UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4640


ആറ്റിങ്ങല്‍ നിയോജകമണ്ധലത്തിലെ റോഡു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ നിയോജകമണ്ധലമുള്‍പ്പെടുന്ന പ്രദേശത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന റോഡു പ്രവൃത്തികള്‍ ഏതെല്ലാമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നുമുളള വിശദവിവരം ലഭ്യമാക്കാമോ; 

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കാമോ; 

(സി)ഓരോ പ്രവൃത്തിയും എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ?

4641


കണ്ണൂര്‍ ജില്ലയിലെ റോഡ് വികസനത്തിനായി ഭരണാനുമതി 

ശ്രീ. സി. കൃഷ്ണന്‍

(എ)റോഡുകള്‍ പുനരുദ്ധരിക്കുന്നതിനുളള ഭരണാനുമതിക്കു വേണ്ടി കണ്ണൂര്‍ ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുളള ഏതെല്ലാം റോഡുകളാണ് പരിഗണനയിലുളളതെന്ന് നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത റോഡുകള്‍ക്ക് ഭരണാനുമതി നല്‍കി ഉത്തരവായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ? 

4642


മങ്കട നിയോജകമണ്ധലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മങ്കട നിയോജകമണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇതുവരെ ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ പുരോഗതി അറിയിക്കുമോ ? 

4643


മാവേലിക്കര മണ്ധലത്തില്‍ പൊതുമരാമത്ത് നടപ്പിലാക്കിയ പ്രവൃത്തികള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)2013-14 വര്‍ഷം മാവേലിക്കര മണ്ധലത്തില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഈ പ്രവൃത്തികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

4644


ഭരണാനുമതി നീട്ടിക്കൊടുക്കുവാന്‍ നടപടി 

ശ്രീ. എ. എം. ആരിഫ്

ഭരണാനുമതി ലഭിച്ച് ലാന്‍റ് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നീട്ടികൊടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

4645


കായംകുളം, കൃഷ്ണപുരം വില്ലേജാഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി 

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം അസംബ്ലി മണ്ധലത്തിലെ കായംകുളം, കൃഷ്ണപുരം വില്ലേജാഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?

4646


കടമക്കുടി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ) ആസ്തി വികസന സ്കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കടമക്കുടി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന കാലാവധി വ്യക്തമാക്കാമോ; 

(ബി) പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ വ്യക്തമാക്കാമോ?

4647


വയനാട് ജില്ലാ കോടതി കെട്ടിടനിര്‍മ്മാണ പ്രവൃത്തി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റയിലെ കോടതികളിലെ സ്ഥല പരിമിതി മൂലം കോടതി വ്യവഹാരങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)വയനാട് ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി ഏതു ഘട്ടം വരെയായിയെന്നു വിശദമാക്കുമോ; 

(സി)പ്രസ്തുത കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ?

4648


പെരുമണ്‍ പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലം-കുന്നത്തൂര്‍ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പെരുമണ്‍ നിന്നും അഷ്ടമുടി കായല്‍ കടന്നു പേഴംതുരുത്തുവരെയുള്ള പെരുമണ്‍ പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള കാലതാമസത്തിനു കാരണം വിശദമാക്കുമോ; 

(ബി)അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അറിയുമോ; വിശദമാക്കുമോ; 

(സി)നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ചുമതല കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പ്പിച്ചിട്ടുണ്ടോ; 
(ഡി)എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വിശദമാക്കുമോ?

4649


ആലപ്പുഴ മുപ്പാലം പുതുക്കി പണിയാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍

(എ) ആലപ്പുഴ മുപ്പാലത്തിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) മുപ്പാലം പുതുക്കി പണിയുന്ന കാര്യം പരിഗണനയിലുണ്ടോ; 

(സി) ആലപ്പുഴ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ മുപ്പാലം വീതി കൂട്ടി പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കുമോ?

4650


ഇത്തിക്കര ആറിനു കുറുകെ നടപ്പാലം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ മരക്കുളം എന്ന സ്ഥലത്ത് ഇത്തിക്കര ആറിന് കുറുകെ നടപ്പാലം നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിരുന്നോ; എങ്കില്‍ എന്നാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും നടപ്പാലം പ്രാവര്‍ത്തിക മാക്കുന്നതിനുള്ള തടസ്സം എന്തായിരുന്നുവെന്നും അറിയിക്കാമോ ; 

(ബി)പ്രസ്തുത നടപ്പാലം നിര്‍മ്മാണത്തിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത നടപ്പാലത്തിന്‍റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

4651


ധര്‍മ്മടം നിയോജകമണ്ധത്തിലെ ചേക്കുപ്പാലം നിര്‍മ്മിക്കുന്നതിന് നടപടി 

ശ്രീ. കെ. കെ. നാരായണന്‍ 

(എ)ധര്‍മ്മടം നിയോജകമണ്ധലത്തിലെ ചേക്കുപ്പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ; 

(ബി)ഇതിന്‍റെ ഭരണാനുമതി എന്നത്തേക്ക് നല്‍കുമെന്ന് വെളിപ്പെടുത്തുമോ ? 

