മദ്യവില്പനകേന്ദ്രങ്ങള്
പൂട്ടുന്നതിനുള്ള മാനദണ്ഡം
167.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മദ്യവില്പന
കേന്ദ്രങ്ങള്‍
പൂട്ടിയത് എന്തെങ്കിലും
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണോ;
(ബി)
ആണെങ്കില്‍
ദേശീയ പാതയോരത്തുള്ള
വില്പന കേന്ദ്രങ്ങള്‍
അവിടെ നിന്നും
മാറ്റണമെന്നുള്ള
ഹൈക്കോടതിയുടെ
നിര്‍ദ്ദേശം
സംസ്ഥാനത്തു
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
കഴിഞ്ഞ
വര്‍ഷം എത്ര മദ്യ
വില്പനശാലകളാണ്
കേരളത്തില്‍ പൂട്ടിയത്;
(ഡി)
വര്‍ഷം
തോറും 10% വില്പന
കേന്ദ്രങ്ങള്‍
പൂട്ടുമെന്ന്
മുഖ്യമന്ത്രി
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍ ഈ
വര്‍ഷം കേരളത്തില്‍
എത്ര
വില്പനകേന്ദ്രങ്ങളാണ്
പൂട്ടേണ്ടിയിരുന്നത്;
(ഇ)
ഇതില്‍
എത്ര കേന്ദ്രങ്ങളാണ്
പൂട്ടിയിട്ടള്ളതെന്നു
വ്യക്തമാക്കുമോ; 10%
വില്പന കേന്ദ്രങ്ങള്‍
പൂട്ടിയിട്ടില്ലെങ്കില്‍
എന്താണ് കാരണമെന്നു
വ്യക്തമാക്കുമോ?
ബാർ
ലൈസൻസ് സംബന്ധിച്ച ഫയല്‍
168.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
മാര്‍ച്ച് 26 ന്
ചേര്‍ന്ന മന്ത്രിസഭാ
യോഗത്തില്‍
ധനകാര്യമന്ത്രി
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കുന്നത് സംബന്ധിച്ച
നിര്‍ണ്ണായക വിവരങ്ങള്‍
അടങ്ങിയ ഫയല്‍
ആവശ്യപ്പെടുകയുണ്ടായിരുന്നുവോ;
(ബി)
ഇപ്രകാരം
വാങ്ങിയ ഫയല്‍ മന്ത്രി
എത്ര ദിവസം കൈവശം
വെയ്ക്കുകയുണ്ടായെന്നും
ആയത് തിരികെ നല്‍കിയത്
ഏത് തീയതിയിലാണെന്നും
വെളിപ്പെടുത്താമോ ;
(സി)
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഭാഗമായി പ്രസ്തുത ഫയല്‍
വിജിലന്‍സ് എസ്.പി.
സര്‍ക്കാരിനോട്
ആവശ്യപ്പെടുകയുണ്ടായിരുന്നുവോ;
അന്വേഷണ ഉദ്യേഗസ്ഥന്
ഫയല്‍
നല്കാതിരുന്നിട്ടുണ്ടെങ്കില്
ആയതിന്റെ കാരണം
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
ഫയലിന്റെ (പ്രസക്തമായ
ഭാഗത്തിന്റെ) ഒരു
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ?
നീര
ചെത്തുന്നതിന് അനുമതി
169.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ചെത്തുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ,
വിശദമാക്കാമോ ;
(സി)
ഇതിനായി
ബന്ധപ്പെട്ട
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ ?
മദ്യ-മയക്കുമരുന്ന്
വിരുദ്ധ കൂട്ടായ്മക്ക്
സര്‍ക്കാര്‍ സഹായം
170.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീകളുടെയും
നാട്ടുകാരുടെയും
കൂട്ടായ്മയില്‍
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍
മദ്യമയക്കുമരുന്ന്
ഉപഭോഗത്തിനെതിരെ
പ്രതിരോധം
തീര്‍ക്കുകയും ചില
കോളനികളും വാര്‍ഡുകളും
മദ്യവിമുക്തമാക്കുകയും
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ കൂട്ടായ്മയ്ക്ക്
എക്സൈസ്/പോലീസ്
വിഭാഗങ്ങളില്‍ നിന്നും
എന്തൊക്കെ സേവനങ്ങളും
സഹായങ്ങളും
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
മദ്യനയം
വിജയിപ്പിക്കുന്ന
കാര്യത്തില്‍ ഇത്തരം
സാമൂഹ്യകൂട്ടായ്മകള്ക്ക്
എല്ലാവിധ സഹായവും
സുരക്ഷയും നല്കാന്
നടപടി സ്വീകരിക്കുമോ?
