UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
12.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3655.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഗതാഗത വകുപ്പിലെ പദ്ധതികൾ മുൻഗണന അടിസ്ഥാനത്തിൽ പുന:ക്രമീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3656.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരന്തരം റോഡപകടങ്ങള്‍ക്കും അതുമൂലമുള്ള മരണങ്ങള്‍ക്കും കാരണമാവുന്ന ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മത്സരയോട്ടം നിയന്ത്രിക്കുന്നതിനായി, പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ സമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3657.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹനപ്പെരുപ്പത്തിന് അനുസരിച്ചാണോ നിലവിലുള്ള റോഡുകളുടെ സൗകര്യങ്ങള്‍ എന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ;
( ബി )
നഗരങ്ങളിൽ കാൽനടയാത്രക്കാരുടെ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനുമായി ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ പരിഹരിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ ?
3658.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ ഓരോ സാമ്പത്തിക വർഷവും കെ.എസ്.ആര്‍.ടി.സി.യ്ക്ക് എത്ര രൂപ വീതമാണ് സാമ്പത്തിക സഹായം നൽകിയിട്ടുള്ളത്; ഇതിൽ വായ്പ ഇനത്തിലും ഗ്രാന്റായും എത്ര രൂപ വീതം അനുവദിച്ചു; ആയത് ഏതൊക്കെ ഇനത്തിലേക്കാണ് അനുവദിച്ചതെന്നും അതിൽ എത്ര രൂപ വീതം ഓരോ സാമ്പത്തിക വർഷവും വിനിയോഗിച്ചിട്ടുണ്ടെന്നും; എന്തിന് വേണ്ടിയാണെന്നും വ്യക്തമാക്കാമോ?
3659.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ബസ്സുകളിലെ യാത്ര സുരക്ഷിതമാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി. ബസ്സുകൾ യാത്രക്കിടയിൽ അഗ്നിക്കിരയാകുന്നത് വർദ്ധിക്കുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കെ.എസ്.ആർ.ടി.സി. ബസ്സുകൾ കൃത്യമായ ഇടവേളകളിൽ സാങ്കേതിക പരിശോധനയും അറ്റകുറ്റപ്പണികളും നടത്തി യാത്രയ്ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ഡി )
കെ.എസ്.ആർ.ടി.സി.യുടെ പഴക്കംചെന്ന പൊതുഗതാഗതയോഗ്യമല്ലാത്ത ബസ്സുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3660.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി. എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
3661.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3662.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. സ്വീകരിച്ചുവരുന്ന പ്രധാന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
വാഹനങ്ങളില്‍ ഇന്ധനക്ഷമത കെെവരിക്കുന്നതിനായി ഡ്രെെവര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇന്ധനച്ചെലവും മലിനീകരണതോതും കുറഞ്ഞ ഇലക്ട്രിക് ബസ്സുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ഡീസല്‍ ബസ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് നടത്തിയാല്‍ ലഭിക്കുന്ന സാമ്പത്തികലാഭം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി. വാങ്ങിയ ഇലക്ട്രിക്, ഡീസല്‍ ബസ്സുകളുടെ എണ്ണം എത്രയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3663.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാരത്തിനായി നിലവില്‍ എത്ര സര്‍വ്വീസുകളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ?
3664.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യിൽ 2016 മേയ് മുതൽ 2024 ഡിസംബർ വരെ എൻ.പി.എസ്. ഇനത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രതിമാസം എത്ര രൂപ പിടിച്ചിട്ടുണ്ട്; പ്രസ്തുത കാലയളവിൽ പ്രതിമാസം എൻ.പി.എസ് ഫണ്ടിലേക്ക് കെ.എസ്.ആർ.ടി.സി. എത്ര രൂപ ഒടുക്കിയിട്ടുണ്ട് ?
