ചെല്ലഞ്ചി
പാലത്തിന്റെ നിര്‍മ്മാണം
1280.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
ചെല്ലഞ്ചി പാലത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത് എന്നാണെന്ന്
അറിയിക്കുമോ; ഇത് എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
പാലത്തിന്റെ പണി
ദീര്‍ഘനാളായി
സ്തംഭനത്തിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പാലത്തിന്റെ പണികള്‍
പുനഃരാരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;എങ്കില്‍
എന്നു മുതല്‍
തുടങ്ങാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
പി.ഡബ്ല്യു,ഡി.
ലൈന്മാന് നിയമനം
1281.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യു,ഡി.
ലൈന്മാന് നിയമനം
സംബന്ധിച്ച്
പത്തനംതിട്ട ജില്ലയിലെ
ഉദ്യോഗാര്‍ത്ഥികള്‍
നല്കിയ പരാതിയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
25-7-83
ലെ സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമുള്ള
ലൈന്മാന്, അസി.
ലൈന്മാന്,
ഹെല്‍പ്പര്‍
തസ്തികകളുടെ ആകെ എണ്ണം
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ ?
പി.ഡബ്ല്യു.ഡി.
റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തല്‍
1282.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
പി.ഡബ്ല്യു.ഡി. റസ്റ്റ്
ഹൗസിന്റെ പ്രവര്‍ത്തനം
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ ;
(ബി)
എയര്‍പോര്‍ട്ട്,
ഹജ്ജ് ഹൗസ്
എന്നിവയ്ക്ക് സമീപമുള്ള
പ്രസ്തുത റസ്റ്റ്
ഹൗസിന് മുകള്‍ നില
പണിയുന്നതിന് ആവശ്യമായ
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിന്
നല്കിയ
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ഹയര്‍
സെക്കന്ററി സ്കൂളുകള്‍ക്ക്
കെട്ടിടം
1283.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ കുന്നം
ഹയര്‍ സ്കൂളിനും
ഇറവങ്കര വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളിനും കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്നും
ആവശ്യമായ തുക
അനുവദിക്കുമോയെന്നും
വ്യക്തമാക്കുമോ ?
അടൂര്‍
നിയോജകമണ്ഡലത്തിലെ വിവിധങ്ങളായ
പദ്ധതികള്‍
1284.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട് അടൂര്‍
നിയോജകമണ്ഡലത്തില്‍
വിവിധങ്ങളായ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കിയതും
നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികളുടെ
പേരുവിവരവും നിലവിലുള്ള
സ്ഥിതിയും സംബന്ധിച്ച
വാര്‍ഷിക ക്രമത്തിലുള്ള
വിവരം പദ്ധതി തിരിച്ച്
ലഭ്യമാക്കുമോ ?
കേന്ദ്ര
സര്‍ക്കാരിന് ശിപാര്‍ശ ചെയ്ത
നിരത്തുകള്‍ പാലങ്ങള്‍
1285.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം കേന്ദ്ര
സര്‍ക്കാരിലേയ്ക്ക്
നിര്‍മ്മാണത്തിന്
ശിപാര്‍ശ ചെയ്ത
നബാര്‍ഡ്
സഹായത്തോടെയുള്ള
നിരത്തുകളുടെയും
പാലങ്ങളുടെയും
വിശദാംശങ്ങള്‍ മണ്ഡലം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
കേന്ദ്ര സര്‍ക്കാര്‍
അംഗീകരിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ചേലക്കര
മണ്ഡലത്തിലെ
കുത്താമ്പുള്ളി
-മായന്നൂര്‍ റോഡ്, പാലം
എന്നിവയുടെ നിര്‍മ്മാണ
പദ്ധതി പരിഗണനയിലുണ്ടോ;
ആയതിനായി നബാര്‍ഡില്‍
നിന്നും ധനസഹായം
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ
(ഡി)
എങ്കില്‍
ടി പദ്ധതിയെ ഈ
വര്‍ഷത്തെ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
അംഗീകാരം
ലഭിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ തീരദേശ ഹൈവേ
1286.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട എന്തെല്ലാം
നടപടികളാണ്
പൂര്ത്തിയായിട്ടുളളതെന്നും
എന്തെങ്കിലും തര്‍ക്കം
നിലനില്‍ക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയിലൂടെ എത്ര
കിലോമീറ്റര്‍ ഈ റോഡ്
കടന്നുപോകുന്നെന്നും ഈ
പ്രദേശത്തെ
സ്ഥലമെടുപ്പ് ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(ഡി)
ഏത്
ഏജന്‍സിക്കാണ് ഈ
റോഡിന്റെ നിര്‍മ്മാണ
ചുമതലയെന്നും പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ തിരുനാവായ - തവന്നൂര്‍
പാലം
1287.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തിരുനാവായ -
തവന്നൂര്‍
പാലത്തിനാവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ;
(സി)
ഇതിന്റെ
സ്ഥലമെടുപ്പ്
നടപടികള്‍ക്കാവശ്യമായ
തുക അനുവദിച്ചിട്ടുണ്ടോ
; എങ്കില്‍ എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളത് ;
(ഡി)
സംസ്ഥാന
റോഡ്സ് &ബ്രിഡ്ജസ്
കോര്പ്പറേഷന്
തിരുനാവായ - തവന്നൂര്‍
പാലവുമായി ബന്ധപ്പെട്ട്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
കെ.
എസ്. ടി. പി- ഒന്നാം ഘട്ട
റോഡ് പുന:നിര്‍മ്മാണം
1288.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ടി. പി. ഒന്നാം
ഘട്ടത്തിന്റെ ഭാഗമായ
റോഡ് പുനര്‍
നിര്‍മ്മാണത്തിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പുന:നിര്‍മ്മാണത്തിനുള്ള
അടങ്കല്‍ എത്രയാണ് ;
(സി)
എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
;
(ഡി)
ഒന്നാം
ഘട്ടമായി ഏതെല്ലാം
പ്രദേശങ്ങളാണ്
പുനര്‍നിര്‍മ്മിക്കുന്നത്
; നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കും ?
പി.ഡബ്ല്യു.ഡി
കരാറുകാര്‍ക്കുളള കുടിശ്ശിക
1289.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
കരാറുകാര്‍ക്ക് എത്ര
തുക കുടിശ്ശിക
നല്‍കാനുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമൂലം
കരാര്‍
പ്രവൃത്തികള്‍ക്ക്
താമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുടിശ്ശിക
തുക നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കേരള
സ്റ്റേറ്റ്കണ്സ്ട്രക്ഷൻ
കോർപ്പറേഷനെ ഏല്പിക്കുന്ന
പി.ഡബ്ളിയു.ഡി ജോലികള്‍
1290.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
കേരള
സ്റ്റേറ്റ്കണ്സ്ട്രക്ഷൻ
കോർപ്പറേഷ൯ ജോലികള്‍
ഏറ്റെടുത്ത്
നടത്തുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
മാനദണ്ഡം വിശദമാക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത കോർപ്പറേഷന്
എത്ര രൂപയുടെ ജോലികള്‍
പി.ഡബ്ല്യൂ.ഡി.
