THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q. No
Questions
551
ഉപധനാഭ്യര്‍ത്ഥനകള്‍
വഴി ലഭിച്ച തുക
ചിലവഴിക്കാൻ സാധിക്കാത്ത
വകുപ്പുകൾ
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം ഓരോ സാമ്പത്തിക
വര്‍ഷവും നിയമസഭ
പാസ്സാക്കിയ
ഉപധനാഭ്യര്‍ത്ഥനകള്‍
വഴി ഓരോ വകുപ്പിനും
ലഭിച്ച തുകയില്‍ നാളിതു
വരെ ചിലവഴിക്കാൻ
കഴിയാതെ പോയിട്ടുള്ളവ
ഏതൊക്കെയാണെന്നതിന്റെ
വിശദാംശങ്ങള്‍ വകുപ്പ്
തിരിച്ച് വിശദമാക്കാമോ;
(ബി)
ഉപധനാഭ്യര്‍ത്ഥനകള്‍
വഴി ഏതെങ്കിലും
വകുപ്പിന് ലഭിച്ച തുക,
അനുവദിച്ച് കിട്ടിയ
വര്‍ഷം തന്നെ
ചിലവഴിക്കാൻ സാധിക്കാതെ
വന്നിട്ടുണ്ടെങ്കിൽ അവ
ഏതൊക്കെയാണെന്നും
ചിലവഴിക്കാതിരിക്കാന്‍
കാരണം
എന്തായിരുന്നുവെന്നും
വകുപ്പ് തിരിച്ച്
വിശദമാക്കാമോ?
552
വിറ്റഴിക്കപ്പെടുന്ന
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
വാര്‍ഷിക കണക്കുകള്‍
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
ഡീസല്‍, പെട്രോള്‍,
മണ്ണെണ്ണ, പാചകവാതകം
എന്നിവയുടെ ഏറ്റവും
ഒടുവിലത്തെ വാര്‍ഷിക
കണക്കുകള്‍ ധന
വകുപ്പിന്
വിശദമാക്കാമോ ;
(ബി)
ഇവ
ഓരാേന്നിന്െറയും
ഉപഭോഗത്തില്‍ ശരാശരി
എത്ര ശതമാനം വര്‍ധന
ഓരോ വര്‍ഷവും
സംസ്ഥാനത്തുണ്ടാകുന്നുണ്ടെന്നു
വെളിപ്പെടുത്താമോ ;
(സി)
ഇവ
ഓരോ ഇനത്തിലും സംസ്ഥാന
ഗവണ്മെന്റ്
ഏര്‍പ്പെടുത്തിയ നികുതി
ഇനത്തില്‍ മുന്‍വര്‍ഷം
(2013-14) ലഭിച്ച
വരുമാനം സംബന്ധിച്ച്
വിശദമാക്കാമോ ;
(ഡി)
ഇവ
ഓരോ ഇനത്തിലും
തന്നാണ്ടില്‍
പ്രതീക്ഷിക്കുന്ന
നികുുതി വരുമാനം
വിശദമാക്കാമോ ;
(ഇ)
ഓരോന്നിന്റെയും
നിലവിലുള്ള നികുതി
നിരക്കുകള്‍
വിശദമാക്കാമോ ; ഇതില്‍
സംസ്ഥാനം ഇൗടാക്കുന്ന
അധിക നികുതി
നിരക്കെത്രയാണെന്ന്
വിശദമാക്കുമോ ?
553
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
പ്രത്യേകമായി നികുതിയിളവ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍
ഏർപ്പെടുന്ന
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
നൽകുന്ന നികുതിയിളവുകൾ
എന്തെല്ലാമാണ്;
(ബി)
ഈ
വര്‍ഷം കൊണ്ടുവന്ന
ഓര്‍ഡിനന്‍സ് വഴി
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
ലഭിക്കുന്ന
നികുതിയിളവുകൾ
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധി
നിലനില്‍ക്കേ
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
പ്രത്യേകമായി
നികുതിയിളവുകൾ
നല്‍കിക്കൊണ്ട്
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കാനിടയായ
സാഹചര്യം വിശദമാക്കാമോ?
554
കൊയിലാണ്ടി
മണ്ഡലത്തിലെ 2006-11 ലെ
എം.എല്‍.എ. എസ്.ഡി.എഫ്
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-2011
ല്‍ കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
എം.എല്‍.എ പ്രാദേശിക
വികസന ഫണ്ടില്‍ നിന്നും
ഏതെല്ലാം സ്കൂളുകളില്‍
കംപ്യൂട്ടറുകള്‍ നല്കി
; വിശദവിവരം
ലഭ്യമാക്കാമോ ;
(ബി)
2006-2011
കാലയളവില്‍ എം.എല്‍.എ
എസ്.ഡി.എഫില്‍ നിന്നും
കൊയിലാണ്ടി
മണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്സ്
റൂം
നടപ്പിലാക്കിയിട്ടുണ്ട്
; എത്ര രൂപ ഓരോ
സ്കൂളിലും ചെലവഴിച്ചു ;
വിശദവിവരം നല്‍കാമോ ;
555
2014
ലെ മൂല്യ വ൪ദ്ധിത നികുതി ഭേദഗതി
ഒാ൪ഡിന൯സ്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ലെ മൂല്യ വ൪ദ്ധിത
നികുതി ഭേദഗതി
ഒാ൪ഡിന൯സ്
പുറപ്പെടുവിക്കാനിടയായ
അടിയന്തിര സാഹചര്യം
എന്തായിരുന്നു;
വിശദമാക്കാമോ;
(ബി)
2014
ലെ ധനകാര്യബില്ല്
പരിഗണിച്ചിരുന്ന
ഘട്ടത്തില്‍, ഈ
നി൪ദ്ദേശം
പരിഗണിക്കാതിരുന്നത്
എന്തു കൊണ്ടായിരുന്നു;
(സി)
ബഡ്ജറ്റില്‍
വിഭാവനം ചെയ്തിരുന്ന
നികുതികള്‍ ഏതെങ്കിലും
പിരിച്ചെടുക്കാ൯
സാധിക്കാത്തത് കൊണ്ടാണോ
ഒാ൪ഡിന൯സ്
പുറപ്പെടുവിക്കാനിടയായതെന്ന്
വ്യക്തമാക്കുമോ?
556
2014
മാര്‍ച്ച് അവസാനത്തെ
കണക്കുകള്‍ പ്രകാരം
സംസ്ഥാനത്തെ മൊത്തം
ജീവനക്കാര്‍
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
മാര്‍ച്ച് അവസാനത്തെ
കണക്കുകള്‍ പ്രകാരം
വ്യത്യസ്ത
കാറ്റഗറികളിലായി
സംസ്ഥാനത്തെ മൊത്തം
ജീവനക്കാര്‍ എത്രയാണ്;
(ബി)
സ്റ്റേറ്റ്
ഗവണ്മെന്റ് സ്റ്റാഫ്
എത്ര; കണ്‍സോളിഡേറ്റഡ്
പേ വാങ്ങുന്നവര്‍ എത്ര;
ആള് ഇന്ത്യ
സര്‍വ്വീസുകാര്‍ എത്ര;
യു.ജി.സി.ക്കാര് എത്ര;
എ.ഐ.സി.ടി.ക്കാര്
എത്ര; ജുഡീഷ്യല്‍
സര്വ്വീസുകാര്എത്ര;
അല്ലാത്തവര്‍ എത്ര;
(സി)
ഗവണ്മെന്റ്
വകുപ്പുകളിലെ മൊത്തം
സ്റ്റാഫുകള്‍ എത്ര;
പ്രൈവറ്റ് എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ സ്റ്റാഫ്
എത്ര; വിശദമാക്കുമോ ?
