|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2325
|
സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ശ്രീ. എം. ഹംസ
(എ)സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സംസ്ഥാനത്ത് എന്തെല്ലാം വകുപ്പുകള്‍ വഴിയാണ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ ;
(ബി)2012-13 സാന്പത്തിക വര്‍ഷത്തില്‍ ഓരോ പദ്ധതിയ്ക്കായി ഓരോ വകുപ്പിന് എന്ത് തുക കേന്ദ്രം അനുവദിച്ചു ; വകുപ്പ് അടിസ്ഥാനത്തില്‍ തുകയുടെ വിശദാംശം ലഭ്യമാക്കുമോ ;
(സി)ഓരോ വകുപ്പുകള്‍ക്കും അനുവദിച്ച തുകയും അത് ഏതെല്ലാം പ്രവൃത്തികള്‍ക്കായി ചെലവഴിച്ചുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ ;
(ഡി)ഓരോ വകുപ്പിലും ചിലവഴിക്കാത്ത തുക സംബന്ധിച്ച വിശദാംശം, ചിലവഴിക്കാത്തതിന് കാരണം സഹിതം വ്യക്തമാക്കാമോ ;
(ഇ)കേന്ദ്രത്തില്‍നിന്നും ധനസഹായം ലഭിക്കുകയും അത് നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിക്കാതെ തുക ലാപ്സായ സംഭവം 2012-13-ല്‍ ഉണ്ടായിട്ടുണ്ടോ ; ഇനം തിരിച്ച് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് കേന്ദ്രം തുക അനുവദിച്ചത് എന്നും, തുക ചിലവഴിക്കാത്തതിന്‍റെ കാരണവും വ്യക്തമാക്കാമോ ?
|
2326 |
സാന്പത്തികനില മെച്ചപ്പെടുത്തുന്നതിന് നടപടി
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധിയോ, സാന്പത്തിക ഞെരുക്കമോ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ സാന്പത്തികനില മെച്ചപ്പെടുത്താന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;
(ബി)നിലവിലെ സര്‍ക്കാരിന്‍റെ ട്രഷറി ബാലന്‍സ് എത്ര ; വിശദാംശം വ്യക്തമാക്കുമോ ;
(സി)2013-14-ലെ ബജറ്റ് വിഹിതത്തെക്കാള്‍ നാളിതുവരെ അധികം തുക ചിലവഴിച്ച വകുപ്പ് ഏതെന്നും എത്ര തുകയുടെ അധിക വിഹിതമാണ് ചിലവഴിച്ചതെന്നും വ്യക്തമാക്കുമോ ;
(ഡി)വരുമാന വര്‍ദ്ധനവിനായി സംസ്ഥാനത്തെ ഓരോ വകുപ്പുകള്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം ; ഏതെല്ലാം വകുപ്പുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്നും ഏതെല്ലാം വകുപ്പുകള്‍ ഇതില്‍ വീഴ്ച വരുത്തിയെന്നും വ്യക്തമാക്കാമോ;
(ഇ)2013-14 സാന്പത്തികവര്‍ഷം നാളിതുവരെ ധന വകുപ്പിന്‍റെ അനുമതിയോടെ വിവിധ വകുപ്പുകളിലായി എത്ര തസ്തികകള്‍ സൃഷ്ടിച്ചു ; അനുമതിയില്ലാതെ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചു ; വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ ;
(എഫ്)സംസ്ഥാനത്ത് എത്ര താല്ക്കാലിക തസ്തികകള്‍ നിലവിലുണ്ട് ; ഇവരെ സ്ഥിരപ്പെടുത്തുവാന്‍ എന്തെങ്കിലും നടപടി സ്ഥീകരിച്ചുവോ ; വിശദാംശം ലഭ്യമാക്കുമോ ;
(ജി)സര്‍വ്വീസില്‍നിന്നും പെന്‍ഷന്‍ പറ്റിയ എത്രപേര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിയമനം നല്‍കിയിട്ടുണ്ട് ; ആയത് ഏതെല്ലാം തസ്തികകളിലാണെന്നും ഇവര്‍ക്കായി പ്രതിമാസം ശന്പളയിനത്തില്‍ ചിലവഴിക്കുന്ന തുക എത്രയാണെന്നും വ്യക്തമാക്കുമോ ?
