STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
20.03.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*391.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ എട്ട് വർഷമായി നിലച്ചിരിക്കുന്നതിനാൽ മട്ടന്നൂരിലെ കീഴല്ലൂർ ഗ്രാമത്തില്‍ ഇരുന്നൂറിലധികം കുടുംബങ്ങൾ ദുരിതം നേരിടുന്നുവെന്ന വസ്തുത ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ഏറ്റെടുക്കുന്നതിനായി സർക്കാർ വിജ്ഞാപനം ചെയ്ത ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കാത്ത സഹചര്യം ഭൂവുടമകളെ പ്രതിസന്ധിയിലാക്കിയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഭൂവുടമകൾക്ക് കൂടി സ്വീകാര്യമായ നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാന്‍ സത്വര നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
*392.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി മുഖേനയുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി ഫണ്ടുകള്‍ എത്രമാത്രം സഹായകമായെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തില്‍ കിഫ്ബിയുടെ പങ്ക് വ്യക്തമാക്കാമോ;
( ഡി )
വിദ്യാലയങ്ങളുടെ കലാകായിക രംഗത്തെ അടിസ്ഥാനസൗകര്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് കിഫ്ബി മുഖേന വരുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ഇ )
നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്ബിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ?
*393.
ശ്രീ. കെ. ആൻസലൻ
ഡോ. കെ. ടി. ജലീൽ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ലാേകാേത്തര ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ സംസ്ഥാനത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനുമായി എന്തെല്ലാം വിപണന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വിശദമാക്കാമാേ;
( ബി )
ടൂറിസം വിപണന ലക്ഷ്യത്താേടെ സംഘടിപ്പിച്ച ദേശീയ മേളകള്‍ ഏതൊക്കെയാണെന്നും അവയുടെ നേട്ടങ്ങൾ എന്തൊക്കെയാണെന്നും വിവരിക്കുമാേ;
( സി )
ആഗാേള ടൂറിസ വിപണനം ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര മേളകളുടെ ഫലമായി ടൂറിസം രംഗത്ത് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാേയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഈ രംഗത്തെ ഡിജിറ്റല്‍ വിപണന പ്രാേത്സാഹന പദ്ധതികള്‍ വിശദമാക്കുമാേ;
( ഇ )
പ്രസ്തുത വിപണന പദ്ധതികളിലൂടെ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കുമാേ?
*394.
ശ്രീ എം മുകേഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരമധ്യേയുള്ള പാലങ്ങളുടെ അടിഭാഗങ്ങള്‍ സുസ്ഥിര നഗരസൗന്ദര്യവത്കരണത്തിനും വാണിജ്യവത്കരണത്തിനും അനുയോജ്യമായ വിധത്തില്‍ വികസിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പാലങ്ങളുടെ അടിഭാഗങ്ങളില്‍ വാള്‍ ആര്‍ട്ടുകളും മ്യൂറല്‍ പെയിന്റിംഗുകളും ഉപയോഗിച്ച് സൗന്ദര്യവത്കരിച്ച ഇടങ്ങള്‍ ഏതൊക്കെയാണ്; വ്യക്തമാക്കാമോ;
( സി )
ഈ ഭാഗങ്ങളില്‍ ആധുനിക പാര്‍ക്കിംഗ് സൗകര്യങ്ങളും ജനകീയ ഔട്ട്ഡോര്‍ പാര്‍ക്കുകളും സജ്ജീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പാലങ്ങളുടെ അടിഭാഗങ്ങളില്‍ സ്മാര്‍ട്ട് മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും വികസിപ്പിക്കാന്‍ പദ്ധതിയുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിയാണ് പ്രസ്തുത പദ്ധതി ഏകോപിപ്പിച്ച് നടപ്പാക്കുന്നത്; സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യങ്ങള്‍, സി.എസ്.ആര്‍. ഫണ്ട് എന്നിവ പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും എവിടെയെല്ലാമാണ് നിലവില്‍ പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും അറിയിക്കാമോ; വിശദമാക്കാമോ?
