|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4610
|
ടോള്‍ പിരിവ്
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് നിലവില്‍ ഏതെല്ലാം ബൈപ്പാസുകളില്‍/പാലങ്ങളില്‍ നിന്നും ടോള്‍ പിരിക്കുന്നു എന്നും എന്നുമുതലാണ് ഇവയില്‍ ടോള്‍ പിരിവു തുടങ്ങിയത് എന്നും എപ്പോള്‍ ഇത് അവസാനിപ്പിക്കാനാണ് തീരുമാനം എന്നും വ്യക്തമാക്കാമോ;
(ബി)നാഷണല്‍ ഹൈവേ/സ്റ്റേറ്റ് ഹൈവേകളിലെ പാലങ്ങള്‍ക്ക് ടോള്‍ പിരിവിനായി നിയോഗിച്ച കരാറുകാരില്‍ ഓരോരുത്തരും എന്തു തുക വീതം അടയ്ക്കാനുണ്ട്; വിശദമാക്കുമോ;
(സി)ഇവരില്‍ നിന്നും പ്രസ്തുത കരാര്‍ തുക പിരിച്ചെടുക്കാന്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഡി)ബൈപ്പാസുകളിലെ കരാറുകാരില്‍ എത്ര പേര്‍ എന്തു തുക വീതം സര്‍ക്കാരിന് അടയ്ക്കാനുണ്ട്; പ്രസ്തുത തുക പിരിച്ചെടുക്കാന്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഇ)വിവിധ ടോള്‍ ബൂത്തുകളില്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് കരാറില്‍ പറയുന്നതില്‍ കൂടുതല്‍ ടോള്‍ മറ്റു സംസ്ഥാന വാഹനയാത്രക്കാരില്‍ നിന്നും പിരിച്ചെടുത്തതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
|
4611 |
പുതുക്കാട് മണ്ധലത്തിലെ പാല്യക്കര ടോള്‍ പ്ലാസ്സയില്‍ സൌജന്യ പാസ്സ്
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)19.11.2013 തീയതിയിലെ 15783/എച്ച്2/12/പി.ഡബ്ല്യൂ.ഡി. എന്നകത്ത് പ്രകാരം പുതുക്കാട് മണ്ധലത്തിലെ പാല്യക്കര ടോള്‍ പ്ലാസ്സയില്‍ സൌജന്യപാസ്സ് ലഭിക്കുന്നതിനുവേണ്ടി ആള്‍ക്കാര്‍ക്ക് പല ഓഫീസുകളില്‍ പോകേണ്ടിവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് കാരണം സ്ഥലവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നിലവില്‍ സൌജന്യപാസ്സ് വിതരണം ചെയ്യുന്നതുപോലെ പാല്യക്കര ടോള്‍ പ്ലാസ്സയില്‍നിന്നും പാസ്സ് വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)പല ഓഫീസുകളിലായി പോയി നടപടികള്‍ തീര്‍പ്പാക്കുന്നതിന് പകരം ടോള്‍ പ്ലാസ്സയില്‍ സൌജന്യപാസ്സ് വിതരണത്തിനായി ഒരു ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
4612 |
റോഡരികിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി
ശ്രീ. കെ. മുരളീധരന്‍
(എ) റോഡുകളുടെ അരികില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് ചരിത്ര സ്മാരകങ്ങളായ വഴിയന്പലങ്ങള്‍, ചുമടുതാങ്ങികള്‍, പഴയകാല മൈല്‍ക്കുറ്റികള്‍ തുടങ്ങിയവ സംരക്ഷണം കൂടാതെ നശിച്ചും അന്യാധീനപ്പെട്ടും പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) റോഡരികിലെ ഇത്തരം ചരിത്ര സ്മാരകങ്ങള്‍ യഥാവിധി സൌകര്യപ്രദമായി പുന:സ്ഥാപിച്ച് സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4613 |
റോഡ് നിര്‍മ്മാണ സംവിധാനം
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, സി. മമ്മൂട്ടി
,, പി. ഉബൈദുളള
,, എന്‍. എ. നെല്ലിക്കുന്ന്
(എ)റോഡുകളുടെ പ്രവര്‍ത്തനക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനും, മഴക്കാലത്തുണ്ടാകുന്ന തകര്‍ച്ച ഒഴിവാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി റോഡ് നിര്‍മ്മാണ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനും, സാങ്കേതിക മികവ് ഉറപ്പുവരുത്താനും ആവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഇക്കഴിഞ്ഞ കാലവര്‍ഷക്കാലത്ത് റോഡുകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വ്യാപ്തി എത്രത്തോളമെന്ന് വിശദമാക്കുമോ?
