തഴക്കര
ഗ്രാമപഞ്ചായത്തില്‍ വ്യവസായ
വകുപ്പിന്റെ കൈവശമുള്ള ഭൂമി
കൈമാറ്റം
3349.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തഴക്കര
ഗ്രാമപഞ്ചായത്തില്‍
വ്യവസായ വകുപ്പിന്റെ
കൈവശമുള്ള ഭൂമിയുടെ
വിശദാംശങ്ങള്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലെയും
ഗ്യാസ് ഫാക്ടറി
പ്രദേശത്തെയും
ഉള്‍പ്പെടെ
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രദേശത്ത് വ്യവസായ
വകുപ്പിന്റെ കൈവശമുള്ള
ഭൂമി ഏതൊക്കെ
വ്യക്തികള്‍ക്ക് എത്ര
വീതമാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതിന്
സ്വീകരിച്ച മാനദണ്ഡം
വിശദമാക്കുമോ;
(ഡി)
ഓരോ
വസ്തുവിനും എന്ത്
വിപണിമൂല്യം
കണക്കാക്കിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഇ)
വ്യവസായ
വകുപ്പിന്റെ കൈവശം
ബാക്കിയുള്ള ഭൂമിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
'വി.
മിഷന് കേരള'
3350.
ശ്രീ.വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി.യുടെ
ആഭിമുഖ്യത്തില്‍ 'വി.
മിഷന് കേരള'
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
വനിതാ
സംരംഭകരെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
'മെയ്ക്ക്
ഇന്‍ കേരള' പദ്ധതി
3351.
ശ്രീ.വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'മെയ്ക്ക് ഇന്‍ കേരള'
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
വ്യവസായ
സംരംഭ വളര്‍ച്ചയ്ക്ക് ഈ
പദ്ധതി എത്ര മാത്രം
സഹായകരമാകും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
വി
- മിഷന് കേരള
3352.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വി
-മിഷന് കേരള പദ്ധതി
പ്രകാരം സൂക്ഷ്മ
ചെറുകിട ഇടത്തരം
വ്യവസായ മേഖല
പ്രോത്സാഹിപ്പിക്കുന്നതിന്
വനിതാ സംരംഭകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്കുവാന്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ആര്‍ക്കാണ് ചുമതല
നല്‍കിയിട്ടുള്ളത്?
പി.പി.പി
പദ്ധതികള്‍ മുഖേന പുതിയ
സംരഭങ്ങള്‍
3353.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012ലെ
എമര്‍ജിംഗ് കേരളയുടെ
ഭാഗമായി വിഭാവനം
ചെയ്തിരുന്ന പി. പി. പി
പദ്ധതികള്‍ മുഖേന പുതിയ
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ അവയുടെ
പുരോഗതികള്‍
അറിയിക്കാമോ;
(ബി)
ഏതെല്ലാം
സംരംഭങ്ങള്‍
ആരംഭിച്ചുവെന്നും
അവയുടെ മുതല്‍മുടക്കും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാവി
സംബന്ധിച്ച
അനിശ്ചിതത്വം
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ ?
കേരള
ക്ലെയിസ് & സിറാമിക്സ്
ലിമിറ്റഡ്
3354.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ കേരള
ക്ലെയിസ് &
സിറാമിക്സ് ലിമിറ്റഡിനു
കീഴിലുളള ഏതെങ്കിലും
യൂണിറ്റുകള്‍
അടച്ചുപൂട്ടിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏതെല്ലാം
യൂണിറ്റുകളാണെന്നുള്ള
വിശദാംശം നല്‍കുമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സ്ഥാപനത്തിലെ ട്രേഡ്
യൂണിയനുകളുടെ അഭിപ്രായം
തേടിയിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
യൂണിറ്റുകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാരുടെയും
തൊഴിലാളികളുടെയും
ജോലിയും സംരക്ഷണവും
ഉറപ്പു വരുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(ഇ)
പഴയങ്ങാടി
യൂണിറ്റില്‍
സംസ്കരണത്തിനുശേഷം
ബോക്സെെറ്റും സള്‍ഫറും
കലര്‍ന്ന അവശിഷ്ടങ്ങള്‍
നിര്‍മ്മാര്‍ജ്ജനം
ചെയ്യാന്‍ എന്ത്
പദ്ധതിയാണ്
പരിഗണനയിലുളളത് ;
(എഫ്)
പ്രസ്തുത
യൂണിറ്റിന്റെ
നിയന്ത്രണത്തിലുളള
മുട്ടം, മാടായി ,
വെങ്ങര മേഖലകളില്‍
കുടിവെളളമെത്തിക്കുന്ന
പദ്ധതി തുടര്‍ന്നും
എങ്ങനെ മുന്നാേട്ട്
കൊണ്ടുപോകാനാണ്
ഉദ്ദേശിക്കുന്നത് ?
പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി വ്യവസായ
വകുപ്പിന്റെ പദ്ധതികള്‍
3355.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍രഹിതരായ
ചെറുപ്പക്കാര്‍ക്ക്
പുതിയ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
വ്യവസായ വകുപ്പ്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
; ഓരോ പദ്ധതിയെ
സംബന്ധിച്ചുമുള്ള
വിശദാംശം നല്‍കാമോ ;
(ബി)
അപേക്ഷകര്‍ക്ക്
യഥാസമയം വായ്പ
അനുവദിക്കുന്നതിലുണ്ടാകുന്ന
കാലതാമസം ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശം നല്‍കാമോ ?
