നീര
ടോഡി ബോര്‍ഡ്
2913.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ടോഡി ബോര്‍ഡ്
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
നീര
ഉല്‍പ്പാദനത്തിന് ലൈസന്‍സ്
2914.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉല്‍പ്പാദനത്തിന്
ലൈസന്‍സ് നല്‍കിയത്
സംബന്ധിച്ചുള്ള ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ എത്ര
സംഘങ്ങള്‍ക്കാണ്
ലൈസന്‍സ്
കൊടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ജില്ലയില്‍
ലൈസന്‍സിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ഡി)
എത്ര
അപേക്ഷകളിന്മേല്
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
ലഹരി
വസ്തുക്കളുടെ ഉല്പാദനവും
വിപണനവും
2915.
ശ്രീ.വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലഹരി
വസ്തുക്കളുടെ
ഉല്പാദനവും വിപണനവും
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായുള്ള
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനായി
കൃത്യമായ ഇടവേളകളില്‍
ഉന്നത ഉദ്യോഗസ്ഥരുടെ
യോഗം വിളിച്ച്
ചേര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനകം
നടപടി
സ്വീകരിച്ചുവെങ്കില്
അവ വ്യക്തമാക്കുമോ?
പുതിയ
എക്സൈസ് നയംമൂലം അടച്ചുപൂട്ടിയ
ബാറുകളിലെ പ്രശ്നങ്ങള്‍
2916.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
എക്സൈസ് നയത്തിന്റെ
ഭാഗമായി എത്ര ബാറുകളാണ്
അടച്ചുപൂട്ടിയിട്ടുള്ളത്;
(ബി)
ഇപ്പോള്‍
എത്ര ബാറുകളാണ്
പ്രവര്‍ത്തിച്ചുവരുന്നത്;
(സി)
പുതുതായി
അടച്ചുപൂട്ടിയ
ബാറുകളില്‍ എത്ര
എണ്ണത്തിലാണ് ബീയര്‍
& വൈന്‍ പാര്‍ലര്‍
അനുവദിച്ചിട്ടുള്ളത്;
(ഡി)
മുന്‍പ്
പ്രവര്‍ത്തിച്ചിരുന്ന
ബാറിലെ
തൊഴിലാളികള്‍ക്ക് അവിടെ
അനുവദിച്ചിട്ടുള്ള
ബീയര്‍ & വൈന്‍
പാര്‍ലറുകളില്‍
തൊഴില്‍ നല്കുവാന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
എത്ര
തൊഴിലാളികള്‍ക്കാണ്
നഷ്ടപ്പെട്ട തൊഴില്‍
തിരിച്ചുകിട്ടിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സുബോധം
പദ്ധതി
2917.
ശ്രീ.വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ് സുബോധം
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ലഹരിവിരുദ്ധ
ബോധവല്‍ക്കരണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ് പദ്ധതി
വഴി
നടപ്പാക്കിയിട്ടുള്ളത്
;
(ഡി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
അനധികൃത
കള്ള് കടത്ത്
2918.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ അതിര്‍ത്തി
ചെക്പോസ്റ്റുകളെ
മറികടന്ന് അനധികൃതമായി
കള്ള് കടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതു കണ്ടെത്തുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
അനധികൃതമായി
കടത്തുന്ന കള്ള്
പിടികൂടുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
അനധികൃതമായി
കടത്തിയ കള്ള്
പിടികൂടിയ ഏതെങ്കിലും
കേസ് നിലവിലുണ്ടോ ?
എക്സൈസ്
അക്കാദമി
2919.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
അക്കാദമി
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
എക്സൈസ്
അക്കാദമിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
എല്ലാ
എക്സൈസ് ഉദ്യോഗസ്ഥരെയും
പരിശീലിപ്പിക്കുന്നതിന്
അക്കാദമി എത്രത്തോളം
പര്യാപ്തമാണ് ;
(ഡി)
അക്കാദമിയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനും
ആധുനിക കുറ്റാന്വേഷണ
രീതികള്‍
പഠിപ്പിക്കുന്നതിനും
ആവശ്യമായ ബോധനരീതി
ഇവിടെ
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
ബീവറേജസ്
കോര്‍പ്പറേഷനിലെ വിവിധ
തസ്തിതകകളിലെ നിയമനം .
2920.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ബീവറേജസ്
കോര്‍പ്പറേഷനില്‍
ഹെല്‍പ്പര്‍, പ്യൂണ്‍
തസ്തിതകകളില്‍
നിയമനത്തിനായി
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയുമോ;
(സി)
സ്ത്രീകള്‍ക്ക്
നിയമനത്തിനായി
ഒഴിവുകള്‍ പ്രത്യേകം
നീക്കിവെച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
നിയമന
ഉത്തരവ് നല്‍കിയിട്ടും
ജോലിക്ക് ഹാജരാകാത്ത
ഒഴിവുകള്‍ അടക്കം
നിലവില്‍ ഹെല്‍പ്പര്‍,
പ്യൂണ്‍ തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് ; ഈ
തസ്തികകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ഇല്ലെങ്കില്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട് ചെയ്ത
റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
വ്യാജമദ്യ
കേസ്സുകള്‍
2921.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ബാര്‍ നിരോധനത്തിനുശേഷം
എത്ര വ്യാജമദ്യ
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ജില്ലതിരിച്ചുളള
വിശദാംശം നല്‍കുമോ?
താനൂര്‍
തീരപ്രദേശത്തിന് മണ്ണെണ്ണ
പമ്പ്
2922.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലം ഏറ്റവും
കൂടുതല്‍ ഇന്‍ബോര്‍ഡ്
വളളങ്ങളുളള
തീരപ്രദേശങ്ങളിലൊന്നാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
മണ്ണെണ്ണ
ലഭിക്കുന്നതിന് താനൂര്‍
നിയോജകമണ്ഡലത്തിലെ
തീരപ്രദേശം ആസ്ഥാനമായി
ഒരു മണ്ണെണ്ണ പമ്പ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(സി)
എങ്കില്‍
എന്നത്തേക്ക് മണ്ണെണ്ണ
പമ്പ് തുറക്കാനാകും ;
വിശദാംശം നല്‍കാമോ ?
കായിക്കര
പാലം നിര്‍മ്മാണം
2923.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം,
അഞ്ചുതെങ്ങ്
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
കായിക്കര പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടി
ക്രമങ്ങള്‍ ഏത്
ഘട്ടത്തിലെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
പദ്ധതി
2924.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖകരാര്‍ അദാനി
ഗ്രൂപ്പിന് നല്കാന്
തുറമുഖ കമ്പനി തീരുമാനം
എടുത്തത് ഏത്
തീയതിയിലായിരുന്നു ;
ആരുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന കമ്പനി
ബോര്‍ഡ് യോഗത്തിലാണ്
അദാനി ഗ്രൂപ്പിന്
കരാര്‍ നല്കാന്
തീരുമാനിച്ചിരുന്നത് ;
(ബി)
കരാര്‍
സംബന്ധിച്ച
കാര്യത്തില്‍
സര്‍വ്വകക്ഷിയോഗം
വിളിച്ചു
ചേര്‍ത്തതിന്റെ ഉദ്ദേശം
എന്തായിരുന്നു ;
യോഗത്തില്‍
ഉന്നയിക്കപ്പെട്ട
പ്രധാന വാദഗതികള്‍
എന്തെല്ലാമായിരുന്നു ;
(സി)
ഏക
ടെണ്ടര്‍ നല്കിയ അദാനി
ഗ്രൂപ്പിന് കരാര്‍
നല്കാന്
മന്ത്രിസഭയുടെ
പരിഗണനയ്ക്ക് അജണ്ട
വന്നത് ഏത്
തീയതിയിലായിരുന്നു ;
ഏത് തീയതിയില്‍ നടന്ന
മന്ത്രിസഭായോഗത്തിലാണ്
കരാര്‍
അദാനിയ്ക്കുതന്നെ
നല്‍കണമെന്ന്
തീരുമാനിച്ചത് ;
മന്ത്രിസഭായോഗ
തീരുമാനത്തില്‍
സര്‍വ്വകക്ഷി യോഗ
തീരുമാനത്തിന്റെയടിസ്ഥാനത്തില്‍
വരുത്തിയ മാറ്റങ്ങള്‍
എന്തെല്ലാമാണ് ;
(ഡി)
മന്ത്രിസഭാ
തീരുമാനത്തിന്റെയടിസ്ഥാനത്തില്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
മേശപ്പുറത്ത്
ലഭ്യമാക്കാമോ ?