|
2327 |
സംസ്ഥാനത്തിന്‍റെ കടബാധ്യത കുറയ്ക്കുന്ന കര്‍മ്മ പദ്ധതികള്‍
ശ്രീ. കെ. രാജു
(എ)ഈ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്പോള്‍ സംസ്ഥാനത്തിന്‍റെ കടബാധ്യതയില്‍ കേന്ദ്രത്തിലെ വിവിധ മന്ത്രായലങ്ങളില്‍ നിന്നും വാങ്ങിയിട്ടുള്ള കടം എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കുമോ ;
(ബി)എത്ര കോടി രൂപ എഴുതിതള്ളണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;
(സി)സംസ്ഥാനത്തിന്‍റെ കടബാധ്യത കുറയ്ക്കുന്നതിന് എന്തൊക്കെ കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
2328 |
സംസ്ഥാനത്തിന്‍റെ കടബാധ്യത
ശ്രീ. എം. എ. ബേബി
(എ)സംസ്ഥാനം ഇപ്പോള്‍ കടക്കെണിയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം നിലയില്‍ ; വിശദമാക്കാമോ ;
(ബി)കടക്കെണിയിലാണെങ്കില്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച് ഫലപ്രാപ്തിയിലെത്തിയതായി കരുതുന്ന നടപടി എന്തെല്ലാമാണ് ?
|
2329 |
അധിക വിഭവ സമാഹരണം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
2013-14 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ അധിക വിഭവ സമാഹരണം വഴി ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലായെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
|
2330 |
ബജറ്റും അധക ചെലവും
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, കെ. വി. വിജയദാസ്
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ) തന്നാണ്ടിലെ ബജറ്റില്‍ വകയിരുത്തിയ തുകയ്ക്ക് പുറമേ അധിക ചെലവ് നേരിട്ട ബജറ്റ് ഇനങ്ങള്‍ ഏതൊക്കെയാണ്;
(ബി) ബജറ്റില്‍ പറഞ്ഞത് വകവെക്കാതെ ചെലവ് നടത്തിയതിന്‍റെ ഫലമായി സാന്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ തന്നെ എത്ര രൂപയുടെ കടം കൂടുതലായി എടുക്കേണ്ടിവന്നിട്ടുണ്ട്; വ്യക്തമാക്കാമോ;
(സി) കേരളത്തിന് അനുവദിച്ച മൊത്തം വായ്പയുടെ എത്ര ശതമാനം ഇതിനകം എടുത്തു; പദ്ധതി പ്രവര്‍ത്തനങ്ങള്‍ എത്ര ശതമാനം അവശേഷിക്കുന്നു; കൂടുതല്‍ വായ്പ എടുക്കാന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ടോ; ഈ നില തുടര്‍ന്നാല്‍ സാന്പത്തികവര്‍ഷാവസാനമാകുന്പോള്‍ പരിധിയില്‍ കൂടുതല്‍ എത്ര രൂപയുടെ കടമെടുക്കേണ്ടതായി വരുമെന്ന് കണക്കാക്കുന്നു; പദ്ധതി പ്രവര്‍ത്തനം അപ്പോള്‍ ഏതു സ്ഥിതിയിലാകും; വിശദമാക്കാമോ?
|
2331 |
അസറ്റ് ഡവലപ്പ്മെന്‍റ് ഫണ്ട്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)അസറ്റ് ഡവലപ്പ്മെന്‍റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് കാലതാമസവും നടപടിക്രമങ്ങളുടെ ബാഹുല്യവും നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത കാലതാമസം ഒഴിവാക്കുന്നതിനായി, എം.എല്‍.എ മാരുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിക്കുന്ന അതേ മാതൃകയില്‍ അസറ്റ്ഡവലപ്പ് മെന്‍റ് ഫണ്ടും കൈകാര്യം ചെയ്യുന്നതിനുള്ള നടപടി സ്വീകരി ക്കുമോ; വിശദമാക്കാമോ?
|
2332 |
കോസ്റ്റ് എസ്കലേഷന്‍ എസ്റ്റിമേറ്റുകള്‍
ശ്രീ. എം. എ. ബേബി
(എ)സര്‍ക്കാര്‍ അധികാരമേറ്റശേഷം, ധനകാര്യ വകുപ്പ് ചീഫ് ടെക്നിക്കല്‍ എഞ്ചിനീയര്‍ ആകെ എത്ര കോടി രൂപയുടെ കോസ്റ്റ് എസ്കലേഷന്‍ എസ്റ്റിമേറ്റുകളില്‍ നല്‍കാനായി ശുപാര്‍ശ ചെയ്യുകയുണ്ടായി; ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ അംഗീകരിച്ചവ എത്രയായിരുന്നു; വ്യക്തമാക്കാമോ;
(ബി) മാര്‍ക്കറ്റ് നിരക്കുകളുമായി താരതമ്യ പഠനം നടത്തിയിട്ടാണോ ഇപ്രകാരം കോസ്റ്റ് എസ്കലേഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്; വ്യക്തമാക്കാമോ;
(സി)പ്രസ്തുത കാലയളവില്‍ ഏറ്റവും അധികം എസ്കലേഷന്‍ നല്കിയ ഇരുപത്തിയഞ്ച് കേസുകളുടെ കരാറുകാരുടെ പേരും, പ്രവൃത്തിയുടെ അടങ്കലും നല്കിയ എസ്കലേഷനും വിശദമാക്കാമോ; ഏതെല്ലാം ജില്ലകളില്‍പെട്ട പ്രവൃത്തികളാണിവ; വ്യക്തമാക്കാമോ?
