിട്ട്
വര്‍ഷങ്ങള്‍ എത്ര
പിന്നിട്ടു;
സംസ്ഥാനത്ത് കേന്ദ്ര
സഹായം നേടിക്കൊണ്ട്
പ്രസ്തുത പദ്ധതി
നടപ്പില്‍
വരുത്തുന്നതിലുണ്ടായ
കാലവിളംബത്തിന്റെ കാരണം
വെളിപ്പെടുത്താമോ;
(ബി)
ഇ-ഹെല്‍ത്ത്
പദ്ധതി
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(സി)
കേന്ദ്ര
ഗവണ്മെന്റ് സഹായമായി
പ്രസ്തുത പദ്ധതിയ്ക്ക്
ലഭിക്കുന്ന തുക എത്ര;
സംസ്ഥാനം വകയിരുത്തിയ
തുകയില്‍ എന്തെങ്കിലും
ചെലവഴിക്കുകയുണ്ടായോ;
എങ്കില്‍ എത്ര;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതെല്ലാം
ഏജന്‍സികളുമായി
കരാറില്‍
ഒപ്പുവെച്ചിട്ടുണ്ട്?
സി.
എച്ച്. സി. യില്‍
ഡോക്ടര്‍മാരുടെ കുറവ്
707.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുവള്ളി
നിയോജകമണ്ഡലത്തിലെ
നരിക്കുനി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
രാത്രിസമയങ്ങളില്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമല്ലാത്തതു കൊണ്ട്
സാധാരണക്കാരായ
ആളുകള്‍ക്കുണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രിയുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്ന
തരത്തില്‍ ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(സി)
നരിക്കുനി
സി. എച്ച്. സി. യില്‍
കാഷ്വാലിറ്റി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സി.എച്ച്.സി
കളിലെ സ്റ്റാഫ് പാറ്റേണ്‍
708.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എച്ച്.സി
കളിലെ സ്റ്റാഫ്
പാറ്റേണ്‍ അംഗീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഉത്തരവ്
സഹിതമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സി.എച്ച്.സി
കളിലെ സ്റ്റാഫ്
പാറ്റേണ്‍ അംഗീകരിച്ച്
ഉത്തരവായിട്ടുണ്ടെങ്കില്‍
ആയതനുസരിച്ച്
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ?
പി.എച്ച്.സി.
കളെ സി.എച്ച്.സി. കളായി
ഉയര്‍ത്തല്‍
709.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം
സംസ്ഥാനത്ത് എത്ര
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
(പി.എച്ച്.സി.)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
(സി.എച്ച്.സി.) ആയി
ഉയര്‍ത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പി.എച്ച്.സി. കളെ
സി.എച്ച്.സി. കളായി
ഉയര്‍ത്തിയിട്ടുണ്ട്?
സി.എച്ച്.സി.കളിലും
കിടത്തി ചികിത്സ
710.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ
സി.എച്ച്.സി.കളിലും
കിടത്തി ചികിത്സ
നടപ്പിലാക്കിയിട്ടുണ്ടോ;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
കിടത്തി
ചികിത്സയില്ലാത്ത
സി.എച്ച്.സി.കളില്‍,
കിടത്തി ചികിത്സ ഉടന്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സേഫ്
കേരള പദ്ധതി
711.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സേഫ്
കേരള പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്ന തെന്ന്
വിശദമാക്കാമോ;
(സി)
സേഫ്
കേരള പദ്ധതി പ്രകാരം
മെഡിക്കല്‍ ലാബുകളില്‍
പരിശോധന നടത്തുന്നതിന്
പ്രത്യേക മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
അന്യ
സംസ്ഥാന തൊഴിലാളി
ക്യാമ്പുകളിലെ പകര്‍ച്ചവ്യാധി
ഭീഷണി
712.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ സംസ്ഥാന തൊഴിലാളി
ക്യാമ്പുകളില്‍ നിന്നും
പകര്‍ച്ചവ്യാധി ഭീഷണി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സേഫ്
കേരളാ പരിപാടിയുടെ
ഭാഗമായി ഇത്തരം
ക്യാമ്പുകളില്‍
പ്രത്യേക പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
ക്യാമ്പുകള്‍ക്ക്
പൊതുജനാരോഗ്യ നിയമ
പ്രകാരം നോട്ടീസ്
നല്‍കുന്നതിനൊപ്പം
ക്യാമ്പുകളെ
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
അന്യ
സംസ്ഥാന
തെഴിലാളികള്ക്കിടയിലെ
പകര്‍ച്ചവ്യാധികള്‍
തടയുന്നതിനുള്ള പദ്ധതികള്‍
713.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
വ്യാപകമായി കണ്ടുവരുന്ന
പകര്‍ച്ചവ്യാധികള്‍
തടയുന്നതിന് ഫലപ്രദമായ
പദ്ധതികള്‍ ആസൂത്രണം
ചെയ്യാത്തത്
എന്തുകൊണ്ടാണ്;
(ബി)
അനാരോഗ്യകരമായ
ചുറ്റുപാടില്‍ കഴിയുന്ന
തൊഴിലാളികള്‍ക്ക്
ആവശ്യമായ വൈദ്യചികിത്സ
എത്തിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മായം
കലര്‍ന്ന ഭക്ഷണ പാനീയങ്ങളുടെ
നിരോധനം
714.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം ചെയ്യുന്ന ഭക്ഷണ
പാനീയങ്ങള്‍, പഴങ്ങള്‍,
പച്ചക്കറികള്‍, പാല്,
മാംസം എന്നിവയില്‍
വ്യാപകമായ തരത്തില്‍
മായം ചേരുന്നതായും,
കീടനാശിനികള്‍ അമിതമായി
ഉപയോഗിക്കപ്പെടുകയുമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ കണ്ടെത്തുന്നതിനും,
തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് ബഹു.
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍ നടന്ന
യോഗത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
ലാബ്
ടെക്നീഷ്യന് തസ്തികകള്‍
715.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എച്ച്.എസ്,
റ്റി.എച്ച്.ക്യൂ,
ജനറല്‍ ജില്ലാ
ആശുപത്രികളില്‍ ഇവയുടെ
നിലവാരമനുസരിച്ച് എത്ര
ലാബ് ടെക്നീഷ്യന്
ഗ്രേഡ് II തസ്തികകള്‍
വീതമാണ് ഓരോ
ആശുപത്രികളിലും
ഉണ്ടാകേണ്ടത് എന്ന്
വ്യക്തമാക്കാമോ;
ഇതനുസരിച്ച്
പത്തനംതിട്ട ജില്ലയിലെ
ഇൗ
വിഭാഗത്തില്‍പ്പെടുന്ന
വിവിധ ആശുപത്രികളില്‍
ലാബ്
ടെക്നീഷ്യന്മാരുടെ
എത്ര തസ്തിക
വീതമാണുള്ളത് എന്ന്
ആശുപത്രികളുടെ പേരുകള്‍
സഹിതം വ്യക്തമാക്കാമോ;
(ബി)
04.02.2014
ല്‍ പി.എസ്.സി.
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതിനോടകം എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
റാങ്ക് ലിസ്റ്റ്
പ്രസിന്ധീകരിക്കപ്പെട്ടതിനുശേഷം
ജില്ലയിലെ ഏതെങ്കിലും
ആശുപത്രികളില്‍ ലാബ്
ടെക്നീഷ്യന് ഗ്രേഡ് II
തസ്തികയിലേക്ക് അന്തര്‍
ജില്ലാ സ്ഥലം മാറ്റം
വഴി ആര്‍ക്കെങ്കിലും
സ്ഥലം മാറ്റം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക്; ഏതൊക്കെ
ആശുപത്രികളിലായി ഇവരെ
നിയമിച്ചു എന്നും
ആളുകളുടെ പേരും ഇവര്‍
ജോയിന്‍ ചെയ്ത തീയതിയും
സഹിതം വ്യക്തമാക്കാമോ;
ജോയിന്‍ ചെയ്തതിനുശേഷം
ഇവരില്‍
ആര്‍ക്കെങ്കിലും
വീണ്ടും സ്ഥലം മാറ്റം
നല്കുകയുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആര്‍ക്ക്;
എങ്ങോട്ടാണ് സ്ഥലം
മാറ്റം നല്‍കിയത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലനില്ക്കുമ്പോള്
ഇത്തരം സ്ഥലം മാറ്റം
നല്‍കുന്നത്
നിയമവിരുദ്ധമല്ലേ;
(ഇ)
ജില്ലയില്‍
കൂടുതല്‍ ലാബ്
ടെക്നീഷ്യല്‍ ഗ്രേഡ് II
തസ്തികകള്‍
അനുവദിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ?
ആര്.
സി. സി.-യിലെ നിയമനം പി. എസ്.
സി. -യ്ക്കു വിടുന്നതിനുള്ള
നടപടി
716.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.
സി. സി.-യിലെ നിയമനം
പി. എസ്. സി. -യ്ക്കു
വിടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
ആര്.
സി. സി.-യിലെ രോഗികളുടെ
ചികിത്സേതര
ആവശ്യങ്ങള്‍ക്ക്
സഹായകമാകുവാന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
ആര്.
സി. സി.-യില്‍
സ്തനാര്‍ബുദം,
ശസ്ത്രക്രിയ എന്നീ
വിഭാഗങ്ങളുടെ ഒ.പി.
പ്രവര്‍ത്തിക്കുന്ന
ഭാഗത്ത് രോഗികള്‍ക്ക്
തിങ്ങി നിറഞ്ഞു
നില്‍ക്കേണ്ട
അവസ്ഥയുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സിദ്ധ
വൈദ്യശാല
717.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
ഗ്രാമ
പഞ്ചായത്തുകളിലാണ്
സിദ്ധ
വൈദ്യശാലയുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മങ്കട
നിയോജക മണ്ഡലത്തിലെ
അങ്ങാടിപ്പുറം, കുറുവ,
കൂട്ടിലങ്ങാടി,
പുഴക്കാട്ടിരി ഗ്രാമ
പഞ്ചായത്തുകളില്‍ സിദ്ധ
വൈദ്യശാല
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
മങ്കട
സി.എച്ച്.സി
താലൂക്കാശുപത്രിയായി
അപ്ഗ്രേഡ് ചെയ്യുന്നത്
718.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
-15 വര്‍ഷത്തെ ബഡ്ജറ്റ്
പ്രസംഗത്തില്‍
താലൂക്കാശുപത്രിയാക്കി
അപ്ഗ്രേഡ് ചെയ്യുമെന്നു
പ്രഖ്യാപിച്ച മങ്കട
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍,
താലൂക്കാശുപത്രിയാക്കി
അപ്ഗ്രേഡ് ചെയ്ത
ഉത്തരവ് ഇത് വരെ
പുറപ്പെടുവിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
മങ്കട
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്കാശുപത്രിയായി
അപ്ഗ്രേഡ് ചെയ്ത
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
വിവിധ
ആശുപത്രികളില്‍
ഡോക്ടര്‍മാരുള്‍പ്പെടെയുള്ള
ഒഴിവുകള്‍
719.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍ കോളേജിലും
ഡി.എം.ഇ യുടെ കീഴില്‍
വരുന്ന മറ്റ് എല്ലാ
ആശുപത്രികളിലും കൂടി
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെ
തസ്തികകള്‍ ഉണ്ട്;
പുതിയതായി തസ്തിക
ക്രീയേറ്റ്
ചെയ്യുന്നതിലേക്ക്
ലഭിച്ച
നിര്‍ദ്ദേശങ്ങള്‍
അനുസരിച്ച് എത്ര
തസ്തികകള്‍
സ്ഥാപിക്കേണ്ടതായിട്ടുണ്ട്;
നിലവിലുള്ള
തസ്തികകളില്‍
ഒഴിഞ്ഞുകിടക്കുന്നവ
എത്ര; പുതുതായി
സ്ഥാപിച്ചതായി
പറയപ്പെടുന്ന
മെഡിക്കല്‍ കോളേജ്
ആശുപത്രികളില്‍
മെഡിക്കല്‍ കൗണ്‍സില്‍
വ്യവസ്ഥയനുസരിച്ചുള്ള
ഡോക്ടര്‍മാരുടെയും
മറ്റും തസ്തികകള്‍
ക്രീയേറ്റ്
ചെയ്തിട്ടുണ്ടോ;
അവയിലേക്കെല്ലാം
പി.എസ്.സി വഴി നിയമനം
നടത്തിയിട്ടുണ്ടോ;
(ബി)
ഡി.എം.ഇ
യുടെ കീഴിലുള്ള
ആശുത്രികളിലെല്ലാം കൂടി
ഡോക്ടര്‍മാരുള്‍പ്പെടെ
ഏതെല്ലാം തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട്?