3665.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂരില്‍ കെ.എസ്.ആര്‍.ടി.സി. യുടെ അക്രഡിറ്റഡ് ഡ്രെെവിംഗ് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3666.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. നടത്തുന്ന കൊറിയര്‍ സര്‍വ്വീസിനെപ്പറ്റിയും ആയതിന്റെ ഡിപ്പോകളിലെ സമയക്രമത്തെപ്പറ്റിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത കൊറിയര്‍ സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാന വര്‍ദ്ധനവിന് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ട്രാക്കിംഗ്, എസ്.എം.എസ്. അപ്ഡേറ്റ് എന്നീ സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി. കൊറിയര്‍ സര്‍വ്വീസിനെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
3667.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കുടിശ്ശിക ഡി.എ. എന്തുകൊണ്ടാണ് അനുവദിക്കാതിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ആയത് ഏത് മാസം അനുവദിക്കും;
( ബി )
പ്രതിമാസം പതിനാറ് ഫിസിക്കൽ ഡ്യൂട്ടി ഇല്ലാത്തവർക്ക് ആ മാസങ്ങളിലെ ശമ്പള അരിയർ ഏതൊക്കെ മാസങ്ങളിൽ കുടിശ്ശികയുണ്ടെന്നും ആ ഇനത്തിലെ പ്രതിമാസ കുടിശ്ശിക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
പി.എഫ്. ഇനത്തിൽ 2021 ജനുവരി മുതൽ 2024 ഡിസംബർ വരെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കെ.എസ്.ആർ.ടി.സി. ഈടാക്കിയിട്ടുള്ള തുക എത്രയാണെന്ന പ്രതിമാസ കണക്കുകൾ വ്യക്തമാക്കാമോ; പി.എഫ്. ട്രസ്റ്റ് ഫണ്ടിലേക്ക് 2021 ജനുവരി മുതൽ 2024 ഡിസംബർ വരെ കെ.എസ്.ആർ.ടി.സി. എത്ര രൂപ വീതം പ്രതിമാസം നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതേ കാലയളവിൽ ജീവനക്കാർക്ക് പ്രതിമാസം എത്ര രൂപ പി.എഫ്. ഇനത്തിൽ അനുവദിച്ചു നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3668.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരൂരിലേക്കും തിരൂരിൽ നിന്ന് മറ്റു പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസ്സ് സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത സര്‍വ്വീസുകളുടെ വിശദവിവരവും നിർത്തലാക്കിയതിന്റെ കാരണവും ലഭ്യമാക്കാമോ;
( ബി )
മേൽ പ്രസ്താവിച്ച സർവ്വീസുകൾ അല്ലാതെ 2016 മുതൽ നാളിതുവരേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരൂർ മണ്ഡലത്തിലെ ഏതെങ്കിലും പ്രദേശങ്ങളിലൂടെ കടന്നുപോയിരുന്ന കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസ്സ് സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത സര്‍വ്വീസുകളുടെ വിശദവിവരവും നിർത്തലാക്കിയതിന്റെ കാരണവും ലഭ്യമാക്കാമോ;
( സി )
തിരൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ്സ് സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത സര്‍വ്വീസുകളുടെ വിശദവിവരവും നിർത്തലാക്കിയതിന്റെ കാരണവും ലഭ്യമാക്കാമോ;
( ഡി )
തിരൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ടെങ്കിൽ അത് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമോയെന്ന് അറിയിക്കാമോ?
3669.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡ് കാലയളവില്‍ നിര്‍ത്തി വച്ച കെ.എസ്.ആര്‍.ടി.സി. ആറ്റിങ്ങല്‍ ഡിപ്പാേയില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് ആലംകാേട് മണനാക്ക് കവലിയൂര്‍-വര്‍ക്കല ക്ഷേത്രം വഴി പരവൂരിലേക്ക് പാേകുന്നതും തിരികെ വരുന്നതുമായ ബസ്സ് സര്‍വ്വീസും, ആറ്റിങ്ങല്‍ നിന്ന് ആരംഭിച്ച് കൊല്ലംമ്പുഴ കവലിയൂര്‍ വഴി വര്‍ക്കല എത്തി തിരികെ ചെറുന്നിയൂര്‍ താന്നിമൂട് വഴി ആറ്റിങ്ങലില്‍ തിരികെയെത്തുന്ന ഓര്‍ഡിനറി വേണാട് സര്‍വ്വീസും പുന:രാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
3670.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ച നടപടികളെന്തെന്ന് വ്യക്തമാക്കാമോ;
( ബി )
2011-16 കായളവിലും 2016-21 കാലയളവിലും 2021 മുതല്‍ നാളിതുവരെയും കെ.എസ്.ആര്‍.ടി.സി.യ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3671.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ രൂപീകരിച്ചിട്ടുളള ടെക്നിക്കല്‍ വിജിലന്‍സ് വിംഗില്‍ വിവിധ വിഭാഗം ജീവനക്കാരെ അംഗങ്ങളാക്കിയതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ഷോപ്പിംഗ് കോംപ്ലക്സുകളില്‍ ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ക്ക് സൗജന്യ നിരക്കിലോ, വാടക ഇളവിലോ ഓഫീസ്/കെട്ടിട സൗകര്യങ്ങള്‍ അനുവദിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടോ എന്ന് വ്യക്തമാക്കാമോ?