*395.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയതായ ആക്ഷേപം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണർ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അന്വേഷണത്തിൽ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകളോ തെളിവുകളോ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണർക്ക് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതില്‍ നവീന്‍ ബാബുവിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*396.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. മേഖല ഉൾപ്പെടെയുള്ള തൊഴിൽ രംഗങ്ങളിൽ സ്ത്രീകൾക്ക് നേരെ ചൂഷണം വർദ്ധിച്ചുവരുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
സ്ത്രീകൾക്ക് നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ നൽകുന്നതും കൂടുതൽ നേരം ജോലി ചെയ്യിക്കുന്നതുമായ സംഭവങ്ങൾ വർദ്ധിക്കുന്നത് ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ;
( സി )
തൊഴിൽ നിയമങ്ങൾ, അവകാശങ്ങൾ, മറ്റ് പരിഹാരമാർഗങ്ങൾ എന്നിവ സംബന്ധിച്ച് സ്ത്രീതൊഴിലാളികൾക്ക് സഹായകരമായ രീതിയിൽ അവബോധം സൃഷ്ടിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
*397.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ, ആരാധനാകേന്ദ്രങ്ങൾ, പുതിയ എയർപോർട്ടുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖലകളെ കണ്ടെത്തി സംസ്ഥാനപാതകളാക്കി പ്രഖ്യാപിക്കുന്നതിനും നാലുവരി, ആറുവരി ഗണത്തിലേക്ക് ഉയർത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പല റോഡുകളും പൊതുമരാമത്തിന്റെ പല സെക്ഷനുകളിലും ജില്ലകളിലുമായി ചിതറിക്കിടക്കുന്നതും കെ.എസ്.ടി.പി., റിക്ക്, കെ.ആർ.എഫ്.ബി. ഇങ്ങനെ പലവിധ എസ്.പി.വി.കള്‍ പരിപാലിക്കുന്നതും മൂലമുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ നാഷണല്‍ ഹൈവെ അതോറിറ്റിയുടെ മാതൃകയില്‍ സംസ്ഥാനപാത അതോറിറ്റി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
*398.
ശ്രീ വി ജോയി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെ.എ.എസ്.ഇ.)-ന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
തൊഴില്‍ പരിശീലന രംഗത്ത് കെ.എ.എസ്.ഇ.യുടെ ഇടപെടല്‍ വിശദമാക്കാമോ;
( സി )
കെ.എ.എസ്.ഇ.യുടെ ഏറ്റവും പുതിയ സംരംഭങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
അന്താരാഷ്ട്ര തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി കെ.എ.എസ്.ഇ. നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കാമോ;
( ഇ )
കെ.എ.എസ്.ഇ. നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ-അന്താരാഷ്ട്ര പദ്ധതികള്‍ വിശദമാക്കാമോ?
*399.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റൽ രേഖയാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഡിജിറ്റൽ റീസർവ്വേ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഡിജിറ്റൽ റീസർവ്വേയിലൂടെ കൈവരിച്ച നേട്ടം സംബന്ധിച്ച് പഠിക്കുന്നതിന് ഏതെല്ലാം സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കേരളം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇതര സംസ്ഥാനങ്ങള്‍ ഡിജിറ്റൽ റീസർവ്വേ നടപടികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് സാങ്കേതിക വൈജ്ഞാനിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*400.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന അപകടകരമായ ആക്രമണോത്സുകതയും ലഹരി ഉപയോഗവും പൂർണമായും തടയുന്നതിന് നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വകുപ്പ് വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
കുട്ടികൾ ലഹരിയിലേക്കും അക്രമങ്ങളിലേക്കും തിരിയാതിരിക്കുന്നതിനുള്ള പ്രാഥമിക കരുതല്‍ എന്ന നിലയ്ക്ക് സ്കൂള്‍ കുട്ടികളുടെ രക്ഷിതാക്കൾക്ക് പേരന്റിങ്ങിൽ പരിശീലനം നൽകുന്നതിന് പദ്ധതി തയ്യാറാക്കുമോ; വിശദീകരിക്കുമോ;
( സി )
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആരംഭിച്ച് എല്ലാ വിദ്യാലയങ്ങളുടെയും പരിസരവും കുട്ടികളെയും ലഹരിമുക്തവും അക്രമമുക്തവുമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും കർമ്മ പദ്ധതികളും തയ്യാറാക്കുന്നതിന് സംസ്ഥാന തലത്തിലും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും പ്രത്യേക സമിതികൾ രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
*401.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂപ്രകൃതിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അടിസ്ഥാനത്തില്‍ ഭവനനിര്‍മ്മാണ രംഗത്ത് പുതുതായി നയരൂപീകരണം നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ രംഗത്ത് നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ കീഴിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും നിലവിലെ പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചുവരുന്നുണ്ടോ; വിശദമാക്കാമോ?
