എെ.എ.എസ്
കണ്‍ഫര്‍ ചെയ്തു
കൊടുക്കുന്നതിന്‍െറ
മാനദണ്ഡങ്ങള്‍
3500.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
സര്‍വ്വീസിലെയും
സബോര്‍ഡിനേറ്റ്
സര്‍വ്വീസിലെയും
ഉദ്യോഗസ്ഥര്‍ക്ക്
എെ.എ.എസ് കണ്‍ഫര്‍
ചെയ്തു
കൊടുക്കുന്നതിന്‍െറ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
ഇത്തരത്തില്‍
എെ.എ.എസ് കണ്‍ഫര്‍
ചെയ്തു നല്‍കുന്നതിന്
ഉദ്യോഗസ്ഥരുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ ;
(സി)
പ്രസ്തുത
ലിസ്റ്റില്‍
അഴിമതിയാരോപണത്തിന്‍െറ
പേരില്‍ വിജിലന്‍സ്
അന്വേഷണം നേരിടുന്നവരോ
സ്ത്രീ പീഡന കേസുകളില്‍
ഉള്‍പ്പെട്ടവരോ ഉണ്ടോ
എന്ന് വ്യക്തമാക്കുമോ
?
കേരളാ
സര്‍വ്വകലാശാലയില്‍
ഡ്രൈവര്‍
തസ്തികയിലേയ്ക്കുള്ള
നിയമനം
3501.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
സര്‍വ്വകലാശാലയില്‍
2005 -ല്‍ നോട്ടിഫൈ
ചെയ്ത് 2007 -ല്‍
എഴുത്ത് പരീക്ഷ നടത്തി
2008 -ല്‍ ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച്, 2010
-ല്‍ പ്രായോഗിക പരീക്ഷ
നടത്തിയ ഡ്രൈവര്‍
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റ്, കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലും കേരളാ
ഹൈക്കോടതിയും സിംഗിള്‍
ബഞ്ചും ഡിവിഷന് ബഞ്ചും
ഉത്തരവിറക്കിയിട്ടും
പ്രസിദ്ധീകരിച്ച്
നിയമനം നടത്താത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍ എത്ര
താല്‍ക്കാലിക ജീവനക്കാരെ
കേരള സര്‍വ്വകലാശാല
സ്ഥിരപ്പെടുത്തി;
താല്ക്കാലികാടിസ്ഥാനത്തില്
ജോലി ചെയ്യുന്ന
തസ്തികകളുടെ വിശദ വിവരം
ലഭ്യമാക്കുമോ;
(സി)
ഡ്രൈവര്‍
തസ്തികയിലേയ്ക്കുള്ള
നിയമനം നടത്താതെ
അനന്തമായി
നീട്ടികൊണ്ടുപോകുന്നത്
മൂലം പാവപ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍,
പ്രസ്തുത
ലിസ്റ്റില്‍പ്പെട്ടവരെ
റാങ്ക് പട്ടിക
പ്രസിദ്ധീകരിക്കുന്നതുവരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
ആശ്രിത
പെന്ഷന്
3502.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വതന്ത്ര്യ
സമര സേനാനിയായിരുന്ന
കണ്ണൂരിലെ തെങ്ങില്‍
ചന്ത്രോത്ത് കൃഷ്ണന്
നമ്പ്യാരുടെ വിധവ
കുറ്റിയാട്ട് നാരായണി
അമ്മയ്ക്ക് അനുവദിച്ചു
നല്കിയ പെന്ഷന്
(കേരള ഫ്രീഡം
ഫൈറ്റേഴ്സ് പെന്ഷന്
സ്കീം ) 31.10.2013 ന്
അവര്‍
മരണമടഞ്ഞതിനെത്തുടര്‍ന്ന്
മകളും,ആശ്രിതയും ഏക
അനന്തരാവകാശിയുമായ
തനിയ്ക്ക് അനുവദിച്ചു
നല്‍കണമെന്നാവശ്യപ്പെട്ട്
ശ്രീമതി.പത്മാവതി
നല്കിയ
അപേക്ഷയിന്മേല്
കൈക്കൊണ്ട നടപടി
വിശദീകരിക്കുമോ?
ആശ്രിത
നിയമനത്തിനുള്ള
അപേക്ഷകള്‍
3503.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിവിധ
വകുപ്പുകളിലായി എത്ര
പേര്‍ക്ക് ആശ്രിത
നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; ഏതു
കാലയളവുവരെ
സമര്‍പ്പിച്ച
അപേക്ഷകളാണ്
പരിഗണിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുോ ;
(ബി)
ആശ്രിത
നിയമനം
ലഭ്യമാക്കുന്നതിനു
വേണ്ടി എത്ര
അപേക്ഷകളാണ്
നിലവിലുളളത്; പ്രസ്തുത
നിയമനങ്ങള്‍
വേഗത്തിലാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
പുതിയതായി ആരംഭിച്ച
താലൂക്കുകളില്‍
സര്‍ക്കാര്‍ ഓഫീസുകള്‍
ആരംഭിക്കല്‍
3504.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി ആരംഭിച്ച
താലൂക്കുകളില്‍
താലൂക്ക് ആശുപത്രി,
താലൂക്ക് സപ്ലൈ ഓഫീസ്,
ആര്.ടി.ഒ ഓഫീസ്
തുടങ്ങിയ സര്‍ക്കാര്‍
ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
പത്തനാപുരം താലൂക്കില്‍
പ്രസ്തുത ഓഫീസുകള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
പി.എസ്.സി
സ്റ്റാഫ് നഴ്സ് നിയമനം
3505.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ സ്റ്റാഫ്
നഴ്സ് ഗ്രേഡ്-II റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേരെ അഡ്വൈസ്
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളില്‍
ഇനിയും അഡ്വൈസ്
ചെയ്യാന്‍ ബാക്കിയുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പദവി
ഉയര്‍ത്തപ്പെട്ട
ആശുപത്രികളില്‍
ആവശ്യമായ സ്റ്റാഫ്
നഴ്സ് തസ്തിക
സൃഷ്ടിക്കുന്നതിനും
കൂടുതല്‍ പേര്‍ക്ക്
നിയമനം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ?
വി.എച്ച്.എസ്.ഇ
(കോമേഴ്സ്) അദ്ധ്യാപകരുടെ
റാങ്ക് ലിസ്റ്റ്
3506.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ
(കോമേഴ്സ്)
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്നും അദ്ധ്യാപകരുടെ
നിയമനത്തിന് അഡ്വൈസ്
മെമ്മോ അയച്ചിട്ടുണ്ടോ;
(സി)
ഇതില്‍
എന്‍.ജെ.ഡി
വിഭാഗത്തില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)
വി.എച്ച്.എസ്.ഇ
യി ല്‍ പ്രസ്തുത
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഇ)
എന്‍.ജെ.ഡി
ഉള്‍പ്പെടെയുള്ള എല്ലാ
ഒഴിവുകളും
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടികള്‍
സ്വീകരിക്കുമോ?
കേരള
പബ്ളിക് സര്‍വ്വീസ്
കമ്മീഷനില്‍ ഇ -
ഗവേണന്‍സ്
3507.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ളിക് സര്‍വ്വീസ്
കമ്മീഷനില്‍ ഇ -
ഗവേണന്‍സ്
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട് ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
വിവിധ
വകുപ്പുകളില്‍ ഡ്രൈവര്‍/ഓഫീസ്
അറ്റന്റന്റെ് നിയമനം
3508.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍ ഡ്രൈവര്‍
തസ്തികയില്‍ നിയമനം
നടത്തേണ്ടതില്ലെന്ന്
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
അങ്ങനെ
ഉത്തരവിറക്കിക്കൊണ്ടുള്ള
സാഹചര്യങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
വിശദാംശങ്ങള്‍
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം ലഭ്യമാക്കാമോ;
(ഡി)
ടി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഓഫീസ്
അറ്റന്റന്റെ്
തസ്തികയിലെ നിയമനങ്ങളും
ഒഴിവാക്കപ്പെടുമോ;
(ഇ)
കുറഞ്ഞ
വിദ്യാഭ്യാസ യോഗ്യത
ഉള്ളവര്‍ക്ക് ഓഫീസ്
അറ്റന്റന്റെ്
തസ്തികയില്‍ നിയമനം
ലഭിക്കുമെന്ന പ്രതീക്ഷ
ഇല്ലാതാക്കുന്ന ഈ നടപടി
റദ്ദാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ധനുഷ്
കൃഷ്ണന്റെ ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ ജോലി
3509.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
വെസ്റ്റ് ഹില്‍
ബാരക്സില്‍
എന്‍.സി.സി.ക്യാമ്പില്‍
പരിശീലനത്തിനിടെ
മരണപ്പെട്ട പത്തനാപുരം
സ്വദേശി ധനുഷ്
കൃഷ്ണന്റെ
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് നടപടികള്‍
നിലവിലുണ്ടോ ; എങ്കില്‍
വ്യക്തമാക്കുമോ ;
(ബി)
സമാനമായ
സാഹചര്യത്തില്‍
എന്‍.സി.സി ക്യാമ്പില്‍
പരിശീലനത്തിനിടെ
മരണപ്പെട്ട
ആരുടെയെങ്കിലും
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
?
ഉന്നത
ഉദ്യോഗസ്ഥർക്കെതിരെയുള്ള
പരാതികൾ
3510.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വകുപ്പ്
അദ്ധ്യക്ഷന്മാര്,
വകുപ്പ്
സെക്രട്ടറിമാര്‍ മുതലായ
ഉന്നത
ഉദ്യോഗസ്ഥർക്കെതിരെ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
എങ്കിൽ
ആര്‍ക്കെല്ലാമെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരില്‍
ആരെയൊക്കെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്‍ഡ്
ചെയ്തിട്ടുണ്ട്;
ആരെയെല്ലാം തിരികെ
സര്‍വ്വീസില്‍
പ്രവേശിപ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഈ
ഉദ്യോഗസ്ഥര്‍ക്ക്
ഓരോരുത്തര്‍ക്കുമെതിരെയുള്ള
കേസുകളുടെ തൽസ്ഥിതി
വിശദമാക്കാമോ?
തിരുമല
ശ്രീ ബാബു അലക്സ് നല്കിയ
നിവേദനം
3511.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹു.കേരള
മുഖ്യമന്ത്രിക്ക്
തിരുമല ശ്രീ ബാബു
അലക്സ് 17-11-2015 ആയി
നല്കിയ നിവേദനത്തിലെ
പ്രധാന ആവശ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഇതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
പെരുമാറ്റ
ചട്ടങ്ങള്‍ക്ക്
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
വകുപ്പു തലവനെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
നിവേദനത്തില്‍
സൂചിപ്പിച്ചിരിക്കുന്ന
പ്രകാരം വകുപ്പിലെ
അഴിമതിക്കുള്ള
അവസരങ്ങള്‍
ഇല്ലാതാക്കുമോ?
തസ്തിക
മാറ്റം വഴിയുള്ള നിയമനം
3512.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസിലെ എല്‍.ഡി
ക്ലാര്‍ക്ക് തസ്തികയുടെ
10% തസ്തിക മാറ്റം വഴി
നിയമിക്കുന്നതിനായുള്ള
സംയുക്ത സീനിയോറിറ്റി
ലിസ്റ്റ് എല്ലാ
വകുപ്പുകളിലും
തയ്യാറായിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍
ഡ്രൈവര്‍മാരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഡ്രൈവര്‍മാരെ
പ്രസ്തുത ലിസ്റ്റില്‍
പല വകുപ്പുകളിലും
ഉള്‍പ്പെടുത്താത്ത
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഡ്രൈവര്‍മാരെ
പ്രസ്തുത സീനിയോറിറ്റി
ലിസ്റ്റില്‍
ഉള്‍പ്പെടുത്താത്തത്
ഏതെല്ലാം
വകുപ്പുകളിലാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എല്‍.ഡി ക്ലാര്‍ക്കായി
നിയമിക്കുന്നതിന്
ഗ്രേഡ് വാങ്ങിയിട്ടുള്ള
ഡ്രൈവര്‍മാര്‍ക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കുമോ?
പത്താം
ശമ്പളക്കമ്മീഷന്
3513.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പളക്കമ്മീഷന്റെ
ഏറ്റവും ഒടുവില്‍
ദീര്‍ഘിപ്പിച്ചു
നല്കിയ കാലാവധി
അവസാനിക്കുന്നതെന്നാണ്
;
(ബി)
കമ്മീഷന്
റിപ്പോര്‍ട്ട് പഠിച്ചു
വിലയിരുത്തുവാനായി
രൂപീകരിച്ച മന്ത്രിതല
ഉപസമിതി
രൂപീകരിക്കപ്പെട്ടതെന്ന്
;
(സി)
കമ്മീഷന്
റിപ്പോര്‍ട്ടുമായി
ബന്ധപ്പെട്ട്
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
അതിനുള്ള സമയക്രമം
നിശ്ചയിക്കുമോ ;
(ഡി)
പത്താം
ശമ്പള പരിഷ്കരണ
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കിക്കൊണ്ടുള്ള
ഉത്തരവ് എപ്പോള്‍
പുറപ്പെടുവിക്കുമെന്ന്
വ്യക്തമാക്കുമോ?
ബോട്ട്
ദുരന്തങ്ങളെക്കുറിച്ച്
അന്വേഷിക്കുന്ന
കമ്മീഷനുകള്‍
3514.
ശ്രീ.പി.തിലോത്തമന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.എസ്.സുനില്‍ കുമാര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബോട്ട്
ദുരന്തങ്ങളെക്കുറിച്ച്
അന്വേഷിക്കുന്ന
കമ്മീഷനുകള്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; എങ്കിൽ ഏതെല്ലാം
ബോട്ട് ദുരന്തങ്ങളെ
കുറിച്ചുള്ള
അന്വേഷണങ്ങളാണ് നടന്ന്
വരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
എത്ര
അന്വേഷണ
റിപ്പോര്‍ട്ടുകള്‍
ഇപ്പോള്‍ നിലവിലുണ്ട്
എന്ന് വെളിപ്പെടുത്തുമോ
;
(സി)
അന്വേഷണ
കമ്മീഷനുകളുടെ
ശിപാര്‍ശകള്‍
നടപ്പാക്കിയിട്ടുണ്ടോ ;
എങ്കിൽ ഏതെല്ലാം
കമ്മീഷനുകളുടെ ഏതെല്ലാം
ശിപാര്‍ശകളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
ഫ്രണ്ട്
ഓഫീസ് സംവിധാനം
3515.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
പൊതുജനങ്ങള്‍ക്ക് ഫയല്‍
സംബന്ധമായ വിവരം
നല്കുവാനും അപേക്ഷകള്‍
സ്വീകരിക്കുവാനും
ഫ്രണ്ട് ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇതിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ഫലപ്രദമാക്കാന്‍
എന്തെല്ലാം നടപടികളാണ്
പുതിയതായി
നടപ്പിലാക്കിയത്;
വിശദമാക്കുമോ?
താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
3516.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്,
പി.എസ്.സി. എന്നിവയിലെ
താഴ്ന്ന വിഭാഗം
ജീവനക്കാര്‍ക്ക്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് നല്‍കുന്നത്
സംബന്ധിച്ച തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
പി.എസ്.സി.
നല്‍കിയിട്ടുള്ള
മറുപടികള്‍
എപ്രകാരമാണ്; ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
പി.എസ്.സി.യുടെ
തീരുമാനങ്ങളും
ബന്ധപ്പെട്ട നോട്ട്
ഫയലിന്റെ പകര്‍പ്പുകളും
ലഭ്യമാക്കുമോ ?
സിവില്‍
സര്‍വ്വീസ് മേഖലയിലെ
പ്രശ്നങ്ങള്‍
3517.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.എസ്,
ഐ.പി.എസ്, ഐ.എഫ്.എസ്,
ഐ.ആര്.എസ്
ഉദ്യോഗസ്ഥരുള്പ്പെടെയുളള
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥ മേഖല അഴിമതി
രഹിതവും കാര്യക്ഷമവും
ആക്കാനും ആഭ്യന്തര
പ്രശ്നങ്ങള്‍
ഒഴിവാക്കാനും നിയമന
നടപടികള്‍
സുതാര്യമാക്കാനും
നാളിതുവരെ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
മുഖ്യമന്ത്രി,
ആഭ്യന്തര
വകുപ്പുമന്ത്രി, ചീഫ്
സെക്രട്ടറി, ഡിജിപി
എന്നിവരെ
സംബന്ധിച്ച്പരാതിപ്പെട്ട
ഐ.എ.എസ്,
ഐ.പി.എസ്.,ഐ.എഫ്.എസ്.,
ഐ.ആര്.എസ്
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
ഇവരുടെ ഓരോരുത്തരുടെയും
പരാതികള്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കുമോ;
(സി)
2015
കാലയളവില്‍ ഏതെല്ലാം
ഐ.പി.എസ്. ഉദ്യോഗസ്ഥര്‍
ഡി.ജി.പി. റാങ്കില്‍
എത്തി; ഇവരില്‍
ആര്‍ക്കെല്ലാം
ഡി.ജി.പി. റാങ്കില്‍
വേതനം ലഭിക്കുന്ന
തസ്തികകളില്‍ നിയമനം
നല്കി; ആര്‍ക്കെല്ലാം
നല്‍കിയില്ല;
വ്യക്തമാക്കുമോ ;
(ഡി)
ഡി.ജി.പി.
റാങ്കിലുളളവരെ
നിയമിക്കേണ്ടുന്നിടത്ത്
എ.ഡി.ജി.പി.
റാങ്കിലുളളവരെ
നിയമിച്ചത് സംബന്ധിച്ച്
ഡി.ജി.പി. റാങ്കിലുളള
ഏതെല്ലാം ഉദ്യോഗസ്ഥര്‍
ചീഫ് സെക്രട്ടറിക്കും,
മുഖ്യമന്ത്രിക്കും,
ആഭ്യന്തര മന്ത്രിക്കും
പരാതി നല്കി;
ഇതിന്മേല് എന്തു
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
സർക്കാർ
ജീവനക്കാരുടെ
ഡപ്യൂട്ടേഷന്
3518.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡപ്യൂട്ടേഷന്
വ്യവസ്ഥയില്‍
സെക്രട്ടേറിയേറ്റില്‍
നിന്നും വിവിധ
വകുപ്പുകളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും
കോര്‍പ്പറേഷനുകളിലും
ബോര്‍ഡുകളിലും
ജോലിചെയ്യുന്ന എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍
ഓരോരുത്തരും എത്ര
കാലമായി
ഡെപ്യൂട്ടേഷനില്‍
തുടരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേരുടെ
ഡെപ്യൂട്ടേഷന് റദ്ദ്
ചെയ്തുവെന്നും
എത്രപേര്‍ക്ക്
ഡെപ്യൂട്ടേഷന്
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഡെപ്യൂട്ടേഷനില്‍
പോകുന്ന ജീവനക്കാരുടെ
ഏതെല്ലാം
ആനുകൂല്യങ്ങളാണ്
മാതൃസ്ഥാപനത്തില്‍
നിന്ന് അനുവദി
ക്കുന്നതെന്ന്
വിശദമാക്കുമോ?