|
2333 |
2005-06 മുതല്‍ 2013-14 വരെയുളള ഓരോ സാന്പത്തിക വര്‍ഷത്തിലെയും മൂലധനചെലവ്
ശ്രീ. ഇ.പി. ജയരാജന്‍
(എ)2005-06 മുതല്‍ 2013-14 വരെയുളള ഓരോ സാന്പത്തിക വര്‍ഷത്തിലും സംസ്ഥാനത്തിന്‍റെ മൂലധന ചെലവ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത കാലയളവില്‍ സംസ്ഥാനത്തിന്‍റെ മൊത്തം ചെലവിന്‍റെ എത്ര ശതമാനം മൂലധനച്ചെലവായി വിനിയോഗിച്ചുവെന്നു വ്യക്തമാക്കുമോ?
|
2334 |
2006-2007 മുതല്‍ 2013-14 വരെയുളള ഓരോ സാന്പത്തിക വര്‍ഷത്തിലും ചിലവഴിച്ച തുക
ശ്രീ. ഇ. പി. ജയരാജന്‍
(എ)2006-2007 മുതല്‍ 2013-14 വരെയുളള ഓരോ സാന്പത്തിക വര്‍ഷത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമം, ശുദ്ധജല വിതരണം എന്നിവയ്ക്കായി ചിലവഴിച്ച തുകയുടെ വിശദമായ പട്ടിക ലഭ്യമാക്കുമോ;
(ബി) പ്രസ്തുത ഓരോ വിഭാഗത്തിലെയും ജീവനക്കാര്‍ക്കു ശന്പളവും, ബത്തയും നല്‍കുവാന്‍ ഇതേ കാലയളവുകളില്‍ വിനിയോഗിച്ച തുകയുടെ പട്ടിക പ്രത്യേകമായി ലഭ്യമാക്കുമോ?
|
2335 |
നടപ്പ് സാന്പത്തികവര്‍ഷത്തെ പദ്ധതി നിര്‍വ്വഹണ ചെലവ്
ഡോ. ടി. എം. തോമസ് ഐസക്
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
,, കെ. കെ. ജയചന്ദ്രന്‍
(എ)സാന്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പദ്ധതിയുടെ അടങ്കല്‍ തുക വെട്ടിക്കുറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ബി)നടപ്പു സാന്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിനായി എന്ത് തുകയാണ് നീക്കിവെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)2013 ഡിസംബര്‍ 31 വരെ പദ്ധതി നിര്‍വ്വഹണത്തിനായി എത്ര കോടി രൂപ ഏതെല്ലാം മേഖലകളില്‍ ചിലവഴിച്ചു എന്നും ഇത് പദ്ധതി നിര്‍വ്വഹണത്തിന്‍റെ എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ;
(ഡി)സംസ്ഥാനത്തെ നികുതി വരുമാനമായി കണക്കാക്കിയിരുന്നതില്‍ എത്ര ശതമാനം നികുതി പിരിഞ്ഞുകിട്ടിയെന്നും നികുതി പിരിവിലുണ്ടായ കുറവിന്‍റെ കാരണങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ;
(ഇ)പൊതുകടമെടുപ്പിന് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച തുകയില്‍ ഡിസംബര്‍ 31 വരെയായി എന്തു തുക കടമെടുത്തെന്ന് വ്യക്തമാക്കുമോ;
(എഫ്)പൊതു കടമെടുപ്പില്‍ നടപ്പു സാന്പത്തിക വര്‍ഷം എന്തു തുക ലഭ്യമാകുമെന്നും പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
|
2336 |
പ്ലാന്‍ഫണ്ടിന്‍റെ ജില്ലാതല അലോക്കേഷന്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)2011-12, 2012-13, 2013-14, എന്നീ ധനകാര്യവര്‍ഷങ്ങളിലെ പ്ലാന്‍ ഫണ്ടിന്‍റെ ജില്ലാതല അലോക്കേഷന്‍റെയും, വിനിയോഗത്തിന്‍റെയും വകുപ്പുതിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ ഓരോ വകുപ്പിനും നീക്കി വച്ചിട്ടുള്ള ബഡ്ജറ്റ് വിഹിതത്തിന്‍റെയും വിനിയോഗത്തിന്‍റെയും കണക്ക് ലഭ്യമാക്കാമോ?
