- 10.5. 1957
- Shri. K.C. George - Minister for Food
"The Assembly having discussed the food position in this State, resolved, that necessary steps be taken to remedy the existing situation regarding the increase in the price of rice and the inadequacy of supplies."
- 1.4.1958
- Shri.
E.M.S. Namboodiripad
- Chief Minister
"This House recommends that the President of India may, by virtue of powers vested in him under Section 51(2) of the States Reorganisation Act, establish a permanent bench of the High Court of Kerala at
Trivandrum."
- 17.3.1960
- Shri. E.M.S. Namboodiripad
''This House expresses its concern at the persistent reports and the statements made by Members of Parliament belonging to all political parties to the effect that there is a likelihood of the construction of the Second Ship Building Yard to be located at Cochin being taken out of the Third Five-Year Plan. It unanimously requests the Government of India and the Planning Commission to include it in the Third Five-Year
Plan."
- 28.3.1967
- Smt. K.R. Gouri - Minister for Revenue
''This Assembly having considered the difficult food situation in the State and the impending threat to the maintenance of food rationing in the State by the uncertainty of future supply, requests the Government of India to allot adequate quantities to maintain rationing in the State recognising that the deficit in foodgrains in the Kerala State amounts to fifty per cent of its requirements and that this State contributes substantially to the wealth of the country and the foreign exchange resources of India and recalling the solemn promises of the Government of India at the time of breaking up of the Southern Rice Zone and the formation of separate State Food Zones that the deficit of rice in Kerala would be made good by allotment of adequate quantities of rice from imports or from other States to enable the distribution of a rice ration of not less than 160 grams of rice per adult per day."
- 22.6.1967
- Smt.K.R. Gouri - Minister for Revenue
''Having considered the food situation in the State in all its aspects and taking note of the fact that the supply position is rapidly deteriorating causing great hardship to the people in the State, this House resolves that all steps should be taken forthwith to improve the supply position and to ensure the restoration of the rice ration to the original level of 160 grams rice per adult per day. This House further resolves that the Central Government be requested to arrange for adequate supply of rice to the State for this purpose, so that the people in the State may be assured full supply of rice ration during the lean period from June to August 1967. This House extends to the State Government its full support in the efforts of the State Government to secure from the Government of India adequate supply of rice and to maximise procurement of paddy from within the State and to eliminate defects in distribution.''
- 20.3.1969
- Shri. M.N. Govindan Nair - Minister for Agriculture and
Electricity
''Having considered the serious situation arising out of the proposed imposition of 10% Excise duty on fertilizers and 20% excise duty on power driven pumps in so far as it adversely affects agricultural production in this State, this House resolves to request the Government of India to reconsider the matter and to drop the imposition of the proposed levies.''
- 24.10.1969
- Shri. T.A. Majeed
"Having discussed the statement of the Chief Minister and the action announced on the floor of the House on 17th October 1969, this House resolves that the allegations of corruption and
favouritism, raised on the floor of the House and those submitted to the Hon'ble Home Minister by some Hon'ble Members of this House against the Revenue Minister, Minister for Forest and Harijan Welfare, Minister for Transport and Minister for Labour be ordered to be enquired into forthwith under the Commission of Inquiry Act, 1952 by a sitting or retired High Court Judge."
8.
14.6.1973 - Shri. T.A. Majeed
'കയര്‍
വ്യവസായത്തെപ്പറ്റി
നടന്ന ചര്‍ച്ചയുടെ
വെളിച്ചത്തില്‍
തൊണ്ടിന്റെ
വില
നിയന്ത്രി
ക്കാനും
കയര്‍
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
തൊണ്ട്
ശേഖരിച്ച്
വിതരണം
ചെയ്യാനുമുളള
നടപടികള്‍
ഗവണ്മെന്റ്
അടിയന്തിരമായി
കൈക്കൊളളണമെന്ന്
ഈ സഭ
തീരുമാനിക്കുന്നു.'
9.
21.2.1980 - Shri. Oommen Chandy
"ഈ
ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
9 സംസ്ഥാന
നിയമസഭകളെ
പിരിച്ചുവിട്ട
കേന്ദ്ര
ഗവണ്മെന്റിന്റെ
ജനാധിപത്യ
വിരുദ്ധ
നടപടിയെ ഈ
സഭ
അപലപിക്കുന്നു.''
10.
1.7.1985 - Shri. K.
Karunakaran - Chief Minister
"ഇന്നത്തെ
ചര്‍ച്ചയുടെ
വെളിച്ചത്തില്‍
വെളളപ്പൊക്കം,
കടലാക്രമണം,
ഉരുള്‍പൊട്ടല്‍
എന്നിവമൂലം
സംസ്ഥാനത്തിന്
ഉണ്ടായിരിക്കുന്ന
നഷ്ടം
പരിഹരിക്കുന്നതിനാവശ്യമായ
സഹായം
സംസ്ഥാന
ഗവണ്മെന്റിന്
നല്‍കണമെന്ന്
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു."
11.
1-4-1987 - Shri Baby John - Minister for Revenue
"വന്‍
തോതില്‍
കൃഷിനാശത്തിനും
ശുദ്ധജല
ക്ഷാമത്തിനും
മറ്റു
നാശനഷ്ടങ്ങള്‍ക്കും
ഇടയാക്കിയ
അതിരൂക്ഷമായ
വരള്‍ച്ചമൂലം
സംസ്ഥാനത്ത്
സംജാതമായിട്ടുളള
ഗുരുതരാവസ്ഥയെക്കുറിച്ച്
സഭ സഗൌരവം
ചര്‍ച്ച
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
നേരത്തെ
ആവശ്യപ്പെട്ടിട്ടുളള
തുകയ്ക്ക്
പുറമേ,
ആവശ്യമായ
കൂടുതല്‍
സാമ്പത്തിക
സഹായം
അടിയന്തിരമായി
എത്തിച്ചു
തരണമെന്ന്
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.''
10.
19-8-1987 - Shri P.S.
Sreenivasan - Minister for Revenue and Tourism
"ഇപ്രാവശ്യവും
കാലവര്‍ഷം
പിഴച്ചതു
നിമിത്തം
അതീവഗുരുതരമായ
ഒരു വരള്‍ച്ചയെയാണ്
സംസ്ഥാനം
നേരിടുന്നത്.
അതിരൂക്ഷമായ
ഒരു വരള്‍ച്ചയുടെ
കെടുതികളെ
തുടര്‍ന്നാണിത്
സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ
കാര്‍ഷിക-
വ്യാവസായിക
സമ്പദ്ഘടനയും
ജനജീവിതമാകേയും
അഭിമുഖീകരിക്കുന്ന
ഉത്കണ്ഠാജനകമായ
ഈ അവസ്ഥ
തരണം
ചെയ്യുന്നതിന്
ആവശ്യമായ
സഹായം
അടിയന്തിരമായി
നല്‍കണമെന്ന്
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.
ഗുരുതരമായ
ഈ സ്ഥിതി
വിശേഷത്തെ
തരണം
ചെയ്യുന്നതിന്
യോജിച്ച്
പ്രവര്‍ത്തിക്കണമെന്ന്
മുഴുവന്‍
ജനങ്ങളോടും
അഭ്യര്‍ത്ഥിക്കുന്നു.
കേന്ദ്ര
ഗവണ്മെന്റിനോട്
ഇക്കാര്യത്തില്‍
നിവേദനം
നടത്തുന്നതിനും
വസ്തുതകള്‍
ബോദ്ധ്യപ്പെടു
ത്തുന്നതിനും
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍
ഈ സഭയുടെ
ഒരു
അഖിലകക്ഷി
പ്രതിനിധി
സംഘത്തെ
അയയ്ക്കണമെന്ന്
ഈ സഭ
തീരുമാനിക്കുന്നു.''
13.
2-2-1989 Shri. O. Bharathan
"കേരള
കാലിക്കറ്റ്
യൂണിവേഴ്സിറ്റികളുടെ
ചാന്‍സലര്‍
ഗവണ്മെന്റിന്റേയും
യൂണിവേഴ്സിറ്റിയുടേയും
ഉപദേശ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി
സ്വേച്ഛാനുസാരം
സെനറ്റിലേയ്ക്ക്
നാമനിര്‍ദ്ദേശം
നടത്തിയ
നടപടി സര്‍വ്വകലാശാല
നിയമങ്ങളുടെ
നിയാമക
തത്വത്തിന്
എതിരാണെന്ന്
ഈ സഭ
കരുതുകയും
ചാന്‍സലറുടെ
നടപടിയില്‍
ഈ
സഭയ്ക്കുള്ള
അതൃപ്തി
രേഖപ്പെടുത്തുകയും
ചെയ്യുന്നു.''
14.
28-3-1989 - Shri. K.P. Aravindakshan
"സംസ്ഥാനത്ത്
തുടര്‍ച്ചയായി
അനുഭവപ്പെടുന്ന
വരള്‍ച്ചയെ
നേരിടാന്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍
പദ്ധതികള്‍
തയ്യാറാക്കേണ്ടതിന്റേയും
ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന
കൊടുംവരള്‍ച്ചയെ
നേരിടുന്നതിനായി
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടികളെടുക്കേണ്ടതിന്റേയും
ആവശ്യകതയെക്കുറിച്ച്
ഈ സഭ
സഗൌരവം
ചര്‍ച്ച
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
ആപല്‍ക്കരമായ
ഈ സ്ഥിതി
വിശേഷം
നേരിടുന്നതിനും
ദുരിതാശ്വാസ
നടപടികള്‍
ഏര്‍പ്പെടുത്തുന്നതിനുമായി
സംസ്ഥാന
ഗവണ്മെന്റിന്
അടിയന്തിരമായി
അര്‍ഹമായ
ധസഹായം
അനുവദിച്ചു
തരണമെന്ന്
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.''