557
2014 -15
വര്‍ഷത്തെ ബഡ്ജറ്റ്
എസ്റ്റിമേറ്റ് തുക
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
-15 ബഡ്ജറ്റ്
എസ്റ്റിമേറ്റ്
പ്രകാരമുള്ള
ഡെവലപ്പ്മെന്റ്
എക്സ്പെന്റിച്ചര്‍,
നോണ്‍ ഡെവലപ്പ്മെന്റ്
എക്സ്പെന്റിച്ചര്‍,
മൊത്തം റവന്യൂ
എക്സ്പെന്റിച്ചര്‍ ഇവ
എത്ര കോടി രൂപ വീതമാണ്
; വിശദമാക്കാമോ ;
(ബി)
സാമ്പത്തികവര്‍ഷത്തിന്റെ
ആദ്യപകുുതി
പിന്നിട്ടപ്പോള്‍
യഥാര്‍ത്ഥത്തില്‍ ഇവ
ഓരോന്നും എ്രതകോടി
രൂപ വീതമായിട്ടുണ്ട് ;
വ്യക്തമാക്കാമോ ;
(സി)
2014
-15 വര്‍ഷത്തെ ബഡ്ജറ്റ്
എസ്റ്റിമേറ്റ് ചെയ്ത
റവന്യൂ
എക്സ്പെന്റിച്ചര്‍
തുകയുടെ എത്ര ശതമാനം
തുക ആദ്യ പകുതി വര്‍ഷം
പിന്നിട്ടപ്പോള്‍
ചെലവായിട്ടുണ്ടെന്ന്
വിശദമാക്കുമോ?
558
നാഷണല്‍
സേവിംഗ്സ് ഏജന്റുമാരുടെ അധിക
ജോലി
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സമ്പാദ്യ പദ്ധതിയുടെ
ഭാഗമായി
നിയമിക്കപ്പെട്ടിട്ടുള്ള
നാഷണല്‍ സേവിംഗ്സ്
ഏജന്റുമാര്‍ക്ക്
ബൂദ്ധിമുട്ടുണ്ടാകുന്ന
വിധത്തില്‍ വാട്ടര്‍
അതോറിറ്റിയുടെ മീറ്റര്‍
റീഡിംഗ് ജോലികൂടി
അവരുടെ ജോലിക്കൊപ്പം
ചെയ്യുന്നതിന്
ഉത്തരവിറക്കിയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
വീട്ടില്‍ നിന്നും
മറ്റൊരു
വീട്ടിലെത്താന്‍
ചിലപ്പോള്‍
കിലോമീറ്ററുകളോളം
നടന്നുപോയി കളക്ഷന്‍
എടുക്കുന്നവരാണ്
നാഷണല്‍ സേവിംഗ്സ്
ഏജന്റുമാര്‍ എന്ന
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വാട്ടര്‍ മീറ്റര്‍
റീഡിംഗ് എടുക്കുവാന്‍
സ്ത്രീകളും
അബലകളായവരുമായ ഇവരെ
നിയമിക്കാന്‍
കാരണമെന്തെന്നു
അറിയിക്കുമോ; ഇപ്രകാരം
ചെയ്യുന്നതിലൂടെ ദേശീയ
സമ്പാദ്യപദ്ധതി
തകര്‍ക്കപ്പെടും എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ
559
നികുതി
ഇളവ്
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെല്ലാം നികുതി
വിഭാഗത്തിലാണ് ഇളവ്
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഒരോ വിഭാഗത്തിനും
നികുതിയിളവ്
നല്‍കുന്നതിന് എന്താണ്
കാരണങ്ങള്‍ എന്ന് ഇനം
തിരിച്ചു വിശദമാക്കാമോ
;
(സി)
ചില നികുുതി ഇളവ്
നല്‍കിയതിലും
സാമ്പത്തിക ക്രമക്കേട്
നടന്നതായിട്ടുള്ള
ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)
ഉണ്ടെങ്കില്‍
ഓരോന്നിലും എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ ?
560
എക്സ്പെന്റീച്ചര്‍
കമ്മറ്റി റിപ്പോര്‍ട്ട്
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന നികുതി
വെട്ടിപ്പ് സംബന്ധിച്ച്
എക്സ്പെന്റീച്ചര്‍
കമ്മറ്റി ഏതെങ്കിലും
തരത്തിലുള്ള
റിപ്പോര്‍ട്ട്
സര്‍ക്കാരിനോ മറ്റ്
ഏജന്‍സികള്‍ക്കോ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
വാണിജ്യ
വകുപ്പിലെ
അപര്യാപ്തതകളും,
ചെക്ക്പോസ്റ്റുകളിലെ
കാര്യക്ഷമമല്ലാത്ത
പരിശോധനകളും
സംബന്ധിച്ച് എന്തൊക്കെ
കാര്യങ്ങളാണ് പ്രസ്തുത
റിപ്പോര്‍ട്ടിലുള്ളത്;
(സി)
മേല്പറഞ്ഞ
കാര്യങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ചെക്ക്
പോസ്റ്റുകള്‍ വഴി
നികുതി വെട്ടിപ്പ്
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് എത്ര
ശതമാനം വരെയാണ് എന്ന്
വിശദമാക്കാമോ?
561
ഇന്ധന
വില സംസ്ഥാന നികുതി നിരക്കുകള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം ഒടുവില്‍
കേന്ദ്ര സര്‍ക്കാര്‍
ഇന്ധന വിലയില്‍ നല്കിയ
ഇളവുകള്‍ സംബന്ധിച്ച്
വിശദമാക്കാമോ; ഇന്ധന
വിലയില്‍ ഇളവ്
ലഭിച്ചപ്പോള്‍, സംസ്ഥാന
നികുതി കൂടുകയുണ്ടായോ;
എങ്കില്‍ എത്ര ശതമാനം
വര്‍ദ്ധന
ഏര്‍പ്പെടുത്തുകയുണ്ടായി;
(ബി)
സംസ്ഥാനത്ത്
വിപണനം ചെയ്യുന്ന ഓരോ
ഇനം ഇന്ധനത്തിനും
സംസ്ഥാന സര്‍ക്കാര്‍
ഇപ്പോള്‍ ഈടാക്കുന്ന
നികുതി നിരക്കുകള്‍
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ ഇന്ധന വില
നിയന്ത്രണം എടുത്ത്
കളഞ്ഞ സമയത്ത്
ഇറക്കുമതി നിരക്ക്
കുറഞ്ഞപ്പോൾ, ഡീസല്‍
വില മൂന്നര രൂപയോളം
സംസ്ഥാനത്ത്
കുറയുകയുണ്ടായോ;
ഇതിനനുസരിച്ച് നികുതി
ഇളവ് നല്കാന് സംസ്ഥാന
ഗവണ്മെന്റ്
തീരുമാനിക്കുകയുണ്ടായോ;
എന്നാൽ നികുതി നിരക്ക്
കുറയ്ക്കുന്നതിന് പകരം
സംസ്ഥാനത്ത് നികുതി
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചത്
എന്തുകൊണ്ടാണ്;
വിശദമാക്കാമോ?
562
നികുതി
പിരിവും നികുതി ഇളവുകളും
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ
നികുതിയിനങ്ങളിലായി
എത്ര കോടി രൂപ
പിരിച്ചെടുത്തിട്ടുണ്ട്;
എത്ര കോടി
രൂപയായിരുന്നു
പിരിച്ചെടുക്കേണ്ടിയിരുന്നത്;
ഇതില്‍ പിരി
ച്ചെടുക്കാനുള്ളത്
എത്ര; വര്‍ഷം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
2014-15
വര്‍ഷത്തില്‍ ബജറ്റ്
നിര്‍ദ്ദേശമില്ലാതെ
എത്ര കോടി
രൂപയാണ്അധികമായി
(വിവിധയിനങ്ങളില്‍)
സംസ്ഥാന സര്‍ക്കാര്‍
നികുതി ചുമത്തിയത്;
വിശദവിവരം നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധയിനങ്ങളിലായി
നികുതിയിളവുകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ഡി)
ഇപ്രകാരം
ഇളവ് നല്കിയ ഇനങ്ങളുടെ
കഴിഞ്ഞ മൂന്നു
വര്‍ഷക്കാലത്തെ
നികുതിയുടെ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ?
563
നികുതി
കുടിശ്ശിക
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഖജനാവിലേയ്ക്ക്
നല്‍കേണ്ട നികുതി
കുടിശ്ശികയാക്കിയവരില്‍,
ഏറ്റവും കൂടുതല്‍ തുക
നല്‍കേണ്ട
ഇരുപത്തിയഞ്ച് പേരുടെ
പേരുവിവരം
വെളിപ്പെടുത്താമോ;
(ബി)
ഇവര്‍
ഓരോരുത്തരും കുടിശ്ശിക
വരുത്തിയ നികുതി തുക
എത്ര കോടി രൂപ
വീതമാണ്?