മലപ്പുറം
ആംഡ് ബറ്റാലിയന് വനിതാ
പോലീസ് കോണ്‍സ്റ്റബിള്‍
നിയമനം
3519.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 262/2014
മലപ്പുറം ആംഡ്
ബറ്റാലിയന് വനിതാ
പോലീസ് കോണ്‍സ്റ്റബിള്‍
തസ്തികയിലേക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്ന്
കാര്യമായി നിയമനം
നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016
മെയ് മാസം 3-ാം തീയതി
ഒരു വർഷം പൂര്‍ത്തിയായി
കാലഹരണപ്പെടുന്ന
പ്രസ്തുത ലിസ്റ്റില്‍
നിന്ന് പരമാവധി നിയമനം
നടത്തുന്നതിന്
അടയന്തിരമായി ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
യൂണിഫോം
തസ്തികകളിലേക്ക്
നിയമനത്തിനുള്ള റാങ്ക്
പട്ടികകളുടെ കാലാവധി
ഒരു വര്‍ഷമായതിനാല്‍
പ്രസ്തുത കാലയളവില്‍
നിയമനങ്ങള്‍ നടക്കാതെ
ലിസ്റ്റ് ഇല്ലാതാവുകയും
എല്ലാ വര്‍ഷവും പരീക്ഷ
നടത്തേണ്ട അവസ്ഥ
ഉണ്ടാവുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ലിസ്റ്റുകളില്‍ നിന്ന്
മുഴുവന്‍ പേര്‍ക്കും
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഈ ലിസ്റ്റുകളുടെ
കാലാവധി 2
വര്ഷമാക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ലിസ്റ്റ്
നിലനില്ക്കുകയും,
പകുതി പേര്‍ക്ക് പോലും
നിയമനം
ലഭിക്കാതിരിക്കുകയും
ചെയ്ത ഈ സമയത്ത് പുതിയ
ലിസ്റ്റിനായി പരീക്ഷ
നടന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
നിലിവിലുള്ള
ലിസ്റ്റില്‍ നിന്നും
പരമാവധി നിയമനം
നടത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ലാസ്റ്റ്
ഗ്രേഡ് വിഭാഗം
ജീവനക്കാര്‍ക്ക്
തസ്തികമാറ്റം വഴി നിയമനം
3520.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യി ലെ ലാസ്റ്റ് ഗ്രേഡ്
വിഭാഗം ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
കാറ്റഗറിയിലേയ്ക്ക
തസ്തികമാറ്റം വഴി,
ആദ്യം 2% വും പിന്നീട്
4% വും നിയമനം
നല്കുന്ന ഉത്തരവ്
പ്രകാരം, 2006 ജനുവരി
മുതല്‍ ഇന്നു വരെ
നിയമനം
നടത്തിയിട്ടുള്ളത്എപ്രകാരമാണെന്ന
വിവരം ലഭ്യമാകുകമോ;
(ബി)
2006
മുതല്‍ 2011 ജനുവരി വരെ
ടേണ്‍ നിശ്ചയിച്ച്
ശതമാനക്കണക്കില്‍
നല്‍കിവരുന്ന പ്രസ്തുത
പ്രൊമോഷന് ഉത്തരവില്‍
പറയാത്ത കേഡര്‍
സ്ട്രംങ്ത്തിലേയ്ക്ക്
മാറ്റാനുണ്ടായ കാരണം
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി
യില്‍ തസ്തികമാറ്റം വഴി
താഴ്ന്ന വിഭാഗം
ജീവനക്കാര്‍ക്ക്
അവസാനമായി നിയമനം
നല്കിയ തീയതി, അതിന്
ശേഷം എത്ര അസിസ്റ്റന്റ്
ഒഴിവുകള്‍
വന്നിട്ടുണ്ട് എന്നും
വ്യക്തമാക്കുമോ;
(ഡി)
അട്ടിമറിക്കപ്പെട്ട
പ്രസ്തുത പ്രൊമോഷന്
പുന:പരിശോധിച്ച്
നിലവിലെ ഉത്തരവ്
പ്രകാരം
പുന:സ്ഥാപിക്കുമോ;
പ്രസ്തുത ഉത്തരവ്
അട്ടിമറിച്ചവര്‍ക്കെതിരെ
ശിക്ഷണ നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ആയത്
സംബന്ധിച്ച ഫയലിലെ
കുറിപ്പ് പേജുകളുടെ
കോപ്പി ലഭ്യമാക്കുമോ?
ഫയലുകള്‍
കൊണ്ട് വീര്‍പ്പുമുട്ടുന്ന
സ്ഥിതി വിശേഷം
3521.
ശ്രീ.ഇ.പി.ജയരാജന്
,,
എം. ഹംസ
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകള്‍ പേപ്പര്‍
രഹിതമായിക്കൊണ്ടിരിക്കുകയാണെന്ന്
അവകാശപ്പെടുമ്പോഴും
ലഭിക്കുന്ന
അപേക്ഷകളില്‍ യഥാസമയം
തീര്‍പ്പാക്കാന്‍
കഴിയാതെ ഫയലുകള്‍
കൊണ്ട്
വീര്‍പ്പുമുട്ടുന്ന
സ്ഥിതി വിശേഷം
നിലനല്ക്കുകയാണെന്ന
കാര്യം സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഫയലുകള്‍
കുന്നുകൂടിക്കൊണ്ടിരിക്കുന്ന
വകുപ്പുകളെ
സംബന്ധിച്ചും ആയതിന്റെ
കാരണങ്ങള്‍
സംബന്ധിച്ചും
പരിശോധിക്കാമോ;
(സി)
ഇ-ഡിസ്ടിക്റ്റ്
പദ്ധതി ഫലപ്രദമായി
മുന്നോട്ടു
കൊണ്ടുപോകാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണ്;
വിശദമാക്കാമോ; ഇതിനകം
ഏതെല്ലാം വകുപ്പുകളില്‍
പൂര്‍ണ്ണമായും
നടപ്പില്‍
വരുത്തിയിട്ടുണ്ട്;
(ഡി)
സുതാര്യത
ഉറപ്പാക്കാനും
അഴിമതിക്കാര്‍ക്ക്
സംരക്ഷണം ലഭിക്കുന്ന
സ്ഥിതി ഇല്ലാതാക്കാനും
നടപടി സ്വീകരിക്കുമോ?
പൊതുഭരണ
വകുപ്പിന് ബഡ്ജറ്റിലുള്ള
പദ്ധതികള്‍
3522.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആദ്യ
ബഡ്ജറ്റില്‍ പൊതുഭരണ
വകുപ്പിന് കീഴില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത് ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
ഓരോന്നിനുമായി എത്ര തുക
വീതം ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ട് ;
എത്ര തുക വീതം
അനുവദിക്കപ്പെട്ടു ;
എത്ര തുക വീതം
പിന്‍വലിക്കാതെ
അവശേഷിച്ചു;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഈ
സര്‍ക്കാരിന്റെ
നാലരവര്‍ഷത്തെ
ഭരണശേഷവും
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍ ഉണ്ടോ ;
ഉണ്ടെങ്കിൽ
വ്യക്തമാക്കുമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
3523.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ വകുപ്പുകളിലും 2015
നവംബര്‍ 30 വരെ എത്ര
അധിക തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി
വഴിയും ആശ്രിതനിയമന
പദ്ധതി വഴിയും
സ്പോര്‍ട്സ് ക്വാട്ട
വഴിയും എത്ര പേര്‍ക്ക്
നിയമനം നല്‍കിയെന്ന്
വിശദമാക്കുമോ;
(സി)
പുതുതായി
എത്രപേര്‍ക്ക് നിയമനം
നല്‍കുന്നതിന് അഡ്വൈസ്
മെമ്മോ
നല്‍കിയിട്ടുണ്ടെന്നും
അവര്‍ക്ക്
എന്നത്തേയ്ക്ക് നിയമനം
നല്‍കുമെന്നും
വിശദമാക്കുമോ ;
(ഡി)
പോലീസ്
സേനയില്‍
ഇന്‍സ്പെക്ടര്‍മാരായി
നിയമനത്തിന്
എത്രപേര്‍ക്ക് അഡ്വൈസ്
മെമ്മോ
നല്‍കിയിട്ടുണ്ടെന്നും
ഇവര്‍ക്ക്
എന്നത്തേയ്ക്ക് നിയമനം
നല്‍കുമെന്നും
വ്യക്തമാക്കുമോ?
സേവനാവകാശ
നിയമം
3524.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം എല്ലാ
വകുപ്പുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
വകുപ്പുകളിലാണ് ഇനിയും
നടപ്പിലാക്കാനുളളത്;
ഇതിന്റെ കാരണം
വ്യക്തമാക്കുമോ;;
(ബി)
സേവനാവകാശ
നിയമ പ്രകാരം
ഇതുവരെയായി ഓരോ
വകുപ്പിലും എത്ര
അപേക്ഷകളാണ്
തീര്‍പ്പാക്കാന്‍
അവശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിശ്ചിത
ദിവസങ്ങള്‍ക്കകം സേവനം
നല്കാത്തതിനാല് എത്ര
ഉദ്യോഗസ്ഥര്‍ക്ക്
ഇതുവരെ പിഴ
ചുമത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിവരാവകാശ
കമ്മീഷനില്‍
ഒഴിവിലേക്കുള്ള നിയമനം
3525.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിവരാവകാശ കമ്മീഷനില്‍
ഒഴിവിലേക്ക് അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാന
വിവരാവകാശ കമ്മീഷനിലെ
കമ്മിഷണറെയും
അംഗങ്ങളെയും
നിയമിക്കുന്നതിന്
നിബന്ധനകളെന്തെങ്കിലും
നിലവിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
ഓഫീസുകളിലെ
ജോലി ഭാരം
3526.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലേയും
ഓഫീസുകളിലേയും ജോലി
ഭാരത്തെക്കുറിച്ചും
ജോലിയുടെ
സ്വഭാവത്തെക്കുറിച്ചും
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ജോലിഭാരമേറിയ
ഓഫീസുകളില്‍ കൂടുതല്‍
ജീവനക്കാരെ
നിയമിക്കുന്നതിനും
ജോലിഭാരം
ലഘൂകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ലഭ്യമായ
പഠന റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മന്ത്രിസഭാ
തീരുമാനം
പൊതുജനങ്ങള്‍ക്കും
ലഭ്യമാക്കുന്നതിനുളള
നടപടി
3527.
ശ്രീ.ജി.സുധാകരന്
,,
പി.ടി.എ. റഹീം
,,
ബാബു എം. പാലിശ്ശേരി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിസഭാ
തീരുമാനം വിവരാവകാശ
നിയമപ്രകാരം
ആവശ്യപ്പെടുന്നവര്‍ക്ക്
നല്‍കുന്നതിന്
തടസ്സമുണ്ടോ ;
വ്യവസ്ഥകള്‍
വിശദമാക്കുമോ ;
(ബി)
സംസ്ഥാന
വിവരാവകാശ കമ്മീഷന്
പ്രസ്തുത വിഷയം
സംബന്ധിച്ച നിലപാട്
വ്യക്തമാക്കിയിട്ടുണ്ടോ
;
(സി)
മന്ത്രിസഭാ
തീരുമാനം
പൊതുജനങ്ങളില്‍ നിന്ന്
മറച്ചു മറച്ചു
വയ്ക്കപ്പെടുന്നുണ്ടോ;
അതിന്റെ ഉദ്ദേശ്യം
വ്യക്തമാക്കുമോ ;
(ഡി)
മന്ത്രിസഭാ
തീരുമാനങ്ങളും
സര്‍ക്കാര്‍
ഉത്തരവുകളും യഥാസമയം
വെബ് സൈറ്റുകളില്‍
പ്രസിദ്ധീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ
;
(ഇ)
എങ്കില്‍
സര്‍ക്കാര്‍
ഉത്തരവുകള്‍ അപ്രകാരം
പ്രസിദ്ധീകരിക്കാതിരിക്കുന്നതിന്റെ
ഉദ്ദേശ്യം
വെളിപ്പെടുത്തുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടി
3528.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ
ഘട്ടങ്ങളിലായി നടത്തിയ
ജനസമ്പര്‍ക്ക
പരിപാടിയില്‍
മുഖ്യമന്ത്രിയുടെ
ദുരിദാശ്വാസ നിധിയില്‍
നിന്ന് എത്ര പേര്‍ക്ക്
സഹായം
നല്‍കിയിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
സാമ്പത്തിക
സഹായത്തിനുള്ള ഉത്തരവ്
ഇറങ്ങിയിട്ടും പണം
ഇതുവരെ പൂര്‍ണ്ണമായി
കൊടുക്കാന്‍
കഴിഞ്ഞിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ ഇനത്തില്‍ ജില്ലയില്‍
എത്ര രൂപ
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ?
മെഡിക്കല്‍-റീ-ഇംബേഴ്സ്മെന്റ്
കൈകാര്യം ചെയ്യുന്നതിലേക്കായി
പുതിയ സെക്ഷന്‍
3529.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മുഴുവന്‍ സര്‍ക്കാര്‍
ജീവനക്കാരുടെയും
മെഡിക്കല്‍-റീ-ഇംബേഴ്സ്മെന്റ്
കൈകാര്യം
ചെയ്യുന്നതിലേക്കായി
സെക്രട്ടേറിയറ്റില്‍
ഒരു സെക്ഷന്‍
മാത്രമാണുളളത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അമിത
ജോലിഭാരം മൂലം അടിയന്തര
സഹായം ലഭിക്കേണ്ട
കേസുകള്‍ പോലും
വൈകുന്നത്
ഒഴിവാക്കുന്നതിനായി
പുതിയ സെക്ഷനുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
3530.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
മുതല്‍ ഓരോ വര്‍ഷവും 50
കായികതാരങ്ങള്‍ക്ക്
സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
2010 മുതല്‍ എത്ര
പേർക്ക് ഇതു പ്രകാരം
ജോലി
നല്‍കിയിട്ടുണ്ടെന്നും
ഇല്ലെങ്കില്‍ ജോലി
നല്‍കുന്നതിനുള്ള
തടസ്സമെന്താണെന്നും
വിശദമാക്കുമോ;
(ബി)
കേരളത്തില്‍
നടന്ന ദേശീയഗെയിംസില്‍
മെഡല്‍ നേടിയ
കായികതാരങ്ങള്‍ക്ക്
ജോലി നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
ഗര്‍ഭിണികളായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പരീക്ഷാ സെന്ററുകള്‍
അനുവദിക്കൽ
3531.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
പരീക്ഷകളില്‍
ഗര്‍ഭിണികളായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വന്തം ജില്ലകളില്‍
പരീക്ഷാ സെന്ററുകള്‍
അനുവദിക്കാത്തതുമൂലം
പരീക്ഷകള്‍ എഴുതുവാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഗര്‍ഭിണികളായ
ഉദ്യോഗാര്‍ത്ഥികള്‍
കേരളത്തിലെ ഏത്
ജില്ലയിലെ ഏത്
തസ്തികയ്ക്കു് വേണ്ടി
അപേക്ഷിച്ചാലും പരീക്ഷാ
സെന്ററുകള്‍ സ്വന്തം
ജില്ലയ്ക്ക് പുറത്താണ്
ലഭിക്കുന്നതെങ്കില്‍
അവരുടെ അപേക്ഷ
സ്വീകരിച്ച് സ്വന്തം
ജില്ലയില്‍ പരീക്ഷാ
സെന്റര്‍
അനുവദിച്ചിരുന്ന നടപടി
2015 മെയ്
മാസത്തിനുശേഷം
അവസാനിപ്പിച്ചതിന്
കാരണം വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വന്തം ജില്ലയില്‍
പരീക്ഷാ സെന്റര്‍
അനുവദിക്കുന്നതിന്
പി.എസ്.സി യ്ക്ക്
നിര്‍ദ്ദേശം നല്‍കുകയും
ആയതിനുള്ള മറ്റ്
നടപടികൾ
കൈക്കൊള്ളുമോയെന്നും
വിശദമാക്കുമോ?
ജനസമ്പര്‍ക്ക
പരിപാടി
3532.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടികളോട്
അനുബന്ധിച്ച് ബഹു.
മുഖ്യമന്ത്രി ഓരോ
ജില്ലയിലും
പ്രാവര്‍ത്തികമാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഏതെല്ലാം
പദ്ധതികള്‍ ഇനിയും
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓരോ പദ്ധതിയും എന്ന്
പൂര്‍ത്തിയാക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്/ഓഡിറ്റര്‍
തസ്തികകളിലെ നിയമനം
3533.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്,
ലോക്കല്‍ഫണ്ട് ആഡിറ്റ്,
അഡ്വക്കേറ്റ് ജനറല്‍
ഓഫീസ്,
പി.എസ്.സി.എന്നിവിടങ്ങളില്‍
അസിസ്റ്റന്റ്/ഓഡിറ്റര്‍
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
(ബി)
2016
മാര്‍ച്ച് 31 വരെ
പ്രസ്തുത തസ്തികയില്‍
പ്രതീക്ഷിക്കുന്ന
ഒഴിവുകളെത്ര;
(സി)
പ്രസ്തുത
തസ്തികയിലെ നിലവിലെ
എല്ലാ ഒഴിവുകളും
പ്രതീക്ഷിത ഒഴിവുകളും
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലായെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ടി
വകുപ്പുകളില്‍
പുതിയതായി
അസിസ്റ്റന്റ്/ഓഡിറ്റര്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
ശിപാര്‍ശകള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
എത്ര വീതം തസ്തികകളാണ്
സൃഷ്ടിക്കാന്‍ ശിപാര്‍ശ
ലഭിച്ചിട്ടുളളത്;
(ഇ)
പ്രസ്തുത
തസ്തികയില്‍ നിലവിലുളള
എല്ലാ ഒഴിവുകളിലും
പ്രതീക്ഷിത ഒഴിവുകളിലും
സൂപ്പര്‍ ന്യൂമററിയായി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അടിയന്തരമായി നിയമനം
നല്കുന്ന കാര്യം
പരിഗണിയ്ക്കുമോ;
(എഫ്)
ആരോഗ്യസര്‍വ്വകലാശാലയിലെ
സമാന
തസ്തികയിലേയ്ക്കുളള
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലെ
നിയമനത്തിനായി
സെക്രട്ടേറിയറ്റില്‍
സൂപ്പര്‍ന്യൂമററി
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം
നല്‍കുന്നതിനുള്ള
ശിപാര്‍ശ
പരിഗണനയിലുണ്ടോ?