അവയവം
മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
720.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവയവം
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ ആവശ്യമായ
രോഗികള്‍ക്ക്
അവയവങ്ങള്‍
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍
സംവിധാനത്തില്‍
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
കരള്‍,
വൃക്ക, കണ്ണ് തുടങ്ങിയ
അവയവങ്ങള്‍
രോഗികള്‍ക്ക്
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ആരോഗ്യ
മേഖല കൈവരിച്ച നേട്ടങ്ങള്‍
721.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരോഗ്യ മേഖല കൈവരിച്ച
നേട്ടങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
ആതുരാലയങ്ങളിലെ
ശുചിത്വം, മരുന്നുകളുടെ
ലഭ്യത, ആവശ്യമായ
ജീവനക്കാരെ നിയമിക്കല്‍
ഉള്‍പ്പെടെ ഉള്ളവ
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പി.എച്ച്.സി,സി.എച്ച്.സി
താലൂക്ക് ആശുപത്രി,
ജില്ലാ ആശുപത്രി
ക്രമത്തില്‍ ജില്ലാ
തലത്തില്‍
പ്രവര്‍ത്തനമികവിന്
പ്രത്യേക അവാര്‍ഡുകള്‍
ഏര്‍പ്പെടുത്തുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പി.എച്ച്.സി
മുതല്‍ മെഡിക്കല്‍
കോളേജുകളുടെ വരെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ?
പള്‍സ്
പോളിയോ
722.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്‍സ്
പോളിയോ പ്രതിരോധ
മരുന്ന് വിദേശ
രാജ്യങ്ങളില്‍
നിര്‍ത്തലാക്കിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മരുന്ന് കേരളത്തില്‍
ഇപ്പോഴും
നല്‍കുന്നതിന്റെ
ശാസ്ത്രീയ അടിത്തറ
വിശദമാക്കുമോ;
(സി)
ഇൗ
മരുന്ന് ഒരു പ്രാവശ്യം
നല്‍കുന്നതിന്റെ ചെലവ്
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം
സമയങ്ങളിലാണ് ഇൗ
മരുന്ന്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊതുകു
നശീകരണ സംവിധാനങ്ങള്‍
723.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധികള്‍
നേരിടുന്നതിന്റെ
ഭാഗമായി കൊതുക് ഉറവിട
നശീകരണത്തിന്
ഗൗരവപൂര്‍വ്വമായ
പദ്ധതികള്‍
നടത്തുന്നതില്‍ വിമുഖത
കാണിക്കുന്നത്
എന്തുകൊണ്ടാണ്;
(ബി)
കൊതുകുജന്യ
രോഗങ്ങള്‍ സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
ക്രിയാത്മകവും,
വ്യാപകവുമായി
സംഘടിപ്പിക്കേണ്ടത്
സര്‍ക്കാരിന്റെ
ബാധ്യതയല്ലേ;
(സി)
ഓരോ
പ്രദേശത്തിനുമിണങ്ങുന്നതും,
പാര്‍ശ്വഫലങ്ങള്‍
ഉണ്ടാകാത്തതുമായ ജൈവ
കൊതുകു നശീകരണ
സംവിധാനങ്ങള്‍ ആസൂത്രണം
ചെയ്തു
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സൗജന്യ
ക്യാന്‍സര്‍ പദ്ധതി
724.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗജന്യ ക്യാന്‍സര്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ?
ഹോമിയോ
ഡിസ്പെന്‍സറി അനുവദിക്കുന്നത്
725.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗ്രാമ പഞ്ചായത്തില്‍
ഹോമിയോ ഡിസ്പെന്‍സറി
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
റാന്നി
താലൂക്കാശുപത്രി
726.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി.
റ്റി .എച്ച് ക്യൂ.
വില്‍ നിലവില്‍
അനുവദിച്ചിട്ടുള്ള
തസ്തികകള്‍ ഏതൊക്കെ;
ഏതൊക്കെ തസ്തികകളിലാണ്
ഇപ്പോള്‍ ആളില്ലാതെ
ഉള്ളത്;
(ബി)
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
ആരൊക്കെ ഏതൊക്കെ
തസ്തികകളില്‍ ഇവിടെ
ജോലി ചെയ്യുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
റ്റി
. എച്ച് .ക്യൂ.
ആശുപത്രിയുടെ
നിലവാരത്തില്‍
പ്രവര്‍ത്തിക്കുന്ന
ഒരാശുപത്രിയില്‍ വേണ്ട
തസ്തികകള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ശബരിമലയുടെ
താലൂക്കാശുപത്രിയായ
റാന്നിയില്‍ ഇനിയും
റ്റി. എച്ച്
.ക്യു.നിലവാരത്തിലുള്ള
തസ്തികകള്‍
പൂര്‍ണ്ണമായി
അനുവദിച്ചിട്ടില്ല
എന്നുള്ളത് .
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഇ)
ബഹുമാനപ്പെട്ട
ആരോഗ്യവകുപ്പു മന്ത്രി
വിളിച്ചുചേര്‍ത്ത
ഉന്നതതലയോഗ
തീരുമാനപ്രകാരം ,
റാന്നി
താലൂക്കാശുപത്രിക്കാവശ്യമായ
പോസ്റ്റുകള്‍
അനുവദിക്കുന്നതു
സംബന്ധിച്ച്
സമര്‍പ്പിച്ച ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്; ഇതു
സംബന്ധിച്ച
നിര്‍ദ്ദേശങ്ങളടങ്ങിയ
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്; ഫയല്‍
സമര്‍പ്പിക്കുന്നതിന്
കാലവിളംബം വരുത്തിയ
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്;
ഇവര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്
പദ്ധതികള്‍
727.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് (NRHM)
പദ്ധതിയില്‍
ഉപയോഗപ്പെടുത്തി
പുതുക്കാട്
മണ്ഡലത്തില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സംസ്ഥാന
ആരോഗ്യ സര്‍വീസിലെ
ഡോക്ടര്‍മാരുടെ അവധി
728.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ആരോഗ്യ സര്‍വീസില്‍
നിന്ന്ശൂന്യ വേതന അവധി
എടുത്ത് പുറത്തു ജോലി
ചെയ്യുന്ന ഡോക്ടമാരുടെ
എണ്ണം എത്ര ;
(ബി)
പ്രസ്തുത
ഡോക്ടര്‍മാരുടെ
എന്‍ട്രി കേഡര്‍
മുത്ല ഡി.എം.ഒ.
വരെയുള്ള തസ്തികകളിലെ
ശമ്പള സ്കെയില്‍ എത്ര;
(സി)
ഡോക്ടര്‍മാരുടെ
സ്പെഷ്യാലിറ്റി
കേഡറില്‍ ഓരോ
തസ്തികയിലും എത്ര
ഒഴിവുകള്‍ ഉണ്ട്;
വിശദമാക്കുമോ?
കൊല്ലം
ജില്ലാ ആശുപത്രിയില്‍
തൊഴിലാളി വാര്‍ഡ്
729.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ആശുപത്രിയില്‍
തൊഴിലാളി വാര്‍ഡ്
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയാത്തതിനുള്ള കാരണം
വിശദമാക്കുമോ;
(ബി)
തൊഴിലാളി
വാര്‍ഡ്
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
അമ്മയും
കുഞ്ഞും പദ്ധതി
730.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമ്മയും കുഞ്ഞും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇത്
വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ബാറില്‍
നിന്നും മലിനീകരണം
731.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ പെരിമ്പിലാവ്
K.R. ബാറില്‍ നിന്നും
വലിയ പൈപ്പ് വഴി
മാലിന്യം പുറത്തേയ്ക്ക്
തള്ളുന്നതിന്റെ ഭാഗമായി
മണ്ണിലും കുടി
വെള്ളത്തിലും മാലിന്യം
കലര്‍ന്ന്
പരിസരവാസികള്‍ക്ക്
മഞ്ഞപ്പിത്തം
അടക്കമുള്ള രോഗങ്ങള്‍
പിടിപെടുന്നു എന്ന
പരാതിയില്‍ തൃശൂര്‍
ജില്ലാ മെഡിക്കലാഫീസര്‍
K.R. ബാറില്‍ പരിശോധന
നടത്തിയിരുന്നുവോ;
(ബി)
പരിശോധനയിലെ
കണ്ടെത്തലുകള്‍
എന്തായിരുന്നു;
വിശദാംശം നല്‍കുമോ ;
(സി)
പരിസരവാസികളുടെ
ആരോഗ്യ സുരക്ഷ ഉറപ്പു
വരുത്തുന്നതിന് ജില്ലാ
മെഡിക്കലാഫിസര് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
ഏന്നു വിശദമാക്കാമോ ?
ക്ഷയരോഗ
നിര്‍ണ്ണയം
732.
ശ്രീ.പി.തിലോത്തമന്
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും ജില്ലയെ
സമ്പൂര്‍ണ്ണ ക്ഷയരോഗ
നിയന്ത്രണ ജില്ലയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ദേശീയ
ക്ഷയരോഗ പദ്ധതിയിന്‍
കീഴില്‍ 2015-2016
വര്‍ഷത്തില്‍ എത്ര
ക്ഷയരോഗികളാണ് ചികിത്സ
തേടിയതെന്ന്
വ്യക്തമാക്കുമോ;
(സി)
കുട്ടികളിലെ
ക്ഷയരോഗ
നിര്‍ണ്ണയത്തിനുള്ള
പരിശോധനാ
കിറ്റുകള്‍ക്ക് ക്ഷാമം
നേരിടുന്നുണ്ടോ;
(ഡി)
സമ്പൂര്‍ണ്ണ
ക്ഷയരോഗ നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രതിസന്ധി നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിനുളള
നടപടികള്‍
വ്യക്തമാക്കുമോ?
വണ്ടാനം
മെഡിക്കല്‍ കോളേജിന്റെ
ചുറ്റുമതില്‍
733.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
വണ്ടാനം മെഡിക്കല്‍
കോളേജിന്റെ
ചുറ്റുമതിലിന്റെ
പടിഞ്ഞാറു ഭാഗം
പൊളിച്ചു നീക്കുന്നത്
സംബന്ധിച്ച്
തര്‍ക്കങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
പടിഞ്ഞാറു
ഭാഗത്തെ മതില്
പൊളിച്ചു മാറ്റാന്‍
അധികാരികള്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
കോടതിയില്‍ കേസുകള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
ജെനറിക്
നാമത്തില്‍ മരുന്നുകള്‍
കുറിക്കണമെന്ന നിബന്ധന
734.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലെ ഡോക്ടര്‍മാര്‍
ജെനറിക് നാമത്തില്‍
മരുന്നുകള്‍
കുറിക്കണമെന്ന
നിബന്ധനയുണ്ടോ;
(ബി)
ജെനറിക്
നാമത്തില്‍ മരുന്നുകള്‍
കുറിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഡോക്ടര്‍മാര്‍ പ്രസ്തുത
നിബന്ധന പാലിക്കാത്തത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ?
ചേലക്കര
മണ്ഡലത്തിലെ ആരോഗ്യ
പദ്ധതികള്‍
735.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യ
മേഖലയില്‍ ചേലക്കര
മണ്ഡലത്തില്‍ എത്ര
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ചേലക്കര
മണ്ഡലത്തിലെ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരും അനുബന്ധ
ജീവനക്കാരും ആവശ്യമായ
അനുപാതത്തില്‍ ഇല്ല
എന്നത് സംബന്ധിച്ച
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ആയത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മാവൂര്‍
ക്യാന്‍സര്‍ സെന്റര്‍
736.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
തെങ്ങിലക്കടവില്‍
സൗജന്യമായി
വിട്ടുകിട്ടിയ
ഭൂമിയില്‍ കാന്‍സര്‍
സെന്റര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കാന്‍സര്‍
സെന്റര്‍
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
തസ്തികകള്‍
സൃഷ്ടിക്കാന്‍
മെഡിക്കല്‍ കോളേജ്
പ്രിന്‍സിപ്പല്‍
സമര്‍പ്പിച്ച
നിര്ദ്ദേശത്തിന്മേല്
തീരുമാനമെടുത്തിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
കാന്‍സര്‍
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മുനമ്പം
സര്‍ക്കാര്‍ ആശുപത്രി
737.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനമ്പം
സര്‍ക്കാര്‍
ആശുപത്രിയില്‍
നിലവിലുള്ള
ഡോക്ടര്‍മാര്‍,
പാരാമെഡിക്കല്‍,
മിനിസ്റ്റീരിയല്‍
വിഭാഗത്തിലുള്ള
ജീവനക്കാര്‍ എന്നിവരുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ എത്രപേരെ
കിടത്തി
ചികിത്സിക്കുന്നതിനുള്ള
പശ്ചാത്തല സൗകര്യം
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മുനമ്പം
സര്‍ക്കാര്‍
ആശുപത്രിയില്‍ നിന്നും
ഏതൊക്കെ വിഭാഗത്തിലുള്ള
എത്ര ജീവനക്കാരെ കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
സ്ഥലംമാറ്റിയെന്നും,
പകരം ജീവനക്കാരെ
നിയമിച്ചുവോയെന്നും
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍,
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ആശുപത്രിയെ ഹെല്‍ത്ത്
സെന്റര്‍
നിലവാരത്തിലേക്ക്
തരംതാഴ്ത്തുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ,;
എങ്കില്‍ കാരണം
വിശദമാക്കാമോ?