വിഴിഞ്ഞം
പദ്ധതി
2925.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതി അദാനി
ഗ്രൂപ്പിന്
നല്‍കുന്നതിന്
തീരുമാനിച്ച മന്ത്രിസഭാ
തീരുമാനത്തിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ എംഒയു വിലെ
വ്യവസ്ഥകളുടെ വിശദാംശം
നല്‍കുമോ;
അല്ലെങ്കില്‍ പ്രസ്തുത
കരാറിന്‍െറ കരട്
രൂപത്തിന്‍െറ പകര്‍പ്പ്
നല്‍കുമോ;
(സി)
എന്നു
മുതല്‍ പദ്ധതി
ആരംഭിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്?
വിഴിഞ്ഞം
തുറമുഖ പദ്ധതി
2926.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ ഇപ്പോഴത്തെ
കരാര്‍ വ്യവസ്ഥയുടെ
അടിസ്ഥാനത്തില്‍
പദ്ധതിയുടെ മൊത്തം
ചെലവ് എത്രയാണെന്നും
അതില്‍ കേന്ദ്ര-
സംസ്ഥാന
ഗവണ്മെന്റുകളുടെ ചെലവ്
മൊത്തം
എത്രയായിരിക്കുമെന്നും,
കരാറുകാരനായ ഗൗതം
അദാനിയുടെ കമ്പനി എത്ര
കോടി രൂപ സ്വന്തം
നിലയില്‍
കണ്ടെത്തുന്നുണ്ടെന്നും,
ബാങ്ക് വഴി അദാനി
കണ്ടെത്തുന്ന തുക
എത്രയായിരിക്കുമെന്നും
വിശദമാക്കാമോ ;
(ബി)
അടിസ്ഥാന
സൗകര്യവികസനം, ഭൂമി വില
തുടങ്ങിയവ ഉള്‍പ്പെടെ
പദ്ധതിക്ക് സര്‍ക്കാരും
- കേന്ദ്ര സര്‍ക്കാരും
ചേര്‍ന്ന്
ചെലവഴിക്കുന്ന മൊത്തം
തുകയുടെ ഇരുപത്
വര്‍ഷത്തെ പലിശ എത്ര
കോടി രൂപ ആയിരിക്കും ;
ഇത്തരമൊരു പരിശോധന
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
പദ്ധതിയില്‍
നിന്നും 20
വര്‍ഷത്തിനുശേഷം
ലഭിക്കുന്ന ഒരു ശതമാനം
വരുമാന വിഹിതം
മേല്പറഞ്ഞ പലിശ
നല്‍കുന്നതിന്
മതിയാകുമോ ;
വിശദമാക്കാമോ ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
2927.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
നടപ്പിലാക്കുന്നതിന്
കരാര്‍ പ്രകാരം
നിലവില്‍ വരുന്ന
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍
കമ്പനിയില്‍ സംസ്ഥാന
ഗവണ്മെന്റിന് എത്ര
ശതമാനം ഷെയര്‍
ഉണ്ടായിരിക്കുമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഷെയര്‍ എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതി
വികസിപ്പിച്ച്പ്രവര്ത്തിപ്പിക്കുന്നതില്
കമ്പനിയില്‍
സര്‍ക്കാരിന്റെ റോള്‍
എന്തായിരിക്കും;
കമ്പനിയുടെ മാനേജിംഗ്
ഡയറക്ടറെ
നിയോഗിക്കുന്നത്
സര്‍ക്കാര്‍
ആയിരിക്കുമോയെന്നറിയിക്കുമോ;
(സി)
പദ്ധതിക്കായി
സര്‍ക്കാര്‍
ചെലവഴിക്കുന്ന മൊത്തം
തുക എത്ര;ഈ തുകയത്രയും
വിനിയോഗിക്കുന്നത് ഏത്
നിലയിലായിരിക്കും; ബിഡ്
രേഖകളിലെ വ്യവസ്ഥകളുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത കാര്യങ്ങള്‍
വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി ബിഡ് രേഖകളുടെ
പകര്‍പ്പ്
2928.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ ടെണ്ടറില്‍,
ഗൗതം അദാനിയുടെ കമ്പനി
സമര്‍പ്പിച്ച ബിഡ്
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
വിഴിഞ്ഞം
തുറമുഖ പദ്ധതി.
2929.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക്
ടെണ്ടര്‍
വിളിക്കുമ്പോള്‍
അടിസ്ഥാന സൗകര്യങ്ങള്‍
അടക്കം തുറമുഖം
വികസിപ്പിക്കുന്നതിന്
കണക്കാക്കപ്പെട്ട
മൊത്തം തുക എത്ര ;
(ബി)
പദ്ധതി
നടത്തിപ്പിന്റെ
ഘട്ടത്തിലുണ്ടായ
നിരക്ക് വര്‍ദ്ധന
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണ് ;
(സി)
പദ്ധതിയുടെ
മൊത്തത്തിലുള്ള
നിയന്ത്രണം
ആര്‍ക്കായിരിക്കും ;
(ഡി)
സര്‍ക്കാരും
അദാനിയും പദ്ധതിക്ക്
ആവശ്യമായ തുക മുതല്‍
മുടക്കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
വിശദമാക്കാമോ ;എത്ര
മാസങ്ങള്‍ കൊണ്ട്
പദ്ധതി
പൂര്‍ത്തീകരിക്കാമെന്നാണ്
കരുതുന്നത് ;പദ്ധതി
നിര്‍വ്വഹണ
ഘട്ടത്തിലുണ്ടാകുന്ന
നിരക്ക് വര്‍ദ്ധന
സംബന്ധിച്ച പ്രോജക്ട്
റിപ്പോര്‍ട്ടിലെ
വ്യവസ്ഥകള്‍
വിശദമാക്കാമോ ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ ചെലവും ഭാവി
വരുമാനവും
2930.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക് ഭൂമി
ഏറ്റെടുക്കൽ, റോഡ്,
റയില്‍ തുടങ്ങിയ
അടിസ്ഥാന സൗകര്യങ്ങള്‍
എന്നിവയ്ക്കായി എത്ര
കോടി രൂപ ചെലവ്
കണക്കാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
തുറമുഖ
നിര്‍മ്മാണവും
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
കണക്കാക്കപ്പെട്ട ചെലവ്
എത്രയെന്നും ഇതില്‍
എത്ര കോടി രൂപ കേന്ദ്ര
-സംസ്ഥാന ഗവണ്മെന്റ്
വഴി അദാനിക്ക്
നല്‍കേണ്ടതുണ്ട് എന്നും
വെളിപ്പെടുത്തുമോ ;
(സി)
പദ്ധതി
തുകയുടെ എത്ര ശതമാനം
തുക കേന്ദ്ര -സംസ്ഥാന
സര്‍ക്കാരുകള്‍
നല്‍കേണ്ടതുണ്ട് എന്ന്
വിശദമാക്കുമോ?
