|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2001
|
അരൂര്‍ മണ്ധലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. എ. എം. ആരിഫ്
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അരൂര്‍ മണ്ധലത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് മുഖേന എന്തൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; ഓരോ പ്രവൃത്തിയുടേയും തുക എത്രയാണ്; ഈ പ്രവൃത്തികള്‍ ഓരോന്നും ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
|
2002 |
വക്കം ഗ്രാമപഞ്ചായത്തിലെ തീരദേശ റോഡു വികസന പദ്ധതി
ശ്രീ. ബി. സത്യന്‍
(എ)ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ തീരദേശ റോഡു വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2013-14-ല്‍ വക്കം ഗ്രാമ പഞ്ചായത്തില്‍ ഏതെല്ലാം റോഡുകളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റോഡുകളുടെ നവീകരണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
(സി)ഓരോ റോഡുകള്‍ക്കും എന്ത് തുകയുടെ എസ്റ്റിമേറ്റാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
2003 |
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ മലപ്പുറം ജില്ലയിലെ റോഡുകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)മലപ്പുറം ജില്ലയില്‍ ഫിഷറീസ്/ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴില്‍ 2011 ഏപ്രില്‍ ഒന്നു മുതല്‍ നാളിതുവരെ അനുവദിച്ച റോഡുകളുടെ പേരും അവയുടെ തദ്ദേശസ്ഥാപനങ്ങളുടെ പേരും/മണ്ധലങ്ങളും അനുവദിച്ച തുകയും അറിയിക്കാമോ ;
(ബി)പ്രസ്തുത കാലയളവില്‍ പൊന്നാനി മണ്ധലത്തിലേക്ക് അനുവദിച്ച തുകയും റോഡുകളുടെ എണ്ണവും അറിയിക്കാമോ ?
|
2004 |
ഫിഷറീസ് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ റോഡുകള്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ചാത്തന്നൂര്‍ നിയോജക മണ്ധലത്തില്‍ ഫിഷറീസ് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് റോഡുകളുടെ പേര് ഉള്‍പ്പെടെ വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റോഡുകളില്‍ ഏതൊക്കെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും, ശേഷിക്കുന്ന റോഡുകളുടെ നിര്‍മ്മാണ പുരോഗതിയും അറിയിക്കുമോ;
(സി)ശേഷിക്കുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2005 |
ടി.ആര്‍.പി യില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ പൊഴിക്കര-ലക്ഷ്മീപുരം തോപ്പ് റോഡ് നിര്‍മ്മാണം ടി.ആര്‍.പി യില്‍ ഉള്‍പ്പെടുത്തി ആരംഭിച്ചുവെങ്കിലും പൂര്‍ത്തീകരിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്‍റെ കാരണവും വിശദാംശവും ലഭ്യമാക്കുമോ;
(ബി)എത്ര കോടി രൂപയ്ക്കാണ് പ്രസ്തുത റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിരുന്നത്; എത്രത്തോളം ജോലികള്‍ പൂര്‍ത്തീകരിച്ചു; ശേഷിക്കുന്ന ജോലികള്‍ എന്തൊക്കെയാണ്; പ്രസ്തുത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തു തുക വിനിയോഗിച്ചു; വ്യക്തമാക്കുമോ;
(സി)നിര്‍മ്മാണജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിനാല്‍ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം സാധ്യമല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രശ്നപരിഹാരത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ?
|
2006 |
കോഴിക്കോട് ജില്ലയിലെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ റോഡുകള്‍
ശ്രീമതി കെ. കെ. ലതിക
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോഴിക്കോട് ജില്ലയില്‍ എത്ര റോഡുകള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റോഡുകള്‍ ഏതൊക്കെയെന്നും അവയ്ക്ക് അനുവദിച്ച തുകയെത്രയെന്നും ഓരോ റോഡിന്‍റെയും പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?
|
2007 |
ഓലക്കാല്‍ കടവ് പാലത്തിന്‍റെ നിര്‍മ്മാണം
ശ്രീ. റ്റി. വി. രാജേഷ്
മാടായി ഗ്രാമപഞ്ചായത്തിലെ ചൂട്ടാടിനെയും രാമന്തളി പഞ്ചായത്തിലെ ഓലക്കാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഓലക്കാല്‍കടവിന്, നബാര്‍ഡിന്‍റെ സ്കീമില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് മത്സ്യബന്ധനവും തുറമുഖവും വകുപ്പ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ ?
