THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
461
മദ്യ
വരുമാനം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
നിലയിലുള്ള മദ്യ വരുമാന
മാര്‍ഗ്ഗങ്ങളിലൂടെ
2013-2014 സാമ്പത്തിക
വര്‍ഷം സംസ്ഥാന
ഖജനാവില്‍ ലഭിച്ച
മൊത്തം തുക
എത്രയായിരുന്നു ;
വിശദമാക്കുമോ ;
(ബി)
തന്നാണ്ടില്‍
വരുമാനം
എത്രയായിരിക്കുമെന്നാണ്
ബഡ്ജറ്റില്‍
കണക്കാക്കിയിരുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
സര്‍ക്കാര്‍
ഏറ്റവും ഒടുവില്‍
പ്രഖ്യാപിച്ച അബ്കാരി
നയത്തിന്റെ
പശ്ചാത്തലത്തില്‍
തന്നാണ്ടിലെ
വരുമാനത്തില്‍ കുറവ്
പ്രതീക്ഷിക്കുന്നുണ്ടോ
; എങ്കില്‍ എത്ര ;
(ഡി)
വരുമാനത്തിലെ
കുറവ് മറ്റേതെങ്കിലും
നിലയില്‍ പരിഹരിക്കാന്‍
നടപടികള്‍ സ്വീകരിച്ചി
ട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ ;
(ഇ)
പ്രഖ്യാപിത
ബഡ്ജറ്റിന്റെ
നടത്തിപ്പില്‍
വരുമാനത്തിലുണ്ടാകുന്ന
കുറവ് ഏതെല്ലാം
നിലയില്‍ പ്രതികൂലമായി
ബാധിക്കുമെന്ന്
വിശദമാക്കുമോ ?
462
നികുതി
കുടിശ്ശിക
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിരിഞ്ഞുകിട്ടുവാനുള്ള
നികുതി കുടിശ്ശിക
പിരിച്ചെടുക്കുവാന്‍
എന്തെങ്കിലും ഊര്‍ജ്ജിത
ശ്രമം നടത്തുന്നുണ്ടോ;
(ബി)
പിരിഞ്ഞു
കിട്ടുവാനുള്ള നികുതി
കുടിശ്ശിക നികുതി
വകുപ്പ്
കണക്കാക്കിയിട്ടുള്ളത്
എത്ര കോടി രൂപയാണ് ;
(സി)
നികുതി
വകുപ്പും സി. എ. ജി.
യും വ്യത്യസ്ത
തരത്തില്‍ നികുതി
കുടിശ്ശിക
തിട്ടപ്പെടുത്തിയതിന്റെ
സാഹചര്യം എന്തെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര കോടി രൂപയുടെ
നികുതി പിരിവിന്
സര്‍ക്കാര്‍ തലത്തില്‍
സ്റ്റേ
കൊടുത്തിട്ടുണ്ട്?
463
പദ്ധതി
തുക
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍,
ബഡ്ജറ്റില്‍
വകയിരുത്തിയ
തുകയേക്കാള്‍ ഏറെ തുക,
(നാളിതുവരെ നടപ്പാക്കിയ
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
കാര്യത്തില്‍)
വേണ്ടിവന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
2014-15 വര്‍ഷത്തിന്റെ
ഒന്നും രണ്ടും
ക്വാര്‍ട്ടറുകളില്‍
നടപ്പായ പദ്ധതികളില്‍
ഏതെല്ലാം പദ്ധതികളുടെ
കാര്യത്തിലാണ്
ബഡ്ജറ്റില്‍
നിര്ദ്ദേശിക്കപ്പെട്ടതിനേക്കാള്
കൂടുത്ല ചെലവ്
നേരിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇത്തരത്തില്‍
ഉണ്ടായ അധിക ചെലവ്
സാമ്പത്തിക
പ്രതിസന്ധിക്ക്
കാരണമായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
ഒന്നും
രണ്ടും ക്വാര്‍ട്ടറില്‍
മൊത്തം പദ്ധതി തുകയുടെ
എത്ര ശതമാനം തുക
ട്രഷറിയില്‍ നിന്നും
ചെലവായിക്കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ?
464
നികുതി
ബാദ്ധ്യത
ശ്രീ.ജി.സുധാകരന്
,,
ബി.സത്യന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
സൂചിപ്പിക്കാതെയും
നിയമസഭയില്‍ ചര്‍ച്ച
ചെയ്യാതെയും കനത്ത
നികുതി ഭാരവും
ബാദ്ധ്യതകളും ജനങ്ങളുടെ
മേല്‍ ഓര്‍ഡിനന്‍സിലൂടെ
അടിച്ചേല്‍പ്പിക്കുന്നത്
ഭരണഘടന വിരുദ്ധവും
കീഴ്വഴക്കമില്ലാത്തതുമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
നിലപാട്
വ്യക്തമാക്കുമോ;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ച പദ്ധതികൾ
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തപ്പോഴും
ഇത്രയും ഉയര്‍ന്ന
തോതില്‍ സാമ്പത്തിക
ഭാരം
അടിച്ചേല്‍പ്പിക്കുന്നതിന്
ഇടയായ സാഹചര്യം
കെടുകാര്യസ്ഥതയും
അഴിമതിയും മൂലമാണെന്ന
ആക്ഷേപത്തില്‍, നിലപാട്
വ്യക്തമാക്കുമോ;
(ഡി)
എന്തുകൊണ്ടാണ്
ഇത്തരമൊരു സാമ്പത്തിക
പ്രതിസന്ധിയിലേയ്ക്കും
വികസന
മുരടിപ്പിലേയ്ക്കും
സംസ്ഥാനം
എത്തിച്ചേര്‍ന്നിട്ടുണ്ടോ
എന്ന് പരിശോധന
നടത്തിയിട്ടുണ്ടോ;
വിദാംശം
വ്യക്തമാക്കുമോ?
465
സാമ്പത്തിക
പ്രതിസന്ധി
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധി
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ധനപരമായ
ബുദ്ധിമുട്ടിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ലഭിക്കാനുളള
കേന്ദ്രവിഹിതം
ലഭിക്കാത്തത് ധനപരമായ
ബുദ്ധിമുട്ടിന്
കാരണമായിട്ടുണ്ടോ;
എങ്കില്‍ കേന്ദ്ര
വിഹിതമായി എന്ത് തുക
ലഭിക്കാനുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
ധനപരമായ
ബുദ്ധിമുട്ടുകള്‍
മറികടക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാ൯
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ?
466
ശമ്പളപരിഷ്കരണം
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീഴ്വഴക്കങ്ങളനുസരിച്ച്
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
ശമ്പളം
പരിഷ്കരിക്കുവാനുളള
തീയതി എന്നാണ്;
ആയതിനുവേണ്ടി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ശമ്പളപരിഷ്കരണം
പ്രാബല്യത്തില്‍ വരേണ്ട
തീയതിമുതല്ക്കാണ്
ഇടക്കാലാശ്വാസം
നല്‍കേണ്ടത് എന്ന്
ഏതെങ്കിലും തരത്തിലുളള
കീഴ്വഴക്കം ഉണ്ടോ; 20%
ഇടക്കാലാശ്വാസം
അനുവദിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട്
ഏതെല്ലാം സംഘടനകള്‍
നിലവില്‍ നിവേദനം
നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ;
ഇവര്‍ക്ക്
നല്കിയിട്ടുളള
മറുപടികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
വിലക്കയറ്റംമൂലം
ജീവിതച്ചെലവ്
അസാധാരണമായി
വര്‍ദ്ധിക്കപ്പെട്ട
സാഹചര്യത്തില്‍
ശമ്പളപരിഷ്കരണം
നടപ്പിലാക്കേണ്ടുന്നതായ
തീയതിമുതല്‍
പ്രാബല്യത്തില്‍
ഇടക്കാലാശ്വാസം
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
467
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സ്വകാര്യ
സ്ഥാപനങ്ങളില്‍ എന്ത്
തുക
നിക്ഷേപമായിട്ടുണ്ടെന്നും,
എന്ത് തുക വായ്പയായി
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
റിസര്‍വ് ബാങ്കിന്റെ
അനുമതിയില്ലാതെ
പ്രവര്‍ത്തിക്കുന്ന
എത്ര സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇത്തരം
ധനകാര്യ
സ്ഥാപനങ്ങള്‍ക്കെതിരെ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
468
പൊതുവിദ്യാഭ്യാസ
മേഖലയിൽ ചിലവഴിച്ച തുക
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക വര്‍ഷം
പൊതുവിദ്യാഭ്യാസ
മേഖലയ്ക്ക് ചെലവഴിച്ച
മൊത്തം തുക
എത്രയെന്നും അതില്‍
എയ്ഡഡ് മേഖലയ്ക്ക്
വേണ്ടി മാത്രം
ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ ;
(ബി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുവിദ്യാഭ്യാസ
മേഖലയ്ക്ക്
പ്രതീക്ഷിക്കുന്ന
മൊത്തം ചെലവ്
എത്രയെന്നും
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കാമോ ;;
(സി)
ബഡ്ജറ്റ്
അവതരിപ്പിച്ചതിനുശേഷം
എയ്ഡഡ് മേഖലയില്‍
എയ്ഡഡ് സ്കൂളുകളും
പ്ലസ് ടൂ സ്കൂളുകളും
ബാച്ചുകളും മറ്റും
അനുവദിച്ച ഇനത്തിൽ
പ്രതീക്ഷിക്കുന്ന അധിക
ചെലവ് എത്ര കോടിയാണ്;
(ഡി)
സംസ്ഥാനത്തെ
ഹൈസ്കൂള്‍തലം വരെയുള്ള
സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
തന്നാണ്ടില്‍ എത്ര
കോടി രൂപ ചെലവ്
വരുമെന്നുള്ളത്
കണക്കാക്കി വിവരം
വെളിപ്പെടുത്താമോ?
469
സംസ്ഥാനത്തിന്
കിട്ടുന്ന സാമ്പത്തിക സഹായം
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
കേന്ദ്ര ഫിനാന്‍സ്
കമ്മീഷന് വഴി
സംസ്ഥാനത്തിന്
കിട്ടുന്ന സാമ്പത്തിക
സഹായം എത്ര
കോടിയായിരിക്കും;
(ബി)
ഗാഡ്ഗില്‍-മുഖര്‍ജി
ഫോര്‍മുല പ്രകാരം
പ്ലാനിംഗ് കമ്മീഷന്
വഴി ലഭിക്കുന്ന സഹായം
എത്ര കോടിയായിരിക്കും;
(സി)
സെന്‍ട്രല്‍
സ്പോണ്‍സേര്‍ഡ്
സ്കീമില്‍ ലഭിക്കുന്ന
സാമ്പത്തിക സഹായം
എത്രയായിരിക്കും;
(ഡി)
മേല്‍പ്പറഞ്ഞവ
മൂന്നിലും ഇതിനകം എന്തു
തുക വീതം
ലഭിച്ചിട്ടുണ്ട്;
(ഇ)
ഇവ
മൂന്നും
ലഭിക്കുന്നതിലേക്ക്
സംസ്ഥാന ഗവണ്മെന്റ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
ഇതിനുപുറമേ സംസ്ഥാനം
പ്രത്യേകമായി
എന്തെങ്കിലും
സഹായത്തിനായി
അപേക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
470
സേവനങ്ങളുടെ
ഫീസുവര്ദ്ധന
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍ക്ക്
കീഴില്‍ നല്കുന്ന
സേവനങ്ങളുടെ യൂസര്‍
ചാര്‍ജ്ജുകളും ഫീസുകളും
വര്ദ്ധിപ്പിക്കാന്തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നിലവിലുള്ള
ചാര്‍ജുകളുടെ എത്ര
ശതമാനം വീതം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
പ്രസ്തുത വര്‍ധന എന്ന്
മുതല്‍ നിലവില്‍
വരുകയുണ്ടായി;
(സി)
തന്നാണ്ടിലെ
ബഡ്ജറ്റില്‍ റവന്യു
റസീറ്റ്സ്(ഹെഡ് ഓഫ്
എക്കൗണ്ട് 0051 മുതല്‍
1475 വരെ)
പ്രതീക്ഷിച്ചത് എത്ര
കോടി ആയിരുന്നു;
റിവിഷനോടുകൂടി ഇത്
തന്നാണ്ടിന് എത്ര
കോടിയായി
വര്‍ദ്ധിക്കും;
(ഡി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ പുതുക്കിയ
നിരക്കില്‍ ലഭിക്കുന്ന
റവന്യൂ റസീറ്റ്സ് എത്ര
കോടിയായിരിക്കും;
2014-15ല്‍
പ്രതീക്ഷിക്കുന്നതിനേക്കാള്‍
എത്ര ശതമാനം 2015-16ല്‍
പ്രതീക്ഷിക്കാമെന്നു
വിശദമാക്കുമോ ?
471
പ്രമോഷന്
ശമ്പള നിര്‍ണ്ണയത്തിലെ
അപാകത
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
പാവറട്ടി സെന്റ് ജോസഫ്
എച്ച്.എസ്.എസ്.-ലെ
അദ്ധ്യാപകന് ശ്രീ. എ.
ടി. സ്റ്റീഫന്റെ
(റിട്ട.എച്ച്.എം)
പ്രമോഷന് ശമ്പള
നിര്‍ണ്ണയത്തിലെ അപാകത
പരിഹരിക്കന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ (File
No.81925/എഡ്യു.എ3/13
ധനകാര്യ വകുപ്പ്)
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ?
