ദുരിതാശ്വാസ
ധനസഹായ വിതരണം
5579.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും, ചികിത്സാ,
അപകട മരണ ധനസഹായങ്ങള്‍
വിതരണം ചെയ്യുമ്പോള്‍
എം.എല്‍.എ മാരെ
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എം.എല്‍.എ
മാര്‍, എം.പി. മാര്‍
തുടങ്ങിയ
ജനപ്രതിനിധികളെ
അവഹേളിക്കുന്ന
തരത്തില്‍ ഇവരെ
ഒഴിവാക്കി ധനസഹായങ്ങള്‍
വിതരണം ചെയ്യുന്നതിനായി
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശം
പിന്‍വലിക്കുന്നതിനും,
ഇവരെക്കൂടി
ഉള്‍പ്പെടുത്തി ധനസഹായം
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിനുമായി
നിര്‍ദ്ദേശം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ഐ.എം
ജി യുടെ പരിശീലന പരിപാടികള്‍
5580.
ശ്രീ.പാലോട്
രവി
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എം
ജി യുടെ പരിശീലന
പരിപാടികള്‍
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പിലാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പി.എസ്.സി
വഴിയുള്ള നിയമനം
5581.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
വഴിയുള്ള നിയമനത്തില്‍
റിക്കാര്‍ഡ്
നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചിട്ടുള്ളത് ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
5582.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ
തസ്തികകളിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകള്‍
സംസ്ഥാന-ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
നിന്നും 2015ജൂണ്‍ 30
വരെ നടന്ന നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
തസ്തികകളിലെ ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വി.എച്ച്.എസ്.ഇ.
നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍
(ബയോളജി) തസ്തികയിലെ
ഒഴിവുകള്‍
5583.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.
നോണ്‍ വൊക്കേഷണല്‍
സീനിയര്‍, ജൂനിയര്‍
ടീച്ചര്‍ (ബയോളജി)
തസ്തികയിലെ എത്ര
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
റിപ്പോര്‍ട്ട്
ചെയ്തിട്ടുളള
ഒഴിവുകളിലേക്ക് അഡ്വൈസ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അഡ്വൈസ്
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ?
പെൻഷൻ
പ്രായം
5584.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എം.ചന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെന്ഷന്
പ്രായം സംബന്ധിച്ച്
യുവജന സംഘടനകള്‍ക്ക്
ഉറപ്പുകള്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
നവരത്ന
പദ്ധതികള്‍
5585.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ മുന്‍കൈ
എടുത്ത് നടപ്പാക്കുന്ന
നവരത്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍
സമയബന്ധിതമായി
തീര്‍ക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കും;
(സി)
കേരളത്തിന്റെ
ഭാവി മുന്നില്‍ക്കണ്ട്
ഇത്തരം കൂടുതല്‍
പദ്ധതികള്‍
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
തെരുവ്
നായ്ക്കളുടെ ശല്യം
ഇല്ലാതാക്കുന്നതിനുളള
നടപടികള്‍
5586.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ ശല്യം
ഇല്ലാതാക്കുന്നതിനായി
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍
ജനപ്രതിനിധികളുമായും
ഉദ്യോഗസ്ഥന്മാരുമായി
നിയമസഭാമന്ദിരത്തില്‍
കൂടിയ യോഗം
എന്നായിരുന്നു ; ഒാരോ
വിഭാഗത്തിലുമായി
എത്രപേര്‍ പങ്കെടുത്തു
; ശ്രീമതി
.മേനകാഗാന്ധിയുടെ
സംഘടനയെ
പ്രതിനിധീകരിച്ച്
പങ്കെടുത്തവര്‍
ആരെല്ലാം ;പ്രസ്തുത
സംഘടനയെ യോഗത്തിൽ
പങ്കെടുക്കുന്നതിനായി
ക്ഷണിച്ചിട്ടുണ്ടായിരുന്നോ;
ഇല്ലെങ്കിൽ അവരെ
യോഗത്തിൽ പങ്കെടുക്കാൻ
സഹായിച്ച ഉദ്യോഗസ്ഥർ
ആരെല്ലാമെന്നു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
യോഗത്തില്‍ 1960ല്‍
പാര്‍ലമെന്റ്
പാസ്സാക്കിയ
മൃഗങ്ങള്‍ക്കെതിരെയുള്ള
ക്രൂരത തടയല്‍ നിയമവും
2006 ലെ കേരള ഹൈക്കോടതി
ഡിവിഷൻ ബഞ്ച് വിധിയും
ചര്‍ച്ച ചെയ്തുവോ
എന്നും എന്തു
തീരുമാനമെടുത്തു
എന്നുംവ്യക്തമാക്കുമോ
;, പ്രസ്തുത
ആക്ടിന്റേയും ഹൈക്കോടതി
വിധിയുടേയും പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
തെരുവുനായ്ക്കളെ
കൊല്ലുന്നതു
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇറക്കിയ
സര്‍ക്കുലര്‍/ഓര്‍ഡര്‍
പകര്‍പ്പുകളും, ഇവയില്‍
റദ്ദാക്കിയ
സര്‍ക്കുലറുകള്‍/ഓര്‍ഡറുകള്‍
സംബന്ധിച്ച വിവരവും
,ഇത് സംബന്ധിച്ച്
തദ്ദേശസ്വയംഭരണ സ്ഥാപന
ഓംബുഡ്സ്മാന് 2004 ല്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
നിലവില്‍
സുപ്രീംകോടതിയില്‍ എത്ര
കേസ്സുകള്‍
നിലനില്ക്കുന്നു ;
എത്ര കേസ്സുകളില്‍
സര്‍ക്കാര്‍ കക്ഷി
ചേര്ന്നിട്ടുണ്ടെന്നറിയിക്കുമോ;
; ഏതെല്ലാം
സംസ്ഥാനങ്ങളില്‍ തെരുവ്
നായ്ക്കളെ
കൊല്ലുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നറിയിക്കുമോ
?