|
2008 |
കായിക്കരപാലം നിര്‍മ്മാണം
ശ്രീ. ബി. സത്യന്‍
(എ)വക്കം ഗ്രാമപഞ്ചായത്തിനെയും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കായിക്കര പാലം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള മത്സ്യബന്ധന തുറമുഖവകുപ്പിലെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(ബി)തീരദേശറോഡുനവീകരണപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ വര്‍ഷം വക്കം ഗ്രാമപഞ്ചായത്തിലെ ഏതെല്ലാം റോഡുകള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇതിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
|
2009 |
തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ നവീകരണം
ശ്രീ. ജി. സുധാകരന്‍
(എ)തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി)മണല്‍ നീക്കം ചെയ്യുന്നത് യഥാസമയം പൂര്‍ത്തിയാകാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)ഇവിടെ നിന്ന് നീക്കം ചെയ്യുന്ന മണല്‍ എവിടെയാണ് നിക്ഷേപിക്കുന്നത്;
(ഡി)തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ പുനരുദ്ധരിക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
2010 |
മാതൃകാ മത്സ്യഗ്രാമ പദ്ധതി- രണ്ടാം ഘട്ടം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, വി. റ്റി. ബല്‍റാം
,, കെ. മുരളീധരന്‍
,, ആര്‍. സെല്‍വരാജ്
(എ)മാതൃകാ മത്സ്യഗ്രാമ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)എത്ര കോടി രൂപയാണ് ഇത് വഴി നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)പ്രസ്തുത പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
2011 |
കടാശ്വാസ കമ്മീഷന്‍ - വായ്പ എഴുതിത്തള്ളല്‍
ശ്രീ. സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ കമ്മീഷന്‍ വഴി കടാശ്വാസം പൂര്‍ണ്ണമായും നല്‍കുന്നതിന് കഴിഞ്ഞോ ; വിശദാംശം ലഭ്യമാക്കുമോ ;
(ബി)കടാശ്വാസ കമ്മീഷന്‍ വഴി വായ്പകുടിശ്ശിക എഴുതിത്തള്ളല്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?
|
2012 |
അക്വാകള്‍ച്ചര്‍ നയം
ശ്രീ. സി. കൃഷ്ണന്‍
(എ)അക്വാകള്‍ച്ചര്‍ നയം രൂപീകരിക്കുന്നതിനുവേണ്ടി നിശ്ചയിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചത് എപ്പോഴാണെന്ന് അറിയിക്കാമോ;
(ബി)പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍, പരിശോധിച്ച് അക്വാകള്‍ച്ചര്‍ നയം പ്രഖ്യാപിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ?
|
2013 |
"മത്സ്യസമൃദ്ധി' പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)ഉള്‍നാടന്‍ മത്സ്യസന്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള "മത്സ്യസമൃദ്ധി' പദ്ധതി ആലപ്പുഴ ജില്ലയിലെ ഏതെല്ലാം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ജില്ലയ്ക്ക് അനുവദിച്ചിരുന്ന ഒരു കോടി പത്ത് ലക്ഷം രൂപയില്‍ എത്ര രൂപ ചെലവഴിച്ചുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?
|
2014 |
മാതൃകാമത്സ്യഗ്രാമങ്ങള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര ഗ്രാമങ്ങളെ മാതൃകാ മത്സ്യ ഗ്രാമങ്ങളായി വികസിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിലേയ്ക്കായി വകയിരുത്തിയിരുന്ന തുക എത്ര; ഇതുവരെ ചെലവഴിച്ച തുക എത്ര; വ്യക്തമാക്കാമോ;
(സി)ഈ തുക ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
2015 |
മാതൃകാ മത്സ്യ കൃഷിയിടങ്ങള്‍
ശ്രീ. എളമരം കരീം
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ മാതൃകാ മത്സ്യ കൃഷിയിടങ്ങള്‍ സ്ഥാപിക്കുന്നതിനായി വകയിരുത്തിയിരുന്ന തുകയില്‍ എത്ര രൂപ ഇതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)ഈ പദ്ധതിക്കായി 2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര മത്സ്യ കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു; വ്യക്തമാക്കുമോ;
(സി)ഇതില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരെത്ര; അവരില്‍ പൂര്‍ണ്ണ ധനസഹായം ലഭിച്ചവരെത്ര; ധനസഹായം ലഭിക്കാത്തവരെത്ര: വ്യക്തമാക്കുമോ;
(ഡി)പദ്ധതിപ്രകാരം സംസ്ഥാനത്ത് ഇപ്പോള്‍ എത്ര മാതൃകാ മത്സ്യ കൃഷിയിടങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ ?