3672.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മുതൽ നാളിതുവരെ പ്രതിമാസം എത്ര ജീവനക്കാരാണ് കെ.എസ്.ആർ.ടി.സി.യിൽ സർവ്വീസിലിരിക്കെ മരണപ്പെട്ടിട്ടുള്ളത്; അവരുടെ പേരും തസ്തികയും ഡിപ്പോയും മരണ കാരണങ്ങളും ഉൾപ്പെടെ വ്യക്തമാക്കാമോ;
( ബി )
2024 ഡിസംബറിൽ കെ.എസ്.ആർ.ടി.സി.യിലെ എത്ര ജീവനക്കാർ മെഡിക്കൽ ബോർഡ് അനുമതിയോടെ ലൈറ്റ് ഡ്യൂട്ടി/അദർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്നും ഏതൊക്കെ അസുഖങ്ങൾ കാരണമാണ് ഇവർക്ക് ലൈറ്റ് ഡ്യൂട്ടി/അദർ ഡ്യൂട്ടി അനുവദിച്ചത് എന്നും ഇവരുടെ പേര്, കാറ്റഗറി, ഡിപ്പോ, വയസ്സ് എന്നിവയും വ്യക്തമാക്കാമോ; ഇത്തരത്തിൽ മെഡിക്കൽ ബോർഡ് അനുമതി ഇല്ലാതെ ആരെങ്കിലും അദർ ഡ്യൂട്ടി/ലൈറ്റ് ഡ്യൂട്ടിയിൽ പ്രസ്തുത കാലയളവിൽ ജോലി ചെയ്തിരുന്നോ; ഉണ്ടെങ്കിൽ അവരുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
3673.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കെ .എസ്.ആർ.ടി.സി. ഡിപ്പോയിലെ കടമുറികൾ കരാർ പ്രകാരം വാടകയ്ക്ക് എടുത്തവരുടെ ഡെപ്പോസിറ്റ് തുക, കരാർ കാലാവധി കഴിഞ്ഞ് കടമുറി ഒഴിഞ്ഞുപോയതിന് ശേഷം, തിരികെ നൽകുന്നതിൽ കുടിശ്ശിക വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തിൽ എത്ര രൂപയാണ് കുടിശ്ശികയായി നൽകുവാൻ ഉള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത തുക നൽകുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
3674.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാത്രിസമയത്ത് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകൾ എല്ലാ ലോക്കല്‍ സ്റ്റോപ്പുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
3675.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 മേയ് മാസത്തിൽ പതിനഞ്ച് വർഷം തികയുന്ന എത്ര ബസുകൾ കെ.എസ്.ആർ.ടി.സി.യ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കുമോ?
3676.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്ആർ.ടി.സി. കെ-റെയിൽ വഴിയാണോ ചലോ ആപ്പ് കമ്പനിയുടെ ഇ.റ്റി.എം. വാങ്ങിയിരിക്കുന്നത് എന്ന് അറിയിക്കാമോ; ചലോ ആപ്പ് കമ്പനിയിൽ നിന്നും കെ.എസ്.ആർ.ടി.സി വാങ്ങിയ ഇ.റ്റി.എം മെഷീൻ ഇടപാടിൽ കെ-റെയിൽ കൺസൾട്ടൻസി മെയിൻ കോൺട്രാക്ടോ സബ് കോൺട്രാക്ടോ ആയി ഭാഗവാക്കായിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കരാർ രേഖകൾ മുഴുവനും ലഭ്യമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. നിലവിൽ ഉപയോഗിക്കുന്ന Microfx കമ്പനിയുടെ ഇ.റ്റി.എമ്മുകൾക്ക് ഇനി എത്ര വർഷം കരാർ കാലാവധി ബാക്കിയുണ്ട് എന്ന് അറിയിക്കാമോ; ചലോ ആപ്പ് കമ്പനിയുമായോ കെ-റെയിലുമായോ കെ.എസ്.ആർ. ടി.സി., ഇ.റ്റി.എമ്മുമായി ബന്ധപ്പെട്ട് ഏതെങ്കിലും കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആ കരാറുകളുടെ പകർപ്പ് ലഭ്യമാക്കാമോ ?