4652


കാസര്‍ഗോഡ് ജില്ലയിലെ മുല്ലച്ചേരി പാലം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലെ മുല്ലച്ചേരി പാലം അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പാലം പുതുക്കി പണിയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

4653


ധര്‍മ്മടം മണ്ഡലത്തിലെ തട്ടാറിപ്പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി 

ശ്രീ. കെ. കെ. നാരായണന്‍

(എ)ധര്‍മ്മടം മണ്ഡലത്തിലെ തട്ടാറിപ്പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതിന്‍റെ ഭരണാനുമതി എന്നത്തേക്ക് നല്‍കുമെന്ന് വ്യക്തമാക്കാമോ?

4654


ബഹുനില വാഹന പാര്‍ക്കിംഗ് 

ശ്രീ. വി. ഡി. സതീശന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍

(എ)നഗരങ്ങളില്‍ വാഹനങ്ങള്‍ക്ക് ബഹുനില പാര്‍ക്കിംഗ് സംവിധാനം നിര്‍മ്മിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

4655


റസ്റ്റ് ഹൌസുകളുടെ നവീകരണം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ലൂഡി ലൂയിസ് 
,, കെ. ശിവദാസന്‍ നായര്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)റസ്റ്റ് ഹൌസുകള്‍ പുതുക്കി പണിയുന്നതിന് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനുള്ള തുക എങ്ങനെ സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പദ്ധതിയ്ക്കായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ?

4656


റസ്റ്റ് ഹൌസുകളുടെ വാടക 

ശ്രീ. എ. കെ. ബാലന്‍

(എ)പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൌസുകളുടെ വാടക നിരക്ക് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചു; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)റസ്റ്റ് ഹൌസുകളില്‍ ആര്‍ക്കെല്ലാമാണ് സൌജന്യ താമസം അനുവദിച്ചിട്ടുള്ളത്;

(സി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യത്തിന് മുറി അനുവദിക്കുന്നതില്‍ മുന്‍ഗണനയുണ്ടോ; ജീവനക്കാര്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള വാടക നിരക്ക് എപ്രകാരമാണ്; 

(ഡി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ ആവശ്യത്തിന് കുടുംബസമേതം തങ്ങുന്നതിന് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള വാടക എപ്രകാരമാണെന്ന് വ്യക്തമാക്കുമോ?

4657


ചടയമംഗലത്ത് റസ്റ്റ് ഹൌസ് 

ശ്രീ. മുല്ലക്കര രത്നാകരന്‍

എം. സി. റോഡില്‍ കൊട്ടാരക്കരയ്ക്കും തിരുവനന്തപുരം സിറ്റിക്കുമിടയില്‍ പൊതുമരാമത്ത് റസ്റ്റ് ഹൌസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ചടയമംഗലം ടൌണില്‍ റസ്റ്റ് ഹൌസ് നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4658


പെരിയയില്‍ പുതിയ പി.ഡബ്ല്യൂ.ഡി. ഗസ്റ്റ് ഹൌസ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സെന്‍ട്രല്‍ യുണിവേഴ്സിറ്റിയുടെ ആസ്ഥാനം നിലകൊള്ളുന്ന കാസറഗോഡ് ജില്ലയിലെ പെരിയയില്‍ പുതിയ പി.ഡബ്ല്യൂ.ഡി. ഗസ്റ്റ്ഹൌസ് അനുവദിക്കണമെന്ന സ്ഥലം എം.എല്‍.എ.യുടെ ഹര്‍ജിയിന്മേല്‍ പി.ഡബ്ല്യൂ.ഡി. സാധ്യതാ റിപ്പോര്‍ട്ട് തേടിയുട്ടുണ്ടോ ; 

(ബി)സാധ്യതാ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ; 

(സി)എങ്കില്‍ ഇത് സംബന്ധിച്ച് എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ?

4659


തിരുവല്ല റസ്റ്റ് ഹൌസ് വക സ്ഥലത്തെ അനധികൃത കയ്യേറ്റം 

ശ്രീ. എസ്. ശര്‍മ്മ

(എ)തിരുവല്ലയിലെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ ഏഴര സെന്‍റ് ഭൂമി ചിലര്‍ അനധികൃതമായി കൈവശപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച പരാതികളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ; കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; 

(സി)കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിനുള്ള നടപടി അന്നമ്മ തോമസ് എന്ന വ്യക്തിയുടെ ഹര്‍ജി പരിഗണിച്ച് മുഖ്യമന്ത്രി സ്റ്റേ ചെയ്യുകയുണ്ടായിട്ടുണ്ടോ; ഇത് നിയമാനുസൃതമായിരുന്നുവോ; 

(ഡി)കയ്യേറ്റ ഭൂമി എത്രയും പെട്ടെന്ന് ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4660


റസ്റ്റ് ഹൌസുകളിലെ ദിവസവേതനക്കാര്‍ 

ശ്രീ. വി. പി. സജീന്ദ്രന്‍

(എ)പൊതുമരാമത്ത് റസ്റ്റ് ഹൌസുകളുടെ പ്രവര്‍ത്തനം എങ്ങനെയാണ് നടത്തുന്നത്; 

(ബി)ഇവിടെയുള്ള ജീവനക്കാര്‍ക്ക് ദിവസവേതനാടിസ്ഥാനത്തിലാണോ ശന്പളം നല്‍കുന്നത്; 

(സി)മുഴുവന്‍ ദിവസവും ജോലി നോക്കുന്ന ഇവര്‍ക്ക് ശന്പളയിനത്തില്‍ എത്ര രൂപയാണ് നല്‍കുന്നത്; ഇത് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഡി)ഇവരെ സി.എല്‍.ആര്‍. ആയി പരിഗണിക്കുമോ ? 