|
2337 |
പ്രാദേശിക വികസനത്തിനായുള്ള ഫണ്ട്
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)പ്രാദേശിക വികസനത്തിനായുള്ള പ്രതേ്യക പദ്ധതി പ്രകാരം സംസ്ഥാനത്തെ എത്ര പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് ജില്ലകള്‍ തിരിച്ച് വ്യക്തമാക്കാമോ;
(ബി)2013-14 വര്‍ഷത്തില്‍ പ്രാദേശിക വികസനത്തിനായുള്ള പ്രതേ്യക പദ്ധതിക്ക് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
2338 |
2013-14 സംസ്ഥാന ബഡ്ജറ്റില്‍ പൊതുമരാമത്ത് വകുപ്പിന് ബഡ്ജറ്റ് വിഹിതമായി നല്‍കിയ തുക
ശ്രീ. കെ. അജിത്
(എ)2013-14 സംസ്ഥാന ബഡ്ജറ്റില്‍ പൊതുമരാമത്ത് വകുപ്പിന് ബഡ്ജറ്റ് വിഹിതമായി എന്തു തുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കുമോ;
(ബി)പൊതുമരാമത്ത് വകുപ്പിന് ബഡ്ജറ്റില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക ചിലവഴിച്ചിട്ടുണ്ടോ; എങ്കില്‍ കൂടുതല്‍ തുക അനുവദിക്കേണ്ടതാണെന്ന് വിലയിരുത്തുന്നുണ്ടോ;
(സി)പൊതുമരാമത്ത് വകുപ്പിന് ബഡ്ജറ്റില്‍ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതലായി വിവിധ പദ്ധതികള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ പദ്ധതികള്‍ ഏതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഓരോ ജില്ലയ്ക്കും കൂടുതലായി അനുവദിച്ച തുകയും വ്യക്തമാക്കുമോ;
(ഡി)പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച തുക പൊതു ബഡ്ജറ്റിലെ എത്ര ശതമാനം തുകയാണെന്ന് വ്യക്തമാക്കുമോ?
|
2339 |
ചെറുകിട വ്യാപാരികള്‍ക്ക് സാന്പത്തിക സഹായം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)ചെറുകിട വ്യാപാരികള്‍ക്ക് സാന്പത്തിക സഹായം ചെയ്യുന്നതിനുള്ള എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;
(ബി)ആയത് ലഭ്യമാക്കാന്‍ നിലവിലുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?
|
2340 |
മങ്കട ഗവ. കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരം മങ്കട ഗവ. കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോക്ക് അനുമതി നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
|
2341 |
ബാലുശ്ശേരിയിലെ താലൂക്ക് ആശുപത്രി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ മിനിമം ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും തസ്തിക അനുവദിക്കുന്നതിന് ആരോഗ്യ വകുപ്പില്‍നിന്ന് ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്നത് വേണ്ട നടപടി ത്വരിതപ്പെടുത്തുമോ; വ്യക്തമാക്കാമോ ?
|
2342 |
ചാത്തന്നൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മാണം
ശ്രീ.ജി.എസ്.ജയലാല്‍
(എ)ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിലവില്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് നിര്‍ദ്ദേശിക്കുന്ന ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത ഫണ്ട് ഉപയോഗിച്ചുളള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് അറിയിച്ചുകൊണ്ടുളള സര്‍ക്കുലര്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ടോ; അതിന്‍പ്രകാരം പ്രവൃത്തി നിര്‍ദ്ദേശം ലഭിച്ച എത്ര നാളുകള്‍ക്കകം ഭരണാനുമതി നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുളളത്; വ്യക്തമാക്കുമോ;
(സി)ചാത്തന്നൂര്‍ മണ്ഡലത്തിലെ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിലേക്ക് എന്നാണ് നിര്‍ദ്ദേശം നല്‍കിയത്; നാളിതുവരെയുളള പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ; പ്രവൃത്തി നടപ്പിലാക്കുവാന്‍ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കുമോ?
|
2343 |
ധനകാര്യവകുപ്പില്‍ തീര്‍പ്പുകല്പിക്കാനുള്ള ഫയലുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ധനകാര്യവകുപ്പില്‍ നിലവില്‍ തീര്‍പ്പുകല്‍പ്പിക്കാതെ എത്ര ഫയലുകളുണ്ടെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത ഫയലുകളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ എന്നീ ഇനങ്ങളില്‍ ഓരോന്നിലും പണം അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന്‍റെ അനുമതിക്കായി വന്ന എത്ര ഫയലുകള്‍ തീര്‍പ്പാകാതെ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
(സി)വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള എത്ര ഫയലുകള്‍ നിലവില്‍ തീര്‍പ്പാക്കാനുണ്ടെന്ന് വെളിപ്പെടുത്താമോ?