3677.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. റീജിയണല്‍ വര്‍ക്ക്ഷോപ്പിന്റെ പുനരുദ്ധാരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്ക് 2018-19 മുതല്‍ അനുവദിക്കപ്പെട്ട തുകയും അവയുടെ വിനിയോഗവും പദ്ധതികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
3678.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.-യ്ക്ക് ടൂർ പാക്കേജുകൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിലുള്ള ടൂർ പാക്കേജുകളുടെ വിശദമായ ലിസ്റ്റ് അനുബന്ധമായി നൽകാമോ ;
( സി )
കഴിഞ്ഞ വർഷം ടൂർ പാക്കേജുകൾ ഉപയോഗിച്ചവരുടെ എണ്ണം അറിയിക്കാമോ;
( ഡി )
കെ.എസ്.ആർ.ടി.സി.യുടെ ടൂർ പാക്കേജുകൾ വിപുലീകരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് അറിയിക്കാമോ?
3679.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
03-02-2025, 04-02-2025, 05-02-2025 ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി.യുടെ ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് ഓരോ ഡിപ്പോയിലും എത്ര കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരെ ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
3680.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപ്പോയുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെട്ട സര്‍ക്കാര്‍, എം.എല്‍.എ. ഫണ്ടുകള്‍ എത്രയെന്ന് അറിയിക്കുമോ; അവയുടെ വിനിയോഗവും, പദ്ധതികളുടെ തല്‍സ്ഥിതിയും സംബന്ധിച്ച വിവരം നൽകുമോ; വിശദമാക്കുമോ?
3681.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ദിവസേന എത്ര സര്‍വ്വീസുകള്‍ നിലവില്‍ നടത്തുന്നുണ്ട്;
( ബി )
ഈ സര്‍വ്വീസുകള്‍ നടത്തുന്നതിന് എത്ര ജീവനക്കാര്‍ ആവശ്യമുണ്ട്;
( സി )
പ്രസ്തുത ഡിപ്പോയില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ;
( ഡി )
ജീവനക്കാരുടെ കുറവ് മൂലം സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഇ )
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് എന്തെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?
3682.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരിക്കൂര്‍ മണ്ഡലത്തിലൂടെ നടത്തിയിരുന്ന എത്ര കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
മലയോര മേഖലയില്‍ സര്‍വ്വീസ് നടത്തിയിരുന്ന പ്രസ്തുത ഹ്രസ്വ - ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതുമൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൊതുഗതാഗത സൗകര്യം തീരെയില്ലാത്ത ഗ്രാമീണ മേഖലയിൽ പ്രസ്തുത സർവ്വീസുകൾ നിർത്തലാക്കിയതുമൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനും അവര്‍ക്ക് യാത്രാസൗകര്യം ഒരുക്കാനും വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
3683.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നെെ ഐ.ഐ.ടി. കണ്ടെത്തിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. സുമച്ചയം ബലപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സമുച്ചയത്തിലെ കുടമുറികള്‍ വാടകക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3684.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിലവിലുള്ള കെ.എസ്.ആർ.ടി.സി. റൂട്ടുകൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
2016 ന് ശേഷം മണ്ഡലത്തിൽ റദ്ദ് ചെയ്തതും പുതുതായി ആരംഭിച്ചതുമായ സർവ്വീസുകൾ ഏതൊക്കെയെന്ന് വർഷം തിരിച്ച് വിശദമാക്കാമോ?
3685.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നിന്നും കുറ്റ്യാടി വഴി മാനന്തവാടിയിലേക്കുള്ള ബസ്സുകള്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ വയനാട് പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് യാത്ര ആരംഭിക്കുന്ന തരത്തില്‍ ക്രമീകരിക്കാന്‍ സാധിക്കുമോ; വിശദമാക്കാമോ?
3686.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലൂടെ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് റൂട്ടുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലൂടെ പുതിയ റൂട്ട് പരിഗണനയിൽ ഉണ്ടോ എന്ന് വ്യക്തമാക്കുമോ?