15.
28-3-1989 - Shri. M.M.Hassan
"കേരളം
നേരിടുന്ന
ഗുരുതരമായ
വൈദ്യുതിക്ഷാമം
ആശങ്കാകുലമായ
സ്ഥിതിവിശേഷത്തിലേക്ക്
നീങ്ങുന്ന
സാഹചര്യത്തെക്കുറിച്ച്
സഭ
വിശദമായി
ചര്‍ച്ച
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
അതിരൂക്ഷമായ
വൈദ്യുതിക്ഷാമം
കേരളം
നേരിടുന്ന
സാഹചര്യത്തില്‍
ഡിസംബര്‍ ,
ജനുവരി,
ഫെബ്രുവരി,
മാര്‍ച്ച്
മാസങ്ങളില്‍
പ്രതിദിനം
4.4 ദശലക്ഷം
യൂണിറ്റ്
പ്രകാരം
ലഭിക്കേണ്ട
ബാക്കി
വൈദ്യുതി
കൃത്യമായും,
പ്രതിദിനം
4.4 ദശലക്ഷം
യൂണിറ്റ്
വൈദ്യുതിയും
നല്‍കണമെന്ന്
ഈ സഭ
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുന്നു.''
16.
7-6-1989 - Shri. E.K. Nayanar
- Chief Minister
"സംസ്ഥാനം
ഇന്ന്
അഭിമുഖീകരിക്കുന്ന
അതീവ
ഗുരുതരമായ
വൈദ്യുതി
പ്രതിസന്ധിയില്‍
ഈ സഭ
അഗാധമായ
ഉത്കണ്ഠ
രേഖപ്പെടുത്തുകയും
ഈ
പ്രതിസന്ധി
പരിഹരിക്കുന്നതിനുളള
അടിയന്തിര
നടപടി
എന്ന
നിലയില്‍
കേന്ദ്ര
പൂളിലുളള
അലോക്കേറ്റഡ്
വൈദ്യുതിയുടെ
കേരളത്തിനുളള
വിഹിതം
വര്‍ദ്ധിപ്പിക്കണമെന്നും,
വിവിധ
കേന്ദ്ര
വൈദ്യുത
സ്റേഷനുകളില്‍
നിന്നും
കേരളത്തിലേക്ക്
വൈദ്യുതി
എത്തിക്കുവാന്‍
വേണ്ട
കേന്ദ്ര
ലൈനുകള്‍
പുതുതായി
നിര്‍മ്മിച്ചും
നിലവിലുളളവ
ശക്തിപ്പെടുത്തിയും
കേരളത്തിലേയ്ക്കുളള
വൈദ്യുതി
മുടക്കം
കൂടാതെയും
പൂര്‍ണ്ണമായും
എത്തിക്കാനുളള
നടപടികള്‍
സ്വീകരിക്കണമെന്നും,
കേരളത്തിന്
അനുവദിച്ച
കായംകുളം
താപവൈദ്യുതി
നിലയത്തിന്റെ
പണി
എത്രയുംവേഗം
തുടങ്ങണമെന്നും,
നിര്‍ദ്ദിഷ്ട
ബ്രഹ്മപുരം
തുടങ്ങിയ
താപവൈദ്യുത
നിലയങ്ങള്‍ക്കും
ഒരു വന്‍കിട
ആണവ
വൈദ്യുതി
നിലയത്തിനും
കൂടി
അംഗീകാരം
നല്‍കണമെന്നും,
വര്‍ഷങ്ങളായി
അംഗീകാരം
കാത്തുകിടക്കുന്ന
പൂയംകുട്ടി,
മാന്തവാടി
തുടങ്ങിയ
ജലവൈദ്യുത
പദ്ധതികള്‍ക്ക്
ഉടനടി
അംഗീകാരം
നല്‍കണമെന്നും
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.''
17.
8-6-1989 - Shri. E. Chandrasekharan
Nair - Minister for Food and Civil Supplies
"ഇന്നു
നടന്ന
വിശദമായചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍,
കേരളത്തിലെ
പ്രതിമാസ
റേഷന്‍
വിഹിതം
ഒരു ലക്ഷം
ടണ് ആയി
കുറവ്
ചെയ്തതില്‍
സഭ
ഉത്കണ്ഠ
രേഖപ്പെടുത്തുകയും
ഈ വരുന്ന
പഞ്ഞ
മാസങ്ങളില്‍
കേരളത്തിലെ
സാധാരണക്കാര്‍ക്ക്
ഇതുമൂലം
ഉണ്ടാകുന്ന
ദുരിതം
പരിഹരിക്കുന്നതിന്
അടിയന്തിരമായി
പ്രതിമാസ
റേഷന്‍
അലോട്ട്മെന്റ്
വര്‍ദ്ധിപ്പിക്കുകയും
1988 ജൂലായ്
എട്ടാം
തീയതി സഭ
ഏകകണ്ഠമായി
ആവശ്യപ്പെട്ടിടത്തോളം
അരിവിഹിതം
പഞ്ഞ
മാസങ്ങളില്‍
വര്‍ദ്ധിപ്പിക്കുകയും
ചെയ്യണമെന്ന്
കേന്ദ്ര
ഗവണ്മെന്റിനോട്
ഏകകണ്ഠ
മായി
അഭ്യര്‍ത്ഥിക്കുകയും
ചെയ്യുന്നു.''
18.
10-8-1989 - Shri. O. Bharathan
''ജവഹര്‍
റോസ്ഗാര്‍
യോജന എന്ന
പേരില്‍
പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന
തൊഴില്‍
പദ്ധതി
നടപ്പിലാക്കുന്നതുമൂലം
സംസ്ഥാനത്തെ
തൊഴില്‍
അവസരങ്ങള്‍
കുറയുന്ന
സ്ഥിതി
വിശേഷം
പരിഗണിച്ച്
ഈ
സംസ്ഥാനത്തെ
വിഹിതം
ഗണ്യമായ
തോതില്‍
വര്‍ദ്ധിപ്പിക്കണമെന്ന്
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.''
19.
28-6-1990 - Shri. E. Chandrasekharan
Nair - Minister for Food and Civil Supplies
"കേന്ദ്ര
ഗവണ്മെന്റ്
അരിയുടെ
വിതരണ വില
വര്‍ദ്ധിപ്പിച്ചതിനേക്കുറിച്ച്
ചര്‍ച്ച
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
ജൂണ്‍ 25
മുതല്‍
പ്രാബല്യത്തില്‍
വരുത്തിയ
റേഷനരി
വിലവര്‍ദ്ധവ്
പിന്‍വലിക്കണമെന്ന്
ഈ സഭ
അഭ്യര്‍ത്ഥിക്കുന്നു.''
20.
4-4-1991 - Shri. K. P. Aravindakshan
"മണ്ഡല്‍
കമ്മീഷന്‍
ശുപാര്‍ശകള്‍
നടപ്പിലാക്കുന്നതിനുവേണ്ടി
വി.പി.സിംഗ്
ഗവണ്മെന്റ്
സ്വീകരിച്ച
നടപടികളെ
ഈ സഭ
സ്വാഗതം
ചെയ്യുന്നു.
പ്രസ്തുത
നടപടികളെ
തുരങ്കം
വയ്ക്കുവാനും
നിര്‍ജ്ജീവമാക്കുവാനും
സ്ഥാപിത
താല്പര്യക്കാര്‍
നടത്തിയതും
തുടര്‍ന്നു
വരുന്നതുമായ
സംഘടിത
ശ്രമങ്ങളെ
സഹായിക്കുന്ന
നിലപാടാണ്
ചന്ദ്രശേഖര്‍
മന്ത്രിസഭയും
അതിനെ
പിന്‍താങ്ങിയിരുന്ന
ശക്തികളും
കൈക്കൊളളുതെന്ന
ഉത്കണ്ഠ
കേരളത്തിലെ
ജനങ്ങള്‍ക്കുണ്ട്.
ഈ ഉത്കണ്ഠ
മാറ്റുവാനും
മണ്ഡല്‍
കമ്മീഷന്‍
ശുപാര്‍ശകള്‍
സംസ്ഥാന
മന്ത്രിസഭ
ശുപാര്‍ശചെയ്ത
പ്രകാരം
മുഴുവന്‍
മുസ്ളീങ്ങളെയും
പിന്നോക്ക
വിഭാഗമായി
ഉള്‍പ്പെടുത്തിയും
പുലയര്‍
വിഭാഗത്തെ
പിന്നോക്ക
വിഭാഗ
പട്ടികയില്‍
നിന്ന്
മാറ്റി
പട്ടികജാതി
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിക്കൊണ്ടും
എത്രയും
വേഗം
നടപ്പില്‍
വരുത്തുവാനും
ആവശ്യമായ
ഭരണപരവും
നിയമപരവുമായ
നടപടികള്‍
സ്വീകരിക്കണമെന്ന്
ഈ സഭ ഇന്‍ഡ്യാ
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.''
21.