സിഡ്കോ
മുഖേന പുഴമണല്‍ വില്പന
3356.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴമണല്‍
വില്പനക്കായി സിഡ്കോ
പരസ്യം നല്‍കിയത്
എന്നാണ് ;
(ബി)
പ്രസ്തുത
പരസ്യത്തിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമായിരുന്നു ;
(സി)
പ്രസ്തുത
പരസ്യത്തിന്റെ
അടിസ്ഥാനത്തില്‍ മണല്‍
ലഭിക്കുന്നതിനായി എത്ര
പേര് സെക്യൂരിറ്റി തുക
കെട്ടിവച്ച്
സിഡ്കോയ്ക്ക് അപേക്ഷ
നല്‍കിയിരുന്നു ; ഈ
ഇനത്തില്‍ എത്ര തുക
ലഭിച്ചു ;
(ഡി)
അപേക്ഷകര്‍ക്ക്
മണല്‍
ലഭ്യമാക്കിയിട്ടുണ്ടോ ;
കാലതാമസം
ഉണ്ടായിട്ടുണ്ടെങ്കില്‍
കാരണം വിശദമാക്കുമോ ;
അപേക്ഷകര്‍ക്ക് മണല്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും ?
ഫാക്ട്
നേരിടുന്ന പ്രതിസന്ധി
3357.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എളമരം കരീം
,,
ജി.സുധാകരന്
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ സ്ഥാപനമായ
ഫാക്ട് നേരിടുന്ന
പ്രതിസന്ധിക്ക് കേന്ദ്ര
സര്‍ക്കാരിനെക്കൊണ്ട്
പരിഹാരം
കണ്ടെത്തുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഫാക്ടിന്റെ
പുനരുദ്ധാരണത്തിനായി
കേന്ദ്ര
സര്‍ക്കാര്‍പ്രഖ്യാപിച്ച
പാക്കേജ്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(സി)
ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്ന
ഫാക്ടിന് ഇത്തരത്തില്‍
പ്രതിസന്ധിയുണ്ടാകുന്നതിന്റെ
കാരണം
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശം
വ്യക്തമാക്കാമോ?
കൊച്ചി
കപ്പല്‍ശാലയുടെ പ്രവർത്തനം
3358.
ശ്രീ.എസ്.ശർമ്മ
,,
ബാബു എം. പാലിശ്ശേരി
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിരോധ
വകുപ്പില്‍ നിന്നും
കൊച്ചി
കപ്പല്‍ശാലയ്ക്ക്
സംയുക്ത സംരംഭങ്ങള്‍
ലഭിക്കാനുള്ള സാദ്ധ്യത
ഒരുക്കുന്നതില്‍
വേണ്ടത്ര ജാഗ്രത
കാണിക്കാത്തത്
കപ്പല്‍ശാലയുടെ
പുരോഗതിക്ക്
വിഘാതമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യത്തില്‍
നിലപാട് വ്യക്തമാക്കാമോ
;
(ബി)
സ്വകാര്യ
മേഖലയെ സഹായിക്കാന്‍
പൊതുമേഖലയിലെ കപ്പല്‍
നിര്‍മ്മാണ ശാലയ്ക്ക്
ലഭിക്കേണ്ട ഓര്‍ഡറുകള്‍
ഇല്ലാതാക്കുന്നത്തിന്
ഉന്നത ഉദ്യോഗസ്ഥര്‍
കൂട്ടുനില്‍ക്കുന്നതായ
വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
നിലനിര്‍ത്തുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
വേണ്ടത്ര ശ്രദ്ധ
കാണിക്കാത്തത്
സർക്കാരിന്റെ
പൊതുമേഖലയോടുള്ള
താല്പര്യക്കുറവും
സ്വകാര്യ സംരംഭകര്‍ക്ക്
ഒത്താശ ചെയ്യുന്ന
സമീപനവുമാണ്
വ്യക്തമാക്കുന്നതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ?
കൊച്ചി-മംഗലാപുരം
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി
3359.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-മംഗലാപുരം
ഗ്യാസ് പൈപ്പ് ലൈന്‍
പദ്ധതിയുമായി
ബന്ധപ്പെട്ട് എന്തൊക്കെ
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
ജനങ്ങളുടെ
ആശങ്കയകറ്റുന്നതിനും
ഭൂമി
നഷ്ടപ്പെട്ടവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
നല്‍കുന്നതിനും നടപടി
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഇതു
സംബന്ധിച്ച് എന്തൊക്കെ
തീരുമാനങ്ങളാണ്
എടുത്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ചെറുകിട
- ഇടത്തരം
വ്യവസായങ്ങളെക്കുറിച്ചു പഠനം
3360.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട - ഇടത്തരം
വ്യവസായങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
പ്രസ്തുത
പഠനത്തിലെ
കണ്ടെത്തലുകളും
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമാണ് ;
(സി)
സെന്റര്‍
ഫോര്‍ മാനേജ് മെന്റ്
ഡവലപ്പ്മെന്റ് പ്രസ്തുത
മേഖലക്ക് നല്കുന്ന
സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ചെറുകിട
- ഇടത്തരം സംരഭങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ?
വ്യവസായ
വികസനം
3361.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വ്യവസായ വികസനം
പൂര്‍ണ്ണമായും
തടസ്സപ്പെട്ടുകിടക്കുകയാണെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വിശദമാക്കാമോ;
(സി)
വ്യവസായ
വികസനത്തിന് പ്രധാന
തടസ്സം കാലഹരണപ്പെട്ട
നിയമങ്ങളാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
എങ്കില്‍
ഏതെല്ലാം നിയമങ്ങളില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
ചെറുകിട
വ്യവസായ യൂണിറ്റുകളുടെ
പ്രവര്‍ത്തനം
3362.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ യൂണിറ്റുകളില്‍
2013-14, 2014-15
സാമ്പത്തിക
വര്‍ഷങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചവയും
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചവയും
എത്ര വീതമെന്ന്
വിശദമാക്കാമോ ?