472
ട്രഷറിയിലെ
നീക്കിയിരിപ്പ്
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
മുതല്‍ 2014 വരെയുള്ള
ഓരോ വര്‍ഷവും
മാര്‍ച്ച് അവസാനം
ട്രഷറിയില്‍
ഉണ്ടായിരുന്ന
നീക്കിയിരിപ്പ് എത്ര
കോടി വീതമായിരുന്നു;
(ബി)
2014
ഒക്ടോബര്‍ 31നും
നവംബര്‍ 30നും
ട്രഷറിയില്‍
ഉണ്ടായിരുന്ന
നീക്കിയിരിപ്പ്
എത്രയായിരുന്നു ?
473
ധവള
പത്രം
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എളമരം
കരീം
,,
സി.രവീന്ദ്രനാഥ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
വെളിപ്പെടുത്തിക്കൊണ്ട്
ധവള പത്രം ഇറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
സാമ്പത്തിക പ്രതിസന്ധി
നില വിലുണ്ടോ ഇതിനു
ഇടയാക്കിയ വസ്തുതകള്‍
എന്തൊക്കെയാണ് ;
(സി)
2014-15
ബജറ്റ് അവതരണ വേളയില്‍
ഇല്ലാത്ത എന്തെല്ലാം
ഘടകങ്ങളാണിപ്പോള്‍
വന്നു
ചേര്‍ന്നിട്ടുള്ളത് ;
(ഡി)
ബജറ്റ്
വേളയിലല്ലാതെ
ഓര്‍ഡിനന്‍സിലൂടെ
അധികനികുതി
ചുമത്തുന്നുണ്ടോ ;
(ഇ)
ബജറ്റിലൂടെയുണ്ടായിരുന്നതിനു
പുറമേ,
ഓര്‍ഡിനന്‍സുകളിലൂടെ
നികുതികളും സേവന
നിരക്കും
വര്‍ദ്ധിപ്പിച്ചത്
ജനങ്ങളെ വീണ്ടും
പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നറിയാമോ
;
(എഫ്)
ബജറ്റിലൂടെയുള്ള
അധിക വിഭവ
സമാഹരണലക്ഷ്യം
എത്രയായിരുന്നു ;
ഓര്‍ഡിനന്‍സുകള്‍
പുറപ്പെടുവിച്ചും
എക്സിക്യൂട്ടീവ്
ഉത്തരവുകള്‍
പുറപ്പെടുവിച്ചുകൊണ്ടും
ഏതെല്ലാം നികുതികള്‍,
സര്‍വ്വീസ്
ചാര്‍ജ്ജുകള്‍ തുടങ്ങിയ
ഇനങ്ങളില്‍ എന്തു തുക
വീതം അധികമായി
സമാഹരിക്കാന്‍
തീരുമാനിച്ചിട്ടുണ്ട്,
വിശദമാക്കുമോ ?
474
അടിമാലി
ഗ്രാമപഞ്ചായത്തിലെ
കര്മ്മല്മാതാ
സ്പെഷ്യല്‍ സ്കൂള്‍
മച്ചിപ്ലാവിന് ആസ്തി
വിസനഫണ്ട്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിമാലി
ഗ്രാമപഞ്ചായത്തിലെ
കര്മ്മല്മാതാ
സ്പെഷ്യല്‍ സ്കൂള്‍
മച്ചിപ്ലാവിന്
എം.എല്‍.എ.-എസ്.ഡി.എഫ്.
ല്‍ നിന്നും തുക
അനുവദിക്കുന്നതിനു
സാധിക്കാത്ത
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വികലാംഗരായിട്ടുള്ള
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന
സ്കൂളായതിനാല്‍
പ്രസ്തുത സ്പെഷ്യല്‍
സ്കൂളിന് എം.എല്‍.എ.
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും തുക
അനുവദിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
475
ബജറ്റിലെ
പ്ലാന്‍ & നോണ്‍-പ്ലാന്‍
ഇനത്തില്‍ വകയിരുത്തിയ തുക
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബജറ്റിലെ
പ്ലാന്‍ &
നോണ്‍-പ്ലാന്‍
ഇനത്തില്‍ വകയിരുത്തിയ
തുക എത്ര; 30.11.2014
വരെയുള്ള ചെലവ്
എത്രയെന്നുള്ളതിന്റെ
വിശദ വിവരം നല്‍കുമോ;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
പദ്ധതി വിഹിതം
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ട്;
വിശദാംശം നല്‍കുമോ?
476
സാമ്പത്തിക
സ്ഥിതി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ൪ക്കാരിന്റെ
നിലവിലെ സാമ്പത്തിക
സ്ഥിതി എന്താണ് എന്നു
വ്യക്തമാക്കുമോ;
(ബി)
സ൪ക്കാ൪
നടപ്പുസാമ്പത്തിക വ൪ഷം
ഫിനാ൯സ് ബില്ലില്‍
ഉള്‍പ്പെടുത്തി നികുതി
പിരിവ് നടത്തി വരവെ
ഏതെല്ലാം നികുതി
വ൪ദ്ധനവ്
ഒാ൪ഡിന൯സുകള് വഴിയും
മറ്റ് സ൪ക്കാ൪
ഉത്തരവുകള്‍ വഴിയും
പിരിച്ചെടുക്കുവാ൯
നടപടികള്‍ സ്വീകരിച്ചു;
ഇനം തിരിച്ച്
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഒാ൪ഡിന൯സുകള് വഴിയും,
മറ്റു സ൪ക്കാ൪
ഉത്തരവുകള്‍ വഴിയും
എത്ര കോടി രൂപയുടെ അധിക
നികുതി പൊതുജനങ്ങളില്‍
നിന്നും
പിരിച്ചെടുക്കുവാനാണ്
സ൪ക്കാ൪
ഉദ്ദേശിക്കുന്നത്;
(ഡി)
2011മാ൪ച്ചില്
ട്രഷറികളിലെ നീക്കി
ഇരുപ്പ് തുക എത്ര
എന്നും 2012 മാ൪ച്ച്
31, 2013 മാ൪ച്ച് 31,
2014 മാ൪ച്ച് 31, 2014
ഒക്ടോബ൪ 31 എന്നീ
ദിവസങ്ങളിലെ
നീക്കിയിരിപ്പ് തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കാനായി
മുഖ്യമന്ത്രി
ഉള്‍പ്പെടെയുളള
കാബിനറ്റ് റാങ്കുളളവ൪
എത്ര തുക സ൪ക്കാരിന്
തിരിച്ചു നല്കാ൯
തീരുമാനിച്ചുവെന്നും
ആയതു പ്രകാരം നാളിതുവരെ
എത്ര തുക സ൪ക്കാരിന്
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
തീരുമാനം മുഖ്യമന്ത്രി
ഉള്‍പ്പെടെയുളള
കാബിനറ്റ് റാങ്കുളളവ൪
എടുത്തതിനുശേഷം
പ്രസ്തുത വ്യക്തികള്‍
ഒാരോരുത്തരും വിദേശ
യാത്ര, പുതിയ കാറുകള്‍,
യാത്രപ്പടി, വീടുകളുടെ
അറ്റകുറ്റപ്പണി
എന്നിവയ്ക്കായി സംസ്ഥാന
ഖജനാവില്‍ നിന്നും എത്ര
തുക വീതം
കൈപ്പറ്റിയെന്ന്
വ്യക്തമാക്കുമോ?
477
സാമ്പത്തിക
പ്രതിസന്ധി മറികടക്കാന്‍
നിര്‍ദ്ദേശങ്ങള്‍
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
മറികടക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
മന്ത്രിസഭായോഗത്തിന്റെ
പരിഗണനയ്ക്കായി
വരികയുണ്ടായി;
(ബി)
അതിന്മേൽ
മന്ത്രിസഭ എടുത്ത
തീരുമാനങ്ങളും അതേ
തുടര്‍ന്ന്
പുറപ്പെടുവിച്ച
ഉത്തരവുകളും
ലഭ്യമാക്കാമോ;
(സി)
ഓരോ
തീരുമാനത്തിന്റെ
ഫലമായും തന്നാണ്ടിലെ
ബഡ്ജറ്റില്‍
കണക്കാക്കപ്പെട്ടതിന്
പുറമെയുണ്ടാകുന്ന അധിക
വരുമാനം എത്ര കോടി രൂപ
വീതമാന്നെന്നുള്ളത് ഇനം
തിരിച്ച് വിശദമാക്കാമോ?
478
ധന
ഉത്തരവാദിത്വ നിയമം
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധന
ഉത്തരവാദിത്വ നിയമം
സര്‍ക്കാര്‍
പാസ്സാക്കിയത് ഏത്
തീയതിയിലായിരുന്നു;
അതിലെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
നിയമ
വ്യവസ്ഥകളും
സര്‍ക്കാരിന്റെ
ധനസ്ഥിതിയും സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
2011-12,
2012-13, 2013-14 എന്നീ
വര്‍ഷങ്ങളിലെ ധനകമ്മി,
റവന്യൂ കമ്മി, ബഡ്ജറ്റ്
കമ്മി, ബാധ്യതകള്‍
തുടങ്ങിയ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
479
കെ. എസ്.
ആര്. ടി. സി. ക്കുള്ള
സാമ്പത്തിക പാക്കേജ്
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
സമര്‍പ്പിച്ച
സാമ്പത്തിക
പാക്കേജിന്റെ ഭാഗമായി
പണം അനുവദിക്കുന്നതിന്
ധനകാര്യവകുപ്പ്
മുന്നോട്ടുവെച്ച
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു;
(ബി)
മന്ത്രിസഭാ
യോഗത്തിന്റെ
പരിഗണനയ്ക്കു വന്ന
ബന്ധപ്പെട്ട ഫയലില്‍
ധനകാര്യ വകുപ്പ്
ചൂണ്ടിക്കാട്ടിയ
കാര്യങ്ങള്‍
എന്തെല്ലാമായിരുന്നു;
മന്ത്രിസഭ
ഇക്കാര്യത്തില്‍ എടുത്ത
തീരുമാനം
എന്തായിരുന്നു;
(സി)
കെ.എസ്.ആര്.ടി.സി.
ക്ക് പണം
അനുവദിച്ചുകൊണ്ട്
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
മൊത്തം എന്തു തുക
കെ.എസ്.ആര്.ടി.സി.
ക്ക് നല്കാന്
ഉദ്ദേശിക്കുന്നു എന്ന്
അറിയിക്കാമോ ?
480
സി.എസ്.ടി.
രജിസ്ട്രേഷ൯ ഉളള
കോണ്ട്രാക്ട൪മാ൪ക്ക്
അനുവദിച്ച നികുതിയിളവ്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നി൪മ്മാണത്തിലേ൪പ്പെട്ട
സി.എസ്.ടി. രജിസ്ട്രേഷ൯
ഉളള കോണ്ട്രാക്ട൪മാ൪
അന്യ സംസ്ഥാനത്ത്
നിന്ന് നി൪മ്മാണ
സാമഗ്രികള്‍ വാങ്ങിയ
ഇനത്തില്‍ തന്നാണ്ടില്‍
സ൪ക്കാരിന് ലഭിച്ച
നികുതി വരുമാനം
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
സി.എസ്.ടി.
രജിസ്ട്രേഷ൯ ഉളള എത്ര
കോണ്ട്രാക്ട൪മാ൪ 25
കോടി രൂപയ്ക്ക്
മുകളില്‍ വിലമതിക്കുന്ന
നി൪മ്മാണ സാമഗ്രികള്‍ ഈ
വ൪ഷം കൊണ്ടു
വരുകയുണ്ടായി; അവ൪
ആരൊക്കെ; അവ൪
കൊണ്ടുവന്ന
സാമഗ്രികള്‍ക്ക്
ഏ൪പ്പെടുത്തിയ നികുതി
നി൪ദ്ദേശങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുളള
വ്യവസ്ഥകള്‍,
സംസ്ഥാനത്തിന് പുറത്ത്
നിന്ന് നി൪മ്മാണ
സാമഗ്രികള്‍
കൊണ്ടുവരുന്ന
കോണ്ട്രാക്ട൪മാ൪ക്ക്
നികുതിയില്‍ നിന്നും
രക്ഷപ്പെടാ൯
സഹായകമായിട്ടുളളതാണെ
നറിയാമോ; സംസ്ഥാനത്ത്
നിന്ന് നി൪മ്മാണ
സാമഗ്രികള്‍ വാങ്ങി
നി൪മ്മാണത്തിലേ൪പ്പെട്ടിരിക്കുന്ന
ചെറുകിട
കോണ്ട്രാക്ട൪മാ൪ക്ക്
ലഭിക്കാത്ത സൗജന്യം
വ൯കിട
കോണ്ട്രാക്ട൪മാ൪ക്ക്
ലഭിച്ചത് വഴി
സർക്കാരിനുണ്ടായ
വരുമാനനഷ്ടം
വകയിരുത്തിയിട്ടുണ്ടോ?
481
കെ.എസ്.എഫ്.ഇ
ജൂനിയര്‍ അസിസ്റ്റന്റ്
നിയമനം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്വ്വീസിലുള്ളതുപോലെ,
കെ.എസ്.എഫ്.ഇ.യിലെ
താഴ്ന്ന വിഭാഗത്തിലുള്ള
നിശ്ചിത ശതമാനം
ജീവനക്കാര്‍ക്ക്
ജൂനിയര്‍ അസിസ്റ്റന്റ്
ആയി നിയമനം നല്കാന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗ്രാജുവേറ്റ് ആയ
താഴ്ന്ന വിഭാഗം
ജീവനക്കാര്‍ക്ക്
സീനിയോറിട്ടിയുടെ
അടിസ്ഥാനത്തില്‍
ജൂനിയര്‍ അസിസ്റ്റന്റ്
ആയി നിയമനം നല്കാന്
നടപടി സ്വീകരിക്കുമോ?