|
2344 |
ശന്പള പരിഷ്കരണത്തിലെ അനോമലികള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
കഴിഞ്ഞ ശന്പള പരിഷ്കരണത്തിലെ എത്ര അനോമലികളാണ് ഇത് വരെ പരിഹരിച്ചിട്ടുള്ളതെന്നും, അവ പരിഹരിച്ച് പുറത്തിറക്കിയ ഉത്തരവുകളുടെ പകര്‍പ്പ് സഹിതം വ്യക്തമാക്കാമോ?
|
2345 |
പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിവിധ വകുപ്പുകള്‍ ചിലവാക്കിയ തുക
ശ്രീ. മുല്ലക്കര രത്നാകരന്‍
2013-2014 സാന്പത്തിക വര്‍ഷത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിവിധ വകുപ്പുകള്‍ എന്തു തുക ചിലവഴിച്ചു എന്ന് വ്യക്തമാക്കാമോ ; വിവിധ വകുപ്പുകളുടെ കണക്കുകള്‍ വാഹനങ്ങളുടെ എണ്ണം സഹിതം വെവ്വേറെ ലഭ്യമാക്കാമോ ?
|
2346 |
പുതിയ തസ്തികകളും ആഫീസുകളും സൃഷ്ടിക്കുന്നതിനെതിരെ നിരോധനം
ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍
(എ)സംസ്ഥാന സര്‍ക്കാര്‍ പുതിയ തസ്തികകളും ഓഫീസുകളും സൃഷ്ടിക്കുന്നത് സംബന്ധിച്ച് ധനകാര്യവകുപ്പ് പുറപ്പെടുവിച്ച നടപ്പുവര്‍ഷത്തെ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)പുതിയ തസ്തികകളും ആഫീസുകളും സൃഷ്ടിക്കരുതെന്ന ഉത്തരവ് ലംഘിക്കപ്പെട്ടതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനെതിരെ നിരോധനം ഏര്‍പ്പെടുത്തിയത് ഏത് തീയതിമുതലാണ്?
|
2347 |
സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയുളള സേവനങ്ങളുടെ ചാര്‍ജ്ജ് വര്‍ദ്ധനവ്
ശ്രീ.എളമരം കരീം
(എ)സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയുളള എന്തെല്ലാം സേവനങ്ങളുടെ ചാര്‍ജ്ജ്/ഫീസ് വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി)ഏതെല്ലാം നടപടിയിലൂടെ എന്തു തുക വീതം അധികവരുമാനം ലക്ഷ്യമിടുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)തന്നാണ്ടില്‍ പ്രതീക്ഷിച്ച വരുമാന മാര്‍ഗ്ഗങ്ങളില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കാത്തവ ഏതെല്ലാം ഇനങ്ങളായിരുന്നുവെന്നു വിശദമാക്കാമോ?
|
2348 |
അഡ്വാന്‍സ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത്
സംബന്ധിച്ച്
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പില്‍ മാര്‍ഇവാനിയോസ് കോളേജില്‍ നിന്നും റിട്ടയര്‍ചെയ്ത സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ ഡോ. പി. വി ജോര്‍ജിന് അഡ്വാന്‍സ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത് സംബന്ധിച്ച് 34180/സി/2012/ഫിന്‍ എന്ന നന്പരിലുള്ള ഫയലിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;
(ബി)ഡോ. പി.വി. ജോര്‍ജിന് അഡ്വാന്‍സ് ഇന്‍ക്രിമെന്‍റ് നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പിലെ ലക്ചര്‍മാര്‍ക്ക് ഇതിന് സമാനമായ കേസുകളില്‍ അഡ്വാന്‍സ് ഇന്‍ക്രിമെന്‍റ് അനുവദിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ഡി)എങ്കില്‍ ഡോ. പി. വി. ജോര്‍ജിന് അഡ്വാന്‍സ് ഇന്‍ക്രിമെന്‍റ് നല്‍കണമെന്ന ഫയലില്‍ അടിയന്തിരമായി തീരുമാനം എടുക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2349 |
സേവനാവകാശനിയമപ്രകാരമുള്ള പിഴ
ശ്രീമതി കെ. കെ. ലതിക
(എ)സേവനാവകാശനിയമപ്രകാരം പിഴ ഒടുക്കുന്നതിന്‍റെ ശീര്‍ഷകം എന്താണെന്നു വ്യക്തമാക്കുമോ;
(ബി)പ്രസ്തുതശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ട്രഷറികളില്‍ എന്തെങ്കിലും തുക അടവായിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍, എത്ര തുകയെന്നും, ആരൊക്കെയാണ് തുക അടച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
