സമുന്നതി
തൊഴില്‍ പരിശീലന പദ്ധതി
1823.
ശ്രീ.കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക സമുദായ
കോര്പ്പറേഷന്
സമുന്നതി തൊഴില്‍
പരിശീലന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
സര്‍ക്കാര്‍ വകുപ്പുകളിലെ
അധിക തസ്തികകള്‍
1824.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിവിധ
വകുപ്പുകളിലായി എത്ര
തസ്തികകളാണ് പുതുതായി
സൃഷ്ടിച്ചതെന്ന്
വകുപ്പ്, തസ്തിക
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളിലായി
എത്ര തസ്തികകളാണ്
റദ്ദാക്കിയത് എന്ന്
വകുപ്പ്, തസ്തിക
തിരിച്ച് വിവരങ്ങള്‍
നല്‍കാമോ ;
(സി)
വകുപ്പുകളില്‍
എത്ര അധിക തസ്തികകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
അധിക
തസ്തികകള്‍
കണ്ടെത്തുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ജീവനക്കാരുടെ ഡെപ്യൂട്ടേഷന്
വ്യവസ്ഥകൾ
1825.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
സര്‍ക്കാര്‍
വകുപ്പുകളിലും
കോര്‍പ്പറേഷനുകളിലും
ബോര്‍ഡുകളിലും
ക്ഷേമനിധി ആഫീസുകളിലും
ജോലി നോക്കി
വരുന്നവരുടെ പെന്ഷന്
കോണ്ട്രിബ്യൂഷന്,
പി.എഫ്, ലീവ് സറണ്ടര്‍,
മെഡിക്കല്‍ അലവന്‍സ്
തുടങ്ങിയ നല്‍കേണ്ടത്
മാതൃസ്ഥാപനത്തിന്
നിന്നാണോയെന്ന്
വിശദമാക്കുമോ;
(ബി)
പെന്ഷന്
കോണ്ട്രിബ്യൂഷനും ലീവ്
സറണ്ടറും മറ്റും
മാതൃസ്ഥാപനങ്ങളില്‍
നിന്നോ ഡെപ്യൂട്ട്
ചെയ്യപ്പെട്ട
വക്തികളില്നിന്നു
തന്നെയോ അടക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോയെന്ന്
നിലവിലുള്ള
വ്യവസ്ഥകളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
പരാതികളിന്മേല് നടപടി
1826.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാടിന്‍െറ
വികസനത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികളില്‍ എം.എല്‍.എ
മാരുടെ
നിര്‍ദ്ദേശങ്ങള്‍
പരിഗണിക്കാതെയും,
തെറ്റായി
വ്യാഖ്യാനിച്ചും
കാലതാമസം വരുത്തിയും
ഭരണാനുമതിയടക്കം തടസ്സം
വരുത്തിയും തെറ്റായി
ഉത്തരവുകളിറക്കിയും
പദ്ധതികളെ
അട്ടിമറിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്,
പ്രസ്തുത പരാതികളുടെ
അടിസ്ഥാനത്തില്‍
എത്രപേര്‍ക്കെതിരെ
നടപടികള്‍
എടുത്തുവെന്ന് പറയാമോ;
(ബി)
മണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍പ്പെടുത്തി
സമര്‍പ്പിക്കപ്പെട്ടിരുന്ന
പദ്ധതികള്‍ സംബന്ധിച്ച
ഫയലില്‍ നടപടി
എടുക്കുന്നതിന് താമസം
വരുത്തുകയും ഇറക്കിയ
ഉത്തരവില്‍ തന്നെ
അനാവശ്യമായ ക്ലോസുകള്‍
ചേര്‍ക്കുകയും തെറ്റ്
ചൂണ്ടിക്കാണിച്ചിട്ടും
തിരുത്താന്‍
വിസമ്മതിക്കുകയും
ചെയ്ത്
പ്രവൃത്തികള്‍ക്ക്
കാലതാമസം വരുത്തിയതു
സംബന്ധിച്ച് ശ്രീ.പി
തിലോത്തമന് എം എല്‍ ഏ
നല്‍കിയിരുന്ന
പരാതിയില്‍ എന്ത് നടപടി
കൈക്കൊണ്ടു എന്ന്
വ്യക്തമാക്കുമോ;
(സി)
പരാതികള്‍
സമര്‍പ്പിക്കപ്പെട്ടാല്‍
ആയതിന്മേല്
സ്വീകരിച്ച നടപടി
സംബന്ധിച്ച വിവരം
യഥാസമയം പരാതിക്കാരനെ
അറിയിക്കാത്തത്
എന്തുകൊണ്ടാണെന്ന്
പറയാമോ?
എം.എല്‍.എ.
മാര്‍ക്ക് ഉത്തരവുകളുടെ
പകര്‍പ്പ്
1827.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
എം.എല്‍.എ. മാര്‍ക്ക്
ലഭ്യമാക്കണമെന്ന
ഉത്തരവ്
പാലിക്കപ്പെടുന്നില്ല
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അത്തരം
ഉത്തരവുകള്‍
ഇറക്കുമ്പോള്‍ തന്നെ
ആയത് സാമാജികരുടെ
ഇ-മെയില്‍ വിലാസത്തില്‍
അയയ്ക്കുന്നതിന്
വകുപ്പുകള്‍ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ ;
(സി)
ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
ശമ്പള
പരിഷ്കരണ റിപ്പോര്‍ട്ട്
1828.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെ ശമ്പള
പരിഷ്കരണവുമായി
ബന്ധപ്പെട്ട
റിപ്പോര്‍ട്ട്
പൂര്‍ണ്ണമായി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ട്
ലഭിക്കുന്നതിന് കാലയളവ്
നിശ്ചയിച്ചിട്ടുണ്ടോ
എന്നും റിപ്പോര്‍ട്ട്
സംബന്ധിച്ച് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ബി)
ശമ്പള
പരിഷ്കരണ
റിപ്പോര്‍ട്ട്
പരിശോധിക്കുന്നതിന്
മന്ത്രിസഭ ഉപ സമിതിയെ
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉപസമിതിയില്‍
ആരൊക്കെയാണ്
ഉള്‍പ്പെടുന്നതെന്ന്
വ്യക്തമാക്കുമോ;
ശമ്പള
കമ്മീഷന് റിപ്പോര്‍ട്ട്
1829.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും ശമ്പളം
പരിഷ്കരിക്കുന്നതിനായി
ശമ്പള കമ്മീഷനെ
നിയമിച്ചത് എന്നാണ് ;
(ബി)
ശമ്പള
കമ്മീഷന് നല്കിയ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ ;
(സി)
നടപടികള്‍
ഒന്നും
സ്വീകരിച്ചിട്ടില്ല
എങ്കില്‍ എന്തുകൊണ്ടാണ്
എന്ന് വിശദീകരിക്കുമോ ;
ആശ്രിത
നിയമനം
1830.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൂപ്പര്‍
ന്യൂമറി തസ്തിക
സൃഷ്ടിച്ച് ആശ്രിത
നിയമനം നല്കിയ
ജീവനക്കാര്‍ക്ക് വിവിധ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നിഷേധിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആനുകൂല്യങ്ങള്‍
പുനസ്ഥാപിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ?
ആശ്രിത
നിയമനം
1831.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃവകുപ്പില്‍
ആശ്രിത നിയമനം
നടത്തുമ്പോള്‍ ആകെ
വരുന്ന ഒഴിവുകളുടെ
അഞ്ചു ശതമാനം
ഒഴിവുകളില്‍
തന്നെയാക്കി
നിജപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനം റെഗുലറൈസ്
ചെയ്യുമ്പോൾ നിശ്ചിത
ശതമാനം
പാലിക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
മലയാളം
ഔദ്യോഗിക ഭാഷയാക്കാന്‍ പദ്ധതി
1832.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളത്തെ
ഔദ്യോഗിക ഭാഷയാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കോട്ടയം
ജില്ലയിലെ എൽ.ഡി.സി നിയമനം
സംബന്ധിച്ച്
1833.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ നിലവില്‍
വന്ന എൽ.ഡി.സി റാങ്ക്
ലിസ്റ്റില്‍ നിന്ന്
എത്ര പേരെ നടപ്പ്
സാമ്പത്തിക വര്‍ഷം
നിയമിച്ചു
എന്നറിയിക്കാമോ
(ബി)
എൽ.ഡി.സി
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവരെ കേരള
വാട്ടർ അതോരിറ്റിയിലെ
എൽ.ഡി.സി
വേക്കന്‍സികളില്‍
നിയമിക്കുന്നതിന്
ഏതെങ്കിലും തരത്തിലുളള
നിയമ തടസ്സം
നിലനിര്ക്കുന്നുണ്ടോ.
എങ്കില്‍ കാരണം
വ്യക്തമാക്കാമോ.
(സി)
2015-16
സാമ്പത്തിക വര്‍ഷം
കോട്ടയം ജില്ലയില്‍
എത്ര എൽ.ഡി.സി
ഒഴിവുകളാണ് ഇതുവരെ
നിലവില്‍ വന്നത് ;
ഇതില്‍ എത്ര
വിരമിക്കല്‍
ഒഴിവുകളുണ്ട്. പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ.
ഇല്ലെങ്കില്‍ എത്രയും
വേഗം റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ.
പബ്ലിക്
സര്‍വ്വീസ് കമ്മീഷന് വഴി
അഡ്വൈസ്
1834.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ സംസ്ഥാന
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് വഴി എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അഡ്വൈസ് മെമ്മോ
നല്‍കിയെന്ന്
വെളിപ്പെടുത്താമോ;
മലപ്പുറം
ജില്ലയിലെ
എല്‍.ഡി.ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ് റാങ്ക്
ലിസ്റ്റ്
1835.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഇപ്പോള്‍
നിലവിലുളള വിവിധ
വകുപ്പുകളിലേക്കുളള
എല്‍.ഡി.ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ് റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നാളിതുവരെ നടത്തിയ
നിയമന നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും നിയമന
ശുപാര്‍ശകള്‍
നല്‍കുന്നതിനും
ജില്ലയിലെ വകുപ്പ്
മേധാവികള്‍ക്ക് വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ അടിയന്തരമായി
നിയമന നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(സി)
എല്‍.ഡി.സി.,
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേക്ക് എത്ര
പുതിയ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; നിയമന
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്തുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ വികസന പദ്ധതികള്‍
1836.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
മുഖ്യമന്ത്രിയുടെ
കീഴിലുള്ള വിവിധ
വകുപ്പുകള്‍ മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുകയും
പദ്ധതിയുടെ പുരോഗതിയും
വകുപ്പ് തിരിച്ച്
വിശദമാക്കുമോ?
രണ്ടാംഘട്ട
ജനസമ്പര്‍ക്ക പരിപാടി
1837.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
രണ്ടാംഘട്ട
ജനസമ്പര്‍ക്ക
പരിപാടിയില്‍ എത്ര
പരാതികള്‍
ലഭിക്കുകയുണ്ടായി ;
ആയതില്‍ എത്രയെണ്ണം
തീര്‍പ്പാക്കി ; എത്ര
പരാതികള്‍
തീര്‍പ്പാക്കാന്‍
അവശേഷിക്കുന്നു ;
ആയതില്‍ എത്ര പേര്‍ക്ക്
എത്ര തുകയുടെ ധനസഹായം
അനുവദിച്ചു ; ജില്ല
തിരിച്ച് വ്യകതമാക്കുമോ
;
(ബി)
ഒന്നാം
ഘട്ട ജനസമ്പര്‍ക്ക്
പരിപാടിക്കു് ലഭിച്ച
എത്ര അപേക്ഷകള്‍ ഇനിയും
തീര്‍പ്പാക്കാനുണ്ട് ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
രണ്ടാംഘട്ട
ജനസമ്പര്‍ക്ക
പരിപാടിക്കായി
പരസ്യയിനത്തില്‍
ഖജനാവില്‍ നിന്നും
പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക്
ചെലവഴിച്ച തുക ജില്ല
തിരിച്ച് ലഭ്യമാക്കുമോ
;
(ഡി)
പ്രസ്തുത
പരിപാടിയ്ക്കായി
പന്തല്‍, ഭക്ഷണം,
മറ്റുള്ളവ
എന്നിവയ്ക്കായി എന്തു
തുക ചെലവഴിച്ചുു ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
പരിപാടിയെ സംബന്ധിച്ച്
'ടൈംസ് ഓഫ് ഇന്ത്യ '
ഉള്‍പ്പെടെയുള്ള പത്ര-
ദൃശ്യമാധ്യമങ്ങള്‍ക്ക്
പരസ്യയിനത്തില്‍ എന്തു
തുക ഖജനാവില്‍ നിന്നും
നല്കി ; വിശദാംശം
ലഭ്യമാക്കുമോ ;
(എഫ്)
പ്രസ്തുത
പരിപാടിയുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രി
ഉള്‍പ്പെടെയുള്ള
കാബിനറ്റ് മന്ത്രിമാര്‍
ഓരോരുത്തരും
റ്റി.എ./ഡി.എ ഇനത്തില്‍
എന്തു തുക കൈപ്പറ്റി ;
വ്യക്തമാക്കുമോ ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
1838.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്രക്കാര്‍
സര്‍വ്വീസിലെ
സ്പോര്‍ട്സ് ക്വാട്ട
നിയമനം
നി൪ത്തിവച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമനത്തിനാവശ്യമായ
നടപടികള്‍
ത്വരിതപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്പോര്‍ട്സ്
ക്വാട്ട നിയമനം
തടസ്സമില്ലാതെ
നടത്തുന്നതിന് ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
പത്തനംതിട്ട
ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടി
1839.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രി ജില്ലകള്‍
തോറും എത്ര തവണയാണ്
ജനസമ്പര്‍ക്ക പരിപാടി
സംഘടിപ്പിച്ചത്;
(ബി)
പത്തനംതിട്ട
ജില്ലയില്‍ ഓരോ
ജനസമ്പര്‍ക്ക
പരിപാടിയിലും എത്ര
അപേക്ഷ വീതമാണ്
ലഭിച്ചിട്ടുളളത്; എത്ര
അപേക്ഷകളിന്മേല്
ഇനിയും തീരുമാനം
എടുക്കാനുണ്ട്;
തീരുമാനം വൈകുന്നതിന്റെ
കാരണം എന്താണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പരിപാടിയുമായി
ബന്ധപ്പെട്ട്
ജില്ലയില്‍ പുതുതായി
ഏതൊക്കെ പദ്ധതികള്‍
ആരംഭിച്ചു; ഇതിനായി
എത്ര രൂപ
ചെലവഴിച്ചു;വിശദമാക്കാമോ;
(ഡി)
മറ്റു
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുളള
തടസ്സം എന്തൊക്കെയാണ്?
സര്‍ക്കാര്‍
ജീവനക്കാരുടെ കലാ സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍
1840.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ കലാ
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിച്ചുകൊണ്ട്
പുതിയ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ആയതിനുള്ള സാഹചര്യം
വെളിപ്പെടുത്താമോ;
വിശദാംശം
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ കലാസാഹിത്യ
പ്രവർത്തനങ്ങൾ
1841.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
കലാസാഹിത്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
കടുത്ത നിയന്ത്രണം
വരുത്തിക്കൊണ്ട്
പെരുമാറ്റചട്ടം ഭേദഗതി
ചെയ്ത് ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
അറിയിയ്ക്കുമോ;
(ബി)
പ്രസ്തുത
ഭേദഗതി ഉത്തരവ്
ഇറക്കാനുണ്ടായ പ്രത്യേക
സാഹചര്യം എന്താണെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ കലാസാഹിത്യ
പ്രവര്‍ത്തനങ്ങള്‍
1842.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
കലാസാഹിത്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണവും
സെന്‍സര്‍ഷിപ്പും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; ഇതു സംബന്ധമായ
തീരുമാനം
വെളിപ്പെടുത്താമോ ;
(ബി)
ഭാഷയെയും
സാഹിത്യത്തെയും
പരിപോഷിപ്പിക്കുവാന്‍
നടത്തുന്ന
ശ്രമങ്ങള്‍ക്ക്
പ്രസ്തുത നിലപാട്
ഭീഷണിയാകുമോ ;
ഇത്തരമൊരു നിലപാട്
സ്വീകരിക്കുവാന്‍
പ്രേരിപ്പിച്ച
ഘടകങ്ങള്‍
എന്തെല്ലാമാണ് ;
(സി)
പ്രസ്തുത
തീരുമാനം
സര്‍ഗ്ഗസൃഷ്ടികള്‍
നടത്തുന്നവരെ
സര്‍വ്വീസില്‍ നിന്നും
മാറ്റി നിര്‍ത്താന്‍
ഇടയാക്കുമോ;
(ഡി)
നിയന്ത്രണങ്ങളുടെ
ഭാഗമായി ഏതെല്ലാം
തലത്തിലുള്ള
കലാ-സാഹിത്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
മേലുദ്യോഗസ്ഥന്റെ
അനുമതി
വാങ്ങേണ്ടതായിട്ടുണ്ട്
; എന്ത് മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
അപേക്ഷകളിന്മേല്
മേലുദ്യോഗസ്ഥര്‍
തീരുമാനം കൈക്കൊള്ളുക ;
വിശദമാക്കാമോ ?