സമഗ്രമായ
മദ്യനയം നടപ്പാക്കാന്‍ പദ്ധതി
171.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പാലോട് രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്രമായ മദ്യനയം
നടപ്പാക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
എക്സെെസ്
വകുപ്പിന് സ്വന്തമായി
കെട്ടിടം
172.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എക്സെെസ്
വകുപ്പിന് സ്വന്തമായി
കെട്ടിടങ്ങളുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്നും
എത്ര രൂപ ചെലവഴിച്ച്
എപ്പോള്‍
നിര്‍മ്മിച്ചതാണെന്നും
വ്യക്തമാക്കുമോ;
(ബി)
കാസര്‍കോഡ്
ജില്ലയില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എക്സെെസ് ഓഫീസുകളില്‍
ഏതെല്ലാമാണ്; ഈ
കെട്ടിടങ്ങള്‍ക്ക്
നല്കുന്ന മാസ വാടക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
ജില്ലയില്‍ എക്സെെസ്
വകുപ്പിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ബിവറേജസ്
കോര്പ്പറേഷന്
173.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബിവറേജസ്
കോര്പ്പറേഷന് വക എത്ര
ഔട്ട്ലറ്റുകള്
നിലവിലുണ്ട് ; ഇതില്‍
ഏറ്റവും കൂടുതല്‍
വിറ്റുവരവുളള
വില്പനകേന്ദ്രം ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
ബിവറേജസ്
കോര്പ്പറേഷന് വഴി
പ്രതിമാസം സംസ്ഥാനത്ത്
എത്ര കോടി രൂപയുടെ
വിറ്റുവരവാണ് ഉളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
നയം അനുസരിച്ച് എത്ര
ഔട്ട്ലെറ്റുകള്
നിര്‍ത്തലാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
വിദേശമദ്യ
ചില്ലറ വില്പന ശാലകള്‍
174.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീവറേജസ്
കോര്‍പ്പറേഷനും
കണ്‍സ്യൂമര്‍ഫെഡിനുമായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്ത്
എത്ര വിദേശമദ്യ ചില്ലറ
വില്പന ശാലകള്‍
ഉണ്ടായിരുന്നു;
നിലവിലെത്രയുണ്ട്;
(ബി)
തീരുമാനമനുസരിച്ച്
പ്രതിവര്‍ഷം
അടച്ചുപൂട്ടേണ്ടത് എത്ര
ശതമാനം വീതമായിരുന്നു;
ഇതിനകം എത്ര ശതമാനം
അടച്ചുപൂട്ടി; 2014
ഒക്ടോബര്‍ രണ്ടിന്
പൂട്ടിയവ എത്ര; 2016
ഓക്ടോബര്‍ രണ്ടിന്
പൂട്ടേണ്ടവ എത്ര; അവ
ഏതൊക്കെ;
(സി)
ദേശീയപാതയോരത്ത്
പ്രവര്‍ത്തിക്കുന്ന
ചില്ലറ
വിദേശമദ്യവില്പന
ശാലകള്‍ എത്ര; അവയില്‍
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ
നിര്‍ദ്ദേശപ്രകാരം
മാറ്റിയവ എത്ര;
(ഡി)
ചില്ലറ
വില്പന ശാലകള്‍
പൂട്ടുന്നതിനിടയില്‍
ബീവറേജസ്
കോര്പ്പറേഷന്
പുതുതായി ആരംഭിച്ച
വെയര്‍ ഹൗസ്
ഏതൊക്കെയാണ്;
(ഇ)
ബാറുകളും
ചില്ലറ വില്പന ശാലകളും
അടച്ചുപൂട്ടിയതുവഴി ആകെ
എത്ര പേ൪ക്ക് തൊഴില്‍
നഷ്ടപ്പെട്ടു?
വ്യാജമദ്യ
നിര്‍മ്മാണം
175.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകള്‍ക്കകത്തും
പുറത്തുമായി രഹസ്യമായി
ചാരായം
വാറ്റുന്നതിനിടയില്‍
എക്സെെസ് ഉദ്യോഗസ്ഥര്‍
പിടികൂടിയ എ്രത
കേസുകള്‍ കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനിടയില്‍ ഓരോ
വര്‍ഷവും രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
വ്യാജമദ്യ
നിര്‍മ്മാണവും വിതരണവും
സ്പിരിറ്റ് കടത്തും ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ള
മദ്യക്കടത്തും തുടങ്ങിയ
കുറ്റത്തിന് എക്സെെസ്
അധികാരികള്‍ എടുത്ത
കേസുകളുടെ എണ്ണം കഴിഞ്ഞ
അഞ്ച് വര്‍ഷത്തില്‍
ഓരോ വര്‍ഷവും
എ്രതയാണെന്ന്
വിശദമാക്കാമോ?
സ്റ്റേറ്റ്
എക്സൈസിന്റെ വരുമാനം
176.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
സാമ്പത്തിക
വര്‍ഷത്തില്‍ ഓരോ
മാസവും സ്റ്റേറ്റ്
എക്സൈസില്‍ നിന്നുള്ള
വരുമാനം ഏതെല്ലാം
ഇനത്തില്‍ എത്ര
വീതമായിരുന്നു;
(ബി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ പിന്നിട്ട
ഓരോ മാസവും സ്റ്റേറ്റ്
എക്സൈസില്‍ നിന്നുള്ള
വരുമാനം എതെല്ലാം
ഇനത്തില്‍ എത്ര
വീതമായിരുന്നു?
സമ്പൂര്‍ണ്ണ
മദ്യ നിരോധനം
177.
ശ്രീ.സണ്ണി
ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
വര്‍ഷത്തിനകം
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ മദ്യ
നിരോധനം
നടപ്പാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
ഇതിനായി
എന്തെല്ലാം നിയമ
നിര്‍മ്മാണങ്ങള്‍
നടത്തുകയുണ്ടായി;
(സി)
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
ഇതിനായി
സ്വീകരിച്ചിട്ടുള്ളത്?
കുട്ടനാട്ടിലെ
എക്സെെസ് വകുപ്പിന് സ്പീഡ്
ബോട്ട്
178.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
എക്സെെസ് വകുപ്പിന്
സ്പീഡ് ബോട്ട്
അനുവദിക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയില്‍ മേല്‍
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
കായല്‍
പ്രദേശങ്ങളിലെ അനധികൃത
മദ്യ നിര്‍മ്മാണവും
കച്ചവടവും
തടയുന്നതിനായി പ്രസ്തുത
സ്പീഡ് ബോട്ട്
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കൊട്ടാരക്കരയിലെ
എക്സൈസ് കോംപ്ലക്സ്
നിര്‍മ്മാണം
179.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
എക്സൈസ് കോംപ്ലക്സ്
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിച്ചത്
എന്നായിരുന്നു എന്നും
എത്ര തുക
അനുവദിച്ചുവെന്നും
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
നടക്കാതിരുന്നതിന്റെ
കാരണങ്ങള്‍ എന്താണെന്നു
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
നിര്‍മ്മാണം നടക്കേണ്ട
സ്ഥലം സംബന്ധിച്ച്
നിലവില്‍
സിവില്‍/ക്രിമിനല്‍
കേസുകള്‍ നിലവിലുണ്ടോ;
എങ്കില്‍ ആയവയുടെ
നിലവിലുള്ള സ്ഥിതി
വെളിപ്പെടുത്തുമോ?
തീരദേശ
കപ്പൽ ഗതാഗത പദ്ധതി
180.
ശ്രീ.ഹൈബി
ഈഡന്
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വിശദമാക്കുമോ ?
