|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2986
|
റവന്യൂ ദിനം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
,, അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്ത് റവന്യൂ ദിനം പ്രഖ്യാപിച്ച് ആഘോഷങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത ആഘോഷങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(സി)റവന്യൂ വകുപ്പിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഇതോടനുബന്ധിച്ച് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം തുടര്‍ നടപടിയാണ് ഇതിന്മേല്‍ സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2987 |
ജില്ലകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുന്നതിന് നടപടി
ശ്രീ. മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
,, തോമസ് ഉണ്ണിയാടന്‍
(എ)വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് എന്നീ ഓഫീസുകളില്‍നിന്നും നിശ്ചിത സമയത്ത് ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)ജനസന്പര്‍ക്ക പരിപാടിയുടെ മാതൃകയില്‍ റവന്യൂ വകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുന്നതിന് നടപടികളുണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ ?
|
2988 |
ഇ-ഡിസ്ട്രിക്ട് പദ്ധതിയും ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന സന്പ്രദായവും
ശ്രീ. പി. തിലോത്തമന്‍
(എ)സംസ്ഥാനത്ത് റവന്യൂ വകുപ്പില്‍ നടപ്പിലാക്കിയ ഇ - ഡിസ്ട്രിക്ട് പദ്ധതിയും അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന സന്പ്രദായവും നടപ്പിലാക്കുന്നതിനു മുന്നോടിയായി റവന്യൂ ഓഫീസുകളില്‍ നടപ്പിലാക്കേണ്ടിയിരുന്ന അടിസ്ഥാന സൌകര്യ വികസനം നടപ്പിലാക്കിയിട്ടുണ്ടോ; ഇപ്രകാരമുളള അടിസ്ഥാന സൌകര്യവികസനത്തിന് എന്ത് തുക ചെലവഴിച്ചു; ഇ-ഡിസ്ട്രിക്ട് പദ്ധതിയും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടപ്പിലാക്കുന്നതിന് മുന്പ് റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തിരുന്നുവോ;
(ബി)അഞ്ച് രൂപ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷകളിന്മേല്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും ഉടനടി ലഭിച്ചിരുന്ന പല സര്‍ട്ടിഫിക്കറ്റുകളും നൂറുകണക്കിന് രൂപ മുടക്കിയാല്‍ മാത്രമേ അക്ഷയകേന്ദ്രങ്ങളിലൂടെ ലഭിക്കുന്നുളളൂ എന്ന ആക്ഷേപം ശ്രദ്ധിച്ചിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കാമോ;
|
2989 |
ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ വില്ലേജ് എന്ന പദ്ധതി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി. റ്റി. ബല്‍റാം
,, സണ്ണി ജോസഫ്
(എ)ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ വില്ലേജ് എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ജനങ്ങളുടെ യാത്രാക്ലേശവും ബുദ്ധിമുട്ടും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം നേടുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
|
2990 |
സ്മാര്‍ട്ട് വില്ലേജുകള്‍
ശ്രീ. പി. സി. വിഷ്ണുനാഥ്
'' ഹൈബി ഈഡന്‍
'' പി. എ. മാധവന്‍
'' ആര്‍. സെല്‍വരാജ്
(എ)സ്മാര്‍ട്ട് വില്ലേജുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
2991 |
വില്ലേജ് ഓഫീസുകളുടെ നവീകരണം
ശ്രീമതി പി. അയിഷാ പോറ്റി
(എ)വില്ലേജ് ആഫീസിലെ രേഖകള്‍ പ്രതിവര്‍ഷം പരിശോധിക്കുന്നതിന് വകുപ്പ് തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നടപടി എന്തെല്ലാമാണ്; വിശദമാക്കാമോ;
(ബി)വില്ലേജ് ആഫീസുകളിലെ രജിസ്റ്ററുകളും റെക്കോര്‍ഡുകളും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(സി)വില്ലേജ് ആഫീസുകളുടെ നവീകരണത്തിനായി എന്തെല്ലാം നടപടി സ്വീകരിച്ചു വരുന്നു; വിശദമാക്കാമോ?
