|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2366
|
വാണിജ്യ നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനുളള നടപടി
ശ്രീ. സി. ദിവാകരന്‍
വാണിജ്യ നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാണിജ്യ നികുതി പിരിവില്‍ ഉണ്ടായ നിരക്ക് വര്‍ദ്ധന എത്രയാണെന്ന് വ്യക്തമാക്കാമോ; വാണിജ്യ നികുതി കുടിശ്ശിക ഈടാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ?
|
2367 |
ചെക്ക് പോസ്റ്റുകളുടെ
നവീകരണം
ശ്രീ. വി. ചെന്താമരാക്ഷന്‍
,, ബി. ഡി. ദേവസ്സി
,, വി. ശിവന്‍കുട്ടി
,, സാജു പോള്‍
(എ)ചെക്ക് പോസ്റ്റുകള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത നടപടിമൂലം ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള നികുതി വെട്ടിപ്പ് എത്രത്തോളം തടയാന്‍ കഴിഞ്ഞു;
(സി)സംസ്ഥാനത്തെ നികുതി പിരിവ് ഉയരാത്തതിനുള്ള പ്രധാന കാരണം ചെക്ക് പോസ്റ്റുകളില്‍ നികുതി വെട്ടിപ്പ് നടക്കുന്നതാണെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഹോളോബ്രിക്സ്, കന്പി, സിമന്‍റ് എന്നിവയുടെ ചെക്ക് പോസ്റ്റുകളില്‍ കൂടിയുള്ള അനധികൃത കടത്തും നികുതി വെട്ടിപ്പും തടയുന്നതിന് എന്തുനടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഇ)അന്യസംസ്ഥാനങ്ങളില്‍നിന്നുകൊണ്ടുവരുന്ന കോഴിയുടെയും കോഴിയിറച്ചിയുടെയുംമേലുള്ള നികുതി വെട്ടിപ്പ് തടയുന്നതിന് പുതുതായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?
|
2368 |
വാളയാര്‍, അമരവിള ചെക്ക് പോസ്റ്റുകളുടെ നവീകരണം
ശ്രീ. കെ. വി. വിജയദാസ്
(എ)വാളയാര്‍, അമരവിള ചെക്ക്പോസ്റ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ; ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ചെക്ക്പോസ്റ്റുകളിലൂടെയുള്ള നികുതി വരുമാനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ വന്നതിനുശേഷമുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കാമോ; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
2369 |
വാളയാര്‍ ചെക്ക് പോസ്റ്റ് നവീകരണം
ശ്രീ. എം. ചന്ദ്രന്‍
(എ)വാളയാര്‍ ചെക്ക്പോസ്റ്റ് നവീകരണത്തിനുവേണ്ടി സ്ഥലം അക്വയര്‍ ചെയ്യുന്ന നടപടിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ;
(ബി)സ്ഥലം അക്വയര്‍ ചെയ്യുന്നതിനെതിരായിഏതെങ്കിലും കേസുകള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ; എങ്കില്‍ കേസ് അവസാനിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നു വ്യക്തമാക്കാമോ;
(സി)വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇപ്പോള്‍ വേബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഡി)വേബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ;
(ഇ)എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
2370 |
വാളയാര്‍ ചെക്ക്പോസ്റ്റ് നവീകരണം
ശ്രീ. കെ. വി. വിജയദാസ്
(എ)വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുമൂലം ഇടപാടുകളില്‍ വലിയ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആവശ്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നുള്ള വിവരം വ്യക്തമാക്കുമോ;
(ബി)ശാസ്ത്രീയമായ സംവിധാനങ്ങളും സാങ്കേതിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി വാളയാര്‍ ചെക്ക് പോസ്റ്റ് നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നുള്ള വിവരം വ്യക്തമാക്കുമോ ?