പോലീസ്
കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍
എന്നീ തസ്തികകളിലെ ഒഴിവുകള്‍
5587.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ പോലീസ്
കോണ്‍സ്റ്റബിള്‍,
ഡ്രൈവര്‍ എന്നീ
തസ്തികകളിലെ ഒഴിവുകള്‍
എത്ര എണ്ണം പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഈ
തസ്തികകളിലെ
നിയമനത്തിനായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(സി)
എങ്കില്‍
നിയമനം
നടത്തുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടാണ്;
(ഡി)
ഈ
തസ്തികകളിലെ
റിപ്പോര്‍ട്ട് ചെയ്ത
വേക്കന്സികളിലുള്ള
നിയമനം എന്നത്തേയ്ക്ക്
നടത്തുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുവാന്‍ നടപടി
സ്വീകരിക്കുമോ?
കുമാരി
സീതാലക്ഷ്മിയില്‍ കരുനാഗപള്ളി
എഞ്ചിനീയറിംഗ് കോളേജില്‍
നിന്നും ടി.സി
5588.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
അധ്യായന വര്‍ഷം
എെ.എച്ച്.ആര്.ഡി യുടെ
കീഴിലുള്ള കരുനാഗപള്ളി
എഞ്ചിനീയറിംഗ് കോളേജ്
മാനേജ് മെന്റ് ഒ.ഇ.സി
ക്വാട്ടാ (തിയ്യ) യില്‍
അഡ്മിഷന് ലഭിച്ചിരുന്ന
B-Tech
വിദ്യാര്‍ത്ഥിനിയായിരുന്ന
കുമാരി സീതാലക്ഷ്മിക്ക്
ടി.സി യും
സര്‍ട്ടിഫിക്കറ്റുകളും
തിരികെ ലഭിക്കുന്നത്
സംബന്ധിച്ച്
ഗവ:സെക്രട്ടേറിയറ്റിലെ
ഹയല്‍ എഡ്യുക്കേഷന്‍
വകുപ്പിലെ (22272/J/H
എഡ്യുക്കേഷന്‍/15)
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
(ബി)
11-1-2007ലെ
സ.ഉ. (എം.എഡ്) നം.
3/2007/പജ.പവ.വിവ.
ഉത്തരവ് പ്രകാരം പഠനം
ഇടയ്ക്ക് നിര്‍ത്തി
വച്ച് പോകുന്ന
പട്ടികജാതി
പട്ടികവര്‍ഗ്ഗ മറ്റര്‍ഹ
വിഭാഗം
വിദ്യാര്‍ത്ഥികളില്‍
നിന്നും ലിക്വിഡേഷന്
ഡാമേജസ്
ഈടാക്കേണ്ടതില്ല
എന്നിരിക്കെ കുമാരി ജി.
സീതാലക്ഷ്മിക്ക്
ലിക്വിഡേഷന് ഡാമേജസ്
നല്‍കാതെ തന്നെ ടി.സി
യും മറ്റു
സര്‍ട്ടിഫിക്കറ്റുകളും
തിരികെ നല്കാന് എന്ത്
തടസ്സമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നിയമ
തടസ്സങ്ങള്‍ ഒന്നും
തന്നെ ഇല്ലെങ്കില്‍
കുമാരി
സീതാലക്ഷ്മിയില്‍
നിന്നും ലിക്വിഡേഷന്
ചാര്‍ജസ് ഈടാക്കാതെ
ടി.സി യും, വിദ്യാഭ്യാസ
സര്‍ട്ടിഫിക്കറ്റും
തിരികെ നല്കാന്
കോളേജ് അധികൃതര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
5589.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
നടപ്പാക്കുന്നത്
സംബന്ധിച്ച്
സംസ്ഥാനത്തിന്റെ
ആശങ്കകള്‍
പ്രധാനമന്ത്രിയുമായുള്ള
ചര്‍ച്ചയില്‍
മുഖ്യമന്ത്രി
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധമായി കേരളം
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ട
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
അന്തിമ
വിജ്ഞാപനത്തിന്
മുന്നോടിയായി കേന്ദ്രം
ആവശ്യപ്പെട്ട എല്ലാ
വിവരങ്ങളും കേരളം
കേന്ദ്ര സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ലാസ്റ്റ്
ഗ്രേഡ് സര്വ്വന്റുമാരുടെ
പ്രൊമോഷന്
5590.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാസ്റ്റ്
ഗ്രേഡ്
സര്വ്വന്റുമാരുടെ 10 %
പ്രൊമോഷനുവേണ്ടി
ജില്ലാതലത്തില്‍
എല്‍.ഡി.
ക്ലാര്‍ക്കുമാരുടെ
കേഡര്‍ സ്ട്രങ്ത്
കണക്കാക്കുമ്പോള്‍
എല്ലാ ജില്ലകളിലും
നിയമന അധികാരികളുളള
വകുപ്പുകളിലെ
ഹെഡ്ക്വാര്‍ട്ടേഴ്സുകളിലെ
ക്ലര്‍ക്കുമാരുടെ
കേഡര്‍ സ്ട്രങ്ത് ഏതു
ജില്ലയിലാണ്
കണക്കാക്കുന്നത് ;
(ബി)
ഇത്തരം
വകുപ്പുകളിലെ
ഹെഡ്ക്വാര്‍ട്ടേഴ്സുകളില്‍
മറ്റു ജില്ലകളില്‍
നിന്ന് ട്രാന്‍സ്ഫര്‍
മുഖേന
നിയമിക്കപ്പെട്ടിട്ടുളള
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാര്‍ക്ക് 10%
പ്രൊമോഷന് ഏതു
ജില്ലയിലാണ്
നല്‍കേണ്ടതെന്നും
അങ്ങനെ നിയമനം
ലഭിച്ചവര്‍ക്ക്
തസ്തികമാറ്റം
അനുവദിക്കുമോ എന്നും
വിശദമാക്കുമോ ?
