വന്ധ്യതാ ചികിത്സ
കേന്ദ്രങ്ങള്‍
2469.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്ധ്യതാ
ചികിത്സ സാധാരണക്കാരന്
ലഭ്യമാക്കുന്നതിനായി
എസ്. എ. റ്റി.
ആശുപത്രിയുടെ
മാതൃകയില്‍ എല്ലാ
മെഡിക്കല്‍
കോളേജുകളിലും ജനനി
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനായി
2015 - 16 ബഡ്ജറ്റില്‍
എത്ര തുകയാണ്
നീക്കിവെച്ചതെന്നറിയിക്കുമോ
;
(ബി)
പ്രസ്തുത
തുകയില്‍ നിന്നും
ഇതുവരെ എത്ര രൂപ
വിനിയോഗിച്ച്
ഏന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വ്യക്തമാക്കുമോ ?
പുതിയ
മെഡിക്കല്‍ കോളേജുകളിലെ പുതിയ
തസ്തികകള്‍
2470.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുതിയതായി ആരംഭിച്ച
മെഡിക്കല്‍
കോളേജുകളില്‍ എത്ര
പുതിയ തസ്തികകള്‍ ആണ്
സൃഷ്ടിച്ചത്; ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
താലൂക്ക്
തല ആശുപത്രികള്‍
2471.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം അനുവദിച്ച
എല്ലാ താലൂക്കുകളിലും
താലൂക്ക് ആശുപത്രി
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
താലൂക്കുകളില്‍
അനുവദിച്ചിട്ടുണ്ടെന്നും
ഇനി അനുവദിക്കാനുള്ളത്
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇനിയും
താലൂക്ക് ആശുപത്രി
അനുവദിക്കാനുള്ള
താലൂക്കുകളില്‍
അതിനുള്ള നടപടികള്‍
സ്വീകരിച്ചിടുണ്ടോ;
എങ്കില്‍ അതിന്റെ
പുരോഗതിയും എപ്പോള്‍
നടപടികള്‍
പൂര്‍ത്തിയാകുമെന്നും
വിശദമാക്കുമോ?
ചിപ്സ്
പദ്ധതി
2472.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസം മുതല്‍
നാളിതുവരെ സംസ്ഥാനത്തെ
ഏതെല്ലാം
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികളില്‍
അണുബാധമൂലം മരണം
സംഭവിച്ചിട്ടുണ്ട്;
(ബി)
ഈ
കാലയളവില്‍ അണുബാധമൂലം
എത്ര ഗര്‍ഭിണികള്‍
മരണപ്പെട്ടിട്ടുണ്ട്;
(സി)
ഇതേ
കാലയളവില്‍ അണുബാധ
കാരണമായി എത്ര
കുഞ്ഞുങ്ങള്‍
മരണപ്പെട്ടിട്ടുണ്ട്;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളിലെ അണുബാധാ
നിയന്ത്രണവും
ശുചീകരണവും
ഉറപ്പാക്കുന്നതിനായി
നടപ്പാക്കുന്ന "ചിപ്സ്
പദ്ധതി " ഏത്
ഏജന്‍സിയെയാണ്
ഏല്പിച്ചിരിക്കുന്നത്;
(ഇ)
പ്രസ്തുത
പദ്ധതി ആരംഭിച്ചത്
എപ്പോഴാണ്;
(എഫ്)
ചിപ്സ്
പദ്ധതി പ്രകാരം അണുബാധ
നിയന്ത്രണത്തിനും
ശുചീകരണത്തിനുമായി
നാളിതുവരെ എന്ത് തുക
ചെലവഴിച്ചിട്ടുണ്ട്?
മലിനീകരണ
നിയന്ത്രണ ബോര്‍ഡ് പമ്പയില്‍
നടത്തിയ പരിശോധന
2473.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
ശബരിമലയിലെ
മലിനീകരണവുമായി
ബന്ധപ്പെട്ട് പമ്പയില്‍
നടത്തി പരിശോധനയുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കുളിവെള്ളത്തിലും,
കുടിവെള്ളത്തിലും
കോളിഫോം ബാക്ടീരിയയുടെ
അനുവദനീയമായ അളവ് എത്ര
വീതമാണെന്നും പുതിയ
പരിശോധനയില്‍ അത് എത്ര
വീതമാണെന്നും
വെളിപ്പെടുത്താമോ;
(സി)
പമ്പയിലെയും
അനുബന്ധ ജലാശയത്തിലെയും
ഇപ്പോഴത്തെ കോളിഫോം
ബാക്ടീരിയയുടെ അളവ്
പരിശോധിക്കുന്നതിനും
ജനങ്ങള്‍ക്ക്
അതുസംബന്ധിച്ച
വിവരങ്ങള്‍
നല്‍കുന്നതിനും നടപടി
സ്വീകരിയ്ക്കുമോ?
ഡെന്റല്‍
കോളേജുകള്‍
2474.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ടി.എന്‍. പ്രതാപന്
,,
സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ഡെന്റല്‍ കോളേജുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കാന്‍സര്‍ ബാധിതരുടെ കണക്ക്
2475.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ ബാധിതരുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്നത്
വിലയിരുത്താറുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
ആര്.സി.സി.
യിലും എം. സി.സി.
യിലുമായി 2012 മുതല്‍
2015 വരെ ഓരോ വര്‍ഷവും
ചികിത്സക്കെത്തിയവരുടെയും
തുടര്ചികിത്സക്കെത്തിയവരുടെയും
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കുമോ?
ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണം
2476.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവിതശൈലി രോഗങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനായി
പി.എച്ച്.സി-സി.എച്ച്.സി
കളില്‍ സൗജന്യമായി ലാബ്
പരിശോധനകള്‍
നടത്തുന്നതിനും ഒരു
ഡയബറ്റോളജിസ്റ്റിനെ
നിയമിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
വിശദമായ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ; ഇല്ലെങ്കില്‍
വിശദമായ ഒരു പഠനം
നടത്തുമോ?
കാന്‍സര്‍ രോഗനിര്ണയരംഗത്തെ
പ്രവര്‍ത്തനങ്ങള്‍
2477.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എസ്.ശർമ്മ
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീകള്‍,
കുട്ടികള്‍ എന്നിവരിലെ
കാന്‍സര്‍, പുകയിലജന്യ
കാന്‍സര്‍, ഇതര
വിഭാഗങ്ങളില്‍പ്പെടുന്ന
കാന്‍സര്‍ എന്നിവ
മുന്‍കൂട്ടി
കണ്ടെത്തുന്നതിനും
ചികിത്സിക്കുന്നതിനുമുളള
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായി
2012-13 ബജറ്റില്‍
പ്രഖ്യാപിച്ച 22 കോടി
രൂപയും ഇതേ
ആവശ്യത്തിനായി 2014-15
ല്‍ പ്രഖ്യാപിച്ച 18
കോടി രൂപയും ഉപയോഗിച്ച്
നടത്തിയ പ്രവൃത്തികള്‍
ഏതെല്ലാമായിരുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
എല്ലാ
ജില്ലയിലും അഞ്ചുവീതം
ഡോക്ടര്‍മാരെയും
സ്റ്റാഫ് നഴ്സുമാരെയും
പ്രത്യേക പരിശീലനം
നല്കി നിയമിച്ച് എല്ലാ
പഞ്ചായത്തിലും അര്‍ബുദ
രോഗ ബോധവല്‍ക്കരണ-രോഗ
നിര്‍ണ്ണയ ക്യാമ്പുകള്‍
നടത്തുമെന്ന 2014-15
ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ചെയ്ത
പ്രവൃത്തികള്‍
ഏതെല്ലാമായിരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
തിരുവനന്തപുരം,
കോഴിക്കോട് മെഡിക്കല്‍
കോളേജുകളില്‍ കാന്‍സര്‍
ടെര്‍ഷറി കെയര്‍
സംവിധാനം
ഏര്‍പ്പെടുത്തുമെന്നും
മദ്ധ്യകേരളത്തില്‍
കാന്‍സര്‍ ആശുപത്രി
സ്ഥാപിക്കുമെന്നും
2013-14 ബജറ്റില്‍
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
ഏതെല്ലാമാണ്;
(ഡി)
കൊച്ചിയില്‍
450 കോടി രൂപ ചെലവില്‍
ആന്വിറ്റി
അടിസ്ഥാനത്തില്‍
കാന്‍സര്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ആന്‍ഡ് റിസര്‍ച്ച്
സെന്റര്‍
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനത്തെ
തുടര്ന്ന്സ്വീകരിച്ച
നടപടികള്‍ ഏതെല്ലാമാണ്;
സര്‍ക്കാര്‍ എത്ര
തുകയാണ് പ്രസ്തുത
സ്ഥാപനത്തിനായി
ചെലവഴിക്കാന്ഉദ്ദേശിക്കുന്നത്;
ഇതുവരെ ചെലവഴിച്ച
തുകയുടെ വിശദാംശം
നല്‍കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തലശ്ശേരിയിലെ
മലബാര്‍ കാന്‍സര്‍
സെന്ററിന്റെ
വിപുലീകരണത്തിനായി
സര്‍ക്കാരിന് ലഭിച്ച
നിര്‍ദ്ദേശങ്ങള്‍
ഏതെല്ലാമാണ്; ഇതില്‍
എന്തൊക്കെ ചെയ്തുവെന്ന്
അറിയിക്കാമോ?
വികലാംഗരായ താല്‍ക്കാലിക
ജീവനക്കാർ
2478.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ ആശുപത്രികള്‍,
താലൂക്ക് ആശുപത്രികള്‍
, പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങൾ
എന്നിവിടങ്ങളില്‍ എത്ര
വികലാംഗര്‍
താല്‍ക്കാലിക
ജീവനക്കാരായി
ജോലിചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
തുടര്‍ച്ചയായി
പത്ത് വര്‍ഷത്തിൽ
കൂടുതൽ ഇപ്രകാരം ജോലി
ചെയ്യുന്ന എത്ര വികലാംഗ
ജീവനക്കാരുണ്ട് ;
(സി)
ഇവരെ
സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു;
(ഡി)
പ്രസ്തുത
വിഭാഗത്തെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
യോഗ്യതയില്ലാതെ ചികിത്സ
നടത്തുന്നവര്‍
2479.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1953-ലെ
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
ആക്ടിലെ വകുപ്പുകളിലെ
പഴുതുകള്‍ ഉപയോഗിച്ച്
യോഗ്യതയില്ലാത്തവര്‍
ചികിത്സ
നടത്തുന്നതായുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മതിയായ
യോഗ്യതയില്ലാത്തവര്‍
ചികിത്സ
നടത്തുന്നതുമായി
ബന്ധപ്പെട്ട്
കോടതിയില്‍
നിലവിലുണ്ടായിരുന്ന
ഏതെങ്കിലും കേസില്‍
എക്സ്-പാര്‍ട്ടി
വിധിയുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏത്
കേസിലാണെന്ന്
അറിയിക്കുമോ;
ഇങ്ങനെയൊരു
വിധിയുണ്ടാവാന്‍
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
മതിയായ
യോഗ്യതയില്ലാത്ത എത്ര
പേര് രജിസ്ട്രേഷനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
ഇതില്‍ എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
(ഡി)
ആള്
കേരള അണ്‍ക്വാളിഫൈഡ്
മോഡേണ്‍ മെഡിക്കല്‍
പ്രാക്ടീഷണര്‍
അസോസിയേഷന്
(എ.കെ.യു.എം.എം.പി.എ)
എന്ന പേരില്‍ ഒരു സംഘടന
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
സംഘടനയുടെ
പ്രവര്‍ത്തനോദ്ദേശ്യം
എന്താണെന്ന് അറിയുമോ;
(ഇ)
യോഗ്യതയില്ലാതെ
ചികിത്സ നടത്തുന്നവരെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
മുളങ്കുന്നത്തുകാവ് ഗവ.
മെഡിക്കല്‍ കോളേജില്‍
കാന്‍സര്‍ ചികിത്സ
2480.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍-
മുളങ്കുന്നത്തുകാവ് ഗവ.
മെഡിക്കല്‍ കോളേജില്‍
ഒരു വര്‍ഷം ശരാശരി എത്ര
പേര് കാന്‍സര്‍
ചികിത്സക്കായി
എത്തുന്നുണ്ട്;
(ബി)
രോഗികളുടെ
ബാഹുല്യം
കണക്കിലെടുത്ത്
കാന്‍സര്‍ രോഗ ചികിത്സാ
വിഭാഗത്തില്‍
മെച്ചപ്പെട്ട സൗകര്യം
ലഭ്യമാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
സി
എച്ച് സി -കളിലെ സ്റ്റാഫ്
പാറ്റെണ്
2481.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
സി എച്ച് സി -കളിലെയും
സ്റ്റാഫ് പാറ്റെണ്
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ ; ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ആയതു
പ്രകാരമുള്ള സ്റ്റാഫ്
പാറ്റെണ് അനുസരിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
പ്രസ്തുത സ്റ്റാഫ്
പാറ്റെണ് അനുസരിച്ച്
നിയമങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ജെ.എച്ച്.ഐ,
ജെ.പി.എച്ച്.എന്‍
വിഭാഗങ്ങളിലെ ഒഴിവുകള്‍
2482.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II, ഗ്രേഡ്-I,
ജൂനിയര്‍
പി.എച്ച്.എന്‍.
എന്നിവരുടെ ഓരോ
ജില്ലകളിലേയും
ഒഴിവുകള്‍
എത്രയാണെന്നും
എവിടെയൊക്കെയാണെന്നും
വിശദമാക്കുമോ?
ബി.എച്ച്.എം.എസ്.
ഹൗസ് സര്ജന്മാര്ക്ക്
സ്റ്റൈപന്റ്
2483.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.എച്ച്.എം.എസ്.
ഹൗസ് സര്ജന്മാര്ക്ക്
നിലവിൽ
നല്കിക്കൊണ്ടിരിക്കുന്ന
12000/- രൂപയുടെ
സ്റ്റൈപന്റ്
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ;
(സി)
എം.ബി.ബി.എസ്.
ഹൗസ്
സര്ജന്മാര്ക്ക്
ലഭിക്കുന്ന 20000/-രൂപ
സ്റ്റൈപന്റ്
ഹോമിയോപ്പതി
വിഭാഗത്തിലും ആയുര്‍വേദ
വിഭാഗത്തിലും കൂടി
ഒരുപോലെയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡി.എച്ച്.എസ്-ന്റെ
തപാല്‍ സെക്ഷനിലെ കാലതാമസം
2484.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.എച്ച്.എസ്-ന്റെ
തപാല്‍ സെക്ഷനില്‍
പ്ലാനിംഗ് തപാല്‍
സംബന്ധമായ വിഷയങ്ങള്‍
കൈകാര്യം ചെയ്യുന്നതിന്
പ്രത്യേക ജീവനക്കാരനെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
2015 സെപ്തംബര്‍ 1
മുതല്‍ 30 വരെ പ്രസ്തുത
സീറ്റില്‍ ലഭിച്ച
തപാലുകള്‍ സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തപാല്‍ സെക്ഷനില്‍ അവ
സ്വീകരിച്ച തീയതിയും
ബന്ധപ്പെട്ട
സെക്ഷനിലേയ്ക്ക് ആയത്
നമ്പരിട്ട് നല്കിയ
തീയതിയും വിശദമാക്കുമോ;
(ഡി)
CE/BL/PL3/MLPM/PR/1012/15
എന്ന നമ്പരുള്ള തപാല്‍
പ്രസ്തുത സെക്ഷനില്‍
ലഭിച്ച തീയതിയും
അതിന്മേല് നമ്പര്‍
നല്കി ബന്ധപ്പെട്ട
സെക്ഷനില്‍ ലഭ്യമാക്കിയ
തീയതിയും എന്നാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
നടപടിക്ക് എത്ര ദിവസം
വേണ്ടിവന്നു;
കാലതാമസമുണ്ടെന്കില്
അതിനുള്ള കാരണം
എന്താണെന്ന്
വിശദമാക്കുമോ;
(എഫ്)
ഒരു
ജീവനക്കാരന് മൂന്ന്
ദിവസത്തില്‍ കൂടുതല്‍
ദൈര്‍ഘ്യമുള്ള
അവധിയില്‍
പ്രവേശിച്ചാല്‍
പ്രസ്തുത സെക്ഷനിലെ
തപാലുകള്‍ കൈകാര്യം
ചെയ്യുന്നതിന് മറ്റ്
ജീവനക്കാരെ
നിയോഗിക്കാന്‍
ഡി.എച്ച്.എസ്.-ല്‍
വ്യവസ്ഥയുണ്ടോ;
(ജി)
എങ്കില്‍
പ്രസ്തുത കാലയളവില്‍
പ്രസ്തുത സെക്ഷനില്‍
ജീവനക്കാരനെ
നിയോഗിക്കുവാന്‍
ഉത്തരവാദിയായ
ഉദ്യോഗസ്ഥന് ആരാണ്;
ടിയാള്‍ അത്
നിര്വ്വഹിക്കാതിരുന്നതിനുള്ള
കാരണം വിശദമാക്കുമോ;
ഇതു സംബന്ധിച്ച് ടി
ജീവനക്കാരില്‍ നിന്നും
വിശദീകരണം
ആവശ്യപ്പെട്ടിരുന്നോ;
വിശദാംശം നല്‍കുമോ;
ആശാ
വര്‍ക്കേഴ്സിന്‍െറ ഓണറേറിയം
T 2485.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശാ വര്‍ക്കേഴ്സ് ,
സാന്ത്വനം പാലിയേറ്റീവ്
വര്‍ക്കേഴ്സ്
എന്നിവരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിനും
ക്ഷേമനിധിയടക്കമുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
കേരള
ഹെല്‍ത്ത് റിസര്‍ച്ച് &
വെല്‍ഫയര്‍ സൊസൈറ്റിയിലെ
കരാര്‍ നിയമനം
2486.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള ഹെല്‍ത്ത്
റിസര്‍ച്ച് &
വെല്‍ഫയര്‍
സൊസൈറ്റിയില്‍ കരാര്‍
അടിസ്ഥാനത്തിലും
ദിവസവേതനാടിസ്ഥാനത്തിലും
എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനം നടത്തുന്നതിന്
സൊസൈറ്റിയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
അപ്രകാരം
നിയമിതരായവരുടെ പേര്
വിവരങ്ങള്‍ മേഖലയും
തസ്തികയും തിരിച്ച്
വ്യക്തമാക്കുമോ?
ബെഡ്
സ്ട്രെങ്ത് അനുസരിച്ചുള്ള
നെഴ്സ് നിയമനം
2487.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മെഡിക്കല്‍ കോളേജ്
ആശുപത്രകളിലെ ഐ.സി.യു.