|
2350 |
പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍ക്കും പ്രൈമറി അദ്ധ്യാപകര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)2004-ലെ പെന്‍ഷന്‍ പരിഷ്കരണ ഉത്തരവിന്‍ പ്രകാരം 3000 രൂപ മാക്സിമം ശന്പളം ലഭിക്കുന്ന പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന മാക്സിമം പെന്‍ഷന്‍ തുക എത്രയാണ് ;
(ബി)പ്രസ്തുത ഉത്തരവിന്‍ പ്രകാരം 8,390/- രൂപ മാക്സിമം ശന്പളം ലഭിക്കുന്ന പാര്‍ട്ട് ടൈം പ്രൈമറി അദ്ധ്യാപകര്‍ക്ക് 4,195/- രൂപ മാക്സിമം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
2351 |
2013 മാര്‍ച്ച് 31 ന് ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചിരിക്കുന്നവര്‍ക്ക് പി.എഫ്
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)2013 മാര്‍ച്ച് 31 ന് ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചിരിക്കുന്നവര്‍ക്ക് ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് അക്കൌണ്ട് തുടങ്ങാന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) ജി.പി.എഫ് അക്കൌണ്ട് പ്രസ്തുത ജീവനക്കാര്‍ക്ക് കൂടി ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ഇടപെടലുകള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
(സി)പ്രസ്തുത ജീവനക്കാരുടെ ക്ഷാമബത്ത ജി. പി. എഫില്‍ ലയിപ്പിക്കാനാവാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക എന്ത് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
|
2352 |
പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയുടെ വ്യവസ്ഥകള്‍
ശ്രീ. വി. ശിവന്‍കുട്ടി
'' ജി. സുധാകരന്‍
'' കെ. കുഞ്ഞമ്മത് മാസ്റ്റര്‍
'' റ്റി. വി. രാജേഷ്
(എ)2013 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കിയ പങ്കാളിത്തപെന്‍ഷന്‍ സംവിധാനത്തിന്‍റെ വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതേക്കുറിച്ച് വിശദമാക്കാമോ;
(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഭാഗമായി നാഷണല്‍ പെന്‍ഷന്‍ സ്കീം ട്രസ്റ്റുമായും നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡുമായും എന്തെല്ലാം കരാറുകളിലാണ് ഒപ്പുവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)സര്‍ക്കാര്‍ അംഗീകരിച്ച എല്ലാ വ്യവസ്ഥകളും കരാറില്‍ ഇരു സ്ഥാപനങ്ങളും പൂര്‍ണ്ണമായും അംഗീകരിക്കുകയുണ്ടായോ; ഏതെങ്കിലും വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിശദമാക്കാമോ;
(ഡി)പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയിലേക്ക് പുതുതായി കൊണ്ടുവന്ന ഇതരവിഭാഗങ്ങള്‍ എന്തൊക്കെയാണ്?
|
2353 |
പങ്കാളിത്തപെന്‍ഷന്‍ പദ്ധതി
ശ്രീ. എ. എം. ആരിഫ്
(എ)പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ 01.04.2013-നുശേഷം എത്ര ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചുവെന്ന് കാറ്റഗറി തിരിച്ചു വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ജീവനക്കാരില്‍നിന്നും പെന്‍ഷന്‍ വിഹിതം സ്വീകരിച്ചുതുടങ്ങിയോ; എങ്കില്‍, എന്നുമുതലാണ് സ്വീകരിച്ചിരിക്കുന്നത്;
(സി)പ്രസ്തുത തുക ഏത് അക്കൌണ്ടിലാണു നിക്ഷേപിച്ചിരിക്കുന്നത്;
(ഡി)പ്രസ്തുത ജീവനക്കാരുടെ 31.12.2013 വരെയുള്ള പെന്‍ഷന്‍ വിഹിതം എത്ര രൂപയാണെന്നു വ്യക്തമാക്കുമോ;
(ഇ)സര്‍ക്കാര്‍ വിഹിതം എത്ര രൂപയാണ്; പ്രസ്തുത തുക എവിടെയാണു നിക്ഷേപിച്ചിരിക്കുന്നത്?