|
2016 |
മത്സ്യസംസ്കരണ യൂണിറ്റുകള്‍
ശ്രീ. വി. ശശി
(എ)തീരദേശവികസന കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ ഏതെല്ലാം തീരദേശജില്ലകളില്‍ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധന നടത്തുന്നതിന് പ്രോസസിംഗ് യൂണിറ്റുകള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)2013-14 ലെ ബജറ്റില്‍ പ്രസ്തുത ആവശ്യത്തിലേക്കായി എത്ര തുക വകകൊള്ളിച്ചുവെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ; എന്തെല്ലാം പരിപാടികള്‍ക്കാണ് ഈ തുക ചെലവാക്കിയതെന്ന് വിശദമാക്കുമോ?
|
2017 |
മത്സ്യമേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം, മത്സ്യമേഖലയിലെ പ്രാഥമികസഹകരണസംഘങ്ങള്‍ക്ക് മത്സ്യഫെഡ്ഡ് വഴി വായ്പ അനുവദിക്കുന്നതിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് മത്സ്യഫെഡ്ഡിന്‍റെ ഫിനാന്‍സ് ഡിവിഷനും പ്രോജക്ട് ഡിവിഷനും വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുകയുണ്ടായോ;
(ബി)ഏതെല്ലാം ഓഫീസുകളിലാണ് പരിശോധന നടത്തിയത്; പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2018 |
നിരോധിതവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം
ശ്രീ. എളമരം കരീം
(എ)നിരോധിതവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തീരങ്ങളില്‍ ധാരാളമായി നടക്കുന്നതായുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ രീതിയില്‍ മത്സ്യബന്ധനം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍, വ്യക്തമാക്കുമോ;
(സി)ഇത്തരം നിരോധിതമാര്‍ഗ്ഗങ്ങളിലൂടെയുള്ള മത്സ്യബന്ധനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടെന്നു വിശദമാക്കുമോ?
|
2019 |
മത്സ്യതൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ വായ്പ
ഡോ. കെ. ടി ജലീല്‍
(എ)ഈ സര്‍ക്കാര്‍ ആധികാരമേറ്റശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മത്സ്യഫെഡ്ഡ് വഴി നല്‍കുന്ന വായ്പാ പദ്ധതിയിലേയ്ക്ക് എത്ര തൊഴിലാളികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു; വ്യക്തമാക്കാമോ;
(ബി)പൂര്‍ണ്ണമായി ധനസഹായം ലഭ്യമായവരെത്ര; ഭാഗികമായി ധനസഹായം ലഭ്യമായവരെത്ര; ധനസഹായം ലഭിക്കാത്തവരെത്ര; വ്യക്തമാക്കാമോ?
|
2020 |
ഹൈഡ്രോ ഫോയില്‍ പദ്ധതി
ശ്രീ. എം. എ. ബേബി
(എ)ഹൈഡ്രോ ഫോയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; പദ്ധതിയെ സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയോ അവരുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍, ഇവയൊന്നും നടത്താതെ പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
|
2021 |
ഐക്യരാഷ്ട്രസഭയുടെ മത്സ്യബന്ധനപെരുമാറ്റച്ചട്ടവും മത്സ്യസന്പത്തിന്‍റെ സംരക്ഷണവും
ശ്രീമതി കെ. എസ്. സലീഖ
(എ)മത്സ്യബന്ധനത്തിന് ഐക്യരാഷ്ട്രസംഘടനയുടെ 1995-ലെ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ കടലതിര്‍ത്തികളില്‍ പാലിക്കപ്പെടുന്നുണ്ടോ;
(ബി)ഇല്ലെങ്കില്‍, ഇതില്‍ ഏതെല്ലാം ഘടകങ്ങള്‍ ലംഘിക്കപ്പെടുന്നു; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)കേരളത്തിന്‍റെ കടല്‍മേഖലകളില്‍ നിരോധിക്കപ്പെട്ട മത്സ്യബന്ധനോപാധി കളിലൂടെയുള്ള കടല്‍കോരലും, അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ തള്ളിക്കയറ്റവും, മത്സ്യസന്പത്തിന്‍റെ കൊള്ളയടിക്കലും മൂലം പരന്പരാഗതമത്സ്യത്തൊഴിലാളികള്‍ക്കു മത്സ്യസന്പത്ത് ലഭിക്കാത്ത സ്ഥിതിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍, ഐക്യരാഷ്ട്രസഭയുടെ പെരുമാറ്റച്ചട്ടലംഘകരെ നിയന്ത്രിക്കാന്‍ മറ്റു സംസ്ഥാനസര്‍ക്കാരുകള്‍ സ്വീകരിക്കുന്നതുപോലെ എന്തൊക്കെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;
