|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3027
|
മാവൂര്‍ വില്ലേജ് ചെറൂപ്പ ദേശത്ത് റി.സ. 21/1-ല്‍പ്പെട്ട സ്ഥലം
ശ്രീ. പി. റ്റി. എ. റഹീം
(എ)മാവൂര്‍ പഞ്ചായത്തില്‍ മാവൂര്‍ വില്ലേജ് ചെറൂപ്പ ദേശത്ത് റി.സ. 21/1-ല്‍പ്പെട്ട 1 ഏക്കര്‍ 32 സെന്‍റ് റവന്യൂ ഭൂമി അന്യാധീനപ്പെട്ട് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത സ്ഥലം പോലീസ് പിടിക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാനായി കൈമാറാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?
|
3028 |
തുറവൂര്‍-തൈക്കാട്ടുശ്ശേരി പാലത്തിന്‍റെ ഭൂമി ഏറ്റെടുക്കല്‍
ശ്രീ. എ. എം. ആരിഫ്
തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലത്തിനു വേണ്ടിയുള്ള അപ്രോച്ച് റോഡിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ സ്ഥലം ഉടമകള്‍ക്ക് എന്നത്തേയ്ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
|
3029 |
തേഞ്ഞിപ്പലം പഞ്ചായത്തില്‍ കളിസ്ഥലം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)തേഞ്ഞിപ്പലം പഞ്ചായത്തില്‍ കളിസ്ഥലത്തിനുവേണ്ടി റവന്യൂ വകുപ്പില്‍ നിന്നും പാട്ടത്തിനായി ആവശ്യപ്പെട്ട സ്ഥലം ആദ്യം വില്‍പ്പനയ്ക്കും പിന്നെ പാട്ടത്തിനായും ലഭ്യമാക്കാമെന്ന് അറിയിച്ച് 2 വര്‍ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)ആയതു പരിശോധിച്ച് അടിയന്തിരമായി പഞ്ചായത്തിന്‍റെ അപേക്ഷ പരിഗണിച്ച് ഉത്തരവ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
3030 |
ഉദുമ മണ്ധലത്തിലെ വില്ലേജ് വിഭാഗം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് വില്ലേജ് ഓഫീസുകള്‍ വിഭജിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഉദുമ നിയോജകമണ്ധലത്തില്‍ വലിപ്പമുള്ള വില്ലേജുകള്‍ വിഭജിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം. എല്‍. എ. നല്‍കിയ ഹര്‍ജിയില്‍ (ഫയല്‍ നം.18535/എഫ്.2/13/റവന്യൂ) എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?
|
3031 |
തിരുവനന്തപുരത്തെ പബ്ളിക് ഓഫീസ് സമുച്ചയത്തിലെ ഓഫീസുകള്‍ "സ്വരാജ്ഭവനി'ലേയ്ക്ക് മാറ്റാന്‍ നടപടി
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരത്തെ പബ്ളിക് ഓഫീസ് സമുച്ചയത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന പഞ്ചായത്ത് ഡയറക്ടറേറ്റ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറേറ്റ്, എല്‍.എസ്.ജി.ഡി, സി.ഇ ഓഫീസ് - എന്നീ ഓഫീസുകള്‍ സ്വന്തം കെട്ടിടമായ 'സ്വരാജ്ഭവനി'ലേയ്ക്ക് മാറ്റുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3032 |
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പബ്ലിക്ക് ഓഫീസില്‍ സ്ഥലം അനുവദിക്കുന്നതിനുളള മാനദണ്ഡം
ശ്രീ. വി.ശിവന്‍കുട്ടി
സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാനതല സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിരുവനന്തപുരത്തെ പബ്ലിക്ക് ഓഫീസില്‍ ആവശ്യമായ സ്ഥലം അനുവദിക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
|
3033 |
തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസ് നടത്തുന്നതിനായി അപേക്ഷിച്ച വകുപ്പുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസിനു വേണ്ടിയുള്ള സ്ഥലത്തിനായി അപേക്ഷിച്ചതില്‍ ഏതെല്ലാം വകുപ്പുകള്‍ക്കാണ് ആയത് നല്‍കുവാനുള്ളത് എന്നു വ്യക്തമാക്കുമോ;
(ബി)പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ എത്ര സ്ക്വയര്‍ മീറ്റര്‍ സ്ഥലമുണ്ടെങ്കില്‍ പ്രസ്തുത അപേക്ഷകര്‍ക്ക് ലാവണം നല്‍കുവാനാകും എന്നു വിശദമാക്കുമോ?
