ബാറുകള്‍/റീട്ടെയില്‍
ഔട്ട് ലെറ്റുകളിലൂടെയുളള മദ്യ
വില്പന
201.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നാളിതുവരെ
ബാറുകള്‍/റീട്ടെയില്‍
ഔട്ട് ലെറ്റുകള്‍
എന്നിവിടങ്ങളിലൂടെയുള്ള
മദ്യ വില്പനയില്
ലഭ്യമായ റവന്യൂ വരുമാനം
വാര്‍ഷിക ക്രമത്തില്‍
ജില്ലാടിസ്ഥാനത്തിലുള്ളവ
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവിലെ പ്രഥമ
വര്‍ഷത്തില്‍
നിലവിലുണ്ടായിരുന്ന
ബാര്‍/റീട്ടെയില്‍
ഔട്ട് ലെറ്റുകള്‍
എന്നിവയുടെ എണ്ണം ജില്ല
തിരിച്ച് അറിയിക്കുമോ;
(സി)
നിലവിലുള്ള
ബാര്‍/റീട്ടെയില്‍
ഔട്ട് ലെറ്റുകള്‍
എന്നിവയുടെ എണ്ണം ജില്ല
തിരിച്ച് ലഭ്യമാക്കുമോ?
വ്യാജ
മദ്യത്തിന്‍െറ ഉപഭോഗം
202.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-മുതല്‍
2015 വരെ ഓരോ വര്‍ഷവും
ഡിസംബര്‍ 31ന്
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെട്ട
മദ്യത്തിന്റെ
വിറ്റുവരവ്
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കഴിഞ്ഞ
പുതുവത്സര തലേന്ന്
സംസ്ഥാനത്തെങ്ങും
സെക്കെന്സ്
ഉള്‍പ്പെടെയുള്ള
അനധികൃത മദ്യം
വ്യാപകമായി
വിറ്റഴിക്കപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എക്സൈസ് അധികൃതര്‍
പിടിച്ചെടുത്ത
വ്യാജമദ്യത്തിന്റെ
കണക്ക് വ്യക്തമാക്കാമോ
;
(സി)
വ്യാജമായി
വിറ്റഴിക്കപ്പെട്ട
മദ്യത്തിന്‍െറ
കണക്കുകള്‍കൂടി
പരിഗണിച്ചാല്‍
പുതുവത്സര തലേന്ന്
മദ്യത്തിന്റെ ഉപഭോഗം
വന്‍തോതില്‍
വര്‍ദ്ധിച്ചിട്ടുള്ളതായി
അറിയാമോ?
ബാര്‍
തൊഴിലാളികളുടെ പുനരധിവാസം
203.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടച്ചു
പൂട്ടിയ ബാറുകളിലെ
തൊഴിലാളികളെ
പുനരധിവസിപ്പിക്കാനെന്ന
നിലയില്‍
മദ്യവില്പനയിലൂടെ
ഇതീനകം സമാഹരിച്ച
മൊത്തം തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
സമാഹരിച്ച
തുക ഇതിനകം എന്തെല്ലാം
കാര്യങ്ങള്‍ക്കായി
വിനിയോഗിക്കുകയുണ്ടായി
;
(സി)
പുനരധിവാസത്തിനര്ഹതയുള്ളവര്
എത്ര; ഇവരെയെല്ലാം
പുനരധിവസിപ്പിക്കാനാവശ്യമായ
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ ?
സമഗ്രമായ
മദ്യനയം
204.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.ശിവദാസന്‍ നായര്‍
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്രമായ മദ്യനയം
നടപ്പാക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
ബിവറേജസ്
കോര്പ്പറേഷന് വഴിയുള്ള
വിറ്റുവരവ്
205.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അടച്ചുപൂട്ടിയ ബാറുകള്‍
എത്ര; ഈ സര്‍ക്കാര്‍
തന്നാണ്ടില്‍ എത്ര
ബിയര്‍-വൈന്‍
പാര്‍ലറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ട്;
(ബി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും സംസ്ഥാനത്ത്
ബിയറും വൈനും
വിറ്റഴിക്കപ്പെട്ടത്
എത്ര കോടി
വിറ്റുവരവോടുകൂടിയായിരുന്നു;
(സി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷത്തെയും ശരാശരി
പ്രതിമാസ വൈന്‍-ബിയര്‍
വിറ്റുവരവ് എത്ര കോടി
രൂപയുടേതുവീതമായിരുന്നു;
വിശദമാക്കാമോ;
(ഡി)
2013-14
വര്‍ഷത്തെ അപേക്ഷിച്ച്
2015-16 വര്‍ഷത്തില്‍
ബീവറേജസ്
കോര്പ്പറേഷന്
വഴിയുള്ള ബിയര്‍-വൈന്‍
വിറ്റുവരവ് എത്ര കോടി
രൂപയുടേത്
വീതമായിരുന്നു;
വിശദമാക്കാമോ?