*402.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മുൻ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് കാരണമായ സംഭവവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത അന്വേഷണ റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ?
*403.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ യുവജനങ്ങളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കേണ്ട സാഹചര്യം വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആഗോള കമ്പനികൾ കേരളത്തിൽ വൻ നിക്ഷേപങ്ങൾ നടത്തുന്ന സാഹചര്യത്തിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് വ്യാവസായിക പരിശീലന കോഴ്സുകൾ വൈവിധ്യവൽക്കരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനങ്ങളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിന് വിദേശ രാജ്യങ്ങളിലെ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( ഡി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്ത് ഉണ്ടാകുന്ന തൊഴിലുകൾ മലയാളികൾക്ക് ലഭിക്കുവാൻ പാകത്തിൽ അസ്സാപ്പിന്റെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*404.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമാേ;
( ബി )
പ്രസ്തുത ലക്ഷ്യത്താേടെയുള്ള പ്രചരണങ്ങള്‍ വിദേശത്തുള്‍പ്പെടെ നടപ്പാക്കുന്നതിന് പദ്ധതികള്‍ വികസിപ്പിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( സി )
വിദേശികള്‍ക്ക് കേരളത്തില്‍ ചികിത്സാസൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമാേ;
( ഡി )
ഡിജിറ്റല്‍ ഹെല്‍ത്ത് ടൂറിസം ആന്‍ഡ് ഓണ്‍ലെെന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ഉണ്ടായിട്ടുള്ള പുരാേഗതികള്‍ വ്യക്തമാക്കുമോ?
*405.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിയോസെല്‍ ടാറിംഗ് എന്താണെന്ന് വിശദീകരിക്കാമോ; ഇത്തരം ടാറിംഗ് സംവിധാനം സംസ്ഥാനത്ത് എവിടെയൊക്കെയാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ടാറിംഗ് സംവിധാനം വിജയകരമാണോ; ഈ സംവിധാനത്തിന് എന്തെങ്കിലും ന്യൂനതയുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
ഈ സംവിധാനം വിജയകരമാണെങ്കില്‍ സംസ്ഥാനത്ത് വെള്ളക്കെട്ടുള്ള കുട്ടനാട്, അപ്പര്‍ കുട്ടനാട് എന്നീ മേഖലകളില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*406.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു വകുപ്പിന്റെ സേവനങ്ങൾ വേഗത്തില്‍ ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സേവനങ്ങൾ നൽകാൻ ബോധപൂർവ്വം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*407.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ടൂറിസത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിക്കനുസരിച്ച് സഞ്ചാരികളെ ഉൾക്കൊള്ളാനും തൃപ്തിപ്പെടുത്താനും കഴിയുംവിധം ഹോട്ടൽ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ പ്രധാന വളർച്ചാ മേഖലയായി മാറിക്കൊണ്ടിരിക്കുന്ന 'മൈസ് ടൂറിസം' (മീറ്റിംഗ്, ഇൻസെന്റീവ്‌സ്, കോൺഫറൻസസ് ആൻഡ് എക്സിബിഷൻ) പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ പ്രധാന 'മൈസ്' ടൂറിസം സെന്ററുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
*408.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി.ഐ.കളുടെ ആധുനികവല്‍ക്കരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഐ.ടി.ഐ. 4.0 പദ്ധതി വഴി പരിശീലനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
വ്യവസായ മേഖലയുമായി സഹകരിച്ച് ഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
ഹൈടെക് ലാബുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഐ.ടി.ഐ. വിദ്യാഭ്യാസത്തില്‍ എന്തുവിധത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത്; വിശദമാക്കാമോ;
( ഇ )
സ്കില്‍ ഇന്ത്യാമിഷന്‍ പോലുള്ള പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് ഗുണകരമാവുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ?