ജനസമ്പര്‍ക്ക
പരിപാടി
1843.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ.രാജു
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടികളിലെല്ലാം കൂടി
ആകെ എത്ര അപേക്ഷകള്‍
ലഭിച്ചു; എത്ര
അപേക്ഷകള്‍
തീര്പ്പാക്കാത്തതുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
തീര്‍പ്പാകാത്ത
അപേക്ഷകളിന്മേല് ഉളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
പ്രസ്തുത അപേക്ഷകളില്‍
തീര്‍പ്പു
കല്പിക്കുന്നതിന് എത്ര
കാലം വേണ്ടി വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
ജനസമ്പര്‍ക്ക
പരിപാടികളുടെ
നടത്തിപ്പിനായി എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക
ചെലവുകള്‍
T 1844.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011 മേയ് മുതല്‍ 2015
നവംബര്‍ വരെ
പൊതുമരാമത്ത് വകുപ്പ്
മന്ത്രി ശമ്പളവും മറ്റ്
അലവന്‍സുകളും ഇനത്തില്‍
എത്ര രൂപ
കൈപ്പറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാരിന്റെ
കാലത്ത് 2011 മുതല്‍
2015 വരെ പൊതുമരാമത്ത്
വകുപ്പ് മന്ത്രി
ഔദ്യോഗികമായും
സ്വകാര്യമായും നടത്തിയ
വിദേശയാത്രകളുടെ
വിശദവിവരം വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിദേശയാത്രകള്‍ക്ക്
സര്‍ക്കാര്‍ ആകെ
ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ?
ഗതാഗതവകുപ്പിന്
കീഴിലുള്ള പദ്ധതികള്‍
1845.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ 2011-12
ലെ ബഡ്ജറ്റില്‍
പ്രത്യേക മുന്‍ഗണന
നല്കി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ഗതാഗതവകുപ്പിന്
കീഴിലുള്ള പദ്ധതികള്‍
ഏതെല്ലാം ആയിരുന്നു;
(ബി)
പ്രസ്തുത
പദ്ധതികളില്‍ 2011-12
സാമ്പത്തിക വര്‍ഷം
പൂര്‍ത്തിയാക്കുവാന്‍
സാധിക്കാത്ത പദ്ധതികള്‍
ഏതെല്ലാമായിരുന്നു;
വ്യക്തമാക്കുമോ;
(സി)
2011-12
ല്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കാത്ത
പദ്ധതികള്‍ക്കായി
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില് തുക
വകയിരുത്തിയിരുന്നോ;
എങ്കില്‍ എത്ര വീതം ഓരോ
വര്‍ഷവും അനുവദിച്ചു ;
ട്രഷറിയില്‍ അവശേഷിച്ച
തുക എത്ര;
വ്യക്തമാക്കുമോ;
(ഡി)
ഇവയില്‍
പ്രഖ്യാപിക്കപ്പെട്ട്
നാലരവര്‍ഷത്തിന് ശേഷവും
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടിയില്‍
ലഭിച്ച അപേക്ഷകള്‍
1846.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍ ആകെ എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന് ഘട്ടം
,ജില്ല എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകളിന്മേല്
തത്സമയം
തീരുമാനമെടുത്തു, എത്ര
അപേക്ഷകളില്‍ പിന്നീട്
ഇതുവരെ തീരുമാനമെടുത്തു
എന്ന് ഘട്ടം, ജില്ല
എന്നിവ തിരിച്ച്
വിശദമാക്കാമോ;
(സി)
ജനസമ്പര്‍ക്ക
പരിപാടികളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഉള്ള
ധനസഹായത്തിന് എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്നും, അതില്‍
തത്സമയം തുക
അനുവദിച്ചവയും,
പിന്നീട്
അനുവദിച്ചവയും, ഇനിയും
അനുവദിക്കാനുള്ളവയും
ജില്ല, ഘട്ടം,
എണ്ണംഎന്നിവ തിരിച്ച്
വിശദമാക്കാമോ?
(ഡി)
ജനസമ്പര്‍ക്ക
പരിപാടികളില്‍ ലഭിച്ച
അപേക്ഷയിന്മേല്
ഇനിയും തീര്‍പ്പ്
കല്‍പ്പിക്കാത്ത എത്ര
അപേക്ഷകളാണ് ഉള്ളതെന്ന്
ജില്ല തിരിച്ച് പറയാമോ;
(ഇ)
ഇവ
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
കാലതാമസം നേരിട്ടത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
സെക്രട്ടറിയേറ്റ്
അസിസ്റ്റന്റ് നിയമനം
1847.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റില്‍
2015 ഏപ്രില്‍ മുതല്‍
2015 ഒക്ടോബര്‍ 31 വരെ
അസിസ്റ്റന്റ് മുതല്‍
മുകളിലോട്ട് എത്ര
ജീവനക്കാര്‍
പെന്ഷനായിട്ടുണ്ട്.
ജീവനക്കാരുടെ
വിരമിക്കല്‍, പ്രമോഷന്
എന്നിവ കാരണം പ്രസ്തൂത
കാലഘട്ടത്തില്‍ എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്.
ഇതില്‍ എത്ര തസ്തികകള്‍
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള ഫയല്‍
നമ്പരും തീയതിയും
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍
അസിസ്റ്റന്റ് നിയമന
ഒഴിവുകള്‍ ഒഴിച്ചിടാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ടി കാലയളവില്‍
സെക്രട്ടറിയേറ്റില്‍
നിന്നും എത്ര
ജീവനക്കാര്‍
ഡെപ്യൂട്ടേഷനില്‍ മറ്റ്
വകുപ്പുകളിലേക്ക്
പോയിട്ടുണ്ട്. പ്രസ്തുത
ഒഴിവുകള്‍ ഒഴിച്ചിടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
നിയമനം
നടത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിവരം
നല്‍കാമോ.
മന്ത്രിമാരുടെയും
ഉദ്യോഗസ്ഥരുടെയും വിദേശ യാത്ര
1848.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി.കൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാരുടെയും
ഉദ്യോഗസ്ഥരുടെയും വിദേശ
യാത്ര നിയന്ത്രിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഔദ്യോഗിക ആവശ്യങ്ങള്‍
എന്ന നിലയില്‍ വിദേശ
സന്ദര്‍ശനം നടത്തുന്നത്
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിമാരും,ഉദ്യോഗസ്ഥം
നടത്തിയ
വിദേശയാത്രയുടെചെലവും
മറ്റ് വിശദാംശങ്ങളും
വെളിപ്പെടുത്താമോ;
(ഡി)
ഒന്നില്‍
കൂടുതല്‍ വിദേശ
സന്ദര്‍ശനം നടത്തിയ
മന്ത്രിമാര്‍
ആരൊക്കെയാണ്;
(ഇ)
വിദേശയാത്ര
സംബന്ധിച്ച ചട്ടങ്ങള്‍
പാലിക്കാത്തവര്‍
ആരൊക്കെയായിരുന്നു;
യാത്ര കഴിഞ്ഞ് തിരിച്ചു
വന്നതിനുശേഷം
റിപ്പോര്‍ട്ടു
സമര്‍പ്പിച്ചിട്ടില്ലാത്തവര്‍
ആരൊക്കെ?
സെക്രട്ടേറിയറ്റിലെ
ഗാര്‍ഡ് തസ്തിക
1849.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഗാര്‍ഡ് തസ്തികയില്‍
താല്‍ക്കാലിക നിയമനം
ലഭിച്ച്
സ്ഥിരപ്പെട്ടവര്‍
എത്രയുണ്ടെന്നും അവരെ
ഏത് ഉത്തരവ് വഴിയാണ്
സ്ഥിരപ്പെടുത്തിയതെന്നും
വ്യക്തമാക്കുമോ ;
(ബി)
മേൽ
ഉത്തരവ്
പുറപ്പെടുവിക്കുന്ന
സമയത്ത് പ്രസ്തുത
തസ്തികയുടെ പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടായിരുന്നോ
എന്നും റാങ്ക് ലിസ്റ്റ്
നിലവിലിരിക്കേ
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയത്
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ജീവനക്കാരും പി.എസ്.സി
വഴി നിയമിതരായവരും
നിയമനം, പ്രൊമോഷന്
എന്നിവ സംബന്ധിച്ച്
കേസുകള്‍ ഫയല്‍
ചെയ്യുകയുണ്ടായോ എന്നും
കോടതിയുടെ അന്തിമ വിധി
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വിധി അനുസരിച്ച്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ തീര്‍പ്പാക്കാന്‍
പദ്ധതി
1850.
ശ്രീ.സണ്ണി
ജോസഫ്
,,
ലൂഡി ലൂയിസ്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
കേന്ദ്ര സര്‍വ്വീസിലേക്ക്
ഡെപ്യൂട്ടേഷനില്‍ പോയിട്ടുള്ള
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍
1851.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എ.എസ്, ഐ.പി.എസ്,
ഐ.എഫ്.എസ് തുടങ്ങിയ
സിവില്‍ സര്‍വ്വീസ്
കേഡറുകളില്‍ ഉണ്ടാവേണ്ട
സ്റ്റാഫ് സ്ട്രങ്ത്ത്
എത്ര; അതില്‍ എത്ര
ഒഴിവുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
കേഡറുകളില്‍ നിന്നും
എത്ര പേര് കേന്ദ്ര
സര്‍വ്വീസിലേക്ക്
ഡെപ്യൂട്ടേഷനില്‍
പോയിട്ടുണ്ട്;വിശദവിവരം
നല്‍കുമോ?
ഐ.എ.എസ്,
ഐ.പി.എസ് ഓഫീസര്‍മാരുടെ
ഇടയിലെ അനൈക്യം
1852.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.എ.എസ്, ഐ.പി.എസ്
ഓഫീസര്‍മാരുടെ ഇടയില്‍
കടുത്ത കിടമല്‍സരവും
അനൈക്യവും
വന്നുചേര്ന്നിട്ടുളളതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍
ഉള്‍പ്പെട്ട
ഉദ്യോഗസ്ഥരുടെ
പ്രസ്താവനകള്‍ മൂലം
സര്‍ക്കാര്‍
പ്രതിക്കൂട്ടിലാകുന്ന
സന്ദര്‍ഭങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
പുതിയ
താലൂക്കുകളിലെ മജിസ്ട്രേറ്റ്
കോടതി
1853.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം അനുവദിച്ച
എല്ലാ പുതിയ
താലൂക്കുകളിലും
മജിസ്ട്രേറ്റ് കോടതി
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതൊക്കെ
താലൂക്കുകളില്‍
അനുവദിച്ചിട്ടുണ്ടെന്നും
അനുവദിക്കാനുള്ള
താലൂക്കുകള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
അനുവദിക്കാനുള്ള
താലൂക്കുകളില്‍
അതിനായുള്ള സര്‍ക്കാര്‍
നടപടികള്‍
നിലവിലുണ്ടെങ്കില്‍
അതിന്റെ പുരോഗതിയും,
എപ്പോള്‍
പൂര്‍ത്തിയാകുമെന്നും
വിശദമാക്കുമോ?
ശാസ്ത്രം, സാങ്കേതികം
,പരിസ്ഥിതി എന്നീ
വകുപ്പുകള്‍ക്കായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1854.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
ലെ സംസ്ഥാന ബഡ്ജറ്റില്‍
ശാസ്ത്രം, സാങ്കേതികം
,പരിസ്ഥിതി എന്നീ
വകുപ്പുകള്‍ക്ക്
കീഴില്‍
പ്രഖ്യാപിക്കപ്പെട്ട
ഓരോ പദ്ധതിക്കുമായി
എത്ര തുക വീതം
വകയിരുത്തപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയ്ക്ക്
ഓരോന്നിനുമായി എത്ര തുക
വീതം
അനുവദിക്കപ്പെട്ടു;
എത്ര തുക വീതം
പിന്‍വലിക്കപ്പെടാതെ
ട്രഷറിയില്‍
അവശേഷിച്ചു;
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികളില്‍
ഏതെങ്കിലും ഇതുവരെയും
പൂര്ത്തിയാക്കാത്തതായുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
2012-13
ബഡ്ജറ്റില്‍
ശാസ്ത്ര-സാങ്കേതിക- പരിസ്ഥിതി
വകുപ്പിന് കീഴില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പദ്ധതികള്‍
1855.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
സംസ്ഥാന ബഡ്ജറ്റില്‍
ശാസ്ത്ര-സാങ്കേതിക-
പരിസ്ഥിതി വകുപ്പിന്
കീഴില്‍ പുതുതായി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന ഓരോ
സ്ഥാപനത്തിനും
പദ്ധതികള്‍ക്കും എത്ര
തുക വീതം
വകയിരുത്തിയിരുന്നു;
എത്ര തുക വീതം
അനുവദിക്കപ്പെട്ടു
;എത്ര തുക വീതം
പിന്‍വലിക്കാതെ
ട്രഷറിയില്‍
അവശേഷിക്കുന്നു;
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
2012-13 വര്‍ഷത്തില്‍
തന്നെ പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയാത്ത
സ്ഥാപനങ്ങളോ പദ്ധതികളോ
ഉണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഇതുവരെയും
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത സ്ഥാപനങ്ങളോ
പദ്ധതികളോ ഉണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
അഡ്വൈസ് മെമ്മോ
അയയ്ക്കുന്നതിലുമുള്ള
കാലതാമസം
1856.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിന്ന്
പി.എസ്.സി.യിലേക്ക്
ഡ്രൈവര്‍മാരുടെ എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത് ;
എന്നാണ് പ്രസ്തുത
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക്
പി.എസ്.സി. അഡ്വൈസ്
മെമ്മോ അയയ്ക്കുാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്ന മുറയ്ക്ക്
കാലതാമസമില്ലാതെ
പി.എസ്.സി. അഡ്വൈസ്
മെമ്മോ
അയയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
എന്‍.സി.എ
ഒഴിവുകള്‍
1857.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുടര്‍ച്ചയായി
മൂന്ന് തവണ വിജ്ഞാപനം
ചെയ്തിട്ടും എന്‍.സി.എ
ഒഴിവുകളിലേക്ക്
അപേക്ഷകരില്ലെങ്കില്‍
പ്രസ്തുത തസ്തികകളില്‍
മെയിന്‍ ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
തടസ്സങ്ങളുണ്ടോ ;
(ബി)
പ്രസ്തുത
കാര്യത്തില്‍
പി.എസ്.സി. യുടെ
അഭിപ്രായം
ആരാഞ്ഞിരുന്നോ;
എങ്കില്‍ എന്തെല്ലാം
കാര്യങ്ങള്‍
ആരാഞ്ഞിരുന്നുവെന്നും
ആയതിന് എന്തു
മറുപടിയാണ്
ലഭിച്ചതെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കാര്യത്തിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മലയാളം
ഭരണഭാഷ
T 1858.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
ഭരണഭാഷയാക്കുന്നതിന്റെ
പുരോഗതി വിലയിരുത്താന്‍
താലൂക്ക് തലത്തിലും
ജില്ലാതലത്തിലും
ഉണ്ടായിരുന്ന സംവിധാനം
നിര്‍ത്തലാക്കിയതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
നാളിതുവരെയുളള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(സി)
ഭരണഭാഷാ
നിയമം
പാസ്സാക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണെന്നും ആയത്
നടപ്പിലാക്കാന്‍
വൈകുന്നതിന്റെ
കാരണമെന്തെന്നും
വിശദമാക്കുമോ?
മെയില്‍
ജയില്‍ വാര്ഡന് മാരുടെ
റാങ്ക് ലിസ്റ്റ്
1859.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍ മെയില്‍
ജയില്‍ വാര്ഡന്മാരുടെ
ഒഴിവുകളിലേക്ക്
നിയമിക്കുന്നതിന്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
പ്രസ്തുത ലിസ്റ്റിൽ
നിന്നും ജയില്‍
വര്ഡര്മാരുടെ
ഒഴിവുകള്‍
നികത്തുന്നതിനുളള സത്വര
നടപടി സ്വീകരിക്കുമോ?
ലക്ചറര്‍
ഇന്‍ കെമിക്കല്‍
എഞ്ചിനീയറിംഗ് (പോളിടെക്നിക്)
തസ്തികയുടെ പരീക്ഷാഫലം
1860.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
5.02.2015-നു നടത്തിയ
കാറ്റഗറി നമ്പര്‍
507/2013 പ്രകാരമുള്ള
ലക്ചറര്‍ ഇന്‍
കെമിക്കല്‍
എഞ്ചിനീയറിംഗ്
(പോളിടെക്നിക്)
തസ്തികയിലേക്കുള്ള
പരീക്ഷയുടെ ഫലം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പരീക്ഷയുടെ
ഫലപ്രഖ്യാപനം
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
നാളിതുവരെ എത്ര
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
എന്നത്തേയ്ക്ക് നിയമനം
നല്കാന് കഴിയും എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
1861.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എല്ലാ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
തിരിച്ചറിയല്‍ കാര്‍ഡ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഉത്തരവ്
ഉണ്ടോ; പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഏതൊക്കെ
വകുപ്പുകളിലാണ്
നിലവില്‍
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
അനുവദിക്കാന്‍
ബാക്കിയുള്ളതെന്നും
ആയതിന്റെ കാരണവും
അറിയിക്കുമോ?