(ഇ)വന്‍കിട/അന്യസംസ്ഥാന/വിദേശ മത്സ്യചൂഷണം മൂലം കേരളാതിര്‍ത്തിയിലെ മത്സ്യസന്പത്തിന്‍റെ കുറവും മത്സ്യങ്ങളുടെ വംശനാശവും സംബന്ധിച്ച കഴിഞ്ഞ മൂന്നുവര്‍ഷത്തെ സര്‍ക്കാര്‍ കണക്ക് മത്സ്യങ്ങളുടെ ഇനം തിരിച്ച് ലഭ്യമാക്കുമോ;
(എഫ്)മത്സ്യബന്ധനത്തിനുപയോഗിക്കുന്ന പരന്പരാഗതയാനങ്ങള്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, ഔട്ട്ബോര്‍ഡ് വള്ളങ്ങള്‍, മറ്റ് അത്യാധുനികബോട്ടുകള്‍ എന്നീ ഇനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവ എത്ര; രജിസ്റ്റര്‍ ചെയ്യപ്പെടാത്തവ എത്ര; വ്യക്തമാക്കുമോ;
(ജി)സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ള എത്ര വിദേശമത്സ്യബന്ധനബോട്ടുകള്‍ സംസ്ഥാനത്തു മത്സ്യബന്ധനം നടത്തുന്നു; അംഗീകാരം ലഭിക്കാതെ എത്രയെണ്ണം മത്സ്യബന്ധനം നടത്തുന്നു; വ്യക്തമാക്കുമോ;
(എച്ച്)സംസ്ഥാനത്തു മത്സ്യബന്ധനം നടത്താന്‍ ഏതെല്ലാം സംസ്ഥാനങ്ങളിലെ ട്രോളറുകള്‍ വരുന്നുണ്ട്;
(ഐ)തമിഴ്നാട്ടില്‍ മറ്റു സംസ്ഥാനങ്ങളിലെ ബോട്ടുകളെ മത്സ്യബന്ധനം നടത്താന്‍ അനുവദിക്കാത്തതുപോലെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനും, മത്സ്യസന്പത്ത് വര്‍ദ്ധിപ്പിക്കാനും എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ?
|
2022 |
സുനാമി പുനരധിവാസ പദ്ധതികളുടെ പൂര്‍ത്തീകരണം
ശ്രീ. എം.ഉമ്മര്‍
(എ)സുനാമി പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്‍പത് വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ കേന്ദ്രഫണ്ട് ഉള്‍പ്പെടെ ഇതിനായി എന്ത് തുക നീക്കിവച്ചു; ആ തുക ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിന് എന്തല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഏതെങ്കിലും സന്നദ്ധസംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഈ പദ്ധതിക്കായി അനുവദിച്ച തുകയില്‍ ഇനി എന്ത് തുക ബാക്കിയുണ്ട്; അത് ഉപയോഗിച്ച് സുനാമി ബാധിത മേഖലയില്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
2023 |
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍
ശ്രീ. വി. ശശി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മത്സ്യ തൊഴിലാളികള്‍ക്കായി നടപ്പാക്കിയ ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ പദ്ധതിക്കും ചെലവഴിച്ച തുകയും ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികളുടെ എണ്ണവും വ്യക്തമാക്കുമോ ?
|
2024 |
നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്നുള്ള ധനസഹായം
ശ്രീ. ഇ. കെ. വിജയന്‍
(എ)നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്ന് ഗ്രാമീണ മത്സ്യബന്ധന മേഖലക്ക് ധനസഹായം ലഭിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)2011-12 മുതല്‍ നടപ്പു സാന്പത്തിക വര്‍ഷം വരെ അനുവദിച്ച തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
(സി)അനുവദിച്ച തുക പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; കാരണം വ്യക്തമാക്കുമോ;
(ഡി) നടപ്പു സാന്പത്തിക വര്‍ഷം പ്രസ്തുത സ്ഥാപനം ഏതെങ്കിലും പുതിയ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ?