|
2371 |
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയോടനുബന്ധിച്ച് ടാക്സ് വിഹിതം ഇളവ് ചെയ്യുന്നത് സംബന്ധിച്ച്
ശ്രീ. പി. തിലോത്തമന്‍
(എ)സര്‍ക്കാരിന്‍റെ കാലയളവില്‍ എപ്പോഴെല്ലാം ഉണ്ടായ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവുകളിലാണ് ടാക്സ് വിഹിതം ഇളവ് ചെയ്യാത്തത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക ജനങ്ങളില്‍ നിന്നും ഈടാക്കുന്നതിലൂടെ അധികമായി കിട്ടുന്ന ടാക്സ് വരുമാനം എത്രയാണെന്നു വെളിപ്പെടുത്താമോ;
(ബി)പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവുണ്ടാകുന്പോള്‍ നിലവില്‍ ടാക്സ് ഇളവ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
|
2372 |
കോഴിക്കച്ചവടത്തിലെ നികുതി വെട്ടിപ്പ്
ഡോ. ടി. എം. തോമസ് ഐസക്
(എ)2012-13 സാന്പത്തിക വര്‍ഷവും അതിന് ശേഷവും കോഴിക്കച്ചവടത്തില്‍ നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ വാണിജ്യ നികുതി വകുപ്പ് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയത് എത്ര കോഴിക്കച്ചവടക്കാര്‍ക്കാണെന്നും പിഴ തുക മൊത്തം എത്ര യാണെന്നും വെളിപ്പെടുത്താമോ;
(ബി) നോട്ടീസ് നല്കപ്പെട്ട എത്ര പേര്‍ പിഴ അടയ്ക്കുകയുണ്ടായി; വാണിജ്യ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ എത്ര കോഴിക്കച്ചവടക്കാര്‍ കോടതിയില്‍ കേസ് നല്കുകയുണ്ടായി;
(സി)ഏതെങ്കിലും കേസില്‍ കോടതി വിധി ഉണ്ടായിട്ടുണ്ടോ;
(ഡി)കേസ് നല്‍കിയവരുടെ പേര് വിവരം വെളിപ്പെടുത്താമോ?
|
2373 |
ഇന്ധന-റോഡ്-വാഹനനികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്ത തുക
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)2011-12, 2012-13, 2013-14 എന്നീ സാന്പത്തികവര്‍ഷങ്ങളിലായി സംസ്ഥാനത്തുനിന്നും ഇന്ധന-റോഡ്-വാഹനനികുതിയിനത്തില്‍ എത്ര രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തതെന്നു വ്യക്തമാക്കുമോ;
(ബി)ഓരോ വര്‍ഷവും പിരിച്ചെടുത്ത തുകയുടെ എത്ര ശതമാനം തുക സംസ്ഥാനത്തിന്‍റെ റോഡുവികസനത്തിനായി ലഭ്യമാക്കിയെന്നും, അത് എത്ര തുക വീതമാണെന്നും വിശദമാക്കുമോ;
(സി)പിരിച്ചെടുക്കുന്ന തുകയുടെ 58% സംസ്ഥാനത്തെ ദേശീയപാതയുടെ വികസനത്തിനും, 22% പാലങ്ങളുടെയും, 20% സംസ്ഥാനറോഡുകളുടെയും നിര്‍മ്മാണത്തിനും ഉപയോഗിക്കണമെന്നു നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍, ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2374 |
2005-06 മുതല്‍ 2013-14 സാന്പത്തിക വര്‍ഷംവരെയുളള നികുതി വരുമാനം
ശ്രീ.ഇ.പി.ജയരാജന്‍
(എ)2005-06 മുതല്‍ 2013-14 സാന്പത്തികവര്‍ഷം വരെയുളള നികുതി വരുമാനത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത കാലയളവില്‍ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റുകളിലെ പ്രതീക്ഷിത നികുതി വരുമാനത്തിന്‍റെ പട്ടികയും ലഭ്യമാക്കുമോ?
|
2375 |
പ്രവാസികളില്‍ നിന്ന് ലഭിച്ച തുക
ശ്രീ. മുല്ലക്കര രത്നാകരന്‍
പ്രവാസികളില്‍ നിന്നും സംസ്ഥാനത്തേക്കു 2011-2012, 2012-2013, 2013-2014 സാന്പത്തിക വര്‍ഷത്തില്‍ എന്തു തുക എത്തിയെന്നകാര്യം കണക്കാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
2376 |
ട്രഷറികളില്‍ സേവനാവകാശനിയമം
ശ്രീ. കെ. അച്ചുതന്‍
'' അന്‍വര്‍ സാദത്ത്
'' ജോസഫ് വാഴക്കന്‍
'' സണ്ണി ജോസഫ്
(എ)ട്രഷറികളില്‍ സേവനാവകാശനിയമം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം സേവനങ്ങളാണ് ഇത് മുഖേന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2377 |
കാസര്‍ഗോഡ് ജില്ലയില്‍ ചട്ടഞ്ചാല്‍ സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ ചട്ടഞ്ചാല്‍ സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് തെക്കില്‍ വില്ലേജില്‍ എന്‍. എച്ച്- 17 ന് അരികിലായി 10 സെന്‍റ് സ്ഥലം വകുപ്പിന് കൈമാറി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)സ്ഥലം കൈമാറി കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ജി. ഒ. ആര്‍. റ്റി നം. 613/2011/ ധന ഉത്തരവു പ്രകാരം കെട്ടിടം നിര്‍മ്മാണത്തിന് അനുവദിച്ച തുക ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2378 |
പഴയങ്ങാടിയിലെ ട്രഷറി കെട്ടിട നിര്‍മ്മാണം
ശ്രീ. റ്റി.വി.രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടിയില്‍ ട്രഷറി കെട്ടിട നിര്‍മ്മാണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കുമോ;
(ബി)ഇന്‍കെലിനെ ഏല്പിച്ച പ്രസ്തുത കെട്ടിടം പണി മുടങ്ങി ക്കിടക്കുന്നതെന്തുകൊണ്ട്; കെട്ടിടം പണി എന്ന് ആരംഭിക്കാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ?