ജീവനക്കാരുടെ
പെരുമാറ്റ ചട്ടങ്ങളില്‍
മാറ്റം
1862.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാന ജീവനക്കാരുടെ
പെരുമാറ്റ ചട്ടങ്ങളില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
ഏങ്കില്‍ എത്ര തവണ;
എന്തെല്ലാമാണ് വരുത്തിയ
മാറ്റങ്ങള്‍; പ്രസ്തുത
മാറ്റങ്ങളുടെ
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
പെരുമാറ്റചട്ടങ്ങളില്‍
മാറ്റം വരുത്താനുളള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
1863.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18.05.2012
ല്‍ നിലവില്‍ വന്ന
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്ന്
നാളിതുവരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
സംവരണ നില പ്രകാരമുള്ള
വിശദാംശം ലഭ്യാക്കുമോ?
(ബി)
പ്രസ്തുത
തസ്തികയില്‍ പുതുതായി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി. പുതിയ
വിജ്ഞാപനം
ക്ഷണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ടി റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
2014
- ലെ പി.എസ്.സി. പരീക്ഷകള്‍
1864.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
- ല്‍ ഏതെല്ലാം
തസ്തികകളിലെ
നിയമനത്തിനായാണ്
പി.എസ്.സി. അപേക്ഷ
ക്ഷണിച്ചിരുന്നത്;
അതില്‍ ഏതെല്ലാം
തസ്തികകളിലാണ് എഴുത്തു
പരീക്ഷ നടത്തിയത്;
വിശദമാക്കുമോ ;
(ബി)
2014
- ല്‍ പരീക്ഷ നടത്തിയ
ഒട്ടുമിക്ക
തസ്തികകളിലും റാങ്ക്
ലിസ്റ്റ്
പ്രസീദ്ധീകരിച്ചില്ല
എന്ന ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിലത്
അടിയന്തരമായി
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
515/2013/ധനം
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവിലെ അപാകതകള്‍
1865.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശൂന്യ
വേതന അവധി മുഖേന
ഉണ്ടാകുന്ന ഒഴിവുകള്‍,
11-10-2013 - ലെ
515/2013/ധനം എന്ന
സര്‍ക്കാര്‍ ഉത്തരവ്
കാരണം , പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്ന
സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
ഒഴിവുകളില്‍
താല്‍ക്കാലിക
ജീവനക്കാരെ
നിയമിക്കുന്നത്
ഒഴിവാക്കി പി.എസ്.സി.
വഴി നിയമിക്കാനും
ഉത്തരവ്
റദ്ദാക്കുവാനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ഒഴിവുകള്‍ പി.എസ്.സി. യ്ക്കു
റിപ്പോര്‍ട്ടു
ചെയ്യുന്നുണ്ടോയെന്നു
പരിശോധിക്കാന്‍ P&ARD
സ്ക്വാഡ്
1866.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍ യഥാസമയം
പി.എസ്.സി.ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്യുന്നുണ്ടോയെന്നു
പരിശോധിക്കാന്‍
P&ARD യുടെ ഒരു
സ്ക്വാഡിനെ
ചുമതലപ്പെടുത്താന്‍
തയ്യാറാവുമോ?
ഇടമലക്കുടി
പഞ്ചായത്തിലെ തെരഞ്ഞെടുപ്പ്
ഡ്യൂട്ടിക്കുള്ള വേതനം
1867.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരഞ്ഞെടുപ്പ്
ഡ്യൂട്ടിക്ക്
നിയോഗിക്കപ്പെട്ടിരുന്ന
ഉദ്യോഗസ്ഥര്‍ക്ക്
നല്കിയ വേതനം
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
ഇടമലക്കുടി
പഞ്ചായത്തിലെ
തെരഞ്ഞെടുപ്പ്
ഡ്യൂട്ടിക്ക് നിയോഗി
ക്കപ്പെട്ടിരുന്നവര്
രണ്ടു ദിവസം അധിക
ഡ്യൂട്ടി ചെയ്തിട്ടും
അധിക വേതനം
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിച്ച്
അധികമായി ജോലി
ചെയ്തതിനു ലഭിക്കേണ്ട
വേതനം നല്‍കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ;
(സി)
തെരഞ്ഞെടുപ്പ്
ഡ്യൂട്ടിക്ക്
നിയോഗിക്കപ്പെട്ടിരുന്ന
ഉദ്യോഗസ്ഥര്‍ക്ക് എത്ര
ദിവസത്തെ നഷ്ടപരിഹാര
അവധിയാണ് എടുക്കാന്‍
അനുവാദമുള്ളത്;
ഇടമലക്കുടി
പഞ്ചായത്തില്‍ ഡ്യൂട്ടി
ചെയ്തവര്‍ക്ക് എത്ര
ദിവസത്തെ നഷ്ടപരിഹാര
അവധി
അനുവദിച്ചിട്ടുണ്ട്;
(ഡി)
ഇടമലക്കുടിയില്‍
ഡ്യൂട്ടിക്ക്
നിയോഗിക്കപ്പെട്ടിരുന്ന
ഉദ്യോഗസ്ഥര്‍ക്ക്
അനുവദിച്ചിരുന്ന മറ്റു
സൗകര്യങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദീകരിക്കുമോ ?
തദ്ദേശസ്വയംഭരണ
സ്ഥാപന തെരഞ്ഞെടുപ്പിന്
ചെലവാക്കിയ തുക
1868.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപന
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് പാലക്കാട്
ജില്ലയില്‍ പോലീസ്
ഉപയോഗിച്ച സ്വകാര്യ
വാഹനങ്ങള്‍ക്ക് ഇനിയും
വാടക നല്‍കിയിട്ടില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമ-ബ്ലോക്ക്
തല വരണാധികാരികളായി
പ്രവര്‍ത്തിച്ച
ഉദ്യോഗസ്ഥര്‍ക്കും
അനുബന്ധ സ്റ്റാഫിനും
ഓണറേറിയം നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
സംസ്ഥാന തെരഞ്ഞെടുപ്പ്
കമ്മീഷനുമായി ആലോചിച്ച്
ഇക്കാര്യം
തീരുമാനിക്കുമോ;
(ഡി)
തെരഞ്ഞെടുപ്പിന്
ആവശ്യമായ തുക സംസ്ഥാന
തെരഞ്ഞെടുപ്പ് കമ്മീഷനു
നല്‍കിയിട്ടുണ്ടോ;
ഇതുവരെ എത്ര രൂപ
നല്കി; ഇനിയും എത്ര
തുക കൂടി
നല്കുവാനുണ്ട്;
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്നു
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വീണ്ടും ചികിത്സാ സഹായം
1869.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചികിത്സാ
സഹായമായി പരമാവധി
നല്കുന്ന തുക
എത്രയാണെന്നും ഏതെല്ലാം
മാനദണ്ഡങ്ങള്‍
പാലിച്ചാണ് ചികിത്സാ
ധനസഹായം
അനുവദിക്കുന്നതെന്നും
വ്യക്തമാക്കാമോ ?
(ബി)
ഗുരുതരമായ
പല രോഗങ്ങള്‍ക്കും
ചെലവേറിയ ചികിത്സ
കൂടുതല്‍ കാലം
വേണമെന്നിരിക്കേ ഒരേ
രോഗിയ്ക്ക് ഒന്നില്‍
കൂടുതല്‍ തവണ ചികിത്സാ
ധനസഹായം
അനുവദിക്കുന്നതിന്
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(സി)
ഇപ്രകാരമുള്ള
രോഗികള്‍ക്ക് ആദ്യം
ചെറിയൊരു തുക സഹായമായി
ലഭിച്ചു എന്ന
കാരണത്താല്‍ വീണ്ടും
സഹായധനം നല്‍കേണ്ടതില്ല
എന്ന നിര്‍ദ്ദേശം
റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോ?എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്റ
പകര്‍പ്പ്
ലഭ്യമാക്കുമോ?
(ഡി)
ആദ്യം
ചെറിയൊരു തുക സഹായമായി
ലഭിച്ച രോഗികള്‍ക്ക്
വീണ്ടും
അപേക്ഷിച്ചതിന്
പ്രകാരം അനുവദിച്ച
സഹായധനം ചേര്‍ത്തല
താലൂക്ക് ഓഫീസ് വഴി
നല്‍കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മറ്റ് ജില്ലകളില്‍ ഒരേ
രോഗിക്ക് പലപ്പോഴായി
പതിനായിരം രൂപയോ
അതിലധികമോ
നല്കുമ്പോള് ഇവിടെ
മാത്രം ഇപ്രകാരം
നിലപാടെടുക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
രോഗികള്‍ക്ക്
ബുദ്ധിമുട്ടാകുന്ന
തരത്തിലുള്ള ഇത്തരം
നടപടികള്‍
അവസാനിപ്പിയ്ക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധി
1870.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ആലപ്പുഴ
ജില്ലയില്‍ 2014-15
വര്‍ഷത്തില്‍ എത്ര രൂപ
അനുവദിച്ചു എന്ന്
താലൂക്ക് തിരിച്ച്
വ്യക്തമാക്കാമോ?
സി.എം.ഡി.ആർ.എഫ്
ആനുകൂല്യം
1871.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31-10-2015
ന് അവസാനിച്ച
കാലയളവില്‍ ഈ
സാമ്പത്തിക വര്‍ഷം
പാലക്കാട് ജില്ലയില്‍
എത്ര പേര്‍ക്ക്
സി.എം.ഡി.ആർ.എഫ്. ല്‍
നിന്നും ആനുകൂല്യം
നല്‍കിയിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
എത്ര
തുകയാണ് ഈ ഇനത്തില്‍
ജില്ലയില്‍
അനുവദിച്ചത്; എത്ര
തുകയാണ് വിതരണം
ചെയ്തത്;
വ്യക്തമാക്കുമോ;
(സി)
പാലക്കാട്
ജില്ലയില്‍
സി.എം.ഡി.ആർ.എഫ് ന്റെ
എത്ര അപേക്ഷകളാണ്
നിലവിലുള്ളത്
വ്യക്തമാക്കുമോ ;
(ഡി)
ഇവയിന്മേൽ
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ധനസഹായം
1872.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുറവൂര്‍
പഞ്ചായത്തിലെ
വാഴേലിപ്പറമ്പില്‍
സതീശന്. വി.പി. ടെ
മകള്‍ ഗോപികയുടെ
ചികിത്സയ്ക്കായി
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക അനുവദിച്ച്
കിട്ടുന്നതിനായി
04.05.2015
സമര്‍പ്പിച്ച
അപേക്ഷയില്‍
(No.3546/VIP/CM/2015)
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടുംബത്തിന്റെ
ദയനീയാവസ്ഥ
കണക്കിലെടുത്ത്
അടിയന്തിരമായി തുക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ജനസമ്പര്‍ക്ക
പരിപാടികളിലൂടെയുള്ള ചികിത്സാ
സഹായം
1873.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടികളില്‍ ചികിത്സാ
സഹായത്തിനുള്ള
അപേക്ഷകളോടൊപ്പം
സമര്‍പ്പിക്കപ്പെടുന്ന
രേഖകളുടെ ആധികാരികത
പരിശോധിക്കുന്നത്
എപ്രകാരമാണെന്ന് പറയാമോ
;
(ബി)
പലതവണ
ഒരാള്‍ തന്നെ ചികിത്സാ
സഹായം ലഭിക്കുന്നതിന്
അപേക്ഷ
സമര്‍പ്പിച്ചാല്‍
അതോടൊപ്പം
സമര്‍പ്പിക്കപ്പെടുന്നത്
ഒരേ രേഖകളുടെ
പകര്പ്പുകളാണെങ്കിലും
വ്യത്യസ്ഥമായ തുക
അനുവദിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
സംഭവിക്കാതിരിക്കുവാന്‍
എന്തു നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത് ;
(സി)
വിവിധ
രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ട
ആളുകള്‍
സമര്‍പ്പിക്കുന്ന ഒരേ
അപേക്ഷകന്റെ ഒരേ
രോഗത്തിനുള്ള ചികിത്സാ
സഹായത്തിനുള്ള
അപേക്ഷകളില്‍ വ്യത്യസ്ത
തുകയാണ്
അനുവദിക്കുന്നതെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
എന്തുകൊണ്ടാണ് ഇപ്രകാരം
സംഭവിക്കുന്നതെന്ന്
പറയാമോ ;
(ഡി)
ചെലവേറിയ
ചികില്‍സ വേണ്ട
ക്യാന്‍സര്‍ പോലെയുള്ള
അസുഖങ്ങള്‍ക്ക് ചെറിയ
തുകമാത്രം അനുവദിച്ച്
അപേക്ഷകരെ
പരിഹസിക്കുന്ന
സാഹചര്യമാണ്
നിലനില്ക്കുന്നതെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
എങ്കില്‍ രോഗത്തിന്റെ
ഗൗരവത്തിനും രോഗിയുടെ
സാമ്പത്തിക
സ്ഥിതിയ്ക്കും
അനുസൃതമായി സഹായധനം
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
ദുരിതാശ്വാസനിധി
1874.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുറവൂര്‍
പഞ്ചായത്തിലെ കോവാട്ട്
വീട്ടില്‍ ശൗരിയാര്
ദുരിതാശ്വാസനിധിയില്‍
നിന്നും തുക അനുവദിച്ച്
കിട്ടുന്നതിനായി
19.05.2015 ല്‍
സമര്‍പ്പിച്ച
അപേക്ഷയില്‍(No.4346/VIP/CM/2015)
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ;
(ബി)
കുടുംബത്തിന്റെ
ദയനീയാവസ്ഥ
കണക്കിലെടുത്ത്
അടിയന്തരമായി തുക
അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1875.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
അനുവദിച്ച് ഉത്തരവായാൽ
എത്ര ദിവസത്തിനുള്ളില്‍
തുക വിതരണം ചെയ്യാന്‍
കഴിയുമെന്നും ഇത്
സംബന്ധിച്ച്
എന്തെങ്കിലും
മാനദണ്ഡങ്ങൾ
ഉണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
ധനസഹായം
ലഭിക്കുന്നതിനുള്ള
ഉത്തരവായിട്ടും എത്ര
തുക കുടിശ്ശികയാണെന്നു
ജില്ല തിരിച്ച്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായം
1876.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ എന്തു
തുക മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായഫണ്ടിൽ
നിന്ന് ധനസഹായമായി
നല്‍കിയിട്ടുണ്ട് ;
(ബി)
കഴിഞ്ഞ ഗവണ്മെന്റിന്റെ
കാലയളവില്‍ പ്രസ്തുത
ആവശ്യത്തിനായി എന്ത്
തുക നല്‍കിയെന്ന്
വ്യക്തമാക്കുമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1877.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ശ്രീമതി
ലൂസി ചാക്കോ,
മുക്കോണില്‍ വീട്,
കാണക്കാരി കോട്ടയം
നല്കിയ
അപേക്ഷ(പെറ്റീഷന്
നമ്പര്‍ 31034/cm/14
dated
27/10/2014)യിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ ;
(ബി)
പ്രസ്തുത
അപേക്ഷ സംബന്ധിച്ച്
കോട്ടയം കളക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
ആയതിന്മേല് തുക
അനുവദിച്ചിട്ടുണ്ടോ
;എങ്കില്‍ എത്ര
രൂപയാണ്; സര്‍ക്കാര്‍
ഉത്തരവ് ലഭ്യമാക്കുമോ ;
.ഇക്കാര്യം
പരാതിക്കാരിയെ
അറിയിച്ചിട്ടുണ്ടോ ;
പ്രസ്തുത
അപേക്ഷയിന്മേല് നടപടി
സ്വീകരിക്കുന്നതില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ ;
എന്കില്കാരണം
വ്യക്തമാക്കുമോ ?
റവന്യൂ വരുമാനത്തിന് നല്കിയ
സ്റ്റേ
1878.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷങ്ങളില്‍ റവന്യൂ
വരുമാനത്തിന് സ്റ്റേ
നല്‍കിയത് എത്ര
പ്രാവശ്യമെന്ന്
വിശദമാക്കാമോ?
പൊതുകടത്തിന്റെ നിക്ഷേപം
1879.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുകടത്തിന്റെ
ഭാഗമായി സ്വരൂപിച്ച
തുകയില്‍ വിവിധ പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്ക്
എ്രത രൂപ നിക്ഷേപിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പൊതുകടം
വര്‍ദ്ധിക്കുന്നതു
മൂലമുള്ള ജനങ്ങളുടെ
ആശങ്ക പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോ?