ഫയലുകള്‍
കാണാതായ സംഭവം
5591.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
രണ്ട് ഓഫീസര്‍മാര്‍ക്ക്
നിയമവിരുദ്ധമായി
പ്രമോഷന്
നല്‍കിയതുമായി
ബന്ധപ്പെട്ട ഫയലുകള്‍
കാണാതായ സംഭവം
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതുസംബന്ധിച്ച്
അന്വേഷണം
നടന്നിട്ടുണ്ടോ;
അന്വേഷണത്തില്‍
ഫയലുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
അന്വേഷണം
പൂര്‍ത്തിയായി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്ട്ടിന്മേല്
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി
താലൂക്കില്‍ മുഖ്യമന്ത്രിയുടെ
ചികിത്സാ ധനസഹായം
കൈപ്പറ്റിയവര്‍
5592.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
മുഖ്യമന്ത്രിയുടെ
ചികിത്സാ ധനസഹായം 50000
രൂപയും അതിന് മുകളിലും
ഒരു ലക്ഷം രൂപയും
കൈപ്പറ്റിയ എത്ര പേര്
കൊയിലാണ്ടി താലൂക്കില്‍
ഉണ്ടെന്നും ഇവരുടെ
പേര്, വിലാസം എന്നിവയും
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് കൊയിലാണ്ടി
താലൂക്കാഫീസിലെ
രേഖകളുടെ
അടിസ്ഥാനത്തില്‍ ഇവരുടെ
പട്ടിക ലഭ്യമാക്കാമോ ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും അനുവദിച്ച
ധനസഹായം
5593.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിക്കുന്ന
ധനസഹായം സമയബന്ധിതമായി
കൊടുത്തുതീര്‍ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
സര്‍ക്കാര്‍
ഓഫീസുകളിലെ കൈക്കൂലി
5594.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ കൈക്കൂലി
വാങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൈക്കൂലിക്കേസില്‍
എത്ര ഉദ്യോഗസ്ഥര്‍
പിടിക്കപ്പെട്ടു ;
വാര്ഷാടിസ്ഥാനത്തില്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
എല്ലാ
സര്‍ക്കാര്‍ ഓഫീസിലും
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
വിദ്യാഭ്യാസ
വായ്പയ്ക്ക് പലിശ ഇളവ്
5595.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ വായ്പ
എടുക്കുന്നവര്‍ക്ക്
ഏതെല്ലാം വിധത്തിലുള്ള
ഇളവുകളാണ്
ലഭ്യമാകുന്നത് ;
(ബി)
വായ്പാ
കുടിശ്ശിക വന്നവര്‍ക്ക്
പലിശ ഇളവ്
നല്കുന്നുണ്ടോ ;
വിശദാംശം നല്‍കാമോ ;ഏത്
വര്‍ഷം മുതല്‍ വായ്പ
എടുത്തവര്‍ക്കാണ് ഇളവ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
വിദ്യാഭ്യാസ
വായ്പാ പദ്ധതിക്ക്
കേന്ദ്രസഹായമുണ്ടോ;
എങ്കില്‍ ഈ വകയില്‍
കഴിഞ്ഞ നാളിതുവരെ എന്ത്
തുക ലഭിച്ചു എന്ന്
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്ക് സംസ്ഥാന
സര്‍ക്കാര്‍
നീക്കിവെച്ചതും
ചെലവഴിച്ചതുമായ തുകയുടെ
കണക്ക്
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ ;
(ഇ)
എത്ര
കുട്ടികള്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചുവെന്ന്
വിശദമാക്കാമോ ;
(എഫ്)
വിദ്യാഭ്യാസ
വായ്പ എടുത്ത്
തിരിച്ചടക്കാന്‍
കഴിയാതെ ജപ്തി ഭീഷണി
നേരിടുന്നവരുടെ
കാര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
എന്ത് സഹായമാണ്
നല്‍കുന്നത്; ജപ്തി
നടപടിക്ക് മോറോട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇത്
നിലനില്‍ക്കുന്നുണ്ടോ;
(ജി)
വായ്പ
തിരിച്ചടയ്ക്കാന്‍
കഴിയാത്തതിന്റെ പേരില്‍
ആത്മഹത്യ ചെയ്തവരുടെ
കുടുംബാങ്ങളുടെയും
തിരിച്ചടവിന് മറ്റ്
യാതൊരു
മാര്ഗ്ഗമില്ലാത്തവരുടേയും
വായ്പാ കുടിശ്ശിക എഴുതി
തള്ളുന്നതിന് നടപടി
സ്വീകരിക്കുമോ ?
ജനസമ്പര്‍ക്ക
പരിപാടി
5596.
ശ്രീ.കെ.അച്ചുതന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് വിവിധ
ഘട്ടങ്ങളിലായി നടത്തിയ
ഓരോ ജനസമ്പര്‍ക്ക
പരിപാടിക്കുമുള്ള
സവിശേഷതകള്‍
എന്തൊക്കെയായിരുന്നു ;
വ്യക്തമാക്കാമോ ;
(ബി)
ജനസമ്പര്‍ക്ക
പരിപാടികളില്‍ ലഭിച്ച
പരാതികള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടത് ;
വിശദമാക്കാമോ ?
ജനസമ്പര്‍ക്ക
പരിപാടി
5597.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ല്‍
നടന്ന ജനസമ്പര്‍ക്ക
പരിപാടിയില്‍ ആകെ
ലഭിച്ച അപേക്ഷകളുടെ
എണ്ണം എത്ര; ഇവയില്‍
എത്ര എണ്ണം
പരിഹരിക്കപ്പെട്ടു;
(ബി)
ആകെ
ലഭിച്ചതില്‍ എത്ര
ശതമാനം പരാതികള്‍ക്ക്
പരിഹാരം കാണാന്‍
കഴിഞ്ഞു;
(സി)
2011-ല്‍
നടന്ന ജനസമ്പര്‍ക്ക
പരിപാടിക്ക് വിവിധ
ഇനങ്ങളിലായി ആകെ എത്ര
രൂപ ചിലവായി?