|
2025 |
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നതിനെ തുടര്‍ന്നാവശ്യപ്പെട്ട ധനസഹായം
ശ്രീ. വി. ശശി
(എ)നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മുതലപ്പൊഴി തുറമുഖത്തിനടുത്തുള്ള താഴന്പള്ളി, പൂന്തുറ, പെരുമാതുറ, പുതുക്കുറിച്ചി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതിന് ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുവരവെ മുതലപ്പൊഴിയിലെ പുലിമുട്ടില്‍ ഇടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നുപോയതിനാല്‍ ധനസഹായം ആവശ്യെപ്പട്ടുകൊണ്ട് ശ്രീ. അബ്ബാസ്, ആറ്റരികത്ത് വീട്, ചാന്നാങ്കര, ശ്രീ. സുലൈമാന്‍, സൈനബ മന്‍സില്‍, ശ്രീ. ടെറന്‍സ്, പുതുവല്‍ വീട്, താഴന്പള്ളി എന്നിവര്‍ 09-12-2011ല്‍ ചിറയിന്‍കീഴ് എംഎല്‍.എ.യുടെ ആമുഖകത്ത് സഹിതം നല്‍കിയ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷകളില്‍ നടപടി സ്വീകരിക്കാന്‍ കാലതാമസം നേരിട്ടതിനുള്ള കാരണം വിശദീകരിക്കുമോ; ധനസഹായം എന്നത്തേയ്ക്ക് നല്‍കുമെന്ന് വ്യക്തമാക്കുമോ ?
|
2026 |
മത്സ്യത്തൊഴിലാളികളുടെ ആത്മഹത്യ
ശ്രീ. എം. എ. ബേബി
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര മത്സ്യത്തൊഴിലാളികള്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് വ്യക്തമാക്കാമോ;
(ബി) ഈ കാലയളവില്‍ എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ ജപ്തി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് എത്ര തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്ന് വ്യക്തമാക്കാമോ?
|
2027 |
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ പ്രവര്‍ത്തനം
ശ്രീ. എ. എ. അസീസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എത്ര അപേക്ഷകളിന്‍മേല്‍ തീര്‍പ്പ് കല്‍പ്പിച്ചു എന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഓരോ വര്‍ഷവും ലഭിച്ച അപേക്ഷകളിന്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത എത്ര അപേക്ഷകളാണുള്ളത്;
(സി)അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
2028 |
മത്സ്യത്തൊഴിലാളി കടാശ്വാസം ലഭിക്കുന്നതിന് ശ്രീ. ടി. പി. മുരളിയുടെ അപേക്ഷ
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനില്‍ കടാശ്വാസം ലഭിക്കുന്നതിനായി ടി. പി. മുരളി, ട/ം. ശിശുപാലന്‍-തുന്പിരുന്പ് പറന്പ്, വെസ്റ്റ്ഹില്‍, കോഴിക്കോട്-എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷ (703/666) പ്രകാരം, കടാശ്വാസത്തിന് അര്‍ഹനായിട്ടും ഇതുവരെ ആനൂകൂല്യം ലഭിച്ചിട്ടില്ലാ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ ആനുകൂല്യം സമയബന്ധിതമായി നല്‍കാത്തതിന്‍റെ കാരണം വിശദമാക്കുമോ ;
(സി)ഇദ്ദേഹത്തിന് ആനുകൂല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ഫയല്‍ നന്പറുകളും തീയതികളും സഹിതം വ്യക്തമാക്കുമോ ?
|
2029 |
കല്ലുമ്മക്കായ കൃഷി - കാസര്‍ഗോഡ് ജില്ല
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ) കാസര്‍ഗോഡ് ജില്ലയില്‍ സ്വയംസഹായ സംഘങ്ങളും കുടുംബിനികളും ഉള്‍പ്പെടെ എത്ര പേര്‍ ഈ വര്‍ഷം കല്ലുമ്മക്കായ കൃഷി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത കര്‍ഷകര്‍ക്ക് കൃഷി ആരംഭിക്കുന്നതിന് എന്തെങ്കിലും സാന്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
2030 |
വെങ്കിടങ്ങ് മത്സ്യ്രഗാമം
ശ്രീ. പി. എ. മാധവന്‍
(എ)മണലൂര്‍ നിയോജകമണ്ധലത്തിലെ വെങ്കിടങ്ങ് പഞ്ചായത്തിനെ മത്സ്യഗ്രാമം പദ്ധതി പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തിട്ടുണ്ടോ ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം വെങ്കിടങ്ങ് മത്സ്യഗ്രാമത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും ഇതിനായി എന്ത് തുക വേണ്ടിവരുമെന്നും അറിയിക്കാമോ ;
(സി)പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നും ഏതു ഘട്ടത്തിലാണെന്നറിയിക്കാമോ ?