482
കെ.എസ്.ആര്.ടി.സി
നവീകരണ പാക്കേജ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
സമര്‍പ്പിച്ച നവീകരണ
പാക്കേജ് പൂര്‍ണതോതില്‍
ധനകാര്യവകുപ്പ്
അംഗീകരിക്കുകയുണ്ടായിട്ടുണ്ടോ
; ഇല്ലെങ്കില്‍
പാക്കേജിലെ ഏതെല്ലാം
ഘടകങ്ങള്‍
അംഗീകരിക്കുകയുണ്ടായിട്ടില്ലെന്ന്
വിശദമാക്കാമോ ;
(ബി)
നവീകരണ
പാക്കേജിന്റെ ഏതെല്ലാം
ഭാഗങ്ങള്‍
അംഗീകരിക്കുകയുണ്ടായി ;
ഇപ്രകാരം സര്‍ക്കാര്‍ ഈ
വര്‍ഷം
കെ.എസ്.ആര്.ടി.സി.
യ്ക്ക് ഓരോ മാസവും
നല്കാന് തീരുമാനിച്ച
സഹായങ്ങള്‍
എന്തെല്ലാമാണ്; ഇതിനകം
നല്‍കിയിട്ടുള്ളത്
എന്തെല്ലാമാണ്;
വിശദമാക്കുമോ ?
483
എം.എല്‍.എ.
ഫണ്ടില്‍ നിന്നുംസ്കൂളുകള്ക്ക്
എല്‍.സി.ഡി. പ്രൊജക്ടര്‍
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍ക്ക്
എല്‍.സി.ഡി.
പ്രൊജക്ടര്‍ വാങ്ങാന്‍
എം.എല്‍.എ. ഫണ്ടില്‍
നിന്നും
അനുവദിക്കാവുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുകയ്ക്ക് എല്‍.സി.ഡി.
പ്രൊജക്ടര്‍
ലഭ്യമാക്കാന്‍
കമ്പനികള്‍
തയ്യാറാവാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എല്‍.സി.ഡി.
പ്രൊജക്ടറിന്
അനുവദിക്കാവുന്ന തുക
വര്‍ദ്ധിപ്പിച്ചു
നല്കാന് നടപടി
സ്വീകരിക്കുമോ?
484
കേരള
സംസ്ഥാന സംരംഭക മിഷന്
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരള
സംസ്ഥാന സംരംഭക മിഷന്റെ
കീഴില്‍ ഇതുവരെയായി
എത്ര സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
എത്ര രൂപ
ചെലവഴിച്ചുവെന്നും എത്ര
പേര്‍ക്ക് ഇതിന്റെ
ആനുകൂല്യം
കിട്ടിയെന്നും നൂതനമായ
എന്തൊക്കെ സംരംഭങ്ങളാണ്
ഇതുവഴി തുടങ്ങുവാന്‍
കഴിഞ്ഞിട്ടുളളതെന്നുമുള്ള
ജില്ലതിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
485
മദ്യ
വ്യവസായ തൊഴിലാളികളെ
പുനരധിവസിപ്പിക്കാനുള്ള
സെസ്
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യ
വ്യവസായ തൊഴിലാളികളെ
പുനരധിവസിപ്പിക്കാനുള്ള
സെസ് ഇനത്തില്‍ വിദേശ
മദ്യ വില്പനയിലൂടെ
നാളിതുവരെ സമാഹരിച്ച
തുക എത്രയാണ്;
(ബി)
ഇതില്‍
എന്ത് തുക
പുനരധിവാസത്തിനായി
ചെലവഴിച്ചു;
(സി)
ബാറുകള്‍
അടച്ചു പൂട്ടിയതിന്
ശേഷം എത്ര മദ്യവ്യവസായ
തൊഴിലാളികള്‍ ആത്മഹത്യ
ചെയ്തിട്ടുള്ളതായി
അറിയാമോ;
(ഡി)
അപ്രകാരം
ആത്മഹത്യ ചെയ്തവരുടെ
കുടുംബത്തിനെ പുനരധിവാസ
സെസ് ഇനത്തില്‍
സമാഹരിച്ച തുകയില്‍
നിന്നും നല്കിയ സഹായം
എത്രയാണെന്ന്
വിശദമാക്കാമോ?
486
പൊതു
സ്വകാര്യ പങ്കാളിത്ത നയം
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
സ്വകാര്യ പങ്കാളിത്തം
സംബന്ധിച്ച നയം
രൂപീകരിക്കുന്നതിന്
ആസൂത്രണ ബോര്‍ഡില്‍
നിന്നും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
അനുസരിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
സംവിധാനം മുഖേന
നല്കിവന്നിരുന്ന
സേവനങ്ങള്‍
പൊതുസ്വകാര്യ
പങ്കാളിത്തത്തിനായി
വിട്ടുനല്‍കുമ്പോള്‍
ജനങ്ങള്‍ക്കുണ്ടാകാവുന്ന
ബുദ്ധിമുട്ടുകൾ
സംബന്ധിച്ച് വിശകലനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍ ഉള്ള
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ?
487
പൊതു
വിപണിയില്‍ നിന്നും സര്‍ക്കാര്‍
എടുത്ത കടം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
മാര്‍ച്ചിനു ശേഷം പൊതു
വിപണിയില്‍ നിന്നും
സര്‍ക്കാര്‍
കടമെടുത്തിട്ടുള്ള
തുകയെത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
മാസവും എടുത്ത തുകയുടെ
കണക്ക് വെവ്വേറെ
നല്‍കുമോ;
(സി)
എത്ര
തുക വരെ
കടമെടുക്കുന്നതിനുള്ള
അനുമതിയാണു
സര്‍ക്കാരിനുള്ളത്;
(ഡി)
കടമെടുക്കാവുന്ന
പരിധിയുടെ എത്ര
ശതമാനമാണ് സര്‍ക്കാര്‍
ഇതുവരെ
ഉപയോഗപ്പെടുത്തിയിട്ടുള്ളത്;
(ഇ)
കടമെടുപ്പു
പരിധി ഉയര്‍ന്നതിന്റെ
ഭാഗമായി
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതി
നടത്തിപ്പ്
അവതാളത്തിലായിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
അതു
പരിഹരിക്കുന്നതിനായി
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
488
അധിക
വരുമാനത്തിനായി ആവിഷ്ക്കരിച്ച
പദ്ധതികള്‍
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അധിക വരുമാന
തസ്തികകൾ
സൃഷ്ടിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചു ; ഓരോ
പദ്ധതിയ്ക്കും
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
എത്രയെന്നു
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിച്ച
പദ്ധതികള്‍
ഏതെല്ലാമെന്നും അവയില്‍
ഓരോന്നില്‍ നിന്നും
ലഭിച്ച അധിക വരുമാനം
എത്രയെന്നും
വെളിപ്പെടുത്തുമോ ;
(സി)
പൂര്‍ത്തീകരിക്കാത്ത
പദ്ധതികളുടെ പുരോഗതി
വിവരിക്കാമോ?
489
ആസ്തി
വികസന പദ്ധതി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
ഭരണാനുമതി ലഭിക്കുന്ന
പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
കരാറുകാര്‍
തയ്യാറാവാത്തത്
പ്രയാസങ്ങള്‍
സൃഷ്ടിക്കുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന
ഫണ്ടിന്റെ മാതൃകയില്‍
ആസ്തി വികസന പദ്ധതിയിലെ
പ്രവൃത്തികള്‍ക്കുള്ള
തുകയും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
490
ആസ്തി
വികസന ഫണ്ട്
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
ഭരണാനുമതി ലഭിക്കുന്ന
പ്രവൃത്തികളുടെ
ഭരണാനുമതി ഉത്തരവ്
അതാത്
എം.എല്‍.എ.മാര്‍ക്ക്
ഇ-മെയിലില്‍
ലഭ്യമാക്കുമോ;
(ബി)
ആസ്തി
വികസന ഫണ്ട് വഴി
നടപ്പിലാക്കുന്ന
പദ്ധതികളുടെ കാലതാമസം
ഒഴിവാക്കുവാന്‍
ജില്ലാതലത്തിലേയ്ക്ക്
ഫണ്ട് കൈമാറുന്നതിന്
നടപടി സ്വീകരിക്കുമോ?
491
ആസ്തി
വികസന ഫണ്ട്
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
ഫണ്ട് വിനിയോഗം
സംബന്ധിച്ച്
നാളിതുവരെയുള്ള
കണക്കുകള്‍
വാര്‍ഷികാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി ആരംഭിച്ചത് ഏത്
തീയതി മുതലാണ്; ഒരു
അസംബ്ലി നിയോജക
മണ്ഡലത്തില്‍ ഒരു
വര്‍ഷം
നടപ്പിലാക്കേണ്ടിയിരുന്നത്
മൊത്തം എന്ത്
തുകയ്ക്കുള്ള
പദ്ധതിയായിരുന്നു;
(സി)
140
മണ്ഡലങ്ങളിലായി ഈ
പദ്ധതി നടപ്പിലാക്കിയ
വര്‍ഷം മുതല്‍ ഈ വര്‍ഷം
വരെ
ചെലവഴിക്കേണ്ടിയിരുന്ന
മൊത്തം തുക
എത്രയായിരുന്നു; പദ്ധതി
ആരംഭിച്ച് നാളിതുവരെ ഈ
പദ്ധതി പ്രകാരം
ഖജനാവില്‍ നിന്നും
ചെലവഴിച്ച മൊത്തം തുക
എത്ര;
(ഡി)
ഈ
പദ്ധതി പ്രകാരം
ഭരണാനുമതി നല്കിയ
പദ്ധതികള്‍ക്കെല്ലാമായി
പ്രതീക്ഷിക്കുന്ന ചെലവ്
എത്ര;
(ഇ)
ഈ
പദ്ധതി പ്രകാരം
ഭരണാനുമതിക്കായി
പരിഗണനയിലിരിക്കുന്ന
പദ്ധതികള്‍ എത്ര;
492
ആസ്തി
വികസന ഫണ്ട് വിനിയോഗം
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആസ്തി വികസനഫണ്ടില്‍
ഉള്‍പ്പെടുത്തിയ
പ്രവര്‍ത്തികള്‍ക്കായി
നാളിതുവരെ എത്ര രൂപ
ചെലവായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
എം.എല്‍.എ.
മാരുടെ പ്രാദേശിക
വികസനഫണ്ട്
വിനിയോഗിയ്ക്കാന്‍
ജില്ലാ കളക്ടര്‍ക്ക്
അധികാരം
നല്കിയിരിക്കുന്നതുപോലെ
ആസ്തി വികസനഫണ്ട്
ഉപയോഗിച്ചുള്ള
പ്രവര്‍ത്തികള്‍ക്കും
ഫണ്ട്
വിനിയോഗിയ്ക്കാന്‍
കളക്ടര്‍മാര്‍ക്ക്
അധികാരം നല്കാന്
ഉതകും വിധം നിലവിലുള്ള
നിബന്ധനകള്‍
പരിഷ്കരിച്ച്
ഉത്തരവിറക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
അപ്രകാരം
പരിഷ്കരിച്ച രീതിയില്‍
ആസ്തി വികസന ഫണ്ടിന്റെ
വിനിയോഗം സംബന്ധിച്ച്
നയപരമായ
തീരുമാനമെടുക്കുമോ?
493
ആസ്തി
വികസന ഫണ്ടില്‍ നിന്നും
ഭരണാനുമതി ലഭിച്ച
പ്രവൃത്തികൾ
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്യുമ്പോള്‍ ആ
പ്രവൃത്തികള്‍
ഏറ്റെടുക്കുന്നതിന്
കരാറുകാര്‍ തയ്യാറാകാതെ
വീണ്ടും പലതവണ ടെണ്ടര്‍
ചെയ്യുകയും ആരും
ഏറ്റെടുക്കാതിരിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
പ്രസ്തുത പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
മറ്റെന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
പ്രവൃത്തികളുടെ
ഭരണാനുമതി റദ്ദു ചെയ്ത്
പകരം പ്രവൃത്തി
നിര്‍ദ്ദേശിച്ചാല്‍
അവയ്ക്ക് അനുമതി
ലഭിക്കുമോ;
(സി)
കരാറുകാര്‍
പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
തയ്യാറാകാത്ത
സാഹചര്യത്തില്‍
പ്രസ്തുത പ്രവൃത്തികള്‍
ബെനിഫിഷ്യറി കമ്മിറ്റി
രൂപീകരിച്ച്
ഏറ്റെടുത്ത്
ചെയ്യുന്നതിന്
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
494
ശമ്പള
കമ്മീഷന് റിപ്പോര്‍ട്ട്
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും
പരിഷ്കരിക്കുന്നതിന്
സര്‍ക്കാര്‍ നിയോഗിച്ച
കമ്മീഷന് ഇടക്കാല
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
അന്തിമ
റിപ്പോര്‍ട്ടിന്
കാലതാമസം നേരിടുന്ന
പക്ഷം ജീവനക്കാര്‍ക്ക്
ഇടക്കാലാശ്വാസം
പ്രഖ്യാപിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ട്
എന്നത്തേക്ക്
സമര്‍പ്പിക്കുമെന്നും
പുതിയ
ശമ്പളാനുകൂല്യങ്ങള്‍
ജീവനക്കാര്‍ക്ക് എന്ന്
നല്‍കുമെന്നും
വ്യക്തമാക്കാമോ?
495
ഓവര്‍
ഡ്രാഫ്റ്റ് തുക
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
എടുക്കാവുന്ന പരമാവധി
ഓവര്‍ഡ്രാഫ്റ്റ് തുക
എത്ര കോടിയാണ്;
ഏറ്റവും ഒടുവില്‍
എടുത്ത ഓവര്‍
ഡ്രാഫ്റ്റ് തുക
എത്രയായിരുന്നു; ഈ
സര്‍ക്കാരിന്റെ കാലത്ത്
എടുത്ത ഏറ്റവും കൂടിയ
ഓവര്‍ഡ്രാഫ്റ്റ് തുക
എത്രയായിരുന്നു;
(ബി)
പുതിയ
ധനകാര്യ വര്‍ഷം
ആരംഭിക്കുമ്പോള്‍
സംസ്ഥാനത്തിന്റെ ഓവര്‍
ഡ്രാഫ്റ്റ് തുക എത്ര
കോടിയായി ഉയരാന്‍
സാധ്യതയുള്ളതായി
അനുമാനിക്കുന്നു;
വിശദമാക്കാമോ?