|
4614 |
സി.ആര്‍.ഐ.പി. പദ്ധതി
ശ്രീ. പി. ഉബൈദൂള്ള
(എ)നഗരത്തിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതിയില്‍ (സി.ആര്‍.ഐ.പി.) ഇപ്പോള്‍ സംസ്ഥാനത്തെ ഏതെല്ലാം നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സി.ആര്‍.ഐ.പി. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;
(സി)മലപ്പുറം നഗരത്തില്‍ സി.ആര്‍.ഐ.പി. പദ്ധതി നടപ്പാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ ?
|
4615 |
റോഡ് ശൃംഖലയുടെ ഗുണമേന്മ
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, പാലോട് രവി
,, ഐ. സി. ബാലകൃഷ്ണന്‍
,, വി. പി.സജീന്ദ്രന്‍
(എ)റോഡ് ശൃംഖലയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം പരിഗണനയാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങളെന്തെല്ലാം;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് ഈ ശൃംഖലയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
|
4616 |
ഹില്‍ ഹൈവേ പ്രോജക്ട്
ശ്രീ. സണ്ണി ജോസഫ്
'' എ. റ്റി. ജോര്‍ജ്
'' സി. പി. മുഹമ്മദ്
'' ഹൈബി ഈഡന്‍
(എ)ഹില്‍ ഹൈവേ പ്രോജക്ടിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഇത് സമയബന്ധിതമായി നടപ്പാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പ്രോജക്ടുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?
|
4617 |
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള റോഡുകള്‍ പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുന്നതിനുള്ള പദ്ധതി
ശ്രീ. എം. എ. വാഹീദ്
,, പാലോട് രവി
,, എം. പി. വിന്‍സെന്‍റ്
,, ഷാഫി പറന്പില്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകള്‍ പൊതുമരാമത്തുവകുപ്പ് ഏറ്റെടുക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് ഇപ്രകാരം ഏറ്റെടുക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
4618 |
കരമന - കളിയിക്കാവിള ദേശീയപാത വികസനം
ശ്രീ. വി. ശിവന്‍കുട്ടി
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
'' കെ.വി. വിജയദാസ്
'' ബി. സത്യന്‍
(എ)കരമന - കളിയിക്കാവിള ദേശീയപാത വികസനം ഏത് ഘട്ടത്തിലാണ്;
(ബി)കരമന - കാരയ്ക്കമണ്ഡപം ദേശീയപാതയ്ക്കായുള്ള സ്ഥലമെടുപ്പ് പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; സ്ഥലമെടുപ്പ് പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാകും എന്നറിയിക്കാമോ; അയതിന് ഫണ്ടിന്‍റെ അഭാവം അനുഭവപ്പെടുന്നുണ്ടോ;
(സി)കാരയ്ക്കമണ്ഡപം - പ്രാവച്ചന്പലം മേഖലയിലെ സ്ഥലമെടുപ്പ് എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇതിനായി വിജ്ഞാപനം ആയ്ട്ടുണ്ടോ;
(ഡി)കരമന - കളിയിക്കാവിള ദേശീയപാത വികസനം എന്ന് പൂര്‍ത്തീ കരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്?
|
4619 |
കോതമംഗലം നിയോജകമണ്ധലത്തിലെ തങ്കളം-കോഴിപ്പള്ളി ബൈപ്പാസ് നിര്‍മ്മാണം
ശ്രീ. റ്റി.യു. കുരുവിള
(എ)കോതമംഗലം നിയോജകമണ്ധലത്തിലെ തങ്കളം-കോഴിപ്പള്ളി ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)സര്‍വ്വേ നന്പറില്‍ വന്ന പിശകുമൂലം നാലുവര്‍ഷമായി പ്രസ്തുത പദ്ധതി മുടങ്ങിക്കിടക്കുന്നത് പുനരാരംഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ബൈപ്പാസിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
T.4620 |
ആലപ്പുഴ-കൊല്ലം നാഷണല്‍ ഹൈവേ ബൈപ്പാസ് റോഡ് നിര്‍മ്മാണം
ഡോ. ടി. എം. തോമസ് ഐസക്
(എ)ആലപ്പുഴ-കൊല്ലം നാഷണന്‍ ഹൈവേ ബൈപ്പാസ് റോഡിനെ പ്രത്യേക പാക്കേജായി പരിഗണിച്ച് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി, വാഗ്ദാനത്തില്‍ ഒതുങ്ങാനിടയായത് എന്തു കൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
(സി)മറ്റു സംസ്ഥാനങ്ങളില്‍ ദേശീയ പാതയുടെയും ബൈപ്പാസിന്‍റേയും നിര്‍മ്മാണച്ചുമതല കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്പോള്‍ കേരളത്തില്‍ ഇത്തരം പദ്ധതികളുടെ അന്‍പതു ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള ന്യായീകരണം എന്താണ്; വിശദമാക്കുമോ?