(ഡി)
പുതിയ
കണ്‍സ്ട്രക്ഷന്‍
എഗ്രിമെന്റ് പ്രകാരം
20-ാം വര്‍ഷം മുതല്‍
ഓരോ വര്‍ഷവും തുറമുഖ
വരുമാനത്തിന്റെ എത്ര
ശതമാനം സംസ്ഥാനത്തിന്
ലഭിക്കേണ്ടതുണ്ട് എന്ന്
വിശദീകരിക്കുമോ;
(ഇ)
20-ാം
വര്‍ഷത്തില്‍
സംസ്ഥാനത്തിന്
ലഭിക്കുന്ന തുക,
കേന്ദ്ര -സംസ്ഥാന
സര്‍ക്കാരുകള്‍
ആദ്യഘട്ടത്തില്‍
പദ്ധതിക്കുവേണ്ടി
അദാനിക്ക് നല്കുന്ന
32.5 ശതമാനം തുകയുടെ
പലിശയേക്കാള്‍
കൂടുതലായിരിക്കുമോയെന്നു
വ്യക്തമാക്കുമോ;
(എഫ്)
അദാനി
പോര്‍ട്ട്സ് പദ്ധതി
രേഖയില്‍ കണക്കാക്കിയ
20 വര്‍ഷം മുതല്‍ 60
വര്‍ഷം വരെയുള്ള
വരുമാനം എത്ര കോടി
വീതമാണ്; വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ പ്രോജക്ട്
റിപ്പോര്‍ട്ട്
2931.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട് ആദ്യമായി
ഇന്ത്യാ ഗവണ്മെന്റിന്
സമര്‍പ്പിച്ചത്
എപ്പോഴാണ്;
(ബി)
പദ്ധതിയുടെ
പാരിസ്ഥിതികാനുമതിക്കായി
ഇന്ത്യാ ഗവണ്മെന്റിന്
അപേക്ഷ സമര്‍പ്പിച്ചത്
എപ്പോഴാണ്;
(സി)
ഏണ്‍സ്റ്റ്
ആന്റ് യങ്ങിനെ
ഫിനാന്‍ഷ്യല്‍
കണ്‍സള്‍ട്ടന്റായി
നിശ്ചയിച്ചതെപ്പോഴാണ്;
(ഡി)
എസ്.ബി.ഐ
ക്യാപ്പിറ്റലിനെ ഫണ്ട്
മാനേജരായി
നിശ്ചയിച്ചതെപ്പോഴാണ്;
(ഇ)
ടെക്നിക്കല്‍
കണ്‍സള്‍ട്ടന്റായി
എയ്കോമിനെ
നിശ്ചയിച്ചതെപ്പോഴാണ്;
(എഫ്)
മേല്‍
ചോദ്യങ്ങളുടെ
ഉത്തരങ്ങളുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിക്കുവേണ്ടി ഭൂമി
ഏറ്റെടുക്കൽ
2932.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
പദ്ധതിക്കുവേണ്ടി ആകെ
എത്ര ഭൂമി
ഏറ്റെടുക്കുവാനാണ്
വിജ്ഞാപനം ചെയ്തത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതിനായി
എത്ര ഘട്ടമായി
വിജ്ഞാപനം
പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ടെന്നും
ഓരോ വിജ്ഞാപനവും
പുറപ്പെടുവിച്ചതെന്നാണെന്നും
വ്യക്തമാക്കുമോ;
(സി)
ഓരോ
വിജ്ഞാപന പ്രകാരവും
ഇതിനോടകം എത്ര ഭൂമി
ഏറ്റെടുക്കുകയുണ്ടായെന്നും
ആകെ എത്ര നഷ്ടപരിഹാരം
നല്‍കുകയുണ്ടായെന്നും
വ്യക്തമാക്കുമോ;
(ഡി)
വിഴിഞ്ഞം
തുറമുഖ
പദ്ധതിക്കുവേണ്ടി 2011
മെയ് മാസത്തിനു ശേഷം
ആകെ എത്ര ഭൂമി
ഏറ്റെടുത്തുവെന്നും
എത്ര തുക നഷ്ട
പരിഹാരമായി
നല്‍കുകയുണ്ടായെന്നും
വ്യക്തമാക്കുമോ?
വിഴിഞ്ഞം
പോര്‍ട്ട് എസ്റ്റേറ്റ്
ഡവലപ്പ്മെന്റ്
2933.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുടെ കരാര്‍
വ്യവസ്ഥ പ്രകാരം
പോര്‍ട്ട് എസ്റ്റേറ്റ്
ഡവലപ്പ്മെന്റിനു
മാത്രമായി
ഉപയോഗിക്കുന്ന ഭൂമി
എത്രയായിരിക്കും ;
ഇതില്‍ റസിഡന്‍ഷ്യല്‍
ആവശ്യാര്‍ത്ഥം
നിര്‍മ്മിക്കുന്ന
ഫ്ലാറ്റ് സമുച്ചയങ്ങള്‍
എത്ര സ്ക്വയര്‍ഫീറ്റ്
ആയിരിക്കും ;
ഇതിനായുള്ള
എസ്റ്റിമേറ്റുകളുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
പോര്‍ട്ട്
എസ്റ്റേറ്റ്
ഡവലപ്പ്മെന്റിന്െറ
ഭാഗമായി റീട്ടയില്‍,
കൊമേഴ്സ്യല്‍,
ഹോസ്പിറ്റാലിറ്റി
തുടങ്ങിയവയുടെ
എസ്റ്റിമേറ്റ് തുക എ്രത
; ഇൗ പദ്ധതിയുടെ
ഇന്‍വെസ്റ്റ്മെന്റ്
നടത്തുന്നത്
പൂര്‍ണ്ണമായും അദാനി
കമ്പനിയാണോ;
ഇവയിലൂടെയുള്ള റവന്യൂ
വരുമാനത്തിന്‍െറ പത്ത്
ശതമാനമാണോ
ലാഭത്തിന്‍െറ പത്ത്
ശതമാനമാണോ
സംസ്ഥാനത്തിന്
നല്‍കുന്നത് ; ഏതാണ്
നല്‍കുന്നത് ; ഏത്
തീയതി മുതല്‍ ;
(സി)
ഡവലപ്പ്
ചെയ്യുന്ന പോര്‍ട്ട്
എസ്റ്റേറ്റ്
പൂര്‍ണ്ണമായും
സര്‍ക്കാര്‍
ഉടമസ്ഥതയിലായിരിക്കുമോ
; ഇതിന്‍െറ ലൈസന്‍സ്
പീരിഡ് അവസാനിക്കുന്ന
തീയതി ഏതായിരിക്കും ;
അന്നുമുതല്‍ പോര്‍ട്ട്
എസ്റ്റേറ്റിന്‍െറ
ഉടമസ്ഥതയും വരുമാനവും
പൂര്‍ണ്ണമായും
സംസ്ഥാനത്തിനായിരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
വിഴിഞ്ഞം
രാജ്യാന്തര കണ്ടെയ്നര്‍
തുറമുഖ നിര്‍മ്മാണം
2934.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര
കണ്ടെയ്നര്‍ തുറമുഖ
നിര്‍മ്മാണത്തിന്
അദാനിഗ്രൂപ്പുമായി
കരാറില്‍ ഏര്‍പ്പെടാന്‍
അനുമതി
നല്കിക്കൊണ്ടുളള
ഉത്തരവിന്റെയും ഇതിനായി
മന്ത്രിസഭാ
യോഗത്തിന്റെ
പരിഗണനയ്ക്ക് വന്ന
നിര്ദ്ദേശത്തിന്റയും
പകര്‍പ്പ്
ലഭ്യമാക്കാമാേ;
(ബി)
മന്ത്രിസഭാ
യോഗത്തിന്റെ
പരിഗണനയ്ക്ക് വന്ന
നിര്ദ്ദേശത്തിന്മേല്
ധനകാര്യം, നിയമം
തുടങ്ങി ഏതെല്ലാം
വകുപ്പുകളുടെ അഭിപ്രായം
തേടിയിട്ടുണ്ടായിരുന്നു;
ബന്ധപ്പെട്ട
വകുപ്പുകളുടെ
അഭിപ്രായത്തിന്റെ
പൂര്‍ണ്ണ രൂപത്തിലുളള
പകര്‍പ്പ്
ലഭ്യമാക്കാമോ?