|
2354 |
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി - ജീവനക്കാരുടെയും സര്‍ക്കാരിന്‍റെയും വിഹിതം
ശ്രീ. എളമരം കരീം
(എ)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ എത്ര ജീവനക്കാര്‍ 2013 ഡിസംബര്‍ 31 വരെ അംഗങ്ങളായിട്ടുണ്ട് ;
(ബി)ഇവരില്‍ നിന്നും ജീവനക്കാരുടെ വിഹിതം പിടിച്ചെടുക്കുന്നുണ്ടോ ;
(സി)പ്രസ്തുത പദ്ധതിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം എത്രമാസം വരെയുള്ളതാണ് ഇതിനകം അടച്ചിട്ടുള്ളത് ;
(ഡി)ഏത് ഏജന്‍സിയെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഏല്പിച്ചത് ; വിശദമാക്കുമോ ?
|
2355 |
പങ്കാളിത്ത പെന്‍ഷന്‍ വിഹിതം
ശ്രീ. സി. ദിവാകരന്‍
2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരില്‍ നിന്നും നാളിതുവരെ പെന്‍ഷന്‍ വിഹിതം സ്വീകരിച്ചിട്ടില്ലായെന്നും സര്‍ക്കാര്‍ വിഹിതം നിക്ഷേപിച്ചിട്ടില്ലായെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?
|
2356 |
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
ശ്രീ. ജി. സുധാകരന്‍
(എ) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നവരുടെ വിരമിക്കല്‍ പ്രായം എത്രയാണ്; വ്യക്തമാക്കാമോ;
(ബി) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കേരളത്തിലെ ഫണ്ട് മാനേജര്‍ ആരൊക്കെയാണ്; പെന്‍ഷന്‍ ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ വ്യവസ്ഥയുണ്ടോ;
(സി) പ്രസ്തുത പെന്‍ഷന്‍ പദ്ധതിയില്‍ മുന്‍കാല പ്രാബല്യത്തോടെ 2002 മുതലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ പി.എഫ്.ആര്‍.ഡി.എ. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടോ;
(ഡി) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാകുന്ന ജീവനക്കാര്‍ക്ക് നിലവിലുള്ള പ്രൊവിഡന്‍റ് ഫണ്ടില്‍ ചേരാന്‍ വ്യവസ്ഥയുണ്ടോ;
(ഇ) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളവര്‍ക്ക് മിനിമം പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ആശ്രിത നിയമനം തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്നുണ്ടോ; വിശദമാക്കാമോ?
|
2357 |
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം സര്‍ക്കാരിനുണ്ടായ ബാധ്യത
ശ്രീ. ഇ. കെ. വിജയന്‍
(എ)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം എത്ര രൂപയാണ് സര്‍ക്കാരിന് ബാധ്യത ഉള്ളത്; വ്യക്തമാക്കാമോ;
(ബി)ഇല്ലെങ്കില്‍ പ്രസ്തുത കാലയളവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരില്‍ നിന്നും തുക ഏത് രീതിയില്‍ ഈടാക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
|
2358 |
പങ്കാളിത്ത പെന്‍ഷന്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് എന്നാണ് ഇറങ്ങിയതെന്നും ഇതനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുവെന്നും വ്യക്തമാക്കുമോ ;
(ബി)2013 മാര്‍ച്ചിനുശേഷം എത്ര പേര്‍ പുതുതായി സംസ്ഥാന ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ വന്നവരുടെ പെന്‍ഷന്‍ പ്രായം എത്രയാണെന്ന് വ്യക്തമാക്കുമോ ;
(സി)2013 മാര്‍ച്ചിനു ശേഷം സര്‍വ്വീസില്‍ വന്നവര്‍ക്ക് പെന്‍ഷനുവേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്നതിന്‍റെ വിശദാംശം ലഭ്യമാക്കുമോ ;
(ഡി)ഈ കാലയളവില്‍ സര്‍വ്വീസില്‍ വന്നവര്‍ക്ക് പി.എഫ് നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ ; ഈ ഇനത്തില്‍ ജീവനക്കാരുടെ വിഹിതമായി എത്ര രൂപ അടച്ചുവെന്നും സര്‍ക്കാര്‍ വിഹിതമായി എത്ര രൂപ അടച്ചുവെന്നും വ്യക്തമാക്കുമോ ?
|
2359 |
നാഷണല്‍ സേവിംഗ്സ് ഡിപ്പാര്‍ട്ടുമെന്‍റില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെ തസ്തികകള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)നാഷണല്‍ സേവിംഗ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെ എത്ര തസ്തികകള്‍ ഇപ്പോള്‍ ഒഴിവുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത തസ്തികകയില്‍ ഗ്രാമവികസനവകുപ്പിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരില്‍നിന്നും ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനത്തിനായുള്ള എത്ര തസ്തികകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ?