|
2992 |
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിന് നടപടി
ശ്രീ. വി. ശശി
(എ)ഇ-സര്‍ട്ടിഫിക്കറ്റില്‍ സേവനാവകാശനിയമം നടപ്പാക്കുന്നതിന് മുന്പായി വില്ലേജ് ആഫീസുകളിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടി വിശദീകരിക്കാമോ;
(ബി)വില്ലേജ് ആഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഓരോ വില്ലേജിലും വില്ലേജ് അസിസ്റ്റന്‍റിന്‍റെ അധിക തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2993 |
വസ്തുകരം
ശ്രീ. മോന്‍സ് ജോസഫ്
(എ)റവന്യൂ വകുപ്പില്‍ വസ്തുകരം വര്‍ഷങ്ങളോളം അടയ്ക്കാതെ കുടിശ്ശികയായാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അടയ്ക്കുവാനുള്ള നടപടിക്രമം വ്യക്തമാക്കാമോ;
(ബി)വസ്തുകരം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് 2013-2014 സാന്പത്തിക വര്‍ഷം തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ എത്ര പരാതികള്‍ ലഭിച്ചു; ഇവയിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
(സി)വസ്തുകരം അടയ്ക്കുന്നതിന് ജനങ്ങള്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
(ഡി)വസ്തുകരം അടയ്ക്കാത്തവര്‍ക്ക് റവന്യൂ വകുപ്പ് ചെറിയൊരു പിഴ ഈടാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ?
|
2994 |
ലാന്‍റ് അക്വിസിഷന്‍ ആക്ട്
ശ്രീ. എ. എം. ആരിഫ്
(എ) ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ എല്‍.എ.ആക്ട് 1894 നു പകരമായ എല്‍.എ.ആക്ട് 2013 നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണ് നിലവില്‍ വന്നത്; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി) സര്‍ക്കാര്‍ പദ്ധതികളുടെ പൂര്‍ത്തിയാകാത്ത ലാന്‍റ് അക്വിസിഷന്‍ നടപടി ഏത് നിയമം അടിസ്ഥാനമാക്കിയാണ് പൂര്‍ത്തിയാക്കുന്നത്; വ്യക്തമാക്കാമോ;
(സി) കേരള സര്‍ക്കാരിന്‍റെ എല്‍.എ. റൂള്‍ 1990 നിലവിലുണ്ടോ; എങ്കില്‍ പുതിയ റൂള്‍ ആവശ്യമുണ്ടോ; എങ്കില്‍ പുതിയ റൂള്‍ എന്ന് നിയമമാക്കും; വ്യക്തമാക്കാമോ;
(ഡി) നിലവില്‍ എല്‍.എ. നടപടിക്രമം പൂര്‍ത്തിയാകാത്ത സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ തടസ്സമുണ്ടോ; വിശദമാക്കാമോ?
|
2995 |
നെല്‍വയല്‍-തണ്ണീര്‍ത്തടം നികത്തല്‍ തടയുന്നതിന് നിയമം
ശ്രീ. പി. കെ. ബഷീര്‍
(എ)നെല്‍വയല്‍-തണ്ണീര്‍ത്തടം, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ ഇവ നികത്തുന്നത് തടയുന്നതിനായി നിലവിലുള്ള നിയമങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)അവശ്യസന്ദര്‍ഭങ്ങളില്‍ ഇവയില്‍ ഇളവ് അനുവദിക്കാറുണ്ടോ; എങ്കില്‍ ആയതിന്‍റെ മാനദണ്ധം എന്താണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുന്പ് ഇത്തരം സ്ഥലങ്ങള്‍ നികത്തിയവര്‍ക്കെതിരെ പ്രസ്തുത നിയമം വന്നതിനുശേഷം നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
|
2996 |
ഭൂപതിവ് നിയമഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കുന്നതിനു നടപടി
ശ്രീ. ഇ. പി. ജയരാജന്‍
,, കെ. കെ. ജയചന്ദ്രന്‍
,, എസ്. രാജേന്ദ്രന്‍
,, സാജു പോള്‍
(എ)മലയോരമേഖലയിലെ പതിനായിരക്കണക്കിനാളുകളുടെ ഉപാധിരഹിതപട്ടയപ്രശ്നത്തില്‍ മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപതിവ് നിയമഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സും, അതേത്തുടര്‍ന്നുള്ള നടപടികളും പിന്നീട് പിന്തുടരുകയുണ്ടായോ;
(ബി)ഇല്ലെങ്കില്‍, കാരണമെന്തായിരുന്നു; പ്രസ്തുത ഓര്‍ഡിനന്‍സ് ലാപ്സായത് എന്നായിരുന്നു;
(സി)ഓര്‍ഡിനന്‍സ് പുതുക്കുകയോ നിയമമാക്കുകയോ ചെയ്യാതിരുന്നതിനാല്‍ പട്ടയവിതരണതുടര്‍നടപടി തടസ്സപ്പെട്ടതായി അറിയാമോ;
(ഡി)ഓര്‍ഡിനന്‍സ് പുതുക്കുന്നതിനോ നിയമമാക്കുന്നതിനോ യഥാസമയം തുടര്‍നടപടി സ്വീകരിക്കാന്‍ എന്തെങ്കിലും തടസ്സം സംസ്ഥാനത്തുണ്ടായിരുന്നുവോ; വിശദമാക്കുമോ?