564
ചെക്ക്
പോസ്റ്റുകളിലെ നികുതി
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെക്കാള്‍ എത്ര
ശതമാനം നികുതി
വര്‍ദ്ധനവാണ് ചെക്ക്
പോസ്റ്റുകളില്‍
ഉണ്ടായതെന്നു
വ്യക്തമാക്കുമോ;
(ബി)
ചെക്ക്
പോസ്റ്റുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
ഏര്‍പ്പെടുത്തിയ പുതിയ
സംവിധാനങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ ;
(സി)
ഈ സാമ്പത്തിക വർഷത്തിൽ
നികുതി വെട്ടിപ്പുമായി
ബന്ധപ്പെട്ട് ചെക്ക്
പോസ്റ്റുകളില്‍ എത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
565
കേന്ദ്ര
മൂല്യ വര്‍ദ്ധിത നിയമം
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സംസ്ഥാനത്തിന്
പുറത്തുനിന്നും
സാധനങ്ങള്‍
കൊണ്ടുവരുന്ന
കോണ്‍ട്രാക്ടര്‍മാരെ
കേന്ദ്ര മൂല്യ
വര്‍ദ്ധിത നിയമം
6(2)പ്രകാരം
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം
വെളിപ്പെടുത്താമോ; ഇത്
വഴി എത്ര തുകയുടെ
വരുമാന നഷ്ടം
ഉണ്ടാകുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ?
566
സംയോജിത
ചെക്ക് പോസ്റ്റ്
ശ്രീ.വി.ഡി.സതീശന്
,,
സി.പി.മുഹമ്മദ്
,,
പാലോട് രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംയോജിത ചെക്ക്
പോസ്റ്റിന്റെ
പ്രവ൪ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ ചെക്ക്
പോസ്റ്റുകളാണ് സംയോജിത
ചെക്ക് പോസ്റ്റില്‍
പ്രവ൪ത്തിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എല്ലായിടത്തും സംയോജിത
ചെക്ക് പോസ്റ്റ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ ?
567
പെട്രോൾ
/ ഡീസൽ എന്നിവയുടെ സംസ്ഥാന
നികുതി
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോളിനും
ഡീസലിനും വില കൂട്ടിയ
ഏതെല്ലാം ഘട്ടത്തിലാണ്
സംസ്ഥാന സർക്കാർ നികുതി
ഒഴിവാക്കിയത്;
(ബി)
സംസ്ഥാനം
വിവിധ ഘട്ടങ്ങളില്‍
ഒഴിവാക്കിയ നികുതി
ഇപ്പോള്‍
പിരിച്ചെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നികുതി ഇപ്പൊള്‍
എ്രതയാണ്; പ്രസ്തുത
നികുതി
പിരിച്ചെടുക്കുന്നതു
വഴി ഒരു വര്‍ഷം ശരാശരി
എന്ത് തുക അധിക വരുമാനം
പ്രതീക്ഷിക്കുന്നു;
(സി)
കേന്ദ്രം
ഡീസലിനും പെട്രോളിനും
വില കൂട്ടിയപ്പോള്‍
അത് സംസ്ഥാനം
പിരിക്കേണ്ടതില്ലന്ന്
തീരുമാനിച്ച സാഹചര്യം
എന്തായിരുന്നു;
പ്രസ്തുത സാഹചര്യം
ഇപ്പോള്‍
ഇല്ലാതായിട്ടുണ്ടോ;
ഇല്ലെങ്കില്‍
വേണ്ടെന്ന് വെച്ച
നികുതി പൂര്‍ണ്ണമായും
പിരിച്ചെടുക്കാനിപ്പോള്
തീരുമാനിച്ചത്
എന്തുകൊണ്ടാെണെന്ന്
വിശദമാക്കാമോ?
568
പെട്രോള്‍,
ഡീസല്‍ വില വ൪ദ്ധനവും
നികുതി ഒഴിവാക്കലും
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ വിലയില്‍ ഉണ്ടായ
വ൪ദ്ധനയുടെ ഏതെല്ലാം
ഘട്ടത്തിലായിരുന്നു
സംസ്ഥാന നികുതി
ഒഴിവാക്കിക്കൊടുത്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒഴിവാക്കിയിരുന്ന
പ്രസ്തുത നികുതി
പുന:സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ അത് സംബന്ധമായ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍ വില്‍ക്കുന്ന
പെട്രോളിനും, ഡീസലിനും
ഏതെല്ലാം നിരക്കുകളില്‍
എത്ര ശതമാനം നികുതികള്‍
ഈടാക്കി വരുന്നുണ്ട്;
സംസ്ഥാന നികുതി
എത്രയാണ്;
(ഡി)
പെട്രോള്‍,
ഡീസല്‍, പാചക വാതകം,
മണ്ണെണ്ണ തുടങ്ങിയവയുടെ
നികുതി ഇനത്തില്‍
2011-12, 2012-13,
2013-14 ലും 2014
നാളിതുവരെയും
സംസ്ഥാനത്തിന് ലഭിച്ച
മൊത്ത നികുതി വരുമാനം
സംബന്ധിച്ച കണക്കുകള്‍
വിശദമാക്കാമോ; 2014-15
സാമ്പത്തിക വ൪ഷം
പ്രതീക്ഷിക്കുന്ന
നികുതി വരുമാനം
എത്രയാണ്?
569
പെട്രോളിയം
ഉല്പന്നങ്ങള്ക്ക് കേന്ദ്ര
സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന
നികുതി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഓരോ
പെട്രോളിയം
ഉല്പന്നങ്ങള്ക്കു
മേലും സംസ്ഥാന
സര്‍ക്കാരിന്റെ
ഏതെല്ലാം നികുതികളാണ്
ചുമത്തിയിരുന്നതെന്നും
ഓരോന്നും എത്ര ശതമാനം
വീതമായിരുന്നുവെന്നും
അധികാരത്തില്‍
വന്നതിനുശേഷം ഈ
നികുതികളില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോയെന്നും
അധിക നികുതികളോ സെസ്സോ
ചുമത്തിയിട്ടുണ്ടോ
എന്നും
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍ ചുമതല
ഏറ്റതിനു ശേഷം
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ വില
വര്‍ദ്ധനവിനെത്തുടര്‍ന്ന്
എത്ര തവണയാണ് നികുതി
ഇളവുകള്‍
വരുത്തിയതെന്നും,
പ്രഖ്യാപിച്ച നികുതി
ഇളവുകള്‍ എപ്പോഴാണ്
പുന:സ്ഥാപിച്ചതെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇപ്പോള്‍
സംസ്ഥാനത്ത് വിതരണം
ചെയ്യുന്ന പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
യഥാര്‍ത്ഥ വിലയും
അതില്‍ കേന്ദ്ര സംസ്ഥാന
സര്‍ക്കാറുകള്‍
ചുമത്തുന്ന നികുതിയും
ഇനം തിരിച്ച്
വ്യക്തമാക്കുമോ?