|
2379 |
കുന്ദമംഗലത്ത് ഒരു സബ്ട്രഷറി തുടങ്ങുന്നതിനു നടപടി
ശ്രീ. പി. റ്റി. എ. റഹീം
(എ)കേരളത്തിലെ ഏക സബ്താലൂക്ക് ആസ്ഥാനമായ കുന്ദമംഗലത്ത് ഒരു സബ്ട്രഷറി നിലവിലില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
(സി)കുന്ദമംഗലം സബ്ട്രഷറി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)ധനകാര്യ വകുപ്പിലെ 85271/എസ്റ്റി.സി3/2011/ഫിന്‍ നന്പര്‍ ഫയലിന്‍മേല്‍ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
2380 |
തരൂര്‍ മണ്ധലത്തിലെ വടകുഞ്ചേരി സബ്ട്രഷറിയുടെ പുതിയ കെട്ടിട നിര്‍മ്മാണം
ശ്രീ. എ. കെ. ബാലന്‍
(എ)തരൂര്‍ മണ്ധലത്തിലെ വടകുഞ്ചേരി സബ്ട്രഷറിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിന്‍റെ നടപടി ഏതുവരെയായെന്ന് വിശദമാക്കുമോ;
(ബി)കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്;
(സി)പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശമുള്ള ഭൂമി ലഭ്യമായിട്ടും കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടി വൈകുന്നതിന്‍റെ കാരണങ്ങള്‍ വിശദമാക്കുമോ;
(ഡി)ഒരു വകുപ്പിന്‍റെ കൈവശമുള്ള ഭൂമി അതിന്‍റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ട്രഷറി വകുപ്പിന് ലഭിച്ചാല്‍ അവിടെ ട്രഷറി പണിയുന്നതിന് നിയമപരമായ തടസ്സം ഉണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
2381 |
നൂറനാട് സബ്ട്രഷറി കെട്ടിടം നിര്‍മ്മാണം
ശ്രീ. ആര്‍. രാജേഷ്
മാവേലിക്കര നൂറനാട് സബ്ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ; ആവശ്യമായ സ്ഥലം ഏറ്റെടുത്തിണ്ടോ; വ്യക്തമാക്കുമോ ; കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ പ്രെപ്പോസല്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ; പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടുള്ള ഫയല്‍ നന്പര്‍ ലഭ്യമാക്കുമോ ?
|
2382 |
വൈക്കം സബ്-ട്രഷറിയുടെ പണികള്‍
ശ്രീ. കെ. അജിത്
(എ)വൈക്കം സബ്-ട്രഷറിയുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)കരാറനുസരിച്ച് ട്രഷറിയുടെ പണികള്‍ എത്രനാളുകള്‍ക്കകം പൂര്‍ത്തിയാക്കേണ്ടതാണെന്നും, കാലതാമസം എന്തുകൊണ്ടു സംഭവിച്ചതാണെന്നും വ്യക്തമാക്കുമോ;
(സി)നിലവില്‍ ട്രഷറിയിലെത്തുന്നതിന് പ്രായമായ പെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)പുതിയ കെട്ടിടത്തില്‍ ട്രഷറിയുടെ പ്രവര്‍ത്തനം എന്നു തുടങ്ങാനാവുമെന്നു വ്യക്തമാക്കുമോ?
|
2383 |
ചാത്തന്നൂരില്‍ സബ് ട്രഷറി കെട്ടിടം
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂരില്‍ സബ് ട്രഷറി നിര്‍മ്മിക്കുന്നതിലേയ്ക്കായി സൌജന്യമായി ഭൂമി ബന്ധപ്പെട്ട വകുപ്പിന് സിവില്‍ സ്റ്റേഷന്‍ കോന്പൌണ്ടില്‍ ലഭ്യമാക്കിയിട്ടുളള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത ഭൂമിയില്‍ ട്രഷറി ആവശ്യത്തിലേയ്ക്കായി കെട്ടിടം നിര്‍മ്മിക്കുവാന്‍ നിവേദനം നല്‍കുകയും, ബന്ധപ്പെട്ട വകുപ്പ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ട് നാളിതുവരെയുളള പുരോഗതി എന്താണ്; വ്യക്തമാക്കാമോ;
(സി)നാഷണല്‍ ഹൈവേ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ട്രഷറി പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കുന്ന സാഹചര്യം ഉളളതിനാല്‍ അടിയന്തരമായി കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുവാന്‍ സന്നദ്ധമാകുമോ; വിശദാംശം ലഭ്യമാക്കാമോ?