നെന്മാറ
മണ്ഡലത്തിലെ ആശുപത്രികളിലെ
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍
738.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
വിവിധ ആശുപത്രികളിലെ
ജീവനക്കാനുടെ ഏതെല്ലാം
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകള്‍ എന്ന്
മുതലാണ്
ഒഴിഞ്ഞുകിടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഒഴിഞ്ഞ്
കിടക്കുന്ന തസ്തികള്‍
നികത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
മരുന്നു
വാങ്ങിയതില്‍ വരുത്തിയ
കുടിശ്ശിക
739.
ശ്രീ.എളമരം
കരീം
,,
എം.ചന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
ലിമിറ്റഡ്
(കെ.എം.എസ്.സി.എല്‍.)
മരുന്നു
വിതരണക്കാര്‍ക്ക്
നല്‍കാനുള്ള
കുടിശ്ശികയെത്രയെന്ന്
അറിയിക്കുമോ; ഇതു
മരുന്നു വിതരണത്തെ
ബാധിക്കാതിരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മരുന്നു
വിതരണത്തിനായി
മദ്യത്തിനു മേല്‍
ഏര്‍പ്പെടുത്തിയ സെസ്
വഴി ലഭിച്ച തുക കൂടി
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനു
കെെമാറിയിട്ടുണ്ടോ;
ആകെ എത്ര തുക ഇൗ
ഇനത്തില്‍ ലഭിച്ചെന്നും
അതില്‍ എത്ര തുക
കോര്‍പ്പറേഷനു
കെെമാറിയെന്നും
അറിയിക്കാമോ;
(സി)
മരുന്നു
വാങ്ങാന്‍ നല്കിയ
ദര്‍ഘാസുകളില്‍ ഏക
ദര്‍ഘാസുകള്‍
ഏതൊക്കെയാണെന്നും
അത്തരം കേസുകളില്‍
പുനര്‍ ദര്‍ഘാസ്
ക്ഷണിക്കുകയുണ്ടായോ
എന്നും അറിയിക്കാമോ;
പുനര്‍ ദര്‍ഘാസ്
ക്ഷണിച്ചില്ലെങ്കില്‍
കാരണം അറിയിക്കാമോ;
(ഡി)
കുടിശ്ശിക
വരുത്തിയതു കാരണമാണോ
നിരവധി മരുന്നുകള്‍ക്ക്
ആവര്‍ത്തിച്ച് ദര്‍ഘാസ്
നല്‍കിയിട്ടും
വിതരണക്കാരെ
ലഭിക്കാതിരിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തായിരുന്നു
കാരണമെന്ന്
അറിയിക്കാമോ?
കാരുണ്യ
ഫാര്‍മസിയില്‍ ലഭ്യമാകുന്ന
ഔഷധങ്ങള്‍
740.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ഫാര്‍മസിയില്‍
ലഭ്യമാകുന്ന ഔഷധങ്ങളുടെ
പട്ടിക
പ്രസിദ്ധപ്പെടുത്തുമോ;
വിശദാംശം നല്‍കുമോ;
(ബി)
മെഡിക്കല്‍
കോര്പ്പറേഷന് 2014-15
വര്‍ഷത്തില്‍ എത്ര കോടി
രൂപയ്ക്കാണ് ഔഷധങ്ങള്‍
വാങ്ങിയത് എന്നു
വ്യക്തമാക്കുമോ ?
ആദിവാസി
ജനവിഭാഗങ്ങളുടെ ആരോഗ്യ
സംരക്ഷണം
741.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി മേഖലകളില്‍
ആദിവാസി ജനവിഭാഗങ്ങളുടെ
ആരോഗ്യ സംരക്ഷണത്തിനായി
ഈ സര്‍ക്കാര്‍ വന്നതിന്
ശേഷം
ആവിഷ്ക്കരിച്ചിട്ടുള്ള
പുതിയ പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ
പദ്ധതിക്കും നീക്കി
വച്ച തുകയും ചിലവഴിച്ച
തുകയും വ്യക്തമാക്കുമോ;
(സി)
ആദിവാസി
മേഖലകളില്‍ എത്ര പുതിയ
ആശുപത്രികള്‍
ആരംഭിച്ചു;
എവിടെയെല്ലാം
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
മേഖലകളിലെ ഏതെല്ലാം
ആശുപത്രികള്‍ അപ്ഗ്രേഡ്
ചെയ്തു; എവിടെയെല്ലാം
പുതിയ ഡോക്ടര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ് , എന്നിവരുടെ
തസ്തികകള്‍ സൃഷ്ടിച്ചു;
(ഇ)
ആദിവാസി
മേഖലകളിലെ
ആശുപത്രികളില്‍
ചികിത്സാ പിഴവ്,
ചികിത്സാ സൗകര്യങ്ങളുടെ
കുറവ്, ആശുപത്രി
അധികൃതരുടെ അനാസ്ഥ
എന്നിവ മൂലം കുട്ടികള്‍
അടക്കമുള്ള ആദിവാസികള്‍
മരിക്കാനിടയായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
താലൂക്ക്
ആശുപത്രി
742.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൊട്ടാരക്കര
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി നടത്തിയ
പ്രവര്‍ത്തികളും
അതിനായി ചെലവഴിച്ച
തുകയുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
താലൂക്ക് ആശുപത്രിയില്‍
അനുവദിച്ച ഡയാലിസിസ്
യൂണിറ്റ് അടിയന്തരമായി
പ്രവര്‍ത്തനം
തുടങ്ങാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
സ്വകാര്യ
മേഖലയിലെ തൊഴിലാളികളുടെ വേതനം
743.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികള്‍,
സ്റ്റാര്‍ ഹോട്ടലുകള്‍
മുതലായ സ്വകാര്യ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്തുവരുന്ന അസംഖ്യം
തൊഴിലാളികളുടെ വേതനം
വര്‍ദ്ധിപ്പിക്കുന്നതിനും,
വര്‍ദ്ധിപ്പിച്ച വേതനം
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നു എന്നുറപ്പ്
വരുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
ഈ
സർക്കാരിന്റെ കാലയളവിൽ
സ്വകാര്യ മേഖലയിലെ
ചൂഷണം സംബന്ധിച്ച് എത്ര
പരാതികള്‍ ലഭിച്ചു;
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
പൊന്നാനി
മാതൃശിശു സ്പെഷ്യലിസ്റ്റ്
ആശുപത്രിയിലെ തസ്തികകള്‍
744.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനിയില്‍
പണി പൂര്‍ത്തിയായ
മാതൃശിശു
സ്പെഷ്യലിസ്റ്റ്
ആശുപത്രിയിലേക്ക്
ഡോക്ടര്‍മാരെയും, മറ്റു
ജീവനക്കാരെയും
നിയമിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
എത്ര
തസ്കികകളാണ് ഇവിടേക്ക്
അനുവദിക്കേണ്ടത് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ
ഏതൊക്കെയെന്ന്
അറിയിക്കുമോ ;
(സി)
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്ന്
വിശദമാക്കുമോ;
(ഡി)
ജീവനക്കാരെ
നിയമിച്ച് ആശുപത്രി
എന്നേക്ക്
തുറന്നുകൊടുക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ചികിത്സാ
പിഴവുകള്‍
745.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ സര്‍ക്കാര്‍
ആശുപത്രികളില്‍ ചികിത്സ
യഥാസമയം ലഭ്യമല്ലാത്തതു
മൂലവും, സര്‍ക്കാര്‍
ആശുപത്രികളിലെ ചികിത്സാ
പിഴവുകള്‍ മൂലവും
മരണപ്പെട്ടതും
അംഗവൈകല്യം സംഭവിച്ചതും
എത്ര പേര്‍ക്കാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇക്കാലയളവിനുള്ളില്‍
നാളിതുവരെ വിവിധ
സര്‍ക്കാര്‍
ആശുപത്രികളില്‍
പ്രസവത്തിനിടയിലും,
പൂര്‍ണ്ണ
ഗര്‍ഭിണിയായിരിക്കെയും
എത്ര പേര്
മരണപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും,
പിഴവു വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുവാനുമായി
ആരോഗ്യ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
നടപടികള്‍ക്കു വിധേയരായ
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്കും,
അംഗവൈകല്യം
സംഭവിച്ചവര്‍ക്കും ഈ
സര്‍ക്കാര്‍
എന്തെങ്കിലും സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക്;
ആര്‍ക്കൊക്കെയാണ് ആയത്
നല്‍കിയിട്ടുള്ളത്;
എന്തു തുകയുടെ
ധനസഹായമാണ്
ആരോഗ്യവകുപ്പ്
നല്‍കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ഇക്കാലയളവിനുള്ളില്‍
നാളിതുവരെ സര്‍ക്കാര്‍
ആശുപത്രിയില്‍ തിമിര
ശസ്ത്രക്രിയയുമായി
ബന്ധപ്പെട്ട് കാഴ്ച
ശക്തി നഷ്ടപ്പെട്ടവര്‍
എത്ര; അവര്‍ ആരെല്ലാം;
ഇവര്‍ക്ക് എന്തൊക്കെ
ധനസഹായം
നല്‍കിയിട്ടുണ്ട്;
ഏതൊക്കെ സര്‍ക്കാര്‍
ആശുപത്രികളിലാണ് ഇത്തരം
ചികിത്സ നടത്തി കാഴ്ച
ശക്തി നഷ്ടപ്പെട്ടത്;
ഇതുമായി ബന്ധപ്പെട്ട്
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ എത്ര
സ്റ്റാഫുകള്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
അവര്‍ ആരെല്ലാം;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
ഇക്കാലയളവിനുള്ളില്‍
നാളിതുവരെ സര്‍ക്കാര്‍
ആശുപത്രിയില്‍
ഓപ്പറേഷന് ചെയ്യേണ്ട
സ്ഥലം മാറ്റി മറ്റു
സ്ഥലങ്ങളില്‍
ഓപ്പറേഷന് നടത്തിയ
എത്ര ഡോക്ടര്‍മാരുണ്ട്;
അവര്‍ ആരെല്ലാം;
ഏതൊക്കെ സര്‍ക്കാര്‍
ആശുപത്രികളിലാണ് ഇത്
നടന്നിട്ടുള്ളത്;
ഇത്തരം ഓപ്പറേഷന്
നടത്തിയ
ഡോക്ടര്‍മാര്‍ക്കെതിരെയും
സ്റ്റാഫുകള്‍ക്കെതിരെയും
എന്തു നടപടികള്‍
സ്വീകരിച്ചു; ഓപ്പറേഷന്
വിധേയരായവര്‍ എത്ര;
അവര്‍ ആരെല്ലാം;
ഇവര്‍ക്കു എന്തൊക്കെ
ധനസഹായം നല്കി;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
താലൂക്ക്
ആശുപത്രിയുടെ വികസനം
746.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
7/2/2011ല്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തപ്പെട്ട
അങ്കമാലി സര്‍ക്കാര്‍
ആശുപത്രിയില്‍ അധിക
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നിര്ദ്ദേശത്തിന്മേല്
കഴിഞ്ഞ നാലുവര്‍ഷമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
അങ്കമാലിയുടെ
ഹൃദയഭാഗത്ത്
സ്ഥിതിചെയ്യുന്നതും
നൂറുകണക്കിന്
സാധാരണക്കാരായ രോഗികള്‍
ദിനംപ്രതി
ആശ്രയിക്കുന്നതുമായ
പ്രസ്തുത ആശുപത്രിയുടെ
വികസനത്തിനായി
നടപടികള്‍
സ്വീകരിക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ?
സ്വകാര്യ
ആശുപത്രികളിലെ ചികിത്സാ ചെലവ്
747.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സാ ചെലവായി
ഭാരിച്ച തുക
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
തേടുന്നവരില്‍ നിന്ന്
ഈടാക്കുന്ന നിരക്കുകള്‍
നിശ്ചയിച്ചു
നല്കുവാന്
സര്‍ക്കാരിന്
നിയമപരമായി
അധികാരമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
നിരക്കുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ നിയമ
നിര്‍മ്മാണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചടയമംഗലം
നിയോജകമണ്ഡലത്തിൽ ആരോഗ്യ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികൾ
748.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
2011 മെയ് മാസം മുതല്‍
2015 ഡിസംബര്‍ വരെ
ആരോഗ്യവകുപ്പു മുഖേന
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എന്ത് തുക
ചെലവഴിക്കപ്പെട്ടു
എന്നും, എന്ത് തുക
അനുവദിച്ചിരുന്നുവന്നും
വിശദമാക്കാമോ?
പുതുതായി
ആരംഭിച്ചിട്ടുള്ള ജനറല്‍,
താലൂക്ക് ആശുപത്രികള്‍
749.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യു.ഡി.എഫ് സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതുതായി എത്ര
ജനറല്‍ ആശുപത്രികള്‍
തുടങ്ങുന്നതിന്
സാധിച്ചിട്ടുണ്ടെന്നും,
അത്എവിടെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി എത്ര ജനറല്‍,
താലൂക്ക് ആശുപത്രികള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ?
സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ടു പുവര്‍
പദ്ധതി
750.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ടു
പുവര്‍ പദ്ധതിയുടെ
പ്രയോജനം
ലഭ്യമാകുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ മുഖേന
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കുന്നത് ;
(സി)
നിലവിലുള്ള
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക് ഇതിന്റെ
ഗുണഫലം ലഭ്യമായെന്നും
എത്ര തുക ഇതിനായി
വിനിയോഗിച്ചുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
ഏതെല്ലാം
ആശുപത്രികളിലാണ്
പ്രസ്തുത പദ്ധതി
മുഖേനയുള്ള സേവനം
ലഭ്യമാക്കുന്നതെന്ന്
അറിയിക്കുമോ ?
ഡയാലിസിസ്
സെന്റര്‍
751.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിന്
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടും
നടപടികള്‍
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
തെക്കേക്കര
കുരണിക്കാട് സാമൂഹ്യ
ആരോഗ്യ കേന്ദ്രത്തില്‍
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എം.എല്‍.എ.യുടെ
നിര്‍ദ്ദേശാനുസരണം
പുതിയ കെട്ടിടം
നിര്‍മ്മിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
കെട്ടിടത്തില്‍
കിടത്തിചികിത്സ
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കുമോ; പ്രസ്തുത
കെട്ടിടത്തില്‍
കിടത്തിചികിത്സ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചാലക്കുടി
താലൂക്ക് ആശുപത്രി
752.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ട്രോമകെയര്‍-ബേസ്
യൂണിറ്റ് അനുവദിച്ചു
നാളുകള്‍ ഏറെയായിട്ടും
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
ഡോക്ടര്‍മാര്‍,
സ്റ്റാഫുകള്‍ എന്നിവരെ
നിയമിക്കുന്നതിനും
കെട്ടിട സൗകര്യം
അനുവദിക്കുന്നതിനും,
ആവശ്യമായ ഉപകരണങ്ങളും
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുന്നതിനും
നടപടി
സ്വീകരിക്കാത്തതിനാല്‍
ഇനിയും പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
ട്രോമകെയറിന്റെ
ഭാഗമായി
പ്രവര്‍ത്തിക്കുന്ന
ആംബുലന്‍സിന്റെ സേവനം
തുടര്‍ന്നും
ലഭ്യമാക്കുന്നതിനാവശ്യമായ
ഫണ്ട്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
ചാലക്കുടി
ഗവ.ഹോസ്പിറ്റലില്‍
ട്രോമകെയര്‍ സൗകര്യം
പൂര്‍ണ്ണമായും
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലബോറട്ടറി
സംവിധാനം ഏര്‍പ്പെടുത്തുവാന്‍
നടപടി
753.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലബോറട്ടറി സംവിധാനം
ഇല്ലാത്ത പി.എച്ച്.സി
കളിലും, സി.എച്ച്.സി.
കളിലും പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികൾ
എന്തൊക്കെയെന്നു
വിശദമാക്കുമോ ?
ഡയാലിസിസ്
യൂണിറ്റ്
സ്ഥാപിക്കുന്നതിന്അനുവദിച്ച
തുക
754.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
മണ്ഡലത്തിലെ നെടുങ്ങോലം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നതിന്
അനുവദിച്ച തുക
എത്ര;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്നും
അതുമൂലം ഏതൊക്കെ
ഗുണഫലങ്ങളാണ്
രോഗികള്‍ക്ക്
ലഭിക്കുന്നതെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;വിശദാംശം
വെളിപ്പെടുത്താമോ?
ഡയാലിസിസ്
യൂണിറ്റുകൾ
755.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളജൂകളിലെ ഡയാലിസിസ്
യൂണിറ്റുകൾ പലതും
പ്രവര്‍ത്തനക്ഷമമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ ;
(സി)
ഇതു
പരിഹരിക്കന്നതിന് നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം
നല്കിയിട്ടുണ്ടോഎന്ന്
വ്യക്തമാക്കുമോ ?
ഹെല്‍ത്ത്
സെന്ററില്‍ ഡോക്ടര്‍മാരുടെ
കുറവ്
756.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുവള്ളി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍,
ഡോക്ടര്‍മാരുടെ
കുറവുമൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കൊടുവള്ളി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഗൈനക്കോളജിസ്റ്റ്
ഉള്‍പ്പെടെയുള്ള
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ആയുര്‍വേദ
ആശുപത്രിയുടെ വികസനം
757.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോര്‍ത്ത്
പറവൂര്‍ സര്‍ക്കാര്‍
ആയുര്‍വേദ ആശുപത്രിയിൽ
പുതുതായി ആരംഭിച്ച 50
കിടക്കകളുള്ള പേ
വാർഡിന്റെ
പ്രവര്‍ത്തനാനുമതി
ലഭിക്കുന്നതു
സംബന്ധിച്ച് നിവേദനം
ലഭിച്ചിട്ടുണ്ടോ
;ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ
വികസനത്തിന് അനുകൂല
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ല ആയൂര്‍വേദ ആസ്പത്രി
758.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ല ആയൂര്‍വേദ
ആസ്പത്രിയുടെ അനുബന്ധ
സ്ഥാപനമായ
പുറക്കാട്ടേരിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
ആയുഷ്കാമീയം
ആയുര്‍വേദഗ്രാമം,
ആയൂര്‍വേദിക് ചൈല്‍ഡ്
& അഡോളസെന്റ്കെയര്
സെന്ററില്‍
പൊതുജനങ്ങള്‍ക്ക്
ഏന്തൊക്കെ ചികിത്സാ
സൗകര്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സ്ഥാപനം സൂപ്പര്‍
സ്പെഷ്യാലിറ്റി
സെന്റര്‍
ആക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
ഈ
സ്ഥാപനം സൂപ്പര്‍
സ്പെഷ്യാലിറ്റി
സെന്റര്‍ ആക്കാനുള്ള
ഉത്തരവ് എന്ന്
പുറപ്പെടുവിക്കുമെന്ന്
വ്യക്തമാക്കാമോ?
കുറ്റ്യാടി
താലൂക്ക് ആശുപത്രി
759.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
താലൂക്ക് ആശുപത്രിയില്‍
കാഷ്വാലിറ്റി സംവിധാനം
ഏര്‍പ്പെടുത്തിയതിന്റെ
ഭാഗമായി എന്തെല്ലാം
സൗകര്യങ്ങളാണ്
പുതിയതായി
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനങ്ങള്‍ക്കായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടി
ട്രൈബല്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി ആശുപത്രിയിലെ
ഒഴിവുകള്‍
760.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അട്ടപ്പാടി
മേഖലയില്‍ നിന്നും എത്ര
ശിശുമരണം
റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അട്ടപ്പാടി
ട്രൈബല്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍ വിവിധ
തസ്തികകളിലായി 22
ഒഴിവുകള്‍ നികത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ആശുപത്രിയിലുണ്ടായ
ശിശുമരണം
കണക്കിലെടുത്ത്
ഒഴിവുകള്‍
നികത്തുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ന്യൂമോണിയ
പ്രതിരോധ മരുന്ന്
761.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂമോണിയ പ്രതിരോധ
മരുന്ന് സൗജന്യമായി
നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്
എല്ലാ സര്‍ക്കാര്‍
ആശുപത്രികളിലും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
ഇതിനു
കേന്ദ്ര സഹായം
ലഭ്യമാക്കിയിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
മരുന്ന് ലഭിക്കുന്നതിന്
വരുമാന പരിധി
നിശ്ചയിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍ ലബോറട്ടറി
സൗകര്യം
762.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
സര്‍ക്കാര്‍
ആശുപത്രികളുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര ആശുപത്രികളില്‍
ലബോറട്ടറി പരിശോധനാ
സൗകര്യം ഉണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പാവപ്പെട്ട
രോഗികളെ സ്വകാര്യ
ലാബുകളുടെ ചൂഷണത്തില്‍
നിന്ന്
രക്ഷിക്കുന്നതിനായി
എല്ലാ സര്‍ക്കാര്‍
ആശുപത്രികളിലും
ലബോറട്ടറി പരിശോധനാ
സൗകര്യം
നടപ്പിലാക്കുന്ന വിഷയം
പരിഗണിക്കുമോ?
ശ്രീചിത്രാ
മെഡിക്കല്‍ സെന്ററിലെ
ചികിത്സാ നിരക്കിലെ വര്‍ദ്ധന
763.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീചിത്രാ
മെഡിക്കല്‍ സെന്ററില്‍
ചികിത്സാ നിരക്കുകള്‍
15 മുതല്‍ 25 ശതമാനം
വരെ വര്‍ദ്ധിപ്പിച്ചത്
മൂലം സാധാരണ
രോഗികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകളും
ചികിത്സാ സഹായം
അന്യമാകുന്നതും
പരിശോധിച്ചുവോ;
എങ്കില്‍ ഇതില്‍
നിന്നും രോഗികളെ
സംരക്ഷിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ;
(ബി)
രജിസ്ട്രേഷന്
ഫീസ് കൂട്ടിയതും
വരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ബി
വണ്‍ വിഭാഗത്തിന്
നല്കിയ ഇളവ്
ഇല്ലാതായതും, ബി
വിഭാഗത്തിന് 60 ഉം, സി
വിഭാഗത്തിന് 40 ഉം,
ശതമാനമായി തരം
തിരിവുണ്ടായത്
ഒന്നാക്കി ചുരുക്കിയും
ഗുണഭോക്താക്കളായ
രോഗികളെ
കുറയ്ക്കുന്നതിനുമാത്രം
ഉപകരിക്കുന്നതിനാല്‍
ഇത് ഒഴിവാക്കി
മുന്‍പുള്ള രീതിയില്‍
ചികിത്സാ സഹായം ഉറപ്പു
വരുത്താന്‍ എന്തു നടപടി
സ്വീകരിക്കും എന്നു
വ്യക്തമാക്കുമോ;
(സി)
സ്കാന്‍,
എക്സ്റേ,
ആന്‍ജിയോഗ്രാം, ബൈപാസ്
സര്‍ജറി,
ആന്‍ജിയോപ്ലാസി,
മൈട്രല്‍ വാല്‍വ്
റീപ്ലേസ്മെന്റ് (M.V.R)
തുടങ്ങിയ
പരിശോധനകള്‍ക്ക്
ഉണ്ടാക്കിയ വര്‍ദ്ധ
എത്ര എന്നും, ഇതില്‍
നിന്നും രോഗികളെ
സംരക്ഷിക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ;
(ഡി)
കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന ശ്രീ ചിത്രാ
മെഡിക്കല്‍ സെന്റര്‍,
സാധാരണക്കാര്‍ക്ക്
അന്യമാകാതിരിക്കാന്‍
സംസ്ഥാന/കേന്ദ്ര
സര്‍ക്കാരുകളുടെ
ഗ്രാന്റ് പ്രസ്തുത
സെന്ററിന്
ഉറപ്പാക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലം
764.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആരോഗ്യ
വകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക
,ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
മാലിപ്പുറം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ രാത്രികാലത്തെ
ഡോക്ടര്‍മാരുടെ സേവനം
765.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടപ്പിള്ളി
ബ്ലോക്ക്
പഞ്ചായത്തിന്റെ
പരിധിയിലുള്ള ഏക
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായ
മാലിപ്പുറം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
രാത്രികാലത്ത്
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
പ്രസ്തുത
സെന്ററിന്റെ പശ്ചാത്തല
വികസനത്തിന് ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം ഏതെല്ലാം
പ്രവൃത്തികള്‍ക്കായി
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കൊതുകുശല്യം
766.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിപ്പുറം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്റെ
പരിധിയിലുള്ള
എളങ്കുന്നപ്പുഴ,
പുതുവെെപ്പ് എന്നീ
പ്രദേശങ്ങളിലെ
അതിരൂക്ഷമായ
കൊതുകുശല്യം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കൊതുകു
നിവാരണ പ്രവൃത്തികള്‍
നടപ്പാക്കുന്നതിന്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം എത്ര തുക
ചെലവഴിച്ചു ;
വ്യക്തമാക്കാമോ;
(സി)
കൊതുകു
നിവാരണ പ്രവൃത്തികള്‍
ഫലപ്രദമാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നേരിടുന്നുവെങ്കില്‍
വിശദമാക്കാമോ?
മറ്റത്തൂര്‍
പി .എച്ച് .സി
767.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റത്തൂര്‍
പി .എച്ച് .സി - യില്‍
രാത്രികാലങ്ങളില്‍
രോഗികളെ പരിശോധിക്കാന്‍
ആവശ്യമായ
ഡോക്ടര്‍മാരില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
ആരോഗ്യ കേരളം പദ്ധതി
768.
ശ്രീ.പി.കെ.ഗുരുദാസന്
,,
വി.ചെന്താമരാക്ഷന്
,,
എ. പ്രദീപ്കുമാര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
വര്‍ഷത്തെ ബജറ്റിലെ
സുപ്രധാന പദ്ധതികളില്‍
ഒന്നായി
പ്രഖ്യാപിച്ചിരുന്ന
സമ്പൂര്‍ണ്ണ ആരോഗ്യ
കേരളം പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ചിസ്,
ചിസ് പ്ലസ്,
ആര്.എസ്.ബി.വൈ.