സര്‍വ്വീസില്‍
നിന്നും വിരമിച്ച
ഐ.എ.എസ്ഉദ്യോഗസ്ഥര്
3534.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കേഡറില്‍ പ്രവൃത്തിച്ച്
സര്‍വ്വീസില്‍ നിന്ന്
വിരമിച്ച ഐ.എ.എസ്.
ഉദ്യോഗസ്ഥരുടെ പേര്
വിവരം
സൂക്ഷിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഇപ്രകാരം പെന്ഷന്
പറ്റി ജീവിക്കുന്നവര്‍
എത്ര; അവ൪ ആരെല്ലാം;
വിശദാംശം നല്‍കുമോ?
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
തസ്തികമാറ്റ നിയമനം
3535.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പിലും
ധനകാര്യവകുപ്പിലും
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
തസ്തികമാറ്റ
നിയമനവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
സെക്രട്ടേറിയറ്റ്
സ്പെഷ്യല്‍ റൂളിന്റെ
ലംഘനം നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
25-3-2006
നുശേഷം
സെക്രട്ടേറിയറ്റ്
സര്‍വ്വീസില്‍
പ്രവേശിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്ക്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
തസ്തികമാറ്റ നിയമനം
നല്‍കുന്നത് എത്ര
ശതമാനമാണ്; ഇത് ഏത്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്ക്
അസിസ്റ്റന്റ്
ട്രെയിനിയായി നിയമനം
നല്‍കുന്നത് ഏത്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമാണെന്ന്
വ്യക്തമാക്കുമോ; കോപ്പി
ലഭ്യമാക്കുമോ;
(ഡി)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരില്‍
നിന്നും തസ്തികമാറ്റം
വഴി അസിസ്റ്റന്റായി
നിയമിക്കപ്പെടേണ്ട
ഒഴിവുകളില്‍
അസിസ്റ്റന്റ്
ട്രെയിനിമാരെ
ഉള്‍പ്പെടുത്തുന്നുണ്ടോ;
എങ്കില്‍ ഏത് ഉത്തരവ്
പ്രകാരമാണ്;
(ഇ)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
തസ്തികമാറ്റം വഴിയുള്ള
എത്ര നിയമനം
ബാക്കിയുണ്ട്?
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
തസ്തികമാറ്റ നിയമനം
3536.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പിലും
ധനകാര്യവകുപ്പിലും
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
തസ്തികമാറ്റ
നിയമനവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
സെക്രട്ടേറിയറ്റ്
സ്പെഷല്‍ റൂള്‍ ലംഘനം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
25.03.2006
നുശേഷം
സെക്രട്ടേറിയറ്റ്
സര്‍വ്വീസില്‍
പ്രവേശിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്ക്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
തസ്തികമാറ്റ നിയമനം
നല്‍കുന്നത് എത്ര
ശതമാനമാണ്; ഇത് ഏത്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്ക്
ട്രെയ് നിയായി നിയമനം
നല്‍കുന്നത് ഏത്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റില്‍
നിന്നും തസ്തികമാറ്റം
വഴി അസിസ്റ്റന്റായി
നിയമിക്കപ്പെടേണ്ട
ഒഴിവുകളില്‍
അസിസ്റ്റന്റ് ട്രെയ്
നിമാരെ
ഉള്‍പ്പെടുത്തുന്നുണ്ടോ
; എങ്കില്‍ ഏത്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമെന്ന്
വ്യക്തമാക്കാമോ ;
(ഇ)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍നിന്നും
അസിസ്റ്റന്റ്
തസ്തികയിലേക്ക്
തസ്തികമാറ്റം വഴിയുള്ള
ഒഴിവുകള്‍ എത്രയെണ്ണം
നികത്തുവാന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ ; ഇത്
എന്നത്തേക്ക്
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ ?
പുനര്‍നാമകരണം
ചെയ്തിട്ടുള്ള തസ്തികള്‍
3537.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
തസ്തികകളുടെ പേരുകള്‍
പുനര്‍നാമകരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇങ്ങനെ
ചെയ്ത തസ്തികകള്‍ക്ക്
എന്തെങ്കിലും
സാമ്പത്തിക
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ?
എന്റര്‍പ്രെയ്സ്
റിസോഴ്സ് പ്ലാനിംങ്
3538.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഏതെങ്കിലും സര്‍ക്കാര്‍
വകുപ്പുകളിലോ
പൊതുമേഖലാ
സ്ഥാപനങ്ങളിലോ
എന്റര്‍പ്രെയ്സ്
റിസോഴ്സ് പ്ലാനിംങ്
(ഇ.ആര്.പി)
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏതെല്ലാം വകുപ്പുകളിലും
എതെല്ലാം
സ്ഥാപനങ്ങളിലുമെന്ന്
വ്യക്തമാക്കുമോ ;
(സി)
ആയത്
നടപ്പാക്കിയ ഓരോ
വകുപ്പിലും
സ്ഥാപനത്തിലും ഏത്
കമ്പനി വഴിയാണ്
നടപ്പാക്കിയതെന്നും ഓരോ
സ്ഥലത്തും എത്ര തുക
ചെലവായിട്ടുണ്ടെന്നും
വിശദമാക്കുമോ ?
മാതൃവകുപ്പിലേക്ക്
തിരികെ വരുന്നവര്‍ക്ക്
ലഭിക്കേണ്ട ആനുകൂല്യങ്ങള്‍
3539.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. & എസ്. എസ്.
ആര്. റൂള്‍-8
അനുസരിച്ച്
മാതൃവകുപ്പിലേക്ക്
തിരികെ വരുന്നവര്‍ക്ക്
നീനിയോറിറ്റി
ഉള്‍പ്പെടെ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കേണ്ടത്;
(ബി)
ഇങ്ങനെ
മാതൃവകുപ്പിലേക്ക്
തിരികെ വരുന്ന
ഉദ്യോഗസ്ഥരുടെ
സീനിയോറിറ്റി
നിഷേധിക്കുവാന്‍
വകുപ്പ് മേധാവികള്‍ക്ക്
എന്തെങ്കിലും
അധികാരമുണ്ടോ;
വിശദമാക്കുമോ;
(സി)
കെ.എസ്.
& എസ്.എസ്.ആര്.
റൂള്‍ 8 -നെ
മറ്റേതെങ്കിലും
ചട്ടപ്രകാരം
നിഷേധിക്കുവാന്‍
നിയമനാധികാരിക്കോ
വകുപ്പ്
മേലധികാരികള്‍ക്കോ
അധികാരം ഉണ്ടോ;
(ഡി)
പ്രസ്തുത
റൂള്‍ പ്രകാരമുള്ള
സീനിയോറിറ്റി
പുനസ്ഥാപിക്കുന്നത്
അകാരണമായി തടയുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം ശിക്ഷണ
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്നറിയിക്കുമോ?
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
കെട്ടിക്കിടക്കുന്ന ഫയലുകള്‍
3540.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
തീരുമാനം എടുക്കാതെ
കെട്ടിക്കിടക്കുന്ന
ഫയലുകളെ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2015
നവംബര്‍ 25 വരെ ഓരോ
മന്ത്രിയുടെയും
പരിഗണനയ്ക്ക് വന്ന
ഫയലുകളില്‍ ഇനിയും
തീരുമാനമെടുക്കാന്‍
ബാക്കി നില്പ്പുള്ളവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫയലുകളില്‍ മൂന്നു
മാസമായും ആറു മാസമായും
ഒരു വര്‍ഷത്തിലധികമായും
തീരുമാനമാകാതെ മന്ത്രി
ഓഫീസുകളില്‍
കെട്ടിക്കിടപ്പുള്ള
ഫയലുകള്‍ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ മന്ത്രിസഭായോഗ
തീരുമാനത്തിന് മേല്‍
ഉത്തരവ്
പുറപ്പെടുവിക്കേണ്ട
എത്ര ഫയലുകള്‍ 2015
ഒക്ടോബര്‍ 31 -ന്
ബാക്കി
നില്പ്പുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
മന്ത്രിസഭയുടെ
പരിഗണനയ്ക്ക്
അയയ്ക്കേണ്ട എത്ര
ഫയലുകള്‍
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ 2015
ഒക്ടോബര്‍ 31-ന്
ബാക്കിയുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
സെക്രട്ടേറിയേറ്റിനുള്ളില്‍
ബാങ്കുകളുടെ ശാഖ
3541.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയേറ്റിനുള്ളില്‍
ഏതെങ്കിലും ബാങ്കുകളുടെ
ശാഖ
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത്തരം ഒരു തീരുമാനം
കൈക്കൊള്ളാൻ ഇടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
പൊതുമേഖലാ,
സ്വകാര്യബാങ്കുകള്‍
അടക്കം ഏതെങ്കിലും
സ്ഥാപനങ്ങള്‍ക്ക്
ഇത്തരത്തില്‍
സെക്രട്ടേറിയറ്റിനുള്ളില്‍
പ്രവര്‍ത്തനാനുമതി
നല്‍കാനുള്ള നീക്കം
സര്‍ക്കാര്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സെക്രട്ടേറിയറ്റിന്റെ
ഭംഗി നശിപ്പിക്കും വിധം
സ്ഥാപിച്ചിട്ടുള്ള
എ.ടി.എം. കള്‍
വശങ്ങളിലേക്ക് മാറ്റി
സ്ഥാപിക്കുവാനുള്ള
നടപടി കൈക്കൊള്ളുമോ?
സംസ്ഥാന
വിവരാവകാശ കമ്മീഷന്റെ
പ്രവര്‍ത്തനം
3542.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ നിയമം
നടപ്പിലാക്കി
പത്തുവര്‍ഷം തികയുന്ന
ഘട്ടത്തില്‍ ആയത്
സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാന
വിവരാവകാശ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച പരാതികളോ
അഭിപ്രായങ്ങളോ
ശ്രദ്ധിച്ചിട്ടുണ്ടോ;
കമ്മീഷന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിലയിരുത്തല്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
വിവരാവകാശ
കമ്മീഷന്റെ സേവനം
തേടിയവരുടെ
അഭിപ്രായങ്ങള്‍
ക്ഷണിച്ചും അപാകതകള്‍
പരിഹരിച്ചും ആവശ്യമായ
തിരുത്തല്‍ നടപടികള്‍
സ്വീകരിക്കുമോ?
നിയമനടപടി
സ്വീകരിക്കാനുള്ള അനുമതി
3543.
ശ്രീ.എ.കെ.ബാലന്
,,
പി.ശ്രീരാമകൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഖിലേന്ത്യാ
സര്‍വ്വീസ് ചട്ടം
അനുസരിച്ച്
ആര്‍ക്കെങ്കിലും എതിരെ
നിയമനടപടി
സ്വീകരിക്കാന്‍
ഡി.ജി.പി .അനുമതി
ആവശ്യപ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ആര്‍ക്കെതിരെ ;
(ബി)
ഡി.ജി.പി.മാരില്‍
ആരാണ് പ്രസ്തുത അനുമതി
ആവശ്യപ്പെട്ടിരിക്കുന്നത്;
അനുമതി
ആവശ്യപ്പെട്ടുകൊണ്ടുള്ള
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സിവില്‍
സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ പ്രസ്തുത
ആവശ്യത്തിന്മേല്
അന്തിമ തീരുമാനം
എടുക്കേണ്ടത് ആരാണ്;
അന്തിമ തീരുമാനം
എടുക്കേണ്ടുന്നവര്ക്കെതിരെ
നിയമ നടപടി
സ്വീകരിക്കാനാണ് അനുമതി
ആവശ്യപ്പെട്ടതെങ്കില്‍
ആയതിന്മേല് തീരുമാനം
എടുക്കേണ്ടത് ആരാണ്;
വിശദമാക്കാമോ?
കേരള
ഹൈക്കോടതിയിലെ നിയമനം
3544.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്രക്കാര്‍
ശമ്പളം നല്കുന്ന
ജീവനക്കാരുടെ സേവന
വ്യവസ്ഥകള്‍
സര്‍ക്കാര്‍
ശ്രദ്ധിക്കാറുണ്ടോ;
(ബി)
കേരള
ഹൈക്കോടതിയില്‍ ആകെ
എത്ര സ്ഥിരം,
താല്‍ക്കാലിക
ജോലിക്കാരുണ്ടെന്ന് ഇനം
തിരിരച്ച് അറിയിക്കുമോ;
(സി)
ഏതൊക്കെ
രീതിയിലാണ് ഇവിടെ
നിയമനം നടത്തുന്നത്;
(ഡി)
ന്യായധിന്മാര്
നേരിട്ട് സ്ഥിരം നിയമനം
നല്‍കിവരുന്നുണ്ടോ;
ഇത്തരം ജീവനക്കാരുടെ
ജോലി എന്തൊക്കെയാണെന്ന്
അറിയിക്കുമോ
(ഇ)
ഹൈക്കോടതി
നിയമനം പി.എസ്.സി.ക്ക്
വിടാന്‍ നടപടി
സ്വീകരിക്കുമോ;
പുനലൂര്‍
സബ്കോടതിക്ക് ഭരണാനുമതി
3545.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
സബ്കോടതികള്‍
അനുവദിക്കുവാന്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പുനലൂര്‍
സബ്കോടതിക്ക്
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പുനലൂര്‍
സബ്കോടതി അനുവദിക്കണം
എന്ന സബ്മിഷന്
ബഹു.മുഖ്യമന്ത്രി
നല്കിയ മറുപടി
പരിഗണിച്ച് ബഹു.
ഹൈക്കോടതിയുടെ
അംഗീകാരത്തോടെ
സബ്കോടതിയുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കോടതി
തുടങ്ങുന്നതിലേക്കുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
പുനലൂര്‍ ബാര്‍
അസോസിയേഷന്
ഒരുക്കിയിട്ടുള്ളതായി
അറിയിച്ചിട്ടുണ്ടോ;
ആവശ്യമായ തസ്തികകള്‍
അനുവദിച്ചുകൊണ്ടുള്ള
ക്യാബിനറ്റ് തീരുമാനം
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ എത്ര
തസ്തികകള്‍ പുതുതായി
അനുവദിക്കണമെന്നും
ആയതിന് എന്ന് അനുമതി
നല്‍കുമെന്നും
വ്യക്തമാക്കുമോ?
ആറ്റിങ്ങലില്‍
കോടതി സമുച്ചയ
നിര്‍മ്മാണം
T 3546.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
കോടതി സമുച്ചയ
നിര്‍മ്മാണത്തിന് എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
പ്രസ്തുത കരാര്‍
എടുത്തിരിക്കുന്നത്
ആരാണെന്നും
വ്യക്തമാക്കുമോ?
പുതുവെെപ്പിനിലെ
എല്‍.പി.ജി ഇംപോര്‍ട്ട്
ടെര്‍മിനലിന് അനുമതി
3547.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.ഒ.സി
യുടെ പുതുവെെപ്പിനിലെ
നിര്‍ദ്ദിഷ്ട
എല്‍.പി.ജി
ഇംപോര്‍ട്ട്
ടെര്‍മിനല്‍
സ്ഥാപിക്കുന്നതിന് കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റി അനുമതി
നൽകിയിട്ടുണ്ടോ:
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
ഇതിനുള്ള
അപേക്ഷ ബന്ധപ്പെട്ട
ഗ്രാമപഞ്ചായത്ത്
മുഖാന്തിരമാണോ
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
എങ്കില്‍ അപേക്ഷയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ ; കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റി മുമ്പാകെ
അപേക്ഷ നല്കുന്നതു
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുന്ന
വിജ്ഞാപനത്തിന്‍െറ 4.2
ഖണ്ഡികയില്‍
അനുശാസിക്കുന്ന
നടപടിക്രമങ്ങള്‍ ടി
അപേക്ഷ
സമര്‍പ്പിക്കുന്ന
കാര്യത്തില്‍
പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
വൈപ്പിന്‍
മണ്ഡലത്തില്‍ കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
3548.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
മുമ്പാകെ വൈപ്പിന്‍
മണ്ഡലത്തിലെ
പള്ളിപ്പുറം,
കുഴുപ്പിള്ളി,
എടവനക്കാട്, നായരമ്പലം,
ഞാറക്കല്‍,
എളങ്കുന്നപ്പുഴ,
മുളവുകാട്, കടമക്കുടി
എന്നീ പഞ്ചായത്തുകളില്‍
നിന്നായി 2015 ജനുവരി
1-നു ശേഷം ലഭിച്ച
അപേക്ഷകള്‍ എത്രയെന്നും
ഇതില്‍ എത്ര
അപേക്ഷകളാണ് ഇനിയും
തീര്പ്പുകല്പ്പിക്കാനുള്ളതെന്നും
വ്യക്തമാക്കുമോ?
കേരള
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിലെ നിയമനം
3549.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലില്‍
ആര്. സെല്‍വരാജ്
എം.എല്‍.എ യുടെ മകള്‍
എം.എസ്. ദിവ്യയെ
പ്രോജക്ട് ഫെല്ലോ ആയും
യൂത്ത് കോണ്‍ഗ്രസ്സ്
നോതാവായ അഹമ്മദ്
ജിഷാമിനെ സീനിയര്‍
പ്രോജക്ട് ഓഫീസര്‍ ആയും
പുതുപ്പള്ളി
നിയോജകമണ്ഡലത്തിലെ
വോട്ടര്‍ ആയ ജോഷി
വര്‍ഗ്ഗീസിനെ
ഹെല്‍പ്പര്‍ ആയും
ഗന്ധിയന്‍ ഗോപിനാഥന്
നായരുടെ ചെറുമകന്
ആര്.ജെ. സഞ്ജയിനെ
ടെക്നിക്കല്‍ ഓഫീസര്‍
ആയും യുവജനക്ഷേമ
ബോര്‍ഡ് ചെയര്മാന്
പ്രശാന്തിന്റെ ഭാര്യ
പ്രതിഭയെ
ജെ.എന്‍.ടി.ബി.ജി.ആര്.ഐ-യില്‍
ഓഫീസ്അസിസ്റ്റന്റായും
കോണ്‍ഗ്രസ് നേതാവും
മുന്‍ സ്പീക്കര്‍ ജി.