എക്സൈസില്‍
നിന്നുള്ള വരുമാനം
206.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസില്‍
നിന്നുള്ള പ്രതിമാസ
ശരാശരി വരുമാനം 2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും എത്ര കോടി രൂപ
വീതമായിരുന്നു എന്ന്
വിശദമാക്കാമോ;
(ബി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും ബിവറേജസ്
കോര്‍പ്പറേഷന്റെ
വിറ്റുവരവ് മൊത്തം എത്ര
കോടി രൂപയുടേതായിരുന്നു
എന്ന് അറിയിക്കുമോ;
(സി)
ബിവറേജസ്
കോര്‍പ്പറേഷന്റെ പത്ത്
ശതമാനം ഔട്ട്
ലെറ്റുകള്‍
അടച്ചുപൂട്ടിയത് ഏത്
തീയതി മുതലാണ്; അവ
അടച്ചുപൂട്ടുന്നതിന്
മുന്‍പത്തെ ഡിസംബര്‍
മാസത്തെ
കോര്‍പ്പറേഷന്റെ
വിറ്റുവരവ് എത്ര
കോടിയായിരുന്നു; 2015
ഡിസംബര്‍ മാസത്തെ
കോര്‍പ്പറേഷന്റെ
വിറ്റുവരവ് എത്ര കോടി
രൂപയുടേതായിരുന്നു;
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
മദ്യനിരോധനം
207.
ശ്രീ.വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
വര്‍ഷത്തിനകം
സമ്പൂര്‍ണ്ണ
മദ്യനിരോധനം
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ ;
(ബി)
ഇതിനായി
എന്തെല്ലാം നിയമ
നിര്‍മ്മാണങ്ങള്‍
നടത്തുകയുണ്ടായി
എന്നറിയിക്കാമോ;
(സി)
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
ഇതിനായി കൈക്കൊണ്ടത്
എന്ന് വിശദമാക്കാമോ ?
ക്ലബ്ബുകള്‍ക്ക്
ബാര്‍ ലൈസന്‍സ്
208.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം
ക്ലബ്ബുകള്‍ക്ക് ബാര്‍
ലൈസന്‍സ്
നല്‍കിയിട്ടുണ്ട്; ജില്ല
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
ബാര്‍
ലൈസന്‍സ് ഉള്ള
ബാറുകളിലൂടെ കഴിഞ്ഞ 5
വര്‍ഷത്തില്‍ ഓരോ
വര്‍ഷവും ഉണ്ടായ
മദ്യത്തിന്റെ ഉപഭോഗം
സംബന്ധിച്ച കണക്കുകള്‍
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവിലുള്ള ഫൈവ്
സ്റ്റാര്‍ ഹോട്ടലുകള്‍
എത്ര; ഫൈവ് സ്റ്റാര്‍
ഹോട്ടലുകളിലൂടെയുള്ള
മദ്യ വില്പനകളുടെ
കണക്കുകള്‍ കഴിഞ്ഞ
അഞ്ച് വര്‍ഷത്തില്‍
ഓരോ വര്‍ഷവും എത്ര
വീതമായിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊണ്ടോട്ടിയില്‍
പുതിയ എക്സൈസ് ഓഫീസ്
209.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
താലൂക്ക് കേന്ദ്രമായി
പുതിയ എക്സൈസ്
സര്‍ക്കിള്‍ ഓഫീസും
റേഞ്ച് ഓഫീസും
സ്ഥാപിക്കണമെന്ന
ആവശ്യത്തിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
തുറമുഖ
വകുപ്പിന്റെ ഫണ്ടുകള്‍
പ്രകാരമുള്ള റോഡുകൾ
210.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിന്റെ വിവിധ
ഫണ്ടുകള്‍ വിനിയോഗിച്ച്
സംസ്ഥാനത്ത്
നിര്‍മ്മിക്കുകയോ
പുനരുദ്ധരിക്കുകയോ
ചെയ്ത റോഡുകള്‍
എത്രയാണെന്നും അതിനായി
ഇൗ സര്‍ക്കാര്‍ എത്ര
തുക ചെലവഴിച്ചുവെന്നും
പറയാമോ;
(ബി)
ചേര്‍ത്തല
മണ്ഡലത്തില്‍ ഇൗ
സര്‍ക്കാര്‍ കാലയളവില്‍
പ്രസ്തുത ഇനത്തില്‍
പുനരുദ്ധരിച്ച റോഡുകള്‍
ഏതെല്ലാമാണെന്നും
അതിനായി ചെലവഴിച്ച തുക
എത്രയാണെന്നും പറയാമോ?