ജനസമ്പര്‍ക്ക
പരിപാടി
5598.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനസമ്പര്‍ക്ക
പരിപാടികളില്‍ വിവിധ
ജില്ലകളിലായി എത്ര
പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതികളില്‍ എത്ര
എണ്ണമാണ് കാസര്‍ഗോഡ്
ജില്ലയില്‍
പ്രഖ്യാപിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
എത്ര പദ്ധതികള്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിക്ക് ആവശ്യമായ
തുക
വകയിരുത്തിയിട്ടുണ്ടോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
5599.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
വിതരണം ചെയ്യുന്നതിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ്
കെെവരിച്ചിട്ടുളളത് ;
(ബി)
എത്ര
കോടി രൂപ ഇതിനായി
വിതരണം ചെയ്തിട്ടുണ്ട്
;
(സി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു ?
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
5600.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടികളുടെ
അനുഭവത്തിന്റെ
വെളിച്ചത്തില്‍
നിലവിലുളള ചട്ടങ്ങളില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി
കെെവരിക്കാനുദ്ദേശിച്ചത്
;
(സി)
എത്ര
ചട്ടങ്ങളിലാണ് ഇങ്ങനെ
മാറ്റം വരുത്തിയത് ;
വ്യക്തമാക്കാമോ ;
(ഡി)
മാറ്റം
വരുത്തിയ ചട്ടങ്ങള്‍
ജനങ്ങളെയും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെയും
അറിയിക്കാന്‍ നടപടികള്‍
എടുത്തിട്ടുണ്ടോ?
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ ഡെപ്യൂട്ടേഷന്
നിയമനം
5601.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഏതെല്ലാം
തസ്തികകളില്‍പ്പെട്ട
ഉദ്യോഗസ്ഥരെയാണ്
സെക്രട്ടേറിയറ്റിന്
പുറത്ത് വിവിധ
വകുപ്പുകളില്‍ വിവിധ
തസ്തികകളില്‍
നിയമിക്കുന്നത് ;
സെക്രട്ടേറിയറ്റിലെ
തസ്തികയും വകുപ്പിലെ
തസ്തികയും അവയുടെ
എണ്ണവും
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
സെക്രട്ടേറിയറ്റ്
ജീവനക്കാരെ മാത്രം
നിയമിക്കുന്ന
തസ്തികകള്‍ ഏതെല്ലാമാണ്
; സെക്രട്ടേറിയറ്റിലെ
തസ്തിക, വകുപ്പിലെ
തസ്തിക, അവയുടെ എണ്ണം
എന്നിവ വ്യക്തമാക്കുമോ
;
(സി)
സെക്രട്ടേറിയറ്റിന്
പുറത്തുള്ള ഏതെല്ലാം
തസ്തികകളുടെ
നിയമനത്തിനാണ്
സെക്രട്ടേറിയറ്റ്
ജീവനക്കാര്‍ക്ക്
ക്വാട്ട
നിശ്ചയിച്ചിട്ടുള്ളത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
അസിസ്റ്റന്റ്,
സെക്ഷന്‍ ഓഫീസര്‍,
അണ്ടര്‍ സെക്രട്ടറി
എന്നിവരെ ഏതെല്ലാം
തസ്തികകളിലാണ്
സെക്രട്ടേറിയറ്റിന്
പുറത്ത് നിയമിക്കുന്നത്
; തസ്തികകളുടെ പേരും,
എണ്ണവും അടക്കമുള്ള
വിശദാംശങ്ങള്‍ നല്‍കുമോ
;
(ഇ)
ഹയര്‍
സെക്കണ്ടറി വകുപ്പില്‍
ഏതെല്ലാം തസ്തികകളിലാണ്
സെക്രട്ടേറിയറ്റ്
ജീവനക്കാരെ
നിയമിച്ചിട്ടുള്ളത് ;
വിശദമാക്കാമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് നിയമനം
5602.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ജൂലായ് 31 വരെ
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്
തസ്തികയുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്നറിയിക്കാമോ;
പ്രസ്തുത ഒഴിവുകളില്‍
എത്രയെണ്ണം പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
സെക്രട്ടേറിയറ്റ്
അസ്സിസ്റ്റന്റ്
തസ്തികയില്‍
പി.എസ്.സി., തുടങ്ങിയ
വകുപ്പുകളില്‍ 2015
ജൂലായ് 31 വരെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്നറിയിക്കാമോ;
(സി)
2015
ഡിസംബര്‍ 31 വരെ ഈ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ടാകും
എന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹെഡ്ക്വാര്‍ട്ടര്‍
വേക്കന്‍സിയില്‍ നിയമനം
ലഭിച്ചവരുടെ ജില്ലാതല
സ്ഥലംമാറ്റ വ്യവസ്ഥകള്‍
5603.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
ജില്ലാതല ലിസ്റ്റില്‍
നിന്നും ലാസ്റ്റ്
ഗ്രേഡ് സര്‍വ്വന്റായി
ഹെഡ്ക്വാര്‍ട്ടര്‍
വേക്കന്‍സിയില്‍ നിയമനം
ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വന്തം ജില്ലയിലേക്ക്
ഇന്റര്‍
ഡിപ്പാര്‍ട്ട്മെന്റ്
ട്രാന്‍സ്ഫര്‍
കിട്ടുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ജീവനക്കാരുടെ
സീനിയോറിറ്റി ഏത് തീയതി
മുതലാണ്
കണക്കാക്കുന്നതെന്ന്
വിശദമാക്കാമോ ?