വിഴിഞ്ഞം
തുറമുഖ വികസനത്തിനായുള്ള
പി.പി.പി. മോഡല്‍ ടെണ്ടർ
2935.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
വികസനത്തിനായുള്ള
പി.പി.പി. മോഡലിന്റെ
ടെണ്ടറില്‍ ക്വാട്ട്
ചെയ്ത ഏക കമ്പനിയുമായി
ചര്‍ച്ച നടത്തി
എഗ്രിമെന്റിലേര്പ്പെടുന്നത്,
ടെണ്ടര്‍
നടപടിക്രമങ്ങള്‍
സബന്ധിച്ച
ചട്ടങ്ങളുടെയും
വ്യവസ്ഥകളുടെയും
ലംഘനമാണെന്ന ആക്ഷേപം
ശ്രദ്ധയിൽ പെട്ടിടുണ്ടോ
;
(ബി)
ടെണ്ടറില്‍
ക്വാട്ട് ചെയ്യുന്നത്
ഏക
കമ്പനിയായിരിക്കുമ്പോള്
മത്സരാധിഷ്ഠിതമല്ലാത്ത
സാഹചര്യത്തില്‍
സ്വീകരിക്കേണ്ടതായ
നടപടിക്രമങ്ങള്‍
എന്തെല്ലാമായിരുന്നു ;
അവ
പാലിക്കപ്പെട്ടിട്ടുണ്ടോ
; വ്യക്തമാകുമോ ;
(സി)
അദാനിയുടെ
ടെണ്ടര്‍
ഉറപ്പിച്ചില്ലെങ്കില്‍
വിഴിഞ്ഞം
വികസനത്തിനുളള അവസാന
അവസരമായിരിക്കുമെന്ന്
പ്രഖ്യാപിച്ചതിന്റെയടിസ്ഥാനം
എന്തായിരുന്നു;
വ്യക്തമാക്കാമോ ;
(ഡി)
ടെണ്ടറില്‍
പങ്കെടുത്ത ഏക
കമ്പനിക്ക് വേണ്ടി
അദാനി സമ്മര്‍ദ്ദ
തന്ത്രങ്ങള്‍
നടത്തിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അദാനിയുമായി
മുഖ്യമന്ത്രി നടത്തിയ
കൂടിക്കാഴ്ച
2936.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
ടെണ്ടറില്‍ ക്വാട്ട്
ചെയ്ത അദാനി പോര്‍ട്സ്
ഉടമ അദാനിയുമായി
മുഖ്യമന്ത്രി
ഡല്‍ഹിയില്‍ വെച്ച്
നടത്തിയ കൂടിക്കാഴ്ച
ഔദ്യോഗികമായിരുന്നുവോ;
(ബി)
അദാനിയുമായി
കൂടിക്കാഴ്ച നടത്താന്‍
മന്ത്രിസഭ
തീരുമാനിച്ചിട്ടുണ്ടായിരുന്നുവോ
; തുറമുഖ കമ്പനിയുടെ
ഡയറക്ടര്‍ ബോര്‍ഡില്‍
തീരുമാനം
എടുത്തിട്ടുണ്ടായിരുന്നുവോ;
(സി)
കൂടിക്കാഴ്ചയ്ക്കുവേണ്ടി
മുഖ്യമന്ത്രി നടത്തിയ
കറസ്പോണ്ടന്‍സ്
എന്തൊക്കെയായിരുന്നു;
പ്രസ്തുത കൂടിക്കാഴ്ച
യോഗത്തിന്റെ
മിനിട്സിന്റെ ഒരു
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ഡി)
ഒരു
വന്‍കിട പദ്ധതിയുടെ
ടെണ്ടറിനു പങ്കെടുത്ത
ഒരു കമ്പനി ഉടമയുമായി
ഇത്തരത്തില്‍ നടത്തിയ
ചര്‍ച്ച ടെണ്ടര്നായുളള
നടപടിക്രമങ്ങള്‍
സംബന്ധിച്ച
വ്യവസ്ഥകളുടെ ഏത്
വ്യവസ്ഥയനുസരിച്ചാണെന്നു
വെളിപ്പെടുത്താമോ ?
അരൂര്‍
മണ്ഡലത്തില്‍ നടന്ന വികസന
പ്രവര്‍ത്തനങ്ങള്‍
2937.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഫിഷറീസ്
വകുപ്പ് വഴിയും
ഹാര്‍ബര്‍
എന്‍ജിനീയറിംഗ്
മുഖേനയും അരൂര്‍
മണ്ഡലത്തില്‍
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടന്നിട്ടുള്ളത് എന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
താനൂര്‍
ഓട്ടുമ്പ്രം- കെട്ടുങ്ങല്‍ പാലം
നിര്‍മ്മാണം
2938.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഓട്ടുമ്പ്രം-
കെട്ടുങ്ങല്‍
പാലംനിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;അപ്രോച്ച്
റോഡിന്റെ പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
താനൂര്‍
ഓട്ടുമ്പ്രം-
കെട്ടുങ്ങല്‍ പാലം
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
2939.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ ഏക
ടെണ്ടര്‍ പ്രശ്നത്തില്‍
നിയമവകുപ്പില്‍ നിന്നും
സ്റ്റോര്‍ പര്‍ച്ചേസ്
വകുപ്പില്‍ നിന്നും
തുറമുഖ വകുപ്പ്
നിയമോപദേശം
തേടിയിയിരുന്നോ ;
(ബി)
നിയമ
- സ്റ്റോര്‍ പര്‍ച്ചേസ്
വകുപ്പുകളിലെ ഏതെല്ലാം
ഉദ്യോഗസ്ഥര്‍ പ്രസ്തുത
ഫയലുകള്‍ കാണുകയും
അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയും
ചെയ്തിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍
അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയത്
ബന്ധപ്പെട്ട
നിയമവ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
പദ്ധതിക്കുവേണ്ടി
ഇതിനകം വിളിച്ച
ടെണ്ടറുകളെല്ലാം
വ്യത്യസ്ത
മോഡലുകളിലായിരുന്നോ ;
എങ്കില്‍ 2013-ല്‍
വിളിച്ച മോഡലില്‍ എത്ര
തവണ ടെണ്ടര്‍
വിളിച്ചിരുന്നു ;
റീടെണ്ടര്‍
വിളിക്കാതിരുന്നതിന്റെ
കാരണം നിയമോപദേശം
കൊടുത്തവര്‍
പരിഗണിക്കുകയുണ്ടായോ ;
വിശദമാക്കാമോ ?