കാര്‍ത്തികേയന്റെ
ഡ്രൈവറുമായിരുന്ന
സുധീഷ് കുമാറിന്റെ
ഭാര്യ സുമയെ
ഹെല്‍പ്പര്‍ ആയും
നിയമിച്ചതിന്റെ
മാനദണ്ഡങ്ങളും,നിയമന
നടപടികളും , ഇവര്‍
ഓരോരുത്തരും പ്രതിമാസം
വാങ്ങുന്ന ശമ്പള
വിവരങ്ങളും ,നാളിതുവരെ
വാങ്ങിയ ആകെ ശമ്പള തുക
എത്രയാണെന്നും
വ്യക്തമാക്കുമോ?
പി.എസ്.സി
നിയമനം
3550.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഒക്ടോബര്‍ 30 വരെ ഓരോ
വകുപ്പിലും ഒഴിവുള്ള
തസ്തികകളുടെ എണ്ണം
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)
ഓരോ
വകുപ്പും ഇതിൽ എത്ര
ഒഴിവുകള്‍ ഇതുവരെ
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളില്‍ എത്ര
പേര്‍ക്ക് പി.എസ്.സി
നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത വകുപ്പുകള്‍
ഉണ്ടോ; ഉണ്ടെങ്കിൽ
വ്യക്തമാക്കുമോ?
പി.എസ്.സി
യിലെ സര്‍വ്വീസ്
ചട്ടങ്ങളുടെ ലംഘനം
3551.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്ഷന്‍ ഓഫീസര്‍
തസ്തികയില്‍ ജോലിചെയ്തു
വരുന്ന പതിമൂന്നു
ഓഫീസര്‍മാര്‍ക്ക്
മുകളില്‍ കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
ഒരു സെക്ഷന്‍ ഓഫീസറെ
നിയമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഏതെങ്കിലും കേസ്
നിലവിലുണ്ടോ ;
ബന്ധപ്പെട്ട
ജഡ്ജ്മെന്റ് കോപ്പികള്‍
ലഭ്യമാക്കുമോ ;
(സി)
പി.എസ്.സി
യിലെ സര്‍വ്വീസ്
ചട്ടങ്ങളുടെ ലംഘനം
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ
?
പി.എസ്.സി
നിയമനവും റിസര്‍വേഷന്‍
മാനദണ്ഡങ്ങളും
3552.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
യുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നല്കുമ്പോള്
നിലവിലുള്ള
റിസര്‍വേഷന്‍
മാനദണ്ഡങ്ങള്‍
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്താറുണ്ടോ ;
(ബി)
എല്‍.ഡി.
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
(പത്തനംതിട്ട ജില്ല)
കാറ്റഗറി നമ്പര്‍
205/09 ല്‍ ഏതെല്ലാം
റൊട്ടേഷന്‍
പോയിന്റുകളിലാണ് ധീവര
വിഭാഗത്തിലുള്ളവര്‍
വന്നിട്ടുള്ളതെന്നും
അവരില്‍ എത്ര പേരുടെ
നിയമനങ്ങള്‍
നടന്നുവെന്നും
വെളിപ്പെടുത്തുമോ ;
(സി)
എല്‍.ഡി.
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റ്
(തിരുവനന്തപുരം ജില്ല)
ധീവര വിഭാഗത്തില്‍
നിന്നും എത്ര പേരെ
നിയമിച്ചുവെന്നും അത്
ഏതെല്ലാം റൊട്ടേഷനില്‍
നിന്നാണെന്നും
വ്യക്തമാക്കുമോ ?
പി.എസ്.സി.
സെക്രട്ടറി പദത്തില്‍
നിന്നും ശ്രീ. സാജു
ജോര്‍ജിനെ പുറത്താക്കാന്‍
നീക്കം
3553.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
സെക്രട്ടറി
പദത്തിലെത്തിയ പട്ടിക
വര്‍ഗ്ഗക്കാരനായ ശ്രീ.
സാജു ജോര്‍ജിനെ
പ്രസ്തുത
സ്ഥാനത്തുനിന്ന്
പുറത്താക്കുന്നതിന്
നീക്കം നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
ശ്രീ.
സാജു ജോര്‍ജിനെ
സെക്രട്ടറി
പദത്തിലേക്ക്
പി.എസ്.സി.
നിര്‍ദ്ദേശിച്ചതു
മുതല്‍ ഇതുവരെയുള്ള
നടപടി ക്രമങ്ങള്‍ തീയതി
ക്രമത്തില്‍
വ്യക്തമാക്കുമോ ;
(സി)
സ്പെഷ്യല്‍
റിക്രൂട്ടുമെന്റിലൂടെ
സര്‍വീസിലെത്തി 18
വര്‍ഷം സേവനം
പൂര്‍ത്തീകരിച്ച്
പി.എസ്.സി. സെക്രട്ടറി
ആകാന്‍ യോഗ്യനെന്ന്
കണ്ടെത്തിയതിന് ശേഷം
ശ്രീ. സാജു
ജോര്‍ജിനെതിരെ വ്യാജ
പരാതി സൃഷ്ടിച്ചതായി
ശ്രദ്ധയില്ച്ചെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ഡി)
സര്‍വീസ്
കാര്യങ്ങള്‍ ശത്രുതാ
മനോഭാവത്തോടെയാണ്
പി.എസ്.സി കൈകാര്യം
ചെയ്യുന്നത് എന്നത്
ഗൗരവമായി കാണുമോ ;
ഇതിനെതിരെ ശക്തമായ
നടപടി സ്വീകരിക്കുമോ ;
(ഇ)
ശ്രീ.
സാജു ജോര്‍ജിന്റെ
റിക്രൂട്ട്മെന്റ് ഫയല്‍
മുക്കിയത് സംബന്ധിച്ച്
അദ്ദേഹം ആവശ്യപ്പെട്ട
പോലീസ് വിജിലന്‍സ്
എന്‍ക്വയറി
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ പ്രസ്തുത
വിഷയത്തില്‍ ഫിംഗര്‍
പ്രിന്റ്
ഉള്‍പ്പെടെയുള്ള
ശാസ്ത്രീയ തെളിവുകള്‍
ശേഖരിച്ച് അന്വേഷണം
നടത്താന്‍ തയ്യാറാകുമോ
; വിശദമാക്കുമോ ;
(എഫ്)
ശ്രീ.
സാജു ജോര്‍ജിനെപ്പോലെ
പ്രാഗത്ഭ്യം തെളിയിച്ച
ഒരു ഉദ്യോഗസ്ഥനെ
പീഡിപ്പിക്കുന്നത്
അവസാനിപ്പിക്കാന്‍
എന്ത് നപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ ;
(ജി)
പി.എസ്.സി
യിലെ
അഡ്മിനിസ്ട്രേറ്റീവ്
ഹെഡ് ആയ സാജു ജോര്‍ജിനെ
മറികടന്ന് എത്ര
ഫയലുകള്‍ക്ക് തീര്‍പ്പ്
കല്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
അത്തരം ഫയലുകള്‍ക്ക്
നിയമ സാധുതയുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
ഇത്തരത്തില്‍ പെരുമാറിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിക്കുമോ ;
വിശദവിവരം
വ്യക്തമാക്കുമോ ;
പി.എസ്.സി.
പരീക്ഷകളില്‍ മലയാളം
3554.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തുന്ന പ്രധാന
പരീക്ഷകളില്‍ മലയാളം
ഒഴിവാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെക്രട്ടേറിയറ്റ്/ലോക്കല്‍
ഫണ്ട് ആഡിറ്റ്
പരീക്ഷകളില്‍ നിന്നും
മലയാളം ഒഴിവാക്കിയ
നടപടിയ്ക്കെതിരെ
എന്തെങ്കിലും നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
കൈക്കൊള്ളുമോ;
വ്യക്തമാക്കുമോ;
(സി)
ഭരണഭാഷ
മലയാളം ആയതിനാല്‍
ഇത്തരം പരീക്ഷകളില്‍
മലയാളം അടക്കമുള്ള
വിഷയങ്ങളില്‍ ഒരു
രണ്ടാംഘട്ട വിവരണാത്മക
പരീക്ഷകൂടി
നടത്തുവാനാവശ്യമായ
നടപടി കൈക്കൊള്ളുമോ?
പി.എസ്.സി..യിലെ
ബൈട്രാന്‍സ്ഫര്‍ നിയമനം
3555.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
തന്നെ ഏറ്റവും വിശ്വാസ
യോഗ്യമായ കേരള
പി.എസ്.സി.
അടുത്തകാലത്തായി
ജീവനക്കാര്‍ക്കെതിരെ
ചട്ടവിരുദ്ധമായ
തീരുമാനങ്ങള്‍
എടുക്കുന്നതും, പരീക്ഷ
നടത്തിപ്പു സംബന്ധിച്ച
ക്രമക്കേടുകളുടെ
വിവരങ്ങളും ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ?എങ്കില്‍
അത് പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
2005-ല്‍ 2 ശതമാനവും
2010-ല്‍ 4 ശതമാനവും
ആണ് അസിസ്റ്റന്റായി
പ്രമോഷന് നല്‍കിയത്.
സര്‍ക്കാര്‍ ഉത്തരവിന്
വിരുദ്ധമായി നോട്ട്
എഴുതി കമ്മീഷനെ തെറ്റി
ധരിപ്പിച്ച് തീരുമാനം
എടുപ്പിച്ചതുമൂലം 2011
ഫെബ്രുവരിയില്‍
പി.എസ്.സി യില്‍ ഒരു
ഉദ്യോഗസ്ഥന്, ഈ വിഭാഗം
ജീവനക്കാര്‍ക്ക്
ലഭിച്ചിരുന്ന
ബൈട്രാന്‍സ്ഫര്‍
പ്രമോഷന് കഴിഞ്ഞ
മൂന്ന് വര്‍ഷമായി 125
അസ്സിസ്റ്റന്റ്
ഒഴിവുവന്നിട്ടും
ലഭിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ ;
എങ്കില്‍ അതിന്
കാരണക്കാരായ
ഉദ്യോഗസ്ഥനെ
മാതൃകാപരമായി
ശിക്ഷിക്കുകയും
സര്‍ക്കാര്‍
നിശ്ചയിച്ച
ശതമാനത്തില്‍ ടി
പ്രമോഷന് നല്‍കുകയും
ചെയ്യുമോ ?
കെ.എസ്.ആര്.ടി.സി
ഡ്രൈവര്‍മാരുടെ നിയമനം
3556.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
യില്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
കെ.എസ്.ആര്.ടി.സി
ഡ്രൈവര്‍മാരുടെ
ഒഴിവുകളുടെ എണ്ണം
എത്രയാണെന്നും മുഴുവൻ
ഒഴിവുകളിലേക്കും
അഡ്വൈസ്
അയച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കിൽ ആയതിന്റെ
കാരണങ്ങളും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികളുടെ
പ്രായം അധികരിച്ചത്
പരിഗണിച്ച്
അടിയന്തിരമായി
ഇവര്‍ക്ക് അഡ്വൈസ്
മെമ്മോ അയയ്ക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ഹയർ
സെക്കന്ററി അദ്ധ്യാപക നിയമനം
3557.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയർ
സെക്കന്ററി അദ്ധ്യാപക
നിയമനത്തിനുള്ള റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
സീനിയർ പോസ്റ്റിലേക്ക്
അഡ്വൈസ് ലഭിച്ചിട്ടുള്ള
റാങ്ക് ഹോള്‍ഡേഴ്സിനു
തന്നെ വീണ്ടും ജൂനിയർ
പോസ്റ്റിലേയ്ക്കും
അഡ്വൈസ് മെമ്മോ
ലഭിക്കുന്ന സ്ഥിതി
വിശേഷം നിലവിലുണ്ടോ;
(ബി)
സീനിയർ
പോസ്റ്റ്
നല്കുമ്പോള് തന്നെ
ജൂനിയർ പോസ്റ്റ് വേണ്ട
എന്ന് എഴുതി
വാങ്ങാനുള്ള നടപടി
സ്വീകരിക്കുമോ?
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
തസ്തികയിലേക്ക് പ്രൊമോഷൻ
3558.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
തസ്തികയിലേക്ക് 4% ആയി
സംവരണം
ഉയര്‍ത്തിയപ്പോള്‍,
നിലവില്‍ സര്‍ക്കാര്‍
ഉത്തരവില്‍
പറയുംപ്രകാരം 4% ടേണ്‍
നിശ്ചയിച്ചു
നല്കിവന്നിരുന്നത്
അട്ടിമറിച്ച്,
സര്‍ക്കാര്‍ ഉത്തരവിലോ
ഇതു സംബന്ധിച്ച
സ്പെഷ്യല്‍ റൂളിലോ
പറയാത്ത കേഡര്‍
സ്ട്രേങ്ത് അനുസരിച്ച്
ലാസ്റ്റ് ഗ്രേഡ്
വിഭാഗത്തിന് പ്രൊമോഷന്
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
2012-ല്‍
ഒരു ലാസ്റ്റ്
ഗ്രേഡുകാരനെ
അസിസ്റ്റന്റായി
പ്രൊമോട്ട്
ചെയ്തതിനുശേഷം കഴിഞ്ഞ
മൂന്ന് വര്‍ഷമായി ഒരു
ലോ പെയ്ഡ്
സ്റ്റാഫിനെയും
പ്രൊമോട്ട്
ചെയ്യാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
2006
മുതല്‍ 2011 ജനുവരി വരെ
പി.എസ്.സി.യില്‍
നിയമാനുസൃതം
നടത്തിവന്നിരുന്ന ഈ
പ്രൊമോഷന് ടേണ്‍
നിശ്ചയിച്ച്
ശതമാനക്കണക്കില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹെഡ്
ക്വാര്‍ട്ടേഴ്സ് വേക്കന്‍സിയില്‍
നിയമിതരായ ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ സീനിയോറിറ്റി
3559.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
മുഖേന ഹെഡ്
ക്വാര്‍ട്ടേഴ്സ്
വേക്കന്‍സിയില്‍
നിയമിതരായ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
സ്വന്തം ജില്ലയിലേക്ക്
(പി.എസ്.സി. ഓപ്റ്റ്
ചെയ്ത ജില്ല) അന്തര്‍
വകുപ്പ് സ്ഥലം മാറ്റം
ലഭിക്കുമ്പോള്‍
ജില്ലയിലെ വകുപ്പില്‍
പ്രസ്തുത ജീവനക്കാരുടെ
സീനിയോറിറ്റി ഏത് തീയതി
മുതലാണ്
കണക്കാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ ജില്ലാതല
ഓഫീസുകള്‍ ഉള്ള
വകുപ്പിലെയും ജില്ലാതല
ഓഫീസുകള്‍ ഇല്ലാത്ത
വകുപ്പിലെയും
ജീവനക്കാരുടെ
സീനിയോറിറ്റി
നിശ്ചയിക്കുന്നത് ഏത്
ഉത്തരവുകള്‍
പ്രകാരമാണെന്ന്
വിശദമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
എല്‍.ഡി.ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ ഒഴിവുകള്‍
3560.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ വിവിധ
വകുപ്പുകളില്‍
എല്‍.ഡി.ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ നിയമനം
നടത്തുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
വനിതാ
എക്സൈസ് ഗാര്‍ഡുമാരുടെ
റാങ്ക് ലിസ്റ്റ്
3561.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
എക്സൈസ് ഗാര്‍ഡുമാരുടെ
റാങ്ക് ലിസ്റ്റില്‍
നിന്നും നാളിതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നിര്‍ത്തിവെച്ച് കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച് ഇ -
2116,
73618/എക്സ്പെ..എ./2015/ഫിന്.
എന്നീ ഫയലുകളിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഫയലില്‍ മേല്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിയമനം എന്നത്തേക്ക്
നല്കാന് കഴിയും
എന്നറിയിക്കുമോ?
ഹയര്‍
സെക്കന്ററി (കൊമേഴ്സ് )
അദ്ധ്യാപകരുടെ വേക്കന്‍സികള്‍
3562.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
H.S.S.T
(Sr/Jr) കോമേഴ്സ്
അദ്ധ്യാപകരുടെ എത്ര
വേക്കന്‍സികള്‍
PSCയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
അതില്‍
നിന്നും എത്ര പേര്‍ക്ക്
അഡ്വൈസ് മെമ്മോ
അയച്ചിട്ടുണ്ട്;
മേല്‍വിലാസം സഹിതമുളള
റാങ്ക് ലിസ്റ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വൊക്കേഷണല്‍
ഹയര്‍
സെക്കന്ററിയിലേക്ക്
എത്ര കോമേഴ്സ്
അദ്ധ്യാപകരുടെ പേരാണ്
റാങ്ക് ലിസ്റ്റിലുളളത്;
(ഡി)
ഇതില്‍
എത്ര പേര്‍ക്ക് PSC
അഡ്വൈസ് മെമ്മോ
അയച്ചിട്ടുണ്ട്;
(ഇ)
PSC
ക്ക് റിപ്പോര്‍ട്ട്
ചെയ്ത മുഴുവന്‍
വേക്കന്സിയിലേയ്ക്കും
അഡ്വൈസ് നല്കാന്
നടപടി സ്വീകരിക്കുമോ;
ജില്ലാ
സഹകരണ ബാങ്കുകളിലേക്കു
ബ്രാഞ്ചു മാനേജര്‍ നിയമനം
3563.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളിലേക്കു
ബ്രാഞ്ചു മാനേജര്‍
തസ്തികകളില്‍ കാറ്റഗറി
നമ്പര്‍ 433/2009,
കാറ്റഗറി നമ്പര്‍
434/2009 എന്നിവ
പ്രകാരം പി.എസ്.സി.
വെരിഫിക്കേഷന്
അനുസരിച്ചുള്ള
പരീക്ഷയും
ഇന്റര്‍വ്യൂവും
നടത്തിയത് ഏതെല്ലാം
ദിവസങ്ങളിലാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്
എന്നാണെന്നും അതില്‍
നിന്നും ഇതുവരെ എത്ര
നിയമനം നടന്നുവെന്നും
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
ഒഴിവുകള്‍
റാങ്കുലിസ്റ്റില്‍
നിന്നും നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
വയനാട്
ജില്ലാ എല്‍.ഡി.