4661


പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളില്‍ 4 ജി കേബിള്‍ ശൃംഖല 

ശ്രീ. ഇ. പി. ജയരാജന്‍ 
,, ബി. സത്യന്‍ 
,, കെ. വി. വിജയദാസ് 
,, വി. ശിവന്‍കുട്ടി 

(എ)പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലെ റോഡുകളില്‍ നാലാം തലമുറ ഫോണുകള്‍ക്കുവേണ്ടിയുള്ള 4 ജി കേബിള്‍ ശൃംഖല സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതു സംബന്ധമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ; 

(ബി)ഇതിനായി ടെലികോം കന്പനികളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(സി)കേബിള്‍ ശൃംഖല സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് റിലയന്‍സ് കന്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; മേല്‍പ്പറഞ്ഞ നടപടിക്രമങ്ങളിലൂടെയാണോ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്; ഒപ്പുവെച്ച കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)റിലയന്‍സുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുമുന്പായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ധനകാര്യം, നിയമം എന്നീ വകുപ്പുകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടായിരുന്നുവോ; ഇല്ലെങ്കില്‍ കാരണമെന്ത്; വ്യക്തമാക്കുമോ?

4662


കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി 

ശ്രീ. എളമരം കരീം

(എ)കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിക്ക് ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെട്ട ചെലവ് എത്ര കോടി രൂപയാണ് ; ഇതിനായി ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ട് ; 

(ബി)പ്രസ്തുത പദ്ധതിക്ക് ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള വായ്പ ഉറപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ ഏത് സ്ഥാപനത്തില്‍ നിന്ന് എന്തെല്ലാം വ്യവസ്ഥകളിന്മേല്‍ എന്ത് തുക എന്നറിയി ക്കാമോ ; 

(സി)പദ്ധതി ചെലവിലേക്കുള്ള പണം കണ്ടെത്തുന്നതിനുമുന്പ് ആഗോള ടെണ്ടര്‍ ക്ഷണിച്ചതുകൊണ്ട് സാന്പത്തിക പ്രതിസന്ധിയിലായിട്ടുള്ള സംസ്ഥാനത്തിന്‍റെ ടെണ്ടറില്‍ പങ്കെടുക്കാന്‍ പ്രമുഖ കന്പനികള്‍ ഒന്നും തയ്യാറായിട്ടില്ലെന്ന വാര്‍ത്ത ശരിയാണോ ; 

(ഡി)എത്ര കന്പനികള്‍ താത്പര്യപത്രം നല്കുകയുണ്ടായി; ഇതുമായി ഡി.എം.ആര്‍.സി. മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 
(ഇ)വ്യവസ്ഥകളില്‍ മാറ്റം വരുത്തി വീണ്ടും ടെണ്ടര്‍ ക്ഷണിക്കാനു ദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ എന്തെല്ലാം വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയത് ?

4663


മുള്ളൂര്‍ക്കര-പൈങ്കുളം റെയില്‍വേ ക്രോസുകളിലെ മേല്‍പ്പാലങ്ങള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ) ചേലക്കര നിയോജക മണ്ധലത്തിലെ മുള്ളൂര്‍ക്കര, പൈങ്കുളം റെയില്‍വേ ക്രോസുകളിലെ ഗതാഗത തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഈ രണ്ട് റെയില്‍വേ ക്രോസുകളിലും മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി എന്തെങ്കിലും പഠനങ്ങള്‍ സംസ്ഥാന സര്‍ക്കാരോ, റെയില്‍വേയോ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി) പ്രസ്തുത മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; 

(ഡി) റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ പ്രസ്തുത മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുവാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാ ക്കാമോ; 

(ഇ) ഈ സാന്പത്തിക വര്‍ഷം തന്നെ പ്രസ്തുത മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുവാനാവശ്യമായ തുക അനുവദിച്ച് ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

4664


സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അംഗവൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന സൌകര്യങ്ങള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
,, ഹൈബി ഈഡന്‍ 
,, പി. എ. മാധവന്‍ 
,, ഷാഫി പറന്പില്‍ 

(എ) സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അംഗവൈകല്യമുള്ളവര്‍ക്ക് സുഗമമായി പ്രവേശിക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; 

(ബി) പുതുതായി നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഇത്തരം സൌകര്യങ്ങള്‍ നിര്‍ബന്ധമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) അംഗവൈകല്യമുള്ള സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.