|
3034 |
തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന എത്ര സ്ക്വയര്‍ മീറ്റര്‍ സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട് എന്നും ആയത് എന്നു മുതല്‍ ഒഴിഞ്ഞു കിടക്കുന്നു എന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സ്ഥലം ലഭിക്കുന്നതിന് ഏതെങ്കിലും വകുപ്പുകള്‍ അപേക്ഷ നല്‍കിയിരുന്നുവോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടി എന്താണെന്നു വ്യക്തമാക്കുമോ;
(സി)പ്രസ്തുത ആവശ്യത്തിന് അപേക്ഷിച്ച വകുപ്പുകള്‍ ഏതൊക്കെയാണെന്നു വിശദമാക്കുമോ;
|
3035 |
പബ്ളിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസ് അനുവദിക്കുന്നതിനായി ചേര്‍ന്ന എസ്റ്റിമേറ്റ് കമ്മിറ്റി യോഗം
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരത്തെ പബ്ളിക് ഓഫീസ് സമുച്ചയത്തില്‍, ഓഫീസ് ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുള്ള അപേക്ഷകരായ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്, ഓഫീസ് അനുവദിക്കുന്നതിനായി എസ്റ്റിമേറ്റ് കമ്മിറ്റി യോഗം ചേര്‍ന്നത് ഏത് തീയതിയിലായിരുന്നു; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത യോഗത്തിന്‍റെ തീരുമാനമനുസരിച്ച് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഏതെല്ലാം വകുപ്പുകള്‍ക്ക് ഓഫീസിനായി സ്ഥലം നല്‍കിയിട്ടുണ്ടെന്നും വിശദമാക്കുമോ?
|
3036 |
പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍
ശ്രീ. സി. കൃഷ്ണന്‍
(എ)നിര്‍മ്മാണത്തിലിരിക്കുന്ന പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഏതെല്ലാം ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
(ബി)പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ഏതെല്ലാം ഓഫീസുകള്‍ക്കാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
3037 |
കാസര്‍ഗോഡ് ജില്ലയിലെ താലൂക്ക് ലാന്‍റ് ബോര്‍ഡുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ താലൂക്ക് ലാന്‍റ് ബോര്‍ഡുകളാണ് നിലവില്‍ വന്നത് എന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ലാന്‍റ് ബോര്‍ഡുകളിലെ അംഗങ്ങളുടെ പേര്, തെരഞ്ഞെടുക്കപ്പെടാനുളള മാനദണ്ഡം എന്നിവ വിശദമാക്കാമോ;
(സി) ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് ലാന്‍റ് ബോര്‍ഡിലുളളത് എന്ന് വ്യക്തമാക്കാമോ?
|
3038 |
പട്ടാന്പിയില്‍ പുതുതായി താലൂക്ക് സര്‍വ്വെ ഓഫീസ്
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പി താലൂക്ക് രൂപീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍, പട്ടാന്പിയില്‍ പുതുതായി താലൂക്ക് സര്‍വ്വെ ഓഫീസ് അനുവദിക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമോ; വ്യക്തമാക്കാമോ?
|
3039 |
റീ-സര്‍വ്വേ നടത്തുന്നതിന് ഡബ്യൂ.ജി.എസ്.-84 സംവിധാനം
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് റീസര്‍വ്വേ നടപടി നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
(ബി)റീ-സര്‍വ്വേ നടത്തുന്നതിന് അത്യാധുനിക സംവിധാനമായ ഡബ്യൂ.ജി.എസ്.-84 ഉപയോഗപ്പെടുത്തിയിട്ടുണ്ടോ; നേട്ടങ്ങള്‍ വിശദമാക്കാമോ;
(സി)എങ്കില്‍ ഇത്തരം ഉപകരണം ഉപയോഗിച്ചുള്ള സര്‍വ്വേയ്ക്ക് ഏതെങ്കിലും ഏജന്‍സിയുടെ സഹകരണം തേടിയിരുന്നോ; വിശദമാക്കാമോ;
(ഡി)ഡബ്ല്യൂ.ജി.എസ്.-84 സംവിധാനം ഉപയോഗിക്കുന്നതിന് നാളിതുവരെ എന്ത് തുക ചെലവായിട്ടുണ്ട്; വിശദമാക്കാമോ?