താലോലം, കാന്‍സര്‍,
സുരക്ഷ,രാഷ്ട്രിയ ബാല്‍
സ്വാസ്ഥ്യ കാര്യക്രം,
കാരുണ്യ ബെനവലന്റ്
ഫണ്ട് വിവിധ
ക്ഷേമനിധികളില്‍
നിന്നുള്ള തുക
ഇവയെല്ലാം ചേര്‍ത്ത്
പുതിയ പേരില്‍ ഒറ്റ
പദ്ധതിയാക്കുന്നതു വഴി
സംസ്ഥാനത്തെ ആരോഗ്യ
പരിപാലന രംഗത്ത് എന്ത്
ചലനമുണ്ടാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ ;
(സി)
പ്രസ്തുത
പരിപാടി വഴി സ്വകാര്യ
ആശുപത്രികളുടെ ആധിപത്യം
കൊണ്ടുണ്ടാകുന്ന
അനഭിലഷണീയ പ്രവണതകള്‍
കുറയ്കുവാന്‍
ലക്ഷ്യമിടുന്നുണ്ടോ;
(ഡി)
തിരുവനന്തപുരം
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
എം.ആര്.ഐ. സ്കാന്‍
പോലുള്ള
പരിശോധനയ്ക്കായി
മാസങ്ങളോളം
കാത്തിരിക്കേണ്ടി
വരുന്നത് ഒഴിവാക്കാനായി
സര്‍ക്കാര്‍
ആശുപത്രികളില്‍
ഉപകരണങ്ങള്‍
ആവശ്യാനുസൃതം വാങ്ങുകയോ
മറ്റ് അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കാന്‍ നടപടി
സ്വീകരിക്കുകയോ
ചെയ്യുന്നതിനുപരിയായി
പദ്ധതി പേരു
മാറ്റത്തിലൂടെഎന്ത്
പ്രശ്നപരിഹാരമാണ്
പ്രതീക്ഷിക്കുന്നത്
(ഇ)
വിവിധ
പദ്ധതികളില്‍ നിന്നുള്ള
തുകയ്ക്കൊപ്പം
ക്ഷേമനിധികളില്‍
അംഗങ്ങള്‍ അംശദായമായി
നല്കുന്ന തുകയും
കാരുണ്യ ലോട്ടറികളില്‍
നിന്നുള്ള തുകയും
പ്രസ്തുത
ആവശ്യത്തിനുള്ള
ട്രസ്റ്റ്ഫണ്ടില്
നിക്ഷേപിക്കുന്നതു വഴി
ബജറ്റ് വിഹിതം
പരിമിതപ്പെടുത്തി
സര്‍ക്കാര്‍ ട്രസ്റ്റി
മാത്രമായി മാറുന്നത്
ആരോഗ്യ മേഖലയെ
ഏങ്ങിനെയൊക്കെ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സമ്പൂര്‍ണ്ണ
ആരോഗ്യ കേരളം പദ്ധതി
769.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ആരോഗ്യ കേരളം
പദ്ധതിയിന്‍ കീഴില്‍
സംസ്ഥാനത്ത് എത്ര
കുടുംബങ്ങള്‍ക്ക്
അര്‍ഹതയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
കുടുംബത്തിന് ഒരു
വര്‍ഷം ഒന്നരലക്ഷം രൂപ
നല്‍കുന്നതിന് മൊത്തം
എത്ര കോടി രൂപ ഈ
പദ്ധതിക്ക് വേണ്ടി
വരും;
(സി)
തന്നാണ്ടിലെ
ബഡ്ജറ്റില്‍ അതിനായി
എത്ര കോടി
വകയിരുത്തിയിട്ടുണ്ട്;
അവശേഷിക്കുന്ന അത്രയും
ഫണ്ട് എങ്ങിനെ
കണ്ടെത്താനാണുദ്ദേശിക്കുന്നത്?
സമ്പൂര്‍ണ്ണ
ആരോഗ്യ കേരളം പദ്ധതി
770.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ആരോഗ്യ കേരളം
പദ്ധതിയിന്‍ കീഴില്‍
എത്ര പേര്‍ക്ക്
സ്മാര്‍ട്ട് ഹെല്‍ത്ത്
കാര്‍ഡ് വിതരണം
ചെയ്തിട്ടുണ്ട്;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
രൂപീകരിച്ച
ട്രസ്റ്റില്‍
നിലവിലുള്ള ഏതെല്ലാം
പദ്ധതികളുടെ എത്ര കോടി
രൂപ വീതം
നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന് ഈ
പദ്ധതിയിന്‍ കീഴില്‍
സഹായം ലഭ്യമാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ;
നാളിതുവരെ എത്ര തുക
ട്രസ്റ്റില്‍ നിന്നും
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
നല്കുകയുണ്ടായി?
കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയിലെ രക്തഘടക
വിഭജന യൂണിറ്റിന്റെ
പ്രവര്‍ത്തനം
771.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയിലെ
രക്തഘടക വിഭജന
യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആരംഭിക്കാത്തതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്അറിയിക്കുമോ;
(സി)
ആയത്
ആരംഭിക്കുന്നതിന്
ലൈസന്‍സ്
ലഭിച്ചിട്ടിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
സാങ്കേതിക തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജനറല്‍ ആശുപത്രികളുടെ
ശോചനീയാവസ്ഥ
772.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാലും
അവശ്യമരുന്നുകളുടെ
ദൗര്‍ല്ലഭ്യം മൂലവും
സംസ്ഥാനത്തെ
സര്‍ക്കാര്‍ ജനറല്‍
ആശുപത്രികളുടെ അവസ്ഥ
പരിതാപകരമാണെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനറല്‍
ആശുപത്രികളിലെത്തുന്ന
രോഗികള്‍
രോഗനിര്ണ്ണയോപാധികളുടെ
അഭാവം മൂലം
സ്വകാര്യസ്ഥാപനങ്ങളെ
ആശ്രയിക്കേണ്ടി
വന്നിട്ടുള്ളത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയിലെ ട്രോമാ
കെയര്‍ യൂണിറ്റ്
773.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍ യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കാന്‍
ആവശ്യമായ ജീവനക്കാരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
പ്രസ്തുത ജീവനക്കാരെ
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ ;
(ബി)
ട്രോമാ
കെയര്‍ യൂണിറ്റിന്റെ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ഉപകരണങ്ങള്‍
ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികളും
അതിന്റെ നിലവിലെ
സ്ഥിതിയും
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍ സ്റ്റാഫ് നഴ്സ്
തസ്തികകള്‍
774.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ
സര്‍ക്കാര്‍
ആശുപത്രികളില്‍
സ്റ്റാഫ് നഴ്സിന്റെ
എത്ര തസ്തികകള്‍
ഒഴിഞ്ഞ് കിടപ്പുണ്ട്;
വിശദാംശം അറിയിക്കാമോ;
(ബി)
ഇൗ
തസ്തികകള്‍
നികത്തുന്നതിനായി
പി.എസ്.എസി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
എങ്കില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്ന്
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ?
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
775.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്റെ
വിവിധ ഹെഡ്ഡുകളിലായി
തന്നാണ്ടിലെ
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയില്‍
അന്‍പത് ശതമാനത്തിലധികം
ഇതിനകം
പിന്‍വലിക്കാന്‍
സാധിച്ചിട്ടില്ലാത്ത
ഹെഡ്ഡുകള്‍
എന്തൊക്കെയാണ് ;
(ബി)
എന്തെല്ലാം
നിര്‍വ്വഹണങ്ങള്‍ക്ക്
വേണ്ടിയിട്ടുള്ളതായിരുന്നു
പ്രസ്തുത ഹെഡ്ഡുകളിലെ
വിഹിതം;
(സി)
ആരോഗ്യവകുപ്പിന്റെ
എല്ലാ ഹെഡ്ഡുകളിലും
കൂടി തന്നാണ്ടിലെ
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
മൊത്തം
എത്രയായിരുന്നു; അതില്‍
ഇതിനകം പിന്‍വലിച്ച തുക
എത്ര; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
ഇതിനകം
പിന്‍വലിക്കുകയുണ്ടായി?
സര്‍ക്കാര്‍
ആശുപത്രികളിലെ സ്കാനിംഗ്
യൂണിറ്റുകള്‍
776.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
അടക്കമുള്ള
ആശുപത്രികളില്‍
സ്കാനിംഗ് യൂണിറ്റുകള്‍
പ്രവര്ത്തനക്ഷമമല്ലെന്നുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്കാനിംഗ് യൂണിറ്റുകള്‍
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
അടിക്കടി
ഇപ്രകാരം സ്കാനിംഗ്
യൂണിറ്റുകള്‍
കേടാകുന്നതിന് സ്വകാര്യ
ആശുപത്രികളെയും
സ്കാനിംഗ്
സെന്ററുകളെയും
സംശയിക്കേണ്ടതാണ് എന്ന
മാധ്യമവാര്‍ത്തയില്‍
വാസ്തവമുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
വിശദവിവരം നല്‍കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ലാബ് സൗകര്യം
777.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍ കോളേജ്
ഉള്‍പ്പെടെ അലോപ്പതി
വിഭാഗത്തില്‍ എത്ര
സര്‍ക്കാര്‍
ആശുപത്രികളുണ്ട്;
ഇവയില്‍ എത്ര
ആശുപത്രികളില്‍ ലാബ്
സൗകര്യവും ജീവനക്കാരും
ഉണ്ട് ; വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍ ലാബ്
സൗകര്യം
ഇല്ലാത്തതിനാല്‍
ഇവിടെയെത്തുന്ന
രോഗികളില്‍ 70
ശതമാനത്തിലേറെ പേര്
സ്വകാര്യ ലാബുകളെ
സമീപിക്കേണ്ടിവരുന്ന
സാഹചര്യം ഒഴിവാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം
എന്നു വ്യക്തമാക്കാമോ;
(സി)
പകര്‍ച്ചവ്യാധികളാലും
മറ്റു രോഗങ്ങളാലും
വിഷമിക്കുന്ന
ജനങ്ങള്‍ക്ക് ആവശ്യമായ
ചികിത്സാ പരിശോധനാ
സൗകര്യം ലഭ്യമല്ലാത്ത
സാഹചര്യത്തില്‍
സ്വകാര്യ ലാബുകള്‍ക്ക്
കൃത്യമായ ഫീസ് നിരക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍
സ്വകാര്യ ലാബുകള്‍
രോഗികളില്‍ നിന്നും
അമിത ഫീസ്
ഈടാക്കുന്നതും ഒരേ
പരിശോധന ഒരേ രോഗി പല
ലാബുകളില്‍ നടത്തിയാല്‍
പല റിസല്‍ട്ട്
ലഭിക്കുന്നതും
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്‍ നിയമമാക്കാന്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്‍ നിയമമാക്കാതെ
നീട്ടിക്കൊണ്ടുപോകുന്നത്
സ്വകാര്യ ലാബുകളെ
സഹായിക്കുവാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ കുറവ്
778.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി
വിഭാഗങ്ങളില്‍
ഡോക്ടര്‍മാരുടെ കുറവ്
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ ;
(സി)
താത്കാലിക
വ്യവസ്ഥയില്‍
നിയമിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സര്‍ക്കാര്‍
പാലിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയിലെ
ക്യാന്‍സര്‍ ഡിറ്റക്ഷന്‍
പ്രോഗ്രാം
779.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ക്യാന്‍സര്‍
ഡിറ്റക്ഷന്‍ പ്രോഗ്രാം
നടപ്പിലാക്കിയതിന്റെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെ ആയിരുന്നു
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഇപ്പോള്‍
ഗര്‍ഭിണികളുടെ
വാര്‍ഡില്‍ മാത്രമായി ഈ
പദ്ധതി
ചുരുക്കിയിട്ടുണ്ടോ ;
(സി)
മറ്റു
വിഭാഗത്തില്‍പ്പെട്ട
രോഗികൾക്കും കൂടി ഈ
സൗകര്യം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
അസിസ്റ്റന്റ്
സര്ജന് തസ്തികയിലെ നിയമനം
780.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍
അസിസ്റ്റന്റ് സര്ജന്
തസ്തികയില്‍ പി.എസ്.സി.
മുഖേനയുള്ള നിയമനം
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കി
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നിയമന ഉത്തരവ്
ലഭിച്ചിട്ടും ജോയിന്‍
ചെയ്യാത്തവര്‍ എത്ര;
പ്രസ്തുത ഒഴിവുകള്‍
യഥാസമയം പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട് ;
പ്രസ്തുത ഒഴിവുകളില്‍
നിയമനം നടത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
നേഴ്സുമാരുടെ
പ്രശ്നങ്ങള്‍
781.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലേയും
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിലേയും
നേഴ്സുമാരുടെ
പ്രശ്നങ്ങള്‍
പഠിക്കുന്നതിനായി ഒരു
കമ്മിറ്റിയെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് കേരള
ഗവണ്മെന്റ് നേഴ്സസ്
യൂണിയന്
(കെ.ജി.എന്‍.യു)
നല്കിയ നിവേദനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുരുഷ
നേഴ്സുമാര്‍ക്ക്
പ്രത്യേകമായിട്ടുള്ള
യൂണിഫോമിന്റെ ഉത്തരവ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
ഉത്തരവ് ഉടന്‍ നല്‍കുമോ
എന്നറിയിക്കുമോ;
(സി)
യൂണിഫോം
അലവന്‍സ്
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ?