വിലും മറ്റു
വാര്‍ഡുകളിലും ബെഡ്
സ്ട്രെങ്തിന്
അനുസരിച്ചുള്ള
സ്റ്റാഫിനെ
നിയമിച്ചിട്ടുണ്ടോ;
നിലവില്‍ ഒരു രോഗിക്ക്
ഒരു നേഴ്സ് എന്ന
കണക്കിനാണോ
ഐ.സി.യു.വില്‍ നേഴ്സ്
വേണ്ടതെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
കുറഞ്ഞപക്ഷം രണ്ടു
രോഗികള്‍ക്ക് ഒരു
നേഴ്സ് എന്ന നിലയില്‍
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ?
ഹൗസ്
സര്‍ജന്‍സി പൂര്‍ത്തിയാക്കിയ
എം.ബി.ബി.എസ് ഡോക്ടര്‍മാര്‍
2488.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളില്‍നിന്നും
2011 മുതല്‍ 2015
വരെയുള്ള വര്‍ഷങ്ങളില്‍
ഹൗസ് സര്‍ജന്‍സി
പൂര്‍ത്തിയാക്കിയ
എം.ബി.ബി.എസ്
ഡോക്ടര്‍മാരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
സ്വാശ്രയമെഡിക്കല്‍
കോളേജില്‍ പഠിക്കുകയും
സര്‍ക്കാര്‍
ആശുപത്രികളില്‍ ഹൗസ്
സര്‍ജന്‍സി
പൂര്‍ത്തിയാക്കുകയും
ചെയ്ത എത്രപേരുണ്ടെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാരിന്റെ
ചെലവിലും സര്‍ക്കാര്‍
സൗകര്യം
പ്രയോജനപ്പെടുത്തിയുംപഠിക്കുന്ന
ഇവര്‍ എന്തുകൊണ്ടാണ്
സര്‍ക്കാര്‍
ആശുപത്രികളില്‍
തൊഴില്‍ ചെയ്യാന്‍
തയ്യാറാകാത്തതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
കോഡൂർ പി
.എച്ച് .സി .മലപ്പുറം
ഹെൽത്ത് ബ്ലോക്കിന്
കീഴിലാക്കുന്നതിനുള്ള
നടപടി
2489.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ കോഡൂർ പി
.എച്ച് .സി .മലപ്പുറം
ഹെൽത്ത് ബ്ലോക്കിന്
കീഴിലാക്കുന്നതിനുള്ള
പ്രപ്പോസൽ ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ?
(ബി)
ജില്ലാ
മെഡിക്കൽ ഓഫീസർ
ഇക്കാര്യത്തിൽ
എന്തെങ്കിലും
റിപ്പോർട്ടുകൾ
സമർപ്പിക്കുവാൻ ഉണ്ടോ ?
എങ്കിൽ അതിന്റെ
വിശദാംശം നല്‍കുമോ?
(സി)
കോഡൂർ
പഞ്ചായത്ത് മലപ്പുറം
ബ്ലോക്ക്
പഞ്ചായത്തിലും,
മലപ്പുറം നിയമസഭ നിയോജക
മണ്ഡലത്തിലും
ഉള്‍പ്പെടുന്നതിനാൽ
ഭരണപരമായ
സൗകര്യങ്ങൾക്കുവേണ്ടി
കോഡൂർ പി .എച്ച് .സി
.മലപ്പുറം ഹെൽത്ത്
ബ്ലോക്കിന്
കീഴിലാക്കുന്നതിനുള്ള
സത്വര നടപടികൾ
സ്വീകരിക്കുമോ?
മഹിളാ
സ്വസ്ത് സംഘം
2490.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹിളാ
സ്വസ്ത് സംഘത്തില്‍
അംഗങ്ങളായിരുന്ന
വനിതകള്‍ക്ക് ആരോഗ്യ
വകുപ്പിലെ ഏതെങ്കിലും
തസ്തികകള്‍ക്ക് നിയമനം
ലഭിക്കുന്നതിന്
മുന്‍ഗണന
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനവുമായി
ബന്ധപ്പെട്ട്
അപേക്ഷകള്‍
ക്ഷണിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ?
നടേരി
അര്‍ബര്‍ എൻ. എച്ച്. എം
ഡിസ്പെന്‍സറി കെട്ടിട
നിർമ്മാണം
2491.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
നടേരി അര്‍ബര്‍ എൻ.
എച്ച്. എം ഡിസ്പെന്‍സറി
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിവേദനത്തില്‍ (നം.
3417/VH/M(H&D)/2015)
എൻ. എച്ച്. എം
സ്റ്റേറ്റ് മിഷന്
ഡയറക്ടര്‍ നാളിതുവരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കുമോ
?
വ്യാജ
മരുന്നുകളുടെ നിയന്ത്രണം
2492.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊളസ്ട്രോള്‍,
പ്രമേഹം, അമിതവണ്ണം
എന്നിങ്ങനെയുള്ള
രോഗങ്ങള്‍
നിയന്ത്രിക്കുമെന്ന
അവകാശവാദങ്ങളുമായി
ആയുര്‍വേദ-അലോപ്പതി
മരുന്നുകളുടെ
പരസ്യങ്ങള്‍ പ്രമുഖ
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളിലെ
പ്രസിദ്ധീകരിക്കുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ മരുന്നുളുടെ അധികാരിത
പരിശോധിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
സ്വയം
ചികിത്സയ്ക്കും
മരുന്നിന്റെ
ദുരുപയോഗത്തിനും
ഇടയാക്കുന്ന ഇത്തരം
പരസ്യങ്ങള്‍
നിരോധിക്കുന്നതിനും
അവയുടെ വിപണനം
തടയുന്നതിനും
നിയമങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
ഏത് തരത്തിലാണ് ഇവ
നിയന്ത്രിക്കുവാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
മരുന്നുകള്‍ ഉപയോഗിച്ച്
ആരോഗ്യത്തിന് അപകടം
സംഭവിച്ചതോ ജീവഹാനി
സംഭവിച്ചതോ ആയ
ഏതെങ്കിലും സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
പൊതുജനാരോഗ്യത്തിന്
ഭീഷണിയായിട്ടുള്ളതും
ഉപഭോക്താക്കളെ
കബളിപ്പിക്കുന്നതുമായ
ഇത്തരം മരുന്നുകള്‍
നിയന്ത്രിക്കുന്നതിനും
പരസ്യങ്ങള്‍
തടയുന്നതിനും നടപടി
സ്വീകരിക്കുമോ?
മങ്കട
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ താലൂക്കാശുപത്രിയായി
അപ്ഗ്രേഡ് ചെയ്യുന്നത്
2493.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
-15 സാമ്പത്തിക
വര്‍ഷത്തേക്കുളള
ബഡ്ജറ്റില്‍
താലൂക്കാശുപത്രിയായി
അപ്ഗ്രേഡ് ചെയ്ത മങ്കട
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍,
അപ്ഗ്രേഡ് ചെയ്ത് ഇത്
വരെ ഉത്തരവ്
പുറപ്പെടുവിക്കാത്ത
വിവവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്കാശുപത്രിയായി
അപ്ഗ്രേഡ് ചെയ്ത്
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
പേവിഷ
ബാധയ്ക്കെതിരെയുള്ള ചികിത്സ
2494.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേവിഷ
ബാധയ്ക്കെതിരെയുള്ള
ചികിത്സയ്ക്കുും
കാമ്പയില്‍
നടത്തുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ;
(ബി)
2014 ജനുവരി 1 മുതല്‍
2015 ജൂണ്‍ 30 വരെ എത്ര
പേര് പേവിഷ
ബാധയേറ്റ്ചികിത്സ തേടി
എന്നതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
(സി)
1.4.2014
മുതല്‍ 31.3.2015 വരെ
പേവിഷ വാക്സിന്
വാങ്ങുന്നതിനായി എത്ര
തുക വകയിരുത്തിയെന്നും
ഇതില്‍ എത്ര
തുകചെലവഴിച്ചുവെന്നും
വൃക്തമാക്കുമോ;
(ഡി)
2015
മെയ്,ജൂണ്‍ മാസങ്ങളില്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
പേവിഷബാധിതരെ
ചികിത്സിക്കുവാന്‍
മരുന്ന്
ലഭ്യമാക്കാതിരുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
തെരുവ്
നായ ശല്യം
2495.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
കടിയേററ് നിരവധിപേര്‍
ആശുപത്രികളിലെത്തുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
പേപ്പട്ടി
വിഷബാധക്കെതിരെ മരുന്നു
ലഭ്യമാണോ ?
ഇല്ലെങ്കില്‍ മരുന്നു
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാത്ത്
ലാബ് സ്ഥാപിക്കൽ
2496.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ആശുപത്രിയിലും
എറണാകുളം , കോഴിക്കോട്
ജനറല്‍ ആശുപത്രികളിലും
കാത്ത് ലാബ്
സ്ഥാപിക്കുന്നതിനായി
2015-16 ബഡ്ജറ്റില്‍
എത്ര തുക
വകയിരുത്തിയിരുന്നു
;വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
നിന്നും ഇതുവരെ ചെലവായ
തുകയെത്രയാണെന്നും അവ
എന്തെല്ലാം
പദ്ധതിക്കായി
എവിടെയെല്ലാമാണെന്ന്
അറിയിക്കുമോ ?
സുകൃതം
പദ്ധതി
2497.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുകൃതം
ചികില്‍സാ പദ്ധതിയിലൂടെ
എന്തെല്ലാം സഹായങ്ങളാണ്
കാന്‍സര്‍ രോഗ
ബാധിതര്‍ക്ക്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജില്ലാ
ജനറല്‍ ആശുപത്രികളില്‍
ഡോക്ടര്‍മാരില്ലാത്ത അവസ്ഥ
2498.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജില്ലാ ജനറല്‍
ആശുപത്രികളില്‍
ഉച്ചകഴിഞ്ഞ്
കാഷ്വാലിറ്റിയില്പ്പോലും
ഡോക്ടര്‍മാരില്ലാത്ത
അവസ്ഥ മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അപകടങ്ങളില്‍
പെട്ടും അത്യാസന്ന
നിലയിലും
എത്തുന്നവര്‍ക്ക്
അടിയന്തര ചികിത്സ
നല്കുന്നതില്
പരാജയപ്പെടുന്നതുകൊണ്ടാണ്
ജനങ്ങള്‍ സ്വകാര്യ
ആശുപത്രികളെ
ആശ്രയിക്കുന്നതും
അവരുടെ
ചൂഷണത്തിനിരയാകുകയും
ചെയ്യുന്നതെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ആരോഗ്യ
വകുപ്പിന് കീഴിലുള്ള
വാഹനങ്ങളുടെ അറ്റകുറ്റപണികള്‍
2499.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആശുപത്രികളുടെ
ആവശ്യങ്ങള്‍ക്കായി എത്ര
പുതിയ വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
അവ
ഓരോന്നും ഏത്
ആശുപത്രിയ്ക്കാണ്
നല്‍കിയിട്ടുളളത്
വിശദമാക്കാമോ;
(സി)
ഹെല്‍ത്ത്
ഡയറക്ടറേറ്റിന് കീഴില്‍
ട്രാന്‍സ്പോര്‍ട്ട്
വര്‍ക്ക്ഷോപ്പ്
ഉളളപ്പോള്‍ വാഹനങ്ങള്‍
നന്നാക്കുവാനായി
പലപ്പോഴും സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക്
വിട്ട് നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
ഹെല്‍ത്ത്
ട്രാന്‍സ്പോര്‍ട്ട്
വര്‍ക്ക്ഷോപ്പ്
ശക്തിപ്പെടുത്തുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
2500.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന
സന്നിധാനത്തെ സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റിന്റെ
നിര്‍മ്മാണം ഏതു
ഘട്ടംവരെയായി എന്നു
പറയാമോ; ഇതിന്റെ
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ്
ചെലവഴിക്കുന്നത്;
നിര്‍മ്മാണം ആരംഭിച്ചത്
എന്ന്; പണി എന്നു
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിച്ചിരുന്നത്;
നിര്‍മ്മാണം
വൈകാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
പ്രശ്നം പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
പ്രധാന ഡിസൈനിന് മാറ്റം
വരുത്തിയോ; എങ്കില്‍
എന്തുകൊണ്ട് മാറ്റം
വരുത്തി; പ്ലാന്റിന്റെ
പണി എന്നു
പൂര്‍ത്തിയാക്കാനാവും
എന്നു പറയാനാകുമോ;
(ബി)
സന്നിധാനത്തെ
ക്യൂ കോംപ്ലക്സിന്റെ
നിര്‍മ്മാണം ഏതു ഘട്ടം
വരെയായി; പണി
ആരംഭിച്ചത് എന്നാണ്;
പണി വൈകാനുള്ള കാരണം
വ്യക്തമാക്കാമോ; എത്ര
രൂപയാണ് പദ്ധതിക്കായി
ചെലവഴിക്കുന്നത്;
എന്നത്തേയ്ക്ക് പണി
പൂര്‍ത്തിയാക്കാനാകും;
(സി)
സന്നിധാനത്തെ
രണ്ട്അന്നദാന
മണ്ഡപങ്ങളുടെ പണി
ആരംഭിച്ചത് എന്ന്;
നിര്‍മ്മാണം ഏതു ഘട്ടം
വരെയായി; വൈകാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
പ്രശ്നപരിഹാരത്തിന്
എന്തു നടപടി
സ്വീകരിച്ചു; പണി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകും
എന്ന് പറയാമോ;
(ഡി)
സന്നിധാനത്തിലും
പമ്പയിലുമായി
നിര്‍മ്മിക്കുന്ന
ടോയ്ലെറ്റ്
ബ്ലോക്കുകളുടെ പണി
ആരംഭിച്ചത് എന്ന്;
അടുത്ത സീസണിനു മുമ്പ്
പണി പൂര്‍ത്തിയാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
നിലയ്ക്കല്‍
ബേസ്മെന്റ്
ക്യാമ്പിന്റെ വികസനം
ആരംഭിച്ചത് ഏതു
വര്‍ഷമാണെന്നു
വ്യക്തമാക്കുമോ?
തരൂര്‍
മണ്ഡലത്തിലെ പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
2501.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തിലെ
പഴമ്പാലക്കോട്
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ഏതെല്ലാം കോഴ്സുകളാണ്
ഉളളത്; എത്ര
കുട്ടികള്‍ക്കാണ്
പ്രവേശനം നല്‍കുന്നത്;
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പ്രവേശനത്തിന്
മുന്‍ഗണനയുണ്ടോ;
വിശദാംശങ്ങള്‍
വ്യക്കതമാക്കുമോ;
(ബി)
സ്ഥാപനത്തിന്
സ്വന്തമായി
കെട്ടിടമുണ്ടോ;
ഇല്ലെങ്കില്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി;
(സി)
കെട്ടിട
നിര്‍മ്മാണത്തിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
തെരുവ്
നായ്ക്കളുടെ
ആക്രമണമേല്‍ക്കുന്നവര്‍ക്ക്
ചികിത്സ
2502.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തെരുവ്
നായ്ക്കളുടെ കടിയേറ്റ്
ആശുപത്രിയില്‍ ചികിത്സ
തേടിയവരുടെ എണ്ണം എത്ര;
ജില്ല തിരിച്ചു
വ്യക്തമാക്കുമോ; ഇതില്‍
എത്ര പേര്
മരണപ്പെട്ടു;
(ബി)
പട്ടികടിയേറ്റ്
സര്‍ക്കാര്‍
ആശുപത്രികളില്‍ ചികിത്സ
തേടിയവരുടെ
ചികിത്സക്കും
മരുന്നിനുമായി ഈ
സര്‍ക്കാര്‍ ആകെ
ചെലവഴിച്ച തുക എത്ര;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നീതി
മെഡിക്കല്‍ സ്റ്റോര്‍,
ആരോഗ്യ വകുപ്പിന്
കീഴിലെ മെഡിക്കല്‍
സ്റ്റോര്‍, കാരുണ്യ
മെഡിക്കല്‍ സ്റ്റോര്‍
എന്നിവിടങ്ങളില്‍
പട്ടികടിയേറ്റവര്‍ക്ക്
ലഭ്യമാക്കുന്ന
മരുന്നുകളുടെ വിലയും,
സ്വകാര്യ മെഡിക്കല്‍
സ്റ്റോറുകളിലെ വിലയും
എത്രയെന്ന് തരംതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
തെരുവ്
നായകള്‍ മനുഷ്യജീവന്
ഭീഷണിയായാല്‍ അവയെ
കൊല്ലാം എന്ന നിയമ
സെക്രട്ടറിയുടെ
അഭിപ്രായം ആരോഗ്യ
വകുപ്പും കാബിനറ്റും
പരിശോധിച്ചുവോ;
വ്യക്തമാക്കുമോ;
(ഇ)
ഉത്തരഖണ്ഡ്
സംസ്ഥാനത്ത്,
പട്ടികടിയേറ്റ്
ആശുപത്രികളില്‍ ചികിത്സ
നടത്തവേ മരണപ്പെട്ടാല്‍
അവര്‍ക്ക് ആരോഗ്യ
വകുപ്പ് രണ്ട് ലക്ഷം
രൂപ നഷ്ടപരിഹാരം
നല്‍കണമെന്ന കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
നമ്മുടെ സംസ്ഥാനവും
നഷ്ടപരിഹാരം നല്കുന്ന
കാര്യം പരിഗണിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ ;
(എഫ്)
കേന്ദ്ര
സര്‍ക്കാര്‍,
തെരുവുനായ്ക്കളാല്‍
ആക്രമിക്കപ്പെടുന്നവര്‍ക്ക്
ചികിത്സക്കും,
മരുന്നിനും,
നഷ്ടപരിഹാരത്തിനുമായി
എത്ര രൂപ നല്കി;
സംസ്ഥാന ആരോഗ്യവകുപ്പ്
സഹായം ആവശ്യപ്പെട്ടുവോ
; വിശദാംശം
വ്യക്തമാക്കുമോ ?
ജനറല്‍
ആശുപത്രിയായി
ഉയര്ത്തിയതിന്െ വിവരങ്ങള്‍
2503.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എ്രത
ആശുപത്രികള്‍ ജനറല്‍
ആശുപത്രികളായി
ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ?
ഭക്ഷ്യ
പരിശോധനയ്ക്ക് വിലക്ക്
2504.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കറിപ്പൊടികളിലെ
മായം
കണ്ടെത്തുന്നതിനുളള
പരിശോധനയ്ക്ക്
തുടര്‍ച്ച
ഇല്ലാതായതിന്റെ കാരണം
എന്തായിരുന്നു;
(ബി)
സംസ്ഥാനത്ത്
എത്ര ബ്രാന്‍ഡുകളിലായി
കറിപ്പൊടികള്‍
വിറ്റഴിക്കപ്പെടുന്നുണ്ട്;
ഇവയില്‍ ഏതെല്ലാം
ബ്രാന്‍ഡുകളിലുളള
കറിപ്പൊടികളാണ് ഈ
വര്‍ഷം
പരിശോധിച്ചിട്ടുളളത്;
വന്‍തോതില്‍
വിറ്റഴിക്കപ്പെടുന്ന
മറ്റ് ബ്രാന്‍ഡുകളിലെ
കറിപ്പൊടികള്‍
പരിശോധനയ്ക്ക്
വിധേയമാക്കാതിരുന്നതിന്റെ
കാരണം എന്തായിരുന്നു;
(സി)
തദ്ദേശ
സ്വയംഭരണ തെരഞ്ഞെടുപ്പ്
കഴിയുന്നതുവരെ ഭക്ഷ്യ
പരിശോധനയ്ക്ക് വിലക്ക്
ഏര്‍പ്പെടുത്തിക്കൊണ്ട്
ഭക്ഷ്യ സുരക്ഷാ
കമ്മീഷണര്‍ക്ക്
അനൗദ്യോഗികമായി
നിര്‍ദ്ദേശം
നല്കുകയുണ്ടായോ;
എങ്കില്‍ കാരണം
വെളിപ്പെടുത്താമോ?
