 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >13th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 13th SESSION
03.03.2025 STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*151.
ശ്രീ.
വാഴൂര്‍
സോമൻ
ശ്രീ
പി
എസ്‍
സുപാല്‍
ശ്രീ
വി
ശശി
ശ്രീമതി
സി. കെ.
ആശ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പട്ടിണി
മരണം
ഉണ്ടാവാൻ
പാടില്ലെന്ന
കാഴ്ചപ്പാടോടെ,
അതിദരിദ്രര്‍ക്ക്
റേഷന്‍
സാധനങ്ങള്‍
എത്തിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
( ബി )
സഞ്ചരിക്കുന്ന
റേഷൻകട
പദ്ധതി
മുഖേന
സംസ്ഥാനത്തെ
ആദിവാസി
മേഖലകൾ,
ലേബർ
സെറ്റിൽമെന്റുകൾ
എന്നിവിടങ്ങളിൽ
റേഷൻ
എത്തിക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( സി )
ആദിവാസി,
ഗോത്രവർഗ്ഗ
മേഖലകളിൽ
ഉൾപ്പെടെ
പൊതുവിതരണ
ശൃംഖലയിലെ
കരിഞ്ചന്ത,
പൂഴ്‍ത്തിവയ്പ്,
തിരിമറി
എന്നിവ
തടയുന്നതിനായി
ശക്തമായ
ഒരു
പരിശോധനാ
സംവിധാനം
പ്രവർത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ;
( ഡി )
വനമേഖലയിലെ
അപകട
സാഹചര്യത്തിലും
പ്രതികൂല
കാലാവസ്ഥയിലും
ആദിവാസി
ഊരുകളിൽ
ജീവനക്കാർ
നേരിട്ടെത്തി
കാര്യക്ഷമമായ
റേഷൻ
വിതരണം
നടത്തിവരുന്നുണ്ടോ;
വിശദമാക്കാമോ?
*152.
ശ്രീ.
പി.
മമ്മിക്കുട്ടി
ശ്രീ.
കെ.കെ.
രാമചന്ദ്രൻ
ശ്രീ.
പി.പി.
സുമോദ്
ശ്രീ.
കെ.
ബാബു (നെന്മാറ)
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പാലക്കാട്
ജില്ലയിലെ
എലപ്പുളളിയില്‍
ബ്രൂവറി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ടുണ്ടായിട്ടുളള
വിവാദങ്ങളുടെ
പശ്ചാത്തലത്തില്‍
ഇതു
സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത
സംരംഭം
കുടിവെളളപ്രശ്നം
ഉണ്ടാക്കുമെന്ന
പ്രചാരണത്തിന്റെ
വസ്തുതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( സി )
പ്രസ്തുത
ബ്രൂവറിയിലേയ്ക്ക്
ആവശ്യമായ
ജലം
എവിടെ
നിന്ന്
ലഭ്യമാക്കാനാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തേയ്ക്ക്
പ്രതിവര്‍ഷം
എത്തുന്ന
സ്പിരിറ്റ്
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നുളളവയാണെന്നും
സ്പിരിറ്റിന്റെ
അളവ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
( ഇ )
ഇതര
സംസ്ഥാനങ്ങളിൽ
നിന്ന്
സ്പിരിറ്റ്
കൊണ്ടുവരുന്നതിലൂടെ
ഉണ്ടാകുന്ന
ജി.എസ്.ടി.
നഷ്ടം
എത്രയാണെന്ന്
അറിയിക്കാമോ;
( എഫ് )
സംസ്ഥാനത്ത്
ബ്രൂവറി
ആരംഭിക്കുന്നതിനുള്ള
ഒയാസിസ്
കമ്പനിയുടെ
അപേക്ഷ
എക്സെെസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ക്ക്
ലഭിച്ചതെന്നാണെന്നും
പ്രാരംഭ
അനുമതി
നല്‍കിയതെന്നാണെന്നും
അറിയിക്കാമോ?
*153.
ശ്രീ.
കെ.പി.കുഞ്ഞമ്മദ്
കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
. കെ .ഡി
.പ്രസേനൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ക്യാന്‍സര്‍
രോഗം
പ്രാരംഭത്തിലേ
കണ്ടെത്തി
വിദഗ്ദ്ധ
ചികിത്സ
ഉറപ്പാക്കുന്നതിനായി
നടത്തിവരുന്ന
നിരന്തരമായ
സ്ക്രീനിങ്ങിന്റെ
ഫലമായി
രോഗലക്ഷണമുള്ള
കൂടുതല്‍പേരെ
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത
സാഹചര്യം
കണക്കിലെടുത്ത്
കൂടുതല്‍
സര്‍ക്കാര്‍
ആശുപത്രികളിലേയ്ക്ക്
ചികിത്സാ
സൗകര്യങ്ങള്‍
വ്യാപിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( സി )
ഈ
സര്‍ക്കാര്‍
തിരുവനന്തപുരം
റീജിയണല്‍
ക്യാന്‍സര്‍
സെന്ററിലും
തലശ്ശേരി
മലബാര്‍
ക്യാന്‍സര്‍
സെന്ററിലും
എന്തെല്ലാം
നൂതന
ചികിത്സാ
സംവിധാനങ്ങളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
( ഡി )
കിഫ്ബി
ഫണ്ട്
ഉപയോഗിച്ച്
മലബാര്‍
ക്യാന്‍സര്‍
സെന്ററിനെ
പോസ്റ്റ്
ഗ്രാജ്വേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഓങ്കോളജി
സയന്‍സ്
ആന്റ്
റിസര്‍ച്ച്
ആയി
ഉയര്‍ത്തുന്ന
നടപടികള്‍ക്ക്
തുടക്കം
കുറിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ?