|
3040 |
ഭൂമിക്കുവേണ്ടി സമര്‍പ്പിച്ച അപേക്ഷകള്‍
ശ്രീ.കോടിയേരി ബാലകൃഷ്ണന്‍
(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ഭൂമിക്കായി ഭൂരഹിതര്‍ നല്‍കിയ എത്ര അപേക്ഷകള്‍ റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത അപേക്ഷകളില്‍ റവന്യൂ വകുപ്പ് ഇതിനകം എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
(സി)ജനസന്പര്‍ക്ക പരിപാടികളില്‍ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കിയ ആര്‍ക്കൊക്കെ ഇതിനകം ഭൂമി നല്‍കിയിട്ടുണ്ടെന്ന് ജില്ലതിരിച്ച കണക്ക് വെളിപ്പെടുത്തുമോ;
(ഡി)ഇത്തരത്തില്‍ ഭൂമി നല്‍കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
3041 |
അങ്കമാലി പാണ്ടുപാറയിലെ കര്‍ഷകരില്‍ പട്ടയം ലഭിക്കേണ്ടവരുടെ ലിസ്റ്റ്
ശ്രീ.ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജക മണ്ധലത്തില്‍ അയ്യന്പുഴ ഗ്രാമപഞ്ചായത്തിലെ പാണ്ടുപാറയിലെ വര്‍ഷങ്ങളായി ഭൂമി കൈവശം വച്ച് വരുന്ന പട്ടയം ലഭിക്കേണ്ടവരുടെ ലിസ്റ്റ് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍മേല്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ;
(സി)ലിസ്റ്റിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ?
|
3042 |
ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ പട്ടയത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍
ശ്രീ. വി.ചെന്താമരാക്ഷന്‍
(എ)ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ പട്ടയത്തിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ ഏത് വര്‍ഷംവരെയുളളവയാണ് തീര്‍പ്പാക്കിയിട്ടുളളത് എന്ന് വിശദമാക്കുമോ;
(ബി)എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുളളത് എന്ന് വിശദമാക്കുമോ; വില്ലേജ് തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;
(സി)പട്ടയം നല്‍കുന്നതിനുളള മാനദണ്ഡം വിശദമാക്കുമോ?
|
3043 |
പുതുക്കാട് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പട്ടയം വിതരണം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തിലെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രേദശത്തിലെ 157-ലധികം വരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)പട്ടയം ലഭ്യമാക്കാത്തതിനുള്ള കാരണം വിശദമാക്കുമോ;
(സി)പട്ടയം നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ഡി)തടസ്സങ്ങള്‍ നീക്കി കുടുംബങ്ങള്‍ക്ക് എന്നത്തേയ്ക്ക് പട്ടയം വിതരണം ചെയ്യാനാകുമെന്ന് വ്യക്തമാക്കുമോ ?