ആശുപത്രികളിലെ
വിവിധ പരിശോധനകള്‍ക്കും
സേവനങ്ങള്‍ക്കുമുള്ള ഫീസ്
782.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആശുപത്രികളിലെ വിവിധ
പരിശോധനകള്‍ക്കും
സേവനങ്ങള്‍ക്കുമുള്ള
ഫീസ് നിരക്ക്
വര്‍ദ്ധിപ്പിച്ചിരുന്നോ;
(ബി)
എങ്കില്‍
ഏതൊക്കെ ഇനങ്ങള്‍ക്ക്
എന്ത് തുക
വര്‍ദ്ധിപ്പിച്ചു എന്ന്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഫീസ്
വര്‍ദ്ധിപ്പിക്കാനുണ്ടായ
സാഹചര്യങ്ങള്‍
എന്തൊക്കെയായിരുന്നു;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളിലെ എല്ലാവിധ
പരിശോധനകളും സേവനങ്ങളും
സൗജന്യമാക്കുന്നതിന്
പദ്ധതി ഉണ്ടോ?
സുരക്ഷിതാഹാരം
ആരോഗ്യത്തിനാധാരം പദ്ധതി
783.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സുരക്ഷിതാഹാരം
ആരോഗ്യത്തിനാധാരം'
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ?
സര്‍ക്കാരിന്റെ
ഒൗഷധ നയം
784.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഇപ്പോഴത്തെ ഔഷധ നയം
എന്താണെന്ന്
വ്യക്തമാക്കാമോ; ആന്റി
ബയോട്ടിക്
ഔഷധങ്ങളെക്കുറിച്ച്
പരാമര്ശിക്കുന്നുണ്ടോ;
(ബി)
ആന്റി
ബയോട്ടിക് ഔഷധങ്ങളുടെ
ഉപയോഗം വളരെ
കൂടുന്നതായി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ; ഇത്
സാധാരണ രോഗികള്‍ക്ക്
വളരെ വിഷമം
സൃഷ്ടിക്കുന്നതായി
കരുതുന്നുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് ആവശ്യമായ
പഠനം നടത്തി
ശാസ്ത്രീയമായി
ആന്റിബയോട്ടിക് നയം
വ്യക്തമാക്കുമോ?
ആശുപത്രികളില്‍
കെട്ടിടങ്ങള്‍
785.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
ആശുപത്രികളില്‍
കെട്ടിടങ്ങള്‍
നിര്‍മ്മിച്ചു;
(ബി)
ആയതിനായി
എന്ത് തുക ചെലവഴിച്ചു;
ഓരോന്നിന്റേയും കണക്ക്
ലഭ്യമാക്കാമോ;
(സി)
ആയുര്‍വേദം,
അലോപ്പതി, ഹോമിയോപ്പതി
എന്നീ വിഭാഗങ്ങളിലെ
കണക്ക് പ്രത്യേകം
അറിയിക്കാമോ;
(ഡി)
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
ഏതെല്ലാം ഫണ്ടുകള്‍ ആണ്
വിനിയോഗിച്ചത്;
വിശദാംശം ലഭ്യമാക്കാമോ?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
786.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്; ഇതില്‍
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ എത്ര;
വ്യക്തമാക്കുമോ;
(ബി)
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നികത്താത്തതിന്റെ കാരണം
വെളിപ്പെടുത്താമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഡോക്ടര്‍മാരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഡോക്ടര്‍മാരുടെ
ഉപരിപഠനത്തിനുള്ള ലീവ്
787.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപരിപഠനത്തിനായി
ലീവ് എടുത്ത് പോകുന്ന
ഡോക്ടര്‍മാര്‍ തിരികെ
സര്‍വ്വീസ്സില്‍
പ്രവേശിക്കുവാന്‍
വരുമ്പോള്‍ ചില
സാങ്കേതിക കാരണങ്ങള്‍
പറഞ്ഞ് ജോലിയില്‍
പ്രവേശിപ്പിക്കാതെ
നിറുത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരത്തില്‍ എത്ര
കേസ്സുകളുണ്ട്,
വ്യക്തമാക്കാമോ;
(സി)
പല
ആശുപത്രികളിലും
ഡോക്ടര്‍മാരില്ലാത്ത
സാഹചര്യത്തില്‍
ഇവര്‍ക്ക് നിയമനം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കിടത്തിച്ചികിത്സ
പുനരാരംഭിക്കല്‍
788.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
പി.എച്ച്.സി.യില്‍
കിടത്തിച്ചികിത്സ
പുനരാരംഭിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
വ്യാജഡോക്ടര്‍മാര്‍
789.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
വ്യാജഡോക്ടര്മാരെ
കണ്ടെത്തി നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
വ്യാജഡോക്ടര്മാരെ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
താലൂക്കാശുപത്രികളിലെ
മോര്‍ച്ചറി സൗകര്യം
790.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താലൂക്കാശുപത്രികളില്‍
എത്രയെണ്ണത്തില്‍
മോര്‍ച്ചറി
സൗകര്യമുണ്ടെന്നു
അറിയിയ്ക്കാമോ;
പ്രസ്തുത വിഷയത്തിൽ
പബ്ലിക് അക്കൗണ്ട്സ്
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തിൽ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ആശുപത്രികള്ക്ക്എന്.എ.ബി.എച്ച്
അംഗീകാരം
791.
ശ്രീ.ഷാഫി
പറമ്പില്‍
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
എന്‍.എ.ബി.എച്ച്.
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അംഗീകാരം
ലഭിക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ആശുപത്രികളില്‍
ഒരുക്കിയിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
ആശുപത്രികള്‍ക്കാണ് ഈ
അംഗീകാരം ലഭിച്ചത്;
വിശദമാക്കുമോ?
പൊതുജനാരോഗ്യമേഖലയില്‍
നടപ്പാക്കിയ പദ്ധതികള്‍
792.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആരോഗ്യവകുപ്പ് മുഖേന
ഇടുക്കി
നിയോജകമണ്ഡലത്തില്‍
പൊതുജനാരോഗ്യമേഖലയില്‍
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയിലെ 108 ആംബുലന്‍സുകള്‍
793.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ എത്ര 108
ആംബുലന്‍സുകള്‍ ഉണ്ട്;
ഇതില്‍ റണ്ണിംഗ്
കണ്ടിഷനില്‍ ഉള്ളവ
എത്ര; അല്ലാത്തവ എത്ര;
(ബി)
108
ആംബുലന്‍സുകളുടെ
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിന് നിലവില്‍
എന്ത്
സംവിധാനമാണുള്ളത്;
വിശദമാക്കാമോ;
(സി)
ജില്ലയിലെ
108 ആംബുലന്‍സുകള്‍
അടിയന്തരമായി
അറ്റകുറ്റപ്പണികള്‍
നടത്തി സര്‍വ്വീസ്
നടത്താന്‍ കഴിയുംവിധം
സജ്ജമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
18
വയസ്സിന് താഴെയുള്ളവര്‍ക്ക്
ചികിത്സ
794.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
18 വയസ്സിന്
താഴെയുള്ളവര്‍ക്ക്
എല്ലാ രോഗങ്ങള്‍ക്കും
ചികിത്സ നല്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം?
തുറവൂര്‍
താലൂക്ക് ആശുപത്രിയിലെ 24
മണിക്കൂര്‍ കാഷ്വാലിറ്റി
സംവിധാനം
795.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ തുറവൂര്‍
താലൂക്ക് ആശുപത്രിയുടെ
Iഎെ.പി.ബ്ലോക്കിന്റെ
ഉദ്ഘാടന വേളയില്‍ ബഹു.
മുഖ്യമന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
ബഹുമാനപ്പെട്ട
ആരോഗ്യവകുപ്പ് മന്ത്രി
തുറവൂര്‍ താലൂക്ക്
ആശുപത്രിയില്‍ 24
മണിക്കൂര്‍
കാഷ്വാലിറ്റി സംവിധാനം
ഉടന്‍ അനുവദിക്കും
എന്ന് പ്രഖ്യാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്മേല് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
തുറവൂര്‍
താലൂക്ക് ആശുപത്രിയില്‍
24 മണിക്കൂര്‍
കാഷ്വാലിറ്റി സംവിധാനം
അനുവദിക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
മിഷന്-676
796.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്-676-ല്‍
ഉള്‍പ്പെടുത്തി 'ഗോഡ്സ്
ഒാണ് കണ്ട്രി -
പീപ്പിള്‍സ് ഒാണ്
ടൂറിസം' എന്ന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെ
തിരഞ്ഞെടുത്തിട്ടുണ്ടെന്നും,
ഓരോന്നിനും എത്ര തുക
വീതം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ആകെ
അനുവദിച്ച തുകയും
ഇതുവരെ ചെലവഴിച്ച
തുകയും എത്രയാണെന്നും
ഏതെല്ലാം
പദ്ധതിക്കായിട്ടാണെന്നും
വെളിപ്പെടുത്തുമോ ?
ലാബ്
ടെക്നീഷ്യന് ഗ്രഡ് II തസ്തിക
സൃഷ്ടിക്കല്‍
797.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ലാബ് ടെക്നീഷ്യന്
ഗ്രഡ് II തസ്തിക
സൃഷ്ടിക്കല്‍ നടപടികള്‍
ഏതു ഘട്ടത്തിലാണ് എന്നു
വ്യക്തമാക്കുമോ?
ജുനിയര്‍
പബ്ളിക് ഹെല്‍ത്ത് നേഴ്സ്
(ഗ്രേഡ്-II)
തസ്തികയിലേക്ക്പി.എസ്.സി
പരീക്ഷ
798.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
636/12-ാം
കാറ്റഗറി നമ്പരായി
ജെ.പി.എച്ച്.എന്‍.
(ഗ്രേഡ്-II)
തസ്തികയിലേക്ക്
പി.എസ്.സി പരീക്ഷ
നടത്തിയതില്‍
റിപ്പോര്‍ട്ടുചെയ്തിരുന്ന
ഒഴിവുകള്‍ എന്‍.സി.എ.
ഒഴിവുകള്‍ ആയിരുന്നോ;
(ബി)
പ്രസ്തുത
പരീക്ഷയുടെ റാങ്ക്
ലിസ്റ്റില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്കി;
(ഡി)
എത്രപേര്‍ക്ക്
നിയമന ശിപാര്‍ശ നല്കി;
നിയമന ശിപാര്‍ശ
ലഭിച്ചവര്‍ക്ക് നിയമനം
നല്‍കുമോ ?
സര്‍ക്കാര്‍
ആശുപത്രികളുടെ KASH
(കാഷ്)അംഗീകാരം
799.
ശ്രീ.വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക് KASH
(കാഷ്) അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അംഗീകാരം
ലഭിക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ആശുപത്രികളില്‍
ഒരുക്കിയത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
തരം ആശുപത്രികള്‍ക്കാണ്
ഈ അംഗീകാരം ലഭിച്ചത്
എന്ന് അറിയിക്കുമോ ?
ആശ
വര്‍ക്കര്‍മാരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നത്
800.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശ
വര്‍ക്കര്‍മാര്‍ക്ക്
ഇപ്പോള്‍ നല്‍കിവരുന്ന
പ്രതിമാസ ഓണറേറിയം
എത്രയാണ്;
(ബി)
ആശ
വര്‍ക്കര്‍മാരുടെ
ഓണറേറിയം
വര്‍ദ്ധിപ്പിക്കാന്‍
ആലോചനയുണ്ടോ;
(സി)
ഓണറേറിയം
പ്രതിമാസം പതിനായിരം
രൂപയാക്കി
നിശ്ചയിക്കണമെന്ന ആശാ
വര്‍ക്കര്‍മാരുടെ
ആവശ്യം പരിഗണയിലുണ്ടോ?
ജനനി
ജന്മരക്ഷാ പദ്ധതി
801.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനി
ജന്മരക്ഷാ പദ്ധതി
ആരംഭിച്ചത് എന്നാണ്,
ഇതിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി ആരംഭിച്ചതിനു
ശേഷം ഓരോ വര്‍ഷവും എത്ര
തുക വീതം അനുവദിച്ചു;
എത്ര തുക വീതം വിതരണം
ചെയ്തു;
(സി)
പദ്ധതിയുടെ
നടത്തിപ്പില്‍
വന്‍ക്രമക്കേടുകള്‍
നടന്നതായും
അര്‍ഹതപ്പെട്ടവര്‍ക്ക്
ആനുകൂല്യം
ലഭിച്ചിട്ടില്ലെന്നും
ഉള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതി ഊര്‍ജ്ജിതമായി
നടപ്പാക്കുന്നതിനും
അര്‍ഹതപ്പെട്ടവര്‍ക്ക്
സഹായം യഥാസമയം
എത്തിച്ചുകൊടുക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പുതിയ
മെഡിക്കല്‍ കോളേജിലെ അധ്യയനം
802.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ജനറല്‍ ആശുപത്രി
കോമ്പൗണ്ടില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
മെഡിക്കല്‍ കോളേജില്‍
എന്ന്ക്ലാസ്സുകള്
ആരംഭിക്കും എന്ന്
വ്യക്തമാക്കുമോ?