*409.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂർണ സാക്ഷരതയുടെ മാതൃകയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമ്പൂർണ ലഹരിമുക്ത വിദ്യാലയങ്ങളാക്കാന്‍ പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിക്കുമോ; വിശദീകരിക്കാമോ;
( ബി )
കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നൽകി പ്രസ്തുത ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*410.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട മികച്ച പ്രൊഫഷനലുകളെ സൃഷ്ടിക്കുന്നതിന് കിറ്റ്സിന്റെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കേണ്ടതിന്റ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
കിറ്റ്സിന്റെ വിവിധ കോഴ്സുകളെ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
വിനോദസഞ്ചാര വകുപ്പിന്റെ പ്രവർത്തനങ്ങൾ കാലോചിതമായി മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർണായകമായിട്ടുണ്ടോ; വിശദീകരിക്കുമോ?
*411.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കൽ നടപടി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുമെന്നുള്ള വാഗ്ദാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനുണ്ടായ സാഹചര്യം വിശദമാക്കുമോ;
( സി )
എസ്റ്റേറ്റുകള്‍ ഏറ്റെടുക്കൽ സംബന്ധിച്ച കോടതി വ്യവഹാരങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
*412.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി.ഇ.ആര്‍.ടി. പദ്ധതികള്‍ അദ്ധ്യാപകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും സഹായകമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എസ്.സി.ഇ.ആര്‍.ടി. കേരളം നടപ്പാക്കുന്ന കണ്ടിന്യുവസ് പ്രൊഫഷണല്‍ ഡെവലപ്മെന്റ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും ഇത് അദ്ധ്യാപകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എപ്രകാരം സഹായിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
ഹൈടെക് ടീച്ചര്‍ ട്രെയിനിംഗ് പദ്ധതി മുഖേന സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഡിജിറ്റല്‍ അദ്ധ്യാപന പരിശീലനം നല്‍കുന്നതിന് എന്തെല്ലാം പരിശീലന രീതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
സ്കൂള്‍ ഇംപ്രൂവ്മെന്റ് പ്രോഗ്രാം മുഖേന നടപ്പാക്കുന്ന പുതിയ അദ്ധ്യാപകര്‍ക്കുളള പരിശീലന പരിപാടികളെക്കുറിച്ച് വിശദമാക്കാമോ; പ്രസ്തുത പരിപാടിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ഇ )
ഗ്ലോബല്‍ ടീച്ചര്‍ എക്സ്ചേഞ്ച് പ്രോഗ്രാം വഴി അന്താരാഷ്ട്ര അദ്ധ്യാപന രീതികള്‍ ഉള്‍പ്പെടുത്തുന്നതിന് എസ്.സി.ഇ.ആര്‍.ടി. ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്?
*413.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിലവിൽ എത്ര ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചുവെന്നും ഓരോ ലിസ്റ്റിലും ഉൾപ്പെട്ടവരുടെ മാനദണ്ഡങ്ങളും വിശദമാക്കാമോ;
( ബി )
ദുരന്തബാധിതർക്ക് നൽകിയിരുന്ന സഹായങ്ങള്‍ പുനരധിവാസ പ്രവർത്തനം പൂർത്തിയാകുംവരെ നൽകാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?
*414.
ശ്രീ. എ. രാജ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1977-ന് മുൻപ് വനഭൂമിയില്‍ കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഹില്‍ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരുടെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലുണ്ടായിരുന്ന തടസ്സങ്ങള്‍ മറികടക്കാനും പട്ടയം ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടോ; ആയതിന്റെ നടപടികള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ദീര്‍ഘകാലമായി പരിഹരിക്കാതെ നിലനിന്നിരുന്ന പട്ടയ പ്രശ്നങ്ങള്‍ ഏതൊക്കെയാണെന്നും അവയില്‍ പരിഹരിക്കപ്പെട്ട പ്രശ്നങ്ങള്‍ ഏതൊക്കെയാണെന്നും വിശദമാക്കുമോ;
( ഡി )
പട്ടയ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാനുതകുംവിധം നടപടികള്‍ ആവിഷ്കരിച്ചതിന്റെ ഗുണഫലങ്ങൾ വിശദമാക്കുമോ?