|
3044 |
ചൊക്കാനനായട്ട്ക്കുണ്ട് പട്ടികജാതി/വര്‍ഗ്ഗ കോളനിയില്‍ പട്ടയം വിതരണം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ഡലത്തിലെ ചൊക്കാനനായട്ട്ക്കുണ്ട് പട്ടികജാതി/വര്‍ഗ്ഗ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നാളിതുവരെ ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പട്ടയം ലഭ്യമായിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ;
(സി)പ്രസ്തുത പ്രദേശത്തെ കുടുംബങ്ങള്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
|
3045 |
റിവര്‍മാനേജ്മെന്‍റ് ഫണ്ട്
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ 2013 ഡിസംബര്‍ മാസം വരെയുളള നീക്കിയിരുപ്പ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
(ബി)നടപ്പു സാന്പത്തിക വര്‍ഷം ഓരോ ജില്ലയില്‍ നിന്നും പ്രസ്തുത ഫണ്ടില്‍ സ്വരൂപിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നദീതട സംരക്ഷണ പദ്ധതികള്‍ക്കായി ചിലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത ഫണ്ടില്‍ നിന്നും നദീതട സംരക്ഷണ പദ്ധതികള്‍ക്കല്ലാതെ തുക വിനിയോഗിക്കുകയോ, വിനിയോഗിക്കുവാന്‍ തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഇ)റിവര്‍ മാനേജ്മെന്‍റ് ഫണ്ട് പൂര്‍ണ്ണമായും നദീതട സംരക്ഷണ പദ്ധതികള്‍ക്ക് സമയബന്ധിതമായി ചെലവഴിക്കുവാനും ഇതര പദ്ധതികള്‍ക്ക് പ്രസ്തുത ഫണ്ട് വിനിയോഗം ഒഴിവാക്കാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
3046 |
മലപ്പുറം ജില്ലയില്‍ ആര്‍.എം.എഫ്.-ല്‍നിന്നും ചിലവഴിച്ച തുക
ശ്രീ. എം. ഉമ്മര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം നദിപരിപാലനനിധിയില്‍ (ആര്‍.എം.എഫ്.) എത്ര രൂപ ശേഖരിച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
(ബി)മലപ്പുറം ജില്ലയില്‍ ആര്‍.എം.എഫ്.-ല്‍നിന്നും 2013-2014 സാന്പത്തികവര്‍ഷം ചിലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
(സി)മലപ്പുറം ജില്ലയില്‍ ആര്‍.എം.എഫ്. സ്കീമില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ എത്ര പദ്ധതികള്‍ക്ക് ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;
(ഡി)പ്രസ്തുത പദ്ധതിയുടെ നിലവിലുള്ള മാനദണ്ധങ്ങള്‍ ലഘൂകരിച്ച് ഫണ്ട് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
3047 |
റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി മണ്ധലത്തിലെ പ്രവൃത്തികള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാം; ഏതെല്ലാം പഞ്ചായത്തില്‍; ഓരോ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയ തുക എത്ര; വ്യക്തമാക്കാമോ?
(ബി)കൊയിലാണ്ടിയില്‍ പയ്യോളി പഞ്ചായത്തില്‍ കോട്ടതുരുത്തി ദ്വീപിന് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി സമര്‍പ്പിച്ച പ്രൊപ്പോസല്‍ ജില്ലാതല കമ്മിറ്റി ശുപാര്‍ശചെയ്തിട്ടും പരിഗണിക്കാതിരുന്നതിന് കാരണം വിശദമാക്കാമോ;
(സി)നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന കോട്ടതുരുത്തി ദ്വീപിന്‍റെ പാര്‍ശ്വഭിത്തി സംരക്ഷണത്തിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
3048 |
ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തി തടയണയുടെ പ്രവൃത്തി
ശ്രീ.കെ.രാധാകൃഷ്ണന്‍
(എ)ചേലക്കര നിയോജകമണ്ഡലത്തില്‍ റിവര്‍ മാമേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണമാരംഭിച്ച ചെറുതുരുത്തി തടയണയുടെ പ്രവൃത്തി രണ്ട് വര്‍ഷത്തിലധികമായി സ്തംഭിച്ചുകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)തടയണ നിര്‍മ്മിച്ചിരുന്ന കരാറുകാരന്‍റെ മരണത്തെ തുടര്‍ന്ന് ഭരണാനുമതി പുതുക്കി നല്‍കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)ജില്ലാ കളക്ടറുടെ പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ഇ)കാലതാമസം കൂടാതെ ഭരണാനുമതി പുതുക്കി നല്‍കി അടുത്ത അനുകൂലമായ സീസണില്‍ത്തന്നെ പണി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
3049 |
ഡെപ്യൂട്ടി തഹസീല്‍ദാര്‍ തസ്തിക
ശ്രീ. എസ്. ശര്‍മ്മ
(എ)റവന്യൂ വകുപ്പിലെ ഏതെല്ലാം തസ്തികകളിലാണ് കെ.എസ്.ആര്‍. പ്രകാരം പി.എസ്.സി. മുഖേന നേരിട്ടുള്ള നിയമനം നടത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(ബി)കെ.എസ്.ആര്‍. പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള തസ്തികകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ തസ്തിക ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത തസ്തികയിലേയ്ക്ക് പി.എസ്.സി. മുഖാന്തരം നിയമനം നടത്തിയിട്ട് എത്രവര്‍ഷമായി എന്നു വ്യക്തമാക്കുമോ;
(സി)നിലവില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ എത്ര ഒഴിവുകളാണുള്ളതെന്നു വ്യക്തമാക്കുമോ?