വ്യവസായ
മേഖലയുടെ വളര്‍ച്ച
3363.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ- ഇടത്തരം-
ചെറുകിട വ്യവസായ മേഖലയെ
പ്രോത്സാഹിപ്പിക്കുന്ന
കാര്യത്തിലുള്ള നയം
വ്യക്തമാക്കുമോ ;
(ബി)
ഈ
മേഖലയുടെ വളര്‍ച്ചയെ
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ തരത്തില്‍
വായ്പാ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
വ്യവസായ
ഷെഡുകളുടെ പുനക്രമീകരണം
3364.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ മിനി
ഇന്‍ഡസ്ട്രീസ്
എസ്റ്റേറ്റുകളിലുള്ള
വ്യവസായ ഷെഡുകള്‍
ഒന്നിലേറെ എണ്ണം വാടക
നല്‍കിക്കൊണ്ട് കൈവശം
വയ്ക്കുകയും എന്നാല്‍
ഉപയോഗിക്കാതെയും
ഇരിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത്തരത്തില്‍
എത്രയെണ്ണമുണ്ടെന്ന്
ജില്ലതിരിച്ച്
കണക്കുകള്‍
വ്യക്തമാക്കാമോ ;
(സി)
ഇത്തരത്തില്‍
ഉപയോഗിക്കാതെ
കിടക്കുന്ന ഷെഡുകള്‍
വ്യവസായം
നടത്തുന്നവര്‍ക്കായി
പുനക്രമീകരിച്ച് പുതിയ
സംരംഭകര്‍ക്ക്
നല്കാന് നടപടി
സ്വീകരിക്കുമോ ?
വ്യവസായ
വകുപ്പില്‍ നിന്നും
സ്റ്റാര്‍ട്ട് അപ് സഹായം
വാങ്ങിയ സംഘങ്ങള്‍
3365.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ ഇ.എസ്.എസ്.
പദ്ധതിയില്‍ കീഴില്‍
സ്റ്റാര്‍ട്ട് അപ്
സഹായം വാങ്ങിയ
സംഘങ്ങള്‍ സെക്കന്റ്
ഹാന്റ് മെഷിനറികള്‍
സ്ഥാപിച്ച് യൂണിറ്റ്
തുടങ്ങിയെന്ന് വ്യവസായ
വകുപ്പിനെ
തെറ്റദ്ധരിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ എത്ര
യൂണിറ്റുകള്‍ ഇപ്രകാരം
സ്ഥാപനം തുടങ്ങിയതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
(ബി)
ഈ
യൂണിറ്റുകള്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ ?
വ്യവസായ
വകുപ്പിന്റെ ഡയറക്ടറേറ്റിലെ
ഒഴിവുകള്‍
3366.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ
ഡയറക്ടറേറ്റില്‍ എല്‍.
ഡി. സി., എല്‍. ജി.
എസ്., എല്‍.ഡി.
ടൈപ്പിസ്റ്റ് എന്നീ
തസ്തികകളിലായി എത്ര
ഒഴിവുകളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കാമോ ; ഇത്
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായോ ;
(ബി)
വരുന്ന
ആറുമാസ കാലയളവില്‍
പ്രസ്തുത തസ്തികകളില്‍
എത്ര ഒഴിവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ ;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്ത് നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ ?
വ്യവസായ
പ്ലോട്ടുകള്‍
3367.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴില്‍
കഴിഞ്ഞ 5 വര്‍ഷമായി
ഉപയോഗിക്കാതെ
കിടക്കുന്ന വ്യവസായ
പ്ലോട്ടുകള്‍
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇങ്ങനെ
ഉപയോഗിക്കാതെ
കിടക്കുന്ന
പ്ലോട്ടുകള്‍
ഒഴിപ്പിച്ച് പുതിയ
സംരംഭകര്‍ക്ക് വ്യവസായം
തുടങ്ങുവാന്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കശുവണ്ടി
വ്യവസായം
3368.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിന്റെ
ഇന്നത്തെ സ്ഥിതിയെ
സംബന്ധിച്ചു പഠിക്കാന്‍
23 പേരടങ്ങിയ ഒരു
കമ്മിറ്റി ഗവണ്മെന്റ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
23 പേരടങ്ങിയ കമ്മിറ്റി
3 മാസത്തിനകം പഠിച്ചു
റിപ്പോര്‍ട്ടു
സമര്‍പ്പിക്കുക
പ്രായോഗികമാണോ;
(സി)
വ്യവസായത്തില്‍
തന്നെ യന്ത്രവത്കൃത
മേഖലയിലെ തൊഴിലാളികളുടെ
കൂലി ഘടന
നിര്‍ണ്ണയിക്കാന്‍
പ്രസ്തുത കമ്മിറ്റിയെ
അധികാരപ്പെടുത്തിയിട്ടുണ്ടോ;
കശുവണ്ടിവ്യവസായത്തില്‍
പുതിയ മിനിമം വേജസ്
നിശ്ചയിച്ചു
പ്രഖ്യാപിച്ച
സാഹചര്യത്തില്‍ അതേ
വ്യവസായത്തിലെ
യന്ത്രവത്കൃത
വിഭാഗത്തിലേക്കു
പ്രത്യേക മിനിമം കൂലി
നിശ്ചയിക്കുന്നത്
തെറ്റായ കീഴ്വഴക്കം
സൃഷ്ടിക്കുകയല്ലേ എന്ന്
കരുതുന്നുണ്ടോ;
(ഡി)
തൊഴില്‍
വകുപ്പിനാണ് മിനിമം
വേജസ് നിശ്ചയിക്കാനുള്ള
അവകാശമെന്നിരിക്കെ
വ്യവസായ വകുപ്പ്
ഇടപെടുന്നതിലുള്ള
പ്രസക്തി എന്താണെന്ന്
അറിയിക്കാമോ; മിനിമം
വേജസ് കമ്മിറ്റിയില്‍
തൊഴിലാളി - തൊഴിലുടമ
പ്രതിനിധികള്‍ക്കു
തുല്യ
പ്രാതിനിധ്യമുണ്ടാകണമെന്ന
നിയമം
നിലനില്ക്കുമ്പോള്
പ്രസ്തുത നിയമവും
കീഴ്വഴക്കവും പാലിച്ച്
നിലവില്‍ പ്രഖ്യാപിച്ച
മിനിമം വേജസ്
നടപ്പിലാക്കാന്‍
ഗവണ്മെന്റ്
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