|
2384 |
ലോട്ടറി നറുക്കെടുപ്പിനുള്ള സംവിധാനം
ശ്രീ. കെ. മുരളീധരന്‍
,, പാലോട് രവി
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബഹനാന്‍
(എ)സംസ്ഥാനത്തെ ലോട്ടറി നറുക്കെടുപ്പിന് യന്ത്രം ഉപയോഗിക്കുന്ന രീതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)ആയതിന്‍റെ സവിശേഷതകള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
(സി)ഏതെല്ലാം പൊതുമേഖലാ സ്ഥാപനമാണ് ഇതിന് വേണ്ടി സഹകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
(ഡി)ആയതിന്‍റെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)നറുക്കെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം നല്‍കുമോ; വ്യക്തമാക്കാമോ?
|
2385 |
കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിതരണം
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
(എ)കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിതരണത്തില്‍ ചെറുകിട ഏജന്‍റുമാര്‍ക്ക് വേണ്ടത്ര ടിക്കറ്റുകള്‍ ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് താലൂക്ക് തലത്തില്‍ ഓഫീസുകളും കൂടുതല്‍ ജീവനക്കാരെയും നിയമിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാമോ ;
(സി)കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ നിലവിലുള്ള സമ്മാനഘടനയില്‍ മാറ്റം വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ?
|
2386 |
ലോട്ടറി ബുക്കുകളുടെ കവറില്‍ ബ്രെയിലി മുദ്രകള്‍ രേഖപ്പെടുത്തുന്നതിനു നടപടി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, പാലോട് രവി
,, എം. പി. വിന്‍സെന്‍റ്
,, എ. റ്റി. ജോര്‍ജ്
(എ)കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരായ ഏജന്‍റുമാര്‍ കബളിപ്പിക്കപ്പെടാതിരിക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
(ബി)ഇതിനായി ലോട്ടറി ബുക്കുകളുടെ കവറില്‍ ബ്രെയിലി മുദ്രകള്‍ രേഖപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ;
(സി)ഏതെല്ലാം ടിക്കറ്റുകള്‍ക്കാണ് പ്രസ്തുത സൌകര്യം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; ആയതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കാമോ?
|
2387 |
ഭാഗ്യക്കുറി ഏജന്‍സി
ശ്രീ. ആര്‍. രാജേഷ്
(എ) ഭാഗ്യക്കുറി ഏജന്‍സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
(ബി) നിലവില്‍ ഏജന്‍സി എടുക്കുന്നതിനുള്ള തടസ്സങ്ങള്‍ വ്യക്തമാക്കുമോ;
(സി) നിലവില്‍ പ്രിന്‍റ് ചെയ്യുന്ന ലോട്ടറി ടിക്കറ്റുകളുടെ വിശദവിവരം ലഭ്യമാക്കുമോ?
|
2388 |
ഭാഗ്യക്കുറി വകുപ്പില്‍ അധിക തസ്തികകള്
ശ്രീ. കെ.രാധാകൃഷ്ണന്‍
(എ)സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഓരോ ഭാഗ്യക്കുറിക്കും വേണ്ടി അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് പറയാമോ;
(ബി)ഏജന്‍റുമാര്‍ക്ക് ആവശ്യത്തിന് ടിക്കറ്റ് വില്പനയ്ക്ക് ലഭിക്കാത്തതിനാല്‍ ടിക്കറ്റ് അച്ചടി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതിന് ശേഷം ജില്ലാ ലോട്ടറി ആഫീസുകള്‍ വഴിയുള്ള ടിക്കറ്റ് വില്പനയും സമ്മാന വിതരണമുള്‍പ്പെടെയുളള ഇടപാടുകള്‍ വര്‍ദ്ധിച്ചതുകാരണം അധികരിച്ച ജോലിഭാരത്തിനനുസരണമായി ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാതിരിക്കാനുളള കാരണങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)സ്ഥിരം ജീവനക്കാരുടെ കുറവുകാരണം ഏജന്‍റുമാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നകാര്യം പരിഗണിക്കുമോ?
