UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
20.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5140.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ മൂലഗംഗല്‍, വെള്ളകുളം, വെച്ചപ്പതി എന്നീ ആദിവാസി പ്രകൃതികളിലെ ഭൂമി ഉൾപ്പെടെ ഷോളയൂർ വില്ലേജിൽ വൻതോതിൽ ഭൂമി രജിസ്ട്രേഷൻ നടന്നിട്ടുള്ളതായി രജിസ്ട്രേഷന്‍ വകുപ്പു മന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
കോയമ്പത്തൂർ സ്വദേശിയായ ഉമശേഖർ, സനാതന ട്രസ്റ്റ് ചാലക്കുടി, നവനിർമ്മാണം എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി, ആബിൻവില്ല എന്നീ പേരുകളിൽ എത്ര ഏക്കർ ഭൂമിയുടെ രജിസ്ട്രേഷനാണ് നടത്തിയിട്ടുള്ളളതെന്ന് വ്യക്തമാക്കുമോ;
( സി )
പരിധിയിൽ കൂടുതൽ ഭൂമി രജിസ്ട്രേഷൻ നടത്താനും കൈവശം വെയ്ക്കാനും ഇവര്‍ക്ക് സർക്കാർ ഇളവുകളെന്തെങ്കിലും അനുവദിച്ചിട്ടുണ്ടോ;
( ഡി )
ഇളവുകള്‍ ഇല്ലാതെ അട്ടപ്പാടിയിൽ പരിധിയിൽ കവിഞ്ഞ ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ചാരിറ്റബിൾ സൊസൈറ്റികൾക്ക് റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തുന്നതിന് നിലവിലെ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ടോ; ഇതു സംബന്ധിച്ച് രജിസ്ട്രേഷൻ വകുപ്പ് നിയമനടപടികളെന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ?
5141.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പാറത്തോട് ഗ്രാമപഞ്ചായത്തിലെ 85-ാം നമ്പർ അംബേദ്കർ നഗറിലെ ഭൂരഹിതരായ 20 പട്ടികജാതി കുടുംബങ്ങൾക്കും കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആലംപരപ്പ് നഗറിലെ ഭൂരഹിതരായ ജനറൽ വിഭാഗത്തിൽപ്പെട്ട 64 കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 കുടുംബങ്ങൾക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 5 കുടുംബങ്ങൾക്കും നൽകുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ സ്ഥലം ഗുണഭോക്താക്കളുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനുള്ള അനുമതിയ്ക്കായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
5142.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിൽ 2024 വർഷത്തിലെ ഓൺലൈൻ സ്ഥലംമാറ്റ പട്ടികയിൽ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറല്‍ ഓഫീസിലെ ഏതെല്ലാം ജീവനക്കാർ ഉൾപ്പെട്ടിരുന്നുവെന്നും, അതിൽ അന്തിമ ഉത്തരവിൽ ആർക്കെല്ലാം സ്ഥലംമാറ്റം അനുവദിച്ചു എന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ട ഏതെല്ലാം ജീവനക്കാരാണ് നിലവിൽ രജിസ്ട്രേഷൻ ഐ.ജി. ഓഫീസിൽ തന്നെ ജോലി ചെയ്യുന്നതെന്നും പ്രസ്തുത ജീവനക്കാരെ സ്ഥലംമാറ്റം സംബന്ധിച്ച ഏതൊക്കെ മാർഗ്ഗ നിർദ്ദേശങ്ങള്‍ പ്രകാരമാണ് കരട് പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നും വിശദമാക്കാമോ;
( സി )
രജിസ്ട്രേഷൻ ഐ.ജി.യുടെ കാര്യാലയത്തിൽ ഏഴ് വർഷത്തിലധികമായി ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത ജീവനക്കാരുടെ പേര് വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ജീവനക്കാർ സ്ഥലം മാറ്റത്തിനെതിരായി അപ്പീൽ സമർപ്പിച്ചിരുന്നെങ്കിൽ ആയതിൽ വ്യക്തമാക്കിയ കാരണങ്ങളും, അവ രജിസ്ട്രേഷൻ ഐ.ജി. പരിഗണിച്ചതിന്റെ മാനദണ്ഡവും വ്യക്തമാക്കാമോ;
( ഇ )
രജിസ്ട്രേഷൻ ഐ.ജി.യുടെ കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി-യുടെ തകരാർ പരിഹരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( എഫ് )
2025 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് നാളിതുവരെ അപേക്ഷ ക്ഷണിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; മേൽ വിഷയത്തിൽ വീഴ്‌ച വരുത്തി വകുപ്പിലെ ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ തടയുന്നതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമോ;
( ജി )
രജിസ്ട്രേഷൻ വകുപ്പിൽ 2025 ഫെബ്രുവരി വരെ ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ തസ്‌തികകളിൽ എത്ര ഒഴിവുകളുണ്ടെന്നും പ്രസ്തുത ഒഴിവുകൾ നാളിതുവരെ പ്രമോഷൻ വഴി നികത്താത്തത് എന്തുകൊണ്ടാണെന്നുമുള്ള വിവരം വ്യക്തമാക്കുമോ?
5143.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത സമിതിയുടെ ഘടന എപ്രകാരമാണെന്ന് വിശദമാക്കാമോ?
5144.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ സൊസൈറ്റികളായ ചാലക്കുടി സനാതനധർമ്മ ട്രസ്റ്റ്, പാലാരിവട്ടം നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ്, അട്ടപ്പാടി ഫാംസ് ആൻഡ് ബ്രീഡേഴ്‌സ്, ഗംഗൽ ഫാംസ് ലിമിറ്റഡ്, ജാൻ ഫാംസ് ആൻഡ് ബ്രീഡേഴ്‌സ്, എ.ബി.ഐ. ഫാംസ്, കോട്ടത്തറ അഗ്രി ഫാമിങ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ എത്ര ഏക്കർ ഭൂമി ഏതെല്ലാം വില്ലേജുകളിൽ വാങ്ങിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
അവയിൽ ഏതെല്ലാം സൊസൈറ്റികൾ സ്ഥലം മറിച്ചുവിറ്റിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5145.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കടന്നപ്പിള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയില്‍ തെയ്യം മ്യൂസിയം സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5146.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള ആസ്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആസ്തികളുടെ സമീപം ടൂറിസം വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.