496
നികുതി -
നികുതിയേതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
28.4.2014-ലെ
സര്‍ക്കാര്‍ ഉത്തരവ്
(പി)നം.151/14/ധന.
പ്രകാരം
നിയമിക്കപ്പെട്ട
സമിതിയുടെ ശുപാര്‍ശകള്‍
എന്തെല്ലാമാണ് ;
(ബി)
പ്രസ്തുത
ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
നടപടികളുടെ
അടിസ്ഥാനത്തില്‍ ,
നികുതി-നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടി നിരക്കുകളിലും
മറ്റും ഏര്‍പ്പെടുത്തിയ
വര്‍ദ്ധനവിന്റെ
അടിസ്ഥാനത്തില്‍
ജനങ്ങളുടെ ജീവിത
ചെലവില്‍ ഉണ്ടാകുന്ന
വര്‍ദ്ധനവ്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
497
നികുതി /
നികുതി ഇതര വരുമാന
മാര്‍ഗ്ഗങ്ങള്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമായിരിക്കുന്നതിനെ
തുടര്‍ന്ന്,
തന്നാണ്ടില്‍ കൂടുതല്‍
നികുതി / നികുതി ഇതര
വരുമാന മാര്‍ഗ്ഗങ്ങള്‍
കണ്ടെത്താന്‍
സര്‍ക്കാര്‍
തീരുമാനിക്കുകയുണ്ടായോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
കണ്ടെത്തിയ നികുതി /
നികുതി ഇതര വരുമാന
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കാമോ;
(സി)
കണ്ടെത്തിയ
നികുതി / നികുതി ഇതര
മാര്‍ഗ്ഗങ്ങളില്‍
ഏതെല്ലാം
നടപ്പിലാക്കുകയുണ്ടായി;
ഓരോ ഇനത്തിലൂടെയും
തന്നാണ്ടില്‍
പ്രതീക്ഷിക്കുന്ന അധിക
വരുമാനം എത്ര കോടി
വീതമാണ്; വിശദ വിവരം
ലഭ്യമാക്കുമോ ;
(ഡി)
അടുത്ത
സാമ്പത്തിക വര്‍ഷം
(2015-16) നികുതി /
നികുതി ഇതര വരുമാന
മാര്‍ഗ്ഗങ്ങളില്‍ ഓരോ
ഇനത്തിലും
പ്രതീക്ഷിക്കുന്ന
വരുമാനം എത്ര കോടി രൂപ
വീതമാണ്;
(ഇ)
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചുകൊണ്ട്
നടപ്പാക്കിയവ
ഏതൊക്കെയായിരുന്നു;
പുതുതായി
നിയമനിര്‍മ്മാണം നടത്തി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നവ
ഏതൊക്കെ ;
എക്സിക്യൂട്ടീവ്
ഉത്തരവ് വഴി
നടപ്പിലാക്കിയ വരുമാന
വര്‍ദ്ധനയ്ക്കുള്ള
നടപടികള്‍
എന്തൊക്കെയായിരുന്നു;
വിശദ വിവരം നല്‍കുമോ ?
498
മണ്ഡലം
ആസ്തി വികസന പദ്ധതി
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ഡലം
ആസ്തി വികസന പദ്ധതി
പ്രകാരം എം.എല്‍.എ.
മാര്‍ നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചാല്‍
ഫയലുകള്‍ യഥാസമയം
തീര്പ്പാകാതിരിക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
ഫയലുകള്‍ക്കും
തപാലുകള്‍ക്കും
ക്രമനമ്പര്‍
ഉള്ളപ്പോള്‍ ക്രമവും
സമയപരിധിയും തെറ്റിച്ച്
ഫയലുകള്‍ അകാരണമായി
താമസിപ്പിക്കുന്നതും
,ഫയലിന്റെ പുരോഗതിയും,
എന്തെങ്കിലും
കാരണത്താലുള്ള
തടസ്സങ്ങളും
ബന്ധപ്പെട്ട എം.എല്‍.എ.
മാരെ അറിയിക്കാന്‍
സംവിധാനമില്ലാത്തതും
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ബി)
മണ്ഡലം
ആസ്തി വികസന പദ്ധതി
പ്രകാരമുള്ള ജോലി
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച്
സമയബന്ധിതമായി
ഉത്തരവുകള്‍ ഇറക്കാനും
ജോലി
പൂര്‍ത്തിയാക്കാനും
എല്ലാ വകുപ്പുകള്‍ക്കും
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോ?
499
വരുമാന
നികുതി വകുപ്പ് അധികൃതര്‍
കണ്ടെത്തിയ കള്ളപ്പണം
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്ത് നിന്ന്
കണ്ടെത്തിയ കള്ളപ്പണം
സംബന്ധിച്ച വരുമാന
നികുതി വകുപ്പ്
അധികൃതരുടെ കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പരിശോധനകളിലൂടെയും
സര്‍വേകളിലൂടെയും
വരുമാന നികുതി വകുപ്പ്
അധികൃതര്‍ കേരളത്തില്‍
നിന്നും കണ്ടെത്തിയതായ
നികുതി
വെട്ടിപ്പുകളുടെയും
കള്ളപ്പണത്തിന്റെയും
സംസ്ഥാനാടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
500
ബാറുകൾ
വഴിയുള്ള വരുമാനം
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ഏപ്രില്‍ മാസത്തിനു
മുമ്പ്
സംസ്ഥാനത്തുണ്ടായിരുന്ന
മൊത്തം ബാറുകളുടെ
എണ്ണമെത്ര ;
(ബി)
നിലവില്‍
ബാറുകള്‍ വഴി
വില്‍ക്കുന്ന
മദ്യത്തിന് ഈടാക്കി
വരുന്ന നികുതി
നിരക്കുകള്‍, സെസുകള്‍,
ലെെസന്‍സ് ഫീസുകള്‍
എന്നിവ സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
ബാറുകള്‍
അടച്ചുപൂട്ടുക വഴി
സംസ്ഥാന സർക്കാറിന്റെ
വരുമാനത്തിലുണ്ടായ
നഷ്ടം നിലവില്‍ എ്രത
കോടിയാണ് ;
(ഡി)
സർക്കാറിന്റെ
വരുമാനത്തിലുണ്ടായ
നഷ്ടം സംസ്ഥാനത്തെ
വ്യാജമദ്യലോബിക്കു്
നേട്ടമായിട്ടുണ്ടോ
എന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ?
501
കരാര്‍
കുടിശ്ശിക
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കരാറുകാര്‍ക്ക് എത്ര
കോടി രൂപ കുടിശ്ശിക
വരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇക്കാരണത്താൽ
പുതിയ പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
കരാറുകാര്‍
വിസമ്മതിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
ഈ അവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
502
നടപ്പ്
സാമ്പത്തിക വർഷത്തിൽ
സംസ്ഥാനത്തിനു ലഭിച്ച
നികുതി വരുമാനം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തിന്റെ ആദ്യ
പകുതിയില്‍ സംസ്ഥാനം
പ്രതീക്ഷിച്ച നികുതി
വരുമാനം മൊത്തം എത്ര
കോടിയുടേതായിരുന്നു?
അത്
മുന്‍വര്‍ഷത്തേതിനേക്കാള്‍
എത്ര ശതമാനം കൂടിയ
നിലയിലായിരുന്നു?
(ബി)
ആദ്യ
പകുതിയില്‍
പ്രതീക്ഷിച്ച നികുതി
വരുമാനത്തില്‍ എത്ര
ശതമാനം തുക ലഭിച്ചു;
(സി)
ഈ
കാലയളവില്‍
പ്രതീക്ഷിച്ച മറ്റ്
വരുമാന സ്രോതസ്സുകള്‍
ഏതെല്ലാമായിരുന്നു? ഓരോ
സ്രോതസ്സില്‍ നിന്നും
എത്ര കോടി
വീതമായിരുന്നു
പ്രതീക്ഷിച്ചിരുന്നത്?
മറ്റ് വരുമാന
സ്രോതസ്സില്‍ നിന്നും
പ്രതീക്ഷിച്ചതിന്റെ
എത്ര ശതമാനം തുക
പിരിഞ്ഞുകിട്ടുകയുണ്ടായി?
ഓരോ സ്രോതസ്സില്‍
നിന്നും കിട്ടിയ തുക
വെളിപ്പെടുത്താമോ?
(ഡി)
ഈ
കാലയളവില്‍ ബഡ്ജറ്റില്‍
പ്രതീക്ഷിച്ചതിലും
കുറഞ്ഞുപോയ വരുമാന
സ്രോതസ്സുകള്‍
ഏതൊക്കെയാണ്?
വിശദമാക്കാമോ?
503
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
ചെലവ്
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ വിവിധ
വകുപ്പുകള്‍ക്കായി
അനുവദിച്ച തുക എത്ര ;
വകുപ്പടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍
നാളിതുവരെയുളള
പദ്ധതിചെലവ്
വകുപ്പടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട
തുകയുടെ എത്രശതമാനം
ഇതിനകം ചെലവഴിച്ചു;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം
കേന്ദ്രസഹായ
പദ്ധതികള്‍ക്കായി ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട തുക
എത്രയായിരുന്നു;
പ്രസ്തുത തുകയിൽ ഇതുവരെ
എന്ത് തുക
ചെലവായിയെന്ന്
വകുപ്പടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
504
ഏറനാട്
മണ്ഡലത്തിലെ എ. ഡി . എസ്
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.
ഡി. എസ് നിലവില്‍
വന്നതിനുശേഷം ധനകാര്യ
വകുപ്പ് എത്ര
പദ്ധതികള്‍ക്കാണ്
ഏറനാട് മണ്ഡലത്തില്‍
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
വര്‍ഷം, തുക
ക്രമത്തില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇനിയും
ഭരണാനുമതിക്കായി എത്ര
പ്രവര്‍ത്തികള്‍
വകുപ്പിന്റെ
പരിഗണനയിലുണ്ട്,
വിശദമാക്കുമോ?
505
നടപ്പ്
സാമ്പത്തികവര്‍ഷം ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തികവര്‍ഷം
നടപ്പിലാക്കുന്നതിനായി
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച എത്ര
പുതിയ പദ്ധതികള്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
എത്രയെണ്ണത്തിന് ഇതിനകം
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ഭരണാനുമതി നല്കാന്
അവശേഷിക്കുന്നവ
എ്രതയാണെന്നും
വ്യക്തമാക്കാമോ;
(സി)
മുന്സാമ്പത്തികവര്ഷങ്ങളില്
പ്രഖ്യാപിച്ച എത്ര
പദ്ധതികകളാണ് ഇപ്പോഴും
നടപ്പിലാക്കുന്നതിനായി
പരിഗണനയിലിരിക്കുന്നതെന്നും
; ഭരണാനുമതി നല്കാന്
ബാക്കി നില്പുള്ളവ
എ്രതയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
എത്ര
ഭരണാനുമതികള്
പുനഃപരിശോധിച്ചതിന്
ശേഷം റദ്ദ്
ചെയ്യുകയുണ്ടായിട്ടുണ്ട്;
(ഇ)
തന്നാണ്ടില്‍
നല്കിയ
ഭരണാനുമതിപ്രകാരമുള്ള
പദ്ധതികളില്‍
ഏതെങ്കിലും
നടപ്പിലാക്കുകയുണ്ടായിട്ടുണ്ടോ
; അവശേഷിക്കുന്നവ
എ്രതയാണെന്ന്
വ്യക്തമാക്കാമോ ?
506
നികുതി
പിരിവിലുണ്ടായിട്ടുള്ള
വീഴ്ച പരിഹരിക്കുന്നതിന്
നടപടി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ വര്‍ഷവും
നികുതിയിനത്തില്‍
പിരിച്ചെടുക്കുവാന്‍
തീരുമാനിച്ച തുക
എത്രയെന്നും
പിരിച്ചെടുത്ത തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
തുക നികുതിയിനത്തില്‍
പിരിച്ചെടുക്കാന്‍
തീരുമാനിച്ചു; ആയതില്‍
2014 ഒക്ടോബര്‍ 31 വരെ
എത്ര തുക
പിരിച്ചെടുക്കുവാന്‍
കഴിഞ്ഞു;
വ്യക്തമാക്കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
നികുതി പിരിവില്‍ വന്ന
ചോര്‍ച്ചയും
ചെക്ക്പോസ്റ്റുകളില്‍
വ്യാപിച്ചു വരുന്ന
അഴിമതിയും മൂലം നികുതി
പിരിവില്‍ സ്തംഭനം
വന്നിട്ടുള്ളതു
പരിഹരിക്കാന്‍
അടിയന്തരമായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇതിന്റെ ഭാഗമായി
ഏതെല്ലാം ഉദ്യോഗസ്ഥരുടെ
വീഴ്ചകള്‍ സര്‍ക്കാര്‍
കണ്ടെത്തിയെന്നു
വ്യക്തമാക്കുമോ;
അവർക്കെതിരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(ഇ)
നടപ്പു
സാമ്പത്തിക വര്‍ഷം
നികുതി പിരിവിലെ
ഗുരുതരമായ വീഴ്ചകള്‍
കണ്ടെത്തുവാൻ
ചുമതലയുള്ള
ഉദ്യോഗസ്ഥരുടെ
കണ്ടെത്തലുകള്‍ വഴി
സര്‍ക്കാരിന് എത്ര തുക
നാളിതുവരെ ഫൈന്‍
ഇനത്തില്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
507
വാണിജ്യ
നികുതി വകുപ്പിന്റെ
ആംനസ്റ്റി പദ്ധതി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാണിജ്യ
നികുതി വകുപ്പ്
ആംനസ്റ്റി പദ്ധതി
നടപ്പാക്കിയത് എപ്പോൾ
മുതലാണ് ;
(ബി)
ആംനസ്റ്റി
പദ്ധതിയുടെ ലക്ഷ്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതു
കാലാവധി വരെയാണ് പദ്ധതി
നടപ്പിലാക്കിയത്;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
തുകയുടെ ഇളവുകളാണ്
വ്യാപാരികള്‍ക്കു
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
തുകയുടെ കുടിശ്ശിക
പിരിച്ചെടുത്തുവെന്ന്
വിശദമാക്കുമോ?