നല്‍കിയിട്ടുണ്ട്; ഇവ
ഏതൊക്കെയെന്നും
എവിടെയൊക്കെയെന്നും
ഓരോന്നും എത്ര രൂപയുടെ
വീതം ജോലിയാണെന്നും
നിയോജക മണ്ഡലം തിരിച്ച്
വിശദമാക്കുമോ;
(സി)
ടെണ്ടര്‍ ചെയ്യാതെ
പ്രസ്തുത കോർപ്പറേഷന്
നല്‍കിയിരിക്കുന്ന
പ്രവൃത്തികള്‍ ഏതൊക്കെ;
ഓരോന്നിന്റെയും
വിശദാംശങ്ങളും തുകയും
നിയോജകമണ്ഡലം ഏതെന്നും
വിശദമാക്കുമോ;
(ഡി)
ടെണ്ടര്‍
ചെയ്യാതെ കേരള
കണ്‍സ്ട്രക്ഷൻ
കോർപ്പറേഷന്
പ്രവൃത്തികള്‍
കൊടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
റോഡ്
നിര്‍മ്മാണത്തിന് പുതിയ
സ്ഥാപനം
1291.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണരംഗത്ത്
നിലവിലുള്ള
സ്ഥാപനങ്ങളെയെല്ലാം
മാറ്റി നിര്‍ത്തി
പുതിയതായി ഒരു സ്ഥാപനം
രൂപീകരിക്കാന്‍
കെ.എസ്.ടി.പി.തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
റോഡുകളുടെ
നവീകരണത്തിനും
മാര്‍ഗ്ഗരേഖ
തയ്യാറാക്കുന്നതിനും
നിലവിലുള്ള
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ് ; പ്രസ്തുത
സ്ഥാപനങ്ങള്‍ എല്ലാം
ഉണ്ടായിരിക്കെ ഭാരിച്ച
ചെലവ്
പ്രതീക്ഷിക്കാവുന്ന
പുതിയ സംവിധാനം തന്നെ
വേണമെന്ന്
നിഷ്ക്കര്‍ഷിക്കാന്‍
കാരണമെന്തായിരുന്നു ;
(സി)
പുതിയ
സ്ഥാപനത്തിന്റെ ഘടനയും
പ്രവര്‍ത്തനവും
വിശദമാക്കുമോ ;
ഏതെല്ലാം തസ്തികകളില്‍
എത്രയാളുകള്‍ പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്ത്തനത്തിനാവശ്യമാണ്
?
മലയോര
ഹൈവേ
1292.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13ലെ
ബജറ്റില്‍ പ്രഖ്യാപിച്ച
മലയോര ഹൈവേയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കിൽ ആയതു
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
ഇതിനായി
ബജറ്റില്‍ പ്രഖ്യാപിച്ച
തുക എത്രയായിരുന്നു ;
ഇതിനകം എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ ?
കുതിര
മുനമ്പ്, കളയ്ക്കല്‍
പാലങ്ങളുടെ നിര്‍മ്മാണം
1293.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുതിര
മുനമ്പ്, കളയ്ക്കല്‍
പാലങ്ങളുടെ നിര്‍മ്മാണം
സംബന്ധിച്ച
നടപടിക്രമങ്ങളുടെ
വിശദവിവരം ലഭ്യമാക്കുമോ
;
(ബി)
ഇവയുടെ
നിലവിലെ സ്ഥിതി
എന്തെന്നു് അറിയിക്കുമോ
; നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
കൊല്ലം
- കാഞ്ഞിരപ്പളളി ബൈപാസ്സുകളുടെ
നിര്‍മ്മാണം
1294.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13ലെ
ബജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച കൊല്ലം -
കാഞ്ഞിരപ്പളളി
ബൈപാസ്സുകളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ് ;
(ബി)
ഇതിനായി
എന്ത് തുക ഖജനാവില്‍
നിന്നും
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
വയനാട്
ചുരം ബൈപാസ് നിര്‍മ്മാണം
1295.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-2013
ലെ ബജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച വയനാട്
ചുരം റോഡിന് സമാന്തര
ബൈപാസ് നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(ബി)
ഈ
പദ്ധതിക്കായി എത്ര
തുകയാണ്
വകയിരുത്തിയിരുന്നത് ;
ഇതിനകം എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ ?
ഉപരിതല
ഗതാഗത വികസനത്തിന് കര്‍മ്മ
പദ്ധതികള്‍
1296.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 അനുസരിച്ച്
ദേശീയപാത
ഉള്‍പ്പെടെയുള്ള ഉപരിതല
ഗതാഗത വികസനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പദ്ധതികളുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായുള്ള
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിന് ഭരണ
തലത്തില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ലൈറ്റ്
മെട്രോ പദ്ധതികള്‍
1297.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച അന്തിമ
നിലപാട്
വെളിപ്പെടുത്തുമോ;
(ബി)
ധനവകുപ്പ്
ഇക്കാര്യത്തില്‍
മുന്നോട്ട് വെച്ച
നിര്‍ദ്ദേശം
എന്തായിരുന്നു;
നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ ഫയലിന്റെ
ശരിപകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഡി.എം.ആര്.സി
യും,ശ്രീ. ഇ. ശ്രീധരനും
മുന്നോട്ടു വെച്ച
നിര്‍ദ്ദേശം
എന്തായിരുന്നു;
നിര്‍ദ്ദേശം സംബന്ധിച്ച
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
മേലുകര-റാന്നി
റോഡ് ടാറിംഗ്
1298.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മേലുകര-റാന്നി
റോഡ് ബി. എം. ബി. സി.
നിലവാരത്തില്‍ ടാറിംഗ്
നടത്തുന്നതിനായി എത്ര
തുക അനുവദിച്ചു;
എന്നാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഈ
റോഡിന്റെ നിര്‍മ്മാണം
ടെന്‍ഡര്‍
ചെയ്തിരുന്നോ;
ഉണ്ടെങ്കില്‍ എന്നാണ്
ടെന്‍ഡര്‍
ചെയ്തിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇനിയും
ഈ റോഡിന്റെ നിര്‍മ്മാണം
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇത്
പരിഹരിച്ച് ഉടന്‍
നിര്‍മ്മാണം
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചേംബര്‍
ഓഫ് കോമേഴ്സ് ജംഗ്ഷന് മുതല്‍
അറക്കല്‍ പാലസ് - താഴേ ചൊവ്വ
വരെയുളള റോഡ് നിര്‍മ്മാണ
പ്രവര്‍ത്തികള്‍
1299.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂരില്‍
എന്‍.എച്ച്.17-ല്‍
ചേംബര്‍ ഓഫ് കോമേഴ്സ്
ജംഗ്ഷന് മുതല്‍
അറക്കല്‍ പാലസ് - താഴേ
ചൊവ്വ വരെയുളള റോഡ്
നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക്
2009-ല്‍ ഏത്
ഉത്തരവുപ്രകാരമാണ്
ഭരണാനുമതി നല്‍കിയത്;
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയത്;
(ബി)
പ്രസ്തുത
പ്രവര്‍ത്തി ടെന്‍ഡര്‍
ചെയ്തത് എപ്പോഴാണ് ;
ഏതു കരാറുകാരനാണ്
പ്രവര്‍ത്തി
ഏറ്റെടുത്തത് ;
(സി)
എസ്റ്റിമേറ്റിനേക്കാള്‍
എത്ര ശതമാനം അധികരിച്ച
തുകയ്ക്കാണ് കരാര്‍
അംഗീകരിച്ചത്;കരാര്‍
പ്രകാരം എന്നായിരുന്നു
പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ടത്;
(ഡി)
കരാര്കാലാവധിക്കുളളില്
പ്രവൃത്തി
പൂര്ത്തീകരിക്കാത്തതെന്തുകൊണ്ടാണ്;
(ഇ)
കരാര്‍
കാലാവധിക്കുളളില്‍
പ്രവര്‍ത്തി
ആരംഭിക്കുവാനോ കരാര്‍
പ്രകാരം പ്രവര്‍ത്തി
പൂര്‍ത്തീകരിക്കുവാനോ
തയ്യാറാകാത്ത
കരാറുകാരന്റെ
അഭ്യര്‍ത്ഥന പ്രകാരം
എസ്റ്റിമേറ്റിനേക്കാള്‍
എത്ര ശതമാനം അധികരിച്ച
തുകക്കാണ് ഇപ്പോള്‍
പുതുക്കിയ ഭരണാനുമതി
നല്‍കിയത്;
(എഫ്)
ഏത്
ഉത്തരവു പ്രകാരമാണ്
പുതുക്കിയ ഭരണാനുമതി
നല്‍കിയിട്ടുളളത്; എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുളളത്;
(ജി)
2009ല്‍
ഭരണാനുമതി നല്കിയ
പ്രവര്‍ത്തി 2014വരെ
ആരംഭിക്കാതിരുന്ന
സാഹചര്യത്തില്‍
പുതുക്കിയ
എസ്റ്റിമേറ്റ്
പ്രകാരമുളള പ്രവൃത്തി
ടെന്‍ഡര്‍
ചെയ്യാതിരുന്നതെന്തുകൊണ്ടാണ്;
2009-ലെ ഭരണാനുമതി
പ്രകാരം കരാര്‍
ഏറ്റെടുത്ത
കരാറുകാരനെതന്നെ
പുതുക്കിയി നിരക്കിലുളള
കരാര്‍
ഏല്പ്പിച്ചുനല്കിക്കൊണ്ട്
ഉത്തരവു
പുറപ്പെടുവിക്കാനിടയായ
സാഹചര്യങ്ങള്‍
വ്യക്തമാക്കുമോ?