പുതിയ
മെഡിക്കല്‍ കോളേജുകള്‍
803.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കാന്‍ ആസൂത്രണം
ചെയ്ത
കര്‍മ്മപദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?;
(ബി)
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കുന്നത്ഏതെല്ലാം
മേഖലകളിലാണെന്ന
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഓരോ
മെഡിക്കല്‍ കോളേജും
സംബന്ധിച്ച നിര്‍മ്മാണ
പുരോഗതി
വെളിപ്പെടുത്തുമോ?
പുതിയ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍
804.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
പുതിയ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളാണ്
ആരംഭിച്ചത്;
(ബി)
ആകെ
എത്ര എം.ബി.ബി.എസ്
സീറ്റുകളാണ് ഇവയിലൂടെ
പുതുതായി ഉണ്ടായതെന്ന്
കോളേജ് തിരിച്ച്
വ്യക്തമാക്കുമോ?
മൈക്രോ
ബയോളജി ലക്ചറര്‍ നിയമനം
805.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
മൈക്രോ ബയോളജി ലക്ചറര്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്നു
അറിയിക്കാമോ ;
(ബി)
മൈക്രോ
ബയോളജി ലക്ചറര്‍
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കി ;
വ്യക്തമാക്കാമോ;
(സി)
ഒഴിവുള്ള
തസ്തികയില്‍ നിയമനം
നടത്താന്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
ജില്ലാ/ജനറല്‍
ആശുപത്രികള്‍- മെഡിക്കല്‍
കോളേജുകള്‍
806.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ഡോ.കെ.ടി.ജലീല്‍
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
മെഡിക്കല്‍ കോളേജുകള്‍
സ്ഥാപിക്കുമ്പോള്‍ അവ
പുതുതായി
നിര്‍മ്മിക്കുന്നതിനു
പകരം, നിലവിലുള്ള
ജില്ലാ/ജനറല്‍
ആശുപത്രികളെ മെഡിക്കല്‍
കോളേജുകള്‍ ആക്കി
മാറ്റുന്നത്
സര്‍ക്കാര്‍ നയമാണോ;
ദ്വിതീയ - തൃതീയ
തലങ്ങളിലുള്ള
ആശുപത്രികള്‍
വികസിപ്പിക്കാതെ
ജില്ലാ/ജനറല്‍
ആശുപത്രികള്‍
മെഡിക്കല്‍
കോളേജാക്കുന്നത്
രോഗികള്‍ക്കുണ്ടാക്കുന്ന
പ്രയാസങ്ങള്‍
പരിഗണിച്ചിട്ടുണ്ടോ;
(ബി)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
177.68 കോടി പദ്ധതി
ചെലവു കണക്കാക്കിയ
ഇടുക്കി മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
നല്കിയ കണക്കു പ്രകാരം
8.36 കോടി രൂപ മാത്രം
ചെലവഴിച്ചും, 165 കോടി
ചെലവു കണക്കാക്കിയ
മഞ്ചേരി മെഡിക്കല്‍
കോളേജ് 25.4 കോടി രൂപ
മാത്രം ചെലവഴിച്ചും
191കോടി രൂപ ചെലവിടേണ്ട
തിരുവനന്തപുരം സിറ്റി
മെഡിക്കല്‍ കോളേജ് 3
കോടി മാത്രം ചെലവിട്ടും
പ്രവര്‍ത്തനം
ആരംഭിച്ചത് അടിസ്ഥാന
സൗകര്യ വികസനം
പര്യാപ്തമായതിനു
ശേഷമായിരുന്നുവോ;
ഇത്തരത്തില്‍ ജനറല്‍
ആശുപത്രികളെ
ബോര്‍ഡുമാറ്റി
മെഡിക്കല്‍
കോളേജാക്കുന്നത്
ആതുരശുശ്രൂഷാ രംഗത്ത്
എന്തു നേട്ടം സംഭാവന
ചെയ്യുമെന്ന്
അറിയിക്കാമോ;
(സി)
പുതുതായി
നിര്‍മ്മിക്കേണ്ട
വയനാട് മെഡിക്കല്‍
കോളേജിന് തുകയൊന്നും
ചെലവിടാതിരുന്നതും,
കാസര്‍കോഡ് മെഡിക്കല്‍
കോളേജിന് കേവലം 20
ലക്ഷം രൂപ മാത്രം
ചെലവഴിച്ചതും
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പുതുതായി എത്ര ജനറല്‍
ആശുപത്രികള്‍
സ്ഥാപിച്ചെന്നും
അതിനായി എത്ര തുക
ചെലവിഴിച്ചെന്നും
അറിയിക്കാമോ?
നേഴ്സിംഗ്
കോളേജ് പ്രിന്‍സിപ്പലിനെ
പിരിച്ചുവിട്ടതിന് വകുപ്പുതല
അന്വേഷണം
807.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിമെറ്റിന്റെ
കീഴിലുള്ള മലമ്പുഴ
നേഴ്സിംഗ് കോളേജ്
പ്രിന്‍സിപ്പല്‍
ആയിരുന്ന ഡോ.
ജാനറ്റിനെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിടാനുള്ള
കാരണങ്ങള്‍
എന്തായിരുന്നു;
വകുപ്പുതല
അന്വേഷണത്തിനു ശേഷമാണോ
പിരിച്ചുവിട്ടത്;
എങ്കില്‍ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പു
ലഭ്യമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണം
നടത്തിയിരുന്നോ;
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു;
(സി)
പിരിച്ചുവിട്ടതുമായി
ബന്ധപ്പെട്ട്
ഹെെക്കോടതിയില്‍
കേസ്സ് ഫയല്‍
ചെയ്തിരുന്നോ; കോടതി
ഉത്തരവ് എന്തായിരുന്നു;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഹെെക്കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
സീനിയര്‍ ദന്തല്‍ ഹൗസ്
സര്‍ജന്‍സി
808.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
സീനിയര്‍ ദന്തല്‍ ഹൗസ്
സര്‍ജന്‍സിക്കു വേണ്ടി
2015 സെപ്റ്റംബര്‍
മുതല്‍ 2016 ജനുവരി 20
വരെ എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും,
ആരുടെയെല്ലാം
അപേക്ഷകളായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകള്‍
ഡി.എം.ഒ വഴി
ഡയറക്ടറേറ്റ് ഓഫ്
ഹെല്‍ത്ത്
സര്‍വ്വീസിലേയ്ക്ക്
അയച്ചുവെന്നും എന്നാണ്
ഓരോ അപേക്ഷയും
അയച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
എത്രപേര്‍ക്ക്
പ്രസ്തുത വിഭാഗത്തില്‍
ഹൗസ് സര്‍ജന്‍സി
ചെയ്യാന്‍
കഴിയുമെന്നും,
ഇപ്പോള്‍ എത്ര പേര്
ചെയ്യുന്നുണ്ടെന്നും
അവര്‍ ആരൊക്കെയാണെന്നും
എന്നുമുതലാണ്
ഓരോരുത്തരും പ്രസ്തുത
പ്രവര്‍ത്തി
ആരംഭിച്ചതെന്നും
വ്യക്തമാക്കുമോ?
കാസര്‍കോഡ്
ജില്ലയില്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
809.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയില്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജിന്
തറക്കല്ലിട്ടത്
എന്നാണ്; തറക്കല്ലിടല്‍
വേളയില്‍ മെഡിക്കല്‍
കോളേജിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
വിശദാംശം അറിയിക്കാമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനത്തിന് എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
പാരിപ്പള്ളി
മെഡിക്കല്‍ കോളേജ്
810.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരിപ്പള്ളി
മെഡിക്കല്‍ കോളേജിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇ.എസ്.ഐ
യില്‍ അംഗത്വമുള്ള
തൊഴിലാളികള്‍ക്ക്
പാരിപ്പള്ളി മെഡിക്കല്‍
കോളേജില്‍ ചികിത്സ
ലഭ്യമാക്കുന്നതിനായി
സര്‍ക്കാരും ഇ.എസ്.ഐ
കോര്‍പ്പറേഷനും
തമ്മിലുളള വ്യവസ്ഥകള്‍
സംബന്ധിച്ച വിശദ വിവരം
നല്‍കുമോ;
(സി)
ഇ.എസ്.ഐ
അംഗത്വമുള്ള
തൊഴിലാളികള്‍ക്ക്
സുഗമമായ ചികിത്സ
നല്‍കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇ.എസ്.ഐ.സി
യിലെ സ്റ്റാഫുകളെ
മെഡിക്കല്‍ കോളേജിന്റെ
ഭാഗമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതു സംബന്ധിച്ച വിശദ
വിവരം നല്‍കുമോ;
പ്രസ്തുത ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ച കാര്യങ്ങള്‍
വിശദമാക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
ചികിത്സാ സംവിധാനം
811.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര മെഡിക്കല്‍
കോളേജുകളാണ്
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍
പ്രവര്‍ത്തിക്കുന്നത്;
അവ ഏതെല്ലാം;
(ബി)
ഈ
മെഡിക്കല്‍
കോളേജുകളില്‍
സ്കാനിംഗിനും മറ്റും
നിലവിലുള്ള
സൗകര്യങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
മെഡിക്കല്‍
കോളേജുകളുടെയും മറ്റ്
സര്‍ക്കാര്‍ ചികിത്സാ
സംവിധാനങ്ങളുടെയും
പോരായ്മ സംബന്ധിച്ച്
ദൃശ്യ മാധ്യമങ്ങൾ
ചൂണ്ടിക്കാണിച്ച
കാര്യങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവ സംബന്ധിച്ച
വിശദാംശങ്ങളും
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
രാത്രി
പോസ്റ്റ്മോര്‍ട്ടം
812.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളില്‍ രാത്രി
പോസ്റ്റ്മോര്‍ട്ടം
നടത്തുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ഉത്തരവ് ഇറങ്ങിയതെന്നും
എത്ര ആശുപത്രികളില്‍
ഇതനുസരിച്ച് രാത്രി
പോസ്റ്റ്മോര്‍ട്ടം
നടന്നിരുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് ഹൈക്കോടതി
സ്റ്റേ ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
കാരണത്താലാണ് സ്റ്റേ
ചെയ്തതെന്നും
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
ഫോറന്‍സിക് വിദഗ്ധരുടെ
എത്ര
തസ്തികകളുണ്ടെന്നും
ഇപ്പോള്‍ എത്ര
ഒഴിവുകളുണ്ടെന്നും
വ്യക്തമാക്കുമോ; ഈ
ഒഴിവുകള്‍ നികത്താന്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
എന്‍.ആര്.എച്ച്.എം.
ന് കീഴില്‍ പുതിയ ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
813.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
എന്‍.ആര്.എച്ച്.എം.
ആയുര്‍വേദ മെഡിക്കല്‍
ഓഫീസര്‍മാരുടെ റാങ്ക്
ലിസ്റ്റ് 2013-ല്‍
നിലവില്‍ വന്നതിന് ശേഷം
നാളിതുവരെയും
നിയമനങ്ങളൊന്നും
നടത്താത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലയില്‍
പുതിയതായി
എന്‍.ആര്.എച്ച്.എം.
താത്കാലിക ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിന്
25-ഓളം പഞ്ചായത്തുകള്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കി അപേക്ഷ
സമര്‍പ്പിച്ച് 2 വര്‍ഷം
കഴിഞ്ഞിട്ടും
ഡിസ്പെന്‍സറികള്‍
തുടങ്ങുന്നതിന് അനുമതി
നല്‍കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
സംസ്ഥാനത്ത്എന്.ആര്.എച്ച്.എം.