*154.
ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ.
ഐ. സി.
ബാലകൃഷ്ണൻ
ശ്രീ.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കോട്ടയം
നഴ്സിംഗ്
കോളേജിൽ
കുട്ടികളുടെ
ശരീരത്തിൽ
കോമ്പസ്
കൊണ്ട്
കുത്തി
മുറിവുണ്ടാക്കിയശേഷം
മുറിവിൽ
ബോഡി
ലോഷൻ
ഒഴിച്ചതടക്കം
നടത്തിയ
ക്രൂരമായ
റാഗിങ്
ഗൗരവമായി
കാണുന്നുണ്ടോ;
അറിയിക്കുമോ;
( ബി )
കോളേജ്
ഹോസ്റ്റലിൽ
റാഗിങ്
തടയുന്നതിലും
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിലും
കോളേജ്
അധികൃതർക്ക്
വീഴ്ച
പറ്റിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
സംഭവത്തിൽ
സർക്കാർ
സ്വീകരിച്ച
നടപടികൾ
വിശദമാക്കുമോ?
*155.
ശ്രീ.
ചാണ്ടി
ഉമ്മന്‍
ശ്രീ.
എ. പി.
അനിൽ
കുമാർ
ശ്രീ.
പി. സി.
വിഷ്ണുനാഥ്
ശ്രീ.
ടി.
സിദ്ദിഖ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പാലക്കാട്
ജില്ലയിലെ
കഞ്ചിക്കോട്
ആസ്ഥാനമായി
ഒയാസിസ്
കമ്പനിക്ക്
മദ്യനിര്‍മാണ
യൂണിറ്റ്
തുടങ്ങാന്‍
പ്രാരംഭ
അനുമതി
നല്‍കിക്കൊണ്ടുള്ള
2025
ജനുവരി
16-ലെ
ഉത്തരവിൽ
പ്രോജക്റ്റിന്
ആവശ്യമായ
ജലം
നല്‍കുന്നതിന്
കേരള
വാട്ടര്‍
അതോറിറ്റി
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
എക്‌സൈസ്
കമ്മീഷണര്‍
റിപ്പോര്‍ട്ട്
ചെയ്തതായി
പരാമര്‍ശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
എങ്കിൽ
ഏതൊക്കെ
രേഖകളുടെ
അടിസ്ഥാനത്തിലാണ്
പദ്ധതിക്ക്
ആവശ്യമായ
ജലം
നൽകാൻ
വാട്ടര്‍
അതോറിറ്റി
തയ്യാറാണെന്ന്
റിപ്പോർട്ട്
ചെയ്തതെന്ന്
അറിയിക്കുമോ;
( സി )
പ്രസ്തുത
കമ്പനിക്ക്
ജലം
നൽകാൻ
വാട്ടര്‍
അതോറിറ്റി
തയ്യാറാണെന്ന്
രേഖപ്പടുത്തിയ
കരാർ/അനുമതി
രേഖകൾ
എക്‌സൈസ്
വകുപ്പിന്
കമ്പനി
സമർപ്പിച്ചിരുന്നോ;
വ്യക്തമാക്കുമോ?
*156.
ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
ശ്രീ.
സി.
ആര്‍.
മഹേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
ആശാ
വർക്കർമാരുടെ
ഓണറേറിയം
തുകയിൽ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിൽ
വെട്ടിക്കുറവ്
വരുത്തുന്നു
എന്ന
ആക്ഷേപം
ഗൗരവപൂര്‍വ്വം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ
ഇത്
പരിഹരിക്കാൻ
നടപടികൾ
സ്വീകരിക്കുമോ;
( ബി )
ആശാ
വർക്കർമാരുടെ
ആനുകൂല്യങ്ങൾ
നൽകുന്നതിൽ
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം
വിശദമാക്കാമോ;
( സി )
മിനിമം
ദിവസവേതനമായി
നിശ്ചയിട്ടുള്ള
700 രൂപ
പോലും
ആശാ
വര്‍ക്കര്‍മാർക്ക്
നൽകാൻ
തയ്യാറാകാത്തതിന്റെ
കാരണം
വിശദമാക്കാമോ?
*157.
ശ്രീ.
സണ്ണി
ജോസഫ്
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ.
സജീവ്
ജോസഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തേക്ക്
ചെക്ക്‌പോസ്റ്റുകൾ
വഴിയടക്കം
ലഹരി
പദാർത്ഥങ്ങൾ
വ്യാപകമായി
കടത്തിക്കൊണ്ടുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതര
സംസ്ഥാനങ്ങളിൽ
നിന്നുള്ള
ലഹരി
കടത്ത്
തടയാൻ
സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത്
എം.ഡി.എം.എ.
അടക്കമുള്ള
സിന്തെറ്റിക്
ലഹരിയുടെ
വ്യാപനം
തടയാൻ
ആവിഷ്കരിച്ച
കർമ്മപദ്ധതികൾ
വിശദമാക്കാമോ?
*158.
ശ്രീ
ഇ
ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ.