ടൈപ്പിസ്റ്റ് ലിസ്റ്റ്
3564.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലാ എല്‍.ഡി.
ടൈപ്പിസ്റ്റ്
ലിസ്റ്റില്‍ നിന്നും
നിയമനം ഏതുവരെയായി
എന്ന് അറിയിക്കുമോ ;
(ബി)
വയനാട്
ജില്ലാ എല്‍.ഡി.
ടൈപ്പിസ്റ്റ്
തസ്തികയിലെ പ്രതീക്ഷിത
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ വകുപ്പ്
മേലധികാരികള്‍ക്ക്
സര്‍ക്കാര്‍ കത്ത്
നല്കുകയുണ്ടോയോ ;
എങ്കില്‍ കത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
എല്ലാ
വകുപ്പുകളും യഥാസമയം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായോ ;
ഇല്ലെങ്കില്‍ ഏതാെക്കെ
വകുപ്പുകളാണ്
വീഴ്ചവരുത്തിയതെന്നും
വീഴ്ചവരുത്തിയ ഏതെല്ലാം
ഉദ്യേഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നും
അറിയിക്കുമോ ;
(ഡി)
2016
മാര്‍ച്ച് 30
ആകുമ്പോഴേക്കും എത്ര
പ്രതീക്ഷിത ഒഴിവുകളില്‍
നിയമനം നടത്താന്‍
സാധിക്കും എന്ന്
വിശദമാക്കാമോ ?
ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
നിയമനം
3565.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിസ്ട്രിക്ട്
എഡ്യൂക്കേഷന്‍ ഓഫീസര്‍
തസ്തികയില്‍
നേരിട്ടുള്ള
നിയമനത്തിനായി
പി.എസ്.സി.- യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
ഒഴിവുകള്‍ എത്ര;
പ്രസ്തുത റിപ്പോര്‍ട്ട്
പി.എസ്.സി -യ്ക്ക്
ലഭിച്ചത് എന്നാണെന്നും
ആയതില്‍ റൊട്ടേഷന്‍
പ്രകാരം എത്രയെണ്ണം
ലിസ്റ്റ്
ബി-യിലുള്ളവര്‍ക്ക്
അര്‍ഹതയുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ബഹു.
കെ.എ.ടി. വിധി പ്രകാരം
പ്രസ്തുത
തസ്തികയിലേയ്ക്കുള്ള
നിയമനത്തിന്റെ റാങ്ക്
പട്ടിക
പുന:ക്രമീകരിച്ചിരുന്നുവോ;
എങ്കില്‍ എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് പട്ടികയില്‍
നിന്നും നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റാങ്ക് പട്ടികയിലെ
ലിസ്റ്റ്- എ യില്‍
നിന്നും നിയമന ശിപാര്‍ശ
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ അതെന്താണെന്നു
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റാങ്ക് പട്ടികയിലെ
ലിസ്റ്റ് -എ യില്‍
നിന്നും നിയമന ശിപാര്‍ശ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
പി.എസ്.സി-യ്ക്ക്
നേരിട്ട്
പരിഹരിക്കാവുന്ന
പ്രശ്നങ്ങള്‍ക്ക്
യഥാസമയം നടപടി
ഉണ്ടാകാത്തത് കാരണം
നിയമന ശിപാര്‍ശകള്‍
വൈകുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിയമന
ശിപാര്‍ശകളിലെ കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
റാങ്ക്
ലിസ്റ്റുകളിലെ അപാകത
3566.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷമായി
എഴുത്തു പരീക്ഷ
ഒഴിവാക്കി അഭിമുഖം
മാത്രം നടത്തി
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക്
ലിസ്റ്റുകളെക്കുറിച്ച്
വ്യാപകമായ പരാതി
ലഭിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഷയം സംബന്ധിച്ച്
പോലീസ് വിജിലന്സ്സിനെ
കൊണ്ട്
അന്വേഷിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഓണ്‍ലൈന്‍
പരീക്ഷാ കേന്ദ്രങ്ങള്‍
വന്നിട്ടും
ഉദ്ദ്യോഗാര്‍ത്ഥികള്‍
വളരെ കുറവായ
തസ്തികകളിലെ പരീക്ഷ
ഒഴിവാക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റാങ്ക്
ലിസ്റ്റുകളെക്കുറിച്ചുള്ള
പരാതികളുടെ എണ്ണം
എത്രയെന്നും അത്തരം
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ഇ)
പരീക്ഷാ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
മുന്‍കാലങ്ങളിലെങ്ങും
ഇല്ലാത്ത പരാതികളും
ക്രമക്കേടുകളും
കൂടുന്നത് പി.എസ്.സി
യെപ്പോലെ
വിശ്വാസമര്‍പ്പിക്കുന്ന
ലക്ഷക്കണക്കിന്
ഉദ്ദ്യോഗാര്ത്ഥികളെയും
രക്ഷിതാക്കളെയും
ആശങ്കയിലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭരണഭാഷ
മലയാളമാക്കുന്നതിന്
സ്വീകരിച്ച നടപടി
3567.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
വകുപ്പുകളിലും എത്ര
ശതമാനം ഫയലുകള്‍
മലയാളത്തില്‍ കൈകാര്യം
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കോടതി
ഭാഷ മലയാളമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കോടതിഭാഷയും
ഭരണഭാഷയും
പൂര്‍ണ്ണമായും
മലയാളത്തിലാക്കുന്നതിന്
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
ഇടുക്കി
ജില്ലയിലെ എല്‍.ഡി.സി.
നിയമനം
3568.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ നിലവിലുള്ള
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
പേര്‍ക്ക് അഡ്വൈസ്
മെമ്മോ
നല്‍കിയിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
പുതിയതായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;പ്രസ്തുത
ഒഴിവുകള്‍ വകുപ്പ്
തിരിച്ച് ലഭ്യമാക്കുമോ;
മെയില്‍
വാര്ഡന് നിയമനം
3569.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മെയില്‍
വാര്ഡന് (കാറ്റഗറി.
നം.286/2013)
ലിസ്റ്റില്‍
ഉള്‍പ്പെട്ട എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അഡ്വെെസ് മെമ്മോ
അയച്ചിട്ടുണ്ട്; ഇതില്‍
എത്ര പേര്‍ക്ക് നിയമനം
നല്കി എന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളാണ് പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
സേവനാവകാശ
നിയമം
3570.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം ഏതെല്ലാം
വകുപ്പുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
നിയമ പ്രകാരം എത്ര
ദിവസങ്ങള്‍ക്കുള്ളിലാണ്
സേവനം നല്‍കേണ്ടത്;
(സി)
നിശ്ചിത
സമയത്തിനുള്ളില്‍ സേവനം
നല്‍കിയില്ലെങ്കില്‍
ശിക്ഷാ നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
നിശ്ചിത
സമയപരിധിക്കുള്ളില്‍
സേവനം ലഭിച്ചില്ല എന്ന
പരാതിയിന്മേല് എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
താല്‍ക്കാലിക
ജീവനക്കാർ
3571.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷവും
വിവിധ
വകുപ്പുകളിലേയ്ക്ക്
എത്ര പേരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിച്ചിട്ടുണ്ടെന്ന്
വകുപ്പടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കാലയളവില്‍ ഓരോ
വര്‍ഷവും താല്‍ക്കാലിക
നിയമനം ലഭിച്ച എത്ര
പേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
വകുപ്പ് തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
?
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.
ക്ലാര്‍ക്ക്
തസ്തികയിലേക്കുള്ള
ഒഴിവുകള്‍
3572.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
17-08-2015
ല്‍ പി &എ.ആര്.ഡി
പുറപ്പെടുവിച്ച
സര്‍ക്കുലര്‍ നം
8983/Adv-C3/2015/പി
&എ.ആര്.ഡി പ്രകാരം
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.
ക്ലാര്‍ക്ക്
തസ്തികയിലേക്കുള്ള എത്ര
ഒഴിവുകളാണ് വിവിധ
ഡിപ്പാര്‍ട്ടുമെന്റുകള്‍
പി.എസ്.സി. ക്കു
റിപ്പോര്‍ട്ടു
ചെയ്തിട്ടുള്ളത് എന്നു
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കുലര്‍
നമ്പര്‍
10336/Adv/സി3/2014/പി
&എ.ആര്.ഡി തീയതി
23-7-2014 പ്രകാരം 2015
ഡിസംബര്‍ 31 വരെയുള്ള
മുഴുവന്‍ ഒഴിവുകളും
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ടു
ചെയ്യാത്തത്
ശ്രദ്ധയിൽപെട്ടിടുണ്ടോ
; വിശദമാക്കുമോ?
ഹയര്‍സെക്കണ്ടറി
സുവോളജി തസ്തികയിലെ നിയമനം
3573.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
സുവോളജി തസ്തികയില്‍
(കാറ്റ.നമ്പര്‍ 448/14)
പി.എസ്.സി
പുറത്തിറക്കിയ
ലിസ്റ്റില്‍
ഉള്‍പ്പെട്ട എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ദിവസവേതന,
കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍
പ്രസ്തുത തസ്തികയില്‍
എത്ര പേര് ജോലി നോക്കി
വരുന്നു; പ്രസ്തുത
ഒഴിവുകള്‍ കൂടി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കാമോ?
സെക്രട്ടേറിയറ്റ്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് നിയമനം
3574.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്,
ലോക്കല്‍ ഫണ്ട്
ഓഡിറ്റ്, പി.എസ്.സി,
അ്വക്കറ്റ് ജനറല്‍
ഓഫീസ് എന്നിവിടങ്ങളിലെ
നിയമനത്തിനായി
നിലവിലുളള
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെയായി എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പുകളിലെ
ഒഴിവുകളില്‍ നിയമനം
നടത്താതെ
താല്‍ക്കാലിക/ദിവസവേതന
അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
താല്‍ക്കാലിക/ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരുടെ
വിശദാംശം നല്‍കുമോ;
(സി)
പുതുതായി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;അവയിലേക്കുളള
നിയമന നടപടികള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണ്; റാങ്ക്
ലിസ്റ്റിന്റെ
കാലാവധിക്കുളളില്‍
വരുന്ന ഒഴിവുകളിലേക്ക്
നിലവിലുളള റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിനു
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തിക
3575.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിപ്ലോമ
ഇന്‍ കൊമേഴ്സ്യല്‍
പ്രാക്ടീസ് കോഴ്സും
പ്ലസ് ടു കോഴ്സും
തുല്യമാണെന്നു വ്യവസ്ഥ
ചെയ്യുന്ന ഉത്തരവ്
നിലവിലില്ലാത്തിനാല്
പ്ലസ് ടു വിനേക്കാള്‍
ഉയര്‍ന്ന യോഗ്യതയായ
ഡി.സി.പി
യോഗ്യതയുള്ളവരെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്-2
തസ്തികയില്‍
പരിഗണിക്കത്തക്കവിധത്തില്
ഉത്തരവു
പുറപ്പെടുവിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
130/2012
കാറ്റഗറി നമ്പരായി പി
.എസ് .സി നടത്തിയ
പ്രസ്തുത തസ്തികയുടെ
പരീക്ഷയില്‍ ത്രിവത്സര
ഡിപ്ലോമ നേടിയവരെക്കൂടി
പരിഗണിക്കത്തക്കവിധത്തില്
പി.എസ്.സി. ക്ക്
ഉത്തരവു നല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ?
സ്വാതന്ത്യ
സമര സേനാനികള്‍ക്കുള്ള
പെന്ഷന് കുടിശ്ശിക
3576.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
നാഷണല്‍ ആര്‍മി (INA)
ഭടനും സ്വാതന്ത്യ സമര
സേനാനിയുമായിരുന്ന
അന്തരിച്ച ശ്രീ. വി.
ഗോപാലനു ലഭിക്കേണ്ട
സ്വാതന്ത്യ സമര
സേനാനികള്‍ക്കുള്ള
പെന്ഷന് കുടിശ്ശിക
അദ്ദേഹത്തിന്റെ
അനന്തരാവകാശികള്‍ക്ക്
അനുവദിക്കുന്നതു
സംബന്ധിച്ച W.P.(C)
17369/2012 - എന്ന
കേസിലെ ബഹു.
ഹൈക്കോടതിയുടെ
ഉത്തരവിന്മേല്
പ്രസ്തുത പെന്ഷന്
കുടിശ്ശിക
ലഭ്യമാക്കുന്നതു
സംബന്ധിച്ചുള്ള ഫയല്‍ (
നമ്പര്‍ -
71749/FFPBI/2014/GAD)
നടപടിയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണ്;
(ബി)
പ്രസ്തുത
കേസില്‍ അപ്പീല്‍
പോകാതിരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ?
ജനസമ്പര്‍ക്ക പരിപാടി
3577.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഏപ്രില്‍ 23 ന്
എറണാകുളത്ത് നടന്ന
ജനസമ്പര്‍ക്ക
പരിപാടിയില്‍ ചികിത്സാ
ധനസഹായത്തിന്
അര്‍ഹരെന്ന് കണ്ടെത്തിയ
അപേക്ഷകർ എത്ര പേരെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിൽ
എത്ര പേര്‍ക്കായി എത്ര
തുക വിതരണം
ചെയ്തുവെന്നും ഇനി എത്ര
പേര്‍ക്ക് ധനസഹായം
വിതരണം
ചെയ്യുവാനുണ്ടെന്നും
വിശദമാക്കുമോ?
ജോസ്
ഉപ്പൂട്ടിലിന്
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള ധനസഹായം
3578.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് ചികില്‍സാ
ധനസഹായം
ലഭിയ്ക്കുന്നതിനായി
ജോസ് ഉപ്പൂട്ടില്‍,
ചെമ്മണ്ണാര്‍ എന്നയാള്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ടിയാന്
ധനസഹായം
അനുവദിച്ചുകൊണ്ട്
റവന്യൂ വകുപ്പില്‍
നിന്ന് ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
നാട്ടിക
നിയോജക മണ്ഡലത്തിലെ ചികില്‍സാ
ധനസഹായ വിതരണം
T 3579.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചികില്‍സാ
ധനസഹായം ലഭിക്കുന്നതിന്
നാട്ടിക നിയോജക
മണ്ഡലത്തില്‍ നിന്ന്
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
അവയില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കി
ആനുകൂല്യം വിതരണം
ചെയ്തുവെന്നും ആയതിന്
എത്ര രൂപ
ചെലവായിട്ടുണ്ടെന്നും
അറിയിക്കുമോ?
അപകടമരണം
സംഭവിച്ചവരുടെ
ആശ്രിതര്‍ക്കുള്ള ധനസഹായം
3580.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അപകടമരണം സംഭവിച്ചവരുടെ
ആശ്രിതര്‍ക്കുള്ള
ധനസഹായത്തിനായി
അമ്പലപ്പുഴ എം.എല്‍.എ.
മുഖാന്തിരം എത്ര
അപേക്ഷകള്‍ ലഭിച്ചു;
അവരുടെ പേരും,
വിലാസവും, അനുവദിച്ച
തുകയും അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അപകടമരണം സംഭവിച്ചവരുടെ
ആശ്രിതര്‍ക്കുള്ള
ധനസഹായത്തിനായി
അമ്പലപ്പുഴ താലൂക്കില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും അതില്‍
എത്ര പേര്‍ക്ക് എത്ര
തുകവീതം ധനസഹായം
നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(സി)
ധനസഹായം
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് കാരണം
വ്യക്തമാക്കാമോ; ഇതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജനസമ്പർക്ക
പരിപാടി
3581.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ജനസമ്പർക്ക പരിപാടിയിൽ
കൊല്ലം ജില്ലയിൽ ലഭിച്ച
ആകെ അപേക്ഷകളിന്മേല്
ചികിത്സാ
ധനസഹായത്തിനായി എത്ര
തുക ചിലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
അതിൽ
പല അപേക്ഷകളുടെയും
നിലവിലെ സ്ഥിതി
പരിശോധിക്കുമ്പോൾ അണ്ടർ
പ്രോസസിംഗ് എന്ന്
കാണിക്കുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുമോയെന്നു
വിശദമാക്കുമോ?
ദുരന്തനിവാരണ
ഫണ്ട് വിനിയോഗിച്ചു
വിമാനം വാങ്ങിയത്
3582.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരന്തനിവാരണ
ഫണ്ട് വിനിയോഗിച്ചു
സര്‍ക്കാര്‍ ഒരു വിമാനം
വിലയ്ക്ക്
വാങ്ങിയിട്ടുണ്ടോ ;
എങ്കില്‍
എപ്പോഴാണെന്നും എന്ത്
വിലയ്ക്കാണെന്നും എവിടെ
നിന്നാണെന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
വിമാനം സംസ്ഥാനത്ത് ഏത്
ദിവസമാണ് എത്തിയത് ;
വിമാനത്തിന് ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നേടിയെടുത്തിട്ടുണ്ടോ ;
നാളിതുവരെ എന്തെല്ലാം
ആവശ്യങ്ങള്‍ക്ക് വിമാനം
ഉപയോഗിക്കുകയുണ്ടായി ;
വിമാനം ഇപ്പോള്‍
സൂക്ഷിക്കുന്നത് എവിടെ
;
(സി)
മുഖ്യമന്ത്രിയുടെയും
മറ്റു മന്ത്രിമാരുടെയും
അടിയന്തിരാവശ്യങ്ങള്‍ക്കായി
ഈ വിമാനം ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ ?