|
2389 |
കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)കാരുണ്യ ബനവലന്‍റ് ഫണ്ട് സ്ക്കീം നടത്തിപ്പിനായി എത്ര ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ ദിവസ വേതനാടിസ്ഥാനത്തിലോ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 14 ജില്ലാ കോ- ഓഡിനേറ്റര്‍മാരെ ഈ അടുത്തകാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ പദ്ധതിക്കുവേണ്ടി നിയമിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ അവര്‍ ആരെല്ലാമാണെന്നും ഏതെല്ലാം ജില്ല കളില്‍ താമസിക്കുന്നവരാണെന്നും മേല്‍വിലാസം സഹിതം ലഭ്യമാക്കാമോ;
(ഡി)ഇവരെ സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി എന്തെങ്കിലും നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഇ)സര്‍ക്കാര്‍ സ്ഥിരനിയമനത്തിന് വ്യവസ്ഥാപിതമായി പി.എസ്.സി നിലവിലുള്ളപ്പോള്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരെ സ്ഥിരപ്പെടുത്തു വാനുള്ള നടപടി ഒഴിവാക്കുമോ;
(എഫ്)സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയായതിനാല്‍ ആവശ്യമായ സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ച് പദ്ധതി കൂടുതല്‍ കാര്യ ക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2390 |
കാരുണ്യ ബനവലന്‍റ് ഫണ്ട് മുഖേന ചികിത്സാസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ശ്രീ. വി. ശിവന്‍കുട്ടി
കാരുണ്യ ബനവലന്‍റ് ഫണ്ട് മുഖേന ചികിത്സാസഹായം ലഭ്യമാകുന്നതിനുള്ള മാനദണ്ഡവും, പ്രസ്തുത സഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും വിശദമാക്കുമോ?
|
2391 |
കാരുണ്യ ബനവെലന്‍റ് പദ്ധതിയിലൂടെ നടത്തിയ സഹായം
ശ്രീ.ഇ. ചന്ദ്രശേഖരന്‍
(എ)കാരുണ്യ ബനവലന്‍റ് പദ്ധതിയിലൂടെ നല്‍കിയ ചികിത്സാ സഹായം രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലതിരിച്ചുളള കണക്കുകള്‍ സഹിതം വ്യക്തമാക്കുമോ;
(ബി)കാസര്‍ഗോഡ് ജില്ലയില്‍ പ്രസ്തുത പദ്ധതിപ്രകാരം ഏതൊക്കെ ആശുപത്രികളിലാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നത്;
(സി)ഉത്തര മലബാറിലെ ഭൂരിപക്ഷം ജനങ്ങളും ചികിത്സയ്ക്കായി ആശ്രയിക്കുന്ന മംഗലാപുരത്തെ പ്രധാന ആശുപത്രികളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
2392 |
കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതെല്ലാം; വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം സ്വകാര്യ ആശുപത്രികളാണ് പ്രസ്തുതപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്;
(സി)പ്രസ്തുത പദ്ധതി തുടങ്ങിയതിനുശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ എത്ര രോഗികള്‍ക്ക്, ആകെ എന്തു തുക ധനസഹായമായി അനുവദിച്ചു; സ്ഥാപനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ഡി)പദ്ധതി തുടങ്ങിയതിനുശേഷം സ്വകാര്യസ്ഥാപനങ്ങളിലൂടെ എത്ര രോഗികള്‍ക്ക്, ആകെ എന്തു തുക ധനസഹായമായി അനുവദിച്ചു; സ്ഥാപനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
|
2393 |
ശാന്തി ഫ്രീ ആന്‍റ് സബ്സിഡൈസ്ഡ് ഡയാലിസിസ് യൂണിറ്റിനെ കാരുണ്യാ ബെനവലന്‍റ് ഫണ്ടിലേക്ക് അക്രെഡിറ്റ് ചെയ്യുന്നത്
സംബന്ധിച്ച്
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തിലെ പോട്ട ധന്യ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഗുരുവായൂരിന്‍റെ കീഴിലുള്ള ശാന്തി ഫ്രീ ആന്‍റ് സബ്സിഡൈസ്ഡ് ഡയാലിസിസ് യൂണിറ്റിനെ കാരുണ്യ ബെനവലന്‍റ് ഫണ്ടിലേയ്ക്ക് അക്രെഡിറ്റ് ചെയ്യുന്നതിനുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
2394 |
വ്യാജമുദ്രപ്പത്രവിതരണം
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, സി. മമ്മുട്ടി
,, കെ. എന്‍. എ. ഖാദര്
,, എന്‍. എ. നെല്ലിക്കുന്ന്
(എ)വ്യാജമുദ്രപ്പത്ര വിതരണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)മുദ്രപ്പത്രങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് വിതരണം നടത്തിയതു സംബന്ധിച്ച എത്ര കേസുകള്‍ നിലവിലുണ്ട്; അവയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ;
(സി)കന്പ്യൂട്ടറൈസേഷന്‍ ഏകദേശം പൂര്‍ണ്ണമായ സാഹചര്യത്തില്‍, രജിസ്ട്രേഷന്‍ സംബന്ധമായ സ്റ്റാന്പ് ഡ്യൂട്ടി മുദ്രപ്പത്രം മുഖേനയല്ലാതെ ബാങ്ക് വഴി അടയ്ക്കുന്ന സന്പ്രദായം ഏര്‍പ്പെടുത്തുന്ന നടപടിക്രമങ്ങള്‍ സുഗമവും സുരക്ഷിതവും ആക്കുന്നതിന്ന് സഹായകരമാകുമോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത വിഷയം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
|
2395 |
സ്വയംസംരംഭകത്വ വികസന മിഷന്‍ പദ്ധതി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) സ്വയംസംരംഭക പദ്ധതി പ്രകാരം ആരംഭിച്ച യൂണിറ്റുകളുടെ എത്ര സംരംഭങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
(ബി) എത്ര പേര്‍ക്കാണ് തൊഴില്‍ ലഭ്യമായത് എന്ന് വിശദമാക്കാമോ;
(സി) ബാങ്കുകളില്‍ നിന്ന് ആകെ എത്ര തുകയാണ് വായ്പയായി അനുവദിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ; ഇവ ജില്ല തിരിച്ച് നല്‍കാമോ;
(ഡി) ഓരോ ജില്ലയിലും ആകെ എത്ര അപേക്ഷകളാണ് പദ്ധതി തുടങ്ങാന്‍ ലഭിച്ചത് എന്ന് ജില്ല തിരിച്ച് ലഭ്യമാക്കാമോ?