മണലൂര്‍
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് പദ്ധതികള്‍
1300.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
ബില്‍ഡിംഗ്സ് വിഭാഗം
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഒാരോന്നും
ഇപ്പോള്‍ ഏതു
ഘട്ടങ്ങളിലാണെന്ന്
അറിയിക്കാമോ?
നാട്ടിക
പഴുവില്‍ പാലം നിര്‍മ്മാണം
1301.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജകമണ്ഡലത്തിലെ
പഴുവില്‍ പാലം
നിര്‍മ്മാണം
ആരംഭിക്കുന്നതിനു
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണത്തിന്
വേണ്ടിവരുന്ന ഭൂമിയുടെ
ഏറ്റെടുക്കൽ നടപടികള്‍
പൂര്‍ത്തിയായോ എന്നും
ഇല്ലെങ്കില്‍ പ്രധാന
തടസ്സങ്ങൾ എന്താണെന്നും
അറിയിക്കുമോ ;
(സി)
ഭൂമിയുടെ
ഏറ്റെടുക്കൽ
നടപടികളുമായി
ബന്ധപ്പെട്ട് കോടതി
കേസ്സുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പാലം
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
സംസ്ഥാന
പാതകളിലെ ഹെവി മെയ്ന്റനന്‍സ്
പദ്ധതി
1302.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13ലെ
ബജ്റ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച ഹെവി
മെയ്ന്റന൯സ് പദ്ധതി
മുഴുവന്‍ സംസ്ഥാന
പാതകളിലും
നടപ്പാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ ;
(ബി)
എത്ര
പാതകളിലാണ് ഇത്
നടപ്പാക്കിയത്എന്നും
ഇത് എത്ര മീറ്റര്‍
എന്നും അറിയിയ്ക്കുമോ;
(സി)
ഇതിനായി
ചെലവഴിച്ച തുകയെത്ര
എന്ന് വ്യക്തമാക്കുമോ?
ചേലക്കര
ബൈപ്പാസ് നിര്‍മ്മാണം
1303.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ ചേലക്കര
ബൈപ്പാസ്
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
നിരന്തരം
ജീവഹാനി ഉള്‍പ്പെടെയുളള
അപകടങ്ങള്‍ നടക്കുന്ന
സാഹചര്യത്തില്‍
ബൈപ്പാസ്
നിര്‍മ്മിക്കുന്നതിന്
അടിയന്തര പ്രാധാന്യം
നല്കി ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
ജില്ലയിലെ ഗ്രാമീണ റോഡുകളുടെ
നവീകരണം
1304.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിനായി എന്തു
തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട് ;
(ബി)
ആലപ്പുഴ
ജില്ലയില്‍ പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ആലപ്പുഴ ജില്ലയില്‍
ഏതെല്ലാം റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്തിട്ടുണ്ട് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
ഗ്രീന്‍
ബില്‍ഡിംഗ് പദ്ധതി
1305.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രീന്‍ ബില്‍ഡിംഗ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
ഇതിന്റെ
നടത്തിപ്പിനായി
കേന്ദ്രപാരമ്പര്യേതര
ഉൗര്‍ജ്ജ വകുപ്പില്‍
നിന്നു് ഇതുവരെ എത്ര
രൂപ ധനസഹായമായി
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര രൂപ
ചിലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ ?
കേന്ദ്ര
സഹായത്തോടെ ബൈപ്പാസ് റോഡുകള്‍
നിര്‍മ്മാണം
1306.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെ ബൈപ്പാസ്
റോഡുകള്‍
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിനായി
പ്രതീക്ഷിക്കുന്നത് ;
വ്യക്തമാക്കാമോ ;
(സി)
പണികള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ഇടച്ചിറ
പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1307.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ സുനാമി
ബാധിത പ്രദേശത്ത്
ഇടച്ചിറ പാലത്തിന്റെ
അപ്രോച്ച് റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്; തടസ്സം
എന്താണ്?
കോരപ്പുഴ
പാലം പുനര്‍ നിര്‍മ്മാണം
1308.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം കോഴിക്കോട്
ജില്ലയിലെ കോരപ്പുഴ
പാലം
പുതുക്കിപണിയുന്നതിന്
എത്ര തുക ബജറ്റില്‍
പ്രഖ്യാപിച്ചിരുന്നുവെന്നും
എത്ര രൂപ
അനുവദിച്ചെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുമെന്ന്
വെളിപ്പെടുത്താമോ?
ദേശീയപാത
വികസനം
1309.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
;
(ബി)
ദേശീയപാതയുടെ
വീതി
എത്രയായിരിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ ;
(സി)
ദേശീയപാത
വികസനത്തിനായി
ഏറ്റെടുക്കുന്ന
ഭൂമിക്ക് നഷ്ടപരിഹാരം
നല്‍കുന്നതിനായി
പ്രത്യേക പാക്കേജ്
തയ്യാറാക്കുമോ ;
(ഡി)
ഏറ്റെടുക്കുന്ന
ഭൂമിക്ക് അതത്
പ്രദേശത്തുള്ള ഭൂമിയുടെ
വിലയ്ക്ക് ആനുപാതികമായി
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദാംശങ്ങള്‍
നല്‍കുമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
1310.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
തുക അനുവദിച്ചിട്ടും
ആരംഭിക്കാന്‍
സാധിച്ചിട്ടില്ലാത്ത
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കാന്‍
സാധിക്കാത്തിന്റെ കാരണം
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എന്നാണ് ഭരണാനുമതി
നല്‍കിയതെന്നും ഇത്
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ ?
മലപ്പുറം
ജില്ലയിലെ ഹൈവേകളിലെ
തെരുവുവെളിച്ചം
1311.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
സ്റ്റേറ്റ്/നാഷണല്‍
ഹൈവേകളുടെ
പാര്‍ശ്വങ്ങളിലുള്ള
തെരുവുവെളിച്ചം
ക്രമീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
കേടുവന്ന
ലൈറ്റുകള്‍
നന്നാക്കുന്നതിനും
പുതിയവ
സ്ഥാപിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതിനായി
ഏതെല്ലാം
ഉദ്യോഗസ്ഥരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ബൈപ്പാസ്
നിര്‍മ്മാണം
1312.
ശ്രീ.വി.റ്റി.ബല്‍റാം
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബൈപ്പാസുകളുടെ
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ഏത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ്
ബൈപ്പാസുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത് ;
(സി)
പ്രസ്തുത
നിര്‍മ്മാണങ്ങള്‍ക്കുള്ള
ധന സമാഹരണം എങ്ങനെ
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
ബൈപ്പാസ്
നിര്‍മ്മാണം
1313.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ലെ ബജറ്റില്‍
പ്രഖ്യാപിച്ച
കോഴിക്കോട്,
തലശ്ശേരി-മാഹി,
സുല്‍ത്താന്‍ ബത്തേരി,
ചെങ്ങന്നൂര്‍,
കോഴഞ്ചേരി
ബൈപ്പാസുകളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതുവരെ ഇതിനായി എന്ത്
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ?