|
3050 |
റവന്യൂ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍
ശ്രീ. വി. ശശി
(എ)റവന്യൂ വകുപ്പില്‍ എത്ര താല്‍ക്കാലിക ജീവനക്കാരാണ് ജോലിചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)500 ലധികം വരുന്ന റവന്യൂ വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഇക്കഴിഞ്ഞ ആഗസ്റ്റിന് ശേഷം ശന്പളം ലഭിച്ചിട്ടില്ലായെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ശന്പളം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
(സി) ശന്പളം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
|
3051 |
ആലപ്പുഴ ജില്ലയിലെ യു.ഡി.ക്ലാര്‍ക്കുമാര്‍
ശ്രീ. പി.തിലോത്തമന്‍
ആലപ്പുഴ ജില്ലയില്‍ നിന്നും മറ്റ് ജില്ലകളിലേയ്ക്ക് പ്രൊമോഷന്‍ ലഭിച്ചുപോയ റവന്യൂ വകുപ്പിലെ യു.ഡി.ക്ലാര്‍ക്കുമാരില്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ കന്പാഷണേറ്റ് ഗ്രൌണ്ടില്‍ തിരിച്ച് ആലപ്പുഴ ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചുവന്നവര്‍ എത്ര പേരാണെന്നും; പ്രൊമോഷന്‍ ലഭിച്ച് മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിലെ യു.ഡി.ക്ലാര്‍ക്കുമാര്‍ ഇനി എത്രപേര്‍ തിരികെ ആലപ്പുഴ ജില്ലയിലേയ്ക്ക് മടങ്ങിവരാനുണ്ടെന്നും വ്യക്തമാക്കുമോ; അവരുടെ മുന്‍ഗണനയനുസരിച്ചുളള പേരുവിവരം ലഭ്യമാക്കുമോ?
|
3052 |
കാസര്‍ഗോഡ് ജില്ലയിലെ ടി.എല്‍.ബി. ഫയലുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ ഓരോ താലൂക്കിലും എത്രവീതം ടി.എല്‍.ബി. ഫയലുകളാണു കെട്ടിക്കിടക്കുന്നതെന്നു വ്യക്തമാക്കുമോ;
(ബി)താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എത്ര ടി.എല്‍.ബി. ഫയലുകളിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ചുവെന്ന് താലൂക്ക് തിരിച്ച് കണക്കു ലഭ്യമാക്കുമോ?
|
3053 |
ഭൂമി തട്ടിപ്പുകള്‍
ശ്രീ. എസ്. ശര്‍മ്മ
,, ബി. സത്യന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, പി. കെ. ഗുരുദാസന്‍
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂമി തട്ടിപ്പ് കേസുകളുടെ എണ്ണം സംബന്ധിച്ച് വിശദമാക്കാമോ; ക്രിമിനലുകള്‍ക്ക് കൂട്ടുനിന്ന എത്ര റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?
|
3054 |
സ്വര്‍ണ്ണാഭരണങ്ങളിലെ മായം പരിശോധിക്കുന്നതിനു നടപടി
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്തു വില്പന നടത്തിവരുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ വലിയതോതില്‍ മായം ചേര്‍ത്ത് കൃത്രിമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(സി)916 ഹാള്‍ മാര്‍ക്ക് മുദ്രണം ചെയ്ത് സ്വര്‍ണ്ണ വ്യാപാരികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ പരിശോധിച്ച് ഏതെങ്കിലും വ്യാപാരികളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പരിശുദ്ധിയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ കേരളത്തില്‍ വില്പന നടത്തുന്നതു പരിശോധിച്ച് നടപടിയെടുക്കുവാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;
(ഇ)ഇതു സംബന്ധിച്ച പരാതി ആര്‍ക്കാണു നല്‍കേണ്ടത്;
(എഫ്)916 പരിശുദ്ധി പരിശോധിക്കുവാന്‍ കേരളത്തില്‍ എവിടെയെല്ലാമാണ് ലബോറട്ടറി സൌകര്യം ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ?\
|
3055 |
ലീഗല്‍മെട്രോളജി വകുപ്പിലെ വിജിലന്‍സ് ഓഫീസര്‍ നിയമനം
ശ്രീ. സി. ദിവാകരന്‍
(എ)ലീഗല്‍ മെട്രോളജി വകുപ്പിലെ വിജിലന്‍സ് ഓഫീസറെ നിയമിച്ചിട്ടുള്ളത് ഏത് ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)ലീഗല്‍ മെട്രോളജി വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ വിജിലന്‍സ് ഓഫീസറായി നിയമിക്കുന്നതിന് വിജിലന്‍സ് ഡയറക്ടറുടെ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് നല്‍കാമോ?