പരവൂര്‍
തെക്കുംഭാഗത്ത് മിനി ഫിഷിംഗ്
ഹാര്‍ബര്‍
211.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍ തെക്കുംഭാഗത്ത്
മിനി ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിലേക്ക്
നടപടികള്‍ ആരംഭിച്ചത്
എന്നാണ്;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്കായി എത്ര
രൂപ നാളിതുവരെ
അനുവദിച്ചുവെന്നും,
ആയത് എന്തൊക്കെ
ആവശ്യത്തിന്
വിനിയോഗിച്ചുവെന്നും
അറിയിക്കാമോ;
(സി)
നിലവില്‍
നടന്നുവരുന്ന പഠനങ്ങള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക് മിനി
ഫിഷിംഗ് ഹാര്‍ബര്‍
യാഥാര്‍ത്ഥ്യമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
212.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
നിര്‍മ്മാണ നിര്‍വ്വഹണ
മേല്‍നോട്ടത്തിനായി ഒരു
സ്വതന്ത്ര ഏജന്‍സിയെ
നിയോഗിക്കുമെന്ന്
കരാറില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വ്യവസ്ഥ വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
നിയോഗിച്ച സ്വതന്ത്ര
ഏജന്‍സി ഏതാണെന്നും,
അതിന്‍െറ പ്രവര്‍ത്തനം
ആരംഭിച്ചത്
എപ്പോഴാണെന്നും,
ഏജന്‍സിക്ക് ഫീസ്
നല്‍കുന്നത്
ആരാണെന്നും, സ്വതന്ത്ര
ഏജന്‍സിയെ കണ്ടെത്തിയത്
ഏത് നിലയില്‍
ആരാണെന്നും
വെളിപ്പെടുത്താമോ;
(സി)
സര്‍ക്കാര്‍
കണ്ടെത്തിയ ആഡിറ്റര്‍
പാനലില്‍
ആരൊക്കെയുണ്ടെന്നും
അവരെ കണ്ടെത്തിയത് ഏത്
നടപടിക്രമത്തിലൂടെയാണെന്നും
വ്യക്തമാക്കാമോ ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
213.
ശ്രീ.കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം കേന്ദ്ര
സഹായമാണ്
ലഭിക്കേണ്ടതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനുള്ള
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖം
214.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖം പദ്ധതിയുടെ
ഡീറ്റയില്‍ഡ് പ്രോജക്ട്
റിപ്പോര്‍ട്ട്
പ്രകാരമുള്ള
വര്‍ക്കുകള്‍ എല്ലാം
പൂര്‍ത്തീകരിച്ച്,
പൂര്‍ണ്ണതോതില്‍
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്ന തീയതി
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ഭൂമി
അക്വയര്‍ ചെയ്ത്
തുടങ്ങിയത് ഏത്
വര്‍ഷത്തിലായിരുന്നു;
പദ്ധതികളുടെ അടിസ്ഥാന
സൗകര്യങ്ങളുടെ
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കി
കൊണ്ട്, നിര്‍മ്മാണം
ആരംഭിച്ചത്
എപ്പോഴായിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇന്നത്തെ
നിലയില്‍ പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിച്ച്
കമ്മീഷന്
ചെയ്യുന്നതിന് എന്ത്
തുക ഇനിയും
ചെലവഴിക്കേണ്ടതായിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി ഇനിയും
ഭൂമി അക്വയര്‍
ചെയ്യേണ്ടതായിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പദ്ധതികളുടെ
കാര്യത്തില്‍?
ബേപ്പൂര്‍
പോര്‍ട്ടിന്‍െറ നവീകരണം
215.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
പോര്‍ട്ടില്‍ 2011
മുതല്‍ നടന്നിട്ടുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ബേപ്പൂര്‍
പോര്‍ട്ടിന്റെ
നവീകരണത്തിനായി
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
ഏതെങ്കിലും
കണ്‍സള്‍ട്ടന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
എത്രത്തോളമായെന്ന്
വിശദമാക്കുമോ?