ശമ്പളപരിഷ്ക്കരണ
റിപ്പോര്‍ട്ടിന്റെ കാലതാമസം
1880.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണ
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
കാലതാമസം
ഒഴിവാക്കി ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ ;
ജീവനക്കാര്‍ക്ക്
ഇടക്കാലാശ്വാസം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
കോണ്ട്രാക്റ്റര്മാര്ക്ക്
നല്‍കാനുള്ള സംഖ്യ
1881.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
കോണ്ട്രാക്റ്റര്മാര്ക്ക്
നല്കി തീര്‍ക്കാനുള്ള
സംഖ്യ എത്രയാണെന്ന്
വ്യക്തമാക്കാമോ?
(ബി)
എത്ര
കോടി രൂപയുടെ
കടപത്രമാണ്
പുറപ്പെടുവിക്കുന്നത്;
(സി)
കോണ്ട്രാക്റ്റര്മാര്ക്ക്
നല്കി തീര്‍ക്കാനുള്ള
സംഖ്യ എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഇ-ഫയല്‍
സംവിധാനം
1882.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനവകുപ്പില്‍ ഇ-ഫയല്‍
സംവിധാനം
നടപ്പിലാക്കിയുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
സംവിധാനം നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.യുടെ
വിദ്യാധനം വായ്പാ പദ്ധതി
1883.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആദ്യ
ബഡ്ജറ്റില്‍
കെ.എസ്.എഫ്.ഇ.യുടെ
ആഭിമുഖ്യത്തില്‍
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കായി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
വിദ്യാധനം വായ്പാ
പദ്ധതിയിലേക്ക്
തുടര്‍ന്നുള്ള 4
ബഡ്ജറ്റുകളിലും തുക
വകയിരുത്തിയിരുന്നോ;
എങ്കില്‍ എത്ര വീതം;
ഇതില്‍ ഓരോ വര്‍ഷവും
അനുവദിക്കപ്പെട്ട തുക
എത്ര വീതം;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേയ്ക്കായി
2011 മുതല്‍ ഓരോ
വര്‍ഷവും എത്ര വീതം
അപേക്ഷകള്‍
ലഭിച്ചിരുന്നു; ഇവരില്‍
വായ്പയ്ക്കര്ഹരാണെന്ന്
ഓരോ വര്‍ഷവും
കണ്ടെത്തിയവരുടെ എണ്ണം
എത്ര;
(സി)
ഓരോ
വര്‍ഷവും അര്‍ഹരായ
അപേക്ഷകരില്‍ വായ്പാതുക
ലഭ്യമായവര്‍ എത്ര;
ലഭ്യമാകാത്തവര്‍ എത്ര;
(ഡി)
പ്രസ്തുത
പദ്ധതിയിലേക്കായി
അനുവദിക്കപ്പെട്ട
തുകയില്‍ ഓരോ വര്‍ഷവും
പിന്‍വലിക്കപ്പെടാതെ
കിടക്കുന്ന തുക എത്ര
വീതമെന്ന്
വ്യക്തമാക്കാമോ?
റോഡ്
പുനര്‍നിര്‍മ്മാണത്തിനായുള്ള
ഭരണാനുമതി
1884.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അഴീക്കോട്
നിയോജകമണ്ഡലത്തിലെ
പൊടിക്കുണ്ട് - താന
റോഡ്
പുനര്‍നിര്‍മ്മാണത്തിനായുള്ള
ഭരണാനുമതി പുതുക്കി
ലഭിക്കുന്നതിനായി
ധനകാര്യവകുപ്പില്‍
നിലവിലുള്ള ഇ 119865/15
നമ്പര്‍ ഫയലില്‍ അന്തിമ
തീരുമാനമെടുത്തിട്ടുണ്ടോ;
നാളിതുവരെ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
നല്‍കിയശേഷം ആവശ്യമായ
സ്ഥലം സൗജന്യമായി
ലഭ്യമായതിനാല്‍
അക്വിസിഷന്‍ ചെലവ്
വേണ്ടിവരാത്തതുകൊണ്ടാണ്
അനുമതി തുകയില്‍
കുറവുണ്ടായതെന്നും
റിവിഷന്‍ ആവശ്യമായി
വന്നതെന്നുമുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭരണാനുമതി
ലഭിച്ചതിനുശേഷം
സൗജന്യമായി ലഭിച്ച
ഭൂമിയിലെ
നിര്‍മ്മിതികള്‍
നീക്കുന്നതിന് 2012 -ലെ
ഭരണാനുമതി പ്രകാരം ഒരു
ലക്ഷത്തിലധികം രൂപ
ചെലവഴിച്ചിട്ടുള്ളതിനാല്‍
ഭരണാനുമതി പുതുക്കി
ലഭിക്കാന്‍
അര്‍ഹതയുണ്ടായിട്ടും
പ്രസ്തുത ഫയലില്‍
കാലതാമസമുണ്ടാകുന്നതിനുള്ള
കാരണം എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
ധനകാര്യവകുപ്പിന്റെ
അന്തിമ ഉത്തരവ്
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ടിലെ പ്രപ്പോസലുകള്‍
1885.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന ഫണ്ടില്‍
നിന്നും 2011-12 മുതല്‍
2015-16 വരെ
വിദ്യാഭ്യാസം, ആരോഗ്യ
കുടുംബക്ഷേമം ,
ജലവിഭവം,
തദ്ദേശസ്വയംഭരണം എന്നീ
വകുപ്പുകളില്‍ നിന്നും
എന്തൊക്കെ
പ്രപ്പോസലുകള്‍ ലഭിച്ചു
എന്നും ഓരോ
പ്രവൃത്തിയുടേയും
പ്രപ്പോസല്‍ എന്നാണ്വ്
ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചു
എന്നും ഏതൊക്കെ
പ്രവൃത്തി
പൂര്‍ത്തിയായെന്നും
വിശദമാക്കുമോ;
(സി)
ഭരണാനുമതി
നല്‍കാത്ത
പ്രപ്പോസലുകളുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കുമോ;
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ശമ്പള
കമ്മീഷനു വേണ്ടിയുള്ള ചെലവ്
1886.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള കമ്മീഷന്
ചെയര്‍മാനും മറ്റ്
അംഗങ്ങളും അന്യ
സംസ്ഥാനങ്ങളിലേക്ക്
യാത്ര
നടത്തിയിട്ടുണ്ടെങ്കില്‍
എത്ര തവണ ; യാത്ര ബത്ത
ഇനത്തില്‍ എത്ര തുക
കൈപ്പറ്റി ;
വിശദമാക്കാമോ ;
(ബി)
ചെയര്മാന്,
അംഗങ്ങള്‍, മറ്റ്
ജീവനക്കാര്‍ എന്നിവരുടെ
ഒരു മാസത്തെ ശമ്പളം ,
മറ്റ് അലവന്‍സുകള്‍
എന്നിവ എത്ര വീതമാണ്;
വിശദമാക്കാമോ ; ശമ്പളം
, അലവന്‍സുകള്‍ , യാത്ര
ബത്ത, മറ്റ്
കാര്യങ്ങള്‍ തുടങ്ങിയ
ഇനങ്ങളില്‍ നാളിതുവരെ
എത്ര തുകയാണ്
ചെലവഴിച്ചത് ?
ശമ്പള
പരിഷ്കരണം
1887.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ശമ്പള
പരിഷ്ക്കരണം, കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
ശമ്പള
പരിഷ്ക്കരണം
1888.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള പരിഷ്ക്കരണ
നടപടികള്‍ മന്ത്രിസഭാ
ഉപസമിതി
പഠിച്ചുകഴിഞ്ഞുവോ;
(ബി)
ഇല്ലെങ്കില്‍
സമയബന്ധിതമായി ഈ നടപടി
പൂര്‍ത്തീകരിക്കുമോ;
(സി)
ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കുന്നതു
സംബന്ധിച്ച് വിവിധ
സര്‍വ്വീസ്
സംഘടനകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
ശമ്പള
പരിഷ്ക്കരണ നടപടി
2015-ല്‍ തന്നെ
നടപ്പിലാക്കി, തുക
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുമോ?
സംരംഭക
വികസന മിഷന്
T 1889.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംരംഭക
വികസന മിഷന്റെ
ഗുണഭോക്താക്കളായി എത്ര
പേർ ഉണ്ടെന്നും എത്ര
തുക ആയതിലേക്കായി
ലഭ്യമാക്കിയിട്ടുണ്ടെന്നും
ജില്ല തിരിച്ചു
വാര്‍ഷികാടിസ്ഥാനത്തിലുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ട്രഷറി
എ.ടി.എം. സംവിധാനം
1890.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറി ഇടപാടുകള്‍
പൊതുജനത്തിന് കൂടുതല്‍
സൗകര്യപ്രദമാകുന്ന
തരത്തില്‍ കാലോചിതമായി
പരിഷ്ക്കരിക്കേണ്ടത്
ആവശ്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ട്രഷറി
നിക്ഷേപകര്‍ക്ക്
എ.ടി.എം. സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സം നിലവിലുണ്ടോ;
(സി)
ട്രഷറികളിലെ
തിരക്ക്
കുറയ്ക്കുന്നതിനും
ഇടപാടുകളിലെ
നടപടിക്രമങ്ങള്‍
കൂടുതല്‍
ലഘൂകരിക്കുന്നതിനും
എ.ടി.എം. സംവിധാനം
ഉള്‍പ്പെടെയുളളവ
ഏര്‍പ്പെടുത്തി
കാലോചിതമായ
പരിഷ്ക്കാരങ്ങള്‍
വരുത്തുന്നതിന്
സൗകര്യപ്രദമായിരിക്കുമെന്ന
വിഷയം പരിഗണിക്കുമോ?
ആളോഹരി
കടം
1891.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാലരവര്‍ഷം
പൂര്‍ത്തിയാക്കുമ്പോള്‍
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കുകള്‍ പ്രകാരം
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത ഓരോ
വര്‍ഷവും എത്ര തുകയാണ്
വ്യക്തമാക്കാമോ;ഓരോ
വര്‍ഷവും ആളോഹരിയായി
വരുന്ന കടം എത്ര
തുകയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഇത്
എത്രയായിരുന്നു ;
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷവും
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കുകള്‍ പ്രകാരം
കേന്ദ്ര സര്‍ക്കാരില്‍
നിന്നും മറ്റ്
വിദേശ/സ്വദേശ
സ്ഥാപനങ്ങളില്‍ നിന്നും
എത്ര തുക കടം
വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവയില്‍
ഏതെല്ലാം
സ്ഥാപനങ്ങളില്‍ എത്ര
തുക തിരിച്ചടച്ചു;
ഏതെല്ലാം
സ്ഥാപനങ്ങളില്‍
അടയ്ക്കേണ്ട സമയം
ആയിട്ടില്ല എന്നും
എപ്പോഴാണ്
അടയ്ക്കേണ്ടതെന്നും
വിശദമാക്കാമോ;
(ഇ)
ഈ
കാലയളവില്‍ കേന്ദ്ര
ലോണ്‍ എടുത്ത വകയില്‍
തുക
എഴുതിത്തളളിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
മണ്ഡലം
ആസ്തി വികസന ഫണ്ട്
1892.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13,
2013-14, 2014-15
വര്‍ഷങ്ങളില്‍ നാട്ടിക
നിയോജക മണ്ഡല ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതിയ്ക്കായി
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
ഓരോന്നിന്റെയും തുക
എത്രയാണെന്നും
അറിയിക്കുമോ;
(ബി)
ആയതില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും തുക
എത്രയാണെന്നും
വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിക്കാന്‍ ബാക്കി
നില്ക്കുന്ന
പ്രവൃത്തികള്‍ക്ക്
എത്രയും പെട്ടെന്ന്
ഭരണാനുമതി നല്കുവാന്
നടപടി സ്വീകരിക്കുമോ?
പത്താം
ശമ്പള കമ്മിഷന്
1893.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള കമ്മിഷനെ
നിയമിച്ചത് എന്നാണ്;
നിയമിക്കുമ്പോള്‍
കാലാവധി എത്ര
മാസമായിരുന്നു; എത്ര
തവണ കാലാവധി പുതുക്കി
നല്കി ; അതിനുളള
സാഹചര്യം
എന്തായിരുന്നു;
(ബി)
ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
നികുതി
വരുമാനം
1894.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
പിരിവില്‍ കഴിഞ്ഞ നാല്
സാമ്പത്തിക
വര്‍ഷങ്ങളിലും ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണങ്ങള്‍
വ്യക്തമാക്കുമോ?
പദ്ധതി
അടങ്കല്‍
1895.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
പദ്ധതി അടങ്കല്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതി
അടങ്കല്‍ പ്രകാരം വിവിധ
പദ്ധതികള്‍ക്കായി
അനുവദിച്ച തുക
എത്രയാണെന്നും
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
ത്രിതല
പഞ്ചായത്തുകള്‍,
കോര്‍പ്പറേഷനുകള്‍,
മുനിസിപ്പാലിറ്റികള്‍
എന്നിവയ്ക്ക് നാളിതുവരെ
അനുവദിച്ച തുകയുടെയും
പിന്‍വലിക്കപ്പെട്ട
തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പട്ടിജാതി-വര്‍ഗ്ഗ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി വകുപ്പുകള്‍
നേരിട്ടും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍വഴിയും
വകയിരുത്തിയ തുകയും
അനുവദിച്ച തുകയും
ഇതുവരെ വിനിയോഗിച്ച
തുകയും എത്രയാണെന്ന്
പ്രത്യേകം വിശദമാക്കുമോ
?
ട്രഷറി
നിക്ഷേപം
ആകര്‍ഷകമാക്കുന്നതിനുള്ള
നടപടി
1896.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
ട്രഷറി നിക്ഷേപം
ആകര്‍ഷകമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെയും
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും
ട്രഷറി നിക്ഷേപം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
2013-14,
2014-15 വര്‍ഷങ്ങളില്‍
ട്രഷറികളില്‍നിന്നും
പൊതുമേഖലാ
സ്ഥാപനങ്ങളും
സര്‍ക്കാര്‍
വകുപ്പുകളും
ബാങ്കുകളിലേയ്ക്ക്
നിക്ഷേപം
മാറ്റിയിട്ടുണ്ടോ ;
എങ്കില്‍ എ്രത തുക
മാറ്റിയിട്ടുണ്ട് ;
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കുമോ ?
നികുതി
കുടിശ്ശിക
1897.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ നികുതി
കുടിശ്ശികയുണ്ടോ;
എങ്കില്‍ എത്ര
തുകയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
നികുതി കുടിശ്ശികയ്ക്ക്
ഇടയായ കാരണങ്ങള്‍
ഏതെല്ലാം; അവ ഓരോന്നും
മൂലം കുടിശ്ശികയായ തുക
എത്ര വീതം
വ്യക്തമാക്കാമോ;
(സി)
2015-16
വര്‍ഷത്തെ നികുതി
കുടിശ്ശിക എത്ര; ഇതില്‍
എത്ര തുക ഇതുവരെ
പിരിച്ചെടുത്തു;
വ്യക്തമാക്കാമോ;
(ഡി)
ഇനിയും
പിരിഞ്ഞ് കിട്ടാനുളള
കുടിശ്ശിക എത്ര; ഇത്
ഏതെല്ലാം വകുപ്പുകളില്‍
നിന്ന്;
വ്യക്തമാക്കാമോ?
നൂറനാട്
സബ് ട്രഷറിയ്ക്ക് കെട്ടിടം
നിര്‍മ്മാണം
1898.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ നൂറനാട്
സബ്ട്രഷറിയ്ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ - ആസ്തി -
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതി നാളിതുവരെ
ലഭ്യമാക്കിയിട്ടില്ല
എന്ന്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എന്കില്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
തടസ്സങ്ങള്‍ എന്താണ്;
(സി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
അടിയന്തര ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എന്കില് ആയവ
വിശദമാക്കുമോ?