|
2997 |
1964-ലെ ഭൂമി പതിവ് നിയമത്തില്‍ ഭേദഗതി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)1964-ലെ ഭൂമി പതിവ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ എന്തെല്ലാം ഉദ്ദേശ്യങ്ങളോടുകൂടിയാണ് ഭേദഗതികള്‍ വരുത്തുന്നതെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത ഭേദഗതിയിലൂടെ നാലേക്കര്‍ ഭൂമിക്കുവരെ പട്ടയം ലഭിക്കാനര്‍ഹതയുളളതായി കണക്കാക്കപ്പെട്ടവര്‍ എത്രയാണ്; ജില്ലതിരിച്ച് കണക്ക് വ്യക്തമാക്കുമോ;
(ഡി)പട്ടയമായി ലഭിച്ച ഭൂമി 25 വര്‍ഷം കഴിഞ്ഞേ വില്‍ക്കാവൂ എന്ന വ്യവസ്ഥ മാറ്റിയതോടുകൂടി സ്വന്തമായി വീട് വെച്ചിട്ടുളള എത്ര കുടുംബങ്ങള്‍ക്ക് വീട് വില്പന നടത്താന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
(ഇ)നിര്‍ദ്ദിഷ്ട ഭേദഗതിയിലൂടെ ഇല്ലാതാവുന്ന വ്യവസ്ഥകള്‍ എന്തെല്ലാമാണ്; നേരത്തെ പ്രസ്തുത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനിടയായ സാഹചര്യം എന്തായിരുന്നു; വിശദമാക്കാമോ?
|
2998 |
കോഴിക്കോട് ജില്ലയില്‍ മണല്‍ എടുക്കുന്നതിനുള്ള നിയന്ത്രണം
ശ്രീ. പി. റ്റി. എ. റഹീം
(എ)മണല്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മാത്രമായി എന്തെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടോ ;
(ബി)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പരിധിക്കുപുറത്ത് ജില്ലയില്‍ മൊത്തമായി പ്രതേ്യക നിരോധനം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കാമോ ;
(സി)മണല്‍ എടുക്കുന്നതിനുള്ള നിയന്ത്രണംമൂലം കെട്ടിടനിര്‍മ്മാണ മേഖലയിലും തൊഴില്‍ രംഗത്തുമുണ്ടായ അനിശ്ചിതത്വം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?
|
2999 |
ചടയമംഗലം മണ്ധലത്തിന്‍റെ പരിധിയില്‍പ്പെട്ട പാറ ക്വാറികള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ചടയമംഗലം മണ്ധലത്തിന്‍റെ പരിധിയില്‍പ്പെട്ട വിവധ പഞ്ചായത്തുകളില്‍ റവന്യൂ വകുപ്പിന്‍റെ അനുമതിയോടെ എത്ര പാറ ക്വാറികളാണ് നടത്തിവരുന്നതെന്ന് വ്യക്തമാക്കാമോ; ഇവയുടെ പഞ്ചായത്ത് തലത്തിലെ കണക്ക് വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത മണ്ധലത്തിലെ അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
|
3000 |
അനധികൃത മണല്‍ വാരല്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)അനധികൃത മണല്‍വാരല്‍ പിടികൂടാനെത്തുന്ന ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പട്ട എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)റവന്യൂ വകുപ്പിന്‍റെ മണല്‍ വാരല്‍ സ്ക്വാഡില്‍പ്പെട്ട എത്ര ഉദ്യോഗസ്ഥര്‍ അനധികൃത മണല്‍ വാരല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ശിക്ഷാ നടപടികള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് വിശദമാക്കുമോ;
(സി)ശിക്ഷാ നടപടികള്‍ക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും ഇവര്‍ ഏതെല്ലാം ഓഫീസുകളിലാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കുമോ?
|
3001 |
കണ്ണൂര്‍ ജില്ലയില്‍ മണല്‍ ഖനനം നിരോധിച്ചതു മൂലം നിര്‍മ്മാണ മേഖലയിലുണ്ടായ പ്രതിസന്ധി
ശ്രീ. റ്റി. വി. രാജേഷ്
(എ)ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്ന് മണല്‍ ഖനനം നടത്തുന്നത് നിരോധിച്ചത് മൂലം ജില്ലയില്‍ നിര്‍മ്മാണ മേഖലയിലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത പ്രതിസന്ധി ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
(സി)ജില്ലയില്‍ ഇ-മണല്‍ സംവിധാനത്തിന്‍റെ നിലവിലെ സ്ഥിതി എന്താണ്; വിശദാംശം ലഭ്യമാക്കാമോ?