|
4621 |
റോഡുകളിലെ ഹംപുകള്‍
ശ്രീമതി കെ. കെ. ലതിക
(എ)റോഡുകളില്‍ ഹംപ് സ്ഥാപിക്കുന്നതു സംബന്ധിച്ച് അവസാനം പുറപ്പെടുവിച്ച കോടതിയുത്തരവില്‍ സര്‍ക്കാരിനു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ;
(ബി)ഹംപുകള്‍ ശാസ്ത്രീയമായി സ്ഥാപിക്കുന്നതു സംബന്ധിച്ച് എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ?
|
4622 |
കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതി
ശ്രീ. എം. ഹംസ
(എ) കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന റോഡ്/പാലം നിര്‍മ്മാണങ്ങളുടെ പ്രയോറിറ്റി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
(ബി) കെ.എസ്.ടി.പി. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി എന്തു തുകയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് തീരുമാനിച്ചതെന്ന് വിശദമാ ക്കാമോ;
(സി) കെ.എസ്.ടി.പി. രണ്ടാംഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വിശദമാക്കാമോ?
|
4623 |
പൊതുമരാമത്ത് വകുപ്പിന്‍റെ ഫണ്ട് വിനിയോഗം
ശ്രീ. സി. ദിവാകരന്‍
(എ)2013-14 വര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് ബഡ്ജറ്റ് വിഹിതതത്തില്‍ നിന്ന് ഡിസംബര്‍ 13 വരെ എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ?
|
4624 |
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ നവീകരണം
ശ്രീ. പി. തിലോത്തമന്‍
(എ)കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2013-2014 സാന്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഓരോ മണ്ധലത്തിലും എന്തു തുക വീതം അനുവദിച്ചു എന്നതു സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(ബി)വരും വര്‍ഷങ്ങളില്‍ ഇതിനുവേണ്ടി തുക വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഓരോ നിയോജക മണ്ധലങ്ങള്‍ക്കും എന്തു തുക നല്‍കുമെന്നു അറിയിക്കുമോ?
|
4625 |
പൊതുമരാമത്ത് നടത്തുന്ന വിവിധ റോഡ് നിര്‍മ്മാണപ്രവൃത്തികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)പൊതുമരാമത്ത് മുഖേന നടത്തുന്ന വിവിധ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചിട്ടും പ്രവൃത്തികള്‍ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം കൂടാതെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് നടപടിയെന്തെന്ന് വ്യക്തമാക്കാമോ;
(ബി)വൈപ്പിന്‍ മണ്ധലത്തിലെ എത്ര പ്രവൃത്തികളാണ് അനുമതി ലഭിച്ചിട്ടും ഇനിയും ആരംഭിക്കാത്തതെന്ന് വ്യക്തമാക്കാമോ;
(സി)എഗ്രിമെന്‍റ് കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടിയെന്തെന്നും വ്യക്തമാക്കാമോ?
|
4626 |
കോങ്ങാട് മണ്ധലത്തിലെ പി.ഡബ്ല്യൂ.ഡി. റോഡുകള്‍
ശ്രീ. കെ.വി. വിജയദാസ്
(എ)നാഷണല്‍ ഹൈവേയും സ്റ്റേറ്റ് ഹൈവേയും അല്ലാത്തതും എന്നാല്‍ പൊട്ടിപ്പൊളിഞ്ഞുപോയിട്ടുള്ളതുമായ പി.ഡബ്ല്യൂ.ഡി. റോഡുകള്‍ സമയബന്ധിതമായി നന്നാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)കോങ്ങാട് മണ്ധലത്തില്‍ ഇത്തരത്തില്‍ പണിപൂര്‍ത്തീകരിക്കേണ്ട റോഡുകളുടെ വിവരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(സി)പ്രസ്തുത റോഡുകളുടെ പണി ഈ സാന്പത്തികവര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
4627 |
മൂക്കന്നുര്‍ ഏഴാറ്റുമുഖം റോഡ് ഉയര്‍ത്തുന്ന നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി മണ്ണുത്തി നാഷണല്‍ ഹൈവേയുടെ ആരംഭസ്ഥലമായ കോതകുളങ്ങരയ്ക്കടുത്തുള്ള കരയാംപറന്പ് മൂക്കന്നുര്‍ കവലയിലെ കുത്തനെ ഇറക്കത്തിലുള്ള മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ് ഉയര്‍ത്തുന്നതിനായി പൊതുമരാമത്ത് സെക്രട്ടറി 17.08.2012ലെ 5656/ഉ3/2012/ജണഉ നന്പര്‍ കത്ത് പ്രകാരം ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്‍മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുന്നതിലെ കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
|
4628 |
കല്യാശ്ശേരിയിലെ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് നടപടി
ശ്രീ. റ്റി. വി. രാജേഷ്
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ പ്രധാന റോഡായ പാണപ്പുഴ - കണാരംവയല്‍ റോഡ്, കുപ്പംചുടല - പാണപ്പുഴ റോഡ് എന്നിവ പുനരുദ്ധരിക്കുന്നതിനും ഗതാഗത യോഗ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ ?