ഗ്ലോബല്‍
ഇന്‍വെസ്റ്റേഴ്സ് മീറ്റ്
മുഖാന്തിരം ആരംഭിച്ച വ്യവസായ
സ്ഥാപനങ്ങള്‍
3369.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭകരെ
ആകര്‍ഷിക്കുന്നതിനായി
സംഘടിപ്പിച്ച ഗ്ലോബല്‍
ഇന്‍വെസ്റ്റേഴ്സ്
മീറ്റ് പോലുള്ള
മേളകളിലൂടെ ഇതിനോടകം
എത്ര വ്യവസായ
സ്ഥാപനങ്ങള്‍ ആരംഭിച്ചു
; ഇതില്‍ തദ്ദേശ
വ്യവസായ സംരംഭകരുടെ
ഉടമസ്ഥതയിലുള്ളവഎത്ര ;
വിദേശ സംരംഭകരുടെ
ഉടമസ്ഥതയിലുള്ളവ എത്ര ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാം
ജില്ലയിലാണെന്നും,
അതിനായി നല്കിയ
സൗകര്യങ്ങളും
സൗജന്യങ്ങളും
എന്തെല്ലാമായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വ്യവസായ
സ്ഥാപനങ്ങളിലൂടെ എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കപ്പെട്ടു ; ഇവ
ഏതെല്ലാം വിഭാഗങ്ങളില്‍
; കേരളീയരായ എത്ര
യുവാക്കള്‍ക്ക് ഇതിലൂടെ
തൊഴില്‍ ലഭിച്ചു ;
വ്യക്തമാക്കുമോ;
(ഡി)
ആലപ്പുഴ
ജില്ലയില്‍
ഇത്തരത്തില്‍ ആരംഭിച്ച
വ്യവസായ സംരംഭങ്ങള്‍
ഏതെല്ലാം ;
വ്യക്തമാക്കുമോ?
അങ്കമാലി
ഇന്‍കെല്ലില്‍ സ്ഥലം
അനുവദിക്കല്‍
3370.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
ഇന്‍കെല്ലില്‍ സ്ഥലം
അനുവദിക്കുന്നതിലെ
മാനദണ്ഡം എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങള്ക്കാണ്അവിടെ
സ്ഥലം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വ്യവസായ
വകുപ്പ് മുഖാന്തിരം
ഏതെല്ലാം പദ്ധതികളാണ്
പ്രസ്തുത സ്ഥലത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
തൊഴില്‍
വകുപ്പിന്റെ
സഹകരണത്തോടെ അവിടെ
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
അങ്കമാലി
ടെല്‍ക്കിന്റെ പ്രവര്‍ത്തനം
3371.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ അങ്കമാലി
ടെല്‍ക്കിന്റെ
പ്രവര്‍ത്തനത്തെ
കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ടെല്‍ക്ക്
ലാഭത്തിലായിരുന്നോ
നഷ്ടത്തിലായിരുന്നോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
ടെല്‍ക്കിന്റെ
പ്രതിസന്ധിയുടെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇത്
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(എഫ്)
ദീര്‍ഘകാല
കരാറിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
മൂലധനച്ചെലവിലേയ്ക്കുള്ള
സര്‍ക്കാര്‍ വിഹിതം
3372.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളുടെ
മൂലധനച്ചെലവ്
വിഹിതത്തിലേക്ക് എത്ര
രൂപ നല്കുകയുണ്ടായി;
(ബി)
ഓരോ
പൊതുമേഖലാ
സ്ഥാപനത്തിനും
മൂലധനച്ചെലവ്
വിഹിതത്തിലേക്ക്
നല്കിയ തുക
എത്രയാണെന്നും ഏതു
വര്‍ഷമാണു തുക
നല്‍കിയതെന്നും
വ്യക്തമാക്കുമോ ?
കുറ്റ്യാടി
നാളികേര പാര്‍ക്കിന്റെ
പ്രവര്‍ത്തന പുരോഗതി
3373.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കുറ്റ്യാടി നാളികേര
പാര്‍ക്കിന്റെ
ഇതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നാളികേര പാര്‍ക്ക്
എപ്പോള്‍ പ്രവര്‍ത്തന
സജ്ജമാകും എന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാനത്തെ
വ്യവസായ സംരംഭങ്ങൾ ത്വര
3374.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
നിക്ഷേപത്തിനായി
നടപ്പാക്കിയ എമര്‍ജിംഗ്
കേരളയില്‍ കരാര്‍ വച്ച
വ്യവസായ സംരംഭങ്ങളില്‍
ഏതൊക്കെ പദ്ധതികളുടെ
നിര്‍മ്മാണമാണ്
ആരംഭിക്കാത്തവയെന്നു്വിശദീകരിക്കുമോ
;
(ബി)
കരാറില്‍
ഏര്‍പ്പെട്ട വ്യവസായ
സംരംഭങ്ങളുടെ
നിര്‍മ്മാണം
മുടങ്ങാനുള്ള കാരണം
വ്യക്തമാക്കുമോ; ഇതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
കരാറില്‍
ഏര്‍പ്പെട്ട വ്യവസായ
സംരംഭങ്ങളുടെ
നിര്‍മ്മാണം
മുടങ്ങാനുള്ള കാരണം
വ്യക്തമാക്കുമോ; ഇതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
കൊട്ടാരക്കര
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഭൂമിയും
നടപ്പിലാക്കിയ പ്രവൃത്തികളും
3375.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ഭൂമിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വ്യവസായ വകുപ്പ്
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഇലക്ട്രോണിക്
ഇടപാടുകളിൽ കേരളത്തിന് ഒന്നാം
സ്ഥാനം
3376.