3687.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സിറ്റിയില്‍ ശ്രീകാര്യം പൗഡിക്കോണം പോത്തന്‍കോട് ബസ്സ് സര്‍വ്വീസ് സംബന്ധിച്ച് ചെമ്പഴന്തി ആവുക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എ.സി.ആർ.എ. (MACRA) സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് 25.07.2024-ല്‍ നല്‍കിയ എം.എ.സി.ആർ.എ. 12/2024 നമ്പർ പരാതിയിന്മേല്‍ (2029/എൻ./കെ. എസ്. ആർ. റ്റി. സി./2024) സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; പ്രസ്തുത ഫയല്‍ ഏത് ഓഫീസിലാണ് പരാതി പരിഹരിക്കപ്പെടാതെ ഇപ്പോഴും പെന്റിംഗായി നില്‍ക്കുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പരാതി അടിയന്തരമായി തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3688.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ഇടറോഡുകളിലേക്കുള്ള ബസ്സ് സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിയ്ക്കുമോ; കുരുതംകോട്, കീഴാറൂര്‍, വാളിക്കോട്, കൊറ്റംപള്ളി എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വ്വീസുകള്‍ ജനോപകാരപ്രദമായി പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3689.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ഏതെല്ലാം സര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്; ആയതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
ബസ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് യാത്രചെയ്യുന്നതിനായി എന്തെല്ലാം ബദല്‍ സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ?
3690.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ പാലക്കുഴിയില്‍ നിന്നും കോട്ടയം ജില്ലയിലെ പാലായിലേക്ക് കെ.എസ്.ആർ.ടി.സി. ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
3691.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. യുടെ ലോ ഫ്‍ളോര്‍ എ.സി. ബസ്സുകള്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും സർവ്വീസ് നടത്തുന്നുണ്ടോ; സർവ്വീസ് തുടങ്ങുന്ന സ്ഥലം , അവസാനിക്കുന്ന സ്ഥലം ,സമയ ക്രമീകരണങ്ങള്‍ എന്നിവ സഹിതം വിശദമാക്കാമോ;
( ബി )
കൂടുതല്‍ ലോ ഫ്‍ളോര്‍ ബസ്സുകള്‍ കണ്ണൂരില്‍ അനുവദിക്കുന്നത് ആലോചനയിലുണ്ടോ; വിശദമാക്കാമോ?
3692.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തില്‍ പുതുതായി നിര്‍മ്മിച്ച ബൈപ്പാസ് കേന്ദ്രീകരിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. സിറ്റി ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്ന വിഷയം പരിഗണിക്കുമോ;
( ബി )
നഗരത്തില്‍ നിര്‍ത്തലാക്കിയ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസിന്റെ സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
തിരുവനന്തപുരത്ത് അനുവദിച്ചതുപോലെ നഗര കാഴ്ചകള്‍ക്കായി പ്രത്യേക സര്‍വ്വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
3693.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ആദിവാസി ജനവിഭാഗങ്ങൾ താമസിക്കുന്ന വയലട പ്രദേശത്തേക്ക് താമരശ്ശേരി കെ. എസ്. ആർ. ടി. സി. ഡിപ്പോയിൽ നിന്നുമുള്ള ബസ് സർവ്വീസ് നിലവിൽ നിർത്തലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രവും, ട്രൈബൽ ജനവിഭാഗങ്ങൾ താമസിക്കുന്നതുമായ വയലട പ്രദേശത്തേക്ക് കെ. എസ്. ആർ. ടി. സി. സർവ്വീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3694.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ പടപ്പക്കര-കുമ്പളം-പേരയം-കുണ്ടറ വഴി തിരുവനന്തപുരം വരെ നടത്തിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വ്വീസ് നിലവില്‍ നിര്‍ത്തിവയ്ക്കപ്പെട്ടിരിക്കുകയാണ് എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ആര്‍.സി.സി., മെഡിക്കല്‍ കോളേജ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് എത്തിച്ചേരുന്നതിന് ഉപകാരപ്പെടുന്ന പ്രസ്തുത ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?