അപകടങ്ങളിലും
ദുരന്തങ്ങളിലും പെട്ട്
മരണമടയുന്നവരുടെ
കുടുംബങ്ങള്‍ക്കുള്ള
സഹായം
3583.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടങ്ങളിലും
ദുരന്തങ്ങളിലും പെട്ട്
മരണമടയുന്നവരുടെ
കുടുംബങ്ങള്‍ക്ക്
സാമ്പത്തിക സഹായം
അനുവദിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കിക്കൊണ്ട്
വിജ്ഞാപനമോ, വകുപ്പുതല
കത്തുകളോ, പരിപത്രമോ
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ആലപ്പുഴ
ജില്ലയില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇപ്രകാരം
മരണമടഞ്ഞഎത്ര പേരുടെ
കുടുംബങ്ങള്‍ക്ക് എത്ര
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
ഇതുസംബന്ധിച്ച താലൂക്ക്
തിരിച്ചുള്ളതും ഒരു
ലക്ഷം, രണ്ട് ലക്ഷം,
മൂന്നു ലക്ഷം
എന്നിങ്ങനെ ഓരോ
വിഭാഗത്തിലും ആകെ എത്ര
കേസുകളിലായി എത്ര തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കുന്ന കണക്ക്
നല്‍കാമോ;
(ഡി)
വി.ഐ.പി-കളുടെ
ശുപാര്‍ശകളിലൂടെ
എത്തുന്ന ഇത്തരം
കേസുകളില്‍
അനുവദിച്ചിട്ടുള്ളത്
എത്ര തുക വീതമാണ്; ഓരോ
വി.ഐ.പി-കളുടേയും
ശുപാര്‍ശകളില്‍ എത്ര
കേസുകളിലായി എത്ര തുക
ആകെ അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ?
എന്റോസള്ഫാന്
ധനസഹായം
3584.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂര്‍
പഞ്ചായത്തില്‍
എന്റോസള്ഫാന്
ബാധിതയായ കുട്ടി
ഉള്‍പ്പെടെ ഒരു
കുടുംബത്തിലെ മൂന്ന്
പേര് മരണപ്പെട്ടതുമായി
ബന്ധപ്പെട്ട്
കുടുംബാശ്വാസ സഹായ
ധനത്തിന് അപേക്ഷ
നല്‍കിയിരുന്നുവെങ്കിലും
സഹായധനം വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;;
വനം വകുപ്പ്
മന്ത്രിയുള്‍പ്പെടെയുള്ളവര്‍
വീട് സന്ദര്‍ശിച്ച്
വാഗ്ദാനങ്ങള്‍
നല്‍കിയിട്ടും സഹായധനം
ലഭ്യമാക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ദുരിതാശ്വാസനിധി
3585.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും അനുവദിക്കുന്ന
തുക അപേക്ഷകന് എത്രയും
വേഗം ലഭ്യമാകുന്ന
രീതിയില്‍
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വി.എസ്.
മഞ്ജുഷ (മഞ്ജുഭവന്,
മൂലയില്‍കോണം,
കൊടുവഴന്നൂര്‍ പി.ഒ.)
മകള്‍ പൂജയുടെ
ചികില്‍സാസഹായത്തിനായി
16.06.2015 -ല്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമമാക്കാമോ;
അപേക്ഷകയ്ക്ക് എത്രയും
പെട്ടെന്ന് തുക
ലഭ്യമാകുന്നതിന് നടപടി
സ്വീകരിക്കുമോ;
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പുനരധിവാസം
T 3586.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ജെയിംസ് മാത്യു
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പുനരധിവാസത്തിനും
ചികിത്സക്കുമായി എന്തു
തുക വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇതിനായി
കേന്ദ്ര സര്‍ക്കാരിനോട്
സഹായം
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശവും
കേന്ദ്രസര്‍ക്കാരില്‍
നിന്ന് ലഭിച്ച
മറുപടിയും അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പ്രസ്തുത
ദുരിതബാധിതരുടെ
പുനരധിവാസത്തിനും
ചികിത്സയ്ക്കുമായി
എന്തു തുക ചെലവഴിച്ചു;
വ്യക്തമാക്കുമോ ;
(ഡി)
ദുരിതബാധിത
മേഖലയിലെ 11
പഞ്ചായത്തുകളിലുമായി
ചികിത്സക്ക്
ഒരുക്കിയിരിക്കുന്ന
സൗകര്യങ്ങള്‍
വിശദമാക്കുമോ; എത്ര
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാണെന്ന്
അറിയിക്കുമോ;
(ഇ)
ആനുകൂല്യത്തിന്
അര്‍ഹരായവരുടെ
ലിസ്റ്റില്‍ അർഹതയുള്ള
നിരവധി പേർ
ഉള്‍പ്പെട്ടിട്ടില്ലെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
നടത്തിയ
അന്വേഷണത്തിന്റെ
വിശദാംശം ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ചികിത്സാ സഹായം
3587.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ സഹായം
ലഭിക്കുന്നതിന് അപേക്ഷ
നല്‍കിയിരുന്ന ശ്രീ
വിജയന്. എസ്.,
പോക്കാട്ട് വീട്,
വള്ളിക്കുന്നം പി.ഒ.,
മാവേലിക്കര എന്ന
വ്യക്തിക്ക് അപേക്ഷ
നല്കി ഒരു
വര്‍ഷത്തിലേറെ ആയിട്ടും
ധനസഹായം
അനുവദിക്കാത്തതിന്‍െറ
കാരണം വിശദമാക്കുമോ ;
(ബി)
പ്രസ്തുത
വ്യക്തിക്ക്
അടിയന്തരമായി
ചികിത്സാസഹായം
അനുവദിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നു് ചികിത്സാ
ധനസഹായത്തിന് അപേക്ഷ
നല്കിയ ഇന്ദിര,
പോക്കാട്ട് വീട്
വള്ളിക്കുന്നം പി.ഒ,
മാവേലിക്കര , ആലപ്പുഴ
എന്ന വ്യക്തിയുടെ
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമൊ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും അനുവദിച്ച തുക
3588.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും അനുവദിച്ച തുക
എത്രയെന്നും, വിതരണം
ചെയ്ത തുക എത്രയെന്നും,
കുടിശ്ശിക എത്രയെന്നും
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
ശമ്പളം പരിഷ്ക്കരിക്കുന്നത്
പരിശോധിയ്ക്കുന്നതിനായി
രൂപീകരിച്ച മന്ത്രിസഭ ഉപസമിതി
3589.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
ശമ്പളം
പരിഷ്ക്കരിക്കുന്നത്
പരിശോധിയ്ക്കുന്നതിനായി
രൂപീകരിച്ച മന്ത്രിസഭ
ഉപസമിതി യോഗം
ചേരുകയുണ്ടായോ;
എങ്കില്‍ എന്നാണ് യോഗം
ചേര്‍ന്നത്;വ്യക്തമാക്കുമോ
;
(ബി)
2014
ജൂലൈ 1 മുതലുളള
മുന്‍കാല പ്രാബല്യം
നല്‍കാനുളള കമ്മീഷന്
ശിപാര്‍ശ ഉപസമിതി
അംഗീകരിക്കുകയുണ്ടായോ;വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
ജൂനിയര്‍ അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകള്‍
3590.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ജൂനിയര്‍ അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകളുടെ
കണക്ക് ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്ന
വിമുക്തഭടന്മാരുടെ
എണ്ണം ലഭ്യമാക്കുമോ ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലനില്‍ക്കുന്നതിനാല്‍
പ്രസ്തുത
സ്ഥാപനങ്ങളില്‍
താല്ക്കാലികാടിസ്ഥാനത്തില്
തുടരുന്നവരെ ഒഴിവാക്കി
റാങ്കുലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ പെന്ഷന്
പ്രായത്തില്‍
അവ്യക്തതയുള്ളതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
പ്രസ്തുത
സ്ഥാപനങ്ങളില്‍ 58
വയസ്സ് പൂര്‍ത്തീകരിച്ച
എത്ര ജീവനക്കാരാണ് ജോലി
ചെയ്തു വരുന്നതെന്ന്
തസ്തിക തിരിച്ചു
വിശദമാക്കുമോ ;
(എഫ്)
പെന്ഷന്
പ്രായം 58 വയസ്സായി
നിജപ്പെടുത്തിയിട്ടുണ്ടെങ്കില്‍
ആ പ്രായം കഴിഞ്ഞവരെ
സര്‍വ്വീസില്‍
തുടരുന്നതിന്
അനുവദിക്കുമോ ;
വിശദമാക്കാമോ ?
വില
നീരീക്ഷണ സമിതി
3591.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പോളത്തില്‍
ക്രയവിക്രയം ചെയ്യുന്ന
എല്ലാ സാധനങ്ങൾക്കും
വിവിധ ഘട്ടങ്ങളില്‍
ഈടാക്കുന്ന വില നിലവാരം
സംബന്ധിച്ച്
വിവിരശേഖരണം
നടത്തുന്നതിനായി
2011-12-ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
"വില നീരീക്ഷണ സമിതി "
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമിതിയില്‍ എത്ര
അംഗങ്ങളാണുള്ളത്;
നിലവിലെ അംഗങ്ങള്‍
ആരെല്ലാം ;
വ്യക്തമാക്കാമോ;
(സി)
ഇതുവരെയുള്ള
കാലയളവില്‍ പ്രസ്തുത
സമിതി എത്ര യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ട്;
പ്രസ്തുത സമിതിയുടെ
കണ്ടെത്തലുകളും
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമായിരുന്നു;
(ഡി)
പ്രസ്തുത സമിതിയുടെ
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വിഭവ
സമാഹരണത്തിന് നടപടി
3592.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അധിക വിഭവ
സമാഹരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; ആയതിലൂടെ
എത്ര തുകയുടെ വരുമാനം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
30.11.2015 വരെ
ഏതെല്ലാം നികുതികള്‍
വര്‍ദ്ധിപ്പിച്ചു;
അതിലൂടെ എത്ര തുകയുടെ
വരുമാനം ലഭിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചതിനേക്കാള്‍
അധിക നികുതി
നിര്‍ദ്ദേശങ്ങള്‍
പിന്നീട്
പ്രഖ്യാപിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ടിന്‍െറ
പ്രവൃത്തികള്‍
3593.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടിന്‍െറ
പ്രവൃത്തികള്‍
എല്‍.എസ്.ജി.ഡി യില്‍
നിന്ന് ഫണ്ട്
പൊതുമരാമത്ത്
വകുപ്പിലേക്ക്
ട്രാന്‍സ്ഫര്‍
ചെയ്യാത്തതുകൊണ്ട്
ടെന്‍ഡര്‍ നടപടികള്‍
തടസ്സപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത ടെന്‍ഡര്‍
നടപടികള്‍
തടസ്സപ്പെട്ടതിന് എന്തു
നടപടി
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
ശമ്പള
കമ്മീഷന്
3594.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള കമ്മീഷന്റെ
ഇപ്പോഴത്തെ
പ്രവര്‍ത്തനം
എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
പത്താം
ശമ്പള കമ്മീഷന്റെ
പ്രാഥമിക
റിപ്പോര്‍ട്ടിലെ
ശുപാര്‍ശ
നടപ്പാക്കുന്നതിനുള്ള
മന്ത്രിസഭാ ഉപസമിതി
രൂപീകരിച്ചത് എന്നാണ്;
പ്രസ്തുത സമിതിയുടെ
നാളിതുവരെയുള്ള
പ്രവര്‍ത്തനത്തിന്റെ
വിശദാംശം ലഭ്യമാക്കുമോ?
നികുതി
പിരിവിന്റെ ലക്ഷ്യവും
നേട്ടവും
3595.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതി പിരിവിന്റെ
ലക്ഷ്യവും നേട്ടവും
വിശദമാക്കാമോ ;
(ബി)
തനതു
നികുതി വരുമാനം, വില്പന
നികുതി,
മുദ്രപത്രങ്ങളും
രജിസ്ട്രേഷന് ഫീസും,
എക്സൈസ് നികുതി, വാഹന
നികുതി തുടങ്ങിയവ
തന്നാണ്ടിലെ ഇതിനകമുള്ള
കാലയളവില്‍
ലക്ഷ്യമിട്ടതിനേക്കാള്‍
കുറവാണോ ; ഓരോ
ഇനത്തിലെയും ലക്ഷ്യം
എത്ര കോടി
വീതമായിരുന്നു ;
ആയതിന്റെ എത്ര ശതമാനം
ഇക്കാലയളവില്‍
ലഭിക്കുകയുണ്ടായി ;
(സി)
ഈ
സര്‍ക്കാര്‍ പിന്നിട്ട
കാലയളവില്‍ നികുതി
വര്‍ദ്ധന, ഫീസ്
വര്‍ദ്ധന, പെട്രോള്‍ -
ഡീസല്‍ നികുതി
വര്‍ദ്ധന, അധിക ചുങ്കം
തുടങ്ങി ഏതെല്ലാം
ഇനത്തില്‍ എത്ര
തവണകളായി വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടായിരുന്നു
; ഇതൊക്കെയായിട്ടും
വരുമാനം ലക്ഷ്യത്തോളമോ
ആനുപാതികമായോ പോലുമോ
വളരാതിരിക്കുന്നത്
എന്തുകൊണ്ടാണ് ;
വിശദമാക്കാമോ ;
(ഡി)
നികുതി
വരുമാനത്തിലെ കുറവും
സ്തംഭനാവസ്ഥയും
സംസ്ഥാനത്തെ വികസന
പ്രവര്‍ത്തനങ്ങളെ
താറുമാറാക്കിയിരിക്കുകയാണെന്നകാര്യം
സര്‍ക്കാരിനറിയാമോ ?
പത്താം
ശമ്പള പരിഷ്കരണം
3596.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സംസ്ഥാന
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമുള്ള
പത്താം ശമ്പള
പരിഷ്കരണത്തിന്റെ
ഒന്നാംഘട്ട
റിപ്പോര്‍ട്ട് 2015
ജൂലൈ 13-ന്
സമര്‍പ്പിച്ചിട്ട്
മാസങ്ങള്‍ പിന്നിട്ട്
കഴിയുകയും രണ്ടാം ഘട്ടം
കമ്മീഷന്റെ
പരിഗണനയിലുമിരിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ ഈ
കാലാവധിക്കുള്ളില്‍
പത്താം ശമ്പള പരിഷ്കരണ
ഉത്തരവ്
പുറപ്പെടുവിക്കുമോ;
(ബി)
പ്രസ്തുത
ശമ്പളപരിഷ്ക്കരണത്തിന്െറ
ഒരു മാസത്തെ
തുകയെങ്കിലും
ജീവനക്കാര്‍ക്ക്
നല്‍കുമോ അതോ
തുടര്‍ന്നുവരുന്ന
സര്‍ക്കാര്‍ നല്കട്ടെ
എന്നുള്ളതാണോ സമീപനം;
വിശദവിവരം നല്‍കുമോ;
(സി)
പത്താം
ശമ്പള പരിഷ്കരണ ഉത്തരവ്
എന്ന് പുറത്തിറക്കും;
വിശദവിവരം നല്‍കുമോ;
റവന്യൂ
വരുമാന വര്ദ്ധനാ നിരക്ക്
3597.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷങ്ങളിലെ റവന്യൂ
വരുമാന വര്ദ്ധനാ
നിരക്ക് വര്‍ഷം
തിരിച്ച് നല്‍കാമോ?
നികുതി
ചോര്‍ച്ച തടയുന്നതിനും നികുതി
പിരിവ്
വര്‍ദ്ധിപ്പിക്കുന്നതിനും
കര്‍മ്മ പദ്ധതികള്‍
3598.
ശ്രീ.വി.റ്റി.ബല്‍റാം
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതി
ചോര്‍ച്ച തടയുന്നതിനും
നികുതി പിരിവ്
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നികുതി
വെട്ടിച്ച് നിര്‍മ്മാണ
സാമഗ്രികള്‍ കടത്തുന്നത്
3599.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികള്‍
ഉള്‍പ്പെടെയുള്ള
സാധനങ്ങള്‍ നികുതി
വെട്ടിച്ച്
സംസ്ഥാനത്തേക്ക്
കടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
അത്
തടയുന്നതിന്
എന്തെന്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;എന്കില്
എന്തെല്ലാം;
(സി)
ഇല്ലെന്കില്
നികുതി വെട്ടിച്ച്
സാധനങ്ങള്‍ മറ്റ്
സംസ്ഥാനങ്ങളില്‍നിന്ന്
കടത്തുന്നത്
തടയുന്നതിനും നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ
വാണിജ്യ
നികുതി വര്‍ദ്ധനവ്
3600.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതി പിരിവില്‍
കഴിഞ്ഞ സര്‍ക്കാര്‍
കാലത്തേക്കാളും എത്ര
രൂപയുടെ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെക്ക്പോസ്റ്റുകളില്‍
എത്ര രൂപയുടെ നികുതി
ചോര്‍ച്ച
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
താനൂര്‍
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട് പദ്ധതികള്‍
3601.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതിക്കായി
നിര്‍ദ്ദേശിക്കപ്പെട്ട
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഓരോന്നിനും അനുവദിച്ച
തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഭരണാനുമതി ലഭിക്കാന്‍
എത്ര പ്രവൃത്തികള്‍
ശേഷിക്കുന്നുണ്ടെന്നും
ഇവ ഏതെല്ലാം
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ഡയാലിസിസ് സെന്റര്‍
3602.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്കാശുപത്രിയായി
അപ്ഗ്രേഡ് ചെയ്ത മങ്കട
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
കാരുണ്യ ഡയാലിസിസ്
സെന്റര്‍
ആരംഭിക്കണമെന്നാവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സെന്റര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
ലോട്ടറി
അച്ചടിയില്‍ ക്രമക്കേട്
3603.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോട്ടറി
അച്ചടികളുടെ മറവില്‍
സി. ആപ്റ്റില്‍
കോടികളുടെ ക്രമക്കേട്
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍ ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ ?
കേന്ദ്ര
ബഡ്ജറ്റില്‍
പരിഗണിക്കപ്പെടാതെ പോയ
കേരളത്തിന്റെ ആവശ്യങ്ങള്‍
3604.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16-ലെ
കേന്ദ്ര ബഡ്ജറ്റില്‍
പരിഗണിക്കപ്പെടാതെ പോയ
കേരളത്തിന്റെ
ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു ;
(ബി)
പ്രസ്തുത
ആവശ്യങ്ങളില്‍ സംസ്ഥാനം
വീണ്ടും ഉന്നയിക്കുകയും
അതിന്മേല് പുതിയ
ഉറപ്പുകള്‍ ലഭിക്കുകയും
ചെയ്തവ എന്തെല്ലാം
ആയിരുന്നു ;
(സി)
ഇപ്രകാരം
വീണ്ടും ഉറപ്പുകള്‍
ലഭിച്ച ആവശ്യങ്ങളില്‍
എത്രയെണ്ണത്തില്‍
ഉറപ്പുകള്‍
പാലിക്കപ്പെടുകയുണ്ടായി
എന്നു വ്യക്തമാക്കുമോ ;
അവ ഏതെല്ലാം ;
വിശദമാക്കുമോ ;
(ഡി)
മുന്‍
ബഡ്ജറ്റുകളില് കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച
എന്തെല്ലാം പദ്ധതികളും
പരിപാടികളും ഇനിയും
നടപ്പിലാക്കാന്‍
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ?