|
3056 |
ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്റ്റിംഗ് അസിസ്റ്റന്‍റ്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ലീഗല്‍മെട്രോളജി വകുപ്പില്‍ അനുവദിച്ച "ഇന്‍സ്പെക്റ്റിംഗ് അസിസ്റ്റന്‍റ്' തസ്തികകള്‍ എത്രയെന്ന് അറിയിക്കാമോ;
(ബി)നിലവില്‍ എത്ര ജീവനക്കാര്‍ പ്രസ്തുത തസ്തികയില്‍ ജോലി ചെയ്യുന്നുവെന്നത് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
(സി)നിലവില്‍ ഇവരുടെ സ്ഥലം മാറ്റം സംബന്ധിച്ച് വ്യക്തമായ മാനദണ്ധങ്ങള്‍ ഉണ്ടോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സ്റ്റേഷനില്‍ മൂന്നു വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിക്കാത്ത എത്ര ഇന്‍സ്പെക്റ്റിംഗ് അസിസ്റ്റന്‍റുമാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഇ)പ്രസ്തുത സ്ഥലം മാറ്റങ്ങള്‍ നിലവിലുള്ള മാനദണ്ധങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
(എഫ്)ലീഗല്‍ മെട്രോളജി വകുപ്പില്‍ ചട്ടവിരുദ്ധമായി നടത്തിയിട്ടുള്ള സ്ഥലം മാറ്റങ്ങളിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ;
(ജി)ലീഗല്‍ മെട്രോളജി വകുപ്പിലെ ചട്ടവിരുദ്ധസ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കാമോ; വിശദമാക്കാമോ?
|
3057 |
കയര്‍ മേഖലയെ ശക്തിപ്പെടുത്തുവാന്‍ കര്‍മ്മ പദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, സണ്ണി ജോസഫ്
,, എം. എ. വാഹീദ്
,, പി. സി. വിഷ്ണുനാഥ്
(എ)കയര്‍ മേഖലയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ഇക്കാലയളവില്‍ കയര്‍ മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എത്ര ശതമാനം വര്‍ദ്ധനവാണ് ഓരോ സാന്പത്തിക വര്‍ഷത്തിലും വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)ഇതുമൂലം കയര്‍ മേഖലയില്‍ എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
3058 |
കയര്‍ വ്യവസായ രംഗത്തെ നവീന ആശയങ്ങള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)കയര്‍ വ്യവസായ രംഗത്തെ നവീന ആശയങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് കയര്‍ഫെഡ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;
(ബി)ചകിരിച്ചോറില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഏതെല്ലാം കന്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്; ഇതിനായി ഏതെല്ലാം പ്രദേശങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്?