1-8-1991 - Shri. K.M. Mani - Minister for Revenue and Law
"കേരളത്തില്‍
ഈ വര്‍ഷം
നേരിട്ട
കാലവര്‍ഷക്കെടുതികളുടെ
ഭീകരതയും
കാഠിന്യവും
മൂലം
അതിവിപുലമായ
ദുരിത
നിവാരണ
പ്രവര്‍ത്തങ്ങളും
പുനരധിവാസ
നടപടികളും
ആവശ്യമായിത്തീര്‍നിരിക്കുന്നു.
ഇതിലേയ്ക്ക്
വേണ്ടി
വരുന്ന
ഭീമമായ
ചെലവ്
സംസ്ഥാനത്തിന്റെ
സാമ്പത്തിക
കഴിവുകള്‍ക്ക്
ഉപരിയാണ്.
അതിനാല്‍
9-ാം
ധനകാര്യ
കമ്മീഷന്‍
വെളളപ്പൊക്ക
ദുരിത
നിവാരണത്തിനായി
സംസ്ഥാനത്ത്
നിശ്ചയിച്ചിട്ടുളള
വിഹിതത്തിനുപരി
സംസ്ഥാനത്തിന്
ആവശ്യമായ
സാമ്പത്തിക
സഹായം
കേന്ദ്ര
ഗവണ്മെന്റ്
നല്‍കണമെന്ന്
ഈ സഭ
ആവശ്യപ്പെടുന്നു.''
22.
3-2-1993 - Shri. K.P.A. Majeed
- Govt. Chief Whip
''അയോദ്ധ്യയിലെ
ബാബറി
മസ്ജിദ്
വര്‍ഗ്ഗീയ
ഫാസിസ്റ്റ്
ശക്തികള്‍
തകര്‍ത്ത
സംഭവത്തെ
ഈ സഭ
അപലപിക്കുകയും
തകര്‍ക്കപ്പെട്ട
പളളി
പുനര്‍നിര്‍മ്മാണത്തിന്
നടപടി
സ്വീകരിക്കണമെന്നും
തര്‍ക്ക
പരിഹാരത്തിനായി
കേന്ദ്ര
ഗവണ്മെന്റ്
പ്രഖ്യാപിച്ചിട്ടുളള
പാക്കേജ്
പദ്ധതിയില്‍
ന്യൂനപക്ഷങ്ങളുടെ
സംശയങ്ങളും
ഭയാശങ്കകളും
ദൂരീകരിക്കാന്‍
ആവശ്യമായ
മാറ്റങ്ങള്‍
വരുത്തണമെന്നും
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
ഐകകണ്ഠ്യേന
അഭ്യര്‍ത്ഥിക്കുകയും
ചെയ്യുന്നു.''
23.
31-3-1993 - Shri. T.M. Jacob -
Minister for Irrigation
"പറമ്പിക്കുളം,
മുല്ലപ്പെരിയാര്‍
എന്നീ
നദീജല
കരാറുകളില്‍
അന്തര്‍ലീനമായിരിക്കുന്ന
അതീവ
ഗുരുതരമായ
വിവിധ
പ്രശ്നങ്ങളെക്കുറിച്ച്
അന്വേഷിച്ച്
ഗവണ്മെന്റിന്
ആവശ്യമായ
റിപ്പോര്‍ട്ട്
നല്‍കുന്നത്തിന്
ജലസേചന
വകുപ്പ്
മന്ത്രി
ചെയര്‍മാനായുളള
ഭരണ
പ്രതിപക്ഷ
കക്ഷികളില്‍പ്പെട്ട
9
അംഗങ്ങളില്‍
കുറയാത്ത
ഒരു
നിയമസഭാ
കമ്മിററിയെ
നിയമിക്കണമെന്നും
ആ
കമ്മിററി
മൂന്നു
മാസത്തികം
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്നും
ഈ സഭ
തീരുമാനിക്കുകയും
അതുസരിച്ചുളള
നടപടികള്‍
സ്വീകരിക്കണമെന്ന്
ബഹുമാനപ്പെട്ട
സ്പീക്കറോട്
അഭ്യര്‍ത്ഥിക്കുകയും
ചെയ്യുന്നു.''
24. 14-11-1996 Shri. Kadakampally Surendran
"പൂന്തുറ
സംഭവത്തില്‍
ജുഡീഷ്യല്‍
അന്വേഷണം
നടത്തിയ
അരവിന്ദാക്ഷ
മേനോന്‍
കമ്മീഷന്റെ
നിഗമനത്തിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത
സംഭവ
കാലത്ത്
തലസ്ഥാന
നഗരിയില്‍
നിയമവാഴ്ച
പൂര്‍ണ്ണമായും
നശിക്കുകയും
ക്രമസമാധാന
നില
തകരുകയും
ചെയ്തതിന്റെ
ഉത്തരവാദിത്വം
അന്നത്തെ
രാഷ്ട്രീയ-ഭരണ
നേതൃത്വത്തിനാണെന്ന
പരാമര്‍ശം
വളരെ
ഗൌരവതരമായി
ഈ സഭ
കാണുന്നു.
രണ്ടു
സഹോദര
സമുദായങ്ങള്‍
മുഖാമുഖം
നിന്ന്
നടത്തിയ
കലാപം
തികഞ്ഞ
ലാഘവത്തോടെയാണ്
അന്നത്തെ
രാഷ്ട്രീയ-ഭരണ
നേതൃത്വം
കണ്ടതെന്ന
കാര്യത്തില്‍
ഈ സഭ
കഠിമായ
അമര്‍ഷം
രേഖപ്പെടുത്തുകയും
ഇതിനുത്തരവാദികളായവരുടെ
മേല്‍ കര്‍ശമായ
നടപടി
സ്വീകരിക്കണമെന്നും
ഈ സഭ
ആവശ്യപ്പെടുന്നു.''
25.
14-11-1996 - Shri. E.T. Mohammed Basheer
"ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങള്‍ക്കു
വേണ്ടി
സുപ്രീം
കോടതിയുടെ
ഒരു ബഞ്ച്
ദക്ഷിണേന്ത്യയില്‍
സ്ഥാപിക്കണമെന്ന്
ഈ സഭ
ബഹുമാനപ്പെട്ട
സുപ്രീംകോടതിയോടും
ഇന്ത്യന്‍
ഗവണ്മെന്റിനോടും
ഐകകണ്ഠ്യേന
അഭ്യര്‍ത്ഥിക്കുന്നു.''
26.
29-7-1997 - Shri. E.K. Nayanar Chief Minister
"റബ്ബറിന്
ഒരു
കിലോഗ്രാമിന്
55 രൂപ
തറവില
നിശ്ചയിക്കാനും
എസ്.ടി.സി.മുഖേന
40,000 ടണ്
റബ്ബര്‍
എങ്കിലും
വാങ്ങി
കയറ്റി
അയയ്ക്കുവാനും
നടപടി
സ്വീകരിക്കുകയും
ടയര്‍ ഉള്‍പ്പെടെ
റബ്ബറിന്റെ
എല്ലാവിധ
ഇറക്കുമതിയും
ഒഴിവാക്കുവാനും
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.''
27.
2-4-1998 - Shri.V.P. Ramakrishna Pillai
- Minister for Irrigation and Labour
"നമ്മുടെ
സംസ്ഥാനത്ത്
കഠിനമായ
വരള്‍ച്ച
നേരിടുന്നതിന്
500 കോടി രൂപ
കേന്ദ്ര
ഗവണ്മെന്റ്
അടിയന്തിരമായി
അനുവദിച്ച്
കേരളത്തെ
സഹായിക്കണമെന്ന്
ഈ സഭ
ഐകകണ്ഠ്യേന
കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെടുന്നു.''
28.
22-4-1998 - Shri. E.K. Nayanar
- Chief Minister
"കേരളത്തിന്റെ
സമ്പദ്ഘടനയുടെ
ആധാരശിലകളാണ്
സമുദ്രോല്‍പ്പന്നങ്ങളും
കാര്‍ഷിക
വിഭവങ്ങളും
നാണ്യവിളകളും.
ഒരു
നിയന്ത്രണവുമില്ലാതെ
അവ
ഇറക്കുമതി
ചെയ്യാന്‍
അനുമതി
നല്‍കുന്നതാണ്
കേന്ദ്ര
ഗവണ്മെന്റിന്റെ
പുതിയ
കയറ്റിറക്കുമതി
നയം.
ചെമ്മീന്‍
, ഞണ്ട്,
കക്ക,
ചിപ്പി
തുടങ്ങിയ
സമുദ്രോല്പന്നങ്ങളും
മുളക്,
കുമിള്‍ ,
വെളളരിക്ക
തുടങ്ങിയ
പച്ചക്കറികളും
പേരയ്ക്ക,
മാമ്പഴം
തുടങ്ങിയ
പഴവര്‍ഗ്ഗങ്ങളും
വെളുത്തുളളിക്കൊഴുപ്പ്,
മഞ്ഞള്‍ക്കൊഴുപ്പ്
തുടങ്ങിയ
സുഗന്ധ
ദ്രവ്യങ്ങളും
റബ്ബര്‍ ,
നാളികേര
ഉല്‍പ്പന്നങ്ങള്‍
ഉള്‍പ്പെട്ട
നാണ്യവിളകളും
വര്‍ദ്ധമാനമായ
തോതില്‍
ഇറക്കുമതി
ചെയ്യപ്പെടുന്നത്തിന്
ഇടയാക്കുന്നതാണ്
പുതിയ
കയറ്റിറക്കുമതി
നയത്തിലെ
ഇറക്കുമതി
സമീപനം.