570
ജ്വല്ലറികളിലെ
സ്വര്‍ണ്ണ സമ്പാദ്യ
പദ്ധതി
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജ്വല്ലറികള്‍
പൊതുജനങ്ങളില്‍
നിന്നും സ്വര്‍ണ്ണ
സമ്പാദ്യ പദ്ധതി എന്ന
പേരില്‍ നിക്ഷേപങ്ങള്‍
സ്വീകരിക്കുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നിക്ഷേപ പദ്ധതികള്‍
ആരംഭിച്ച് നിക്ഷേപം
സ്വീകരിക്കുന്നതിന്
ജ്വല്ലറികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
എപ്രകാരമാണ്
ജ്വല്ലറികള്‍ ഇത്തരം
നിക്ഷേപ പദ്ധതികള്‍
നടത്തിവരുന്നതെന്ന്
അറിയിയ്ക്കുമോ;
(ഡി)
അനുമതി
ഇല്ലാതെ നിക്ഷേപ
പദ്ധതികള്‍ നടത്തുന്ന
ജ്വല്ലറികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
571
തുണിത്തരങ്ങളടെ
വിറ്റുവരവ്-ടേണ്‍ഓവര്‍ ടാക്സ്
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുണിത്തരങ്ങളടെ
വിറ്റുവരവിന്മേല്
രണ്ട് ശതമാനം
ടേണ്‍ഓവര്‍ ടാക്സ്
ഏര്‍പ്പെടുത്തിയത് ഏതു
തീയതി മുതലാണെന്നും ഇത്
വഴി തന്നാണ്ടില്‍ എത്ര
കോടി രൂപ അധിക വരുമാനം
പ്രതീക്ഷിക്കുന്നുവെന്നും
വ്യക്തമാക്കാമോ ;
(ബി)
ഇൗ
വര്‍ഷത്തിന്റെ
ആദ്യപകുതിയിൽ ഇൗ
ഇനത്തില്‍ ലഭിച്ച
അധികവരുമാനം എ്രത കോടി
രൂപയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
ടേണ്‍ഓവര്‍ ടാക്സ്
വ്യാപാരികള്‍ അവരുടെ
ലാഭത്തില്‍ നിന്നും
നല്‍കേണ്ടതുണ്ടോ ;
ഉപഭോക്താക്കളില്‍നിന്നും
ഇത് ഇൗടാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; എങ്കില്‍ അതിന്മേൽ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ?
572
ചെക്പോസ്റ്റുകളുടെ
നവീകരണം
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെക്പോസ്റ്റുകള്‍
കാര്യക്ഷമമല്ലാത്തത്
നികുതി വരുമാനത്തിന്റെ
കുറവിന്
കാരണമായിട്ടുണ്ടോ;
(ബി)
ചെക്പോസ്റ്റുകളുടെ
നവീകരണം സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കുമോ;
(സി)
ചെക്പോസ്റ്റുകള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
573
ട്രഷറി
നവീകരണം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറി നവീകരണത്തിന്റെ
ഭാഗമായി എല്ലാ
ട്രഷറികളിലും എ.ടി.എം.
സ്ഥാപിക്കുന്ന നടപടി
ഏതു ഘട്ടത്തിലാണ് ;
(ബി)
ഈ
സാമ്പത്തികവര്‍ഷം നടപടി
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമോ ;
(സി)
സംസ്ഥാനത്തെ
എല്ലാ ട്രഷറികളെയും
ഓണ്‍ലൈന്‍ വഴി
ബന്ധിപ്പിക്കുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
; ഇതുമൂലം ഒരു
ട്രഷറിയില്‍
ഇരുന്നുകൊണ്ട് മറ്റു
ട്രഷറികളുമായി
ഇടപാടുകള്‍
നടത്തുന്നതിന്
ഗുണഭോക്താക്കള്‍ക്ക്
സാധിക്കുമോ ;
വ്യക്തമാക്കുമോ ?
574
ട്രഷറി
സേവിംഗ്സ് അക്കൗണ്ടിലെ
നിക്ഷേപങ്ങള്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രഷറി
സേവിംഗ്സ് അക്കൗണ്ടില്‍
നിലവിലുള്ള നിക്ഷേപം
മൊത്തം എത്ര കോടി
രൂപയുടേതാണ്; പൊതുമേഖലാ
സ്ഥാപനങ്ങള്‍,
ക്ഷേമനിധി ബോര്‍ഡുകള്‍,
സഹകരണ സ്ഥാപനങ്ങള്‍
തുടങ്ങി ഓരോ മേഖലയില്‍
നിന്നുള്ള
നിക്ഷേപങ്ങള്‍
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ട്രഷറി
സേവിംഗ്സ് അക്കൗണ്ടിലെ
നിക്ഷേപങ്ങള്‍ക്ക് പലിശ
നല്‍കുന്നതിന്
മുന്‍വര്‍ഷം എന്തു തുക
ചെലവായിട്ടുണ്ട്;
നിലവിലുള്ള
നിക്ഷേപങ്ങള്‍ക്ക്
തന്നാണ്ടില്‍
നല്കേണ്ടിവരുന്ന പലിശ
എത്രയായിരിക്കും;
(സി)
ട്രഷറിയില്‍
നിക്ഷേപം
നടത്തുന്നതിലേക്കായി
നല്കിയ
നിര്‍ദ്ദേശങ്ങള്‍
ഏതെല്ലാം
തീയതികളിലായിരുന്നു;
നിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
575
സംസ്ഥാന
ട്രഷറി സേവിംഗ്സ്
അക്കൌണ്ടിലെ
നിക്ഷേപങ്ങള്‍
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ഒക്ടോബര്‍ 7ന് സംസ്ഥാന
ട്രഷറി സേവിംഗ്സ്
അക്കൌണ്ടില്‍
ഉണ്ടായിരുന്ന
നിക്ഷേപങ്ങള്‍ മൊത്തം
എത്ര കോടിയായിരുന്നു;
ഇതില്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെ
നിക്ഷേപങ്ങള്‍
എത്രയായിരുന്നു; വിശദ
വിവരം നല്‍കാമോ ;
(ബി)
ബോര്‍ഡുകളുടെയും
കോര്‍പ്പറേഷനുകളുടെയും
നിക്ഷേപങ്ങള്‍ ഇനം
തിരിച്ചു
വ്യക്തമാക്കുമോ;
(സി)
സഹകരണ
സ്ഥാപനങ്ങളുടെ
നിക്ഷേപങ്ങള്‍
എത്രയായിരുന്നു;
വിശദവിവരം നല്‍കാമോ ;
(ഡി)
ട്രഷറിയിലെ
മൊത്തം നീക്കിയിരുപ്പ്
തുക എത്രയായിരുന്നു;
വിശദവിവരം നല്‍കാമോ ;
(ഇ)
2014
ഒക്ടോബര്‍ മാസത്തില്‍
ഏതെല്ലാം ദിവസങ്ങളില്‍
ട്രഷറി ഓവര്‍
ഡ്രാഫ്റ്റിലായിരുന്നു;
ഏതെല്ലാം ദിവസങ്ങളില്‍
എത്ര തുക വീതം
ഓവര്‍ഡ്രാഫ്റ്റിലായി;
വിശദവിവരം നല്‍കാമോ ?
576
ചാത്തനൂർ
സബ്ട്രഷറിക്കെട്ടിടം
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
നിലവിലുള്ള
സബ്ട്രഷറിക്കെട്ടിടം
നാഷണല്‍ ഹൈവേയുടെ വീതി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
പൊളിച്ചുമാറ്റപ്പെടുമെന്നും,
ഈ കെട്ടിടം
കാലപ്പഴക്കംകൊണ്ടും
അസൗകര്യങ്ങള്മൂലവും
മാറ്റി
സ്ഥാപിക്കേണ്ടതാണെന്നും
ബോദ്ധ്യമുണ്ടോ;
(ബി)
എങ്കില്‍
ചാത്തന്നൂരില്‍ ട്രഷറി
കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്കായി
സൗജന്യമായി ലഭിച്ച
ഭൂമിയില്‍ പുതിയ
കെട്ടിടം
നിർമ്മിക്കുവാൻ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
577
പട്ടാമ്പി
മണ്ഡലത്തിലെ കൊപ്പത്ത്
ട്രഷറി
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയിലെ പട്ടാമ്പി
മണ്ഡലത്തിലെ കൊപ്പത്ത്
ഒരു ട്രഷറി
ആരംഭിക്കണമെന്ന
ദീര്‍ഘകാലമായുള്ള
ആവശ്യം സർക്കാരിന്റെ
പരിഗണനയിലുണ്ടോ
വിശദമാക്കാമോ?
578
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ട്രഷറി
നിക്ഷേപം
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പണം
ട്രഷറിയില്‍
നിക്ഷേപിക്കണമെന്ന്
ധനവകുപ്പിന്റെ
ഉത്തരവുണ്ടായിരുന്നോ ;
വ്യക്തമാക്കുമോ ;
(ബി)
ഇതനുസരിച്ച്
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ട്രഷറിയിലേക്ക്
നിക്ഷേപം
മാറ്റിയിട്ടുണ്ട്
എന്നും ഏതൊക്കെ
സ്ഥാപനങ്ങള്‍ ഈ ഉത്തരവ്
അനുസരിച്ചില്ല എന്നും
വ്യക്തമാക്കുമോ ;
(സി)
ധനഇടപാടുകള്‍
നടത്തുന്നതിന്
പൂര്‍ണ്ണമായും
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ ഒരു
ബാങ്ക് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ ?