സുനിൽകുമാർ
ശ്രീ
.
മുഹമ്മദ്
മുഹസിൻ
ശ്രീ.
സി.സി.
മുകുന്ദൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സൈബർ
കുറ്റകൃത്യങ്ങൾ
നേരിടാനുള്ള
സര്‍ക്കാര്‍
സംവിധാനങ്ങൾ
കാലോചിതമായി
പരിഷ്കരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളിലായി
സമീപകാലത്ത്
ഒട്ടേറെപ്പേർ
വെർച്വൽ
അറസ്റ്റ്
എന്ന
പേരിലെ
സൈബർ
തട്ടിപ്പിന്
വിധേയരായിട്ടുണ്ടോ;
വിദ്യാസമ്പന്നരും
പ്രമുഖ
വ്യക്തികളും
ഇത്തരം
തട്ടിപ്പിന്
ഇരയാകുന്നുണ്ടോ;
അറിയിക്കുമോ;
( സി )
സാമ്പത്തിക
കുറ്റകൃത്യങ്ങൾക്ക്
സൈബർ
ഇടങ്ങൾ
കൂടുതലായി
ഉപയോഗിക്കപ്പെടുന്ന
നിലവിലെ
സാഹചര്യം
കണക്കിലെടുത്ത്
സൈബർ
സാമ്പത്തിക
കുറ്റകൃത്യങ്ങൾ
പ്രത്യേകമായി
പരിശോധിച്ച്
കൂടുതല്‍
കരുതല്‍
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
സൈബര്‍
ഇടങ്ങളില്‍
സ്ത്രീകളും
കുട്ടികളും
കൂടുതലായി
ഇരയാക്കപ്പെടുന്ന
സാഹചര്യം
കണക്കിലെടുത്ത്
സ്ത്രീകളുടെയും
കുട്ടികളുടെയും
സുരക്ഷ
ഉറപ്പാക്കുന്നതിന്
മുന്‍ഗണന
നല്‍കി
സൈബർ
സുരക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിൽ
കൂടുതൽ
കരുതൽ
നടപടികൾ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
*159.
ശ്രീ.
പി.വി.
ശ്രീനിജിൻ
ശ്രീ.
ടി. പി
.രാമകൃഷ്ണൻ
ശ്രീ.
കെ. ജെ.
മാക്‌സി
ശ്രീ.
ആന്റണി
ജോൺ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ബ്രഹ്മപുരത്ത്
പതിറ്റാണ്ടുകളായി
കുന്നുകൂടി
കിടക്കുന്ന
മാലിന്യങ്ങള്‍
ബയോമെെനിങ്ങിലൂടെ
നീക്കം
ചെയ്യുന്ന
പ്രവൃത്തിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
( ബി )
മാലിന്യമുക്ത
നവകേരളത്തിന്റെ
യാഥാര്‍ത്ഥ്യത്തിലേയ്ക്ക്
ബ്രഹ്മപുരത്തെ
എത്തിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
( സി )
മാലിന്യം
നീക്കം
ചെയ്ത
സ്ഥലത്ത്
നടന്നുവരുന്ന
സി.ബി.ജി.
പ്ലാന്റിന്റെ
നിര്‍മ്മാണ
പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത
സ്ഥലത്തെ
ബയോമെെനിങ്
പൂര്‍ത്തിയാകുന്നതോടെ
മാസ്റ്റര്‍
പ്ലാന്‍
അനുസരിച്ച്
എന്തെല്ലാം
പദ്ധതികളാണ്
ആസൂത്രണം
ചെയ്തുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
*160.
ശ്രീ.
നജീബ്
കാന്തപുരം
ശ്രീ.
യു. എ.
ലത്തീഫ്
ശ്രീ.
എൻ.
ഷംസുദ്ദീൻ
ശ്രീ.
എ. കെ.
എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
അവയവദാനവുമായി
ബന്ധപ്പെട്ട
മൃതസഞ്ജീവനി,
കെ-സോട്ടോ
എന്നിവയുടെ
പ്രവർത്തനങ്ങളില്‍
ക്രമക്കേടുകൾ
നടക്കുന്നതായി
പരാതിയുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ
കേന്ദ്രസർക്കാരിൽ
നിന്നും
നിർദ്ദേശങ്ങൾ
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( സി )
അവയവദാനവുമായി
ബന്ധപ്പെട്ട്
സാമ്പത്തിക
തിരിമറി
ഉൾപ്പെടെയുള്ള
ക്രമക്കേടുകൾ
അന്വേഷിച്ചിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
നൽകുമോ?
*161.
ശ്രീ.
പി.പി.
ചിത്തരഞ്ജന്‍
ശ്രീ.
എ. സി.
മൊയ്‌തീൻ
ശ്രീ.
കെ.
പ്രേംകുമാര്‍
ശ്രീ.
പി. ടി.
എ.