കയ്പമംഗലം
നിയോജക മണ്ഡലത്തിലെ റോഡ്
പ്രവൃത്തികള്‍
2940.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജക മണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പില്‍ നിന്ന്
ഭരണാനുമതി ലഭിച്ച റോഡ്
പ്രവൃത്തികള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തി
പൂര്‍ത്തീകരിച്ച
റോഡുകളുടെ വിവരം
വ്യക്തമാക്കാമോ;
(സി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
അനുവദിച്ച റോഡ്
പ്രവൃത്തികളുടെ വിവരം
അസംബ്ലി നിയോജക മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ?
ധര്‍മ്മടം
മണ്ഡലത്തിലെ റോഡുനിര്‍മ്മാണം
2941.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം മണ്ഡലത്തില്‍
ഈ സർക്കാരിന്റെ കാലത്ത്
ഏതെല്ലാം തീരദേശ
റോഡുകളുടെ
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;ഇതില്‍
ഓരോ റോഡുകള്‍ക്കും
ചെലവഴിച്ച തുക
എത്രയെന്നു ഇനം
തിരിച്ചു
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ഏലത്തൂര്‍ നിയോജക
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
2942.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
തീരദേശ റോഡുകളുടെ
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട് ജില്ലയിലെ
ഏലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
റോഡുകളുടെ
എസ്റ്റിമേറ്റുകളാണ്
ഭരണാനുമതിക്കായി
ലഭിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഇതില്‍
ഭരണാനുമതി ലഭിച്ച
റോഡുകളുടെ പേരും
വര്‍ഷവും തരം തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
ഭരണാനുമതി
ലഭിക്കാത്ത റോഡുകളുടെ
പേരുവിവരം
വെളിപ്പെടുത്താമോ ;
(ഡി)
പ്രസ്തുത
റോഡുകളുടെ
പ്രവൃത്തിക്ക്
ഭരണാനുമതി ലഭിക്കാനുള്ള
നടപടി സ്വീകരിക്കാമോ ?
ഓലക്കല്ക്കടവില്
പാലം നിർമ്മാണം
2943.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ രാമന്തളി,
മാടായി
ഗ്രാമപഞ്ചായത്തുകളെ
തമ്മില്‍
ബന്ധിപ്പിക്കുന്നതും
തീരപ്രദേശത്ത്
സ്ഥിതിചെയ്യുന്നതുമായ
ഓലക്കല്ക്കടവില് പാലം
പണിയുന്നതിന് ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പില്‍ നിന്നും
പ്രാഥമിക പഠനം
നടത്തുന്നതിനായി 10
ലക്ഷം രൂപ ചെലവ് വരുന്ന
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റ്
10/7/2013 ന്
സര്‍ക്കാരിന്
സമര്പ്പിച്ചിരുന്നുെങ്കിലും
ഇതുവരെ ഭരണാനുമതി
ലഭിക്കാത്തതിന്
കാരണമെന്ത് ;
വിശദമാക്കാമോ ;
(ബി)
11/7/2014
ലെ സബ്മിഷന് ബഹു.
മത്സ്യബന്ധന തുറമുഖ
വകുപ്പ് മന്ത്രി
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റിന് ഉടനെ
അനുമതി
നല്‍കുന്നതാണെന്ന്
മറുപടി
നല്‍കിയിരുന്നെങ്കിലും
ഒരു വര്‍ഷം
കഴിഞ്ഞിട്ടും ഫണ്ട്
അനുവദിക്കാത്തത്
എന്തുകൊണ്ട് ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പാലത്തിന് നബാര്‍ഡിന്റെ
RIDF 21 സ്കീമില്‍
ഉള്‍പ്പെടുത്തി ഫണ്ട്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സബ്സിഡി നിരക്കില്‍ മണ്ണെണ്ണ
വിതരണം
T 2944.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റർ ചെയ്ത
മത്സ്യബന്ധന
യാനങ്ങള്‍ക്ക് സബ്സിഡി
നിരക്കില്‍ മണ്ണെണ്ണ
വിതരണം ചെയ്യുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
മണ്ണെണ്ണ
വിതരണം ചെയ്യുന്നതിന്
പ്രത്യേക ഔട്ട്
ലെറ്റുകൾ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ജില്ലകളില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ് ഔട്ട്
ലെറ്റുകൾ
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
മണ്ണെണ്ണ ബങ്ക്
നിര്‍മ്മിക്കുന്നതിനുള്ള
എന്‍.ഒ.സി
2945.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
തങ്കശ്ശേരിയില്‍
മണ്ണെണ്ണ ബങ്ക്
നിര്‍മ്മിക്കുന്നതിന്
ഏതെല്ലാം വകുപ്പുകളില്‍
നിന്നാണ് എന്‍.ഒ.സി
ലഭ്യമാകേണ്ടത്
എന്നറിയിക്കാമോ;
(ബി)
എന്‍.ഒ.സി
ലഭിക്കുന്നതിന്
എന്തെല്ലാം അടിയന്തര
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
ഇതിനകം
ഏതെല്ലാം വകുപ്പുകളില്‍
നിന്നും എന്‍.ഒ.സി
ലഭിച്ചു
എന്നറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
2946.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തുറമുഖ വകുപ്പുകള്‍
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
നിലവില്‍
ഏറ്റെടുത്തിരിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ?
ഡോ.
മീനാകുമാരി കമ്മിറ്റി
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍
2947.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
മീനാകുമാരി കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
നടപ്പിലാക്കരുതെന്ന
കേരളത്തിന്റെ
ആവശ്യത്തിന്മേല്
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
പോള
നിര്‍മ്മാര്‍ജ്ജനം
2948.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
തോടുകളിലും ആറുകളിലും
പോള നിറഞ്ഞ്
അതിരൂക്ഷമായ
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഫിര്‍മ
മുഖാന്തിരം നേരത്തെ
കുട്ടനാട്ടില്‍
നടപ്പിലാക്കിയിരുന്നതുപോലെ
പോള നിര്‍മ്മാര്‍ജ്ജനം
നടത്തുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
വിശദവിവരം
വ്യക്തമാക്കുമോ ;
(സി)
പോള
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുള്ള
പദ്ധതി
പുനരാരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കേരള
അക്വേറിയം റിഫോംസ് ആക്റ്റ്
2949.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്കരിച്ച കേരള
അക്വേറിയം റിഫോംസ്
ആക്റ്റിന് കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആക്ടിന്റെ
അംഗീകാരത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ?