ഇടുക്കി
ജനസമ്പര്‍ക്ക പരിപാടി
-കരുതല്‍ 2015
5604.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ വച്ച്
നടത്തിയ ജനസമ്പര്‍ക്ക
പരിപാടി -കരുതല്‍
2015ല്‍ നേരിട്ട്
പങ്കെടുത്ത എത്ര
പേര്‍ക്കാണ് ധനസഹായം
നല്‍കിയത്; ആകെ എത്ര
രൂപ തൊടുപുഴയിൽ വച്ച്
വിതരണം നടത്തി;
(ബി)
ഇടുക്കിയിലെ
കരുതല്‍ 2015 ന്റെ
നടത്തിപ്പിന് വിവിധ
ഇനങ്ങളിലായി എത്ര രൂപ
ചെലവാക്കി; ഓരോ ഇനവും
തിരിച്ച് എത്ര രൂപ
ചെലവായി എന്നത്
സംബന്ധിച്ച വിശദാംശം
നല്‍കാമോ ?
അഖിലേന്ത്യാ
സര്‍വ്വീസിലുള്ള
ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം
5605.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഖിലേന്ത്യാ
സര്‍വ്വീസിലുള്ള
ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ?
അതിവേഗ
വനിതാ കോടതികള്‍
5606.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതകളുടെയും
കുട്ടികളുടെയും
നേര്‍ക്കുണ്ടാകുന്ന
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചിരിക്കുന്ന
സാഹചര്യത്തില്‍ ഇത്തരം
കേസുകള്‍ വേഗത്തില്‍
തീര്‍പ്പു
കല്‍പ്പിക്കുന്നതിന്
അതിവേഗ വനിതാ കോടതികള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍ അതിവേഗ
കോടതികള്‍ ഏതുതരം
കേസുകളാണ് വിചാരണ
നടത്തുന്നത് എന്ന്
വ്യക്തമാക്കുമോ?
ശ്രീമതി
കെ.വി. അനിതയുടെ ഹര്‍ജി-
സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ
നിയമനം
5607.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൊലചെയ്യപ്പെട്ട
വ്യക്തികളുടെ
ബന്ധുക്കളുടെ അപേക്ഷ
പ്രകാരം കേസ്സ്
വാദിക്കുന്നതിന് എത്ര
പേര്‍ക്ക് സ്പെഷ്യല്‍
പബ്ലിക്
പ്രോസിക്യൂട്ടറെ
നിയമിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2013
സെപ്തംബര്‍ 16-ന്
തിരുവോണനാളില്‍
കാസര്‍ഗോഡ് ജില്ലയില്‍
കൊലചെയ്യപ്പെട്ട എം.ബി.
ബാലകൃഷ്ണന്റെ ഭാര്യ
ശ്രീമതി കെ.വി. അനിത
സമര്‍പ്പിച്ച
ഹര്‍ജിയില്‍ സ്പെഷ്യല്‍
പ്രോസിക്യൂട്ടറെ
നിയമിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ശ്രീമതി
കെ.വി.അനിതയുടെ ഹര്‍ജി
പരിഗണിക്കാതിരിക്കാനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
വിജിലന്‍സ്
കോടതികളില്‍ തീര്‍പ്പ്
കല്‍പ്പിക്കാത്ത കേസ്സുകള്‍
T 5608.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
കോടതികളില്‍ തീര്‍പ്പ്
കല്‍പ്പിക്കാത്ത എത്ര
കേസ്സുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്തരം
കേസ്സുകള്‍ തീര്‍പ്പ്
കല്‍പ്പിക്കുന്നതിനായി
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ ;
(സി)
ഏത്
വര്‍ഷത്തെ സ്റ്റാഫ്
പാറ്റേണ്‍ അനുസരിച്ചാണ്
കോടതികളില്‍ ഒഴിവുകള്‍
നികത്തപ്പെടുന്നതെന്ന്
അറിയിക്കാമോ ;
(ഡി)
ഇത്
കാലോചിതമായി
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ജനങ്ങളെ
ശാസ്ത്രബോധമുള്ളവരാക്കി
ചൂഷണങ്ങളില്‍ നിന്നും
രക്ഷിക്കാനുള്ള നടപടികള്‍
5609.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളെ
ശാസ്ത്രബോധമുള്ളവരാക്കാനും
അജ്ഞതമൂലമുള്ള
ചൂഷണങ്ങളില്‍ നിന്നും
അവരെ രക്ഷിക്കാനും ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ ;
(ബി)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
കാലയളവില്‍ ജനങ്ങളുടെ
അജ്ഞതയും
ശാസ്ത്രബോധമില്ലായ്മയും
മുതലെടുത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ട തട്ടിപ്പ്
കേസുകള്‍ എത്രയാണെന്ന്
പറയാമോ ; ഇത്തരം
കേസുകള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍ നിയമനം
5610.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസറി
തസ്തികയിലേയ്ക്ക്
പി.എസ്.സി.
എഴുത്തുപരീക്ഷ
നടത്തിയത് എന്നാണ്;
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്
എന്നാണ്;
വ്യക്തമാക്കുമോ;
(ബി)
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസറി
തസ്തികയില്‍
ഇന്റര്‍വ്യൂ നടപടികള്‍
എന്നാണ് ആരംഭിച്ചത്;
ഇന്റര്‍വ്യൂ
പൂര്‍ണ്ണമായോ;
(സി)
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
പി.
എസ്. സി. യിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
5611.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനില്‍
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പിലാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പി.എസ്.സി.
നിയമനങ്ങള്‍
5612.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.എസ്.സി. റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
നീട്ടുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
വിവിധ
തസ്തികകളില്‍
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
ഒഴിവുകള്‍ വകുപ്പ്
അധികാരികള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവിലുളള
എല്ലാ ഒഴിവുകളും
പി.എസ്.സി.