508
ബഡ്ജററ്
വരുമാനം
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ക്കും
പരിപാടികള്‍ക്കും പുറമെ
എതെങ്കിലും വകുപ്പില്‍
പുതുതായി എന്തെങ്കിലും
പദ്ധതിയോ, പരിപാടിയോ
നടപ്പിലാക്കാന്‍
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ;
എങ്കില്‍ അവ
എന്തൊക്കെയാണെന്നും അതു
വഴി ഉണ്ടാകുന്ന അധിക
ചെലവിന്
പ്രതീക്ഷിക്കുന്നത്
എത്ര കോടിയാണെന്നും
വെളിപ്പെടുത്താമോ;
(ബി)
2014-15
ലെ ബഡ്ജറ്റില്‍
പ്രതീക്ഷിച്ച റവന്യൂ
വരുമാനത്തില്‍ പിന്നീട്
സര്‍ക്കാര്‍ എടുത്ത
നയപരമായ തീരുമാനങ്ങളുടെ
ഭാഗമായി ഉണ്ടാകാവുന്ന
വരുമാനത്തിലെ കുറവ്
എത്ര
കോടിയായിരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രഖ്യാപിത
ബഡ്ജറ്റിന് പുറത്തുള്ള
അധിക ചെലവും,
വരുമാനത്തിലെ കുറവും
ഏതെല്ലാം നിലയില്‍
പരിഹരിക്കാനുദ്ദേശിക്കുന്നു;
പ്ലാന്‍ കട്ട് എത്ര
ശതമാനമായിരിക്കുമെന്നം
പ്രഖ്യാപിത പദ്ധതികള്‍
ഏതെല്ലാം
ഒഴിവാക്കപ്പെടുമെന്നും
അറിയിക്കുമോ?
509
സംസ്ഥാന
ബഡ്ജറ്റിലൂടെ
ചെലവഴിക്കാനുള്ള കേന്ദ്ര
പദ്ധതികള്‍
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഓഫ് ഇന്ത്യ 2014-15ലെ
സംസ്ഥാന ബഡ്ജറ്റിലൂടെ
ചെലവഴിക്കാനുള്ള
നിര്‍ദ്ദേശത്തോടെ
ഏതെല്ലാം പദ്ധതികളുടെ
എന്തു തുക വീതം
സംസ്ഥാനത്തിന് റിലീസ്
ചെയ്ത് തന്നിട്ടുണ്ട്;
കേന്ദ്രപദ്ധതിയും
തുകയും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
ലഭിച്ച മൊത്തം
തുകയില്‍ സംസ്ഥാന
ഗവണ്മെന്റ് ഇതിനകം
ചെലവഴിച്ച തുക എത്ര;
അവശേഷിച്ച തുകഎത്ര ;
(സി)
സംസ്ഥാനത്തിന്
റിലീസ് ചെയ്തു
തന്നിട്ടുള്ള തുകയില്‍
സംസ്ഥാനം നാളിതുവരെ
ഒന്നും ചെലവ്
ചെയ്തിട്ടില്ലാത്ത
പദ്ധതികളും തുകകളും
സംബന്ധിച്ച വിശദാംശം
ലഭ്യമാമാക്കുമോ;
(ഡി)
സംസ്ഥാന
ബജറ്റിലൂടെ അതേ
ഉദ്ദേശത്തിന്
തന്നാണ്ടില്‍ തന്നെ പണം
ചെലവഴിച്ചിട്ടില്ലെങ്കില്‍
ആയത് ലാപ്സാകുമോ;
(ഇ)
കേന്ദ്രം
നല്കിയ പണം
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയതിനുശേഷം
വക മാറ്റി
ചെലവഴിക്കുകയുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
510
കേന്ദ്ര
ഗവണ്മെന്റില് നിന്നും
നികുതികളുടെ വിഹിതം
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനു
കേന്ദ്ര ഗവണ്മെന്റില്
നിന്നും നികുതികളുടെ
വിഹിതം, ഗ്രാന്റ്സ്
ഇന്‍ എയ്ഡ്, തുടങ്ങി
ഏതെല്ലാം ഇനങ്ങളിലാണ്
സാമ്പത്തിക സഹായം
ലഭിക്കാന്‍
അര്‍ഹതയുള്ളതു ; അവ
ഓരോന്നും സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
ഇക്കഴിഞ്ഞ
5 സാമ്പത്തിക
വര്‍ഷത്തില്‍ ഏതെല്ലാം
ഇനത്തില്‍ എന്ത് തുക
വീതം കേന്ദ്ര
ഗവണ്മെന്റ്
സംസ്ഥാനത്തിന്
നല്‍കിയിട്ടുണ്ട്; ഇനം
തിരിച്ച് വിശദമാക്കാമോ;
തന്നാണ്ടില്‍ ഇതിനകം
ലഭിച്ച തുക ഏതെല്ലാം
ഇനത്തില്‍ എത്ര വീതം;
(സി)
കേന്ദ്രം
പിരിച്ചെടുക്കുന്ന
ഏതെങ്കിലും നികുതിയുടെ
വിഹിതം സംസ്ഥാനത്തിനു
നല്കാതിരിക്കുന്നതായി
അറിയാമോ; ഏങ്കില്‍ വിശദ
വിവരം ലഭ്യമാക്കാമോ?
511
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായുള്ള
പാക്കേജുകള്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
എന്തെല്ലാം
പാക്കേജുകള്‍ ആണ്
ആവിഷ്കരിച്ചു
നടപ്പിലാക്കിയത്;
വിശദവിവരം ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളുടെ
ഫലമായി വരുമാനത്തില്‍
വര്‍ദ്ധന ഉണ്ടായോ;
വിശദവിവരം ലഭ്യമാക്കാമോ
;
(സി)
ഭൂനികുതി,
ഭൂരജിസ്ട്രേഷന്‍
എന്നിവയില്‍ നിന്നും
എന്ത് തുകയാണ്
വരവിനത്തില്‍
ലക്ഷ്യമിട്ടിരുന്നത്;
2014 ഒക്ടോബര്‍ 31വരെ
എന്ത് തുക പിരിച്ചു.;
വിശദവിവരം ലഭ്യമാക്കാമോ
;
(ഡി)
2014
ഏപ്രില്‍ 1 മുതല്‍ 2014
ഒക്ടോബര്‍ 31 വരെ
എന്ത് തുകയാണ് കേന്ദ്ര
സഹായമായി ലഭിച്ചത്;
എന്ത് തുകയാണ്
ലഭിക്കേണ്ടിയിരുന്നത്ഃ
കുറവ് വന്നുവെങ്കില്‍
എ്രത; വിശദവിവരം
ലഭ്യമാക്കാമോ ;
(ഇ)
2014
ഏപ്രില്‍ 1മുതല്‍
നാളിതുവരെ സംസ്ഥാനം
ഏതെല്ലാം ഏജന്‍സികളില്‍
നിന്നും വായ്പ എടുത്തു;
വിശദാംശം നല്‍കാമോ;
(എഫ്)
2014
ഏ്രപില്‍ ഒന്നു മുതല്‍
ധനകാര്യ വകുപ്പില്‍
നിന്നും എ്രത കുടിശ്ശിക
തുക അടയ്ക്കുന്നതില്‍
നിന്ന് സ്റ്റേ നല്കി;
സര്‍ക്കാരിലേക്ക്
വരേണ്ട നികുതി
ഇനത്തിലും മറ്റും എന്തു
തുകയ്ക്ക് സ്റ്റേ
നല്കി; വിശദാംശം
നല്‍കാമോ;
(ജി)
1-4-14
മുതല്‍ 31-10-14 വരെ
വിവിധ ഹെഡുകളിലായി എ്രത
തുക ചെലവഴിച്ചു;
വിശദാംശം നല്‍കാമോ;
ശമ്പളം, പെന്ഷന്,
ലോണ്‍ തിരിച്ചടവ്, കടം
തിരിച്ചടവ്,. വികസന
പ്രവര്‍ത്തനങ്ങള്‍
എന്നിവ സംബന്ധിച്ച്
ഹെഡ് ഓഫ് അക്കൗണ്ട്
തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കാമോ ?
512
അടിസ്ഥാന
സൗകര്യ വികസന മേഖലയിലെ വന്‍കിട
പദ്ധതികള്‍ക്കായി
വകയിരുത്തപ്പെട്ട തുകയുടെ വിവരം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ വികസന മേഖലയിലെ
വന്‍കിട
പദ്ധതികള്‍ക്കായി
തന്നാണ്ടിലെ
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്രയാണ് ; അതില്‍
നിന്നും ഇതിനകം എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതികള്‍ എല്ലാം
പൂര്‍ത്തീകരിക്കുന്നതിന്
ഇനിയും
ആവശ്യമായിട്ടുള്ളതായി
കണക്കാക്കപ്പെട്ട
മൊത്തം തുക എത്ര,
വിശദമാക്കാമോ?
513
ബാറുകളിലെ
നികുതി കണക്കാക്കുന്ന
കോമ്പൗണ്ടിംഗ് സമ്പ്രദായം
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ് നിര്‍ദ്ദേശം
അനുസരിച്ച് ടു
സ്റ്റാറും അതിന്
താഴെയുമുള്ള ബാറുകളിലെ
നിലവിലെ നികുതി
കണക്കാക്കുന്ന
കോമ്പൗണ്ടിംഗ്
സമ്പ്രദായത്തിനു മാറ്റം
വരുത്തിക്കൊണ്ട്
ഗവണ്മെന്റ് ഉത്തരവ്
പുറപ്പെടിവിച്ചിട്ടുണ്ടോ;
ഇത് വഴി
പ്രതീക്ഷിക്കുന്ന അധിക
വരുമാനം എത്ര കോടിയാണ്;
(ബി)
മാറ്റം
വരുത്തുന്നതിന്
മുമ്പുള്ള
കോമ്പൗണ്ടിംഗ്
സമ്പ്രദായമനുസരിച്ച്
2013-14 വര്‍ഷം ലഭിച്ച
മൊത്ത വരുമാനം എത്ര
കോടിയായിരുന്നു;
(സി)
2014-15
വര്‍ഷത്തിന്റെ ആദ്യ
പകുതിയില്‍ ലഭിച്ച
വരുമാനം എത്രയാണ്;
(ഡി)
നിയമത്തിന്
ഭേദഗതി വരുത്തി
കൊണ്ടുള്ള ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
514
നീലേശ്വരം
ഇ.എം.എസ് സ്റ്റേഡിയം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരം
ഇ.എം.എസ് സ്റ്റേഡിയം
നിര്‍മ്മാണത്തിന് 2014
വര്‍ഷ ബഡ്ജറ്റ്
പ്രസംഗത്തിന്റെ
പരിസമാപ്തിയില്‍
ബഹു.ധനകാര്യ മന്ത്രി 5
കോടി രൂപ
അനുവദിച്ചുകൊണ്ട്
ഉത്തരവായിരുന്നുവെങ്കിലും
കഴിഞ്ഞ സമ്മേളനത്തിലെ
സപ്ലിമെന്ററി
ഡിമാന്റിലോ തുടര്‍ന്നോ
ഇതിനാവശ്യമായ തുക
അനുവദിച്ച്
ഉത്തരവായിട്ടില്ലാത്തതിനാല്
പ്രവര്‍ത്തിക്ക് എ.എസ്
നല്കാന് കഴിയാതെ
വന്നതിനാല്‍ ഈ തുക
എപ്പോള്‍
അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ?
515
പ്രൈവറ്റ്
എയ്ഡഡ് വിദ്യാഭ്യാസ
മേഖലയ്ക്ക് ചെലവഴിക്കുന്ന
തുക
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ മേഖലയ്ക്ക്
ശമ്പളം ഇനത്തില്‍
ചെലവഴിക്കുന്ന മൊത്തം
തുകയുടെ എത്ര ശതമാനം ഈ
മേഖലയിലെ പ്രൈവറ്റ്
എയ്ഡഡ് മേഖലക്കായി
ചെലവാകുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ ;
2013-14 വര്‍ഷത്തെ
ചെലവുകളുടെയടിസ്ഥാനത്തില്
കാറ്റഗറി തിരച്ചുള്ള
കണക്കുകള്‍
വെളിപ്പെടുത്താമോ ;
(ബി)
സംസ്ഥാനത്ത്
ഇപ്പോഴുള്ള മൊത്തം
അധ്യാപക അധ്യാപകേതര
ജീവനക്കാർ എത്രയെന്നും
അതില്‍ പ്രൈവറ്റ്
എയ്ഡഡ് മേഖലയിലുള്ളവ
എത്ര വീതമെന്നും ;
അവയില്‍ പ്രൊട്ടക്റ്റഡ്
ആയി സര്‍ക്കാര്‍
പരിഗണിച്ചുവരുന്നത്
എത്രയെന്നും
അനാദായകരമായി കരുതുന്ന
സ്കൂളുകളിലെ മൊത്തം
സ്റ്റാഫ് എത്രയെന്നും
അവരുടെ ശമ്പള ചെലവ്
എത്രയെന്നും
വെളിപ്പെടുത്താമോ?