കാസര്‍ഗോഡ്
മത്സ്യബന്ധന തുറമുഖം
216.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മത്സ്യബന്ധന തുറമുഖ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ഉദ്ഘാടനം
എപ്പോള്‍ നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധന
തുറമുഖത്തിന്റെ
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളത്; ഇത്
പൂര്‍ത്തീകരിക്കാന്‍
വൈകിയിട്ടുണ്ടെങ്കില്‍
ആയതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
217.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതി നിര്‍മ്മാണം
പൂര്‍ത്തിയാകുമ്പോള്‍
പദ്ധതിയും കരാറും
പ്രകാരം സംസ്ഥാന
ഖജനാവില്‍ നിന്നും
ചെലവാകുന്നതായി
കണക്കാക്കപ്പെട്ട തുക
എത്രയാണ്; പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റ് വഴി
ലഭിക്കുന്ന സഹായം
എത്രയായിരിക്കും;
(ബി)
പദ്ധതിക്കാവശ്യമായ
ഭൂമി, ബന്ധപ്പെട്ട
മറ്റ് അടിസ്ഥാന
സൗകര്യങ്ങള്‍, കമ്പനി
ചെലവ് തുടങ്ങി പദ്ധതി
നിര്‍മ്മാണം
പൂര്‍ത്തിയാകുമ്പോള്‍
ഉണ്ടാകുന്ന മൊത്തം
ചെലവ് തുകയും അതിന്റെ
ഇരുപത് വര്‍ഷം വരെയുള്ള
ശരാശരി പലിശ ചെലവും
മൊത്തം എത്ര കോടി
രൂപയായിരിക്കും എന്ന്
പരിശോധിക്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നിര്‍മ്മാണം
പൂര്‍ത്തിയാകുമ്പോള്‍
കരാറുകാരനായ അദാനി
ചെലവഴിക്കേണ്ടുന്ന
മൊത്തം തുക
കരാറനുസരിച്ച് എത്ര
കോടിയാണ്;
(ഡി)
ഇരുപതാം
വര്‍ഷം സംസ്ഥാനത്തിന്
പദ്ധതിയില്‍ നിന്നുള്ള
മൊത്തം വരുമാനത്തിന്റെ
എത്ര ശതമാനം കിട്ടും;
വിശദമാക്കാമോ?
തോട്ടപ്പള്ളി
ഫിഷിംഗ് ഹാര്‍ബര്‍
218.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടപ്പള്ളി
ഫിഷിംഗ് ഹാര്‍ബര്‍
പൂര്‍ണ്ണമായി
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
എന്തെങ്കിലും
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഹാര്‍ബറില്‍
നിന്ന് ഡ്രഡ്ജ് ചെയ്തു
കിട്ടുന്ന മണ്ണ്
ആര്‍ക്കാണ് നല്‍കുന്നത്
;മാനദണ്ഡമെന്താണ്;
വിശദമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
219.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരാ ബഡ്ജറ്റുകളിലൂടെയും
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പു
വഴി
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര ;അവ ഏതൊക്കയാണ് ;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലെയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ് ; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു. ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നില്പ്പുള്ള തുക എത്ര
;
(സി)
ഒാരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വക മാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു
;വിശദമാക്കാമോ ?
മത്സ്യവിപണനശാലയും മണ്ണെണ്ണ
ലഭ്യതയും
220.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനുയോജ്യമായ
സ്ഥലം ലഭ്യമാക്കുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
മത്സ്യവിപണനശാല
നിര്‍മ്മിക്കുന്നതിന്
ധനസഹായം നല്കുന്ന
പദ്ധതി മത്സ്യഫെഡ് വഴി
നടപ്പിലാക്കുമെന്ന
2014-15 ബഡ്ജറ്റിലെ
പ്രഖ്യാപനം
നടപ്പിലായിട്ടുണ്ടോ;
(ബി)
എത്ര
തദ്ദേശസ്ഥാപനങ്ങളില്‍
പ്രസ്തുത രീതിയിലുള്ള
വിപണനശാലകള്‍
ആരംഭിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(സി)
പ്രാഥമിക
മത്സ്യതൊഴിലാളി
വികസനക്ഷേമ സഹകരണ
സംഘങ്ങളിലൂടെ
മത്സ്യത്തൊഴിലാളികള്‍ക്ക്
സബ് സിഡി നിരക്കില്‍
മണ്ണെണ്ണ
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
(ഡി)
സബ്
സിഡി നിരക്കില്‍
മണ്ണെണ്ണയ്ക്ക്
അര്‍ഹതയുള്ള എത്ര
മത്സ്യത്തൊഴിലാളികള്‍
ഉണ്ട്; ഇവരില്‍ എത്ര
പേര്‍ക്ക് ഇനിയും സബ്
സിഡി നിരക്കില്‍
മണ്ണെണ്ണ
ലഭ്യമാക്കാനുണ്ട്;
വ്യക്തമാക്കാമോ;
(ഇ)
ഈ
രണ്ട്
പദ്ധതികള്‍ക്കുംവേണ്ടി
2014-15-ല്‍ എത്ര തുക
വീതം
വകയിരുത്തിയിരുന്നുവെന്നും
അനുവദിച്ചിരുന്നുവെന്നും
വിശദമാക്കാമോ;
തന്നാണ്ടില്‍
പിന്‍വലിക്കാതെ എത്ര
തുക വീതം ട്രഷറിയില്‍
അവശേഷിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
2015-16
ബഡ്ജറ്റില്‍ പ്രസ്തുത
പദ്ധതികള്‍ക്കായി
വകയിരുത്തിയതും
അനുവദിച്ചതുമായ തുക
എത്രയാണ്; ചെലവഴിക്കാതെ
ഇപ്പോഴും അവശേഷിക്കുന്ന
തുക എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ?