യ്ക്ക്റിപ്പോര്ട്ട്
ചെയ്യുന്നതിനും നിയമനം
നടത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ ;
(ഡി)
2010
ജൂണ്‍ മാസത്തില്‍
നിലവില്‍ വന്ന
തൃശ്ശൂര്‍ ജില്ലയിലെ
ഫോറസ്റ്റ് ഗാര്‍ഡ്
തസ്തികയുടെ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നത്
എന്നാണ്;
(ഇ)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്കിയുട്ടുണ്ട് ;
പ്രസ്തുത ലിസ്റ്റില്‍
നിന്നും ഇനിയും നിയമനം
നടത്താന്‍
സാദ്ധ്യതയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ഒഴിവു
വന്ന തസ്തികകള്‍
5613.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ഏപ്രില്‍, മെയ്
മാസങ്ങളിലായി ഒഴിവു
വന്ന എത്ര തസ്തികകളിലെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
എത്ര തസ്തികകളില്‍
നിയമന നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ ?
ഹയര്‍
സെക്കണ്ടറി (കോമേഴ്സ്
)സീനിയര്‍, ജൂനിയര്‍ റാങ്ക്
ലിസ്റ്റുകളില്‍ നിന്നുള്ള
നിയമനങ്ങൾ
5614.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗ
ഉദ്യോഗാര്‍ത്ഥികളുടെ
ഹയര്‍ സെക്കണ്ടറി
സ്കൂള്‍ ടീച്ചര്‍
കോമേഴ്സ് സീനിയര്‍,
ജൂനിയര്‍ റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകൾ
പ്രകാരം നിയമനം
നടത്തേണ്ട എത്ര
ഒഴിവുകളാണ് 2009 മുതല്‍
2012 വരെ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ; നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത റാങ്ക്
ലിസ്റ്റുകളിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അര്‍ഹതപ്പെട്ട
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യിപ്പിച്ച് നിയമനം
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ഓഫീസ്
അറ്റന്‍ഡന്റ്
5615.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയിലേക്ക്
പി.എസ്.സി. പരീക്ഷ
നടത്തുമ്പോള്‍ ഉന്നത
വിദ്യാഭ്യാസ
യോഗ്യതയുള്ള
പരീക്ഷാര്ത്ഥിക
ളോടൊപ്പം എഴുതുന്ന
പ്ലസ് ടൂ -ന്
താഴെമാത്രം യോഗ്യതയുള്ള
പരീക്ഷാര്‍ത്ഥികള്‍ക്ക്
ജോലി ലഭിക്കാതെ പ്രായ
പരിധി കഴിഞ്ഞ് അവസരം
നഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
ഒരു അവസരം കൂടി
നല്കുവാന്
തയ്യാറാകുമോ?
ഓഫീസ്
അറ്റന്‍ഡന്റ് തസ്തികയിലെ
വിദ്യാഭ്യാസ യോഗ്യത
5616.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
വഴി ഓഫീസ് അറ്റന്‍ഡന്റ്
തസ്തികയില്‍
അപേക്ഷിച്ചവര്‍ക്ക്
ഉന്നത വിദ്യാഭ്യാസ
യോഗ്യത അധിക യോഗ്യതയായി
കണക്കാക്കാറുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ;
(ബി)
ഉന്നത
വിദ്യാഭ്യാസ
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളോട്
മത്സരിച്ച്
ജയിക്കുന്നതിന് പ്ലസ്ടു
വിന് താഴെ മാത്രം
യോഗ്യതയുള്ള
പരീക്ഷാര്‍ത്ഥികള്‍ക്ക്
പ്രയാസം ആണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ ?
ജില്ലാ
സഹകരണ ബാങ്ക് ബ്രാഞ്ച്
മാനേജര്‍ റാങ്ക് ലിസ്റ്റ്
5617.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്ക് ബ്രാഞ്ച്
മാനേജര്‍
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമന
നിര്‍ദ്ദേശം
നല്‍കുന്നതിന്
നിയമപരമായ തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും അവസാനമായി
നിയമന നിര്‍ദ്ദേശം
നല്‍കിയതിന്‍െറ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അതിനുശേഷം
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമന
നിര്‍ദ്ദേശങ്ങള്‍
നല്കാതിരിക്കുന്നതിന്െറ
കാരണങ്ങള്‍
വിശദമാക്കുമോ?
പത്താം
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ട്
5618.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ടിന്റെ ഒരു
ഭാഗം
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
സാഹചര്യത്തില്‍
ആയതിന്റെ
അടിസ്ഥാനത്തില്‍ എന്ന്
ഉത്തരവ് ഇറക്കാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദവിവരം നല്‍കുമോ ;
(ബി)
ഇതിനായി
മന്ത്രിസഭാ ഉപസമിതിയെ
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ; പരിഗണനാ
വിഷയങ്ങള്‍
ഇക്കാര്യത്തില്‍
നിര്‍ദ്ദേശിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പെന്ഷന് പ്രായം 58
ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ ?