|
3002 |
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകള്‍
ശ്രീ. എം. ഉമ്മര്‍
(എ) സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(ബി) ഇല്ലെങ്കില്‍ നിലവില്‍ ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം ക്രമക്കേടുകളെ നിയന്ത്രിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
(സി) പ്രസ്തുത നിയമം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ഡി) ഇല്ലെങ്കില്‍ ഇത്തരം ക്രമക്കേടുകളില്‍ ഉള്‍പ്പെടാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
3003 |
ഏറനാട് നിയോജകമണ്ധലത്തിലെ അനധികൃത നെല്‍വയല്‍ നികത്തല്‍
ശ്രീ. പി. കെ. ബഷീര്‍
(എ)ഏറനാട് നിയോജക മണ്ധലത്തിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലുമെതിരെ പരാതി ജില്ലാ അധികാരിക്ക് ലഭിച്ചിരുന്നോ ; വ്യക്തമാക്കാമോ ;
(ബി)എങ്കില്‍ ആര്‍ക്കെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളതെന്നും അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ ;
(സി)ഇല്ലെങ്കില്‍ ഇത്തരം അനധികൃതമായ നടപടിക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
3004 |
കായല്‍ നികത്തി കൈയ്യേറ്റം നടത്തുന്നതിനെതിരെ നടപടി
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, എന്‍. ഷംസൂദ്ദീന്‍
(എ)കേരള സംസ്ഥാന രൂപീകരണത്തിനുമുന്പുള്ള സര്‍വ്വെ രേഖകള്‍ പ്രകാരം സംസ്ഥാനത്തെ ഓരോ കായലുകളുടെയും വിസ്തൃതി എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തുമോ ;
(ബി)സംസ്ഥാന രൂപീകരണത്തിനുശേഷം എപ്പോഴൊക്കെ റീസര്‍വ്വെ നടന്നിട്ടുണ്ട് ;
(സി)റീസര്‍വ്വെ പ്രകാരം ഓരോ കായലിന്‍റെ വിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കുമോ ;
(ഡി)കായല്‍ പ്രദേശം കൈയ്യറിയവര്‍ക്ക് കയ്യേറ്റസ്ഥലത്തിന് പട്ടയം നല്കിയിട്ടുണ്ടോ ;
(ഇ)കായല്‍ നികത്തി കൈയ്യേറ്റം നടത്തുന്നതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; തുടര്‍ന്ന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?
|
3005 |
കടലാക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍
ശ്രീ. കെ. എം. ഷാജി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, പി. ബി. അബ്ദുള്‍ റസാക്
,, കെ. എന്‍. എ. ഖാദര്‍
(എ)കടലാക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രകൃതി ക്ഷോഭത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തന്ന കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
(ബി)നാശനഷ്ടങ്ങള്‍ക്ക് ആശ്വാസം നല്കുന്നതിന് അര്‍ഹമായ പ്രകൃതിക്ഷേഭങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
(സി)സുനാമിത്തിരമാലകള്‍കൊണ്ടുള്ള നാശനഷ്ടങ്ങളെ പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടമായി കണക്കാക്കാറുണ്ടോ; എങ്കില്‍ കടലാക്രമണത്തെ പ്രസ്തുത രീതിയില്‍ കണ്ട് നഷ്ടപരിഹാരം നല്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?