കണ്ണൂര്‍
ഗവ. നേഴ്സിംഗ് സ്കൂള്‍
1899.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ഗവ. നേഴ്സിംഗ്
സ്കൂളിന്റെ ബില്‍ഡിംഗ്
നിര്‍മ്മാണ വര്‍ക്ക്
ടെര്‍മിനേറ്റ്
ചെയ്യുന്നതു
സംബന്ധിച്ച് ധനകാര്യ
വകുപ്പിലുളള 120287/15
ഇ ഫയലില്‍ അന്തിമ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
നടപടി ഉത്തരവ്
ലഭിക്കുന്നതിന്
സാങ്കേതിക
തടസ്സങ്ങളെന്തെങ്കിലും
നിലവിലുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഫയലില്‍
തീരുമാനമാകാത്തതിനാല്‍
പ്രസ്തുത നേഴ്സിംഗ്
സ്കൂളിന്റെ അംഗീകാരം
നഷ്ടപ്പെടാന്‍
സാധ്യതയുണ്ടെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സെന്റര്‍
ഫോര്‍ പബ്ലിക് റിസര്‍ച്ച്
1900.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബഡ്ജറ്റില്‍
മുന്ഗണനാപരിപാടിയായി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
'സെന്റര്‍ ഫോര്‍
പബ്ലിക്
റിസര്‍ച്ച്'എന്ന
സ്ഥാപനം സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ആരംഭിച്ചത് ; ഇത്
എവിടെയാണ്
സ്ഥിതിചെയ്യുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ ഘടനയും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ;
സ്ഥാപനത്തിന്റെ
പ്രഖ്യാപനവേളയില്‍
ലക്ഷ്യമിട്ടിരുന്ന
നേട്ടങ്ങള്‍ ആയതിന്റെ
ഇതുവരെയുള്ള
പ്രവര്‍ത്തനഫലമായി
ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിനായി 2012-13
വര്‍ഷത്തിലെ
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിരുന്നുവെന്നും
ആയതില്‍ എത്ര തുക
അനുവദിക്കപ്പെട്ടുവെന്നും
എത്ര തുക
പിന്വലിക്കപ്പെടാതെയുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
ആയതിനായി തുക
വകയിരുത്തിയിരുന്നോ;
എത്ര തുക വീതം
വകയിരുത്തിയിരുന്നുവെന്നും
എത്ര വീതം
അനുവദിക്കപ്പെട്ടുവെന്നും
എത്ര തുക
പിന്‍വലിക്കാതെ
ട്രഷറിയില്‍
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
ബഡ്ജറ്റ്
വിഹിതം
1901.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16 വരെയുളള
ഓരോ സാമ്പത്തിക
വര്‍ഷവും ബഡ്ജറ്റില്‍
പദ്ധതി / പദ്ധതിയേതര
ചെലവുകള്‍ക്കായി ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട തുക,
യഥാര്‍ത്ഥ ചെലവ്,
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
2006-07
മുതല്‍ 2010-11 വരെയുളള
ഓരോ സാമ്പത്തിക
വര്‍ഷവും ബഡ്ജറ്റില്‍
പദ്ധതി/പദ്ധതിയേതര
ചെലവുകള്‍ക്കായി ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട തുക,
യഥാര്‍ത്ഥ ചെലവ്,
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
അടിസ്ഥാന
സൗകര്യ വികസനം
1902.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആദ്യ
ബഡ്ജറ്റില്‍ (2011-12)
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന്റെ ഗതിവേഗം
വര്‍ദ്ധിപ്പിക്കുന്നതിനായി
ചില പ്രധാന പദ്ധതികള്‍
പ്രത്യേക പരിഗണന നല്കി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഈ
സര്‍ക്കാരിന്റെ നാലര
വര്‍ഷത്തെ ഭരണശേഷവും
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(സി)
2011
മുതല്‍ ഇതുവരെയുളള ഓരോ
ബഡ്ജറ്റിലും പ്രസ്തുത
പദ്ധതികള്‍ക്കായി തുക
വകയിരുത്തിയിരുന്നോ;
എങ്കില്‍ എത്ര വീതം;
ഓരോ വര്‍ഷവും ഓരോ
പദ്ധതിയ്ക്കുമായി
അനുവദിക്കപ്പെട്ട തുക
എത്രയെന്നും ആയതില്‍
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കാതെ
അവശേഷിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ?
നബാര്‍ഡ്
ധനസഹായം ലഭ്യമാക്കാന്‍ നടപടി
1903.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ആഗസ്റ്റ് 29 ന് ആലപ്പുഴ
തീരദേശ ഹൈവേയില്‍
വാടാപ്പൊഴി പാലത്തിന്
അപ്രോച്ച് റോഡ്
നിര്‍മ്മിക്കാന്‍ തുക
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്,
അമ്പലപ്പുഴ എം.എല്‍.എ.
യുടെ നേതൃത്വത്തില്‍,
ആലപ്പുഴ ബിഷപ്പിന്റെ
പ്രതിനിധികളും ആക്ഷന്‍
കൗണ്‍സില്‍
പ്രതിനിധികളും അടങ്ങിയ
നിവേദക സംഘം ബഹു.
ധനകാര്യ വകുപ്പ്
മന്ത്രിയ്ക്കു
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
നിവേദനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അപ്രോച്ച്
റോഡ്
നിര്‍മ്മിക്കുന്നതിന്
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കാമെന്ന
ബഹു. ധനമന്ത്രിയുടെ
ഉറപ്പിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
അപ്രോച്ച്
റോഡിന്റെ
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിന്
ഭരണാനുമതി
ലഭ്യമായിട്ടുള്ള
സാഹചര്യത്തില്‍,
നബാര്‍ഡ് സഹായത്തോടെ
റോഡ്
നിര്‍മ്മിക്കുവാന്‍
ഭരണാനുമതി നല്കാന്
നടപടി സ്വീകരിക്കുമോ?
ബജറ്റിലെ
പദ്ധതികള്‍
1904.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
ലെ ബജറ്റിലെ എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
പൂര്‍ത്തീകരിച്ച
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ; ഇത്
പദ്ധതികള്‍ക്കായി
നീക്കിവച്ച തുകയുടെ
എത്ര ശതമാനമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ബജറ്റില്‍
നിര്‍ദ്ദേശിച്ച എത്ര
പണികള്‍ ഇതുവരെ
ആരംഭിക്കാന്‍
കഴിഞ്ഞില്ല എന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത
പദ്ധതികള്‍ക്കായി
നീക്കിവച്ചിട്ടുള്ള
തുകയെത്രയെന്നും ഇത്
മൊത്തം അടങ്കലിന്റെ
എത്ര ശതമാനമെന്നും
വ്യക്തമാക്കുമോ ?
കടബാദ്ധ്യത
1905.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കടബാദ്ധ്യത വര്‍ഷം
തോറും വര്‍ദ്ധിച്ചു
വരുന്നത്
എന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നടപ്പ്
വർഷം നികുതിയിനത്തിൽ
എത്ര രൂപ ഇതുവരെ
പിരിച്ചെടുത്തിട്ടുണ്ട്;
പിരിച്ചെടുത്ത തുക
പ്രതീക്ഷിച്ച നികുതി
വരുമാനത്തിന്റെ എത്ര
ശതമാനം വരും; വിശദാംശം
വ്യക്തമാക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയിലെ
ഡയാലിസിസ് സെന്റര്‍
1906.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയീല്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിനാവശ്യമായ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ.യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത സെന്റര്‍
ആരംഭിക്കുന്നതിന്
ആരോഗ്യ വകുപ്പില്‍
നിന്നും ആവശ്യമായ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടും
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കത്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
1907.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
നിലവില്‍
അംഗങ്ങളായിട്ടുള്ള
സര്‍ക്കാര്‍
ജീവനക്കാരുടെ എണ്ണം
എത്ര; മൊത്തം
സര്‍ക്കാര്‍
ജീവനക്കാരുടെ എത്ര
ശതമാനമാണിതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ജീവനക്കാരന്റെ
വിഹിതവും
സര്‍ക്കാരിന്റെ
വിഹിതവും ചേര്‍ത്ത്
പെന്ഷന് അക്കൗണ്ടില്‍
നിക്ഷപിക്കുന്ന
തുകയ്ക്ക് പലിശ
ലഭിക്കുമോ ; വിശദാംശം
നല്‍കുമോ ;
(സി)
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതിയില്‍
തുടരുന്ന ജീവനക്കാ൪ക്ക്
ലഭിക്കുന്ന ഏതെല്ലാം
ആനുകൂല്യങ്ങളാണ്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍ അംഗമാകുന്ന
ജീവനക്കാരന്
നഷ്ടമാകുന്നത് എന്ന്
വ്യക്തമാക്കുമോ ;
(ഡി)
മേല്‍പദ്ധതി
പ്രകാരം പെന്ഷന്
വാങ്ങുന്ന ജീവനക്കാരന്
മരണപ്പെടുന്ന
സാഹചര്യത്തില്‍
കുടുംബത്തിന് ഫാമിലി
പെന്ഷന് ആനുകൂല്യം
ലഭിക്കുമോ ;
ലഭിക്കുമെങ്കില്‍ എത്ര
; വിശദമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതി പ്രകാരം
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്ന്
വിരമിക്കുന്ന
ജീവനക്കാരന് ലഭിക്കുന്ന
മിനിമം പെന്‍ഷനും
മാക്സിമം പെന്‍ഷനും
എത്രയാണ് ;
(എഫ്)
പങ്കാളിത്ത
പെന്ഷന് പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകള്‍,സര്‍ക്കുലറുകള്‍,അനുബന്ധ
രേഖകള്‍ എന്നിവയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
; പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
എന്തെങ്കിലും അപാകതകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
പിന്‍വലിച്ച്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
പുന:സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
?
നികുതിയിളവ്
1908.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെല്ലാം
മേഖലകളിലാണ് നികുതി
ഇളവ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
(ബി)
നികുതിയിളവ്
ഏതെല്ലാം
ബഡ്ജറ്റുകളിലാണെന്നും
ഏതെല്ലാം ഉത്തരവുകള്‍
പ്രകാരമാണെന്നും
വിശദമാക്കാമോ ?
ബഡ്ജറ്റില്‍
ഓരോ വകുപ്പിനും വകയിരുത്തിയ
തുതയും ചെലവഴിച്ച തുകയും
1909.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
ഓരോ വകുപ്പിനും
പാസാക്കി നല്കിയ തുക
എത്രയായിരുന്നു; ഓരോ
വകുപ്പും തനതു വര്‍ഷം
ചെലവഴിച്ച തുകയും
എത്രയായിരുന്നു;
ശതമാനകണക്കുള്പ്പെടെ
വ്യക്തമാക്കാമോ?
(ബി)
2015-16
വര്‍ഷത്തെ ബഡ്ജറ്റില്‍
ഓരോ വകുപ്പിനും
പാസാക്കി നല്കിയ തുക
എത്രയെന്ന് പറയാമോ;
31-10-2015 വരെ എത്ര
ശതമാനം തുകയാണ് ഓരോ
വകുപ്പും
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വിദേശ നിക്ഷപം
1910.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
കോടി രൂപയുടെ വിദേശ
നിക്ഷപം
സംസ്ഥാനത്തേയ്ക്ക്
കൊണ്ടു വരാന്‍
കഴിഞ്ഞിട്ടുണ്ട്; വിശദ
വിവരം നല്‍കുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
പ്രസ്തുത തുക
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
1911.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14,
2014-15, 2015-16
സാമ്പത്തിക
വര്‍ഷങ്ങളില്‍
മുഖ്യമന്ത്രിയുടെ
കീഴിലുള്ള
വകുപ്പുകളില്‍ ഓരോ
വകുപ്പിലും എത്ര രൂപ
വീതം ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ട്;
ഇതില്‍ ഓരോ വകുപ്പിലും
എത്ര രൂപ വീതം
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഓരോ
സാമ്പത്തിക
വര്‍ഷത്തിലും
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
ചെലവഴിക്കപ്പെടാതെ പോയ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരണം നല്‍കാമോ?
ബഡ്ജറ്റില്‍
ഭവനനിര്‍മ്മാണ വകുപ്പിന്
പ്രഖ്യാപിച്ചിരുന്ന പദ്ധതി
1912.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
ലെ ബഡ്ജറ്റില്‍
ഭവനനിര്‍മ്മാണ
വകുപ്പിന് കീഴില്‍
പ്രഖ്യാപിച്ചിരുന്ന
ഏതെങ്കിലും പദ്ധതി
ഇതേവരെ
പൂര്ത്തിയാക്കാത്തതായോ
ലക്ഷ്യം
നേടാനാവാത്തതായോ
ഉണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി 2013-14
ല്‍ വകയിരുത്തപ്പെട്ട
തുകയില്‍
അനുവദിക്കപ്പെട്ട
തുകയും പിന്‍വലിക്കാതെ
അവശേഷിച്ച തുകയും
എത്രയെന്ന്
വിശദമാക്കുമോ;
(സി)
തുടര്‍ന്നുളള
ബഡ്ജറ്റുകളില്
പ്രസ്തുത
പദ്ധതിയ്ക്കായി
വകയിരുത്തപ്പെട്ട തുക ,
അനുവദിക്കപ്പെട്ട തുക,
പിന്‍വലിക്കാതെ
അവശേഷിച്ച തുക എന്നിവ
എത്ര വീതമെന്ന്
വിശദമാക്കുമോ;
മുഖ്യമന്ത്രി
അടക്കമുള്ള മന്ത്രിമാരുടെ
വിദേശ യാത്രകളുടെ വിവരം
1913.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാന
മുഖ്യമന്ത്രി
അടക്കമുള്ള മന്ത്രിമാർ
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായാണ്
വിദേശ യാത്രകള്‍
നടത്തിയത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യാത്രയിലൂടെ
കേരളത്തിനുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
വിശദീകരിക്കുമോ?
സ്റ്റൂഡന്റ്സ്
പോലീസ് കേഡറ്റ് സ്കീം
T 1914.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റൂഡന്റ്സ്
പോലീസ് കേഡറ്റ്
സ്കീമില്‍ 2014-15 ല്‍
ആകെ എത്ര രൂപ
അനുവദിച്ചുവെന്നും
അതില്‍ എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഏത്
ഫണ്ടില്‍ നിന്നാണ്
ഇതിനുള്ള തുക
അനുവദിച്ചതെന്നും
പട്ടികജാതി വകുപ്പിന്റെ
ഫണ്ടില്‍ നിന്നും
ഇതിനായി എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
കടപ്പത്രങ്ങള്‍
1915.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ വികസന
പദ്ധതികള്‍ക്ക് പണം
കണ്ടെത്തുന്നതിനായി
എത്ര തവണ
കടപ്പത്രങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
വികസന പദ്ധതികള്‍ക്ക്
വേണ്ടിയാണ്
കടപ്പത്രങ്ങള്‍
പുറപ്പെടുവിച്ചത്; ഓരോ
പദ്ധതിക്കുമായി
കടപ്പത്രങ്ങള്‍ മുഖേന
എത്ര തുക
സമാഹരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഓരോ
വികസന പദ്ധതിക്കുമായി
ഇതിനോടകം എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അടിസ്ഥാനസൗകര്യ
വികസന മേഖലയിലെ പദ്ധതികള്‍
1916.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി
അവിഷ്കരിക്കുകയും
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
പൂര്‍ണ്ണമായും
നടപ്പിലാക്കുകയും ചെയ്ത
അടിസ്ഥാനസൗകര്യ വികസന
മേഖലയിലെ പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
(ബി)
ഈ
പദ്ധതികള്‍ക്ക്
ചെലവഴിച്ച തുകയും
കമ്മീഷന് ചെയ്ത
തീയതിയും പദ്ധതിയുടെ
പേരും വിശദമാക്കുമോ;
പദ്ധതി ഓരോന്നിന്റെയും
ഭൗതികനേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കൊയിലാണ്ടിയിലെ
വികസന പദ്ധതികള്‍
1917.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ധനകാര്യ
വകുപ്പുമുഖേന
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന പദ്ധതികള്‍
എന്തെല്ലാം; ഓരോ
പദ്ധതിക്കും ഭരണാനുമതി
നല്കി അനുവദിച്ച തുക
എത്ര; വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ?
കടപ്പത്രത്തിന്
റിസര്‍വ് ബാങ്ക് അനുമതി
1918.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം
കടപ്പത്രം വഴി എത്ര
കോടി രൂപ കടം
എടുക്കുവാനാണ് റിസര്‍വ്
ബാങ്ക് അനുമതി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ആയതില്‍
നടപ്പുസാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
എത്ര കോടി രൂപ
സമാഹരിച്ചു;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
കടമെടുക്കുന്ന തുക
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കാതെ റവന്യൂ
ചെലവുകള്ക്കാണോ
ഉപയോഗിക്കുന്നത്
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ ലോക ബാങ്ക്,
ഏഷ്യന്‍ വികസന ബാങ്ക്,
വിദേശ ഏജന്‍സികള്‍
മറ്റ് കേന്ദ്ര
ഏജന്‍സികള്‍
തുടങ്ങിയവകളില്‍
നിന്നും എത്ര തുക
വായ്പയായി സ്വീകരിച്ചു;
ഏതൊക്കെ ഏജന്‍സികളില്‍
നിന്ന് എത്ര തുക വീതം
അവയുടെ തിരിച്ചടവ്
കാലാവധി
തുടങ്ങുന്നതെന്നും
പലിശനിരക്ക് എത്ര
ശതമാനമെന്നും
സബ്സിഡികള്‍
ലഭ്യമാണോയെന്നും
അറിയിക്കുമോ?