ഒഴിവുകള്‍
പി.എസ്.സി ക്ക് റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്ന നടപടി
5619.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന
നിര്‍ദ്ദേശം അവഗണിച്ച്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഏതൊക്കെ
വകുപ്പുകളാണ്
ഇക്കാര്യത്തില്‍ വീഴ്ച
വരുത്തിയതായി
കണ്ടെത്തിയിട്ടുള്ളത് ;
എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്യാത്തതായി
കണ്ടെത്തിയിട്ടുള്ളത് ;
വ്യക്തമാക്കാമോ ;
(സി)
സർക്കാരിന്റെ
ആവർത്തിച്ചുള്ള
നിര്‍ദ്ദേശം അവഗണിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ ഒഴിവുകള്‍
5620.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
6 മാസത്തിനിടയില്‍
പാലക്കാട് ജില്ലയിലെ
വിവിധ വകുപ്പുകളില്‍
നിന്നും പി.എസ്.സി.ക്ക്
എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
ബന്ധപ്പെട്ട
വകുപ്പ് മേധാവികള്‍
ഒഴിവുകള്‍ കൃത്യസമയത്ത്
റിപ്പോര്‍ട്ട്
ചെയ്യാറില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം
ഓഫീസര്‍മാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍
5621.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ എത്ര
ജീവനക്കാരുണ്ട് ; ഓരോ
വകുപ്പിലും ജോലി
ചെയ്യുന്നവരുടെ എണ്ണം
പ്രത്യേകം പ്രത്യേകം
വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
വകുപ്പുകളിലാണ്
ജീവനക്കാര്‍
അധികമാണെന്ന്
കണ്ടെത്തിയിട്ടുള്ളത് ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
അധികം
വന്ന ജീവനക്കാരെ
പുനര്‍വിന്യസിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ ;
(ഡി)
സംതൃപ്തവും,
കാര്യക്ഷമവുമായ സിവില്‍
സര്‍വ്വീസ് എന്ന
ലക്ഷ്യപ്രാപ്തിക്കായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ;
(ഇ)
ജീവനക്കാരുടെ
കര്‍മ്മശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയിലുണ്ടോ ;
ഉണ്ടെങ്കില്‍ അതു
പരിഹരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ ?
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
5622.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എത്ര സര്‍ക്കാര്‍
ജീവനക്കാരും
അദ്ധ്യാപകരുമാണ്
ഇപ്പോള്‍
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ടവരായി
സര്‍വീസില്‍ ഉള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവരുടെ
പെന്ഷന് പ്രായം
എത്രയാണ്; പുതിയ
പെന്ഷന് പദ്ധതി
എന്‍.പി.എസ് -ല്‍ എത്ര
ജീവനക്കാര്‍
അംഗങ്ങളായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ?
കാഴ്ചവൈകല്യമുള്ളവരുടെ
നിയമനം
T 5623.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ളവര്ക്കുളള
ഉദ്യോഗ സംവരണത്തില്‍
കാഴ്ചവൈകല്യമുള്ളവര്‍ക്കായി
നീക്കിവച്ച
ഒഴിവുകളിലേക്ക് നിയമനം
ത്വരിതപ്പെടുത്തന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഉദ്യോഗത്തില്‍
പ്രവേശിച്ച ശേഷം
കാഴ്ചശേഷി പൂര്‍ണ്ണമായോ
ഭാഗികമായോ
നഷ്ടപ്പെട്ടവര്‍ക്ക്
അതേ വകുപ്പില്‍
സൗകര്യപ്രദമായ
തസ്തികയിലേക്ക് മാറ്റം
നല്‍കുന്നതിന്
എന്തെങ്കിലും വ്യവസ്ഥ
നിലവിലുണ്ടോ;
(സി)
1995-ലെ
പേഴ്സണ്‍ വിത്ത് ഡിസ്
എബിലിറ്റീസ് ആക്ടിലെ
സെക്ഷന്‍ 47-ന്റെ
ആനുകൂല്യം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അപകടമരണ
ധനസഹായം
5624.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടമരണം
സംഭവിക്കുന്നവരുടെ
ആശ്രിതര്‍ക്ക്
നല്കുന്ന ധനസഹായം
രണ്ടുലക്ഷം രൂപയായി
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്‍െറ കോപ്പി
ലഭ്യമാക്കുമോ;
(ബി)
ഏതു
ഫണ്ടില്‍ നിന്നാണ്
പ്രസ്തുത തുക
നല്‍കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത വര്‍ദ്ധനവിന്
എന്നുമുതലാണ്
പ്രാബല്യമെന്നു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ധന സഹായം
അനുവദിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ പ്രശ്നങ്ങള്‍
T 5625.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിത മേഖലയില്‍
പൂര്‍ണ്ണമായും
ഭാഗികമായും കിടപ്പിലായ
എത്ര പേര്
വീതമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കിടപ്പിലായവര്‍ക്കും
ഭാഗികമായി
കിടപ്പിലാവര്ക്കും
മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്കും ദേശീയ
മനുഷ്യാവകാശ കമ്മീഷന്
പുറപ്പെടുവിച്ച ധനസഹായം
എത്ര വീതമാണ്; ഓരോ
വിഭാഗത്തിലും എത്ര
പേര്‍ക്ക് വീതം ധനസഹായം
അനുവദിച്ചു നല്കി എന്ന്
വ്യക്തമാക്കാമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതരുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
മന്ത്രിമാരടങ്ങുന്ന ഒരു
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ; ഈ
കമ്മിറ്റി ഇതിനകം എത്ര
പ്രാവശ്യം യോഗം
ചേര്‍ന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
കമ്മിറ്റി
തീരുമാനപ്രകാരം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായുള്ള
കേന്ദ്ര സഹായം
5626.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശിച്ച കേന്ദ്ര
സഹായം ഇതിനകം സംസ്ഥാന
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതിനകം എന്തു തുക
ലഭ്യമായെന്നും ഈ തുക
ഏതൊക്കെ സമാശ്വാസ
പദ്ധതികള്‍ക്കായി
ചെലവഴിച്ചെന്നും
വിശദമാക്കാമോ ;
(സി)
ദുരിത
ബാധിതര്‍ക്കായി
പ്ലാന്റേഷന്
കോര്പ്പറേഷന്
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ച എത്ര
തുക ഇതിനകം അവരില്‍
നിന്ന് ലഭ്യമായെന്നും
ബാക്കി തുക എത്രയെന്നും
അവര്‍ അത്
ലഭ്യമാക്കാതിരിക്കുന്നതെന്തു
കൊണ്ടെന്നും
വിശദമാക്കാമോ ?