ദേശീയപാത
വികസനത്തിന് കേന്ദ്രസഹായം
1314.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന്
കേന്ദ്രസർക്കാർ സഹായം
വാഗ്ദാനം
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
സഹായങ്ങളാണ് ഇതിനായി
കേന്ദ്രം
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
ഇവയുടെ
പണികള്‍ തുടങ്ങുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
കായംകുളം
മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1315.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
മുന്‍സിപ്പല്‍ ജംങ്ഷന്
മുതല്‍ കെ. പി. റോഡ്
ഓവര്‍ബ്രിഡ്ജ് വരെ
ഫുട്പാത്ത്, ഡ്രെയിനേജ്
എന്നിവയ്ക്ക് ഭരണാനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
കാരണം വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
കോങ്ങാട്
മണ്ഡലത്തില്‍ റോഡുകള്‍ക്ക്
അനുവദിച്ച തുക
1316.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
പ്രകാരം എത്ര റോഡുകള്‍
അനുവദിച്ചുവെന്ന് ജില്ല
തിരിച്ചും മണ്ഡലം
തിരിച്ചുമുള്ള
വിവരങ്ങള്‍ നല്കകുമോ ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ എത്ര
റോഡുകള്‍ക്ക് എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ ;
റോഡിന്റെ മറ്റ്
വിവരങ്ങളും നല്‍കുമോ ;
(സി)
കോങ്ങാട്
മണ്ഡലത്തിലേക്കായി
വര്‍ദ്ധിപ്പിച്ചിട്ടുള്ള
പ്രൊപ്പോസലുകള്‍
പരിഗണിച്ചിട്ടുണ്ടോ ;
വിശദവിവരങ്ങള്‍
നല്‍കുമോ ?
കായംകുളം
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
അനുമതി നല്‍കിയിട്ടുള്ള
മരാമത്ത് പ്രവൃത്തികള്‍
1317.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012,
2012-2013, 2013-2014,
2014-2015 വരെയുള്ള
സാമ്പത്തിക
വര്‍ഷങ്ങളില്‍ കായംകുളം
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍ അനുമതി
നല്‍കിയിട്ടുള്ള
മരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാം എന്നും
ഓരോന്നിനും എന്തു തുക
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(സി)
നിര്‍മ്മാണം
നടന്നു വരുന്ന
പ്രവൃത്തികള്‍
ഏതെല്ലാം ആണെന്നും
അവയുടെ നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കാമോ ?
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാത ദേശീയപാത
നിലവാരത്തില്‍
വികസിപ്പിക്കല്‍
1318.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാത ദേശീയപാത
നിലവാരത്തില്‍
വികസിപ്പിക്കുന്നതിനായി
K.S.T.P. യെ
ഏല്‍പ്പിച്ചത് എന്നാണ്
;
(ബി)
പ്രസ്തുത റോഡിന്റെ
എത്ര കിലോമീറ്റര്‍
ഭാഗമാണ് ഇതു വരെ
പൂര്‍ത്തിയായിട്ടുളളത്
; ഇതിനായി എത്ര തുകയാണ്
ചെലവഴിച്ചിട്ടുളളത് ;
പ്രസ്തുത ഫണ്ട്
എവിടെനിന്നുമാണ്
ലഭ്യമായിട്ടുളളത് ;
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
വര്‍ഷം ഏത്;
(സി)
ഇപ്പോള്‍
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണം
നടക്കുന്നുണ്ടോ ; ഏതു
ഭാഗമാണ്
നിര്‍മ്മിക്കുന്നത് ;
എത്ര കിലോമീറ്റര്‍ ;
ഇതിനായി എത്ര തുകയാണ്
ചെലവഴിക്കുന്നത് ;
പ്രസ്തുത ഫണ്ട് ഏത്
ഏജന്‍സിയില്‍
നിന്നുമാണ്
ലഭ്യമാക്കിയിട്ടുളളത് ;
(ഡി)
റോഡിന്റെ
തുടക്കമായ പുനലൂരില്‍
നിന്നും 3 ജില്ലകളിലൂടെ
കടന്ന് പൊന്‍കുന്നം
വരെ എത്തുന്ന പ്രസ്തുത
റോഡിന്റെ ഭാഗം ഇതേവരെ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ
;
(ഇ)
റോഡിന്റെ
വികസനം K.S.T.Pക്ക്
കെെമാറിയതു മുതല്‍ ഇൗ
റോഡില്‍ വര്‍ഷാവര്‍ഷം
കുഴികള്‍
അടയ്ക്കുന്നതിനു
മാത്രമാണ് നാമമാത്രമായി
ഫണ്ടനുവദിക്കാറുളളത്
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
കാലവര്‍ഷമാകുന്നതോടെ
റോഡ് തകരുന്നതുമൂലം ഇൗ
റോഡിലൂടെ വാഹനയാത്ര
ദുഷ്കരമാകുന്നതിനാല്‍
അടിയന്തരമായി ഇൗ റോഡ്
നിര്‍മ്മാണം
ആരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
വാളയാര്‍-വടക്കാഞ്ചേരി
ദേശീയപാത പ്രവൃത്തി പുരോഗതി
1319.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാളയാര്‍-വടക്കാഞ്ചേരി
ദേശീയപാത നാല്
വരിയാക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാറക്കടവ്
പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ നിര്‍മ്മാണം
1320.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പണി
പൂര്‍ത്തിയായ പാറക്കടവ്
പാലത്തിനുള്ള
ഭരണാനുമതിയില്‍
അപ്രോച്ച് റോഡ് കൂടി
ഉള്‍പ്പെട്ടിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണ്
പ്രവൃത്തി
പൂര്‍ത്തിയാക്കാത്തതെന്ന്
വ്യക്തമാക്കാമോ ;
(സി)
പൂര്‍ത്തിയാവാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിരുന്നുവോ ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
പാലക്കാട്
- ഷൊര്‍ണ്ണൂര്‍ കെ . എസ് .
റ്റി .പി റോഡ്
1321.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
- ഷൊര്‍ണ്ണൂര്‍ കെ.
എസ്. റ്റി. പി.
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ്
പൂര്‍ത്തീകരിച്ചത് ;
എത്ര തുക ചെലവഴിച്ചു ;
റോഡിന്റെ ഗുണനിലവാരം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
റോഡില്‍ ഒറ്റപ്പാലം
ഠൗണിനോട് ചേര്‍ന്നു
കിടക്കുന്ന ഒറ്റപ്പാലം
പാലത്തിന്റെയും
കണ്ണിയംപുറം
തോട്ടുപാലത്തിന്റെയും
ശോച്യാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
പാലങ്ങളുടെ വീതികൂട്ടി
പുനര്‍നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; അതിനായുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
; വിശദാംശം
ലഭ്യമാക്കാമോ ?
നരിക്കുനി
ബൈപ്പാസ് നിര്‍മ്മാണം
1322.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ നരിക്കുനി
ബൈപ്പാസ്
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ചത്
എന്നാണ്; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണ്;
(സി)
നരിക്കൂനി
സര്‍ക്കുലര്‍ റോഡ്
നിര്‍മ്മിക്കുന്നതിന്
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
ചാലക്കുടി
റെയില്‍വേ
അണ്ടര്പാസ്സേജിന്റെ
അപ്രോച്ച് റോഡ്
1323.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
റെയില്‍വേ
അണ്ടര്പാസ്സേജിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി 2
വര്‍ഷം പിന്നിട്ടിട്ടും
ഇതിന്റെ അപ്രോച്ച് റോഡ്
നിര്‍മ്മിക്കാത്തതുമൂലം
യാത്രക്കാര്‍ക്കും
പ്രദേശവാസികള്ക്കുമുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുളള
എസ്റ്റിമേറ്റിന്
അംഗീകാരം നല്കി ഉടന്‍
ഭരണാനുമതി
നല്‍കുന്നതിനും
പ്രസ്തുത അപ്രോച്ച്
റോഡ്
യാഥാര്‍ത്ഥ്യമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
റെയില്‍വേ
മേല്‍പ്പാലം
T 1324.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
റെയില്‍വേ സ്റ്റേഷനു
സമീപം ബുദ്ധ ജംഗ്ഷന്-
കല്ലുമല റോഡില്‍
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഞാറക്കല്‍
മഞ്ഞനക്കാട് പാലത്തിന്റെ
നിര്‍മ്മാണം
1325.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറക്കല്‍
മഞ്ഞനക്കാട്
പാലത്തിന്റെ
നിര്‍മ്മാണത്തിന്
നിലവിലുള്ള ഭരണാനുമതി
പ്രകാരം സര്‍ക്കാര്‍
സാങ്കേതിക അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
വ്യക്തമാക്കാമോ ;
(ബി)
ഭരണാനുമതി
നല്‍കുന്നതിന്
ആധാരമാക്കിയ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
പരിഗണിച്ച് പാലം
നിര്‍മ്മാണം
സാധ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ ?