സ്തൂളുകള്ക്ക്
കമ്പ്യൂട്ടറും പ്രിന്ററും
ലഭ്യമാക്കാന്‍ ഭരണാനുമതി
1919.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
യുടെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി,
മാവേലിക്കര മണ്ഡലത്തിലെ
സ്തൂളുകള്ക്ക്
കമ്പ്യൂട്ടറും
പ്രിന്ററും
നല്‍കുന്നതിന്
എം.എല്‍.എ. യുടെ
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
പ്രവൃത്തിക്ക്
ഭരണാനുമതി
അടിയന്തിരമായി
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
തദ്ദേശസ്വംയഭരണ
സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി
വിഹിതം
1920.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
തദ്ദേശസ്വംയഭരണ
സ്ഥാപനങ്ങള്‍ക്കുള്ള
പദ്ധതി വിഹിതമായി
ഇതേവരെ എത്ര കോടി രൂപ
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വിഹിതത്തിൽ ഇനി
എത്ര കോടി രൂപ
അനുവദിച്ചു
നല്‍കാനുണ്ട് എന്നും
ആയത് എന്നത്തേക്ക്
നല്കാന് കഴിയും
എന്നുമുള്ള
വിശദാംശങ്ങള്‍ നല്‍കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
1921.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
പ്രാവശ്യം കടപ്പത്രം
പുറപ്പെടുവിച്ചിട്ടുണ്ട്;
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കടപ്പത്രം വഴി എത്ര രൂപ
സമാഹരിച്ചു; വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
രൂപ ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ എടുത്തു ;
(ഡി)
വിദേശ
ഫണ്ടിങ് ഏജന്‍സികളില്‍
നിന്ന് ഏതെല്ലാം
തരത്തിലുള്ള
ധനസമാഹരമാണ് ഈ
സര്‍ക്കാര്‍
നടത്തിയിട്ടുള്ളത് ;
സ്ഥാപനവും സമാഹരിച്ച
തുകയും പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കാമോ ;
(ഇ)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്തില്‍
കടത്തില്‍ എത്ര
വര്‍ദ്ധനയുണ്ടായി ;
(എഫ്)
1.7.2015
തീയതിയില്‍
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയായിരുന്നു
;
(ജി)
31.10.2015
തീയതിയില്‍
സംസ്ഥാനത്തിന്റെ
പൊതുകടം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ ?
ഇന്റര്‍ഗ്രേറ്റഡ്
റവന്യൂ റസീപ്റ്റ്
മാനേജ്മെന്റ് സിസ്റ്റം
1922.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യപിച്ചിരുന്ന
ഇന്റര്‍ഗ്രേറ്റഡ്
റവന്യൂ റസീപ്റ്റ്
മാനേജ്മെന്റ് സിസ്റ്റം
(ഐ. ആർ. ആർ. എം. എസ്)
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ബാങ്കുകളാണ് ഈ
പദ്ധതിയുടെ
ഭാഗമായിട്ടുളളത്;
(സി)
ഈ
സിസ്റ്റം ഏതെല്ലാം
വകുപ്പിന് കീഴിലാണ്
ഇതുവരെ
നടപ്പിലാക്കിയിട്ടുളളത്;
(ഡി)
2011
മുതല്‍ ഇതുവരെയുളള ഓരോ
വര്‍ഷവും ഓരോ
വകുപ്പിനും ഈ സിസ്റ്റം
മുഖേന എത്ര തുക വീതം
ലഭ്യമായിട്ടുണ്ട്
;വ്യക്തമാക്കാമോ?
ധനകാര്യവകുപ്പിന്
കീഴില്‍ നികുതി
മേല്‍നോട്ടസമിതി
1923.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
ധനകാര്യവകുപ്പിന്
കീഴില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
നികുതി മേല്‍നോട്ടസമിതി
രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്നാണ്
ആരംഭിച്ചത് ;
(ബി)
നിലവില്‍
ഈ സമിതിയില്‍ എത്ര
അംഗങ്ങള്‍ ഉണ്ട് ;
അവര്‍ ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
സമിതി ,രൂപീകരണശേഷം
ഇതുവരെയുള്ള കാലയളവില്‍
എത്ര തവണ യോഗം
ചേര്‍ന്നിട്ടുണ്ട് ;
(ഡി)
ഓരോ
യോഗത്തിലും വിശകലനം
ചെയ്ത വിഷയങ്ങളും
സര്‍ക്കാരിന് നല്കിയ
നിര്‍ദ്ദേശങ്ങളും
വിശദമാക്കാമോ ;
(ഇ)
ഇവയില്‍
സര്‍ക്കാര്‍
നടപ്പിലാക്കിയതും
അല്ലാത്തതുമായ
നിര്‍ദ്ദേശങ്ങള്‍ ;
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
സര്‍ക്കാരിലേക്ക്
പണയപ്പെടുത്തിയ വസ്തുവിന്റെ
രണ്ടാം മോര്‍ട്ട്ഗേജ്
1924.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
സര്‍ക്കാരിലേക്ക്
പണയപ്പെടുത്തിയ വസ്തു
രണ്ടാം മോര്‍ട്ട്ഗേജ്
ചെയ്യുന്നതിനും ആയത്
സ്വീകരിച്ച് അംഗീകൃത
ധനകാര്യ സ്ഥാപനങ്ങള്‍
സ്രക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക് അധിക
ഭവന നിര്‍മ്മാണ
മുന്‍കൂര്‍ തുക
നല്കുന്നതിനുമായി
നിലവിലുള്ള സര്‍ക്കാര്‍
ഉത്തരവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം
ജീവനക്കാര്‍ക്ക് വായ്പ
നല്‍കുന്നതിന്
എസ്.ബി.ഐ.
ഉള്‍പ്പെടെയുള്ള പ്രധാന
ബാങ്കുകള്‍ വിമുഖത
കാണിക്കുന്നതും
പ്രസ്തുത ഉത്തരവ്
പ്രകാരം ആനുകൂല്യം
ജീവനക്കാര്‍ക്ക്
ലഭ്യമാക്കാന്‍ നല്കിയ
31.05.14-ലെ നം.
52-2014-ധന. നമ്പര്‍
സര്‍ക്കുലറിലെ
നിര്‍ദ്ദേശം
പാലിയ്ക്കാന്‍ പ്രധാന
ധനകാര്യ സ്ഥാപനങ്ങള്‍
തയ്യാറാകാത്ത
സാഹചര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സര്‍ക്കുലര്‍
നിര്‍ദ്ദേശം പാലിച്ച്
ജീവനക്കാര്‍ക്ക്
ധനകാര്യ സ്ഥാപനങ്ങള്‍
വായ്പ ലഭ്യമാക്കുന്നു
എന്ന് ഉറപ്പു
വരുത്താന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
10ാം
ശമ്പള പരിഷ്ക്കരണ കമ്മീഷന്
1925.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
10-ാം ശമ്പള പരിഷ്ക്കരണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് കമ്മീഷനെ
നിയമിച്ചതുമുതല്‍
നാളിതുവരെ ഉദ്യേഗസ്ഥ
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റു
പ്രവൃത്തികള്‍ക്കുമായി
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും ചെലവായ തുക
എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
10-ാം
ശമ്പള കമ്മീഷന്
ചെയര്മാന്
ഇക്കാലയളവില്‍
സ്രക്കാരില് നിന്നും
സ്വീകരിച്ച (ശമ്പളം
ഉള്‍പ്പെടെയുളള)
സാമ്പത്തിക
ആനുകൂല്യങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ശമ്പള
കമ്മീഷന്റെ
പ്രവര്‍ത്തനത്തിനായി
ഏതെല്ലാം
ഇനത്തില്‍പ്പെട്ട എത്ര
വാഹനങ്ങള്‍ നാളിതുവരെ
അനുവദിച്ചിട്ടുണ്ട് ;
ഓരോ വാഹനത്തിനും
നാളിതുവരെ ചെലവായ തുക
എത്രയെന്ന്
വിശദമാക്കുമോ;
(ഡി)
ശമ്പള
കമ്മീഷന് ചെയര്മാന്
മറ്റേതെങ്കിലും
കമ്മീഷന്റെ ഭാഗമായോ,
ചെയര്‍മാനായോ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;എങ്കില്‍
ഇവയില്‍ നിന്നും
ശമ്പളം/റ്റി.എ/ഡി.എ
ഉള്‍പ്പെടെ എന്തു തുക
നാളിതുവരെ
കൈപ്പറ്റിയെന്നും എത്ര
വാഹനങ്ങള്‍ ഇപ്പോഴും
ഉപയോഗിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരം
പല ശമ്പളവും പെന്‍ഷനും
ഉള്‍പ്പെടെ ശമ്പള
കമ്മീഷന് ചെയര്മാന്
സംസ്ഥാന സ്രക്കാര്‍
ഖജനാവില്‍ നിന്ന്
പ്രതിമാസം എത്ര രൂപ
കൈപ്പറ്റുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
10-ാം
ശമ്പള പരിഷ്ക്കരണ
റിപ്പോര്‍ട്ട് എന്നാണ്
കമ്മീഷന് സര്‍ക്കാരിന്
സമര്‍പ്പിച്ചത്; ഇത്
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ നിയോഗിച്ച
മന്ത്രിസഭാ ഉപസമിതി
നാളിതുവരെ
കൂടിയില്ലെങ്കില്‍
അതിന്റെ കാരണമെന്ത്;
ഉപസമിതി അംഗങ്ങള്‍
ആരൊക്കെ; വിശദാംശം
നല്‍കുമോ?
2014-15
സാമ്പത്തികവര്‍ഷം വിവിധ
വകുപ്പുകള്‍ക്ക് അനുവദിച്ച
തുക
1926.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തികവര്‍ഷം വിവിധ
വകുപ്പുകള്‍ക്ക്
അനുവദിച്ച തുകയില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് തുക
ചെലവഴിച്ചില്ല
എന്നറിയിക്കുമോ ;
പ്രസ്തുത
പദ്ധതികള്‍ക്ക് വേണ്ടി
തുക
വിനിയോഗിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ ;
2015-16
സാമ്പത്തിക വര്‍ഷത്തെ നികുതി
1927.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം ഓരോ
വകുപ്പുകള്‍ക്കും
അനുവദിച്ച തുക
എത്രയെന്നും; ആയതില്‍
ഓരോ വകുപ്പും 2015
ഒക്ടോബര്‍ 31 വരെ എത്ര
തുക വീതം
ചെലവഴിച്ചുെന്നും
വിശദമാക്കുമോ;
(ബി)
നടപ്പു
വര്‍ഷം ലോട്ടറി ,
മോട്ടോര്‍ വാഹന ,
രജിസ്ട്രേഷന്
വകുപ്പുകളില്‍ നിന്നും
എത്ര തുക
നികുതിയിനത്തില്‍
പിരിക്കുവാനാണ്
തീരുമാനിച്ചത്;
പ്രസ്തുത വകുപ്പുകളില്‍
നിന്നും 2015 ഒക്ടോബര്‍
31 വരെ എത്ര തുക
പിരിഞ്ഞു കിട്ടി;
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
നികുതിയിനത്തില്‍ മദ്യ
വിപണനം വഴി ഉദ്ദേശിച്ച
വരുമാനം എത്ര; ആയതില്‍
2015 ഒക്ടോബര്‍ 31 വരെ
എത്ര തുക പിരിഞ്ഞു
കിട്ടി; വിശദമാക്കുമോ;
(ഡി)
സ്വര്‍ണ്ണ വിപണന
രംഗത്തു നിന്നും നടപ്പു
വര്ഷംനികിതിയിനത്തില്
ഉദ്ദേശിച്ച വരുമാനം
എത്ര; നാളിതുവരെ (2015
ഒക്ടോബര്‍ 31 വരെ) എത്ര
തുക പിരിഞ്ഞു കിട്ടി;
പ്രസ്തുത മേഖലയിലെ
നികുതി ഘടനയിലെ
അപാകതകള്‍ മൂലം നികുതി
വരുമാനം കുറയുകയും
സ്വര്‍ണ്ണക്കളളക്കടത്ത്
കൂടുകയും ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ഇ-പേയ്മെന്റ്
സംവിധാനം
1928.
ശ്രീ.കെ.അച്ചുതന്
,,
പാലോട് രവി
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതി വകുപ്പില്‍
ഇ-പേയ്മെന്റ് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
സംവിധാനം നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ബീഡിക്ക്
പുതുതായി ഏര്‍പ്പെടുത്തിയ
നികുതി
1929.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബീഡിക്ക്
പുതുതായി നികുതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ബീഡി
മേഖലയില്‍
തൊഴിലെടുക്കുന്നവരുടെ
ജോലി സുരക്ഷിതത്വത്തിന്
ഇത്
ഭീഷണിയുയര്ത്തുന്നതായ
പരാതി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കാര്യം സംബന്ധിച്ച്
കേരള ദിനേശ് ബീഡി
തൊഴിലാളി കേന്ദ്ര സഹകരണ
സംഘം നല്കിയ നിവേദനം
ലഭിച്ചിട്ടുണ്ടോ; എന്ത്
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
തോട്ടം
തൊഴില്‍ മേഖലയില്‍
നല്കിയ മാതൃകയില്‍
ബീഡി മേഖലയിലും
നികുതിയിളവ് നല്കാന്
തയ്യാറാവുമോ?
പെട്രോളിനും
ഡീസലിനും ഏര്‍പ്പെടുത്തിയ
സെസ്
1930.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ എന്നിവയ്ക്ക് 1
രൂപ വീതം സെസ്
ഏര്‍പ്പെടുത്തിയതുമൂലം
എത്ര കോടി രൂപ ഇതുവരെ
ഖജനാവില്‍
എത്തിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കാനാണ്
പെട്രോളിനും ഡീസലിനും
ഒരു രൂപ സെസ്സ്
ഏര്‍പ്പെടുത്തിയത്; അത്
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
1931.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യാപാരികള്‍ക്ക്
തങ്ങളുടെ ചരക്ക് നീക്കം
സംബന്ധിച്ച വിവരങ്ങള്‍
സമര്‍പ്പിക്കുന്നതിനായി
വാണിജ്യനികുതി
വകുപ്പിന്‍െറ കീഴില്‍
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
ആരംഭിക്കണമെന്ന്
2011-12ലെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നോ
; എങ്കില്‍ ഇവ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്താകെ
ഇത്തരം എ്രത
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എവിടെയെല്ലാം ;
വ്യക്തമാക്കാമോ ;
(സി)
ഓരോ
സെന്ററിലും ഇതുവരെ എ്രത
വ്യാപാരികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
വ്യക്തമാക്കാമോ ;
(ഡി)
ഇൗ
സെന്ററുകളുടെ
പ്രവര്‍ത്തനം മൂലം
സംസ്ഥാനത്തിന്
ലഭിക്കേണ്ട നികുതി
തിട്ടപ്പെടുത്തുന്നതിനും
നികുതി ചോര്‍ച്ച
തടയുന്നതിനും
കഴിഞ്ഞിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ
?
വിശ്വസ്ത
താരം (Star of Trust)
സര്ട്ടിഫിക്കേഷന് പദ്ധതി
1932.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമാനുസൃതം
പ്രവര്‍ത്തിക്കുന്ന
വ്യാപാരികളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
2011-12 ലെ സംസ്ഥാന
ബഡ്ജറ്റില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
വിശ്വസ്ത താരം (Star of
Trust)
സര്ട്ടിഫിക്കേഷന്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ആരംഭിച്ചത്;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
വാറ്റ് നിയമപ്രകാരം
രജിസ്റ്റര്‍ ചെയ്ത എത്ര
വ്യാപാരികളുണ്ട്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ആരംഭിച്ചതിന്
ശേഷം ഇതുവരെയുളള ഓരോ
വര്‍ഷവും എത്ര വീതം
വ്യാപാരികള്‍ക്ക്
വിശ്വസ്തതാരം
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുളള വിശദാംശം
ലഭ്യമാക്കാമോ?
നെറ്റ് വര്‍ക്കിംഗ്, കോര്‍
ബാങ്കിംഗ് സംവിധാനങ്ങള്‍
1933.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
ലെ ബഡ്ജറ്റില്‍ ട്രഷറി
പ്രവര്‍ത്തനങ്ങളെ
പരസ്പരം ബന്ധിപ്പിച്ച്
കൊണ്ട് ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
നെറ്റ് വര്‍ക്കിംഗ്,
കോര്‍ ബാങ്കിംഗ്
സംവിധാനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബഡ്ജറ്റില്‍ ധനകാര്യ
വകുപ്പിന് കീഴില്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
പ്രഖ്യാപിച്ചിരുന്നത്
എന്നും ഓരോന്നിനും
എന്ത് തുക
വകയിരുത്തിയിരുന്നുവെന്നും
എന്ത് തുക
അനുവദിച്ചുവെന്നും
അതില്‍ എന്ത് തുക വീതം
ട്രഷറിയില്‍
അവശേഷിച്ചിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വര്‍ഷം
പൂര്‍ത്തിയാക്കാത്ത
പദ്ധതികളുണ്ടോ
;ഇവയ്ക്കായി തുടര്‍
വര്‍ഷങ്ങളില്‍ പണം
അനുവദിച്ചിരുന്നോ ;
ഇവയില്‍ ഇനിയും
പൂര്‍ത്തിയാകാത്ത
പദ്ധതികളുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പിണറായി
സബ് ട്രഷറി
1934.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ
പിണറായിയില്‍ സബ്
ട്രഷറി
സ്ഥാപിക്കുന്നതിനള്ള
പ്രപ്പോസല്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കുത്തിയ
തോട് സബ് ട്രഷറി ഓഫീസിന്
പുതിയ കെട്ടിടം
1935.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ കുത്തിയ
തോട് സബ്ട്രഷറി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത സബ് ട്രഷറി
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലാ ട്രഷറി
1936.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ ട്രഷറി
വിഭജിച്ച് ഒരു
പെന്ഷന് ട്രഷറിയും
അഡീഷണല്‍ ജില്ലാ
ട്രഷറിയും
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തിനായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്താമോ?