ശ്രീ.ആര്
. സെല്‍വരാജ്
,,
എം.എ. വാഹീദ്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
ഇലക്ട്രോണിക്
ഇടപാടുകള്‍ നടത്തുന്ന
സംസ്ഥാനങ്ങളില്‍
കേരളത്തിന് ഒന്നാം
സ്ഥാനം
ലഭിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
സംസ്ഥാനത്തിന് ഇൗ
ബഹുമതി
ലഭിച്ചിട്ടുള്ളത് ;
(സി)
സംസ്ഥാന
എെ.റ്റി. മിഷന്
ഇതിനായി എന്തെല്ലാം
നടപടികളാണ് കെെകൊണ്ടത്
?
കെല്‍ട്രോണില്‍
ഒഴിവുളള തസ്തികകള്‍
3377.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
നിലവില്‍ എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടപ്പുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിയമനം
നടത്താന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
കെല്‍ട്രോണ്‍
ഉള്‍പ്പെടെ ഓരോ
പൊതുമേഖലാ
സ്ഥാപനത്തിലും നിലവില്‍
എത്ര പേര്
ദിവസവേതനാടിസ്ഥാനത്തിലും
കണ്‍സോളിഡേറ്റഡ് പേ
അടിസ്ഥാനത്തിലും ജോലി
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കാമോ?
യെസ്
2014
3378.
ശ്രീ.കെ.മുരളീധരന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"യെസ്
2014"സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
ആശയങ്ങളാണ് സമ്മിറ്റ്
വഴി മുന്നോട്ട് വച്ചത്;
(ഡി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതിന്മേല്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
നിംസ്
(NIMZ) പ്രോജക്ട്
3379.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍
ഇന്‍വെസ്റ്റ്മെന്റ്
ആന്റ്
മാനുഫാക്ച്ചറിംഗ്
സോണില്‍ ഉള്‍പ്പെടുന്ന
ജില്ലകള്‍ ഏതെല്ലാം;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വ്യാവസായിക
വികസനത്തിന് നിംസ്
(NIMZ) പ്രോജക്ട്
ഏതെല്ലാം വിധത്തില്‍
പ്രയോജനപ്പെടുന്നു
എന്ന് വിശദീകരിക്കാമോ;
(സി)
നാഷണല്‍
ഇന്‍വെസ്റ്റ്മെന്റ്
ആന്റ്
മാനുഫാക്ച്ചറിംഗ്
സോണിന്റെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പ്രോജക്ടിനായി എത്ര
തുകയാണ് നീക്കിവച്ചത്;
അതില്‍ എത്ര തുക
നാളിതുവരെ ചെലവഴിച്ചു;
വിശദാംശം
ലഭ്യമാക്കാമോ?
കെട്ടിടനിര്‍മ്മാണ
മേഖലയിലെ പ്രശ്നങ്ങള്‍
T 3380.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ
വിലക്കയറ്റവും ക്ഷാമവും
കെട്ടിടനിര്‍മ്മാണ
മേഖലയെ ബാധിച്ചുവോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;ഇതു
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
ഇതു പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ നടക്കുന്ന
സീസണുകളില്‍ സിമന്റ്
കമ്പനികള്‍
വിലകൂട്ടുന്നതു
തടയുവാന്‍ എന്തു നടപടി
സ്വീകരിച്ചുവെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയപ്പോഴുളള
സിമന്റുവിലയും നിലവിലെ
സിമന്റുവിലയും
എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
തമിഴ്
നാട് ഉള്‍പ്പെടെ പല
സംസ്ഥാനങ്ങളും കുറഞ്ഞ
വിലയ്ക്ക് സിമന്റും
മറ്റു
കെട്ടിടനിര്‍മ്മാണ
സാമഗ്രികളും
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
സംസ്ഥാനത്തും
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ഇ)
കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ
മണല്‍ ലഭ്യമാകാത്തത്
മൂലം പാറപ്പൊടിയുടെയും
മറ്റു നിര്‍മ്മാണ
ഉല്പന്നങ്ങളുടെയും വില
വര്‍ദ്ധിച്ചത്
നിയന്ത്രിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(എഫ്)
നിര്‍മ്മാണ
വസ്തുക്കളുടെ ക്ഷാമവും
വിലക്കയറ്റുവും മൂലം
പൊതുമരാമത്ത് പണികളും
കെട്ടിടനിര്‍മ്മാണവും
മുടങ്ങികിടക്കുന്നത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ; ഇങ്ങനെ
കെട്ടിടനിര്‍മ്മാണം
തുടങ്ങി
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തവര്‍
എത്രയെന്നും
വ്യക്തമാക്കുമോ ; ഇതു
പരിഹരിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
ഖനന
നയം
3381.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
മുല്ലക്കര രത്നാകരന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖനന
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ
; എങ്കില്‍ ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഖനനത്തിലൂടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നത്
മുഖ്യലക്ഷ്യമാക്കിയിട്ടുണ്ടോ
;
(സി)
സംസ്ഥാനത്ത്
പ്രധാനമായും
എന്തെല്ലാമാണ് ഖനനം
ചെയ്യുന്നത് ,
വ്യാപകമായ ഖനനം
ദൂരവ്യാപകമായ
പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കുമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
നിയന്ത്രിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പാറവില
വര്‍ധനവ്
T 3382.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറവില
ക്രമാതീതമായി
വര്‍ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സര്‍ക്കാരിന്റെ
മുന്‍കൂട്ടിയുള്ള
അനുമതി ഇല്ലാതെ പാറവില
വര്ധിപ്പിക്കരുതെന്ന
നിര്‍ദ്ദേശം
നടപ്പിലാവാതെ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഏകീകൃത
പാറവില
ഉറപ്പുവരുത്താന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
കരിങ്കല്‍/ചെങ്കല്‍
ക്വാറികളുടെ പ്രവര്‍ത്തനം
3383.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
കരിങ്കല്‍/ചെങ്കല്‍
ക്വാറികളില്‍ ഈ
സര്‍ക്കാര്‍ അനുമതി
നല്കി
പ്രവര്ത്തനമാരംഭിച്ചവ
ഏതെല്ലാമാണ്; ഈ
സര്‍ക്കാര്‍ പല
കാരണങ്ങളാല്‍ അടപ്പിച്ച
ക്വാറികള്‍ എത്രയാണ് ;
ഇവകളില്‍ നിന്നും ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും ലഭിച്ച
വരുമാനതുക എത്ര എന്നും
ജില്ല തിരിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
റവന്യൂ,
പുറമ്പോക്ക്, വനം മറ്റു
സര്‍ക്കാര്‍ അധീന
മേഖലകളിലായി
പ്രവര്‍ത്തിക്കുന്ന
എത്ര ക്വാറികള്‍
നിലവിലുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നിയമത്തിലെ
പഴുതുകള്‍, റോയല്‍റ്റി
എന്നിവ ദുരുപയോഗം
ചെയ്ത് ക്വാറി ഉടമകള്‍
അനധികൃത ഖനനം
നടത്തുന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ; ഇതു
തടയുവാന്‍ സര്‍ക്കാര്‍
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ?
ക്വാറികളുടെ
പ്രവര്‍ത്തനം
3384.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍ക്ക് അനുമതി
നല്‍കുന്നത് എന്തെല്ലാം
നിയമങ്ങളുടെ
അടിസ്ഥാനത്തിലാണ്;
വിശദമാക്കാമോ;
(ബി)
മെെനിംങ്
ആന്റ് ജിയോളജി
വകുപ്പിന്റെ
അനുമതിയോടെ
പ്രവര്‍ത്തിക്കുന്ന
എത്ര ക്വാറികള്‍
ഉണ്ടെന്ന് ജില്ല
തിരിച്ചുളള വിശദാംശം
ന്ലകാമോ;
(സി)
ലെെസന്‍സ്
ഇല്ലാതെയും നിയമങ്ങള്‍
ലംഘിച്ചും
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍ക്കെതിരെ
എന്താല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
പരിസ്ഥിതിക്ക്
കോട്ടം തട്ടുന്ന
രീതിയിലുളള ഖനനം
അവസാനിപ്പിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
നെയ്ത്ത്
സഹകരണ സംഘങ്ങള്‍ക്കുള്ള
റിബേറ്റ് കുടിശ്ശിക
3385.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
നെയ്ത്ത് സഹകരണ
സംഘങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
കൈത്തറിമേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരം
3386.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറിമേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെയാണ്
പ്രധാന കണ്ടെത്തലുകള്‍
എന്ന് വിശദമാക്കുമോ;
(ബി)
വ്യാജ
കൈത്തറി വസ്ത്രത്തിന്റെ
കടന്നുകയറ്റം ഈ
പരമ്പരാഗത തൊഴില്‍
മേഖലയെ
പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അന്യ
സംസ്ഥാനത്തു നിന്നും
മറ്റും
യന്ത്രത്തറികളില്‍
നിര്‍മ്മിച്ചതും
ഗുണനിലവാരം കുറഞ്ഞതുമായ
ഉത്പന്നങ്ങള്‍
കൈത്തറിയാണെന്ന വ്യാജേന
വില്‍പ്പന നടത്തുന്നത്
കണ്ടെത്തുന്നതിനും
തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഡി)
യഥാര്‍ത്ഥ
കൈത്തറി വസ്ത്രങ്ങള്‍
തിരിച്ചറിയുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
ആവിഷ്കരിച്ച
ഹാന്‍ഡ്ലൂം
മാര്‍ക്കിന്റെ
മാതൃകയില്‍ ഒരു
തിരിച്ചറിയല്‍ അടയാളം
കൈത്തറി
വസ്ത്രങ്ങള്‍ക്ക്
നിര്‍ബന്ധമാക്കുമോ?