|
2031 |
മത്സ്യ വിപണന തൊഴിലാളികളുടെ സ്ഥിതിവിവരക്കണക്ക്
ശ്രീ. ഇ. കെ. വിജയന്‍
(എ)മത്സ്യ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ച് വിവര ശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് മാത്രമായി നിലവില്‍ ഏതെങ്കിലും ക്ഷേമനിധി പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
(സി)പ്രസ്തുത തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍/സാന്പത്തിക സഹായങ്ങള്‍, വായ്പകള്‍ എന്നിവ സംബന്ധിച്ച വിശദാംശം നല്‍കുമോ;
(ഡി)ഇത്തരം തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?
|
2032 |
സര്‍ക്കാര്‍ തലത്തില്‍ മത്സ്യ റീട്ടെയില്‍ വിപണനകേന്ദ്രങ്ങള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ തലത്തില്‍ മത്സ്യ റീട്ടെയില്‍ വിപണന കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ മത്സ്യവില വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് ഈ സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ;
(സി) ഇല്ലായെങ്കില്‍ അത്തരം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി) സര്‍ക്കാര്‍തല റീട്ടെയില്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ വ്യാപകമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
2033 |
കായംകുളം വത്തിയൂര്‍ മത്സ്യച്ചന്തയുടെ നവീകരണം
ശ്രീ. സി.കെ. സദാശിവന്‍
(എ)വത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യച്ചന്ത അനാരോഗ്യ കരമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത മത്സ്യച്ചന്ത പുനരുദ്ധരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
|
2034 |
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അഡാക്കിന് അനുവദിച്ച തുക
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പതിമൂന്നാം ധനകാര്യ കമ്മീഷനിലൂടെ അഡാക്കിന് അനുവദിച്ചിരുന്ന 19.70 കോടി രൂപയുടെ പദ്ധതിയില്‍ ഏതൊക്കെ പദ്ധതികള്‍ എവിടെയൊക്കെ നടപ്പിലാക്കിയെന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)പാടഖേര/മത്സ്യ, ആറ്റുകൊഞ്ച് കൃഷി, കൃത്രിമ വളപ്പുകളിലെ മത്സ്യ കൃഷി, കുട്ടനാടന്‍ കായലുകളിലെ കൂടുകളുടെ മത്സ്യ കൃഷി എന്നിവയുടെ ഗുണഭോക്താക്കളുടെ വിശദവിവരം ലഭ്യമാക്കുമോ;
(സി)പതിമൂന്നാം ധനകാര്യ കമ്മീഷന്‍ പ്രകാരം ഫിര്‍മയ്ക്ക് അനുവദിച്ചിരിക്കുന്ന രണ്ട് മത്സ്യസങ്കേതങ്ങള്‍ കുട്ടനാട്ടില്‍ സ്ഥാപിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
2035 |
അഡാക്കിന്‍റെ റീജിയണല്‍ ഓഫീസ് പുന:സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. സി. കൃഷ്ണന്‍
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി എരിഞ്ഞോളിയില്‍ പ്രവര്‍ത്തിച്ചിരുന്ന അഡാക്കിന്‍റെ റീജിയണല്‍ ഓഫീസ് പുന:സ്ഥാപിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
2036 |
കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രമോഷന്‍ സൊസൈറ്റി
ശ്രീ. ജെയിംസ് മാത്യു
(എ)കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രമോഷന്‍ സൊസൈറ്റി ഏത് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് വിശദമാക്കാമോ;
(ബി)എയര്‍പോര്‍ട്ട് കന്പനി ലിമിറ്റഡും പ്രമോഷന്‍ സൊസൈറ്റിയും തമ്മിലുള്ള ബന്ധം വിശദമാക്കാമോ; സൊസൈറ്റിയുടെ ആതറൈസ്ഡ് ഷെയര്‍ ക്യാപിറ്റല്‍ എത്രയാണ്; പെയ്ഡ് അപ് ഷെയര്‍ ക്യാപിറ്റല്‍ എത്ര; എയര്‍പോര്‍ട്ട് കന്പനി ലിമിറ്റഡില്‍ പ്രൊമോഷന്‍ സൊസൈറ്റിയ്ക്ക് എത്ര കോടി രൂപയുടെ ഷെയര്‍ ഉണ്ട്;
(സി)പ്രമോഷന്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍ ആരൊക്കെ; സൊസൈറ്റിയുടെ ഘടനയും പ്രവര്‍ത്തനവും വിശദമാക്കാമോ?