516
പെട്രോള്‍,
ഡീസല്‍ വില്‍പ്പനയിലെ നികുതി
വര്‍ദ്ധനവ്
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍
പെട്രോള്‍, ഡീസല്‍
വില്‍പ്പനയിലെ നികുതി
വര്‍ദ്ധനവിലൂടെ ഇതിനകം
എത്ര കോടി രൂപ ലഭിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
എത്ര
തവണ ഈ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
517
പെട്രോള്‍,
ഡീസല്‍, മണ്ണെണ്ണ, പാചകവാതകം
എന്നിവയുടെ വില്പന നികുതി
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്ത്
വില്പന നടത്തുന്ന
പെട്രോള്‍, ഡീസല്‍,
മണ്ണെണ്ണ, പാചകവാതകം
എന്നിവയുടെ വില്പന
നികുതി എത്ര
ശതമാനമായിരുന്നു;
നിലവിലുള്ളത് എത്ര
ശതമാനം വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2010-11
സാമ്പത്തിക വര്‍ഷം
മേല്പറഞ്ഞ വില്പന
നികുതി ഇനത്തില്‍
സര്‍ക്കാരിന് ലഭിച്ച
വരുമാനം എത്ര കോടി
രൂപയായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(സി)
2013-14
സാമ്പത്തികവര്‍ഷം
മേല്പറഞ്ഞവയുടെ വില്പന
നികുതി ഇനത്തിൽ ലഭിച്ച
മൊത്തം വരുമാനം എത്ര
കോടി രൂപയാണ്; നടപ്പ്
സാമ്പത്തികവര്‍ഷം
നാളിതുവരെ ലഭിച്ച
വരുമാനം എത്ര കോടി
രൂപയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ ഏറ്റവും
ഒടുവില്‍ എത്ര ശതമാനം
വീതം വില്പന നികുതി
വര്‍ദ്ധിപ്പിച്ചു;
ഇതുവഴി പ്രതിവര്‍ഷം
പ്രതീക്ഷിക്കുന്ന
അധികവരുമാനം എത്രകോടി
രൂപയാണ്?
518
പട്ടികജാതി
-പട്ടികവര്‍ഗ്ഗ മേഖലയില്‍
പദ്ധതി അടങ്കല്‍ തുക
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ വാര്‍ഷിക
പദ്ധതി അടങ്കല്‍ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2014
ഒക്ടോബര്‍ 31 വരെ
പദ്ധതികള്‍ക്കായി
അനുവദിച്ച തുക
എത്രയാണെന്നും അതില്‍
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
മേഖലയില്‍ ഈ സാമ്പത്തിക
വര്‍ഷത്തെ പദ്ധതി തുക
എത്രയാണെന്നും അതില്‍
അനുവദിച്ച തുക
എത്രയാണെന്നും ഇതേവരെ
ചെലവഴിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;;
519
മെഡിക്കല്‍
സെസ് ഇനത്തിലെ തുക
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധനരായ
രോഗികള്‍ക്ക് സൗജന്യ
മരുന്നു വിതരണത്തിനായി
ഏര്‍പ്പെടുത്തിയ മദ്യ
സെസ്സ് ഇനത്തില്‍
നാളിതുവരെ ലഭിച്ച
മൊത്തം തുക എത്ര;
(ബി)
ബിവറേജസ്
കോര്പ്പറേഷന്
മെഡിക്കല്‍ സെസ്
ഇനത്തില്‍
പിരിച്ചെടുത്ത്
സര്‍ക്കാര്‍
ഖജനാവിലേയ്ക്ക്
ഒടുക്കിയ തുകയില്‍
നിന്നും നാളിതുവരെ
പ്രസ്തുത
ആവശ്യത്തിലേയ്ക്ക്
ചെലവഴിച്ച തുക
എത്രയെന്നറിയിക്കുമോ ?
520
സ്റ്റാമ്പ്
ഡ്യൂട്ടി
.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
ലെ ബഡ്ജറ്റിലൂടെ
ദാനാധാരങ്ങള്‍,
ധനനിശ്ചയാധാരങ്ങള്‍,
ഭാഗ ഉടമ്പടികള്‍
എന്നിവയിന്മേല്
ഉണ്ടായിരുന്ന
സ്റ്റാമ്പ് ഡ്യൂട്ടി
ആയിരം രൂപയായി കുറവ്
ചെയ്യാനുണ്ടായ സാഹചര്യം
എന്തായിരുന്നു;
(ബി)
ഇതിന്
വിരുദ്ധമായി 2014 ലെ
24-ാം നമ്പര്‍
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചുകൊണ്ട്
സ്റ്റാമ്പ് ഡ്യൂട്ടി
പുന:സ്ഥാപിച്ചതിന്റെ
കാരണം
വെളിപ്പെടുത്താമോ;
(സി)
സ്റ്റാമ്പ്
ഡ്യൂട്ടി കുറച്ചതും
പിന്നീട്
പുന:സ്ഥാപിച്ചതും
എന്തെങ്കിലും
പഠനത്തിന്റെ
അടിസ്ഥാനത്തിലായിരുന്നുവോ;
ഓര്‍ഡിനന്‍സ് വഴി
ഇപ്പോള്‍
പ്രതീക്ഷിക്കുന്ന അധിക
വരുമാനം എത്ര കോടിയാണ്;
(ഡി)
2011ല്‍
സ്റ്റാമ്പ് ഡ്യൂട്ടി
കുറച്ചത് വഴി നാളിതുവരെ
എത്ര കോടി രൂപ
വരുമാനത്തില്‍ കുറവ്
വരുകയുണ്ടായി?
521
കടമെടുപ്പ്
പരിധിയും പൊതുവിപണിയില്‍
നിന്നുള്ള വായ്പയും
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
സാമ്പത്തിക വര്‍ഷം
കേരളത്തിന്റെ
കടമെടുപ്പ് പരിധി
എത്രയായിരുന്നു;
(ബി)
2011-12
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുവിപണിയില്‍ നിന്നും
എത്ര തുക
വായ്പയെടുത്തു;
(സി)
2012-13
സാമ്പത്തിക വര്‍ഷത്തിലെ
കടമെടുപ്പ് പരിധി
എത്രയായിരുന്നു;
(ഡി)
2012-13
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുവിപണിയില്‍ നിന്നും
എത്ര തുക
വായ്പയെടുത്തു;
(ഇ)
2013-14
സാമ്പത്തിക വര്‍ഷത്തിലെ
കടമെടുപ്പ് പരിധി
എത്രയായിരുന്നു;
(എഫ്)
2013-14
ല്‍ പൊതുവിപണിയില്‍
നിന്നും എത്ര തുക
വായ്പയെടുത്തു;
(ജി)
2014-15
ല്‍ കേന്ദ്ര
സര്‍ക്കാര്‍
നിശ്ചയിച്ചുനല്‍കിയ
കടമെടുപ്പുപരിധി എത്ര
തുകയ്ക്കുള്ളതാണ്;നടപ്പുസാമ്പത്തിക
വര്‍ഷം നാളിതുവരെ എത്ര
തുക പൊതുവിപണിയില്‍
നിന്നും വായ്പയെടുത്തു;
എത്ര തവണകളായിട്ടാണ്
വായ്പയെടുത്തത്;
കടമെടുപ്പ് പരിധി
ഉയര്‍ത്തി നല്‍കണമെന്ന്
കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;കടമെടുപ്പ്
പരിധി എത്ര മടങ്ങ്
വര്ധിപ്പിക്കണ മെന്നാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
സംസ്ഥാനത്തിന്റെ
ആവശ്യത്തോട് കേന്ദ്ര
സര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കുമോ?
522
പങ്കാളിത്ത
പെന്ഷന് പദ്ധതി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
ജീവനക്കാരാണ്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ളത്;
ഇവരില്‍ നിന്നും ഇതുവരെ
എത്ര രൂപ പെന്ഷന്
ഫണ്ടിലേക്കുള്ള
വിഹിതമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പെന്ഷന്
ഫണ്ടിലേയ്ക്ക്
സര്‍ക്കാര്‍ വിഹിതമായി
ഇതുവരെ എന്ത് തുകയാണ്
നല്‍കിയിട്ടുള്ളത്, ഈ
തുക എവിടെയാണ്
നിക്ഷേപിച്ചിരിക്കുന്നത്;
(സി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അഖിലേന്ത്യാ
സര്‍വ്വീസിലെ
ഉദ്യോഗസ്ഥരില്‍ നിന്ന്
പങ്കാളിത്ത പെന്ഷന്
വിഹിതമായി എന്ത് തുക
ലഭിച്ചിട്ടുണ്ട്, ഈ
ഫണ്ടിലേയ്ക്ക്
സര്‍ക്കാര്‍ വിഹിതമായി
എന്ത് തുക
നല്‍കിയിട്ടുണ്ട്,വ്യക്തമാക്കാമോ?
523
രാജ്യാന്തര
വിപണിയിലെ എണ്ണവില വർദ്ധന
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യാന്തര
വിപണിയില്‍ എണ്ണവില
ഇടിഞ്ഞതിന്റെ ആശ്വാസം
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക് നല്‍കാതെ
പെട്രോള്‍, ഡീസര്‍
വില്‍പ്പന നികുതി
സംസ്ഥാനത്ത് നികുതി
വകുപ്പ്
മുന്നറിയിപ്പില്ലാതെ
18-11-2014
അര്‍ദ്ധരാത്രി മുതല്‍
വര്‍ദ്ധിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
പ്രസ്തുത
വര്‍ദ്ധനവ് വഴി
പൊതുജനങ്ങളില്‍ നിന്നും
പ്രതിമാസം എത്ര കോടി
രൂപ വീതം
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വർദ്ധനവിലൂടെ ഒരു
ലിറ്റര്‍ പെട്രോളിനും,
ഡീസലിനും എത്ര രൂപയുടെ
വില വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തിൽ
ഇന്ധന നികുതി
വര്‍ദ്ധിപ്പിച്ചത്
പുനഃപരിശോധിക്കാനും
പ്രസ്തുത നികുതി
വര്‍ദ്ധന
പിന്‍വലിക്കാനും
തയ്യാറാകുമോ ; വിശദാംശം
വ്യക്തമാക്കുമോ ?
524
സ്റ്റേറ്റ്
ടാക്സുകളും ഡ്യൂട്ടികളും
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ആദ്യത്തെ
ആറ് മാസം സ്റ്റേറ്റ്
ടാക്സുകളും
ഡ്യൂട്ടികളും
പിരിഞ്ഞുകിട്ടുമെന്ന്
പ്രതീക്ഷിച്ചത്
താഴെപ്പറയുന്നവയുടെ
കാര്യത്തില്‍ എത്ര കോടി
വീതമായിരുന്നു; അവ
ഓരോന്നും ആ കാലയളവില്‍
പിരിഞ്ഞ് കിട്ടിയത്
എത്രകോടി
വീതമായിരുന്നു;
വിശദമാക്കാമോ; (1)
ലാന്റ് റവന്യൂ (2)
സ്റ്റാംപ്സ് ആന്റ്
രജിസ്ട്രേഷന് (3)
അദര്‍ ടാക്സസ് ഓണ്‍
പ്രോപ്പര്‍ട്ടി ടാക്സസ്
ഓണ്‍ കമ്മോഡിറ്റീസ്
ആന്റ് സര്‍വീസസ് (1)
സ്റ്റേറ്റ് എക്സൈസ് (2)
സെയില്‍ടാക്സ് ആന്റ്
വി.എ.ടി (3) ടാക്സസ്
ഓണ്‍ വെഹിക്കിള്‍സ് (4)
ടാക്സസ് ഓണ്‍ ഗുഡ്സ്
ആന്റ് പാസഞ്ചേഴ്സ് (5)
ടാക്സസ് ഓണ്‍
ഡ്യൂട്ടീസ്
525
നിര്‍മ്മാണ
കരാറുകാരില്‍ നിന്നും
ഈടാക്കുന്ന നികുതികള്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണ
കരാറുകാരില്‍ നിന്നും
ഈടാക്കി വരുന്ന
നികുതികള്‍
ഏതെല്ലാമാണെന്നു
വിശദമാക്കാമോ;
(ബി)
2011-'12,
2012-'13, 2013-'14
എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍ പ്രസ്തുത
നികുതികള്‍ മുഖേന
ലഭിച്ച വരുമാനം
സംബന്ധിച്ചും ഈ
സാമ്പത്തികവര്‍ഷം
പ്രസ്തുത ഇനത്തിൽ
നാളിതുവരെ ലഭിച്ച
വരുമാനം
സംബന്ധിച്ചുമുള്ള വിവരം
ലഭ്യമാക്കാമോ ;
(സി)
ഈ
വര്‍ഷം പുറപ്പെടുവിച്ച
ഓര്‍ഡിനന്‍സ് മുഖേന
നികുതിയിനത്തിൽ
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
നല്കിയ ഇളവുകള്‍
എന്തെല്ലാമെന്നും
അതുവഴി
വരുമാനത്തിലുണ്ടാവുന്ന
കുറവ് എത്രയാണെന്നും
വ്യക്തമാക്കുമോ?
526
സാമ്പത്തിക
പ്രതിസന്ധിയും നിയമന നിരോധനവും
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കാന്‍
സംസ്ഥാനത്ത് വിവിധ
തസ്തികകളിലായി 30,000
ജീവനക്കാര്‍
അധികമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ധനകാര്യ വകുപ്പ്
സെക്രട്ടറി ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
നിയമന നിരോധനം
നിലനില്‍ക്കുന്നുണ്ടോ;
പുതിയ തസ്തികകള്‍
സൃഷ്ടിക്കേണ്ടതില്ല
എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വകുപ്പ് തലവന്മാരെ
ഏകോപിപ്പിച്ച്കൊണ്ട്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ?