നീലേശ്വരം
കോട്ടപ്പുറം പാലം പണി
1326.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലേശ്വരം
കോട്ടപ്പുറം പാലം പണി
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്‍െറ കാരണം
വ്യക്തമാക്കാമോ;
ഇതിന്റെ കരാറുകാരനെ
റിസ്ക്ക് ആന്റ്
കോസ്റ്റ് -ല്‍
ടെര്മിനേറ്റുചെയ്ത്
പണി പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ ;
ചാലക്കുടി
മുനിസിപ്പല്‍ ജംഗ്ഷനില്‍ ഫ്ലൈ
ഓവര്‍
1327.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
47-ല്‍ നാലുവരിപ്പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ചാലക്കുടി
മുനിസിപ്പല്‍
ജംഗ്ഷനില്‍
അനുവദിച്ചിട്ടുള്ള
മേല്‍പ്പാലത്തിന്റെ
തറക്കല്ലിടീൽ നടത്തി
ഒരു വര്‍ഷം
പിന്നിട്ടിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചാലക്കുടി
മുനിസിപ്പല്‍
ജംഗ്ഷനില്‍ ഫ്ലൈ ഓവര്‍
നിര്‍മ്മിക്കുന്നതിനുള്ള
അനുമതി
ലഭ്യമായിട്ടുണ്ടോ ;
(സി)
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ ;
തടസ്സങ്ങള്‍ മാറ്റി
ഫ്ലൈ ഓവര്‍ നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
കൊരട്ടി
ജംഗ്ഷനില്‍ ഫ്ലൈ ഓവര്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
ബാലുശ്ശേരി
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
1328.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരിയില്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനത്തെ
തുടര്‍ന്ന് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനുവേണ്ടി
ബാലുശ്ശേരിയിലെ
പറമ്പിന്‍മുകളില്‍
കണ്ടെത്തിയ സ്ഥലം
സന്ദര്‍ശിച്ച സീനിയര്‍
ആര്‍ക്കിടെക്ടിന്
ആവശ്യമായ വിവരങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥലത്തിന്റെ 'ടോട്ടല്‍
സ്റ്റേഷന് സര്‍വ്വേ'
വിവരങ്ങള്‍
കെട്ടിടത്തിന്റെ
രൂപകല്‍പ്പനക്കായി
ലഭിച്ചിട്ടുണ്ടോ;
(ഡി)
കെട്ടിടത്തിന്റെ
കണ്‍സെപ്ച്വല്‍ ഡിസൈന്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ?
കമ്പംകോടു
മുതല്‍ ഏനാത്ത് വരെ
വാഹനാപകടമുക്തമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
1329.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെയിന്‍
സെന്‍ട്രല്‍ റോഡില്‍
കമ്പംകോടു മുതല്‍
ഏനാത്ത് വരെയുള്ള
ഭാഗത്ത് കഴിഞ്ഞ 4
വര്‍ഷങ്ങളില്‍ വാഹന
അപകടത്തില്‍
മരണമടഞ്ഞവരുടെ എണ്ണം
എ്രതയാണ് ;
(ബി)
പ്രസ്തുത
പ്രദേശം വാഹനാപകട
മുക്തമാക്കുന്നതിന്
കെ.എസ്.റ്റി.പി.
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
(സി)
എ്രത
തുക ഇതിനായി ചെലവഴിച്ചു
; ഇതിനായി നടത്തിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
അമ്പലപ്പുഴ
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1330.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍
എല്‍.എ.സി, എ.ഡി.എസ്
പ്രവൃത്തികളൊഴികെയുള്ള
പൊതുമരാമത്ത്
പ്രവൃത്തികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; റോഡ്സ്,
ബ്രിഡ്ജസ്,
ബില്‍ഡിംഗ്സ് വിഭാഗം
തിരിച്ച് വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
അടങ്കല്‍
തുകയെത്ര;ഇതുവരെ എന്തു
തുക വീതം
ചെലവഴിച്ചു;ഓരോ
പ്രവൃത്തിയും
എന്നത്തേക്കാണ്
പൂര്‍ത്തിയാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
കോഴിക്കോട്
മാവൂര്‍ റോഡിലെ ഓടകളുടെ
ശുചീകരണം
1331.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മാവൂര്‍ റോഡ് ജംങ്ഷന്
മുതല്‍ അരയടത്ത് പാലം
വരെ ഇരുവശങ്ങളിലുമുള്ള
ഓട , മഴക്കാല പൂര്‍വ്വ
ശുചീകരണത്തിന്റെ
ഭാഗമായി അവസാനമായി
വൃത്തിയാക്കിയത് എതു
വര്‍ഷത്തിലാണെന്ന്
വിശദമാക്കുമോ ;
(ബി)
മഴക്കാലത്ത്
വെള്ളം
കെട്ടിക്കിടക്കുന്ന ഈ
ഓടകള്‍ വര്‍ഷംതോറും
വൃത്തിയാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ ?
കോഴിക്കോട്
ജില്ലയിലെ മഴക്കാലപൂര്‍വ്വ
ശുചീകരണം
1332.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കഴിഞ്ഞ
അഞ്ചു വര്‍ഷങ്ങളില്‍
മഴക്കാലപൂര്‍വ്വ
ശുചീകരണത്തിനായി എത്ര
തുകയാണ് ഓരോ വര്‍ഷവും
അനുവദിച്ചതെന്ന്
വിശദമാക്കുമോ ;
(ബി)
ഓരോ
വര്‍ഷവും ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക അനുവദിച്ചതെന്ന്
പ്രവൃത്തിയുടെ പേരും
തുകയും സഹിതം
വിശദമാക്കുമോ ?
മാവേലിക്കര
കണ്ടിയൂര്‍ ബെെപ്പാസ് നിര്‍മ്മാണം
1333.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കണ്ടിയൂര്‍ ബെെപ്പാസ്
നിര്‍മ്മാണത്തിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാലതാമസം ഒഴിവാക്കി
ബെെപ്പാസ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
മാവേലിക്കര
മണ്ഡലത്തില്‍ വഴിയോര വിശ്രമ
കേന്ദ്രങ്ങളുടെ നിര്‍മ്മാണം
1334.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എം.എല്‍.എ
യുടെ പ്രാദേശിക വികസന
ഫണ്ടുപയോഗിച്ച്
നിര്‍മ്മിക്കുന്നതിന്,
എം.എല്‍.എ
നിര്‍ദ്ദേശിച്ച വഴിയോര
വിശ്രമ
കേന്ദ്രങ്ങള്‍ക്ക്
അനുമതി നല്‍കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരത്തുകള്‍ക്ക്
സമീപം വഴിയോര വിശ്രമ
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികള്‍ക്കാണ്
വഴിയോര
വിശ്രമകേന്ദ്രങ്ങളുടെ
നിര്‍മ്മാണചുമതല
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
നിര്‍മ്മാണ
വസ്തുക്കളുടെ ഗുണനിലവാരം
1335.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യൂ.ഡി
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്ന
വസ്തുക്കളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇതാനായി
ജില്ലാ കേന്ദ്രങ്ങളില്‍
ക്വാളിറ്റി കണ്ട്രോള്
ലാബുകള്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിന്റെ
പ്രവര്‍ത്തന രീതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കോട്ടൂര്‍
ഗ്രാമപഞ്ചായത്ത് ഭാഗത്ത്
അപ്രോച്ച് റോഡ്
1336.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഢലത്തിലെ
ബാലുശ്ശേരി, കോട്ടൂര്‍
ഗ്രാമ പഞ്ചായത്തുകളെ
ബന്ധിപ്പിച്ചുകൊണ്ട്
രാമന് പുഴയില്‍
നിര്‍മ്മിച്ച കോവിലകം
താഴെ പാലം , കോട്ടൂര്‍
ഗ്രാമപഞ്ചായത്ത്
ഭാഗത്ത് അപ്രോച്ച്
റോഡ് ഇല്ലാത്തതിനാല്‍
പ്രയോജനപ്പെടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവിടെ
അപ്രോച്ച് റോഡിനു
വേണ്ടി ഭൂമി അക്വയര്‍
ചെയ്യുന്നത്
സംബന്ധിച്ച് നടപടികളുടെ
പുരോഗതി അറിയിക്കാമോ ;
(സി)
ഇതുസംബന്ധിച്ച്
റവന്യൂ വകുപ്പിന്
കെെമാറിയ രേഖകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ ?