തവനൂര്‍
മണ്ഡലത്തിലത്തില്‍ തുറമുഖ
വകുപ്പ് മുഖേനയുള്ള
പ്രവൃത്തികള്‍
181.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തവനൂര്‍
മണ്ഡലത്തില്‍ തുറമുഖ
വകുപ്പിന്റെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചതെന്നും
ഓരോന്നിനും എത്ര
രൂപയ്ക്കുള്ള
അനുമതിയാണ്
ലഭിച്ചതെന്നും
വിശദമാക്കാമോ ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത്
എന്നും ഇനി
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
വിശദമാക്കാമോ ;
(സി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ ?
വിഴിഞ്ഞം
പദ്ധതിക്കു വേണ്ടി അക്വയര്‍
ചെയ്ത ഭൂമി
182.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക്
വേണ്ടി മൊത്തം എത്ര
ഏക്കര്‍ ഭൂമി അക്വയര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
അദാനി ഗ്രൂപ്പിന്
കൈമാറ്റം ചെയ്തത് എത്ര
ഏക്കറാണ്;
(ബി)
ഇങ്ങനെ
നോട്ടിഫൈ ചെയ്ത
ഭൂമിയില്‍ ഇനിയും
അക്വയര്‍ ചെയ്യാനുള്ള
ഭൂമി എത്രയാണ്;അവയുടെ
സര്‍വ്വേ നമ്പരുകള്‍
നല്‍കുമോ;
(സി)
വിലയ്ക്ക്
വാങ്ങാന്‍
തീരുമാനിച്ചവയില്‍
ഏറ്റവും ഒടുവില്‍
വാങ്ങിയ ഭൂമി ഏതെല്ലാം
സര്‍വ്വേ നമ്പരുകളില്‍
ഉള്ളതാണ്; സെന്റ്
ഒന്നിന് എത്ര രൂപ വില
നല്കുകയുണ്ടായി;
(ഡി)
തുറമുഖ
പദ്ധതിക്ക് വാങ്ങിയ
ഭൂമിയില്‍ സെന്റ്
ഒന്നിന് ഏറ്റവും
കൂടുതല്‍ വില
നല്‍കേണ്ടി വന്ന ഭൂമി
ഏതാണ്; വില
എത്രയായിരുന്നു; ഭൂവുടമ
ആരായിരുന്നു?
വിഴിഞ്ഞം
തുറമുഖ പദ്ധതി
183.
ശ്രീ.കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്കുക
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം കേന്ദ്ര
സഹായമാണ്
ലഭിക്കേണ്ടതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പിനുള്ള
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ?
പൊന്നാനി
വാണിജ്യ തുറമുഖത്തിന്റെ
നിര്‍മ്മാണ പുരോഗതി
184.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി വാണിജ്യ
തുറമുഖത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
നിര്‍മ്മാണ
പ്രവൃത്തികളാണ് ഇതുവരെ
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
പദ്ധതിയുടെ നിര്‍മ്മാണ
ഉദ്ഘാടനം
185.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
ഉദ്ഘാടനത്തിന്
ഒരുങ്ങുന്ന
സ്വപ്നപദ്ധതിയായ
വിഴിഞ്ഞം
മദര്‍പോര്‍ട്ട്
എന്തെല്ലാം
പ്രതിസന്ധികളെ തരണം
ചെയ്താണ്
യാഥാര്‍ത്ഥ്യമാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
നിശ്ചിത
കാലയളവിനുള്ളില്‍
പ്രസ്തുത
തുറമുഖത്തിന്റെ
പ്രവര്‍ത്തനം
പൂര്‍ത്തിയാകുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
186.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖ പദ്ധതി
പ്രദേശത്ത് നിന്നും
തൊഴിലും പാര്‍പ്പിടവും
മറ്റു
ജീവിതമാര്‍ഗ്ഗങ്ങളും
ഉപേക്ഷിച്ച്
ഒഴിഞ്ഞുപോകേണ്ടി
വരുന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നത്
സംബന്ധിച്ചും അവരുടെ
പുനരധിവാസം
സംബന്ധിച്ചും ഇതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
പദ്ധതിയുടെ കവാടമായി
കരുതപ്പെടുന്ന
മുല്ലൂരിലും പരിസര
പ്രദേശങ്ങളിലുമുളള
കട്ടമരത്തില്‍ പോയി
മല്‍സ്യബന്ധനം
നടത്തുന്ന
തൊഴിലാളികളുടെ
കാര്യത്തിലും കടലില്‍
മുങ്ങി പാറയിടുക്കില്‍
നിന്നും ചിപ്പിയും,
ശംഖും, കല്ലുറാളും
മറ്റും ശേഖരിക്കുന്ന
തൊഴിലാളികളുടെ
കാര്യത്തിലും അവ
ചന്തയില്‍ കൊണ്ടുപോയി
വില്‍ക്കുന്ന
സ്ത്രീകള്‍
ഉള്‍പ്പെടെയുളള
തൊഴിലാളികളുടെ
കാര്യത്തിലും, ചെറുകിട
കച്ചവടക്കാരുടെയും, തല
ചുമടായി നടന്ന് കച്ചവടം
നടത്തുന്നവരുടെ
കാര്യത്തിലും അവിടെ
പ്രവര്‍ത്തിക്കുന്ന
കുടുംബശ്രീകളുടെ
കാര്യത്തിലും, അലക്കു
തൊഴിലാളികളുടെ
കാര്യത്തിലും,
കര്‍ഷകരുടെയും കര്‍ഷക
തൊഴിലാളികളുടെയും
കാര്യത്തിലും ഒരു
സമഗ്രമായ പാക്കേജിന്
രൂപം നല്കി
പ്രഖ്യാപിക്കാന്‍
നാളിതുവരെ സര്‍ക്കാരിന്
കഴിഞ്ഞിട്ടില്ല എന്ന
വസ്തുത കണക്കിലെടുത്ത്
ഇത് സംബന്ധിച്ച് ലഭിച്ച
പരാതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരാതികളിന്മേല് ഇതിനകം
എന്ത് നടപടി
സ്വീകരിച്ചുവെന്നും ഇനി
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
187.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട്
മത്സ്യത്തൊഴിലാളികള്‍ക്കുളള
ആശങ്ക
പരിഹരിക്കുന്നതിന്
മത്സ്യത്തൊഴിലാളി
മേഖലയിലെ സംഘടനാ
പ്രതിനിധികളുമായി
മുഖ്യമന്ത്രി 19.8.2015
ല്‍ നടത്തിയ
ചര്‍ച്ചയില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
എതെല്ലാം
സംഘടനകളെ യോഗത്തിന്