റഹീം :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാന
വ്യാപകമായി
നടന്ന
ഓഫര്‍
തട്ടിപ്പ്
സംബന്ധിച്ച
അന്വേഷണങ്ങള്‍ക്ക്
ആധാരമായ
തെളിവുകള്‍
പോലീസിന്
ലഭിച്ച
സാഹചര്യം
വ്യക്തമാക്കാമോ;
( ബി )
പകുതി
വിലയ്ക്ക്
വാഹനം
നല്‍കാമെന്ന
ഓഫര്‍
സ്വീകരിച്ച്
കബളിപ്പിക്കപ്പെട്ടവര്‍
നല്‍കിയ
പരാതികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
( സി )
പ്രസ്തുത
തട്ടിപ്പുമായി
ബന്ധപ്പെട്ട്
അന്വേഷണം
നടത്തുന്നതിന്
പ്രത്യേക
അന്വേഷണ
സംഘത്തെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
തട്ടിപ്പിന്റെ
ആസൂത്രകര്‍,
നേരിട്ട്
തട്ടിപ്പില്‍
ഇടപെട്ടവര്‍
എന്നിവരില്‍
ആരെയെല്ലാം
ഇതിനകം
പോലീസ്
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
( ഇ )
പോലീസിന്റെ
പ്രാഥമിക
നിഗമനത്തില്‍
എത്ര
കോടി
രൂപയുടെ
തട്ടിപ്പ്
നടന്നതായാണ്
വിലയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
( എഫ് )
തട്ടിപ്പിന്
ഇടനിലക്കാരായി
ഉള്‍പ്പെടുത്തിയിരുന്നത്
ഏതെല്ലാം
സ്ഥാപനങ്ങളെയും
ഏജന്‍സികളെയുമാണെന്ന
വിശദാംശം
ലഭ്യമാക്കുമോ?
*162.
ശ്രീ.
മഞ്ഞളാംകുഴി
അലി
ശ്രീ.
എൻ. എ.
നെല്ലിക്കുന്ന്
ശ്രീ.
ടി. വി.
ഇബ്രാഹിം
പ്രൊഫ.
ആബിദ്
ഹുസൈൻ
തങ്ങൾ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
അജൈവ
മാലിന്യം
ശേഖരിക്കുന്നതിന്
നിലവിലെ
വ്യവസ്ഥകൾ
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
( ബി )
അജൈവ
മാലിന്യം
ശേഖരിക്കുന്നതിന്
നിലവില്‍
നിശ്ചയിച്ചിരിക്കുന്ന
പ്രതിമാസ
നിരക്ക്
മാലിന്യത്തിന്റെ
തോതനുസരിച്ച്
വർദ്ധിപ്പിക്കാൻ
അനുമതി
നൽകിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
( സി )
മാലിന്യ
ശേഖരണത്തിന്
ഈടാക്കുന്ന
തുക
ഏകീകരിക്കാൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
*163.
ശ്രീ
എം
എസ്
അരുൺ
കുമാര്‍
ശ്രീ.
എം. എം.
മണി
ശ്രീ
ജി
സ്റ്റീഫന്‍
ശ്രീ.
എ. രാജ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഇക്കഴിഞ്ഞ
ശബരിമല
മണ്ഡല
മഹോത്സവവുമായി
ബന്ധപ്പെട്ട്
ശബരിമല
സന്നിധാനം,
പമ്പ,
എരുമേലി,
ഇടത്താവളങ്ങൾ,
സമീപ
ആശുപത്രികൾ
എന്നിവിടങ്ങളിൽ
മെഡിക്കല്‍
സംഘം
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
ആരോഗ്യവകുപ്പിന്റെ
നിര്‍ദ്ദേശങ്ങള്‍
കുറ്റമറ്റനിലയിലും
കാര്യക്ഷമമായും
നടത്തുന്നതിനായി
സ്വീകരിച്ച
മുന്‍കരുതലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
( സി )
പ്രസ്തുത
നടപടികളുടെ
ഫലമായി
ഇക്കാലയളവില്‍
എത്ര
തീര്‍ത്ഥാടകരെ
ജീവാപായത്തില്‍
നിന്നും
രക്ഷപ്പെടുത്താനായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ഡി )
മെഡിക്കല്‍
സംഘത്തില്‍
എത്ര
ജീവനക്കാര്‍
ഉണ്ടായിരുന്നെന്നും
അവർ
തീര്‍ത്ഥാടകര്‍ക്ക്
എന്തെല്ലാം
സേവനങ്ങളാണ്
നല്‍കി
വന്നതെന്നും
വിശദമാക്കാമോ?
*164.
ശ്രീമതി
ഒ എസ്
അംബിക
ശ്രീമതി
ശാന്തകുമാരി
കെ.
ശ്രീമതി
കാനത്തില്‍
ജമീല
ഡോ.
സുജിത്
വിജയൻപിള്ള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
പ്ലസ്
വണ്‍,
പ്ലസ്
ടു
തലത്തിലെ
പെണ്‍കുട്ടികള്‍ക്ക്
സെര്‍വിക്കല്‍
ക്യാന്‍സറിനെതിരെയുള്ള
എച്ച്.പി.വി.
വാക്സിനേഷൻ
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം
റീജിയണല്‍
ക്യാന്‍സര്‍
സെന്ററില്‍
അത്യാധുനിക
സൗകര്യമുള്ള
എം.ആര്‍.ഐ.
യൂണിറ്റുകളും,
ഡിജിറ്റല്‍
മാമോഗ്രാഫി
യൂണിറ്റുകളും
സ്ഥാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( സി )
കുട്ടികളിലെ
കണ്ണിലെ
ക്യാന്‍സറിന്
മലബാര്‍
ക്യാന്‍സര്‍
സെന്ററില്‍
നൂതന
ചികിത്സാ
സംവിധാനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
( ഡി )
റെറ്റിനോ
ബ്ലാസ്റ്റോമയടക്കമുള്ള
ക്യാന്‍സറുകള്‍ക്ക്
സമഗ്രമായ
ചികിത്സാ
സംവിധാനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
പ്രസ്തുത
ചികിത്സ
സംസ്ഥാനത്ത്
വ്യാപകമാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*165.