|
4629 |
കാസര്‍ഗോഡ് ജില്ലയില്‍ പി.എം.ജി.എസ്.വൈ. പ്രകാരം അനുവദിച്ച റോഡുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ പി.എം.ജി.എസ്.വൈ. പ്രകാരം അനുവദിച്ച റോഡുകളുടെ മണ്ധലം തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ ;
(ബി)ഇതുവരെ പണി ആരംഭിക്കാത്ത റോഡുകള്‍ ഉണ്ടെങ്കില്‍ അത് ഏതൊക്കെയാണെന്നും ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ ?
|
4630 |
റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് കേന്ദ്രസഹായം
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)കനത്തമഴമൂലവും മെയിന്‍റനന്‍സ് ഇല്ലാത്തതിനാലും തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട സഹായം എത്ര കോടി രൂപയുടേതായിരുന്നു;
(ബി)ഇതില്‍ എത്ര കോടി രൂപ ഇതിനകം അനുവദിച്ച് കിട്ടുകയുണ്ടായി; ഏതെല്ലാം റോഡുകള്‍ക്ക് എന്നറിയിക്കുമോ;
(സി)ദേശീയപാതയില്‍ അറ്റകുറ്റപ്പണി ചെയ്ത വകയില്‍ സംസ്ഥാനത്തിന് ലഭിക്കാന്‍ ബാക്കി നില്‍പുള്ള തുക എത്ര; തന്നാണ്ടില്‍ ഇതിനകം ലഭിച്ച തുക എത്ര?
|
4631 |
കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക
ശ്രീ. സി. കൃഷ്ണന്‍
പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ പ്രവൃത്തി നടത്തിയ കരാറുകാര്‍ക്ക് എത്ര തുക കുടിശ്ശിക നല്‍കാനുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
|
4632 |
കാസര്‍ഗോഡ് ജില്ലയില്‍ കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കുവാനുള്ള കുടിശ്ശിക
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ കാസറഗോഡ് ജില്ലയിലെ കരാറുകാര്‍ക്ക് എത്ര കുടിശ്ശികയുണ്ടായിരുന്നു;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കരാറുകാര്‍ക്ക് നല്‍കാനുള്ള എത്ര കുടിശ്ശിക കൊടുത്തു തീര്‍ത്തു;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ശേഷമുള്ള കുടിശ്ശിക എത്രയാണ്; എത്ര കുടിശ്ശിക കൊടുത്തു തീര്‍ത്തു; ഇനി എത്ര കുടിശ്ശിക ബാക്കിയുണ്ട്?
|
4633 |
പാപ്പിനിശ്ശേരി - പിലാത്തറ റോഡിന്‍റെ നിര്‍മ്മാണ പുരോഗതി
ശ്രീ. റ്റി. വി. രാജേഷ്
കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലുടെ കടന്നു പോകുന്ന പാപ്പിനിശ്ശേരി - പിലാത്തറ റോഡിന്‍റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ ?
|
4634 |
തൈക്കാട്-വെള്ളയന്പലം റോഡ് നടപ്പാത നിര്‍മ്മാണത്തിലെ പാകപ്പിഴ
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)തൈയ്ക്കാട്-വെളളയന്പലം റോഡിനോട് ചേര്‍ന്ന നടപ്പാതകളുടെ നിര്‍മ്മിതി തീര്‍ത്തും അശാസ്ത്രീയമായ വിധത്തിലായതു കാരണം വൃദ്ധര്‍ക്കും, അംഗപരിമിതിയുളളവര്‍ക്കും ഈ നടപ്പാത ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം പരിശോധിക്കുമോ; സുഗമമായ കാല്‍നടയാത്രയ്ക്കുതകുംവിധം പ്രസ്തുത നടപ്പാത പരിഷ്ക്കരിക്കുമോ;
(ബി)റോഡു വക്കിലെ പൂല്‍ത്തകിടികളുടെ നനയ്ക്കല്‍ രാത്രികാലങ്ങളിലേക്കാക്കി ജലോപയോഗം കുറയ്ക്കുകയും ഗതാഗത തടസ്സത്തിനുളള സാഹചര്യം ഒഴിവാക്കുകയും ചെയ്യുമോ?