വിളിച്ചിട്ടുണ്ടായിരുന്നു;
പങ്കെടുത്തവര്‍
ആരൊക്കെ; യോഗ
തീരുമാനങ്ങള്‍
അടങ്ങുന്ന
മിനിട്ട്സിന്റെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കുമോ;
(സി)
പുനരധിവാസ
കര്‍മ്മപദ്ധതിയ്ക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
പദ്ധതി ചെലവ്
വഹിക്കുന്നത്
സര്‍ക്കാരാണോ;
അദാനിയുടെ കമ്പനിയാണോ;
പ്രസ്തുത കര്‍മ്മ
പദ്ധതിയ്ക്ക്എന്ത്
തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഫോര്‍ട്ട്
കൊച്ചി ബോട്ട് ദുരന്തം
188.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോര്‍ട്ട്
കൊച്ചി ബോട്ട്
ദുരന്തത്തിന്റെ
കാരണങ്ങള്‍
പുറത്തുകൊണ്ടുവരാനും,
ആവര്‍ത്തിക്കാതിരിക്കാന്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കാനും ദുരന്തം
സംബന്ധിച്ച് ജുഡീഷ്യല്‍
അന്വേഷണം നടത്താന്‍
തയ്യാറാകുമോ;
(ബി)
ദുരന്തത്തില്‍
മരണപ്പെട്ടവര്‍
എത്രയാണ്; സംഭവം
സംബന്ധിച്ച് ഇതിനകം
നടത്തിയ
അന്വേഷണത്തിലൂടെ
പുറത്തുവന്ന വിവരങ്ങള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തുണ്ടായ
ബോട്ടുദുരന്തത്തെത്തുടര്ന്നുള്ള
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷനുകള്‍
ഏതൊക്കെയായിരുന്നു;
കമ്മീഷനുകളുടെ
ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിക്കാന്‍ ബാക്കി
നില്പ്പുള്ള നടപടികള്‍
എന്തൊക്കെയാണ്; അവ
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വിഴിഞ്ഞം
പദ്ധതിക്ക് ചെലവഴിച്ച തുക
189.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുമായി
ബന്ധപ്പെട്ട് ഏതെല്ലാം
കാര്യങ്ങള്‍ക്കായി എത്ര
തുക നാളിതുവരെ ഏതെല്ലാം
ഘട്ടങ്ങളിലായി
ചെലവഴിക്കുകയുണ്ടായിട്ടുണ്ട്;
(ബി)
അദാനിയുമായിട്ടുളള
കരാറിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര -സംസ്ഥാന
ഗവണ്മെന്റുകള്, അദാനി
ഗ്രൂപ്പ് എന്നിവര്‍
പ്രസ്തുത പദ്ധതിയ്ക്ക്
വേണ്ടി ചെലവഴിക്കുന്ന
തുക എത്ര വീതമാണ്;
(സി)
പദ്ധതി
പ്രദേശത്തുള്ളവരുടെ
പുനരധിവാസ പാക്കേജിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ്;
(ഡി)
അടിസ്ഥാന
സൗകര്യ വികസനം, പദ്ധതി
ചെലവ്, വയബിലിറ്റി
ഗ്യാപ്പ്, പുനരധിവാസ
പാക്കേജ് തുടങ്ങി
വിഴിഞ്ഞം പദ്ധതിക്കും
അനുബന്ധങ്ങള്ക്കുമായി
ചെലവഴിക്കുന്ന മൊത്തം
തുക എത്ര; അദാനി
ഗ്രൂപ്പ് ചെലവഴിക്കുന്ന
തുക എത്ര;വിശദമാക്കുമോ?
തങ്കശ്ശേരി
തുറമുഖ നവീകരണം
190.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തങ്കശ്ശേരി
മത്സ്യ ബന്ധന
തുറമുഖത്തിന്റെ
നവീകരണത്തിനായി കഴിഞ്ഞ
മൂന്ന് വര്‍ഷമായി
സമര്‍പ്പിച്ചിരുന്ന
നിവേദനങ്ങളുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത മത്സ്യബന്ധന
തുറമുഖത്തിന്റെ
നവീകരണത്തിനായി
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുറമുഖത്തിന് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഫണ്ട്
ലഭ്യമാക്കുന്നതിന്
വേണ്ടി സമര്‍പ്പിച്ച
പ്രൊപ്പോസലിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
ഇല്ലെങ്കില്‍ അംഗീകാരം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
മത്സ്യബന്ധന
തുറമുഖത്തിലെ മാലിന്യം
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
തയ്യാറാക്കിയ
പദ്ധതികള്‍ സംബന്ധിച്ച
വിശദമായ വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തുറമുഖത്തില്‍ ശുദ്ധമായ
കുടിവെള്ളം
എത്തിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
2016-17 സാമ്പത്തിക
വര്‍ഷം തുറമുഖത്തിന്റെ
നവീകരണ പദ്ധതി
നടപ്പിലാക്കുമോ?
വല്ലാര്‍പാടം
കണ്ടെയ്നര്‍
ട്രാന്‍സ്ഷിപ്പ്മെന്റ്
ടെര്‍മിനല്‍
191.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
തുറമുഖ ട്രസ്റ്റിന്റെ
നൂറിലധികം ഏക്കര്‍
ഭൂമയില്‍
സ്ഥാപിക്കപ്പെട്ട
വല്ലാര്‍പാടം
കണ്ടെയ്നര്‍
ട്രാന്‍സ്ഷിപ്പ്മെന്റ്
ടെര്‍മിനല്‍ നിലവില്‍
നേരിടുന്ന
പ്രതിസന്ധികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കൊച്ചിതുറമുഖ
ട്രസ്റ്റ് നാളിതുവരെ
വല്ലാര്‍പാടം
പദ്ധതിക്ക് ചെലവഴിച്ച
തുക എത്ര;
(സി)
പ്രസ്തുത പദ്ധതി
കമ്മിഷന്
ചെയ്തതിനുശേഷം
കണ്ടെയ്നര്‍ കയറ്റി
അയയ്ക്കുന്നതിലൂടെ
ഇതുവരെ പ്രതീക്ഷിച്ച
വരുമാനം എത്ര
കോടിയായിരുന്നു;
ലഭിച്ചത് എത്ര;
(ഡി)
ഡ്രഡ്ജിംഗ്
ചെലവ് ഇക്കാലയളവില്‍
എത്രയായിരുന്നു;
(ഇ)
വല്ലാര്‍പാടം
പദ്ധതി നിലവില്‍
വരുന്നതിനുമുമ്പ്കൊച്ചി
തുറമുഖത്തുണ്ടായിരുന്ന
ടെര്മിനലിലൂടെ
സ്വരൂപിച്ചിരുന്ന
വരുമാനം എത്ര;
എത്രപേര്‍ക്ക് തൊഴില്‍
ലഭ്യമായിരുന്നു ?