കാരുണ്യ
ബനവലന്റ് ഫണ്ട് മുഖാന്തിരം
ചികിത്സാ ധനസഹായം ലഭിച്ചവരുടെ
മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ്
2505.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
അടിയന്തര ചികിത്സ
തേടേണ്ടി വന്നവരും
കാരുണ്യ ബനവലന്റ് ഫണ്ട്
മുഖാന്തിരം ചികിത്സാ
ധനസഹായം ലഭിച്ചവരുമായ
രോഗികളുടെ
എന്നുവരെയുള്ള
മെഡിക്കല്‍
റി-ഇംബേഴ്സ്മെന്റ്
അപേക്ഷകളിന്മേല്
തീരുമാനമെടുത്തിട്ടുണ്ട്;
(ബി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
അധികാരികള്‍ക്ക് നടപ്പ്
സാമ്പത്തിക വര്‍ഷം
സമര്‍പ്പിച്ച
റീ-ഇംബേഴ്സ്മെന്റ്
അപേക്ഷകളില്‍ ഇനി
തീരുമാനമെടുക്കാന്‍
അവശേഷിക്കുന്നവ എത്ര;
പ്രസ്തുത അപേക്ഷകളില്‍
തീരുമാനമെടുക്കാന്‍
വൈകുന്നുണ്ടെങ്കില്‍
ആയതിനുള്ള കാരണമെന്ത്;
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(സി)
കാരുണ്യ
ചികിത്സാ ധന സഹായം
ലഭിച്ച രോഗികളുടെ
മെഡിക്കല്‍
റീ-ഇംബേഴ്സ്മെന്റ്
ബില്ലുകള്‍ പരിശോധിച്ച്
അടിയന്തരമായി
റീ-ഇംബേഴ്സ്മെന്റ്
നല്‍കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
എയ്ഡ്സ്
രോഗവ്യാപനം
2506.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡ്സ്
രോഗികളുടെ എണ്ണം കൂടി
വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത രോഗ
വ്യാപനം തടയുന്നതിനും
ഇതു സംബന്ധിച്ച്
ബോധവല്‍ക്കരണം
നടത്തുനനതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
തുകയാണ് പ്രസ്തുത
ഇതിനായി
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ ?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്റെ
പ്രവര്‍ത്തനം
2507.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും
എന്‍.ആര്.എച്ച്.എം.
വഴി ചെലവഴിച്ച തുക
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
എന്‍.ആര്.എച്ച്.എം.
മേഖലയില്‍ ആകെ എത്ര
ജീവനക്കാരുണ്ടെന്ന്
ജില്ല അടിസ്ഥാനത്തില്‍
തസ്തിക തിരിച്ച്
അറിയിക്കുമോ;
(ഡി)
ഇതില്‍
സേവനമനുഷ്ഠിക്കുന്ന
താല്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ശുശ്രൂഷ
ഹൈടെക് ലാബോറട്ടറികള്‍
T 2508.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതുരസേവന
മേഖലയില്‍ എല്ലാ
ജില്ലകളിലും ശുശ്രൂഷ
ഹൈടെക് ലാബോറട്ടറികള്‍
സ്ഥാപിക്കുമെന്ന
ബഡ്ജറ്റ് പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
ആരോഗ്യ
രംഗത്തെ സ്വകാര്യ ലാബുകള്‍
2509.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
രംഗത്ത് എത്ര സ്വകാര്യ
ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലാബുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്തരം
ലാബുകളില്‍
പ്രവര്‍ത്തിക്കുന്ന
ടെക്നീഷ്യന്മാരുടെ
യോഗ്യത
പരിശോധിക്കുന്നതിന്
എന്തെങ്കിലും
സംവിധാനമുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ?
മരുന്നു
പരീക്ഷണം
2510.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വമ്പന്‍ മരുന്നു
കമ്പനികളും
ആശുപത്രികളും ചേര്‍ന്ന്
മരുന്നു പരീക്ഷണം
നടത്തുന്നതായുള്ള
എന്തെങ്കിലും
റിപ്പോര്‍ട്ടുകളോ
പരാതികളോ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് മരുന്നു
പരീക്ഷണം മൂലം കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടയില്‍
ആര്‍ക്കെങ്കിലും ജീവന്
നഷ്ടമായിട്ടുണ്ടോ;
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
നമ്മുടെ
രാജ്യത്ത് ഇത്തരം
പരീക്ഷണത്തിന്റെ തോത്
വര്‍ദ്ധിച്ചുവരുന്നതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എന്കില്
ഇത്തരം കേസുകള്‍
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മൊബൈല്‍
ടവറുകള്‍ വരുത്തുന്ന
ആരോഗ്യപ്രശ്നങ്ങള്‍
2511.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൊബൈല്‍ ടവറുകള്‍
വരുത്തുന്ന
ആരോഗ്യപ്രശ്നങ്ങള്‍
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
വിഷരഹിത
പച്ചക്കറി
T 2512.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പച്ചക്കറികളില്‍
വിഷാംശം
അടങ്ങിയിട്ടുണ്ടെന്ന
വാര്‍ത്ത
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
കാരണമാകുന്ന പ്രസ്തുത
വിഷയം
പരിഹരിയ്ക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ ;
ആരോഗ്യ
വകുപ്പിലെ ആശ്രിത നിയമനം
2513.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍
ജെ.പി.എച്ച്.എന്‍.
ഗ്രേഡ് 2 തസ്തികയില്‍
കോട്ടയം ജില്ലയിലെ
കുട്ടിക്കല്‍
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍
ജോലി ചെയ്തു വരവെ
24.5.13 ല്‍ മരണപ്പെട്ട
ജെസ്സി ജോസഫിന്റെ
ഭര്‍ത്താവ് ശ്രീ
മിന്‍സണ്‍ ജോസഫ്
ആശ്രിത നിയമനത്തിനായി
നല്കിയ
അപേക്ഷയിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അവയവദാനം
2514.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ മസ്തിഷ്ക
മരണം സംഭവിച്ച എത്ര
പേരുടെ അവയവങ്ങള്‍ ദാനം
ചെയ്യുവാന്‍
മരണപ്പെട്ടവരുടെ
കുടുംബാംഗങ്ങള്‍
തയ്യാറായി എന്നും
മരണപ്പെട്ടവര്‍
ആരെല്ലാം എന്നുമുള്ള
വിശദാംശം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര
പേര്‍ക്ക് ഇത്
പ്രയോജനപ്പെട്ടു
എന്നുള്ള വിശദാംശം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നാളിതുവരെ
ആരോഗ്യവകുപ്പ്
ഇതിലേക്ക് ചെലവഴിച്ച
തുക എത്ര;
(ഡി)
സംസ്ഥാനത്ത്
ഏതൊക്കെ ആശുപത്രികളില്‍
ഇതിനുള്ള സജ്ജീകരണം
ഉണ്ടെന്നു
വ്യക്തമാക്കുമോ;
(ഇ)
അവയവദാനം
പ്രോത്സാഹിപ്പിക്കുവാനും
അവയവങ്ങള്‍ ദാനം
ചെയ്യുന്നവരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായം
അനുവദിക്കുവാനും അവയവം
സ്വീകരിച്ച രോഗികളുടെ
ചികിത്സയ്ക്കും തുടര്‍
ചികിത്സയ്ക്കും
ആരോഗ്യവകുപ്പ്
എന്തെല്ലാം നടപടികള്‍
നിലവില്‍ സ്വീകരിച്ചു
വരുന്നുവെന്നും ഇതില്‍
കുറച്ചുകൂടി കാതലായ
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ?
കുലശേഖരം
പി.എച്ച്.സി. താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്ന നടപടി
T 2515.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കുലശേഖരം
പി.എച്ച്.സി.
.,താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
ശിപാ൪ശയിന്മേലുള്ള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
പ്രസ്തുത
വിഷയത്തില്‍ അനുകൂലമായ
നടപടി സ്വീകരിക്കുമോ?
തുറവൂര്‍
സി.എച്ച്.സി. താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്താന്‍ നടപടി
2516.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ തുറവൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയത് എന്നാണ് ;
പ്രസ്തുത ആശുപത്രിയിലെ
സ്റ്റാഫ് സ്ട്രംങ്ത്
ലഭ്യമാക്കുമോ; താലൂക്ക്
ആശുപത്രിയുടെ സ്റ്റാഫ്
സ്ട്രംങ്ത്
അനുവദിക്കണമെന്നുള്ള
പ്രൊപ്പോസലില്‍
നാളിതുവരെയായി നടപടി
ഉണ്ടാകാത്തതി ന്റെ
കാരണം വിശദമാക്കുമോ;
അടിയന്തരമായി സ്റ്റാഫ്
സ്ട്രെംങ്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നാഷണല്‍
ഹൈവേകള്‍ക്കു സമീപമുള്ള
ആശുപത്രികളില്‍
ഇരുപത്തിനാല്
മണിക്കൂര്‍
കാഷ്വാലിറ്റി സംവിധാനം
അനുവദിക്കുമെന്ന ബഹു.
ആരോഗ്യ വകുപ്പ്
മന്ത്രിയുടെ പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്‍.എച്ച്. 47ന്
സമീപത്ത് സ്ഥിതി
ചെയ്യുന്ന തുറവൂരില്‍
പ്രസ്തുത സംവിധാനം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സുരക്ഷിത
ഭക്ഷണ മേഖലകള്‍
2517.
ശ്രീ.വി.ശിവന്‍കുട്ടി
,,
എം.ചന്ദ്രന്
,,
പി.ടി.എ. റഹീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 പ്രകാരം ഏതൊക്കെ
ജില്ലകളില്‍ സുരക്ഷിത
ഭക്ഷണ മേഖലകള്‍
ആരംഭിച്ചെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
അത് എത്രമാത്രം
പ്രാവര്‍ത്തികമായി
എന്നും വ്യക്തമാക്കുമോ;
(ബി)
ഹോട്ടലുകള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തി നിലവാര
നിര്‍ണയവും വില
നിര്‍ണ്ണയവും
നടത്തുമെന്ന പ്രഖ്യാപനം
നടപ്പിലായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഹോട്ടലുകളിലെ
ഭക്ഷണ സാധനങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കാനും ശുചിത്വം
ഉറപ്പാക്കാനുമായി
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
ഉള്ളതെന്നും അതു
പാലിക്കപ്പെട്ടിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്നും അറിയിക്കുമോ;
പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
മാനദണ്ഡം
ലംഘിച്ചവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കട്ടപ്പന
താലൂക്ക് ആശുപത്രിയില്‍
പുതിയതായി സൃഷ്ടിക്കപ്പെട്ട
തസ്തികകള്‍
2518.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കട്ടപ്പന
താലൂക്ക് ആശുപത്രിയില്‍
ഏതൊക്കെ തസ്തികകള്‍
പുതിയതായി
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;
പുതിയ തസ്തികകള്‍
സൃഷ്ടിച്ച് ഇറങ്ങിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കട്ടപ്പന
താലൂക്ക്
ആശുപത്രിയില്‍,
ഗൈനക്കോളജി, അനസ്തേഷ്യ,
ശിശുരോഗ വിഭാഗം
എന്നിവയില്‍ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍
അടിയന്തരമായി
അനുവദിച്ച് ഉത്തരവ്
ഇറക്കുമോ; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ആശുപത്രിയില്‍ പ്യൂണ്‍
തസ്തിക നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പ്യൂണ്‍
തസ്തിക കൂടി
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
2519.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എത്ര
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നിലവിലിലുണ്ടെന്നും
ആയത് നികത്തുന്നതിനു
വേണ്ടി നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
താലൂക്ക് ആശുപത്രികള്‍,
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍,
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
എന്നിവയിലെ
ഡോക്ടര്‍മാരുടെയും
മറ്റ് ജീവനക്കാരുടേയും
ഒഴിവുകള്‍
സ്ഥാപനം/തസ്തിക
തിരിച്ച് വിശദമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തൈറോയ്ഡ്
രോഗികളുടെ എണ്ണം
2520.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.പി.തിലോത്തമന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൈറോയ്ഡ് രോഗികളുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച്
ഏതെങ്കിലും രിതിയിലുള്ള
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
അയഡിന്‍
അളവിന്റെ
ഏറ്റക്കുറച്ചിലനുസരിച്ച്
തൈറോയ്ഡ് രോഗം
ബാധിക്കാനുള്ള
സാദ്ധ്യതയുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
അയഡിന്‍
കൂടുതല്‍ കലര്‍ന്ന
ഭക്ഷണ സാധനങ്ങള്‍
നിരോധിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
പമ്പയിലെ
ജലത്തില്‍ കോളിഫോം ബാക്ടീരീയ
2521.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
സീസണ് ആരംഭിച്ചപ്പോള്‍
തന്നെ പമ്പയിലെ
ജലത്തില്‍ കോളിഫോം
ബാക്ടീരീയകളുടെ അളവ്
അനുവദനീയമായതിനെക്കാള്‍
അപായകരമാംവിധം
വര്‍ദ്ധിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച് മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
നടത്തിയ പരിശോധനാഫലം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
തീര്ത്ഥാടനക്കാല
ഒരുക്കങ്ങള്‍ക്കും
മണ്ഡലകാല
പ്രവര്‍ത്തനങ്ങള്‍ക്കുമായി
സന്നിധാനത്തും
പമ്പയിലും പണിയെടുത്തു
വരുന്നവര്‍ക്ക്
പ്രാഥമിക കൃത്യങ്ങള്‍
നിര്‍വ്വഹിക്കുന്നതിന്
മതിയായ സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
പരാജയപ്പെട്ടതിനാലാണ്
ഇപ്രകാരം അനാരോഗ്യകരമായ
അവസ്ഥയുണ്ടായതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എന്കില് ആയത്
വിലയിരുത്തിയിട്ടുണ്ടോ?
രോഗിയോട്
ഡോക്ടറുടെ ക്രൂരമായ
പെരുമാറ്റം
2522.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
നിന്നും 23.11.2015-ല്‍
റഫര്‍ ചെയ്ത് എസ്.എ.ടി
ആശുപത്രിയില്‍ എത്തിയ
ശ്രീമതി. ഷെര്‍ളി
പ്രഭയെ കാഷ്വാലിറ്റി
ഡ്യൂട്ടിയില്‍
ഉണ്ടായിരുന്ന ഡോക്ടര്‍
പരിഗണിച്ചില്ലെന്നും
ഒ.പി. ടിക്കറ്റ് വാങ്ങി
കീറി കളയുകയും ചെയ്തു
എന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച്
രോഗിയുടെ സഹോദരന്
സൂപ്രണ്ടിന് പരാതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
പരാതിയിന്മേല്
സൂപ്രണ്ട്
സ്വീകരിച്ചിട്ടുളള
നടപടി പകര്‍പ്പ് സഹിതം
ലഭ്യമാക്കുമോ ;
(സി)
പരാതി
സംഗതി നടന്ന സമയം
ഡ്യൂട്ടിയില്‍
ഉണ്ടായിരുന്ന ഡോക്ടര്‍
ആരാണെന്നും ജില്ലയില്‍
എത്രകാലമായി ജോലി
നോക്കുന്നുവെന്നും
വ്യക്തമാക്കുമോ ;
(ഡി)
പരാതിക്കാരെ
വിളിപ്പിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ഇ)
നിര്‍ദ്ധനയായ
രോഗിയോട് ക്രൂരമായി
പെരുമാറിയ
ഡോക്ടര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
സ്റ്റാഫ്
നഴ്സുമാരുടെ നിയമനം
2523.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
സ്റ്റാഫ് നഴ്സുമാരുടെ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം രണ്ടാം
ഗ്രേഡ് നഴ്സുമാരുടെ
എത്ര ഒഴിവുകള്‍
പുതുതായി
സൃഷ്ടിച്ചുവെന്നും
അതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ഒഴിവുകളില്‍ എത്ര
എണ്ണത്തില്‍ നിയമനം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
റാങ്ക്
ലിസ്റ്റ് നിലനില്‍ക്കെ
ആരോഗ്യവകുപ്പിലെ
സ്റ്റാഫ് നഴ്സുമാരുടെ
നിയമനം NRHM പ്രത്യേക
ഇന്റര്‍വ്യൂ വഴി
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കിൽ
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനങ്ങള്‍
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
മള്‍ട്ടി
ഡിസിപ്ലിനറി ഇന്റന്‍സീവ്
കെയര്‍ യൂണിറ്റ്
2524.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം,
തൃശ്ശൂര്‍, ആലപ്പുഴ
മെഡിക്കല്‍
കോളേജുകളില്‍ മള്‍ട്ടി
ഡിസിപ്ലിനറി
ഇന്റന്‍സീവ് കെയര്‍
യൂണിറ്റ് പ്രവര്‍ത്തനം
പൂര്‍ണമായി
ആരംഭിക്കുന്നതിലേക്കായി
പ്രസ്തുത യൂണിറ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സ്റ്റാഫിനെ
അടിയന്തിരമായി
നിയമിക്കാന്‍ നടപടി
സ്വീകരികുമോ?
ചടയമംഗലം
മണ്ഡലത്തിലെ
ആശുപത്രികളിലെ വികസന
പ്രവര്‍ത്തനം
2525.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസം മുതല്‍ 2015
നവംബര്‍ വരെ ചടയമംഗലം
മണ്ഡലത്തിലെ വിവിധ
ആശുപത്രികളില്‍
നടത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഇതിനായി
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
പാറശ്ശാല
താലൂക്കാശുപത്രിയിലെ ഖര-ദ്രവ
മാലിന്യ പ്ലാന്റ്
സ്ഥാപിക്കല്‍
2526.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
താലൂക്കാശുപത്രിയിലെ
ഖര-ദ്രവ മാലിന്യ
പ്ലാന്റ് നിര്‍മ്മാണം
23.04.2015-ലെ പി.
എച്ച്.3/70802/2015/ഡി.