കഴക്കൂട്ടം-കോവളം
ബൈപ്പാസ് ദർഘാസ് വിജ്ഞാപനം
1337.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴക്കൂട്ടം-കോവളം
ബൈപ്പാസ് നാല്
വരിപ്പാതയാക്കാനുള്ള
പ്രവൃത്തി ടെണ്ടര്‍
വിജ്ഞാപനം ചെയ്തത്
എന്നാണ് എന്നും
ഏതെല്ലാം
കോണ്‍ട്രാക്ടര്‍മാര്‍
ടെണ്ടറില്‍
പങ്കെടുക്കുകയുണ്ടായെന്നും
ക്വാളിഫൈ
ചെയ്യപ്പെട്ടവര്‍
ആരൊക്കെയെന്നും
വിശദാംശം നല്‍കുമോ ;
(ബി)
ക്വോട്ട്
ചെയ്തവര്‍ ഓരോരുത്തരം
എന്തു തുക വീതമാണ്
രേഖപ്പെടുത്തിയിരുന്നത്
എന്ന് വ്യക്തമാക്കുമോ ;
(സി)
എസ്റ്റിമേറ്റ്
തയ്യാറാക്കപ്പെട്ടത്
എപ്പോഴായിരുന്നു; തുക
എത്രയായിരുന്നു;
എസ്റ്റിമേറ്റ് തുകയും
വര്‍ക്ക് അവാര്‍ഡ്
ചെയ്ത തുകയും എത്ര
വീതമാണ്;
നിര്‍മ്മാണത്തിന്
എഗ്രിമെന്റ് വച്ച
കമ്പനി ഏതാണ് ; വിശദമായ
വിവരം നല്‍കുമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തി
നടത്തുന്നതിന്
ബഡ്ജറ്റില്‍
വകയിരുത്തിയ തുക ഏത്
ഹെഡ്ഡില്‍
എത്രയായിരുന്നുവെന്നു
വെളിപ്പെടുത്തുമോ ?
കോഴിക്കോട്-ബാലുശ്ശേരി
റോഡിന്റെ വികസനം
1338.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
കോഴിക്കോട്-ബാലുശ്ശേരി
റോഡിന്റെ വികസനം
വകുപ്പിന്റെ ഏതെങ്കിലും
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
അത് സംബന്ധിച്ച
വിശദവിവരവും പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നും
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
റോഡിന് 2015-16
വര്‍ഷത്തില്‍
അറ്റകുറ്റപണികള്‍ക്കായി
തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രവൃത്തിയുടെ
വിശദവിവരം
വെളിപ്പെടുത്താമോ?
റോഡുവികസനം
1339.
ശ്രീ.വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രത്തിന്റെ
സാമ്പത്തിക പുരോഗതിയിൽ
റോഡുവികസനം മുഖ്യപങ്ക്
വഹിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കേരളത്തെ
ഏറ്റവും മികച്ച
സംസ്ഥാനമാക്കി
മാറ്റുന്നതിന്
റോഡുവികസനത്തിന്
മുന്തിയ പരിഗണന
നല്‍കുമോ;
(സി)
റോഡുപണിക്ക്
എ.എം.ഡി.
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ ;
(ഡി)
റോഡുകള്‍
കുറ്റമറ്റ രീതിയില്‍
സംരക്ഷിക്കുന്നതിനുള്ള
സ്ഥിരം സംവിധാനത്തിന്റെ
കാര്യത്തില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ
ഉത്തരവാദപ്പെട്ടവരാക്കാന്
നടപടി സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
ചിപ്പന്‍ചിറ
പാലം നിര്‍മ്മാണം
1340.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ചിപ്പന്‍ചിറ
പാലത്തിന്റെ
നിര്‍മ്മാണം ഏതുഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ ?
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
1341.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത് വകുപ്പ്
പയ്യന്നൂര്‍ നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
പ്രവൃത്തി, തുക എന്നിവ
സഹിതം വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ അവസ്ഥ
വിശദമാക്കാമോ ?
കോണ്‍വെന്റ്
ബീച്ച് പാലത്തിന്റെ
നിര്‍മ്മാണത്തിലെ കാലതാമസ്സം
1342.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോണ്‍വെന്റ്
ബീച്ച് പാലത്തിന്റെ
സാങ്കേതികാനുമതിക്കുള്ള
കാലതാമസ്സം
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
പ്രവര്‍ത്തി
നടപ്പാക്കുന്നതില്‍
തടസ്സങ്ങളുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ ?
കരാറുകാരുടെ
കുടിശ്ശിക
1343.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവൃത്തികള്‍
ഏറ്റെടുത്ത കരാറുകാരുടെ
കുടിശ്ശിക തുക
കൊടുത്തുതീര്‍ക്കാന്‍
എന്തെല്ലാം നടപടികള്‍
സീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
കരാറുകാരില്‍
പലരും പ്രവൃത്തികള്‍
പാതിവഴിയില്‍
നിര്‍ത്തിവെച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആറ്റിങ്ങല്‍
പട്ടണത്തിലെ എന്‍.എച്ച് വീതി
കൂട്ടല്‍
T 1344.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാതൃകാപദ്ധതിയായി
നടപ്പിലാക്കുമെന്ന്
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
ആറ്റിങ്ങല്‍
പട്ടണത്തിലെ
എന്‍.എച്ച്. വീതി
കൂട്ടല്‍ പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിനായി
നീക്കി വച്ചിരിക്കുന്ന
തുക
എത്രയാണെന്നറിയിക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനം
എന്ന് തുടങ്ങുവാനാണ്
തീരുമാനിച്ചിട്ടുളളത് ;
വ്യക്തമാക്കാമോ ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ റോഡുകളുടെ
നവീകരണം
1345.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്തു
നിര്‍മ്മാണം
നടത്തിവരുന്ന
കിളിമാനൂര്‍-തുണ്ടില്‍
-ഞാവേലിക്കോണം
-തോപ്പില്‍ -പോങ്ങനാട്,
പട്ടക്കൈത-കാട്ടുചന്ത
എന്നീ റോഡുകളുടെ
നവീകരണം അനന്തമായി
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുളളത് ;
(സി)
പ്രസ്തുത റോഡ് പണി
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഭരണാനുമതി
1346.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം റോഡ്സ് &
ബ്രിഡ്ജസ്,
ബില്‍ഡിംഗ്സ്
എന്നിവയുടെ
പ്രവൃത്തികള്‍ക്കായി
എത്ര തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
അവ ഓരോന്നും ഇനം,
നിയോജകമണ്ഡലം, തുക,
റോഡുകള്‍ തിരിച്ച്
വിശദമാക്കുമോ;
(ബി)
റോഡ്സ്
& ബ്രിഡ്ജസ്,
ബില്ഡിംഗ്സ്എന്നിവയ്ക്ക്
പുതിയ ഭരണാനുമതി
നല്കുവാന് നടപടികള്‍
സ്വീകരിച്ച്
വരുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
വെണ്ണിക്കുളം
- റാന്നി റോഡ് വികസനം
1347.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെണ്ണിക്കുളം
- റാന്നി റോഡ് ബി. എം.