കായംകുളം
എം. എല്‍. എ.ഫണ്ട് ഉപയോഗിച്ച്
സ്കൂളുകള്‍ക്ക്
കമ്പ്യൂട്ടറുകള്‍
3605.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
എം. എല്‍. എ.യുടെ
പ്രത്യേക വികസനനിധി
ഉപയോഗിച്ച് വിവിധ
സ്കൂളുകള്‍ക്ക്
കമ്പ്യൂട്ടറുകള്‍
വാങ്ങാന്‍ തുക
അനുവദിച്ചിട്ടും
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
കമ്പ്യൂട്ടര്‍ വിതരണം
ചെയ്യുന്നതിനുണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്രയും പെട്ടന്ന്
കമ്പ്യൂട്ടറുകള്‍
വിതരണം
ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ഹൈമാസ്റ്റ് ലൈറ്റുകള്‍
3606.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളില്‍
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി
ആസ്തി വികസന
പദ്ധതിയില്‍
സമര്‍പ്പിച്ച
പ്രൊപ്പോസലിന് (ഫയല്‍
നമ്പര്‍
123239/എന്‍.സി.ബി./2015/ഫിന്)
അനുമതി നല്‍കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി
നിയമിച്ചിട്ടുള്ള
ഏജന്‍സികളെ
പ്രൊപ്പോസല്‍
നടപ്പിലാക്കുന്നതിനായി
ഏല്പിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
സ്പെയര്‍
പാര്‍ട്സുകള്‍ക്കായി
കെ.എസ്.ആര്.ടി.സി. ചെലവഴിച്ച
അധിക തുക
3607.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സ്പെയര്‍ പാര്‍ട്സുകള്‍
വാങ്ങുന്നതിനായി
നിലവിലുളള
കരാറുകള്‍ക്ക് ഉപരിയായി
അധിക തുക നല്‍കിയത് വഴി
എത്ര രൂപ നഷ്ടം
സംഭവിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ധനകാര്യ വകുപ്പ്
സ്പെഷ്യല്‍ ടീമിനെ
നിയോഗിച്ച് അത്
കണ്ടെത്താന്‍ നടപടി
സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റ്
T 3608.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടിന്റെ
സഹായത്തോടെ ഡയാലിസിസ്
യൂണിറ്റുകള്‍
സ്ഥാപിക്കാന്‍ എത്ര
ആശുപത്രികള്‍
തെരഞ്ഞെടുക്കപ്പെട്ടിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പാലക്കാട്-
കാര്‍ഷിക മേഖലയ്ക്കുള്ള
വായ്പ
3609.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
ബാങ്കു വഴി പാലക്കാട്
ജില്ലയില്‍ 30.11.2015
വരെ എത്ര തുക വായ്പയായി
നല്കി ;
(ബി)
കാര്‍ഷിക
മേഖലയ്ക്ക് എത്ര തുക
നല്‍കിയിട്ടുണ്ട് ;
(സി)
31.3.2016
നു മുമ്പ് ലക്ഷ്യം
പൂര്‍ത്തീകരിക്കുന്നതിനു
കഴിയുമോ ;
(ഡി)
ജില്ലാതല
ബാങ്ക് അവലോകനസമിതി
എന്നാണ് അവസാനമായി
ചേര്‍ന്നത് ;
(ഇ)
സാധാരണക്കാര്‍ക്കും
ഇടത്തരം കര്‍ഷകര്‍ക്കും
ചെറുകിട
സ്ഥാപനങ്ങള്‍ക്കും
എളുപ്പത്തില്‍ വായ്പ
ലഭ്യമാക്കുന്നതിന്
ജില്ലാതല ബാങ്കിംഗ്
സമിതി കര്‍മ്മ പദ്ധതി
തയ്യാറാക്കുമോ ?
ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച് എയ്ഡഡ്
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ് റൂം സൗകര്യം
3610.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ട് ഉപയോഗപ്പെടുത്തി
മണ്ഡലത്തിലെ
സര്‍ക്കാര്‍
സ്കൂളുകളിലും എയ്ഡഡ്
സ്കൂളുകളിലും
സ്മാര്‍ട്ട് ക്ലാസ് റൂം
സൗകര്യം
അനുവദിക്കുന്നതിനായി
എത്ര പ്രപ്പോസലുകള്‍
വിവിധ എം.എല്‍.എ
മാരുടേതായി ലഭിച്ചു ;
വിശദാംശം നല്‍കാമോ ;
(ബി)
എയ്ഡഡ്
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
ഏതൊക്കെ എം.എല്‍.എ
മാര്‍ക്ക് ആസ്തിവികസന
ഫണ്ട്
ഉപയോഗിക്കുന്നതിന്
അനുവാദം
ലഭിക്കുകയുണ്ടായി ;
വിശദാംശം നല്‍കാമോ ;
(സി)
എയ്ഡഡ്
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
ആസ്തിവികസന ഫണ്ട്
ഉപയോഗിക്കുന്നതിന്
ഏതെങ്കിലും എം.എല്‍.എ
മാരുടെ പ്രപ്പോസലുകള്‍
നിരസിച്ചിട്ടുണ്ടോ
;എങ്കില്‍ ആയതിന്റെ
കാരണം വിശദീകരിക്കുമോ
?
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിന്
നടത്തിയ സംരംഭങ്ങള്‍
3611.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മേഖലകളില്‍
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിന്
നടത്തിയ സംരംഭങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംരംഭത്തിന്‍െറ ഫലമായി
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ പുതിയ
നിക്ഷേപങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടെന്നും
അവ ഏതെല്ലാം
മേഖലയിലാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിക്ഷേപങ്ങളുടെ ഫലമായി
സംസ്ഥാനത്ത്
കൈവരിക്കാന്‍ കഴിഞ്ഞ
വളര്‍ച്ചയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിദ്യാഭ്യാസ
വായ്പ
3612.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
ലോണ്‍ എടുത്ത്
പഠിച്ചതിനുശേഷം ജോലി
ലഭിക്കാത്ത
വായ്പക്കാര്‍ക്കെതിരെ
ബാങ്കുകള്‍ ജപ്തി നടപടി
ആരംഭിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജപ്തി നടപടികള്‍
നിര്‍ത്തി
വയ്ക്കുന്നതിനുളള സത്വര
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധി
3613.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത സാമ്പത്തിക
പ്രതിസന്ധിയെ
അഭിമുഖീകരിക്കുന്നുണ്ടോ;
(ബി)
നികുതി പിരിവ്
കുറയുകയും ചെലവ്
വന്‍തോതില്‍ ഉയരുകയും
ചെയ്തിട്ടും റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
യാതൊരു പദ്ധതിയും
നടപ്പിലാക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്റെ
പൊതുകടം 2011-12 ലും
2014-15 ലും
എത്രയായിരുന്നുവെന്ന്
താരതമ്യം ചെയ്ത് മറുപടി
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
റവന്യൂ കമ്മി 2011
മാര്‍ച്ചിലും 2015 മെയ്
മാസത്തിലും
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
അസിസ്റ്റന്റ്
തസ്തികയിലേക്കുളള തസ്തികമാറ്റ
നിയമനം
3614.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
അസിസ്റ്റന്റ്
തസ്തികയിലേക്കുളള
തസ്തികമാറ്റ
നിയമനവുമായി
ബന്ധപ്പെട്ട് നിലവിലുളള
സെക്രട്ടേറിയറ്റ്
സ്പെഷ്യല്‍ റൂളിന്റെ
ലംഘനം നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധനകാര്യ
വകുപ്പിലെ അസിസ്റ്റന്റ്
തസ്തികയിലെ എന്‍ട്രി
കേഡറിലെ നിലവിലുളള
കേഡര്‍ സ്ട്രെങ്ത്
എത്ര; ആയതില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് /
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് മാര്‍ക്ക്
തസ്തികമാറ്റം വഴി
ലഭിക്കേണ്ട 20%
തസ്തികകളില്‍ എത്ര
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് /
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്മാര്‍
അസിസ്റ്റന്റായി ജോലി
നേക്കുന്നുണ്ടെന്ന
വിവരം ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഇനിയും
എത്രപേര്‍ക്ക് ഈ
രീതിയില്‍ നിയമനം
നല്‍കാനുണ്ട്;
(ഡി)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍ നിന്നും
തസ്തികമാറ്റം വഴി
അസിസ്റ്റന്റായി
നിയമിക്കപ്പെടേണ്ട
ഒഴിവുകളില്‍ നിയമനം
നല്കുന്നതില്
എന്തെങ്കിലും കാലതാമസം
ഉണ്ടോ; ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പരാതികളില്‍ തീര്‍പ്പ്
കല്പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ധനകാര്യ വകുപ്പില്‍
അസിസ്റ്റന്റ് എന്‍ട്രി
കേഡറില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍ക്ക്
തസ്തികമാറ്റം വഴി
നല്‍കാനുളള 20 ശതമാനം
തസ്തികകളില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കേണ്ടതായിരുന്നു?
മണ്ഡലങ്ങളില്‍
നടപ്പാക്കാന്‍ തീരുമാനിച്ച
പദ്ധതികള്‍
3615.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.
ദാസന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സാമാജികരില്‍
നിന്നുളള്ള
നിര്‍ദ്ദേശങ്ങള്‍
ശേഖരിച്ച്
മണ്ഡലങ്ങളില്‍
നടപ്പാക്കാന്‍
തീരുമാനിച്ച പദ്ധതികള്‍
യഥാസമയം
നടപ്പിലാക്കാന്‍
സാധ്യമായിട്ടുണ്ടോ;
ഏതെല്ലാം തരത്തിലുള്ള
പദ്ധതികളായിരുന്നു
പ്രഖ്യാപിച്ചിരുന്നത്;
(ബി)
പ്രസ്തുത പദ്ധതികളുടെ
നിര്‍വ്വഹണ പുരോഗതി
വിലയിരുത്താറുണ്ടോ;
സര്‍ക്കാരിന്റെ ഏറ്റവും
ഒടുവിലത്തെ
വിലയിരുത്തലുകളുടെ
അടിസ്ഥാനത്തില്‍
വിശദീകരണം നല്‍കുമോ;
(സി)
എം.എല്‍.എ.
ഫണ്ട് പദ്ധതിയും ആസ്തി
വികസന ഫണ്ട് പദ്ധതിയും
ആരംഭിച്ചത് ഏത്
വര്‍ഷത്തിലായിരുന്നു;
പ്രസ്തുത പദ്ധതികളില്‍
ഓരോ വര്‍ഷവും
ചെലവഴിക്കാന്‍
തീരുമാനിക്കപ്പെട്ടിരുന്ന
തുക എത്ര; ഈ ഇനത്തില്‍
ഓരോ വര്‍ഷവും
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച തുകയെത്ര ;
വിശദമാക്കുമോ;
(ഡി)
വികസന
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ചുള്ള
നിര്‍ദ്ദേശങ്ങളില്‍
നടപടി
സ്വീകരിക്കുന്നതില്‍
പ്രതിപക്ഷ/ഭരണപക്ഷ
മണ്ഡലങ്ങളെന്ന വകഭേദം
കാണിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
3616.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാങ്ങിയ
പൊതുകടത്തില്‍ നിന്നും
എത്ര തുക
മൂലധനനിക്ഷേപത്തിനായി
ചെലവഴിച്ചു; വിശദവിവരം
നല്‍കുമോ ;
(ബി)
2015
നവംബര്‍ 1 വരെ
കേരളത്തിന്റെ പൊതുകടം
എത്ര ; വിശദവിവരം
നല്‍കുമോ ?
2014
- 15 വര്‍ഷത്തെ വരവ്-ചെലവു
കണക്കുകൾ
3617.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
- 15 സാമ്പത്തിക
വര്‍ഷത്തെ വിദേശ വായ്പ
, കേന്ദ്ര വിഹിതം,
റവന്യൂ വരവുകള്‍, ഇതര
മാര്‍ഗ്ഗങ്ങളില്‍
നിന്നുള്ള വരുമാനം
എന്നീ ഇനങ്ങളില്‍ ആകെ
എത്ര തുക
സമാഹരിക്കുവാന്‍
കഴിഞ്ഞു; ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷത്തെ വിവിധ
ചെലവുകള്‍, സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
മറ്റാനുകൂല്യങ്ങളും
പെന്‍ഷനും ഉള്‍പ്പെടെ
എത്രയെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വര്‍ഷത്തില്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ചെലവഴിച്ചു ;
വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ?
മഹിളാ
പ്രധാന് ഏജന്റുമാരുടെ
സര്‍വ്വീസ് ഡെലിവറി വേതനം
സംബന്ധിച്ച്
3618.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹിളാ
പ്രധാന് ഏജന്റുമാരുടെ
വേതന കുടിശ്ശിക
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; എത്ര
മാസത്തെ കുടിശ്ശിക
നിലവിലുണ്ട്; ഇത്
കൊടുത്തുതീര്‍ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
എങ്കില്‍ എന്നേക്ക്
കൊടുത്തുതീര്‍ക്കും;
വ്യക്തമാക്കുമോ;
(ബി)
വേതനം
അതാത് മാസം
കൊടുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇവരുടെ വേതനം 1%
കൂട്ടുന്ന കാര്യം
പരിഗണനയിലുണ്ടോ; ഇവരുടെ
ക്ഷേമനിധി, പെന്ഷന്
എന്നിവ പുനഃപരിശോധിച്ച്
പെന്ഷന് 5000/-
രൂപയായി
വര്‍ദ്ധിപ്പിക്കുന്നകാര്യം
ആലോചിക്കുമോ?
ദേശിയ
സമ്പാദ്യപദ്ധതി
3619.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ദേശിയ
സമ്പാദ്യപദ്ധതിയിലെ
മിച്ച നിക്ഷേപം ഓരോ
വര്‍ഷവും എത്ര രൂപാ
വീതമാണ് സംസ്ഥാനത്തിനു
ലഭിച്ചത്;
(ബി)
ഏതെല്ലാം
വകുപ്പിലെ
സേവനങ്ങള്‍ക്കാണ് ദേശീയ
സമ്പാദ്യപദ്ധതിയില്‍
നിക്ഷേപം വേണമെന്ന്
നിഷ്കര്ച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
സേവനങ്ങള്‍ക്കും
നിഷ്കര്‍ഷിച്ചിട്ടുള്ള
നിക്ഷേപം എത്രയെന്ന്
വ്യക്തമാക്കുമോ;
ഡോ.ബിജുരമേശിന്റെ
പേരിലുള്ള സെയില്‍സ്
ടാക്സ് കേസുകള്‍
3620.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
രാജധാനി ഹോട്ടല്‍
സമുച്ചയം ഉടമയും
വ്യവസായിയുമായ ഡോ. ബിജു
രമേശിന്റെ
ഉടമസ്ഥതയിലുള്ള
തിരുവനന്തപുരം
ജില്ലയിലെ
സ്ഥാപനങ്ങളില്‍
സെയില്‍സ് ടാക്സ്
വകുപ്പ്
ഇന്സ്പെക്ഷന്/റെയ്ഡ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ഇന്സ്പെക്ഷന്/റെയ്ഡെന്നും
ഏതൊക്കെ
തീയതികളിലെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
റെയിഡുകളില്‍
കൃത്രിമങ്ങള്‍
എന്തെങ്കിലും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഡോ.ബിജുരമേശ് പ്രതിയായ
എത്ര സെയില്‍സ് ടാക്സ്
കേസുകള്‍
നിലവിലുണ്ടെന്ന വിവരം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
വ്യക്തിയുടെ പേരിലുള്ള
കുടിശ്ശിക തുക
ഈടാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
അദാനി
പോര്‍ട്സും ക്വാറി ക്രഷ്
കമ്പനികളുമായുള്ള കരാര്‍
3621.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
കമ്പനിയായ അദാനി
പോര്‍ട്സും
തിരുവനന്തപുരം
ജില്ലയിലെ
മുക്കുന്നിമലയില്‍
പ്രവര്‍ത്തിക്കുന്ന
വന്‍കിട ക്വാറി ക്രഷ്
കമ്പനികളും തമ്മില്‍
പദ്ധതിക്കാവശ്യമായ
ഗ്രാനെെറ്റ്
എത്തിക്കുന്നതിനുള്ള
കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ളതായി
ടാക്സസ് വകുപ്പിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വില്പന
നികുതി ഇനത്തില്‍
സര്‍ക്കാര്‍
ഖജനാവിലേക്ക് വരേണ്ട
റവന്യൂ നഷ്ടപ്പെടുന്ന
നിലയില്‍
കോമ്പൗണ്ടിംഗ് നികുതി
തുടരാന്‍ നീക്കം
നടക്കുന്നതായി അറിയാമോ
;
(സി)
ബന്ധപ്പെട്ട
കമ്പനികള്‍ ഖനനം
ചെയ്യുന്ന
ഗ്രാനെെറ്റിന് 12.5
ശതമാനം നിരക്കില്‍
തന്നെ നികതി
ഇൗടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
കൃത്യമായി
നികുതി
ഇൗടാക്കുന്നതില്‍ വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാ നടപടി
സ്വീകരിക്കുമോ ;
(ഇ)
അദാനിയുമായുള്ള
ഖനന കരാര്‍
തയ്യാറാക്കിയത്
ഗ്രാനെെറ്റിന് നികുതി
ഉള്‍പ്പെടെയുള്ള തുക
കണക്കാക്കികൊണ്ടാണെന്നത്
അറിയാമോ ?