ഖനാമീ
ചെമ്മീന്‍ കൃഷി
2950.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്ത്
നിന്നും ഇറക്കുമതി
ചെയ്ത ഖനാമീ എന്ന ഇനം
ചെമ്മീന്‍ കൃഷി
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളിലാണ്
പ്രാഥമികമായി പ്രസ്തുത
ചെമ്മീന്‍ കൃഷി
നടത്തിയതെന്നുള്ള
വിശദാംശം അറിയിക്കുമോ;
(സി)
നിലവില്‍ കൃഷി
ചെയ്തുവരുന്ന ചെമ്മീന്‍
ഇനങ്ങളില്‍ നിന്നും
ഖനാമീ ചെമ്മീനിനുള്ള
പ്രത്യേക ഗുണങ്ങളും
ദോഷങ്ങളും
എന്തൊക്കെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
ഖനാമീ
ചെമ്മീന്‍ കൃഷി
നടത്തുന്നതിന്
എന്തൊക്കെ
നിയന്ത്രണങ്ങളാണ്
നിലവിലുള്ളത്; ഇതിന്
പ്രത്യേക ലൈസന്‍സ്
ആവശ്യമുണ്ടോ; എങ്കില്‍
അതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
പ്രസ്തുത
ചെമ്മീന്‍ കൃഷി
സംസ്ഥാനത്ത്
വ്യാപകമാക്കുവാന്‍
ഉദ്ദേശിക്കുന്നുവോ;
എങ്കില്വിശദാംശംവ്യക്തമാക്കുമോ?
മത്സ്യ
സമൃദ്ധി പദ്ധതി
2951.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സമൃദ്ധി പദ്ധതി
നിലവില്‍ വന്നതിനുശേഷം
നേരത്തെ മത്സ്യകൃഷിക്ക്
ഉപയോഗിക്കാതിരുന്ന എത്ര
ഹെക്ടറില്‍ മത്സ്യ കൃഷി
ആരംഭിച്ചിട്ടുണ്ടെന്ന്
ഓരു ജലം, ശുദ്ധജലം
എന്നിവ തിരിച്ചുള്ള
വിവരം ജില്ല
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ?
മത്സ്യ
സംസ്ക്കരണ മേഖലയിലെ
തൊഴിലാളികളുടെ ക്ഷേമം
2952.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സംസ്ക്കരണ മേഖലയിലെ
തൊഴിലാളികളുടെ
ക്ഷേമത്തിനായി കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്‍െറ
കാലത്ത് ഫിഷറീസ്
അഡീഷണല്‍ ചീഫ്
സെക്രട്ടറി
ചെയര്‍മാനായി
രൂപീകരിച്ച കമ്മിറ്റി
സമഗ്രമായി പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം
ഇതിന്മേല് കൂടുതല്‍
സമഗ്ര പരിശോധന
വേണമെന്ന നിഗമനത്തില്‍
പുതിയ കമ്മിറ്റി
രൂപീകരിച്ചോ; ആരാണ് ഇൗ
കമ്മിറ്റിയുടെ
ചെയര്മാന്, ഇൗ
കമ്മിറ്റിയുടെ എ്രത
യോഗങ്ങള്‍ ചേര്‍ന്നു;
(സി)
ഇൗ
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇൗ
കമ്മിറ്റി
റിപ്പോര്ട്ടിന്മേലുള്ള
ഏതെല്ലാം കാര്യങ്ങളാണ്
നടപ്പിലാക്കിയത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വയനാട്
ജില്ലയില്‍ മത്സ്യ വിത്ത്
ഹാച്ചറി ആരംഭിക്കുന്നതിന് നടപടി
2953.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിനായി
എന്തെല്ലാം അനുകൂല
ഘടകങ്ങളാണുള്ളതെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
കഴിഞ്ഞ
വര്‍ഷം മത്സ്യ
കൃഷിക്കായി വയനാട്
ജില്ലയില്‍ ചെലവഴിച്ച
തുകയെത്രയെന്നും ലഭിച്ച
വരുമാനം എത്രയെന്നും
ഇനം തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ
;
(സി)
മത്സ്യ
കൃഷി
പ്രോത്സാഹനത്തിന്‍െറ
ഭാഗമായി ജില്ലയില്‍
മത്സ്യ വിത്ത് ഹാച്ചറി
, മത്സ്യ തീറ്റ
ഉല്പാദന കേന്ദ്രം
എന്നിവ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
മത്സ്യ
സങ്കേതങ്ങള്‍
2954.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സങ്കേതങ്ങള്‍
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ:വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നു
വ്യക്തമാക്കാമോ:
(സി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന് :
വിശദമാക്കുമോ?
മാതൃകാ
മത്സ്യഗ്രാമം പദ്ധതി
2955.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാതൃകാ
മത്സ്യഗ്രാമം
പദ്ധതിയുടെ രണ്ടാം
ഘട്ടം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
ആനുകല്യങ്ങളാണ് പദ്ധതി
മുഖേന
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
എത്ര
കോടി രൂപയാണ് ഇതുവഴി
നല്‍കുന്നതെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മാതൃകാ
മത്സ്യഗ്രാമപദ്ധതി
2956.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം,
പുല്ലുവിള എന്നീ
മത്സ്യഗ്രാമങ്ങളെ
മാതൃകാ
മത്സ്യഗ്രാമപദ്ധതിയില്
ഉള്‍പ്പെടുത്തുമെന്നുള്ള
2014 -15-ലെ ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പിലാക്കിയോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയെങ്കില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് ടി
മത്സ്യഗ്രാമങ്ങളില്‍
നടപ്പിലാക്കിയതെന്നും,
അതിനായി ചെലവഴിച്ച തുക
എത്രയെന്നും, ഇനങ്ങള്‍
തിരിച്ചു
വ്യക്തമാക്കുമോ ?
മത്സ്യ
തൊഴിലാളികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
2957.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരപ്രദേശത്തെ
മത്സ്യ തൊഴിലാളി
കുടുംബങ്ങള്‍ കടുത്ത
പട്ടിണിയിലും
വറുതിയിലുമാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
നല്കേണ്ടുന്ന പഞ്ഞമാസ
ആനുകൂല്യങ്ങള്‍ യഥാസമയം
നല്‍കാതെ
കുടിശ്ശികയായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പഞ്ഞമാസാനുകൂല്യം
യഥാസമയം നല്കി
മത്സ്യബന്ധന
തൊഴിലാളികളെ
സംരക്ഷിക്കാന്‍
കൈക്കൊണ്ട നടപടി
വിശദമാക്കാമോ;
(സി)
ഈ
വര്‍ഷം കൊയിലാണ്ടി
മണ്ഡലത്തില്‍ ഇതുവരെ
എത്ര പേര്‍ക്ക് പഞ്ഞമാസ
ആനുകൂല്യം
നല്‍കിയിട്ടുണ്ട്; ഇനി
എത്ര പേര്‍ക്ക്
നല്‍കാനുണ്ട്;
(ഡി)
സൗജന്യ
റേഷന്‍ നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; ഇതുവരെ
എത്ര മത്സ്യ
തൊഴിലാളികള്‍ക്ക്
സൗജന്യ റേഷന്‍
അനുവദിച്ചു?