ബി. സി. നിലവാരത്തില്‍
വികസിപ്പിക്കുന്നതിന്
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഈ
തുകയുപയോഗിച്ച് എത്ര
കിലോമീറ്റര്‍ റോഡ്
വികസിപ്പിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്;
(സി)
ഇതിന്റെ
നിര്‍മ്മാണം ടെന്‍ഡര്‍
ചെയ്തിരുന്നോ; എത്ര തവണ
ടെന്‍ഡര്‍ ചെയ്തു;
ഏതൊക്കെ തീയതികളില്‍;
എത്ര പേര് ടെന്‍ഡറില്‍
ഓരോ തവണയും
പങ്കെടുത്തു;
ആര്‍ക്കാണ് ഈ പ്രവൃത്തി
ലഭിച്ചിട്ടുള്ളത്;
(ഡി)
റോഡ്
വികസനത്തിന് ഫണ്ട്
ലഭ്യമാക്കിയിട്ടും
ഇതേവരെ ഈ റോഡിന്റെ
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ; ഇനിയും
എന്തൊക്കെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചാലാണ്
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയുക;
(ഇ)
റോഡ്
നിര്‍മ്മാണത്തിന്
ഫണ്ടനുവദിച്ചതിനാല്
കഴിഞ്ഞ രണ്ട് വര്‍ഷമായി
ഈ റോഡില്‍
അറ്റകുറ്റപ്പണി പോലും
നടത്താത്തതുമൂലം റോഡ്
തകര്‍ന്ന് കാല്‍നടയാത്ര
പോലും അസാധ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഇത്
പരിഹരിക്കുന്നതിനായി
ഒന്നുകില്‍ റോഡില്‍
അടിയന്തര
അറ്റകുറ്റപ്പണിയോ,
അല്ലെങ്കില്‍
ബി.എം.ബി.സി
നിലവാരത്തിലുള്ള റോഡ്
വികസനമോ ആരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോട്ടക്കണ്ണി
(കൊറത്തിക്കുണ്ട്
)പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
1348.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തിലെ
കോട്ടക്കണ്ണി
(കൊറത്തിക്കുണ്ട്) പാലം
നിര്‍മ്മാണത്തിന് എന്ത്
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
പ്രസ്തുത
പാലത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനുള്ള
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ ;
രണ്ട് പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്നതും
നിലവില്‍
അപകടാവസ്ഥയിലുള്ളതുമായ
പ്രസ്തുത പാലത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കി പാലത്തിന്റെ പണി
എപ്പോള്‍
ആരംഭിക്കാനാവുമെന്ന്
വെളിപ്പെടുത്തുമോ ?
ഉള്ളൂര്‍കടവ്
പാലം
1349.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്ളൂര്‍കടവ്
പാലത്തിന്‍െറ പുതുക്കിയ
ഡിസെെന്‍
അംഗീകരിക്കുന്നതിന്‍െറ
നടപടികള്‍
എതുഘട്ടത്തിലാണെന്നു
വിശദമാക്കാമോ;
(ബി)
ഇൗ
പാലത്തിന്‍െറ
സ്ഥലമെടുപ്പ് നടപടികള്‍
നീണ്ടുപോവുന്ന
സാഹചര്യത്തില്‍
പാലത്തിന്‍െറ മറ്റ്
നടപടികളുമായി
മുന്നോട്ടുപോവാമെന്ന്സൂപ്രണ്ടിംഗ്
എന്‍ജിനീയർ , ചീഫ്
എന്‍ജിനീയര്‍ മുന്‍പാകെ
നല്കിയ അപേക്ഷയില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമായി
വ്യക്തമാക്കാമോ;
(സി)
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട് ചീഫ്
എഞ്ചിനീയറുടെ ആഫീസില്‍
നിന്ന് ധനകാര്യ
വകുപ്പിലേയ്ക്ക് അയച്ച
ഫയലിന്മേൽ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
ബന്ധപ്പെട്ട കത്തുകള്‍,
കുറിപ്പുകള്‍
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
1350.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിക്ക് ഫണ്ട്
അനുവദിക്കുന്നതിന്റെ
മാനദണ്ഡം വിശദമാക്കാമോ
;
(ബി)
പൊതുമരാമത്ത് വകുപ്പ്
ഒറ്റ തവണ
തീര്‍പ്പാക്കല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് റോഡ്
നവീകരണത്തിന് കഴിഞ്ഞ
രണ്ട് സാമ്പത്തിക
വര്‍ഷങ്ങളിൽ എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ചുള്ള
കണക്ക് നല്‍കാമോ ;
(സി)
പ്രസ്തുത
ഫണ്ട് വിതരണത്തില്‍
പക്ഷപാതപരമായ നിലപാട്
സ്വീകരിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
എന്ത് മാനദണ്ഡ
പ്രകാരമാണ് ഫണ്ട്
അനുവദിച്ചത് എന്ന്
വിശദമാക്കാമോ ?
പൊതുമരാമത്ത്
വിഭാഗത്തിന്റെ പുതിയ
പദ്ധതികള്‍
1351.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ വികസനത്തിനും
പുതിയ പാലങ്ങളുടെ
നിര്‍മ്മാണത്തിനുമായി
പൊതുമരാമത്ത് വിഭാഗം
എന്തെല്ലാം പുതിയ
പദ്ധതികളാണ്
തയ്യാറാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
60 റോഡുകളും
100പാലങ്ങളും
നിര്‍മ്മിക്കാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
റോഡുകളും പാലങ്ങളുമാണ്
നിര്‍മ്മിക്കുന്നതെന്ന്
അറിയിക്കാമോ?
പൊതുമരാമത്ത്
കരാറുകാര്‍ക്കുള്ള
കുടിശ്ശിക തുക
1352.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
കരാറുകാര്‍ക്ക് ഈ
സര്‍ക്കാര്‍ എത്ര കോടി
രൂപ നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കോടി രൂപ
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
ചന്ദനത്തോപ്പ്
- പെരിനാട് ഇ.എസ്.ഐ.
റോഡിന്റെ നിര്‍മ്മാണം
1353.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചന്ദനത്തോപ്പ്
- പെരിനാട് ഇ.എസ്.ഐ.
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
അനന്തമായി
നീളുന്നതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
തിരുവനന്തപുരം
- ചെങ്കോട്ട റോഡ് ഗതാഗത
തടസ്സം
1354.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
- ചെങ്കോട്ട, പാലോട്
ഫോറസ്റ്റ്
റെയിഞ്ചാഫീസിനു
മുന്നിലെ റോഡ് വാമനപുരം
നദിയിലേക്ക്
ഇടിഞ്ഞുവീണ്
വര്‍ഷങ്ങളായി ഗതാഗത
തടസ്സം
ഉണ്ടായിക്കൊണ്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
റോഡിന്റെ
പാര്‍ശ്വഭിത്തി
നിര്‍മ്മിച്ച് ഗതാഗത
യോഗ്യമാക്കുന്നതിന്
നടപടി
സ്വീകരിയ്ക്കാതിരിയ്ക്കുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
റോഡിന്റെ ഇടിഞ്ഞ
ഭാഗത്ത് പാര്‍ശ്വഭിത്തി
നിര്‍മ്മിച്ച് റോഡ്
പുനരുദ്ധരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ ;
വിശദവിവരം ലഭ്യമാക്കാമോ
?
അങ്ങാടിപ്പുറം
റെയില്‍വെ മേല്‍പ്പാല
നിര്‍മ്മാണം
1355.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്ങാടിപ്പുറം
റെയില്‍വെ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്നും ആയത്
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ?