579
കുന്ദമംഗലം
സബ് ട്രഷറി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
ആരംഭിക്കുന്നതിന്
ഭരണാനുമതി നല്കിയ സബ്
ട്രഷറി
,പ്രവര്‍ത്തനമാരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സബ്
ട്രഷറിയുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
580
ട്രഷറികളില്‍
എ.ടി.എം. കൗണ്ടര്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ എ.ടി.എം.
കൗണ്ടറുകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചുകൊണ്ട്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
എന്നാണ് ഉത്തരവ്
ഇറക്കിയിട്ടുള്ളത് ;
(സി)
നാളിതുവരെ
എ്രത എ.ടി.എം.
കൗണ്ടറുകള്‍ സ്ഥാപിച്ചു
; എവിടെയെല്ലാം ;
(ഡി)
എ.ടി.എം.
കൗണ്ടറുകള്‍
സ്ഥാപിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ ?
581
സബ്ട്രഷറികളില്‍
സൂക്ഷിക്കാവുന്ന തുക യുടെ
പരിധി
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സബ്ട്രഷറികളില്‍
സൂക്ഷിക്കാവുന്ന
തുകയുടെ പരിധി
വര്‍ദ്ധിപ്പിക്കേണ്ട
തിന്റെ ആവശ്യകത
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരത്തില്‍
സൂക്ഷിക്കാവുന്ന
തുകയുടെ പരിധി കുറവായതു
കാരണം
ഇടപാടുകാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
കേരളാ ട്രഷറി കോഡ്
കാലോചിതമായി
പരിഷ്കരിച്ച്
സബ്ട്രഷറികളില്‍
സൂക്ഷിക്കാവുന്ന
തുകയുടെ പരിധി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശം നല്‍കുമോ?
582
കാരുണ്യ
ബനവലന്റ് ഫണ്ട്
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ഇതുവരെ
എ്രതപേര്ക്ക് ധനസഹായം
അനുവദിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കു കീഴില്‍
ഓരോ ജില്ലയിലും എ്രത
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
രോഗം
ബാധിച്ചവര്‍ക്കാണ് തുക
അനുവദിച്ചതെന്നും ഓരോ
വിഭാഗത്തിനും എ്രത തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ
ആനുകൂല്യത്തിനായി
അപേക്ഷിച്ച്
കാത്തിരിക്കുന്നവര്‍
ഓരോ ജില്ലയിലും
എ്രതപേര്
വീതമുണ്ടെന്നും ഇവര്‍
ഏതെല്ലാം
രോഗബാധിതരാണെന്നും
വിശദമാക്കുമോ?
583
ലോട്ടറി
മാഫിയകള്‍
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറി
മാഫിയകള്‍ സംസ്ഥാനത്ത്
നടത്തുന്ന
നിയമലംഘനങ്ങള്‍ക്ക്
അറുതി വരുത്താനും
ശക്തമായി തടയുന്നതിനും
ഉള്ള അധികാരം
പൂര്‍ണ്ണമായും സംസ്ഥാന
സര്‍ക്കാറിനുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അധികാരം
നിക്ഷിപ്തമായിരിക്കുന്ന
കേന്ദ്ര ഗവണ്മെന്റില്
അത് നിറവേറ്റാന്‍
സംസ്ഥാന സര്‍ക്കാര്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
(സി)
അന്യ
സംസ്ഥാന ലോട്ടറി
നിരോധിക്കണമെങ്കില്‍
സംസ്ഥാനം സ്വന്തം
ലോട്ടറിയും
നിരോധിക്കണമെന്ന
നിലപാട് മുന്‍ കേന്ദ്ര
ഗവണ്മെന്റ് സുപ്രീം
കോടതിയില്‍
സ്വീകരിച്ചതിനെ
തുടര്‍ന്നുണ്ടായ
സുപ്രീം കോടതിയുടെ
വിധിയും അതുണ്ടാക്കിയ
ലോട്ടറി
മാഫിയകള്ക്കനുകൂലമായ
സാഹചര്യവും
മറികടക്കാന്‍ സംസ്ഥാന
ഗവണ്മെന്റ്
തയ്യാറാകുമോ;
ഇക്കാര്യത്തില്‍
കേന്ദ്ര
ഗവണ്മെന്റിന്റെ ശ്രദ്ധ
ക്ഷണിക്കാന്‍ സംസ്ഥാന
ഗവണ്മെന്റ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
584
കാരുണ്യ
പദ്ധതി
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതിയില്‍ ചികിത്സാ
ധനസഹായം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങളിലെ
കാലതാമസം മൂലം
രോഗികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
പ്രസ്തുത നടപടിക്രമങ്ങൾ
ലഘുകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
എല്ലാ
ആശുപത്രികളെയും
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സഹായകരമായ
നിയമനിര്‍മ്മാണം
നടത്തുന്നതിനു നടപടി
സ്വീകരിക്കുമോ;
(സി)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ചികിത്സാ
ധനസഹായത്തിനുള്ള എത്ര
അപേക്ഷകൾ സംസ്ഥാന
ഓഫീസില്‍ ഇനിയും
തീരുമാനമാകാതെ
ഉണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
അക്രഡിറ്റേഷന്
ഇല്ലാതെ ആശുപത്രികളില്‍
ചികിത്സ നടത്തിയതിന്റെ
പേരില്‍ തള്ളിക്കളഞ്ഞ
അപേക്ഷകള്‍ പുന:
പരിശോധിച്ച് ബില്ലില്‍
ഉള്ള തുകകള്‍
രോഗികള്‍ക്ക് തന്നെ
നല്കുന്ന കാര്യം
പരിഗണിക്കുമോ?
585
ലോട്ടറി
രംഗത്തെ നൂതന
കര്‍മ്മപദ്ധതികൾ
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറി രംഗം
കാര്യക്ഷമമാക്കുന്നതിനും
വിപുലീകരിക്കുന്നതിനും
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത് ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
വിഷയത്തെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
കമ്മീഷന്റെ അന്വേഷണ
പരിധിയില്‍ എന്തെല്ലാം
വിഷയങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ ;
(ഡി)
സര്‍ക്കാരിന്റെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സാമൂഹ്യകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
പണം കണ്ടെത്തുന്നതിനും
കൂടുതല്‍ ലോട്ടറികള്‍
ആരംഭിക്കുന്നതിനുമുള്ള
നടപടി കമ്മീഷന്റെ
അന്വേഷണ പരിധിയില്‍
ഉള്‍പ്പെടുത്തുമോ ;
(ഇ)
പ്രസ്തുത
കമ്മീഷന്റെ
റിപ്പോര്‍ട്ട് എന്ന്
ലഭ്യമാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
586
കാരുണ്യ
ബനവലന്റ് ഫണ്ട്
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടിലേക്ക്
നാളിതുവരെ ഭാഗ്യക്കുറി
ടിക്കറ്റ്
വില്‍പ്പനയിലൂടെ ലഭിച്ച
വരുമാനം എത്ര കോടി
രൂപയാണ്; വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
എത്ര
രോഗികള്‍ക്ക് പ്രസ്തുത
തുകയില്‍ നിന്നും
ചികിത്സാ ധനസഹായം
അനുവദിച്ചു; വിശദവിവരം
ലഭ്യമാക്കുമോ ;
(സി)
ആകെ
അനുവദിച്ച തുക
എത്രയാണ്;
(ഡി)
സംസ്ഥാനത്തെ
ഓരോ ആശുപത്രിക്കും
ഇതുവരെ അനുവദിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കുമോ?
