|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2164
|
വനങ്ങളുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് കര്‍മ്മ പരിപാടി
ശ്രീ. എം. പി. വിന്‍സെന്‍റ്
,, വി. റ്റി. ബല്‍റാം
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ആര്‍. സെല്‍വരാജ്
(എ)വനങ്ങളുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
2165 |
വനവല്‍ക്കരണം പദ്ധതി
ശ്രീ. മോയിന്‍കുട്ടി
(എ)വനവല്‍ക്കരണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും, സ്കൂളുകളിലും ആശുപത്രികളിലും ലഭ്യമായ സ്ഥലങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ; എങ്കില്‍ അതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ചെടികള്‍ വച്ച് പിടിപ്പിക്കുന്നതോടൊപ്പം അതിന്‍റെ പരിപാലനത്തിനും ആവശ്യമായ സംവിധാനമേര്‍പ്പെടുത്തുമോ?
|
2166 |
വനം വകുപ്പില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)വനം വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഭൂരിഭാഗം ഫയലുകളും തീര്‍പ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;
|
2167 |
ഗോത്രവര്‍ഗ്ഗ കര്‍ഷകരെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി
ശ്രീ. സണ്ണി ജോസഫ്
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്‍
(എ)വനവാസികളുടെയും വനാതിര്‍ത്തിയില്‍ താമസിക്കുന്ന സമൂഹങ്ങളുടെയും കഷ്ടനഷ്ടങ്ങള്‍ കുറയ്ക്കാന്‍ എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത് ; വിശദമാക്കുമോ ;
(ബി)ഇതിനായി വന്യജീവിശല്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗ കര്‍ഷകരെ മാറ്റി പാര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)വനത്തിനുള്ളിലെ ഗോത്രവര്‍ഗ്ഗക്കാരും മറ്റ് സെറ്റില്‍മെന്‍റുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമോ ; വിശദമാക്കാമോ ?
|
2168 |
ഹരിത കേരളം പദ്ധതി
ശ്രീ. പി. കെ. ബഷീര്‍
(എ)"ഹരിത കേരളം' എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ;
(ബി)സംസ്ഥാനത്തെ ഹരിതാഭമാക്കാനും സമഗ്ര വൃക്ഷ വല്‍ക്കരണത്തിനും എന്തെല്ലാം കാര്യങ്ങളാണ് ഹരിതകേരളം പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് വ്യക്തമാക്കുമോ?
|
2169 |
അയ്യന്പുഴ, മൂക്കന്നൂര്‍ പഞ്ചായത്തുകളില്‍ ഇലക്ട്രിക് ഫെന്‍സിംഗ്
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജക മണ്ധലത്തിലെ അയ്യന്പുഴ പഞ്ചായത്തിലെ പ്ലാന്‍റേഷന്‍, ചുള്ളി, പാണുപാറ, കണ്ണിമംഗലം, അയ്യന്പുഴ തുടങ്ങിയ സ്ഥലങ്ങളിലെയും മൂക്കന്നൂര്‍ പഞ്ചായത്തിലെ വെള്ളപ്പാറ എന്ന പ്രദേശത്തും കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണം രൂക്ഷമായതു സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഇലക്ട്രിക് ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള സംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനുള്ള കാരണം വിശദമാക്കാമോ;
(ബി)പ്രസ്തുത സംവിധാനങ്ങള്‍ എന്നത്തേക്ക് സ്ഥാപിക്കുമെന്ന് വ്യക്തമാക്കാമോ?
|
2170 |
പിള്ളത്തോട് ചെക്ക് ഡാം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തില്‍ പിള്ളത്തോട് ചെക്ക് ഡാം പണിയുന്നതിന് അനുമതിക്ക് വേണ്ടി നിവേദനം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ ;
(ബി)ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ;
(സി)കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രസ്തുത ഡാം അടിയന്തരമായി പണിയുന്നതിന് അനുമതി നല്‍കാമോ ?