വൈക്കം
നിയോജക മണ്ഡലത്തിലെ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് പ്രവൃത്തികള്‍
192.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു ശേഷം
ഹാര്‍ബര്‍
എഞ്ചിനീയറിംഗുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പ്രവൃത്തികളാണ് വൈക്കം
നിയോജക മണ്ഡലത്തില്‍
ഏറ്റെടുത്തിട്ടുള്ളതെന്നും
പ്രസ്തുത ഓരോ
പ്രവര്‍ത്തിക്കായി എത്ര
തുക വീതം
വകയിരുത്തിയിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ;
(ബി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ഏറ്റെടുത്ത
പ്രവൃത്തികളില്‍
ഏതൊക്കെയാണ് വൈക്കം
നിയോജക മണ്ഡലത്തില്‍
ഇനിയും
ആരംഭിക്കാനാകാത്തതെന്നും
എന്തു കാരണങ്ങളാലാണ് അവ
തുടങ്ങാത്തതെന്നും
വ്യക്തമാക്കുമോ;
(സി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
വൈക്കം നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
തുക എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?
മാരിടൈം
ബോര്‍ഡ് രൂപീകരണം
193.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാരിടൈം ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പരവൂര്‍
നഗരസഭയില്‍ പൊഴിക്കര മുതല്‍
ലക്ഷ്മിപുരം തോപ്പുവരെയുള്ള
തീരദേശറോഡ്
194.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരവൂര്‍
നഗരസഭയില്‍ പൊഴിക്കര
മുതല്‍ ലക്ഷ്മിപുരം
തോപ്പു വരെയുള്ള
തീരദേശറോഡ്
നിര്‍മ്മിക്കുന്നതിലേയ്ക്ക്
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി എ്രത
രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ആയത്
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്‍െറ അടിസ്ഥാന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
ഇപ്പോള്നടന്നു
വരുന്ന ടാറിംഗ്
ജോലികളുടെ പുരോഗതിയും
എന്നത്തേക്കു പണി
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
അറിയിക്കുമോ ;
(ഡി)
പ്രസ്തുത
റോഡില്‍ പൊഴിമുറിഞ്ഞ്
ഗതാഗത
യോഗ്യമല്ലാതായിത്തീര്‍ന്ന
ഭാഗത്ത് റോഡ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
വിശദാംശം അറിയിക്കുമോ;
(ഇ)
പ്രസ്തുത
ഭാഗത്ത് റെഗുലേറ്റര്‍
കം ബ്രിഡ്ജ്
സ്ഥാപിക്കുവാനുള്ള
നിര്‍ദ്ദേശം
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍ പുരോഗതി
അറിയിക്കുമോ?
അപ്ഗ്രഡേഷന്
ഓഫ് കോസ്റ്റല്‍ റോഡ് പദ്ധതി
195.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അപ്ഗ്രഡേഷന് ഓഫ്
കോസ്റ്റല്‍ റോഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍ ഇതുവരെ
അനുവദിച്ച റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അനുവദിച്ച
റോഡുകളില്‍ ഏതെല്ലാം
പൂര്‍ത്തികരിച്ചുവെന്നും
ഏതെല്ലാം
റദ്ദാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
അനുവദിച്ച
വര്‍ക്കുകള്‍ പലതും
കരാറുകാര്‍
ഏറ്റെടുക്കാത്ത
സാഹചര്യത്തില്‍
ടെന്‍ഡര്‍ എക്സസ്
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ ?
അര്‍ത്തുങ്കല്‍
ഫിഷിംഗ് ഹാര്‍ബര്‍
196.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ത്തുങ്കല്‍ ഫിഷിംഗ്
ഹാര്‍ബറിന്റെ ഈ
സര്‍ക്കാരിന്റെ
കാലയളവിലെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(ബി)
അര്‍ത്തുങ്കല്‍
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണ
പൂര്‍ത്തീകരണത്തിനായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ അനുവദിച്ച
തുക എത്രയാണെന്നും
ഇതില്‍
കേന്ദ്രസര്‍ക്കാരിന്റെ
വിഹിതം എത്രയാണെന്നും
വ്യക്തമാക്കുമോ ;
(സി)
ഹാര്‍ബറിന്റെ
നിര്‍മ്മാണത്തിന്
നേരിട്ടിട്ടുള്ള
തടസ്സങ്ങള്‍
നീക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
;
(ഡി)
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തീരദേശറോഡുകളുടെ
വികസനം
197.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
നാട്ടിക നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
തീരദേശ റോഡുകളുടെ
വികസനത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
റോഡുകള്‍ക്ക് എ്രത തുക
വീതം
അനുവദിച്ചിട്ടുണ്ടെന്നും
പ്രവൃത്തി
പൂര്‍ത്തിയാക്കിയവ
ഏതെല്ലാമാണെന്നും
വിശദമാക്കാമോ ;
(സി)
മണ്ഡലത്തിലാകെ
ഇൗയിനത്തില്‍ എ്രത
കോടി രൂപ
അനുവദിച്ചുവെന്നും
വിശദമാക്കുമോ?