|
2360 |
2013-14 സാന്പത്തികവര്‍ഷം ലഭ്യമായ നികുതി വരുമാനം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത് 2013-2014 സാന്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനം പ്രതീക്ഷിച്ചിരുന്നത് എത്ര രൂപയാണ്;
(ബി)2013 ഡിസംബര്‍ 31 വരെ എത്ര രൂപ നികുതി വരുമാന ഇനത്തില്‍ പിരിഞ്ഞ് കിട്ടി; വ്യക്തമാക്കാമോ;
(സി)ലക്ഷ്യമിട്ട നികുതി വരുമാനത്തിന്‍റെ എത്ര ശതമാനമാണ് ലഭ്യമായതെന്ന് വ്യക്തമാക്കുമോ?
|
2361 |
നികുതിവരുമാനത്തില്‍ ഉണ്ടായ കുറവ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. കെ. രാജു
,, ചിറ്റയം ഗോപകുമാര്‍
(എ)നടപ്പുസാന്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി വാണിജ്യ നികുതി, എക്സൈസ് തീരുവ, രജിസ്ട്രേഷന്‍,വാഹന നികുതി എന്നീ ഇനത്തിലുള്ള വരുമാനം എത്രയാണെന്ന് ഇനം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;
(ബി)കഴിഞ്ഞ സാന്പത്തിക വര്‍ഷം പ്രസ്തുത ഇനങ്ങളില്‍ ഉണ്ടായിരുന്ന വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി)നടപ്പുസാന്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
|
2362 |
നികുതി കുടിശ്ശിക
ശ്രീ. മാത്യൂ റ്റി. തോമസ്
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
(എ)നികുതി പിരിവില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വര്‍ദ്ധനവ് കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)നികുതി കിടിശ്ശിക തുക എത്ര രൂപ പിരിഞ്ഞുകിട്ടാനുണ്ട്;
(സി)കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നടപടി വിശദമാക്കുമോ ?
|
2363 |
നികുതി വരുമാനം കുറഞ്ഞതിന്‍റെ കാരണം
ശ്രീ. കെ. അജിത്
(എ)നടപ്പു സാന്പത്തികവര്‍ഷത്തില്‍ ഇതുവരെയുള്ള നികുതി വരുമാനം എത്രയെന്നും ഇത് പ്രതീക്ഷിച്ചതില്‍ എത്ര ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും വ്യക്തമാക്കുമോ ;
(ബി)നികുതി വരുമാനം കുറഞ്ഞതിന്‍റെ പേരില്‍ സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധിയോ സാന്പത്തിക ബുദ്ധിമുട്ടോ ഉടലെടുത്തിട്ടുണ്ടോ ; എങ്കില്‍ ഇത് വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;
(സി)നികുതി വരുമാനം കുറഞ്ഞിട്ടുള്ളതായി കണക്കാക്കുന്നുവെങ്കില്‍ ആയതിന്‍റെ കാരണം എന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ ?
|
2364 |
നികുതിയിനത്തില്‍ ലഭിച്ച വരുമാനം
ശ്രീ. ജി. സുധാകരന്‍
(എ)2012-13-ല്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന തുക എത്രയെന്നും പിരിച്ചെടുത്ത തുകയെത്രയെന്നും വ്യക്തമാക്കുമോ;
(ബി)2013-14 സാന്പത്തിക വര്‍ഷം നികുതിയിനത്തില്‍ പിരിച്ചെടുക്കുവാന്‍ ഉദ്ദേശിക്കുന്ന തുക എത്ര; നാളിതുവരെ പിരിച്ചെടുത്തത് എത്ര തുകയാണെന്ന് വ്യക്തമാക്കുമോ;
(സി)2012-13, 2013-14 സാന്പത്തിക വര്‍ഷം പെട്രോള്‍/ ഡീസല്‍ വില്പനയിലൂടെ നികുതിയിനത്തില്‍ എത്ര തുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ?
|
2365 |
ചെറുകിട കച്ചവടസ്ഥാപനങ്ങളിലൂടെയുളള വില്‍പന
ശ്രീ.കെ.എം.ഷാജി
(എ)സംസ്ഥാനത്തെ ചെറുകിട കച്ചവടസ്ഥാപനങ്ങളിലൂടെ പായ്ക്കറ്റിലാക്കിയ രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവ വ്യാപകമായി വിറ്റഴിക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)ഇത്തരം വസ്തുക്കള്‍ വില്പന നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;
(സി)നികുതി വെട്ടിച്ചുളള പ്രസ്തുത വില്പന തടയാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
|
<<back |
next page>>
|