|
2171 |
കച്ചേരിക്കടവ് പാലം പണിയുന്നതിന് സമ്മതപത്രം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തില്‍ കച്ചേരിക്കടവ് പാലം പണിയുന്നതിന് വനം വകുപ്പ് അധികൃതരുടെ സമ്മതപത്രം ലഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് കത്ത് നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണ്;
(സി)എത്രയുംവേഗം സമ്മതപത്രം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2172 |
വനം വകുപ്പിന്‍റെ ഓഫീസ് മാറ്റം
ശ്രീ. പി. കെ. ഗുരുദാസന്‍
കൊല്ലം മണ്ധലത്തില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്‍റെ ദക്ഷിണ മേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ആഫീസ് പത്തനാപുരത്തേയ്ക്ക് മാറ്റുന്നതിനെതിരെ നന്പര്‍.340/പി.കെ.ജി./കെ.എല്‍.എം./2013, തീയതി 4.11.2013-ല്‍ എം.എല്‍.എ നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
|
2173 |
വനം വകുപ്പിലെ പെന്‍ഷന്‍ കേസ്സുകള്‍
ശ്രീ. എം. എ. വാഹീദ്
,, എ. റ്റി. ജോര്‍ജ്ജ്
,, സി. പി. മുഹമ്മദ്
,, ഷാഫി പറന്പില്‍
(എ)വനം വകുപ്പിലെ എല്ലാ പെന്‍ഷന്‍ കേസ്സുകളും തീര്‍പ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
2174 |
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നീ തസ്തികളിലെ നിയമനം
ശ്രീ. കെ. അജിത്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വനം വകുപ്പില്‍ എത്ര ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)മേല്‍പ്പറഞ്ഞ തസ്തികകളില്‍ നിയമനം ലഭിച്ച എത്ര പേര്‍ പ്രസ്തുത ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത് പോയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)വനം വകുപ്പില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ എത്ര ഒഴിവുകള്‍ വീതമുണ്ടന്ന് വ്യക്തമാക്കുമോ ;
(ഡി)ഈ ഒഴിവുകള്‍ എന്ന് നികത്താനാവുമെന്ന് വ്യക്തമാക്കുമോ ?
|
2175 |
ഇടുക്കിജില്ലയിലെ ഫോറസ്റ്റ് ഗാര്‍ഡ് നിയമനം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയില്‍ നിയമനം നല്‍കുന്നതിനായി ഇടുക്കി ജില്ലയില്‍ നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയെന്ന് അറിയിക്കുമോ;
(ബി)ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയില്‍ ഇടുക്കിയില്‍ എത്ര ഒഴിവുകളുണ്ട്; ഈ ഒഴിവുകള്‍ എല്ലാം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)ഈ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഒഴിവുകളിലേക്കും നിയമന ഉത്തരവ് അയച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ;
(ഡി)നിയമന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
|
2176 |
കക്കയം വനാതിര്‍ത്തിയിലെ വന്യജീവി ആക്രമണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ കക്കയം വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ വ്യാപകമായ വന്യജീവി ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)മറ്റ് പ്രദേശങ്ങളില്‍ ശല്യക്കാരായ കുരങ്ങുകളെ പിടിച്ചുകൊണ്ടുവന്ന് ഇവിടെ ഉപേക്ഷിക്കുന്ന രീതി നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമേ ?
|
2177 |
റാണീപുരം മേഖലയില്‍ വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന കൃഷിനാശം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് നിയോജകമണ്ധലത്തിലെ റാണീപുരം മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യത്തില്‍ വ്യാപകമായി കൃഷിനാശം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന് പരിഹാരം എന്ന നിലയില്‍ ഈ പ്രദേശത്ത് സൌരോര്‍ജ്ജവേലി നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ സൌരോര്‍ജ്ജവേലി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2178 |
ജനകീയപങ്കാളിത്തത്തോടെ പരിസ്ഥിതിസംരക്ഷണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, കെ. കെ. ജയചന്ദ്രന്‍
,, എസ്. രാജേന്ദ്രന്‍
,, ബി. ഡി. ദേവസ്സി
(എ)ജനങ്ങളുടെ ആവാസവ്യവസ്ഥയെയും, കൃഷിയെയും, ദൈനംദിനജീവിതവ്യാപാരങ്ങളെയും ബാധിക്കാതെ ജനകീയപങ്കാളിത്തത്തോടെ പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
(ബി)പശ്ചിമഘട്ടസംരക്ഷണത്തിന് ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ടു വിജ്ഞാപനങ്ങളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(സി)ആദ്യവിജ്ഞാപനത്തിലെ ഏതെല്ലാം ഖണ്ധികകള്‍ ഇപ്പോഴും യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നുണ്ട്; അതിന്മേലുള്ള ജനങ്ങളുടെ ആശങ്ക വിശദമാക്കുമോ?
|
2179 |
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, ചിറ്റയം ഗോപകുമാര്‍
,, ഇ. കെ. വിജയന്‍
,, കെ. അജിത്
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയാമോ; എങ്കില്‍ വിശദമാക്കുമോ?
|
2180 |
ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
ശ്രീ. റ്റി.എന്‍. പ്രതാപന്‍
(എ)പാറമടകള്‍/ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിലവില്‍ പാരിസ്ഥിതികാനുമതി ആവശ്യമുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച നിയമവശം വിശദമാക്കുമോ;
(ബി)നിലവില്‍ പരിസ്ഥിതി വകുപ്പിന്‍റെ/എസ്.ഇ.ഐ.എ.എ.യുടെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(സി)അപേക്ഷിച്ച് നിശ്ചിത ദിവസത്തിനകം അപേക്ഷയിന്മേല്‍ തീര്‍പ്പുകല്‍പിക്കണമെന്ന് വ്യവസ്ഥയുണ്ടോയെന്ന് അറിയിക്കുമോ?