587
കാരുണ്യ
ബനവലന്റ് ഫണ്ട്
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ഏതെല്ലാം
അസുഖങ്ങള്ക്കുവേണ്ടിയാണ്
ചികിത്സാ ധനസഹായം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതിയില്‍
നിന്നും ഇതേവരെ
അനുവദിച്ച ചികിത്സാ
സഹായത്തിന്റെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
മേജര്‍
ശസ്ത്രക്രിയകള്‍ക്കും
ക്യാന്‍സര്‍ രോഗ
ചികിത്സകള്‍ക്കും
അല്ലാതെ
മറ്റെന്തെങ്കിലും
രോഗങ്ങള്‍ക്ക് ഈ
പദ്ധതിയില്‍ നിന്നും
ധനസഹായം
അനുവദിക്കുന്നുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
അത്തരത്തിലുള്ള
ചികിത്സാ ധനസഹായത്തിന്
അപേക്ഷ
നല്‍കുന്നതിനുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
588
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയുടെ ആനുകൂല്യം
സംസ്ഥാനത്തിനു
പുറത്തുള്ള
ആശുപത്രികളിലെ
ചികിത്സയ്ക്ക്
ലഭ്യമാകുമോ;
(ബി)
എങ്കിൽ,
അസുഖത്തിന്റെയും
സാഹചര്യങ്ങളുടെയും
അടിസ്ഥാനത്തില്‍
അന്യസംസ്ഥാനങ്ങളിലെ
ചികിത്സയ്ക്ക്
മുന്‍കൂര്‍ അനുമതി
നല്‍കുമോ;
(സി)
വിദഗ്ദ്ധചികിത്സയ്ക്ക്
ആവശ്യമായ സംവിധാനമോ,
സൗകര്യമോ, ആശുപത്രികളോ
ഇല്ലാത്ത കാസര്‍ഗോഡ്
ജില്ലയിലെ രോഗികള്‍ക്ക്
പ്രയോജനപ്രദമാകുന്ന
തരത്തില്‍ മംഗലാപുരത്ത്
ചികിത്സാ സൗകര്യം
അനുവദിക്കണമെന്ന ആവശ്യം
നിയമസഭയില്‍
ഉന്നയിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
നിയമസഭയ്ക്ക് അകത്തോ
പുറത്തോ ഉറപ്പുകൾ
നല്കപ്പെട്ടിട്ടുണ്ടോ;
(ഇ)
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
പ്രകാരം ചികിത്സാ
സൗകര്യമൊരുക്കാന്‍
മംഗലാപുരത്തെ ഏതെല്ലാം
ആശുപത്രികളാണ് അപേക്ഷ
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
വിഷയത്തിൽ എന്തെങ്കിലും
തീരുമാനങ്ങൾ
കൈക്കൊണ്ടിട്ടുണ്ടോ?
589
പേപ്പര്‍
ലോട്ടറികളുടെ
നറുക്കെടുപ്പിന്മേലുള്ള
നികുതി
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പേപ്പര്‍
ലോട്ടറികളുടെ
നറുക്കെടുപ്പിന്മേലുള്ള
നികുതി നിരക്കില്‍
ബഡ്ജറ്റ്
നിര്‍ദ്ദേശമനുസരിച്ച്
വരുത്തിയ മാറ്റം
എന്തായിരുന്നു; അത് വഴി
തന്നാണ്ടില്‍
പ്രതീക്ഷിക്കുന്ന അധിക
വരുമാനം എത്ര കോടി
രൂപയാണ്; തന്നാണ്ടിന്റെ
ആദ്യ പകുതിയില്‍ ഈ
ഇനത്തില്‍ ലഭിച്ച
വരുമാനം എത്ര?
590
ഓണ്‍ലൈന്‍
ലോട്ടറി
ശ്രീ .ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
ലോട്ടറി
നിയന്ത്രിച്ചുകൊണ്ടുള്ള
സര്‍ക്കാര്‍ നടപടി കേരള
ഹൈക്കോടതി
ശരിവെച്ചതിനെതിരെ
സുപ്രീംകോടതിയില്‍ വന്ന
ഹര്‍ജികള്‍
ഏതൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹര്‍ജികളില്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നിലപാട്
എന്തായിരുന്നു;
സുപ്രീംകോടതി അന്തിമ
വിധി
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍ ഓണ്‍ലൈന്‍
ലോട്ടറി നിരോധനമോ,
നിയന്ത്രണമോ ഉണ്ടോ;
വിശദമാക്കാമോ?
591
മാവേലിക്കര
മണ്ഡലത്തിലെ കാരുണ്യ
ബനവലന്റ് ഫണ്ട്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ 2011-12,
2012-13, 2013-14,
2014-15 കാലയളവില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ബഡ്ജറ്റില്‍
പ്രഖ്യാപിക്കുകയും
നടപ്പിലാക്കാത്തതുമായ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും മാവേലിക്കര
താലൂക്കില്‍ ധനസഹായം
ലഭിച്ച വ്യക്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
കാരുണ്യ
ബനവലന്റ് ഫണ്ടിന്റെ
പ്രവര്‍ത്തനത്തിനായി
ലെയ്സണ്‍ ഓഫീസര്‍മാരെ
നിയമിച്ച
മാനദണ്ഡത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഇവരെ
സ്ഥിരപ്പെടുത്തുന്നതിന്
വകുപ്പുതല
തീരുമാനമെടുത്തിട്ടുണ്ടോ;ഉണ്ടെങ്കിൽ
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
592
അന്യസംസ്ഥാന
ലോട്ടറിനിയന്ത്രണം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറി
നിയന്ത്രണ നിയമത്തിലെ
നാലാം വകുപ്പ് പ്രകാരം
പാലക്കാട്ടെ വാണിജ്യ
നികുതി അസിസ്റ്റന്റ്
കമ്മീഷണര്‍ 2006
ഒക്ടോബര്‍ 27 ന് നല്കിയ
നോട്ടീസിനെതിരെ
ബഹു.ഹൈക്കോടതിയില്‍
നിന്നുണ്ടായ വിധിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
വിധിക്കെതിരെ 2007 ല്‍
സുപ്രീംകോടതിയില്‍
സര്‍ക്കാര്‍ നല്കിയ
ഹര്‍ജിയില്‍ ഉണ്ടായ
വിധിയുടെ പകര്‍പ്പ്
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അന്യസംസ്ഥാന
ലോട്ടറികളെ
നിയന്ത്രിക്കാന്‍,
വിധിയെ തുടര്‍ന്ന്
സ്വീകരിച്ച നടപടി
എന്താണ്; പ്രസ്തുത
വിഷയത്തിൽ ഫലപ്രദമായ
നടപടി സ്വീകരിക്കാനുള്ള
അധികാരം
നിക്ഷിപ്തമായിരിക്കുന്നത്
എവിടെയാണെന്ന്
വെളിപ്പെടുത്താമോ?
593
ജസ്റ്റീസ്
പ്രേമചന്ദ്രന് കമ്മീഷന്
റിപ്പോര്‍ട്ട്
ശ്രീ.ഇ.പി.ജയരാജന്
,,
പുരുഷന് കടലുണ്ടി
,,
എ.എം. ആരിഫ്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാഗ്യക്കുറിമേഖലയിലെ
പ്രശ്നങ്ങള്‍
പഠിക്കുന്നതിന്
നിശ്ചയിച്ച ജസ്റ്റീസ്
പ്രേമചന്ദ്രന്
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്മീഷന്
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
594
മങ്കടയില്‍
കെ.എസ്.എഫ്.ഇ യുടെ
ബ്രാഞ്ച്
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മങ്കടയില്‍
കെ.എസ്.എഫ്.ഇ യുടെ
ബ്രാഞ്ച്
ആരംഭിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മങ്കടയില്‍
കെ.എസ്.എഫ്.ഇ ബ്രാഞ്ച്
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
595
ആം ആദ്മി
ഇന്‍ഷുറന്‍സ്
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആം
ആദ്മി ഇന്‍ഷുറന്‍സ്
കേരളത്തില്‍ എങ്ങനെയാണ്
നടപ്പിലാക്കുന്നത്;
ഇതിന്റെ
ഗുണഭോക്താക്കള്‍
ആരെല്ലാമാണ്;
എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഇതു
വഴി ലഭിക്കുന്നത്?