|
3006 |
കോഴിക്കോട് ജില്ലയിലെ റോഡുകളുടെ പുനരുദ്ധാരണം
ശ്രീ. ഇ. കെ. വിജയന്‍
(എ)കോഴിക്കോട് ജില്ലയില്‍ 2013-2014 വര്‍ഷത്തില്‍ പ്രകൃതിദുരന്തം മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനുവേണ്ടി എന്തു തുക അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
(ബി)ഏതൊക്കെ റോഡുകള്‍ക്ക് വേണ്ടിയാണ് തുക അനുവദിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
(സി)ഏതൊക്കെ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഇപ്രകാരം എന്തു തുക ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ;
(ഡി)പണി പൂര്‍ത്തീകരിക്കാത്ത എത്ര പ്രവൃത്തികള്‍ ഉണ്ടെന്നും എങ്കില്‍ അതിന്‍റെ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
(ഇ)പണി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
3007 |
സമഗ്ര ദുരന്ത നിവാരണ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
(എ) സമഗ്ര ദുരന്ത നിവാരണ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം ആനുകൂ ല്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാമോ;
(സി) ദുരന്ത നിവാരണ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതേ്യക പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രസ്തുത പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3008 |
അരൂര്‍ മണ്ധലത്തില്‍ സീറോ ലാന്‍റ് ലെസ് പദ്ധതി
ശ്രീ. എ. എം. ആരിഫ്
(എ)സീറോ ലാന്‍റ് ലെസ് പദ്ധതിയില്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)എത്ര കുടുംബാംഗങ്ങള്‍ പ്രസ്തുത ഭൂമിയില്‍ താമസിക്കുന്നുണ്ട്; വ്യക്തമാക്കാമോ;
(സി)വാസയോഗ്യമായ സ്ഥലമാണോ നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3009 |
ആലപ്പുഴ ജില്ലയില്‍ സീറോ ലാന്‍റ്ലസ്സ് പദ്ധതി പ്രകാരം ഭൂമി ലഭിച്ചവര്‍
ശ്രീ. പി. തിലോത്തമന്‍
(എ)സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്ന സര്‍ക്കാരിന്‍റെ സീറോ ലാന്‍റ്ലസ്സ് പദ്ധതികളുടെ ഉദ്ഘാടന പരിപാടിക്ക് ആലപ്പുഴ ജില്ലയില്‍ നിന്നും എത്ര പേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പരിപാടിക്ക് ആലപ്പുഴ ജില്ലയില്‍ നിന്നും ആളുകളെ പങ്കെടുപ്പിക്കുവാന്‍ എത്ര തുക ചെലവായി; പ്രസ്തുത പരിപാടിയില്‍ സംസ്ഥാനത്തെ എത്ര അര്‍ഹരായ ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പട്ടയവും ഭൂമിയും നല്‍കി; ആലപ്പുഴ ജില്ലയിലെ എത്ര പേര്‍ക്കാണ് പട്ടയവും ഭൂമിയും ലഭിച്ചത്; വിശദമാക്കാമോ?
|
3010 |
ഭൂരഹിതകേരളം പദ്ധതി പ്രകാരം അനുവദിക്കുന്ന ഭൂമി സംബന്ധിച്ച വിവരങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, സി. കൃഷ്ണന്‍
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, കെ. സുരേഷ് കുറുപ്പ്
(എ)ഭൂരഹിതകേരളം പദ്ധതി പ്രകാരം അനുവദിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തിയാണോ പട്ടയം നല്‍കുന്നതെന്ന് വെളിപ്പെടുത്താമോ; പട്ടയത്തില്‍ സര്‍വ്വേ നന്പറും പ്ലോട്ട് നന്പറും രേഖപ്പെടുത്താറുണ്ടോ;
(ബി)കാസര്‍ഗോഡ് ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം ഭൂമി നല്‍കുന്നതിന് എത്ര ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്; വിശദമാക്കുമോ;
(സി)കണ്ടെത്തിയ ഭൂമി എത്ര അപേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയും എന്നാണ് കണക്കാക്കിയിട്ടുള്ളത്;
(ഡി)കാസര്‍ഗോഡ് ജില്ലയില്‍ ഭൂമി നല്‍കുന്നതിനായി എത്ര അപേക്ഷകരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്;
(ഇ)ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും അവിടെ ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്രപേര്‍ക്ക് നല്‍കുമെന്ന് വെളിപ്പെടുത്താമോ;
(എഫ്)ഭൂമി അനുവദിക്കപ്പെട്ട മറ്റ് ജില്ലകളിലുള്ള അപേക്ഷകര്‍ അനുവദിച്ച ഭൂമിയില്‍ താമസമാക്കുമെന്ന് കരുതുന്നുണ്ടോ;
(ജി)ഇങ്ങനെ അനുവദിക്കപ്പെടുന്ന ഭൂമി ഒന്നാകെ ഭൂമാഫിയകളുടെയും ക്രഷര്‍ ഗ്രൂപ്പുകളുടെയും കൈയില്‍ എത്തിച്ചേരാന്‍ ഇടയുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ; ഫലത്തില്‍ പ്രസ്തുത പദ്ധതിയുടെ മറവില്‍ ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ?
|
3011 |
തിരുവനന്തപുരം ജില്ലയിലെ ഭൂരഹിതര്‍
ശ്രീ. ബി. സത്യന്‍
(എ)"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയിലുള്‍പ്പെടുത്തി തിരുവനന്തപുരം ജില്ലയില്‍ എത്ര പേര്‍ക്ക് ഭൂമി ലഭ്യമാക്കിയിട്ടുണ്ടെന്ന് താലൂക്ക് തിരിച്ച് പേരും മേല്‍ വിലാസവും സഹിതം വ്യക്തമാക്കാമോ;
(ബി)ഇതില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എത്ര പേരാണുള്ളത്; താലൂക്ക് തിരിച്ച് പേരും മേല്‍വിലാസവും വ്യക്തമാക്കാമോ;
(സി)പട്ടിക ജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കാന്‍ സ്വീകരിച്ച മാനദണ്ഡത്തെക്കുറിച്ചും ശതമാന നിരക്കിനെക്കുറിച്ചും വിശദമാക്കാമോ?
