1.
കൊച്ചി
ശാസ്ത്ര/
സാങ്കേതിക
ശാസ്ത്ര
സര്‍വ്വകലാശാല
സ്വീപ്പര്‍
കം
ക്ളീനര്‍
തസ്തികയിലേയ്ക്കുള്ള
ഇന്റര്‍വ്യൂ
നടത്താന്‍
പോയ സിന്‍ഡിക്കേറ്റ്
അംഗങ്ങള്‍
കൂടിയായ
ശ്രീ. എസ്.
ശര്‍മ്മ,
ശ്രീ. ബി.
രാഘവന്‍
എന്നീ
നിയമസഭാംഗങ്ങളോട്
എറണാകുളം
സിറ്റി
പോലീസ്
അസിസ്റന്റ്
കമ്മീഷണര്‍
ശ്രീ.
ജെയിംസ്
ജോസഫ്
അപമര്യാദയായി
പെരുമാറിയെന്ന്
1991
ഒക്ടോബര്‍
8-ാം തീയതി
ശ്രീ. ബി.
രാഘവന്‍
നിയമസഭയില്‍
ഉന്നയിക്കുകയും
ഇക്കാര്യം
പരിശോധിക്കുതിനായി
സ്പീക്കര്‍
പ്രിവിലേജ്
കമ്മിററിക്ക്
അയയ്ക്കുകയും
ചെയ്തു.
നിയമസഭാ
സാമാജികരുടെ
മൊഴിയും,
സാക്ഷിപ്പട്ടിക
യിലുണ്ടായിരുന്നവരുടെ
മൊഴിയും,
മറ്റ്
സാഹചര്യ
തെളിവുകളും
പരിശോധിച്ച
സമിതി
ശ്രീ.
ജെയിംസ്
ജോസഫ്
നിയമസഭാ
സാമാജികരോട്
അപമര്യാദയായി
പെരുമാറി
എന്ന്
കണ്ടെത്തി.
ആയതിനാല്‍
അദ്ദേഹത്തെ
സ്പീക്കറുടെ
ചേമ്പറില്‍
വിളിച്ചു
വരുത്തി
പാര്‍ട്ടി
നേതാക്കളുടേയും
ശ്രീ. എസ്.
ശര്‍മ്മ,
ബി. രാഘവന്‍
എന്നീ
അംഗങ്ങളുടേയും
സാന്നിദ്ധ്യത്തില്‍
താക്കീത്
ചെയ്യണമെന്ന്
സമിതി
ശുപാര്‍ശ
ചെയ്തു.
1993
മാര്‍ച്ച്
31-ാം തീയതി
സഭ ഈ
ശുപാര്‍ശ
ഭേദഗതി
ചെയ്ത്,
ശ്രീ.
ജെയിംസ്
ജോസഫ്
സ്പീക്കറുടെ
ചേമ്പറില്‍
സന്നിഹിതനായി
കക്ഷിനേതാക്കളുടേയും
അംഗങ്ങളുടേയും
സാന്നിദ്ധ്യത്തില്‍
ഖേദം
പ്രകടിപ്പിച്ചാല്‍
റിപ്പോര്‍ട്ടിലെ
ശുപാര്‍ശപ്രകാരമുളള
ശിക്ഷാനടപടിക്ക്
വിധേയമാക്കേണ്ടതില്ലെന്ന്
തീരുമാനിച്ചു.
ആയത്പ്രകാരം
1993 ജൂണ്‍ 11-ാം
തീയതി
ശ്രീ.
ജെയിംസ്
ജോസഫ്
സ്പീക്കറുടെ
ചേമ്പറില്‍
ഹാജരായി
മേല്‍പറഞ്ഞവരുടെ
സാന്നിദ്ധ്യത്തില്‍
ക്ഷമാപണം
നടത്തി.
2.
1992 മേയ് 23-ാം
തീയതി
രാത്രി
ഒരു
മരണാനന്തര
ചടങ്ങില്‍
പങ്കെടുക്കുതിനും,
തന്റെ
മണ്ഡലത്തിലെ
വിവിധ
രംഗങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
പ്രവര്‍ത്തകരുമായി
ചര്‍ച്ച
ചെയ്യുന്നതിനുമായി
പോകുന്നവഴി
ശ്രീ. എം.സി.ചെറിയാന്‍
എം.എല്‍ .എ.യെ
വാഹന
പരിശോധനയുടെ
മറവില്‍
റാന്നി
സര്‍ക്കിള്‍
ഇന്‍സ്പെക്ടറും
സബ് ഇന്‍സ്പെക്ടറും
തടഞ്ഞുവച്ച്
അപമര്യാദയായി
പെരുമാറിയത്
അവകാശലംഘനമാണെന്ന്
ചൂണ്ടിക്കാണിച്ചുകൊണ്ട്
ശ്രീ. എം.സി.