റബ്ബര്‍ ,
കൊപ്ര,
വെളിച്ചെണ്ണ
തുടങ്ങിയവയുടെ
ഇറക്കുമതി
പൂര്‍ണ്ണമായി
നിര്‍ത്തലാക്കണമെന്ന്
ഏറെക്കാലമായി
കേരളം
കേന്ദ്രത്തോട്
ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും
അവയുടെ
ഇറക്കുമതി
സംസ്ഥാനത്തിന്റെ
സമ്പദ്
സ്ഥിതിയെ
പ്രതികൂലമായി
ബാധിച്ചുകൊണ്ടിരിക്കുകയും
ചെയ്യുന്ന
ഘട്ടത്തിലാണ്
അപ്രതീക്ഷിതമായി
ആപല്‍ക്കരമായ
ഇത്തരം
ഒരു നയം
കേന്ദ്രഗവണ്മെന്റ്
പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ
സമ്പദ്
ഘടനയെ
തകര്‍ക്കുന്നതും
കേരളത്തിലെ
കര്‍ഷകരെയും
സമുദ്രോല്‍പ്പ
രംഗത്ത്
പ്രവര്‍ത്തിക്കുവരെയും
കൂടുതല്‍
ദരിദ്രവും
പരിതാപകരവുമായ
അവസ്ഥയിലേക്ക്
തളളിയിടുന്നതുമായ
പ്രസ്തുത
നയത്തില്‍
ഈ
സഭയ്ക്കുളള
അമര്‍ഷവും
പ്രതിഷേധവും
രേഖപ്പെടുത്തുന്നു.
പുതിയ
കയറ്റിറക്കുമതി
നയത്തില്‍
കേരളത്തെ
പ്രതികൂലമായി
ബാധിക്കുന്ന
മേല്‍പ്പറഞ്ഞ
സാധനങ്ങള്‍
ഇറക്കുമതി
ചെയ്യുന്ന
നിര്‍ദ്ദേശം
പിന്‍വലിക്കണമെന്ന്
കേന്ദ്ര
ഗവണ്മെന്റിനോട്
ഈ സഭ
ഏകകണ്ഠമായി
ആവശ്യപ്പെടുന്നു.''
29.
4.2.1999 - Shri. E.K. Nayanar
- Chief Minister
''ഉത്തരേന്ത്യന്‍
സംസ്ഥാനങ്ങളില്‍
പൊതുവേയും
ഒറീസ,
ഗുജറാത്ത്,
മഹാരാഷ്ട്ര,
കര്‍ണ്ണാടക,
മദ്ധ്യപ്രദേശ്,
ഉത്തര്‍പ്രദേശ്
എന്നീ
സംസ്ഥാനങ്ങളില്‍
പ്രത്യേകിച്ചും
മതന്യൂനപക്ഷങ്ങള്‍ക്കുനേരെ
വര്‍ഗ്ഗീയ
ഫാസിസ്റ്റ്ശക്തികള്‍
നടത്തുന്ന
അക്രമങ്ങളും
അതിക്രമങ്ങളും
നിരപരാധികളെ
കൊല
ചെയ്യലും
ഉയര്‍ത്തുന്ന
ഭീഷണിയില്‍
ഈ സഭ
അതിയായ
ഉത്കണ്ഠ
രേഖപ്പെടുത്തുകയും
ജനതയുടെ
ഐക്യത്തിനും
രാഷ്ട്രത്തിന്റെ
ഭദ്രതയ്ക്കും
പ്രഹരമേല്പിക്കുന്ന
നടപടികളില്‍
ശക്തമായ
പ്രതിഷേധം
രേഖപ്പെടുത്തുകയും
അവ തടയാന്‍
കേന്ദ്രഗവണ്മെന്റ്
അടിയന്തിരവും
അതി
ശക്തവുമായ
നടപടികള്‍
കൈക്കൊള്ളണമെന്ന്
അഭ്യര്‍ത്ഥിക്കുയും
ചെയ്യുന്നു.''
30.
28.12.1999 - Shri. Krishnan
Kaniyamparambil - Minister for Agriculture
''സംസ്ഥാനത്തെ
കേരവൃക്ഷങ്ങള്‍ക്ക്
ബാധിച്ചിട്ടുള്ള
മണ്ഡരി
ബാധയുടെ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
കേരള സര്‍ക്കാര്‍
കേന്ദ്ര
ഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുള്ള
190 കോടി
രൂപയുടെ
പ്രോജക്ടില്‍
100 കോടി രൂപ
പ്രത്യേക
സഹായമായി
സംസ്ഥാനത്തിന്
നല്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്തുത
തുക
അടിയന്തിരമായി
നല്‍കണമെന്ന്
ഈ സഭ
കേന്ദ്രഗവണ്മെന്റിനോട്
ഏകകണ്ഠമായി
ആവശ്യപ്പെടുന്നു.''
31.
28.12.1999 Shri. G. Sudhakaran
''ഇന്ഡ്യയിലെ
ദേശസാല്‍കൃത
ബാങ്കുകളില്‍
ആഭ്യന്തരവും
വൈദേശികവുമായ
ഓഹരി
പങ്കാളിത്തം
നല്‍കി
സ്വകാര്യവല്‍ക്കരിക്കാനുള്ള
കേന്ദ്രസര്‍ക്കാരിന്റെ
നീക്കത്തില്‍
ഈ സഭ
ശക്തിയായി
പ്രതിഷേധിക്കുന്നു.
ബാങ്കുകള്‍
സ്വകാര്യവല്‍ക്കരിക്കാനുള്ള
ജനദ്രോഹ
നടപടി
ഉപേക്ഷിക്കണമെന്ന്
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
ഏകകണ്ഠമായി
അഭ്യര്‍ത്ഥിക്കുന്നു.
''
32.
23.3.2000 - Shri. E. Chandrasekharan
Nair - Minister for Food, Tourism and Law.
''കേന്ദ്രസര്‍ക്കാര്‍
മണ്ണെണ്ണയുടേയും
പാചകവാതകത്തിന്റേയും
വില
കുത്തനെ
കൂട്ടിയതില്‍
ഈ സഭ
ശക്തമായി
പ്രതിഷേധിക്കുന്നു.
വര്‍ദ്ധിപ്പിച്ച
വില ഉടനടി
പിന്‍വലിയ്ക്കണമെന്ന്
ഈ സഭ
ഏകണ്ഠമായി
കേന്ദ്ര
ഗവണ്മെന്റിനോടാവശ്യപ്പെടുന്നു.''
33.
31.3.2000 Shri. E.K. Nayanar, Chief Minister
'' 13.12.1999-ലെ
സുപ്രീംകോടതി
വിധിയെത്തുടര്‍ന്ന്
സംസ്ഥാനത്തെ
പിന്നോക്ക
സമുദായങ്ങള്‍ക്കുള്ള
സംവരണാനുകൂല്യം
നഷ്ടപ്പെടാതിരിക്കാനും
മുന്നോക്ക
സമുദായത്തില്‍പ്പെട്ട
പാവപ്പെട്ടവര്‍ക്ക്
ജനറല്‍
ക്വാട്ടയില്‍നിന്ന്
10 ശതമാനം
സംവരണാനുകൂല്യം
ലഭിയ്ക്കുന്നതിനും
ഭരണഘടന
ഭേദഗതി
ചെയ്യണമെന്ന്
ഈ സഭ
കേന്ദ്രഗവണ്‍മെന്റിനോട്
അഭ്യര്‍ത്ഥിയ്ക്കുന്നു.''
34. 23.7.2001 Shri. E.M. Augusthy
"കേരളത്തില്‍
ഈ വര്‍ഷം
നേരിട്ട്
കാലവര്‍ഷക്കെടുതികളുടെ
ഭീകരതയും
കാഠിന്യവും
മൂലം
അതിവിപുലമായ
ദുരിതനിവാരണ
പ്രവര്‍ത്തനങ്ങളും
പുനരധിവാസ
നടപടികളും
ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
ഇതിലേക്ക്
വേണ്ടിവരുന്ന
ഭീമമായ
ചെലവ്
സംസ്ഥാനത്തതിന്റെ
സാമ്പത്തിക
കഴിവുകള്‍ക്ക്
ഉപരിയാണ്.
അതിനാല്‍
ധനകാര്യ
കമ്മീഷന്‍
വെളളപ്പൊക്ക
ദുരിത
നിവാരണത്തിനായി
സംസ്ഥാനത്തിന്
നിശ്ചയിച്ചിട്ടുളള
വിഹിതത്തിനുപരി
സംസ്ഥാനത്തിന്
ആവശ്യമായ
സാമ്പത്തിക
സഹായം
കേന്ദ്ര
ഗവണ്മെന്റ്
നല്‍കണമെന്ന്
ഈ സഭ
ആവശ്യപ്പെടുന്നു.''
35. 23.7.2001
Shri. T. K. Balan
(as authorised by Shri. V.S. Achuthanandan)
"കരാറിന്റെ
അടിസ്ഥാത്തില്‍
പുറപ്പെടുവിച്ച
കയറ്റിറക്കുമതി
നയപ്രകാരം
കാര്‍ഷിക-വ്യാവസായിക
ഉല്പന്നങ്ങളുടെ
ഇറക്കുമതിയിലുളള
എല്ലാ
അളവുനിയന്ത്രണങ്ങളും
നീക്കം
ചെയ്തിരിക്കുകയാണ്.