|
2181 |
മൊബൈല്‍ ടവറുകളുടെ നിയന്ത്രണം
ശ്രീ. സി. ദിവാകരന്‍
,, ജി. എസ്. ജയലാല്‍
,, വി. ശശി
,, പി. തിലോത്തമന്‍
(എ)മൊബൈല്‍ ടവറുകള്‍ ഗുരുതരമായ പൊതുജനാരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുമെന്ന കാര്യം പരിഗണിച്ച് അവയിന്‍മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(ബി)കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കിയ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ;
(സി)2400 മെഗാഹെട്സ് ശേഷിയുള്ള 4ജി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?
|
2182 |
തീരപ്രദേശത്ത് കണ്ടല്‍ചെടികളുപയോഗിച്ചുള്ള ജൈവവേലി
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
,, റ്റി. എ. അഹമ്മദ് കബീര്‍
,, പി. ഉബൈദുള്ള
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ) തീരപ്രദേശത്ത് കണ്ടല്‍ചെടികളുപയോഗിച്ചുള്ള ജൈവവേലി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ;
(ബി) കഴിഞ്ഞ സുനാമിയോടൊപ്പം തീരത്തടിഞ്ഞതുള്‍പ്പെടെയുള്ള ധാതുമണല്‍ ശേഖരം നഷ്ടപ്പെട്ടുപോകാതിരിക്കാനും കൂടുതല്‍ മണല്‍ ശേഖരം അടിഞ്ഞുകൂടാനും കണ്ടല്‍വേലി അനിവാര്യമാണെന്ന അഭിപ്രായം പരിഗണിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ;
(സി) തീരപ്രദേശത്തിന്‍റെ പാരിസ്ഥിതിക സംരക്ഷണമുള്‍ പ്പെടെയുള്ള നടപടികളില്‍ കണ്ടല്‍വേലിക്കുള്ള പ്രാധാന്യവും പ്രായോഗികതയും സംബന്ധിച്ച സര്‍വ്വെ നടത്തുന്നതിന് ഒരു വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ?
|
2183 |
കണ്ടല്‍ വനങ്ങള്‍
ശ്രീ. സി. മമ്മൂട്ടി
(എ)തീരപ്രദേശങ്ങളില്‍ കണ്ടല്‍ പ്രദേശങ്ങള്‍ എത്രത്തോളമുണ്ടെന്നതിന്‍റെ വിവരം ശേഖരിച്ചിട്ടുണ്ടോ ; എങ്കില്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ ;
(ബി)കണ്ടല്‍ വനങ്ങള്‍ നിലവിലുള്ള തീരവും, മറ്റു തീരങ്ങളും തമ്മില്‍ പ്രകൃതിപരമായും, പാരിസ്ഥിതികമായുമുള്ള വ്യത്യാസങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം നല്കാമോ ;
(സി)ഇല്ലെങ്കില്‍ അത്തരമൊരു പഠനത്തിന് നടപടി സ്വീകരിക്കുമോ ?
|
2184 |
വീയപുരം ഇക്കോ-ടൂറിസം പദ്ധതി
ശ്രീ. തോമസ് ചാണ്ടി
വീയപുരം തടി ഡിപ്പോയോടനുബന്ധിച്ച് ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
2185 |
എലൈറ്റ് അത്ലറ്റ്സ് ട്രെയിനിംഗ് സെന്‍റര്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, വി. റ്റി. ബല്‍റാം
,, പാലോട് രവി
,, കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് എലൈറ്റ് അത്ലറ്റ്സ് ട്രെയിനിംഗ് സെന്‍റര്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)തിരഞ്ഞെടുത്ത ഇനങ്ങളില്‍ പ്രതിഭയുള്ള കായിക താരങ്ങളെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് പരിശീലിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
2186 |
കായികതാരങ്ങള്‍ക്ക് സാന്പത്തിക സഹായം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദേശീയ അന്തര്‍ദേശീയ കായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുളള എത്ര കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സാന്പത്തിക സഹായമുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
(ബി)പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ എത്ര പേര്‍ക്ക് നല്‍കിയെന്നും എത്ര പേര്‍ക്ക് സഹായം ലഭിക്കാന്‍ ബാക്കിയുണ്ടെന്നും വ്യക്തമാക്കാമോ ;
(സി)ബാക്കിയുള്ളവര്‍ക്ക് സഹായം എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാമോ ?