ചെറിയാന്‍
നല്‍കിയ
നോട്ടീസ്
സ്പീക്കര്‍
1992 ജൂണ്‍ 5-ാം
തീയതി
പ്രിവിലേജസ്
കമ്മിററിക്ക്
അയച്ചു.
പത്തനംതിട്ട
ജില്ലാ
പോലീസ്
സൂപ്രണ്ട്
ശ്രീ. ജി.ബാബുരാജ്,
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
ശ്രീ. എസ്.
അബ്ദുള്‍
റഷീദ്, സബ്
ഇന്‍സ്പെക്ടര്‍
ശ്രീ. പി.
രഘുനാഥ്
എന്നിവര്‍
സമിതി
മുന്‍പാകെ
നേരിട്ട്
ഹാജരായി .
ഒരു
ജനപ്രതിനിധിയെന്ന
നിലയിലുളള
പ്രവര്‍ത്തനത്തിനിടയില്‍
ശ്രീ. എം.സി.
ചെറിയാനെ
തടസ്സപ്പെടുത്തിയതിലും,
അദ്ദേഹത്തിന്
അപകീര്‍ത്തിയുണ്ടാകാന്‍
ഇടയായതിലും
നിര്‍വ്യാജം
ഖേദം
രേഖപ്പെടുത്തി.
ഈ
ഖേദപ്രകടനത്തിന്റെ
അടിസ്ഥാനത്തില്‍
ഈ
അവകാശലംഘ
നപ്രശ്ത്തിന്മേല്‍
നടപടി
ഉപേക്ഷിക്കുവാന്‍
സമിതി നല്‍കിയ
ശുപാര്‍ശ
സഭ
അംഗീകരിച്ചു.
3. 1994 ജനുവരി 17-ാം
തീയതി
സ്ത്രീകളുടേയും
കുട്ടികളുടേയും
ക്ഷേമം
സംബന്ധിച്ച
നിയമസഭാ
സമിതി
തെളിവെടുപ്പിനായി
കൊല്ലം
കളക്ടറേറ്റ്
കോണ്‍ഫറന്‍സ്
ഹാളില്‍
കൂടിയ
വേളയില്‍
സമിതിയുടെ
തെളിവെടുപ്പ്
തടസ്സപ്പെടുത്താന്‍
ശ്രമിക്കുകയും
സമിതി
അംഗങ്ങളോട്
അപമര്യാദയായി
പെരുമാറുകയും,
തെളിവെടുപ്പ്
അവസാനിക്കുന്നതിന്
മുമ്പ്
യോഗത്തില്‍
നിന്നും
ഇറങ്ങിപ്പോകുകയും
ചെയ്ത
ജില്ലാ
പോലീസ്
സൂപ്രണ്ട്
ശ്രീ.
രാജേഷ്
ദിവാന്‍
അവകാശലംഘനം
നടത്തിയതായി
ചൂണ്ടിക്കാണിച്ചുകൊണ്ട്
പ്രസ്തുത
സമിതിയുടെ
അദ്ധ്യക്ഷ
ശ്രീമതി
റോസമ്മ
ചാക്കോ,
സമിതി
അംഗങ്ങളായ
ശ്രീ. വി.സി.
കബീര്‍ ,
ശ്രീ. എം.
വിജയകുമാര്‍
എന്നിവര്‍
നല്‍കിയ
നോട്ടീസ്
സ്പീക്കര്‍
പരിശോധനയ്ക്കായി
പ്രിവിലേജസ്
കമ്മിററിക്ക്
അയയ്ക്കുകയുണ്ടായി.
1994 ജൂണ്‍ 20-ാം
തീയതി
കൂടിയ
സ്ത്രീകളുടേയും
കുട്ടികളുടേയും
ക്ഷേമം
സംബന്ധിച്ച
സമിതിയുടേയും
പ്രിവിലേജസ്
കമ്മിററിയുടേയും
സംയുക്ത
യോഗത്തില്‍
നേരിട്ട്
ഹാജരായ
ശ്രീ.
രാജേഷ്
ദിവാന്‍
ഖേദം
പ്രകടിപ്പിച്ചു..
അതിന്റെ
അടിസ്ഥാത്തില്‍
ഈ അവകാശ
ലംഘന
പ്രശ്നത്തിന്മേല്‍
നടപടി
ഉപേക്ഷിക്കുവാന്‍
സമിതി
ശുപാര്‍ശ
നല്‍കി. സഭ
ഈ ശുപാര്‍ശ
അംഗീകരിച്ചു.
|