ഇതുമൂലം
കേരളത്തിലെ
കാര്‍ഷിക-വ്യാവസായിക
മേഖല
രൂക്ഷമായ
പ്രതിസന്ധിയെ
നേരിടുകയാണ്.
അതിനാല്‍
ഇറക്കുമതി
ചെയ്യുന്ന
കാര്‍ഷിക
വിളകള്‍ക്കും
കാര്‍ഷിക
പ്രോസസ്സിംഗ്
ഉല്പന്നങ്ങള്‍ക്കും
വ്യാവസായിക
ഉല്പന്നങ്ങള്‍ക്കും
പുറം
രാജ്യങ്ങളില്‍
നിന്ന്
ഇറക്കുമതി
ചെയ്യുന്ന
ഉല്പന്നങ്ങള്‍ക്ക്
ചുമത്താവുന്ന
പരമാവധി
ഇറക്കുമതി
തീരുവ
ചുമത്തണമെന്ന്
കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെടുന്നു..
കാര്‍ഷിക
വിളകള്‍ക്കും,
വ്യാവസായിക
ഉല്‍പന്നങ്ങള്‍ക്കും
അനുവദീയമായ
മാക്സിമം,
സബ്സിഡി
അനുവദിക്കണമെന്നും
തേങ്ങയുടെ
തറവില
ഉയര്‍ത്തുകയും
നാഫെഡിന്റെ
കൊപ്രാ
സംഭരണം
പുനരാരംഭിക്കുകയും
ചെയ്യണമെന്നും
റബ്ബറും
കയറും
കാര്‍ഷിക
വിളയായി
പരിഗണിച്ച്
അതിന്റെ
ഇറക്കുമതി
ചുങ്കത്തിന്
ബൌണ്ട്
റേറ്റ്
നിശ്ചയിക്കണമെന്നും
ബഞ്ച്മാര്‍ക്ക്
വിലയ്ക്ക്
റബ്ബര്‍
സംഭരിക്കണമെന്നും
കേന്ദ്രഗവണ്‍മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.
കാര്‍ഷിക-വ്യവസായിക
പുരോഗതിക്ക്
ആവശ്യമായ
പ്ളാന്‍
രൂപീകരിച്ചും
ഇവയ്ക്കാവശ്യമായ
സഹായങ്ങള്‍
നല്‍കിയും
നയങ്ങള്‍
ആവിഷ്ക്കരിച്ചും
കേരളത്തെ
സാമ്പത്തിക
തകര്‍ച്ചയില്‍
നിന്ന്
രക്ഷിക്കാനുളള
നടപടികള്‍
കേന്ദ്രഗവണ്‍മെന്റ്
സ്വീകരിക്കമമെന്നും
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു.
''
36.
7.12.2001 Shri. T.M. Jacob, Minister
for Water Resources
"മുല്ലപ്പെരിയാര്‍
ഡാമിലെ
ജലവിതാനം
നിലവിലുളള
136 അടിയില്‍
നിന്നും
ഉയര്‍ത്തണമെന്നുളള
കേന്ദ്ര
വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ട്
കേരളത്തിലെ
ജനങ്ങള്‍ക്കിടയില്‍
ഭയവും
ആശങ്കയും
പടര്‍ത്തിയിരിക്കുന്നതിനാലും;
ജലവിതാനം
ഉയര്‍ത്തിയാല്‍
അത്
താങ്ങാനുളള
ശേഷി 106 വര്‍ഷം
പഴക്കമുളളതും
ചുണ്ണാമ്പും
സുര്‍ക്കിയുംകൊണ്ട്
നിര്‍മ്മിച്ചതും
ഭൂകമ്പ
ബാധിത
മേഖലയില്‍
സ്ഥിതി
ചെയ്യുന്നതുമായ
ഈ
അണക്കെട്ടിന്ഉണ്ടാകില്ല
എന്ന്
എഞ്ചിനീയര്‍മാരും
മറ്റു
വിദഗ്ദ്ധരും
അഭിപ്രായപ്പെട്ടിരിക്കുന്നതിനാലും;
ജലവിതാനം
ഉയര്‍ന്ന്
ഡാമിന്
എന്തെങ്കിലും
അപകടം
സംഭവിച്ചാല്‍
അതുമൂലം
ഇടുക്കി,
കോട്ടയം,
എറണാകുളം
എന്നീ
ജില്ലകള്‍
അതിഭീകരമായ
ദുരന്തത്തിനിരയാകുമെന്നതിനാലും;
സമീപകാലത്ത്
ഈ
മേഖലയിലുണ്ടായ
ഭൂചലനങ്ങള്‍ക്കും
ഉരുള്‍പൊട്ടലുകള്‍ക്കും
ശേഷം
കേന്ദ്ര
വിദഗ്ദ്ധ
സമിതി
ഇക്കാര്യത്തില്‍
പ്രത്യേക
പഠങ്ങള്‍
നടത്തിയിട്ടില്ല
എന്നതിനാലും;
ജലനിരപ്പ്
നിലവിലുളള
136 അടിയില്‍
നിന്ന്
ഉയര്‍ത്തിയാല്‍
കേരളത്തിലെ
ഏക ടൈഗര്‍
റിസര്‍വ്
ആയ
പെരിയാര്‍
വന
മേഖലയിലെ
11.21 ചതുരശ്ര
കിലോമീറ്റര്‍
വനഭൂമികൂടി
വെളളത്തില്‍
മുങ്ങുകയും
തന്‍മൂലം
അത്യപൂര്‍വ്വമായ
സസ്യജാലങ്ങളുടേയും
ജന്തുവര്‍ഗ്ഗങ്ങളുടേയും
നാശത്തിന്
കാരണമാകുകയും
അതിലുപരി
വനത്തിലുളള
ആദിവാസികളുടെ
നിലനില്‍പ്പിന്
ഭീഷണിയാകുകയും
ചെയ്യുമെന്നുളളതിനാലും;
മുല്ലപ്പെരിയാര്‍
ഡാമിലെ
ജലിരപ്പ്
നിലവിലുളള
136 അടിയില്‍
നിന്നും
ഉയര്‍ത്താനുളള
യാതൊരുവിധ
നടപടികളും
ഉണ്ടാകരുതെന്ന്
ഈ സഭ
കേന്ദ്ര
സംസ്ഥാ
സര്‍ക്കാരുകളോട്
ഐകകണ്ഠ്യേ
അഭ്യര്‍ത്ഥിക്കുന്നു.''
37.
6.08.2003
Shri. T.M. Jacob, Minister
for and Water Resources
“
പമ്പയിലേയും
അച്ചന്‍കോവിലാറിലേയും
വെളളം
തമിഴ്നാട്ടിലെ
വെപ്പാര്‍
ബേസിനിലേക്ക്
തിരിച്ചുവിടണമെന്ന
ദേശീയ
ജലവികസന
ഏജന്‍സിയുടെ
നിര്‍ദ്ദേശം
കേരളത്തെ
സംബന്ധിച്ചിടത്തോളം
ഏറ്റവും
ദോഷകരമായതിനാലും;
പ്രസ്തുത
നിര്‍ദ്ദേശം
തീര്‍ത്തും
പക്ഷപാതപരമായതിനാലും;
ഭരണഘടനാപ്രകാരം
ജലം
സംസ്ഥാന
വിഷയമാകയാല്‍
ഇക്കാര്യത്തില്‍
ഇടപെടാനോ
പ്രേരണ
ചെലുത്താനോ
കേന്ദ്രത്തിനോ
മറ്റ്
ഏജന്‍സികള്‍ക്കോ
അധികാരമില്ലാത്തതിനാലും;
പമ്പയും
അച്ചന്‍കോവിലാറും
പൂര്‍ണ്ണമായും
സംസ്ഥാന
നദികളായതിനാല്‍
ഇവയിലെ
ജലത്തിന്റെ
കാര്യത്തില്‍
തീരുമാനം
എടുക്കാനുളള
അധികാരം
സംസഥാന
സര്‍ക്കാരില്‍
മാത്രം
നിക്ഷിപ്തമായതിനാലും;
പമ്പാ
നദിയില്‍
നിന്നും
അച്ചന്‍കോവിലാറില്‍
നിന്നും
വെളളം
തമിഴ്നാട്ടിലേക്ക്
തിരിച്ചുവിടുന്നത്
ഇവിടെ
രൂക്ഷമായ
ജലക്ഷാമവും
പരിസ്ഥിതി
പ്രശ്നങ്ങളും
സൃഷ്ടിക്കുമെന്നതിനാലും;
പമ്പാനദിയിലും
അച്ചന്‍കോവിലാറിലും
ഹൈഡല്‍
പ്രോജക്ടുകളും
ശുദ്ധജലവിതരണ
പദ്ധതികളും
നടപ്പിലാക്കേണ്ടതായിട്ടുളളതിനാലും;
പമ്പാനദിയും
അച്ചന്‍കോവിലാറും
സ്രോതസ്സുകളായി
ആവിഷ്ക്കരിച്ചിട്ടുളള
കുടിവെളള
പദ്ധതികളില്‍
ഇപ്പോള്‍തന്നെ
ജലദൗര്‍ലഭ്യം
അനുഭവപ്പെടുന്നതിനാലും;
കുട്ടനാടിന്റെ
സന്തുലിതാവസ്ഥ
തന്നെ
തകിടംമറിക്കുന്നതാണ്
പമ്പ*അച്ചന്‍കോവില്‍
വെപ്പാര്‍
ലിങ്ക്
പദ്ധതിയെന്ന്
സി.ഡബ്ള്യു.