527
മന്ത്രിസഭാ
ചര്‍ച്ചയ്ക്ക്
ധനകാര്യവകുപ്പ് മേധാവി
നല്കിയ കുറിപ്പ്
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതു ധനകാര്യ സ്ഥിതി
സംബന്ധിച്ച് മന്ത്രിസഭാ
ചര്‍ച്ചയ്ക്ക്
ധനകാര്യവകുപ്പ് മേധാവി
ഡോ. കെ.എം. അബ്രഹാം
നല്കിയ കുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
2014
സെപ്റ്റംബര്‍ 17 ന്
നടന്ന മന്ത്രിസഭാ
യോഗത്തില്‍ പ്രസ്തുത
കുറിപ്പ്
ചര്‍ച്ചചെയ്തതിനുശേഷം ഈ
വിഷയത്തില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു ;
അതിന്റെ തുടര്‍ച്ചയായി
പിന്നീട് എടുത്ത
തീരുമാനങ്ങളും
വിശദമാക്കാമോ ?
528
മുഹമ്മയിലെ
കമ്മ്യൂണിറ്റിയിലെ
ഹെല്‍ത്ത് സെന്റര്‍
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
മുഹമ്മയിലെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
അഡ്മിനിസ്ട്രേഷന്
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
ആസ്തി വികസന ഫണ്ടില്‍
നിന്നും തുക അനുവദിച്ച്
2013 ഏപ്രില്‍ മാസം
ഭരണാനുമതി
ലഭിച്ചെങ്കിലും
പ്രസ്തുത ഫണ്ട് സംസ്ഥാന
നിര്‍മ്മിതി
കേന്ദ്രത്തിന്
കൈമാറുന്നതിന്
കാലവിളംബം നേരിടുന്നത്
എന്തു കൊണ്ടാണെന്നു
പറയാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ ഹെഡില്‍
അനുവദിച്ച പ്രസ്തുത
ഫണ്ട് കൈമാറുന്നതിന്
ഉണ്ടായ സാങ്കേതിക
തടസ്സം
ഒഴിവാക്കുന്നതിന്
പൊതുമരാമത്ത് കെട്ടിട
വിഭാഗം ചീഫ്
എന്‍ജിനീയര്‍
18.03.2014-ല്‍
FB4/1747/2014 നമ്പരായി
ധനകാര്യ വകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിക്ക് അയച്ച
കത്ത് മറുപടി നല്‍കാതെ
വച്ച്താമസിപ്പിച്ചത്
എന്തുകൊണ്ടാണെന്നു
പറയാമോ; ഈ ഫയല്‍ ഓരോ
സീറ്റിലും എത്ര നാള്
ഉണ്ടായിരുന്നു എന്ന്
വിശദമാക്കുമോ?
529
സര്‍ക്കാര്‍
കടം
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ഏപ്രില്‍ ഒന്നു മുതല്‍
നാളിതുവരെ എത്ര കോടി
രൂപയാണ്
കടമെടുത്തിരിക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഏതൊക്കെ
സ്രോതസ്സുകളില്‍
നിന്നാണ്
കടമെടുത്തിരിക്കുന്നത്;
(സി)
പ്രസ്തുത
തുക ആസ്തി നിര്‍മ്മാണ
രംഗത്തോ
വ്യാവസായിക/ഉല്‍പ്പാദന
രംഗത്തോ
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് തുക
;ഏതൊക്കെ മേഖലയില്‍;
(ഡി)
സര്‍ക്കാരിന്റെ
നിത്യനിദാന
ചെലവുകള്‍ക്ക് ഇപ്രകാരം
കടമെടുത്ത തുക
ഉപയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് തുക;
(ഇ)
വീണ്ടും
കടമെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര?
530
കരാറുകാരുടെ
കുടിശ്ശിക തുക
കൊടുത്തുതീര്‍ക്കാന്‍
സ്വീകരിച്ച നടപടികള്‍
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
കരാറുകാര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
തുക എത്രയെന്ന്
അറിയിക്കാമോ;
(ബി)
കരാറുകാര്‍
പണി തീര്‍ത്ത്
സമര്‍പ്പിച്ചിട്ടുള്ള
ബില്ലുകളില്‍ ഏതു തീയതി
വരെയുള്ള ബില്ലുകളാണ്
അവസാനമായി കൊടുത്തു
തീര്‍ത്തിട്ടുള്ളത്;
(സി)
യഥാസമയം
തീര്‍ന്ന പണികളില്‍ പണം
അനുവദിക്കാത്തതുമൂലം
കരാറുകാര്‍ സാമ്പത്തിക
ബുദ്ധിമുട്ടുകളില്പ്പെട്ട്
പ്രവൃത്തി പാതിവഴിയില്‍
ഉപേക്ഷിക്കുന്നതായും
പുതിയ പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍ വിമുഖത
കാണിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കരാറുകാരുടെ കുടിശ്ശിക
തുക
കൊടുത്തുതീര്‍ക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ?
531
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതികൾ
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ഏതൊക്കെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
പ്രവൃത്തികളുടെ പേരും
തുകയും വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ്
ടെന്റര്‍
ചെയ്തിട്ടുള്ളത്;
ഇനിയും ടെണ്ടര്‍
ചെയ്യാനുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ടെണ്ടര്‍
ചെയ്ത ഓരോ
പ്രവൃത്തിയുടേയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ഡി)
നിര്‍ദ്ദേശിക്കപ്പെട്ട
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഇനിയും ഭരണാനുമതികള്
ലഭിക്കാനുള്ളതെന്നും
ആയതിന്റെ നടപടികള്‍ ഏതു
ഘട്ടത്തിലായെന്നും
വിശദമാക്കാമോ;
(ഇ)
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ പേരും,
അടങ്കല്‍ തുകയും
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കാമോ?
532
സര്‍ക്കാര്‍
ബാധ്യതകളുടെ ഘടകങ്ങള്‍
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാര്‍ക്കറ്റ്
ബോറോയിംഗ്സ്. കേന്ദ്ര
ഗവണ്മെന്റില്
നിന്നുള്ള ലോണ്‍,
എന്‍.എസ്.എസ്.എഫ്.
ഇഷ്യൂ ചെയ്ത
സെക്യൂരിറ്റീസ്,
ഫിനാന്‍ഷ്യല്‍
ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍
നിന്നും ബാങ്കുകളില്‍
നിന്നും എടുത്ത
വായ്പകള്‍. റിസര്‍വ്
ബാങ്കില്‍ നിന്നുള്ള
W.M.A/OD., പി.എഫ്,
സ്മാള്‍ സേവിംഗ്സ്
ഫണ്ട്സ്, റിസര്‍വ്
ഡിപ്പൊസിറ്റ്സ്, മറ്റ്
ബാധ്യതകള്‍ എന്നിങ്ങനെ
നിലവിൽ സർക്കാരിനുള്ള
ബാധ്യതകളുടെ ഘടകങ്ങള്‍
ലഭ്യമാക്കാമോ?
533
സര്‍ക്കാര്‍
സബ്സിഡികള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിവധ മേഖലകള്‍ വഴി
നല്കുന്ന
സബ്സിഡികളില്‍
നല്ലൊരുഭാഗം അഴിമതിയും
ചോര്‍ച്ചയും മൂലം
നഷ്ടമായിക്കൊണ്ടിരിക്കുന്നതായുള്ള
പബ്ലിക്
എക്സ്പന്റീച്ചര്‍
റിവ്യൂ കമ്മിറ്റിയുടെ
2011-12 സെക്കന്റ്
റിപ്പോർട്ടിൽ
ചൂണ്ടക്കാണിച്ചിരിക്കുന്നത്
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ഇനത്തിലുള്ള
സബ്സിഡി തുകകളാണ്
ചോര്‍ച്ചയും അഴിമതിയും
മൂലം
നഷ്ടപ്പെടുന്നതെന്ന്
വ്യക്തമാക്കാമോ;
ചോര്‍ച്ചയും നഷ്ടവും
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
മാര്‍ക്കറ്റ്
ഇന്റര്‍വെന്‍ഷന്‍
സബ്സിഡികള്‍
ഫലപ്രദമാക്കാനും
കാലികമായി
വര്‍ദ്ധിപ്പിക്കാനും
തയ്യാറാകുമോ;
(ഡി)
സബ്സിഡി
ചോര്‍ത്തിയതിന്റെയും
അഴിമതി
നടത്തിയതിന്റെയും
പേരില്‍ ആരുടെയെങ്കിലും
പേരില്‍ നടപടി
കൈക്കൊള്ളുകയുണ്ടായിട്ടുണ്ടോ?
534
സര്‍ക്കാര്‍
സര്‍വ്വീസിലെ അധിക
ജീവനക്കാർ
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനവകുപ്പില്‍
പരിശോധനയില്‍,
സര്‍ക്കാര്‍
സര്‍വ്വീസില്‍ അധിക
ജീവനക്കാരായി
കണ്ടെത്തപ്പെട്ടവര്‍
എത്രയാണ്; വകുപ്പ്
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏത്
മാനദണ്ഡത്തിന്റെയടിസ്ഥാനത്തിലാണ്
പ്രസ്തുത അധിക
ജീവനക്കാരെ
കണ്ടെത്തിയതെന്ന്
വിശദമാക്കാമോ;
(സി)
ലക്ഷ്യം
പൂര്‍ത്തിയായതിനാലും
പദ്ധതി
നിര്‍ത്തിയതിനാലും
തൊഴില്‍ ഇല്ലാതായവര്‍
എത്ര; ഡെപ്യൂട്ടേഷനില്‍
ഉള്ളവര്‍ എത്ര;
(ഡി)
അധിക
തസ്തികകളില്‍ ഉള്ള
ജീവനക്കാരുെട
കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്?
535
സര്‍ക്കാര്‍
വകുപ്പുകളുടെ ട്രഷറി
സേവിംഗ്സ്
അക്കൗണ്ടുകളില്‍
നീക്കിയിരിപ്പുള്ള തുക
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക വര്‍ഷം
വിവിധ വകുപ്പുകള്‍ക്ക്
കൈമാറിയതായ തുകകള്‍
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
2014-15
സാമ്പത്തിക വര്‍ഷം
ആരംഭിച്ചപ്പോള്‍
സംസ്ഥാനത്തെ ഓരോ
ഡിപ്പാര്‍ട്ട്മെന്റിനും
ട്രഷറി സേവിംഗ്സ്
അക്കൗണ്ടുകളിലായി
നീക്കിയിരുപ്പുണ്ടായിരുന്ന
തുക എത്ര കോടി
വീതമായിരുന്നു;
(സി)
ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം
മുന്‍വര്‍ഷങ്ങളിലെ
പദ്ധതിതുകകളുടെ
ഇനത്തില്‍ ഓരോ
സര്‍ക്കാര്‍
വകുപ്പുകളുടെയും ട്രഷറി
സേവിംഗ്സ്
അക്കൗണ്ടുകളില്‍
നീക്കിയിരിപ്പുള്ള തുക
എത്ര കോടി വീതമാണ്;
വിശദമാക്കാമോ?
536
നിര്‍ത്തല്‍
ചെയ്യേണ്ടതായ തസ്തികകള്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന്റെ ഹൈപവര്‍
കമ്മിറ്റി കണ്ടെത്തിയ
നിര്‍ത്തല്‍
ചെയ്യേണ്ടതായിട്ടുള്ള
തസ്തികകള്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഫിനാന്‍സ്
എക്സ്പന്‍ഡിച്ചര്‍
സെക്രട്ടറി ഇത്
സംബന്ധമായി
സര്‍ക്കാരിന്
സമര്‍പ്പിച്ച
ശിപാര്‍ശയുടെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
സര്‍ക്കാര്‍
വകുപ്പുകളില്‍ എത്ര
വീതം തസ്തികകള്‍
ആവശ്യമില്ലാത്തതായി
ശിപാര്‍ശ
ചെയ്യുകയുണ്ടായി;
വിശദമാക്കാമോ;
(ഡി)
ആവശ്യമില്ലാത്തതായി
കണ്ടെത്തിയ
തസ്തികകള്‍ക്കായി
പ്രതിവര്‍ഷം ചെലവാകുന്ന
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ?
537
കേന്ദ്രസഹായം
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുസാമ്പത്തികവര്‍ഷം
സംസ്ഥാനത്തിന്
ലഭിക്കേണ്ട
കേന്ദ്രസഹായവും
വിഹിതവും യഥാസമയം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യം
കേന്ദ്രത്തിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കേന്ദ്രസഹായത്തിന്റെ
കുറവ് സംസ്ഥാനത്തിന്റെ
സാമ്പത്തിക
ഞെരുക്കത്തിന്
കാരണമായിട്ടുണ്ടോ;
(ഡി)
കേന്ദ്രസഹായത്തിന്റെ
കുറവ്
വികസനക്ഷേമപ്രവര്ത്തനങ്ങളെ
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
538
സർക്കാരിന്റെ
കട ബാധ്യത
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആകെ എത്ര
കോടി രൂപ കടമെടുത്തു
എന്ന് വര്‍ഷം തിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ;
പ്രസ്തുത കണക്കുകള്‍
എവിടെ നിന്നെല്ലാമാണ്
ലഭ്യമായതെന്നും,
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
പ്രസ്തുത തുക
ചെലവഴിച്ചത് എന്നും
വിശദമാക്കാമോ;
(ബി)
അധികവിഭവ
സമാഹരണ
മാര്‍ഗ്ഗങ്ങളില്‍
നിന്നും എത്ര
വരുമാനമാണ്
ഉണ്ടാക്കിയത് എന്ന്
വര്‍ഷം, ഇനം തിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ സാമ്പത്തിക
പ്രതിസന്ധി ഉണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
539
ഉപധനാഭ്യര്‍ഥന
വഴി ലഭിച്ച തുക
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റിന്റെ
ഭാഗമായുള്ള
ഉപധനാഭ്യര്ഥനവഴി ഓരോ
വകുപ്പിനും ലഭിച്ച അധിക
തുക എ്രതയാണെന്നും അവ
ഓരോന്നിലും ഇപ്പോഴും
ചെലവഴിച്ചിട്ടില്ലാത്തവ
ഏതൊക്കെയാെണന്നും,
എത്ര തുക വീതം
അവശേഷിക്കുന്നു എന്നും
വിശദമാക്കാമോ ;
(ബി)
ഉപധനാഭ്യര്‍ഥന
വഴി ലഭിച്ച തുകയില്‍
ഒരു രൂപപോലും
ചെലവഴിക്കാന്‍
കഴിയാതിരുന്നവ ഏതെല്ലാം
വകുപ്പുകളുടെ ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണെന്ന്
വെളിപ്പെടുത്താമോ ?