ശ്രീ.
യു. എ.
ലത്തീഫ്
ശ്രീ.
പി.
ഉബൈദുള്ള
ശ്രീ.
പി.
അബ്ദുല്‍
ഹമീദ്
ശ്രീ.
നജീബ്
കാന്തപുരം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പമ്പ,
അച്ചൻകോവിൽ
നദികളെ
തമിഴ്‍നാട്ടിലെ
വൈപ്പാർ
നദിയുമായി
സംയോജിപ്പിക്കുന്നതുമൂലം
സംസ്ഥാനത്തുണ്ടാകുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പദ്ധതിയെ
സംബന്ധിച്ച
സംസ്ഥാനത്തിന്റെ
നിലപാട്
കേന്ദ്ര
സർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*166.
ശ്രീ
ജി
എസ്
ജയലാൽ
ശ്രീ.
ഇ കെ
വിജയൻ
ശ്രീ.
ഇ. ടി.
ടൈസൺ
മാസ്റ്റർ
ശ്രീ.
പി.
ബാലചന്ദ്രൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പ്രാഥമികതലത്തിൽ
സമ്പൂർണ
പാലിയേറ്റീവ്
കെയർ
എന്ന
ആശയം
നടപ്പാക്കുന്നതിൽ
സംസ്ഥാനം
ഏറക്കുറെ
വിജയിച്ചിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ
കൂടുതൽ
നടപടികൾ
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
( സി )
പ്രിയപ്പെട്ടവരുടെ
മരണത്തെത്തുടർന്ന്
ഉടലെടുക്കുന്ന
വിയോഗാനുഭവവും
വ്യഥയും
ഉയര്‍ത്തുന്ന
വെല്ലുവിളികള്‍
നേരിടാന്‍
ബെറീവ്മെന്റ്
കമ്പാനിയൻഷിപ്
പ്രോഗ്രാം
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
രോഗാവസ്ഥയിലും
ജീവിതത്തിന്റെ
അവസാനഘട്ടത്തിലും
കരുണാർദ്രവും
മാന്യവുമായ
പരിചരണം
മനുഷ്യന്റെ
അടിസ്ഥാന
അവകാശമാണെന്നിരിക്കെ
അവകാശാധിഷ്ഠിത
സാന്ത്വന
പരിചരണത്തിന്റെ
മാതൃകകൾ
സൃഷ്ടിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
*167.
ശ്രീ.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
ശ്രീ.
കെ.
ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ഐ. സി.
ബാലകൃഷ്ണൻ
ശ്രീ.
ചാണ്ടി
ഉമ്മന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കോവിഡ്
കാലത്ത്
സാന്‍
ഫാര്‍മ
എന്ന
സ്ഥാപനത്തിൽ
നിന്നുള്‍പ്പെടെ
പി.പി.ഇ.
കിറ്റ്
വാങ്ങിയതിൽ
സർക്കാരിന്
കോടികളുടെ
നഷ്ടം
സംഭവിച്ചുവെന്ന
സി.എ.ജി.
റിപ്പോർട്ടിലെ
പരാമര്‍ശം
ഗൗരവത്തോടെ
കാണുന്നുണ്ടോ;
അറിയിക്കുമോ;
( ബി )
റിപ്പോർട്ടിലെ
ഈ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ
ഏതെങ്കിലും
ഉദ്യോഗസ്ഥർക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*168.
ശ്രീ.
ടി. പി
.രാമകൃഷ്ണൻ
ശ്രീ.
ആന്റണി
ജോൺ
ശ്രീമതി
കാനത്തില്‍
ജമീല
ശ്രീ.
യു.
ആര്‍.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഈ
സര്‍ക്കാര്‍
ആരോഗ്യമേഖലയിലെ
വളര്‍ച്ചയ്ക്കും
സുരക്ഷയ്ക്കുമായി
എത്ര
നിയമ
നിര്‍മ്മാണങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത്
ആരോഗ്യ
പ്രവര്‍ത്തകരുടെ
സുരക്ഷയ്ക്കായുളള
കോഡ്
ഗ്രേ
പ്രോട്ടോക്കോള്‍
യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ടോ;
മറ്റേതെങ്കിലും
സംസ്ഥാനത്ത്
പ്രസ്തുത
പ്രോട്ടോക്കോള്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
( സി )
സര്‍ക്കാര്‍
ആശുപത്രികള്‍
പൂര്‍ണ്ണമായും
രോഗീ
സൗഹൃദമാക്കുന്നതില്‍
ജീവനക്കാര്‍
വഹിക്കുന്ന
പങ്ക്
പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ആരോഗ്യമേഖലയിലെ
ജീവനക്കാരുടെയും
അവിടെയെത്തുന്ന
രോഗികളുടെയും
സുരക്ഷയും
സൗകര്യങ്ങളും
ഉറപ്പാക്കുന്ന
തരത്തില്‍
സൗഹൃദാന്തരീക്ഷം
രൂപപ്പെടുത്തുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
*169.
ഡോ.
കെ. ടി.