പൊതുജലാശയങ്ങള്‍
മത്സ്യകൃഷിക്കായി
ഉപയോഗിക്കുന്നത് സംബന്ധിച്ച്
198.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പൊതുജലാശയങ്ങള്‍
മത്സ്യകൃഷിക്കായി
പാട്ടത്തിന്
നല്‍കുന്നതിനെതിരെ
തദ്ദേശസ്വയംഭരണ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി
പുറപ്പെടുവിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ
സര്‍ക്കുലര്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കുലര്‍ 2013 ലെ
ഉള്‍നാടന്‍ ഫിഷറീസും
അക്വാകള്‍ച്ചറും
ചട്ടങ്ങള്‍ക്ക്
എതിരാണെന്ന കാര്യവും,
ഇത് ഉള്‍നാടന്‍
മത്സ്യകൃഷി വികസനത്തെ
ദോഷകരമായി
ബാധിക്കുമെന്ന കാര്യവും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തീരപ്രദേശങ്ങളിലെ
മത്സ്യക്ഷാമം
199.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
തീരപ്രദേശങ്ങള്‍
രൂക്ഷമായ മത്സ്യക്ഷാമം
നേരിടുന്നു എന്ന കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
ഇപ്പോഴുണ്ടാകുന്ന
മത്സ്യലഭ്യതക്കുറവ്
എന്തെല്ലാം
കാരണങ്ങളാലാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(സി)
ഏതെല്ലാം
മത്സ്യങ്ങളുടെ
ലഭ്യതയിലാണ്
കുറവുണ്ടായിട്ടുള്ളതായി
കാണുന്നത് ;
(ഡി)
മത്സ്യക്ഷാമം
വരും വര്‍ഷങ്ങളില്‍
രൂക്ഷമായാല്‍
തീരമേഖലയില്‍
മത്സ്യതൊഴിലാളികള്‍ക്ക്
തൊഴില്‍ ഇല്ലാതാകുുമോ
;എന്കില് ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
കൈക്കൊണ്ടിരിക്കുന്നത്;
(ഇ)
അശാസ്ത്രീയവും
പാരിസ്ഥിതിക
സംതുലിതാവസ്ഥയെ തകിടം
മറിക്കാവുന്നതുമായ
മത്സ്യബന്ധന
രീതികളിലൂടെ
വരുംകാലങ്ങളിലുണ്ടാകാവുന്ന
ഭീഷണികളെ
ചെറുക്കുന്നതിനും
മത്സ്യലഭ്യത
ഉറപ്പാക്കുന്നതിനും
മത്സ്യതൊഴിലാളികളുടെ
തൊഴില്‍ നഷ്ടം
ഇല്ലാതാക്കുന്നതിനും
അയല്സംസ്ഥാനങ്ങളുമായോ
കേന്ദ്രസര്‍ക്കാരുമായോ
ചേര്‍ന്ന് വിശദമായ
പഠനങ്ങള്‍ നടത്തുകയോ
പദ്ധതികള്‍
തയ്യാറാക്കുകയോ
ചെയ്തിട്ടുണ്ടോ ;
വിശദമാക്കുമോ?
മത്സ്യ
സമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികൾ
200.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ശുദ്ധജല
മത്സ്യകൃഷി
ആരംഭിച്ചിരുന്ന
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ചെയ്തുവരുന്നത്;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി ഓരോ
ജില്ലയിലും
നടപ്പിലാക്കിയ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തീരദേശ
റോഡുകളുടെ നിർമ്മാണം
201.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ റോഡുകള്‍
നിര്‍മ്മിക്കുവാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വിശദമാക്കുമോ ?
താനൂര്‍
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണം
202.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണപ്രവൃത്തികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ എത്ര
ശതമാനം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
ഏതെല്ലാം
പ്രവൃത്തികളാണ് ഇനിയും
പൂര്‍ത്തീകരിക്കാനുളളത്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക് എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതിന്
കേന്ദ്ര വിഹിതമായി എത്ര
തുക
വകയിരിത്തിയിട്ടുണ്ടെന്നും
കൂടുതല്‍ കേന്ദ്ര
വിഹിതം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(എഫ്)
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
തവനൂര്‍
മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ്
മുഖേനയുള്ള പ്രവൃത്തികള്‍
203.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തവനൂര്‍
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പ് മുഖേന
ഏതെങ്കിലും
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
രൂപ വീതമാണ്
നല്‍കിയിട്ടുള്ളത് ;
(സി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തികരിച്ചിട്ടുള്ളത്
എന്നും ഇനി
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
വിശദമാക്കുമോ ;
(ഡി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
കടലില്‍
നങ്കൂരങ്ങള്‍ സ്ഥാപിച്ച്
മല്‍സ്യം വളര്‍ത്തല്‍
204.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
നങ്കൂരങ്ങള്‍
സ്ഥാപിച്ച് അതില്‍
മത്സ്യ കുഞ്ഞുങ്ങളെ
നിക്ഷേപിച്ച്
വളര്‍ത്തുന്നതിന്
നിലവില്‍ പദ്ധതി ഉണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
തീരക്കടലില്‍
ഇത്തരത്തിലുളള
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനുള്ള അനുമതിക്കായി
ഏതെങ്കിലും സംഘടന
അപേക്ഷിച്ചിട്ടുണ്ടോ;വിശദമാക്കാമോ;?
പരവൂര്‍
തെക്കുംഭാഗത്ത് മിനിഫിഷിംഗ്
ഹാര്‍ബര്‍
205.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പരവൂര്‍
നഗരസഭയുടെ പരിധിയില്‍
പരവൂര്‍ തെക്കും
ഭാഗത്ത് മിനിഫിഷിംഗ്
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിലേയ്ക്കായി
പ്രാഥമിക പഠനങ്ങള്‍
നടത്തുന്നതിലേക്ക്
നാളിതുവരെ എ്രത രൂപ
അനുവദിച്ചിട്ടുണ്ടെന്നും
പ്രസ്തുത തുക
ഉപയോഗിച്ച് എന്തൊക്കെ
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
എന്തൊക്കെ ജോലികളാണ്
ഇനി
പൂര്ത്തീകരിക്കുവാനുള്ളതെന്നും,
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച പഠനങ്ങളും
വിലയിരുത്തലുകളും
വര്‍ഷങ്ങളോളം കാലതാമസം
വരുത്തുന്നതാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കാലതാമസം ഒഴിവാക്കി
മിനിഫിഷിംഗ് ഹാര്‍ബര്‍
യാഥാര്‍ത്ഥ്യമാക്കാന്‍
സന്നദ്ധമാകുമോ?