എച്ച്. എസ്. കത്ത്
പ്രകാരം പൈലറ്റ്
പ്രോജക്റ്റായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ;
(ബി)
പ്രസ്തുത
പൈലറ്റ് പ്രോജക്റ്റ്
ഏറ്റെടുക്കാമെന്ന്
സമ്മതിച്ചിട്ടുള്ള പെബ്
ഗ്ലോബല്‍ മിഷന്
ഏതെല്ലാം പ്ലാന്റുകളാണ്
പൂര്‍ത്തിയാക്കിയതെന്ന്
വിശദമാക്കുമോ?
കായംകുളം
താലൂക്കാശുപത്രിയിലെ സർജൻ
നിയമനം
2527.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയില്‍
സര്‍ജന്റെ പോസ്റ്റ്
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ട്രോമാ
കെയര്‍ യൂണിറ്റ്,
ഡയാലിസിസ് യൂണിറ്റ്
എന്നിവ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ?
ചോറ്റുപാറ
ഗവ. ഹോമിയോ ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ തസ്തികകള്‍
2528.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ചോറ്റുപാറ
ഗവ. ഹോമിയോ
ആശുപത്രിയില്‍ എത്ര
ഡോക്ടര്‍മാരുടെ
തസ്തികകളാണ് ഉളളത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ നിലവില്‍
എത്ര ഡോക്ടര്‍മാരുടെ
സേവനം ലഭ്യമാണ്;
കിടത്തി ചികില്‍സാ
സൗകര്യം ഉളള പ്രസ്തുത
ആശുപത്രിയില്‍ കൂടുതല്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയിലെ മരുന്ന്
ക്ഷാമത്തിന് പരിഹാരം
കാണുമോ;
(ഡി)
ആശുപത്രിയുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന
വിശദാംശം നല്‍കുമോ?
പാലക്കാട്
ജില്ലാ ആശുപത്രി
2529.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ജില്ലാ
ആശുപത്രി പദവി ഉള്ള
എത്ര ആശുപത്രികള്‍
ഉണ്ട്;
(ബി)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായി; വിശദാംശം
ലഭ്യമാക്കുമോ?
പഴയങ്ങാടി
താലൂക്ക് ആശുപത്രി
2530.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞ് കിടപ്പുണ്ട്:
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിനും
സൂപ്രണ്ടിന്റെ തസ്തിത
സൃഷ്ടിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
മാതൃശിശുവിഭാഗത്തിന്
പ്രത്യേക ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
കല്ല്യാശ്ശേരി ബ്ലോക്ക്
പഞ്ചായത്ത്
സമര്‍പ്പിച്ച ആറ് കോടി
രൂപയുടെ പ്രോജക്ടിന്
അംഗീകാരം നല്‍കുന്നതിന്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;വിശദാംശം നല്‍കുമോ ?
ചാവക്കാട്
താലൂക്ക് ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
2531.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അറുനൂറോളം
രോഗികള്‍ ഓരോ ദിവസവും
ചികിത്സ തേടി എത്തുന്ന
ചാവക്കാട് താലൂക്ക്
ആശുപത്രിയിലെ സ്റ്റാഫ്
പാറ്റേണ്‍ പുതുക്കി
നിശ്ചയിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
2532.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ എത്ര
ഡോക്ടര്‍മാരുടെ
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നത്;ഒഴിവുകള്‍
നികത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോേ?
(ബി)
മതിയായ
ഡോക്ടര്‍മാരില്ലാത്തതിനാല്‍
രോഗികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
ഏതെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ആലത്തൂര്‍
താലൂക്ക് ആശുപത്രിയില്‍
നിന്നും സ്പെഷ്യല്‍
ഡ്യൂട്ടിയിലോ,
വര്‍ക്കിംഗ്
അറേഞ്ച്മെന്റിലോ
ഏതെങ്കിലും
ഡോക്ടര്‍മാരെ മറ്റ്
ആശുപത്രിയിലേയ്ക്ക്
വിന്യസിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ജീവിതശൈലി
രോഗങ്ങള്‍
2533.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിതശൈലീ രോഗങ്ങള്‍,
ക്യാന്‍സര്‍, വൃക്ക
രോഗങ്ങള്‍ എന്നിവ
വര്ദ്ധിച്ചിവരുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം
എന്താണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ജീവിതശൈലീ
രോഗങ്ങള്‍,, വൃക്ക
രോഗങ്ങള്‍ എന്നിവ
വ്യാപിക്കുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ പി.എച്ച്.സി,
സി.എച്ച്.സി
എന്നിവിടങ്ങളിലെ
ഒഴിവുകള്‍
2534.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പി.എച്ച്.സി,
സി.എച്ച്.സി
എന്നിവിടങ്ങളിലെ
ഒഴിവുകളുടെ കണക്ക്
അസംബ്ലി മണ്ഡലം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
തൃശ്ശൂര്‍
ജില്ലയിലെ ലാബ് ടെക്നീഷ്യന്
തസ്തിക
2535.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ ആരോഗ്യ
വകുപ്പ് ലാബ്
ടെക്നീഷ്യന് തസ്തിക
ഗ്രേഡ്II ല്‍ നിന്നും
ഗ്രേഡ് I ലേക്ക്
പ്രമോഷന്
നല്‍കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ; ലാബ്
ടെക്നീഷ്യന് ഗ്രേഡ് II
ല്‍ നിന്നും ഗ്രേഡ്I
ലേക്ക് പ്രമോഷന്
നടത്തിയിട്ട് എത്ര
വര്‍ഷത്തോളമായി;
(ബി)
നിലവിലെ
ലാബ് ടെക്നീഷ്യന്
തസ്തിക സ്റ്റാഫ്
പാറ്റേണ്‍ ഏതു വര്‍ഷം
നിലവില്‍ വന്നതാണ്;
(സി)
പലതരത്തിലുള്ള
പകര്‍ച്ച വ്യാധികളും,
രോഗങ്ങളും അനുദിനം
ഉണ്ടാകുന്ന
സാഹചര്യത്തില്‍ ഒരുപാടു
രോഗികള്‍
ആശുപത്രികളില്‍ ചികിത്സ
തേടിയെത്തുന്നത്
കണക്കിലെടുത്ത്, മതിയായ
തോതില്‍ ലാബ്
ടെക്നീഷ്യന്മാരുടെ
തസ്തിക എണ്ണം ഉയര്‍ത്തി
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ലാബ് ടെക്നീഷ്യന്
ഗ്രേഡ്II തസ്തിക
ഒഴിവുകള്‍ തൃശ്ശൂര്‍
ജില്ലയില്‍
നികത്താനുണ്ടോ;
എങ്കില്‍ അത്
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ജീവിതശൈലി
രോഗങ്ങള്‍ തടയാന്‍ നടപടി
2536.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിന്ന് ഉന്മൂലനം
ചെയ്തതും എന്നാല്‍
വീണ്ടും റിപ്പോർട്ട്
ചെയ്യപ്പെടുന്നതുമായ
രോഗങ്ങള്‍ക്കും
ജീവിതശൈലി
രോഗങ്ങള്‍ക്കുമെതിരെ
ഒരു കര്‍മ്മപദ്ധതി
നടപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഇത്തരം
രോഗങ്ങള്‍ക്കെതിരെ
സ്കൂള്‍-കോളേജ്
തലങ്ങളില്‍
ബോധവത്ക്കരണം
നടത്തുന്നതിന് ആരോഗ്യ
വകുപ്പ്എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
ത്രിതല
പഞ്ചായത്തുകളെയും
യൂത്ത് ക്ലബ്ബുകളെയും
യുവജന സംഘനകളെയും
സഹകരിപ്പിച്ച് വിപുലമായ
ബോധവത്ക്കരണ പരിപാടി
സംഘടിപ്പിക്കുമോ ?
ആയുര്‍വേദ
ചികില്‍സാ കേന്ദ്രങ്ങൾ
2537.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
പി.സി വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
ആയുര്‍വേദ ചികില്‍സാ
കേന്ദ്രങ്ങൾ
ആരംഭിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പേരാമ്പ്ര
ആയുര്‍വേദ ഡിസ്പെന്‍സറി
2538.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
ആയുര്‍വേദ ഡിസ്പെന്‍സറി
(എൻ.ആർ. എച്ച് .എം )
സര്‍ക്കാര്‍
ഡിസ്പെന്‍സറിയാക്കി
ഉയര്‍ത്തുന്നതിന്
പേരാമ്പ്ര
ഗ്രാമപഞ്ചായത്തിന്റെ
അപേക്ഷ ലഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
രോഗികളുടെ
ബാഹുല്യവും
കെട്ടിടത്തിന്റെ
സൗകര്യവും പരിഗണിച്ച്
ഇതിനായി സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സ്വാകാര്യ
മെഡിക്കല്‍ ലാബുകളുടെ
പ്രവര്‍ത്തനം
2539.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ഇ.കെ.വിജയന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് സ്വാകാര്യ
മെഡിക്കല്‍ ലാബുകളുടെ
എണ്ണം
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ലാബുകളുടെ
പ്രവര്‍ത്തനങ്ങളെ
നിരീക്ഷിക്കുന്നതിനും
പരിശോധിക്കുന്നതിനും
ഏതെങ്കിലും സംവിധാനം
നിലവിലുണ്ടോ;
(സി)
സംസ്ഥാനത്ത്
ആകെ എത്ര ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ ദേശീയ
നിലവാരത്തില്‍
അക്രഡിറ്റേഷന് ഉളളവ
എത്ര;
(ഡി)
ഏതെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ്
മെഡിക്കല്‍
ലബോറട്ടറികള്‍
തുടങ്ങാന്‍ അനുമതി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
ആയുര്‍വേദ
ഗ്രന്ഥങ്ങള്‍
2540.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ
ഔഷധങ്ങളെ സംബന്ധിച്ച്
താളിയോലകളിലെ രേഖകള്‍
സംയോജിപ്പിച്ച് ഏതൊക്കെ
പുസ്തകങ്ങളാണ്
പ്രസിദ്ധീകരിച്ചത്;
(ബി)
ഏതൊക്കെ
രോഗങ്ങളടെ വിദഗ്ധ
ചികിത്സയാണ് പ്രസ്തുത
ഗ്രന്ഥങ്ങള്‍ വിഭാവനം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ?
ഞാറക്കല്‍
ആശുപത്രിയിലെ കാഷ്വാലിറ്റി
2541.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറക്കല്‍
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ അഭാവം
മൂലം കാഷ്വാലിറ്റി
സേവനം
തടസ്സപ്പെട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാത്രികാല
സേവനവും കാഷ്വാലിറ്റി
സേവനവും
തടസ്സപ്പെടുന്നത്
ഒഴിവാക്കാന്‍
നടപടിയൊന്നും
സ്വീകരിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
പകരം
ഡോക്ടര്‍മാരെ
നിയമിക്കാതെ
നിലവിലുള്ളവരെ വിടുതല്‍
ചെയ്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
ഡയാലിസിസ്
യൂണിറ്റുകളുടെ പ്രവര്‍ത്തനം
2542.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡയാലിസിസ്
യൂണിറ്റുകളുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഹെല്‍ത്ത്
ട്രാന്‍സ്പോര്‍ട്ട്
സെന്‍ട്രല്‍
വര്‍ക്ക്ഷോപ്പുകള്‍
2543.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ കീഴില്‍
എത്ര ഹെല്‍ത്ത്
ട്രാന്‍സ്പോര്‍ട്ട്
സെന്‍ട്രല്‍
വര്ക്ക്ഷോപ്പുകളുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ക്ക്ഷോപ്പുകളുടെ
നവീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
തസ്തികകള്‍ സൂപ്പര്‍
ന്യൂമററിയായി
മാറ്റുന്നതിന്
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ
;എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ?
(ഡി)
പ്രസ്തുത
വര്‍ക്ക്ഷോപ്പുകളില്‍
കൂടുതല്‍ ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കല്‍പ്പറ്റ
ജനറല്‍ ആശുപത്രിയിലെ
ഒഴിവുള്ള തസ്തികകള്‍
2544.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
ജനറല്‍ ആശുപത്രിയില്‍
അനുവദനീയമായ തസ്തികകള്‍
എത്രയെന്ന്
വെളിപ്പെടുത്തുമോ ;
ഒാരോ തസ്തികയിലും ജോലി
ചെയ്യുന്നവര്‍ ,
നിലവിലുള്ള ഒഴിവുകള്‍
എന്നിവ എത്രയെന്നു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ഒഴിവുള്ള
തസ്തികകള്‍
നികത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ ആയതിന്‍െറ
ഫയല്‍ നമ്പര്‍
സഹിതമുള്ള വിശദാംശം
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
ആശുപത്രി
കൈനാട്ടിയിലുള്ള പുതിയ
കെട്ടിടത്തിലേക്ക്
മാറ്റുന്ന നടപടി
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ?
കാസര്‍കോട്
ജില്ലാ ആശുപത്രികളിലെ
സേവനങ്ങള്‍
2545.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളിലായി എത്ര
ആംബുലന്സുകളാണുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
രോഗികള്‍ക്കായി
ആംബുലന്‍സ്
വിട്ടുനല്‍കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
ഉണ്ടോ;എങ്കില്‍ അവ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കാസര്‍കോട്
ജില്ലയിലെ ജില്ലാ
ജനറല്‍ ആശുപത്രികളില്‍
സ്കാനിംഗ് സെന്ററുകള്‍
നിലവിലുണ്ടോ; എങ്കില്‍
ഇവ പ്രവര്‍ത്തന
സജ്ജമാണോ;ഇല്ലെങ്കില്‍
കാരണം വിശദീകരിക്കാമോ ?
ആംബുലന്‍സ്
സൗകര്യം ഇല്ലാത്ത
താലൂക്ക് ആശുപത്രികള്‍
2546.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആംബുലന്‍സ് സൗകര്യം
ഇല്ലാത്ത എത്ര താലൂക്ക്
ആശുപത്രികള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുങ്കണ്ടം
താലൂക്ക് ആശുപത്രിയില്‍
ഉണ്ടായിരുന്ന
ആംബുലന്‍സ് സൗകര്യം
പിന്‍വലിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ;
(സി)
നെടുങ്കണ്ടം
താലൂക്ക് ആശുപത്രിക്ക്
പുതിയ ആംബുലന്‍സ്
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
അട്ടപ്പാടി
ട്രൈബല്‍ സൂപ്പല്‍
സ്പെഷ്യാലിറ്റി ആശുപത്രി
2547.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
ട്രൈബല്‍ സൂപ്പല്‍
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
വിശദ വിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത ആശുപത്രിയില്‍
എത്ര പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍
മരണപ്പെട്ടിട്ടുണ്ട്;
ആയതിന്റെ കാരണങ്ങള്‍
വിശദമാക്കുമോ?
കാസര്‍കോട്
താലൂക്ക്, ജില്ലാ
ആശുപത്രികളിലെ നഴ്സ്
തസ്തികകള്‍
2548.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
താലൂക്ക് ആശുപത്രി
ജനറല്‍ ആശുപത്രിയായും
ജില്ലാ ആശുപത്രി 400
കിടക്കകളുള്ളതായും
ഉയര്‍ത്തിയെങ്കിലും
മുമ്പുണ്ടായിരുന്ന
കിടക്കകള്‍ക്കനുസൃതമായ
നഴ്സുമാരുടെ തസ്തികകള്‍
മാത്രമെ രണ്ടിടങ്ങളിലും
നിലവിലുള്ളോയെന്ന്
വ്യക്തമാക്കുമോ;എന്കില്
പ്രസ്തുത കുറവ്
പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
കാസര്‍ഗോഡ്
ജില്ലയിലെ വൃക്ക രോഗികൾ
2549.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വൃക്ക
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
വൃക്ക
രോഗികള്‍ക്ക് ഡയാലിസിസ്
ഉള്‍പ്പെടെയുളള
ചികില്‍സയ്ക്ക് കാരുണ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ എത്ര
ആശുപത്രികളാണ്
കേരളത്തില്‍ ഉളളതെന്ന
പട്ടിക ലഭ്യമാക്കാമോ;
(സി)
കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയില്‍
മാസങ്ങള്‍ക്കു മുമ്പെ
ഉത്ഘാടനം കഴിഞ്ഞിട്ടും
ഡയാലിസിസ് യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
ഡയാലിസിസ്
യൂണിറ്റിന്റെ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോഴിക്കോട്
റീജിയണല്‍ പബ്ലിക്
ഹെല്‍ത്ത് ലബോറട്ടറിയില്‍
ജനറേറ്റ൪
2550.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
റീജിയണല്‍ പബ്ലിക്
ഹെല്‍ത്ത്
ലബോറട്ടറിയില്‍
ജനറേറ്റര്‍
സ്ഥാപിക്കുന്നതിനായി
അപേക്ഷ
സമ൪പ്പിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
എന്നാണ് അപേക്ഷ
നല്‍കിയതെന്നും
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ നഴ്സുമാരുടെ
തസ്തികകള്‍
2551.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
താലൂക്ക് ആശുപത്രിയിലും
കാസര്‍ഗോഡ് ജില്ലാ
ആശുപത്രിയിലും
നിലവിലുള്ള ബെഡ്
സ്ട്രെങ്ത്ത്
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബെഡ് സ്ട്രെങ്ത്ത്
അനുസരിച്ചുള്ള
തസ്തികകള്‍ പ്രസ്തുത
ആശുപത്രികളില്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ജില്ലയിലെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍
നേഴ്സുമാരുടെ എത്ര
തസ്തികകള്‍
നിലവിലുണ്ട്; പ്രസ്തുത
ഒഴിവുകള്‍ മുഴുവനും
നികത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ജില്ലയിലെ
നഴ്സുമാരുടെ പി.എസ്.സി
റാങ്കുലിസ്റ്റില്‍ എത്ര
പേരുണ്ട്; പ്രസ്തുത
ലിസ്റ്റില്‍ നിന്നും
ഒഴിവുകള്‍
നികത്തുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ നടത്തിയ
പ്രവര്‍ത്തികൾ
2552.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
കേന്ദ്ര-സംസ ഥാന
സര്‍ക്കാരുകളുടെ ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പ്രവര്‍ത്തികളുടെ
പേരും, തുകയും
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ആരോഗ്യവകുപ്പിലെ
ഒഴിവുകള്‍
2553.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ആരോഗ്യവകുപ്പിലും
ഹോമിയോ/ആയൂര്‍വ്വേദം
എന്നിവിടങ്ങളിലുമായി
ഒഴിവുള്ള
ഡോക്ടര്‍മാരുടെ
തസ്തികകള്‍ നികത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
നിലവിൽ എത്ര ഒഴിവുകള്‍
ജില്ലയിലുണ്ടെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ഗവണ്മെന്റ് ജനറല്‍ (ബീച്ച്)
ആശുപത്രി
2554.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഗവണ്മെന്റ് ജനറല്‍
(ബീച്ച്) ആശുപത്രിയിലെ
വോള്‍ട്ടേജ് ക്ഷാമവും,
വൈദ്യുതി വിതരണത്തിലെ
അപാകതകളും മൂലം
ആശുപത്രിയിലെ പല
ഉപകരണങ്ങളും
കേടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട നടപടികളുടെ
ഫയല്‍ നമ്പര്‍ വ്യക്തമാ
ക്കുമോ?