കുന്ദമംഗലം
സബ് ട്രഷറി
1937.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ.ഉ.
(എം.എസ്) 343/14/ധന,
തീയതി 18-08-2014
പ്രകാരം കോഴിക്കോട്
ജില്ലയിലെ കുന്ദമംഗലം
കേന്ദ്രമാക്കി
അനുവദിച്ച സബ് ട്രഷറി
ആരംഭിക്കുന്നതിന്
കാലതാമസം
നേരിട്ടതെന്തുകൊണ്ട് ;
(ബി)
പ്രസ്തുത
ട്രഷറി എന്നത്തേക്ക്
പ്രവര്‍ത്തനമാരംഭിക്കുമെന്ന്
വ്യക്തമാക്കാമോ ?
പെന്‍ഷണേഴ്സ്
ട്രഷറി സേവിംഗ്സ് ബാങ്ക്
അക്കൗണ്ട്
1938.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തെ ട്രഷറിയിലെ
പെന്‍ഷണേഴ്സ് ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടുകളിലെ ആകെ
റെസീപ്റ്റ്സ് എന്തു
തുകയാണെന്ന്
വ്യക്തമാക്കമോ ;
(ബി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനത്തെ
ട്രഷറികളിലെ
പെന്‍ഷണേഴ്സ് ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടുകളിലെ ആകെ
പേമെന്റ്സ് എന്തു
തുകയാണ്;
വ്യക്തമാക്കാമോ;
(സി)
31.03.2015ലെ
സംസ്ഥാനത്തെ ട്രഷറിയിലെ
പെന്‍ഷണേഴ്സ് ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടുകളുടെ
ക്ലോസിംഗ് ബാലന്‍സ്
എന്തു തുകയാണ്
വ്യക്തമാക്കാമോ;
(ഡി)
ട്രഷറിയിലെ
പെന്‍ഷണേഴ്സ് ട്രഷറി
എസ്.ബി.
അക്കൗണ്ടുകളില്‍
പിന്‍വലിക്കപ്പെടാതെ
കിടക്കുന്ന ബാലന്‍സ്
തുക സര്‍ക്കാരിന്റെ
ഏതെങ്കിലും
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിക്കാറുണ്ടോ;
എങ്കില്‍ 2014-15 ല്‍
ഇത് എത്ര;
വ്യക്തമാക്കാമോ?
കാരുണ്യ
ചികിത്സ ധനസഹായം
1939.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാധനസഹായം
അപകടങ്ങള്‍ കാരണമുളള
ചികിത്സകള്‍ക്കും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
കാരുണ്യ
ബനവലന്റ് സ്കീം
1940.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി എന്നുമുതലാണ്
ആരംഭിച്ചത് ; ഇതുവരെ
എത്ര നറുക്കെടുപ്പുകള്‍
നടത്തി ; ഓരോ
നറുക്കെടുപ്പില്‍
നിന്നും ലഭിച്ച തുക,
ഇവയുടെ നടത്തിപ്പിനായി
ചെലവഴിച്ച തുക
എന്നിവയുടെ വിവരം
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
കാരുണ്യ
ബനവലന്റ് സ്കീം എന്നു
മുതലാണ് ആരംഭിച്ചത് ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഈ സ്കീമില്‍ ഓരോ
വര്‍ഷവും എത്ര
രോഗികള്‍ക്ക് ചികിത്സാ
സഹായം നല്കി ; അതിനായി
എത്ര തുക
ചെലവഴിച്ചുവെന്നതിന്റെ
കണക്ക് വര്‍ഷം തിരിച്ചു
നല്‍കാമോ ;
(സി)
ചികിത്സാ
ചെലവിനായി എത്ര
കേസുകള്‍ക്ക് സഹായം
നല്‍കാനുണ്ടെന്നും അത്
ആകെ എത്ര
തുകയുണ്ടെന്നും
വെളിപ്പെടുത്തുമോ;
ഏതെങ്കിലും
ആശുപത്രികള്‍ ഈ
സ്കീമില്‍ നിന്നും
പുറത്തു പോയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വെളിപ്പെടുത്തുമോ ;
(ഡി)
ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നത് ;
ധനസഹായം
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡം ,
അനുവദിക്കുന്ന പരമാവധി
ധനസഹായം , ധനസഹായം
ലഭിക്കുന്നതിനുള്ള
നടപടിക്രമം എന്നിവ
വ്യക്തമാക്കുമോ ;
കാരുണ്യ
ബനവലന്റ് പദ്ധതി
1941.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് പദ്ധതിയില്‍
ഉള്
പ്പെടുത്തിയിട്ടുള്ള
ആശുപത്രികളുടെ
വിശദാംശങ്ങളും പ്രസ്തുത
ആശുപത്രകളില്‍ ചികില്‍സ
നടത്തിയ ഇനത്തില്‍
കൊടുത്തുതീര്‍ക്കേണ്ട
കുടിശ്ശിക തുക എത്ര
വീതമുണ്ടെന്നും
വിശദമാക്കുമോ;
(ബി)
കുടിശ്ശികയുള്ളതിനാല്‍
ആശുപത്രികളില്‍
ചികില്‍സ നിഷേധിക്കുന്ന
സാഹചര്യം
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
ഗുരുതരമായ
ചികില്‍സകള്‍ക്കു
വേണ്ടിയല്ലാതെ ചെറിയ
ചികില്‍സകള്‍ക്ക്
ഇതേവരെ എന്തു തുക
അനുവദിച്ചിട്ടുണ്ടെന്നും
അത്
ആര്‍ക്കെല്ലാമാണെന്നും
ജില്ലതിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
ഉള്‍പ്പെട്ടവരുടെ ചികിത്സാ
ധനസഹായം
1942.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
ചികിത്സാ ധനസഹായം
ലഭിക്കുന്നതിന് നല്കിയ
അപേക്ഷകളില്‍
ആയിരത്തില്‍പരം
രോഗികള്‍ക്ക് സഹായം
നല്‍കിയിട്ടില്ല എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കാരുണ്യ ബനവലന്റ് ഫണ്ടി
( കെ.ബി.എഫ്)-ന്റെ
സംസ്ഥാനതല സമിതി
അംഗീകരിച്ചിട്ടും
നാളിതുവരെ ചികിത്സാ
ധനസഹായം നല്കാത്തവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കെ.ബി.എഫ്-ല്‍
ഉള്‍പ്പെടുത്തി ആലപ്പുഴ
ജില്ലയില്‍ ചികിത്സാ
ധനസഹായം ലഭിച്ച
രോഗികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കെ.ബി.ഏഫില്‍
അപേക്ഷ നല്കിയ
വിജയന്.എസ്.,പോക്കാട്
വീട്, വള്ളികുന്നം
പി.ഒ. മാവേലിക്കര,
ആലപ്പുഴ(KBFSS-10288/14)ഏന്ന
വ്യക്തിയ്ക്ക് ധനസഹായം
നല്‍കിയിട്ടില്ല എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
അപേക്ഷകന്
ചികിത്സാ ധനസഹായം
ലഭ്യമാക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
1943.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി ടിക്കറ്റിന്റെ
വില്പനയിലൂടെ ലഭിച്ച
തുകയിൽ കാരുണ്യ
ബെനവലന്റ് ഫണ്ടിലേക്ക്
മാറ്റിയതൊഴികെ ബാക്കി
തുകയുടെ ചെലവിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ഇതുവരെ
സര്‍ക്കാര്‍ ആശുപത്രി,
അക്രഡിറ്റഡ് സ്വകാര്യ
ആശുപത്രി
,റീ-ഇമ്പേഴ്സ്മെന്റ്,
സ്പെഷ്യല്‍ സാങ്ഷന്
എന്നിവ വഴി എത്ര തുക
എത്ര പേര്‍ക്ക്
ആനുകൂല്യം
ലഭിച്ചുവെന്ന് ഇനം
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഫണ്ടില്‍ നിന്നും
അനുവദിച്ച തുക
പൂര്‍ണ്ണമായും
ആശുപത്രികള്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
വരെയുള്ള തുക വിതരണം
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
1944.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗലപുരത്ത്
ചികിത്സ നടത്തുന്ന
രോഗികള്‍ക്കും കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം അനുസരിച്ച്
അത് സംബന്ധിച്ച ഉത്തരവ്
ഇറക്കിയിട്ടുണ്ടോ ;
എങ്കില്‍ ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ഫണ്ടില്‍ നിന്നും
ചികിത്സ തുകാ റീഫണ്ട്
ലഭിക്കേണ്ട
രോഗികള്‍ക്ക്
മാസങ്ങളായിട്ടും ആയത്
ലഭിക്കാത്തത്
എന്തുകൊണ്ടാണ് ;
എത്രയും വേഗം തുക
റീഫണ്ട് ചെയ്യുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
1945.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സംസ്ഥാനത്തെ
ആശുപത്രികളുടെ പട്ടിക
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
നാളിതുവരെ
പ്രസ്തുത പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
എത്ര തുക ചികിത്സാ
സഹായമായി
അനുവദിച്ചിട്ടുണ്ട്;
സ്വകാര്യ ആശുപത്രികളിലെ
അടിയന്തിര
ശസ്ത്രക്രിയകള്‍ക്ക്
ചികിത്സയ്ക്കുശേഷം തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് എത്ര തുക
വീതം ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ട്;
(സി)
സ്വകാര്യ
ആശുപത്രികളിലെ
ചികിത്സയ്ക്ക് കാരുണ്യ
പദ്ധതി പ്രകാരം ഇതേവരെ
എത്ര തുക
നല്‍കിയിട്ടുണ്ട്; ഓരോ
ആശുപത്രിയും എന്നുവരെ
നടത്തിയ
ചികിത്സയ്ക്കാണ് തുക
അനുവദിച്ചിട്ടുള്ളത്
എന്ന് ആശുപത്രികളുടെ
പേര് സഹിതം
വ്യക്തമാക്കുമോ;
(ഡി)
കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
അക്രഡിറ്റ്
ചെയ്യപ്പെട്ട സ്വകാര്യ
ആശുപത്രികള്‍ പ്രസ്തുത
പദ്ധതിയില്‍ നിന്നും
പിന്മാറിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ആശുപത്രികള്‍ എന്തു
കാരണത്താലാണ്
പിന്മാറിയതെന്ന്
വ്യക്തമാക്കുമോ;
(ഇ)
കാരുണ്യ
പദ്ധതിപ്രകാരം ചികിത്സ
നല്കിയ ഇനത്തില്‍
സ്വകാര്യ
ആശുപത്രികള്‍ക്ക് പണം
നല്കാനുണ്ടോ; എങ്കില്‍
ഏതൊക്കെ
ആശുപത്രികള്‍ക്ക് എത്ര
തുക വീതം
നല്‍കാനുണ്ടെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത തുക നല്കാന്
വൈകിയതിനു കാരണവും
ആയത്എന്നേയ്ക്ക്
കൊടുത്തു
തീര്‍ക്കാനാകും എന്നും
വ്യക്തമാക്കുമോ?
ലോട്ടറി
വില്‍പ്പന വരുമാനം
1946.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാഗ്യക്കുറി
വകുപ്പിന് 2015-16
സാമ്പത്തിക വര്‍ഷം
ഓക്ടോബര്‍ 31 വരെ എത്ര
തുക വിറ്റുവരവ്
ഇനത്തില്‍ ലഭ്യമായി;
സാമ്പത്തിക വര്‍ഷം
അവസാനിക്കുമ്പോള്‍ തുക
എത്ര
വര്‍ദ്ധിക്കുമെന്നാണ്
കണക്കാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ലോട്ടറി
വില്‍പ്പനയിലൂടെ എത്ര
കോടി ലഭിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഭാഗ്യക്കുറിയില്‍
നിന്നും ലാഭവും നികുതി
വരുമാനവുമായി എത്ര
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
2015 ജനുവരി 15 വരെ ഈ
ഇനത്തില്‍ എത്ര തുക
ലഭിച്ചുവെന്നും
വിശദമാക്കുമോ;
(ഡി)
നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര
പേര് ഭാഗ്യക്കുറിയില്‍
ഏജന്റ്മാരായി ജോലി
ചെയ്യുന്നുണ്ട് ;
ഭാഗ്യക്കുറി
വില്‍പ്പനക്കാരുടേയും
ഏജന്റ് മാരുടേയും
ക്ഷേമനിധി മുഖേന നടപ്പ്
വര്‍ഷം ഇതുവരെ എത്ര തുക
ധനസഹായമായി
നല്‍കിയെന്നും എത്ര
പേര്‍ക്ക് ഇതിന്റെ
പ്രയോജനം
ലഭിച്ചുവെന്നും
വിശദമാക്കുമോ?
കാരുണ്യ
ബെനവലന്റ് സ്കീമിലെ
ജീവനക്കാര്‍
1947.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് സ്കീമിന്റെ
പ്രവര്‍ത്തനത്തിനായി
അധികമായി എത്ര
ജീവനക്കാരെയാണ്
നിയമിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
പി.
എസ്. സി. മുഖേനയാണോ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയാണോ
പ്രസ്തുത ജീവനക്കാരെ
നിയമിച്ചതെന്ന്
വ്യക്തമാക്കുമോ ;
(സി)
അല്ലെങ്കില്‍
അതിനുള്ള കാരണം
വെളിപ്പെടുത്തുമോ ;
(ഡി)
14
ജില്ലകളിലും
ഹെഡ്ക്വാര്ട്ടേഴ്സിലുമായി
പ്രസ്തുത സ്കീമിനായി
ലെയ്സണ്‍ ഓഫീസര്‍മാരെ
നിയമിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ഇ)
എങ്കില്‍
ഇവരുടെ നിയമനത്തിന്റെ
സ്വഭാവം വ്യക്തമാക്കുമോ
; കരാര്‍
അടിസ്ഥാനത്തില്‍
നിയമിച്ച ലെയ്സണ്‍
ഓഫീസര്‍മാരെ
പിരിച്ചുവിട്ട്
പി.എസ്.സി. വഴിയോ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയോ
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ ?
കാരുണ്യ
ബനവലെന്റ്റ് സ്കീം
1948.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലെന്റ്റ് സ്കീം -ല്‍
മംഗലാപുരം ആശുപത്രികളെ
കൂടി ഉള്‍പ്പെടുത്തണം
എന്ന് ഏതെല്ലാം
കേന്ദ്രങ്ങളില്‍ നിന്ന്
ആവശ്യം
ഉയര്‍ന്നിട്ടുണ്ട്;
(ബി)
ഈ
കാര്യത്തില്‍
ഏതെങ്കിലും തരത്തിലുളള
വാഗ്ദാനങ്ങള്‍
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആ
വാഗ്ദാനങ്ങള്‍
പാലിക്കപ്പെടാതിരിക്കാന്‍
കാരണം എന്താണ്;
(സി)
കാരുണ്യ
ബനവലെന്റ്റ് സ്കീം -ല്‍
മംഗലാപുരം ആശുപത്രികളെ
ഉള്പ്പെടുത്താത്തുകൊണ്ട്
കാസര്‍ഗോഡ് ജില്ലയിലെ
ജനങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മങ്കട
യില്‍ കെ.എസ്.എഫ്.ഇ ബ്രാഞ്ച്
ആരംഭിക്കുന്നത്
1949.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
ഗ്രാമ പഞ്ചായത്തില്‍
മങ്കട ആസ്ഥാനമാക്കി
കെ.എസ്.എഫ്.ഇ. യുടെ ഒരു
ബ്രാഞ്ച്
ആരംഭിക്കണമെന്നാവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ബ്രാഞ്ച്
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ
കോ
ഇന്‍ഷ്വറന്‍സ് സംവിധാനം
1950.
ശ്രീ.ബെന്നി
ബെഹനാന്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ് വകുപ്പ്
കോ ഇന്‍ഷ്വറന്‍സ്
സംവിധാനം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ ;
(സി)
പ്രസ്തുത
സംവിധാനം നടപ്പാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഗ്രാമ
ന്യായാലയങ്ങള്‍
1951.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13ലെ
സംസ്ഥാന ബജറ്റില്‍
ബ്ലോക്ക് പഞ്ചായത്ത്
തലത്തില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ഗ്രാമ ന്യായാലയങ്ങള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് ഏതെല്ലാം
സ്ഥലങ്ങളില്‍ ഇപ്പോള്‍
ന്യായാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
ന്യായാലയങ്ങള്‍ വഴി
എ്രത കേസുകള്‍ ഇതുവരെ
തീര്‍പ്പാക്കാന്‍
സാധിച്ചു ; ഇനിയും
തീര്‍പ്പാക്കാനായി
അവശേഷിക്കുന്ന
കേസുകളെത്ര ;
വ്യക്തമാക്കാമോ ?
അഭിഭാഷക
ക്ഷേമനിധി പ്രവര്‍ത്തനം
1952.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഭിഭാഷക
ക്ഷേമനിധി
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
പെന്ഷന്
തുക
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശമുണ്ടോ ;
എങ്കില്‍ എത്ര ;
(സി)
അഭിഭാഷക
ക്ഷേമനിധി
നടത്തിക്കുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നും നല്കുന്ന
സാമ്പത്തിക പങ്കാളിത്തം
വിശദമാക്കുമോ ?