3695.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് മംഗലാപുരം റൂട്ടിൽ വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി.യില്‍ ടിക്കറ്റ് ഇളവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( ബി )
2024 - 25 വർഷം എത്ര വിദ്യാർത്ഥികൾക്കാണ് ടിക്കറ്റ് ഇളവ് നൽകിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( സി )
വിദ്യാർത്ഥികൾക്ക് ഗുണകരവും സൗകര്യപ്രദവുമായ രീതിയിൽ ടിക്കറ്റ് കൺസഷൻ പാസ് അനുവദിക്കുന്നതിന് കാസർകോട് കെ.എസ്.ആർ.ടി.സി.ക്ക് നിർദ്ദേശം നൽകുവാനുള്ള നടപടി സ്വീകരിക്കുമോ?
3696.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ആർ.ടി.ഒ. സബ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത് എന്ന് മുതലാണ് എന്നും നിലവിൽ ഏതെല്ലാം തസ്തികകളാണ് ഇവിടെ ഉള്ളത് എന്നും വ്യക്തമാക്കുമോ; ഈ ഓഫീസിൽ 2021 മുതൽ പ്രതിവർഷം രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
ഡ്രൈവിംങ് ടെസ്റ്റ് നടത്തുന്നതിന് ഇവിടെ എത്ര അപേക്ഷകൾ പെൻഡിംങ് ഉണ്ടെന്നും 2024 ജനുവരി മുതൽ 2025 ഫെബ്രുവരി 1 വരെ ഒരോ മാസവും എത്ര ഡ്രൈവിങ് ടെസ്റ്റുകൾ ഇവിടെ നടത്തിയിട്ടുണ്ട് എന്നും മാസം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
എം.വി.ഐ. തസ്തികയിൽ ഒരാൾ മാത്രം ഉള്ളത് കൊണ്ട് ദിവസം എത്ര പേർക്കാണ് ഇപ്പോൾ ടെസ്റ്റിന് അനുമതി നൽകുവാൻ കഴിയുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ ഓഫിസിന്റെ ഗുണഭോക്താക്കളുടെ എണ്ണം കണക്കിലെടുത്ത് അധികമായി ഒരു എം.വി.ഐ.-ക്ക് കൂടി സ്ഥിരം നിയമനമോ, അല്ലെങ്കിൽ താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനമോ നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
3697.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം സര്‍വ്വീസുകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജലഗതാഗത വകുപ്പ് ആധുനിക സൗകര്യങ്ങളാേട് കൂടിയ സാേളാര്‍ ഇലക്ട്രിക് ബാേട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടാേ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമാേ;
( ബി )
ബാേട്ട് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് ടൂറിസം മേഖല സജീവമാക്കുന്നതിനുള്ള നടപടി വേഗത്തില്‍ സ്വീകരിക്കുമാേ?
3698.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ജലഗതാഗത വകുപ്പില്‍ പുതുതായി അനുവദിച്ച ബോട്ടുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ബോട്ടുകള്‍ നിലവില്‍ ഏതെല്ലാം സ്റ്റേഷനുകളില്‍ ഏതെല്ലാം റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുന്നത് എന്ന് വിശദമാക്കാമോ;
( സി )
പുതുതായി അനുവദിച്ച ബോട്ടുകളില്‍ ഏതെല്ലാം ബോട്ടുകളില്‍ എ.എം.സി. സംവിധാനം ഉണ്ട് എന്ന് വിശദമാക്കാമോ;
( ഡി )
നിലവില്‍ ജലഗതാഗത വകുപ്പില്‍ സര്‍വ്വീസ് നടത്തുന്ന എത്ര ബോട്ടുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ഇ )
നിലവില്‍ ജലഗതാഗത വകുപ്പില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍, അവ നിര്‍മ്മിച്ച വര്‍ഷം, സര്‍വ്വീസ് നടത്തുന്ന സ്റ്റേഷന്‍, എന്നിവ സംബന്ധിച്ച വിശദവിവരം നൽകാമോ?
3699.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പയ്യന്നൂര്‍ നഗരസഭ, വലിയപറമ്പ്, പടന്ന തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പയ്യന്നൂര്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് എത്ര ബോട്ട് സര്‍വ്വീസാണ് നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവിടെ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളുടെ കാലാവധി എപ്പോഴാണ് അവസാനിക്കുന്നത് എന്ന് അറിയിക്കാമോ;
( സി )
കാലാവധി കഴിയുന്ന ബോട്ടുകള്‍ക്ക് പകരമായി പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസ് ആക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ സോളാര്‍ ബോട്ട് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയില്‍ ഉണ്ടോ; എങ്കിൽ വിശദമാക്കാമോ?