മെഡിക്കല്‍
ലബോറട്ടറികളുടെ
ഗുണനിലവാരം
2555.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
ലബോറട്ടറികളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്താന്‍ ഈ
സ൪ക്കാ൪ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാര്‍
കൊണ്ടുവന്നിട്ടുളള
പാരാമെഡിക്കല്‍ ബില്‍
ഇൗ സര്‍ക്കാര്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്തെന്ന്
വിശദമാക്കുമോ?
വടക്കഞ്ചേരി
സി . എച്ച് .സി. താലൂക്ക്
ആശുപത്രിയായി
ഉയർത്തുന്നതിനുള്ള നടപടി
2556.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കഞ്ചേരി
സി . എച്ച് .സി.
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിലവാരത്തില്‍
പ്രവര്‍ത്തിക്കുന്നതിനുളള
സ്റ്റാഫ് പാറ്റേണ്‍
അനുവദിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വടക്കഞ്ചേരിയില്‍
നിലവില്‍ സി . എച്ച്
.സി. കളുടെ സ്റ്റാഫ്
പാറ്റേണ്‍ പ്രകാരമുളള
ജീവനക്കാരുണ്ടോ; എത്ര
ജീവനക്കാരുടെ
കുറവാണുഉളളതെന്ന്
വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയിലെ ഒ.പി.
ബ്ലോക്ക് നിര്‍മ്മാണം
2557.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയിലെ ഒ.പി.
ബ്ലോക്ക്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പ്
ആരോഗ്യവകുപ്പ്
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച
ഫയലിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റില്‍ 2015
മാര്‍ച്ച് മാസത്തില്‍
21338 നമ്പര്‍ ആയി
രജിസ്റ്റര്‍ ചെയ്ത
പ്രസ്തുത ഫയലിന്മേല്
തീര്‍പ്പുണ്ടാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
അന്തിക്കാട്
ഗവ. ഹോസ്പിറ്റല്‍ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം
2558.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
അന്തിക്കാട്
സര്‍ക്കാര്‍ ആശുപത്രി
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണത്തിന്
അനുവദിച്ച ആസ്തിവികസന
ഫണ്ടിന് ഭരണാനുമതി
നല്‍കുന്നതിനുളള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണം സംബന്ധിച്ച
പ്രൊപ്പോസല്‍
ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റില്‍
എത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്ന് ;
ഇതിന്മേല് സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
ഭരണാനുമതി
ലഭ്യമാക്കാന്‍
തടസ്സങ്ങളുണ്ടോ ;
ഇല്ലെങ്കില്‍ ആയത്
എപ്പോള്‍ അനുവദിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ ?
ആശ്വാസകിരണം
പദ്ധതി കാസര്‍ഗോഡ് ജില്ലയില്‍
2559.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശ്വാസകിരണം
പദ്ധതി പ്രകാരം ഓട്ടിസം
ബാധിച്ചിട്ടുളള എത്ര
കുട്ടികള്‍ക്ക്
ആനുകൂല്യം
ലഭിക്കുന്നുണ്ടെന്നും
പ്രസ്തുത
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കുട്ടികള്‍ക്ക്
ആനുകൂല്യം
ലഭിക്കുന്നുണ്ടെന്നും
അതിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ആനുകൂല്യ വിതരണത്തില്‍
കുടിശ്ശിക
വന്നിട്ടുണ്ടോ;
എങ്കില്‍ എന്തു
കൊണ്ടാണെന്നും
കുടിശ്ശിക എന്നു മുതല്‍
വിതരണം ചെയ്യുമെന്നും
അറിയിക്കുമോ?
കൊട്ടാരക്കര
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളിലെ ഒഴിവുകള്‍
2560.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളില്‍
ഓരോന്നിലും
അനുവദിക്കപ്പെട്ട
ഡോക്ടര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ് തസ്തികകളുടെ
എണ്ണം വിശദമാക്കുമോ;
(ബി)
ഇവിടങ്ങളിലെ
ഡോക്ടര്‍,
പാരാമെഡിക്കല്‍
തസ്തികകളില്‍ നിലവിലുളള
ഒഴിവുകളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മലപ്പുറത്തെ
പബ്ലിക് ഹെൽത്ത്
ലാബിന്റെ പ്രവർത്തനം
2561.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറത്ത്
പബ്ലിക് ഹെൽത്ത് ലാബ്
അനുവദിച്ച് മൂന്നു വർഷം
പിന്നിട്ടിട്ടും
പ്രവർത്തനം
ആരംഭിക്കുവാൻ കഴിയാത്ത
സാഹചര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ പുതിയ
തീരുമാനങ്ങൾ
എന്തെങ്കിലും
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
(ബി)
തസ്തിക
സൃഷ്ടിക്കുന്നതിന്
സർക്കാരിന്റെ
സാമ്പത്തിക സ്ഥിതി
അനുവദിക്കുന്നില്ലെങ്കിൽ
ജോലി ക്രമീകരണ
വ്യവസ്ഥയിൽ ജീവനക്കാരെ
നിയമിച്ച് ലാബിന്റെ
പ്രവർത്തനം
ആരംഭിക്കുന്നതിന് സത്വര
നടപടികൾ
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ സ്റ്റാഫ്
നഴ്സുമാരുടെ ഒഴിവുകൾ
2562.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എത്ര
സ്റ്റാഫ് നഴ്സുമാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ആരോഗ്യവകുപ്പിലെ
സ്റ്റാഫ് നേഴ്സ് ഗ്രേഡ്
I ,ഗ്രേഡ് II അനുപാതം
എത്രയാണ്;
(സി)
പുതുതായി
ഹെഡ്നഴ്സ് തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണം വെളിപ്പെടുത്തുമോ
?
ക്യാന്‍സര്‍
രോഗികള്‍ക്കായി ജനപങ്കാളിത്ത
പദ്ധതി
2563.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്യാന്‍സര്‍
രോഗനിര്‍ണ്ണയത്തിനും
പാലിയേറ്റീവ് കെയറിനും
എന്‍.ജി.ഒ.കളുമായും
സര്‍ക്കാരിതര
ഏജന്‍സികളുമായും
സഹകരിച്ച് പദ്ധതി
നടപ്പിലാക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(ബി)
പാലിയേറ്റീവ്
കെയറിന് മതിയായ സൗകര്യം
നിലവിലുണ്ടോ ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ ;
(സി)
ദേശീയ
ഗ്രാമീണ ആരോഗ്യ മിഷന്
പദ്ധതിയില്‍
ക്യാന്‍സര്‍
ചികിത്സയുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പരിപാടികള്‍
എന്തെല്ലാമാണ് ?
എരുമപ്പെട്ടി
സി.എച്ച്.സി യിലെ
സ്റ്റാഫ് പാറ്റേണ്‍
2564.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ എരുമപ്പെട്ടി
സി.എച്ച്.സി യിലെ
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കുമോ; അവിടെ
ഡോക്ടര്‍മാരുടെയും
നേഴ്സുമാരുടെയും എത്ര
തസ്തികകള്‍ വീതം
നിലവിലുണ്ട്;
(ബി)
ദിനം
പ്രതി നിരവധി രോഗികള്‍
ഒ.പി ഭാഗത്തിലും ഐ.പി
വിഭാഗത്തിലും ചികിത്സ
തേടിയെത്തുന്ന അവിടെ
സി.എച്ച്.സി
അനുപാതത്തില്‍ സ്റ്റാഫ്
പാറ്റേണ്‍
അനുവദിച്ചിട്ടില്ലെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രോഗികള്‍ക്ക്
മികച്ച ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിനായി
അവിടെ സി.എച്ച്.സി
സ്റ്റാഫ് പാറ്റേണ്‍
പ്രകാരം
ഡോക്ടര്‍മാരുടെയും
മറ്റു പാരാമെഡിക്കല്‍
ജീവനക്കാരുടെയും
തസ്തികകള്‍ അനുവദിച്ചു
നല്കി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ?
മരുന്നുകളുടെ
ലഭ്യത
2565.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജ് ആശുപത്രി
ഫാര്‍മസികളിലും
കാരുണ്യമെഡിക്കല്‍
സ്റ്റോറുകളിലും എല്ലാ
മരുന്നുകളുടെയും ലഭ്യത
ഉറപ്പുവരുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
രോഗികളുടെ
ബാഹുല്യം , മതിയായ
ഫാര്‍മസിസ്റ്റുകളുടെ
അഭാവം എന്നിവ കാരണം
കാരുണ്യ, മെഡിക്കല്‍
സ്റ്റോറുകളില്‍
മണിക്കൂറുകളോളം
മരുന്നിനായി ക്യൂ
നില്ക്കേണ്ടിവരുന്നത്
പരിഹരിക്കുന്നതിനായി
കൂടുതല്‍ കൗണ്ടറുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനും
മതിയായ ജീവനക്കാരെ
നിയമിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
അടിയന്തിര
ശസ്ത്രക്രിയയ്ക്കും
ചികിത്സയ്ക്കും
ആവശ്യമായ മരുന്നുകളും
സര്‍ജിക്കല്‍
സാധനങ്ങളും
ലഭ്യമാക്കുന്നതിനായി
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ഉള്‍പ്പെടെയുള്ള
കാരുണ്യ ഫാര്‍മസിയില്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ?
ആരോഗ്യകിരണം
പദ്ധതി
2566.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യകിരണം
പദ്ധതിക്കായി 2015-16
ബഡ്ജറ്റില്‍ എത്ര
തുകയാണ് നീക്കി
വെച്ചിരുന്നതെന്നും
ഇതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
ആരോഗ്യകിരണം
പദ്ധതി
2567.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
18
വയസ്സിനു താഴെ
പ്രായമുളള എല്ലാ
കുട്ടികളുടെയും
ചികിത്സാ ചെലവ്
വഹിക്കുന്ന
ആരോഗ്യകിരണം പദ്ധതി
എന്നുമുതലാണ്
നടപ്പിലാക്കിയത്;
(ബി)
ഏതെല്ലാം
രോഗങ്ങളുടെ
ചികിത്സയ്ക്കാണ് സഹായം
ലഭ്യമാക്കുന്നത്;
(സി)
ഏതെല്ലാം
ആരോഗ്യ സ്ഥാപനങ്ങളിലെ
ചികിത്സയ്ക്കാണ്
പ്രസ്തുത പദ്ധതി മുഖേന
സഹായം നല്‍കുന്നത് ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
ആരോഗ്യസ്ഥാപനങ്ങളില്‍
ചികിത്സതേടിയ എത്ര
കുട്ടികള്‍ക്ക് ആകെ
എത്ര തുകയുടെ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മാനസികാരോഗ്യ
പദ്ധതി
2568.
ശ്രീ.സണ്ണി
ജോസഫ്
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാനസികാരോഗ്യ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ക്യാന്‍സര്‍ ഡിറ്റക്ഷന്‍
സെന്റർ
2569.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ക്യാന്‍സര്‍
ഡിറ്റക്ഷന്‍
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
നിലവിൽ
നടക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാണ്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്;വിശദമാക്കുമോ?
കുഴുപ്പിള്ളി
ആശുപത്രി
2570.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോക്ടര്‍മാരുടെ
അഭാവം മൂലം
കുഴുപ്പിള്ളി ആശുപത്രി
അടച്ചിടേണ്ടി വന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പകരം
ഡോക്ടര്‍മാരെ
നിയമിക്കാതെ എത്ര പേരെ
വിടുതല്‍
ചെയ്യുന്നതിനുള്ള
അനുവാദം നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രി തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഗുരുവായൂരില്‍
പ്രത്യേക ക്ലിനിക്ക്
2571.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂരിന്റെ
പ്രത്യേകത
കണക്കിലെടുത്ത്
പ്രത്യേക ക്ലിനിക്ക്
ഗുരുവായൂരില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഓരോ
വര്‍ഷവും മൂന്നു കോടി
ജനങ്ങള്‍ എത്തുന്ന ഇൗ
നഗരത്തില്‍ കിടത്തി
ചികിത്സാ സൗകര്യമുളള
ക്ലിനിക്ക്
തുടങ്ങുന്നതിന് നടപടി
ഉണ്ടാകുമോ?
ഭക്ഷ്യസുരക്ഷാ
നിയമ പ്രകാരം രജിസ്റ്റർ ചെയ്ത
സ്ഥാപനങ്ങള്‍
2572.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ഭക്ഷ്യസുരക്ഷാ നിയമ
പ്രകാരം നാളിതുവരെ എത്ര
പേര് രജിസ്ട്രേഷന്
നേടിയിട്ടുണ്ട്;
ആയതില്‍ എത്ര
സ്ഥാപനങ്ങള്‍ ലൈസന്‍സ്
കരസ്ഥമാക്കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം,
നാളിതുവരെ ഹോട്ടലുകള്‍,
ബേക്കറികള്‍,
പച്ചക്കറി/പഴ വര്‍ഗ്ഗ
വില്പനശാലകള്, മറ്റ്
സര്‍ക്കാര്‍/സഹകരണ
ഭക്ഷ്യോല്‍പ്പന്ന വിപണന
ശാഖകള്‍ വഴി ഭക്ഷ്യ
വിഷബാധയേറ്റ് എത്ര
പേര് മരണപ്പെട്ടു;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
എത്രപേര്‍
രോഗബാധിതരായി;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ
ഭക്ഷ്യസുരക്ഷാ
വകുപ്പ്എത്ര റെയ്ഡുകള്‍
നടത്തി; എന്ത് തുക
പിഴയിനത്തില്‍ ഈടാക്കി;
ഇതുമായി ബന്ധപ്പെട്ട്
എത്ര കച്ചവട
സ്ഥാപനങ്ങളുടെ ലൈസന്‍സ്
റദ്ദ് ചെയ്തു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
ഒരിക്കല്‍
കുറ്റക്കാരായി
കണ്ടെത്തുകയും
നടപടികള്‍ക്കു
വിധേയരാവുകയും ചെയ്തവർ
വീണ്ടും കുറ്റക്കാരായി
കണ്ടെത്തിയ എത്ര
സ്ഥാപനങ്ങള്‍
ഉണ്ടെന്നും അവ
ഏതൊക്കെയാണെന്നും
അത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
ഭക്ഷ്യ സുരക്ഷാ
മേഖലയില്‍
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥരില്‍
കൈക്കൂലി തുടങ്ങി
നിയമവിരുദ്ധ
പ്രവൃത്തികള്‍
നടത്തിയതായി കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍ എത്ര;
അവര്‍ ആരെല്ലാം;
വ്യക്തമാക്കുമോ;
(എഫ്)
അന്യസംസ്ഥാന
ഭക്ഷ്യ സാധനങ്ങളുടെ
പരിശോധന നടത്താന്‍
നിലവില്‍ എത്ര
ലാബുകളാണ് സംസ്ഥാനത്ത്
ഉള്ളത്എന്നും
എവിടെയൊക്കെ എന്നും
വ്യക്തമാക്കുമോ:പ്രസ്തുത
ലാബുകളിൽ എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നു; 3.33 കോടി
ജനതയുള്ള ഈ സംസ്ഥാനത്ത്
ഭക്ഷ്യ സാധനങ്ങളുടെ
പരിശോധന നടത്താന്‍
ഇത്രയും ജീവനക്കാര്‍
മതിയോ; വിശദമാക്കുമോ ?
കുറുവിലങ്ങാട്
ഭക്ഷ്യ സുരക്ഷാ ഓഫീസില്‍
ജീവനക്കാരെ
നിയമിക്കുന്നതു
സംബന്ധിച്ച്
2573.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പ്
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ
കുറുവിലങ്ങാട് ആരംഭിച്ച
ഭക്ഷ്യ സുരക്ഷാ ഓഫീസ്
വേണ്ടത്ര ജീവനക്കാര്‍
ഇല്ലാത്തതുമുലം
പ്രവര്ത്തിക്കാനാകാത്തതായ
സ്ഥിതിവിശേഷം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ?
(ബി)
ഇവിടേയ്ക്ക്
മതിയായ ജീവനക്കാരെ
നിയമിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ ;
പ്രസ്തുത ഓഫീസില്‍
പുതിയ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെണ്ണം;
ശബരിമല സീസണില്‍
അയ്യപ്പഭക്തന്മാരുടെ
ഇടത്താവളമായി
പ്രവര്‍ത്തിക്കുന്ന ഈ
പ്രദേശത്തിന്റെ ആവശ്യകത
മനസ്സിലാക്കി കൂടുതല്‍
ജീവനക്കാരെ ഇവിടേക്ക്
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ.
തിരുവനന്തപുരം
റീജണല്‍ ക്യാന്‍സര്‍
സെന്ററിലെ പരിമിതികൾ
2574.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
റീജണല്‍ ക്യാന്‍സര്‍
സെന്ററിലെ രോഗികളുടെ
എണ്ണത്തിലുണ്ടാകുന്ന
വര്‍ദ്ധന
പരിശോധിക്കാറുണ്ടോ;
(ബി)
രോഗികളുടെ
വര്‍ദ്ധനവിനനുസരിച്ച്
രോഗ നിര്‍ണയ
സൗകര്യങ്ങളും ചികിത്സാ
സൗകര്യങ്ങള്‍
വര്ദ്ധിക്കുന്നില്ലെന്നത്
സര്‍ക്കാര്‍
വിലയിരുത്താറുണ്ടോ;
(സി)
ഡോക്ടര്‍മാരുടെയും
മറ്റ് പാരാമെഡിക്കല്‍
ജീവനക്കാരുടെയും,
ടെക്നിഷ്യന്മാരുടെയും
കുറവുകള്‍
നികത്തുന്നതിനുള്ള
അടിയന്തര
നടപടിയുണ്ടാകുവാന്
നിര്‍ദ്ദേശം നല്‍കുമോ?
ആരോഗ്യവകുപ്പ്
പേരാമ്പ്ര മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍
2575.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആരോഗ്യവകുപ്പ്
മുഖേന പേരാമ്പ്ര
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍ എന്തെല്ലാം;
(ബി)
ഓരോ
പദ്ധതിയുടെയും പേര്,
അനുവദിച്ച തുക,
പ്രവര്‍ത്തന പുരോഗതി
എന്നിവ വിശദമാക്കുമോ?