കോതമംഗലം
കേന്ദ്രമാക്കി എെ.റ്റി. പാര്‍ക്ക്
3387.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിന്റെ
കവാടം എന്നറിയപ്പെടുന്ന
കോതമംഗലം
കേന്ദ്രമാക്കി ഒരു
എെ.റ്റി. പാര്‍ക്ക്
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഇവിടെ
ടെക്നോ പാര്‍ക്ക്
മാതൃകയില്‍
ഇന്‍ഫര്‍മേഷന്‍
ടെക്നോളജിയുടെ
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഉള്‍പ്പെടെയുള്ള പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഐ.ടി
മേഖലയിലെ പുതിയ സ്ഥാപനങ്ങള്‍
T 3388.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഐ.ടി
മേഖലയില്‍ എത്ര
സ്ഥാപനങ്ങള്‍ പുതുതായി
ആരംഭിച്ചിട്ടുണ്ടെന്നും,
അവ ഏതൊക്കെയെന്നും എത്ര
പേര്‍ക്ക് ഇതുവഴി
തൊഴില്‍
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
എല്ലാ
വീടുകളിലും ഇന്റര്‍നെറ്റ്
കണക്ഷന്
3389.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വീടുകളിലും
ഇന്റര്‍നെറ്റ് കണക്ഷന്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊച്ചി
സമാര്‍ട്ട് സിറ്റി
3390.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സമാര്‍ട്ട് സിറ്റിയില്‍
മൊത്തം എത്ര ചതുരശ്ര
അടി കെട്ടിടം
നിര്‍മ്മിക്കാനാണ്
പദ്ധതിയില്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
അതില്‍ മൊത്തം എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കാനായിരുന്നു
പദ്ധതി ലക്ഷ്യം;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയാകാറായ
കെട്ടിടം എത്ര ചതുരശ്ര
അടിയാണ്; ഇതിന്റെ എത്ര
ശതമാനം ഏരിയ ഐ.ടി.
കമ്പനികള്‍ക്ക്
നല്കാന് സാധ്യമാകും
എന്ന് വ്യക്തമാക്കുമോ;
(സി)
സ്പെയിസ്
അലോട്ട് ചെയ്തിട്ടുള്ള
കമ്പനികളുടെ പേരും
അലോട്ട് ചെയ്ത
വിസ്തൃതിയും
വിശദമാക്കാമോ;
(ഡി)
ഒരു
സ്ക്വയര്‍ മീറ്ററിന്
എത്ര നിരക്കിലാണ്
സ്പെയിസ് അലോട്ടമെന്റ്
നടത്തിയിരിക്കുന്നത്;
ഏതെങ്കിലും കമ്പനി
ഇന്റീരിയര്‍ ജോലികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
കമ്പനികള്‍ക്കായി
നീക്കി വെച്ച മൊത്തം
സ്ഥലവും പ്രവര്‍ത്തന
ക്ഷമമാക്കാന്‍ ഇനിയും
എത്ര മാസങ്ങള്‍
വേണ്ടിവരുമെന്നാണ്
കണക്കാക്കുന്നത്;
ഏതെങ്കിലും കമ്പനി
സ്ഥലം ഏറ്റെടുത്ത്
ജീവനക്കാരെ
നിയോഗിച്ചുകൊണ്ട്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി പദ്ധതി
3391.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതിയ്ക്ക് ഭൂമി
ഏറ്റെടുത്തതു മുതല്‍
ഇതേവരെ ഏതെല്ലാം
കാര്യങ്ങള്‍ക്കായി
മൊത്തം എത്ര കോടി രൂപ
സര്‍ക്കാര്‍
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
സ്മാര്‍ട്ട്
സിറ്റി കമ്പനിയുടെ
ആതറൈസ്ഡ് ഷെയര്‍
ക്യാപിറ്റല്‍ എത്ര
കോടിയാണ്; പെയ്ഡഡ്
ഷെയര്‍ ക്യാപിറ്റല്‍
എത്ര കോടി,
സര്‍ക്കാരിന്റെ ഷെയര്‍
എത്ര കോടി; ദുബായ്
കമ്പനിയുടെ ഷെയര്‍
എത്ര; ഇതിനകം ഉണ്ടായ
മൊത്തം നിക്ഷേപം എത്ര ;
വിശദമാക്കാമോ;
(സി)
എത്ര
ഏക്കര്‍ ഭൂമി
പദ്ധതിയ്ക്കായി
ഏറ്റെടുത്തിട്ടുണ്ട്;
ഇതിൽ റിയല്‍
എസ്റ്റേറ്റ്
വികസനത്തിനായി
ഉപയോഗിക്കുന്ന ഭൂമി
എത്ര ഏക്കറായിരിക്കും;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
എത്ര
ഏക്കര്‍ സ്ഥലം എസ്.ഇ.
സെഡായി
(S.E.Z)ഗവണ്മെന്റ് ഓഫ്
ഇന്ത്യ നോട്ടിഫൈ
ചെയ്തിട്ടുണ്ട് എന്ന്
അറിയിക്കാമോ?
നെറ്റ്
ന്യൂട്രാലിറ്റി നിയന്ത്രണങ്ങള്‍
3392.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍നെറ്റ്
സേവനം പരിമിതപ്പെടുത്തി
വിവര സാങ്കേതിക രംഗത്ത്
ഉണ്ടായിക്കൊണ്ടിരിക്കുന്ന
കുതിച്ചുചാട്ടം
തടസ്സപ്പെടുത്തുന്ന
തരത്തില്‍ നെറ്റ്
ന്യൂട്രാലിറ്റി
ഇല്ലാതാക്കാനുമുള്ള
ശ്രമം നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നെറ്റ്
ന്യൂട്രാലിറ്റി
നിയന്ത്രണങ്ങള്‍
വന്നാല്‍ സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളുടേതടക്കം
ഇന്റര്‍നെറ്റ്
ഉപയോഗിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സം വരുന്നതും അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുന്നതുമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
ഇതുസംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി സി.ഇ.ഒ.
3393.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
സ്മാര്‍ട്ട് സിറ്റി
പദ്ധതിയുടെ സി.ഇ.ഒ.
ആരെന്ന് വ്യക്തമാക്കുമോ
;
(ബി)
മുന്‍
സി.ഇ.ഒ. ശ്രീ. ജിജോ
ജോസഫിനെ തല്‍സ്ഥാനത്തു
നിന്നും മാറ്റിയതിനുള്ള
സാഹചര്യം വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍ കേരള പദ്ധതികള്‍
3394.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സണ്ണി ജോസഫ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ ഡിജിറ്റല്‍
കേരള പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇത് വഴി
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ ?