ജലീൽ
ശ്രീ
. കെ .ഡി
.പ്രസേനൻ
ശ്രീമതി
ഒ എസ്
അംബിക
ശ്രീ.
എൻ. കെ.
അക്ബര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ജീവിത
ശൈലീ
രോഗ
നിര്‍ണ്ണയത്തിനായി
നടത്തിയ
അല്‍പ്പം
ശ്രദ്ധ
ആരോഗ്യം
ഉറപ്പ്
ക്യാമ്പയിന്‍
എത്രമാത്രം
വിജയകരമായിരുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
( ബി )
ആര്‍ദ്രം
പദ്ധതിയുടെ
ഭാഗമായി
ആരോഗ്യപ്രവര്‍ത്തകര്‍
വീടുകളിലെത്തി
നടത്തിയ
സ്ക്രീനിംഗ്
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ;
ഒന്നാംഘട്ടത്തില്‍
എത്രപേരെ
സ്ക്രീനിംഗിന്
വിധേയരാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കുമോ;
വിശദമാക്കുമോ;
( സി )
ആര്‍ദ്രം
ജീവിതശൈലീ
രോഗനിര്‍ണ്ണയ
ജനകീയ
പ്രവര്‍ത്തനങ്ങളുടെ
രണ്ടാംഘട്ടം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
( ഡി )
സ്ക്രീനിംഗില്‍
രോഗലക്ഷണങ്ങള്‍
കണ്ടെത്തിയവർക്ക്
എന്തെല്ലാം
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയെന്നും
തുടര്‍നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
അറിയിക്കാമോ?
*170.
ശ്രീ.
എം.
വിൻസെന്റ്
ശ്രീ.
റോജി
എം.
ജോൺ
ശ്രീമതി
കെ. കെ.
രമ
ശ്രീ.
സി.
ആര്‍.
മഹേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
ആശാ
വർക്കർമാരുടെ
ആനുകൂല്യങ്ങൾ
കുടിശികയാകാനുള്ള
കാരണം
വിശദമാക്കാമോ;
( ബി )
ആശാ
വർക്കർമാരുടെ
ആനുകൂല്യങ്ങൾ
സമയബന്ധിതമായി
നൽകാൻ
നടപടി
സ്വീകരിക്കുമോ;
( സി )
മാസത്തില്‍
എല്ലാ
ദിവസവും
രാപ്പകല്‍
ഭേദമന്യേ
ജോലി
ചെയ്യുന്ന
ആശാവര്‍ക്കര്‍മാരുടെ
ഓണറേറിയം
ഇരുപത്തൊന്നായിരം
രൂപയാക്കി
വര്‍ധിപ്പിക്കാൻ
നടപടി
സ്വീകരിക്കുമോ?
*171.
ശ്രീ.
കെ.
ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ഐ. സി.
ബാലകൃഷ്ണൻ
ശ്രീ.
രാഹുല്‍
മാങ്കൂട്ടത്തില്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പാലക്കാട്
ജില്ലയിലെ
കഞ്ചിക്കോട്
ആസ്ഥാനമായി
മദ്യനിര്‍മാണ
യൂണിറ്റ്
തുടങ്ങാന്‍
ഒയാസിസ്
കമ്പനിക്ക്
അനുമതി
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
( ബി )
എങ്കിൽ
അനുമതി
നൽകാനുള്ള
കാരണം
വിശദമാക്കാമോ;
( സി )
മദ്യ
നിര്‍മാണ
യൂണിറ്റ്
ആരംഭിക്കുന്നതിനായി
പ്രസ്തുത
കമ്പനിയെ
എപ്രകാരമാണ്
തിരഞ്ഞെടുത്തതെന്നും
മാനദണ്ഡം
എന്താണെന്നും
അറിയിക്കുമോ?
*172.
ശ്രീ.
പി.പി.
സുമോദ്
ശ്രീ.
എം.വിജിന്‍
ശ്രീ.
പി.വി.
ശ്രീനിജിൻ
ശ്രീ.
കെ. എം.
സച്ചിന്‍ദേവ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഈ
സര്‍ക്കാരിന്റെ
കാലത്ത്
സ്റ്റുഡന്റ്
പോലീസ്
കേഡറ്റ്
പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത്
എത്ര
സ്കൂളുകളിലാണ്
പ്രസ്തുത
പദ്ധതി
നിലവിലുളളതെന്നും
ഇത്
വ്യാപിപ്പിക്കുന്നത്
പരിഗണനയിലുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
( സി )
വിദ്യാര്‍ത്ഥികളില്‍
മദ്യ-മയക്കുമരുന്ന്
ഉപയോഗം
തടയുന്നതിനും
അക്രമവാസനകള്‍
നിരുത്സാഹപ്പെടുത്തുന്നതിനും
പോലീസുമായി
ചേര്‍ന്ന്
സ്റ്റുഡന്റ്
പോലീസ്
കേഡറ്റ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അഭിനന്ദനാര്‍ഹമാണോ
എന്ന്
വ്യക്തമാക്കുമോ;
( ഡി )
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളിൽ
സ്റ്റുഡന്റ്
പോലീസ്
സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ?
*173.
ശ്രീ.
എ.
പ്രഭാകരൻ
ശ്രീ.
പി.
നന്ദകുമാര്‍
ശ്രീ.
കെ.
പ്രേംകുമാര്‍
ശ്രീ.
പി. ടി.
എ.