|
2037 |
കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട്
ശ്രീ. ഇ. പി. ജയരാജന്‍
(എ)കണ്ണൂര്‍ ഇന്‍റന്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് രൂപീകരിച്ച സൊസൈറ്റി ഏതാണ് ; എന്നാണ് സൊസൈറ്റി രൂപീകരിച്ചത് ;
(ബി)പ്രസ്തുത സൊസൈറ്റിയുടെ ഗവേണിംഗ് കൌണ്‍സിലില്‍ എത്ര പേരുണ്ട് ; ആരെല്ലാമാണ് ;
(സി)പ്രസ്തുത സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എത്ര പേരുണ്ട് ; ആരെല്ലാമാണ് ;
(ഡി)സൊസൈറ്റി രൂപീകരണത്തിനുശേഷം എത്ര ഗവേണിംഗ് കൌണ്‍സിലുകള്‍ വിളിച്ചുചേര്‍ക്കുകയുണ്ടായി ;
(ഇ)സൊസൈറ്റി രൂപീകരണത്തിനുശേഷം എത്ര എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുകയുണ്ടായി ;
(എഫ്)കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന്‍മേല്‍ പ്രസ്തുത സൊസൈറ്റി ഇതിനോടകം എത്ര ഫണ്ട് സ്വരൂപീച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ജി)ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും എത്ര തുക വീതം സ്വരൂപീച്ചിട്ടുണ്ട് ?
|
2038 |
കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം
ശ്രീ. ഇ. പി. ജയരാജന്‍
(എ)കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട എന്തെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്;
(ബി)അംഗീകാരം ലഭിച്ച ഓരോ നിര്‍മ്മാണ പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് തുക എത്രയാണ്;
(സി)ഓരോ പ്രവൃത്തിക്കും ആവശ്യമായ തുക സ്വരൂപിക്കുവാന്‍ ഇതിനോടകം കെ.ഐ.എ.എല്‍-നു കഴിഞ്ഞിട്ടുണ്ടോയെന്നും ഫണ്ട് സ്വരൂപണം ഏതെല്ലാം ഏജന്‍സികളില്‍ നിന്നുമാണെന്നും ഓരോ ഏജന്‍സിയും എത്ര തുക ലഭ്യമാക്കിയെന്നും വിശദീകരിക്കുമോ;
(ഡി)ഓരോ പ്രവൃത്തിയും ഏറ്റെടുത്തത് ഏത് ഏജന്‍സിയാണ്;
(ഇ)ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള സമയക്രമം വ്യക്തമാക്കുമോ?
|
2039 |
വിമാനത്താവളങ്ങളുടെ ആവശ്യകത
ശ്രീ. എം. എ. ബേബി
,, രാജു എബ്രഹാം
,, സി. കെ. സദാശിവന്
,, ഇ. പി. ജയരാജന്‍
(എ)ഭൂവിസ്തൃതിയും ജനസംഖ്യയും ജല-റോഡ്-റെയില്‍ ഗതാഗത സംവിധാനങ്ങളുടെ സാദ്ധ്യതയും പരിഗണിച്ച് സംസ്ഥാനത്ത് ഇനിയും വിമാനത്താവളങ്ങള്‍ ആവശ്യമാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)എങ്കില്‍ നിലവിലുളളവയ്ക്ക് പുറമേ, ഏതെല്ലാം പ്രദേശങ്ങളില്‍ ഇതിനായി എത്ര ഏക്കര്‍ ഭൂമി വീതം അക്വയര്‍ ചെയ്യാനുദ്ദേശിക്കുന്നു;
(സി)നിലവിലുളള എയര്‍പോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിനും മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും തയ്യാറാകുമോ?
|
2040 |
മാരിടൈം സര്‍വ്വകലാശാല
ശ്രീ. എം.എ. വാഹീദ്
,, തേറന്പില്‍ രാമകൃഷ്ണന്
,, കെ. മുരളീധരന്‍
,, ബെന്നി ബെഹനാന്‍
(എ)മാരിടൈം സര്‍വ്വകലാശാല സ്ഥാപിക്കാന്‍ എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)മാരിടൈം മേഖല വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
2041 |
കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)കണ്ണൂര്‍ വിമാനത്താവളത്തിനായി മൂന്നാം ഘട്ട ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നാണ്;
(ബി)പ്രസ്തുത വിജ്ഞാപനത്തിന്‍റെ കാലപരിധി എന്നുവരെയാണ്;
(സി)വിജ്ഞാപനത്തിന്‍റെ കാലപരിധി അവസാനിച്ചുവെങ്കില്‍ പുനര്‍വിജ്ഞാപനം ചെയ്യുവാനുള്ള നടപടി സ്വീകരിച്ചുവോ;
(ഡി)എങ്കില്‍ പുതിയ വിജ്ഞാപനം എന്നു പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കുമോ;
(ഇ)പുതിയ വിജ്ഞാപനപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ?