ന് കീഴില്‍ പുതിയതായി
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പരിയാരം
സര്‍ക്കാര്‍ ആയൂര്‍വ്വേദ
കോളേജ്
814.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിയാരം
സര്‍ക്കാര്‍
ആയൂര്‍വ്വേദ കോളേജില്‍
ഏതൊക്കെ കോഴ്സുകളാണ്
നിലവിലുള്ളത്; ഏതൊക്കെ
പി.ജി. കോഴ്സുകള്‍
തുടങ്ങുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പരിയാരം
ആയൂര്‍വ്വേദ കോളേജില്‍
അടിസ്ഥാന
സൗകര്യവികസനത്തിനായി
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ട്; എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചത്; അവയുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(സി)
പരിയാരം
ആയൂര്‍വ്വേദ കോളേജില്‍
എത്ര അദ്ധ്യാപകരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
ഇവ നികത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആയൂര്‍വേദ,
സിദ്ധ ചികിത്സാ മേഖലകള്‍ക്ക്
പ്രാമുഖ്യം
815.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'നീര'
കരള്‍
രോഗമുള്‍പ്പെടെയുള്ള
ആരോഗ്യപ്രശ്നങ്ങള്‍ക്ക്
പ്രതിവിധിയാണെന്ന
ബംഗലുരു ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സയന്‍സിന്റെ
കണ്ടെത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കണ്ടെത്തല്‍
ചികിത്സാരംഗത്ത്
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍, ചെലവ്
കുറവുള്ളതും ജൈവ
സമ്പത്ത്
ഉപയോഗപ്പെടുത്തിയുള്ളതുമായ
ആയൂര്‍വേദ, സിദ്ധ
തുടങ്ങിയ ചികിത്സാ
മേഖലകള്‍ക്ക് മോഡേണ്‍
മെഡിസിനൊപ്പം
പ്രാധാന്യം നല്‍കുകയും
പ്രസ്തുത വിഭാഗങ്ങളിലെ
ഗവേഷണ പഠനങ്ങള്‍ക്ക്
പ്രാമുഖ്യം നല്‍കുകയും
ചെയ്യുമോയെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
ആയൂര്‍വേദ ഡിസ്പെന്‍സറികള്‍
816.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
ഗ്രാമ പഞ്ചായത്തുകളില്‍
സര്‍ക്കാര്‍ ആയൂര്‍വേദ
ഡിസ്പെന്‍സറികള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ഗ്രാമപഞ്ചായത്തിലും
ആയൂര്‍വേദ
ഡിസ്പെന്‍സറികള്‍
സ്ഥാപിച്ച് സമ്പൂര്‍ണ്ണ
ആയൂര്‍വേദ കേന്ദ്ര
സംസ്ഥാനം എന്ന ലക്ഷ്യം
കൈവരിക്കുമെന്ന
പ്രഖ്യാപനം
ലക്ഷ്യത്തിലെത്തിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
ഓരോ
ബജറ്റിലും ഇതിനായി
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും എത്ര
വീതമെന്ന്
വെളിപ്പെടുത്തുമോ?
ബ്രാന്‍ഡഡ്
മരുന്നുകള്ക്ക്പകരം ജനറിക്
മരുന്നുകള്‍
817.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍
ബ്രാന്‍ഡഡ്
മരുന്നുകള്‍ക്ക് പകരം
ജനറിക് മരുന്നുകള്‍
എഴുതണമെന്ന ഉത്തരവ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ?
ജന്‍
ഔഷധ സെന്ററുകള്‍
818.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാര്‍ക്ക്
കുറഞ്ഞ നിരക്കില്‍
ജനറിക് മരുന്നുകള്‍
ലഭ്യമാക്കാന്‍ 'ജന്‍
ഔഷധ സെന്ററുകള്‍'
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
ഏതെങ്കിലും ഏജന്‍സിയെ
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതുപ്രകാരം
മരുന്നുകള്‍ക്ക് എത്ര
ശതമാനം വരെ വില കുറച്ച്
നല്കാന് കഴിയും എന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി ജില്ലാ താലൂക്ക്
ആശുപത്രികളില്‍
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
അവശ്യ
മരുന്നുകളുടെ ലഭ്യത
819.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പലപ്പോഴും
അവശ്യ മരുന്നുകള്‍
ആശുപത്രികളില്‍
ലഭ്യമാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് ലഭ്യമാക്കുവാന്‍
ഇതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഓണ്‍ലൈന്‍
ഇന്‍ഡന്റ് സംവിധാനം
820.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
ആവശ്യമായി വരുന്ന
മരുന്നിന്റെ പട്ടിക
ആശുപത്രികള്‍
ഓണ്‍ലൈനായി
സമര്‍പ്പിക്കേണ്ടതില്ലെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ; എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
നല്‍കാനുള്ള കാരണം
വ്യക്തമാക്കാമോ ;
(ബി)
നിലവിലെ
ഓണ്‍ലൈന്‍ ഇന്‍ഡന്റ്
സംവിധാനത്തിന്
എന്തെങ്കിലും
അപാകതയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നു
വിതരണം സുതാര്യവും
സുഗമവും ആക്കുന്നതിനു
കുറ്റമറ്റ ഓണ്‍ലൈന്‍
ഇന്‍ഡന്റ് സംവിധാനം
തുടര്‍ന്നും
ഉപയോഗിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിലെ
മരുന്നു വിതരണം
821.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍ മരുന്നു
വിതരണം മുന്‍കാലങ്ങളെ
അപേക്ഷിച്ച് കുറവ്
വരുത്തിയിട്ടുണ്ടോ;
(ബി)
ലിവര്‍
സീറോസിസ്, കാന്‍സര്‍,
പേവിഷബാധയ്ക്കുള്ള
പ്രതിരോധ കുത്തിവെപ്പ്
തുടങ്ങിയ നിരവധി
രോഗങ്ങള്‍ക്കുള്ള
മരുന്നുകള്‍ മെഡിക്കല്‍
കോളേജാശുപത്രികളില്‍
ആവശ്യാനുസരണം
ലഭ്യമാകുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആശുപത്രികളില്‍
എത്തുന്ന രോഗികളുടെ
വര്‍ദ്ധനയ്ക്കനുസരിച്ച്
അനുവദിക്കുന്ന
മരുന്നുകളുടെ അളവ്
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ഗുണനിലവാരമില്ലാത്ത
മരുന്നുകളുടെ വിപണനം
822.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനത്തുനിന്നും
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
കൊണ്ടുവന്ന് വിതരണം
ചെയ്യുന്നുണ്ടെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
മരുന്നുകളുടെ ഗുണനിലവാര
പരിശോധനയ്ക്ക്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
ഇത്തരം പരിശോധനകള്‍
കര്‍ശനമായി
നടത്തുന്നുണ്ടോയെന്ന
കാര്യം
വിലയിരുത്തുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
ആശുപത്രി ഫാര്‍മസികള്‍
വഴി വിപണനം ചെയ്യുന്ന
മരുന്നുകളുടെ അളവും
മറ്റ് മെഡിക്കല്‍
ഷോപ്പുകള്‍ വഴി വിപണനം
ചെയ്യുന്ന അളവും
തമ്മില്‍ താരതമ്യം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത്
ആശുപത്രി ഫാര്‍മസികള്‍
വഴി വിപണനം ചെയ്യുന്ന
മരുന്നുകളുടെ വിഹിതം
ആകെയുള്ളതിന്റെ എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(ഡി)
ഡോക്ടര്‍മാര്‍
നിര്‍ദ്ദേശിക്കാത്ത
പ്രൊപ്പഗാന്‍ഡ
മരുന്നുകള്‍ കമ്പനികള്‍
കച്ചവടക്കാരെ
സ്വാധീനിച്ച് ആശുപത്രി
ഫാര്‍മസികള്‍ വഴി
വിപണനം
ചെയ്യുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ?
ആയൂഷ്
പദ്ധതി
823.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയൂഷ്
പദ്ധതി നടപ്പിലാക്കാന്‍
തെരഞ്ഞെടുക്കപ്പെട്ട
എത്ര ഹോമിയോ
ഡോക്ടര്‍മാര്‍ക്ക്
നിയമനം നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
ആയൂഷ്
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
824.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശബരിമല മാസ്റ്റര്‍
പ്ലാന്‍
നടപ്പാക്കുന്നതിന്
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
825.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍
പ്ലാനിലുള്പ്പെടുത്തിയിട്ടുള്ള
പ്രവര്‍ത്തികള്‍
ഏതൊക്കെ; ഇതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയവ
ഏതൊക്കെയെന്നും എത്ര
തുക വീതമാണ് ചെലവായത്
എന്നും വ്യക്തമാക്കുമോ;
(ബി)
സന്നിധാനത്ത്
നിര്‍മ്മിച്ച സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ് കഴിഞ്ഞ
സീസണില്‍
പ്രയോജനപ്രദമായില്ലെന്നും,
നിര്‍മ്മാണത്തില്‍ വന്ന
ഗുരുതരമായ വീഴ്ച മൂലം
പ്ലാന്റ്
അടച്ചിടേണ്ടതാണെന്നുമുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മലിനീകരണ നിയന്ത്രണ
ബോർഡ് ഇതു സംബന്ധിച്ച്
ആശങ്കകള്‍
അറിയിച്ചിട്ടുണ്ടോ;
(സി)
ഇവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ ;
(ഡി)
എന്തൊക്കെ
പദ്ധതികളാണ് അടുത്ത
സീസണു മുന്‍പായി
പൂര്‍ത്തീകരിക്കാനുള്ളത്
; ഇവയ്ക്കായി എത്ര തുക
വീതമാണ്
വകയിരുത്തിയിട്ടുള്ളത്;
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ദേവസ്വം
ബോര്‍ഡുകളുടെ ചുമതലകള്‍
826.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെ ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
നല്കുന്നുണ്ടോ; ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും ഓരോ
ദേവസ്വം ബോര്‍ഡിനും
എത്ര തുക വീതം നല്കി
എന്ന് വിശദമാക്കാമോ;
(സി)
ദേവസ്വം
ബോര്‍ഡുകളുടെയും
ക്ഷേത്രങ്ങളുടെയും
വരുമാനം സര്‍ക്കാര്‍
ഏറ്റെടുക്കാറുണ്ടോ;
വിശദവിവരം അറിയിക്കാമോ;
(ഡി)
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനും
ഉല്‍സവങ്ങള്‍ക്കും
വേണ്ടി ഈ
സര്‍ക്കാരിന്റെ കാലത്ത്
ഖജനാവില്‍ നിന്നും തുക
ചെലവയിട്ടുണ്ടോ;
വ്യക്തമായ വിവരം
നല്‍കാമോ ;
(ഇ)
കേരളത്തില്‍
ചെലവിനേക്കാള്‍
കൂടുതല്‍ വരുമാനം ഉള്ള
എത്ര ക്ഷേത്രങ്ങള്‍
ഉണ്ടെന്നും മിച്ചമുള്ള
തുക എന്തിന്
ചെലവഴിക്കുമെന്നും
അറിയിക്കാമോ?
കവലയൂര്‍
മഹാദേവക്ഷേത്രക്കുളം
827.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രക്കുളങ്ങള്‍
നവീകരിക്കാന്‍
അനുവദിച്ച തുക
ചെലവഴിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സ്ഥിതിവിശേഷത്തിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
കവലയൂര്‍
മഹാദേവക്ഷേത്രക്കുളം
നവീകരിക്കണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
ഫയല്‍ നമ്പര്‍
ഉള്‍പ്പെടെ
വിശദമാക്കാമോ?
കാവുകളുടെ
സംരക്ഷണം
828.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവുകളുടെ
സംരക്ഷണത്തിന് ദേവസ്വം
വകുപ്പ് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ശബരിമലയിലെ
വരുമാനം
829.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ മണ്ഡലകാലത്ത്
ശബരിമലയില്‍
മുന്‍വര്‍ഷത്തില്‍
നിന്നും എത്ര കോടി
രൂപയുടെ വരുമാനക്കുറവ്
ഉണ്ടായെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വരുമാനക്കുറവ്
ഉണ്ടാകാന്‍ എന്തെല്ലാം
കാരണങ്ങളാണ്
ഉണ്ടായതെന്നകാര്യം
വകുപ്പ് തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
മണ്ഡലകാലത്തേതല്ലാത്ത
മറ്റു മാസങ്ങളില്‍
ശബരിമലയിലെ
വരുമാനത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
ക്ഷേത്രങ്ങളിലെ
ആചാര സ്ഥാനികര്‍ക്ക് ധനസഹായം
830.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷേത്രങ്ങളിലെ
ആചാര സ്ഥാനികര്‍ക്ക്
പ്രതിമാസം നല്കുന്ന
ധനസഹായങ്ങള്‍ക്കുള്ള
അപേക്ഷ
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
പുതുതായി ധനസഹായത്തിന്
വേണ്ടി അപേക്ഷ
സ്വീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാദമി
831.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
07.08.2015-ന്
ഉദ്ഘാടനം ചെയ്ത
കണ്ണൂര്‍ ജില്ലയിലെ
മാടായിക്കാവിലെ
ക്ഷേത്രകലാ
അക്കാദമിയില്‍ ഏതൊക്കെ
കോഴ്സുകള്‍
തുടങ്ങുന്നതിനാണ് നടപടി
സ്വീകരിച്ചിട്ടുള്ളത്;
കോഴ്സുകള്‍ എപ്പോള്‍
ആരംഭിക്കും;
(ബി)
പ്രസ്തുത
അക്കാദമിയുടെ സുഗമമായ
പ്രവര്‍ത്തനത്തിന്
നടപ്പ് സാമ്പത്തിക
വര്‍ഷം ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
മാടായിപ്പാറയില്‍
ഫയര്‍ സ്റ്റേഷന് സ്ഥലം
അനുവദിക്കല്‍
832.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
കേന്ദ്രീകരിച്ച്
മാടായിപ്പാറയില്‍ ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിനായി
തിരുവര്‍ക്കാട്ട് കാവ്
ക്ഷേത്രത്തിന്റെ
അധീനതയിലുള്ള 50 സെന്റ്
സ്ഥലം ഫയര്‍ഫോഴ്സ്
വകുപ്പിന്
കൈമാറുന്നതിന് ദേവസ്വം
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വേനല്‍ക്കാലത്ത്
ഇടക്കിടെ
മാടായിപ്പാറയില്‍
ഉണ്ടാകുന്ന തീപിടുത്തം
കണക്കിലെടുത്ത് ദേവസ്വം
വകുപ്പ് ഇതിനാവശ്യമായ
അനുകൂല നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?