റഹീം :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
ആദ്യമായി
എല്ലാ
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെയും
ഭരണ
സമിതികള്‍
ഒരേ
ദിവസം
ഒരേ
സമയം
യോഗം
ചേര്‍ന്ന്
നാട്
അഭിമുഖീകരിക്കുന്ന
പ്രധാനപ്പെട്ട
വിഷയങ്ങളില്‍
തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
( ബി )
എങ്കില്‍
അവ
ഏതെല്ലാം
പദ്ധതികളാണെന്നും
അവ
ഓരോന്നും
ഏറ്റെടുത്ത്
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചെന്നും
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
നടപടികളുടെ
ഭാഗമായി
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
എന്തെല്ലാം
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
*174.
ശ്രീ.
സനീഷ്‍കുമാര്‍
ജോസഫ്
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ.
വിനോദ്
ശ്രീ.
ചാണ്ടി
ഉമ്മന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കോട്ടയം
നഴ്സിംഗ്
കോളേജിൽ
അതിക്രൂരമായി
റാഗിംഗ്
നടന്നത്
ഗൗരവപൂര്‍വ്വം
കാണുന്നുണ്ടോ;
അറിയിക്കുമോ;
( ബി )
കോട്ടയം
നഴ്സിംഗ്
കോളേജിൽ
റാഗിംഗ്
നടത്തിയ
പ്രതികൾ
മുമ്പ്
സമാനമായ
കുറ്റകൃത്യങ്ങളിൽ
ഏർപ്പെട്ടിരുന്നോ
എന്ന്
വ്യക്തമാക്കുമോ;
( സി )
റാഗിംഗിനെ
തുടർന്ന്
പ്രിൻസിപ്പൽ
പുറത്താക്കിയ
മൂന്ന്
വിദ്യാർത്ഥികളെ
നഴ്‍സിംഗ്
കൗൺസിൽ
അംഗങ്ങളുടെ
റിപ്പോർട്ടിനെ
തുടർന്ന്
തിരികെ
പ്രവേശിപ്പിച്ചിരുന്നോ;
എങ്കിൽ
ഇതിന്റെ
കാരണം
വിശദമാക്കുമോ?
*175.
ശ്രീ.
ടി.
സിദ്ദിഖ്
ശ്രീ.
എം.
വിൻസെന്റ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
മദ്യ
നിർമ്മാണ
യൂണിറ്റ്
അനുവദിക്കാനുള്ള
തീരുമാനം
മദ്യനയത്തിൽ
ഉൾപ്പെടുത്തിയത്
എന്നാണെന്ന്
അറിയിക്കുമോ;
( ബി )
പാലക്കാട്
ജില്ലയിലെ
കഞ്ചിക്കോട്
ആസ്ഥാനമായി
മദ്യനിര്‍മാണ
യൂണിറ്റ്
തുടങ്ങാന്‍
ഒയാസിസ്
കമ്പനിയെ
സർക്കാർ
ക്ഷണിച്ചതാണെന്ന്
കമ്പനി
ജല
അതോറിറ്റിക്ക്
നൽകിയ
കത്തിൽ
പരാമർശിച്ചത്
എക്സൈസ്
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ
മദ്യ
നിര്‍മാണ
യൂണിറ്റ്
തുടങ്ങാന്‍
പ്രസ്തുത
കമ്പനിയെ
ക്ഷണിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ?
*176.
ശ്രീമതി
കെ. കെ.
ശൈലജ
ടീച്ചർ
ശ്രീ.
തോട്ടത്തില്‍
രവീന്ദ്രന്‍
ശ്രീമതി
ദെലീമ
ശ്രീ.
എ. രാജ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശ
സ്വയംഭരണ
-
എക്സൈസ്
- പാര്‍ലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കുടുംബശ്രീയെ
കാലോചിതമായി
നവീകരിക്കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
( ബി )
കുടുംബശ്രീയുടെ
പ്രവർത്തനങ്ങൾ
പഠിക്കുന്നതിനും
മാതൃകയാക്കുന്നതിനുമായി
വിവിധ
സംസ്ഥാനങ്ങളിൽ
നിന്നും
വിദേശരാജ്യങ്ങളിൽ
നിന്നും
എത്തിയ
സംഘങ്ങളെ
സംബന്ധിച്ച്
വിശദീകരിക്കുമോ;
( സി )
സംസ്ഥാനത്ത്
നിലവിൽ
സി.ഡി.എസ്.,
എ.ഡി.എസ്.
അയൽകൂട്ടങ്ങൾ
എന്നിവ
എത്രയെണ്ണം
വീതമുണ്ടെന്ന്
അറിയിക്കാമോ;
( ഡി )
2021-ന്
ശേഷം
അയൽകൂട്ടങ്ങളിൽ
എത്ര
വർദ്ധനവുണ്ടായിട്ടുണ്ടെന്നും
അവയിൽ
വൈവിധ്യമാർന്ന
അയൽകൂട്ടങ്ങൾ
സംഘടിപ്പിക്കുന്നതിൽ
കൈവരിച്ച
നേട്ടങ്ങൾ
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
*177.
ഡോ.