ഫിഷ്
മെയ്ഡ് കിയോസ്ക്കുകള്‍
221.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യം
ഉപയോഗിച്ച്
മൂല്യവര്‍ധിത
ഉല്പനങ്ങള്
നിര്‍മ്മിക്കുവാന്‍
കേരള സംസ്ഥാന തീരദേശ
വികസന കോര്പ്പറേഷന്
മുഖേന ഫിഷ് മെയ്ഡ് എന്ന
ബ്രാന്‍ഡില്‍ എത്ര
കിയോസ്ക്കുകള്‍
സ്ഥാപിക്കുമെന്നായിരുന്നു
2012-13 വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നത്;
(ബി)
ഇൗ
പദ്ധതിയുടെ
ലാേംഞ്ചിങ്ങിനും
മറ്റുമായി നാളിത് വരെ
എത്ര കോടി രൂപ
ചെലവഴിച്ചു;
പരസ്യത്തിന് വിവിധ
ഘട്ടങ്ങളില്‍ ചെലവായ
തുക എത്രയായിരുന്നു;
(സി)
നിലവില്‍
സംസ്ഥാനത്ത് ഏതെല്ലാം
സ്ഥലങ്ങളില്‍ എത്ര
കിയോസ്ക്കുകള്‍
പ്രവര്‍ത്തിച്ച്
വരുന്നു; പിന്നിട്ട
വര്‍ഷങ്ങളിലെ
കിയോസ്ക്കുകള്‍
വഴിയുള്ള വിറ്റുവരവ്
എത്ര കോടിയുടേതാണ്;
വിശദമാക്കാമോ;
(ഡി)
ഇൗ
പദ്ധതിക്ക്
വകയിരുത്തപ്പെട്ട
മൊത്തം തുക എത്ര;
പിന്‍വലിച്ച തുക എത്ര?
മറൈന്‍
ആംബുലന്‍സുകള്‍
222.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
അടിയന്തിര വൈദ്യ സഹായം
നല്‍കുന്നതിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ആംബുലന്‍സ് പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
അതിവേഗത്തില്‍
ഓടിക്കാവുന്ന മൂന്ന്
മറൈന്‍ ആംബുലന്‍സുകള്‍
വാങ്ങാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു;
(സി)
ഈ
പ്രഖ്യാപനം
എന്നത്തേയ്ക്ക്
നടപ്പില്‍
വരുത്തുമെന്ന്
വെളിപ്പെടുത്താമോ;
പഞ്ഞമാസ
സമാശ്വാസ പദ്ധതി
223.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ വര്‍ഷവും
സംസ്ഥാനത്ത് പഞ്ഞമാസ
സമാശ്വാസ പദ്ധതി
പ്രകാരമുള്ള
ആനുകൂല്യത്തിന്
അര്‍ഹരായ എത്ര
മത്സ്യത്തൊഴിലാളികള്‍
ഉണ്ടായിരുന്നു; ഇവരില്‍
ഓരോവര്‍ഷവും ഈ
ആനുകൂല്യം യഥാസമയം
തന്നെ പൂര്‍ണ്ണമായും
ലഭ്യമാകാത്ത എത്ര
മത്സ്യത്തൊഴിലാളികള്‍
ഉണ്ടായിരുന്നു;
വ്യക്തമാക്കാമോ;
(ബി)
ഇതുവരെ ഏതെല്ലാം
വര്‍ഷങ്ങളില്‍ പഞ്ഞമാസ
സമാശ്വാസ
പദ്ധതിയിലേക്കുള്ള
കേന്ദ്ര-സംസ്ഥാന
വിഹിതങ്ങള്‍ യഥാസമയം
ലഭ്യമാക്കുന്നതില്‍
വീഴ്ച
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫണ്ടിലേക്കുള്ള അടുത്ത
വര്‍ഷത്തെ
കേന്ദ്ര-സംസ്ഥാന
വിഹിതങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍
മത്സ്യത്തൊഴിലാളി
പെന്ഷന് വാങ്ങുന്ന
എത്ര
തൊഴിലാളികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ എത്രതവണ
മത്സ്യത്തൊഴിലാളി
പെന്ഷന് വിതരണത്തില്‍
കുടിശ്ശിക
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
നിലവില്‍
മത്സ്യത്തൊഴിലാളി
പെന്ഷന് വിതരണത്തില്‍
കുടിശ്ശിക
വന്നിട്ടുണ്ടോ;
എങ്കില്‍ എത്രമാസത്തെ
തുകയാണ്
കുടിശ്ശികയായിട്ടുള്ളത്;
ഇത് എന്ന് വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കാമോ;
(ജി)
2015-16
-ലെ സംസ്ഥാന
ബഡ്ജറ്റില്‍
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ
യുവതികള്‍ക്കും
പെണ്‍കുട്ടികള്‍ക്കുമായി
പ്രഖ്യാപിച്ച തീര
നൈപുണ്യം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഈ പദ്ധതി പ്രകാരം
സംസ്ഥാനത്തെ ഓരോ
ജില്ലയിലും എത്ര വീതം
യുവതികള്‍ക്കും
പെണ്‍കുട്ടികള്‍ക്കും
തൊഴില്‍ വൈദഗ്ധ്യവും
പ്ലെയ്സ്മെന്റും
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തിരുര്‍
മണ്ഡലത്തില്‍ നടപ്പാക്കിയ
പദ്ധതികള്‍
224.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മത്സ്യബന്ധന/തുറമുഖ
വകുപ്പ് തിരുര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെ ; ഓരോ
പദ്ധതിയ്ക്കും ഇതേവരെ
എന്തു തുക ചെലവഴിച്ചു;
വിശദാംശം
വ്യക്തമാക്കുമോ?