3700.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ സിറ്റിസണ്‍ സെന്റിനല്‍ ആപ്പിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?
3701.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിലെ അഴിമതി ഇല്ലാതാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
2024-25 വർഷത്തിൽ മോട്ടോർ വാഹന വകുപ്പിലെ എത്ര ജീവനക്കാരാണ് വിജിലൻസ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ, ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
3702.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ആർ.ടി.ഒ. പരിധിയിൽ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് അടുത്ത മൂന്നുമാസത്തേക്ക് അനുവദിച്ചിട്ടുള്ള അപ്പോയിന്റ്മെന്റുകളുടെ എണ്ണം വിശദമാക്കാമോ;
( ബി )
മലപ്പുറം ആർ.ടി.ഒ. പരിധിയിൽ നിലവിലുള്ള ടെസ്റ്റ് ബാച്ച് എത്രയെന്നുള്ള വിവരവും അവർ ഓരോ ദിവസവും അറ്റൻഡ് ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഡ്യൂട്ടിയുടെ വിശദാംശവും അറിയിക്കുമോ;
( സി )
അപേക്ഷകർക്ക് ആനുപാതികമായി മലപ്പുറത്ത് ടെസ്റ്റ് ബാച്ച് ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പുതിയ ടെസ്റ്റ് ബാച്ച് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ആയിരക്കണക്കിന് അപേക്ഷകർ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയ്ന്റ്മെന്റ് ലഭിക്കാതെ കാത്തിരിക്കുന്ന സാഹചര്യത്തിൽ പുതിയ ടെസ്റ്റ് ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. 05/11/24-ന് നൽകിയ പി.യൂ./70/24/എം.വി.ഡി./എം.പി.എം. നമ്പർ കത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
3703.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന വകുപ്പില്‍ പുതുതായി നടപ്പിലാക്കുന്ന ആര്‍. സി. ഡിജിറ്റല്‍ കാര്‍ഡ് പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3704.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ വാഹനങ്ങള്‍ക്ക് ആര്‍.സി. ബുക്കുകള്‍ ലഭിക്കുന്നതിന് ആറു മാസത്തില്‍ കൂടുതല്‍ സമയമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ആര്‍.സി. ബുക്കുകള്‍ ലഭ്യമാവാത്ത പക്ഷം ഏതൊക്കെ രേഖകളാണ് വാഹനത്തില്‍ കരുതേണ്ടത് എന്ന് അറിയിക്കാമോ?
3705.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോട്ടോർ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഗവൺമെന്റ് ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ എത്ര അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളാണ് ഉള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ എന്തെങ്കിലും പുതിയ നിർദ്ദേശം വന്നിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് അനധികൃതമായി ഡ്രൈവിംഗ് സ്കൂളുകൾ നടത്തുന്നത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ;
( ഇ )
ഉണ്ടെങ്കില്‍ പ്രസ്തുത സ്കൂളുകൾക്ക് എതിരെ എന്തു നടപടികൾ സ്വീകരിച്ചു; വിശദമാക്കാമോ?
3706.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹന വർദ്ധനവിന് ആനുപാതികമായി ആർ.ടി.ഒ./എസ്.ആർ.ടി.ഒ. ഓഫീസുകൾ നിലവിലുണ്ടോയെന്നും പുതിയ എസ്.ആർ.ടി.ഒ. ഓഫീസുകൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
ഉദ്യോഗസ്ഥക്ഷാമം മൂലം ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങളുടെ ആർ.സി. ബുക്കുകൾ, വെഹിക്കിൾ റീ ടെസ്റ്റ്, നിയമലംഘനങ്ങളുടെ ചെല്ലാൻ അയക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുവാൻ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3707.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിൽ നിലവിൽ എത്ര മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടര്‍മാരുടെയും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടര്‍മാരുടെയും കുറവുണ്ടെന്നതിന്റെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത സാഹചര്യം ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസലിന്മേൽ ഇതുവരെ എന്ത് നടപടി സ്വീകരിച്ചു എന്നതിന്റെ വിശദ വിവരം ലഭ്യമാക്കുമോ?