*415.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരെ സഹായിക്കാന്‍ റവന്യൂ വകുപ്പ് എന്തൊക്കെ നടപടികളാണ് ആസൂത്രണം ചെയ്തിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി റിഹാബിലിറ്റേഷന്‍ സെന്റര്‍ പോലുളള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
വാര്‍ദ്ധക്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ വകുപ്പില്‍ പ്രത്യേക പദ്ധതിയുണ്ടോയെന്ന് അറിയിക്കാമോ?
*416.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പാലങ്ങളുടെ ചരിത്രപരമായ നിലനില്‍പ്പ് വിലയിരുത്തിയിട്ടുണ്ടോ; ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിതമായ പാലങ്ങള്‍ നിലവില്‍ ശേഷിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ മാറ്റി നിര്‍മ്മിച്ച പാലങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
2000-ന് ശേഷം കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ട പാലങ്ങളുടെ സവിശേഷതകളും ആധുനിക നിര്‍മ്മിതികളുടെ പ്രവണതയും സാങ്കേതികതയും വിശദീകരിക്കാമോ?
*417.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരുന്തുംപാറ വിനോദ സഞ്ചാരകേന്ദ്രത്തിലെ ഭൂമിയിൽ വ്യാപകമായ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് വിശദമാക്കാമോ;
( സി )
ഈ പ്രദേശത്തെ സർക്കാർ ഭൂമിയുടെ അതിരുകൾ വേർതിരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത കയ്യേറ്റത്തിൽ ജീവനക്കാരുടെ സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഇ )
കയ്യേറ്റം ഒഴിപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*418.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ആൻസലൻ
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ റോഡ്, ശുചിമുറി, പാര്‍ക്കിംഗ് മേഖല എന്നിവയുടെ അടിസ്ഥാനസൗകര്യവികസനത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വവും പരിസ്ഥിതിയും പരിപാലിക്കുന്നതിന് സുസ്ഥിര പദ്ധതികള്‍ വികസിപ്പിച്ചിട്ടുണ്ടോ;
( സി )
വിനോദസഞ്ചാര മേഖലയിലെ വൈ-ഫൈ, ഇന്‍ഫര്‍മേഷന്‍ കിയോസ്ക്, ടൂറിസ്റ്റ് ഹെല്‍പ് ഡെസ്ക് തുടങ്ങിയ ഡിജിറ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?
*419.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയാേഗപ്പെടുത്തുന്നതിലൂടെ സേവനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വിശദമാക്കാമാേ;
( ബി )
ഇ-രജിസ്ട്രേഷന്‍ സംവിധാനം ഉപയാേഗിച്ച് പാെതുജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്താെക്കെയാണെന്നും നേരത്തെ ലഭിച്ച സേവനങ്ങള്‍ എങ്ങനെയാെക്കെ ലളിതവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കാമാേ;
( സി )
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടയ്ക്കുന്നതിന് ഓണ്‍ലെെൻ സംവിധാനം നിലവില്‍ വന്നതിന് ശേഷമുള്ള മാറ്റം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കാമാേ;
( ഡി )
രജിസ്ട്രേഷന്‍ രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വകുപ്പില്‍ നടപ്പാക്കിയ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പഴയ രജിസ്ട്രേഷന്‍ രീതികളുമായി താരതമ്യം ചെയ്യുമ്പാേള്‍ ആധുനികവല്‍ക്കരണത്തിന് ശേഷം രേഖാപരമായ നടപടിക്രമങ്ങളില്‍ വന്ന മാറ്റങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമോ?
*420.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ആധുനിക നഗരവികസനത്തിന് ഉതകുംവിധം നൈറ്റ് ലൈഫ് ടൂറിസം വികസിപ്പിക്കുന്നതിനുമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ നടപ്പാക്കിയിട്ടുള്ള പ്രധാന നൈറ്റ് ലൈഫ് പദ്ധതികൾ ഏതൊക്കയാണെന്ന് അറിയിക്കാമോ;
( സി )
നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി ടൂറിസ്റ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി എന്തെല്ലാം മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ ആധുനിക അടിസ്ഥാനസൗകര്യവികസന പദ്ധതികൾ എന്തൊക്കെയായാണെന്ന് അറിയിക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.