അമ്പലപ്പുഴ
മണ്ഡലത്തില്‍ തീരദേശ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
225.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍ തീരദേശ
വികസന കോര്‍പ്പറേഷന്റെ
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഭരണാനുമതി നല്കി
ഉത്തരവായിട്ടുള്ളത്;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
തീരദേശ
വികസന കോര്പ്പറേഷന്
മണ്ഡലത്തിലെ ഏതെല്ലാം
അങ്കണവാടികള്‍ക്കാണ്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുള്ളത്;
(സി)
അമ്പലപ്പുഴയ്ക്ക്
തീരദേശ വികസന
കോര്‍പ്പറേഷന്റെ 5.5
കോടിയുടെ പദ്ധതികള്‍
എന്ന വിധത്തിലുള്ള
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തീരദേശ
വികസന കോര്പ്പറേഷന്
മണ്ഡലത്തില്‍
നടപ്പാക്കേണ്ട വികസന
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുമ്പോള്‍
മണ്ഡലത്തിലെ
എം.എല്‍.എ.യെ
ഒഴിവാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ?
തങ്കശ്ശേരിയില്‍
മണ്ണെണ്ണ ബങ്ക്
226.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
തങ്കശ്ശേരിയില്‍
മണ്ണെണ്ണ ബങ്ക്
സ്ഥാപിക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകളില്‍ നിന്നും
എന്‍. ഒ .സി
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
ഇല്ലെങ്കില്‍ എന്‍. ഒ
.സി ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബങ്കിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുമെന്ന്
അറിയിക്കാമോ?
മത്സ്യത്തൊഴിലാളി
ഭവന പദ്ധതി
227.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
ടി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യ
ത്തൊഴിലാളികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ചു
നല്കാന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളി
സമാശ്വാസ പദ്ധതി
228.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ട്രോളിംഗ് നിരോധന
സമയത്ത് ധനസഹായം
നല്കുന്ന സമാശ്വാസ
പദ്ധതി പ്രകാരമുള്ളതാ
കുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ധനസഹായം
യഥാസമയം നല്കാന്
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ക്ഷേമനിധി പെന്ഷന്
കുടിശ്ശിക എത്രയാണ്; ഈ
ക്ഷേമനിധി പെന്ഷന്
യഥാസമയം വിതരണം
ചെയ്യാന്‍ കഴിയാത്തതിന്
എന്താണ് കാരണമെന്ന്
അറിയിക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്ക്
ഒരു രൂപയ്ക്ക് അരി
നല്കുന്ന പദ്ധതിയുടെ
സഹായം പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭ്യമല്ലാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
എന്താണ് കാരണം;
(ഡി)
മേല്‍
പരാമര്ശിച്ചതുള്പ്പടെയുള്ള
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
എല്ലാ പദ്ധതികളും
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
മത്സ്യതൊഴിലാളികളുടെ
പഞ്ഞമാസ സമാശ്വാസ പദ്ധതി
229.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധന,
പഞ്ഞമാസങ്ങളില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കാറുള്ള 2700/-രൂപ
പകുതിയിലേറെപ്പേര്‍ക്കും
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പഞ്ഞമാസ
സമാശ്വാസ പദ്ധതി
പ്രകാരം തൊഴിലാളികളുടെ
വിഹിതം കഴിഞ്ഞകൊല്ലം
തന്നെ അടച്ചെങ്കിലും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ അവരുടെ
വിഹിതം മുടക്കിയതിനാല്‍
തൊഴിലാളികളുടെ പഞ്ഞമാസ
സമാശ്വാസ പദ്ധതി
മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു;
(സി)
പ്രസ്തുത
പദ്ധതി മുടങ്ങിയതിനാല്‍
മത്സ്യത്തൊഴിലാളികളുടെ
പെന്ഷന്, തണല്‍
പദ്ധതി, അംഗത്വ
അംശദായപിരിവ്,
ലംപ്സംഗ്രാന്റ്,
സ്കോളര്‍ഷിപ്പ്
എന്നിവയും മുടങ്ങിയത്
ശ്രദ്ധ്യയില്പ്പെട്ടിട്ടുണ്ടോ;ഈ
കാര്യത്തില്‍ എന്തു
നടപടിയാണ് സ്വീകരിച്ചത്
എന്ന് അറിയിക്കുമോ ?
