UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
21.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5388.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനിതക മേന്മയുള്ള പശുക്കളുടെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിപ്രകാരം നാദാപുരം മണ്ഡലത്തിലെ തൂണേരി ബ്ലോക്കിൽ വന്ധ്യതാ ക്ലിനിക് അനുവദിക്കാൻ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5389.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലേറ്ററി ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ എന്തെല്ലാം സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്; പ്രസ്തുത ക്ലിനിക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
5390.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുളള പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി എത്ര തുക പ്രസ്തുത മണ്ഡലത്തില്‍ ചെലവഴിച്ചുവെന്ന് പദ്ധതികള്‍ തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ വകുപ്പ് മുഖേന പുതുതായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ ക്ഷീരവികസന വകുപ്പിനു കീഴില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5391.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറനാട് മണ്ഡലത്തില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എടവണ്ണ ഹാച്ചറിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5392.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ കയ്പമംഗലം മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
5393.
ശ്രീ എം രാജഗോപാലൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. രാജ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികള്‍ക്ക് ആവശ്യമായ നാരടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, തീറ്റപ്പുല്‍ എന്നിവ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
തീറ്റപ്പുല്‍ ലഭ്യതയിലെ കുറവ് കണക്കിലെടുത്ത് ഉല്പാദനം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തിന് ആവശ്യമായ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നതിന് പ്രത്യേകമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് കാര്‍ഷിക-കാലാവസ്ഥാ മേഖലകള്‍ക്ക് അനുയോജ്യമായ പുതിയ ഇനം കാലിത്തീറ്റകള്‍ കണ്ടെത്തുന്നതിന് സർക്കാരിന് പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ?
5394.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ഏതെല്ലാം പഞ്ചായത്തുകളിലും നഗരസഭയിലുമാണ് ലഭ്യമാകുന്നതെന്ന് വിശദീകരിക്കാമോ;
( ബി )
ഏതെല്ലാം സേവനങ്ങളാണ് പ്രസ്തുത യൂണിറ്റില്‍ നിന്നും ലഭ്യമാകുന്നതെന്നും നാളിതുവരെ ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും സേവനം സഹിതം വിശദമാക്കാമോ?
5395.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോസമൃദ്ധി എൻ.എൽ.എം. ഇൻഷുറൻസ് പദ്ധതി എന്താണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര വര്‍ഷത്തേക്കാണ് ഉരുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതെന്ന് വിശദീകരിക്കാമോ; ജനറൽ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട കർഷകർക്കായി പ്രത്യേകമായി പാക്കേജ് നിലവിലുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഗുണഭോക്തൃവിഹിതമായി എത്ര രൂപയാണ് അടയ്ക്കേണ്ടതെന്ന് വ്യക്തമാക്കാമോ; ഈ പദ്ധതിയില്‍ കര്‍ഷകന് അപകട ഇന്‍ഷ്വറന്‍സ് ഉണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ; പ്രസ്തുത പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
5396.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം മൃഗസംരക്ഷണ വകുപ്പില്‍ വിവിധ ബ‍ഡ്ജറ്റുകളിലായി പ്രഖ്യാപിക്കപ്പെട്ട പുതിയ പദ്ധതികളോ പരിപാടികളോ നടപ്പാക്കാന്‍ കഴിയാതെ പോയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തതിന്റെ ഫലമായി എത്ര തുക ലാപ്സായിപ്പോയെന്ന് അറിയിക്കാമോ;
( സി )
എന്തെല്ലാം പുതിയ കര്‍മ്മപദ്ധതികളാണ് പ്രസ്തുത വകുപ്പിൽ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5397.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കെെവരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഇറച്ചിക്കോഴി കര്‍ഷകരെ സഹായിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
കോഴിത്തീറ്റ ഉത്പാദിപ്പിക്കുന്നതിനും അത് കര്‍ഷകര്‍ക്ക് എത്തിക്കുന്നതിനും സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
5398.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടക്കോഴികളുടെയും കോഴിമുട്ടയുടെയും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ) ആവിഷ്കരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
5399.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ആരംഭിച്ച 'കേരള ചിക്കന്‍' പദ്ധതി ഏതൊക്കെ ജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ശുദ്ധമായ കോഴി ഇറച്ചിയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഈ പദ്ധതി വഴി കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
5400.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് പണം അനുവദിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ അനുവദിക്കുന്ന തുക ഓരോ മൃഗാശുപത്രിക്കും കീഴിലുള്ള കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തുക വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5401.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആരംഭിക്കുമെന്ന് പ്രഖാപിച്ച വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
രാത്രികാല അടിയന്തര വെറ്ററിനറി സേവനം നടത്തുന്ന ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിലെ ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കും യഥാസമയം ശമ്പളം കിട്ടുന്നുണ്ടോ എന്ന വിവരം അറിയിക്കുമോ;
( സി )
വർഷങ്ങളായി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടത്തിയിട്ടും തെരുവ് നായ പ്രശ്നം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന് കാരണം എ.ബി.സി. നിയമങ്ങളിലെ അശാസ്ത്രീയതയാണോ എന്ന് വ്യക്തമാക്കുമോ; മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് വിശദമാക്കുമോ?
5402.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകൾ എവിടെയൊക്കെയാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും എന്തൊക്കെ സേവനങ്ങളാണ് പ്രസ്തുത ക്ലിനിക്കുകളില്‍ നിന്ന് ലഭിക്കുന്നതെന്നും അറിയിക്കാമോ?