|
3012 |
ഭൂപരിഷ്കരണ നിയമത്തില്‍ ഇളവുകള്‍ ലഭിച്ച തോട്ടഭൂമി
ശ്രീ. എളമരം കരീം
,, എം. ചന്ദ്രന്‍
,, ജെയിംസ് മാത്യു ശ്രീമതി
കെ. കെ. ലതിക
(എ)ഭൂപരിഷ്കരണ നിയമത്തില്‍ ഇളവുകള്‍ ലഭിച്ച തോട്ടഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇപ്രകാരം സംസ്ഥാനത്തുള്ള തോട്ടഭൂമി എത്രയാണ്; ഇതിനകം ഏറ്റെടുത്തത് എത്ര; വ്യക്തമാക്കാമോ;
(ബി)സംസ്ഥാനത്ത് പ്രസ്തുത പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ എത്ര പേര്‍ ഇതിനകം വീടുവെച്ച് താമസം തുടങ്ങിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
3013 |
മിച്ചഭൂമി കൈവശം ലഭിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്ത് എത്ര ഏക്കര്‍ മിച്ചഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്; വ്യക്തമാക്കാമോ;
(ബി)മിച്ചഭൂമി എല്ലാവര്‍ക്കും വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
(സി)മിച്ചഭൂമി ലഭിച്ച എല്ലാവര്‍ക്കും ഭൂമി കൈവശം നല്‍കിയോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)മിച്ചഭൂമി ലഭിക്കുകയും ഭൂമി കൈവശം ലഭിച്ചില്ല എന്നുമുള്ള പരാതി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഇ)പ്രസ്തുത പരാതികള്‍ പാലക്കാട് ജില്ലാ കളക്ട്രേറ്റില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വില്ലേജുകളില്‍പ്പെട്ടവരാണ് പരാതികള്‍ നല്‍കിയത്; വിലാസം ഉള്‍പ്പെടെ ലഭ്യമാക്കാമോ;
(എഫ്)മിച്ചഭൂമി ലഭിച്ച അറിയിപ്പ് കിട്ടിയിട്ടും ഭൂമി കൈവശം ലഭിയ്ക്കാത്തവര്‍ക്ക് എന്ത് തരത്തിലുള്ള നഷ്ടപരിഹാരമാണ് നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
|
3014 |
അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ച് പിടിക്കുന്നതിന് സത്വര നടപടി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയിലെ മങ്കട, കീഴാറ്റൂര്‍ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുമാരഗിരി എസ്റ്റേറ്റ് ഉടമകള്‍ വ്യാപകമായ രീതിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ച് പിടിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;
(സി)ഇല്ലെങ്കില്‍ അടിയന്തിരമായി സര്‍വ്വേ നടപടി സ്വീകരിച്ച് ഭൂമി തിരിച്ച് പിടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3015 |
മലപ്പുറം മണ്ധലത്തിലെ റവന്യൂ ഭൂമി
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം മണ്ധലത്തില്‍ നിലവില്‍ ഒഴിഞ്ഞ് കിടക്കുന്ന റവന്യൂ പുറന്പോക്ക് ഭൂമികളുടെയും സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഭൂമികളുടെയും വില്ലേജ് തലത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;
(ബി)ഇവയിലേതെങ്കിലും ഭൂമികളില്‍ സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്കായി പ്രൊപ്പോസലുകള്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ ?
|
3016 |
ദേശീയ ഭൂമിയേറ്റെടുക്കല്‍ പുനരധിവാസ-പുന:സ്ഥാപന നിയമത്തിലെ വ്യവസ്ഥകള്‍
ശ്രീ. എ. കെ. ബാലന്‍
,, പി. റ്റി. എ. റഹീം
,, എ. എം. ആരിഫ്
,, ബാബു എം. പാലിശ്ശേരി
(എ)ദേശീയ ഭൂമിയേറ്റെടുക്കല്‍ പുനരധിവാസ-പുന:സ്ഥാപന നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധി ച്ചിട്ടുണ്ടോ; സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുതിയ വ്യവസ്ഥകള്‍ എന്തെല്ലാം ഗുണദോഷ ങ്ങള്‍ക്കിടയാക്കുമെന്നു വെളിപ്പെടുത്തുമോ;
(ബി)മൂലനിയമത്തിനനുസൃതമായി സംസ്ഥാനത്ത് പുതിയ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ; എങ്കില്‍, സംസ്ഥാനത്തിന്‍റെ എന്തെല്ലാം പ്രത്യേക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാകുമെന്ന് വിശദമാക്കുമോ?