|
2396 |
""കേരള സംസ്ഥാനസ്വയം സംരംഭകത്വ വികസന മിഷന്‍റെ പ്രവര്‍ത്തനം''
ശ്രീ. കെ. കെ. നാരായണന്‍
കേരള സംസ്ഥാന സ്വയം സംരംഭക വികസന മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ എന്തു തുകയാണ് മുതല്‍മുടക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ?
|
2397 |
സ്വയം സംരംഭകത്വ മിഷന്‍ വഴി തൊഴില്‍ ലഭ്യമായവര്‍
ശ്രീ. എ. എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍
സ്വയം സംരംഭകത്വ വികസന മിഷന്‍ സംസ്ഥാനത്ത് എന്നു മുതലാണ് നടപ്പിലാക്കി തുടങ്ങിയത് ?
|
2398 |
കെ.എസ്.എഫ്.ഇ.യിലെ അറ്റന്‍റന്‍റുമാര്‍ക്ക് തസ്തികമാറ്റ പ്രമോഷന്‍
ശ്രീ. കെ. എം. ഷാജി
(എ)കെ.എസ്.എഫ്.ഇ.യിലെ അറ്റന്‍റന്‍റുമാര്‍ക്ക് തസ്തികമാറ്റ പ്രമോഷന്‍ പത്തുശതമാനമാക്കി ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എന്നാണ് ഉത്തരവു പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)24.9.2013-ലെ 162/2013/റ്റി.ഡി. എന്ന ഉത്തരവുപ്രകാരമുള്ള അധികയോഗ്യത ജനറല്‍ വിഭാഗത്തിലെ അസിസ്റ്റന്‍റുമാര്‍ക്ക് ബാധകമാക്കിയിട്ടുണ്ടോ;
(സി)24.9.2013-ലെ പ്രസ്തുത ഉത്തരവിനുമുന്പ് തസ്തികമാറ്റ പരീക്ഷ പാസ്സായി നിയമനം പ്രതീക്ഷിച്ചുനില്ക്കുന്ന ശേഷിച്ച 26 പേര്‍ക്ക് വര്‍ദ്ധിപ്പിച്ച പത്തു ശതമാനത്തിന്‍റെ ആനുകൂല്യവും, പുതുതായി ഏര്‍പ്പെടുത്തിയ അധികയോഗ്യതയില്‍ ഇളവും നല്കി പ്രമോട്ടു ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
2399 |
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ സേവനാവകാശ നിയമം
ശ്രീ. വി. ഡി. സതീശന്
'' കെ. മുരളീധരന്‍
'' റ്റി. എന്‍. പ്രതാപന്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
(എ)കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം സേവനങ്ങളാണ് ഇതു മുഖേന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ?
|
2400 |
മരാമത്ത് കരാറുകാര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക
ശ്രീ. പി. കെ. ഗുരുദാസന്‍
,, സി. കെ. സദാശിവന്‍
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, സി. കൃഷ്ണന്‍
(എ)സാന്പത്തിക പ്രയാസം നേരിടുന്നതിനാല്‍ സംസ്ഥാനത്ത് മരാമത്ത് പണികള്‍ അടക്കം പല വികസന പദ്ധതികളും മുടങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)കരാറുകാര്‍ക്ക് കുടിശ്ശികയിനത്തില്‍ എന്തു തുകയാണ് നല്‍കുവാനുള്ളത്; കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കാത്തതിനാല്‍ പണികള്‍ നിര്‍ത്തിവെക്കുമെന്ന് കരാറുകാരുടെ സംഘടന നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)ബജറ്റില്‍ ഉള്‍പ്പെടുത്തിയ മരാമത്ത് പണികള്‍ പൂര്‍ത്തിയായോ; കുടിശ്ശിക ഇത്രയും വര്‍ദ്ധിച്ചതിനുള്ള കാരണം വെളിപ്പെടുത്തുമോ?