ആര്‍ .ഡി
എമ്മിന്റെ
പഠനങ്ങള്‍
വ്യക്തമാക്കിയിട്ടുളളതിനാലും;
സംസ്ഥാനത്തിന്റെ
പ്രതിഷേധം
വകവയ്ക്കാതെ
ഈ
പദ്ധതിയുമായി
ദേശീയ
ജലവികസന
ഏജന്‍സി
മുന്നോട്ടുപോകുന്ന
സാഹചര്യത്തിലും;
പമ്പ-അച്ചന്‍കോവില്‍
വെപ്പാര്‍
ലിങ്ക്
പദ്ധതി
പൂര്‍ണ്ണമായും
ഉപേക്ഷിക്കണമെന്ന്
ഈ സഭ
ഐകകണ്ഠ്യേന
കേന്ദ്രസര്‍ക്കാരിനോട്
അഭ്യര്‍ത്ഥിക്കുന്നു
”.
38.
3-2-2005
Shri K. M. Mani, Minister for Revenue and Law
“കേരളത്തിന്റെ
തീരദേശ
മേഖല ആകെ
ദുരന്തം
വിതച്ചുകൊണ്ടാണ്
ഡിസംബര്‍
26 ന്
സുനാമി
തിരകള്‍
ആഞ്ഞടിച്ചത്.
204 പേരുടെ
മരണത്തിനും
ലക്ഷക്കണക്കിന്
ജനങ്ങളുടെ
ദുരിതത്തിനും
വഴിവച്ച ഈ
അത്യപൂര്‍വ്വ
ദുരന്തത്തിന്
ഇരയായവരെ
രക്ഷിക്കേണ്ടത്
മനുഷ്യസ്നേഹമുള്ള
ആരുടെയും
കടമയാണ്.
പൊടുന്നനെയുണ്ടായ
സുനാമി
തിരകളുടെ
ആക്രമണത്തിന്
ഇരയായവരെ
സഹായിക്കാന്‍
മലയാളികളും
അല്ലാത്തവരുമായ
സഹോദരങ്ങളും
മറ്റ്
മനുഷ്യസ്നേഹികളും
കാണിച്ച
സമയോചിതമായ
നടപടി
പ്രശംസനീയം
തന്നെ.
സഹായ
ഹസ്തവുമായി
ഓടിയെത്തിയ
എല്ലാ
ജനവിഭാഗങ്ങളേയും
നന്ദിയോടെ
അനുസ്മരിക്കുന്നു.
സുനാമി
ദുരന്തത്തിന്
ഇരയായി
വീടും
നാടും
വിട്ട്
പോകേണ്ടിവന്നവരെ
അവരവരുടെ
ഇടങ്ങളിലേക്ക്
മടക്കിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.
താല്‍ക്കാലിക
താമസൗകര്യവും
സ്ഥിരതാമസ
സംവിധാനവും
ഒരുക്കുവാനുള്ള
എല്ലാ
നടപടികളും
സ്വീകരിച്ചുവരുന്നു.
ഭീതി
വിതറിയ
സുനാമി
പോലുള്ള
പ്രകൃതിക്ഷോഭങ്ങളെ
ഫലപ്രദമായി
തടയാന്‍
നമുക്കു
കഴിയണം.
കടല്‍
ഭിത്തി
നിര്‍മ്മാണം,
ജീവനോപാധികള്‍
വിതരണം,
കുടിവെള്ളം,
വൈദ്യുതി,
വൈദ്യസംരക്ഷണം,
യാത്രാസൗകര്യം
എന്നിവ
അടിയന്തിര
പ്രാധാന്യത്തോടെ
നടത്തേണ്ടതുണ്ട്.
സുനാമി
ദുരന്തത്തില്‍പ്പെട്ടവരെ
സഹായിക്കാന്‍
കേന്ദ്ര
ഗവണ്‍മെന്റ്
മുന്നോട്ടു
വന്നിട്ടുണ്ട്.
ദുരിത
ബാധിത
പ്രദേശങ്ങളിലെ
ജനജീവിതം
പുന:സ്ഥാപിക്കുന്നതിന്
സംസ്ഥാനം
ആവശ്യപ്പെട്ട
മുഴുവന്‍
തുകയും
അനുവദിക്കണമെന്ന്
കേന്ദ്ര
ഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു”.
39.
11.8.2005 Shri
Thiruvanchoor Radhakrishnan, Minister for Water Resources
and Parliamentary Affairs
“കേരള
വികസനത്തിന്
ഭാവനാ
സമ്പൂര്‍ണ്ണമായ
കര്‍മ്മപരിപാടികള്‍
നിര്‍ദ്ദേശിച്ച
രാഷ്ട്രപതിയോട്
ഈ സഭ നന്ദി
രേഖപ്പെടുത്തുന്നു.
സംസ്ഥാന
വികസനത്തിന്
രാഷ്ട്രപതി
അവതരിപ്പിച്ച
10 ഇന കര്‍മ്മപരിപാടികളും
കേരളത്തിന്റെ
പ്രത്യേക
സാഹചര്യത്തില്‍
രൂപപ്പെടുത്തിയ
മൂന്ന് ഇന
പരിപാടികളും
അതോടൊപ്പം
പൊതുമേഖലാ
പുനരുദ്ധാരണം,
അധികാര
വികേന്ദ്രീകരണം,
പരിസ്ഥിതി
സംരക്ഷണം
എന്നിവയ്ക്കുള്ള
കര്‍മ്മപരിപാടികളും
കേരള
വികസന
അജണ്ടയായി
ഈ സഭ
കാണുന്നു.
ഈ
നൂറ്റാണ്ടിന്റെ
നേതൃത്വത്തിലേക്ക്
സംസ്ഥാനത്തെ
ഉയര്‍ത്തിക്കൊണ്ടുവരാന്‍
നാം
പ്രതിജ്ഞാബദ്ധരാണ്.ഈ
വികസന
അജണ്ട
പ്രാവര്‍ത്തികമാക്കാന്‍
കേരളത്തിലെ
മുഴുവന്‍
ജനങ്ങളും
ഒന്നിച്ചു
കൈകോര്‍ത്ത്
ഒരു
പുത്തന്‍
പ്രവര്‍ത്തന
ശൈലിയുമായി
മുന്നേറുവാന്‍
ഈ സഭ
അഭ്യര്‍ത്ഥിക്കുന്നു
”.
40.
19.10.2006
Shri.C.H.Kunhambu
({io. Pn.- ImÀ¯n-tI-bsâ
tZZ-K-Xn-tbm-sS)
“റോഡപകടങ്ങള്‍
മൂലം
മരണമടയുന്നവരുടേയും
അംഗവൈകല്യം
സംഭവിക്കുന്നവരുടേയും
എണ്ണത്തില്‍
കേരളം
മുന്‍പന്തിയിലാണ്.
ദിനംതോറും
വര്‍ദ്ധിച്ചുവരുന്ന
ഇത്തരം
അതീവ
ഗുരുതരമായ
അപകടങ്ങളുടെ
കാരണങ്ങളെക്കുറിച്ച്
പഠിച്ച്
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനും
ആവശ്യമായ
നടപടികള്‍
ആറുമാസത്തിനുള്ളില്‍
കൈക്കൊള്ളുന്നതിനുമായി
റോഡ്
സേഫ്റ്റി
അതോറിറ്റി
രൂപീകരിക്കണമെന്ന്
ഈ സഭ ഗവണ്‍മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു
”.
41.
19.10.2006
Shri.C.K.P.Padmanabhan
“കേന്ദ്രസര്‍ക്കാര്‍
ആവിഷ്ക്കരിച്ച
ഗ്രാമീണ
തൊഴിലുറപ്പു
പദ്ധതി,
കേരളത്തില്‍
നടപ്പിലാക്കാന്‍
അനുമതി
നല്കിയ
വയനാട്,
പാലക്കാട്,
ജില്ലകള്‍ക്കുപുറമേ,
സംസ്ഥാനത്തെമ്പാടുമുണ്ടായ
കാര്‍ഷിക
പ്രതിസന്ധി
കണക്കിലെടുത്ത്,
മറ്റ്
ജില്ലകളില്‍
കൂടി
നടപ്പിലാക്കുന്നതിന്
അനുമതി നല്‍കണമെന്ന്
ഈ സഭ
കേന്ദ്രസര്‍ക്കാരിനോട്
അഭ്യര്‍ത്ഥിക്കുന്നു”.
42.