|
3017 |
കോഴിക്കോട്-മാവൂര്‍ റോഡ് നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമി
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട്-മാവൂര്‍ റോഡ് നിര്‍മ്മാണത്തിന് മണ്ണെടുക്കുന്നതിനായി കുറ്റിക്കാട്ടൂര്‍, പെരുവയല്‍, മാവൂര്‍ വില്ലേജുകളില്‍ 1964-ല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമി നിലവില്‍ എത്ര ഏക്കറുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി) ഇവ ഓരോന്നിന്‍റെയും വില്ലേജ്, സര്‍വ്വേ നന്പര്‍, വിസ്തീര്‍ണം എന്നിവ വിശദമാക്കുമോ;
(സി)ഇവയെല്ലാം പൊതുമരാമത്ത് വകുപ്പ് കൈവശത്തില്‍തന്നെയാണോ ഉള്ളത്; പ്രസ്തുത ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ടോ; എങ്കില്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)പ്രസ്തുത മൂന്ന് വില്ലേജുകളില്‍ റവന്യൂ പുറന്പോക്ക് ഭൂമിയുണ്ടോ;
(ഇ)എങ്കില്‍ ഓരോന്നിന്‍റെയും വില്ലേജ്, സര്‍വ്വേ നന്പര്‍, വിസ്തീര്‍ണ്ണം എന്നിവ ലഭ്യമാക്കുമോ;
(എഫ്) ഇവയില്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ അവ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?
|
3018 |
ഒരു വകുപ്പിന്‍റെ കൈവശമുള്ള ഭൂമി മറ്റൊരു വകുപ്പിന് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍
ശ്രീ. എ.കെ. ബാലന്‍
(എ)സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു സേവന വകുപ്പിന്‍റെ കൈവശമുള്ള ഭൂമി മറ്റൊരു വകുപ്പിന് ലഭിക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(ബി)പ്രസ്തുത വ്യവസ്ഥകള്‍ പൊതുമേഖല സ്ഥാപനങ്ങളുടെയും സ്വയം ഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമി സര്‍ക്കാര്‍ വകുപ്പിനും സര്‍ക്കാര്‍ വകുപ്പിന്‍റെ ഭൂമി പൊതുമേഖല സ്ഥാപനങ്ങള്‍ക്കും, സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനും ബാധകമാണോ; അല്ലെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(സി)ഇപ്രകാരം ഭൂമി ലഭിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഇപ്രകാരം ലഭിക്കുന്ന ഭൂമിക്ക് ഉടമസ്ഥാവകാശമാണോ, കൈവശാവകാശമാണോ റവന്യൂ വകുപ്പ് നല്‍കുന്നത്; ഇത് നല്‍കുന്നതിന് ചുമതലപ്പെട്ട റവന്യൂ ഉദ്യോഗസ്ഥന്‍ ആരാണ്; വ്യക്തമാക്കുമോ?
|
3019 |
ആയുര്‍വേദ ആശുപത്രികള്‍ക്കായി ഭൂമി നല്‍കിയവര്‍ക്ക് തുക നല്‍കാന്‍ നടപടി
ശ്രീ. എം. ഉമ്മര്‍
(എ) സംസ്ഥാനത്ത് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കളുടെ നിര്‍മ്മാണത്തിനായി സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്തതിന്‍റെ വിശദാംശം നല്‍കുമോ;
(ബി) ഇത്തരത്തില്‍ ഭൂമി ഏറ്റെടുത്തിട്ടും നാളിതുവരെയും പ്രസ്തുത വ്യക്തികള്‍ക്ക് പൊന്നുംവില പ്രകാരമുള്ള തുക നല്‍കിയിട്ടില്ലാത്ത എത്ര കേസുകള്‍ നിലവിലുണ്ട്; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;
(സി) ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(ഡി) ഇക്കാര്യങ്ങളില്‍ നിലവിലുള്ള പരാതികളിന്മേല്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ? |
3020 |
കോഴിക്കോട് ജില്ലയില്‍ വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ റീജിയണല്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് സ്ഥലം
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ റീസര്‍വ്വെ 18- ല്‍ പെട്ട 15 ഏക്കര്‍ സര്‍ക്കാര്‍ പുറന്പോക്കില്‍ നിന്നും 5 ഏക്കര്‍ വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ റീജിയണല്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് വിട്ടുതരുവാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ? |
3021 |
പളളിക്കമണ്ണടി പാലംറോഡ് നിര്‍മ്മാണ ആവശ്യത്തിലേക്കായി ഭൂമി