മന്ത്രിമാര്‍ / സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ / പേഴ്സണല്‍
സ്റ്റാഫ് എന്നിവര്‍ക്ക്
അനുവദിച്ച വാഹനങ്ങള്‍
5627.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി,
മന്ത്രിമാര്‍
എന്നിവരുടെ പേഴ്സണല്‍
സ്റ്റാഫ് അംഗങ്ങളില്‍
ഡപ്യൂട്ടേഷന്
വ്യവസ്ഥയിലുള്ളവര്‍
ഉള്‍പ്പെടെയുളളവരുടെ
തസ്തിക തിരിച്ചുളള
കണക്കും ഇവരില്‍ എത്ര
ഉദ്യോഗസ്ഥര്‍ക്ക്
സര്‍ക്കാര്‍ വാഹനം
അനുവദിച്ചിട്ടുണ്ട്
എന്നും ഇതില്‍ എത്ര
സര്‍ക്കാര്‍ /
പൊതുമേഖലാ/ മറ്റു
സ്ഥാപനങ്ങളുടെ
വാഹനങ്ങള്‍ നിലവില്‍
ഉപയോഗിക്കുന്നു എന്നും
ഈ വാഹനങ്ങള്‍ക്ക് 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും ചെലവായ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
എത്ര പേര്‍ക്ക്
സര്‍ക്കാര്‍ ഉത്തരവു
വഴി വാഹനം
അനുവദിച്ചിട്ടുണ്ട്
എന്നും ഉത്തരവില്ലാതെ
എത്ര വാഹനങ്ങള്‍
ഉപയോഗിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
മുഖ്യമന്ത്രിയുള്‍പ്പെടെയുളള
മന്ത്രിമാര്‍ ,
പേഴ്സണല്‍ സ്റ്റാഫ്
എന്നിവരുടെ
കുടുംബാംഗങ്ങള്‍ക്ക്
വാഹനമുപയോഗിക്കാന്‍
അനുമതി നല്‍കിയിട്ടുണ്ടോ
; എങ്കില്‍
ആര്‍ക്കെല്ലാം ;
നിലവില്‍ എത്ര
കുടുംബങ്ങള്‍
സര്‍ക്കാര്‍/
പൊതുമേഖലാ/ മറ്റു
സ്ഥാപനങ്ങളുടെ
വാഹനങ്ങള്‍
ഉപയോഗിക്കുന്നു ;
ഇതില്‍ ഏതെല്ലാം
പേഴ്സണല്‍ സ്റ്റാഫിന്റെ
കുടുംബാംഗങ്ങളുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ചീഫ്
സെക്രട്ടറി, മറ്റ്
സെക്രട്ടറിമാര്‍ ,
മറ്റു സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
എന്നിവരില്‍ ഓരോ
വിഭാഗത്തിലും എത്ര
പേര്‍ക്ക് വാഹനം
അനുവദിച്ചിട്ടുണ്ട്;
ഏതെല്ലാം
വ്യവസ്ഥകള്‍ക്കു
വിധേയമായി വാഹനം
സ്വകാര്യ
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാം എന്നും
ഇതിനായി എന്തു തുക
സര്‍ക്കാര്‍
ഈടാക്കുന്നുണ്ട് എന്നും
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും
ഈയിനത്തില്‍ ലഭിച്ച തുക
എത്ര എന്നും
വ്യക്തമാക്കുമോ;
(ഇ)
മുഖ്യമന്ത്രി,
മന്ത്രിമാര്‍,
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍,
പേഴ്സണല്‍ സ്റ്റാഫ്
എന്നിവര്‍ക്ക്
സര്‍ക്കാര്‍ വാഹനം
ഉപയോഗിക്കുവാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം ; ഇവരില്‍
ഒന്നിലധികം
വാഹനമുപയോഗിക്കുവാനുള്ള
അനുമതിയുള്ളവര്‍
ആരെല്ലാം ;അവധി
ദിനങ്ങളില്‍ എത്ര
വാഹനങ്ങള്‍ ഏതെല്ലാം
വ്യവസ്ഥകള്‍ പ്രകാരം
ഉപയോഗിച്ചുവെന്നും 2011
മുതല്‍ 2015 വരെ
ശ്രദ്ധയില്‍പ്പെട്ടതും
ദുരുപയോഗം
കണ്ടെത്തിയതുമായ
കേസ്സുകളുടെ വിശദാംശവും
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ ജന
പ്രതിനിധികള്‍ക്ക് പെന്ഷന്
5628.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജന പ്രതിനിധികള്‍ക്ക്
പെന്ഷന് നല്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ജനപ്രതിനിധികളുടെ
അലവന്‍സ്
വര്‍ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ?
വിമാനക്കൂലി
വര്‍ദ്ധനവ് മൂലം പ്രവാസി
മലയാളികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
T 5629.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമാനക്കൂലി
ക്രമാതീതമായി
വര്‍ദ്ധിപ്പിക്കുന്നതു
മൂലം പ്രവാസി
മലയാളികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ എയര്‍
ഇന്‍ഡ്യ അടക്കമുള്ള
വിമാന കമ്പനികളുമായി
ചര്‍ച്ച നടത്തി പരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പ്രോട്ടോക്കോള്‍
പദവി
5630.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
അദ്ധ്യക്ഷന്മാര്ക്ക്
മുകളില്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അദ്ധ്യക്ഷന്മാര്ക്ക്
പ്രോട്ടോക്കോള്‍
പദവി
നല്‍കിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
ഹജ്ജ് കമ്മിറ്റി
ചെയര്‍മാനും, വഖഫ്
ബോര്‍ഡ് ചെയര്‍മാനും
ഇതില്‍ ഉള്‍പ്പെടുമോ;
ഇത് സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കുമോ;
(സി)
മുന്‍
എം.എല്‍.എ മാരുടെയും
എം.പി മാരുടെയും
പൊതുചടങ്ങുകളിലെ
പ്രോട്ടോക്കോള്‍
വിശദമാക്കാമോ?