ചെക്ക്
പോസ്റ്റ് പരിശോധന
3622.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ
വകുപ്പിന്റെ ചെക്ക്
പോസ്റ്റ് പരിശോധന
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
ചെക്ക്
പോസ്റ്റുകളില്‍ ഓണ്‍ലൈന്‍
ഡെലിവറി നോട്ട് സംവിധാനം
3623.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെക്ക്
പോസ്റ്റുകളില്‍
ഓണ്‍ലൈന്‍ ഡെലിവറി
നോട്ട് സംവിധാനം
നടപ്പാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
രാജധാനി
ഹോട്ടല്‍ ഉടമയുടെ നികുതി
കുടിശ്ശിക
3624.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജധാനി
ഹോട്ടല്‍ സമുച്ചയം ഉടമ
ഡോ.ബിജു രമേശ്,
സംതൃപ്തി,
കിഴക്കേകോട്ട,
തിരുവനന്തപുരം - ന്റെ
പേരില്‍ സെയില്‍സ്
ടാക്സ്
ഡിപ്പാര്‍ട്ട്മെന്റില്‍
എത്ര കേസ്സുകള്‍
നിലവിലുണ്ട്; അവയുടെ
കേസ് നമ്പര്‍
അറിയിക്കുമോ; ഇവയില്‍
സ്റ്റേയുള്ളവ എത്ര;
(ബി)
പ്രസ്തുത
കേസുകളില്‍ എത്ര
രൂപയാണ്
പിരിച്ചെടുക്കുവാനുള്ളത്;
(സി)
ടി
കേസ്സുകളില്‍ കോടതി
സ്റ്റേയുള്ളവ എത്ര; ഇത്
എത്ര തുകയുടേതാണ്;
ട്രിബ്യൂണല്‍
സ്റ്റേയുള്ളവ എത്ര;
വിശദമാക്കാമോ:
(ഡി)
പ്രസ്തുത
വ്യക്തിയുടെ പേരിലുള്ള
നികുതി കുടിശ്ശികയില്‍
എത്ര തുക
പിരിച്ചെടുത്തു;
ശേഷിക്കുന്ന തുക
പിരിച്ചെടുക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
രാജധാനി
ഹോട്ടല്‍ ഉടമയുടെ സെയില്‍
ടാക്സ് സംബന്ധിച്ച വിവരം
3625.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജധാനി
ഹോട്ടല്‍ ഉടമ ഡോ.ബിജു
രമേഷ് ബാര്‍
ഹോട്ടലുകളില്‍ നിന്ന്
സെയില്‍ ടാക്സ്
ഇനത്തില്‍ കഴിഞ്ഞ അഞ്ച്
വര്‍ഷം അടച്ച
തുകയെത്രയാണെന്ന വിവരം
ഓരോ ബാര്‍ ഹോട്ടല്‍
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വ്യക്തി ബാര്‍ ഹോട്ടല്‍
ഒഴികെയുള്ള
അദ്ദേഹത്തിന്റെ ഇതര
സ്ഥാപനങ്ങളില്‍ നിന്ന്
സര്‍ക്കാര്‍
ഖജനാവിലേയ്ക്ക് സെയില്‍
ടാക്സ് ഇനത്തില്‍
കഴിഞ്ഞ അഞ്ച് വര്‍ഷം
ഒടുക്കിയ തുക
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
വ്യക്തിക്ക് സെയില്‍
ടാക്സ് ഇനത്തില്‍ എത്ര
തുകയുടെ കുടിശ്ശിക
ഉണ്ട്; ഇതില്‍
ഹൈക്കോടതി സ്റ്റേ,
ട്രൈബ്യൂണല്‍ സ്റ്റേ,
സര്‍ക്കാര്‍ സ്റ്റേ
എന്നിവ എത്ര വീതമാണെന്ന
വിവരം കേസ് നമ്പര്‍
സഹിതം ലഭ്യമാക്കുമോ?
സംസ്ഥാനത്തു
നിന്നുള്ള ഡീസല്‍/പെട്രോള്‍
വില്പനയിലെ കുറവ്
3626.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍
കൂടുതല്‍ വില്പന
നികുതിയും സെസും
ഡീസലിനും പെട്രോളിനും
സംസ്ഥാനത്തുള്ളതിനാല്‍,
സംസ്ഥാനത്തു നിന്നുള്ള
ഡീസല്‍/പെട്രോള്‍
വില്പനയിലുള്ള കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2015
നവംബര്‍1 അനുസരിച്ച്
കേരളത്തിന്റെ
അതിര്‍ത്തി
സംസ്ഥാനങ്ങളിലെ
ഡീസലിന്റെയും
പെട്രോളിന്റെയും
നികുതിയും സെസും
എത്രയാണെന്നും
കേരളത്തിന്റേത്
എത്രയാണെന്നും
വിശദമാക്കാമോ;
(സി)
തമിഴ്
നാട്ടില്‍ നിന്നും
മാഹിയില്‍ നിന്നും
ഡീസല്‍ വാങ്ങി
സംസ്ഥാനത്ത്
വില്‍ക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഡീസല്‍
നികുതി അയല്‍
സംസ്ഥാനങ്ങളിലേതിന്
സമാനമാക്കിയാല്‍ നികുതി
വെട്ടിപ്പ് തടയാനും
അവശ്യ സാധനങ്ങളുടെ വില
കുറക്കാനും കഴിയുമെന്ന
കാര്യം പരിഗണിക്കാമോ?
സേവനാവകാശ
നിയമം
3627.
ശ്രീ.ഹൈബി
ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
സേവനാവകാശ നിയമം
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
നിയമം നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
ബാലസാന്ത്വനം
പദ്ധതി
3628.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലസാന്ത്വനം
പദ്ധതിയിലൂടെ എത്ര
കുട്ടികള്‍ക്കാണ്
ചികിത്സ നല്‍കിയത്;
ഇതിനായി എത്ര തുകയാണ്
ചെലവഴിച്ചത്; ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
പ്രസ്തുത പദ്ധതി വഴി
ചികിത്സ ലഭിക്കുന്നത്?
കാരുണ്യ
ബെനവലന്റ്
ഫണ്ടില്‍നിന്നുളള
സമാശ്വാസ സഹായം
3629.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവപ്പെട്ട
രോഗികള്‍ക്ക് കാരുണ്യ
ബെനവലന്റ്
ഫണ്ടില്‍നിന്നും 3000/-
രുപ സമാശ്വാസ സഹായമായി
നല്‍കിവരുന്ന പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം സഹായം
ലഭിക്കുന്നതിനായി അതത്
ജില്ലാ ലോട്ടറി
ഓഫീസുകളില്‍ അപേക്ഷ
സ്വീകരിക്കുന്നത്
നിര്‍ത്തലാക്കുന്നതിനായി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത അപേക്ഷകള്‍
ജില്ലാ ലോട്ടറി
ഓഫീസുകള്‍ വഴി
തുടര്‍ന്നും
സ്വീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലോട്ടറി
വിതരണത്തിലെ അപാകത
3630.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ലോട്ടറി ആഫീസുകളില്‍
നിന്നും
ഏജന്റുമാര്‍ക്ക്
ലോട്ടറി വിതരണം
ചെയ്യുന്നതിന്റെ
മാനദണ്ഡമെന്താണ്;
വിശദമാക്കാമോ;
(ബി)
ആലപ്പുഴ
ജില്ലാ ലോട്ടറി
ഓഫീസില്‍ ലോട്ടറി
മറിച്ചു
വില്‍ക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കാരുണ്യാ
ഡയാലിസിസ് സെന്ററുകള്‍
3631.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യാ
ബെനവലന്റ് ഫണ്ട്
ഉപയോഗിച്ച് മെഡിക്കല്‍
കോളേജുകള്‍, താലൂക്ക്
ആശുപത്രികള്‍
എന്നിവിടങ്ങളില്‍
കാരുണ്യാ ഡയാലിസിസ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
സെന്ററുകൾ അനുവദിച്ച
മെഡിക്കൽ
കോളേജുകളുടെയും
താലൂക്ക്
ആശുപത്രികളുടെയും
വിശദാംശം നല്‍കുമോ ; ഇവ
എന്നാണ്
അനുവദിച്ചതെന്നും
ഏതെല്ലാം പ്രവർത്തനമാണ്
ആരംഭിച്ചതെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രവർത്തനമാരംഭിച്ച
ഏതെങ്കിലും സെന്ററുകൾ
പിന്നീട് പ്രവർത്തനം
അവസാനിപ്പിച്ചിട്ടുണ്ടോ
; എങ്കിൽ വിശദാംശം
നല്‍കുമോ ;
(ഡി)
അനുവദിച്ച
സെന്ററുകള്‍
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ കാരുണ്യ
ബനവലന്റ് ഫണ്ട്
3632.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിന്
കോഴിക്കോട് ജില്ലയില്‍
നിന്നും
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
എത്ര അപേക്ഷകള്‍
കെ.ബി.എഫ് സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയില്‍
തീര്‍പ്പാക്കാതെ
നിലനില്‍ക്കുന്നുണ്ട്;
മറ്റു ജില്ല
തിരിച്ചുള്ള കണക്കും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കമ്മിറ്റിയില്‍
തീര്‍പ്പാക്കാതെ
നില്ക്കുന്ന
കോഴിക്കോട് ജില്ലയില്‍
നിന്നുള്ള അപേക്ഷകരുടെ
പേര്, മേല്‍വിലാസം,
ഫയല്‍ നമ്പര്‍ എന്നിവ
ഉൾപ്പെടെയുള്ള
വിശദവിവരം
ലഭ്യമാക്കുമോ?
ലീഗല്‍
സര്‍വ്വീസ് സൊസൈറ്റി വഴി
അദാലത്തുകള്‍
3633.
ശ്രീ.പി.എ.മാധവന്
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലീഗല്‍
സര്‍വ്വീസ് സൊസൈറ്റി
വഴി അദാലത്തുകള്‍
നടത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുളളത്;
(ബി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ബാര്‍കോഴക്കേസ്സില്‍
നിയമോപദേശം
3634.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴക്കേസ്സില്‍
നിയമോപദേശം നല്‍കിയതിന്
പണം ആവശ്യപ്പെട്ട്
സുപ്രീം കോടതിയിലെ
മുതിര്‍ന്ന അഭിഭാഷകരായ
മോഹന്‍ പരാശരന്,
നാഗേശ്വരറാവു എന്നിവര്‍
ബില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
അവര്‍
ആവശ്യപ്പെട്ടിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
അഡ്വക്കേറ്റ്
ജനറലും, ഡയറക്ടര്‍
ജനറല്‍ ഓഫ്
പ്രോസിക്യൂഷനും
ഉണ്ടായിരിക്കെ സ്വകാര്യ
നിയമോപദേശത്തിന്
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും പൊതു പണം
ചെലവഴിക്കുന്ന നടപടി
ശരിയാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിലുള്ള
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ?
നിര്‍മ്മിതി
കേന്ദ്രം
3635.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മിതി
കേന്ദ്രത്തെ
ബോര്‍ഡ്/കോര്പ്പറേഷന്
ആയി മാറ്റുന്നതിനുളള
പഠനം നടത്താനായി
സെന്റര്‍ ഫോര്‍
മാനേജ്മെന്റ്
ഡെവലപ്മെന്റ്
സ്റ്റഡീസിനെ
എല്പിച്ചിരുന്നോ;
(ബി)
എങ്കിൽ
പ്രസ്തുത
പഠനറിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
/സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെ;വിശദമാക്കുമോ
?
നിര്‍മ്മിതി
കേന്ദ്രങ്ങൾ
3636.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
നിര്‍മ്മിതി
കേന്ദ്രത്തിലും ജില്ലാ
നിര്‍മ്മിതി
കേന്ദ്രങ്ങളിലും
സര്‍വ്വീസ് റൂള്‍
നടപ്പാക്കാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളിലെ
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
നിലവിലുളള സേവന വേതന
വ്യവസ്ഥകള്‍
അറിയിക്കുമോ?
നിര്‍മ്മിതി
കേന്ദ്രത്തിലെ അഴിമതി
3637.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ നിര്‍മ്മിതി
കേന്ദ്രത്തിലെ
പ്രൊജക്ട് മാനേജര്‍
അനധികൃത നിര്‍മ്മാണം
നടത്തി അഴിമതി
നടത്തുന്നുവെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പരാതിയിന്മേല്
സ്വീകരിച്ച നടപടി
എന്താണ്; ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
അഴിമതിയെക്കുറിച്ച്
പരാതിപ്പെട്ട
ജീവനക്കാരനെ
പീഡിപ്പിക്കുകുയും
ടിയാ൯ ആത്മഹത്യയ്ക്ക്
ശ്രമിക്കുകയും ചെയ്ത
സംഭവത്തിൽ സ്ഥലം
എം.എല്‍.എ. ജില്ലാ
കളക്ടര്‍ക്ക് നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
നടത്തിയ അന്വേഷണവും,
നടപടിയും
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ഡോ. ബിജു
രമേശിന്റെ നികുതി
കുടിശ്ശികകള്‍
3638.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജധാനി
ഹോട്ടല്‍ സമുച്ചയം ഉടമ
ഡോ. ബിജു രമേശിന്റെ
നികുതി കുടിശ്ശികയുമായി
ബന്ധപ്പെട്ട്
സെക്രട്ടേറിയറ്റ്
നികുതി വകുപ്പില്‍
തീര്‍പ്പാകാതെ
ശേഷിക്കുന്ന എത്ര
കേസുകള്‍ ഉണ്ട്;
പ്രസ്തുത വ്യക്തിയുടെ
പേരില്‍ കഴിഞ്ഞ 4
വര്‍ഷക്കാലം എത്ര
കേസുകള്‍
തീര്‍പ്പാക്കിയെന്നും
ഇതില്‍ എത്ര തുക
ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള
വിവരവും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വ്യക്തി ഏതെല്ലാം
കേസുകളില്‍ നികുതി
വകുപ്പില്‍ അപ്പീല്‍
നല്‍കിയിട്ടുണ്ട്;
അവയുടെ ഇപ്പോഴത്തെ
സ്ഥിതിയെന്താണെന്നും
ഇവയില്‍ എത്ര തുക
ഉള്പ്പെട്ടിട്ടുണ്ടെന്നുമുളള
വിവരം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വ്യക്തി കഴിഞ്ഞ 5
വര്‍ഷക്കാലം സെയില്‍സ്
ടാക്സ് ഇനത്തില്‍
സര്‍ക്കാരിലേക്ക്
ഒടുക്കിയ തുക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?
സംസ്ഥാന
വിവരാവകാശ
കമ്മീഷണര്‍മാരുടെ ഒഴിവുകൾ
3639.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിവരാവകാശ
കമ്മീഷണര്‍മാരുടെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആവശ്യത്തിന്
ജീവനക്കാരും
കമ്മീഷണര്‍മാരും
ഇല്ലാത്തതിനാല്‍
പ്രസ്തുത വകുപ്പില്‍
പരാതികള്‍
കെട്ടികിടക്കുന്നതായി
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സംസ്ഥാനത്ത്
ഇതുമായി ബന്ധപ്പെട്ട
എത്ര ഹര്‍ജികളാണ്
തീര്പ്പുകല്പ്പിക്കാനുള്ളതെന്ന്
വിശദീകരിക്കാമോ ;
(ഡി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
അനാവശ്യ
വ്യവഹാരങ്ങള്‍ ഒഴിവാക്കൽ
3640.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാവശ്യ വ്യവഹാരങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
വിദ്യാഭ്യാസ
വായ്പ കുടിശ്ശിക
3641.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ
കുടിശ്ശികയിന്മേലുള്ള
പലിശയിളവ് ലഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സാമ്പത്തികമായി
വളരെ പിന്നോക്കം
നില്ക്കുന്ന വായ്പാ
കുടിശ്ശികക്കാരെ
ബാങ്കുകള്‍
തുടര്‍ച്ചയായി പല
തരത്തില്‍
ബുദ്ധിമുട്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്കില് അത്തരം
നടപടികള്‍
അവസാനിപ്പിക്കുവാന്‍
എന്തെല്ലാം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
വിദ്യാഭ്യാസ
വായ്പാ-കുടിശ്ശികക്കാര്‍ക്ക്
പലിശയിളവ്
നല്‍കുന്നതിനായി
സ്വീകരിച്ച
അപേക്ഷകളില്‍ നടപടി
സ്വീകരിക്കുവാന്‍
എത്രമാത്രം
അവശേഷിക്കുന്നുണ്ടെന്നും
കാലതാമസത്തിന്റെ
കാരണങ്ങളും
വിശദമാക്കാമോ;
(ഡി)
വിദ്യാഭ്യാസ
വായ്പാ
കുടിശ്ശികയുണ്ടായിരുന്നവരില്
മരണപ്പെട്ടവരുടെ
ആശ്രിതരെ കുടിശ്ശിക തുക
തിരിച്ചടവില്‍
നിന്നൊഴിവാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പ കുടിശ്ശിക
പിരിക്കാന്‍ റിലയന്‍സ്
T 3642.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയുടെ കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
പൊതുമേഖലാ ബാങ്ക്,
സ്വകാര്യ സ്ഥാപനമായ
റിലയന്‍സിനെ
ചുമതലപ്പെടുത്തിയതിനെതിരായി
നിയമസഭ പാസാക്കിയ
പ്രമേയം കേന്ദ്ര
സര്‍ക്കാരിന് അയച്ചു
കൊടുത്തിട്ടുണ്ടോ ;
എങ്കില്‍ എപ്പോള്‍
എന്ന് വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത നടപടി മൂലം
ലക്ഷക്കണക്കിന്
വായ്പയെടുത്ത
കുടുംബങ്ങള്‍ കടുത്ത
ആശങ്കയിലും ഭീതിയിലും
കഴിയുകയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(സി)
പ്രസ്തുത
കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
അനുകൂലമായ തീരുമാനം
ഉണ്ടായിട്ടുണ്ടോ ;
(ഡി)
ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ ?
മുഖ്യമന്ത്രിക്കെതിരെ
നിയമ നടപടിക്ക് ഡി.ജി.പി
യുടെ കത്ത്
3643.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്കെതിരെ
നിയമ നടപടിക്ക് അനുമതി
തേടിക്കൊണ്ട്
സംസ്ഥാനത്തെ ഏതെങ്കിലും
ഡി.ജി.പി സര്‍ക്കാരിന്
കത്ത് നല്‍കിയിട്ടുണ്ടോ
; എങ്കില്‍ എപ്പോള്‍
;വ്യക്തമാക്കാമോ;
(ബി)
ഏത്
പ്രശ്നത്തിലാണ് നിയമ
നടപടിയ്ക്ക് അനുവാദം
ചോദിച്ചിരിക്കുന്നത് ;
വിശദമാക്കാമോ ;
(സി)
ഇക്കാര്യത്തില്‍
മുഖ്യമന്ത്രി
നടത്തിയതായി പറയുന്ന
പ്രസ്താവന
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
ഡി.ജി.പി.
സംസ്ഥാന പോലീസീന്
നല്കിയ കത്തിന്മേല്
സ്വീകരിച്ച നടപടി
വെളിപ്പെടുത്തുമോ ?