മത്സ്യത്തൊഴിലാളികള്‍ക്ക്
വൈദ്യസഹായം
230.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
കടലില്വെച്ചുണ്ടാകുന്ന
അപകടങ്ങളില്‍ ആവശ്യമായ
വൈദ്യസഹായം
ലഭ്യമാക്കാന്‍ കഴിയാത്ത
സാഹചര്യം
നിലവിലുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ വൈദ്യസഹായം
നല്‍കുന്നതിന് മറൈന്‍
ആംബുലന്‍സ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്;
(സി)
പദ്ധതി
നടത്തിപ്പിന്റെ
കാലതാമസം ഒഴിവാക്കി
അടിയന്തരമായി മറൈന്‍
ആംബുലന്‍സ് സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
തീരദേശ
നിയോജക മണ്ഡലമായ
വള്ളിക്കുന്നില്‍
പ്രസ്തുത സേവനം
ലഭ്യമാക്കുന്നത്
പരിഗണിക്കുമോ?
റണ്‍വേ നിര്‍മ്മാണം
231.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
റണ്‍വേ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുകൊണ്ട്
നിര്‍മ്മാണ പ്രവൃത്തി
ഏറ്റെടുത്തിരിക്കുന്ന
ഏജന്‍സി കംപ്ലീഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്കുകയുണ്ടായോ;
പ്രസ്തുത കംപ്ലീഷന്‍
സര്‍ട്ടിഫിക്കറ്റിന്റെ
ഒരു പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
റണ്‍വേയില്‍ വിമാനം
ഇറക്കുന്നതിന്
അനുമതിയാവശ്യപ്പെട്ട്
കേന്ദ്ര സിവില്‍
വ്യോമയാന
മന്ത്രാലയത്തിന്
സംസ്ഥാന സര്‍ക്കാര്‍
എന്നാണു കത്തെഴുതിയത്;
പ്രസ്തുത കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
അഭ്യര്‍ത്ഥന പ്രകാരം
കേന്ദ്ര സിവില്‍
വ്യോമയാന മന്ത്രാലയം
അധികൃതര്‍ കണ്ണൂര്‍
വിമാനത്താവളത്തിന്റെ
റണ്‍വേ നിര്‍മ്മാണം
വിലയിരുത്താന്‍
എത്തുകയുണ്ടായോ;
(ഡി)
റണ്‍വേ
കമ്മീഷന്
ചെയ്യുന്നതിന് കേന്ദ്ര
സിവില്‍ വ്യോമയാന
മന്ത്രാലയം അനുമതി
നല്കുകയുണ്ടായോ;
പ്രസ്തുത അനുമതി
പത്രത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
റണ്‍വേയുടെ
അറ്റകുറ്റപ്പണികള്‍
232.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവളത്തിലെ
റണ്‍വേയുടെ
അറ്റകുറ്റപ്പണികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
അറ്റകുറ്റപ്പണികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും;
(സി)
വിമാന
സര്‍വ്വീസുകള്‍
പൂര്‍വ്വസ്ഥിതിയില്‍
ആക്കുന്നതിനും വലിയ
വിമാനങ്ങള്‍ക്ക്
ഇറങ്ങാന്‍
കഴിയുന്നതിനുമായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കണ്ണൂര്‍
വിമാനത്താവള നിര്‍മ്മാണം
233.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തിന്റെ
ഒന്നാം ഘട്ടത്തില്‍
ഉള്‍പ്പെട്ടിരുന്നതും
പൂര്ത്തീകരിക്കേണ്ടിയിരുന്നതുമായ
ടാക്സി ട്രാക്ക്
നിര്‍മ്മാണം, പാരലല്‍
ടാക്സി അപ്രോച്ച്റോഡ്
നിര്‍മ്മാണം, ഇന്റേണല്‍
റോഡ് നിര്‍മ്മാണം,
ചുറ്റുമതില്‍
നിര്‍മ്മാണം,
ഓപ്പറേഷണല്‍ വാള്
നിര്‍മ്മാണം, സ്റ്റാേം
വാട്ടര്‍ ഡ്രെെന്,
കാര്‍ പാര്‍ക്കിംഗ്,
റണ്‍വെ ലെെറ്റിംഗ്,
നാവിഗേഷണല്‍
ബില്‍ഡിംഗ്, അപ്രാേച്ച്
ലെെറ്റ്, ടെര്‍മിനല്‍
ബില്‍ഡിംഗ്,
കണ്‍ട്രാേള്‍ ടവര്‍,
ടെക്നിക്കല്‍ ബ്ലോക്ക്
എന്നീ പ്രവൃത്തികള്‍
എപ്പോള്‍
ആരംഭിച്ചുവെന്നും
ഇപ്പോള്‍ ഓരോ
പ്രവൃത്തിയും ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
കണ്ണൂര്‍
വിമാനത്താവള നിര്‍മ്മാണം
234.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തിനുള്ള
വിശദമായ പ്രാേജക്റ്റ്
റിപ്പോര്‍ട്ട്(ഡി.പി.