മാഞ്ഞൂര്‍
പഞ്ചായത്ത്
മത്സ്യമാര്‍ക്കറ്റ് നവീകരണം
206.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
മത്സ്യവികസന
ബോര്‍ഡിന്റെ സഹായത്തോടെ
ആധുനിക മത്സ്യ
മാര്‍ക്കറ്റുകള്‍
നിര്‍മ്മിക്കുന്നതിനു
വേണ്ടി കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
മാഞ്ഞൂര്‍ പഞ്ചായത്ത്
മത്സ്യമാര്‍ക്കറ്റ്
നവീകരിക്കുന്നതു
സംബന്ധിച്ച
7245/C2/2015 നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടികള്‍ സംബന്ധിച്ച
വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
മാഞ്ഞൂര്‍
മത്സ്യമാര്‍ക്കറ്റ്
നവീകരണം സംബന്ധിച്ച
ഫയലില്‍ തീരുമാനം
കൊക്കൊള്ളുവാന്
അടിയന്തര നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച്
ഉണ്ടായിട്ടുള്ള
ഭരണപരവും
സാങ്കേതികവുമായിട്ടുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കുമോ?
കൊയിലാണ്ടി
വികസന പദ്ധതികള്‍
207.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മത്സ്യബന്ധന തുറമുഖ
വകുപ്പിന്റെ കീഴിലുള്ള
വിവിധ
വകുപ്പുകള്‍/ഏജന്‍സികള്‍
/കോര്‍പ്പറേഷനുകള്‍
മുഖേന കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന പദ്ധതികള്‍
എന്തെല്ലാം; വകുപ്പ്
തിരിച്ച് ഓരോ പദ്ധതിയും
പ്രത്യേകമായി
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും ഭരണാനുമതി
നല്കി അനുവദിച്ച തുക ,
ചെലവഴിച്ച തുക, ഓരോ
പദ്ധതിയുടെയും നിലവിലെ
അവസ്ഥ എന്നിവ വിശദമായി
വ്യക്തമാക്കാമോ?
ഓഷ്യനേറിയം
പദ്ധതി
208.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
നിര്‍ദ്ദിഷ്ട
ഓഷ്യനേറിയം പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ചുള്ള
പാരിസ്ഥിതിക ആഘാത പഠന
റിപ്പോര്‍ട്ട്,
പാരിസ്ഥിതിക
അനുമതിക്കായുള്ള അപേക്ഷ
എന്നിവ 2015 മെയ് 28,
29 എന്നീ തീയതികളില്‍
നടന്ന വിദഗ്ധ അവലോകന
സമിതിയുടെ യോഗത്തില്‍
പരിഗണിച്ചിട്ടുണ്ടോ:;യോഗതീരുമാനം
വ്യക്തമാക്കാമോ;
(ബി)
ഫിര്മയില്
നിന്നും 6-5-14-ന്
ലഭിച്ച അപേക്ഷ
പരിഗണിച്ച് സ്റ്റേറ്റ്
എന്‍വയണ്‍മെന്റ്
ഇംപാക്റ്റ് അസസ്മെന്റ്
അതോറിറ്റി 15
കാര്യങ്ങളില്‍
വിശദീകരണം
ആവശ്യപ്പെട്ടുകൊണ്ട്
ഫിര്മയ്ക്ക് നല്കിയ
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഉള്‍നാടന്‍
ജലാശയങ്ങളിലെ മത്സ്യകൃഷി
209.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളില്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ
ഉള്‍നാടന്‍
ജലാശയങ്ങളില്‍
മത്സ്യകൃഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പാലക്കാട്
ജില്ലയിലെ ഉള്‍നാടന്‍
മത്സ്യകൃഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം പ്രത്യേക
പദ്ധതികള്‍ ആണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
എത്ര തുക ഇതിനായി
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
കുുറ്റ്യാടി
മണ്ഡലത്തിലെ ഫിഷറീസ്
റോഡുകള്‍
210.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുുറ്റ്യാടി
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകളുടെ പരിഷ്കരണ
പ്രവൃത്തികള്‍ക്കാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുളളത്
;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുളളത് എന്ന്
വ്യക്തമാക്കുമോ?
മത്സ്യബന്ധന
മേഖലയിലെ പ്രതിസന്ധി
211.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
സി.കൃഷ്ണന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന മേഖല
ഇപ്പോള്‍ ആകെ
പ്രതിസന്ധിയിലായിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
മേഖലയുടെ വികസനം
സംബന്ധിച്ച പ്രഖ്യാപിത
പദ്ധതികളുടെ
നടത്തിപ്പിനെ കുറിച്ച്
പരിശോധിക്കാറുണ്ടോ; ഈ
സര്‍ക്കാരിന്റെ
ബജറ്റുകളിൽ
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഇപ്പോഴും
പൂര്‍ണ്ണമായി
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏതൊക്കെയാണ്;
(സി)
ഈ
സര്‍ക്കാരിന്റെ മുന്‍
ബജറ്റുകളില്‍
വകയിരുത്തപ്പെട്ട എന്തു
തുക വീതം ഓരോ വര്‍ഷവും
ചെലവഴിക്കുകയുണ്ടായിട്ടില്ല
എന്ന് വിശദമാക്കുമോ ;
(ഡി)
മത്സ്യമേഖലയിലെ
വികസന കാര്യത്തിലും
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമ കാര്യത്തിലും
ഉണ്ടായിരിക്കുന്ന
പിന്നോക്കാവസ്ഥ മൂലം
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തങ്കശ്ശേരിയില്‍
മണ്ണെണ്ണ ബങ്ക്
212.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
തങ്കശ്ശേരിയില്‍
മണ്ണെണ്ണ ബങ്ക്
സ്ഥാപിക്കുന്നതിന്
നാളിതുവരെ ഫിഷറീസ്
വകുപ്പ് സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(ബി)
ബങ്ക്
സ്ഥാപിക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകളില്‍ നിന്നും
എന്‍.ഒ.സി.