28.6.2007 Smt.P.K.Sreemathi Teacher,
Minister for Health & Social Welfare
“കേരളത്തില്‍
തുടര്‍ച്ചയായും
വ്യാപകമായും
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ഡെങ്കിപ്പി,
മലേറിയ,
എലിപ്പനി,
ചിക്കുന്‍ഗുനിയ
തുടങ്ങിയ
മാരക പകര്‍ച്ചവ്യാധികളില്‍
നിന്നും
നമ്മുടെ
സംസ്ഥാനത്തെ
ജനങ്ങളെ
രക്ഷിക്കുന്നതിനു
വേണ്ടി
നടത്തിക്കൊണ്ടിരിക്കുന്ന
ശ്രമങ്ങള്‍
വിജയിപ്പിക്കുന്നതിനും
മാലിന്യമുക്തവും
കൊതുകുവിമുക്തവുമായ
കേരളം
എന്ന
ലക്ഷ്യം
നേടിയെടുക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിയില്‍
മുന്‍ഗണന
നല്‍കണമെന്നും
ഇതിലേയ്ക്കായി
മുഴുവന്‍
ബഹുജനങ്ങളും
സജീവമായി
രംഗത്തിറങ്ങണമെന്നും
ഈ സഭ
അഭ്യര്‍ത്ഥിക്കുന്നു.
ഈ ലക്ഷ്യം
നേടിയെടുക്കുന്നതിന്
കേന്ദ്രഗവണ്‍മെന്റ്
നല്‍കിവരുന്ന
സഹായങ്ങളെ
നന്ദിപൂര്‍വ്വം
സ്മരിക്കുന്നതോടൊപ്പം
തുടര്‍ന്നും
സാമ്പത്തികവും
മറ്റു
വിധത്തിലുള്ളതുമായ
സഹായങ്ങള്‍
നല്കി ഈ
ഉദ്യമം
വിജയിപ്പിക്കണമെന്ന്
കേന്ദ്രഗവണ്‍മെന്റിനോട്
ഈ സഭ
ഐകകണ്ഠ്യേ
അഭ്യര്‍ത്ഥിക്കുകയും
ചെയ്യുന്നു”.
43.
24.07.2009 Shri. M.K Premachandran,
Minister for Water Resources
“നൂറ്റിപ്പതിമൂന്ന്
വര്‍ഷം
പഴക്കമുള്ള
ദുര്‍ബ്ബലമായ
മുല്ലപ്പെരിയാര്‍
ഡാം
കേരളത്തിലെ
നാല്
ജില്ലകളിലെ
ലക്ഷക്കണക്കിന്
ജനങ്ങള്‍ക്ക്
നിരന്തരമായ
ഭീഷണി
ഉയര്‍ത്തി
വരികയാണ്.
ഭൂചലന
സാദ്ധ്യതയേറിയ
മേഖലയില്‍
സ്ഥിതിചെയ്യുന്ന
ഡാമിലെ
വിള്ളലുകളും
ചോര്‍ച്ചയും
അടിക്കടി
വര്‍ദ്ധിച്ചുവരുന്നുവെന്നത്
ജനങ്ങള്‍ക്കിടയില്‍
കനത്ത
ആശങ്ക
പരത്തിക്കൊണ്ടിരിക്കുന്നു.
1979-ല്‍
കേന്ദ്ര
ജലകമ്മീഷന്‍
പഠനം
നടത്തി
ഒരു പുതിയ
ഡാം
അനിവാര്യമാണെന്ന്
മനസ്സിലാക്കിയതിന്റെ
അടിസ്ഥാനത്തില്‍
അതിനുള്ള
സ്ഥലം
പരസ്പര
സമ്മതത്തോടെ
തമിഴ്നാടും
കേരളവും
സംയുക്തമായി
സര്‍വ്വേ
നടത്തി
അംഗീകരിക്കുകയും
ചെയ്തിട്ടുള്ളതാണ്.
ഡാമിന്റെ
ബലക്ഷയം
കണക്കിലെടുത്ത്
പുതിയ ഡാം
നിര്‍മ്മിക്കുകയല്ലാതെ
മറ്റൊരു
പോംവഴിയുമില്ലെന്ന്
കേരളം
ആവര്‍ത്തിച്ച്
വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ
സാഹചര്യത്തില്‍
കേരളത്തിലെ
ലക്ഷക്കണക്കിന്
ജനങ്ങളുടെ
സുരക്ഷയ്ക്കും
തമിഴ്നാടിന്
വെള്ളം
ലഭ്യമാക്കുന്നതിനും
ഒരു പുതിയ
ഡാം നിര്‍മ്മിക്കുക
എന്ന
കേരളത്തിന്റെ
ആവശ്യം
നിറവേറ്റുന്നതിന്
അനുയോജ്യമായ
നേതൃത്വം
നല്‍കണമെന്ന്
ഈ സഭ
കേന്ദ്ര
ഗവണ്മെന്റിനോടാവശ്യപ്പെടുന്നു.”
44.
30.03.2010 Shri. K.C
Joseph
“കാലാവസ്ഥ
വ്യതിയാനവും
ആഗോള
താപനവും
യാഥാര്‍ത്ഥ്യമാണെന്ന
തിരിച്ചറിവ്,
പ്രകൃതിയോടും
വന-ജലവിഭവങ്ങളോടുമുളള
സമീപത്തില്‍
കാതലായ
മാറ്റം
അനിവാര്യമായിരിക്കുന്നു.
ഇതിന്റെ
ഫലമായി
കേരളത്തിന്റെ
അന്തരീക്ഷത്തിലും
മണ്ണിലും
ജലത്തിലും
കണ്ടുതുടങ്ങിയിട്ടുള്ള
മാറ്റങ്ങള്‍,
പുതിയ ഒരു
പാരിസ്ഥിതികാവബോധത്തിലേക്കും
സമുചിതമായ
കര്‍മ്മ
പരിപാടികളിലേക്കും
നമ്മെ
നയിക്കേണ്ട
സമയം
ആസന്നമായിക്കഴിഞ്ഞു.
ജലസ്രോതസ്സുകള്‍
പരിരക്ഷിക്കുകയെന്ന
ദൗത്യം
നിശ്ചയദാര്‍ഢ്യത്തോടെ
നാം
ഏറ്റെടുത്തേ
മതിയാവൂ.
ഇതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
'ജലസുരക്ഷ'
പദ്ധതി
വിപുലപ്പെടുത്താനും
ജലസംരക്ഷണ
പ്രക്രിയയില്‍
ജനങ്ങളെ
മുഴുവന്‍
സജീവ
പങ്കാളികളാക്കാനും
ജലസ്രോതസ്സുകള്‍ക്ക്
ഭീഷണിയാവുന്ന
പ്രവര്‍ത്തങ്ങളെ
നിരുത്സാഹപ്പെടുത്താന്‍
ഒറ്റക്കെട്ടായി
പ്രവര്‍ത്തിക്കാനും,
കോടിക്കണക്കിനു
വൃക്ഷങ്ങള്‍
നട്ടുവളര്‍ത്തുന്നതിനുള്ള
“ഹരിതകേരളം”
പദ്ധതി
വിജയിപ്പിക്കാനും
മലിനീകരണവും
ഊര്‍ജ്ജ
ദുര്‍വ്യയവും
ഒഴിവാക്കുന്നതിനും
ആവശ്യമായ
പ്രവര്‍ത്തങ്ങള്‍
നടത്തുന്നതിനൊടൊപ്പം
സംസ്ഥാനം
നേരിടുന്ന
രൂക്ഷമായ
വരള്‍ച്ച
പരിഗണിച്ച്
പ്രത്യേക
വരള്‍ച്ചാ
ധസഹായം
ലഭ്യമാക്കാന്‍
കേന്ദ്ര-സംസ്ഥാ
സര്‍ക്കാരുകള്‍
നടപടികള്‍
സ്വീകരിക്കണമെന്നും
തദ്ദേശ
സ്വയംഭരണ
സ്ഥാപങ്ങളുടെ
വാര്‍ഷിക
പദ്ധതിയില്‍
നീര്‍ത്തടാധിഷ്ഠിത
മണ്ണ്,
ജലസംരക്ഷണ
പ്രവര്‍ത്തങ്ങള്‍ക്ക്
മുന്‍ഗണ
നല്‍കണമെന്നും
ഈ സഭ
ആവശ്യപ്പെടുന്നു.”
45.
14.07.2011 Shri. T.M.Jacob, Minister for Food, Civil Supplies and
Registration
“സബ്സിഡി
നിരക്കില്‍
നല്‍കുന്ന
പാചകവാതക
സിലിണ്ടറുകളുടെ
എണ്ണം
കുറയ്ക്കുവാനുള്ള
കേന്ദ്ര
ഉദ്യോഗസ്ഥതല
ശുപാര്‍ശ
അംഗീകരിക്കരുതെന്ന്
ഈ സഭ
കേന്ദ്രഗവണ്‍മെന്റിനോട്
ആവശ്യപ്പെടുന്നു.”
46.
09.12.2011 Shri. Oommen Chandy, Chief
Minister
“കാലപ്പഴക്കവും
തുടര്‍ച്ചയായി
ഉണ്ടാകുന്ന
ഭൂകമ്പ
ഭീഷണിയും
അതിവൃഷ്ടിയും
മൂലം
മുല്ലപ്പെരിയാര്‍
ഡാമിന്റെ
സുരക്ഷയ്ക്കും
ഡാമിന്റെ
നിലില്‍പ്പിനും
അതീവ
ഗുരുതരമായ
ഭീഷണി
ഉണ്ടായിട്ടുള്ള
സാഹചര്യത്തില്‍
ലക്ഷക്കണക്കിന്
ജനങ്ങളുടെ
സുരക്ഷയെ
കരുതി
പുതിയ ഡാം
നിര്‍മ്മിക്കാന്‍
നടപടി
സ്വീകരിക്കണമെന്ന്
കേന്ദ്ര-സംസ്ഥാന
ഗവണ്‍മെന്റുകളോട്
കേരള
നിയമസഭ
അഭ്യര്‍ത്ഥിക്കുന്നു.