മലപ്പുറം
ജില്ലയിലെ ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക് വീട്
2958.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
തീരപ്രദേശത്തുള്ള
ഭവനരഹിതരായ എത്ര
മത്സ്യത്തൊഴിലാളികള്‍
വീട് ലഭിക്കുന്നതിനായി
അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ലഭ്യമായ
അപേക്ഷകരില്‍ എത്രപേര്‍
പ്രസ്തുത പദ്ധതിയ്ക്ക്
അര്‍ഹരായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇതില്‍
എത്രപേര്‍ക്ക് വീട്
അനുവദിച്ചിട്ടുണ്ട്;
അറിയിക്കുമോ;
(ഡി)
ഭവനങ്ങള്‍
നല്‍കുന്നതിനുള്ള പുതിയ
അപേക്ഷകള്‍
എന്നത്തേയ്ക്ക്
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ ?
ചേര്‍ത്തല
അര്‍ത്തുങ്കല്‍ റീജിയണല്‍
ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളിലെ പ്രാഥമിക
സൗകര്യങ്ങള്‍
2959.
ശ്രീ.പി.തിലോത്തമന് : താഴെ
കാണുന്ന ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
അര്‍ത്തുങ്കല്‍
റീജിയണല്‍ ഫിഷറീസ്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
സൗകര്യങ്ങള്‍
അനുവദിച്ചു ; പ്രസ്തുത
സ്കൂള്‍ അധികൃതര്‍
എന്തെല്ലാം ആവശ്യങ്ങള്‍
ഉള്‍പ്പെടുത്തിയ
നിവേദനമാണ്
സര്‍ക്കാരിന്
സമർപ്പിച്ചത് എന്ന്
വ്യക്തമാക്കാമോ ?
(ബി)
തീരദേശത്തുള്ളതും
മത്സ്യത്തൊഴിലാളി
കുടുംബത്തില്‍ നിന്നും
വരുന്ന സാധാരണക്കാരായ
നിരവധി കുട്ടികള്‍
പഠിക്കുന്നതുമായ
റസിഡന്‍ഷ്യല്‍
സ്കൂളായിട്ടും നല്ല
കട്ടിലുകളും
പ്രാഥമികമായ ഒട്ടേറെ
സൗകര്യങ്ങളും ഇനിയും
പ്രസ്തുത സ്കൂളില്‍
ഇല്ലെന്നുള്ള കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ
; ഇത് പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
മത്സ്യത്തൊഴിലാളി ഭവന
നിര്‍മ്മാണം
2960.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
വിവിധ ഭവന നിര്‍മ്മാണ
പദ്ധതികളിലായി ധനസഹായം
നല്കി; ധനസഹായം
ലഭിച്ചത്
ആര്‍ക്കെല്ലാം; പേരും
വിലാസവും വിശദമാക്കി
പട്ടിക ലഭ്യമാക്കുമോ;
(ബി)
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍
ഭവനരഹിതരായ എത്ര
മത്സ്യത്തൊഴിലാളികള്‍
ഉണ്ട് എന്നും അവര്‍
ആരെല്ലാം എന്നും പേര്,
വിലാസം എന്നിവ
വിശദമാക്കി പട്ടിക
ലഭ്യമാക്കുമോ;
(സി)
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
ധനസഹായം നല്കുന്ന
എതൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
അമ്പലപ്പുഴ
മണ്ഡലത്തിലെ ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
ധനസഹായം അനുവദിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ)
മത്സ്യത്തൊഴിലാളി
ഭവന പദ്ധതിയില്‍
ഗുണഭോക്താക്കളുടെ എത്ര
ശതമാനമാണ് സര്‍ക്കാര്‍
ക്വാട്ടയില്‍
തെരഞ്ഞെടുക്കുന്നത്;
സര്‍ക്കാര്‍
ക്വാട്ടയില്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡമെന്താണ്;
വിശദമാക്കാമോ;
വംശനാശഭീഷണി
നേരിടുന്ന മത്സ്യങ്ങളുടെ
സംരക്ഷണം
2961.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വംശനാശഭീഷണി
നേരിടുന്ന മത്സ്യങ്ങളെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കാമോ
;
(ബി)
ഏതെല്ലാം
മത്സ്യങ്ങളുടെ
മത്സ്യബന്ധനമാണ്
നിരോധിച്ചിട്ടുളളത് ;
പ്രസ്തുത മത്സ്യങ്ങളുടെ
അനധികൃതമായ
മത്സ്യബന്ധനം
തടയുന്നതിന് നടത്തുന്ന
പരിശോധനകള്‍
എന്തെല്ലാമാണ് ;
(സി)
കടലിന്റെ
അടിത്തട്ടിളക്കിയുളള
മത്സ്യബന്ധനം മൂലം
മത്സ്യ സമ്പത്തും
കടലിനടിയിലെ ജെെവ
സമ്പത്തും
നശിപ്പിക്കപ്പെടുന്നതിനാല്‍
ഇത് തടയുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
ജീവന്‍രക്ഷാ
ബോട്ടുകള്‍
2962.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍
അപകടത്തില്‍പെട്ടാല്‍
രക്ഷിക്കുന്നതിനായി
ഫിഷറീസ് വകുപ്പ്
വാടകയ്ക്ക് എടുത്ത
ബോട്ടുകളാണോ
ഉപയോഗിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇങ്ങനെ
വാടകയ്ക്ക് എടുക്കുന്ന
ബോട്ടുകളില്‍
എന്തെല്ലാം ജീവന്‍രക്ഷാ
സംവിധാനങ്ങളാണ്
സജ്ജീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ബോട്ടുകള്‍ രൂക്ഷമായ
കടലില്‍ രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്ക്
പര്യാപ്തമാണോ;
(ഡി)
പര്യാപ്തമാണെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
ബോട്ടുകളില്‍ പരിശീലനം
ലഭിച്ച ജീവനക്കാര്‍
ഉണ്ടാകാറുണ്ടോ?
ജീവന്‍രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്ക്
യോഗ്യമായ രക്ഷാബോട്ടുകള്‍
2963.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഴക്കടലില്‍
മത്സ്യബന്ധനം നടത്തുന്ന
മത്സ്യത്തൊഴിലാളികള്‍
അപകടത്തില്‍പ്പെട്ടാല്‍
ജീവന്‍രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കായി
യോഗ്യമായ
രക്ഷാബോട്ടുകള്‍
ഫിഷറീസ് വകുപ്പില്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്രയെണ്ണം ഉണ്ടെന്നും
ഇവ ഏതെല്ലാം ജില്ലകളിലെ
തുറമുഖങ്ങളിലാണുള്ളതെന്നും
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്‍െറ
ഉടമസ്ഥതയിലുള്ള
രക്ഷാബോട്ടുകളില്‍
അപകടത്തില്‍പ്പെട്ടവരെ
രക്ഷിക്കുന്നതിനുള്ള
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഉള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ഇൗ
രക്ഷാബോട്ടുകളില്‍
പരിശീലനം ലഭിച്ച
ജീവനക്കാരുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഓരോ ബോട്ടിലും
എത്രപേര്‍
വീതമുണ്ടെന്ന്
വിശദമാക്കുമോ?
മത്സ്യഫെഡിലെ
തസ്തികകള്‍
2964.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഫെഡില്‍
അംഗീകൃത തസ്തികയില്‍ 10
വര്‍ഷം
പൂര്‍ത്തിയാക്കിയ
എ്രതപേര് നിലവില്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമൊ;
(ബി)
മത്സ്യഫെഡില്‍
എ്രത ജൂനിയര്‍
അസിസ്റ്റന്റ് തസ്തിക
നിലവില്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
മല്‍സ്യഗ്രാമ
വികസന പദ്ധതി
2965.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്‍സ്യഗ്രാമ
വികസന പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
മല്‍സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്നത്,
വിശദാംശങ്ങള്‍
നല്‍കുമോ?