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
ബങ്ക്
എന്നത്തേയ്ക്കു
സ്ഥാിക്കാനാകും
എനറിയിക്കാമോ?
പൊതുജലാശയങ്ങള്‍
പാട്ടത്തിന് നല്‍കുന്നതുമായി
ബന്ധപ്പെട്ട കമ്മിറ്റി
213.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജലാശയങ്ങള്‍
പാട്ടത്തിന്
നല്‍കുന്നതുമായി
ബന്ധപ്പെട്ട് ലീസിങ്ങ്
പോളിസി
നിശ്ചയിക്കുന്നതിനുവേണ്ടി
ഡോ. എം.എന്‍. കുട്ടി
ചെയര്‍മാനായി
രൂപീകരിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
മണലൂര്‍
നിയോജക മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പ് 2011-12 മുതല്‍
നടപ്പിലാക്കിയ പദ്ധതികള്‍
214.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പ് 2011-12 മുതല്‍
മണലൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ ;
(ബി)
2011-12
മുതല്‍ നാളിതുവരെ
അനുവദിച്ച പദ്ധതികളും
ഇവയ്ക്കായി നീക്കിവെച്ച
തുകയും ഇവ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
അറിയിക്കാമോ ?
എയര്‍
കേരള പദ്ധതി
215.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്'എയര്‍
കേരള' പദ്ധതി
നടപ്പിലാക്കുന്നതിന്
നിലവിലുളള
പ്രതിബന്ധങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
പ്രതിബന്ധങ്ങള്‍ തരണം
ചെയ്യുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എയര്‍ കേരള പദ്ധതി
പ്രdബല്യ
ത്തിലാക്കാനുളള നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവളം
216.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവള
നിര്‍മ്മാണത്തിനായി ആകെ
എത്ര ഭൂമിയാണ്
ഏറ്റെടുക്കുവാന്‍
നിശ്ചയിച്ചിട്ടുളളത്;
(ബി)
ഇതിനോടകം
എത്ര ഭൂമി ഏറ്റെടുത്ത്
കണ്ണൂ൪ ഇന്റ൪നാഷണല്‍
എയ൪പോ൪ട്ട്
ലിമിറ്റഡിന്റെ
അവകാശത്തിലാക്കിയെന്നു
വ്യക്തമാക്കുമോ;
(സി)
ഇനിയും
എത്ര ഭൂമിയാണ്
ഏറ്റെടുക്കുവാനുളളത്;
(ഡി)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവള
നിര്‍മ്മാണത്തിനായി
ഇനിയും
ഏറ്റെടുക്കുവാനുളള
ഭൂമിയുടെ ഏറ്റെടുക്കല്‍
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവള
നിര്‍മ്മാണം
217.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളlത്തിന്റെ
ഒന്നാംഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയുടെ
പ്രോജക്ടിനാണ് അനുമതി
നല്‍കിയത്;ഏതെല്ലാം
പ്രവര്‍ത്തികള്‍ക്ക്
എത്ര തുക വീതം
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒന്നാംഘട്ട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
റെയില്‍വേ
നിര്‍മ്മാണത്തിനായി
അംഗീകരിച്ച പ്രോജക്ട്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അന്താരാഷ്ട്ര
മാനദണ്ഡങ്ങള്‍ പ്രകാരം
ഒരു സാധാരണ
എയര്‍പോര്‍ട്ട്
റണ്‍വേക്ക് ഏറ്റവും
കുറഞ്ഞത് എത്ര മീറ്റര്‍
നീളം വേണമെന്നാണ്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്;വലിയ
എയര്‍ ക്രാഫ്റ്റുകള്‍
പറന്നിറങ്ങണമെങ്കില്‍
റണ്‍വേക്ക് എത്ര
മീറ്റര്‍ നീളം
വേണമെന്നാണ്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്;
(ഡി)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായി വരുന്ന
റണ്‍വേയുടെ ദൈര്‍ഘ്യം
എത്ര മീറ്ററാണെന്നു
വ്യക്തമാക്കുമോ;
(ഇ)
കേരളത്തിലെ
മറ്റു
വിമാനത്താവളങ്ങളിലെ
നിലവിലുളള റണ്‍വേകളുടെ
ദൈര്‍ഘ്യം എത്ര
മീറ്ററാണെന്നു
വ്യക്തമാക്കുമോ?
കരിപ്പൂര്‍
എയര്‍പോര്‍ട്ടിന്റെ നവീകരണം
218.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കരിപ്പൂര്‍
എയര്‍പോര്‍ട്ടിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
റണ്‍വേ
വികസനത്തിന് ആവശ്യമായ
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഹെക്ടര്‍ ഭൂമി
ഏറ്റെടുത്തു;
വിശദാംശങ്ങള്‍
നല്‍കുമോ?
നാശോന്മുഖമാകുന്ന
പൈപ്പര്‍ എയര്‍ക്രാഫ്റ്റ്
വിമാനം
219.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
ഗാന്ധി അക്കാദമി ഫോര്‍
ഏവിയേഷന്‍
ടെക്നോളജിയില്‍
അമേരിക്കയില്‍ നിന്നും
കോടികള്‍ ചെലവഴിച്ചു
വാങ്ങിയ പൈപ്പര്‍ എയര്‍
ക്രാഫ്റ്റ് എന്ന വിമാനം
ഉപയോഗിക്കപ്പെടാതെ
കിടക്കുന്നതായുളള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തതു
വിമാനം വേണ്ടത്ര
പ്രവൃത്തി
പരിചയമില്ലാത്ത
പൈലറ്റുമാരുടെ അഭാവം
കൊണ്ടാണ് ഉപയോഗിക്കാന്‍
കഴിയാത്തതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇപ്രകാരമൊരു വിമാനം
വാങ്ങുന്നതിന് മുമ്പ് ഈ
സാഹചര്യം
വിലയിരുത്താതിരുന്നതിന്റെ
കാരണമെന്താണ് ;
(ഡി)
ഈ
വിമാനം അടിയന്തര
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാന്‍
കഴിയുന്നതാണെന്ന കാര്യം
കൂടി പരിഗണിച്ച് ഇത്
ഉപയോഗക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?