വ്യവഹാര
നയം
1953.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവഹാര നയം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഈ നയം
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അഭിഭാഷക
ക്ഷേമനിധി
1954.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഭിഭാഷക
ക്ഷേമനിധിയില്‍ നിന്ന്
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെ;
(ബി)
പ്രസ്തുത
ക്ഷേമനിധി അഞ്ച്
ലക്ഷത്തില്‍ നിന്ന്
പത്ത് ലക്ഷം ആയി
ഉയര്‍ത്തണമെന്ന്
ആവശ്യപ്പെട്ട്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ നടപടി
സ്വീകരിക്കുമോ ?
പരിസ്ഥിതി സൗഹൃദ ഭവന
നിര്‍മ്മാണ പദ്ധതി
1955.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹൃദ ഭവന നിര്‍മ്മാണ
പദ്ധതിയ്ക്കായി എ്രത
തുകയാണ്
നീക്കിവച്ചിട്ടുള്ളത് ;
(ബി)
പദ്ധതിയില്‍
ഏത് തരത്തിലുള്ള
നിര്‍മ്മാണ
സാമഗ്രികളാണ്
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്
; ഇത്തരത്തില്‍ എത്ര
വീടുകളാണ്
ആദ്യഘട്ടത്തില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
പദ്ധതിയില്‍
ഗുണഭോക്താക്കളെ ഏത്
രീതിയില്‍
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
നിര്‍മ്മിക്കുന്ന
വീടുകള്‍,
ഫ്ലാറ്റുകള്‍,
സര്‍ക്കാര്‍ ഓഫീസുകള്‍
എന്നിവ എത്രമാത്രം
പരിസ്ഥിതി സൗഹൃദമാണെന്ന
പഠനം നടത്തിയിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ;
(ഇ)
നിര്‍മ്മിതികള്‍
പരിസ്ഥിതി
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം തരത്തിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭവനനിര്‍മ്മാണ
യൂണിറ്റുകള്‍
1956.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
ലെ ബഡ്ജറ്റില്‍
ഭവനനിര്‍മ്മാണ
വകുപ്പിന് കീഴില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
മണല്‍ നിര്‍മ്മാണ
യൂണിറ്റ്,
തുച്ഛവരുമാനക്കാര്ക്കുള്ള
ഫ്ലാറ്റുകള്‍,
വര്‍ക്കിംഗ് വിമന്‍സ്
ഹോസ്റ്റലുകള്‍
ഇവയ്ക്കോരോന്നിനുമായി
എത്ര തുക വകയിരുത്തി;
അനുവദിച്ച തുകയും
ട്രഷറിയില്‍
അവശേഷിക്കുന്ന തുകയും
വ്യക്തമാക്കുമോ:
(ബി)
മണല്‍
നിര്‍മ്മാണ
യൂണിറ്റിന്റേയും
വര്‍ക്കിംഗ് വിമന്‍സ്
ഹോസ്റ്റലുകളുടെയും
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
തുച്ഛ
വരുമാനക്കാര്‍ക്കായുള്ള
എത്ര ഫ്ലാറ്റുകള്‍
പ്രസ്തുത കാലയളവില്‍
നിര്‍മ്മിച്ചിട്ടുണ്ട്;
ഇതിന് അര്‍ഹതയുള്ള
ഗുണഭോക്താക്കളെത്ര;
ഇവരില്‍ ഫ്ലാറ്റുകള്‍
ലഭ്യമാകാത്തവര്‍ എത്ര;
വ്യക്തമാക്കുമോ?
-
സായൂജ്യം സ്വാശ്രയ പദ്ധതി
1957.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
ലെ ബഡ്ജറ്റില്‍
ഭവനനിര്‍മ്മാണ
ബോര്‍ഡിന് കീഴില്‍
ഇടത്തരക്കാര്‍ക്കായി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
സായൂജ്യം സ്വാശ്രയ
പദ്ധതി പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കീഴില്‍
നിലവില്‍ എത്ര
പ്ലോട്ടുകളാണുള്ളത്;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ
?
(സി)
പ്രസ്തുത
പ്ലോട്ടുകള്‍ക്കായി
ഗുണഭോക്താക്കളുടെ എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു;
എത്രപേര്‍ അർഹരാണ്;
അര്‍ഹരായവരില്‍
എത്രപേര്‍ക്ക്
പ്ലോട്ടുകള്‍
ലഭ്യമാകാനുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ?
ഭവന
രഹിതരായ കുടുംബങ്ങള്‍
1958.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി ഭവനം
ഇല്ലാത്ത എത്ര
കുടുംബങ്ങള്‍ ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കണക്ക്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
സ്വന്തമായി
വീടില്ലാത്ത
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍ 1/7/2011
മുതല്‍ 31.10.2015 വരെ
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പാലക്കാട്
ജില്ലയില്‍ ഹൗസിംഗ്
ബോര്‍ഡിന് നിലവില്‍
ഏതെല്ലാം പ്രോജക്ടുകള്‍
ആണുളളത്; വിശദാംശവും
കാലികസ്ഥിതിയും
വ്യക്തമാക്കാമോ?
കേരള
സ്റ്റേറ്റ് ഹൗസിംഗ്
ഡവലപ്പ്മെന്റ് ഫിനാന്‍സ്
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
1959.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
ലെ ബഡ്ജറ്റില്‍
പ്രഖ്യപിച്ചിരുന്ന കേരള
സ്റ്റേറ്റ് ഹൗസിംഗ്
ഡവലപ്പ്മെന്റ്
ഫിനാന്‍സ്
കോര്പ്പറേഷന്, കേരള
സ്റ്റേറ്റ് ഹൗസിംഗ്
സെക്ടര്‍ റെഗുലേറ്ററി
അതോറിറ്റി എന്നിവയുടെ
പ്രവര്‍ത്തനം
പൂര്‍ണ്ണതോതില്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഹൗസിംഗ് ഫിനാന്‍സ്
കോര്പ്പറേഷന് ഇതുവരെ
എത്ര രൂപ ഭവന വായ്പയായി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
ഹൗസിംഗ്
സെക്ടര്‍ റെഗുലേറ്ററി
അതോറിറ്റിയില്‍ ഇതുവരെ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട് ;
ഇവയില്‍ പരിഹരിക്കാതെ
അവശേഷിക്കുന്നത് എത്ര ;
വ്യക്തമാക്കാമോ ?
കേരള
കണ്‍സ്ട്രക്ഷന്‍ ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്,
റഗുലേറ്ററി അതോറിറ്റി
എന്നിവയുടെ പ്രവര്‍ത്തനം
1960.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
ലെ സംസ്ഥാന ബഡ്ജറ്റില്‍
സംസ്ഥാന നിര്‍മ്മിതി
കേന്ദ്രത്തിന്റെ
കീഴില്‍ തൊഴില്‍ ബാങ്ക്
നിര്‍മ്മിതി
ബോര്‍ഡിന്റേയും ഹൗസിംഗ്
ബോര്‍ഡിന്റേയും
സംയുക്താഭിമുഖ്യത്തില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
കേരള കണ്‍സ്ട്രക്ഷന്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്,
റിയല്‍ എസ്റ്റേറ്റ്
രംഗത്ത്
രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
റഗുലേറ്ററി അതോറിറ്റി
ഇവ ഓരോന്നും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
2012-13
ല്‍ ഇവയ്ക്കോരോന്നിനും
വേണ്ടി എത്ര തുക
വകയിരുത്തിയിരുന്നു;
എത്ര തുക അനുവദിച്ചു;
എത്ര തുക
പിന്‍വലിക്കാതെ
ട്രഷറിയില്‍
അവശേഷിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മിതി
കേന്ദ്രത്തിന് കീഴിലുളള
തൊഴില്‍ ബാങ്കില്‍
നിലവില്‍ എത്ര
അംഗങ്ങളാണുളളത്;
ഏതൊക്കെ മേഖലയിലേയ്ക്ക്
തൊഴിലാളികളെ നല്കാന്
ബാങ്കിന്
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
കണ്‍സ്ട്രക്ഷന്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
മുഖേന ഇതുവരെ എത്ര
തൊഴിലാളികള്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഇ)
റിയല്‍
എസ്റ്റേറ്റ് രംഗത്തെ
റെഗുലേറ്ററി
അതോറിറ്റിയുടെ
ഇതുവരെയുളള
പ്രവര്‍ത്തനം
വിശദമാക്കാമോ?
സാഫല്യം
ഭവനനിര്‍മ്മാണ പദ്ധതി
1961.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ 2011-12-ലെ
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
സാഫല്യം ഭവനനിര്‍മ്മാണ
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2011-12
നുശേഷം ഇതുവരെ
അവതരിപ്പിച്ച ഓരോ
ബഡ്ജറ്റിലും പ്രസ്തുത
പദ്ധതിക്കായി
വകയിരുത്തപ്പെട്ട തുക
എത്ര; അനുവദിക്കപ്പെട്ട
തുക എത്ര;
പിന്‍വലിക്കാതെ
അവശേഷിക്കുന്ന തുക
എത്ര; വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍ ഇതുവരെ
എത്ര ഘട്ടങ്ങളിലായി
എത്ര വീടുകള്‍
നിര്‍മ്മിക്കുന്നതിനാണ്
ലക്ഷ്യമിട്ടിരുന്നത്;
ഓരോ ഘട്ടത്തിലും
നിശ്ചയിച്ചിരുന്ന
ലക്ഷ്യം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഇതുവരെയുള്ള
ഓരോ ഘട്ടത്തിലും ഈ
പദ്ധതിയിലേക്ക് എത്ര
അപേക്ഷകള്‍ വീതം
ലഭിച്ചിട്ടുണ്ട്;
അവയില്‍ നിന്നും എത്ര
ഗുണഭോക്താക്കളെ വീതം
തെരഞ്ഞെടുത്തിട്ടുണ്ട്;
ഇതിനു സ്വീകരിച്ച
മാനദണ്ഡം എന്ത്;
വ്യക്തമാക്കാമോ;
(ഇ)
ഇവരില്‍
ഇനിയും പാര്‍പ്പിടം
ലഭ്യമാകാതെ
അവശേഷിക്കുന്നവരുണ്ടോ;
എങ്കില്‍ അതിന്റെ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ?
പരിസ്ഥിതി
സൗഹൃദ ഭവന നിര്‍മ്മാണ പദ്ധതി
1962.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി സൗഹൃദ ഭവന
നിര്‍മ്മാണ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
വിദേശരാജ്യങ്ങള്‍
താല്പര്യം
പ്രകടിപ്പിച്ചിട്ടുണ്ടോ
; എങ്കില്‍ ഏതെല്ലാം
രാജ്യങ്ങള്‍
മുമ്പോട്ടു
വന്നിട്ടുണ്ട് ;
വ്യക്തമാക്കുമോ ;
(സി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ടവരെയാണ്
പ്രസ്തുത പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലമെന്ന്
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ സാമ്പത്തിക
സാങ്കേതിക സഹായം,
പങ്കാളിത്തം,
മാനേജ്മെന്റ് എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ചാലക്കുടി
വനിതാ ഹോസ്റ്റലിന്റെ
നിര്‍മ്മാണം
1963.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
നഗരത്തില്‍, ഹൗസിംഗ്
ബോര്‍ഡ്
നിര്‍മ്മിക്കുന്ന വനിതാ
ഹോസ്റ്റലിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്നും
നിര്‍മ്മാണം എന്നേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
വിശദമാക്കാമോ;
(ബി)
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡിന്റെ വക
സ്ഥലത്ത്
വാണിജ്യകേന്ദ്രം
നിര്‍മ്മിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
ടെക്ലോളജി
ഇന്നവേഷന്‍ ഫണ്ട്
1964.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ മേഖലയിലെ
നൂതന പരീക്ഷണങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനു
വേണ്ടി 2012-13 ലെ
സംസ്ഥാന ബഡ്ജറ്റില്‍
രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ടെക്ലോളജി ഇന്നവേഷന്‍
ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിലേക്ക്
2012-13 ല്‍ എത്ര തുക
വകയിരുത്തിയിരുന്നു;
എത്ര തുക അനുവദിച്ചു ;
എത്ര തുക
പിന്‍വലിക്കാതെ
അവശേഷിക്കുന്നു;
(സി)
ഈ
ഫണ്ട് ഏതെല്ലാം
ഇനത്തിലാണ്
വിനിയോഗിച്ചത്; ഇതുമൂലം
കെട്ടിടനിര്‍മ്മാണ
മേഖലയ്ക്കുണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാം;
(ഡി)
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
ഇതിലേയ്ക്കായി തുക
വകയിരുത്തിയിരുന്നോ;
എങ്കില്‍ എത്ര വീതം;
ഇതില്‍ എത്ര വീതം
അനുവദിച്ചു; എത്ര വീതം
പിന്‍വലിക്കാതെ
അവശേഷിക്കുന്നു;
വ്യക്തമാക്കാമോ?
ഔദ്യോഗിക ഭാഷയില്‍ കേരളം ഏന്ന
മാറ്റം
1965.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയാളം
ഔദ്യോഗിക
ഭാഷയാക്കിയതിന്റെ
ഭാഗമായി കേരള എന്നത്
കേരളം എന്നാക്കി
മാറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
സേവനാവകാശ നിയമം
1966.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ നിയമം
നടപ്പാക്കാന്‍ കര്‍മ്മ
പദ്ധതി
അവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നാഷണൽ
ഗ്രീന്‍ ട്രിബ്യുണൽ
1967.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഗ്രീന്‍
ട്രിബ്യൂണലിന്‍െറ
സര്‍ക്യൂട്ട് ബഞ്ച്
കേരളത്തില്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
എങ്കിൽ എവിടെയാണ്
ആരംഭിച്ചതെന്നും എന്നു
മുതലാണ്
ആരംഭിച്ചതെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇല്ലെങ്കില്‍
ആയതിനുള്ള ശ്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ട്രിബ്യൂണലിന്
പരാതി നല്‍കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
വിശദമാക്കുമോ ;
(ഡി)
ട്രിബ്യൂണലിന്‍െറ
സര്‍ക്യൂട്ട് ബഞ്ച്
ആരംഭിക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
?
സര്‍ഫാസി
നിയമം
1968.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ഫാസി
നിയമപ്രകാരം ജനങ്ങളെ
കബളിപ്പിക്കുന്ന സംഘം
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയമപ്രകാരം കിടപ്പാടം
നഷ്ടപ്പെട്ടവര്‍
നടത്തിവരുന്ന സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയമപ്രകാരം ജപ്തി
നടപടികള്‍ക്ക്
വിധേയരായവര്‍ക്ക് പണം
തിരിച്ചടവിനുള്ള
സമയപരിധി
നല്‍കിക്കൊണ്ട് ജപ്തി
നടപടിയില്‍ നിന്നും
ഇളവ് നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നഴ്സുമാരുടെ
എമിഗ്രേഷന്‍ സംബന്ധിച്ച്
1969.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എമിഗ്രേഷന്‍
ക്ലിയറന്‍സ്
ലഭിക്കാത്തത് മൂലം
കേരളത്തില്‍
ആയിരക്കണക്കിന്
നഴ്സുമാര്‍ ദുരിതം
അനുഭവിക്കുകയാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
നഴ്സുമാരുടെ
എമിഗ്രേഷന്‍
ക്ലിയറന്‍സ്
നല്‍കാതിരിക്കുന്നത്
സംബന്ധിച്ച
പ്രശ്നത്തില്‍
ഏതെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ പ്രസ്തുത
പ്രശ്നം
ഉന്നയിക്കുന്നതിന്
നടപടി എടുത്തിട്ടുണ്ടോ;
വരട്ടാറിന്റെ
ഒഴുക്ക് സുഗമമാക്കുന്നതിന്
നടപടി
1970.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മുനിസിപ്പാലിറ്റി ,
തിരുവന്‍വണ്ടൂര്‍
പഞ്ചായത്ത് എന്നീ
പ്രദേശങ്ങളിലൂടെ
ഒഴുകിയിരുന്ന
വരട്ടാറിന്റെ ഒഴുക്ക്
സാദ്ധ്യമാക്കുന്നതിനായി
ഈ സര്‍ക്കാരിന്റെ
കാലത്ത് എത്ര തുക
ഏതെല്ലാമിനത്തില്‍
വകയിരുത്തിയിട്ടുണ്ടെന്നും
ആയതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഉള്ള വിവരം
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കമോ ;
(ബി)
വരട്ടാറിന്റെ
നീരൊഴുക്ക്
സാദ്ധ്യമാക്കുന്നതിന്
അനുബന്ധ വകുപ്പുകളെ
ഉള്‍പ്പെടുത്തി ഒരു
സംയുക്ത ആലോചനാ യോഗം
വിളിക്കാമെന്ന് ഉറപ്പു
നല്‍കിയിട്ടുണ്ടോ ;
(സി)
എങ്കില്‍
പ്രസ്തുത ആലോചന യോഗം
സമയബന്ധിതമായി
വിളിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?