596
കോഴിക്കോട്
ജില്ലയില്‍ സ്റ്റാമ്പ്
വെണ്ടര്‍മാരുടെ ഒഴിവുകളും
മുദ്രപത്രങ്ങളുടെ
ലഭ്യതയും
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ സ്റ്റാമ്പ്
വെണ്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്നും
എവിടെയൊക്കെയാണ്
ഒഴിവുകളെന്നും
എത്രപേര്‍ അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ബി)
10,
20, 50 രൂപയുടെ
മുദ്രപത്രങ്ങള്‍
കിട്ടാനില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
പരാതി പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ ?
597
ലീഗല്‍
സര്‍വ്വീസ്
അതോറിറ്റികളുടെ
രൂപവല്‍ക്കരണം
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
ജോസഫ് വാഴയ്ക്കൻ
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
സര്‍വ്വീസ്
അതോറിറ്റികള്‍
രൂപവല്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അതോറിറ്റികളിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
അതോറിറ്റികള്‍
നടത്തുന്ന അദാലത്തുകള്‍
വഴി കേസുകള്‍ക്ക്
അന്തിമ തീര്‍പ്പ്
കല്പ്പിക്കുവാന്
എന്തെല്ലാം
കാര്യങ്ങളാണ് ഇവയുടെ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
അദാലത്തുകള്‍
നടത്തുകയും എത്ര
കേസുകള്‍ക്ക് അന്തിമ
തീര്‍പ്പ്
കല്പിക്കുകയും
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
598
നാഷണല്‍
യൂണിവേഴ്സിറ്റി ഫോര്‍
അഡ്വാന്‍സ്ഡ് ലീഗല്‍
സ്റ്റഡീസിസ്
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
യൂണിവേഴ്സിറ്റി ഫോര്‍
അഡ്വാന്‍സ്ഡ് ലീഗല്‍
സ്റ്റഡീസിന്റെ (NUALS)
ഏതെങ്കിലും വൈസ്
ചാന്‍സലര്‍ പെന്ഷന്
തുക ശമ്പളത്തില്‍ കുറവു
ചെയ്യാതെ മൊത്തമായി
വാങ്ങിയിരുന്നോ;
ചാന്‍സലറുടെ നിര്‍ദ്ദേശ
പ്രകാരം അധിക ശമ്പളം
തിരിച്ചു പിടിക്കാന്‍
നടപടി
സ്വീകരിച്ചിരുന്നോ;
എങ്കില്‍ ഇതു
സംബന്ധിച്ച് ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
(ബി)
NUALS-ലെ
ടീച്ചിംഗ്, നോണ്‍
ടീച്ചിംഗ് സ്റ്റാഫിന്റെ
നിയമന രീതി എന്താണ്;
സംവരണ തത്വം
പാലിക്കാറുണ്ടോ;
ഇക്കാര്യത്തില്‍ ബാക്ക്
ലോഗ് ഉണ്ടോ;
(സി)
ചാന്‍സലറുടെ
നിയമന ഉത്തരവിലെ
വ്യവസ്ഥ പ്രകാരം വൈസ്
ചാന്‍സലര്‍ക്ക്
അനുവദനീയമായ അവകാശ
അവധികള്‍ ഏതെല്ലാം;
(ഡി)
ഡോ.
എന്‍. ബാലു വൈസ്
ചാന്‍സലര്‍ ആയിരിക്കെ
എത്ര അവധികള്‍
എടുത്തിട്ടുണ്ട്; വിശദ
വിവരം നല്‍കാമോ ?
599
സാഫല്യം
ഭവന പദ്ധതി
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗ്രാമപഞ്ചായത്തില്‍
നടപ്പിലാക്കുന്ന
സാഫല്യം ഭവന പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി എതു
ഘട്ടത്തിലാണെന്നും
പ്രസ്തുത പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ഗുണഭോക്താക്കളുടെ
തെരഞ്ഞെടുപ്പ്
പൂര്‍ത്തീകരിച്ചുവോ;
വിശദാംശം അറിയിക്കുമോ?
600
ഭവന
വായ്പ
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഒരു
ലക്ഷത്തിന് താഴെ
വരുമാനമുളളവ൪ക്ക് 4%
പലിശയില്‍ ഭവന വായ്പ
നല്കുന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
പ്രകാരം എത്ര തുകയാണ്
നല്‍കുന്നത്; ഏത്
മാർഗ്ഗത്തിലൂടെയാണ് തുക
കണ്ടെത്തുന്നത്; എത്ര
പേ൪ക്ക് ഈയിനത്തില്‍
തുക
അനുവദിച്ചിട്ടുണ്ട്?
601
ഭവന
നിര്‍മ്മാണ വായ്പ എഴുതി
തള്ളാന്‍ സ്വീകരിച്ച
നടപടികള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭവന നിര്‍മ്മാണ ബോര്‍ഡു
വഴി വായ്പയെടുത്ത എത്ര
പേരുടെ എത്ര രൂപ
വരെയുള്ള വായ്പകളാണ്
എഴുതി തള്ളിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതു
വര്‍ഷം വരെയുള്ള
വായ്പകളാണ് സര്‍ക്കാര്‍
എഴുതി
തള്ളിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഭവന
നിര്‍മ്മാണ ബോര്‍ഡു വഴി
വായ്പയെടുത്ത ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പകള്‍ എഴുതി
തള്ളാന്‍ സര്‍ക്കാര്‍
തയ്യാറാവുമോ എന്നും
വ്യക്തമാക്കുമോ?
602
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
വിഭവ സമാഹരണത്തിനുള്ള
പദ്ധതികള്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡ് വിഭവ
സമാഹരണത്തിന് ഈ
സാമ്പത്തികവര്‍ഷം
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്നും,
ഏതെല്ലാം
ആരംഭിച്ചുവെന്നും
വ്യക്തമാക്കുമോ?
603
മൈത്രി
ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി എടുത്ത
വായ്പയുടെ കുടിശ്ശിക
എഴുതിത്തള്ളുന്നതിനുള്ള
നടപടി
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ശ്രീ.
മജീദ് റഷീദ, വടയനാട്,
പാണാവളളി, ചേര്‍ത്തല
എന്നയാള്‍ മൈത്രി L.1.6
ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
CM/483/96-ാം നമ്പര്‍
പ്രകാരം എടുത്ത
വായ്പയുടെ കുടിശിക,
ദുര്‍ബ്ബല പിന്നോക്ക
വിഭാഗങ്ങളുടെ
ഗണത്തില്‍പ്പെടുത്തി
എഴുതിത്തളളണം എന്നുളള
അപേക്ഷയിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
അപേക്ഷകന്റെ
പിന്നോക്കാവസ്ഥ
പരിഗണിച്ച് പ്രസ്തുത
ലോണ്‍
എഴുതിത്തളളുന്നതിനുളള
നടപടികൾ സ്വീകരിക്കുമോ?
604
സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവന നിര്‍മ്മാണ
ബോര്‍ഡ് നിലവില്‍
നടപ്പിലാക്കിവരുന്ന ഭവന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
2013-14, 2014-15
വര്‍ഷത്തില്‍ എത്ര
വീടുകള്‍ നിര്‍മ്മിച്ചു
നല്കി; പ്രോജക്ട്
സംബന്ധിച്ച
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് നല്‍കാമോ;
(സി)
2013-14,
2014-15 വര്‍ഷത്തില്‍
എത്ര പേര്‍ക്ക് എത്ര
തുക വീതം ആകെ വായ്പ
അനുവദിച്ചു; വിശദാംശം
നല്‍കാമോ;
(ഡി)
ഭവന
നിര്‍മ്മാണ
ബോര്‍ഡിന്റെ കീഴിലുള്ള
ഉപയോഗശൂന്യമായി
കിടക്കുന്ന സ്ഥലങ്ങളുടെ
വിശദാംശങ്ങൾ
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
605
ഹൗസിംഗ്
ഫിനാ൯സ് ഡെവലപ്മെന്റ് കോ൪പറേഷ൯
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വര്‍ക്കല കഹാര്‍
,,
റ്റി.എന്‍. പ്രതാപന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ് ഫിനാ൯സ്
ഡെവലപ്മെന്റ് കോ൪പറേഷ൯
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
കോ൪പറേഷ൯
രൂപികരണത്തിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പാ൪പ്പിട
വികസനത്തിന് സഹായകമാകും
വിധം കോ൪പറേഷനെ എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
കോ൪പറേഷന്റെ
പ്രവ൪ത്തനങ്ങള്
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
606
ഗൃഹശ്രീ
ഭവനപദ്ധതി
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദാരിദ്ര്യരേഖയ്ക്ക്
താഴെ വരുമാനമുള്ളവരെ
ഉദ്ദേശിച്ച്
നടപ്പിലാക്കുന്ന
ഗൃഹശ്രീ ഭവനപദ്ധതിയില്‍
അനുവദിക്കുന്ന വീടുകള്‍
നിര്‍മ്മിക്കുന്നതിനായി
ആരെയാണ്
ഏല്പിക്കുന്നത്;
(ബി)
തിരിച്ചടവ്
ഇല്ലാത്ത പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
സര്‍ക്കാര്‍ ഇതര
സംഘടനകളാണ് ധനസഹായം
വാഗ്ദാനം
ചെയ്തിട്ടുള്ളത്;
(സി)
ഇതില്‍
സര്‍ക്കാര്‍ സബ്സിഡി
എത്രയാണ്;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
നിര്‍മ്മിക്കുന്ന
വീടുകള്‍ എത്ര
വര്‍ഷത്തേയ്ക്കാണ്
കൈമാറ്റം ചെയ്യുകയോ
വില്ക്കുകയോ ചെയ്യാന്‍
പാടില്ല എന്ന് വ്യവസ്ഥ
ചെയ്തിട്ടുള്ളത്?