സുജിത്
വിജയൻപിള്ള
ശ്രീ
കടകംപള്ളി
സുരേന്ദ്രന്‍
ശ്രീ
കെ യു
ജനീഷ്
കുമാർ
ശ്രീ
വി കെ
പ്രശാന്ത്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
തിരുവനന്തപുരം
ടെക്നോപാർക്കിൽ
2016
മുതൽ
നടന്നുവരുന്ന
വികസന
പ്രവർത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
( ബി )
ടെക്നോപാർക്കിൽ
എത്ര
കമ്പനികള്‍
പ്രവർത്തിക്കുന്നുണ്ടെന്നും
അവിടങ്ങളിലായി
എത്ര
പേർ
തൊഴിൽ
ചെയ്യുന്നുണ്ടെന്നും
അറിയിക്കുമോ;
( സി )
പ്രസ്തുത
പാർക്കിന്റെ
വികസനത്തിനായി
എത്ര
ഏക്കർ
സ്ഥലം
ലഭ്യമാക്കിയിരുന്നുവെന്നും
അതിൽ
ഓരോ
ഘട്ടത്തിന്റെയും
വികസനത്തിനായി
എത്ര
ഏക്കർ
വീതം
നീക്കി
വച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
( ഡി )
നിർമ്മിത
ബുദ്ധി,
ബ്ലോക്ക്
ചെയിൻ,
മെഷീൻ
ലേണിംഗ്
മേഖലകളിൽ
പ്രവർത്തിക്കുന്ന
കമ്പനികൾ
ആഗോളതലത്തിൽ
വ്യാപിപ്പിക്കാൻ
തയ്യാറെടുക്കുന്ന
സാഹചര്യം
പ്രയോജനപ്പെടുത്താൻ
എന്തെല്ലാം
നടപടികളാണ്
ടെക്നോപാർക്കിൽ
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*178.
ശ്രീ.
രാഹുല്‍
മാങ്കൂട്ടത്തില്‍
ശ്രീ.
പി. സി.
വിഷ്ണുനാഥ്
ശ്രീമതി
കെ. കെ.
രമ
ശ്രീ.
റോജി
എം.
ജോൺ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
ആരോഗ്യ
വിദ്യാഭ്യാസ
വകുപ്പിന്റെ
കീഴിലുള്ള
കോളേജുകളിൽ
റാഗിങ്
തടയാൻ
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ;
( ബി )
പൂക്കോട്
വെറ്റിനറി
കോളേജിൽ
സിദ്ധാർത്ഥൻ
എന്ന
വിദ്യാർത്ഥി
റാഗിങ്ങിനെ
തുടർന്ന്
മരണപ്പെട്ട
സംഭവത്തിനു
ശേഷം
ആരോഗ്യ
വിദ്യാഭ്യാസ
വകുപ്പിന്റെ
കീഴിലുള്ള
കോളേജുകളിൽ
റാഗിങ്
തടയാൻ
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ;
( സി )
കോട്ടയം
നഴ്സിംഗ്
കോളേജിൽ
നിരവധി
റാഗിങ്
പരാതികൾ
ഉയർന്ന
സാഹചര്യത്തിൽ
ആരോഗ്യ
വിദ്യാഭ്യാസ
വകുപ്പിന്റെ
കീഴിലുള്ള
കോളേജുകളിൽ
റാഗിങ്
തടയാൻ
പുതുതായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*179.
ശ്രീ.
മോൻസ്
ജോസഫ്
ശ്രീ.
പി. ജെ.
ജോസഫ്
ശ്രീ.
അനൂപ്
ജേക്കബ്
ശ്രീ.
മാണി.
സി.
കാപ്പൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പോലീസ്
സേനയെ
ശാക്തീകരിക്കുന്നതിന്റെ
ഭാഗമായി
അടിസ്ഥാന
സൗകര്യ
വിപുലീകരണത്തോടൊപ്പം
ആധുനിക
സാങ്കേതിക
വിദ്യകളുടെയും
നൂതനോപകരണങ്ങളുടെയും
പ്രയോഗം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
പോലീസ്
സ്റ്റേഷനുകള്‍ക്കെല്ലാം
സ്വന്തം
കെട്ടിടം
എന്ന
ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
( ബി )
ക്രമസമാധാനപാലനവും
കുറ്റാന്വേഷണവും
വേര്‍തിരിച്ചത്
പോലീസ്
സേനയുടെ
പ്രവര്‍ത്തന
മികവ്
വര്‍ദ്ധിപ്പിക്കാന്‍
സഹായകമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( സി )
സാമ്പത്തിക
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
പറയപ്പെടുന്ന
പശ്ചാത്തലത്തില്‍
സാമ്പത്തിക
കുറ്റകൃത്യാന്വേഷണ
വിഭാഗം
പ്രത്യേകമായി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*180.
ശ്രീ.
പി. കെ.
ബഷീർ
ശ്രീ.
പി.
ഉബൈദുള്ള
ശ്രീ.
കുറുക്കോളി
മൊയ്തീൻ
ശ്രീ.
എ. കെ.
എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യ-
വനിത-ശിശുവികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
ജലജന്യരോഗങ്ങൾ
വർദ്ധിച്ചുവരുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( ബി )
വയറിളക്കം,
ടൈഫോയ്ഡ്,
കോളറ
എന്നീ
രോഗങ്ങൾ
വർദ്ധിച്ചു
വരുന്നത്
തടയാൻ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
( സി )
ഭക്ഷണത്തിനും
പാനീയങ്ങൾക്കുമായി
ഉപയോഗിക്കുന്ന
ജലം
മലിനമല്ലെന്ന്
ഉറപ്പാക്കാൻ
നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|