വൈദ്യപരിശോധനാ
ലാബുകളുടെ
സ്വകാര്യവത്ക്കരണം
2576.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യപരിശോധനാ
ലാബുകള്‍
സ്വകാര്യവത്ക്കരിക്കുന്നതിന്
ഗവണ്മെന്റ് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
സ്വകാര്യ
ലാബുകളുടെ ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ
(സി)
സ്വകാര്യ
ലാബുകളിലെ ജീവനക്കാരുടെ
യോഗ്യത സംബന്ധിച്ച്
കാലാകാലങ്ങളില്‍
പരിശോധന നടത്താറുണ്ടോ ;
(ഡി)
എങ്കില്‍
പരിശോധനയില്‍
ഉള്‍പ്പെട്ട
യോഗ്യതയുള്ള
ജീവനക്കാരന് തന്നെ
ലാബുകളില്‍
സേവനമനുഷ്ടിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
കേന്ദ്ര
ഗവണ്മെന്റിന്റെ
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്‍ അടിസ്ഥാനമാക്കി
സംസ്ഥാനത്ത്
നിയമനിര്‍മ്മാണം
നടത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
റേഡിയോളജി വിഭാഗത്തിന്‍െറ
ശോചനിയാവസ്ഥ
2577.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധനരായ
അസംഖ്യം കാന്‍സര്‍
രോഗികള്‍
ആശ്രയിക്കുന്ന
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
റേഡിയോളജി
വിഭാഗത്തിന്‍െറ
ശോചനിയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
റേഡിയേഷന്
ചികിത്സയ്ക്കുള്ള
ഉപകരണങ്ങള്‍
കാലപ്പഴക്കവും
നിരന്തരമായ ഉപയോഗവും
കാരണം
പ്രവര്‍ത്തനരഹിതമായതിനാൽ
രോഗികള്‍ ചികിത്സ
കിട്ടാതെ വലയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എന്കില് ആയത്
പരിഹരിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിന്‍െറ
ചികിത്സാ സൗകര്യങ്ങളും
മറ്റു ഭൗതിക
സൗകര്യങ്ങളും
മെച്ചപ്പെടുത്തുന്നതിന്
അടിയന്തര പരിഗണന നല്കി
നടപടികള്‍
സ്വീകരിക്കുമോ ?
ഹോട്ടലുകളിലും
തട്ടുകടകളിലും
തിളപ്പിക്കാത്ത പാല്
ഉപയോഗിക്കുന്നതിനെതിരെ
നടപടി.
2578.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിക്കവാറും
എല്ലാ ഹോട്ടലുകളിലും
തട്ടുകടകളിലും
ചായയ്ക്കും കാപ്പിക്കും
ഉപയോഗിക്കുന്ന പാല്
ആവശ്യത്തിന്
തിളപ്പിക്കാത്തതു കാരണം
പല ജന്തുജന്യരോഗങ്ങളും
മനുഷ്യരിലേക്കു കൂടി
വ്യാപിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിളപ്പിക്കാത്ത
പാലും മലിനജലവും
ഉപയോഗിക്കുന്നതുമൂലം
മനുഷ്യരിലേക്ക് പകരുന്ന
രോഗങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
തിളപ്പിക്കാത്ത
പാലുപയോഗിച്ച്
ഹോട്ടലുകളിലും
തട്ടുകടകളിലും ചായ
നല്‍കുന്നത് പരിശോധിച്ച്
ഇവര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതിനും
ബോധവല്‍ക്കരണം
നടത്തുന്നതിനും
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കടുത്തുരുത്തി-കുറുപ്പന്തറ
പി.എച്ച്.സി കളിലെ കിടത്തി
ചികില്‍സ
2579.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി-കുറുപ്പന്തറ
പി.എച്ച്.സി.കളില്‍
കിടത്തി ചികില്‍സ
അനുവദിക്കുന്നതു
സംബന്ധിച്ച ഫയല്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിന്റെ
സെക്രട്ടറിയേറ്റിലെയും
ഡി.എച്ച്.എസ്സ് ലെയും
ഫയല്‍ നമ്പര്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫയലിന്റെ ഇപ്പോഴത്തെ
പുരോഗതിയും തുടര്‍
നടപടിയും അറിയിക്കുമോ?
നിര്‍മ്മാജ്ജനം
ചെയ്ത രോഗങ്ങള്‍ വീണ്ടും
പ്രത്യക്ഷപ്പെടുന്നതിന്റെ
കാരണം
2580.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാജ്ജനം ചെയ്ത
ഡിഫ്ത്തീരിയ, പോളിയോ
തുടങ്ങിയ രോഗങ്ങള്‍
വീണ്ടും
പ്രത്യക്ഷപ്പെടുന്നതിന്റെ
കാരണം
പഠനവിധേയമാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
കുത്തിവെയ്പ്
എടുക്കുന്നതിനുളള
വിമുഖതയും
കുത്തിവെപ്പിനെതിരായ
പ്രചരണങ്ങളും ഇതിന്
കാരണമാകുന്നുണ്ടോ ;
എങ്കില്‍ ഇത്
മറികടക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നു;
വ്യക്തമാക്കുമോ ;
(സി)
കുത്തിവെയ്ക്കുന്നതിനും
തുള്ളി മരുന്നായി
നല്‍കുന്നതിനും
ഉപയോഗിക്കുന്ന
മരുന്നുകള്‍ ശരിയായ
ഊഷ്മാവില്‍
സൂക്ഷിക്കാത്തതു കാരണം
ഇവയുടെ ഫലസിദ്ധിക്ക്
കോട്ടം
തട്ടുന്നുണ്ടോയെന്നു
പരിശോധിച്ചിട്ടുണ്ടോ?
കൊയിലാണ്ടിയിലെ
തിരുവങ്ങൂര്‍, മേലടി
സി.എച്ച്.സി.കള്‍
2581.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
തിരുവങ്ങൂര്‍, മേലടി
ഹെല്‍ത്ത് സെന്ററുകള്‍
സി. എച്ച്. സി. കളായി
ഉയര്‍ത്തിയത് ഏത്
വര്‍ഷമാണെന്ന് ;
(ബി)
പ്രസ്തുത
വര്‍ഷം ഇവയ്ക്കൊപ്പം
സി.എച്ച്.സി. ആയി
ഉയര്‍ത്തിയിട്ടുള്ള
സംസ്ഥാനത്തെ മറ്റ്
ഹെല്‍ത്ത് സെന്ററുകള്‍
ഏതെല്ലാം; നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(സി)
ഇവയിലേതിലെങ്കിലും
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ പോസ്റ്റ്
ക്രിയേഷന് നടത്തി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
(ഡി)
തിരുവങ്ങൂര്‍, മേലടി,
സി.എച്ച്.സി.കളില്‍
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ച് പോസ്റ്റ്
ക്രിയേഷന്
നടത്തുന്നതിന്
പ്രൊപ്പോസല്‍
ലഭിച്ചിരുന്നുവോ;
എങ്കില്‍ എപ്പോള്‍;
പ്രസ്തുത
പ്രൊപ്പോസലിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി സംബന്ധിച്ച
ഫയലിന്റെ പൂര്‍ണ്ണമായ
വിശദാംശം പകര്‍പ്പുകള്‍
സഹിതം ലഭ്യമാക്കുമോ ?
ഡോക്ടര്‍മാരുടെ
ഒഴിവുകൾ
2582.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദം,
ഹോമിയോ, അലോപ്പതി
മേഖലകളില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളാണ് ഉള്ളത്;
(ബി)
ഈ
വിഭാഗങ്ങളില്‍
ഡോക്ടര്‍മാരുടെ റാങ്ക്
ലിസ്റ്റുകള്‍
നിലവിലുണ്ടോ എന്നും
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ?
പാരാമെഡിക്കല്‍
സയന്‍സ്
ഇന്‍സ്റ്റിറ്റ്യൂട്ടിനുളള
കെട്ടിടം
2583.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
ഗ്രാമപഞ്ചായത്തില്‍
പാരാമെഡിക്കല്‍ സയന്‍സ്
ഇന്‍സ്റ്റിറ്റ്യൂട്ടിനുളള
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കും; വിശദാംശം
നല്‍കുമോ?
ഡോക്ടര്‍മാരുടെ
വര്‍ക്കിംഗ് അറേഞ്ച്മെന്റ്
2584.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
താലൂക്ക് ആശുപത്രിയിലെ
എത്ര ഡോക്ടര്‍മാരെ
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍ മാറ്റി
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ഡോക്ടര്‍മാരെ
എവിടെയൊക്കെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
നിയമിച്ച
ഡോക്ടര്‍മാരുടെ സേവനം
ആഴ്ചയില്‍ രണ്ടു ദിവസം
കുറ്റ്യാടി താലൂക്ക്
ആശുപത്രിയില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആശുപത്രികളില്‍
പ്രസവത്തിനിടയിലുള്ള മരണം
2585.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ വിവിധ
സര്‍ക്കാര്‍
ആശുപത്രികളില്‍
പ്രസവത്തിനിടയിലും
പൂര്‍ണ്ണ
ഗര്‍ഭിണിയായിരിക്കെയും
എത്ര പേര്
മരണപ്പെട്ടുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവിനുള്ളില്‍
സര്‍ക്കാര്‍
ആശുപത്രികളില്‍ എത്ര
ശതമാനത്തോളം സിസേറിയന്
നടന്നതായാണ്
കണക്കാക്കിയിട്ടുള്ളത്;
ആയത് ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
ഇതുമായി ബന്ധപ്പെട്ട്
എത്രപേര്‍ മരണപ്പെട്ടു;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാലയളവിനുള്ളില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
(സി.എച്ച്.സി,
പി.എച്ച്.സി
ഉള്‍പ്പെടെ)
സര്‍ക്കാര്‍
ആശുപത്രികളില്‍ എത്ര
നവജാതശിശുക്കള്‍
മരണപ്പെട്ടു; ആയത്
ഒ.ബി.നഴ്സറി/ഐ.ബി
നഴ്സറി എന്നിങ്ങനെ
തരംതിരിച്ച്
വ്യക്തമാക്കുമോ;
ഇത്തരത്തില്‍ അണുബാധ
ഏല്‍ക്കാതിരിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇത്തരം നവജാത
ശിശുക്കളുടെ മരണവുമായി
ബന്ധപ്പെട്ട് എത്ര
ഡോക്ടര്‍മാര്‍ക്കെതിരെ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചു; അവര്‍
ആരെല്ലാം;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കാലയളവിനുള്ളില്‍
പ്രസവത്തിനിടയിലും,
പൂര്‍ണ്ണ
ഗര്‍ഭിണിയായിരിക്കെയും
സിസേറിയന് സമയത്തും
മരണപ്പെട്ടവരില്‍ പലതും
ഡോക്ടര്‍മാരുടെ
കൈപ്പിഴമൂലം
സംഭവിച്ചതാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്തരത്തിലുള്ള മരണം
സംഭവിച്ചതിന്റെ ഭാഗമായി
എത്ര
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നും
അവര്‍ ആരെല്ലാമെന്നും
ഇതില്‍ എത്ര ഡോക്ടറിതര
ജീവനക്കാര്‍ നടപടിക്ക്
വിധേയരായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
സിസേറിയനുകളുടെ
എണ്ണം ക്രമാതീതമായി
കൂടിയതിന്റെ
അടിസ്ഥാനത്തില്‍
ആരോഗ്യവകുപ്പ്
എന്തൊക്കെ മാര്‍ഗ്ഗരേഖ
ഇപ്പോള്‍
പുറപ്പെടുവിച്ചിട്ടുണ്ട്
എന്നും സിസേറിയന്
പ്രസവ ചെലവ്
പാവപ്പെട്ടവര്‍ക്ക്
താങ്ങാന്‍
ബുദ്ധിമുട്ടായതിനാല്‍
സ്വാഭാവിക പ്രസവം
പ്രോത്സാഹിപ്പിക്കുവാന്‍
എന്തൊക്കെ ബോധവത്ക്കരണ
മാര്‍ഗ്ഗങ്ങള്‍
നിലവില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
ഇത് തടയാന്‍ എന്തൊക്കെ
നടപടികളാണ് സ്വകാര്യ
ആശുപത്രികളിന്മേല്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
യെല്ലോഫീവറിന്റെ
പ്രതിരോധ പ്രവര്‍ത്തനം
2586.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യെല്ലോഫീവര്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(ബി)
പ്രസ്തുത
രോഗത്തിന്റെ പ്രതിരോധ
പ്രവര്‍ത്തനത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
സംസ്ഥാനത്തെ
വിമാനത്താവളങ്ങള്‍,
തുറമുഖങ്ങള്‍
എന്നിവിടങ്ങള്‍ വഴി
രോഗബാധിതരായ
യാത്രക്കാരില്‍ നിന്നും
രോഗവ്യാപനം
തടയുന്നതിനായുള്ള
കേന്ദ്ര ആരോഗ്യ
മന്ത്രാലയത്തിന്റെ
നടപടികള്‍ക്ക്
എന്തെല്ലാം പിന്തുണയാണ്
സര്‍ക്കാര്‍ വഗ്ദാനം
ചെയ്തിട്ടുള്ളത് ;
(ഡി)
വിദേശ
യാത്രക്കാരില്‍ നിന്നും
നമ്മുടെ
സംസ്ഥാനത്തേക്ക്
പടര്‍ന്നു പിടിക്കാന്‍
സാധ്യതയുള്ള ഇത്തരം
പകര്‍ച്ചവ്യാധികള്‍
തടയുന്നതിന്
കേന്ദ്രസര്‍ക്കാരുമായി
ചേര്‍ന്ന്
ആരോഗ്യപരിപാടികള്‍
ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ആരോഗ്യമേഖലയിലെ
പദ്ധതികള്‍
2587.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
ആരോഗ്യമേഖലയില്‍
എന്തെല്ലാം പദ്ധതികള്‍
പ്രഖ്യാപിക്കുകയുണ്ടായെന്നും
അതിനായി ഓരോ ബജറ്റില്‍
എ്രത തുക വീതം
വകയിരുത്തിെയെന്നും
ഓരോവര്‍ഷവും എ്രത തുക
വീതം ചെലവഴിക്കാന്‍
കഴിഞ്ഞുവെന്നും
പ്രത്യേകം
വ്യക്തമാക്കുമോ ?
ആരോഗ്യമേഖലയ്ക്ക്
ബഡ്ജറ്റില്‍ നീക്കി വച്ച തുക
2588.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യമേഖലയില്‍
കൈവരിച്ച നേട്ടങ്ങള്‍
നിലനിര്‍ത്തുന്നതിനും
ഗുണനിലവാരം
ഉയര്‍ത്തുന്നതിനുമായി
ആരോഗ്യമേഖലയ്ക്ക്
നടപ്പുസാമ്പത്തിക
വര്‍ഷത്തിലെ
ബഡ്ജറ്റില്‍ എത്ര തുക
നീക്കിവച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുകയില്‍ നിന്ന് ഇതുവരെ
എത്ര തുക എന്തെല്ലാം
പ്രവര്‍ത്തികള്‍ക്കായി
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യവകുപ്പില്‍
ആശ്രിത നിയമനം
2589.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
ആശ്രിത നിയമനത്തിനായി
എത്ര അപേക്ഷകര്‍
നിലവിലുണ്ടെന്ന് പേരും
മേല്‍വിലാസവും സഹിതം
വിശദമാക്കുമോ;
(ബി)
ഉത്തരവു
നല്‍കിയിട്ടും നിയമനം
ലഭിക്കത്ത എത്ര
പേരുണ്ടെന്നും അവരുടെ
പേരും നിയമനം
നല്‍കാത്തതിന്റെ
കാരണവും വിശദമാക്കുമോ?
രോഗികള്‍ക്കായുളള
ചികിത്സാ
നിര്‍ദ്ദേശക്കുറിപ്പ്
T 2590.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രോഗികള്‍ക്കായുളള
ചികിത്സാ
നിര്ദ്ദേശക്കുറിപ്പില്
ഡോക്ടര്‍മാര്‍
ബോധപൂര്‍വ്വം
അവ്യക്തമായി എഴുതുന്നത്
നിയമാനുസൃതമല്ലാതിരുന്നിട്ടും
ആയതു
നിയന്ത്രിക്കുന്നതിനു
ശക്തമായ നിയമ നടപടി
എടുക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്ദ്ദേശക്കുറിപ്പുകള്
നല്കി മെഡിക്കല്‍
സ്റ്റാേറുകളില്
നിന്നും മരുന്നുകള്‍
വാങ്ങുന്നവര്‍ക്ക് അവ
കൃത്യമായി
ബോധ്യപ്പെടുവാന്‍
കഴിയാത്ത സാഹചര്യം
ഒഴിവാക്കുന്നതിനായി
അനുബന്ധ നിയമം
കര്‍ശനമായി
പാലിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
ചെറുകോല്‍പ്പുഴയിലെ
ആയുര്‍വേദ ആശുപത്രി കെട്ടിടം
2591.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകോല്‍പ്പുഴയിലെ
ജില്ലാ ആയുര്‍വേദ
ആശുപത്രി
പ്രവര്‍ത്തിച്ചു വരുന്ന
കെട്ടിടം എന്നാണ്
നിര്‍മ്മിച്ചത്;
(ബി)
ഈ
കെട്ടിടത്തില്‍
ലിഫ്റ്റ്
സ്ഥാപിക്കാനുളള
സൗകര്യമുണ്ടായിട്ടും
ലിഫ്റ്റ്
സ്ഥാപിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു
കൊണ്ടാണ് ലിഫ്റ്റ്
സ്ഥാപിക്കാതിരുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
നാല്
നില കെട്ടിടത്തില്‍
ലിഫ്റ്റ്
ഇല്ലാത്തതുമൂലം
രോഗികളും രോഗികളുടെ
കൂട്ടിരിപ്പുകാരും
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികല്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാധ്യമപ്രവര്ത്തകന്
റെജിമോന് മരിക്കാനിടയായ
സംഭവം
2592.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍
വച്ച്
മാധ്യമപ്രവര്ത്തകന്
റെജിമോന്
മരിക്കാനിടയായ
സംഭവത്തെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നോ ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
മതിയായ
അടിസ്ഥാന സൗകര്യവും
ആവശ്യത്തിന്
ഡോക്ടര്‍മാരും
,ഉപകരണങ്ങളും
രോഗനിര്‍ണ്ണയ
സംവിധാനങ്ങളും
ഇല്ലാത്തതാണ് ഇത്തരം
സംഭവങ്ങള്‍ ഉണ്ടാകാന്‍
കാരണമെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
ഭക്ഷ്യോല്‍പന്നങ്ങളിലെ
കീടനാശികളുടെ സാന്നിധ്യം
2593.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യോല്പന്നങ്ങളില്
കീടനാശിനികളുടെ അളവു
നിര്‍ണ്ണയിക്കുന്നതിലെ
അപാകതമൂലം മാരകവിഷമുള്ള
കീടനാശികളുടെ
സാന്നിധ്യം
അവഗണിക്കപ്പെടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഒരോ വിഭവത്തിനും
നിഷ്കര്‍ഷിച്ചിട്ടുള്ള
കീടനാശിനിക്കു പുറമേ
ഭക്ഷ്യോല്പന്നങ്ങളില്
അടങ്ങിയിട്ടുള്ള എല്ലാ
കീടനാശിനികളുടെയും അളവു
പരിശോധിച്ച് നടപടി
സ്വീകരിക്കാനുള്ള
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കുമോ;
(സി)
ഇതിനായി
ചട്ടങ്ങളില്‍ ഉചിതമായ
മാറ്റം വരുത്തുന്ന
കാര്യം പരിഗണിക്കുമോ ?