പള്ളിപ്പുറം
ഇന്‍ഫോപാര്‍ക്കിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3395.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അരൂര്‍
മണ്ഡലത്തിലെ
പള്ളിപ്പുറം
ഇന്‍ഫോപാര്‍ക്കില്‍
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
നിലവില്‍ ഇവിടെ ഏതൊക്കെ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അരൂര്‍
മണ്ഡലത്തിലെ പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
നവീകരണത്തിനായി എത്ര
രൂപ ചെലവഴിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെല്‍ട്രോണിനെ
ഏല്‍പ്പിച്ച പദ്ധതികള്‍
3396.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
ഇലക്ട്രോണിക്സ് /
ഇലക്ട്രിക് മേഖലയില്‍
എത്ര സര്‍ക്കാര്‍
പദ്ധതികള്‍
കെല്‍ട്രോണിനെ
ഏല്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
108
ആംബുലന്‍സ്, റേഷന്‍കട
കമ്പ്യൂട്ടറൈസേഷന്,
എല്‍.ഇ.ഡി സ്ട്രീറ്റ്
ലൈറ്റ്, സിഗ്നല്‍
സുരക്ഷാ സംവിധാനം എന്നീ
പദ്ധതികള്‍ സര്‍ക്കാര്‍
കഴിഞ്ഞ നാലു
വര്‍ഷത്തിനിടയില്‍
ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
ഏല്പിച്ചതെന്ന്
വിശദമാക്കാമോ ?
സ്മാര്‍ട്ട്സിറ്റി
പ്രദേശത്ത് അനുബന്ധ
സേവനങ്ങള്‍ക്കുള്ള ഭൂമി
3397.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
സ്മാര്‍ട്ട്സിറ്റി
പ്രദേശത്ത് എത്ര ശതമാനം
സ്ഥലമാണ് 'എെ.ടി
വര്‍ക്ക്സ്പേസ്'
ഇനത്തില്‍
മാറ്റിവച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എെ.ടി
അനുബന്ധ
കാര്യങ്ങള്ക്ക്എത്ര
ശതമാനം സ്ഥലമാണ്
നീക്കിവച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എെ.ടി
അനുബന്ധ ഇനത്തില്‍
ഏതെല്ലാം വിഭാഗങ്ങളാണ്
ഉള്‍പ്പെട്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
എെ.ടി
അനുബന്ധ സേവനങ്ങള്‍
നടപ്പാക്കുന്നതിന്
സ്മാര്‍ട്ട്സിറ്റി
കമ്പനി ഭൂമി
വിട്ടുനല്കിയിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കൊക്കെ, എ്രത
ഭൂമി വീതമെന്ന്
വിശദമാക്കാമോ?
അക്ഷയകേന്ദ്രങ്ങളില്‍
നിന്നും മെച്ചപ്പെട്ട
സേവനങ്ങള്‍
3398.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണ ജനങ്ങള്‍ക്ക്
പ്രയോജനകരമായ
സേവനങ്ങള്‍
ലഭ്യമാക്കാന്‍
സ്ഥാപിച്ചിട്ടുളള
അക്ഷയകേന്ദ്രങ്ങളില്‍
വേണ്ടത്ര പരിശീലനവും
പരിജ്ഞാനവുമില്ലാത്തവര്‍
പ്രവൃത്തിയെടുക്കുന്നതു
കാരണം നിശ്ചിത
സമയത്തിനുളളില്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാകാത്തതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ അപാകതകള്‍
പരിഹരിക്കുവാന്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങളില്‍ നിന്ന്
ലഭിക്കേണ്ട
സേവനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
ഫീസിനേക്കാള്‍ കൂടുതല്‍
തുക സ്വീകരിക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അത് പരിഹരിക്കുവാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കാനും ഓരോ
സേവനത്തിനും
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
ഫീസിന്റെ വിശദാംശങ്ങള്‍
വ്യക്തമായി
പ്രദര്ശിപ്പിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ;
കൂടുതല്‍ ഫീസ്
ഈടാക്കുന്ന
കേന്ദ്രങ്ങളുടെ
അംഗീകാരം റദ്ദാക്കാന്‍
നടപടി സ്വീകരിക്കുമോ?
വഖഫ്
സ്വത്തുക്കളുടെ സര്‍വ്വേ
3399.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വഖഫ്
സ്വത്തുക്കളുടെ
സര്‍വ്വേ നടത്തുന്നതിന്
കമ്മീഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ബി)
വഖഫ്
സ്വത്തുക്കളുടെ
കയ്യേറ്റം തടയുന്നതിനും
അവയുടെ സംരക്ഷണത്തിനും
എന്തെല്ലാം
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ഹജ്ജ്
ഹൗസ് നിർമ്മാണം.
3400.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമ്പാശ്ശേരിയില്‍
പുതിയ ഹജ്ജ് ഹൗസ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇപ്പോള്‍
ഹജ്ജ് കമ്മിറ്റിക്ക്
സ്വന്തമായുള്ള
വാഹനങ്ങള്‍
ഏതെല്ലാമാണ്;
(സി)
ഈ
വാഹനങ്ങള്‍ ആരെല്ലാമാണ്
ഉപയോഗിക്കുന്നത്;
(ഡി)
ഇവയുടെ
ഇന്ധനച്ചെലവ് ആരാണ്
വഹിക്കുന്നത്;
(ഇ)
സ്വന്തം
വാഹനത്തിന് പുറമെ
കരാര്‍ അടിസ്ഥാനത്തില്‍
വാഹനം
ഓടുന്നുണ്ടോ;വിശദമാക്കുമോ?