ധര്‍മ്മടത്തെ
തീരദേശ റോഡുകള്‍
2966.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ
തീരദേശ റോഡുകള്‍
വീതികൂട്ടി
ഗതാഗതയോഗ്യമാക്കുന്നതിന്
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
അപകടങ്ങളില്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികളുടെ
രക്ഷക്കായി രക്ഷാബോട്ട്
2967.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി-വടകര
ഭാഗങ്ങളിലെ കടലില്‍
അപകടങ്ങളില്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികളുടെ
രക്ഷക്കായി ബേപ്പൂര്‍
ബേസില്‍ നിന്നും
രക്ഷാബോട്ട്
അയക്കുന്നത്
പ്രായോഗികമല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ പ്രശ്നം
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉത്പാദനബോണസ്
2968.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉത്പാദനബോണസ് പദ്ധതി
നടപ്പിലാക്കുന്നതിനായി
2014-15-ലെ ബഡ്ജറ്റില്‍
വകയിരുത്തിയിരുന്ന 2
കോടി രൂപ വിനിയോഗിച്ച്
പദ്ധതി നടപ്പിലാക്കിയോ;
(ബി)
എങ്കില്‍
പദ്ധതി
നിര്‍വ്വഹണത്തിന്റെ
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
എന്തെന്നു
വ്യക്തമാക്കുമോ?
കടല്‍ക്ഷോഭത്തില്‍പ്പെട്ട്
വള്ളവും വലയും
നഷ്ടപ്പെടുന്നവര്‍ക്ക്
ധനസഹായം
2969.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിനിടെ
കടല്‍ക്ഷോഭത്തില്‍പ്പെട്ട്
വള്ളവും വലയും അനുബന്ധ
ഉപകരണങ്ങളും
നഷ്ടമാകുന്നവര്‍ക്ക്
ഉപജീവനമാര്‍ഗ്ഗം
കണ്ടെത്താന്‍ മതിയായ
സഹായധനം അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
കടല്ക്ഷോഭത്തില്പ്പെടുന്നവരെ
സഹായിക്കാന്‍ ആലപ്പുഴ
ജില്ലയില്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിന്
ജില്ലയില്‍ സര്‍ക്കാര്‍
ഉടമസ്ഥതയില്‍ എത്ര
ബോട്ടുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ബോട്ടുകളിലെ
ജീവനക്കാര്‍ക്ക്
രക്ഷാപ്രവര്‍ത്തനത്തിനുള്ള
പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
2970.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ക്ഷോഭത്തില്‍
ജീവനോപാധികള്‍
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
അനുവദിക്കുന്നതിനായി
ഫിഷറീസ് വകുപ്പില്‍
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പദ്ധതികളൊന്നും
നിലവിലില്ലെങ്കില്‍
പ്രസ്തുത പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ധനസഹായം
2971.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
വിവിധ ഭവനനിര്‍മ്മാണ
പദ്ധതികളില്‍, ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നാളിതുവരെ
കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചു ; ഇവരുടെ
പേര്, വിലാസം എന്നിവ
വ്യക്തമാക്കി
മത്സ്യഗ്രാമം
അടിസ്ഥാനത്തില്‍ വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
വിവിധ സാനിറ്റേഷന്‍
ടോയ്ലെറ്റ് ഗ്രാന്റ്
പദ്ധതികളില്‍ നാളിതുവരെ
കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
ധനസഹായം അനുവദിച്ചു ;
പ്രസ്തുത ധനസഹായം
ലഭിച്ചവരുടെ പേരുവിവരം
വ്യക്തമാക്കി
മത്സ്യഗ്രാമം
അടിസ്ഥാനത്തില്‍ പട്ടിക
ലഭ്യമാക്കാമോ ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സര്‍ക്കാര്‍
ക്വാട്ടയില്‍ നാളിതുവരെ
കൊയിലാണ്ടി
മണ്ഡലത്തില്‍ ഏതെല്ലാം
വ്യക്തികള്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നത്
പേര്, വിലാസം എന്നിവ
വ്യക്തമാക്കി
വിശദമാക്കാമോ ;
(ഡി)
സര്‍ക്കാര്‍
ക്വാട്ടയില്‍ വീട്
അനുവദിക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ ?
മത്സ്യത്തൊഴിലാളികള്ക്ക്ബോധവല്ക്കരണ-പരിശീലന
കേന്ദ്രം
2972.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ബോധവല്‍ക്കരണത്തിനും
പരിശീലനത്തിനുമായി
താനൂര്‍
നിയോജകമണ്ഡലത്തിലെ
ഉള്ല്യാലിൽ
ആരംഭിക്കുന്ന
കേന്ദ്രത്തിന്‍െറ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
എത്ര
തുകയാണ് ഇൗ
പദ്ധതിക്കായി
നബാര്‍ഡില്‍ നിന്ന്
ലഭ്യമായിട്ടുള്ളത്;
(സി)
പ്രസ്തുത
കേന്ദ്രം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകും;
വിശദാംശങ്ങള്‍
നല്‍കാമോ;
ആറന്മുള
വിമാനത്തവളം
2973.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
വിമാനത്തവളത്തിന്
അനുമതി നിക്ഷേധിച്ച
കേന്ദ്ര സര്‍ക്കാരിന്റെ
ഉത്തരവ്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
കേന്ദ്രത്തിലെ
ഏതൊക്കെ
മന്ത്രാലയങ്ങളാണ്
ആറന്മുള
വിമാനത്താവളത്തിന്
അനുമതി നിക്ഷേധിച്ച്
ഉത്തരവ്
ഇറക്കിയിട്ടുള്ളത് ;
വിശദമാക്കുമോ ; ഇവയുടെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
ആറന്മുള
വിമാനത്താവളം
നടപ്പാക്കുന്നതിനെക്കുറിച്ചുള്ള
നിലപാട് വിശദമാക്കുമോ ?
കോഴിക്കോട്
വിമാനത്താവളത്തിന്റെ റണ്‍വേ
അറ്റകുറ്റപ്പണികള്‍.
2974.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവളത്തിന്റെ
റണ്‍വേ
അറ്റകുറ്റപ്പണികള്‍ക്കായി
അടച്ചിടുന്നതുമൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ബി)
യാത്രാരേഖകള്‍,
കസ്റ്റംസ് ക്ലിയറന്‍സ്
എന്നിവ
പരിശോധിക്കുന്നതിന്
കോഴിക്കോട്
എയര്‍പോര്‍ട്ടില്‍
സൗകര്യപ്പെടുത്തുന്നതിനും
നെടുമ്പാശ്ശേരിയിലേക്ക്
കണക്ഷന് ഫ്ലൈറ്റ്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ;
(സി)
ആധുനിക
സാങ്കേതിക വിദ്യകള്‍
ഉപയോഗിച്ച് റണ്‍വേ
അറ്റകുറ്റപ്പണികള്‍
വേഗത്തില്‍ ചെയ്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
കേന്ദ്ര
വ്യോമയാന വകുപ്പുമായി
ബന്ധപ്പെട്ട്
ഇക്കാര്യത്തില്‍
ഉന്നതതല ചര്‍ച്ച
സംഘടിപ്പിക്കുമോ ?