108
ആംബുലന്‍സ് സംവിധാനം
2594.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ജി.സുധാകരന്
,,
പുരുഷന് കടലുണ്ടി
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിശീലനം
സിദ്ധിച്ച
പാരാമെഡിക്കല്‍
ജീവനക്കാര്‍ അടങ്ങുന്ന
108 ആംബുലന്‍സ്
സംവിധാനം എല്ലാ
ജില്ലകളിലും
ഏര്പ്പെടുത്തുന്നതാണെന്ന
2012-13 വര്‍ഷത്തെ
ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സംവിധാനത്തിനായി
വകയിരുത്തിയിരുന്ന 40
കോടി രൂപ ഉപയോഗിച്ച്
എത്ര ആംബുലന്‍സുകള്‍
വാങ്ങിയെന്നും അവ
ഏതൊക്കെ ജില്ലകളിൽ
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
അറിയിക്കുമോ ; ഇതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും
കേന്ദ്ര സഹായം ,
എന്‍.ആര്.എച്ച്.എം.
ഫണ്ട് ഇവ ലഭ്യമായെങ്കിൽ
എത്ര വീതം എന്നും
അറിയിക്കുമോ ;
(സി)
മുന്‍
സർക്കാരിന്റെ കാലത്ത്
തിരുവനന്തപുരം ,
ആലപ്പുഴ ജില്ലകളില്‍
നടത്തിപ്പോന്ന 47
ആംബുലന്‍സുകളുടെ സേവനം
ഇപ്പോള്‍ വ്യാപകമായ
പരാതിക്ക്
ഇടനല്കിയിരിക്കുന്നതായ
ആക്ഷേപത്തിനുള്ള കാരണം
അറിയിക്കുമോ ; അവയില്‍
എത്ര 108
ആംബുലന്‍സുകള്‍
ഇപ്പോള്‍ സേവനം
നല്‍കുന്നുണ്ട് ;
(ഡി)
സേവനദാതാക്കള്‍
നടത്തിയ തട്ടിപ്പുകളെ
കുറിച്ച്
അന്വേഷിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ ?
താല്‍ക്കാലിക
അറ്റന്റഡന്റ് ഗ്രേഡ് 2
2595.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍
താല്‍ക്കാലികമായി
അറ്റന്റഡന്റ് ഗ്രേഡ്- 2
തസ്തികയില്‍ ഇപ്പോള്‍
എത്ര ജീവനക്കാരാണ് ജോലി
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ബഹു.
ഹൈക്കോടതി പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കിൽ
ആയതിന്മേൽ സ്വീകരിച്ച
നടപടികള്‍ എന്താണെന്ന്
വിശദമാക്കുമോ ?
ലാബ്
ടെക്നീഷ്യന് ഗ്രേഡ് II
2596.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാബ്
ടെക്നീഷ്യന് ഗ്രോഡ്II
തസ്തികയിലേക്ക്
24-7-2015 ല്‍
പി.എസ്.സി. അഡ്വൈസ്
ചെയ്ത 21
ഉദ്യോഗാര്‍ത്ഥികളില്‍
12 പേര്‍ക്ക്
നാളിതുവരെയും നിയമനം
നല്‍കാത്തത്
എന്തുകൊണ്ടാണെന്നും,
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്നത്തേക്ക് നിയമനം
നല്‍കുമെന്നും
വ്യക്തമാക്കുമോ?
സ്വാശ്രയ
കോളേജുകളും മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരവും
2597.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങളുടെ
അഭാവത്തില്‍ മെഡിക്കല്‍
കൗണ്‍സില്‍ അംഗീകാരം
നല്‍കാതിരുന്ന സ്വാശ്രയ
മെഡിക്കല്‍
കോളേജുകള്‍ക്ക്
അംഗീകാരത്തിനാവശ്യമായ
സഹായം വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
എന്തൊക്കെ കാര്യങ്ങള്‍
ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
സ്വാശ്രയ
മെഡിക്കല്‍ കോളേജിലെ
അടിസ്ഥാന സൗകര്യ
വികസനവും,
പ്രത്യേകിച്ച്
പഠന-പരിശീലന
സൗകര്യങ്ങളും
ഉറപ്പുവരുത്തുവാന്‍
സര്‍ക്കാര്‍ ഇടപെടല്‍
നടത്തുമോ?
സ്വകാര്യ-സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകള്‍
2598.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ -സ്വകാര്യ
മേഖലകളില്‍ എത്ര
മെഡിക്കല്‍ കോളേജുകള്‍
അനുവദിച്ചിട്ടുണ്ട് ;
എത്ര മെഡിക്കല്‍
കോളേജുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്;ഇവയില്‍
എം.ബി.ബി.എസിനു എത്ര
മെറിറ്റ് സീറ്റുകള്‍
നീക്കിവച്ചിട്ടുണ്ട് ;
(ബി)
പുതുതായി
ആരംഭിച്ച സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ സുഗമമായ
പ്രവര്‍ത്തനത്തിന്
ഇന്ത്യന്‍ മെഡിക്കല്‍
കൗണ്‍സിലിന്റെ
മാനദണ്ഡമനുസരിച്ചുള്ള
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ന്യൂനപക്ഷ
പദവിയുള്ള സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്. പ്രവേശനം
T 2599.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ പദവിയുള്ള
സ്വാശ്രയ മെഡിക്കല്‍
കോളേജുകള്‍
ഏതൊക്കെയാണ്;
2015-16ല്‍ പ്രസ്തുത
മെഡിക്കല്‍
കോളേജുകളില്‍
ഓരോന്നിലും
എം.ബി.ബി.എസ്. പ്രവേശനം
ലഭിച്ചവരില്‍
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ എത്ര
വീതമാണ് ; ഇതര
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ എത്ര
;
(ബി)
2015-16
ല്‍ ന്യൂനപക്ഷ
പദവിയിലുള്ള ഓരോ
സ്വാശ്രയ മെഡിക്കല്‍
കോളേജിലും എം.ബി.ബി.എസ്
പ്രവേശനത്തിന് അപേക്ഷ
നല്കിയവര് എത്ര
വീതമാണ് ; അതില്‍
ന്യൂനപക്ഷ വിഭാഗത്തില്‍
നിന്നുള്ള അപേക്ഷകര്‍
എത്ര; ഇതരവിഭാഗത്തില്‍
നിന്നുണ്ടായിരുന്ന
അപേക്ഷകര്‍ എത്ര;
(സി)
ന്യൂനപക്ഷപദവി
നേടി നടത്തുന്ന
സ്വാശ്രയ മെഡിക്കല്‍
കോളേജുകളില്‍ ന്യൂനപക്ഷ
വിഭാഗത്തില്‍
നിന്നുള്ളവരുടെ അപേക്ഷ
ഉണ്ടായിരുന്നിട്ടും,
അവര്‍ക്ക് പരിഗണന
നല്‍കാതെ ഇതര
വിഭാഗത്തില്‍ നിന്ന്
പണം വാങ്ങിക്കൊണ്ട്
വിദ്യാര്‍ത്ഥി പ്രവേശനം
നല്‍കിയതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളുടെ
പ്രവർത്തനം
2600.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
രാജു എബ്രഹാം
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം സര്‍ക്കാര്‍
മേഖലയില്‍ ഏതൊക്കെ
മെഡിക്കല്‍ കോളേജുകള്‍
ആരംഭിച്ചെന്നും
അവയ്ക്കായി എന്തൊക്കെ
പശ്ചാത്തല സൗകര്യങ്ങള്‍
പുതുതായി
ഒരുക്കിയെന്നും അതിന്
ചെലവഴിച്ച
തുകയെത്രയെന്നും
വിശദമാക്കാമോ;
(ബി)
നിലവിലുണ്ടായിരുന്ന
മെഡിക്കല്‍
കോളേജുകളിലും
പുതിയവയിലും ശരാശരി
ഒാരോ വര്‍ഷവും എത്ര
രോഗികള്‍ ചികിത്സ
തേടുന്നുണ്ടെന്ന്
അറിയിക്കുമോ;
(സി)
ക്ലിനിക്കല്‍,
നോണ്‍ ക്ലിനിക്കല്‍
വിഭാഗത്തില്‍പ്പെട്ട
ഡോക്ടര്‍മാരുടെ
സ്റ്റാഫ് പാറ്റേണും
പാരാ മെഡിക്കല്‍
സ്റ്റാഫ് പാറ്റേണും
അറിയിക്കുമോ;
രോഗികളുടെ
എണ്ണത്തിനനുസരിച്ച്
കാലാകാലങ്ങളില്‍
സ്റ്റാഫ് പാറ്റേണില്‍
മാറ്റം
വരുത്തുന്നുണ്ടോ;
(ഡി)
നിലവിലുളള
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ച് ഓരോ
മെഡിക്കല്‍ കോളേജിലും
വേണ്ട
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
എണ്ണവും നിലവിലെ
സ്ഥിതിയും
അറിയിക്കുമോ; ചികിത്സ
തേടുന്നവരുടെ
എണ്ണത്തിനനുസരിച്ച്
എത്ര ഡോക്ടര്‍മാരും
പാരാമെഡിക്കല്‍
ജീവനക്കാരുമാണ്
വേണ്ടതെന്ന്
അറിയിക്കുമോ;
(ഇ)
രോഗികളുടെ
എണ്ണത്തിനനുസൃതമായി
ഡോക്ടര്‍മാരില്ലാത്ത
നിലവിലുളള മെഡിക്കല്‍
കോളേജുകളില്‍ നിന്നും
പുതിയ മെഡിക്കല്‍
കോളേജുകളിലേക്ക്
ഡോക്ടര്‍മാരെ
കൂട്ടത്തോടെ സ്ഥലം
മാറ്റിക്കൊണ്ടിരിക്കുന്നതു
മൂലം രോഗികള്‍ നട്ടം
തിരിയുന്ന അവസ്ഥ
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സര്‍ക്കാരുമായി
കരാറില്‍ ഏര്‍പ്പെട്ട
സ്വാശ്രയ കോളേജുകള്‍
2601.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
- 16 ല്‍ എം.ബി.ബി.എസ്
പ്രവേശനത്തിന്
സര്‍ക്കാരുമായി
കരാറില്‍
ഏര്പ്പെട്ടതതും
അല്ലാത്തതുമായ എത്ര
സ്വാശ്രയ കോളേജുകള്‍
ഉണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഒപ്പിട്ട
എല്ലാ സ്വാശ്രയ
കോളേജുകളുടേയും കരാര്‍
വ്യവസ്ഥ ഒരേ
നിലയിലുള്ളതാണോ ;
വ്യത്യാസം ഉണ്ടെങ്കില്‍
ആയത് വിശദമാക്കുമോ ;
(സി)
ന്യൂനപക്ഷങ്ങളുടെ
പേരില്‍ പദവി നേടിയ
ന്യൂനപക്ഷകോളേജുകളില്
പ്രവേശനം
ന്യൂനപക്ഷങ്ങള്‍ക്ക്
മാത്രമല്ലാതിരിക്കുകയും
കൂടുതല്‍ പണം കോഴ
നല്‍കുന്നവര്‍ക്ക്
പ്രവേശനം
ലഭിക്കുകയുംചെയ്യുന്ന
സ്ഥിതിവിശേഷം
ഉണ്ടായിരിക്കെ കരാര്‍
വ്യവസ്ഥകളില്‍
ന്യൂനപക്ഷമാനേജൂമെന്റുകള്ക്ക്
പ്രത്യേക വ്യവസ്ഥകള്‍
ഏര്‍പ്പെടുത്തുന്നത്
ശരിയാണെന്ന്
കരുതുന്നുണ്ടോ
;വിശദമാക്കുമോ ;
(ഡി)
എല്ലാ
സ്വാശ്രയ കോളേജുകളിലും
ഒരേ ഫീസ് ഘടനയുടെ 50%
മെരിറ്റ് സീറ്റും
ഉറപ്പാക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
ബി.ഫാം
(ആയുര്‍വേദ) യോഗ്യത
2602.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.ഫാം.
(ആയുര്‍വേദ) യോഗ്യത
നേടിയവരെ ഏതെല്ലാം
തസ്തികകളിലാണ്
നിയമിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോഴ്സ് പി.എസ്.സി.
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കോഴ്സ്
പൂര്‍ത്തീകരിച്ചവരെ
സര്‍ക്കാര്‍
ആശുപത്രികളിലും
ഡിസ്പെന്‍സറികളിലും
ഉണ്ടാകുന്ന സ്ഥിര,
താല്‍ക്കാലിക
ഒഴിവുകളില്‍
നിയമിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കിൽ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
തടസ്സങ്ങളുണ്ടെങ്കില്‍
ആയവ പരിഹരിച്ച്
താല്‍ക്കാലിക
ഒഴിവുകളില്‍ പ്രസ്തുത
വിഭാഗക്കാരെ
നിയമിക്കുന്നതിന്
ആയുര്‍വേദ
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
വിവിധ
ചികിത്സാ സമ്പ്രദായങ്ങളുടെ
സംയോജനം
2603.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
രംഗത്ത് അലോപ്പതി
ഒഴികെയുള്ള വിവിധ
ചികിത്സാ
സമ്പ്രദായങ്ങളുടെ
സംയോജനത്തിനും
വളര്‍ച്ചയ്ക്കുമായി
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
തളിക്കുളം
ആയൂര്‍വ്വേദ ഹോസ്പിറ്റല്‍
ബില്‍ഡിംഗ്
2604.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
മണ്ഡലത്തിലെ തളിക്കുളം
ആയുര്‍വ്വേദ
ഹോസ്പിറ്റലിന്റെ
കെട്ടിട
നിര്‍മ്മാണത്തിന്
അനുവദിച്ച ആസ്തി വികസന
ഫണ്ടിന്റെ ഭരണാനുമതി
സംബന്ധിച്ച പുരോഗതി
വ്യക്തമാക്കുമോ
(ബി)
പ്രസ്തുത
വിഷയത്തിൽ ആയൂര്‍വ്വേദ
ഡയറക്ടറേറ്റില്‍ നിന്ന്
എന്തെങ്കിലും വിശദീകരണം
ആവശ്യമുണ്ടോ; എങ്കിൽ
ആയത് ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരണം നല്‍കുമോ;
(സി)
പ്രസ്തുത
നിർമ്മാണത്തിന്
എപ്പോള്‍ ഭരണാനുമതി
ലഭ്യമാകുമെന്ന്
അറിയിക്കുമോ ;
ഭരണാനുമതി
ലഭ്യമാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
ആയുര്‍വ്വേദ
ഫാര്‍മസിസ്റ്റ് നിയമനം
2605.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആയുര്‍വേദ
ഡിസ്പെന്‍സറികളിലെ
ഫാര്‍മസിസ്റ്റ് നിയമനം
സംബന്ധിച്ച സ്പെഷ്യല്‍
റൂള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസക്ത
ഭാഗത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ബി.ഫാം
(ആയുര്‍വ്വേദ) കോഴ്സ്
പൂര്‍ത്തിയാക്കിവരെ
പ്രസ്തുത
തസ്തികയിലേക്ക്
പരിഗണിച്ചു
വരുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ
താല്‍ക്കാലിക
നിയമനത്തിന് ബി.ഫാം
(ആയുര്‍വ്വേദ) കോഴ്സ്
കഴിഞ്ഞവരെ
പരിഗണിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സ്കൂളുകളില്‍
ഹെര്‍ബല്‍ ഗാര്ഡന്
2606.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
പി.സി വിഷ്ണുനാഥ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
ഹെര്‍ബല്‍ ഗാര്ഡന്
ആരംഭിക്കുന്നതിന് ആയുഷ്
വകുപ്പ് എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുക്ക്
ഗ്രേഡ് -2 തസ്തികയിലെ നിയമനം
2607.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതീയ
ചികിത്സാ വകുപ്പില്‍
മലപ്പുറം ജില്ലയില്‍
ഒഴിവുള്ള കുക്ക് ഗ്രേഡ്
-2 തസ്തികയില്‍ സ്ഥിരം
നിയമനത്തിന്
പരിഗണിക്കുന്നതിനായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
ശിപാര്‍ശ
ചെയ്തിട്ടുള്ളവരുടെ
കൂടിക്കാഴ്ച 22.07.2015
-ല്‍ നടത്തുകയുണ്ടായോ
;
(ബി)
എങ്കില്‍
എവിടെവച്ചാണ്
ഇന്റര്‍വ്യൂ
നടന്നതെന്നും എ്രതപേര്
പങ്കെടുത്തുവെന്നും
പേരു സഹിതം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
ഒഴിവിലേയ്ക്ക്
മറ്റേതെങ്കിലും ദിവസം
കൂടിക്കാഴ്ചകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്‍െറ
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
ആകെയുള്ള
ഒഴിവുകള്‍ എ്രതയെന്നും
ഇതിനായി
കൂടിക്കാഴ്ചയില്‍ എ്രത
പേര്
പങ്കെടുത്തുവെന്നും
എ്രത പേരെ
നിശ്ചയിച്ചുവെന്നും
വെളിപ്പെടുത്തുമോ ;
(ഇ)
നിയമനം
നടത്തുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
ഏതെല്ലാമാണെന്നും,
റിസര്‍വേഷന്‍
മാനദണ്ഡങ്ങള്‍
പാലിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ ;
(എഫ്)
കൂടിക്കാഴ്ചയ്ക്കായി
അംഗപരിമിതരായ എ്രതപേരെ
ക്ഷണിച്ചിരുന്നുവെന്നും
അതില്‍ എ്രതപേര്
കൂടിക്കാഴ്ചയില്‍
പങ്കെടുത്തുവെന്നും
ആര്‍ക്കെല്ലാമാണ്
നിയമനം നല്‍കിയതെന്നും
വ്യക്തമാക്കുമോ ;
(ജി)
പ്രസ്തുത
നിയമനവുമായി
ബന്ധപ്പെട്ട്
എം.കുമാരന്
മാണിക്കോത്ത്
മുഖ്യമന്ത്രിക്ക്
നല്കിയ
32844/15/സി.എം.