|
2042 |
കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കല്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ) കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുക്കുവാനായി വിജ്ഞാപനം ചെയ്ത ഭൂമി കൂടാതെ ഇനിയും ഭൂമി ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) ഏതൊക്കെ വില്ലേജുകളിലെ ഏതെല്ലാം സര്‍വ്വേ നന്പരുകളില്‍പ്പെടുന്ന ഭൂമിയാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്;
(സി) ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിസ്തൃതി എത്രയാണ്;
(ഡി) ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏത് ആവശ്യം നിറവേറ്റുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
2043 |
കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കന്പനിയിലെ നിയമനങ്ങള്‍
ശ്രീ. ജെയിംസ് മാത്യു
(എ)കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കന്പനിയില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര പേര്‍ വീതം ജോലി ചെയ്തുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ പുതുതായി സൃഷ്ടിച്ച് നിയമനം നടത്തിയ തസ്തികകള്‍ ഏതൊക്കെയായിരുന്നു; ദിവസക്കൂലി അടിസ്ഥാനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ നിയമിക്കപ്പെട്ടവര്‍ എത്ര; എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴിയാണോ താത്കാലിക നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്; അല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
|
2044 |
കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എം. ഡി. നിയമനം
ശ്രീ. എളമരം കരീം
(എ)കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പദ്ധതിയുടെ മാനേജിംഗ് ഡയറക്ടറായി ശ്രീ. ജി. ചന്ദ്രമൌലി എന്നയാളെ നിയമിച്ചിട്ടുണ്ടോ;
(ബി)ഇതിനായി ചീഫ് സെക്രട്ടറി തയ്യാറാക്കിയ പാനലില്‍ ആരൊക്കെ ഉണ്ടായിരുന്നു; ഇതില്‍ ശ്രീ. ജി. ചന്ദ്രമൌലി ഉണ്ടായിരുന്നുവോ;
(സി)എം.ഡി. നിയമനത്തിനായി ആരുടെ സേവനമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിട്ടുനല്‍കിയിരുന്നത്;
(ഡി) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചതും ചീഫ് സെക്രട്ടറിയുടെ പാനലില്‍ ഉള്‍പ്പെട്ടതും മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടതുമായ ശ്രീ. ജി. ചന്ദ്രമൌലി ഒരേ ആള്‍ തന്നെയാണോ; ഇത് സംബന്ധമായി ദിനപത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ ?
|
2045 |
കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനായി ഭൂമിയേറ്റെടുക്കല്‍
ശ്രീ. ജെയിംസ് മാത്യു
(എ)കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനായി എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്ത് അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ച ഭൂമി എത്രയായിരുന്നു; മുന്‍സര്‍ക്കാരിന്‍റെ കാലയളവിനുള്ളില്‍ എയര്‍പോര്‍ട്ടിനായി മൊത്തം എത്ര ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തിട്ടുണ്ടായിരുന്നു;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പുതുതായി എത്ര ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ചു; അപ്രകാരം പുതുതായി അക്വയര്‍ ചെയ്ത ഭൂമി എത്ര?
|
2046 |
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
ശ്രീ. വി. ശശി
(എ)തീരദേശ കപ്പല്‍ ഗതാഗത പദ്ധതിക്കായി എത്ര തുക 2013-2014 ബഡ്ജറ്റില്‍ വകയിരുത്തിയെന്ന് വ്യക്തമാക്കാമോ ;
(ബി)വകയിരുത്തിയ തുകയില്‍ നാളിതുവരെ എത്ര തുക ചെലവാക്കിയെന്നും എന്തെല്ലാം കാര്യങ്ങള്‍ക്കാണ് പ്രസ്തുത തുക വിനിയോഗിച്ചതെന്നും വ്യക്തമാക്കാമോ ;
(സി)തീദേശ കപ്പല്‍ ഗതാഗത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ ?
|
<<back |
|