|
2401 |
വ്യവഹാര നയം
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
(എ) വ്യവഹാര നയം പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി) സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള കേസ്സുകള്‍ തീര്‍പ്പ് കല്പിക്കുന്നതിനും അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി) നയം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
|
2402 |
ഭവനനിര്‍മ്മാണ പദ്ധതികള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) സംസ്ഥാനത്ത് ഇപ്പോള്‍ ഏതെല്ലാം ഭവനനിര്‍മ്മാണ പദ്ധതികളാണ് നിലവിലുള്ളത്;
(ബി) ഇവയുടെ സബ്സിഡി മാനദണ്ധങ്ങള്‍ പദ്ധതി തിരിച്ച് വിശദമാക്കാമോ?
|
2403 |
ഭവനരഹിതരില്ലാത്ത കേരളം പദ്ധതി
ശ്രീ, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, പി. കെ. ബഷീര്‍
,, കെ. എം. ഷാജി
,, കെ. മുഹമ്മദുണ്ണി ഹാജി
(എ)ഭവനരഹിതരില്ലാത്ത കേരള സൃഷ്്ടിക്കായി പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ;
(ബി)ദരിദ്ര വിഭാഗത്തിനായുള്ള അനേകം സൌജന്യ ഭവന പദ്ധതികള്‍ വിവിധ വകുപ്പുകളുടെ കീഴില്‍ വര്‍ഷങ്ങളായി നടപ്പിലാക്കി വരുന്നുണ്ടെങ്കിലും, ഇപ്പോഴും അഞ്ചുലക്ഷത്തിലേറെ കുടുംബങ്ങള്‍ സ്വന്തം ഭവനമില്ലാത്തവരായി തുടരേണ്ടി വരുന്നതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)ഭവനനിര്‍മ്മാണ പദ്ധതിപ്രകാരമുള്ള നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി, വിവിധ വകുപ്പുകളുടെ കീഴിലെ വ്യത്യസ്ത പദ്ധതികള്‍ ഏകോപിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ?
|
2404 |
കേരള ബില്‍ഡിംഗ് ബില്ലിലെ വ്യവസ്ഥകള്‍
ശ്രീ. മോന്‍സ് ജോസഫ്
(എ) കേരളാ ബില്‍ഡിംഗ് ബില്‍ ( ) 2012 ന്‍റെ കരട് ബില്ലിലെ വ്യവസ്ഥകളില്‍, വാടകക്കാരായ എല്ലാ വ്യാപാരികളുടെയും ആശങ്കകള്‍ അകറ്റുന്നതിന് നടപടി സ്വീകരിക്കുമോ,
(ബി)വ്യാപാരികള്‍ക്ക് കട ഒഴിഞ്ഞു കൊടുക്കേണ്ടതായ ഈ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)കരട് നിയമത്തിലെ ബില്‍ഡിംഗ് റിപ്പയറിങ്ങും കട ഒഴിഞ്ഞുകൊടുക്കലും പിന്നീട് ഉടമയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ വാടകക്കാരന് കട കൊടുത്താല്‍ മതി എന്ന വ്യവസ്ഥയും നീക്കം ചെയ്യുന്നതു സംബന്ധിച്ച തീരുമാനം അറിയിക്കുമോ?
|
2405 |
കേരള ബില്‍ഡിംഗ് ബില്ലിലെ വ്യവസ്ഥകള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)കേരളാ സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡ് 2013-2014 സാന്പത്തിക വര്‍ഷം ഏറ്റെടുത്ത പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോ പദ്ധതിയുടെയും എസ്റ്റിമേറ്റ് തുക എത്രയെന്നും വ്യക്തമാക്കുമോ;
(ബി)കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പദ്ധതി ഏറ്റെടുക്കുന്നത് ഹൌസിംഗ് ബോര്‍ഡിന്‍റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
|
2406 |
ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതി
ശ്രീ. രാജു എബ്രഹാം
:
(എ)കേരളത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിന് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത്; ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി)ഓരോ പദ്ധതി പ്രകാരവും എത്ര വീതം വ്യക്തികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
(സി)പദ്ധതിയിലൂടെ എത്ര പേര്‍ക്ക് വീട് നല്‍കാനാണ് പദ്ധതി ഉദ്ദേശിച്ചിട്ടുള്ളത്; ഇതിനായി എത്ര രൂപയാണ് ചെലവാക്കുന്നത്;
(ഡി)പദ്ധതി ജനകീയമായി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?