നമ്പര്‍ പരാതിയിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
ഫാര്‍മസിസ്റ്റുമാരുടെ
സീനിയോറിറ്റി ലിസ്റ്റ്
2608.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ
ഫാര്‍മസിസ്റ്റുമാരുടെ
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; എങ്കില്‍ EE
/482156/2010/DHS
dt.10/12/14 ഉത്തരവ്
പ്രകാരമുള്ള
ലിസ്റ്റില്‍
അപാകതയുണ്ടെന്ന്
കാണിച്ച് കൊല്ലം
ജില്ലയില്‍ നിന്നും
പ്രസ്തുത വിഭാഗം
ജീവനക്കാരുടെ പരാതി
ലഭിച്ചിരുന്നുവോ ;
വിശദാംശം അറിയിക്കുമോ ;
(ബി)
പ്രസ്തുത
പരാതിയിന്മേല്
അന്വേഷണം നടത്തി
പരിഹാരം കണ്ടെത്തിയോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
ലഹരിവിമോചനത്തിനുള്ള
ചികിത്സാകേന്ദ്രങ്ങള്‍
2609.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യത്തിനും
ലഹരിമരുന്നുകള്‍ക്കും
അടിമപ്പെട്ടവരെ
മോചിപ്പിക്കുന്നതിന്
എത്ര
ചികിത്സാകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
അംഗീകാരമുള്ളവ
ഏതെല്ലാമാണെന്ന്
അറിയിക്കുമോ ;
(സി)
അനധികൃതമായി
എത്ര കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
അനധികൃത കേന്ദ്രങ്ങളെ
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഹോമിയോ
എം.ഡി. കോഴ്സുകള്‍
2610.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഹോമിയോ മെഡിക്കല്‍
കോളേജുകളില്‍ ഏതെല്ലാം
വിഷയങ്ങളിലാണ് എം.ഡി.
കോഴ്സുകള്‍
നിലവിലുള്ളത് ;
ഇവയ്ക്ക് ഓരോന്നിനും
എത്ര സീറ്റ്
വീതമാണുള്ളത്;വിശദമാക്കുമോ
(ബി)
ഹോമിയോ
സൈക്യാട്രി,
പീഡിയാട്രിക്സ്,
പ്രാക്ടീസ് ഓഫ്
മെഡിസിന്, ഫാര്‍മസി
എന്നീ വിഷയങ്ങളിലുള്ള
ഹോമിയോ എം.ഡി.
കോഴ്സുകള്‍ കേരളത്തിലെ
കോളേജുകളില്‍
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഹോമിയോ
ഡീ അഡിക്ഷന് സെന്ററുകള്‍
2611.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോമിയോ
വകുപ്പിന്റെ കീഴില്‍
ഡി-അഡിക്ഷന്
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കിൽ എവിടെയൊക്കെയാണ്
സ്ഥാപിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സെന്ററുകളില്‍
കിടത്തിചികിത്സ
ഉണ്ടോയെന്നും
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
ഹോമിയോ
ഡിസ്പെന്‍സറികള്‍
2612.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പി.സി വിഷ്ണുനാഥ്
,,
എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ഹോമിയോ
ഡിസ്പെന്‍സറികള്‍
തുടങ്ങുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം
;വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സര്‍ക്കാര്‍
ഹോമിയോ ആശുപത്രികളിലെയും
ഡിഡ്പെന്സറികളിലെയും ഒൗഷധ
വിതരണം
2613.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഹോമിയോ
ആശുപത്രികള്‍ക്കും
ഡിഡ്പെന്സറികള്ക്കും
ഒൗഷധങ്ങള്‍ വിതരണം
ചെയ്യുന്നതിനായി
ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്
ഹോംകോ എന്ന
ഏജന്‍സിയെയാണോ; ഇൗ
ഏജന്‍സി 2013-14,
2014-15, 2015-16 എന്നീ
വര്‍ഷങ്ങളില്‍ എ്രത
രൂപയുടെ മരുന്നുകള്‍
വിതരണം
നടത്തിയിട്ടുണ്ടെന്ന്
വാര്‍ഷികാടിസ്ഥാനത്തില്‍
ജില്ല തിരിച്ചുള്ള
വിശദമായ കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ഏജന്‍സിക്ക് 2013-14,
2014-15, 2015-16 എന്നീ
വര്‍ഷങ്ങളില്‍
അന്യസംസ്ഥാനങ്ങളില്‍നിന്നും
ഓരോ മരുന്നിനും എ്രത
തുകയ്ക്കുള്ള
ഓര്‍ഡറുകള്‍
ലഭിച്ചുവെന്നും ഇതില്‍
എ്രത തുകയ്ക്കുള്ള
മരുന്നുകള്‍ വിതരണം
നടത്തിയിട്ടുണ്ടെന്നും
വാര്‍ഷികാടിസ്ഥാനത്തില്‍
സംസ്ഥാനങ്ങള്‍
തിരിച്ചുള്ള
കണക്കിന്‍െറ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ; ഇൗ
ഇനത്തിലുളള തുക
കിട്ടാനുണ്ടോ;എന്കില്
വീണ്ടും ഒൗഷധവിതരണം
നടത്തുന്നതിന്‍െറ
സാഹചര്യം വിശദമാക്കുമോ
;
(സി)
പ്രസ്തുത
ഓര്‍ഡറുകള്‍ പ്രകാരം
ലഭ്യമായ കമ്മീഷന്‍െറ
ശതമാനകണക്കുകള്‍
ലഭ്യമാക്കുമോ ; ടി
ഏജന്‍സിക്ക് ഒൗഷധ
വിതരണത്തിനായി
അഡ്വാന്‍സ് ലഭിക്കുന്ന
തുക ഏത് ബാങ്കുകളിലാണ്
നിക്ഷേപിക്കുന്നത് ; ടി
തുക ട്രഷറിയില്‍
നിക്ഷേപിക്കാത്ത
സാഹചര്യം വിശദമാക്കുമോ
;ഹോംകോയ്ക്ക്
അസംസ്കൃത വസ്തുക്കള്‍
നല്‍കുന്നതിനായി
ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
; ഇതിന് സര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോ
;വിശദാംശങ്ങള്‍
നല്‍കുമോ ;
(ഡി)
ഹോംകോയില്‍
ഏതൊക്കെ
വിഭാഗക്കാര്‍ക്കാണ്
ഓവര്‍ടെെം അലവന്‍സ്
അനുവദിക്കുന്നത് ഇൗ
ഇനത്തില്‍ കഴിഞ്ഞ 5
വര്‍ഷക്കാലമായി
അനുവദിച്ച തുകയുടെ
തസ്തിക തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
ഹോംകോ യുടെ
ബെെലോയില്‍ എം.ഡി യായി
സര്‍ക്കാര്‍
ഉദ്യോഗസ്ഥന് തന്നെ
പ്രവര്‍ത്തിക്കണമെന്ന്
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
നിലവില്‍ എം.ഡി യായി
തുടരുന്നയാള്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍നിന്നും
വിരമിച്ചയാളാണോ ;
എങ്കില്‍ തുടര്‍ നിയമനം
നല്കിയ സാഹചര്യം
വിശദീകരിക്കുമോ ;
(ഇ)
ഹോംകോയില്‍
ടാക്സും എക്സെെസ്
ഡ്യൂട്ടിയും ഒഴിവാക്കിയ
മരുന്നുകള്‍ക്ക് ഇവ
ഇൗടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
ഹോംകോയില്‍
ദിവസവേതനാടിസ്ഥാനത്തില്‍
നടത്തുന്ന നിയമനങ്ങളുടെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ ; കഴിഞ്ഞ
25 വര്‍ഷമായി
ഹോംകോയില്‍
തെരഞ്ഞെടുപ്പ്
നടത്താത്ത സാഹചര്യം
വിശദമാക്കുമോ ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
2614.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
പദ്ധതികള്‍
എതൊക്കെയാണെന്നും
ഇതിന്
നിശ്ചയിച്ചിട്ടുള്ള
ചിലവ് എത്രയാണെന്നും
വ്യക്തമാക്കുമോ ;
ഏതെങ്കിലും പദ്ധതിയുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ
; എങ്കില്‍ ഏതൊക്കെ
പദ്ധതികളാണ്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയത്
എന്ന് വിശദമാക്കുമോ;
(ബി)
ഏതൊക്കെ
പദ്ധതിയുടെ
നിര്‍മ്മാണമാണ്
ഇപ്പോള്‍
നടക്കുന്നതെന്ന്
വിശദീകരിക്കുമോ ;
ഇവയുടെ പണികള്‍ ഏത്
ഘട്ടം വരെയായി എന്ന്
വ്യക്തമാക്കുമോ ;
ഇവയുടെ
നിര്‍മ്മാണത്തിന്
ഏതെങ്കിലും തടസ്സം
ഉണ്ടോ ; എങ്കില്‍
എന്തൊക്കെയാണെന്നും
പ്രസ്തുത തടസ്സം
നീക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇവയുടെ ഓരോന്നിന്റേയും
പണി എന്നു
പൂര്‍ത്തിയാകും
എന്നുവ്യക്തമാക്കുമോ;
(സി)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഇനി ആരംഭിക്കാനുള്ള
പദ്ധതികള്‍ ഏവ ; ഇവയുടെ
പണി
ആരംഭിക്കാതിരുന്നതിന്റെ
കാരണവും പ്രസ്തുത പണി
എന്നാരംഭിക്കാനാകും
എന്നും വ്യക്തമാക്കുമോ;
(ഡി)
ശബരിമല
മാസ്റ്റര്‍
പ്ലാനില്‍പ്പെട്ട
ഏതെങ്കിലും
പദ്ധതികള്‍ക്ക്
വനംവകുപ്പിന്റേയോ
കേന്ദ്ര
സര്‍ക്കാരിന്റേയോ
അനുമതി
ലഭിക്കേണ്ടതായിട്ടുണ്ടോ;
എങ്കില്‍ എതൊക്കെ
പദ്ധതികള്‍ക്ക്
ഏതൊക്കെ അനുമതിയാണ്
ലഭിക്കേണ്ടത് എന്ന്
വ്യക്തമാക്കുമോ ;
അനുമതി ലഭിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇവയുടെ പണി
എന്നാരംഭിക്കാനാകും
എന്നും വിശദമാക്കുമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രഭൂമി കൈയേറ്റം
2615.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
ക്ഷേത്രങ്ങളുടെ ഭൂമി,
കൈയേറ്റം മൂലം
അന്യാധീനപ്പെടുന്നതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വൈക്കം ഗ്രൂപ്പിന്റെ
കീഴിലുള്ള
ക്ഷേത്രങ്ങളുടെ
ഭൂമി,കൈയേറ്റം മൂലം
അന്യാധീനപ്പെട്ടുപോയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത്
തിരിച്ചുപിടിക്കുവാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഭൂമി
തിരിച്ചു പിടിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ആല്പാറ
ദേവീക്ഷേത്രം വക കുളം
പുനരുദ്ധാരണം
2616.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്,
തൃക്കാരിയൂര്‍
ഗ്രൂപ്പില്‍
ഉള്‍പ്പെട്ട ആല്പാറ
ദേവീക്ഷേത്രം വക
പെരുമ്പാവൂര്‍
ക്ഷേത്രക്കുളത്തിന്റെ
പുനരുദ്ധാരണ നടപടികള്‍
സ്തംഭനാവസ്ഥയിലായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എം.എല്‍.എ.
ഫണ്ടും ദേവസ്വം
ബോര്‍ഡിന്റെ വിഹിതവും
വകയിരുത്തിയിട്ടും
നിര്‍മ്മാണ ജോലികള്‍
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
ഏറ്റെടുത്തിരുന്ന
കരാറുകാരന് ആരാണ്;
മേല്‍വിലാസം
ലഭ്യമാക്കുമോ;
(ഡി)
ഇതിനകം
കരാറുകാരന് കൊടുത്ത തുക
എത്രയാണ്;
(ഇ)
പ്രസ്തുത
പ്രവൃത്തി ബാക്കി
പണികള്‍ എന്നത്തേയ്ക്കു
പൂര്‍ത്തിയാക്കുമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
എസ്റ്റിമേറ്റു
പ്രകാരമുള്ള
പ്രവൃത്തികൾ
പൂര്‍ത്തിയാക്കാത്ത
പക്ഷം കരാറുകാരന്റെ
നഷ്ടോത്തരവാദിത്വത്തില്‍
പുനര്‍ലേലം നടത്തി പണി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിക്കുമോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡുകളിലെ ജീവനക്കാരുടെ
നിയമനത്തിലെ സംവരണം
2617.
ശ്രീ.ജി.സുധാകരന്
,,
കെ.രാധാകൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമന
സംവരണ ചട്ടപ്രകാരം
മറ്റ്
സ്ഥാപനങ്ങളിലേതുപോലെ
ദേവസ്വം ബോര്‍ഡുകളില്‍
ആനുപാതികമായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പ്രാതിനിധ്യം
ഉറപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എല്ലാ ദേവസ്വം
ബോര്‍ഡുകളിലെയും
ജീവനക്കാരുടെ
നിയമനത്തില്‍
ആനുപാതികമായ പട്ടിക
ജാതി-പട്ടികവര്‍ഗ്ഗ
സംവരണം ഉറപ്പാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കൊച്ചിന്
ദേവസ്വം ബോര്‍ഡ്,
ഗുരുവായൂര്‍ ദേവസ്വം
ബോര്‍ഡ്,
കൂടല്‍മാണിക്യം ദേവസ്വം
ബോര്‍ഡ്, മലബാര്‍
ദേവസ്വം ബോര്‍ഡ്,
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
എന്നിവിടങ്ങളില്‍
ഓരോയിടത്തും എത്ര
ജീവനക്കാര്‍ വീതം
ഉണ്ടെന്ന് തസ്തിക
തിരിച്ച് വിശദമാക്കുമോ;
(ഡി)
ഓരോ
ദേവസ്വം ബോര്‍ഡിലും
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര ജീവനക്കാര്‍ വീതം
ഉണ്ടെന്ന് തസ്തിക
തിരിച്ച് വിശദമാക്കുമോ?
ശബരിമലയിലെ
ഭൂമി കൈമാറ്റം
2618.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
രാജു എബ്രഹാം
,,
സി.കെ സദാശിവന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയില്‍
ദേവസ്വം ബോര്‍ഡിന്റെ
കൈവശമുള്ള ഭൂമി
അന്യസംസ്ഥാനങ്ങള്‍ക്ക്
കൈമാറാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വ്യവസ്ഥകളുടെ
അടിസ്ഥാനത്തില്‍;
പ്രസ്തുത
കൈമാറ്റത്തിന്റെ നിയമ
പ്രാബല്യത്തെക്കുറിച്ചും
ഇത് ഭാവിയില്‍
ഉണ്ടാക്കാനിടയുള്ള
പ്രശ്നങ്ങളെക്കുറിച്ചും
പഠിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാരും ദേവസ്വം
ബോര്‍ഡും
തീര്‍ത്ഥാടകര്‍ക്കു
വേണ്ട സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
പരാജയപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഭൂമി ദേവസ്വം ബോര്‍ഡ്
വില നല്കി
വാങ്ങിയതാണോ;
(ഡി)
ഭൂമി
കൈമാറ്റം ശബരിമല
മാസ്റ്റര്‍പ്ലാന്‍
നടപ്പാക്കുന്നതിന്
വിഘാതമാകുമെന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ?
നീലിമലയില്‍
ഹെല്‍പ്പ് ഡസ്കുും ളാഹ സത്രം
പുനരുദ്ധാരണവും
T 2619.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
നീലിമലയില്‍ ഹെല്‍പ്പ്
ഡസ്ക് പണിയുന്നതിനായി
നിയോജക മണ്ഡല
ആസ്തിവികസന ഫണ്ടില്‍
നിന്ന് എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇതിന്റെ ഭരണാനുമതി
എന്നാണ് ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹെല്‍പ്പ് ഡസ്കിന്റെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
എന്നത്തേക്ക് പണി
ആരംഭിക്കാനാകും;
(സി)
ളാഹ
സത്രം
പുനരുദ്ധാരണത്തിനായി
ആസ്തിവികസന ഫണ്ടില്‍
നിന്നും എത്ര രൂപയുടെ
പദ്ധതി തയ്യാറാക്കാനാണ്
എം.എല്‍.എ. റാന്നി
ഡി.എഫ്.ഒ യ്ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നത് ;
ഇതനുസരിച്ചുള്ള
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
ഇതിന്റെ
ഭരണാനുമതിക്കായി
സമ൪പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ഭൂമി
2620.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ഭൂമി
അന്യസംസ്ഥാനങ്ങള്‍ക്ക്
പാട്ടത്തിന്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം വ്യവസ്ഥകള്‍
പ്രകാരമാണ് ഭൂമി
കൈമാറ്റം നടത്താന്‍
തീരുമാനിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍ കാണിക്ക
തിട്ടപ്പെടുത്തുന്നതിന്
കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ
സംവിധാനം
2621.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
കാണിക്ക
തിട്ടപ്പെടുത്തുന്നതിന്
കേന്ദ്രീകൃത
മൂല്യനിര്‍ണ്ണയ
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടായിരുന്നോ
;
(ബി)
പ്രസ്തുത
സംവിധാന പ്രകാരം
ഇപ്പോള്‍ കാണിക്ക
തിട്ടപ്പെടുത്തല്‍
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
കൊട്ടാരക്കര
ദേവസ്വം ഗ്രൂപ്പിനു
കീഴില്‍ ഏറ്റവും
കൂടുതല്‍ വരുമാനമുളള
പത്ത് ക്ഷേത്രങ്ങള്‍
ഏതെല്ലാമാണ്?
ത്രിവിക്രമംഗലം
ക്ഷേത്രം വക ഭൂമി കയ്യേറ്റം
2622.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള
തിരുവനന്തപുരം
ത്രിവിക്രമംഗലം
ക്ഷേത്രം വക ഭൂമി
അനധികൃതമായി
കയ്യേറിയതിനെതിരെയുള്ള
ക്ഷേത്രോപദേശക
സമിതിയുടെ
പരാതിയിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ബി)
ദേവസ്വം
ഭൂസംരക്ഷണ
വിഭാഗത്തിന്റെ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
ലാന്‍ഡ്
കണ്‍സര്‍വന്‍സി ആക്റ്റ്
പ്രകാരം പ്രസ്തുത ഭൂമി
നഷ്ടപ്പെടാതിരിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ക്ഷേത്രങ്ങളുടെയും
കാവുകളുടെയും സംരക്ഷണം
2623.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷേത്രങ്ങളും
കാവുകളും
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളില്‍നിന്നും
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡവും നടപടി
ക്രമങ്ങളും
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
കുളങ്ങളും കാവുകളും
സംരക്ഷിക്കുന്നതിന്
അനുവദിക്കുന്ന പരമാവധി
തുക എത്രയാണെന്ന്
അറിയിക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന്
എപ്പോഴാണ് അപേക്ഷ
സമര്‍പ്പിക്കേണ്ടതെന്നും
ആര്‍ക്കാണ് അപേക്ഷ
നല്‍കേണ്ടതെന്നും
അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ട രേഖകള്‍
എന്തൊക്കെയാണെന്നും
ഇതിന് പ്രത്യേക അപേക്ഷാ
ഫോറം ഉണ്ടെങ്കില്‍
അതിന്‍െറ വിശദാംശങ്ങളും
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
അസംബ്ലി
നിയോജകമണ്ഡലത്തിലും
ഏതൊക്കെ
ക്ഷേത്രങ്ങള്‍ക്കാണ്
ആനുകൂല്യം
അനുവദിച്ചിട്ടുള്ളതെന്നും
എത്ര രൂപ വീതമാണ്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുന്ന പട്ടിക
ലഭ്യമാക്കുമോ ?