|
2187 |
കളരി അക്കാദമി
ശ്രീമതി കെ. കെ. ലതിക
(എ)പരന്പരാഗത ആയോധന കലയായ കളരിപ്പയറ്റ് മുതലായ കാര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)നിലവിലുള്ള കളരി അക്കാദമിക്ക് സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നാളിതുവരെ ലഭ്യമാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
|
2188 |
ആട്യാപാട്യാ ഗെയിമിന് സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകാരം
ശ്രീ. മോന്‍സ് ജോസഫ്
(എ) ആട്യാപാട്യാ ഗെയിമിന് സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകാരം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
(ബി) ആട്യാപാട്യാ എന്നത് കിളിത്തട്ട് കളിയുടെ പരിഷ്കരിച്ച രൂപമാണെന്നുള്ളത് മനസ്സിലാക്കാതെ കേരളാ സ്പോര്‍ട്സ് കൌണ്‍സില്‍ ആട്യാപാട്യാ അസോസിയേഷന് അംഗീകാരം നല്‍കാതിരിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് സംഘടന നല്‍കിയ നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
|
2189 |
പറളിയില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം
ശ്രീ. കെ. വി. വിജയദാസ്
(എ)സ്കൂള്‍ കായികരംഗത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്നത് പാലക്കാട് ജില്ലയിലെ പറളിയിലാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബിഎങ്കില്‍ ഈ പ്രദേശത്തെ സ്കൂളുകളിലെ കുട്ടികള്‍ക്ക് പരിശീലനത്തിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)പറളിയില്‍ പരിശീലനത്തിനായി ഒരു സിന്തറ്റിക് ട്രാക്ക് പോലുമില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പറളി പ്രദേശത്ത് നിലവിലുള്ള സ്കൂളിനോട് ചേര്‍ന്നുള്ള ഗ്രൌണ്ടിന് ഒരു സിന്തറ്റിക് ട്രാക്ക് പണിയുന്നതിന് നടപടി സ്വീകരിക്കുമോ?
|
2190 |
പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്പോര്‍ട്സ് പാക്കേജ്
ശ്രീ. എം. ഹംസ
(എ)സ്പോര്‍ട്സ് മേഖലയില്‍ രാജ്യാന്തരതലങ്ങളില്‍ നേട്ടം കൊയ്യുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി എന്തെല്ലാം പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)അന്താരാഷ്ട്ര മെഡല്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ ഏഷ്യന്‍ ഗെയിംസ്, ലോകഅത്ലറ്റിക് മീറ്റ്, ഒളിംപിക്സ് മുതലായ വേദികളിലേയ്ക്ക് എത്തിക്കുന്നതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
2191 |
സ്കൂള്‍ കായികമേളാ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്
ശ്രീ. ബി. ഡി. ദേവസ്സി
(എ)2012-13 സാന്പത്തിക വര്‍ഷത്തില്‍ ഇറ്റാവയില്‍വച്ചുനടന്ന സ്കൂള്‍ കായികമേളയില്‍ വിജയികളായ കായികതാരങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്ന ക്യാഷ് അവാര്‍ഡ് ഇനിയും വിതരണം ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട ഗോപിക നാരായണനടക്കമുള്ള വിജയികള്‍ക്ക് ക്യാഷ്പ്രൈസ് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
2192 |
കായംകുളത്ത് മള്‍ട്ടിപ്ളെക്സ് തീയേറ്റര്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളത്ത് മള്‍ട്ടിപ്ളെക്സ് തീയേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;
(ബി)നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിലേക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
2193 |
കെ.എസ്.ആര്‍.ടി.സി.യുടെ ടിക്കറ്റേതര വരുമാനം
ശ്രീ. കെ. രാധാകൃഷ്ണന്‍
,, വി. ശിവന്‍കുട്ടി
ശ്രീമതി കെ. കെ. ലതിക
ശ്രീ. ഇ. പി. ജയരാജന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കെ.എസ്.ആര്‍.ടി.സി.യുടെ ടിക്കറ്റേതര വരുമാത്തിന്‍റെ സ്രോതസ്സുകളേതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി)ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;
(സി)ഈ ഇനത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തെ വരുമാനം വര്‍ഷാടിസ്ഥാനത്തില്‍ എത്ര വീതമാണെന്നും വ്യക്തമാക്കുമോ ;
(ഡി)ഈ വരുമാനം കുറയുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ ;
(ഇ)കെ.എസ്.ആര്‍.ടി.സി.ബസ്സുകളിലും ബസ്സ്റ്റാന്‍ഡിലും പരസ്യം നല്‍കുന്നതിന് ആവശ്യമായ ടെന്‍ഡറുകള്‍ യഥാസമയം പുറപ്പെടുവിച്ചില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(എഫ്)എങ്കില്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(ജി)ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്നത് വഴി എത്ര കോടിയുടെ വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത് ; ഇതിന് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചതിന്‍റെ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ ?
|
<<back |
next page>>
|