|
4635 |
തങ്കളം-കാക്കനാട് റോഡ് നിര്‍മ്മാണം
ശ്രീ. റ്റി.യു. കുരുവിള
(എ)എറണാകുളം ജില്ലയിലെ തങ്കളം-കാക്കനാട് റോഡിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(സി)സ്ഥലം ഏറ്റെടുപ്പിനും റോഡ് നിര്‍മ്മാണത്തിനും ആവശ്യമായ തുക നല്‍കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും; വിശദാംശം ലഭ്യമാക്കുമോ?
|
4636 |
തുറവൂര്‍-പന്പാ പാത
ശ്രീ. എ. എം. ആരിഫ്
തുറവൂര്‍ പന്പാ പാതയുടെ നാലാം ഘട്ടമായ പള്ളിത്തോട് മുതല്‍ ഉദയനാപുരം ജംഗ്ഷന്‍ വരെയുള്ള റോഡിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
4637 |
കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നല്‍കിയ നിര്‍മ്മാണ പ്രവൃത്തികള്‍
ശ്രീ. കെ വി. അബ്ദുള്‍ ഖാദര്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ ചെയ്ത എത്ര നിര്‍മ്മാണ പ്രവൃത്തികള്‍, എല്‍ വണ്‍ ആയി വന്ന കരാറുകാര്‍ക്ക് നല്കാതെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നല്‍കുകയുണ്ടായി; അവ ഏതൊക്കെ; അവ ഓരോന്നിന്‍റെയും എസ്റ്റിമേറ്റ് തുക എത്ര; ഓരോന്നിന്‍റെയും ടെണ്ടര്‍ എക്സസ് എത്ര ശതമാനം വീതമാണ്?
|
4638 |
തലശ്ശേരി മണ്ധലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം തലശ്ശേരി നിയോജകമണ്ധലത്തിലെ ഏതൊക്കെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഓരോ നിവേദനത്തിന്മേലും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാെണന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത നിവേദനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള ഓരോ പദ്ധതിക്കും എന്ത് തുക വീതം നീക്കിവച്ചിട്ടുണ്ടെന്നും എന്ത് തുക ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ ?
|
4639 |
കോട്ടയം ജില്ലയിലെ ഒറ്റത്തവണ ടാര്‍ചെയ്യല്‍ പദ്ധതി
ശ്രീ. കെ. അജിത്
(എ) 2013-14 സാന്പത്തിക വര്‍ഷത്തില്‍ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ട ഓരോ പി.ഡബ്ല്യു.ഡി. സബ്ഡിവിഷനുകള്‍ക്കും അനുവദിച്ച തുക എത്രയെന്നും അവ ഏതൊക്കെ പ്രവൃത്തികള്‍ക്കാണെന്നും ഇതില്‍ ഏതൊക്കെ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
(ബി) ബഡ്ജറ്റില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പുറമെ ജില്ലയിലെ ഓരോ സബ്ഡിവിഷനിലും കൂടുതലായി അനുവദിച്ച പ്രവൃത്തികളും അനുവദിച്ച തുകയും വിശദമാക്കുമോ;
(സി) ബഡ്ജറ്റില്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ക്ക് പുറമെ കൂടുതല്‍ ജോലികള്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിനുള്ള മാനദണ്ധം എന്തെന്ന് വെളിപ്പെടുത്തുമോ;
(ഡി) കോട്ടയം ജില്ലയിലെ ഓരോ സബ്ഡിവിഷനിലും ഈ സാന്പത്തിക വര്‍ഷം ബഡ്ജറ്റില്‍ അനുമതി നല്‍കിയതിനു പുറമെ എത്ര ശതമാനം അനുവദിച്ചു എന്ന് വ്യക്തമാക്കുമോ;
(ഇ) ഒറ്റത്തവണ ടാര്‍ ചെയ്യല്‍ പദ്ധതിക്കായി ജില്ലയിലെ ഓരോ പി.ഡബ്ല്യു.ഡി. സബ്ഡിവിഷനും എത്ര തുക വീതം അനുവദിച്ചു എന്നു വ്യക്തമാക്കുമോ?
|
<<back |
next page>>
|