|
2407 |
ഗൃഹശ്രീ പദ്ധതി
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, പാലോട് രവി
,, ലൂഡി ലൂയിസ്
(എ)"ഗൃഹശ്രീ' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം സഹായങ്ങളും സബ്സിഡികളുമാണ് പദ്ധതിയനുസരിച്ച് നല്‍കുന്നതെന്ന് വിശദീകരിക്കുമോ;
(ഇ)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
2408 |
"മൈത്രീഭവന പദ്ധതി'
ശ്രീ. ഇ. കെ. വിജയന്‍
(എ)"മൈത്രീഭവന പദ്ധതി'യില്‍ വായ്പ എടുത്തിട്ടുള്ളവരുടെ വായ്പ കുടിശ്ശിക എഴുതിതള്ളുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശേഷം പൂര്‍ണ്ണമായും തുക കൈപ്പറ്റാത്തവരുടെ വായ്പകള്‍ എഴുതിതള്ളുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)ഇല്ലെങ്കില്‍ രണ്ട് ഗഡുക്കള്‍ വരെ കൈപ്പറ്റുകയും കുടിശ്ശിക വരുത്തുകയും ചെയ്തവരുടെ വായ്പാ കുടിശ്ശിക എഴുതിതള്ളാന്‍ നടപടി സ്വീകരിക്കുമോ?
|
2409 |
ഭവനനിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രണം
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാനത്തെ ഭവന നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)സര്‍ക്കാര്‍ അധീനതയിലുള്ള "കലവറ' മുഖേന എന്തെല്ലാം സാധനങ്ങളാണ് ലഭിക്കുന്നത്;
(സി)സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പുതിയ "കലവറ'കള്‍ അനുവദിച്ചിട്ടുണ്ടോ; ഇനിയും അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എങ്കില്‍ എവിടെയെല്ലാമാണെന്നു വ്യക്തമാക്കാമോ;
|
2410 |
തീറാധാരം നല്‍കുന്നതിനുള്ള നടപടി
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടിയില്‍ കേരള സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡിന്‍റെ ഹൌസിംഗ് അക്കോമഡേഷന്‍ സ്കീമില്‍ വീടും സ്ഥലവും 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയവര്‍ക്ക് തീറാധാരം നല്‍കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും എന്നത്തേക്ക് ഇവര്‍ക്ക് തീറാധാരം നല്‍കാന്‍ കഴിയുമെന്നും അറിയിക്കാമോ ?
|
2411 |
കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ വീടുനിര്‍മ്മാണം
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് നഗരത്തിലെ ശാന്തിനഗര്‍ കോളനിയിലെ രണ്ടാംഘട്ട വീടുനിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി)രണ്ടാം ഘട്ടത്തില്‍ എത്ര വീടുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
|
2412 |
വൈപ്പിന്‍ മണ്ധലത്തിലെ ഭവന നിര്‍മ്മാണ പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)2012 ജനുവരി മുതല്‍ 2013 ഡിസംബര്‍ വരെയുളള കാലയളവില്‍ സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരമുളള തുക ലഭിക്കുന്നതിന് വൈപ്പിന്‍ മണ്ധലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
(ബി) ഇത്തരത്തിലുളള അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ;
(സി)ഇക്കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര പേര്‍ക്ക് തുക അനുവദിച്ചുവെന്നും വ്യക്തമാക്കാമോ?
|
2413 |
വൈപ്പിന്‍ മണ്ധലത്തില്‍ ഹൌസിംഗ് ബോര്‍ഡിനുളള ഭൂമി
ശ്രീ. എസ്. ശര്‍മ്മ
(എ)കേരള സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡിന്‍റെ അധീനതയില്‍ വൈപ്പിന്‍ മണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലായി എത്ര അളവില്‍ ഭൂമി നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഞാറക്കല്‍ പഞ്ചായത്തില്‍ ഭൂമി വില്‍ക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
2414 |
ചാത്തന്നൂര്‍ സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി
ശ്രീ. ജി. എസ്. ജയലാല്‍
(എ)ഭവനനിര്‍മ്മാണ ബോര്‍ഡ് കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സാഫല്യം ഭവനനിര്‍മ്മാണ പദ്ധതിയിന്‍ കീഴില്‍ എത്ര കുടുംബങ്ങള്‍ക്ക് താമസസൌകര്യം ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്;
(ബി)ഗുണഭോക്തൃ തെരഞ്ഞെടുപ്പ് കഴിഞ്ഞുവോയെന്നും എങ്കില്‍ ആരെയൊക്കെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും അറിയിക്കുമോ;
(സി)പ്രസ്തുത കെട്ടിടനിര്‍മ്മാണത്തിന്‍റെ പുരോഗതി അറിയിക്കുമോ; എന്നത്തേക്ക് പദ്ധതിപൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
<<back |
|