|
3059 |
അന്തര്‍ദേശീയ കയര്‍ പ്രദര്‍ശനവിതരണ കേന്ദ്രം
ശ്രീ. വി. പി. സജീന്ദ്രന്‍
,, പാലോട് രവി
,, ജോസഫ് വാഴക്കന്‍
,, പി. എ. മാധവന്‍
(എ)സംസ്ഥാനത്ത് അന്തര്‍ദേശീയ കയര്‍ പ്രദര്‍ശന വിപണന കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ;
(സി)കയറിന്‍റെ ആഭ്യന്തര-വിദേശ വിപണി ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
3060 |
കയര്‍ ഉല്‍പന്നങ്ങളുടെ വിപണി
ശ്രീമതി ഗീതാഗോപി
(എ)കയര്‍ വ്യവസായം സംരക്ഷിക്കുവാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച പ്രധാന നടപടികള്‍ വിശദീകരിക്കുമോ;
(ബി)കയര്‍ ഉല്‍പന്നങ്ങളുടെ വിദേശ വിപണി സാദ്ധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്? |
3061 |
അടഞ്ഞുകിടക്കുന്ന കയര്‍ സംഘങ്ങള്‍
ശ്രീ. പി. തിലോത്തമന്‍
,, വി. ശശി
,, ജി. എസ്. ജയലാല്‍
,, കെ. അജിത്
(എ)പ്രവര്‍ത്തനരഹിതമായ എത്ര കയര്‍ സംഘങ്ങളുണ്ട്; ഈ സംഘങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ;
(ബി)തൊണ്ടും ചകിരിയും സംഭരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)കയര്‍ മേഖലയില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്; ഇതില്‍ സ്ത്രീ തൊഴിലാളികള്‍ എത്ര;
(ഡി)പ്രസ്തുത മേഖലയില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സ്ഥിരമായി ജോലി ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ? |
3062 |
കയര്‍ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി
ഡോ. ടി. എം. തോമസ്
ഐസക്
ശ്രീ. ജി.സുധാകരന്‍
'' കെ.ദാസന്‍
'' സി.കൃഷ്ണന്‍
(എ)കയര്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച കൂലിക്ക് അനുസരി ച്ചുളള ബോണസ് നല്കുന്നതിന് പദ്ധതി നിലവിലുണ്ടോ; ഇതു പ്രകാരം തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുന്നില്ലായെന്നകാര്യം അറിവുളളതാണോ;
(ബി)കയര്‍ഫെഡ് കയര്‍ സഹകരണ സംഘങ്ങള്‍ കയറിന് നല്‍കുന്ന നാമമാത്രമായ വില പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)സംസ്ഥാനത്ത് ശോച്യാവസ്ഥയിലുളള കയര്‍ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ? |
3063 |
കയര്‍ ജിയോടെക്സ്റ്റൈലിനെ പി.ഡബ്ല്യു.ഡി. മാന്വലില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)കയര്‍ ജിയോടെക്സ്റ്റൈലിനെ പൊതുമരാമത്ത് വകുപ്പിന്‍റെ മാന്വലില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?
|
3064 |
ആലപ്പുഴ-കയര്‍ കയറ്റുമതി-സംസ്ക്കരണ പാര്‍ക്ക്
ശ്രീ. വി. ശശി
(എ)ആലപ്പുഴയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കയര്‍ കയറ്റുമതി-സംസ്ക്കരണ പാര്‍ക്കിനായി 2013-14 ബഡ്ജറ്റില്‍ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത തുകയില്‍ 31.12.2013 വരെ എത്ര രൂപ ചെലവഴിച്ചുവെന്നും എന്തെല്ലാം പരിപാടികള്‍ക്കാണ് പ്രസ്തുത തുക ചെലവഴിച്ചിട്ടുള്ളതെന്നും വിശദീകരിക്കാമോ?
|
3065 |
വൈപ്പിന്‍ കയര്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കയര്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ കയര്‍ മേഖലയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
(ബി)ഏതെല്ലാം പഞ്ചായത്തുകളിലായി, ഈ ഓഫീസിന്‍റെ പരിധിയില്‍, എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
(സി)ഈ സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നും ഇവക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തൊക്കെയെന്നും വിശദമാക്കാമോ?
|
3066 |
കയര്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ധനസഹായങ്ങള്‍
ശ്രീ. ജി. സുധാകരന്‍
(എ)കേരളകയര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡിലെ അംഗങ്ങളായ കയര്‍ തൊഴിലാളികളില്‍ 2012 ജനുവരിക്കു ശേഷം വിവിധ ധനസഹായങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ധനസഹായം വിതരണം ചെയ്തിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ധനസഹായവിതരണം നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്താണെന്ന് വിശദമാക്കാമോ ;
(ബി)ധനസഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര ;
(സി)2012 ജനുവരി മുതല്‍ 2013 ഡിസംബര്‍ വരെ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ധനസഹായം എപ്പോള്‍ നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
3067 |
കയര്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം
ശ്രീ. ജി. സുധാകരന്‍
(എ)കേരള കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2006 ഏപ്രിലിനു മുന്പ് വിരമിച്ച അംഗങ്ങള്‍ക്ക് വിരമിയ്ക്കല്‍ ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആയത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിനായി തുക അനുവദിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്രയാണെന്നും തുക എന്നുമുതല്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
|
<<back |
|