പുതിയ
ഡാമിന്റെ
നിര്‍മ്മാണം
വരെ
നിലവിലുള്ള
ഡാമിന്റെ
സുരക്ഷയ്ക്കുവേണ്ടി
ജലനിരപ്പ്
120 അടിയായി
താഴ്ത്തുവാന്‍
അടിയന്തിരമായ
നടപടികള്‍
കൈക്കൊള്ളേണ്ടതുണ്ട്.
പുതിയ
ഡാമിന്റെ
നിര്‍മ്മാണത്തെ
തുടര്‍ന്ന്
നിലവില്‍
നല്‍കുന്ന
അതേ
അളവില്‍
തന്നെ
തമിഴ്നാടിന്
വെള്ളം
ലഭ്യമാക്കാന്‍
കേരളം
പ്രതിജ്ഞാബദ്ധമാണെന്നും
“കേരളത്തിന്
സുരക്ഷ-തമിഴ്നാടിന്
ജലം “ എന്ന
സമീപനത്തില്‍
കേരളം
ഉറച്ചു
നില്‍ക്കുമെന്നും
കേരള
നിയമസഭ
അസന്നിഗ്ദ്ധമായി
ഉറപ്പുനല്‍കുന്നു”.
47.
20.12.2012 Shri. Oommen Chandy, Chief
Minister മാധവ്
ഗാഡ്ഗില്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
ജനങ്ങളില്‍
ഉണ്ടാക്കിയിരിക്കുന്ന
ആശങ്ക ഈ സഭ
ഉള്‍ക്കൊള്ളുന്നു.
പരിസ്ഥിതി-വനം
സംരക്ഷണത്തിന്റെ
പ്രസക്തി
പൂര്‍ണ്ണമായും
അംഗീകരിക്കുന്നതോടൊപ്പം
ജനജീവിതവും
നാടിന്റെ
വികസന
ആവശ്യങ്ങളും
കൂടി
സമന്വയിപ്പിച്ചു
കൊണ്ട്
പ്രായോഗികമായ
ഒരു
സമീപനം
രൂപീകരിക്കണമെന്ന്
സഭ
അഭിപ്രായപ്പെടുന്നു..
പ്രകൃതി
സംരക്ഷണവും
നാടിന്റെ
വികസന
ആവശ്യങ്ങളും
പരസ്പര
പൂരകമായി
പോകുന്നതാണ്
ഏറ്റവും
അഭികാമ്യമായ
സാഹചര്യം..
മാധവ്
ഗാഡ്ഗില്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
അപ്രായോഗികമായ
ശുപാര്‍ശകള്‍
അംഗീകരിക്കരുതെന്നും
പരിസ്ഥിതി
വനമേഖലകളിലെ
സംരക്ഷണത്തിനുള്ള
നിര്‍ദ്ദേശങ്ങള്‍
ജനപങ്കാളിത്തത്തോടുകൂടി
സമഗ്രമായ
ചര്‍ച്ചകള്‍ക്കു
ശേഷമേ
നടപ്പിലാക്കാവൂ
എന്നും ഈ
സഭ
കേന്ദ്രഗവണ്‍മെന്റിനോട്
ഐകകണ്ഠ്യേ
അഭ്യര്‍ത്ഥിക്കുന്നു'
48.
30.01.2014 Shri. Oommen Chandy, Chief
Minister
കസ്തൂരി
രംഗന്‍
റിപ്പോര്‍ട്ട്
സംബന്ധിച്ച്
കേരളത്തിലെ
ജനങ്ങള്‍ക്കിടയില്‍
ഉയര്‍ന്നുവന്നിട്ടുളള
ആശങ്കകള്‍
കണക്കിലെടുത്തുകൊണ്ട്
പരിസ്ഥിതിലോലപ്രദേശങ്ങള്‍
(ESA) നിര്‍ണ്ണയിക്കുന്പോള്‍
ജനവാസകേന്ദ്രങ്ങളും
കൃഷിയിടങ്ങളും
പൂര്‍ണ്ണമായും
ഒഴിവാക്കണമെന്നും,
കര്‍ഷക
വിരുദ്ധനിര്‍ദ്ദേശങ്ങള്‍
ഉപേക്ഷിക്കണമെന്നും,
സഭയുടെ
പൊതുവികാരം
മാനിച്ച്
സംസ്ഥാനഗവണ്മെന്‍റ്
സമര്‍പ്പിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
പരിഗണിച്ച്
മാത്രമേ
അന്തിമ
തീരുമാനം
കൈക്കൊളളാവൂ
എന്നും ഈ
സഭ
കേന്ദ്രഗവണ്മെന്റിനോട്
അഭ്യര്‍ത്ഥിക്കുന്നു
49.
09.06.2014 Shri. Oommen
Chandy, Chief
Minister
“119
കൊല്ലം
പഴക്കമുള്ള
മുല്ലപെരിയാര്‍
അണക്കെട്ടിന്റെ
സുരക്ഷ
സംബന്ധിച്ച്
കേരള
ജനതയ്ക്കുള്ള
ആശങ്ക
ഇന്നും
നിലനില്ക്കുന്നു.
കേരളത്തിലെ
ജനങ്ങള്‍ക്ക്
സുരക്ഷയും
തമിഴ്നാടിന്
വെള്ളവും
ലഭ്യമാക്കുന്നതിന്
ഒരു പുതിയ
ഡാം നിര്‍മ്മിക്കുക
എന്നതാണ്
ആത്യന്തികമായ
പരിഹാരം. 1979-ല്‍
കേന്ദ്ര
ജല
കമ്മീഷന്‍
നിര്‍ദ്ദേശിച്ചതനുസരിച്ച്
പുതിയ ഡാം
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച്
ഇരുസംസ്ഥാനങ്ങളും
തമ്മില്‍
ധാരണയുണ്ടാക്കുവാന്‍
കേന്ദ്ര
ഗവണ്‍മെന്‍റ്
മധ്യസ്ഥം
വഹിക്കണമെന്ന്
ഈ സഭ
അഭ്യര്‍ത്ഥിക്കുന്നു.
മുല്ലപ്പെരിയാര്‍
ഡാമിലെ
ജലനിരപ്പ്
ഉയര്‍ത്തിയാല്‍
സമീപ
പ്രദേശത്തെ
വനങ്ങളുടേയും
വന്യജീവികളുടേയും
അപൂര്‍വ്വം
സസ്യജാലങ്ങളുടേയും
നാശത്തിന്
കാരണമാകും.
നിലവിലുള്ള
വനം,
വന്യജീവി,
പരിസ്ഥിതി
സംരക്ഷണ
നിയമങ്ങള്‍
കര്‍ശനമായി
പാലിക്കപ്പെടുന്നു
എന്ന്
ഉറപ്പ്
വരുത്തുവാന്‍
കേന്ദ്ര
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിക്കണമെന്ന്
ഈ സഭ
അഭ്യര്‍ത്ഥിക്കുന്നു.
അതോടൊപ്പം
മുല്ലപ്പെരിയാര്‍
ഡാമിന്റെ
താഴെ
വസിക്കുന്ന
നാല്‍പത്
ലക്ഷത്തോളം
ജനങ്ങളുടെ
ജീവനും
സ്വത്തിനും
ഉണ്ടാകാവുന്ന
വിപത്തും
ഇതുണ്ടാക്കുന്ന
ഗുരുതരമായ
സ്ഥിതിവിശേഷവും
പരിഗണിച്ച്
ഈ വിഷയം 143-ാം
അനുച്ഛേദം
അനുസരിച്ച്
ബഹു.
രാഷ്ട്രപതി
സുപ്രീം
കോടതിക്ക്
റഫര്‍
ചെയ്യണമെന്ന്
ഈ സഭ
ഏകകണ്ഠമായി
അഭ്യര്‍ത്ഥിക്കുന്നു.”
50.
02.07.2014 Shri.
Aryadan Muhammed,
Minister
for Power
"റെയില്‍വേ ബഡ്ജറ്റിന് മുന്‍പായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ 14.2 ശതമാനം റെയില്‍വേ യാത്രാ നിരക്ക് വര്‍ദ്ധനവും 6.5 ശതമാനം ചരക്ക് കടത്തുകൂലി വര്‍ദ്ധനവും കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങളാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേയ്ക്ക് റെയില്‍ മാര്‍ഗ്ഗം എത്തുന്ന അരി,
ഗോതമ്പ്, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും, സിമന്‍റ്,
കമ്പി മുതലായ നിര്‍മ്മാണ സാമഗ്രികളുടെയും വന്‍ വിലക്കയറ്റത്തിനും ഈ തീരുമാനം ഇടയാക്കും. സീസണ്‍ ടിക്കറ്റ് അടക്കമുള്ള റെയില്‍വേ യാത്രാ നിരക്ക് വര്‍ദ്ധനവ് സാധാരണ ജനങ്ങളുടെ ജീവിതം ദുഃസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍വേ യാത്രാ നിരക്ക് വര്‍ദ്ധനവിലും ചരക്ക് കൂലി വര്‍ദ്ധനവിലും ഈ സഭ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തുകയും നിരക്ക് വര്‍ദ്ധനവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.''
|