607
സംസ്ഥാന
ജീവനക്കാര്‍ക്ക്
ഭവനനിര്‍മ്മാണ വായ്പ
നല്‍കുന്നതിനുള്ള
പ്രത്യേക പദ്ധതികള്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്ക്
ഭവനനിര്‍മ്മാണ വായ്പ
നല്‍കുന്നതിനുള്ള
പ്രത്യേക പദ്ധതികള്‍
ഭവന നിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരം
ഏതെങ്കിലും പുതിയ
പദ്ധതികള്‍ പ്രസ്തുത
ബോര്‍ഡിന്റെ
പരിഗണനയിലുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
കുറഞ്ഞ പലിശ നിരക്കില്‍
ഒരു ഭവന നിര്‍മ്മാണ
പദ്ധതി
നടപ്പിലാക്കുന്നതിന്
ബോര്‍ഡ് നടപടി
സ്വീകരിക്കുമോ?
608
വരുമാനം
കുറഞ്ഞവര്‍ക്കായുള്ള
ഭവനവായ്പാപദ്ധതി
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുമാനം
കുറഞ്ഞവര്‍ക്ക് കുറഞ്ഞ
ശതമാനം പലിശ നിരക്കിൽ
ഭവനവായ്പ നല്കുന്ന
പദ്ധതി സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
609
സംസ്ഥാനത്തെ
വിവിധ ഭവന പദ്ധതികള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാന
സർക്കാരിന്റെ വിവിധ
ഭവനപദ്ധതികളായ
'സാഫല്യം', 'ഗൃഹശ്രീ',
'സങ്കേതം',
പഞ്ചായത്തുകളുമായി
ചേര്‍ന്നുള്ള 'കാരുണ്യ'
എന്നിവ പ്രകാരം
സംസ്ഥാനത്ത്എത്ര
ഭവനങ്ങളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
എത്ര ഭവനങ്ങളുടെ
നിര്‍മ്മാണം
പുരോഗമിക്കുന്നുണ്ടെന്നും,
എത്ര ഭവനങ്ങളുടെ
നിര്‍മ്മാണം
ആരംഭിക്കാന്‍
മുന്നൊരുക്കങ്ങള്‍
പൂര്‍ത്തിയായി
എന്നുമുള്ള വിവരം
അറിയിക്കുമോ;
610
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ഭവന വായ്പ
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
സര്‍ക്കാരിലേക്ക്
പണയപ്പെടുത്തിയ വസ്തു
രണ്ടാം മോര്ട്ട്ഗേജു്
ചെയ്യുന്നതിനും ആയത്
സ്വീകരിച്ച് അംഗീകൃത
ധനകാര്യ സ്ഥാപനങ്ങള്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക് അധിക
ഭവന നിര്‍മ്മാണ
മുന്‍കൂര്‍ തുക
നല്‍കുന്നതിനും
സര്‍ക്കാര്‍ ഉത്തരവ്
നിലവില്‍ ഉണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
SBI
ഉള്‍പ്പെടെയുള്ള
സംസ്ഥാനത്തെ പ്രധാന
ബാങ്കുകള്‍ പ്രസ്തുത
ഉത്തരവ് പ്രകാരം
ജീവനക്കാര്‍ക്ക് വായ്പ
നല്കുന്നതില് വിമുഖത
കാണിക്കുന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഉത്തരവ് പ്രകാരമുള്ള
ആനുകൂല്യം
ജീവനക്കാര്‍ക്ക്
ലഭ്യമാക്കാന്‍ ധനകാര്യ
സ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്കുംഎന്ന്
വെളിപ്പെടുത്താമോ ?
611
അഫോര്‍ഡബിള്‍
ഹൗസിംഗ് സ്കീം
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഫോര്‍ഡബിള്‍
ഹൗസിംഗ് സ്കീമിന് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കീം വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എല്ലാവര്ക്കും
ഭൂമി, വീട് എന്ന
പ്രഖ്യാപിത ലക്ഷ്യം
സാക്ഷാത്കരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
സ്കീമിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
612
പഴയങ്ങാടിയിലെ
ട്രഷറി കെട്ടിട
നിര്‍മ്മാണം
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തിലെ പഴയങ്ങാടി
ട്രഷറി
കെട്ടിടനിര്‍മ്മാണം
ഇന്‍കെല്‍ ഉപേക്ഷിച്ച
സാഹചര്യത്തില്‍ ഏത്
ഏജന്‍സിയെയാണ്
കെട്ടിടനിര്‍മ്മാണം
ഏല്പിച്ചിട്ടുളളത്;
വിശദാംശം നൽകുമോ ;
(ബി)
27/1/2011
-ന് ഭരണാനുമതി
ലഭിച്ചെങ്കിലും
നാളിതുവരെ നിര്‍മ്മാണം
നടക്കാത്ത സാഹചര്യത്തിൽ
എത്രയും വേഗം കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
613
പാവപ്പെട്ടവര്‍ക്ക്
വീട്
നിര്‍മ്മിക്കുന്നതിന്
ഹൗസിംഗ് ബോര്‍ഡ് പദ്ധതി
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മിക്കാന്‍
നാല് ശതമാനം പലിശക്ക്
വായ്പ നല്‍കുന്നതിന്
ഹൗസിംഗ് ബോര്‍ഡ്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പദ്ധതി
പ്രകാരം അപേക്ഷ
ക്ഷണിക്കുകയുണ്ടായിട്ടുണ്ടോ;
ലഭിച്ച അപേക്ഷകള്‍
എ്രത; എ്രത പേര്‍ക്ക്
വായ്പ
ലഭ്യമാക്കുകയുണ്ടായി;
(സി)
തന്നാണ്ടില്‍
എ്രത ലക്ഷം ഭവന
രഹിതര്‍ക്ക് ഈ പദ്ധതി
വഴി ഫണ്ട്
ലഭ്യമാക്കാനുദ്ദേശിക്കുന്നുണ്ട്;
ഭവന നിര്‍മ്മാണബോര്‍ഡ്
ഇതിലേക്ക് പണം
സ്വരൂപിച്ചത് ഏതെല്ലാം
നിലയിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ലോകപാര്പ്പിടദിനത്തോടനുബന്ധിച്ച്
ഭവന വകുപ്പുമന്ത്രി
നടത്തിയ
പ്രഖ്യാപനത്തിന്റെയടിസ്ഥാനത്തില്
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കാമോ?
614
മിഷന്
676പദ്ധതികള്‍
ശ്രീ.വി.റ്റി.ബല്‍റാം
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിഷന് 676-ല്‍
ഉള്‍പ്പെടുത്തി
"എല്ലാവര്ക്കും വീട്"
എന്ന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ് ഇതുമായി
ബന്ധപ്പെട്ട്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
<<back