3708.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് 24 മണിക്കൂർ പ്രവർത്തിക്കുന്നതിനും വേണ്ടി പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആയതിന്മേൽ ഗവൺമെൻറ് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് അറിയിക്കുമോ; പ്രസ്തുത പ്രൊപ്പോസൽ പ്രകാരം ഏതൊക്കെ തസ്തികകളിലാണ് അധിക പോസ്റ്റുകൾ വേണ്ടി വരുന്നതെന്നും പുതുതായി പോസ്റ്റുകൾ സൃഷിക്കേണ്ടി വരുന്നതെന്നും വ്യക്തമാക്കുമോ;
( സി )
നിലവിൽ മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥ ക്ഷാമം നേരിടുന്നുണ്ടോ, ഇത് മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ; ആയത് തരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്?
3709.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാരത് രജിസ്ട്രേഷന്‍ പ്രകാരം സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്ന് മുതലാണ് രജിസ്ട്രേഷന്‍ നടപടി ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ; ഇതിൻ പ്രകാരം എത്ര അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
3710.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി.വി. ശ്രീനിജിൻ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കത്താൽ ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അംഗീകൃത കേന്ദ്രങ്ങള്‍ നിലവിലുണ്ടോ;
( ബി )
എന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് പ്രസ്തുത കേന്ദ്രങ്ങള്‍ ഉറപ്പുനല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ സ്ക്രാപ്പ് ചെയ്താല്‍ ഉടമയ്ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ എന്തെങ്കിലും ആനുകൂല്യങ്ങളോ മറ്റെന്തെങ്കിലും ഇളവുകളോ ലഭ്യമാണോ; വിശദമാക്കുമോ?
3711.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ് എന്നിവയുടെ കമ്പ്യൂട്ടറൈസ്ഡ് സേവനങ്ങൾക്കായി പ്രത്യേകം വെബ് ആപ്ലിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ടോ; എന്തൊക്കെ സേവനങ്ങളാണ് പ്രസ്തുത ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആപ്ലിക്കേഷന്റെ ഭാഗമായി പുതിയ വെബ് മൊഡ്യൂളുകൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സേവനങ്ങൾ ലഭ്യമാക്കുന്നതിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫസ്റ്റ് കം ഫസ്റ്റ് സെർവ് എന്ന സംവിധാനം ഒരുക്കിയിട്ടുണ്ടോ; അറിയിക്കുമോ?
3712.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ പ്രവർത്തനക്ഷമമായ സി.എൻ.ജി. പമ്പുകളുടെ എണ്ണം ജില്ല തിരിച്ച്‌ ലഭ്യമാക്കുമോ; സി.എൻ.ജി. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ എണ്ണം സി.എൻ.ജി. പമ്പുകൾ സംസ്ഥാനത്ത് നിലവിലില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മതിയായ എണ്ണം സി.എൻ.ജി പമ്പുകളുടെ അഭാവം സി.എൻ.ജി. വാഹനങ്ങൾ ഉള്ള ഓട്ടോഡ്രൈവർമാർ ഉൾപ്പെടെയുള്ള ആളുകളെ പ്രതികൂലമായി ബാധിക്കുന്ന വിഷയം പരിശോധിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
( സി )
സി.എൻ.ജി. പമ്പുകളുടെ കുറവ് എങ്ങനെ പരിഹരിക്കാനാകും എന്നാണ് സർക്കാർ കരുതുന്നത് എന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( ഡി )
പുതിയ സി. എന്‍. ജി. പമ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
3713.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി. ബുക്കുകള്‍ തുടങ്ങിയവ ലഭിക്കുന്നതിന് വലിയ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവ കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമോ;
( സി )
നേരത്തെ നല്‍കിയിരുന്ന ലൈസന്‍സുകള്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഉണ്ടായിരുന്ന 'ഹാള്‍മാര്‍ക്ക്' പുതുതായി വിതരണം ചെയ്യുന്നവയില്‍ ഇല്ലാത്തതുമൂലം വിദേശത്തടക്കം ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിഷമതകള്‍ നേരിടുന്നതു പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പ്രശ്‍നം പരിഹരിക്കുന്നതിനായുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് ഈ പ്രശ്നം പരിഹരിക്കുവാന്‍ സ്വീകരിക്കുക എന്ന് അറിയിക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.