5403.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ വെറ്ററിനറി പോളിക്ലിനിക് ഇല്ലാത്ത ഏക താലൂക്കായ ചാവക്കാട് താലൂക്കില്‍ വെറ്ററിനറി പോളിക്ലിനിക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എ.ബി.സി. അടക്കം വിവിധ സേവനങ്ങള്‍ നല്‍കുന്ന ചാവക്കാട് വെറ്ററിനറി ഡിസ്പെന്‍സറിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5404.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മാെബെെല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ടാേ എന്ന് വ്യക്തമാക്കാമാേ;
( ബി )
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിന് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് (കെയര്‍ ഹാേം) പദ്ധതി ആവിഷ്കരിക്കുമാേ എന്ന് വ്യക്തമാക്കാമാേ;
( സി )
ജില്ലയില്‍ പുതുതായി വെറ്ററിനറി ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമാേ എന്ന് വ്യക്തമാക്കാമാേ?
5405.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വെറ്റിനറി സബ് സെന്ററിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങളായെങ്കിലും പ്രവർത്തനക്ഷമമാക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
നിരവധി ക്ഷീരകർഷകർക്ക് ആശ്വാസമാകുന്ന ഈ സെന്റർ പ്രവർത്തനക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
5406.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും കൂടി സഹകരിച്ച് വനിതാ സംരംഭകര്‍ക്ക് പോത്തിന്‍കുട്ടികളെ നല്‍കുന്ന പദ്ധതിയനുസരിച്ച് ഈ സര്‍ക്കാര്‍ കാലയളവില്‍ എത്ര പേര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5407.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പക്ഷിപ്പനിയെ തുടർന്ന് അടച്ച തിരുവല്ല മണ്ഡലത്തിലെ നിരണം ഡക്ക് ഫാം തുറന്ന് പ്രവർത്തനം തുടങ്ങുവാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെന്നും എന്നത്തേക്ക് പ്രവർത്തനം ആരംഭിക്കുവാൻ കഴിയുമെന്നും വിശദമാക്കാമോ?
5408.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോ സമൃദ്ധി പദ്ധതി എന്താണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ ഇന്‍ഷ്വറന്‍സ് നടത്തിപ്പിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ; പദ്ധതിക്ക് വേണ്ടി വരുന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം ഓരോ കന്നുകാലികള്‍ക്കും എത്ര വീതമാണെന്ന് വിശദമാക്കാമോ?
5409.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും കീഴില്‍ അരുവിക്കര മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളും ചെലവായ തുകയും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
5410.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
മണ്ഡലത്തിൽ പുതുതായി ഏതെങ്കിലും പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
5411.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതി ഏത് വര്‍ഷം മുതലാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്തുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ടാേ എന്ന് അറിയിക്കാമാേ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമാേ?
5412.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര സാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ എത്ര കര്‍ഷകര്‍ക്ക് പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുവെന്നും വിശദമാക്കാമോ;
( ബി )
ക്ഷീരകര്‍ഷക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളേയും പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5413.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ നിലവില്‍ എത്ര ക്ഷീര സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്; അവയിൽ ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്ഷീര സഹകരണ സംഘങ്ങള്‍ ഏതൊക്കെ; വിശദമാക്കാമോ;
( ബി )
നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
5414.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂര്‍ക്കനാട് ഡയറിയും പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റും സംസ്ഥാനത്തെ ക്ഷീര വികസന മേഖലയ്ക്ക് ഏതെല്ലാം രീതിയില്‍ ഗുണകരമാവുമെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നാളിതുവരെ എന്തെല്ലാം തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും നിലവില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത യൂണിറ്റില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് അവശേഷിക്കുന്നത്; ഇതിനായി എത്ര തുക ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏത് രീതിയില്‍ തുക വകയിരുത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കുമോ?
5415.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കാസര്‍ഗോഡ് ജില്ലയില്‍ പാല്‍ ഉത്പാദനത്തില്‍ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം എത്ര ലിറ്റര്‍ പാല്‍ വരുത്തുന്നുണ്ടെന്ന് അറിയിക്കുമോ?
5416.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായ എത്ര പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
5417.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനിലെ സ്റ്റോര്‍/പര്‍ച്ചേസ് മാനേജര്‍ തസ്തികയിലേയ്ക്കുള്ള ആദ്യ നിയമനം ഏത് കമ്മ്യൂണിറ്റിക്ക് അനുവദിക്കപ്പെടുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ എത്ര ഒഴിവുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2027-നുള്ളില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
മിൽമയിലെ പ്രസ്തുത തസ്തികയിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിന് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനിലെ സ്റ്റോര്‍/പര്‍ച്ചേസ് മാനേജര്‍ തസ്തികയിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് തന്നെയാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഒഴിവുകള്‍ക്ക് സാധ്യതയുള്ള കാര്യാലയങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
5418.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രത്യേക കന്നുകാലി പ്രജനന നയത്തിന് രൂപം കൊടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസ്തുത നയം എത്രത്തോളം സഹായകമാണ്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ കാലാവസ്ഥാവ്യതിയാനവും വിഭവലഭ്യതയും കണക്കിലെടുത്ത് കന്നുകാലി പ്രജനന നയം കാലോചിതമായി മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
5419.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.