ആത്തിപ്പൊറ്റ
പാലത്തിന്റെ പുനര്‍
നിര്‍മ്മാണം
1356.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തിലെ
ആത്തിപ്പൊറ്റ
പാലത്തിന്റെ പുനര്‍
നിര്‍മ്മാണത്തിനുള്ള
നടപടികള്‍ ഏതു
ഘട്ടംവരെയായെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനകം
എത്ര പ്രാവശ്യം
എസ്റ്റിമേറ്റ് പുതുക്കി
നിശ്ചയിച്ചിട്ടുണ്ട് ;
ഏറ്റവും പുതിയ
എസ്റ്റിമേറ്റ് എത്ര
രൂപയാണ് ;
(സി)
പുതിയ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ
;
(ഡി)
ഇല്ലെങ്കില്‍,
ഭരണാനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ഭരണാനുമതി നല്കിയ
മരാമത്ത് പണികള്‍
T 1357.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13,
2013-14, 2014-15
വര്‍ഷത്തില്‍
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ മരാമത്ത്
പണികള്‍ ഏതെല്ലാം ;
ഓരോന്നിന്റെയും
അടങ്കല്‍ തുക എത്ര ;
ഇതില്‍ നാളിതുവരെ
ആരംഭിച്ച പ്രവൃത്തികള്‍
എന്തെല്ലാം ;
ബാക്കിയുള്ളത് എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ ?
മുടപ്പല്ലൂര്‍-മംഗലം
ഡാം റോഡിന്റെ നിര്‍മ്മാണം
1358.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
മുടപ്പല്ലൂര്‍-മംഗലം
ഡാം റോഡിന്റെ
നിര്‍മ്മാണം
പാതിവഴിയില്‍
നിര്‍ത്തിവച്ചിട്ട്
വര്‍ഷങ്ങളായി എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന്റെ പണി
പുനരാരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കുമോ;
(ഡി)
പണി
പൂര്‍ത്തീകരിക്കാനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
പാപ്പിനിശ്ശേരി
-പിലാത്തറ കെ.എസ്.ടി.പി. റോഡ്
1359.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാപ്പിനിശ്ശേരി
-പിലാത്തറ
കെ.എസ്.ടി.പി. റോഡിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ ; എത്ര
ശതമാനം പ്രവൃത്തി
നിലവില്‍
പൂര്‍ത്തിയായിട്ടുണ്ട്
; രാമപുരത്ത് പുതിയ
പാലം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ബി)
പാപ്പിനിശ്ശേരി
-താവം റെയില്‍വേ
മേല്‍പ്പാലങ്ങളുടെ
പ്രവൃത്തി
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുളളത് ?
കരാറുകാര്‍ക്ക്
നല്‍കാനുളള തുക
1360.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പു മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് കരാറുകാര്‍ക്ക്
നല്‍കാനുളള തുക
എത്രയെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ
?
വണ്ണാത്തിക്കടവ്
പാലം
1361.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ
വണ്ണാത്തിക്കടവ് പാലം
പുതുക്കിപ്പണിയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
പാലത്തിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
നടപ്പിലാക്കാന്‍
കഴിയാതിരുന്ന പദ്ധതികള്‍
1362.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷമുള്ള
ബജറ്റ് പ്രസംഗങ്ങളില്‍
മരാമത്ത്
വകുപ്പിനുകീഴില്‍
പ്രഖ്യാപിക്കപ്പെട്ട
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
കഴിയാതിരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ ?
തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം
റോഡു നിര്‍മ്മാണം
1363.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതിയിലുള്ള
കേസ്സ് ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സുപ്രീംകോടതി
നിര്‍ദ്ദേശ പ്രകാരം
നിലവിലെ കരാറുകാരന്
ചെയ്തു തീര്‍ത്ത
പ്രവൃത്തിയുടെ
കണക്കെടുപ്പ്
നടത്തുകയുണ്ടായോ;
(സി)
എങ്കില്‍
ഗതാഗതയോഗ്യമല്ലാതായിരിക്കുന്ന
പ്രസ്തുത റോഡിന്റെ
അടിയന്തര
അറ്റകുറ്റപ്പണികള്‍ക്ക്
അനുമതി നല്കുവാനും
ഫണ്ട് ലഭ്യമാക്കുവാനും
നടപടി സ്വീകരിക്കുമോ?
എന്‍.എച്ച്-17,
എന്‍.എച്ച്47 പാതകളുടെ വികസനം
1364.
ശ്രീ.ഇ.പി.ജയരാജന്
,,
ജി.സുധാകരന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്-17,
എന്‍.എച്ച്47 എന്നീ
പാതകളുടെ വികസനം
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പാതകളുടെ വികസനവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഹൈവേ
അതോറിറ്റി
അവസാനിപ്പിച്ചതായി
അറിയിച്ചിട്ടുണ്ടോ;
(സി)
ഈ
പാതകളുടെ
വികസനത്തിന്എത്ര
ഹെക്ടര്‍ ഭൂമി
ഏറ്റെടുക്കേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;എത്ര
ഹെക്ടര്‍ ഭൂമി ഈ
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ഡി)
സ്ഥലമെടുപ്പ്
സംബന്ധിച്ച
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന് സ്ഥല
ഉടമകളുമായി
ധാരണയിലെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇവര്‍ക്ക് സ്വീകാര്യമായ
ഒരു പാക്കേജ്
തയ്യാറാക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(ഇ)
ഈ
പാതകളുടെ വികസനം
കേന്ദ്രം
ഉപേക്ഷിക്കുന്ന
സാഹചര്യത്തില്‍ എ
ന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടു
ള്ളതെന്ന്
വിശദമാക്കാമോ?
മിഷന്
676 -സ്പീഡ് കേരള പദ്ധതി
1365.
ശ്രീ.ഹൈബി
ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പീഡ്
കേരള പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
മിഷന് 676ല്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍ക്കൊളളിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
ഏതെല്ലാം
തരം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
അടിസ്ഥാന
സൗകര്യവികസനവും
നടത്താനാണ് പ്രസ്തുത
പദ്ധതിയില്‍
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
മിഷന്
676ല്‍ തലസ്ഥാനത്ത് ലൈറ്റ്
മെട്രോ പദ്ധതി
1366.
ശ്രീ.എം.എ.
വാഹീദ്
,,
കെ.മുരളീധരന്
,,
പാലോട് രവി
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ലൈറ്റ് മെട്രോ പദ്ധതി
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിനായി
പ്രത്യേക കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിക്ക് വേണ്ടി ഭൂമി
ഏറ്റെടുക്കുന്ന
പ്രക്രിയ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
മിഷന് 676ല്‍
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍ക്കൊളളിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കൊല്ലം
- തിരുമംഗലം (എന്‍. എച്ച്-
744) ദേശീയ പാതയുടെ
വീതികൂട്ടല്‍
1367.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
40 വര്‍ഷമായി ടാറിംഗ്
വീതികൂട്ടാത്ത ഏക ദേശീയ
പാതയായ കൊല്ലം -
തിരുമംഗലം ദേശീയ പാത
(എന്‍. എച്ച്- 744)
അടിയന്തരമായി
വീതികൂട്ടാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ദേശീയ പാതയുടെ
ഇരുവശമുള്ള
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(സി)
നാളിതുവരെ
പൊതുമരാമത്ത് വിഭാഗം
ഉദ്യോഗസ്ഥര്‍
ഇക്കാര്യങ്ങളില്‍
നടത്തിയ നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
മേല്‍
പ്രവൃത്തികള്‍ക്ക്
ആവശ്യമായ തുക
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ ?
വെള്ളനാംതുരുത്ത്
അഴീക്കല്‍ റോഡ് -CRF പദ്ധതി
1368.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
CRF
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
വെള്ളനാംതുരുത്ത്
-അഴീക്കല്‍ റോഡിന്റെ
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ; എത്ര
തുകയാണ് പദ്ധതിക്കായി
നീക്കിവച്ചിട്ടുള്ളത്.എത്ര
കിലോമീറ്റര്‍ റോഡാണ്
പണിയുന്നത്?