ശ്രീ.ജി.എസ്.ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ പളളിക്കമണ്ണടി പാലം റോഡ് നിര്‍മ്മാണ ആവശ്യത്തിലേക്കായി ഭൂമി ഏറ്റെടുക്കുന്നതിലേക്ക് കാലതാമസം നേരിടുന്ന വിവരം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുരോഗതി വ്യക്തമാക്കാമോ;
(സി)പ്രസ്തുത പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിലേക്കായി എന്തൊക്കെ ജോലികളാണ് അവശേഷിക്കുന്നതെന്നും, എന്നത്തേക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ ? |
3022 |
കൊളത്തൂര്‍ വില്ലേജില്‍ സോഷ്യല്‍ ഫോറസ്ട്രിക്ക് കൈമാറിയ ഭൂമി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസറഗോഡ് ജില്ലയിലെ കൊളാത്തൂര്‍ വില്ലേജില്‍ ആര്‍.എസ്.നം.11/1 ബി-യില്‍പ്പെട്ട 22.75 ഏക്കര്‍ ഭൂമി സോഷ്യല്‍ ഫോറസ്ട്രിക്ക് കൈമാറിയിട്ട് എത്രവര്‍ഷമായി;
(ബി)സോഷ്യല്‍ ഫോറസ്ട്രി ഇത്രവര്‍ഷമായിട്ടും പ്രസ്തുത ഭൂമി ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത ഭൂമി നല്‍കിയ ഉത്തരവ് ക്യാന്‍സല്‍ ചെയ്ത് ടി ഭൂമി കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ആട് ഫാം തുടങ്ങുന്നതിന് നല്‍കണമെന്ന ജില്ലാകളക്ടറുടെ 6-9-2013 തീയതിയിലുള്ള സി.2/39694/2013 അപേക്ഷ പ്രകാരം റവന്യൂ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഭൂമി വിട്ടു നല്‍കി 27 വര്‍ഷം കഴിഞ്ഞിട്ടും ഏറ്റെടുക്കാത്തതിനാല്‍ റവന്യൂ വകുപ്പിനുതന്നെ മേല്‍ ഉത്തരവ് ക്യാന്‍സര്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് നം.60363/എല്‍.1/2013/ആര്‍.ഡി. ഫയലില്‍ വീണ്ടും സോഷ്യല്‍ ഫോറസ്ട്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കാലതാമസം വരുത്തുന്നതിനുള്ള കാരണം വിശദമാക്കുമോ ?
|
3023 |
ഐ.എച്ച്.ആര്‍.ഡി കോളേജിന് സ്വന്തം കെട്ടിടം
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം സര്‍ക്കാര്‍ കോളേജ് കാന്പസില്‍ സ്ഥിതി ചെയ്യുന്ന ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടി നിലവില്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;
(ബി)മുടിക്കോട് പന്തല്ലൂര്‍ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കോന്പൌണ്ടിലെ ഒഴിഞ്ഞ സ്ഥലം കോളേജിന് വിട്ട് കൊടുക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
3024 |
കൊളത്തറ - ചെറുവണ്ണൂര്‍ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടി
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ മണ്ധലത്തിലെ കൊളത്തറ - ചെറുവണ്ണൂര്‍ റോഡ് വീതി കൂട്ടാനായി ഭൂമി ഏറ്റെടുക്കല്‍ നടപടി ഏത് ഘട്ടത്തിലാണ്;
(ബി)പ്രസ്തുത നടപടി എന്നത്തേക്ക് പൂര്‍ത്തിയാകും?
|
3025 |
വെസ്റ്റ് നല്ലൂര്‍ റെയില്‍ ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിനു ഭൂമി
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ മണ്ധലത്തിലെ വെസ്റ്റ് നല്ലൂര്‍ റെയില്‍ ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിനായി ഭൂമിയേറ്റെടുക്കല്‍ ഏതുഘട്ടത്തിലാണ്;
(ബി)പ്രസ്തുത നടപടി എന്ന് പൂര്‍ത്തിയാകും; വിശദമാക്കുമോ?
|
3026 |
നാട്ടിക ഫയര്‍ & റസ്ക്യൂ സ്റ്റേഷന് ഭൂമി കൈമാറല്‍
ശ്രീമതി ഗീതാ ഗോപി
(എ)തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക വില്ലേജില്‍, നാട്ടിക ഫയര്‍ & റസ്ക്യൂ സ്റ്റേഷന് ഭൂമി അനുവദിച്ചിട്ടുള്ളത് അറിയുമോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഭൂമി ഫയര്‍ & റസ്ക്യൂ വകുപ്പിന് കൈമാറുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ കൈമാറ്റ നടപടി ത്വരിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കുമോ; ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ ?
|
<<back |
next page>>
|