ആര്.) അനുസരിച്ച്
നിശ്ചയിച്ച് അംഗീകരിച്ച
റണ്‍വെയുടെ ദെെര്‍ഘ്യം
എത്രയായിരുന്നു;
(ബി)
ഇപ്പോള്‍
പൂര്‍ത്തിയായി വരുന്ന
റണ്‍വെയുടെ ദെെര്‍ഘ്യം
എത്രയാണ്;
(സി)
കേന്ദ്ര
സിവില്‍ വ്യാേമയാന
മന്ത്രാലയം വിശദമായ
പ്രോജക്റ്റ്
റിപ്പോര്‍ട്ട്
അംഗീകരിച്ചിരുന്നുവോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
കേന്ദ്ര
സിവില്‍ വ്യാേമയാന
മന്ത്രാലയം
അംഗീകരിച്ചതു
പ്രകാരമുള്ള റണ്‍വെയുടെ
ദെെര്‍ഘ്യം
കുറക്കാനിടയായ
സാഹചര്യമെന്താണെന്നു
വിശദമാകുമോ?
കണ്ണൂര്‍
എയര്‍പോര്‍ട്ടിന്റെ പ്രോജക്ട്
കോസ്ററ്
235.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
എയര്‍പോര്‍ട്ടിന്റെ
പ്രോജക്ട് കോസ്റ്റ്
മൊത്തം എത്ര
കോടിയെന്നും ഭൂമിക്കു
വേണ്ടിവരുന്ന തുക
എത്രയെന്നും; എത്ര ഭൂമി
ഇതിനകം അക്വയര്‍
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ;
(ബി)
റണ്‍വേയുടേയും
എയര്‍സൈഡ്
വര്‍ക്കിന്റെയും
എസ്റ്റിമേറ്റ് തുക
എത്രയാണ്;
(സി)
പാസഞ്ചര്‍
ടെര്‍മിനലിന്റെ
എസ്റ്റിമേറ്റ് തുക,
എസ്റ്റിമേറ്റ് ചെയ്ത
റണ്‍വേയുടെ നീളം,
നിലവിലുള്ള നീളം എന്നിവ
എത്രയെന്നും റണ്‍വേയുടെ
എത്ര ശതമാനം വര്‍ക്ക്
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കുമോ;
(ഡി)
എയര്‍പോര്‍ട്ട്
പദ്ധതിക്ക് ഭൂമി
ഉള്‍പ്പെടെ ഇതിനകം
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും ഓരോ വര്‍ഷവും
ചെലവഴിച്ച തുക എത്ര
കോടി വീതമാണ്;
(ഇ)
നിര്‍ദ്ദിഷ്ട
എയര്‍പോര്‍ട്ടിന്റെ
വിഭാവനം ചെയ്തിട്ടുള്ള
പൂര്‍ണ്ണ നിലയിലുള്ള
മൊത്തം നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(എഫ്)
പദ്ധതി
റിപ്പോര്‍ട്ട് പ്രകാരം,
എയര്‍പോര്‍ട്ട്
കമ്മീഷന് ചെയ്തതിന്
ശേഷം ഓരോ വര്‍ഷവും
പ്രതീക്ഷിക്കുന്ന
റവന്യൂ വരുമാനം
സംബന്ധിച്ച്
വിശദമാക്കാമോ?
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
നിര്‍മ്മാണം
236.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
പാസഞ്ചര്‍ ടെര്‍മിനല്‍
, റണ്‍വേ , ഏപ്രണ്‍ ,
എയര്‍ ട്രാഫിക്
കണ്ട്രോള്
എന്നിവയുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
ഇവയുടെ നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
അറിയിയ്ക്കുമോ;
കേരള
ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ്
നാവിഗേഷന്‍ കോര്പ്പറേഷന്
വഴി നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച പദ്ധതികള്‍
237.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ
ബഡ്ജറ്റുകളിലൂടെയും
കേരള ഷിപ്പിംഗ് ആന്റ്
ഇന്‍ലാന്റ് നാവിഗേഷന്‍
കോര്പ്പറേഷന് വഴി
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
കേരള ഷിപ്പിംഗ് ആന്റ്
ഇന്‍ലാന്‍ഡ് നാവിഗേഷന്‍
കോര്പ്പറേഷന്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നില്പ്പുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
238.
ശ്രീ.വി.ഡി.സതീശന്
,,
കെ.ശിവദാസന്‍ നായര്‍
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
കപ്പല്‍ ഗതാഗതം
നടപ്പാക്കുവാന്‍ പദ്ധതി
രൂപികരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?