540
ശമ്പളപരിഷ്കരണ
കമ്മീഷന്
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ശമ്പളപരിഷ്കരണ
കമ്മീഷന് മുന്‍പാകെ
എത്ര നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
സെക്ഷന്‍
ഓഫീസര്‍, തഹസില്‍ദാര്‍
എന്നീ
തസ്തികകളിലുള്ളവരുടെ
ശമ്പള അനോമലി
സംബന്ധിച്ച അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ?
541
ബഡ്ജറ്റുകളുടെ
ഭാഗമായിട്ടുള്ള അധികവിഭവ
സമാഹരണങ്ങള്‍
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അവതരിപ്പിച്ച
ബഡ്ജറ്റുകള്‍ ഓരോന്നും
എത്ര കോടി രൂപ
വീതമുള്ള അധിക വിഭവ
സമാഹരണം
ലക്ഷ്യമിടുകയുണ്ടായി;
ഓരോ വര്‍ഷവും അധിക
വിഭവ സമാഹരണത്തിന്റെ
ലക്ഷ്യവും നേട്ടവും
വിശദമാക്കാമോ;
(ബി)
ബഡ്ജറ്റുകളുടെ
ഭാഗമായിട്ടുള്ള
അധികവിഭവ
സമാഹരണങ്ങളല്ലാതെ
അതിനേക്കാള്‍ കൂടിയ തുക
വരവ് ലക്ഷ്യം
വച്ച്കൊണ്ട്
ഓര്‍ഡിനന്‍സ് വഴി
എന്തെങ്കിലും നികുതി
ഏര്പ്പെടുത്തുകയുണ്ടായിട്ടുണ്ടോ;
ഏതെങ്കിലും കാലയളവില്‍
അപ്രകാരം പുതിയ നികുതി
ഓര്‍ഡിനന്‍സിലൂടെ
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
542
സാമൂഹ്യസുരക്ഷാ
സെസ്സ്
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13-ലെ
ബഡ്ജറ്റില്‍,
വിദേശമദ്യത്തിന്റെ
നികുതിയില്‍
സാമൂഹ്യസുരക്ഷാ സെസ്സ്
എ്രത ശതമാനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടായിരുന്നു;
ഇത് വഴി സമാഹരിക്കുന്ന
തുക ഏത്
ആവശ്യത്തിലേക്ക് മാത്രം
വിനിയോഗിക്കുമെന്നായിരുന്നു
പ്രഖ്യാപിച്ചിരുന്നത്;
(ബി)
സാമൂഹ്യസുരക്ഷാ
സെസ് ഇനത്തില്‍
വിദേശമദ്യത്തിന്മേലുള്ള
നികുതിയിനത്തില്‍
2012-13, 2013-14,
2014-15 വർഷങ്ങളിൽ
ലഭിച്ച മൊത്തം വരുമാനം
എത്ര കോടിയാണ്;
(സി)
വിദേശമദ്യത്തിന്റെ
മെഡിക്കല്‍ സെസ്സ്
ഇനത്തില്‍ ആയതു
പ്രാവര്ത്തികമാക്കിയതിനുശേഷം
ഇതിനകം പിരിച്ചെടുത്ത
മൊത്തം തുക എ്രത
കോടിയാണ്; ഇതില്‍
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് എത്ര
കോടി
കെെമാറിയെന്നറിയിക്കുമോ
?
543
സര്‍ക്കാരിന്റെ
ധനസ്ഥിതി
ശ്രീ.എം.എ.ബേബി
,,
എ.കെ.ബാലന്
,,
കെ. ദാസന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
ധനസംബന്ധമായ
സര്‍ക്കാരിന്റെ
പ്രഖ്യാപനങ്ങളും
യാഥാര്ത്ഥ്യങ്ങളുംതമ്മില്പൊരുത്തക്കേടുകളുണ്ടോ:എങ്കില്‍
ഇത് സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
ധനസ്ഥിതി വിശദമാക്കാമോ;
(ബി)
നിലവിലെ
യു.ഡി.എഫ് സര്‍ക്കാര്‍
അധികാരമേറ്റശേഷമുള്ള
ഓരോ വര്‍ഷവും
ബജറ്റുകളില്‍
പ്രതീക്ഷിച്ച റവന്യൂ
കമ്മിയും
യാഥാര്‍ത്ഥത്തിലുള്ള
റവന്യൂ കമ്മിയും
തമ്മില്‍
താരതമ്യപ്പെടുത്തി
വിശദമാക്കാമോ; വര്‍ധിച്ച
റവന്യൂ കമ്മിക്ക് കാരണം
വെളിപ്പെടുത്താമോ;
(സി)
ധനവകുപ്പ്
ഉദ്യോഗസ്ഥന്മാരുടെ
ഏതെങ്കിലും
മുന്നറിയിപ്പുകള്‍
അവഗണിച്ചത് ഇപ്പോഴത്തെ
അവസ്ഥയ്ക്ക്
കാരണമായിട്ടുണ്ടോ;
വിശദമാക്കാമോ; റവന്യൂ
വരുമാനത്തിന്റെ
മുരടിപ്പിന്റെ
കാരണങ്ങള്‍
വസ്തുനിഷ്ഠമായി
പരിശോധിക്കാന്‍
തയ്യാറാകുമോ?
544
സംസ്ഥാനത്തിന്റെ
പൊതുകടം
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇപ്പോഴത്തെ പൊതുകടം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
2011
മാര്‍ച്ചില്‍ പൊതുകടം
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ?
545
സംസ്ഥാനത്തിന്റെ
പൊതുകടം
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിലെ ട്രഷറി
നീക്കിയിരുപ്പ് എത്ര
തുകയുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2011
മെയ് മാസത്തിലെ
സംസ്ഥാനത്തിന്റെ
പൊതുകടം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
2006
മെയ് മാസത്തിലെ
സംസ്ഥാനത്തിന്റെ
പൊതുകടം എത്ര
തുകയായിരുന്നുവെന്നും
2011 മെയ് മാസം
ആയപ്പോള്‍
പൊതുകടത്തില്‍ എത്ര
ശതമാനം വര്‍ദ്ധനവാണ്
രേഖപ്പെടുത്തിയതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോള്‍
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയാണ്;
(ഇ)
2011
മെയ് മാസം മുതല്‍
നാളിതുവരെ
പൊതുകടത്തില്‍ ആകെ എത്ര
തുകയുടെ
വര്‍ദ്ധനവുണ്ടായെന്നും
എത്ര ശതമാനം വര്‍ദ്ധനവ്
രേഖപ്പെടുത്തിയെന്നും
വ്യക്തമാക്കുമോ?
546
കരാറുകാർക്കുള്ള
കുടിശ്ശിക
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്/ ജലസേചന
വകുപ്പുകളിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏറ്റെടുത്തു നടത്തുന്ന
കരാറുകാര്‍ക്ക് ആകെ
എത്ര തുകയാണ്
കൊടുത്തുതീര്ക്കാനുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
(റോഡുകളും പാലങ്ങളും
വിഭാഗം) കരാറുകാര്‍ക്ക്
എത്ര തുകയാണ്
കുടിശ്ശികയുള്ളതെന്നും
ഏതു കാലാവധി മുതലുള്ള
ബില്ലുകളാണ്
കുടിശ്ശികയുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
കെട്ടിട വിഭാഗം
കരാറുകാര്‍ക്ക് എത്ര
തുകയാണ്
കുടിശ്ശികയുള്ളതെന്നും
ഏന്നു മുതലുള്ള
ബില്ലുകളാണ്
കുടിശ്ശികയുള്ളതെന്നും
വ്യക്തമാക്കുമോ;
(ഡി)
ജലവിഭവ
വകുപ്പില്‍ ഏതൊക്കെ
കാലയളവിലെ എത്ര തുക
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ?
547
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടബാദ്ധ്യത
സാമ്പത്തിക ആസ്തിയുടെ
എത്ര
ശതമാനത്തിലധികമാവുമ്പോഴാണ്
ഒരു സംസ്ഥാനം (debt
stressed)
കടബാദ്ധ്യതയാല്‍
ഞെരുക്കപ്പെടുന്ന
സംസ്ഥാനമായി മാറുക;
(ബി)
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത ഇപ്പോള്‍
എത്രയാണ്; സാമ്പത്തിക
ആസ്തി എത്രയാണ്;
(സി)
നിലവിലത്തെ
സാമ്പത്തിക ആസ്തിയും
കടബാദ്ധ്യതയും
പരിഗണിച്ചാല്‍ സംസ്ഥാനം
ഇപ്പോള്‍
കടബാദ്ധ്യതയാല്‍
ഞെരുക്കപ്പെടുന്ന (debt
stressed)
സംസ്ഥാനമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
548
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
ഡോ.ടി.എം.തോമസ്
ഐസക്
,,
കെ.ടി.ജലീല്‍
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബജറ്റില്‍ പ്രതീക്ഷിച്ച
വരുമാനം കുറയുവാനുണ്ടായ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
വരുമാനത്തില്‍
കുറവുണ്ടായിട്ടില്ലെങ്കില്,
പ്ലാന്‍
എക്സ്പെന്‍ഡീച്ചര്‍
നടക്കാത്ത
സാഹചര്യത്തിലും
സാമ്പത്തിക
പ്രതിസന്ധിക്ക് കാരണം
എന്തായിരുന്നു ;
(ബി)
പൊതുവിപണിയില്‍
നിന്നും കടം
എടുക്കുന്നതിനുള്ള
സംസ്ഥാനത്തിന്റെ ആവശ്യം
റിസര്‍വ്വ ബാങ്ക്
നിരസിക്കുകയുണ്ടായോ ;
എന്തെല്ലാം
വിശദീകരണങ്ങളാണ്
റിസര്‍വ്വ ബാങ്ക്
സംസ്ഥാനത്തോട്
ചോദിച്ചിരുന്നത് ; ഈ
സാമ്പത്തിക
വര്‍ഷത്തിന്റെ
പിന്നിട്ട ഓരോ
ക്വാര്‍ട്ടറിലും എടുത്ത
വായ്പകള്‍ എത്ര
വീതമായിരുന്നു ;
പരിധിയിലും കൂടുതല്‍
കടം എടുക്കുകയുണ്ടായോ ;
(സി)
ട്രഷറിയില്‍
നിന്നും സര്‍ക്കാര്‍
ഉത്തരവു പ്രകാരം
മാറ്റിക്കൊണ്ടുപോയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുള്ളവരുടെ
ഫണ്ട്
മടക്കിക്കൊണ്ടുവരാനുള്ള
തീരുമാനം
പ്രായോഗികമാക്കാന്‍
സാദ്ധ്യമായോ എന്ന്
വ്യക്തമാക്കുമോ?
549
സംസ്ഥാനത്തിന്റെ
നാളിതുവരെയുള്ള പൊതു കടം
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നാളിതുവരെയുള്ള പൊതു
കടം എത്രയാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനം ആകെ എത്ര കോടി
രൂപ കടം
വാങ്ങിയിട്ടുണ്ട്;
ഏതെല്ലാം ഇനങ്ങളിലാണ്
കടം വാങ്ങിയിട്ടുള്ളത്;
ആയത് ഏതെല്ലാം
ഇനങ്ങളിലാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
550
കരാറുക്കാര്‍ക്ക്
ഓരോ സാമ്പത്തിക വര്‍ഷവും
നല്കിയ തുക
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കരാര്‍കാര്‍ക്ക് ഓരോ
സാമ്പത്തിക വര്‍ഷവും
എന്ത് തുക വീതം
കൊടുത്ത് തീര്‍ത്തു;
നടപ്പ് സാമ്പത്തിക
വര്‍ഷം കരാറുകാര്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തിവെച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
മരാമത്ത് പണികള്‍,
ആസ്തി വികസന ഫണ്ട്
ചിലവഴിച്ച് ചെയ്യുന്ന
നിര്മ്മാണപണികള്,
എന്നിവക്കു
ഭരണസാങ്കേതിക അനുമതി
നല്‍കാതെ ബോധപൂര്‍വ്വം
കാലതാമസം
വരുത്തിയിട്ടുണ്ടോ;
(സി)
എം.എല്‍.എമാര്‍
നിര്‍ദ്ദേശിച്ച്
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിക്കുന്ന
വര്‍ക്കുകള്‍ക്ക്
ധനകാര്യ വകുപ്പ്
ക്ലീയറന്‍സ് നല്‍കാതെ
വരുന്ന കാര്യം
അറിയുമോ;എങ്കില്‍
അടിയന്തര നടപടി
സ്വീകരിക്കാമോ?
<<back
next
page>>